മധുരമായകുട്ടികളേ -
സദാഈസന്തോഷത്തിലിരിക്കൂനമ്മള് 84 ന്റെചക്രംപൂര്ത്തിയാക്കിയിരിക്കുകയാണ്,
ഇപ്പോള്നമ്മുടെവീട്ടിലേയ്ക്ക്പോകുകയാണ്,
ബാക്കികുറച്ച്ദിവസമാണ്ഈകര്മ്മാനുഭവമുള്ളത്.
ചോദ്യം :-
വികര്മ്മാജീത്തായി മാറുന്ന കുട്ടികള്ക്ക് വികര്മ്മങ്ങളില് നിന്ന്
രക്ഷപ്പെടുന്നതിന് വേണ്ടി ഏത് കാര്യത്തില് വളരെയധികം ശ്രദ്ധിക്കണം?
ഉത്തരം :-
സര്വ്വ
വികര്മ്മങ്ങളുടെയും വേരാണ് ദേഹാഭിമാനം, ഒരിക്കലും ആ ദേഹാഭിമാനത്തില് വരരുത്, ഇത്
ശ്രദ്ധിക്കണം. ഇതിന് വേണ്ടി ഇടയ്ക്കിടയ്ക്ക് ദേഹീ അഭിമാനിയായി മാറി ബാബയെ
ഓര്മ്മിക്കണം. നല്ലതിന്റെയും മോശമായതിന്റെയും ഫലം തീര്ച്ചയായും ലഭിക്കുന്നു,
അന്തിമത്തില് വിവേകം കാര്ന്നുകൊണ്ടിരിക്കും. എന്നാല് ഈ ജന്മത്തിന്റെ പാപങ്ങളുടെ
ഭാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ബാബയെ സത്യം സത്യമായി കേള്പ്പിക്കണം.
ഓംശാന്തി.
ഓര്മ്മയുടെ ലക്ഷ്യം ഉയര്ന്നതിലും ഉയര്ന്നതാണ്. വളരെ പേര്ക്ക് കേവലം
കേള്ക്കുന്നതിന്റെ മാത്രം താത്പര്യമായിരിക്കും. ജ്ഞാനത്തെ മനസ്സിലാക്കുന്നത്
വളരെ സഹജമാണ്. 84 ന്റെ ചക്രത്തെ മനസ്സിലാക്കണം, സ്വദര്ശന ചക്രധാരിയായി മാറണം.
കൂടുതലൊന്നുമില്ല. നമ്മളെല്ലാവരും സ്വദര്ശന ചക്രധാരിയാണെന്ന് നിങ്ങള് കുട്ടികള്
മനസ്സിലാക്കുന്നു. സ്വദര്ശന ചക്രം കൊണ്ട് ആരുടെയും കഴുത്ത് മുറിക്കുകയില്ല,
കൃഷ്ണനില് കാണിച്ചിരിക്കുന്നത് പോലെ. ഇപ്പോള് ഈ ലക്ഷ്മീ നാരായണന് വിഷ്ണുവിന്റെ
രണ്ട് രൂപമാണ്. അവര്ക്കെന്താ സ്വദര്ശന ചക്രമുണ്ടോ? പിന്നെ കൃഷ്ണനെന്തിനാണ്
സ്വദര്ശന ചക്രം കാണിച്ചിരിക്കുന്നത്? ഒരു മാഗസീന് ഇറക്കിയിട്ടുണ്ട്, അതില്
കൃഷ്ണന്റെ ഇങ്ങനെയുള്ള അനേകം ചിത്രം കാണിച്ചിരിക്കുന്നു. ബാബ വന്ന് നിങ്ങളെ
രാജയോഗം പഠിപ്പിക്കുകയാണ്, ചക്രത്താല് അസുരന്മാരെ കൊല്ലുന്നില്ല. ആരുടെയാണോ
ആസൂരീയ സ്വഭാവം, അസുരരെന്ന് അവരെയാണ് പറയുന്നത്, ബാക്കി മനുഷ്യരെല്ലാം
മനുഷ്യരാണല്ലോ. സ്വദര്ശന ചക്രം കൊണ്ട് എല്ലാവരെയും കൊല്ലുന്നു, ഇങ്ങനെയല്ല.
ഭക്തിമാര്ഗ്ഗത്തില് എന്തെല്ലാം ചിത്രങ്ങളാണിരുന്ന് ഉണ്ടാക്കിയിരിക്കുന്നത്.
രാത്രിയും പകലിന്റെയും വ്യത്യാസമാണ്. നിങ്ങള് കുട്ടികള്ക്ക് ഈ സൃഷ്ടി ചക്രവും
മുഴുവന് ഡ്രാമയെയും അറിയണം എന്തുകൊണ്ടെന്നാല് എല്ലാവരും അഭിനേതാക്കളാണ്. ആ
പരിധിയുള്ള അഭിനേതാക്കളാണെങ്കില് ഡ്രാമയെ അറിയുന്നു. ഇത് പരിധിയില്ലാത്ത
നാടകമാണ്. ഇതില് വിശദമായി മനസ്സിലാക്കാന് സാധിക്കില്ല. അതാണെങ്കില് രണ്ട്
മണിക്കൂറിന്റെ നാടകമാണ്. പാര്ട്ട് വിശദമായി അറിയുന്നു. ഇതാണെങ്കില് 84
ജന്മങ്ങളെക്കുറിച്ച് അറിയണം.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ഞാന് ബ്രഹ്മാവിന്റെ ശരീരത്തില്
പ്രവേശിക്കുന്നു. ബ്രഹ്മാവിന്റെയും 84 ജന്മങ്ങളുടെ കഥ ഉണ്ടാവണം. മനുഷ്യരുടെ
ബുദ്ധിയില് ഈ കാര്യങ്ങളൊന്നും വരിക സാധ്യമല്ല. ഇതു പോലും മനസ്സിലാക്കുന്നില്ല
84 ലക്ഷം ജന്മങ്ങളാണോ 84 ജന്മങ്ങളാണോ? ബാബ പറയുന്നു നിങ്ങളുടെ 84 ജന്മങ്ങളുടെ
കഥ കേള്പ്പിക്കുകയാണ്. 84 ലക്ഷം ജന്മമാണെങ്കില് കേള്പ്പിക്കുന്നതിന് എത്ര വര്ഷം
വേണ്ടി വരും. നിങ്ങളാണെങ്കില് സെക്കന്റില് അറിഞ്ഞു - ഇത് 84 ജന്മങ്ങളുടെ കഥയാണ്.
നമ്മള് 84 ന്റെ ചക്രം എങ്ങനെയാണ് കറങ്ങിയത്, 84 ലക്ഷമാണെങ്കില് സെക്കന്റില്
മനസ്സിലാക്കാന് സാധിക്കില്ല. 84 ലക്ഷം ജന്മങ്ങള് ഇല്ല. നിങ്ങള് കുട്ടികള്ക്കും
സന്തോഷമുണ്ടാവണം. നമ്മുടെ 84 ന്റെ ചക്രം പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് നമ്മള്
വീട്ടിലേയ്ക്ക് പോവുകയാണ്. ബാക്കി കുറച്ച് ദിവസം ഈ കര്മ്മ ഭോഗുണ്ട്. വികര്മ്മം
ഭസ്മമായി കര്മ്മാതീത അവസ്ഥ എങ്ങനെ ഉണ്ടാകും, ഇതിന് വേണ്ടിയാണ് ഈ യുക്തി പറഞ്ഞത്.
ബാക്കി മനസ്സിലാക്കി തരുകയാണ് ഈ ജന്മത്തില് ഏതെല്ലാം വികര്മ്മങ്ങള്
ചെയ്തിട്ടുണ്ടോ അത് എഴുതി നല്കുകയാണെങ്കില് ഭാരം കുറയും. ജന്മ ജന്മാന്തരങ്ങളുടെ
വികര്മ്മമൊന്നും ആര്ക്കും എഴുതാന് സാധിക്കില്ല. വികര്മ്മം ചെയ്താണ് വന്നത്.
എപ്പോഴാണോ രാവണ രാജ്യം ആരംഭിച്ചത് അപ്പോള് മുതല് കര്മ്മം വികര്മ്മമായി മാറാന്
തുടങ്ങി. സത്യയുഗത്തില് കര്മ്മം അകര്മ്മമായിരിക്കും. ഭഗവാനുവാചാ - നിങ്ങള്ക്ക്
കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതിയെ മനസ്സിലാക്കി തരികയാണ്.
വികര്മ്മാജീത്തിന്റെ വര്ഷം ലക്ഷ്മീ നാരായണനില് നിന്ന് ആരംഭിക്കുന്നു.
ഏണിപ്പടിയില് വളരെ വ്യക്തമാണ്. ശാസ്ത്രങ്ങളിലെവിടെയും ഈ കാര്യങ്ങളില്ല.
സൂര്യവംശീ, ചന്ദ്രവംശിയുടെ രഹസ്യവും നിങ്ങള് കുട്ടികള് മനസ്സിലാക്കി അതായത്,
നമ്മള് തന്നെയായിരുന്നു. വിരാട രൂപത്തിന്റെ ചിത്രവും ഒരുപാട്
ഉണ്ടാക്കിയിട്ടുണ്ട് എന്നാല് അര്ത്ഥമൊന്നും അറിയുകയില്ല. ബാബയ്ക്കല്ലാതെ
മറ്റാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. ഈ ബ്രഹ്മാവിന്റെയും മുകളില് ആരോ
ഉണ്ടല്ലോ, അവര് പഠിപ്പിച്ചതായിരിക്കും. അഥവാ ഏതെങ്കിലും ഗുരുവാണ്
പഠിപ്പിച്ചതെങ്കില് ആ ഗുരുവിന്റെ കേവലം ഒരു ശിഷ്യനായിരിക്കില്ല ഉണ്ടാവുക. ബാബ
പറയുകയാണ് - കുട്ടികളെ, നിങ്ങള്ക്ക് പതിതത്തില് നിന്ന് പാവനം, പാവനത്തില് നിന്ന്
പതിതമായി മാറുക തന്നെ വേണം. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അനേകം
പ്രാവശ്യം ഈ ചക്രം കറങ്ങിയതാണ്. കറങ്ങികൊണ്ടേയിരിക്കും. നിങ്ങള് ആള് റൗണ്ട്
പാര്ട്ട്ധാരികളാണ്. ആദ്യം മുതല് അവസാനം വരെയും പാര്ട്ട് വേറെ ആരുടെയുമില്ല.
നിങ്ങള്ക്ക് തന്നെയാണ് ബാബ മനസ്സിലാക്കി തരുന്നത്. പിന്നീട് നിങ്ങള് ഇതും
മനസ്സിലാക്കുന്നു മറ്റു ധര്മ്മത്തിലുള്ളവര് ഇന്നയിന്ന സമയത്തില് വരുന്നു.
നിങ്ങളുടെതാണെങ്കില് ആള്റൗണ്ട് പാര്ട്ടാണ്. ക്രിസ്യാനികള് സത്യയുഗത്തില്
ഉണ്ടായിരുന്നുവെന്ന് പറയുകയില്ല. അവരാണെങ്കില് ദ്വാപരയുഗത്തിന്റെയും
മദ്ധ്യത്തിലാണ് വരുന്നത്. ഈ ജ്ഞാനം നിങ്ങള് കുട്ടികളുടെ മാത്രം
ബുദ്ധിയിലാണുള്ളത്. മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാനും സാധിക്കുന്നു.
മറ്റാരും സൃഷ്ടിയുടെ ആദി-മധ്യ-അന്ത്യത്തെക്കുറിച്ച് അറിയുന്നില്ല. രചയിതാവിനെ
തന്നെ അറിയുന്നില്ലായെങ്കില് രചനയെ എങ്ങനെ അറിയും. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് ഏതാണോ യഥാര്ത്ഥമായ കാര്യങ്ങള് അത് അച്ചടിച്ച് വിമാനത്തിലൂടെ
എല്ലായിടത്തും വിതരണം ചെയ്യണം. ആ പോയിന്റുകള് അഥവാ ടോപ്പിക്കുകള് ഇരുന്നെഴുതണം.
കുട്ടികള് പറയുകയാണ് സേവയൊന്നുമില്ല. ബാബ പറയുകയാണ് സേവനം വളരെയധികമുണ്ട്. ഇവിടെ
ഏകാന്തതയിലിരുന്ന് ഈ കാര്യം ചെയ്യൂ. ഏതെല്ലാം വലിയ വലിയ സ്ഥാപനങ്ങളുണ്ടോ, ഗീതാ
പാഠശാല മുതലായവയുണ്ടോ, അതിനെയെല്ലാം ഉണര്ത്തണം. എല്ലാവര്ക്കും സന്ദേശം നല്കണം.
ഇത് പുരുഷോത്തമ സംഗമയുഗമാണ്. ആരാണോ വിവേകശാലികള് അവര് പെട്ടെന്ന് മനസ്സിലാക്കും,
തീര്ച്ചയായും സംഗമയുഗത്തില് തന്നെയാണ് പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ
ലോകത്തിന്റെ വിനാശവും ഉണ്ടാകുന്നത്. സത്യയുഗത്തില് പുരുഷോത്തമ
മനുഷ്യരാണുണ്ടാകുന്നത്. ഇവിടെ ആസൂരീയ സ്വഭാവമുള്ള പതിത മനുഷ്യരാണ്. ഇതും ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട്, കുംഭമേള മുതലായവ നടക്കാറുണ്ട്, അനേകം പേര് സ്നാനം
ചെയ്യാന് പോകുന്നു. എന്തുകൊണ്ടാണ് സ്നാനം ചെയ്യാന് പോകുന്നത്? പാവനമാകാന്
ആഗ്രഹിക്കുന്നു. അതിനാല് എവിടെയല്ലാം മനുഷ്യര് സ്നാനം ചെയ്യാന് പോകുന്നുണ്ടോ
അവിടെ പോയി സേവനം ചെയ്യണം. മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കണം, ഈ ജലമൊന്നും
പതിത പാവനിയല്ല. നിങ്ങളുടെയടുത്ത് ചിത്രവും ഉണ്ട്. ഗീതാ പാഠശാലകളില് പോയി ഈ
ഫോമുകള് വിതരണം ചെയ്യണം. കുട്ടികള് സേവനം ആഗ്രഹിക്കുന്നു. ഇതിരുന്ന് എഴുതൂ -
ഗീതയുടെ ഭഗവാന് പരംപിതാ പരമാത്മാവ് ശിവനാണ്, കൃഷ്ണനല്ല. പിന്നെ ശിവബാബയുടെ
ജീവചരിത്രത്തിന്റെ മഹിമ എഴുതൂ. ശിവബാബയുടെ ജീവചരിത്രം എഴുതൂ. പിന്നീട് അവര്
സ്വയം തന്നെ തീരുമാനിക്കും. ഈ പോയിന്റും എഴുതണം പതിത-പാവനനാരാണ്? പിന്നീട്
ശിവന്റെയും ശങ്കരന്റെയും വ്യത്യാസവും കാണിച്ചുകൊടുക്കണം. ശിവന് വേറെയാണ്,
ശങ്കരന് വേറെയാണ്. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - കല്പം 5000
വര്ഷത്തിന്റേതാണ്. മനുഷ്യര് 84 ജന്മങ്ങളെടുക്കുന്നു, 84 ലക്ഷം
ജന്മങ്ങളെടുക്കുന്നില്ല. ഈ മുഖ്യ-മുഖ്യമായ കാര്യങ്ങള് ചുരുക്കി എഴുതണം. ഇത്
വിമാനത്തിലൂടെ വിതരണം ചെയ്യാന് സാധിക്കും, മനസ്സിലാക്കി കൊടുക്കാനും കഴിയുന്നു.
എങ്ങനെയാണോ ഈ സൃഷ്ടി ചക്രം, ഇതില് ഇന്നയിന്ന ധര്മ്മം ഇന്നയിന്ന സമയത്തില്
സ്ഥാപിക്കുന്നുവെന്ന് വ്യക്തമാണ്. അതിനാല് ഈ സൃഷ്ടി ചക്രവും ഉണ്ടാവണം അതുകൊണ്ട്
മുഖ്യമായ 12 ചിത്രങ്ങളുടെ കലണ്ടറുകളും ഉണ്ടാക്കാന് സാധിക്കുന്നു, അതില് മുഴുവന്
ജ്ഞാനവും വരും അതുകൂടാതെ സേവനവും സഹജമാകും. ഈ ചിത്രം തികച്ചും അത്യാവശ്യമാണ്.
ഏതെല്ലാം ചിത്രം ഉണ്ടാക്കണം, എന്തെല്ലാം പോയിന്റുകള് എഴുതണം. അതിരുന്ന് എഴുതൂ.
നിങ്ങള് ഗുപ്ത വേഷത്തില് ഈ പഴയ ലോകത്തിന്റെ പരിവര്ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്.
അറിയപ്പെടാത്ത യോദ്ധാക്കളാണ്. നിങ്ങളെ ആരും അറിയുന്നില്ല. ബാബയും ഗുപ്തമാണ്,
ജ്ഞാനവും ഗുപ്തമാണ്. ബാബയുടെ ശാസ്ത്രം മുതലായവയൊന്നും ഉണ്ടാക്കുന്നില്ല, മറ്റു
ധര്മ്മസ്ഥാപകരുടെ ബൈബിള് മുതലായവ അച്ചടിക്കുന്നു, അത് പഠിച്ച് വരുന്നു.
ഓരോരുത്തരുടെതും അച്ചടിക്കുന്നു. നിങ്ങളുടെത് പിന്നീട് ഭക്തിമാര്ഗ്ഗത്തില്
അച്ചടിക്കുന്നു. ഇപ്പോള് അച്ചടിക്കേണ്ടതില്ല എന്തുകൊണ്ടെന്നാല് ഇപ്പോഴാണെങ്കില്
ഈ ശാസ്ത്രം മുതലായവയെല്ലാം ഇല്ലാതാവുന്നതാണ്. ഇപ്പോള് നിങ്ങള്ക്ക് കേവലം
ബുദ്ധിയില് ഓര്മ്മിക്കണം. ബാബയുടെ ബുദ്ധിയിലും ജ്ഞാനമാണ്. ഒരു ശാസ്ത്രം
മുതലായവയൊന്നും പഠിക്കുന്നില്ല. ബാബ നോളേജ് ഫുള് ആണ്. നോളേജ് ഫുളിന്റെ അര്ത്ഥം
മനുഷ്യര് മനസ്സിലാക്കുന്നത് എല്ലാവരുടെയും ഹൃദയത്തെ അറിയുന്നയാള് എന്നാണ്.
ഭഗവാന് കാണുന്നു അപ്പോഴാണ് കര്മ്മങ്ങളുടെ ഫലം നല്കുന്നത്. ബാബ പറയുന്നു ഇത്
ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. എന്ത് കര്മ്മമാണോ ഡ്രാമയില് ചെയ്യുന്നത് അതിന്റെ
ശിക്ഷ ഉണ്ടാകുന്നു. നല്ലതും മോശമായതുമായ കര്മ്മത്തിന്റെ ഫലം ലഭിക്കുന്നു.
അതിന്റെ ആധാരം ആരും തന്നെയല്ല. മനുഷ്യര് മനസ്സിലാക്കുന്നു കര്മ്മങ്ങളുടെ ഫലം
തീര്ച്ചയായും അടുത്ത ജന്മത്തില് ലഭിക്കുന്നു. അവസാന നിമിഷം വിവേകം വളരെ
കാര്ന്നുകൊണ്ടിരിക്കും, നമ്മള് ഇന്നയിന്ന പാപം ചെയ്തു. എല്ലാം ഓര്മ്മ വരുന്നു.
എങ്ങനെയാണോ കര്മ്മം അങ്ങനെയുള്ള ഫലം ലഭിക്കും. ഇപ്പോള് നിങ്ങള് വികര്മ്മാ
ജീത്തായി മാറിയിരിക്കുന്നുവെങ്കില് അങ്ങനെയുള്ള ഒരു വികര്മ്മവും ചെയ്യരുത്.
ഏറ്റവും വലിയ വികര്മ്മമാണ് ദേഹാഭിമാനിയാവുക. ബാബ വീണ്ടും വീണ്ടും പറയുകയാണ് ദേഹീ
അഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കൂ, പവിത്രമായിരിക്കുക തന്നെ വേണം. ഏറ്റവും
വലിയ പാപമാണ് കാമവികാരത്തില് പോവുക. ഇതാണ് ആദി-മധ്യ-അന്ത്യം ദു:ഖം നല്കുന്നത്
അതുകൊണ്ടാണ് സന്യാസിമാരും പറയുന്നത് ഇത് കാകവിഷ്ട സമാനമായ സുഖമാണ്. അവിടെ
ദു:ഖത്തിന്റെ പേര് ഉണ്ടായിരിക്കില്ല. ഇവിടെ ദു:ഖം തന്നെ ദു:ഖമാണ്, അതുകൊണ്ടാണ്
സന്യാസിമാര്ക്ക് വൈരാഗ്യം വരുന്നത്. എന്നാല് അവര് കാട്ടിലേയ്ക്ക് പോകുന്നു.
അവരുടെത് പരിധിയുള്ള വൈരാഗ്യമാണ്, നിങ്ങളുടെത് പരിധിയില്ലാത്ത വൈരാഗ്യമാണ്. ഈ
ലോകം തന്നെ വളരെ മോശമാണ്. എല്ലാവരും പറയുന്നു ബാബാ വന്ന് ഞങ്ങളുടെ ദു:ഖത്തെ
ഇല്ലാതാക്കി സുഖം നല്കൂ എന്ന്. ബാബ തന്നെയാണ് ദു:ഖത്തെ ഇല്ലാതാക്കി സുഖം
നല്കുന്നത്. നിങ്ങള് കുട്ടികള് തന്നെയാണ് മനസ്സിലാക്കുന്നത് പുതിയ ലോകത്തില് ഈ
ദേവതകളുടെ രാജ്യമായിരുന്നു. അവിടെ യാതൊരു പ്രകാരത്തിലുമുള്ള ദു:ഖം
ഉണ്ടായിരുന്നില്ല. എപ്പോഴാണോ ആരെങ്കിലും ശരീരം ഉപേക്ഷിക്കുന്നത് അപ്പോള്
മനുഷ്യര് പറയുന്നു സ്വര്ഗ്ഗവാസിയായി എന്ന്. എന്നാല് നമ്മള് നരകത്തിലാണെന്ന്
മനസ്സിലാക്കുന്നില്ല. നമ്മള് എപ്പോള് മരിക്കുന്നുവോ അപ്പോള് സ്വര്ഗ്ഗത്തില് പോകും.
എന്നാല് അവരും സ്വര്ഗ്ഗത്തില് പോയോ അതോ ഇവിടെ നരകത്തില് വന്നോ? ഒന്നും
മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് 3 അച്ഛന്മാരുടെ രഹസ്യവും
എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. രണ്ട് അച്ഛനെ എല്ലാവരും
മനസ്സിലാക്കിയിരിക്കുന്നു ലൗകികവും പാരലൗകികവും പിന്നെ ഈ അലൗകിക പ്രജാപിതാ
ബ്രഹ്മാവ് ഇവിടെ സംഗമയുഗത്തിലാണ്. ബ്രാഹ്മണരും വേണമല്ലോ. ആ ബ്രാഹ്മണര്
ബ്രഹ്മാവിന്റെ മുഖവംശാവലിയൊന്നുമല്ല. അറിയാം ബ്രഹ്മാവുണ്ടായിരുന്നു അതുകൊണ്ടാണ്
ബ്രാഹ്മണ ദേവീ ദേവതാ നമ എന്ന് പറയുന്നത്. ഇത് അറിയുകയില്ല ആരെയാണ് പറയുന്നത്,
ഏത് ബ്രാഹ്മണരാണ്? നിങ്ങള് പുരുഷോത്തമ സംഗമയുഗീ ബ്രാഹ്മണരാണ്. അവര് കലിയുഗിയാണ്.
ഇത് പുരുഷോത്തമ സംഗമയുഗമാണ്, എപ്പോഴാണോ നിങ്ങള് മനുഷ്യനില് നിന്ന് ദേവതയായി
മാറുന്നത്. ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുന്നു. അതിനാല്
കുട്ടികള്ക്ക് എല്ലാ പോയിന്റുകളും ധാരണ ചെയ്യുകയും ശേഷം സേവനം ചെയ്യുകയും വേണം.
പൂജ ചെയ്യാനും ശ്രാദ്ധം കഴിപ്പിക്കാനും ബ്രാഹ്മണര് വരുന്നു. അവരുമായും
നിങ്ങള്ക്ക് സംസാരിക്കാം. നിങ്ങളെ സത്യമായ ബ്രാഹ്മണനാക്കാന് സാധിക്കും. ഇപ്പോള്
ചടങ്ങുകളുടെ മാസം വരികയാണ്, എല്ലാ പിതൃക്കളെയും കഴിപ്പിക്കുന്നു. അതും
യുക്തിയോടുകൂടി ചെയ്യണം, ഇല്ലായെങ്കില് പറയും ബ്രഹ്മാകുമാരിമാരുടെ അടുത്ത് പോയി
എല്ലാം ഉപേക്ഷിച്ചുവെന്ന്. അങ്ങനെ ഒന്നും ചെയ്യരുത്, അതിലൂടെ വിരോധമുണ്ടാകും.
യുക്തിയോടുകൂടി നിങ്ങള്ക്ക് ജ്ഞാനം നല്കാന് സാധിക്കും. തീര്ച്ചയായും ബ്രാഹ്മണര്
വരും, അപ്പോള് ജ്ഞാനം നല്കാമല്ലോ. ഈ മാസത്തില് നിങ്ങള്ക്ക് ബ്രാഹ്മണരുടെ ഒരുപാട്
സേവനം ചെയ്യാന് സാധിക്കും. നിങ്ങള് ബ്രാഹ്മണരാണെങ്കില് പ്രജാപിതാ ബ്രഹ്മാവിന്റെ
സന്താനങ്ങളാണ്. പറയൂ ബ്രാഹ്മണ ധര്മ്മം ആരാണ് സ്ഥാപിച്ചത്? നിങ്ങള്ക്ക്
വീട്ടിലിരുന്ന് തന്നെ അവരുടെയും സേവനം ചെയ്യാന് സാധിക്കും. അമര്നാഥിലേയ്ക്ക്
യാത്രയ്ക്ക് പോകുമ്പോള് കേവലം എഴുത്തിലൂടെ അവര് ഇത്രയും മനസ്സിലാക്കുകയില്ല.
അവിടെ ഇരുന്ന് മനസ്സിലാക്കി കൊടുക്കണം. ഞങ്ങള് നിങ്ങള്ക്ക് സത്യമായ അമരനാഥന്റെ
കഥ കേള്പ്പിക്കാം. അമരനാഥനെന്ന് ഒരാളെ മാത്രമാണ് പറയുന്നത്. അമരനാഥന് അര്ത്ഥം
ആരാണോ അമരപുരി സ്ഥാപന ചെയ്തത്. അത് സത്യയുഗമാണ്. അങ്ങനെയുള്ള സേവനം ചെയ്യണം.
അവിടെ കാല്നടയായി പോകേണ്ടി വരും. ആരാണോ നല്ല നല്ല വലിയ വലിയ ആളുകള് അവര്ക്ക്
പോയി മനസ്സിലാക്കി കൊടുക്കണം. സന്യാസിമാര്ക്കും നിങ്ങള്ക്ക് ജ്ഞാനം നല്കാന്
സാധിക്കും. നിങ്ങള് മുഴുവന് സൃഷ്ടിയുടെയും മംഗളകാരികളാണ്. ശ്രീമതത്തിലൂടെ നമ്മള്
വിശ്വത്തിന്റെ മംഗളം ചെയ്തുകൊണ്ടിരിക്കുകയാണ് - ബുദ്ധിയില് ഈ ലഹരി
ഉണ്ടായിരിക്കണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടകള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏകാന്തത
അഥവാ സമയം ലഭിക്കുമ്പോള് നല്ല നല്ല പോയിന്റുകളിന്മേല് വിചാര സാഗര മഥനം ചെയ്ത്
എഴുതണം. എല്ലാവര്ക്കും സന്ദേശം എത്തിച്ചേരുന്ന അഥവാ എല്ലാവരുടെയും മംഗളം
ചെയ്യുന്നതിന്റെ യുക്തി രചിക്കണം.
2. വികര്മ്മങ്ങളില് നിന്ന്
രക്ഷപ്പെടുന്നതിന് വേണ്ടി ദേഹീ അഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കണം. ഇപ്പോള്
ഒരു വികര്മ്മവും ചെയ്യരുത്, ഈ ജന്മത്തില് ചെയ്ത വികര്മ്മം ബാപ്ദാദയെ സത്യം
സത്യമായി കേള്പ്പിക്കണം.
വരദാനം :-
അചഞ്ചലമായ
ഭാവിയെ അറിഞ്ഞുകൊണ്ടും ശ്രേഷ്ഠ കാര്യത്തിന് പ്രത്യക്ഷരൂപം കൊടുക്കുന്ന സദാ
സമര്ത്ഥ സ്വരൂപരായി ഭവിക്കട്ടെ.
പുതിയ ശ്രേഷ്ഠ ലോകം
സ്ഥാപിക്കുന്നതിന്റെ ഭാവി അചഞ്ചലമായിരുന്നിട്ടും സമര്ത്ഥ ഭവ എന്ന വരദാനി
കുട്ടികള് കേവലം കര്മ്മവും ഫലത്തിന്റെയും, പുരുഷാര്ത്ഥവും പ്രാലബ്ദത്തിന്റെയും,
നിമിത്തവും വിനയത്തിന്റെയും കര്മ്മ തത്വമനുസരിച്ച് നിമിത്തമായി മാറി കാര്യം
ചെയ്യുന്നു. ലോകത്തുള്ളവര്ക്ക് പ്രതീക്ഷ കാണപ്പെടുന്നില്ല. എന്നാല് താങ്കള്
കുട്ടികള് പറയുന്നു, ഈ കാര്യം അനേക തവണ നടന്നതാണ് ഇപ്പോഴും നടക്കേണ്ടതാണ്
എന്തുകൊണ്ടെന്നാല് സ്വ പരിവര്ത്തനത്തിന്റെ പ്രത്യക്ഷ തെളിവിന് മുന്നില് മറ്റൊരു
തെളിവിന്റെയും ആവശ്യകത തന്നെയില്ല. അതോടൊപ്പം പരമാത്മാവിന്റെ കാര്യം സദാ
സഫലമാവുക തന്നെ ചെയ്യും.
സ്ലോഗന് :-
പറയുന്നത്
കുറവും ചെയ്യുന്നത് കൂടുതലും- ഈ ശ്രേഷ്ഠ ലക്ഷ്യം മഹാനാക്കി മാറ്റും.
അവ്യക്ത സൂചനകള്:-
സഹജയോഗിയാകണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയാകൂ.
സേവനത്തിലും സ്വയത്തിന്റെ
കയറുന്ന കലയിലും സഫലതക്കുള്ള മുഖ്യ ആധാരമാണ്- ഒരു ബാബയുമായി മുറിയാത്ത സ്നേഹം.
ബാബയെ അല്ലാതെ മറ്റൊന്നും കാണപ്പെടരുത്. സങ്കല്പത്തിലും ബാബ, വാക്കുകളിലും ബാബ,
കര്മ്മത്തിലും ബാബയുടെ കൂട്ട്, അങ്ങനെയുള്ള ലൗലീന സ്ഥിതിയിലിരുന്ന് ഒരു
വാക്കെങ്കിലും പറഞ്ഞാല് ആ സ്നേഹത്തിന്റെ വാക്ക് മറ്റേ ആത്മാവിനെയും സ്നേഹത്തില്
ബന്ധിക്കപ്പെടും. അങ്ങനെയുള്ള ലൗലീന ആത്മാക്കളുടെ ഒരു ബാബാ ശബ്ദം തന്നെ
ഇന്ദ്രജാലത്തിന്റെ ജോലി ചെയ്യും.