മധുരമായ കുട്ടികളേ -
നിങ്ങൾ ദേഹാഭിമാനത്തിന്റെ വാതിൽ അടച്ചുവെക്കൂ എങ്കിൽ മായയുടെ കൊടുങ്കാറ്റ്
വരുന്നത് അവസാനിക്കും.
ചോദ്യം :-
ഏത് കുട്ടികൾക്കാണോ വിശാല ബുദ്ധിയുള്ളത്, അവരുടെ അടയാളങ്ങൾ എന്തെല്ലാമാണ്?
ഉത്തരം :-
1. അവർക്ക്
മുഴുവൻ ദിവസവും സേവനത്തിന്റെ തന്നെ ചിന്ത നടന്നുകൊണ്ടിരിക്കും. 2. അവർക്ക്
സേവനമില്ലാതെ ഇരിക്കാൻ കഴിയില്ല. 3. അവരുടെ ബുദ്ധിയിലുണ്ടായിരിക്കും എങ്ങനെ
മുഴുവൻ വിശ്വത്തെയും വലയം ചെയ്ത് എല്ലാവരെയും പതിതത്തിൽ നിന്ന് പാവനമാക്കി
മാറ്റാം. അവർ വിശ്വത്തെ ദു:ഖധാമത്തിൽ നിന്ന് സുഖധാമമാക്കി മാറ്റുന്നതിന്റെ സേവനം
ചെയ്തുകൊണ്ടിരിക്കും. 4. അവർ അനേകരെ തനിക്കു സമാനമാക്കി മാറ്റിക്കൊണ്ടിരിക്കും.
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് മധുര-മധുരമായ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ്,
കുട്ടികളേ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ
നിങ്ങളുടെ എല്ലാ ദു:ഖവും സദാ കാലത്തേക്ക് ഇല്ലാതാകും. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി എല്ലാവരെയും സഹോദര-സഹോദര ദൃഷ്ടിയിൽ നോക്കുകയാണെങ്കിൽ പിന്നെ
ദേഹത്തിന്റെ ദൃഷ്ടിയും വൃത്തിയും പരിവർത്തനപ്പെടും. ബാബയും അശരീരിയാണ്, നിങ്ങൾ
ആത്മാക്കളും അശരീരിയാണ്. ബാബ ആത്മാക്കളെത്തന്നെയാണ് നോക്കുന്നത്, എല്ലാവരും
അകാല സിംഹാസനത്തിലിരിക്കുന്ന ആത്മാക്കളാണ്. നിങ്ങൾ ആത്മാക്കളും സഹോദര-സഹോദര
ദൃഷ്ടിയിലൂടെ നോക്കൂ, ഇതിൽ വലിയ പരിശ്രമമുണ്ട്. ദേഹത്തിന്റെ ബോധത്തിൽ വരുന്നത്
കൊണ്ട് തന്നെയാണ് മായയുടെ കൊടുങ്കാറ്റ് വരുന്നത്. ഈ ദേഹാഭിമാനത്തിന്റെ
വാതിലടക്കുകയാണെങ്കിൽ മായയുടെ കൊടുങ്കാറ്റ് വരുന്നത് അവസാനിക്കും. ഈ ദേഹീ
അഭിമാനിയാകുന്നതിന്റെ പഠിപ്പ് മുഴുവൻ കൽപത്തിലും ഈ പുരുഷോത്തമ സംഗമയുഗത്തിൽ ബാബ
തന്നെയാണ് നിങ്ങൾ കുട്ടികൾക്ക് നൽകുന്നത്.
മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളേ, നിങ്ങൾക്കറിയാം ഇപ്പോൾ
നമ്മൾ നരകത്തിന്റെ തീരം വിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്, ഈ
ഇടക്കുള്ള പുരുഷോത്തമ സംഗമ യുഗം തികച്ചും വ്യത്യസ്തമാണ്. ഇടക്കുള്ള
സമുദ്രത്തിലാണ് നിങ്ങളുടെ ബോട്ട്. നിങ്ങൾ സത്യയുഗിയുമല്ല, കലിയുഗിയുമല്ല. നിങ്ങൾ
പുരുഷോത്തമ സംഗമയുഗീ സർവ്വോത്തമ ബ്രാഹ്മണരാണ്. സംഗമയുഗം ഉണ്ടായത് തന്നെ
ബ്രാഹ്മണർക്കുവേണ്ടിയാണ്. ബ്രാഹ്മണരാണ് ഉയർന്നത്. ഇത് ബ്രാഹ്മണരുടെ ഏറ്റവും
ചെറിയ യുഗമാണ്. ഇത് ഒരേയൊരു ജന്മത്തിന്റെ യുഗമാണ്. ഇത് നിങ്ങളുടെ സന്തോഷത്തിന്റെ
യുഗമാണ്. സന്തോഷം ഏത് കാര്യത്തിന്റേതാണ്? ഭഗവാൻ നമ്മെ പഠിപ്പിക്കുന്നതിന്റെ!
അങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് എത്ര സന്തോഷമുണ്ടാകും! നിങ്ങൾക്കിപ്പോൾ മുഴുവൻ
ചക്രത്തിന്റെയും ജ്ഞാനം ബുദ്ധിയിലുണ്ട്. ഇപ്പോൾ നമ്മൾ തന്നെയാണ് ബ്രാഹ്മണർ
പിന്നീട് നമ്മൾ തന്നെ ദേവതയായി മാറും. ആദ്യം തന്റെ വീടായ സ്വീറ്റ് ഹോമിലേക്ക്
പോകും പിന്നീട് പുതിയ ലോകത്തിൽ വരും. നമ്മൾ ബ്രാഹ്മണർ തന്നെയാണ് സ്വദർശന
ചക്രധാരികൾ. നമ്മൾ തന്നെയാണ് ഈ കളി കളിക്കുന്നത്. ഈ വിരാടരൂപത്തെയും നിങ്ങൾ
ബ്രാഹ്മണ കുട്ടികൾക്ക് മാത്രമേ അറിയൂ, ബുദ്ധിയിൽ മുഴുവൻ ദിവസവും ഈ കാര്യങ്ങൾ
സ്മരിക്കണം.
മധുരമായ കുട്ടികളേ, ഇത് നിങ്ങളുടെ അതി സ്നേഹിയായ കുടുംബമാണ്, അതിനാൽ നിങ്ങൾ
ഓരോരുത്തരും വളരെ വളരെ സ്നേഹിയായിരിക്കണം. ബാബയും മധുരമാണ് അതിനാൽ കുട്ടികളെയും
അതുപോലെ മധുരമാക്കി മാറ്റുന്നു. ഒരിക്കലും ആരോടും ദേഷ്യപ്പെടരുത്. മനസ്സാ വാചാ
കർമ്മണാ ആർക്കും ദു:ഖം കൊടുക്കരുത്. ബാബ ഒരിക്കലും ആർക്കും ദു:ഖം നൽകുന്നില്ല.
എത്രയധികം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും മധുരമായി മാറും. അത്രയും മതി, ഈ
ഓർമ്മയിലൂടെ തന്നെ തോണി അക്കരയെത്തുന്നു - ഇതാണ് ഓർമ്മയുടെ യാത്ര.
ഓർമ്മിച്ചോർമ്മിച്ച് ശാന്തിധാമം വഴി സുഖധാമത്തിലേക്ക് പോകണം. ബാബ
വന്നിരിക്കുന്നത് തന്നെ കുട്ടികളെ സദാ സുഖിയാക്കി മാറ്റുന്നതിനാണ്. ഭൂതങ്ങളെ
ഓടിക്കുന്നതിനുള്ള യുക്തി ബാബ പറഞ്ഞു തരുന്നു, എന്നെ ഓർമ്മിക്കൂ എങ്കിൽ ഈ ഭൂതം
പുറത്ത് പോകും. ഒരു ഭൂതത്തെയും കൂടെ കൊണ്ടുപോകരുത്. ആരിലെങ്കിലും ഭൂതമുണ്ടെങ്കിൽ
ഇവിടെ എന്റെയടുത്ത് ഉപേക്ഷിച്ച് പോകൂ. നിങ്ങൾ പറയുകയാണ് ബാബാ വന്ന് ഞങ്ങളിലെ
ഭൂതത്തെ പുറത്താക്കി പതീതത്തിൽ നിന്ന് പാവനമാക്കി മാറ്റൂ. അതിനാൽ ബാബ എത്ര നല്ല
പുഷ്പമാക്കിയാണ് മാറ്റുന്നത്. ബാബയും ദാദയും ഒരുമിച്ച് നിങ്ങൾ കുട്ടികളുടെ
അലങ്കാരം ചെയ്യുന്നു. മാതാവും പിതാവും തന്നെയല്ലേ കുട്ടികളെ അലങ്കരിക്കുന്നത്.
അത് പരിധിയുള്ള അച്ഛനാണ് - ഇത് പരിധിയില്ലാത്ത അച്ഛനാണ്. അതിനാൽ കുട്ടികൾ വളരെ
സ്നേഹത്തോടെ നടക്കുകയും നടത്തിക്കുകയും വേണം. എല്ലാ വികാരങ്ങളെയും ദാനം ചെയ്യണം,
ദാനം നൽകിയാൽ ഗ്രഹണം ഇല്ലാതാകും. ഇതിൽ ഒരു ഒഴിവുകഴിവിന്റെയും കാര്യവുമില്ല.
സ്നേഹത്തിലൂടെ നിങ്ങൾക്ക് ആരെ വേണമെങ്കിലും വശത്താക്കാൻ കഴിയും. സ്നേഹത്തോടുകൂടി
മനസ്സിലാക്കി ക്കൊടുക്കൂ, സ്നേഹം വളരെ മധുരമായ വസ്തുവാണ് - സിംഹത്തെ, ആനയെ,
മൃഗങ്ങളെപ്പോലും മനുഷ്യർ സ്നേഹത്തിലൂടെ വശത്താക്കുന്നു. അവരാണെങ്കിലോ ആസൂരീയ
മനുഷ്യരാണ്. നിങ്ങളാണെങ്കിലോ ഇപ്പോൾ ദേവതയായി മാറിക്കൊണ്ടിരിക്കുന്നവരാണ്. അതിനാൽ
ദൈവീക ഗുണം ധാരണ ചെയ്ത് വളരെ-വളരെ മധുരമായി മാറണം. പരസ്പരം സഹോദര-സഹോദര അഥവാ
സഹോദരീ-സഹോദര ദൃഷ്ടിയിലൂടെ നോക്കൂ. ആത്മാവ്, ആത്മാവിന് ഒരിക്കലും ദു:ഖം നൽകാൻ
സാധിക്കില്ല. ബാബ പറയുന്നു മധുരമായ കുട്ടികളേ, ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ
രാജ്യഭാഗ്യം നൽകാൻ വന്നിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അത്
എന്നിൽ നിന്നും എടുക്കൂ. ഞാനാണെങ്കിൽ നിങ്ങളെ വിശ്വത്തിന്റെ അധികാരിയും ഡബിൾ
കിരീടധാരിയുമാക്കി മാറ്റാൻ വന്നിരിക്കുകയാണ്. പക്ഷെ പരിശ്രമം ചെയ്യേണ്ടത്
നിങ്ങളാണ്. ഞാൻ ആർക്കും കിരീടം വെക്കുകയില്ല. നിങ്ങൾ നിങ്ങളുടെ
പുരുഷാർത്ഥത്തിലൂടെ തന്നെ സ്വയത്തിന് രാജതിലകം നൽകണം. ബാബ പുരുഷാർത്ഥത്തിനുള്ള
യുക്തി പറഞ്ഞു തരുകയാണ് ഇങ്ങനെയിങ്ങനെ വിശ്വത്തിന്റെ അധികാരിയും ഡബിൾ
കിരീടധാരിയുമാക്കി മാറ്റാൻ കഴിയണം. പഠിപ്പിൽ പൂർണ്ണമായ ശ്രദ്ധ നൽകൂ. ഒരിക്കലും
പഠിപ്പ് ഉപേക്ഷിക്കരുത്. ഏതെങ്കിലും കാരണത്താൽ പിണങ്ങി പഠിപ്പ്
ഉപേക്ഷിച്ചുവെങ്കിൽ വളരെ വളരെ നഷ്ടമുണ്ടാകും. നഷ്ടത്തെയും ലാഭത്തെയും
കണ്ടുകൊണ്ടിരിക്കൂ. നിങ്ങൾ ഈശ്വരീയ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ്, ഈശ്വരനായ
ബാബയിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്, പഠിച്ച് പൂജ്യ ദേവതയായി
മാറികൊണ്ടിരിക്കുകയാണ്. അതിനാൽ വിദ്യാർത്ഥികളും ഇതുപോലെ റെഗുലറായി മാറണം.
വിദ്യാർത്ഥീ ജീവിതമാണ് ഏറ്റവും നല്ലത്. എത്രത്തോളം പഠിക്കുകയും പഠിപ്പിക്കുകയും
പെരുമാറ്റം നല്ലതാക്കി മാറ്റുകയും ചെയ്യുന്നുവോ അത്രയും ദ ബെസ്റ്റായി മാറും.
മധുരമായ കുട്ടികളേ ഇപ്പോൾ നിങ്ങളുടെ മടക്കയാത്രയാണ്, ഏതുപോലെ സത്യയുഗത്തിൽ
നിന്ന് ത്രേതാ, ദ്വാപര, കലിയുഗം വരെ താഴേക്ക് ഇറങ്ങി വന്നുവോ അതുപോലെ ഇപ്പോൾ
നിങ്ങൾക്ക് കലിയുഗത്തിൽ നിന്ന് മുകളിൽ സത്യയുഗം വരെ പോകണം. എപ്പോൾ നിങ്ങൾ
ത്രേതായുഗം വരെ എത്തുന്നുവോ അപ്പോൾ വരെ ഈ കർമ്മേന്ദ്രിയങ്ങളുടെ ചഞ്ചലത ഇല്ലാതാകും
അതിനാൽ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുവോ അത്രയും നിങ്ങൾ ആത്മാക്കളിൽ നിന്ന്
രജോ തമോയുടെ കറയിളകി പ്പോകും, എത്രത്തോളം കറയിളകുന്നുവോ അത്രത്തോളം
കാന്തത്തെപ്പോലെ ബാബയുടെ ആകർഷണം വർദ്ധിക്കും. ആകർഷണം ഇല്ലായെങ്കിൽ തീർച്ചയായും
കറയുണ്ടാകും - കറ തീർത്തും ഇളകി ശുദ്ധമായ സ്വർണ്ണമായി മാറുന്നതാണ് അന്തിമ
കർമ്മാതീത അവസ്ഥ.
നിങ്ങൾക്ക് ഗൃഹസ്ഥ വ്യവഹാരത്തിൽ, പ്രവൃത്തി മാർഗ്ഗത്തിലിരുന്നും കമല പുഷ്പ
സമാനമായി മാറണം. ബാബ പറയുന്നു മധുരമായ കുട്ടികളേ, ഗൃഹസ്ഥത്തെയും സംരക്ഷിക്കൂ,
ശരീര നിർവാഹാർത്ഥം ജോലിയും ചെയ്യൂ. ഒപ്പമൊപ്പം ഈ പഠിപ്പും പഠിച്ചുകൊണ്ടിരിക്കൂ.
പാട്ടുമുണ്ട് കൈകൊണ്ട് ജോലി ചെയ്തു കൊണ്ടും ഒരു പ്രിയതമനായ ബാബയെ ഓർമ്മിക്കണം.
നിങ്ങൾ അരകൽപത്തെ പ്രിയതമകളാണ്. ശരിയായ ഭക്തിയിലും നോക്കൂ കൃഷ്ണൻ
മുതലായവരെയെല്ലാം എത്ര സ്നേഹത്തോടെയാണ് ഓർമ്മിക്കുന്നത്. അതാണ് യഥാർത്ഥഭക്തി,
സ്ഥായിയായ ഭക്തി. കൃഷ്ണന്റെ ഓർമ്മ സ്ഥായിയായിരിക്കുന്നുവെങ്കിലും കൃഷ്ണനിലൂടെ
ഒരു മുക്തിയും കിട്ടില്ല. ഇത് നിരന്തരം ഓർമ്മിക്കുന്നതിന്റെ ജ്ഞാനമാണ്. ബാബ
പറയുന്നു പതീത പാവനനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ പാപം നശിച്ചു പോകും,
പക്ഷെ മായയും വളരെ ശക്തിശാലിയാണ്. ആരെയും വിടുന്നില്ല. മായയോട് പലപ്പോഴും തോൽവി
അനുഭവിക്കുകയാണെങ്കിൽ തല കുമ്പിട്ട് പശ്ചാത്തപിക്കണം. ബാബ മധുരമായ കുട്ടികൾക്ക്
ശ്രേഷ്ഠമായ നിർദ്ദേശം നൽകുന്നത് തന്നെ ശ്രേഷ്ഠമാക്കുന്നതിന് വേണ്ടിയാണ്. ബാബ
കാണുന്നുണ്ട് ഇത്രയും പരിശ്രമം കുട്ടികൾ ചെയ്യുന്നില്ല അതുകൊണ്ട് ബാബക്ക് ദയ
തോന്നുകയാണ്. അഥവാ ഈ അഭ്യാസം ഇപ്പോൾ ചെയ്യുന്നില്ലായെങ്കിൽ പിന്നീട് ശിക്ഷകളും
ഒരുപാട് അനുഭവിക്കേണ്ടി വരും കൽപ-കൽപം തുച്ഛമായ പദവിയും നേടികൊണ്ടിരിക്കും.
മുഖ്യമായ കാര്യം മധുരമായ കുട്ടികൾക്ക് ബാബ മനസ്സിലാക്കിത്തരികയാണ് ദേഹീ
അഭിമാനിയായി മാറൂ. ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും മറന്ന് എന്നെ
മാത്രം ഓർമ്മിക്കൂ, തീർച്ചയായും പാവനമായി മാറുകയും വേണം. കുമാരി എപ്പോൾ
പവിത്രമായിരിക്കുന്നുവോ അപ്പോൾ എല്ലാവരും അവരുടെ മുന്നിൽ തലകുനിക്കുന്നു. വിവാഹം
കഴിക്കുന്നതിലൂടെ പിന്നീട് പൂജാരിയായി മാറുന്നു. എല്ലാവരുടെ മുന്നിലും തല
കുനിക്കേണ്ടി വരുന്നു. കന്യക ആദ്യം അച്ഛന്റെ വീട്ടിലിരിക്കുമ്പോൾ ഇത്രയും കൂടുതൽ
സംബന്ധം ഓർമ്മ വരികയില്ല. വിവാഹശേഷം ദേഹത്തിന്റെ സംബന്ധവും വർദ്ധിക്കുന്നു
പിന്നീട് ഭർത്താവിലും മക്കളിലും മോഹം വർദ്ധിക്കുന്നു. അമ്മായിയമ്മ, അമ്മായിയച്ഛൻ
മുതലായവരുടെയെല്ലാം ഓർമ്മ വന്നുകൊണ്ടിരിക്കും. ആദ്യമാണെങ്കിലോ കേവലം അച്ഛനിലും
അമ്മയിലും മാത്രം മോഹമുണ്ടാകുന്നു. ഇവിടെയാണെങ്കിൽ പിന്നീട് ആ എല്ലാ
സംബന്ധങ്ങളെയും മറക്കേണ്ടതുണ്ട്. കാരണം ഇത് നിങ്ങളുടെ ഒരേയൊരു സത്യം സത്യമായ
അച്ഛനും അമ്മയുമാണല്ലോ. ഇത് ഈശ്വരീയ സംബന്ധമാണ്. പാടുന്നുമുണ്ട് അങ്ങ് തന്നെയാണ്
മാതാവും പിതാവും........ ഈ മാതാവും പിതാവും നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി
മാറ്റുന്നു അതിനാൽ ബാബ പറയുകയാണ് പരിധിയില്ലാത്ത അച്ഛനായ എന്നെ നിരന്തരം
ഓർമ്മിക്കൂ വേറെ ഒരു ദേഹധാരിയോടും മമത്വം വെക്കരുത്. സ്ത്രീക്ക് കലിയുഗീ പതിയുടെ
ഓർമ്മ വളരെയധികം ഉണ്ടാകുന്നു, അവരാണെങ്കിൽ ഗട്ടറിൽ വീഴ്ത്തിയിടുന്നു. ഈ
പരിധിയില്ലാത്ത ബാബയാണെങ്കിൽ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
അങ്ങനെയുള്ള ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിക്കുകയും സ്വദർശന ചക്രം
കറക്കികൊണ്ടുമിരിക്കൂ. ഈ ഓർമ്മയുടെ ബലത്തിലൂടെ നിങ്ങളുടെ ആത്മാവ് സ്വർണ്ണമായി
മാറി സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും. സ്വർഗ്ഗത്തിന്റെ പേര് കേൾക്കുമ്പോൾ
തന്നെ മനസ്സ് സന്തോഷിക്കുന്നു. ആരാണോ നിരന്തരം ഓർമ്മിക്കുകയും മറ്റുള്ളവർക്ക്
ഓർമ്മ ഉണർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് അവരേ ഉയർന്ന പദവി നേടൂ. ഈ
പുരുഷാർത്ഥം ചെയ്ത് ചെയ്ത് അവസാനം നിങ്ങളുടെ അവസ്ഥ ഉറച്ചതാകും. ഇതാണെങ്കിൽ ലോകവും
പഴയതാണ്, ദേഹവും പഴയതാണ്, ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധവും പഴയതാണ്. ആ
എല്ലാത്തിൽ നിന്നും ബുദ്ധിയോഗം മാറ്റി ഒരു ബാബയുടെ സംഗത്തിൽ യോജിപ്പിക്കണം,
ആരാണോ അന്തിമ സമയത്തും ആ ബാബയുടെ ഓർമ്മയിൽത്തന്നെയിരിക്കുന്നത,് വേറെ ഏതൊരു
സംബന്ധത്തിന്റെയും ഓർമ്മയുണ്ടാവുകയാണെങ്കിൽ പിന്നീട് അന്തിമത്തിലും ആ ഓർമ്മ വരും
പദവിയും ഭ്രഷ്ടമാകും. അവസാന കാലത്ത് ആരാണോ പരിധിയില്ലാത്ത ബാബയുടെ
ഓർമ്മയിലിരിക്കുന്നത് അവരേ നരനിൽ നിന്ന് നാരായണനായി മാറൂ. ബാബയുടെ
ഓർമ്മയുണ്ടെങ്കിൽ പിന്നെ ശിവാലയം ദൂരെയല്ല.
മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികൾ പരിധിയില്ലാത്ത
ബാബയുടെയടുത്ത് വന്നത് തന്നെ റിഫ്രഷാകാനാണ് എന്തുകൊണ്ടെന്നാൽ പരിധിയില്ലാത്ത
ബാബയിൽ നിന്ന് പരിധിയില്ലാത്ത വിശ്വത്തിന്റെ ചക്രവർത്തി പദവി ലഭിക്കുന്നുവെന്ന്
കുട്ടികൾക്കറിയാം. ഇതൊരിക്കലും മറക്കരുത്. അത് സദാ
ഓർമ്മയിലുണ്ടായിരിക്കുകയാണെങ്കിൽ കുട്ടികൾക്ക് അപാര സന്തോഷമുണ്ടാകും. ഈ ബാഡ്ജ്
ചുറ്റികറങ്ങുന്ന സമയത്ത് ഇടക്കിടക്ക് നോക്കിക്കൊണ്ടിരിക്കൂ - ഹൃദയത്തോട് ചേർത്ത്
വെക്കൂ. ആഹാ! ഭഗവാന്റെ ശ്രീമതത്തിലൂടെ നമ്മൾ ഇങ്ങനെയായി മാറിക്കൊണ്ടിരിക്കുകയാണ്.
അത്രയും മതി ബാഡ്ജിനെ നോക്കി അതിനെ സ്നേഹിച്ചുകൊണ്ടിരിക്കൂ. ബാബാ, ബാബാ
പറഞ്ഞുകൊണ്ടിരിക്കൂ എങ്കിൽ സദാ സ്മൃതിയുണ്ടാകും. നമ്മൾ ബാബയിലൂടെ ഇതായി മാറുന്നു.
ബാബയുടെ ശ്രീമതത്തിലൂടെ നടക്കണമല്ലോ. മധുരമായ കുട്ടികൾക്ക് വളരെ വിശാല ബുദ്ധി
വേണം. മുഴുവൻ ദിവസവും സേവനത്തിന്റെ തന്നെ ചിന്തയിൽ മുഴുകണം. ആർക്കാണോ സേവനം
കൂടാതെയിരിക്കാൻ കഴിയാത്തത് അങ്ങിനെയുള്ള കുട്ടികളെയാണ് ബാബക്കാവശ്യം. നിങ്ങൾ
കുട്ടികൾക്ക് മുഴുവൻ വിശ്വത്തിനുമേലും വലയമിടണം അർത്ഥം പതീതലോകത്തെ പാവനമാക്കി
മാറ്റണം. മുഴുവൻ വിശ്വത്തെയും ദു:ഖധാമത്തിൽ നിന്ന് സുഖധാമമാക്കി മാറ്റണം.
ടീച്ചർക്കും പഠിപ്പിക്കുന്നതിൽ ലഹരി വരുമല്ലോ. നിങ്ങളാണെങ്കിൽ ഇപ്പോൾ വളരെ
ഉയർന്ന ടീച്ചറായി മാറിയിരിക്കുകയാണ്. വളരെ നല്ല ടീച്ചർ, അവർ അനേകരെ തനിക്കു
സമാനമാക്കി മാറ്റും, ഒരിക്കലും ക്ഷീണിക്കുകയില്ല. ഈശ്വരീയ സേവനത്തിൽ വളരെയധികം
സന്തോഷമുണ്ടാകുന്നു. ബാബയുടെ സഹായം ലഭിക്കുന്നു. ഇത് വലിയ പരിധിയില്ലാത്ത
വ്യാപാരവുമാണ്, വ്യാപാരികൾ തന്നെയാണ് ധനവാനായി മാറുന്നത്. അവർ ഈ
ജ്ഞാനമാർഗ്ഗത്തിലും കൂടുതൽ തിളങ്ങുന്നു. ബാബയും പരിധിയില്ലാത്ത വ്യാപാരിയാണല്ലോ.
വ്യാപാരം വളരെ ഒന്നാന്തരമാണ് പക്ഷെ ഇതിൽ വലിയ സാഹസം കാണിക്കേണ്ടതുണ്ട്. പുതിയ
പുതിയ കുട്ടികൾക്ക് പഴയവരെക്കാൾ പുരുഷാർത്ഥത്തിൽ മുന്നോട്ട് പോകാൻ കഴിയുന്നു.
ഓരോരുത്തരുടെയും വ്യക്തിപരമായ ഭാഗ്യമാണ്, അതിനാൽ പുരുഷാർത്ഥവും ഓരോരുത്തർക്കും
വ്യക്തിപരമായി ചെയ്യണം. തന്റെ പൂർണ്ണമായ പരിശോധന ചെയ്യണം. അങ്ങനെ
പരിശോധിക്കുന്നവർ പെട്ടെന്ന് രാവും പകലും പുരുഷാർത്ഥത്തിൽ മുഴുകും, പറയും ഞാൻ
എന്റെ സമയം എന്തിന് വെറുതെ കളയണം. എത്ര സാധിക്കുമോ സമയത്തെ സഫലമാക്കൂ. തന്നോട്
തന്നെ ഉറച്ച പ്രതിജ്ഞ ചെയ്യണം, ഞാൻ ബാബയെ ഒരിക്കലും മറക്കില്ല. സ്കോളർഷിപ്പ്
നേടുകതന്നെ ചെയ്യും. അങ്ങനെയുള്ള കുട്ടികൾക്ക് പിന്നീട് സഹായവും ലഭിക്കുന്നു.
അങ്ങനെയുള്ള പുതിയ പുതിയ പുരുഷാർത്ഥി കുട്ടികളെ നിങ്ങൾ കാണും. സാക്ഷാത്ക്കാരം
ചെയ്തുകൊണ്ടിരിക്കും. ഏതുപോലെയാണോ തുടക്കത്തിലുണ്ടായിരുന്നത് അത് പിന്നീട്
അവസാനവും കാണും. എത്രത്തോളം സമീപത്താകുന്നുവോ അത്രയും സന്തോഷത്തിൽ നൃത്തം ചെയ്യും.
അവിടെ രക്തത്തിന്റെയും കളി നടന്നുകൊണ്ടിരിക്കും.
നിങ്ങൾ കുട്ടികളുടെ ഈശ്വരീയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്, എത്രത്തോളം
മുന്നോട്ട് ഓടുന്നുവോ അത്രത്തോളം പുതിയ ലോകത്തിന്റെ സുന്ദര ദൃശ്യവും
സമീപത്തേക്ക് വരും, സന്തോഷം വർദ്ധിക്കും. ആർക്കാണോ സുന്ദരമായ ദൃശ്യം അടുത്ത്
കാണാത്തത് അവർക്ക് സന്തോഷവും ഉണ്ടാവില്ല. ഇപ്പോഴാണെങ്കിൽ കലിയുഗീ ലോകത്തോട്
വൈരാഗ്യവും സത്യയുഗീ പുതിയ ലോകത്തോട് വളരെയധികം സ്നേഹവുമുണ്ടാവണം. ശിവബാബയെ
ഓർമ്മയുണ്ടെങ്കിൽ സ്വർഗ്ഗത്തിന്റെയും ഓർമ്മയുണ്ടാകും. സ്വർഗ്ഗത്തിന്റെ സമ്പത്ത്
ഓർമ്മയുണ്ടെങ്കിൽ ശിവബാബയുടെയും ഓർമ്മയുണ്ടാകും. നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ
സ്വർഗ്ഗത്തിന്റെ നേർക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്, കാൽ നരകത്തിന് നേരെയാണ്,
ശിരസ്സ് സ്വർഗ്ഗത്തിന് നേരെയും. ഇപ്പോഴാണെങ്കിൽ ചെറിയവരുടെയും വലിയവരുടെയും
വാനപ്രസ്ഥ അവസ്ഥയാണ്. ബാബക്ക് സദാ ഈ ലഹരിയുണ്ട് ആഹാ! ഞാൻ പോയി ഈ ബാലകൃഷ്ണനായി
മാറും, ഏതിന് വേണ്ടിയാണോ മുൻകൂറായി സമ്മാനങ്ങൾ അയച്ചുകൊണ്ടിരിക്കുന്നത്.
ആർക്കാണോ പൂർണ്ണമായ നിശ്ചയമുള്ളത് അതേ ഗോപികമാരാണ് സമ്മാനങ്ങൾ അയക്കുന്നത്,
അവർക്ക് അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതിയുണ്ടാകുന്നു. നമ്മൾ തന്നെയാണ്
അമരലോകത്തിൽ ദേവതയായി മാറുക. കൽപം മുമ്പും നമ്മൾ തന്നെയാണ് ആയിരുന്നത് പിന്നീട്
നമ്മൾ 84 പുനർജന്മങ്ങളെടുക്കുന്നു. ഈ കുട്ടിക്കരണം മറിയൽ ഓർമ്മയുണ്ടാവുകയാണെങ്കിൽ
പോലും അഹോ സൗഭാഗ്യം - സദാ അളവറ്റ സന്തോഷത്തിലിരിക്കൂ, വളരെ വലിയ ലോട്ടറിയാണ്
ലഭിച്ചുകൊണ്ടിരിക്കുന്നത്. 5000 വർഷത്തിനു മുമ്പും നമ്മൾ രാജ്യഭാഗ്യം
നേടിയിരുന്നു വീണ്ടും നാളെ നേടും. ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. എങ്ങനെയാണോ
കൽപം മുമ്പ് ജന്മമെടുത്തിരുന്നത് അതുപോലെയേ എടുക്കൂ, അവരേ നമ്മുടെ അച്ഛനും
അമ്മയുമാകൂ. ആരാണോ കൃഷ്ണന്റെ അച്ഛനായിരുന്നത് അവർ വീണ്ടും ആകും. ഇങ്ങനെയിങ്ങനെ
മുഴുവൻ ദിവസവും ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് വളരെ സുഖകരമായിരിക്കും.
വിചാര സാഗാര മഥനം ചെയ്യുന്നില്ലായെങ്കിൽ അനാരോഗ്യരായി മാറുന്നു. പശു ഭോജനം
കഴിച്ചശേഷം പിന്നെ മുഴുവൻ ദിവസവും അയവിറക്കിക്കൊണ്ടിരിക്കുന്നു, മുഖം
ചലിച്ചുകൊണ്ടേയിരിക്കുന്നു. മുഖം ചലിക്കുന്നില്ലായെങ്കിൽ അസുഖമുണ്ടെന്ന്
മനസ്സിലാക്കാൻ പറ്റും, ഇതും അങ്ങനെയാണ്. പരിധിയില്ലാത്ത ബാബക്കും ദാദക്കും
രണ്ടുപേർക്കും മധുര-മധുരമായ കുട്ടികളോട് വളരെ സ്നേഹമാണ്, എത്ര സ്നേഹത്തോടെയാണ്
പഠിപ്പിക്കുന്നത്. കറുപ്പിൽ നിന്ന് വെളുപ്പാക്കി മാറ്റുന്നു. അതിനാൽ
കുട്ടികൾക്കും സന്തോഷത്തിന്റെ അളവ് വർദ്ധിക്കണം. അളവ് വർദ്ധിക്കുന്നത് ഓർമ്മയുടെ
യാത്രയിലൂടെയാണ്. ബാബ കൽപ-കൽപം വളരെ സ്നേഹത്തോടെ ലൗലീനമായി സേവനം ചെയ്യുന്നു. 5
തത്വ സഹിതം എല്ലാവരെയും പാവനമാക്കി മാറ്റുന്നു. എത്ര വലിയ പരിധിയില്ലാത്ത
സേവനമാണ്. ബാബ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് പഠിപ്പും നൽകികൊണ്ടിരിക്കുന്നു
എന്തുകൊണ്ടെന്നാൽ കുട്ടികളെ നന്നാക്കേണ്ടത് അച്ഛന്റെ അഥവാ ടീച്ചറുടെ തന്നെ
ജോലിയാണ്. ബാബയുടെ ശ്രീമതമാണ്, അതിലൂടെ തന്നെയാണ് ശ്രേഷ്ഠരായി മാറുക. എത്ര
സ്നേഹത്തോടെ ഓർമ്മിക്കുന്നുവോ അത്രയും ശ്രേഷ്ഠരായി മാറും. ഇതും ചാർട്ടിൽ എഴുതണം
നമ്മൾ ശ്രീമതത്തിലൂടെയാണോ നടക്കുന്നത് അതോ തന്റെ മതത്തിലൂടെയാണോ നടക്കുന്നത്?
ശ്രീമതത്തിലൂടെ നടക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾ കൃത്യതയുള്ളവരായി മാറൂ. ശരി.
വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലർകാല വന്ദനവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്വയം
സ്വയത്തോട് പ്രതിജ്ഞ ചെയ്യണം നമ്മൾ നമ്മുടെ സമയം വെറുതെ കളയില്ല. സംഗമത്തിന്റെ
ഓരോ നിമിഷവും സഫലമാക്കും. നമ്മൾ ബാബയെ ഒരിക്കലും മറക്കില്ല. സ്ക്കോളർഷിപ്പ്
നേടുകതന്നെ ചെയ്യും.
2. സദാ
സ്മൃതിയുണ്ടായിരിക്കണം ഇപ്പോൾ നമ്മുടെ വാനപ്രസ്ഥ അവസ്ഥയാണ്. കാൽ നരകത്തിന്
നേരേയും ശിരസ്സ് സ്വർഗ്ഗത്തിന് നേരെയുമാണ്. കുട്ടിക്കരണം മറിയൽ ഓർമ്മിച്ച് അപാര
സന്തോഷത്തിലിരിക്കണം. ദേഹീ അഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യണം.
വരദാനം :-
തന്റെ
സർവ്വശ്രേഷ്ഠമായ പൊസിഷന്റെ ലഹരിയിലൂടെ അനേകം ആത്മാക്കളുടെ മംഗളം ചെയ്യുന്ന
അധികാരിസ്വരൂപമായി ഭവിക്കട്ടെ.
നമ്മൾ സർവ്വശക്തിവാന്റെ
കുട്ടികളാണ് ഇതാണ് ഏറ്റവും വലിയ പൊസിഷൻ.ഈ പൊസിഷന്റെ ലഹരിയിലിരിക്കുകയാണെങ്കിൽ
മായയുടെ അധീനത സമാപ്തമാകും.ഈ അധികാരസ്വരൂപമാകുന്നതിലൂടെ ഏതൊരു ആത്മാവിന്റേയും
മംഗളം ചെയ്യാനാകും.ആരാണോ സദാ ഈ ലഹരിയിൽ ഇരിക്കുന്നത് അവർ സദാകാലത്തേക്കുള്ള
രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു.ഈ അധികാരത്തെ സദാ നിലനിർത്തുകയാണെങ്കിൽ വിശ്വം
താങ്കളുടെ മുന്നിൽ തലകുനിക്കും.എന്നാൽ താങ്കൾക്ക് ആരുടേയും മുന്നിൽ
തലകുനിക്കേണ്ടി വരികയുമില്ല.
സ്ലോഗന് :-
ചെയ്യിപ്പിക്കുന്ന ബാബയുടെ സ്മൃതിയിലൂടെ ഞാനെന്ന ഭാവത്തെ സമാപ്തമാക്കൂ.
അവ്യക്തസൂചന-മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ
മധുരതയിലൂടെ ബാബയുടെ
സമീപതയുടെ സാക്ഷാത്ക്കാരം ചെയ്യിക്കൂ.താങ്കളുടെ സങ്കൽപങ്ങളിലും മധുരത,വാക്കിലും
മധുരത,കർമ്മങ്ങളിലും മധുരത ഉണ്ടാകട്ടെ.ഇതുതന്നെയാണ് ബാബയുടെ സമീപത.ഇതിനാലാണ്
ബാബ ദിവസവും മധുരമധുരമായ കുട്ടികളേ എന്ന് വിളിക്കുന്നത്.അപ്പോൾ കുട്ടികൾ
തിരിച്ച് മധുരമധുരമായ ബാബാ എന്ന് വിളിക്കുന്നു.നിത്യേനയുള്ള ഈ മധുരതനിറഞ്ഞ
സംഭാഷണം തന്നെ ഏവരേയും മധുരതനിറഞ്ഞവരാക്കി മാറ്റുന്നു.