09.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - നിങ്ങള്ക്ക്ലഹരിഉണ്ടായിരിക്കണംഏതുശിവനെയാണോ
സര്വ്വരുംപൂജിക്കുന്നത്ആശിവന്ഇപ്പോള്നമ്മുടെ
പിതാവായിരിക്കുന്നു. നമ്മള്ആപിതാവിന്റെസന്മുഖത്തിരിക്കുന്നു.

ചോദ്യം :-
എന്തുകൊണ്ടാണ് മനുഷ്യര് ഭഗവാനോട് ക്ഷമ ചോദിക്കുന്നത്? എന്താ ഭഗവാന് അവരോട് ക്ഷമിക്കുമോ?

ഉത്തരം :-
നമ്മള് ചെയ്യുന്ന പാപകര്മ്മങ്ങളുടെ ശിക്ഷ ഭഗവാന് ധര്മ്മരാജനായി നല്കും എന്ന് മനുഷ്യര് മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണ് ക്ഷമ ചോദിക്കുന്നത്. എന്നാല് അവര്ക്ക് തന്റെ കര്മ്മങ്ങളുടെ ശിക്ഷ രോഗങ്ങളുടെ രൂപത്തില് അനുഭവിച്ചേ മതിയാകൂ, ഭഗവാന് അതിന് അവര്ക്ക് മരുന്നൊന്നും നല്കുന്നില്ല. ഗര്ഭ ജയിലിലും ശിക്ഷകള് അനുഭവിക്കണം, സാക്ഷാത്കാരമുണ്ടാകും നിങ്ങള് ഇതെല്ലാം ചെയ്തിട്ടുണ്ട്, ഈശ്വരീയ നിര്ദ്ദേശമനുസരിച്ച് നടന്നില്ല അതിനാലാണ് ഈ ശിക്ഷ.

ഗീതം :-
നിങ്ങള് രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി....

ഓംശാന്തി.  
ഇതാരാണ് പറഞ്ഞത്? ആത്മീയ അച്ഛനാണ് പറഞ്ഞത്. ആത്മീയ അച്ഛനാണ് ഉയര്ന്നതിലും ഉയര്ന്നത്. സര്വ്വ മനുഷ്യരേക്കാളും സര്വാത്മാക്കളെക്കാളും ഉയര്ന്നതാണ്. സര്വ്വരിലും ആത്മാവുണ്ടല്ലോ. ശരീരം പാര്ട്ടഭിനയിക്കാനാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോള് നിങ്ങള് കാണുന്നുണ്ട് സന്ന്യാസിമാരുടെയെല്ലാം ശരീരത്തിന് പോലും എത്രമാത്രം ബഹുമാനമാണ് ലഭിക്കുന്നത്. തന്റെ ഗുരുക്കന്മാരുടെയെല്ലാം മഹിമ പാടുന്നു. ഈ പരിധിയില്ലാത്ത ബാബ ഗുപ്തമാണ്. നിങ്ങള്ക്കറിയാം ശിവബാബ ഉയര്ന്നതിലും ഉയര്ന്നതാണ്, ബാബയേക്കാളും ഉയര്ന്നതായി ആരുമില്ല. ധര്മ്മരാജനും ബാബയുടെ കൂടെയുണ്ട് അതുകൊണ്ടാണ് ഭക്തിമാര്ഗത്തില് ക്ഷമ ചോദിക്കുന്നത് - അല്ലയോ ഭഗവാനേ ക്ഷമിക്കണേ?... ഇപ്പോള് ഭഗവാന് എന്തു ചെയ്യും? ഇവിടെയാണെങ്കില് ഗവണ്മെന്റ് പിടിച്ച് ജയിലിലിടും. ധര്മ്മരാജന് ഗര്ഭജയിലില് ശിക്ഷ നല്കുന്നു. ശിക്ഷകളും അനുഭവിക്കേണ്ടി വരും, അതിനെയാണ് കര്മ്മഭോഗമെന്ന് പറയുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം കര്മ്മഭോഗം ആരാണ് അനുഭവിക്കുന്നത്?. എന്തായിരിക്കും?... പറയുന്നു, അല്ലയോ പ്രഭൂ ക്ഷമിക്കണേ.... ദുഃഖമകറ്റണേ, സുഖം നല്കണേ... ഇപ്പോള് ഭഗവാനെന്തെങ്കിലും മരുന്ന് നല്കുന്നുണ്ടോ. ഭഗവാന് ഒന്നും ചെയ്യാന് സാധിക്കില്ല. പിന്നെന്തിനാണ് ഭഗവാനോട് പറയുന്നത്? എന്തുകൊണ്ടെന്നാല് ഭഗവാനോടൊപ്പം ധര്മ്മരാജനുമുണ്ട്. തെറ്റായ കര്മ്മം ചെയ്താല് തീര്ച്ചയായും അനുഭവിക്കേണ്ടി വരും. ഗര്ഭജയിലില് ശിക്ഷയും ലഭിക്കും. എല്ലാ സാക്ഷാത്കാരവും ലഭിക്കും. സാക്ഷാത്കാരം കൂടാതെ ശിക്ഷ ലഭിക്കില്ല. ഗര്ഭജയിലില് ഒരു മരുന്നുമി ല്ല. അവിടെ ശിക്ഷകള് അനുഭവിക്കേണ്ടി വരും. എപ്പോള് ദുഃഖമനുഭവിക്കുന്നോ അപ്പോള് പറയുന്നു, ഭഗവാനേ ഈ ജയിലില് നിന്നും പുറത്തിറക്കൂ.

ഇപ്പോള് നിങ്ങള് കുട്ടികള് ആരുടെ മുന്പിലാണിരിക്കുന്നത്? ഉയര്ന്നതിലും ഉയര്ന്ന ബാബയുടെ, എന്നാല് ബാബ ഗുപ്തമാണ്. മറ്റെല്ലാവര്ക്കും കാഴ്ചയില് ശരീരമുണ്ട് എന്നാല് ശിവബാബക്ക് സ്വന്തമായി കൈയ്യോ, കാലോ ഇല്ല. പൂക്കളെല്ലാം വാങ്ങിക്കുന്നതാരായിരിക്കും? വേണമെങ്കില് ഇദ്ദേഹത്തിന്റെ കൈകളിലൂടെ തന്നെ വാങ്ങിക്കണം. എന്നാല് ആരില് നിന്നും വാങ്ങിക്കുന്നില്ല. ഏതുപോലെയാണോ ശങ്കരാചാര്യര് നമ്മെ ആരും സ്പര്ശിക്കരുതെന്ന് പറയുന്നത്. ബാബ പറയുന്നു, പതീതരില് നിന്ന് ഞാന് എങ്ങനെ സ്വീകരിക്കും! എനിക്ക് പൂക്കളുടെ ആവശ്യമില്ല. ഭക്തിമാര്ഗത്തില് സോമനാഥക്ഷേത്രം പണിത് പുഷ്പങ്ങള് അര്പ്പിക്കുന്നു. എന്നാല് എനിക്ക് ശരീരമില്ല. ആത്മാവിനെ ആരെങ്കിലും സ്പര്ശിക്കുമോ? പതിതരില് നിന്നും എങ്ങനെ പുഷ്പങ്ങള് വാങ്ങിക്കും എന്ന് ബാബ ചോദിക്കുന്നു. ആര്ക്കും കൈ തൊടാന് പോലും സാധിക്കില്ല. പതിതരെ സ്പര്ശിക്കാന് പോലും അനുവാദമില്ല. ഇന്ന്, ബാബാ..എന്ന് വിളിച്ച് നാളെ പോയി നരകവാസിയാകുന്നു. ഇങ്ങനെയുള്ളവരെ നോക്കുക പോലുമില്ല. ഞാന് ഉയര്ന്നതിലും ഉയര്ന്നതാണെന്ന് ബാബ പറയുന്നു. എല്ലാ സന്ന്യാസിമാരേയും ഡ്രാമയനുസരിച്ച് ഉദ്ധരിക്കണം. എന്നെ ആരും തന്നെ അറിയുന്നില്ല. ശിവനെ പൂജിക്കുന്നുണ്ട് എന്നാല് ശിവനാണ് ഗീതയുടെ ഭഗവാന്, ഇവിടെ വന്ന് ജ്ഞാനം നല്കുന്നതെന്നൊന്നും മനസ്സിലാക്കുന്നില്ല. ഗീതയില് കൃഷ്ണന്റെ പേര് വെച്ചിരിക്കുന്നു. കൃഷ്ണനാണ് ജ്ഞാനം നല്കിയതെങ്കില് ശിവന് എന്താണ് ചെയ്തത്? അപ്പോള് മനുഷ്യര്, ശിവന് വരുന്നതേയില്ല എന്ന് ചിന്തിക്കുന്നു. പതീതപാവനന് എന്ന് കൃഷ്ണനെ വിളിക്കില്ല. പതീത-പാവനന് എന്ന് എന്നെയാണ് വിളക്കുന്നത്. നിങ്ങളിലും കുറച്ചു പേര്ക്ക് മാത്രമേ ബാബയുടെ ആദരവ് വെക്കാന് സാധിക്കൂ. എത്ര സാധാരണമായാണ് കഴിയുന്നത്. മനസ്സിലാക്കിത്തരുന്നു - ഞാന് ഈ സന്യാസിമാരുടെയും പിതാവാണ്. ശങ്കരാചാര്യരെപ്പോലുള്ള സര്വ്വ ആത്മാക്കളുടേയും പിതാവാണ് ഞാന്. ശരീരങ്ങളുടെ പിതാവ് അതെല്ലാവര്ക്കുമുണ്ട്, ഞാന് എല്ലാ ആത്മക്കളുടെയും പിതാവാണ്. എന്നെയാണ് സര്വ്വരും പൂജിക്കുന്നത്. ഇപ്പോള് ആ ബാബ ഇവിടെ സന്മുഖത്തിരിക്കുന്നു. എന്നാല് നമ്മള് ആരുടെ മുന്നിലാണ് ഇരിക്കുന്നതെന്ന് എല്ലാവരും മസ്സിലാക്കുന്നില്ല.

ആത്മാക്കള് ജന്മജന്മാന്തരങ്ങളായി ദേഹാഭിമാനത്തില് വീണുകിടക്കുന്നതുകൊണ്ട് ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ല. ദേഹത്തെത്തന്നെയാണ് കാണുന്നത്. ദേഹീ അഭിമാനിയാകുകയാണെങ്കില് ബാബയേയും ഓര്മ്മിക്കും, ശ്രീമതമനുസരിക്കുകയും ചെയ്യും. ബാബ പറയുന്നു - എന്നെ അറിയുന്നതിനുള്ള പുരുഷാര്ത്ഥികളാണ് എല്ലാവരും. പൂര്ണ്ണമായും ദേഹീഅഭിമാനികളാകുന്നവര് അന്തിമത്തില് വിജയിക്കും. ബാക്കി എല്ലാവരിലും അല്പമെങ്കിലും ദേഹാഭിമാനം അവശേഷിക്കും. ബാബ ഗുപ്തമാണ്. ബാബക്ക് ഒന്നും കൊടുക്കാന് സാധിക്കില്ല. കുട്ടികള് ശിവക്ഷേത്രങ്ങളില് പോയി പറഞ്ഞുകൊടുക്കാറുണ്ട്. കുമാരിമാര് തന്നെയാണ് ശിവബാബയുടെ പരിചയം കൊടുക്കുന്നത്. കുമാരന്മാരും, കുമാരിമാരും രണ്ടുപേരുമുണ്ട്. കുമാരന്മാരും പരിചയം കൊടുക്കുന്നുണ്ട്. മാതാക്കളെ വിശേഷിച്ച് ഉയര്ത്തിക്കാണിക്കാന് കാരണം അവര് പുരുഷന്മാരെക്കാള് കൂടുതല് സേവനം ചെയ്തതിനാലാണ്. കുട്ടികള്ക്ക് സേവനത്തിനോട് താല്പര്യമുണ്ടായിരിക്കണം. ലൗകിക പഠിത്തത്തിനോടു താല്പര്യം കാണിക്കുന്നതു പോലെ. അത് ഭൗതീകം. ഇത് ആത്മീയം. ഭൗതീക പഠിത്തം പഠിച്ചാലും, അഭ്യാസങ്ങള് മുതലായവ പഠിച്ചാലും ഒന്നും തന്നെ ലഭിക്കില്ല. ഒരാള് തനിക്ക് കുട്ടി ജനിച്ചതിന്റെ ആഘോഷം നടത്തി എന്ന് വിചാരിക്കൂ ,അതില് എന്തുലഭിക്കാനാണ്. എന്തെങ്കിലും നേടിയെടുക്കാനുള്ള സമയം പോലുമില്ല. ഇവിടെനിന്നു പോയാലും ജനിക്കാറുണ്ട് എന്നാല് അവര് ഒന്നും മനസ്സിലാക്കില്ല. ജ്ഞാനത്തില് വന്ന് ശരീരം ഉപേക്ഷിച്ചവരാണെങ്കില് ഇവിടെ നിന്നും പഠിച്ചതിനനുസരിച്ച് അവര് ചെറുപ്പത്തിലേ തന്നെ ശിവബാബയെ ഓര്മ്മിക്കുന്നുണ്ടാകും. ഇത് മന്ത്രമല്ലേ. ചെറിയ കുട്ടികളെ പഠിപ്പിച്ചാല്, അവര്ക്ക് ബിന്ദു മുതലായവയൊന്നും മനസ്സിലാകുകയില്ല. ശിവബാബ-ശിവബാബ എന്ന് പറഞ്ഞുകൊണ്ടിരിക്കും. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ഗത്തിന്റെ സമ്പത്ത് ലഭിക്കും. ഇങ്ങനെയെല്ലാം കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുകയാണെങ്കില് അവരും സ്വര്ഗത്തില് വരും. എന്നാല് ഉയര്ന്ന പദവിയൊന്നും നേടാന് സാധിക്കില്ല. ഇങ്ങനെ ശിവബാബ, ശിവബാബ എന്ന് പറയുന്ന ധാരാളം കുട്ടികള് ഇവിടെ വരാറുണ്ട്. പിന്നീട് അന്തിമ ബുദ്ധിപോലെ ഗതിയുണ്ടാകും. ഇവിടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല് ചെറിയ കുട്ടികള് ഒന്നുമറിയാതെ ശിവ-ശിവാ എന്ന് പറയുന്നതു പോലെയാണ് മനുഷ്യര് ഇപ്പോള് ശിവനെ പൂജിക്കുന്നത്. പൂജിക്കുന്നു എന്നതല്ലാതെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അവരോട് പറയണം- നിങ്ങള് പൂജിക്കുന്നത് ജ്ഞാനസാഗരന്, ഗീതയുടെ ഭഗവാനെയാണ്. ആ ഭഗവാനാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. ശിവബാബയാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് പറയാന് സാധിക്കുന്ന മറ്റാരും ഈ ലോകത്തിലില്ല. ഇക്കാര്യം നിങ്ങള്ക്ക് മാത്രമേ അറിയൂ എന്നിട്ടും മറന്നു പോകുന്നു. ഭഗവാനുവാച -ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ആരാണ് പറയുന്നത് - ഭഗവാനുവാച, കാമം മഹാശത്രുവാണ്, കാമത്തിനു മേല് വിജയം നേടൂ. പഴയ ലോകത്തെ സന്ന്യസിക്കൂ. ഹഠയോഗികള് പരിധിയുള്ള സന്ന്യാസിമാരാണ്. അത് ശങ്കരാചാര്യന് ഇതു ശിവാചാര്യന്. ശിവാചാര്യന് നമ്മളെ പഠിപ്പിക്കുന്നു. കൃഷ്ണനെ ആചാര്യന് എന്ന് വിളിക്കില്ല. കൃഷ്ണന് ചെറിയ കുട്ടിയാണ്. സത്യയുഗത്തില് ജ്ഞാനത്തിന്റെ ആവശ്യവുമില്ല.

ശിവക്ഷേത്രങ്ങള് ഉള്ളയിടത്തെല്ലാം നിങ്ങള് കുട്ടികള്ക്ക് വളരെ നല്ല സേവനം ചെയ്യാന് സാധിക്കും. മാതാക്കള് പോകുന്നത് നല്ലതാണ്, കുമാരിമാരാണെങ്കില് വളരെ നല്ലത്. ഇപ്പോള് നമുക്ക് ബാബയില് നിന്ന് രാജ്യഭാഗ്യം നേടണം. ബാബ നമ്മളെ പഠിപ്പിക്കുന്നു, പിന്നീട് നമ്മള് മഹാരാജാവും- മഹാറാണിയുമാകും. ഉയര്ന്നതിലും, ഉയര്ന്നത് ബാബയാണ്, ഈ ജ്ഞാനം മനുഷ്യര്ക്കാര്ക്കും നല്കാന് സാധിക്കില്ല. ഇത് കലിയുഗമാണ്. സത്യയുഗത്തില് ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. ഇവര് രാജാവും-റാണിയും എങ്ങനെയായി, സത്യയുഗത്തിന്റെ അധികാരിയാകുന്നതിന് ആര് രാജയോഗം പഠിപ്പിച്ചു? ആരുടെ പൂജയാണോ നിങ്ങള് ചെയ്യുന്നത്, ആ ബാബ നിങ്ങളെ പഠിപ്പിച്ച് സത്യയുഗത്തിന്റെ അധികാരിയാക്കുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന... പതീത പ്രവൃത്തീ മാര്ഗ്ഗത്തിലുള്ളവര് തന്നെയാണ് പാവന പ്രവൃത്തീ മാര്ഗ്ഗത്തിലേക്ക് പോകുന്നത്. പറയുന്നുമുണ്ട,് ബാബാ ഞങ്ങള് പതിതരെ പാവനമാക്കൂ. പാവനമാക്കി ഇതുപോലെ ദേവതയാക്കൂ... അത് പ്രവൃത്തീ മാര്ഗമാണ്. നിവൃത്തി മാര്ഗത്തിലുള്ളവരുടെ ഗുരുവാകുന്നില്ല. ആരാണോ പവിത്രം അവരെയാണ് ഗുരുവാക്കുന്നത്. ഇങ്ങനെ സുഹൃത്തുക്കളായി കഴിയുന്ന ധാരാളം പേരുണ്ട്, അവര് വികാരത്തിനായി വിവാഹം കഴിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് ഇങ്ങനെയിങ്ങനെ സേവനം ചെയ്യണം. ഉള്ളില് ലഹരി ഉണ്ടായിരിക്കണം. എന്തുകൊണ്ട് എനിക്ക് ബാബയുടെ സല്പുത്രനായി സേവനം ചെയ്തുകൂടാ? പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുന്നു. ഇപ്പോള് കൃഷ്ണനല്ല, ശിവബാബയാണ് പറയുന്നത്. കൃഷ്ണന് ഒരേഒരു പ്രാവശ്യം സത്യയുഗത്തില് മാത്രമാണുള്ളത്. അടുത്ത ജന്മത്തില് രൂപവും, പേരും എല്ലാം മാറുന്നു. 84 ജന്മത്തില് 84 രൂപം. കൃഷ്ണന് ഈ ജ്ഞാനം ആരേയും പഠിപ്പിക്കാന് സാധിക്കില്ല. ആ കൃഷ്ണന് ഇവിടെ എങ്ങനെ വരാന് സാധിക്കും. ഇപ്പോള് നിങ്ങള് കുട്ടികള് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നു. അരകല്പം നല്ല ജന്മമായിരിക്കും, പിന്നീട് രാവണ രാജ്യം ആരംഭിക്കുന്നു. മനുഷ്യര് പൂര്ണ്ണമായും മൃഗത്തിന് സമാനമായി പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. രാവണ ജന്മമല്ലേ. ബാക്കി 84 ലക്ഷം ജന്മങ്ങളൊന്നുമില്ല. ഇത്രയും വൈവിധ്യത്തിലുണ്ട്. എന്നാല് ഇത്രയും ലക്ഷം ജന്മങ്ങളില്ല. ഇതെല്ലാം ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു. ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്. ആ ബാബ പഠിപ്പിക്കുന്നു, ഒപ്പം ഇദ്ദേഹവുമില്ലേ. പഠിക്കുന്നില്ലെങ്കില് ആരുടെയെങ്കിലും അടുത്ത് പോയി ദാസ-ദാസിയാകും. എന്താ ശിവബാബയുടെ ദാസ - ദാസിയാകുമോ? ബാബ മനസ്സിലാക്കിത്തരുന്നു, പഠിക്കുന്നില്ലെങ്കില് സത്യയുഗത്തില് പോയി ദാസ-ദാസിയാകും. ആരാണോ കഴിച്ച്, കുടിച്ച്, ഉറങ്ങി, അല്പം പോലും സേവനം ചെയ്യാത്തത് അവര് ആരാകും?.. ഞാന് ആരാകും എന്നത് ബുദ്ധിയിലും വരാറുണ്ടല്ലോ. ഞാന് മഹാരാജാവാകും. എന്റെ മുന്നില് പോലും വരില്ല. സ്വയവും മനസ്സിലാക്കുന്നു - ഞാനിങ്ങനെയാകും. പക്ഷേ എന്നിട്ടും ലജ്ജയെവിടെ?.. എനിക്ക് എന്റെ ഉന്നതി ചെയ്ത് എന്തെങ്കിലും നേടണം, ഇങ്ങനെ മനസിലാക്കുന്നതേയില്ല. അതിനാല് ബാബ പറയുന്നു, ഈ ബ്രഹ്മാവാണ് മനസ്സിലാക്കിത്തരുന്നതെന്ന് ഒരിക്കലും വിചാരിക്കരുത്, എല്ലായ്പ്പോഴും ശിവബാബയാണ് മനസ്സിലാക്കിത്തരുന്നത് എന്ന് മനസ്സിലാക്കൂ. ശിവബാബയെ ബഹുമാനിക്കുക തന്നെ വേണമല്ലോ. ബാബയോടൊപ്പം ധര്മ്മരാജനുമുണ്ട്. അല്ലെങ്കില് ധര്മ്മരാജന്റെ ശിക്ഷയും വളരെ അനുഭവിക്കേണ്ടി വരും. കുമാരിമാര്ക്ക് വളരെ സമര്ത്ഥരാകുക തന്നെ വേണം. ഇവിടെ കേട്ടു, പുറത്തുപോകുമ്പോള് എല്ലാം ഇല്ലാതായി, അങ്ങനെയല്ല. ഭക്തിമാര്ഗത്തിന്റെ സാധനങ്ങള് എത്രമാത്രമാണ്. അതിനാല് ഇപ്പോള് ബാബ പറയുന്നു, വിഷം ഉപേക്ഷിക്കൂ. സ്വര്ഗവാസിയാകൂ. അങ്ങനെയുള്ള സ്ലോഗനുകള് തയ്യാറാക്കൂ. ശക്തിശാലി സിംഹിണികളാകൂ. പരിധിയില്ലാത്ത ബാബയെ ലഭിച്ചു, ഇനിയെന്താണ് ചിന്ത. ഗവണ്മെന്റ് ധര്മ്മങ്ങളെത്തന്നെ അംഗീകരിക്കുന്നില്ല പിന്നെ അവരെങ്ങനെ മനുഷ്യരെ ദേവതയാക്കാന് വരും. അവര് പറയുന്നത് ഞങ്ങള് ഒരു ധര്മ്മത്തേയും അഗീകരിക്കുന്നില്ല, പിന്നെയെന്തിന് പരസ്പരം കലഹിക്കണം. അസത്യം തന്നെ അസത്യം, സത്യത്തിന്റ അംശംപോലുമില്ല. ഏറ്റവുമാദ്യം ഈശ്വരന് സര്വ്വവ്യാപിയെന്ന് പറഞ്ഞതിലൂടെ അസത്യം ആരംഭിച്ചു. ഹിന്ദു ധര്മ്മമേയില്ല. ക്രിസ്ത്യാനികള് അവരുടെ ധര്മ്മത്തില് തന്നെയാണ്. അവര് തന്റെ ധര്മ്മം മാറുന്നില്ല. നമ്മുടെ ഒരു ധര്മ്മം മാത്രമാണ് തന്റെ യഥാര്ത്ഥ ധര്മ്മം മാറി ഹിന്ദു എന്ന് പറയുന്നത്, പിന്നീട് നോക്കൂ എങ്ങനെയെല്ലാമുള്ള പേരുകളാണ് വരുന്നത്, ശ്രീ ശ്രീ ഇന്ന... ഇപ്പോള് ശ്രീ അര്ത്ഥം ശ്രേഷ്ഠം എവിടെ? ഒരാളുടേത് പോലും ശ്രീമതമല്ല. ഇതെല്ലാം അവരുടെ ഇരുമ്പ് യുഗത്തിലെ അഭിപ്രായങ്ങളാണ്. അതിനെ ശ്രീമതമെന്ന് എങ്ങനെ പറയും? ഇപ്പോള് നിങ്ങള് കുമാരിമാര് ശക്തിശാലിയായി മാറൂ എങ്കില് ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കും. എന്നാല് യോഗയുക്തരായ നല്ല സമര്ത്ഥരായ കുട്ടികള് വേണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ഉന്നതിക്കു വേണ്ടി ബാബയുടെ സേവനത്തില് തത്പരരാകണം. വെറുതെ കഴിച്ചും, കുടിച്ചും, ഉറങ്ങിയും കഴിഞ്ഞാല് പദവി നഷ്ടമാകും.

2) ബാബയേയും, പഠിത്തത്തേയും ബഹുമാനിക്കണം. ദേഹീഅഭിമാനിയാകാന് പരിപൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ബാബയുടെ ശിക്ഷണങ്ങളെ ധാരണ ചെയ്ത് സുപുത്രരാകണം.

വരദാനം :-
സേവനങ്ങള് ചെയ്തുകൊണ്ടും ഉപരാമസ്ഥിതിയിലിരിക്കുന്ന യോഗയുക്തരും, യുക്തിയുക്തരുമായ സേവാധാരികളായി ഭവിക്കട്ടെ.

ആരാണോ യോഗയുക്തരും, യുക്തിയുക്തരുമായ സേവാധാരികള് അവര് സേവനങ്ങള് ചെയ്തുകൊണ്ടും സദാ വേറിട്ടഅവസ്ഥയില് ഇരിക്കും.അല്ലാതെ സേവനങ്ങള് ധാരാളമുണ്ട് അതിനാല് അശരീരി സ്ഥിതിയില് ഇരിക്കാനാവുന്നില്ല എന്ന് പറയില്ല.ഇത് എന്റെ കാര്യമല്ല,ബാബ തന്ന സേവനമാണ് എന്ന് ഓര്മ്മയുണ്ടായിരിക്കണം.അപ്പോള് ബന്ധനമുക്തരായി ഇരിക്കാനാവും.ട്രസ്റ്റിയാണ്,ബന്ധനമുക്തമാണ് എന്നീ പ്രാക്ടീസുകള് ചെയ്യണം.സൃഷ്ടിയുടെ അതിയുടെസമയത്തും അന്തിമഅവസ്ഥയിലും കര്മ്മാതീതഅവസ്ഥയുടെ പ്രാക്ടീസ് ചെയ്യണം.എങ്ങിനെയാണോ ഇടക്കിടെ സങ്കല്പങ്ങളുടെ ട്രാഫിക്നെ കണ്ട്രോള് ചെയ്യുന്നത് അതുപോലെ അന്തിമസമയത്തെ കര്മ്മാതീത അവസ്ഥയുടേയും പ്രാക്ടീസ് ചെയ്യണം.അപ്പോള് മാത്രമേ അന്തിമത്തില് പദവിയോടെ പാസാകാന് കഴിയുകയുള്ളൂ.

സ്ലോഗന് :-
ശുഭഭാവന കാരണങ്ങളെ നിവാരണങ്ങളിലേക്ക് പരിവര്ത്തനം ചെയ്യുന്നു.


അവ്യക്തസൂചന- ആത്മീയമായ അന്തസ്സിന്റെയും, പവിത്രതയുടേയും വ്യക്തിത്വത്തെ സ്വായത്തമാക്കൂ

പവിത്രത ഈ വിശേഷബ്രാഹ്മണ ജന്മത്തിന്റെ പ്രത്യേകതയാണ്. പവിത്ര സങ്കല്പങ്ങള് ബ്രാഹ്മണരുടെ ബുദ്ധിയുടെ ഭോജനമാണ്. പവിത്രദൃഷ്ടി ബ്രാഹ്മണരുടെ കണ്ണുകളിലെ പ്രകാശമാണ്. പവിത്ര കര്മ്മങ്ങള് ബ്രാഹ്മണജീവിതത്തിലെ പ്രത്യേക ജോലിയാണ്. പവിത്ര സംബന്ധസമ്പര്ക്കങ്ങള് ബ്രാഹ്മണജീവിതത്തിന്റെ മര്യാദകളാണ്. ഇങ്ങിനെയുള്ള വിശേഷപ്പെട്ട വസ്തുക്കളെ സ്വന്തമാക്കാനായി പരിശ്രമിക്കേണ്ട കാര്യമില്ല. അധികാരത്തോടെ ഇവയെ സ്വന്തമാക്കൂ.താങ്കളുടെ ജീവിതത്തിന്റെ വരദാനവും ഈ പവിത്രത തന്നെയാണ്.