മധുരമായ കുട്ടികളേ - ഇപ്പോൾ
നിങ്ങൾ ശൂദ്ര കുലത്തിൽ നിന്ന് ബ്രാഹ്മണ കുലത്തിലേക്ക് വന്നിരിക്കുന്നു, ബാബ
ബ്രഹ്മാമുഖത്തിലൂടെ നിങ്ങളെ ദത്തെടുത്തിരിക്കുന്നു- അതുകൊണ്ട് ഈ സന്തോഷത്തിൽ
കഴിയൂ.
ചോദ്യം :-
ബ്രാഹ്മണ കുലത്തിലുള്ള കുട്ടികൾക്ക് മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന ഏതൊരു
ഗുഹ്യമായ രഹസ്യമാണുളളത്?
ഉത്തരം :-
നിരാകാരനായ
ശിവബാബ നമ്മുടെ പിതാവാണ്. ബ്രഹ്മാവ് നമ്മുടെ അമ്മയാണ്. നിരാകാരനായ ഭഗവാൻ
എങ്ങനെയാണ് നമ്മുടെ മാതാവും പിതാവും ബന്ധുവും സഖാവുമായി മാറുന്നതെന്ന ഗുഹ്യവും
ഗുപ്തവുമായ രഹസ്യം ബ്രാഹ്മണ കുലത്തിലുള്ള കുട്ടികൾക്ക് മാത്രമേ മനസ്സിലാക്കാൻ
സാധിക്കൂ. അതിലും ആരാണോ ദൈവീക കുലത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കുന്നവർ, അവർക്കു
മാത്രമേ ഈ രഹസ്യം യഥാർത്ഥ രീതിയിൽ മനസ്സിലാക്കാൻ സാധിക്കൂ.
ഓംശാന്തി.
കുട്ടികൾ ഇവിടെയിരിക്കുന്നുണ്ട്- നമ്മുടെ ബാപ്ദാദ വന്നുകഴിഞ്ഞു എന്ന്
മനസ്സിലാക്കുന്നുണ്ട്. ബാബ ദാദയോടൊപ്പം ഒരുമിച്ചാണ്. അതിനാൽ ബാപ്ദാദ വന്നു എന്ന്
പറയും. ബാബ ടീച്ചറുമാണ്. ബാബയ്ക്ക് ദാദയില്ലാതെ ഒന്നും പറയാൻ സാധിക്കില്ല. ഇത്
പുതിയ കാര്യമാണല്ലോ അതിനാൽ ബുദ്ധി പ്രയോഗിക്കണം. അജ്ഞാന കാലത്തിലും ഒന്നിനെ
തന്നെയാണ് ഓർമ്മിക്കുന്നത്. നമ്മുടെ ഗുരു ഇന്ന സ്ഥലത്തുണ്ടെന്ന് പറയും. അവരുടെ
ശരീരത്തിന്റെ പേരറിയാം. നമ്മുടെ അച്ഛനും അമ്മയും ഇന്ന സ്ഥലത്തുണ്ടെന്ന് പറയുന്നു.
അവരുടെയും നാമ-രൂപത്തെക്കുറിച്ച് പറയാറുണ്ട്. എന്നാൽ മനുഷ്യർ ചുരുക്കി
എഴുതിയിരിക്കുകയാണ്. മനുഷ്യരുണ്ടാക്കിയതിൽ എന്തെങ്കിലുമൊക്കെ
തെറ്റുകളുണ്ടായിരിക്കും. അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന മഹിമ ഒരാളുടെതാണ്.
ബ്രഹ്മാവിന് ഇങ്ങനെയൊരു മഹിമയില്ല. ബ്രഹ്മാവിന്റെ നാമവും രൂപവും ബുദ്ധിയിലേക്ക്
വരാറില്ല. വിഷ്ണുവിന്റെയും, ശങ്കരന്റേയും വരാറില്ല. പാടുന്നുണ്ട്-അങ്ങ് മാതാവും
പിതാവും ഞങ്ങൾ അങ്ങയുടെ സന്താനങ്ങളാണ്. എന്നാലും ബുദ്ധി മുകളിലേക്കാണ് പോകുന്നത്.
കൃഷ്ണനെ ആർക്കും ഓർമ്മിക്കാൻ സാധിക്കില്ല. ഓർമ്മിക്കുന്നത് നിരാകാരനെ
തന്നെയായിരിക്കും. ബാബയുടെ മഹിമയാണ് ഉള്ളത്. അതിനാൽ ബാബ മനസ്സിലാക്കി
തരുന്നു-ഇവിടെ ഇരിക്കുമ്പോൾ ലൗകീക സംബന്ധങ്ങളിൽ നിന്നും ബുദ്ധിയോഗത്തെ
ഇല്ലാതാക്കി പാരലൗകീക അച്ഛനെ ഓർമ്മിക്കൂ. ഈ സമയം ബാബ സന്മുഖത്താണ്.
ഭക്തിമാർഗ്ഗത്തിൽ പാടുമ്പോൾ കണ്ണ് മുകളിലേക്കാക്കിയിട്ടാണ് പറയുന്നത്- അങ്ങ്
മാതാവും പിതാവും.... അല്ലയോ ഭഗവാനേ എന്ന് പറഞ്ഞാണ് ഓർമ്മിക്കുന്നത്. ഭഗവാൻ എന്ന്
പറയുമ്പോൾ ശിവലിംഗത്തെ പോലും ഓർമ്മിക്കുന്നില്ല. തത്തമ്മയെ പോലെ വെറുതെ
പാടിക്കൊണ്ടേയിരിക്കും. ലക്ഷ്മീ-നാരായണനെക്കുറിച്ച് പോലും ഒരിക്കലും ഇങ്ങനെ പറയാൻ
സാധിക്കില്ല, കാരണം മഹാരാജാവും മഹാറാണിയുമാണല്ലോ. അവരുടെ കുട്ടികൾ മാത്രമേ
മാതാവും പിതാവുമാണെന്ന് പറയൂ. ബന്ധുവിന് പറയാൻ സാധിക്കില്ലല്ലോ. ഭക്തർ
പതിത-പാവനാ.... എന്ന് പാടുന്നുണ്ട് എന്നാൽ ബുദ്ധിയിൽ
ശിവലിംഗമായിരിക്കണമെന്നില്ല. അല്ലയോ ഭഗവാനേ..... എന്ന് വെറുതെ പറയുന്നു. ഇത് ആര്
ആരോടാണ് പറഞ്ഞത്? എന്നതൊന്നും അറിയില്ല. ഞാൻ ആത്മാവാണ് വിളിക്കുന്നതെന്ന
ജ്ഞാനമുണ്ടായിരുന്നു എങ്കിൽ, നിരാകാരനായ പരമാത്മാവിനെയാണ് വിളിക്കുന്നതെന്ന്
മനസ്സിലാക്കും. പരമാത്മാവിന്റെ രൂപത്തെ ലിംഗമായാണല്ലോ കാണിച്ചിരിക്കുന്നത്.
യഥാർത്ഥ രീതിയിൽ ആരും പരമാത്മാവിനെ ഓർമ്മിക്കുന്നില്ല. അവരിൽ നിന്ന് എന്ത്
പ്രാപ്തിയാണ് ഉണ്ടാവുക, എപ്പോഴാണ് ഉണ്ടാവുക എന്നൊന്നും അറിയില്ല. നിങ്ങൾക്കും
അറിയില്ലായിരുന്നു. ഇപ്പോൾ ബാബയുടേതായി മാറിയിരിക്കുന്നു. നിങ്ങൾക്കറിയാം നമ്മെ
ശിവബാബ ബ്രഹ്മാവിലൂടെ തന്റെ സന്താനമാക്കി മാറ്റി. ഈ ബ്രഹ്മാവ് അമ്മയാണ്. ഈ
ബ്രഹ്മാവാകുന്ന അമ്മയിലൂടെ ശിവബാബ ദത്തെടുത്തിരിക്കുകയാണ്. ഈ സമയം നിങ്ങൾക്ക്
നല്ലരീതിയിൽ അറിയാം നമ്മൾ ശിവബാബയുടെ കുട്ടികളാണ്. സാകാരത്തിൽ പ്രജാപിതാ
ബ്രഹ്മാവിന്റെ കുട്ടികളാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് മനുഷ്യ സൃഷ്ടിയെ
രചിക്കുന്നത്. പുതിയ സൃഷ്ടി രചിക്കുന്നു എന്നല്ല, ഈ സമയം വന്നാണ് മടിത്തട്ടിലെ
കുട്ടിയാക്കുന്നത് അതായത് ദത്തെടുക്കുന്നത്. ഇപ്പോൾ മാതാവും പിതാവുമെന്ന്
പറയുന്നുണ്ടെങ്കിൽ ശിവബാബ പിതാവും, ബ്രഹ്മാവ് മാതാവുമാണ്. അവരെയാണ് മാതാവും
പിതാവുമെന്ന് പറയുന്നത്. ബാബ ബ്രഹ്മാവിലൂടെ പറയുന്നു- നിങ്ങൾ എന്റെ കുട്ടികളാണ്.
പിന്നീട് ആത്മാവിന് ജ്ഞാനം നൽകുന്നു, ആത്മാവ് ആരാണ്? ഭൃകുഡി മദ്ധ്യത്തിൽ
വസിക്കുന്നു, നക്ഷത്രത്തിനു സമാനമാണ്. എന്നൊക്കെയാണ് പറയുന്നത്, മറ്റൊന്നും
അറിയില്ല. ആത്മാവാണ് 84 ജന്മം എടുക്കുന്നതെന്ന് പറയാൻ സാധിക്കില്ല. ആത്മാവ്
ശരീരത്തിലൂടെയാണ് പാർട്ട് അഭിനയിക്കുന്നത്. ഭിന്ന-ഭിന്ന നാമ-രൂപ, ദേശ
കാലത്തിലൂടെ ആത്മാവ് ഒരു ശരീരം ഉപേക്ഷിക്കുന്നു, അപ്പോൾ മുഴുവൻ പരിവാരവും
മാറുന്നു. ആരെങ്കിലും ദത്തെടുക്കുകയാണെങ്കിൽ പരിവാരം തന്നെ മാറുമല്ലോ.
ജന്മമെടുത്ത മാതാവും പിതാവിനെയും അറിയാം. പിന്നീട് ആരാണോ ദത്തെടുക്കുന്നത്
അവരുടെ വീട്ടിലുള്ളവരായി മാറുന്നു. ഇവിടെ നിങ്ങൾ ശൂദ്ര കുലത്തിൽ നിന്ന്
ബ്രാഹ്മണകുലത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രഹ്മാ ശരീരത്തിലൂടെയാണ് നിങ്ങളെ
ദത്തെടുത്തത്. നിങ്ങൾ ബ്രാഹ്മണ കുലത്തിലേക്ക് വന്നുകഴിഞ്ഞു. ഈ കാര്യങ്ങളൊന്നും
ശാസ്ത്രങ്ങളിൽ എഴുതാൻ സാധിക്കില്ല. മനസ്സിലാക്കി തരാൻ സാധിക്കും. എഴുതുന്നതിലൂടെ
മനസ്സിലാക്കുന്നില്ല.
ഇപ്പോൾ നിങ്ങൾക്ക് തന്നെയാണ് അറിയുന്നത്- നമ്മൾ പരമപിതാ പരമാത്മാവിന്റെ
സന്താനങ്ങളായി മാറിയിരിക്കുന്നു. ബ്രഹ്മാവ് അമ്മയാണ്. ബ്രഹ്മാവിനെ
പ്രജാപിതാവെന്നാണ് പറയുന്ന്. ബ്രഹ്മാവിലൂടെയാണ് നിങ്ങൾ കുട്ടികളെ
ദത്തെടുക്കുന്നത്. ഇത് എത്ര ഗുപ്തമായ കാര്യങ്ങളാണ്. സന്മുഖത്തുള്ളവർക്കല്ലാതെ
മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഈ ബ്രാഹ്മണ കുലത്തിലുള്ളവർക്കു മാത്രമേ
മനസ്സിലാക്കാൻ സാധിക്കൂ. അവർ ദൈവീക കുലത്തിൽ ഉയർന്ന പദവി
പ്രാപ്തമാക്കുന്നവരായിരിക്കും. പുതിയവരാരുടേയും ബുദ്ധിയിൽ ഈ കാര്യങ്ങൾ
ഇരിക്കില്ല. ആർക്കും മനസ്സിലാക്കിക്കൊടുക്കാനും സാധിക്കില്ല. നിങ്ങളിലും
സംഖ്യാക്രമമനുസരിച്ചാണ് ബുദ്ധിയിലിരിക്കുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും.....
ഓർമ്മിക്കേണ്ടത് ശിവബാബയേയാണ്. മാതാവും പിതാവുമെന്ന് പറയുന്നു എങ്കിൽ, ഒരച്ഛൻ
എങ്ങനെയാണ് മാതാവും പിതാവുമായി മാറുന്നത്? ഈ കാര്യങ്ങൾ മറ്റാർക്കും
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ല. ശാസ്ത്രങ്ങളിൽ വ്യാസൻ എഴുതിയതെല്ലാം
മനുഷ്യർ മന:പാഠമാക്കി വച്ചു. അതുപോലെ നിങ്ങൾക്കും പറഞ്ഞു തന്നത് നിങ്ങളും
മന:പാഠമാക്കി വച്ചു. പുതിയ മനുഷ്യർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെ
ഇരിക്കുന്നവർക്കാണെങ്കിലും അത്രയൊന്നും ആർക്കും മനസ്സിലാക്കിക്കൊടുക്കാൻ
സാധിക്കില്ല. നിങ്ങൾ ആത്മാവാണ്. നിങ്ങളുടെ പിതാവ് പരമപിതാ പരമാത്മാവാണ്.
പരിധിയില്ലാത്ത ബാബ തന്നെയാണ് പരിധിയില്ലാത്ത സമ്പത്ത് നൽകുന്നത്. സമ്പത്ത്
നൽകിയിരുന്നു പിന്നീട് പുനർജന്മം എടുത്തെടുത്ത് 84 ജന്മങ്ങൾ പൂർത്തിയാക്കി.
ഇപ്പോൾ ബാബ വീണ്ടും സമ്പത്ത് നൽകാനായി വന്നിരിക്കുകയാണ്. ഇത് ആർക്കും
മനസ്സിലാക്കിക്കൊടുക്കാൻ എത്ര സഹജമാണ്. നിങ്ങൾ മാതാവെന്നും പിതാവെന്നും ആരെയാണ്
പറയുന്നതെന്ന് ചിന്തിക്കേണ്ട കാര്യമാണല്ലോ. ബ്രഹ്മാവിലൂടെ ദത്തെടുക്കുമ്പോൾ
തീർച്ചയായും പാലിക്കുന്നതിനായി ഒരു മാതാവും വേണമല്ലോ. ഡ്രാമയിലെ
പദ്ധതിയനുസരിച്ച്, വിശിഷ്ട സന്താനത്തിനാണ് ജഗദംബയുടെ പദവി നൽകുന്നത്. പുരുഷനെ
ജഗദംബ എന്ന് പറയാൻ സാധിക്കില്ല. ബ്രഹ്മാവിനെ ജഗത്പിതാവെന്നാണ് പറയുന്നത്.
പ്രജാപിതാവ് എന്ന പേര് വളരെ പ്രസിദ്ധമാണ്. ശരി, പ്രജാമാതാവ് എവിടെ? അതിനാലാണ്
മാതാവിനെ ദത്തെടുക്കുന്നത്. ആദിദേവനുണ്ട് എന്നാലും ആദിദേവിയെയാണ്
ദത്തെടുത്തിരിക്കുന്നത്. ഒരേ ഒരു ജഗദംബക്ക് മാത്രമാണ് മഹിമയുള്ളത്. ജഗദംബയ്ക്ക്
എത്ര മേളയാണ് ഉണ്ടാകുന്നത്. എന്നാൽ അവരുടെ കർത്തവ്യത്തെക്കുറിച്ച് ആർക്കും
അറിയില്ല. കൽക്കത്തയിൽ കാളിയുടെ ക്ഷേത്രമുണ്ട്. ബോംബെയിലും ജഗദംബയുടെ
ക്ഷേത്രമുണ്ട്. മുഖം വ്യത്യസ്തമാണ്. ആരാണ് ജഗദംബ? ഇത് ആർക്കും അറിയില്ല.
ജഗദംബയെയും ഭഗവതിയെന്ന് പറയുന്നു. ജഗദംബയെ ഭഗവതിയെന്ന് പറയാൻ സാധിക്കില്ല.
ജഗദംബ ബ്രാഹ്മണിയാണ്, ജഞാന-ജ്ഞാനേശ്വരിയാണ്. ജഗദംബയ്ക്ക് ബാബയിൽ നിന്നാണ് ജ്ഞാനം
ലഭിച്ചത്. നിങ്ങളെല്ലാവരും ജഗദംബയുടെ കുട്ടികളാണ്. ജ്ഞാനം കേട്ട് പിന്നീട്
കേൾപ്പിക്കുന്നു. നിങ്ങളുടെ കർത്തവ്യം തന്നെ ഇതാണ്. നിങ്ങളെ പഠിപ്പിക്കുന്നത്
ഈശ്വരനാണ്. ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. ഈ ബ്രഹ്മാവും മനുഷ്യനല്ലേ.
മനുഷ്യർക്ക് ആരെയും പാവനമാക്കി മാറ്റാൻ സാധിക്കില്ല. മനുഷ്യരുടെ ബുദ്ധി ഡള്ളായതു
കാരണം ഒന്നും മനസ്സിലാക്കുന്നില്ല. പതിത-പാവനൻ ഒരു ബാബ തന്നെയാണ്. ബാബ വരുന്നതു
തന്നെ പതിതരെ പാവനമാക്കി മാറ്റാനാണ്. ഈ മുഴുവൻ ലോകവും തമോപ്രധാനമാണ്. എല്ലാവരും
പതിതരാണ്. പുതിയ ലോകം പാവനവും പഴയ ലോകം പതിതവുമാണ്. പഴയ ലോകത്തിൽ നരകവാസികളാണ്.
പുതിയ ലോകത്തിൽ സ്വർഗ്ഗവാസികളും. സത്യയുഗത്തിൽ ഭാരതവാസികളായ ദേവീ-ദേവതകൾ
മാത്രമായിരിക്കും മറ്റാരും ഉണ്ടായിരിക്കുകയില്ല എന്ന് ബുദ്ധിയിലുണ്ട്. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്ക് ഈ ജ്ഞാനം ലഭിച്ചുകഴിഞ്ഞു. പുതിയ ലോകത്തിൽ ആദ്യം സൂര്യവംശീ
ദേവതകളായിരുന്നു പിന്നീട് ചന്ദ്രവംശികളായി. അപ്പോൾ സൂര്യവംശികൾ ജീവിച്ചു
പോയവരാണ്. ചന്ദ്രവംശിക്കുശേഷം പിന്നീട് വൈശ്യവംശികളാണ് വരുന്നത്. ആദ്യം
ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. ശരി, അവർക്ക് മുമ്പ് ആരായിരുന്നു എന്ന്
ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾക്ക് ബാബ ചക്രത്തിന്റെ
രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കി തന്നിട്ടുണ്ട്. ദ്വാപരയുഗത്തിൽ വൈശ്യവംശികളാണ്.
കലിയുഗത്തിൽ ശൂദ്രവംശികളാണ്.
ഇപ്പോൾ നിങ്ങൾക്കറിയാം-നമ്മൾ ബ്രാഹ്മണരായി. നിങ്ങളെ ബാബ തന്റേതാക്കി മാറ്റി
അർത്ഥം ശൂദ്ര ധർമ്മത്തിൽ നിന്ന് ദേവതാ ധർമ്മത്തിലേക്ക് മാറ്റിയിരിക്കുന്നു.
ഇപ്പോൾ സൂര്യവംശികളും ചന്ദ്രവംശികളുമില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യവുമില്ല,
രാമരാജ്യവുമില്ല. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ്. കലിയുഗത്തിനുശേഷം തീർച്ചയായും
സത്യയുഗം വരും. കലിയുഗത്തിൽ ഈ പഴയ പതിതമായ ലോകമാണ്. മഹാ ദുഃഖിയാണ്. അതുകൊണ്ടാണ്
ദേവതകളുടെ മഹിമ പാടുന്നത്, അവരുടെ മുന്നിൽ പോയി നമസ്കരിക്കുന്നത്. ശരി,
ലക്ഷ്മീ-നാരായണന് ഈ രാജ്യം ആരാണ് നൽകിയത്? ഇത് പറയാൻ സാധിക്കുന്നവർ
ആരെങ്കിലുമുണ്ടോ! ആരുടേയും ചിന്തയിൽ പോലും ഇത് ഉണ്ടായിരിക്കില്ല കാരണം
എല്ലാവരുടെയും ബുദ്ധിയിൽ ഇപ്പോൾ കലിയുഗത്തിന് ബാല്യ അവസ്ഥ എന്നാണ്
ചിന്തിച്ചിരിക്കുന്നത്. ഇനിയും 40,000 വർഷങ്ങളുണ്ട്. അതിനാൽ അവർക്ക്
നമ്മെപ്പോലുളള ചിന്ത വരില്ല. പല കുട്ടികളും പറയുന്നുണ്ട് എനിക്ക് ഓർമ്മ
നിൽക്കുന്നില്ല എന്ന്. എന്തുകൊണ്ട് നിൽക്കുന്നില്ല? കാരണം അതിരാവിലെ എഴുന്നേറ്റ്
ഓർമ്മയിലിരുന്ന് ധാരണ ചെയ്യാത്തതുകൊണ്ട്. മനസ്സിലാക്കുന്നുണ്ടെങ്കിലും ആർക്കും
മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ല. എല്ലാവർക്കും ഒരുപോലെ വിവേകശാലിയായി മാറാൻ
സാധിക്കില്ലല്ലോ. വിവേകശാലികളും വേണം, വിവേകശൂന്യരും വേണം. വളരെയധികം
വിവേകശാലികൾ രാജാവും റാണിയുമായി മാറും. ആര് എത്രത്തോളം കൂടുതൽ മനസ്സിലാക്കുകയും
മനസ്സിലാക്കിക്കൊടുക്കയും ചെയ്യുന്നുണ്ടോ അവരുടെ പേര് പ്രശസ്തമാവുകയും
ചെയ്യുന്നു. പ്രദർശനികളെല്ലാം ഉണ്ടാകുമ്പോൾ പറയുന്നു- ബാബാ ഇന്നാളെ വിടൂ എന്ന്.
അപ്പോൾ ബാബ ചോദിക്കും, എന്താ നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കില്ലേ?
അപ്പോൾ അവർ പറയും, ബാബാ അവർക്ക് പറഞ്ഞുകൊടുക്കാൻ നല്ല അഭ്യാസമുണ്ട് ഞങ്ങൾ
കുറച്ച് പാകപ്പെടാത്തവരാണ്. ബാബ സ്വയം പറയുന്നു- എവിടെ നിന്നെല്ലാം ക്ഷണം
ലഭിക്കുന്നുവോ, ആരെല്ലാമാണ് അതിൽ പങ്കെടുക്കുന്നതെന്ന് നിങ്ങൾ ബാബയ്ക്ക് എഴുതി
അയ്ക്കൂ. അപ്പോൾ നോക്കാം ആരെയെല്ലാം ഇവിടുന്ന് അയക്കണമെന്ന്. ക്ഷണ കത്തിൽ
സന്യാസിമാരുടെ പേരുണ്ടോ? അങ്ങനെയാണെങ്കിൽ നല്ല ഒരു ബ്രഹ്മാകുമാരിയെ തന്നെ
അയക്കണം. ശരി, കുമാർകയുണ്ട്, മനോഹറുണ്ട്, ഗംഗയുണ്ട്- ഇവരിൽ ആരെയെങ്കിലും അയക്കൂ.
കുട്ടികൾ ഒരുപാടുണ്ടല്ലോ. ജഗദീശിനെ അയക്കൂ, രമേശിനെ അയക്കൂ. നിങ്ങളും
മനസ്സിലാക്കുന്നുണ്ട്. ഇവർ സമർത്ഥശാലികളാണ്. ജഡ്ജിനെയും മജിട്രേറ്റിനെയും പോലെ.
പര്സപരം സമർത്ഥശാലികളായിരിക്കും. ഗവൺമെന്റിനും അറിയാം ഇവർ സമർത്ഥശാലികളാണ്.
അതുകൊണ്ടാണ് കേസുകൾ അവരിലേക്ക് പോകുന്നത്. പിന്നീട് ഹൈക്കോടതിയിലേക്ക് പോകുന്നു
പിന്നീട് അതിന്റെയും മുകളിൽ. അതിലൂടെയൊന്നും ശരിയായ തീരുമാനം ലഭിച്ചില്ലെങ്കിൽ
പിന്നീട് അതിനേക്കാളും മുകളിലേക്ക് പോകുന്നു. ഇവരോട് ദയ കാണിക്കൂ.... എന്ന്
പറഞ്ഞ്. ഈ കാര്യങ്ങളെല്ലാം ഇവിടെയാണ് ഉള്ളത്. സത്യ-ത്രേതായുഗത്തിലില്ല. പിന്നീട്
ദ്വാപരയുഗം മുതൽ രാജാ-റാണിയുടെ രാജ്യമുണ്ടാകുന്നു. അവിടെ മഹാരാജാവും
മഹാറാണിയുമാണ് കേസെല്ലാം സംരക്ഷിക്കുന്നത്. കേസും കുറച്ചുമാത്രമെയുള്ളൂ. ഇപ്പോൾ
തമോപ്രധാനവും പതിതവുമാണല്ലോ. ചക്രവർത്തിയുടെ അടുത്ത് കേസെത്തിക്കഴിഞ്ഞാൽ കുറച്ച്
ശിക്ഷയെല്ലാം നൽകുന്നു. കടുത്ത തെറ്റാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കുന്നു. ഇവിടെ
ജഡ്ജും വക്കീലുമെല്ലാം ധാരാളമുണ്ട്. ഇവിടെയും സത്യയുഗത്തിലുമുളള ജോലിയിൽ
വ്യത്യസമുണ്ട്. സത്യയുഗത്തിൽ എന്താണുണ്ടാവുക എന്ന് ആർക്കും അറിയില്ല. ഇപ്പോൾ
ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്, ഈ ലക്ഷ്മീ-നാരായണനെക്കുറിച്ച് അറിയുമോ എന്ന്
ആരോടെങ്കിലും ചോദിക്കൂ? ബിർള കമ്പനിക്കാർ ഒരുപാട്
ക്ഷേത്രങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും നല്ല കുട്ടിയുണ്ടെങ്കിൽ
അവർക്ക് കത്തെഴുതാം, നിങ്ങൾ ലക്ഷ്മീ-നാരായണന്റെ ക്ഷേത്രം
ഒരുപാടുണ്ടാക്കുന്നുണ്ടല്ലോ, ഇവർക്ക് ഈ രാജധാനി എങ്ങനെയാണ് ലഭിച്ചത്? കാരണം
സത്യയുഗത്തിന് മുമ്പ് ലോകം കലിയുഗമായിരുന്നല്ലോ. കലിയുഗത്തിൽ ഒന്നും ഇല്ലല്ലോ.
ദേവതകൾ ആരുമായും യുദ്ധം ചെയ്തിട്ടുണ്ടായിരുന്നില്ല. യുദ്ധത്തിലൂടെ ആർക്കും
വിശ്വത്തിന്റെ അധികാരിയായി മാറാനും സാധിക്കില്ല. വിശ്വത്തിന്റെ അധികാരിയായവർ
തന്നെയാണ് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രവും ഉണ്ടാക്കിയിരിക്കുക. ഇപ്പോൾ കലിയുഗമാണ്.
ഇവിടെ ആയുധം കൊണ്ടുള്ള യുദ്ധമാണുണ്ടാകുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്
ക്രിസ്ത്യൻ ധർമ്മത്തിലുള്ളവർ അഥവാ പരസ്പരം ഒരുമിച്ചാൽ പരസ്പരം പ്രീതി വെച്ചാൽ
വിശ്വത്തിന്റെ അധികാരിയായി മാറാൻ സാധിക്കും. എന്നാൽ വിശ്വത്തിന്റെ അധികാരികളായി
മാറുന്നത് ലക്ഷ്മീ-നാരായണനാണ്. എന്നാൽ ബുദ്ധിയിലുണ്ട്- ക്രിസ്ത്യാനികൾ പരസ്പരം
ഒന്നിച്ചാൽ അധികാരിയായി മാറാൻ സാധിക്കുമെന്ന്. എന്നാൽ സത്യയുഗത്തിൽ രാജാ-റാണി
എന്ന പദവിയുണ്ടാകില്ല. ഡ്രാമ തന്നെ ഇങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോൾ
നമ്മൾ വീണ്ടും യോഗബലത്തിലൂടെ സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടുകയാണ്. നിങ്ങൾക്ക്
പറയാൻ സാധിക്കും- കല്പം മുമ്പും സംഗമത്തിൽ ബാബയിൽ നിന്ന് പദവി
പ്രാപ്തമാക്കിയിട്ടുണ്ട്. 84 ജന്മങ്ങൾ പൂർത്തിയാക്കി വീണ്ടും സമ്പത്ത്
എടുത്തുകൊണ്ടിരിക്കുകയാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം
തന്നിൽ ധാരണ ചെയ്യാനും മറ്റുള്ളവരിൽ ധാരണ ചെയ്യിപ്പിക്കുന്നതിനും വേണ്ടി
അതിരാവിലെ എഴുന്നേറ്റ് ബാബയുടെ ഓർമ്മയിലിരിക്കണം. മനസ്സിലാക്കിയതിനെ
മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള അഭ്യാസം ചെയ്യണം.
2) ലൗകീക സംബന്ധികളിൽ
നിന്നും ബുദ്ധിയോഗത്തെ ഇല്ലാതാക്കി ഒരു പാരലൗകീക ബാബയെ മാത്രം ഓർമ്മിക്കണം.
ബാബയിൽ നിന്ന് എന്ത് ജ്ഞാനമാണോ ലഭിച്ചത്, അത് എല്ലാവർക്കും കേൾപ്പിച്ചുകൊടുക്കണം.
ഇത് തന്നെയാണ് നിങ്ങളുടെ കടമ.
വരദാനം :-
ഉൾക്കൊള്ളാനുള്ള ശക്തിയിലൂടെ ഏകമതത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്ന
ദൃഷ്ടാന്തരൂപമായി ഭവിക്കട്ടെ
ആരാണോ ഒരേപോലുള്ള മുത്തുകൾ,
ഒന്നിന്റെ തന്നെ ലഹരിയിലും ഏകരസസ്ഥിതിയിലും സ്ഥിതി ചെയ്ത് ഒരാളുടെ മതത്തിൽ
സഞ്ചരിക്കുന്നവർ, പരസ്പരം സങ്കൽപങ്ങളിൽ പോലും ഏകമതമായവർ, അവരാണ് മാലയിൽ
കോർക്കപ്പെടുന്നത്. എന്നാൽ ഏകമതത്തിന്റെ അന്തരീക്ഷം അപ്പോഴാണ് ഉണ്ടാവുക,
എപ്പോഴാണോ ഉൾക്കൊള്ളാനുള്ള ശക്തി ഉണ്ടാവുക. അഥവാ ഏതെങ്കിലും കാര്യത്തിൽ ഭിന്നത
ഉണ്ടാവുകയാണെങ്കിൽ ആ ഭിന്നതയെ ഉൾക്കൊള്ളൂ, അപ്പോൾ പരസ്പരം ഏകതയോടെ സമീപം വരും.
എല്ലാവർക്കും മുന്നിൽ ദൃഷ്ടാന്തരൂപമാകും.
സ്ലോഗന് :-
ഓരോ സങ്കൽപം,
വാക്ക്, കർമത്തിൽ ആത്മീയതയെ ധാരണ ചെയ്യൂ അപ്പോൾ സേവനത്തിൽ തിളക്കം വരും
അവ്യക്ത സൂചനകൾ- സദാ
അചഞ്ചല, സുദൃഢ, ഏകരസ സ്ഥിതിയുടെ അനുഭവം ചെയ്യൂ
ഏതെങ്കിലും വേദനാജനകമായ
ദൃശ്യം കണ്ടുകൊണ്ടും ഒന്നും പുതിയതല്ല എന്ന പാഠം ആർക്കാണോ പക്ക അവർ
പരിഭ്രമിക്കുകയില്ല. എന്തു സംഭവിച്ചു, എങ്ങനെ സംഭവിച്ചു, ഇത് സംഭവിച്ചു....
വാർത്തകൾ കേട്ടും കണ്ടും ഡ്രാമയുടെ ഉണ്ടാക്കപ്പെട്ട ഭാവിയെ ശക്തിശാലിയായി കണ്ടും
മറ്റുള്ളവർക്കും ശക്തി നൽകിയും പോകൂ. ലോകർ പരിഭ്രമിക്കുമ്പോൾ താങ്കൾ
ഏകരസസ്ഥിതിയിൽ കഴിഞ്ഞ് ആ ആത്മാക്കളിൽ ശക്തി നിറയ്ക്കുന്നു. ആരു തന്നെ
സമ്പർക്കത്തിൽ വന്നാലും അവർക്ക് ശക്തികളുടെ , ശാന്തിയുടെ ദാനം നൽകിക്കൊണ്ട് പോകൂ.