മധുരമായ കുട്ടികളേ, നിങ്ങൾ
ഇപ്പോൾ സത്യമായ ബാബയിലൂടെ സത്യമായ കാര്യങ്ങൾ കേട്ട് പ്രകാശത്തിലേക്ക്
വന്നിരിക്കുകയാണ്, അതിനാൽ നിങ്ങളുടെ കർത്തവ്യമാണ് സർവ്വരെയും അന്ധകാരത്തിൽ
നിന്നും മുക്തമാക്കി പ്രകാശത്തിലേക്ക് കൊണ്ടു വരുക.
ചോദ്യം :-
നിങ്ങൾ കുട്ടികൾ ആർക്കെങ്കിലും ജ്ഞാനം കേൾപ്പിക്കുമ്പോൾ ഏതൊരു കാര്യം തീർച്ചയായും
ഓർമ്മ വെക്കണം ?
ഉത്തരം :-
ബാബാ- ബാബാ
എന്ന് ഇടക്കിടെ പറഞ്ഞു കൊണ്ടിരിക്കണം, ഇതിലൂടെ എന്റെ എന്ന ഭാവം സമാപ്തമാകും,
സമ്പത്തും ഓർമ്മ വരും. ബാബാ എന്ന് വിളിക്കുന്നതിലൂടെ സർവ്വവ്യാപി എന്ന ജ്ഞാനം
ആദ്യം തന്നെ സമാപ്തമാകും. അഥവാ ആരെങ്കിലും ഭഗവാൻ സർവ്വവ്യാപിയാണെന്ന്
പറയുകയാണെങ്കിൽ അവരോട് ചോദിക്കണം എങ്ങനെയാണ് അച്ഛൻ സർവ്വരുടേയും ഉള്ളിൽ
ഇരിക്കുക.
ഗീതം :-
ഇന്ന്
അന്ധകാരത്തിലാണ് മനുഷ്യൻ..............
ഓംശാന്തി.
കുട്ടികൾ എന്താണ് പറഞ്ഞത്, ആരെയാണ് വിളിച്ചത്? അല്ലയോ ജ്ഞാനസാഗരാ, ജ്ഞാന
സൂര്യനായ ബാബാ.... ഭഗവാനെയാണ് ബാബാ എന്ന് വിളിക്കുന്നത്. ഭഗവാൻ അച്ഛനാണെങ്കിൽ
നിങ്ങൾ കുട്ടികളല്ലേ. ഞങ്ങൾ അന്ധകാരത്തിൽ അകപ്പെട്ടിരിക്കുകയാണ്, അങ്ങ് ഞങ്ങളെ
പ്രകാശത്തിലേക്ക് കൊണ്ടുപോകൂ എന്ന് കുട്ടികൾ പറയുകയാണ്. ബാബാ എന്ന്
വിളിക്കുന്നതിലൂടെ തെളിയുകയാണ് അച്ഛനെ തന്നെയാണ് വിളിക്കുന്നത്. അച്ഛൻ എന്ന
ശബ്ദം പറയുന്നതിലൂടെ തന്നെ സ്നേഹം വരും എന്തുകൊണ്ടെന്നാൽ അച്ഛനിൽ നിന്നും വേണം
സമ്പത്ത് പ്രാപ്തമാക്കാൻ. കേവലം പ്രഭു അഥവാ ഈശ്വരൻ എന്ന് പറയുമ്പോൾ അച്ഛന്റെ
സമ്പത്തിന്റെ സുഖം ഉണ്ടാകില്ല. അച്ഛൻ എന്ന് പറയുന്നതിലൂടെ സമ്പത്ത് ഓർമ്മ വരും.
നിങ്ങൾ വിളിക്കാറുണ്ട് ബാബാ ഞങ്ങൾ ഇരുട്ടിലാണ്, അങ്ങ് വീണ്ടും ജ്ഞാനത്തിലൂടെ
ഞങ്ങളുടെ ദീപത്തെ തെളിയിക്കൂ എന്തുകൊണ്ടെന്നാൽ ആത്മാക്കളുടെ ദീപം
അണഞ്ഞിരിക്കുകയാണ്. മനുഷ്യർ മരിച്ചാൽ 12 ദിവസം ദീപം കൊളുത്തി വെക്കാറുണ്ടല്ലോ.
ദീപം അണഞ്ഞു പോകാതിരിക്കാൻ ഒരാൾ എണ്ണ ഒഴിച്ചു കൊടുക്കാനിരിക്കും. ബാബ
മനസ്സിലാക്കിത്തരികയാണ്- നിങ്ങൾ ഭാരതവാസികൾ പ്രകാശത്തിൽ അഥവാ പകലിലായിരുന്നു.
ഇപ്പോൾ രാത്രിയിലാണ്. 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയും. ഇത് പരിധിയുള്ള
കാര്യമാണ്. ഇവിടെ പറയുന്നത് പരിധിയില്ലാത്ത പകലിനെക്കുറിച്ചും
രാത്രിയെക്കുറിച്ചുമാണ് അതായത് സത്യ- ത്രേതായിൽ ബ്രഹ്മാവിന്റെ പകലും, ദ്വാപര
കലിയുഗത്തിൽ ബ്രഹ്മാവിന്റെ രാത്രിയുമായിരിക്കും. രാത്രിയിൽ ഇരുട്ടായിരിക്കുമല്ലോ.
മനുഷ്യർ ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭഗവാനെ
അന്വേഷിച്ചുകൊണ്ട് നാലു ഭാഗത്തും കറങ്ങുകയാണ്, പക്ഷെ പരമാത്മാവിനെ
ലഭിക്കുന്നില്ല. പരമാത്മാവിനെ ലഭിക്കാനാണ് ഭക്തി ചെയ്യുന്നത്. ദ്വാപരം മുതലാണ്
ഭക്തി തുടങ്ങുന്നത് അർത്ഥം രാവണരാജ്യം ആരംഭിക്കുന്നത്. ദസറയെക്കുറിച്ചും ഒരു കഥ
ഉണ്ടാക്കിയിട്ടുണ്ട്. കഥ കേവലം മനസ്സിന്റെ രസത്തിനാണ് ഉണ്ടാക്കുന്നത്,
അതുപോലെയാണ് സിനിമയും നാടകവുമെല്ലാം. സത്യമായത് ശ്രീമദ്ഭഗവത് ഗീതയാണ്.
പരമാത്മാവ് തന്റെ കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണ്, രാജ്യപദവിയും നൽകും.
പിന്നീട് ഭക്തി മാർഗ്ഗത്തിൽ ഇതിന്റെ കഥയെല്ലാം ഉണ്ടാക്കി. വ്യാസനാണ് ഗീത
ഉണ്ടാക്കിയത് അർത്ഥം കഥ ഉണ്ടാക്കിയത്. സത്യമായ കാര്യം ഇപ്പോൾ ബാബയിലൂടെയാണ്
നമ്മൾ കേൾക്കുന്നത്. എപ്പോഴും ബാബാ ബാബാ എന്ന് പറയണം. പരമാത്മാവ് നമ്മുടെ
അച്ഛനാണ്, പുതിയ ലോകത്തിന്റെ രചയിതാവാണ്. അതിനാൽ തീർച്ചയായും ബാബയിൽ നിന്നും
നമുക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടണം. ഇപ്പോൾ 84 ജന്മങ്ങളെടുത്ത് നരകത്തിൽ
എത്തിച്ചേർന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കിത്തരികയാണ് കുട്ടികളേ, നിങ്ങൾ
ഭാരതവാസികൾ സൂര്യവംശികളും ചന്ദ്രവംശികളുമായിരുന്നു, വിശ്വത്തിന്റെ
അധികാരിയായിരുന്നു, മറ്റൊരു ധർമ്മവുമുണ്ടായിരുന്നില്ല, അതിനെ സ്വർഗ്ഗം അഥവാ
കൃഷ്ണപുരി എന്നാണ് പറഞ്ഞിരുന്നത്. ഇതാണ് കംസപുരി. ബാപ്ദാദ ഓർമ്മിപ്പിക്കുകയാണ്,
ഇത് ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. ബാബയാണ് ജ്ഞാനസാഗരനും ശാന്തിയുടെ
സാഗരനും പതീതപാവനനും, അല്ലാതെ ഗംഗയിലെ ജലമല്ല. എല്ലാ വധുക്കൾക്കും വരൻ ഭഗവാനാണ്
- ഇത് മനുഷ്യർക്കറിയില്ല, അതുകൊണ്ടാണ് ചോദിക്കുന്നത് - ആത്മാവിന്റെ അച്ഛൻ ആരാണ്?
അപ്പോൾ അവർക്ക് സംശയവും ഉണ്ടാകുന്നു. അവർ പറയും ഞങ്ങൾക്കറിയില്ല. അല്ലയോ ആത്മാവേ,
താങ്കൾക്ക് തന്റെ അച്ഛനാരാണ് എന്ന തിരിച്ചറിവ് പോലുമില്ലേ? അല്ലയോ ഗോഡ് ഫാദർ
എന്ന് വിളിക്കുന്നുണ്ട്, പിന്നെ ചോദിക്കൂ - ഭഗവാന്റെ നാമവും രൂപവും എന്താണ് ?
ഈശ്വരനെ തിരിച്ചറിഞ്ഞിട്ടുണ്ടോ? അപ്പോൾ പറയും സർവ്വവ്യാപിയാണ് എന്ന്.
എപ്പോഴെങ്കിലും അച്ഛൻ സർവ്വവ്യാപിയാണെന്ന് പറയുമോ? രാവണന്റെ ആസുരീയ
നിർദേശത്തിലൂടെ നടന്ന് നിങ്ങൾ എത്ര ബുദ്ധിശൂന്യരായിരിക്കുന്നു. നമ്പർ വൺ
ആയിരിക്കുന്നത് ദേഹാഭിമാനമാണ്. ആരും സ്വയത്തെ ആത്മാവാണെന്ന നിശ്ചയം
ചെയ്യുന്നില്ല. ഞാൻ അതാണ് എന്നെല്ലാം പറയുന്നു, അതെല്ലാം ശരീരത്തിന്റെ
കാര്യങ്ങളാണ്. വാസ്തവത്തിൽ സ്വയം ആരാണ് - ഇത് അറിയുന്നില്ല. ഞാൻ ജഡ്ജാണ്, ഞാൻ
ഇതാണ്.....ഞാൻ ഞാൻ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു, പക്ഷെ ഇതെല്ലാം തെറ്റാണ്.
ഞാൻ, എന്റെ ഇവ രണ്ടാണ് . ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. പേര്
കൊടുക്കുന്നതും ശരീരത്തിനാണ്. ആത്മാവിന് പേരിടാറില്ല. ബാബ പറയുകയാണ് - എന്റെ
പേര് ശിവൻ എന്നാണ്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ അപ്പോൾ നിരാകാരന്റെ
ജയന്തി എങ്ങനെയാണ് ഉണ്ടാകുന്നത്? ഭഗവാൻ ഏത് ശരീരത്തിലേക്കാണ് വരുന്നത്, ഇതൊന്നും
ആർക്കുമറിയില്ല. എല്ലാ ആത്മാക്കളുടേയും പേര് ആത്മാവ് എന്ന് തന്നെയാണ്.
പരമാത്മാവിന്റെ പേരാണ് ശിവൻ. ബാക്കി എല്ലാവരും സാലിഗ്രാമമാണ്. ആത്മാക്കൾ
കുട്ടികളാണ്. ഒരു ശിവൻ സർവ്വ ആത്മാക്കളുടേയും പിതാവാണ്. പരിധിയില്ലാത്ത അച്ഛനാണ്
ബാബ. വരൂ വന്ന് ഞങ്ങളെ പാവനമാക്കൂ എന്ന് എല്ലാവരും പറയുന്നുണ്ട്. ഞങ്ങൾ
ദുഃഖികളാണ്. ആത്മാവ് വിളിക്കുകയാണ്, ദുഃഖത്തിൽ എല്ലാ കുട്ടികളും
ഓർമ്മിക്കുന്നുണ്ട് അതോടൊപ്പം ഇതേ കുട്ടികൾ സുഖത്തിൽ കഴിയുമ്പോൾ ആരും
ഓർമ്മിക്കില്ല. രാവണനാണ് നിങ്ങളെ ദുഃഖിയാക്കി മാറ്റിയത്.
ബാബ മനസ്സിലാക്കിത്തരികയാണ് - ഈ രാവണൻ നിങ്ങളുടെ പഴയ ശത്രുവാണ്. ഇതും ഡ്രാമയിൽ
ഉണ്ടാക്കപ്പെട്ട കളിയാണ്. ഇപ്പോൾ എല്ലാവരും അന്ധകാരത്തിലാണ് അതിനാലാണ്
വിളിക്കുന്നത് അല്ലയോ ജ്ഞാന സൂര്യാ വരൂ, വന്ന് ഞങ്ങളെ പ്രകാശത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകൂ... എപ്പോഴാണോ ഭാരതം സുഖധാമമായിരുന്നത് അന്ന് ആരും ബാബയെ
വിളിച്ചിരുന്നില്ല. അന്ന് അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരുന്നില്ല. അല്ലയോ
ശാന്തി ദേവാ, എന്ന് നിലവിളിക്കുകയാണ്. ബാബ വന്ന് മനസ്സിലാക്കിത്തരുകയാണ് -
ശാന്തി നിങ്ങളുടെ സ്വധർമ്മമാണ്. കഴുത്തിലെ മാലയാണ്. ആത്മാവ് ശാന്തിധാമ
നിവാസിയാണ്. ശാന്തിധാമത്തിൽ നിന്നും പിന്നെ സുഖധാമത്തിലേക്ക് പോകുന്നു. അവിടെ
സുഖം തന്നെ സുഖമായിരിക്കും. അവിടെ നിങ്ങൾക്ക് നിലവിളിക്കേണ്ടി വരില്ല.
ദുഃഖത്തിലാണ് നിലവിളിക്കാറുള്ളത് - ദയ കാണിക്കൂ, ദുഃഖത്തെ ഹരിച്ച് സുഖം തരുന്ന
ബാബാ വരൂ... എന്നാണ് പറയുന്നത്. ശിവബാബാ, മധുരമായ ബാബാ വീണ്ടും വരൂ... എന്ന്
പറയുകയാണ്. തീർച്ചയായും വരുന്നുണ്ട് അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്.
സ്വർഗ്ഗത്തിലെ രാജകുമാരനായിരുന്നു ശ്രീകൃഷ്ണൻ. കൃഷ്ണജയന്തിയും
ആഘോഷിക്കുന്നുണ്ടല്ലോ. പക്ഷെ കൃഷ്ണൻ എപ്പോഴാണ് വന്നത്, ഇതാർക്കും അറിയില്ല.
രാധയും കൃഷ്ണനും തന്നെയാണ് സ്വയംവരത്തിനു ശേഷം ലക്ഷ്മി- നാരായണനാകുന്നത്.
ഇതാർക്കും അറിയില്ല. മനുഷ്യർ തന്നെയാണ് വിളിച്ചു കൊണ്ടിരിക്കുന്നത് - അല്ലയോ
ഗോഡ് ഫാദർ........ ഭഗവാന്റെ നാമവും രൂപവും എന്താണെന്ന് ചോദിച്ചാൽ, നാമരൂപത്തിൽ
നിന്നും വേറിട്ടതാണ് എന്ന് അവർ പറയും. നിങ്ങൾ തന്നെ ഗോഡ് ഫാദർ എന്ന് പറഞ്ഞ്
നാമരൂപത്തിൽ നിന്നും വേറിട്ടതാണെന്നും പറയുന്നു. ആകാശം ചക്രവാളമാണ്, എന്നാലും
ആകാശം എന്ന് പേരുണ്ടല്ലോ. ശരി നിങ്ങൾക്ക് അച്ഛന്റെ നാമരൂപത്തെ അറിയില്ല എന്നാണ്
പറഞ്ഞത്, നിങ്ങൾക്ക് സ്വയത്തിന്റെ തിരിച്ചറിവു ണ്ടോ? അപ്പോൾ പറയും ഞാൻ ആത്മാവാണ്
എന്ന്. ശരി ആത്മാവിന്റെ നാമരൂപത്തെ കുറിച്ച് ചോദിക്കൂ, അപ്പോൾ പറയും ആത്മാവ്
തന്നെയാണ് പരമാത്മാവ് എന്ന്. നാമരൂപത്തിൽ നിന്നും വേറിട്ടതല്ല ആത്മാവ്. നക്ഷത്ര
സമാനമാണ് ആത്മാവ്. ഭ്രുകുടി മദ്ധ്യത്തിലാണ് വസിക്കുന്നത്. 84 ജന്മങ്ങളുടെ
പാർട്ട് അടങ്ങിയിട്ടുള്ളതും ഈ ചെറിയ ആത്മാവിലാണ്. ഇത് വളരെ മനസ്സിലാക്കേണ്ട
കാര്യങ്ങളാണ്. അതിനാലാണ് 7 ദിവസത്തെ ഭട്ഠി എന്ന് പറയുന്നത്. ദ്വാപരം മുതലാണ്
രാവണരാജ്യം ആരംഭിച്ചത് അപ്പോൾ മുതലാണ് വികാരങ്ങൾ പ്രവേശിച്ചത്.. ഏണിപ്പടി
താഴേക്ക് ഇറങ്ങി. ഇപ്പോൾ എല്ലാവരിലും ഗ്രഹണം ബാധിച്ചു കഴിഞ്ഞു, കറുത്ത്
പോയിരിക്കുന്നു അതിനാലാണ് വിളിക്കുന്നത് അല്ലയോ ജ്ഞാനസൂര്യാ വരൂ, വന്ന് ഞങ്ങളെ
പ്രകാശത്തിലേക്ക് കൊണ്ടു പോകൂ. ജ്ഞാനാഞ്ജനം സത്ഗുരു തന്നു, അതിലൂടെ അജ്ഞാന
അന്ധകാരം ഇല്ലാതായി... ബുദ്ധിയിൽ ബാബ വരുമല്ലോ. ജ്ഞാനാഞ്ജനം ഗുരു നൽകി എന്നല്ല,
ഗുരുക്കൻമാർ ധാരാളമുണ്ട്, അവരിൽ ജ്ഞാനം എന്താണുള്ളത്? അവരുടെ മഹിമയല്ല ഇത്.
ജ്ഞാന സാഗരനും പതീത പാവനനും സർവ്വരുടേയും സദ്ഗതി ദാതാവും ഒരു ബാബയാണ്. പിന്നെ
മറ്റുള്ളവർക്ക് ഈ ജ്ഞാനം എങ്ങനെയാണ് നൽകാൻ കഴിയുക? ഭഗവാനെ കാണുന്നതിന് ധാരാളം
മാർഗ്ഗങ്ങളുണ്ട് എന്നാണ് ഗുരുക്കൻമാർ പറഞ്ഞിരുന്നത്. ശാസ്ത്രങ്ങൾ പഠിക്കുക,
യജ്ഞം നടത്തുക, തപസ്സ് ചെയ്യുക - ഇതെല്ലാം ഭഗവാനെ കണ്ടുമുട്ടുന്നതിനുള്ള
മാർഗ്ഗങ്ങളാണ് എന്നാണ് പറയുന്നത് പക്ഷേ പതീതമായവർ എങ്ങനെയാണ് പാവന ലോകത്തിലേക്ക്
പോവുക. ബാബ പറയുകയാണ് ഞാൻ സ്വയം വരും. ഭഗവാൻ ഒന്നേ ഉള്ളൂ ബ്രഹ്മാവ്- വിഷ്ണു-
ശങ്കരൻ പോലും ദേവതകളാണ്, അവരെ ഭഗവാൻ എന്ന് പറയില്ല. അവരുടെ പോലും പിതാവാണ് ശിവൻ.
പ്രജാപിതാ ബ്രഹ്മാവും ഇവിടെയാണല്ലോ ഉണ്ടാവുക. പ്രജകൾ ഇവിടെയാണല്ലോ ഉള്ളത്. പേരും
എഴുതിയിട്ടുണ്ട,് പ്രജാപിതാ ബ്രഹ്മാകുമാരീസ് വിദ്യാലയം എന്ന്. അപ്പോൾ
കുട്ടികളാണല്ലോ. ധാരാളം ബ്രഹ്മാകുമാരൻമാരും കുമാരിമാരുമുണ്ട്. ശിവബാബയിൽ
നിന്നാണ് സമ്പത്ത് ലഭിക്കുന്നത്, ബ്രഹ്മാവിൽ നിന്നല്ല. സമ്പത്ത് ബാബയിൽ നിന്നും
കിട്ടും. ബ്രഹ്മാവിലൂടെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് പോകുന്നതിന് യോഗ്യരാക്കി
മാറ്റുകയാണ്. ബ്രഹ്മാവിലൂടെയാണ് ഞാൻ നിങ്ങളെ ദത്തെടുക്കുന്നത്. കുട്ടികളും
പറയുന്നുണ്ട് ബാബാ ഞങ്ങൾ അങ്ങയുടേതാണ്, അങ്ങയിൽ നിന്നും സമ്പത്തെടുക്കണം.
വിഷ്ണുപുരിയുടെ സ്ഥാപന ബ്രഹ്മാവിലൂടെയാണ് നടക്കുന്നത്. ശിവബാബ രാജയോഗം
പഠിപ്പിക്കുകയാണ്. ശ്രീമതം അർത്ഥം ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ ഭഗവാന്റെ ഗീതയാണ്.
ഭഗവാൻ ഒരു നിരാകാരനാണ്. ബാബ മനസ്സിലാക്കിത്തരുകയാണ്- നിങ്ങൾ 84 ജന്മങ്ങൾ
എടുത്തവരാണ്. ആത്മാവും പരമാത്മാവും അനേക കാലം വേർപിരിഞ്ഞിരുന്നു.....അനേക കാലം
കഴിഞ്ഞത് ഭാരതവാസികൾ തന്നെയാണ്. അതിനു മുമ്പ് വേറെ ഒരു ധർമ്മവും
ഉണ്ടായിരുന്നില്ല. അവർ തന്നെയാണ് ആദ്യമാദ്യം വേർപെട്ടവർ. ബാബയിൽ നിന്ന്
വേർപെട്ട് ഇവിടെ പാർട്ടഭിനയിക്കാൻ വന്നിരിക്കുകയാണ്. ബാബ പറയുകയാണ്- അല്ലയോ
ആത്മാക്കളേ നിങ്ങൾ അച്ഛനായ എന്നെ ഓർമ്മിക്കൂ. ഇതാണ് ഓർമ്മയുടെ യാത്ര അഥവാ
യോഗാഗ്നി. നിങ്ങളുടെ ശിരസ്സിൽ എത്ര പാപത്തിന്റെ ഭാരമുണ്ടായിരുന്നോ, അത് ഈ
യോഗാഗ്നിയിലൂടെയാണ് ഭസ്മമാകുക. അല്ലയോ മധുരമായ കുട്ടികളേ, നിങ്ങൾ
സ്വർണ്ണിമയുഗത്തിൽ നിന്നും ഇരുമ്പ് യുഗത്തിലേക്ക് വന്നിരിക്കുന്നു. ഇപ്പോൾ എന്നെ
ഓർമ്മിക്കൂ. ഇത് ബുദ്ധിയുടെ ജോലിയാണ്. ദേഹസഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളേയും
ഉപേക്ഷിച്ച് മനസ്സുകൊണ്ട് ബാബയെ ഓർമ്മിക്കൂ. നിങ്ങൾ ആത്മാക്കളല്ലേ. ഇത്
നിങ്ങളുടെ ശരീരമാണ്. ഞാൻ, ഞാൻ എന്ന് പറയുന്നത് ആത്മാവാണ്. നിങ്ങളെ രാവണൻ
പതീതമാക്കി. ഈ കളി ഉണ്ടാക്കപ്പെട്ടതാണ്. പാവനമായിരുന്നതും പതീതമായിരിക്കുന്നതും
ഭാരതമാണ്. എപ്പോഴാണോ പതീതമാകുന്നത് അപ്പോഴാണ് ബാബയെ വിളിക്കുന്നത്. രാമരാജ്യം
വേണം എന്നാണ് പറയുന്നത്. പറയുന്നുമുണ്ട് പക്ഷെ അർത്ഥം ആർക്കും അറിയില്ല. ജ്ഞാനം
നൽകുന്ന ജ്ഞാനസാഗരനാണ് ബാബ. ബാബ വന്നാണ് സെക്കന്റിൽ സമ്പത്ത് തരുന്നത്. ഇപ്പോൾ
നിങ്ങൾ ബാബയുടേതായി. ബാബയിൽ നിന്നും സൂര്യവംശി, ചന്ദ്രവംശി സമ്പത്ത് നേടുന്നതിന്
വേണ്ടി. പിന്നെ സത്യ- ത്രേതായുഗത്തിൽ നിങ്ങൾ അമരനാകും. ഇവർ മരിച്ചു എന്നൊന്നും
അവിടെ പറയില്ല. സത്യയുഗത്തിൽ അകാലമൃത്യു ഉണ്ടാകില്ല. നിങ്ങൾ കാലനെയാണ്
ജയിക്കുന്നത്. ദുഃഖത്തിന്റെ പേര് പോലും ഉണ്ടാകില്ല. അതിനെയാണ് സുഖധാമം എന്ന്
പറയുന്നത്. ബാബ പറയുകയാണ് ഞാൻ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി
നൽകുകയാണ്. അവിടെ ധാരാളം വൈഭവങ്ങൾ ഉണ്ടാകും. ഭക്തിമാർഗ്ഗത്തിൽ ക്ഷേത്രങ്ങൾ
നിർമ്മിക്കുമ്പോഴും എത്ര ധനമുണ്ടായിരുന്നു. ഭാരതം എന്തായിരുന്നു. ബാക്കി എല്ലാ
ആത്മാക്കളും നിരാകാരി ലോകത്തിലായിരുന്നു. കുട്ടികൾ മനസ്സിലാക്കി - ഉയർന്നതിലും
ഉയർന്ന ബാബ ഇപ്പോൾ സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഉയർന്നതിലും ഉയർന്നത്
ശിവബാബയാണ്, പിന്നെയാണ് സൂക്ഷ്മവതന വാസികളായ ബ്രഹ്മാ-വിഷ്ണു-ശങ്കരനുള്ളത്.
പിന്നെയാണ് ഈ ലോകം. ജ്ഞാനത്തിലൂടെയാണ് നിങ്ങൾ കുട്ടികളുടെ സദ്ഗതി ഉണ്ടാകുന്നത്.
പാടാറുണ്ട് - ജ്ഞാനം, ഭക്തി, വൈരാഗ്യം. പഴയ ലോകത്തോട് വൈരാഗ്യം വേണം
എന്തുകൊണ്ടെന്നാൽ സത്യയുഗത്തിലെ ചക്രവർത്തി പദവിയാണ് പ്രാപ്തമാവുക. ഇപ്പോൾ ബാബ
പറയുകയാണ് - കുട്ടികളേ, മനസ്സ് കൊണ്ട് എന്നെ മാത്രം ഓർമ്മിക്കു. എന്നെ
ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ എന്റെ അടുത്തെത്തിച്ചേരും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
യോഗാഗ്നിയിലൂടെ ശിരസ്സിലുള്ള പാപങ്ങളുടെ ഭാരത്തെ ഭസ്മമാക്കൂ. ബുദ്ധി കൊണ്ട്
ദേഹസഹിതം ദേഹത്തിന്റെ സർവ്വ സംബന്ധങ്ങളേയും ഉപേക്ഷിച്ച് ഒരു ബാബയെ ഓർമ്മിക്കണം.
2) വിളിക്കുന്നതിനും
നിലവിളിക്കുന്നതിനും പകരം തന്റെ ശാന്തിയാകുന്ന സ്വധർമ്മത്തിൽ സ്ഥിതി ചെയ്യൂ,
ശാന്തിയാണ് കഴുത്തിലെ മാല. ദേഹാഭിമാനത്തിലേക്ക് വന്ന് ഞാൻ, എന്റെ എന്ന ശബ്ദങ്ങൾ
പറയരുത്, സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ.
വരദാനം :-
തന്റെ
സതോഗുണിദൃഷ്ടിയിലൂടെ മറ്റാത്മാക്കളുടേയും ദൃഷ്ടി, വൃത്തി എന്നിവയെ പരിവർത്തനം
ചെയ്യുന്ന സാക്ഷാത്ക്കാരമൂർത്തിയായി ഭവിക്കട്ടെ.
ദൃഷ്ടിയിലൂടെ സൃഷ്ടി
പരിവർത്തനപ്പെടുന്നു എന്നൊരു പഴഞ്ചൊല്ലുണ്ട്.താങ്കളുടെ കാഴ്ചപ്പാട് ഇത്രയധികം
സതോഗുണിയായി മാറണം അതിലൂടെ എത്ര തമോഗുണിയും രജോഗുണിയുമായ ആത്മാക്കളുടേയും ദൃഷ്ടി,
വൃത്തി, സ്ഥിതി എന്നിവ പരിവർത്തനപ്പെടണം.ആര് താങ്കളുടെ മുന്നിൽ വന്നാലും അവർക്ക്
താങ്കളുടെ നയനങ്ങളിലൂടെ മൂന്ന് ലോകങ്ങളുടേയും,തങ്ങളുടെ മുഴുവൻ ജീവിതത്തിന്റേയും
കഥ മനസ്സിലാകണം.ഇതിനെയാണ് നയനങ്ങളിലൂടെ സായൂജ്യം നൽകുക എന്ന് പറയുന്നത്
അവസാനസമയത്ത് ജ്ഞാനത്തിന്റെ സേവനങ്ങൾ നിലക്കുമ്പോൾ ഈ സേവനമാണ് നടക്കുക.
സ്ലോഗന് :-
പവിത്രതയുടെ
പ്രാക്ടിക്കൽ സ്വരൂപമാണ് സത്യത അഥവാ ദിവ്യത.
അവ്യക്തസൂചന-മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണ ചെയ്യൂ..
മധുരതയുടേയും നമ്രതയുടേയും
ഗുണങ്ങൾ വിനീതരാകാൻ പഠിപ്പിക്കുന്നു. താങ്കൾ എത്രത്തോളം തന്റെ സംസ്ക്കാരങ്ങളിലും
സങ്കൽപങ്ങളിലും താഴ്മയോടെ നിൽക്കുന്നുവോ അത്രത്തോളം ലോകം താങ്കൾക്കുമുന്നിൽ
താഴുന്നു.താഴ്മയുള്ളവരാകുന്നതിലൂടെയാണ്താഴ്മയുള്ളവരാക്കുന്നത്.
സംസ്ക്കാരങ്ങളിലുംവിനീതരാകുക.അല്ലാതെ ആരെങ്കിലും എന്റെ മുന്നിലും താഴട്ടെ എന്ന
സങ്കൽപം പോലും വരരുത്.നമ്മൾ വിനീതരായാൽ എല്ലാവരും വിനീതരാകും.ആരാണോ സത്യമായ
സേവാധാരികൾ അവർ എപ്പോഴാണോഏവർക്കും മുന്നിൽ താഴുന്നത് അപ്പോൾ മാത്രമേ സേവനങ്ങൾ
ചെയ്യാൻ സാധിക്കുകയുള്ളൂ.