08.02.26    Avyakt Bapdada     Malayalam Murli    31.12.2008     Om Shanti     Madhuban


ഈ പുതു വർഷത്തിൽ പരിവർത്തന ശക്തിയുടെ വരദാനത്തിലൂടെ നെഗറ്റിവിനെ പോസിറ്റീവായി പരിവർത്തനം ചെയ്ത് സങ്കലപ്പവും, ശ്വാസവും, സമയവും സഫലമാക്കൂ , സഫലതമൂർത്തിയായി മാറൂ.


ഇന്ന് പുതിയ ജീവിതം നൽകുന്ന ബാബ തന്റെ നാനാഭാഗത്തേയും പുതിയ ജീവിതം ധാരണ ചെയ്യുന്ന കുട്ടികളെ കണ്ടു സന്തോഷിക്കുകയാണ്. ഈ പുതിയ ജീവിതം പുതിയ യുഗം സൃഷ്ടിക്കുന്നതിനാണ്. ആളുകൾ പുതു വർഷം ആഘോഷിക്കുകയാണ്, പുതുയ ജീവിതമുള്ള കുട്ടികളായ നിങ്ങൾ എല്ലാ ആത്മാക്കളെയും അഭിനന്ദിക്കുകയും ഒപ്പം പുതിയ യുഗം വന്നിരിക്കുകയാണ് എന്ന സന്തോഷ വാർത്ത നൽകുകയും ചെയ്യുന്നു.നിങ്ങൾ കുട്ടികൾക്ക് എല്ലാവർക്കും ബാബ സ്വർണ്ണ ലോകത്തിന്റെ സമ്മാനം അവകാശമായി നൽകിയിട്ടുണ്ട്. ഈ സ്വർണ്ണിമ ലോകത്ത് അനേകം സ്വർണ്ണ സമ്മാനങ്ങൾ ഉണ്ട്. നിങ്ങൾക്കെല്ലാവർക്കും ഈ ലഹരി ഉണ്ട് ഈ സ്വർണ്ണിമ ലോകത്തിന്റെ സമ്മാനം നമ്മുടെ ജന്മ സിദ്ധ അധികാരമാണ്. ഇന്നത്തെ ലോകത്ത് ഒരാൾക്ക് എത്ര വലിയ സമ്മാനം നൽകിയാലും, ഏറ്റവും വലിയ എന്ത് സമ്മാനമാണ് നൽകുക! കിരീടവും സിംഹാസനവും. എന്നാൽ നിങ്ങളുടെ സർണ്ണിമ ലോകത്തിന്റെ സമ്മാനവുമായി താരതമ്യപെടുത്തുമ്പോൾ അത് എന്താണ്? എത്രയോ വലുതാണ്! നമ്മുടെ ബാബ നമ്മുക്ക് ഏറ്റവും ഉയർന്നതിലും ഉയർന്ന നവയുഗത്തിന്റെ സമ്മാനമാണ് നമ്മുക്ക് നൽകിയിട്ടുള്ളത് നിങ്ങളുടെ ഹൃദയത്തിൽ സന്തോഷമാണുള്ളത്. നിശ്ചയം ഉണ്ട് , നിശ്ചിതമായതാണ്. ഈ ഭാവിയെ ആർക്കും തടയാൻ കഴിയില്ല. ഈ അചഞ്ചലമായ നിശ്ചയം സദാ സ്മൃതിയിൽ നിലനിൽക്കും! എപ്പോഴും നിലനിൽക്കുന്നുണ്ടോ അതോ ചിലപ്പോൾ കുറയുന്നുണ്ടോ? ജന്മസിദ്ധ അധികാരമാണെങ്കിൽ, ഈ ജന്മസിദ്ധ അധികാരത്തെ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല.

ഇന്ന് നിങ്ങളെല്ലാവരും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് പുതിയ വർഷം ആഘോഷിക്കാനായി വന്നതാണ്.അപ്പോൾ ഈ പുതിയ വർഷത്തിൽ ലക്ഷ്യം എന്താണ്? ഈ പുതിയ വർഷത്തിൽ പ്രത്യകമായി എന്ത് കാര്യം ചെയ്യണം? ഈ പുതിയ വർഷത്തിന്റെ പ്രത്യേകത ബാബയ്ക്ക് സമ്മാനം സമ്പന്നവും സമ്പൂർണ്ണവുമാകുക എന്നതാണ്.പറയൂ, ഇത് എല്ലാവരുടെയും ഉള്ളിൽ ഉറച്ച ദൃഢ സങ്കല്പമാണോ! അല്ലെ?തലയാട്ടുക. എല്ലാ കുട്ടികളും ബാബയ്ക്ക് സമാനമാകണമെന്നു ബാബയും ആഗ്രഹിക്കുന്നു. അച്ഛൻ അച്ഛനാണ്.പക്ഷെ കുട്ടികൾ ബാബയെക്കാൾ ഉയർന്നവരാണ്. ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യം പോർത്തിയാക്കാനായി ബാബയെ ഫോളോ ചെയ്യണം. ബ്രഹ്മ ബാബ എങ്ങനെയാണു സമ്പൂർണ്ണനായത് എന്ന് ചിന്തിക്കുക. അദ്ദേഹത്തിന്റെ വിശേഷത എന്തായിരുന്നു? സമ്പൂർണ്ണതയുടെ വിശേഷ അടിസ്ഥാനം എന്തായിരുന്നു? ബ്രഹ്മ ബാബ തന്റെ ഓരോ നിമിഷവും സഫലമാക്കി. ഓരോ ശ്വാസവും ഓരോ സെക്കൻറും സഫലമാക്കി. ബാബയ്ക്ക് സമാനമാകുന്നതിനായി ഈ വർഷം എന്ത് ലക്ഷ്യമാണ് വയ്ക്കുന്നത്? സഫലമാക്കണം സഫലതമൂർത്തിയാകണം. സഫലത നമ്മുടെ കഴുത്തിലെ മാലയാണ്. ഈ ലക്ഷ്യം പരിശോധിക്കണം. സഫലത നമ്മുടെ പിതാവിന്റെ സമ്പത്താണ്. അതിനാൽ ഈ ലക്ഷ്യം പരിശോധിക്കണം എല്ലാ ദിവസവും സ്വയം പരിശോധിക്കണം, സഫലതമൂർത്തിയായി സമയം, ശ്വാസം, ഖജനാവുകൾ, ശക്തികൾ,ഗുണങ്ങൾ എന്നിവയെല്ലാം സഫലമാക്കിയോ? കാരണം ഇപ്പോഴത്തെ സഫലതയിലൂടെ ഭാവിയിലേക്കും ശേഖരണം ഉണ്ടാകുന്നു. ഇപ്പോൾ എന്ത് നേടിയാലും, അതിന്റെ ഫലം 21 ജന്മങ്ങളിലേക്ക് ശേഖരിക്കപ്പെടുന്നു, അറിയുമല്ലോ?മുൻപും പറഞ്ഞിട്ടുള്ളതാണ് ഇപ്പോൾ സമയം സഫലമാക്കിയാൽ ഭാവിയിൽ രാജ്യഭാഗ്യത്തിന്റെ മുഴുവൻ സമയവും, രാജ്യഭാഗ്യത്തിന്റെ പ്രാപ്തി കിട്ടുന്നു. ശ്വാസം സഫലമാക്കിയാൽ 21 ജന്മങ്ങൾ ആരോഗ്യത്തോടെയിരിക്കും. ആരോഗ്യത്തിനു ഒരിക്കലും ഒരു കുറവും ഉണ്ടാകില്ല,അതോടൊപ്പം നിങ്ങൾ ശേഖരിക്കുന്ന ഖജനാവുകളിൽ ഏറ്റവും വലിയ ഖജനാവ് ജ്ഞാനമാണ്, ജ്ഞാനം എന്നാൽ വിവേകം ആണ്.ജ്ഞാനത്തിന്റെ ഖജനാവ് സഫലമാക്കുന്നതിലൂടെ ഭാവിയിൽ നിങ്ങൾ വളരെ ജ്ഞാനിയാകുന്നു നിങ്ങൾക്ക് ഒരു മന്ത്രിയുടെയും ഉപദേശം തേടേണ്ടതില്ല.സ്വയം അഖണ്ഡവും,ദൃഢവുമായ രാജ്യം നടത്തുന്നു,നിങ്ങളുടെ രാജ്യത്ത് തടസങ്ങളൊന്നും ഇല്ല.നിർവിഘ്നവും അഖണ്ഡവും, ദൃഢമായതുമാണ്. ജ്ഞാനത്തിന്റെ ഖജനാവ് ശേഖരിക്കുന്നതിന്റെ ഫലമാണിത്.ഒരു ജന്മം സഫലമാക്കി അനേക ജന്മങ്ങളിൽ സഫലതയുടെ ഫലം കഴിക്കുകയും ചെയ്യുന്നു. അതുപോലെ നിങ്ങൾക്ക് പ്രാപ്തമായിട്ടുള്ള അത് തനിക്കോ മറ്റുള്ളവർക്കോ വേണ്ടി സഫലമാക്കുകയാണെങ്കിൽ ഭാവിയിൽ നിങ്ങളുടെ രാജ്യത്തിൽ സർവ്വ ശക്തികളും ഉണ്ടാകും,ഒരിക്കലും ശക്തി കുറയുന്നില്ല.ഒരു ശക്തിയുടെയും കുറവ് ഉണ്ടാകില്ല.അതുപോലെ നിങ്ങൾ ഗുണങ്ങൾ ദാനം ചെയ്താൽ നിങ്ങളുടെ അവസാന 84 ജന്മത്തിൽ നിങ്ങളുടെ ജഢചിത്രങ്ങൾ ഉണ്ടാക്കുന്നു,അതിൽ അവസാനം വരെയും നിങ്ങളുടെ എന്ത് മഹിമയാണ് ചെയ്യുന്നത്?സർവഗുണ സമ്പന്നം.അനേക ജന്മങ്ങളിൽ സഫലതയുടെ പ്രാപ്തിയ്ക്ക് അധികാരിയായി മാറുന്നു.അപ്പോൾ ഈ വർഷം എന്ത് ചെയ്യണം?ഒരു നിമിഷം പോലും,ഒരു സെക്കൻഡ് പോലും അസഫലമാക്കരുത് എന്ന ലക്ഷ്യം വയ്ക്കൂ. ശേഖരിക്കണം.ശേഖരിക്കാനുള്ള സമയം ഒരു ചെറിയ ജന്മമാണ്,ഫലം അനുഭവിക്കാനുള്ള സമയം 21 ജന്മങ്ങളാണ്, അപ്പോൾ ഈ വർഷം ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യം ഉണ്ടോ? ബാബയ്ക്ക് സമാനമാകണം എന്ന ലക്ഷ്യം എല്ലാവർക്കും ഉണ്ടോ? ആകണം എന്നല്ല, ആയെ മതിയാകൂ. ആയെ മതിയാകൂ എന്നതിന് അടിവരയിടുക. ശരി കുട്ടികൾ ആകുമോ? കൊച്ചു കുട്ടികളൂം ആകും. കുട്ടികളുടെ കിരീടം നന്നായി ചേരുന്നുണ്ട്. (എല്ലാ കുട്ടികളും കിരീടം വച്ചിട്ടുണ്ട്)വളരെ നന്നായിട്ടുണ്ട്.

ഈ വർഷത്തെ ലക്ഷ്യം വച്ചിട്ടുണ്ട്, ഒപ്പം ബാബയെ ഫോളോ ചെയ്യുന്നതിന്റെ മന്ത്രമാണ്, സഫലമാക്കി സഫലതാ മൂർത്തിയാകണം. ഇതിനായി ബാപ്ദാദ കുട്ടികളെ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ബുദ്ധിമുട്ടിക്കുന്നില്ല,വളരെ സഹജമായ രീതി പറഞ്ഞു തരുന്നു, സഹജ വിധി എന്താണ്? എന്ത് സങ്കൽപം ചെയ്താലും ആദ്യം പരിശോധിക്കൂ,ബാബയ്ക്ക് ഈ സങ്കല്പം ഉണ്ടായിരുന്നോ! വാക്കുകൾ പറയുമ്പോൾ പരിശോധിക്കൂ, ബാബയ്ക്ക് സമാനമാകേണ്ടതാണ്! സങ്കല്പവും, വാക്കും, കർമ്മവും , സംബന്ധ സമ്പർക്കവും ചിന്തിച്ചിട്ട് ആദ്യം പരോശോധിക്കൂ ബാബയുടേത് എങ്ങനെയായിരുന്നു? അതുപോലെയുള്ള സ്വരൂപമാകൂ. ബ്രഹ്മബാബയെ ഫോളോ ചെയ്യൂ. ഫോളോ ഫാദർ പാടിയിട്ടുണ്ടല്ലോ! പല കുട്ടികളും വളരെ നല്ല നല്ല തന്ത്രങ്ങൾ കാണിക്കുന്നുണ്ട് . ഏതൊക്കെ തന്ത്രങ്ങളാണ് കാണിക്കുന്നതെന്ന് അറിയാമോ? ഫോളോ ചെയ്യുന്നില്ല, പക്ഷെ എന്താണ് പറയുന്നത്? ആഗ്രഹമില്ല, പക്ഷെ അത് സംഭവിച്ചു. ആദ്യം ചിന്തിക്കണം,വെറുതെ ചിന്തിക്കാതെ സ്വരൂപമാകണം. നിങ്ങൾ സ്വരൂപമായി മാറിയാൽ ഇത് പറയില്ല,ചിന്തിച്ചതായിരുന്നില്ല, പക്ഷെ സംഭവിച്ചു പോയി.ചെയ്യുന്നതും, ചിന്തിക്കുന്നതും ശ്രേഷ്ഠ ആത്മാക്കളായ നിങ്ങളാണ്, യജമാനന്മാരാണ്. സംഭവിച്ചു പോയി എന്നാൽ കർമ്മേന്ദ്രിയങ്ങളുടെ മേൽ നിയന്ത്രണമില്ല എന്നാണ് അർത്ഥം.

ഈ വർഷം ഈ സ്ലോഗൻ ഓർക്കണം ബാബയ്ക്ക് സമാനം ചെയ്യണം, ബാബയെപ്പോലെ ആകണം.ബുദ്ധിമുട്ടുള്ള കാര്യമല്ല, അല്ലെ? ബാബ ചെയ്തതുപോലെ ചെയ്യണം. പകർത്തുന്നത് എളുപ്പമാണ്, ചിന്തിക്കേണ്ട ആവശ്യമില്ല. നിശ്ചിതമായതാണ് നിങ്ങൾ എല്ലാവരും ബാബയെ പോലെയാകണം , ബ്രഹ്മ ബാബ ഫരിശ്ത ആയതുപോലെ നിശ്ചിതമാണ് ഫരിശ്തയിൽ നിന്നും ദേവതയാകണം. നിങ്ങളും ഫരിശ്തയിൽ നിന്നും ദേവതയാകണം. പല കുട്ടികളും പറയാറുണ്ട് മുനോട്ടു പോകവേ ധാരാളം എതിർപ്പുകൾ ഉണ്ടാകാറുണ്ട്, എതിർപ്പുകൾ കാരണം പദവിയിൽ നിന്ന് താഴേക്ക് വരുന്നു. ബാബയ്ക്ക് സമാനമാകണമെങ്കിൽ സ്ഥാപനയുടെ ആദിയിൽ ബ്രഹ്മബാബ എത്ര എതിർപ്പുകളെ സ്ഥാനമായി മാറ്റി എന്ന് ഓർമ്മിക്കുക. എല്ലാം പുതിയ വെല്ലുവിളികൾ ആയിരുന്നു. ഇപ്പോൾ കാലം വളരെയധികം മാറിയിരിക്കുന്നു, ബ്രഹ്മബാബ ഒറ്റയ്ക്ക് സ്വമാനത്തിന്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് സ്ഥാനത്തിലൂടെ എതിർപ്പുകളെ നേരിട്ടു. സ്ഥാനമുള്ളിടത്ത് എതിർപ്പിന് ഒന്നും ചെയ്യാൻ കഴിയില്ല.മുൻപ് എന്താണ് പറഞ്ഞിരുന്നത്? പൊട്ടിത്തെറി ഉണ്ടാക്കുകയാണ്, ഇപ്പോൾ എന്താണ് പറയുന്നത്?അത്ഭുതങ്ങൾ ചെയ്യുന്നു. ഇത്രയും വ്യത്യാസം വന്നു. കാരണമെന്താണ്? ബ്രഹ്മബാബ സ്വയം സ്വമാനത്തിന്റെ സീറ്റിലൂടെയും ദൃഢ നിശ്ചയത്തിന്റെ ആയുധങ്ങളിലൂടെയും എതിർപ്പിനെ സമാപ്തമാക്കി. ഈ വർഷം നിങ്ങൾ എന്ത് ചെയ്യും?സമാനമാകണമല്ലോ! എതിർപ്പുകൾ ഉണ്ടാകുമ്പോൾ നിങ്ങൾ സ്വമാനത്തിന്റെ സീറ്റിൽ ഇരിക്കൂ, എങ്കിൽ എതിർപ്പുകൾ സ്ഥാനമായി മാറും. ധൈര്യം ഉണ്ടോ?ബ്രഹ്മ ബാബയെപോലെയാകണം, അതിനായി കൈ ഉയർത്തി,പക്ഷെ അത്രയും ധൈര്യം ഉണ്ടോ? ആദ്യം സ്വപരിവർത്തനം, പിന്നീടാണ് അനേകം സംബന്ധ സമ്പർക്കത്തിലെ ആത്മാക്കളും വിശ്വത്തിലെ ആത്മാക്കളും. ഇവരെയെല്ലാം നിങ്ങളുടെ മനസ്സിന്റെ ശുഭ ഭാവനയും ശുഭ കാമനയിലും കൂടി, ദൃഢ സങ്കലപ്പത്തിലൂടെ പരിവർത്തനം ചെയ്യണം.

ഈ വർഷം ബാപ്ദാദാ ഒരു പ്രത്യേക ശക്തിയുടെ വരദാനം നൽകുന്നു.ഹൃദയത്തിൽ നിന്ന് എന്റെ ബാബ എന്ന് പറഞ്ഞാൽ ശക്തി ഹാജരാകും,വെറുതെ എന്റെ ബാബ എന്നല്ല, ഹൃദയത്തിൽ നിന്ന് പറയണം,അധികാരം വയ്ക്കണം, എന്റെ ബാബയും ശക്തിയും നിങ്ങളുടെ മുന്നിൽ ഹാജരാകും. ആ ശക്തി ഏതാണ്?പരിവർത്തനത്തിന്റെ ശക്തി. പരിവർത്തനത്തിന്റെ ശക്തിയിലൂടെ വിശേഷമായി നെഗറ്റിവിനെ പോസിറ്റിവാക്കി മാറ്റുക.നെഗറ്റിവ് ചിന്തയും നെഗറ്റിവ് പെരുമാറ്റവും കണ്ടിട്ട് പോസിറ്റിവാക്കി മാറ്റുക.പോസിറ്റീവ് കാണുക, പറയുക, ചെയ്യുക, ശുഭഭാവനയും ശുഭ കാമനയിലും കൂടി എളുപ്പമായി മാറും, പക്ഷെ നിങ്ങളുടെ പരിവർത്തനത്തിന്റെ ശക്തി നിങ്ങൾക്ക് സഹജമായി സഫലത ഉണ്ടാക്കിതരും.മനസ്സിലായോ ഈ വർഷത്തിന്റെ പ്രത്യേക വരദാനം പരിവർത്തന ശക്തിയെ ദൃഢ സങ്കല്പത്തിലൂടെ കാര്യത്തിൽ ഉപയോഗിക്കണം.പരിവർത്തനം കൊണ്ടുവരാൻ കഴിയുമോ?നിങ്ങളുടെ വെല്ലുവിളിയാണ് ഓർമ്മയുണ്ടോ!വിശ്വ പരിവർത്തകരാണ് അല്ലെ!വിശ്വ പരിവർത്തകൻ എന്നാണ് ടൈറ്റിൽ എങ്കിൽ സ്വ പരിവർത്തനം ചെയ്യുന്നത് പ്രയാസമാണോ! ഹൃദയത്തിൽ ബുദ്ധിമുട്ടുള്ള ഏതെങ്കിലും കാര്യം ഉണ്ടായാൽ,യഥാർത്ഥത്തിൽ ഒരു കാര്യവും ബുദ്ധിമുട്ടുള്ളതല്ല, പക്ഷെ നിങ്ങൾ അത് അങ്ങനെയാക്കുന്നു. മാസ്റ്റർ സർവ്വ ശക്തിവാന് മുന്നിൽ എന്താണ് ബുദ്ധിമുട്ടുള്ളത്? നിങ്ങൾ ഒരു തെറ്റ് ചെയ്യുകയും ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്യുന്നു.ഉദാഹരണത്തിന് ഇവിടെ പെട്ടെന്ന് ഇരുട്ട് വീഴുകയും ആരെങ്കിലും തെറ്റായി ഇരുട്ടിനെ അകറ്റാൻ ശ്രമിച്ചാൽ ഇരുട്ട് ഓടിപ്പോകുമോ? ശരിയായ രീതി താങ്കൾ വെളിച്ചത്തിനുള്ള സ്വിച്ച് ഓണാക്കുക എന്നതാണ് എങ്കിൽ ഇരുട്ട് ഒരു നിമിഷത്തിൽ ഓടിപ്പോകും. അതിനാൽ നിങ്ങൾ ഈ തെറ്റ് ചെയ്യുന്നു എന്ത് സംഭവിച്ചാലും എന്ത്, എപ്പോൾ, എങ്ങനെ . . . . ഈ ക്യുവിൽ കുടുങ്ങിപ്പോകുന്നു.ചെറിയ കാര്യത്തെ വലുതാകുന്നു, വലിയ കാര്യം ബുദ്ധിമുട്ടുള്ളതാണ്. ചെറിയ കാര്യം ചെയ്താൽ സഹജമായിരിക്കും. ഏതൊരു ശക്തിയും ഉപയോഗിക്കുന്നതിനു ബാബ സഹജമായ പറഞ്ഞിട്ടുണ്ട് ഞാൻ മാസ്റ്റർ സർവ്വ ശക്തിവാനാണ്, നിങ്ങൾ ഈ സ്മൃതിയുടെ ഇരിപ്പിടത്തിൽ ഇരുന്നാൽ അസ്വസ്ഥനാകില്ല. ഇരിപ്പിടം ഇല്ലാതെ അസ്വസ്ഥനാകും, ഇരിപ്പിടം ഉണ്ടെങ്കിൽ അസ്വസ്ഥനാകില്ല. 63 ജന്മങ്ങളിലെ സംസ്ക്കാരം ഉയർന്നുവരുന്നു. 63 ജന്മങ്ങൾ എങ്ങനെയായിരുന്നു? ഇപ്പോൾ തയ്യാറായിരിക്കും, ഇപ്പോൾ അസ്വസ്ഥനാകും. അതിനാൽ സദാ സ്വമാനത്തിന്റെ ഇരിപ്പിടത്തിൽ ഉറച്ച്നിൽക്കുക. ഈ വർഷം എന്ത് ചെയ്യും? പുതുവർഷത്തിൽ എല്ലാവർക്കും സമ്മാനങ്ങൾ നൽകും. അപ്പോൾ നിങ്ങൾ എന്ത് സമ്മാനങ്ങൾ നൽകും?അഭിനന്ദിക്കുകയും ചെയ്യും ഒപ്പം എന്ത് സമ്മാനം നൽകും? നിങ്ങളുടെയടുത്ത് ധാരാളം സമ്മാനങ്ങൾ ഉണ്ട്. എത്ര വേണമെങ്കിലും നൽകാം. സ്തൂലമായ സമ്മാനങ്ങൾ കുറച്ച് കാലത്തേക്ക് മാത്രമേ നിലനിൽക്കൂ എന്നാൽ നിങ്ങൾ അവിനാശിയായ ബാബയെപോലെയാകുന്നവർ അവിനാശിയായ സമ്മാനം കൊടുക്കണം. മനസ്സിലൂടെ ശക്തികളുടെ സമ്മാനം നൽകൂ,വാക്കിലൂടെ ജ്ഞാനത്തിന്റെ സമ്മാനം നൽകൂ,കർമ്മത്തിലൂടെ ഗുണങ്ങളുടെ സമ്മാനം നൽകൂ. എല്ലാവരുടെയടുത്തും ഇല്ലേ? ഉണ്ടെങ്കിൽ തലയാട്ടുക. ധാരാളം ഖജനാവുകളുണ്ട്, ഒന്നിന്റെയും കുറവില്ല. ആരോടൊപ്പം പ്രവർത്തികൾ ചെയ്താലും, പ്രവർത്തികൾ ചെയ്യേണ്ടി വരുമല്ലോ. അവർക്ക് ഈ വർഷം ധാരാളം സമ്മാനങ്ങൾ നൽകുക. അവിനാശിയായ സമ്മാനം. ആരെയും വെറുംകൈയോടെ പോകാൻ അനുവദിക്കരുത് എന്ന് പറഞ്ഞിട്ടുള്ളതാണ്, മനസ്സിന്റെ സമ്മാനം, വാക്കുകളുടെ സമ്മാനം, കർമ്മത്തിന്റെ ഏതെങ്കിലും നൽകണം. ഇതിനായി നിങ്ങൾ സദാ ശ്രദ്ധിക്കണം. മനസ്സിൽ ശക്തികളുടെ സ്റ്റോക്ക് ഇമെർജ്ജ് ആക്കിവയ്ക്കണം, ഏത്ര ശക്തികളാണ്? പട്ടിക ഉണ്ടല്ലോ! വാക്കുകൾ കാരണം സദാ മനസ്സിൽ മനന ശക്തി, ജ്ഞാനം മനനം ചെയ്യുന്നതിനുള്ള ശക്തി, സ്മൃതിയിൽ വയ്ക്കേണ്ടി വരും.പെരുമാറ്റത്തിലും, മുഖത്തിലും,പ്രവൃത്തികളും ഗുണങ്ങളുടെ സ്വരൂപമാകണം. സ്വയതിനെ സദാ ഗുണമൂർത്തിയും, ജ്ഞാനമൂർത്തിയും, ശക്തി സ്വരൂപമായും ഇമെർജ്ജ് ആക്കിവയ്ക്കണം. ശക്തികൾ സദാ ഉള്ളതാണ്, ജ്ഞാനവും ഉണ്ട് . . . പക്ഷെ സ്വരൂപമാകണം. എല്ലാവരെയും ഈശ്വരീയ പരിവാരത്തിന്റെ ദൃഷ്ടിയിലും , മനോഭാവത്തിലും കാണണം. ഈ വർഷം സമാനരാകേണ്ടി വരുമ്പോൾ അതിനായി കൈ ഉയർത്തി,ബാപ്ദാദയുടെ വതനത്തിൽ എല്ലാവരുടെയും കൈ ദൃശ്യമാകും. അവിടെ ഈ ചെറിയ ടിവി അല്ല, വളരെ വലുതാണ്. എല്ലാ കേന്ദ്രങ്ങളുടെയും ഫലം ഒരു നിമിഷത്തിൽ കാണാൻ കഴിയും.ബാബയ്ക്ക് സമാനമാകണം എന്ന നിങ്ങളുടെ ഉത്സാഹം കണ്ടു ബാപ്ദാദ സന്തോഷിക്കുന്നു.ഭാഗ്യവാന്മാരാണ്,സന്തോഷം നിറഞ്ഞ മുഖം ഉള്ളവരാണ്, ഒരിക്കലും അഹങ്കാരമുള്ള മുഖം കാണിക്കരുത്. ആരെങ്കിലും നിങ്ങളെ കണ്ടാൽ സന്തോഷവാനായി കാണണം, എത്ര തിരക്കേറിയ ജോലിയിലാണെങ്കിലും, തെറ്റ് തിരുത്തുകയെങ്കിലും, വിശദീകരിക്കുകയാണെങ്കിലും മുഖത്തും വാക്കുകളിലും അഹങ്കാരം ഉണ്ടാകരുത്. ഈ വർഷം ഈ പരിവർത്തനം ചെയ്ത് കാണിക്കൂ.സമ്മാനം നൽകും.വർഷം മുഴുവനും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നവർ ആരാണോ, എന്തെങ്കിലും കാര്യം വന്നാൽ പല സഹോദരി സഹോദരന്മാരും പറയുന്നതാണ്, എല്ലാവരും ആത്മീയ സംഭാഷണം ചെയ്യുന്നു, അപ്പോൾ പറയും അധികാരത്തോടെ സംസാരിച്ചില്ലെങ്കിൽ മനസ്സിലാക്കില്ല. മാറില്ല എന്ന ഭാവന ആദ്യമേ വച്ചു കഴിഞ്ഞു, വൈബ്രേഷൻ ആദ്യമേ അവരിൽ എത്തിക്കഴിഞ്ഞു, ഈ വർഷം ക്രോധത്തിനോടും കുട്ടികളോടും വിട പറയണം. സാധ്യമാണോ? അധികാരം പോലും ഇല്ല. കാര്യങ്ങൾ ചെയ്തുതീർക്കാൻ, മെച്ചപ്പെടുത്താൻ ഇടയ്ക്കിടെ ദേഷ്യപ്പെടുന്നവരോട് ബാബ ചോദിക്കുകയാണ് മെച്ചപ്പെടുന്നുണ്ടോ? ദേഷ്യപ്പെടുന്നതിലൂടെ ആരെങ്കിലും നന്നായോ? ആ ലിസ്റ്റ് തരൂ. കൂടുതൽ പ്രകോപിതരാകുന്നു, മെച്ചപ്പെടുന്നില്ല.മനസ്സിൽ എതിർപ്പ് വരുന്നു.പറയാൻ കഴിയില്ല, ചെറിയവർ ആണെങ്കിലും കരയാൻ തുടങ്ങും.ഈ വർഷം എന്തൊക്കെയാണ് ചെയ്യേണ്ടത്, ഇതെല്ലാം കേൾപ്പിക്കുകയാണ്. ഇഷ്ടമായോ?ചെയ്യണമോ? ഇപ്പോൾ കൈ ഉയർത്തൂ. ചെയ്യണമോ? ടിവി കാർ ഈ ഫോട്ടോ എടുക്കൂ.കൈ ഉയർത്തൂ. കുറച്ചുനേരം ഉയർത്തി പിടിക്കൂ.ശരി.

സമയമനുസരിച്ച് ബാപ്ദാദ നോക്കുകയായിരുന്നു, സമയത്തിന്റെ വേഗത ഇപ്പോൾ തീവ്രമാണ്. ആരാണ് ഈ സമയത്തെ നേരിടുക? നിങ്ങളാണ് ചെയ്യുന്നത്. ദുഖിതരുടെ നിലവിളി ഭക്തരുടെ നിലവിളി സമയത്തിന്റെ നിലവിളി കേൾക്കുന്നവർ വളരെ കുറച്ചുപേരാണെന്നു ബാപ്ദാദ കണ്ടു. ധൈര്യമില്ലാത്തവർക്ക് പറക്കാൻ ചിറകുകൾ നൽകുക എങ്കിൽ പറക്കാൻ സാധിക്കും.ധൈര്യത്തിന്റെ ചിറക്, ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചിറകുകൾ നൽകുക.ശരി.

എല്ലായിടത്തുമുള്ള കുട്ടികൾ ബാപ്ദാദയുടെ ഗൃഹപാഠം പ്രായോഗികമായി ചെയ്തുകൊണ്ട് തെളിവ് നൽകുന്ന സത്പുത്രരായ കുട്ടികൾ അവരുടെ പ്രഭാവം കാണിക്കും. അങ്ങനെ യോഗ്യരായ ശ്രേഷ്ഠരായ കുട്ടികൾക്ക് ബാപ്ദാദയുടെ നമസ്തേ.

ഈ വർഷത്തിലെ ഓരോ ദിവസവും സ്വപരിവർത്തനവും വിശ്വ പരിവർത്തനത്തിന്റെയും രൂപത്തിൽ ആഘോഷിക്കുക. എല്ലാ ദിവസവും പുതിയ പരിവർത്തനം. എല്ലാ ദിവസവും പുതിയ സേവനം, എല്ലാ ദിവസവും സദാ ഉന്മേഷവും ഉത്സാഹവും,ഒരു ദിവസം പോലും ചിന്തയും ചിന്തനവും പാടില്ല,സദാ ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും പകലും രാത്രിയുമായിരിക്കണം,ഈ പുതിയ വർഷത്തിൽ സ്വയത്തിനെ പ്രതിയോ വിശ്വത്തിനെ പ്രതിയോ, സേവനത്തിനു വേണ്ടിയോ എന്തെങ്കിലും പുതിയത് ചെയ്യണം.അങ്ങനെയുള്ള ദൃഢ നിശ്ചയം ചെയ്ത് സമയം സമീപത്ത് കൊണ്ട് വന്നുകൊണ്ടു ബാബയ്ക്ക് സമാനമായി പറക്കുകയും മറ്റുള്ളവരെ പറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. ശരി. ഓം ശാന്തി

വരദാനം :-
എല്ലാവരുടെയും അഭിപ്രായത്തെ ബഹുമാനിക്കുക,വിശ്വത്തിൽ നിന്ന് ബഹുമാനം സ്വീകരിക്കുന്ന ബാലകനും യജമാനനുമായി ഭവിക്കട്ടെ.

ആരെങ്കിലും ചെറുതായാലും വലുതായാലും നിങ്ങൾ തീർച്ചയായും എല്ലാവരുടെയും അഭിപ്രായത്തെ ബഹുമാനിക്കണം,ആരുടെയെങ്കിലും അഭിപ്രായം നിരസിക്കുന്നത് സ്വയം നിരസിക്കുന്നതിന് തുല്യമാണ്, അതിനാൽ ഒരാളുടെ വ്യർത്ഥത്തെ ഇല്ലാതാക്കണമെങ്കിൽ ആദ്യം അവർക്ക് ബഹുമാനം നൽകുക, സ്വമാനം നൽകിയിട്ട് ശിക്ഷണം നൽകണം. ഇതാണ് രീതി.ബഹുമാനം നൽകുന്നതിന്റെ സംസ്ക്കാരം നിറഞ്ഞിരിക്കുമ്പോൾ നിങ്ങൾക്ക് ലോകത്തിൽ നിന്ന് ബഹുമാനം ലഭിക്കും. ഇതിനായി ബാലകനും യജമാനനും, യജമാനനും ബാലകനും ആകൂ. ബുദ്ധി പരിധിയില്ലാത്ത ശുഭ കല്യാണ ഭാവനയാൽ നിറയട്ടെ.

സ്ലോഗന് :-
നെറ്റിയിൽ സദാ കൂടെയിരിക്കുന്നതിന്റെ സ്മൃതിയുടെ തിലകം ചാർത്തുന്നത് സുമംഗലിയുടെ അടയാളമാണ്.

അവ്യക്ത സൂചന- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നമാകൂ.

ഏകത കൊണ്ട് വരാൻ രണ്ട് കാര്യങ്ങൾ ധാരണ ചെയ്യണം ആദ്യം ഏകനാമിയായി സദാ എല്ലാ കാര്യങ്ങളിലും ഒരാളിന്റെ നാമം എടുക്കൂ,രണ്ടാമതായി ചിന്തകൾ, സമയം, ജ്ഞാനത്തിന്റെ ഖജനാവുകളുടെ എകണോമി ചെയ്യൂ. അങ്ങനെയുള്ള ഏകനാമിയും എകണോമിയും ഉള്ളവരായി മാറുമ്പോൾ എല്ലാ വ്യത്യാസങ്ങളും ഒരു ബാബയിൽ ലയിച്ച് ചേരും.