07.12.25    Avyakt Bapdada     Malayalam Murli    02.02.2008     Om Shanti     Madhuban


സമ്പൂർണ്ണ പവിത്രതയിലൂടെ ആത്മീയ രാജകീയതയുടെയും വ്യക്തിത്വത്തിന്റെയും അനുഭവം ചെയ്ത് തന്റെ മാസ്റ്റർ ജ്ഞാന സൂര്യ സ്വരൂപം ഇമെർജ്ജ് ചെയ്യൂ.


ഇന്ന് ബാപ്ദാദ തന്റെ നാനാഭാഗത്തേയും രാജകീയതയും, വ്യക്തിത്വവും നിറഞ്ഞ പരിവാരത്തെയാണ് കാണുന്നത്. ഈ രാജകീയതയുടെയും ആത്മീയ വ്യക്തിത്വത്തിന്റെയും അടിസ്ഥാനമാണ് സമ്പൂർണ്ണ പവിത്രത. പവിത്രതയുടെ അടയാളമാണ് എല്ലാവരുടെയും മസ്തകത്തിൽ, എല്ലാവരുടെയും തലയിൽ പ്രകാശത്തിന്റെ കിരീടം തിളങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള തിളങ്ങിക്കൊണ്ടിരിക്കുന്ന കിരീടധാരി ആത്മീയ രാജകീയതയും, ആത്മീയ വ്യക്തിത്വവും ഉള്ളവർ നിങ്ങൾ ബ്രാഹ്മണ പരിവാരത്തിലുള്ളവർ മാത്രമാണ്, കാരണം പവിത്രത ധാരണ ചെയ്തിട്ടുണ്ട്. ബ്രാഹ്മണ ആത്മാക്കളായ നിങ്ങളുടെ പവിത്രതയുടെ പ്രഭാവം ആദികാലം മുതൽ പ്രസിദ്ധമാണ്. തന്റെ ആദി കാലവും അനാദി കാലവും ഓർമ്മ വരുന്നുണ്ടോ! ഓർമ്മിക്കൂ അനാദികാലത്തും പവിത്ര ആത്മാക്കളായ നിങ്ങൾ ആത്മ രൂപത്തിൽ വിശേഷമായി തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ്, തിളങ്ങികൊണ്ടിരിക്കുന്ന വേറെയും ആത്മാക്കൾ ഉണ്ട്, പക്ഷെ നക്ഷത്രങ്ങളായ നിങ്ങളുടെ തിളക്കം എല്ലാവരുടെ ഒപ്പമാണെങ്കിലും പ്രത്യേകമായി തിളങ്ങി കൊണ്ടിരിക്കുന്നതാണ്. ഏതുപോലെയാണോ ആകാശത്തിൽ അനേകം നക്ഷത്രങ്ങൾ ഉണ്ടെങ്കിലും ചില നക്ഷത്രങ്ങളുടെ പ്രകാശം പ്രത്യേകമായി തിളക്കമുള്ളതാണ്. എല്ലാവരും സ്വയത്തെ കാണുന്നുണ്ടോ? ആദികാലത്തും നിങ്ങളുടെ പവിത്രതയുടെ രാജകീയതയും വ്യക്തിത്വവും എത്ര മഹാൻ ആയിരുന്നു! എല്ലാവരും ആദികാലത്തിൽ എത്തിച്ചേർന്നുവോ?എത്തിച്ചേരൂ. പരിശോധിക്കൂ എന്റെ പ്രകാശത്തിന്റെ രേഖ എത്രശതമാനമാണ്? ആദി കാലം മുതൽ അന്തിമ കാലം വരെ നിങ്ങളുടെ പവിത്രതയുടെ രാജകീയതയും, വ്യക്തിത്വവും സദാ ഉണ്ടായിരുന്നു. അനാദികാലത്തിലെ തിളങ്ങി കൊണ്ടിരിക്കുന്ന നക്ഷത്രം, ബാബയുടെ കൂടെ വസിക്കുന്നവരാണ്. ഇപ്പോൾ തന്റെ വിശേഷതയുടെ അനുഭവം ചെയ്യൂ. എല്ലാവരും അനാദികാലത്തിൽ എത്തിയില്ലേ? പിന്നീട് മുഴുവൻ കല്പത്തിലും പവിത്ര ആത്മാക്കളായ നിങ്ങളുടെ രാജകീയത വ്യത്യസ്ത രൂപങ്ങളിലാണ്, ആത്മാക്കളായ നിങ്ങളെ പോലെ ആരും സമ്പൂർണ്ണ പവിത്രത ഉള്ളവർ ആയില്ല. നിങ്ങൾ വിശേഷ ആത്മാക്കൾക്ക് ബാബയിലൂടെ പവിത്രതയുടെ ജന്മസിദ്ധ അധികാരം പ്രാപ്തമാണ്. ഇപ്പോൾ ആദികാലത്തിലേക്ക് വരൂ. അനാദി കാലത്തിലും കണ്ടു, നിങ്ങളുടെ പവിത്രതയുടെ രാജകീയ സ്വരൂപം എത്ര മഹാൻ സ്വരൂപമാണ്! എല്ലാവരും സത്യയുഗത്തിൽ എത്തിച്ചേർന്നു. എത്തിയില്ലേ! വന്നില്ലേ? ദേവത സ്വരൂപം എത്ര പ്രീയപ്പെട്ട സ്വരൂപമാണ്. ദേവതമാരുടേത് പോലെ രജകീയതയും വ്യക്തിത്വവും മുഴുവൻ കല്പത്തിലും വേറെ ആത്മാക്കൾക്ക് ആർക്കും ഇല്ല. ദേവതാരൂപത്തിന്റെ തിളക്കം അനുഭവം ചെയ്യുന്നുണ്ടല്ലോ! ഇത്രയും ആത്മീയ വ്യക്തിത്വം ഇതെല്ലാം പവിത്രതയുടെ പ്രാപ്തിയാണ്. ഇപ്പോൾ ദേവതാ രൂപത്തിന്റെ അനുഭവം ചെയ്ത് മധ്യകാലത്തിലേക്ക് വരൂ. വന്നില്ലേ? വരുന്നതും അനുഭവം ചെയ്യുന്നതും സഹജമല്ലേ. മധ്യകാലത്തിലേക്ക് നോക്കിയാലും, നിങ്ങളുടെ ഭക്തർ, പൂജ്യ ആത്മാക്കളായ നിങ്ങളുടെ പൂജ ചെയ്യുന്നു, ചിത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. എത്ര രാജകീയതയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്, എത്ര രാജകീയമായാണ് പൂജ ചെയ്യുന്നത്. തന്റെ പൂജ്യ ചിത്രം മുന്നിൽ വന്നില്ലേ! ധർമ്മ ആത്മാക്കളുടെയും ചിത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്, അഭിനേതാക്കളുടെയും ഉണ്ടാക്കാറുണ്ട്. എന്നാൽ നിങ്ങളുടെ ചിത്രങ്ങളിലെ ആത്മീയതയും വിധി പൂർവ്വമുള്ള പൂജയിലും വ്യത്യാസം ഉണ്ട്. തന്റെ പൂജ്യ സ്വരൂപം മുന്നിൽ വന്നു കഴിഞ്ഞു!പിന്നീട് അന്തിമ കാലമായ സംഗമത്തിൽ വരൂ, ഈ ആത്മീയ ഡ്രിൽ ചെയ്യുന്നുണ്ടല്ലോ! ചക്രം കറങ്ങൂ, തന്റെ പവിത്രതയുടെയും, വിശേഷ പ്രാപ്തികളുടെയും അനുഭവം ചെയ്യൂ. അന്തിമകാലത്ത് സംഗമത്തിൽ താങ്കൾ ബ്രാഹ്മണാത്മാക്കൾക്ക് പരമാത്മ പാലനയുടെയും പരമാത്മ സ്നേഹത്തിന്റെയും, പരമാത്മ പഠനത്തിന്റെയും ഭാഗ്യം താങ്കൾ കോടിയിൽ കുറച്ച് ആത്മാക്കൾക്കാണ് ലഭിക്കുന്നത്. പരമാത്മാവിന്റെ നേരിട്ടുള്ള രചന, ആദ്യത്തെ രചനയായ പവിത്ര ആത്മാക്കളായ താങ്കൾക്ക് മാത്രമാണ് പ്രാപ്തമാകുന്നത്. അതിലൂടെ താങ്കൾ ബ്രാഹ്മണാത്മാക്കൾ തന്നെയാണ് വിശ്വത്തിലെ ആത്മാക്കൾക്ക് ബാബയിൽ നിന്ന് മുക്തിയുടെ സമ്പത്ത് പ്രാപ്തമാക്കി കൊടുക്കുന്നത്. ഈ മുഴുവൻ ചക്രത്തിലും അനാദികാലം, ആദികാലം മധ്യകാലം, അന്തിമകാലം മുഴുവൻ ചക്രത്തിലും ഇത്രയും ശ്രേഷ്ഠമായ പ്രാപ്തിയുടെ ആധാരം പവിത്രതയാണ്. മുഴുവൻ ചക്രവും കറങ്ങി, ഇപ്പോൾ സ്വയത്തെ പരിശോധിക്കൂ, സ്വയത്തെ നോക്കൂ, നോക്കാനുള്ള കണ്ണാടി ഉണ്ടല്ലോ! സ്വയത്തെ കാണുന്നതിനുള്ള കണ്ണാടി ഇല്ലേ? ആർക്കാണോ ഉള്ളത് അവർ കൈ ഉയർത്തൂ. കണ്ണാടി ഉണ്ടോ, കണ്ണാടി സ്പഷ്ടമാണോ? എങ്കിൽ കണ്ണാടിയിൽ നോക്കൂ എന്റെ പവിത്രതയുടെ ശതമാനം എത്രയാണ്? പവിത്രത കേവലം ബ്രഹ്മചര്യം മാത്രമല്ല, ബ്രഹ്മാചാരി. മനസ്സ്, വാക്ക്, കർമ്മം, സംബന്ധ സമ്പർക്കം എല്ലാത്തിലും പവിത്രത ഉണ്ടോ?എത്ര ശതമാനമാണ്? ശതമാനം എടുക്കാൻ അറിയില്ലേ! ടീച്ചേഴ്സിന് അറിയുമോ?പാണ്ഡവർക്ക് അറിയാമോ?ശരി സമർത്ഥരാണ്. മാതാക്കൾക്ക് അറിയാമോ?ശരി.

പവിത്രതയുടെ തിരിച്ചറിവാണ് വൃത്തി, ദൃഷ്ടി കൃതി മൂന്നിലും പരിശോധിക്കൂ, സമ്പൂർണ്ണ പവിത്രതയുടെ വൃത്തി ഏതാണോ അത് ബുദ്ധിയിൽ വന്നില്ലേ. ചിന്തിക്കൂ, സമ്പൂർണ്ണ പവിത്രതയുടെ വൃത്തി അർത്ഥമാണ് ഓരോ ആത്മാക്കളെയും പ്രതി ശുഭഭാവനയും ശുഭകാമനയും. അനുഭവി ആണല്ലോ! ദൃഷ്ടി എന്തായിരിക്കും? ഓരോ ആത്മാക്കളെയും ആത്മ രൂപത്തിൽ കാണണം. ആത്മീയ സ്മൃതിയിലൂടെ സംസാരിക്കുക, നടക്കുക. ചുരുക്കത്തിൽ കേൾപ്പിക്കുകയാണ്. വിശദമായി നിങ്ങൾക്ക് പ്രഭാഷണങ്ങൾ ചെയ്യാം, കർമ്മത്തിൽ അർത്ഥം സുഖം എടുക്കുകയും കൊടുക്കുകയും ചെയ്യണം. ഇടയ്ക്ക് ദുഃഖം എടുക്കുന്നില്ലലോ എന്ന് പരിശോധിക്കണം!ഇടയ്ക്കിടയ്ക്ക്. കുറച്ച് കുറച്ച്? ദുഃഖം കൊടുക്കുകയും ഇല്ലേ. അവർ ദുഃഖം കൊടുക്കുകയാണെങ്കിൽ അവരെ നിങ്ങൾ ഫോളോ ചെയ്യണമോ! ഫോളോ ചെയ്യണമോ വേണ്ടയോ? ആരെയാണ് ഫോളോ ചെയ്യേണ്ടത്? ദുഃഖം കൊടുക്കുന്നവരെയോ അതോ ബാബയെയോ? ബാബയുടേത്, ബ്രഹ്മബാബ, നിരാകാരന്റെ കാര്യം അങ്ങനെയാണ്, എന്നാൽ ബ്രഹ്മബാബ ഏതെകിലും കുട്ടിയുടെ ദുഃഖം എടുത്തോ? സുഖം കൊടുത്തു സുഖം എടുത്തു. ഫോളോ ഫാദർ ആണോ അതോ ഇടയ്ക്കിടയ്ക്ക് എടുക്കേണ്ടി വരുന്നുണ്ടോ?പേര് ദുഃഖം എന്നാണ്, എപ്പോഴാണോ ദുഃഖം കൊടുക്കുന്നത്, അപമാനിക്കുന്നത് അപ്പോൾ ഇത് മോശമായ കാര്യമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ആരെങ്കിലും നിങ്ങളെ അപമാനിക്കുമ്പോൾ അവരെ നിങ്ങൾ നല്ലവരായി കാണുമോ?മോശമാണെന്നു കരുതില്ലേ! അവർ നിങ്ങൾക്ക് ദുഃഖം തരുകയും അപമാനിക്കുകയും ചെയ്യുമ്പോൾ, ആരെങ്കിലും നിങ്ങൾക്ക് മോശമായ വസ്തു നൽകിയാൽ നിങ്ങൾ അത് വാങ്ങുമോ? വാങ്ങുമോ?കുറച്ച് സമയത്തേയ്ക്ക്, കൂടതൽ സമയത്തേയ്ക്കല്ല, കുറച്ച് സമയത്തേയ്ക്ക്? മോശമായ വസ്തു വാങ്ങണമോ?അപ്പോൾ ദുഃഖവും അപമാനവും എന്തിനാണ് വാങ്ങുന്നത്?മനസ്സിൽ ഫീലിങ്ങിന്റെ രൂപത്തിൽ വയ്ക്കുന്നത് എന്തിനാണ്? സ്വയത്തിനോട് ചോദിക്കണം ഞാൻ ദുഃഖം എടുക്കുന്നുണ്ടോ? അതോ ദുഃഖത്തെ പരിവർത്തനമാക്കുന്നതിന്റെ രൂപത്തിൽ കാണുന്നുണ്ടോ? എന്താണ് മനസിലാക്കുന്നത് ദുഃഖം എടുക്കുന്നത് ശരിയാണോ?ശരിയാണോ? മധുബനിൽ ഉള്ളവർ പറയൂ ശരിയാണോ?കുറച്ചു കുറച്ച് എടുക്കണം? ദുഃഖം എടുക്കണമോ! എടുക്കാൻ പാടില്ല എങ്കിലും എടുക്കുന്നുണ്ട്. അറിയാതെ എടുത്തു പോകുന്നു. ദുഃഖത്തിന്റെ ഫീലിംഗ് വന്നാൽ ആരാണ് കഷടപ്പെടുന്നത്? മനസ്സിൽ അഴുക്ക് വയ്ക്കുമ്പോൾ ആരാണ് കഷ്ടപ്പെടുന്നത്? എവിടെയാണോ അഴുക്ക് ഉള്ളത് അവിടെ ബുദ്ധിമുട്ട് വരും! ആ സമയത്ത് നിങ്ങളുടെ രാജകീയതയും വ്യക്തിത്വവും മുന്നിൽ കൊണ്ട് വരൂ സ്വയത്തെ ഏത് രൂപത്തിൽ കാണണം? അറിയാമോ നിങ്ങളുടെ ടൈറ്റിൽ ഏതാണ്? നിങ്ങളുടെ ടൈറ്റിൽ ആണ് സഹനശീലതയുടെ ദേവി, സഹനശീലതയുടെ ദേവൻ. നിങ്ങൾ ആരാണ്? സഹനശീലതയുടെ ദേവിയാണ്, സഹനശീലതയുടെ ദേവൻ ആണോ അല്ലയോ? ഇടയ്ക്കിടയ്ക്ക് ആകുന്നുണ്ട്. തന്റെ പദവി ഓർമ്മിക്കൂ, സ്വമാനം ഓർമ്മിക്കൂ. ഞാൻ ആരാണ്! ഇത് സ്മൃതിയിൽ കൊണ്ട് വരൂ. മുഴുവൻ കല്പത്തിലെയും വിശേഷ സ്വരൂപത്തിന്റെ സ്മൃതി കൊണ്ട് വരൂ. സ്മൃതി വരുന്നുണ്ടല്ലോ!

ബാപ്ദാദ കണ്ടു എന്റെ എന്ന വാക്കിനെ സഹജമായി പരിവർത്തനം ചെയ്തു. എന്റേതിന്റെ വിസ്താരത്തെ ഒതുക്കുന്നതിനായി എന്താണ് പറയുന്നത്? എന്റെ ബാബാ. എപ്പോഴൊക്കെ എന്റെ എന്റെ എന്നത് വരുമ്പോൾ എന്റെ ബാബയിലേക്ക് ഒതുക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്റെ ബാബ എന്ന് പറയുന്നതിലൂടെ ഓർമ്മയും സഹജമാകുന്നു, പ്രാപ്തിയും കൂടുതലായി ഉണ്ടാകുന്നു. അതുപോലെ മുഴുവൻ ദിവസത്തിലും ഏതെങ്കിലും പ്രകാരത്തിലുള്ള സമസ്യയയോ കാരണമോ വരുമ്പോൾ, അതിനു വിശേഷമായി ഈ രണ്ടു വാക്കുകളാണ് ഉള്ളത് ഞാൻ എന്റേത്. ഏതുപോലെ ബാബ എന്ന വാക്കു പറയുമ്പോൾ എന്റെ എന്ന വാക്ക് പക്കയായി ഓർമ്മയുണ്ട്. ആയിത്തിത്തീർന്നില്ലേ? എല്ലാവരും ഇപ്പോൾ ബാബ ബാബ എന്നല്ല പറയുന്നത്, എന്റെ ബാബ എന്നാണ് പറയുന്നത്. അതുപോലെ ഈ ഞാൻ എന്ന വാക്ക്, ഇതിനെയും പരിവർത്തനം ചെയ്യുന്നതിനായി ഞാൻ എന്ന വാക്ക് പറയുമ്പോഴെല്ലാം തന്റെ സ്വമാനത്തിന്റെ ലിസ്റ്റ് മുന്നിൽ കൊണ്ട് വരൂ. ഞാൻ ആരാണ്? ഞാൻ എന്ന വാക്ക് വീഴ്ത്താൻ നിമിത്തമാകുകയും ചെയ്യുന്നുണ്ട്, ഞാൻ എന്ന ശബ്ദം സ്വമാനത്തിന്റെ സ്മൃതിയിൽ നിന്ന് ഉയരങ്ങളിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ഏതുപോലെ എന്റെ ബാബ എന്നത് അഭ്യാസമായി മാറി, അതുപോലെ ഞാൻ എന്ന വാക്ക് ശരീരബോധത്തിന് പകരം തന്റെ ശ്രേഷ്ഠ സ്വമാനം മുന്നിൽ കൊണ്ട് വരൂ. ഞാൻ ശ്രേഷ്ഠ ആത്മാവാണ്, സിംഹാസനസ്ഥനായ ആത്മാവാണ്, വിശ്വ കല്യാണകാരി ആത്മാവാണ്, അതുപോലെ ഏതെങ്കിലും സ്വമാനം ഞാൻ എന്നതിന്റെ കൂടെ ചേർക്കൂ. ഞാൻ എന്ന വാക്ക് ഉന്നതിയുടെ സാധനമായി മാറി. ഏതുപോലെ എന്റെ എന്ന വാക്ക് കൂടുതലും ബാബ എന്ന വാക്കിനെ ഓർമ്മിപ്പിക്കുന്നതാണ്, അതുപോലെ ഞാൻ എന്ന വാക്ക് സ്വമാനത്തെ ഓർമ്മിപ്പിക്കുന്നു, കാരണം ഇപ്പോൾ സമയം പ്രകൃതിയിലൂടെ വെല്ലുവിളിക്കുകയാണ്.

സമയത്തിന്റെ സമീപതയെ സാധാരണ കാര്യമായി കാണരുത്. അപ്രതീക്ഷിതവും എവറെഡിയും ഈ വാക്കുകൾ തന്റെ കർമ്മ യോഗി ജീവിതത്തിൽ നിരന്തരം സ്മൃതിയിൽ വയ്ക്കൂ. തന്റെ ശാന്തിയുടെ ശക്തി സ്വയത്തിനു വേണ്ടി വ്യത്യസ്ത രൂപങ്ങളിലൂടെ പ്രയോഗിക്കൂ. ഏതുപോലെ സയൻസ് അവരുടെ പുതിയ പുതിയ പരീക്ഷണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. എത്രമാത്രം സ്വയത്തിനെ പ്രതി പ്രയോഗം ചെയ്യുന്നതിന്റെ അഭ്യാസം ചെയ്തുകൊണ്ടിരിക്കും അത്രയും മറ്റുള്ളവരെ പ്രതിയും ശാന്തിയുടെ ശക്തിയുടെ പ്രയോഗം ചെയ്തുകൊണ്ടിരിക്കും.

ഇപ്പോൾ വിശേഷമായും തന്റെ ശക്തികളുടെ സകാശ് നാനാഭാഗത്തേക്കും വ്യാപിപ്പിക്കൂ. ഇപ്പോൾ താങ്കളുടെ പ്രകൃതിയിൽ സൂര്യന്റെ ശക്തി, സൂര്യന്റെ കിരണങ്ങൾ തന്റെ കാര്യങ്ങൾ ഏതെല്ലാം രൂപങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നു. ജലം വർഷിക്കുകയും, ജലം വരൾച്ച വരുത്തുകയും ചെയ്യുന്നു. പകലിൽ നിന്ന് രാത്രിയും, രാത്രിയെ പകൽ ആക്കി കാണിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് തന്റെ ശക്തികളുടെ സകാശ് വായുമണ്ഡലത്തിൽ വ്യാപിപ്പിക്കാൻ സാധിക്കില്ലേ? ആത്മാക്കൾക്ക് തന്റെ ശക്തികളുടെ സകാശിലൂടെ ദുഖവും അശാന്തിയിലും നിന്ന് മോചിപ്പിക്കാൻ കഴിയില്ലേ! ജ്ഞാന സൂര്യ സ്വരൂപം ഇമെർജ്ജ് ചെയ്യൂ. കിരണങ്ങൾ വ്യാപിപ്പിക്കൂ, സകാശ് വ്യാപിപ്പിക്കൂ. ഏതുപോലെ സ്ഥാപനയുടെ ആദി കാലത്ത് ബാപ്ദാദയിൽ നിന്ന് സുഖത്തിന്റെയും ശാന്തിയുടെയും സകാശ് കിട്ടുന്നതായി അനേകം ആത്മാക്കൾക്ക് വീട്ടിലിരിക്കുമ്പോൾ അനുഭവം ഉണ്ടായി. പോകാൻ ഉള്ള സങ്കൽപം ഉണ്ടായി. അതുപോലെ ഇപ്പോൾ താങ്കൾ മാസ്റ്റർ ജ്ഞാനസൂര്യന്മാരായ കുട്ടികളിലൂടെ സുഖത്തിന്റെയും ശാന്തിയുടെയും അനുഭൂതി ഉണ്ടാകണം. എന്നാൽ അത് ഉണ്ടാകുന്നത് അപ്പോഴാണ്, അതിന്റെ സാധനമാണ് മനസ്സിന്റെ ഏകാഗ്രത. ഓർമ്മയുടെ ഏകാഗ്രത. ഏകാഗ്രതയുടെ ശക്തി സ്വയത്തിൽ വർധിപ്പിക്കൂ. എപ്പോൾ ആഗ്രഹിക്കുന്നുവോ, എങ്ങനെ ആഗ്രഹിക്കുന്നുവോ, അപ്പോൾ വരെ മനസ്സിനെ ഏകാഗ്രമാക്കാൻ സാധിക്കണം. താങ്കൾ മാസ്റ്റർ ജ്ഞാന സൂര്യന്റെ സ്വരൂപം ഇമെർജ് ചെയ്യൂ, ശക്തികളുടെ കിരണങ്ങളും സകാശും വ്യാപിപ്പിക്കൂ.

ബാപ്ദാദ കേട്ടതാണ്, സന്തോഷമാകുകയും ചെയ്തു കുട്ടികൾ സേവനത്തിന്റെ ഉന്മേഷത്തിലും ഉത്സാഹത്തിലും ഓരോ സ്ഥാനത്തും വളരെ നല്ല സേവനം ചെയ്തുകൊണ്ടിരിക്കുന്നു, ബാപ്ദാദയുടെ അടുത്ത് എല്ലാ ഭാഗത്തും നിന്നുള്ള സേവനത്തിന്റെ വാർത്തകൾ എത്തിയിട്ടുണ്ട്, പ്രദർശിനി ചെയ്തതിന്, പത്ര വാർത്തയിലൂടെയും, ടി.വി യിൽ കൂടെയും, സന്ദേശം കൊടുക്കുന്ന കാര്യം വർധിപ്പിച്ചു കൊണ്ടിരിക്കുന്നു. സന്ദേശവും കിട്ടുന്നുണ്ട്, സന്ദേശം നല്ലതായി എത്തുന്നുണ്ട്. ഗ്രാമങ്ങളിലും എവിടെയൊക്കെ ബാക്കിയുണ്ടോ ഓരോ സോണും അവരവരുടെ ഏരിയ വർധിപ്പിക്കുന്നുണ്ട്. പത്രങ്ങളിൽ കൂടെയും ടിവി യിലൂടെയും വ്യത്യസ്ത സാധനങ്ങളിലൂടെയും ഉന്മേഷവും ഉത്സാഹത്തോടെയും ചെയ്തുകൊണ്ടിരിക്കുന്നു. അതെല്ലാം ചെയ്യുന്ന കുട്ടികൾക്ക് ബാപ്ദാദ വളരെ സ്നേഹം നിറഞ്ഞ ആശംസകൾ നൽകുന്നു. ഇപ്പോൾ സന്ദേശം കൊടുക്കുന്നതിന്റെ ഉന്മേഷവും ഉത്സാഹവും ഉണ്ട്, നാനാഭാഗത്തും ബ്രഹ്മകുമാരിസ് എന്താണ്, വളരെ നല്ല ശക്തിശാലിയായ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു, ഈ ശബ്ദവും വ്യാപിക്കുന്നുണ്ട്, വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പക്ഷെ, പക്ഷെ എന്താണെന്നു കേൾപ്പിക്കട്ടെ? കേൾപ്പിക്കട്ടെ പക്ഷെ... ബ്രഹ്മകുമാരിമാരുടെ ബാബ എത്ര നല്ലതാണ്, ഈ ശബ്ദം ഉയരണം. ബ്രഹ്മകുമാരിമാർ നല്ല കാര്യമാണ് ചെയ്യുന്നത്, എന്നാൽ ചെയ്യിപ്പിക്കുന്നവൻ ആരാണ്, ഇപ്പോൾ ഈ പ്രത്യക്ഷത ഉണ്ടാകണം. ബാബ വന്നിരിക്കുകയാണ്, ഈ വാർത്ത മനസ്സിലേക്ക് എത്തണം. ഇതിന്റെ പ്ലാൻ ഉണ്ടാക്കൂ.

ബാപ്ദാദ യോട് കുട്ടികൾ ചോദ്യം ചോദിച്ചു, അവകാശികൾ അല്ലെങ്കിൽ മൈക്ക് എന്ന ആരെയാണ് പറയുക? മൈക്ക് ഉണ്ട്, ഇപ്പോഴത്തെ സമയമനുസരിച്ച് ബാപ്ദാദ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള മൈക്കാണ് ആരുടെയാണോ ശബ്ദത്തിൽ മഹാനത ഉള്ളത്. സാധാരണ ബാബ എന്ന വാക്ക് പറഞ്ഞിരുന്നു, നല്ലതാണു ചെയ്യുന്നത് ഇത്രയും വരെ കൊണ്ട് വന്നു, ബാപ്ദാദ ആശംസകൾ നൽകുന്നു, ഇപ്പോൾ അങ്ങനെയുള്ള മൈക്ക് ആവശ്യമാണ് അവരുടെ ശബ്ദം പോലും ലോകത്തിലുള്ളവർ വിലമതിക്കുന്നതാകണം. അങ്ങനെ പ്രസിദ്ധിയുള്ളവരാകണം, പ്രസിദ്ധിയുടെ അർത്ഥം ശ്രേഷ്ഠ സ്ഥാനത്തിരിക്കുന്നവർ എന്നതല്ല, അവരുടെ ശബ്ദം കേട്ടിട്ട് മനസിലാക്കണം, ഈ പറയുന്നവർ എന്താണോ പറയുന്നത് ഇവരുടെ ശബ്ദത്തിൽ മൂല്യം ഉണ്ട്. ഇവർ ഇത് അനുഭവത്തിലൂടെ പറയുമ്പോഴാണ് അതിനു മൂല്യം ഉണ്ടാകുന്നത്. ഏതുപോലെ മൈക്കുകൾ ധാരാളം ഉണ്ട്, ശക്തിശാലിയായ മൈക്ക് എത്ര ഉണ്ട്,, ആരുടെയാണോ ശബ്ദത്തിൽ ശക്തി ഉള്ളത് അങ്ങനെയുള്ള മൈക്കുകൾ കണ്ടെത്തൂ. അവരുടെ ശബ്ദം കേൾക്കുന്നവർ മനസിലാക്കണം ഇവർ അനുഭവം ചെയ്തവരാണ് എങ്കിൽ തീർച്ചയായും എന്തോ കാര്യം ഉണ്ട്, വർത്തമാന സമയത്ത് ഓരോ സോണിലും, ഓരോ വിഭാഗങ്ങളിലും മൈക്കുകൾ തീർച്ചയായും ഉണ്ട്. സേവനത്തിന്റെ പ്രത്യക്ഷ റിസൾട്ട് വന്നിട്ടില്ല എന്നല്ല ബാപ്ദാദ പറയുന്നത്, വന്നിട്ടുണ്ട്. ഇപ്പോൾ സമയം കുറവാണ്, സേവനത്തിന്റെ മഹത്വമുള്ള ആത്മാക്കൾ ഇപ്പോൾ നിമിത്തമാക്കേണ്ടതുണ്ട്. ആരുടെയാണോ ശബ്ദത്തിനു മഹത്വം ഉള്ളത്. പദവിയുള്ളവർ അല്ല, എന്നാൽ അവരുടെ പ്രാക്ടിക്കൽ ജീവിതത്തിന്റെയും, പ്രാക്ടിക്കൽ അനുഭവത്തിന്റെയും അതോറിറ്റി ആയിരിക്കണം. അവരുടെ വാക്കുകളിൽ അനുഭവത്തിന്റെ അതോറിറ്റി ഉണ്ടാകണം. എങ്ങനെയുള്ള മൈക്ക് വേണമെന്ന് മനസ്സിലായോ? അവകാശികളെ അറിയാമല്ലോ. അവരുടെ ഓരോ ശ്വാസത്തിലും ഓരോ ചുവടിലും ബാബയും കർത്തവ്യവും ഒപ്പം മനസ്സ് വാക്ക് കർമ്മത്തിൽ ശരീരം മനസ്സ് ധനം സർവ്വതിലും ബാബയും യജ്ഞവും നിറഞ്ഞിരിക്കണം. പരിധിയില്ലാത്ത സേവനം അടങ്ങിയിരിക്കണം. പരിധിയില്ലാത്ത സേവനം അടങ്ങിയിരിക്കണം. സകാശ് നൽകാനുള്ള ശക്തി ഉണ്ടാകണം. ശരി.

ഇപ്പോൾ ഒരു സെക്കന്റിൽ, ഒരു സെക്കന്റായി, ഒരു സെക്കന്റിൽ മുഴുവൻ സഭയും ആരൊക്കെ എവിടെയൊക്കെ ആണോ അവിടെ മനസ്സിനെ ഒരു സങ്കല്പത്തിൽ സ്ഥിതി ചെയ്യിപ്പിക്കൂ ബാബയും ഞാനും പര്നധാമത്തിൽ അനാദി ജ്യോതിർ ബിന്ദു സ്വരൂപമാണ്, പര്നധാമത്തിൽ ബാബയുടെ കൂടെ ഇരിക്കൂ. ശരി. ഇപ്പോൾ സകാരത്തിലേക്ക് വരൂ.

ഇപ്പോൾ വർത്തമാന സമയത്തെ കണക്കിലൂടെ മനസ്സും ബുദ്ധിയും ഏകാഗ്രമാക്കുന്നതിന്റെ അഭ്യാസം, ഏത് കാര്യമാണോ ചെയ്യുന്നത് ആ കാര്യത്തിൽ ഏകാഗ്രമാക്കൂ, നിയന്ത്രണ ശക്തിയെ വർധിപ്പിക്കൂ. മനസ്സ് ബുദ്ധി സംസ്ക്കാരം മൂന്നിന്റേയും മേൽ നിയന്ത്രണ ശക്തി. ഈ അഭ്യാസം വരാൻ പോകുന്ന സമയത്ത് വളരെ സഹയോഗം നൽകും. വായുമണ്ഡലത്തിന് അനുസരിച്ച് ഒരു സെക്കന്റിൽ നിയന്ത്രിക്കേണ്ടതായി വരും. എന്താണോ ആഗ്രഹിക്കുന്നത് അത് നടക്കണം. ഈ അഭ്യാസം വളരെ ആവശ്യമാണ്, ഇതിനെ ലഘുവാക്കരുത്, സമയമാകുമ്പോൾ ഇതാണ് അന്ത്യം സുന്ദരമാക്കുന്നത്. ശരി.

നാനാഭാഗത്തെയും ഡബിൾ സിംഹാസനസ്ഥരും, ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരും, ഒപ്പം വിശ്വ രാജ്യ സിംഹാസനസ്ഥരും, സദാ തന്റെ അനാദി സ്വരൂപവും, മദ്ധ്യ സ്വരൂപവും, അന്തിമ സ്വരൂപത്തിൽ ആഗ്രഹിക്കുമ്പോൾ സ്ഥിതി ചെയ്യുന്നവർ സദാ സർവ്വ ഖജനാവുകളെയും സ്വയം കാര്യത്തിൽ ഉപയോഗിക്കുന്നവർ, മറ്റുള്ളവർക്ക് ഖജനാവുകളാൽ സമ്പന്നമാക്കുന്നവർ സർവ്വ ആത്മാക്കൾക്കും ബാബയിൽ നിന്ന് മുക്തിയുടെ സമ്പത്ത് കൊടുക്കുന്നവർക്ക് അങ്ങനെയുള്ള പരമാത്മ സ്നേഹത്തിന്റെ പത്രമായ ആത്മാക്കൾക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും, ഹൃദയത്തിന്റെ ആശിർവ്വാദങ്ങളും നമസ്തേയും.

വരദാനം :-
കൂട്ടുകാരനും സാക്ഷിസ്ഥിതിയുടെ അനുഭവത്തിൽ കൂടി സദാ സഫലത മൂർത്തിയായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ സദാ ബാബയോടൊപ്പം ഇരിക്കുന്നത്, അവർ സ്വതവേ സാക്ഷി ആയി മാറുന്നു കാരണം ബാബ സ്വയം സാക്ഷിയായി പാർട്ട് അഭിനയിക്കുന്നു, അവരുടെ കൂടെയിരിക്കുന്നവർ സാക്ഷിയായിരുന്നു പാർട്ട് അഭിനയിക്കും, ആരുടെയാണോ കൂട്ട്കാരനായി സ്വയം സർവ്വ ശക്തിവാൻ ബാബയുള്ളത് അവർ സ്വതവേ സഫലത മൂർത്തിയായി മാറുന്നു. ഭക്തി മാർഗ്ഗത്തിൽ വിളിക്കുന്നുണ്ട്, കുറച്ച് സമയത്തെ കൂട്ടിന്റെ അനുഭവം നൽകൂ, ഒരു ദർശനം നൽകൂ, നിങ്ങൾ സർവ്വ സംബന്ധങ്ങളിലും കൂട്ടുകാരായി മാറി - ഈ സന്തോഷത്തിലും ലഹരിയിലും ഇരിക്കൂ നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു.

സ്ലോഗന് :-
വ്യർത്ഥ സങ്കല്പങ്ങളുടെ അടയാളമാണ്-മനസിന്റെ ഉദാസീനതയും സന്തോഷം ഇല്ലാതാകുന്നതും.

അവ്യക്ത സൂചന- ഇപ്പോൾ സമ്പന്നവും കർമ്മാതീതവും ആകുന്നതിന്റെ ധ്വനി മുഴക്കൂ.

വളരെ കാലമായി അചഞ്ചലവും ദൃഢവുമായി, നിർവിഘ്നവും, നിർബന്ധനവും, നിർവികല്പവും, നിർവികർമ്മവും അർത്ഥം നിരാകരി, നിർവ്വികാരി, നിരഹങ്കാരി സ്ഥിതിയിൽ സ്ഥിതി ചെയ്യൂ, അപ്പോൾ കർമ്മതീതമാകാൻ കഴിയും. സേവനത്തിന്റെ വിസ്താരം എത്രമാത്രം വർധിപ്പിച്ചാലും വിസ്താരത്തിൽ പോകുമ്പോഴും സാര സ്ഥിതിയുടെ അഭ്യാസത്തിൽ കുറവ് വരരുത്, വിസ്താരത്തിൽ സാരം മറന്നു പോകരുത്. കഴിക്കൂ കുടിക്കൂ സേവനം ചെയ്യൂ പക്ഷെ വേറിട്ടിരിക്കുന്നത് മറക്കരുത്.