സത്യമായഹൃദയത്തോടെബാബയുടെയുംപരിവാരത്തിന്റെ
യുംസ്നേഹിആയിപരിശ്രമത്തില്നിന്ന്മു
ക്തമാകുന്നതിന്റെപ്രതിജ്ഞചെയ്യൂപ്രയോജനംനേടൂ.
ഇന്ന് ബാപ്ദാദ തന്റെ
നാല്ഭാഗത്തുമുള്ള ശ്രേഷ്ഠ സ്വരാജ്യ അധികാരികളും സ്വമാനധാരികളുമായ കുട്ടികളെ
കാണുകയാണ്. ബാബ കുട്ടികള്ക്ക് തന്റെതിനേക്കാള് ഉയര്ന്ന സ്വമാനം തന്നിരിക്കുകയാണ്.
ഓരോ കുട്ടികളെയും കാലില് വീഴുന്നതില് നിന്ന് മോചിതരാക്കി തലയിലെ കിരീടമാക്കി
മാറ്റി. സദാ സ്വയത്തെ പ്രീയപ്പെട്ട കുട്ടികളുടെ സേവധാരിയെന്നാണ് പറയുന്നത്.
ഇത്രയ്ക്ക് വലിയ അധികാരത്തിന്റെ സ്വമാനമാണ് കുട്ടികള്ക്ക് നല്കിയിരിക്കുന്നത്.
ഓരോരുത്തരും സ്വയം ഇത്രയും സ്വമാനധാരിയാണെന്നു മനസിലാക്കുന്നുണ്ടോ? എന്താണ്
സ്വമാനധാരികളുടെ പ്രത്യേക ലക്ഷണങ്ങള്? എത്ര സ്വമാനധാരി ആകുന്നോ അത്രയും ബഹുമാനം
നല്കുന്നവരായിരിക്കും. എത്ര സ്വമാനധാരിയാകുന്നുവോ അത്രയും വിനയം ഉള്ളവരാകും,
സര്വരുടെയും പ്രീയപെട്ടവരായിരിക്കും. സ്വമാനധാരിയുടെ അടയാളം അവര് ബാബയുടെ
പ്രീയപെട്ടവര് ആകുന്നതിനൊപ്പം സര്വ്വര്ക്കും പ്രീയപെട്ടവരാകും. പരിധിയുള്ള
സ്നേഹികള് അല്ല പരിധിയില്ലാത്ത സ്നേഹികള്. ബാബ ഇതുപോലെ സര്വ്വര്ക്കും
പ്രീയപെട്ടതാണ്, ഒരു മാസമായ കുട്ടിയാണെങ്കിലും, ആദി രത്നമാണെങ്കിലും ഓരോ
കുട്ടിയും സമ്മതിക്കുന്നു ഞാന് ബാബയുടേതാണ് ബാബ എന്റേതാണ്. ഇതാണ് സര്വരുടെയും
പ്രീയപെട്ടവരാകുന്നതിന്റെയും ശ്രേഷ്ഠ സ്വമാനത്തിന്റെയും അടയാളം, ഇങ്ങനെയുള്ള
കുട്ടികളാണ് ഫോളോ ഫാദര് ചെയ്യുന്നവര്. കൊച്ചു കുട്ടികള് മുതല് പ്രായമായവര്ക്ക്
വരെയും ഓരോ കുട്ടിയ്ക്കും ബാബ സ്വമാനം നല്കിയിട്ടുള്ളത് കാണാം. യുവാക്കള്ക്ക്
വിനാശകാരി ആകുന്നതിന് പകരം വിശ്വകല്യാണകാരിയാകുന്നതിനുള്ള സ്വമാനം തന്നു. മഹാന്
ആക്കി. പ്രവൃത്തിയിലിരിക്കുന്നവരെ മഹാത്മാക്കള് ആക്കി, പ്രവര്ത്തിയില് ഇരുന്നു
ഉയര്ന്ന മനോഭാവം ഉള്ളവര്,ഏറ്റവും വലിയ ജഗദ് ഗുരുവിനേക്കാള് ഉയര്ന്നവര്,
മഹാത്മാക്കളുടെയും ശിരസ്സ് നമിപ്പിക്കുന്നവര് ആക്കി. കന്യകമാര്ക്ക് ശിവശക്തി
സ്വരൂപത്തിന്റെ സ്വമാനം ഓര്മപ്പെടുത്തി, തയ്യാറാക്കി. വൃദ്ധരായ കുട്ടികള്ക്ക്
ബ്രഹ്മബാബയുടെ കൂടെ അനുഭവിയുടെ സ്വമാനം നല്കി.ഇങ്ങനെയുള്ള സ്വമാനധാരികളായ
കുട്ടികള് ഓരോ ആത്മാക്കളെയും സ്വമാനത്തോടെ കാണും. കാണുക മാത്രമല്ല സംബന്ധ
സമ്പര്ക്കത്തില് വരുന്നതും, സ്വമാനമാണ് ദേഹാഭിമാനത്തെ ഇല്ലാതാക്കുന്നത്. സ്വമാനം
ഉള്ളയിടത്തു ദേഹാഭിമാനം വരില്ല.ദേഹാഭിമാനം സമാപ്തമാക്കുന്നതിനുള്ള വളരെ സഹജ
സാധനമാണ് സദാ സ്വമാനത്തില് ഇരിക്കുക.സദാ ഓരോരുത്തരെയും സ്വമാനത്തോടെ നോക്കുക.
അത് കാലാള് പടയാളിയാണെങ്കിലും, പതിനാറായിരത്തിന്റെ മലയിലെ അവസാന സംഖ്യ ആണെങ്കിലും,
അവസാനത്തെ സംഖ്യയ്ക്കും ബാപ്ദാദയിലൂടെ ഏതെങ്കിലുമൊക്കെ വിശേഷത ഉണ്ട്.സ്വമാനധാരി
വിശേഷതയെ കണ്ടു സ്വമാനം കൊടുക്കുന്നു. അവരുടെ ദൃഷ്ടിയിലും,വൃത്തിയിലും,
കര്മ്മത്തിലും,ഓരോരുത്തരുടെയും വിശേഷത അടങ്ങിയിരിക്കും. ആരെല്ലാം ബാബയുടെതായോ
എല്ലാവരും വിശേഷ ആത്മാക്കളാണ്, സംഖ്യ ക്രമനുസരിച്ചാണ് എങ്കിലും ലോകത്തില്
കോടിയില് കുറച്ചുപേരാണ്.സ്വയം അങ്ങനെയുള്ള വിശേഷ ആത്മാവാണെന്നു
മനസിലാക്കുന്നുണ്ടോ?സ്വമാനത്തില് സ്ഥിതി ചെയ്യണം. ദേഹാഭിമാനത്തില്
വരരുത്,സ്വമാനത്തില് ഇരിക്കണം.
ബാബയ്ക്ക് ഓരോ കുട്ടിയോടും
സ്നേഹം ഉള്ളത് എന്ത്കൊണ്ടാണ്? കാരണം ബാബയ്ക്കറിയാം എന്നെ തിരിച്ചറിഞ്ഞു എന്റേത്
ആയവരാണ്. ഇന്ന് ഈ മേളയില് ആദ്യത്തെ തവണയാണ് വന്നിരിക്കുന്നത് എന്നിട്ടും ബാബ
എന്ന് വിളിച്ചു, എങ്കില് ബാബയുടെ സ്നേഹത്തിന് അര്ഹരാണ്. ബാപ്ദാദയ്ക്ക്
നാനാഭാഗത്തുമുള്ള എല്ലാ കുട്ടികളും ഏറ്റവും പ്രീയപെട്ടവരാണ്. അതുപോലെ ഫോളോ ഫാദര്
ചെയ്യണം. ആരും അപ്രീയര് അല്ല, എല്ലാവരും പ്രീയപെട്ടവര്. ഏതെല്ലാം കുട്ടികളാണ്
എന്റെ ബാബ എന്ന് പറയുന്നത് അത് നോക്കിയാല് എങ്ങനെയാണു എന്റേത് ആയത്? സ്നേഹം
കാരണം. ഇവിടെ ഇരിക്കുന്നവര്ക്ക് എല്ലാം അറിയാം സ്നേഹം കാരണമാണ് ബാബയുടേത് ആയത്.
ബാബയുടെ സ്നേഹം കാന്തമാണ്, സ്നേഹത്തിന്റെ കാന്തത്തിലൂടെയാണ് ബാബയുടേതായത്. ഹൃദയ
പൂര്വ്വമുള്ള സ്നേഹം, വാക്കില് മാത്രമുള്ള സ്നേഹം അല്ല. ഹൃദയം കൊണ്ടുള്ള സ്നേഹം
ഈ ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറയാണ്.എന്ത് കൊണ്ടാണ് മിലനത്തിനുവരുന്നത്?
സ്നേഹമാണ് ഇവിടെ എത്തിച്ചത്! ഇവിടെ ഇരിക്കുന്നവരെല്ലാം, വന്നെത്തിയത്,
എന്ത്കൊണ്ടാണ് വന്നിട്ടുള്ളത്? സ്നേഹമാണ് ആകര്ഷിച്ചത്. എത്രമാത്രം സ്നേഹമാണ്
ഉള്ളത്? നൂറ് ശതമാനമാണോ അതോ കുറവാണോ? സ്നേഹത്തില് ഞങ്ങള് നൂറ് ശതമാനമാണെന്നു
കരുതുന്നവര് കൈ ഉയര്ത്തൂ? സ്നേഹത്തില് നൂറ് ശതമാനം. ചെറുതായി പോലും
കുറവില്ലല്ലോ?ശരി. എങ്കില് ഇത്രയ്ക്ക് സ്നേഹം ബ്രാഹ്മണര്ക്ക് പരസ്പരം ഉണ്ടോ?
ഇതില് കൈ ഉയര്ത്തിക്കട്ടേ? ഇതില് ശതമാനം ഉണ്ട്. ബാബയ്ക്ക് ഏതുപോലെ എല്ലാവരോടും
സ്നേഹം ഉണ്ട് അതുപോലെ കുട്ടികള്ക്കും സര്വരോടും സ്നേഹം വേണം. സര്വരുടെയും സ്നേഹി.
അന്യരുടെ കുറവുകള് കാണരുത്. ഒരാള് ഏതെങ്കിലും സംസ്കാരത്തിന് വശപ്പെട്ടിരുന്നാല്,
ആരെയാണ് ഫോളോ ചെയ്യേണ്ടത്? വശിഭൂതരായവരെ ആണോ? നിങ്ങള് വശീകരണ മന്ത്രം
കൊടുക്കുന്നവര് ആണ്, വശിഭൂതരേ മോചിപ്പിക്കുന്നതിനുള്ള മന്ത്രം,
മോചിപ്പിക്കുന്നവരല്ലേ! അതോ നോക്കി നില്ക്കുന്നവര് ആണോ?കാണുന്നുണ്ടോ? ഏതെങ്കിലും
മോശം കാര്യം കണ്ടാലും എന്താണ് ചെയ്യുന്നത്? നോക്കി നില്ക്കുമോ ഒഴിഞ്ഞു മാറി
പോകുമോ? ആരാണോ ഹൃദയപൂര്വ്വം സ്നേഹിക്കുന്നവര്, ബാപ്ദാദ യുടെ ഹൃദയത്തിലെ
സ്നേഹികളായവര് തീര്ച്ചയായും സര്വരുടെയും സ്നേഹി ആയിരിക്കും. സമ്പന്നവും
സമ്പൂര്ണ്ണവും ആകുന്നതിനുള്ള സഹജ വിധിയാണ് ഹൃദയപൂര്വ്വമായ സ്നേഹം. ഒരാള് എത്ര
ജ്ഞാനി ആയിരുന്നാലും ഹൃദയം കൊണ്ടുള്ള സ്നേഹം ഇല്ലെങ്കില് ബ്രാഹ്മണ ജീവിതം
ആനന്ദകരമാവില്ല. വരണ്ട ജീവിതമാകും, സ്നേഹമില്ലാതെ ജ്ഞാനം മാത്രം ആണെങ്കില്
ജ്ഞാനത്തില് ചോദ്യങ്ങള് വരും, എന്ത് എന്ത്കൊണ്ട്! എന്നാല് ജ്ഞാനത്തോടെയുള്ള
സ്നേഹമാണെങ്കില് സ്നേഹി സദാ സ്നേഹത്തില് ലവ് ലീനമായിരിക്കും.സ്നേഹിക്ക്
ഓര്മ്മിക്കാന് പരിശ്രമിക്കേണ്ടി വരില്ല. ജ്ഞാനി മാത്രമാണ് സ്നേഹം ഇല്ല എങ്കില്
പരിശ്രമിക്കേണ്ടി വേണ്ടി വരും. അവര്പരിശ്രമത്തിന്റെ ഫലം കഴിക്കുന്നു, ഇവര്
സ്നേഹത്തിന്റെ ഫലം കഴിക്കുന്നു. ജ്ഞാനം ബീജമാണ് എന്നാല് സ്നേഹമാണ് ജലം.
ബീജത്തിന് സ്നഹമാകുന്ന ജലം കിട്ടിയില്ലെങ്കില് ഫലം ഉണ്ടാകില്ല.
ഇന്ന് ബാപ്ദാദ സര്വ്വ
കുട്ടികളുടെയും ഹൃദയത്തിന്റെ സ്നേഹം പരിശോധിക്കുകയായിരുന്നു. അത് ബാബയോടു
ആണെങ്കിലും മറ്റുള്ളവരോട് ആയാലും. നിങ്ങള് എല്ലാവരും സ്വയം എന്താണ് കരുതുന്നത്?
സ്നേഹികള് ആണോ? ഹൃദയം കൊണ്ട് സ്നേഹം ഉള്ളവരാണ് എന്ന് കരുതുന്നെങ്കില് കൈയ്യ്
ഉയര്ത്തൂ. (കൂടുതല് പേരും കൈ ഉയര്ത്തി) ശരി സര്വരുടെയും സ്നേഹി. ബാബയുടെ
ഹൃദയത്തില് നിന്ന് സ്നേഹമുള്ളവരാണ്, സര്വരുടെയും സ്നേഹി ആണോ? സര്വ്വരുടെയും?
ഓരോരുത്തരും ഇവര് എന്റെ സഹോദരി സഹോദരന്മാരാണെന്നു മനസിലാക്കുന്നുണ്ടോ?ഓരോരുത്തരും
ഇവര് എന്റേതാണ് എന്ന് മനസിലാക്കുന്നുണ്ടോ? മനസിലാക്കുന്നുണ്ടോ? ചിലര് മാത്രമാണ്
എന്നാണോ കരുതുന്നത്? ബാബയോടുള്ള സ്നേഹത്തില് എല്ലാവരും കൈ ഉയര്ത്തുന്നതുപോലെ,
ബാബയുടെ സ്നേഹികള് ആണ്,അതുപോലെ നിങ്ങള്ക്ക് വേണ്ടിയും കൈ ഉയര്ത്തുമോ,അതെ ഇവര്
സര്വ്വരുടെയും സ്നേഹികള് ആണ്? ഈ സര്ട്ടിഫിക്കറ്റ് കിട്ടുമോ? ബാപ്ദാദ മുന്പും
പറഞ്ഞിട്ടുണ്ട് ബാബയില് നിന്ന് മാത്രമല്ല സര്ട്ടിഫിക്കറ്റ് വേണ്ടത്, ബ്രാഹ്മണ
പരിവാരത്തിന്റെയും വേണം, കാരണം ബാബ ഈ സമയത്ത് ധര്മ്മവും രാജ്യവും രണ്ടും
ഒരുമിച്ച് സ്ഥാപിക്കുകയാണ്. രാജ്യത്തില് ബാബ മാത്രം ഉണ്ടാകില്ല,പരിവാരം ഉണ്ടാകും.
ബാബയക്ക് പ്രീയപെട്ടവര്, പരിവാരത്തിനും പ്രിയപെട്ടവരാകും .
ജ്ഞാനിയാകുന്നതിന് ഒപ്പം
സ്നേഹിയും ആകേണ്ടത് ആവശ്യമാണ്. സ്വമാനത്തില് ഇരിക്കുകയും വേണം ബഹുമാനവും
കൊടുക്കണം ഇത് രണ്ടും ആവശ്യമാണ്. ബ്രാഹ്മണ ജന്മം എടുത്തപ്പോള് തന്നെ ബാപ്ദാദ ഓരോ
കുട്ടികള്ക്കും ബഹുമാനം നല്കി, അതാണ് ഉയര്ന്നവര് ആയത്.ഈ ഒരു ജന്മത്തില് ബഹുമാനം
കൊടുക്കുമ്പോള് മുഴുവന് കല്പത്തിലും അതിന്റെ പ്രാപ്തിയായി ബഹുമാനം ലഭിക്കും.
അരകല്പം രാജ്യ അധികാരിയായി ബഹുമാനം നേടുന്നു, അരകല്പം ഭക്തിയില് ഭക്തരിലൂടെയും
ബഹുമാനം കിട്ടുന്നു. മുഴുവന് കല്പത്തിനും ഇതിന്റെ ആധാരമാകുന്നത് ഈ ഒരു
ജന്മത്തില് ബഹുമാനം കൊടുക്കുകയും എടുക്കുകയും ചെയ്യുന്നതാണ്.
നാനാഭാഗത്തും ബാപ്ദാദ
ഇപ്പോള് കാണുന്നുണ്ട് വിദേശത്ത് പലസ്ഥലങ്ങളിലും ഇപ്പോള് രാത്രിയാണ്, ചില
സ്ഥലങ്ങളില് പകല് ആണ് മിലനം നടത്തുന്നത്. നല്ല പുരുഷാര്ത്ഥത്തിന്റെ ഗതി
വേഗമാക്കുന്നതിനും നിങ്ങള്ക്ക് നല്ല ദാദിയെ (ജാനകി ദാദി) ആണ്
കിട്ടിയിട്ടുള്ളതാണ്.അങ്ങനെയല്ലേ? ചെറിയ മാറ്റം കാണുമ്പോള് ഉടനെ തന്നെ
ക്ളാസ്സുകള് എടുക്കും. വിദേശി ആയാലും ഇവിടെയുള്ളവര് ആയാലും ഏതെങ്കിലും
കുട്ടികള്ക്ക് ഒരു വിഷയത്തില് എങ്കിലും പരിശ്രമം തോന്നിയാല് അതിനുള്ള കാരണമാണ്
ഹൃദയത്തില് നിന്നുള്ള സ്നേഹത്തിന്റെ കുറവ്. സ്നേഹം എന്നാല് ലവ്
ലീനമാകുക.ഓര്മ്മിക്കേണ്ട ആവശ്യമില്ല, മറക്കാന് ബുദ്ധിമുട്ടായിരിക്കും.
പരിശ്രമിക്കേണ്ടി വരുമ്പോള് ഹൃദയത്തില് നിന്നുള്ള സ്നേഹം പരിശോധിച്ച് നോക്കണം
ചോര്ച്ച എവിടെയും ഇല്ലല്ലോ?ഏതെങ്കിലും വ്യക്തിയോടുള്ള അടുപ്പം,വ്യക്തിയുടെ
വിശേഷതയോട് ആകാം, ചിലപ്പോള് ഏതെങ്കിലും വസ്തുക്കളോട്,സഹായങ്ങളോട്, അമിതമായ
സഹായങ്ങള്, നിയമാനുസൃതമായ സഹായം ശരിയാണ്, എന്നാല് അമിതമായ സഹായത്തില് സ്നേഹം
ഉണ്ടാകും,അടുപ്പം ഉണ്ടാകും. ഈ സഹായം ഓര്മ്മ വന്നുകൊണ്ടിരിക്കും. അതിന്റെ
അടയാളമാണ് ചോര്ച്ച എവിടെയെങ്കിലും ഉണ്ടെങ്കില് ജീവിതത്തില് സദാ ഏതെങ്കിലുമൊക്കെ
കാരണത്താല് സന്തുഷ്ടതയുടെ അനുഭവം ഉണ്ടാകില്ല.ഏതെങ്കിലുമൊക്കെ കാരണവശാല്
അസന്തുഷ്ടത അനുഭവിച്ചുകൊണ്ടിരിക്കും. എവിടെ സന്തുഷ്ടത ഉണ്ടോ അതിന്റെ അടയാളമാണ്
സദാ പ്രസന്നത ഉണ്ടാകും.ആത്മീയ റോസാപ്പൂവ് പോലെ സദാ പുഞ്ചിരിച്ചു കൊണ്ടിരിക്കും,
വിടര്ന്നിരിക്കും. മൂഡ് ഓഫ് ആകില്ല,സദാ ഡബിള് ലൈറ്റ് ആയിരിക്കും. മനസ്സിലായോ
അതിനാല് ഇപ്പോള് പരിശ്രമത്തില് നിന്ന് രക്ഷപ്പെടൂ. ബാപ്ദാദയ്ക്ക് കുട്ടികള്
പരിശ്രമിക്കുന്നത് ഇഷ്ടമല്ല. അര കല്പം പ്രയത്നിച്ചു, ഇപ്പോള് ആഹ്ലാദിക്കൂ.
സ്നേഹത്തില് ലവ് ലീനമായിരിക്കൂ, അനുഭവത്തിന്റെ മുത്തുകള് ജ്ഞാന സാഗരത്തിന്റെ
ആഴങ്ങളില് അനുഭവം ചെയ്യൂ. സാഗരത്തില് മുങ്ങിയിട്ട് ഉടനെ പൊങ്ങിവരരുത്, ലവ്
ലീനമായിരിക്കൂ. എല്ലാവരും പ്രതിജ്ഞ ചെയ്തതല്ലേ! കൂടെ ഇരിക്കും, കൂടെ പോകും ?
പ്രതിജ്ഞ ചെയ്തോ? കൂടെ വരുമോ, അതോ പുറകെ വരുമോ? കൂടെ വരാന് തയ്യാറായവര് കൈ
ഉയര്ത്തൂ. തയ്യാറാണോ, ചിന്തിച്ചിട്ട് ഉയര്ത്തണം, തയ്യാറാണെങ്കില് ബാബയ്ക്ക്
സമാനമാകണം. ആരെല്ലാം കൂടെ വരും? സമനാരായവര് കൂടെ വരില്ലേ! എങ്കില് പോകാം?
എവെര്റെഡി ആണോ? മുന്പിലത്തെ വരിയിലുള്ളവര് എവെര്റെഡി ആയോ? നാളെ പോകാന്
നിര്ദ്ദേശം തരാം, പോകാമോ? ശരി, പ്രവര്ത്തിമാര്ഗ്ഗത്തിലുള്ളവര് വരുമോ? മക്കളുടെ
ഓര്മ്മ വരുമോ? അമ്മമാര് പോരുമോ? അമ്മമാര് തയ്യാറായോ?ഒരു കാര്യവും ഓര്മ്മ
വരില്ലല്ലോ? ടീച്ചര്മാര്ക്ക് സെന്റര് ഓര്മ്മ വരുമോ, ജിജ്ഞാസുക്കളെ ഓര്മ്മ വരുമോ?
ഓര്മ്മ വരില്ലല്ലോ?ശരി. എല്ലാവരും നിര്മോഹികള് ആയോ? എങ്കില് വളരെ നല്ല കാര്യമാണ്.
പരിശ്രമിക്കേണ്ട കാര്യമില്ലല്ലോ. സന്മുഖത്ത് ഉള്ളവരും, ദൂരെ ഇരുന്നാലും ബാബയുടെ
ഹൃദയത്തില് ഇരിക്കുന്നവരും എല്ലാവരെയും ഇന്ന് ബാപ്ദാദ പരിശ്രമത്തില് നിന്ന്
മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്.ആകുമോ? കയ്യടിച്ചു, ആകുമോ?നാളെ മുതല് ആരും
ദാദിമാരുടെ അടുത്തേക്ക് വരില്ലല്ലോ. പരിശ്രമം
ചെയ്യുന്നില്ലല്ലോ?സന്തോഷത്തോടെയുള്ള കൂടിക്കാഴ്ചകള്. സോണ് ഹെഡിന്റെ അടുത്ത്
പരാതിയുമായി പോകില്ല, പൂര്ണമാകും. ശരിയല്ലേ? ഇപ്പോള് കൈ ഉയര്ത്തൂ. നോക്കൂ
ചിന്തിച്ചു കൈ ഉയര്ത്തണം, വെറുതെ ഉയര്ത്തരുത്. പരാതികള് ഒന്നും പാടില്ല, എന്റെ
എന്റെ എന്നൊന്നും ഇല്ല, എന്റേത് ഒന്നുമില്ല. ഞാനും ഇല്ല, എന്റേതും ഇല്ല,
അവസാനിച്ചു. പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്, നല്ലതാണു ആശംസകള് പക്ഷെ പ്രതിജ്ഞയുടെ
പ്രയോജനം എടുക്കുന്നില്ല. വളരെ വേഗം പ്രതിജ്ഞ എടുക്കും,നേട്ടം ഉണ്ടാക്കാനായി
ദിവസവും ഒന്ന് തിരിച്ചറിവ് വേണം രണ്ടാമതായി റിവൈസ് ചെയൂ, പ്രതിജ്ഞ ദിവസവും
റിവൈസ് ചെയ്യണം,എന്ത് പ്രതിജ്ഞയാണ് ചെയ്തത്? അമൃതവേളയില് മിലനത്തിനു ശേഷം
പ്രതിജ്ഞയും നേട്ടവും രണ്ടിന്റെയും ബാലന്സിന്റെ ചാര്ട്ട് ഉണ്ടാക്കൂ. എന്ത്
പ്രതിജ്ഞയാണ് ചെയ്തത്? എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്?
തിരിച്ചറിയൂ,ആവര്ത്തിക്കൂ, സന്തുലനം ഉണ്ടാകുമ്പോള് നേരെയാകും. ബാപ്ദാദയ്ക്കറിയാം
മീറ്റിംഗില് വന്നവര് പ്രതിജ്ഞ ചെയ്തു. ഏറ്റവും നല്ല പ്ലാനുകള് ഉണ്ടാക്കുന്നത്
ബാപ്ദാദ കണ്ടു, ബാപ്ദാദയ്ക്ക് ഇഷ്ടപ്പെട്ടു. ബാപ്ദാദ ആഗ്രഹിക്കുന്നത് എന്താണ്?
ബാപ്ദാദ ആഗ്രഹിക്കുന്നത് ഒരു വാക്കാണ്. സഫലമാക്കൂ സഫലമാകൂ. ഏതൊക്കെ ഖജനാവുകള്
ഉണ്ടോ, ശക്തികള്,സങ്കല്പം,വാക്ക്,കര്മ്മവും ശക്തിയാണ്,ഈ സമയവും
ശക്തിയാണ്,ഖജനാവാണ്. എല്ലാം സഫലമാക്കണം.സ്തൂല ധനമായാലും,അലൗകിക ഖജനാവ് ആണെകിലും
എല്ലാം സഫലമാക്കണം. സഫലത മൂര്ത്തിയുടെ സര്ട്ടിഫിക്കറ്റ് നേടണം.സഫലമാക്കൂ,
സഫലമാക്കിയ്ക്കൂ.ആരെങ്കിലും അസഫലമാക്കുന്നുണ്ടെങ്കില്, വാക്കിന്റെ
ശിക്ഷണങ്ങളിലൂടെ അല്ല,തന്റെ ശുഭ ഭാവനയോടെ, ശുഭ കാമനയും ശുഭ ബഹുമാനവും
കൊടുക്കുന്നതിലൂടെ സഫലമാക്കിയ്ക്കൂ.കേവലം ശിക്ഷണം മാത്രമല്ല കൊടുക്കേണ്ടത്,
ശിക്ഷണം കൊടുക്കണമെങ്കില് ക്ഷമയും ശിക്ഷണവും ഒരുമിച്ച്, ക്ഷമാരൂപമായി ശിക്ഷണം
കൊടുക്കൂ.കരുണയുള്ളവര് ആകൂ, ദയാഹൃദയര് ആകൂ. നിങ്ങളുടെ കരുണനിറഞ്ഞ സ്വരൂപം
തീര്ച്ചയായും ശിക്ഷണത്തിനു ഫലം കാണിയ്ക്കും. ഇപ്പോഴത്തെ ഡോക്ടര്മാരും ഓപ്പറേഷന്
ചെയ്യുമ്പോള് ആദ്യം എന്താണ് ചെയ്യുന്നത് എന്ന് നോക്കൂ. ആദ്യം മരവിപ്പിയ്ക്കുന്നു
എന്നിട്ട് മുറിയ്ക്കുന്നു, ആദ്യമേ മുറിക്കാറില്ല. സൂചി കുത്തിയാലും ആദ്യം
മരവിപ്പിച്ചിട്ടാണ് കുത്തുന്നത്.നിങ്ങളും ആദ്യം കരുണ നിറഞ്ഞവരാകൂ എന്നിട്ട്
ശിക്ഷണം കൊടുത്താല് പ്രഭാവം ഉണ്ടാകും, അല്ലെങ്കില് എന്താകും നിങ്ങള് ശിക്ഷണം
കൊടുക്കുന്നതിനു മുന്പെ അവര് നിങ്ങളെക്കാള് കൂടുതല് ശിക്ഷകര് ആകും. ശിക്ഷകര്
ശിക്ഷകരുടെ ശിക്ഷണത്തെ അനുസരിക്കില്ല.അങ്ങനെയല്ല ഇങ്ങനെ ചെയ്യണം എന്ന പോയിന്റ്
നിങ്ങള് കൊടുക്കുമ്പോള് അതിന്റെ ഖണ്ഡിക്കാന് അവര്ക്ക് 10 പോയിന്റ് കാണും,
അതുകൊണ്ട് ക്ഷമയും ശിക്ഷണവും ഒരുമിച്ചു വേണം. ഈ 70 ാമത്തെ വര്ഷത്തേയ്ക്കുള്ള
പ്രമേയമാണ് സഫലമാക്കൂ സഫലമാക്കിയ്ക്കൂ. സഫലത മൂര്ത്തിയായി എല്ലാം സഫലമാക്കൂ.
ഡബിള് ലൈറ്റ് ആകണമെങ്കില് എല്ലാം സഫലമാക്കൂ. സംസ്കാരത്തെയും സഫലമാക്കൂ.
നിങ്ങളുടെ യഥാര്ത്ഥമായ ആദി സംസ്ക്കാരം,ദേവത സംസ്ക്കാരം, ആത്മാവിന്റെ അനാദി
സംസ്ക്കാരത്തെ എമെര്ജ് ചെയ്യൂ. തെറ്റായ സംസ്കാരങ്ങളെ സംസ്കരിക്കൂ. ആദി അനാദിയായ
സംസ്ക്കാരം എമെര്ജ് ആക്കൂ. നിങ്ങളുടെ എല്ലാവരുടെയും ഒരു പരാതിയാണ് ബാക്കിയുള്ളത്,
സംസ്ക്കാരം മാറുന്നില്ല, സംസ്ക്കാരം മാറുന്നില്ല.
എല്ലാവരും പരിശ്രമത്തില്
നിന്ന് മുക്തമാകുന്നതിന്റെ പ്രതിജ്ഞ ചെയ്തില്ലേ.(എല്ലാവരും കൈ ഉയര്ത്തൂ) ശരി
ഇതിന്റെ ഫോട്ടോ എടുക്കൂ. ഇപ്പോള് ഒരു നിമിഷം ഹൃദയത്തില് നിന്ന് ഈ പ്രതിജ്ഞയ്ക്ക്
ദൃഢതയുടെ അടിവരയിടൂ. തന്റെ മനസ്സില് ദൃഢമാക്കൂ. (ഡ്രില്) ശരി.
നാനാഭാഗത്തുമുള്ള സ്വമാന
ധാരികളായ കുട്ടികള്ക്ക്, സദാ ബാബയുടെ ഹൃദയത്തിലെ സ്നേഹികളും, സര്വരുടെയും
സ്നേഹികളായ ശ്രേഷ്ഠ ആത്മാക്കള്ക്ക്,സദാ പരിശ്രമത്തില് നിന്നും മുക്തമായി ജീവന്
മുക്തിയുടെ അനുഭവം ചെയ്യുന്ന തീവ്ര പുരുഷാര്ത്ഥികളായ കുട്ടികള്ക്ക്, സദാ
പ്രതിജ്ഞയും പ്രതിജ്ഞയുടെ നേട്ടവും എടുക്കുന്ന കുട്ടികള്ക്ക്, ബാലന്സ്
വയ്ക്കുന്ന ബ്ലിസ്സ്ഫുള് കുട്ടികള്ക്ക്,സദാ ആഹ്ലാദത്തിലിരിക്കുന്ന മറ്റുള്ളവരെയും
ആഹ്ലാദിപ്പിക്കുന്ന,സംഗമയുഗീ ശ്രേഷ്ഠ ഭാഗ്യത്തിന്റെ അധികാരികളായ കുട്ടികള്ക്ക്,
ബാപ്ദാദയുടെ സ്നേഹ സ്മരണകളും, ദിലാരാമന്റെ ഹൃദയത്തില് നിന്നുള്ള ആശംസകള്
സ്വീകരിക്കൂ.സ്നേഹസ്മരണകളും നമസ്തേയും.
ദാദിമാരോട് സുഖമല്ലേ!
എല്ലാവരും നിങ്ങളെ കണ്ടു സന്തോഷിക്കുന്നു.ബാബയെയും കുട്ടികളും, രണ്ടു പേരെയും
കണ്ടു സന്തോഷിക്കുന്നു.രണ്ടും സമാനരാണ്. എല്ലാവരുടെയും വളരെകാലം
വേര്പിരിഞ്ഞിട്ട് തിരികെ കിട്ടിയവരാണ്. എല്ലാവര്ക്കും ദാദിമാരോട് പ്രേത്യേക
സ്നേഹമാണ്. വളരെ സ്നേഹമാണ്.ആരാണോ നിമിത്തമാകുന്നത് നിമിത്തമാകുന്നവര്ക്ക്
ഉത്തരവാദിത്വം ഉണ്ട്, അതുപോലെ സ്നേഹവും ഉണ്ടാകും,എല്ലാവരുടെയും സ്നേഹത്തിന്റെയും
ആശീര്വ്വാദങ്ങളുടെയും ലിഫ്റ്റ് അവരുടെ ജീവിതത്തില് കിട്ടുന്നു.നിങ്ങളും
നിമിത്തമായിരിക്കുന്നവര്ക്ക് ലിഫ്റ്റ് ലഭിക്കുന്നുണ്ട്. സ്നേഹം അങ്ങനെയുള്ളതാണ്
അത് എന്തില് നിന്ന് എന്താക്കിതീര്ക്കുന്നു. ഇന്ന് ലോകത്തില് ആരോടെങ്കിലും
ചോദിക്കൂ എന്താണ് വേണ്ടത് ? പറയും സ്നേഹം വേണം. ശാന്തി വേണം, അതും സ്നേഹത്തില്
കൂടി കിട്ടും. അതിനാല് സ്നേഹം, ആത്മീയ സ്നേഹമാണ് ഏറ്റവും ശ്രേഷ്ഠമായത്.
വരദാനം :-
കമ്പയിന്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ തെറ്റില്ലാത്തവരാകുന്ന നിരന്തര യോഗിയായി
ഭവിക്കട്ടെ.
ഏത് കുട്ടികളാണോ സ്വയം
ബാബയുടെ കൂടെ കംബൈന്ഡ് ആണെന്ന് അനുഭവം ചെയ്യുന്നത് അവര്ക്കു നിരന്തരം യോഗിയായി
ഭവിക്കുന്നതിന്റെ വരദാനം സ്വതവേ ലഭിക്കുന്നു. അവര് എവിടെ ഇരുന്നാലും മിലനവും
മേളയും നടന്നുകൊണ്ടിരിക്കും.അവരെ ആര് എത്ര തെറ്റാക്കാന് ശ്രമിച്ചാലും തെറ്റുകള്
ഇല്ലാത്തവര് ആയിരിക്കും. അങ്ങനെ ബാബയ്ക്ക് അതീവ പ്രീയപെട്ടവരായ
തെറ്റുകളില്ലാത്ത കുട്ടികളാണ് നിരന്തര യോഗി കാരണം സ്നേഹത്തിന്റെ അടയാളമാണ്
സ്വതവേ ഉള്ള ഓര്മ്മ. അവരുടെ സങ്കല്പമാകുന്ന നഖം പോലും മായയ്ക്ക് ഇളക്കാന്
കഴിയില്ല.
സ്ലോഗന് :-
കാരണം
കേള്പ്പിക്കുന്നതിനു പകരം അതിന്റെ നിവാരണം ചെയ്യൂ, എങ്കില് ആശീര്വ്വാദങ്ങള്ക്ക്
അധികാരിയാകും.
അവ്യക്ത സൂചന:- ആത്മീയ
സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖി ആകൂ.
അന്തര്മുഖി ആയി ജ്ഞാന
മനനത്തിന്റെ അഭ്യാസത്തില് കൂടി അലൗകീക ലഹരിയില് സദാ മുഴുകിയിരിക്കൂ എങ്കില് ഈ
ലോകത്തിലെ പ്രശ്നങ്ങള് തന്നില്ലേക്ക് ആകര്ഷിക്കുകയില്ല. മിലിട്ടറി അണ്ടര്
ഗ്രൗണ്ട് പോകുന്നത് പോലെ, പുറമെയുള്ള ബോംബുകള് ഒന്നും ഏല്ക്കില്ല, അതുപോലെ
നിങ്ങളും അന്തര്മുഖിയായി അണ്ടര് ഗ്രൗണ്ട് ആത്മീയ സ്ഥിതിയില് ഇരിക്കുന്നതിന്റെ
അഭ്യാസം ചെയ്താല് ബാഹര്മുഖതയുടെ കാര്യങ്ങള് ശല്യപെടുത്തില്ല.