മധുരമായകുട്ടികളേ -
ദേഹീഅഭിമാനിയായിമാറി
ബാബയെഓര്മ്മിക്കൂ, എങ്കില്ഓര്മ്മയുടെബലംശേഖരിക്കപ്പെടും,
ഓര്മ്മയുടെബലത്തിലൂടെനിങ്ങള്ക്ക്മുഴുവന്വിശ്വത്തി
ന്റേയുംരാജ്യംനേടാന്സാധിക്കും.
ചോദ്യം :-
ഏതൊരു കാര്യമാണ് നിങ്ങള് കുട്ടികളുടെ ചിന്തയിലോ സ്വപ്നത്തിലോ പോലും
ഇല്ലാതിരിക്കുകയും. എന്നാല് അത് പ്രാക്ടിക്കലായി സംഭവിക്കുകയും ചെയ്തത്?
ഉത്തരം :-
ഞങ്ങള്
ഭഗവാനില് നിന്നും രാജയോഗം പഠിച്ച് വിശ്വത്തിന്റെ
അധികാരിയാവുമെന്നും,രാജ്യത്തിനായി പഠിപ്പ് പഠിക്കുമെന്നും നിങ്ങളുടം
ചിന്തയിലോ,സ്വപ്നത്തിലോ പോലും ഉണ്ടായിരുന്നില്ല. സര്വ്വശക്തിവാനായ ബാബയില്
നിന്നും ബലം എടുത്ത് നമ്മള് സത്യയുഗീരാജ്യത്തിന്റെ അധികാരിയായി മാറുന്നു.
അതിനാല് ഇപ്പോള് നിങ്ങള്ക്ക് അളവില്ലാത്ത സന്തോഷമുണ്ട്.
ഓംശാന്തി.
ഇവിടെ പെണ്കുട്ടികള് ഇരിക്കുന്നത് പ്രാക്ടീസിനുവേണ്ടിയാണ്. വാസ്തവത്തില് ആരാണോ
ദേഹീ അഭിമാനിയായി ബാബയുടെ ഓര്മ്മയില് ഇരിക്കുന്നത് അവരാണ് ഇവിടെ ഗദ്ദിയില്
ഇരിക്കേണ്ടത്. അഥവാ ഓര്മ്മയില് ഇരിക്കുന്നില്ലെങ്കില് അവരെ ടീച്ചര് എന്ന്
വിളിക്കാന് സാധിക്കില്ല. ഓര്മ്മയില് ശക്തിയുണ്ടാകും, ജ്ഞാനത്തില് ശക്തിയില്ല.
ഇതിനെ പറയുന്നതുതന്നെ ഓര്മ്മയുടെ ബലം എന്നാണ്. യോഗബലം എന്നത് സന്യാസിമാരുടെ
വാക്കാണ്. ബാബ ബുദ്ധിമുട്ടുള്ള വാക്കുകള് ഉപയോഗിക്കുന്നില്ല. ബാബ പറയുന്നു,
കുട്ടികളേ, ഇപ്പോള് അച്ഛനെ ഓര്മ്മിക്കൂ. എങ്ങനെയാണോ ചെറിയ കുട്ടികള്
മാതാപിതാവിനെ ഓര്മ്മിക്കുന്നത് അതുപോലെ. അവര് ദേഹധാരികളാണ്. നിങ്ങള് കുട്ടികള്
വിചിത്രരാണ്. ഈ ചിത്രം ഇവിടെയാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. നിങ്ങള് വിചിത്ര
ദേശത്ത് വസിക്കുന്നവരാണ്. അവിടെ ചിത്രം ഉണ്ടായിരിക്കില്ല. ആദ്യമാദ്യം ഇത്
ഉറപ്പിക്കണം - നമ്മള് ആത്മാക്കളാണ് അതിനാലാണ് ബാബ പറയുന്നത് - കുട്ടികളേ, ദേഹീ
അഭിമാനിയായി മാറൂ, സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. നിങ്ങള് നിര്വ്വാണ
ദേശത്തുനിന്നും വന്നതാണ്. അത് നിങ്ങള് സര്വ്വാത്മാക്കളുടേയും വീടാണ്. ഇവിടെ
പാര്ട്ട് അഭിനയിക്കാന് വന്നതാണ്. ആദ്യമാദ്യം ആരാണ് വരുന്നത്? ഇതും നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ലോകത്തില് ഈ ജ്ഞാനമുള്ള ആരുമില്ല. ഇപ്പോള് ബാബ പറയുന്നു
ശാസ്ത്രങ്ങള് മുതലായ എന്തെല്ലാം പഠിച്ചോ അതിനെയെല്ലാം മറക്കൂ. കൃഷ്ണന്റെ മഹിമ,
ഓരോരുത്തരുടേയും മഹിമ എത്ര ചെയ്തു. ഗാന്ധിയുടെപോലും എത്ര മഹിമ പാടി. രാമരാജ്യം
സ്ഥാപിച്ചിട്ടുപോയതുപോലെയാണ്. എന്നാല് ശിവഭഗവാന് പറയുന്നു ആദിസനാതന രാജാറാണിയുടെ
രാജ്യത്തില് എന്ത് നിയമമാണോ ഉണ്ടായിരുന്നത്, ബാബ രാജയോഗം പഠിപ്പിച്ച്
രാജാ-റാണിയാക്കി മാറ്റി, ആ ഈശ്വരീയ ആചാര അനുഷ്ഠാനങ്ങളെപ്പോലും ഇല്ലാതാക്കി.
പറഞ്ഞു രാജ്യഭരണം വേണ്ട, ഞങ്ങള്ക്ക് പ്രജകള് പ്രജകളെ ഭരിക്കുന്ന ഭരണം വേണം.
ഇപ്പോള് അതിന്റെ അവസ്ഥ എന്തായി!.. ദുഃഖം തന്നെ ദുഃഖമാണ്, പരസ്പരം
കലഹിച്ചുകൊണ്ടിരിക്കുന്നു. അനേകം മതങ്ങളായി. ഇപ്പോള് നിങ്ങള് കുട്ടികള് ശ്രീമതം
അനുസരിച്ച് രാജ്യം നേടുകയാണ്. ഇത്രയും ശക്തി നിങ്ങളില് ഉണ്ടാകും അവിടെ ആയുധമേ
ഉണ്ടാകില്ല. പേടിക്കേണ്ട ഒരു കാര്യവുമില്ല. ഈ ലക്ഷ്മീ നാരായണന്മാരുടെ
രാജ്യമുണ്ടായിരുന്നു, അദ്വൈത രാജ്യമായിരുന്നു. ശബ്ദം ഉയരാന് രണ്ട് എന്നത്
ഉണ്ടായിരുന്നില്ല. അതിനെയാണ് അദ്വൈതരാജ്യം എന്ന് പറയുന്നത്. നിങ്ങള് കുട്ടികളെ
ബാബ ദേവതയാക്കുകയാണ്. പിന്നീട് രാവണനിലൂടെ ദേവതയില് നിന്നും അസുരനായി മാറുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഭാരതവാസികള് മുഴുവന് വിശ്വത്തിന്റേയും
അധികാരികളായിരുന്നു. നിങ്ങള്ക്ക് വിശ്വരാജ്യാധികാരം കേവലം ഓര്മ്മയുടെ
ബലത്തിലൂടെയാണ് ലഭിച്ചത്. ഇപ്പോള് വീണ്ടും ലഭിക്കുകയാണ്. കല്പ കല്പം ലഭിക്കുന്നു,
ഓര്മ്മയുടെ ബലത്തിലൂടെ മാത്രം. പഠിപ്പിലും ബലമുണ്ട്. വക്കീലാവുന്നത് ബലമല്ലേ.
അത് കാലണയുടെ ബലമാണ്. നിങ്ങള് യോഗബലത്തിലൂടെ വിശ്വത്തിനുമേല് രാജ്യം ഭരിക്കുന്നു.
സര്വ്വശക്തിവാനായ ബാബയില് നിന്നും ബലം ലഭിക്കുന്നു. നിങ്ങള് പറയുന്നു- ബാബാ
ഞങ്ങള് കല്പ കല്പം അങ്ങയില് നിന്നും സത്യയുഗീ സ്വരാജ്യം നേടുകയും പിന്നീട്
നഷ്ടപ്പെടുത്തുകയും ചെയ്യുന്നു, വീണ്ടും നേടുന്നു. നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും
ലഭിച്ചിട്ടുണ്ട്. ഇപ്പോള് നമ്മള് ശ്രീമതത്തിലൂടെ ശ്രേഷ്ഠമായ വിശ്വരാജ്യം
നേടുകയാണ്. വിശ്വവും ശ്രേഷ്ഠമായി മാറും. ഈ രചയിതാവിന്റേയും, രചനയുടേയും ജ്ഞാനം
ഇപ്പോള് നിങ്ങള്ക്കുണ്ട്. നമ്മള് എങ്ങനെയാണ് രാജധാനി നേടിയത് എന്ന ജ്ഞാനം ഈ
ലക്ഷ്മീ നാരായണന്മാര്ക്ക് പോലുമുണ്ടാകില്ല! ഇവിടെ നിങ്ങള് പഠിക്കുന്നു, പിന്നീട്
പോയി രാജ്യം നേടുന്നു. ആരെങ്കിലും നല്ല ധനവാന്റെ വീട്ടില് ജന്മമെടുത്താല്
പറയാറുണ്ടല്ലോ, ഇവര് മുന് ജന്മത്തില് നല്ല കര്മ്മം ചെയ്തിട്ടുണ്ട്, ദാനപൂണ്യം
ചെയ്തിട്ടുണ്ട്. എങ്ങനെയാണോ കര്മ്മം അതുപോലുള്ള ഫലം ലഭിക്കുന്നു. ഇപ്പോള് ഇത്
രാവണ രാജ്യമാണ്. ഇവിടെ എന്തെല്ലാം കര്മ്മങ്ങള് ചെയ്യുന്നോ അതെല്ലാം
വികര്മ്മമാകുന്നു. ഏണിപ്പടി താഴേക്ക് ഇറങ്ങുകതന്നെ ചെയ്യും. ഏറ്റവും വലിയ
ഉയര്ന്നതിലും ഉയര്ന്ന ദേവീ-ദേവതാ ധര്മ്മത്തിലുള്ളവര്ക്കുപോലും ഏണിപ്പടി ഇറങ്ങണം.
സതോ, രജോ, തമോയിലേക്ക് വരണം. ഓരോ വസ്തുവും പുതിയതില് നിന്നും പഴയതാകും. അതിനാല്
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അളവില്ലാത്ത സന്തോഷം ഉണ്ടായിരിക്കണം.നമ്മള്
വിശ്വത്തിന്റെ അധികാരിയാകും എന്നത് നിങ്ങളുടെ ചിന്തയിലോ സ്വപ്നത്തിലോ പോലും
ഉണ്ടായിരുന്നില്ല.
ഭാരതവാസികള്ക്കറിയാം, ഈ ലക്ഷ്മീ-നാരായണന്മാര് മുഴുവന് വിശ്വത്തിലും രാജ്യം
ഭരിച്ചിരുന്നു. പൂജ്യരായിരുന്നു, പിന്നീട് പൂജാരിയായി മാറി. അങ്ങുതന്നെ പൂജ്യന്,
അങ്ങുതന്നെ പൂജാരിയെന്ന് പാടുന്നുമുണ്ട്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഇത്
ഉണ്ടായിരിക്കണം. ഈ നാടകം വളരെ അത്ഭുതകരമാണ്. എങ്ങനെയാണ് നമ്മള് 84 ജന്മങ്ങള്
എടുക്കുന്നത് എന്ന് ആര്ക്കുമറിയില്ല. ശാസ്ത്രങ്ങളില് 84 ലക്ഷം ജന്മം എന്ന്
എഴുതിയിരിക്കുന്നു. ബാബ പറയുന്നു, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ പൊള്ളത്തരങ്ങളാണ്.
രാവണരാജ്യമല്ലേ. രാമരാജ്യവും രാവണരാജ്യവും എങ്ങനെയാണ് ഉണ്ടാകുന്നത്, ഇത് നിങ്ങള്
കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. രാവണനെ എല്ലാവര്ഷവും കത്തിക്കുന്നു,
അപ്പോള് ശത്രുവല്ലേ. 5 വികാരങ്ങള് മനുഷ്യന്റെ ശത്രുവാണ്. രാവണന് ആരാണ്,
എന്തുകൊണ്ട് കത്തിക്കുന്നു- ആര്ക്കും അറിയില്ല. ആരാണോ സ്വയം ഞാന് സംഗമയുഗിയാണ്
എന്ന് മനസ്സിലാക്കുന്നത് അവരുടെ സ്മൃതിയില് ഉണ്ടാകും അതായത് ഇപ്പോള് നമ്മള്
പുരുഷോത്തമരായി മാറുകയാണ്. ഭഗവാന് നമ്മളെ രാജയോഗം പഠിപ്പിച്ച് നരനില് നിന്നും
നാരായണനും, ഭ്രഷ്ഠാചാരിയില് നിന്നും ശ്രേഷ്ഠാചാരിയുമാക്കി മാറ്റുന്നു. നിങ്ങള്
കുട്ടികള്ക്കറിയാം, നമ്മെ ഉയര്ന്നതിലും ഉയര്ന്ന നിരാകാരനായ ഭഗവാനാണ്
പഠിപ്പിക്കുന്നത്. എത്ര അളവറ്റ സന്തോഷം ഉണ്ടായിരിക്കണം. സ്ക്കൂളില്
വിദ്യാര്ത്ഥികളുടെ ബുദ്ധിയില് ഞങ്ങള് വിദ്യാര്ത്ഥികളാണ് എന്നകാര്യം ഉണ്ടാകുമല്ലോ.
അവിടെ സാധാരണ ടീച്ചറാണ് പഠിപ്പിക്കുന്നത്. ഇവിടെയാണെങ്കില് നിങ്ങളെ ഭഗവാനാണ്
പഠിപ്പിക്കുന്നത്. ഇപ്പോള് പഠിപ്പിലൂടെ ഇത്രയും ഉയര്ന്ന പദവി ലഭിക്കുന്നു
അപ്പോള് വളരെ നന്നായി പഠിക്കേണ്ടേ. വളരെ സഹജമാണ് ,രാവിലെ അരമണിക്കൂറോ മുക്കാല്
മണിക്കൂറോ പഠിക്കണം. മുഴുവന് ദിവസവും ജോലി കാര്യങ്ങളില്പ്പെട്ട് ഓര്മ്മ
വിട്ടുപോകുന്നു അതിനാല് അതിരാവിലെ ഇവിടെ വന്ന് ഓര്മ്മയില് ഇരിക്കുന്നു. പറയുന്നു,
ബാബയെ അതീവ സ്നേഹത്തോടെ ഓര്മ്മിക്കൂ - ബാബാ, അങ്ങ് ഞങ്ങളെ പഠിപ്പിക്കാനായി
വന്നതാണ്, ഇപ്പോള് ഞങ്ങള്ക്ക് മനസ്സിലായി അങ്ങ് 5000 വര്ഷങ്ങള്ക്ക് ശേഷം വന്ന്
പഠിപ്പിക്കുകയാണ്. ബാബയുടെ അടുത്തേക്ക് കുട്ടികള് വരുമ്പോള് ബാബ ചോദിക്കുന്നു
മുമ്പ് എപ്പോഴാണ് കണ്ടത്? ഇങ്ങനെയൊരു ചോദ്യം ഒരു സാധു സന്യാസിക്കും ഒരിക്കലും
ചോദിക്കാന് സാധിക്കില്ല. അവിടെ സത്സംഗത്തില് ആര് ആഗ്രഹിക്കുന്നുവോ അവര്
ചെന്നിരിക്കുന്നു. വളരെയധികം പേരെക്കണ്ട് എല്ലാവരും ഉള്ളിലേക്ക് കയറുന്നു.
നിങ്ങളും ഇപ്പോള് മനസ്സിലാക്കുന്നു- നമ്മള് ഗീത, രാമായണം മുതലായവ എത്ര
സന്തോഷത്തോടെ ചെന്ന് കേട്ടിരുന്നു. ഒന്നും മനസ്സിലാക്കിയിരുന്നില്ല. അതെല്ലാം
ഭക്തിയുടെ സന്തോഷമാണ്. വളരെ സന്തോഷത്തോടെ നൃത്തം വെച്ചിരുന്നു. എന്നാല് വീണ്ടും
താഴെ വീണുകൊണ്ടിരുന്നു. വ്യത്യസ്ത രീതികളിലുള്ള ഹഠയോഗങ്ങള് ചെയ്തുകൊണ്ടിരുന്നു.
ആരോഗ്യത്തിനുവേണ്ടിയാണ് എല്ലാം ചെയ്തത്. അതിനാല് ബാബ പറയുന്നു ഇതെല്ലാം ഭക്തി
മാര്ഗ്ഗത്തിലെ ആചാര അനുഷ്ഠാനങ്ങളാണ്. രചയിതാവിനേയും രചനയേയും ആരും അറിയുന്നില്ല.
എങ്കില് പിന്നെ ബാക്കി എന്താണുള്ളത്. രചയിതാവിനേയും, രചനയേയും അറിയുന്നതിലൂടെ
നിങ്ങള് എന്താകുന്നു പിന്നെ നിങ്ങള് അറിയാത്തതിനാല് എന്തായി മാറിയിരിക്കുന്നു?..
നിങ്ങള് അറിയുന്നതിലൂടെ സമ്പന്നരായി മാറുന്നു, അറിയാത്തതിനാല് അതേ ഭാരതവാസികള്
പാപ്പരായി മാറിയിരിക്കുന്നു. ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നു. എന്തെല്ലാമാണ്
ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എത്ര പണവും, സ്വര്ണ്ണവും കൊള്ളയടിക്കുന്നു!
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം- അവിടെ നമ്മള് സ്വര്ണ്ണക്കൊട്ടാരങ്ങള്
നിര്മ്മിക്കും. വക്കീലാവാന് പഠിച്ചാല് ഉള്ളില് ഉണ്ടാകുമല്ലോ- ഞാനും പരീക്ഷ
പാസായി പിന്നീട് ഇത് ചെയ്യും, വീട് വയ്ക്കും. നമ്മള് സ്വര്ഗ്ഗത്തിലെ രാജകുമാരീ
-രാജകുമാരനായി മാറാനായി പഠിക്കുകയാണെന്നത് എന്തുകൊണ്ടാണ് നിങ്ങള്ക്ക് ബുദ്ധിയില്
വരാത്തത്. എത്ര സന്തോഷം ഉണ്ടായിരിക്കണം. എന്നാല് പുറത്ത് ഇറങ്ങുമ്പോഴേക്കും
സന്തോഷം അപ്രത്യക്ഷമാകും. ചെറിയ ചെറിയ പെണ്കുട്ടികള്ഈ ജ്ഞാനത്തില് മുഴുകും.
ബന്ധുക്കള് ഒന്നും മനസ്സിലാക്കില്ല, മന്ത്രവാദമാണ് എന്ന് പറഞ്ഞ് ഞങ്ങള്
പഠിക്കാന് അനുവദിക്കില്ല എന്ന് പറയും. ഈ അവസ്ഥയില് ഏതുവരെ
പ്രായപൂര്ത്തിയാവുന്നില്ലയോ അത്രയും സമയം മാതാപിതാക്കള് പറയുന്നത്
അനുസരിക്കേണ്ടതായി വരും. നമുക്ക് സ്വീകരിക്കാന് കഴിയില്ല. ധാരാളം
പ്രശ്നങ്ങളുണ്ടാകും. ആരംഭത്തില് എത്ര പ്രശ്നങ്ങള് ഉണ്ടായി. പെണ്കുട്ടി പറയും
എനിക്ക് 18 വയസ്സായി, അച്ഛന് പറയും ഇല്ല 16 വയസ്സേ ആയിട്ടുള്ളു, പ്രായപൂര്ത്തി
യായിട്ടില്ല, വഴക്കുണ്ടാക്കി പിടിച്ചുകൊണ്ടുപോകുമായിരുന്നു. ബാലിക എന്നാല്
പിതാവിന്റെ ആജ്ഞ യനുസരിച്ച് നടക്കണം എന്നാണ്. യുവാവസ്ഥയിലെത്തിയാല് എന്ത്
ആഗ്രഹിക്കുന്നുവോ അതുപോലെ ചെയ്യാം. നിയമവും ഉണ്ടല്ലോ. ബാബ പറയുന്നു, നിങ്ങള്
എപ്പോള് ബാബയുടെ അടുത്തേക്ക് വരുന്നുവോ അതിന് നിയമമുണ്ട്, തന്റെ ലൗകിക പിതാവില്
നിന്നും കത്ത് കൊണ്ടുവരണം. പിന്നീട് പെരുമാറ്റവും നോക്കണം. പെരുമാറ്റം
നല്ലതല്ലെങ്കില് തിരികെ പോകേണ്ടതായി വരും. കളിയിലും ഇങ്ങനെ സംഭവിക്കാറുണ്ട്.
ശരിക്ക് കളിക്കുന്നില്ലെങ്കില് അവരോട് പുറത്തുപോകാന് പറയും. അഭിമാനം
നഷ്ടപ്പെടുത്തും. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് നമ്മള് യുദ്ധമൈതാനത്തിലാണ്
എന്ന് അറിയാം. കല്പ കല്പം ബാബ വന്ന് നമുക്ക് മായയുടെമേല് വിജയം നേടിത്തരുന്നു.
പ്രധാനകാര്യം പാവനമായി മാറുന്നതാണ്. വികാരത്താലാണ് പതീതമായി മാറിയത്. ബാബ
പറയുന്നു കാമം മഹാശത്രുവാണ്. ഇത് ആദി മദ്ധ്യ അന്ത്യം ദുഃഖം നല്കുന്നതാണ്. ആരാണോ
ബ്രാഹ്മണനായി മാറുന്നത് അവരാണ് ദേവീ - ദേവതാ ധര്മ്മത്തില് വരുന്നത്.
ബ്രാഹ്മണരിലും നമ്പര്വൈസ് ആണ്. പ്രകാശത്തിനുചുറ്റും ശലഭങ്ങള് വരും. ചിലര്
എരിഞ്ഞ് മരിക്കും, ചിലത് വട്ടം ചുറ്റി പറന്നുപോകും. ഇവിടെയും വന്നിരിക്കുന്നു,
ചിലര് പൂര്ണ്ണമായും അര്പ്പണമാകും, ചിലര് കേട്ടിട്ട് പോകും. മുമ്പ് രക്തംകൊണ്ട്
പോലും എഴുതിത്തരുമായിരുന്നു- ബാബാ, ഞാന് അങ്ങയുടേതാണ്. എന്നിട്ടും മായ
തോല്പ്പിക്കുന്നു. മായയുടെ യുദ്ധം അത്രയും നടക്കുന്നു, ഇതിനെത്തന്നെയാണ്
യുദ്ധസ്ഥലം എന്ന് പറയുന്നത്. ഇതും നിങ്ങള് മനസ്സിലാക്കുന്നു. പരംപിതാ പരമാത്മാവ്
ബ്രഹ്മാവിലൂടെ മുഴുവന് വേദ-ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കിത്തരുന്നു.
ചിത്രങ്ങള് അനേകം നിര്മ്മിച്ചിട്ടുണ്ടല്ലോ. നാരദന്റെ ഉദാഹരണവും ഈ സമയത്തേതാണ്.
എല്ലാവരും പറയുന്നു- ഞാന് ലക്ഷ്മി അഥവാ നാരായണനായി മാറും. ബാബ പറയുന്നു, തന്റെ
ഉള്ളിലേക്ക് നോക്കൂ- ഞാന് യോഗ്യനാണോ? എന്റെയുള്ളില് ഒരു വികാരവും ഇല്ലല്ലോ?
നാരദനെപ്പോലെ എല്ലാവരും ഭക്തരല്ലേ. ഇത് ഒരു ഉദാഹരണം എഴുതിയിരിക്കുകയാണ്.
ഭക്തിമാര്ഗ്ഗത്തിലുള്ളവര് പറയുന്നു ഞങ്ങള്ക്ക് ശ്രീലക്ഷ്മിയെ വരിക്കാന്
സാധിക്കുമോ? ബാബ പറയും, ഇല്ല. എപ്പോള് ജ്ഞാനം കേള്ക്കുന്നുവോ അപ്പോഴേ സദ്ഗതി
നേടാന് സാധിക്കൂ. പതിതപാവനനായ ഞാന് തന്നെയാണ് സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത്.
ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ നമ്മളെ രാവണരാജ്യത്തില് നിന്നും
രക്ഷിക്കുകയാണ്. അത് ഭൗതിക യാത്രയാണ്. ഭഗവാന് പറയുന്നു- മന്മനാഭവ. അത്രമാത്രം,
ഇവിടെ ക്ഷീണിക്കേണ്ട ആവശ്യമില്ല. അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ ക്ഷീണിക്കാനുള്ള
വഴികളാണ്. അരകല്പം ബ്രഹ്മാവിന്റെ പകലും അരകല്പം ബ്രഹ്മാവിന്റെ രാത്രിയുമാണ്.
നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് എല്ലാ ബി.കെ കളുടെയും പകുതി കല്പം ഇപ്പോള്
പകലാകും. നമ്മള് സുഖധാമത്തിലായിരിക്കും. അവിടെ ഭക്തിയുണ്ടാകില്ല. ഇപ്പോള്
നിങ്ങള് കുട്ടികള്ക്കറിയാം, നമ്മള് ഏറ്റവും വലിയ ധനികരാകുന്നു, അപ്പോള് എത്ര
സന്തോഷമുണ്ടാകണം. നിങ്ങള് എല്ലാവരും ആദ്യം പരുക്കന് കല്ലുകളായിരുന്നു, ഇപ്പോള്
ബാബ ഉലയില് വെക്കുകയാണ്. ബാബ സ്വര്ണ്ണപ്പണിക്കാരന് കൂടിയാണല്ലോ. ഡ്രാമയനുസരിച്ച്
ബാബ അനുഭവിയായ രഥത്തെയാണ് എടുത്തിരിക്കുന്നത്. ഗ്രാമത്തിലെ ബാലകന് എന്ന്
പാട്ടുമുണ്ട്. കൃഷ്ണന് എങ്ങനെ ഗ്രാമത്തിലെ ബാലകനാകും. കൃഷ്ണന്
സത്യയുഗത്തിലായിരുന്നു. കൃഷ്ണനെ തൊട്ടിലില് ആട്ടുന്നു, കിരീടമണിയിക്കുന്നു
പിന്നീട് എങ്ങനെ ഗ്രാമത്തിലെ ബാലകന് എന്നു പറയും? ഗ്രാമത്തിലെ ബാലകന്
കറുത്തതായിരിക്കും. ഇപ്പോള് സുന്ദരനാകാന് വന്നിരിക്കുകയാണ്. ബാബ ജ്ഞാനത്തിന്റെ
ചിതയില് ഇരുത്തുകയല്ലേ. ഈ സത്സംഗം ഓരോ കല്പത്തിലും ഒരു തവണ മാത്രമാണ്
ലഭിക്കുന്നത്. ബാക്കിയുള്ളതെല്ലാം അസത്യമായ സംഗങ്ങളാണ് അതിനാലാണ് ബാബ പറയുന്നത്
മോശമായത് കേള്ക്കരുത്... എവിടെയാണോ നിങ്ങളുടേയും എന്റേയും ഗ്ലാനി
ചെയ്തുകൊണ്ടിരിക്കുന്നത് അവരുടെ കാര്യങ്ങള് കേള്ക്കരുത്.
ഏത് കുമാരിമാരാണോ ജ്ഞാനത്തിലേക്ക് വരുന്നത് അവര്ക്ക് പറയാന് കഴിയും അതായത്,
ഞങ്ങള്ക്ക് അച്ഛന്റെ സ്വത്തിനുമേല് അവകാശമുണ്ട്. എന്തുകൊണ്ട് നമുക്ക്
ഭാരതത്തിന്റെ സേവാര്ത്ഥം അവരെക്കൊണ്ട് സെന്റര് തുറപ്പിച്ചുകൂടാ. കന്യാദാനം
തീര്ച്ചയായും ചെയ്യണമല്ലോ. ആ ഭാഗം ഞങ്ങള്ക്ക് തന്നാല് ഞങ്ങള് സെന്റര് തുറക്കും.
ധാരാളം പേരുടെ മംഗളമുണ്ടാകും. ഇങ്ങനെയുള്ള യുക്തികള് രചിക്കണം. ഇതാണ് നിങ്ങളുടെ
ഈശ്വരീയ മിഷന്. നിങ്ങള് കല്ലുബുദ്ധികളെ പവിഴബുദ്ധിയാക്കി മാറ്റുന്നു. ആരാണോ
നമ്മുടെ ധര്മ്മത്തിലുള്ളത് അവര് വരും. ഒരു വീട്ടില്ത്തന്നെ ദേവീ-ദേവതാ
ധര്മ്മത്തിലെ പൂക്കള് വരും. ബാക്കിയുള്ളവര് വരില്ല. പരിശ്രമം തോന്നുന്നില്ലേ.
ബാബ മുഴുവന് ആത്മാക്കളേയും പാവനമാക്കി മാറ്റി എല്ലാവരേയും കൊണ്ടുപോകും അതിനാല്
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- സംഗമത്തിലെ ചിത്രത്തിനെ കാണിക്കൂ, ഈ ഭാഗത്ത്
കലിയുഗവും ആ ഭാഗത്ത് സത്യയുഗവുമാണ്. സത്യയുഗത്തില് ദേവതകളാണ്, കലിയുഗത്തില്
അസുരന്മാരും. ഇതിനെ പുരുഷോത്തമ സംഗമയുഗം എന്നാണ് പറയുന്നത്. ബാബ തന്നെയാണ്
പുരുഷോത്തമനാക്കി മാറ്റുന്നത്. ആരാണോ പഠിക്കുന്നത് അവര് സത്യയുഗത്തിലേക്ക് വരും,
ബാക്കി എല്ലാവരും മുക്തിധാമത്തിലേക്ക് പോകും. പിന്നീട് തന്റേതായ സമയത്ത് വരും.
ഈ ചക്രത്തിന്റെ ചിത്രം വളരെ നല്ലതാണ്. കുട്ടികള്ക്ക് സേവനം ചെയ്യുന്നതിനുള്ള
ലഹരിയുണ്ടാവണം. ഞാന് ഇങ്ങനെ ഇങ്ങനെയുള്ള സേവനം ചെയ്ത് പാവങ്ങളെ ഉദ്ധരിച്ച് അവരെ
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റും. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം
തന്നെ നോക്കണം എനിക്ക് ശ്രീലക്ഷ്മി, ശ്രീനാരായണന് സമാനമാകാന് സാധിക്കുമോ?
എന്റെയുള്ളില് ഒരു വികാരവും ഇല്ലല്ലോ? ചുറ്റിക്കറങ്ങുന്ന ശലഭമാണോ അതോ
സമര്പ്പണമാകുന്നതാണോ? ബാബയുടെ പേര് മോശമാകുന്ന തരത്തിലുള്ള
പെരുമാറ്റമൊന്നുമില്ലല്ലോ?
2) അളവില്ലാത്ത
സന്തോഷത്തില് ഇരിക്കണം- അതിരാവിലെ പ്രേമത്തോടെ ബാബയെ ഓര്മ്മിക്കണം മാത്രമല്ല
പഠിപ്പ് പഠിക്കുകയും വേണം. ഭഗവാന് നമ്മളെ പഠിപ്പിച്ച് പുരുഷോത്തമരാക്കി
മാറ്റുകയാണ്, നമ്മള് സംഗമയുഗികളാണ് എന്ന ലഹരിയില് കഴിയണം.
വരദാനം :-
സര്വ്വഗുണങ്ങളേയും അനുഭവം ചെയ്തുകൊണ്ട് ബാബയെ പ്രത്യക്ഷപ്പെടുത്തുന്ന
അനുഭവീമൂര്ത്തരായി ഭവിക്കട്ടെ.
ബാബയില്നിന്നുമുള്ള
എല്ലാഗുണങ്ങളുടേയും അനുഭവീമൂര്ത്തരായി മാറൂ.ബാബ ആനന്ദത്തിന്റെ സാഗരനാണ് ,അപ്പോള്
താങ്കള് കുട്ടികള് ആ ആനന്ദത്തിന്റെ സാഗരത്തിന്റെ അലകളില്
ഊഞ്ഞാലാടിക്കൊണ്ടിരിക്കൂ.ആര് താങ്കളുടെ സമ്പര്ക്കത്തില് വരികയാണെങ്കിലും
അവര്ക്ക് ആനന്ദം,പ്രേമം,സുഖം... അങ്ങിനെ എല്ലാ ഗുണങ്ങളുടേയും അനുഭൂതി
ചെയ്യിക്കൂ.ഇങ്ങിനെ സര്വ്വഗുണങ്ങളുടേയും അനുഭവീമൂര്ത്തരാകുമ്പോള് താങ്കളിലൂടെ
ബാബയുടെ പ്രത്യക്ഷത ഉണ്ടാകുന്നു.എന്തെന്നാല് താങ്കള് മഹാന്
ആത്മാക്കള്ക്കുമാത്രമേ പരമാത്മാവിനെ തന്റെ അനുഭവങ്ങളിലൂടെ പ്രത്യക്ഷമാക്കാന്
കഴിയുകയുള്ളൂ.
സ്ലോഗന് :-
കാരണങ്ങളെ
നിവാരണങ്ങളാക്കി പരിവര്ത്തനം ചെയ്ത്,അശുഭകാര്യങ്ങളെ ശുഭകരമാക്കി ഉയര്ത്തൂ...
അവ്യക്ത സൂചന-ആത്മീയമായ
അന്തസ്സിന്റെയും,പവിത്രതയുടേയും വ്യക്തിത്വത്തെ തന്റേതാക്കി മാറ്റൂ..
ബ്രാഹ്മണരുടെ ജീവിതവും,
പുതുജീവനും പവിത്രതയാണ്. ആദി-അനാദിസ്വരൂപം തന്നെ പവിത്രതയാണ്. ഞാന് ആദി-അനാദി
പവിത്ര ആത്മാവാണ് എന്ന സ്മൃതിയാണ് ആദ്യമുണ്ടാകുന്നത്. സ്മൃതി ഉണ്ടാവുക അര്ത്ഥം
പവിത്രതയുടെ ബലം ലഭിക്കുക. സ്മൃതി സ്വരൂപവും സമര്ത്ഥസ്വരൂപവുമായ ആത്മാക്കള്
സ്വാഭാവികമായും പവിത്രസംസ്ക്കാരങ്ങള് ഉള്ളവരായിരിക്കും. ഇങ്ങിനെയുള്ള സ്വാഭാവിക
സംസ്ക്കാരങ്ങളെ പുറമേക്ക് കൊണ്ടുവന്ന് പവിത്രതയാകുന്ന വ്യക്തിത്വത്തെ
തന്റേതാക്കി മാറ്റൂ.