മധുരമായ കുട്ടികളെ -
വൃക്ഷപതിയായ ബാബ നിങ്ങൾ കുട്ടികളിൽ ബൃഹസ്പതി ദശയിരുത്തിയിരിക്കുകയാണ്, നിങ്ങൾ
ഇപ്പോൾ അവിനാശിയായ സുഖത്തിന്റെ ലോകത്തിലേക്ക് പോവുകയാണ്.
ചോദ്യം :-
ഏത് കുട്ടികളിലാണ് അവിനാശിയായ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നത്? അവരുടെ
അടയാളമെന്തായിരിക്കും?
ഉത്തരം :-
ദേഹത്തിന്റെ
എല്ലാ സംബന്ധങ്ങളേയും ത്യാഗം ചെയ്ത് സ്വയത്തെ ആത്മാവാണെന്ന നിശ്ചയം വെക്കുന്നത്
ഇങ്ങനെയുള്ള നിശ്ചയ, ആത്മീയ ബുദ്ധിയുള്ള കുട്ടികളിലാണ് ബൃഹസ്പതിയുടെ
ദശയുണ്ടാകുന്നത്. അവരുടെ സുഖത്തിനെക്കുറിച്ചുള്ള മഹിമയാണ്-അതീന്ദ്രിയ സുഖം
ഗോപ-ഗോപികമാരോട് ചോദിക്കൂ. അവരുടെ സന്തോഷം ഒരിക്കലും നഷ്ടപ്പെടില്ല.
ഗീതം :-
ഓം നമ:
ശിവായ.....
ഓംശാന്തി.
കുട്ടികൾ ബാബയുടെ മഹിമ കേട്ടു. ഇന്ന് വൃക്ഷപതി ദിനമാണെന്നാണ് പറയുന്നത്,
ബൃഹസ്പതി ദിനം എന്നും പറയും. ഇതിനെത്തന്നെയാണ് വ്യാഴാഴ്ച എന്നും പറയുന്നത്.
കേവലം ഗുരുദിനമല്ല, സത്ഗുരുദിനം. ബംഗാളിൽ സത്ഗുരുവാർ വളരെ ആഘോഷിക്കാറുണ്ട്.
മനുഷ്യ സൃഷ്ടിയുടെ ബീജരൂപമായതിനാൽ ബാബയെ വൃക്ഷപതിയെന്ന് പറയുന്നു. ബാബ വിത്താണ്
അതുപോലെ വൃക്ഷപതിയുമാണ്. വൃക്ഷത്തിലെ ബീജമാണ് അച്ഛൻ. വിത്തിൽ നിന്നാണ്
വൃക്ഷമുണ്ടാകുന്നത്. ഇത് മനുഷ്യ സൃഷ്ടി വൃക്ഷമാണ്. ഈ വൃക്ഷത്തിന്റെ വിത്ത്
മുകളിലാണ്. നമ്മൾ കുട്ടികൾക്ക് ഇപ്പോൾ അവിനാശിയായ ബൃഹസ്പതിയുടെ ദശയായതു കൊണ്ട്
അവിനാശിയായ സ്വരാജ്യം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നറിയാം. സത്യയുഗത്തെ
അവിനാശിയായ സുഖധാമമെന്നാണ് പറയുന്നത്. കലിയുഗത്തെ വിനാശിയായ ദുഃഖധാമമെന്നാണ്
പറയുന്നത്. ഇപ്പോൾ ദുഃഖധാമത്തിന്റെ വിനാശമുണ്ടാകണം. സുഖധാമം അവിനാശിയാണ്.
അവിനാശി വൃക്ഷപതിയായ ബാബ സ്ഥാപിക്കുന്ന സുഖധാമം പകുതി കല്പം നിലനിൽക്കുന്നു.
കുട്ടികൾ സേവനത്തിനു വേണ്ടിയുള്ള പോയിന്റുകൾ കുറിച്ചു വെക്കണം. ഈ
പോയിന്റുകളെല്ലാം മുഖ്യമായത് പ്രദർശിനിയിൽ മനസ്സിലാക്കിക്കൊടുക്കണം. കാരണം
മനുഷ്യർ ഒന്നും മനസ്സിലാക്കുന്നില്ല. ഇത് വാസ്തവത്തിൽ ജ്ഞാനമാണ്. ബാബ ഈ ജ്ഞാനം
ഇപ്പോൾ പുതിയ ലോകത്തിന്റെയും പഴയ ലോകത്തിന്റെയും ഇടയിലാണ് നൽകുന്നത്. പിന്നീട്
ഈ ജ്ഞാനം പ്രായേണ ലോപിക്കും. ദേവതകൾക്ക് ഈ ജ്ഞാനമില്ല. അഥവാ ചക്രത്തിന്റെ
ജ്ഞാനമുണ്ടായിരുന്നെങ്കിൽ രാജ്യം ഭരിക്കാനുള്ള ആനന്ദമുണ്ടാകില്ല. ഇപ്പോൾ
നിങ്ങൾക്ക് അങ്ങനെയുള്ള ചിന്ത വരുന്നില്ലേ. രാജ്യപദവി എടുത്തതിനു ശേഷം നമ്മുടെ
അവസ്ഥ ഇങ്ങനെയായിരിക്കുമോ! എന്ന ചിന്ത നിങ്ങൾക്ക് വരുന്നില്ലേ. പക്ഷെ, ഈ ഡ്രാമ
ഉണ്ടാക്കപ്പെട്ടതാണ്. ചക്രം കറങ്ങുക തന്നെ ചെയ്യും. ലോകത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ആവർത്തിക്കുകയാണ്. എങ്ങനെയാണ് ആവർത്തിക്കുന്നതെന്ന് നിങ്ങൾ
കുട്ടികൾക്ക് അറിയാം. ഇത് മനുഷ്യ സൃഷ്ടിയാണ്. നിങ്ങളുടെ ബുദ്ധിയിൽ
മൂലവതനത്തിന്റെയും വൃക്ഷമുണ്ട്. എല്ലാവരുടേയും വിഭാഗം വേറെ വേറെയാണ്. ആരുടേയും
ബുദ്ധിയിൽ ഈ കാര്യങ്ങൾ ഒരിക്കലും ഉണ്ടായിരിക്കുകയില്ല. ഈ കാര്യങ്ങൾ ഒരു
ശാസ്ത്രത്തിലും എഴുതി വെച്ചിട്ടില്ല. നമ്മൾ അവിനാശിയായ ആത്മാവ് ശാന്തിധാമത്തിൽ
വസിക്കുന്നവരാണ്. ഒരിക്കലും വിനാശമാകുന്നില്ല. വെള്ളത്തിൽ നിന്നും
കുമിളകളുണ്ടായതിനു ശേഷം വെള്ളത്തിൽ തന്നെ പോയി ലയിക്കുന്നു എന്ന് മനുഷ്യർ
കരുതുന്നു. നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ രഹസ്യവുമുണ്ട്. അവിനാശിയായ ആത്മാവിലാണ്
മുഴുവൻ പാർട്ടും അടങ്ങിയിട്ടുള്ളത്. ചക്രത്തിന്റെ ഈ ജ്ഞാനം ഒരു
ശാസ്ത്രത്തിലുമില്ല. ചിലയിടങ്ങളിൽ സ്വസ്തികയുടെ ചിഹ്നവും കാണിക്കാറുണ്ട്.
ചക്രത്തിൽ വരകൾ വരച്ച് അനേക ധർമ്മങ്ങളുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു.
മുഖ്യമായും 4 ധർമ്മങ്ങളും ശാസ്ത്രങ്ങളുമുണ്ട്. സത്യയുഗത്തിലും ത്രേതായുഗത്തിലും
ഒരു ധർമ്മവും സ്ഥാപിക്കപ്പെടുന്നില്ല. അവിടെ ഒരു ധർമ്മ ശാസ്ത്രവുമില്ല.
ധർമ്മശാസ്ത്രങ്ങളെല്ലം ദ്വാപരയുഗം മുതലാണ് ആരംഭിക്കുന്നത്. പിന്നീട് എത്ര
വൃദ്ധിയാണ് ഉണ്ടാകുന്നതെന്ന് നോക്കി കാണൂ. ശരി, ഗീത ആരാണ് കേൾപ്പിച്ചത്? ബാബ
പറയുന്നു-ഞാൻ കല്പത്തിലെ സംഗമയുഗത്തിൽ മാത്രമാണ് വരുന്നത്. എന്നാൽ മനുഷ്യർ കല്പം
എന്ന വാക്കിനെ മാറ്റി ഓരോ യുഗത്തിന്റെ സംഗമത്തിലും വരുന്നു എന്ന് എഴുതി വെച്ചു.
സംഗമയുഗത്തിൽ വാസ്തവത്തിൽ മറ്റാരും വന്ന് ധർമ്മം സ്ഥാപിക്കുന്നില്ല.
ത്രേതായുഗത്തിന്റെ അവസാനവും, ദ്വാപരയുഗത്തിന്റെ ആരംഭത്തിലുമുള്ള സംഗമത്തിൽ ഇസ്ലാം
ധർമ്മം സ്ഥാപിക്കപ്പെട്ടു എന്നത് ശരിയല്ല. ദ്വാപരയുഗത്തിലാണ്
സ്ഥാപിക്കപ്പെട്ടതെന്ന് പറയും. സംഗമയുഗത്തിലെ ഈ സമയം അതിമനോഹരമാണ്. ഈ
സമയത്തെയാണ് കുംഭമേള എന്ന് പറയുന്നത്. കുംഭമേള സംഗമത്തെയാണ് പറയുന്നത്. ഇത്
ആത്മാക്കളുടേയും പരമാത്മാവിന്റെയും മിലനത്തിന്റെ സംഗമമാണ്. ഈ ആത്മീയ മിലനം
നടക്കുന്നത് സംഗമത്തിലാണ്. എന്നാൽ മനുഷ്യർ ഗംഗാജലത്തിന്റെ പേരാണ്
പ്രശസ്തമാക്കിയത്. അവർക്ക് ജ്ഞാന സാഗരനായ പരമപിതാ പരമാത്മാവിനേയും അറിയില്ല.
ബാബ എങ്ങനെയാണ് പതിതമായ ലോകത്തെ പാവനമാക്കി മാറ്റിയത് എന്ന് ഒരു ശാസ്ത്രത്തിലും
ഇല്ല. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളോട് പറയുന്നു-എന്നെ മാത്രം ഓർമ്മിക്കൂ.
ദേഹത്തിന്റെ എല്ലാ ധർമ്മത്തേയും ത്യാഗം ചെയ്യൂ. ആരോടാണ് പറയുന്നത്? ആത്മാക്കളോട്.
ഇതിനെയാണ് ജീവിച്ചിരിക്കെ മരിക്കുക എന്ന് പറയുന്നത്. മനുഷ്യർ ശരീരം
ഉപേക്ഷിക്കുമ്പോൾ ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഇല്ലാതാകുന്നു.
ബാബ പറയുന്നു- ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും ഉപേക്ഷിച്ച് സ്വയത്തെ
ആത്മാവാണെന്ന് നിശ്ചയിക്കൂ. നിശ്ചയമുള്ള ആത്മീയ ബുദ്ധിയുള്ളവരായി മാറൂ. കൂടുതൽ
ഓർമ്മിക്കുന്നതിലൂടെ ബൃഹസ്പതിയുടെ ദശയുണ്ടാകുന്നു. നമ്മൾ എത്രയാണ് ശിവബാബയെ
ഓർമ്മിക്കുന്നത് എന്ന് പരിശോധിക്കൂ! ഓർമ്മയിലൂടെ മാത്രമാണ് കറ ഇല്ലാതായി
നിങ്ങൾക്ക് സന്തോഷമുണ്ടാകുന്നത്. നമ്മൾ ആത്മാക്കൾ ബാബയെ എത്ര
ഓർമ്മിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അനുഭവം ചെയ്യാൻ സാധിക്കും. കുറച്ച്
ഓർമ്മിക്കുന്നതിലൂടെ കറയും കുറച്ചു മാത്രമെ ഇല്ലാതാവുകയുള്ളൂ. സന്തോഷവും കുറയും.
പദവിയും കുറയും. ആത്മാവാണ് സതോ,രജോ,തമോ ആയി മാറുന്നത്. ഈ സമയത്ത് മാത്രമാണ്
ഗോപ-ഗോപികമാരുടെ അതീന്ദ്രിയ സുഖത്തിന്റെ മഹിമയുള്ളത്. ബാബയെ അല്ലാതെ മറ്റാരെയും
ഓർമ്മ വരുന്നില്ല എങ്കിൽ സന്തോഷത്തിന്റെ ലഹരി വർദ്ധിക്കും. നമ്മളിൽ ബൃഹസ്പതിയുടെ
ദശ അല്ലെങ്കിൽ സത്ഗുരുവിന്റെ ദശയാണ് ഉള്ളത്. പിന്നീട് സന്തോഷം
അപ്രത്യക്ഷമാകുമ്പോൾ ബൃഹസ്പതിയുടെ ദശ മാറി രാഹുവിന്റെ ദശയാണെന്ന് പറയുന്നു. ചിലർ
വളരെ ധനവാനായിരിക്കും, മറ്റു ചിലർ തന്റേതായതെല്ലാം പണയം വെച്ച് പിന്നീട്
പാപ്പരാകുന്നു. ഭാരതത്തിന് ഗ്രഹണം ബാധിക്കുമ്പോഴാണ് പറയുന്നത്-ദാനം നൽകിയാൽ
ഗ്രഹണം ഇല്ലാതാകുമെന്ന്. നമ്മുടെ 16 കലാ സമ്പൂർണ്ണമായിരുന്ന ദേവീ-ദേവത
ധർമ്മത്തിന് ഗ്രഹണം ബാധിച്ചിരിക്കുകയാണ്. രാഹുവിന്റെ ദശയാകുമ്പോഴാണ് ദേവതകളുടെ
മുന്നിൽ പോയി പാടുന്നത്-അങ്ങ് സർവ്വഗുണ സമ്പന്നമാണ്....ഞങ്ങൾ പാപിയും
കപടതയുമുള്ളവരാണെന്ന്. രാഹുവിന്റെ ഗ്രഹണം ബാധിക്കുന്നതിലൂടെയാണ് എല്ലാവരും
കറുത്ത് പോയത് എന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു. പൂർണ്ണ ചന്ദ്രനു ശേഷം
അവസാനം ഒരു വര മാത്രം കാണാൻ സാധിക്കും.അതുപോലെ ദേവീ-ദേവതകളുടെയും ചിത്രമുണ്ട്
എന്ന് ബാബ മനസ്സിലാക്കി തരുന്നു. ഗീതയാണ് ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ
ശാസ്ത്രം. എന്നാൽ ദേവീ-ദേവതകൾക്ക് തന്റെ ധർമ്മത്തെക്കുറിച്ച് അറിയില്ല.
ധർമ്മനേതാക്കളുടെ സമ്മേളനങ്ങളെല്ലാം നടത്താറുണ്ട്. ഈശ്വരൻ സർവ്വവ്യാപിയല്ല എന്ന്
നിങ്ങൾക്ക് സമ്മേളനങ്ങളിലും മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. ഈശ്വരൻ,
പരിധിയില്ലാത്ത അച്ഛനാണ് .ഈ അച്ഛനാണ് കുട്ടികൾക്ക് വന്ന് സമ്പത്ത് നൽകുന്നത്.
സാധു-സന്യാസിമാർക്കൊന്നും സമ്പത്ത് ലഭിക്കുന്നില്ലെങ്കിൽ അവരെങ്ങനെ അംഗീകരിക്കും!
നിങ്ങൾ കുട്ടികൾക്കാണ് സമ്പത്ത് ലഭിക്കുന്നത്. ഈശ്വരൻ സർവ്വവ്യാപിയല്ല എന്ന
മുഖ്യമായ കാര്യമാണ് തെളിയിക്കേണ്ടത്. ശിവജയന്തി ആഘോഷിക്കുന്നു. ശിവജയന്തിയെന്നോ
രുദ്രജയന്തിയെന്നോ പറഞ്ഞാലും ഒന്നു തന്നെയാണ്. രുദ്രനായ ബാബയാണ് ഈ ജ്ഞാന യജ്ഞം
രചിക്കുന്നത്. രുദ്രൻ എന്ന് ശിവനെയാണ് പറയുന്നത്. ഈ ഗീതാ ജ്ഞാന യജ്ഞത്തിലൂടെയാണ്
വിനാശത്തിന്റെ ജ്വാല പ്രജ്വലിതമായത്. നിരാകാരനായ ബാബ രുദ്ര ജ്ഞാന യജ്ഞം
എങ്ങനെയാണ് രചിക്കുന്നതെന്ന് നിങ്ങളാണ് പ്രത്യക്ഷത്തിൽ കാണുന്നത്.
സാകാരത്തിലുള്ള ബ്രഹ്മാബാബക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ പരിധിയില്ലാത്ത
യജ്ഞത്തിൽ പഴയ ലോകം മുഴുവൻ സ്വാഹയാകും. ബാക്കിയെല്ലാം ഭൗതീകമായ യജ്ഞമാണ്. എത്ര
രാത്രിയും-പകലും തമ്മിലുള്ള വ്യത്യാസമാണ്. ബാബ പറയുന്നു-ഇത് രുദ്ര ജ്ഞാന
യജ്ഞമാണ്. വിനാശവുമുണ്ടാവുക തന്നെ വേണം. നിങ്ങൾ എപ്പോഴാണോ പാസാകുന്നത്, പൂർണ്ണ
ജ്ഞാനിയും യോഗിയുമായി മാറുന്നത് അപ്പോൾ നിങ്ങൾക്കു വേണ്ടി പുതിയ ലോകമാകുന്ന
സ്വർഗ്ഗം വേണം. തീർച്ചയായും നരകത്തിന്റെ വിനാശമുണ്ടാകണം. രാജസ്വ അശ്വമേധ എന്ന
വാക്കും ശരിയാണ്. ഈ യജ്ഞത്തിലാണ് എല്ലാം സ്വാഹാ ചെയ്യുന്നത്. വാസ്തവത്തിൽ കുതിര
എന്നത് നിങ്ങളുടെ ഈ ശരീരമാകുന്ന രഥമാണ്. ദക്ഷപ്രജാപതി യജ്ഞം രചിച്ചതിന്റെയും ഒരു
കഥയുണ്ട്.
നമ്മളെ വൃക്ഷപതിയായ ബാബയാണ് പഠിപ്പിക്കുന്നത് എന്ന സന്തോഷം നിങ്ങൾ കുട്ടികൾക്ക്
എത്ര ഉണ്ടായിരിക്കണം. ഇപ്പോൾ നമ്മളിൽ ബൃഹസ്പതിയുടെ ദശയാണ്, നമ്മുടെ അവസ്ഥ വളരെ
നല്ലതാണ്. പിന്നീട് പുരുഷാർത്ഥത്തിൽ മുന്നോട്ട് പോകുന്തോറും എഴുതുന്നു, ബാബാ,
നമുക്ക് സംശയമുണ്ടാകുന്നു. ആദ്യം നമ്മൾ വളരെ സന്തോഷത്തിലായിരുന്നു, ഇപ്പോൾ എന്ത്
സംഭവിച്ചു എന്ന് അറിയില്ല. ഇവിടെ ബാബയുടേതായി മാറുക വളരെ വലിയ യാത്രയാണ്. മറ്റ്
തീർത്ഥ യാത്രകളിലേക്കെല്ലാം പോകുമ്പോൾ എത്ര പൈസയാണ് ചെലവാക്കുന്നത്. എന്നാൽ
ഇവിടെ പൈസ ദാനം ചെയ്യുന്നതിന്റെ കാര്യമൊന്നുമില്ല. ഈ ജ്ഞാനമാർഗ്ഗത്തിൽ ഒരു പൈസയും
ചെലവാക്കേണ്ട കാര്യമില്ല. മറ്റെല്ലാം ഭൗതീകമായ യാത്രകളാണ്. നിങ്ങളുടേത് ആത്മീയ
യാത്രയാണ്. ഭൗതീകമായ യാത്രയിലൂടെ ഒരു ലാഭവുമില്ല. ഗീതവുമുണ്ടല്ലോ- നാലുഭാഗത്തും
ചുറ്റിക്കറങ്ങിയിട്ടും ജന്മ-ജന്മാന്തരങ്ങളായി ബാബയിൽ നിന്നും ദൂരെയായിരുന്നു.
എത്രയധികം യാത്രകൾ ചെയ്തിട്ടുണ്ടായിരിക്കുമെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു.
മനൂഷ്യർ എവിടേക്കെങ്കിലും തീർച്ചയായും പോകും. ഹരിദ്വാറിൽ ഗംഗാനദിയുടെ അടുത്ത്
തീർച്ചയായും പോകും. ഗംഗ പതിത-പാവനിയാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോൾ നിങ്ങളാണ്
വാസ്തവത്തിൽ സത്യം-സത്യമായ ജ്ഞാന ഗംഗകൾ. ഒരുപാട് പേർ നിങ്ങളുടെ അടുത്ത് വന്ന്
ജ്ഞാന-സ്നാനം ചെയ്യുന്നുണ്ട്. സത്ഗുരു ഒന്നു മാത്രമാണ് എന്ന് ബാബ മനസ്സിലാക്കി
തന്നു. സർവ്വരുടേയും സത്ഗതി ദാതാവ് ഒരു സത്ഗുരു അല്ലാതെ മറ്റൊരു ഗുരുവുമല്ല.
ബാബ പറയുന്നു- ഞാൻ നിങ്ങൾക്ക് കല്പ-കല്പം സംഗമയുഗത്തിൽ സത്ഗതി നൽകിയാണ് പൂജാരിയിൽ
നിന്നും പൂജ്യരാക്കി മാറ്റുന്നത്. പിന്നീട് നിങ്ങൾ പൂജാരിയും ദുഃഖിയുമായി
മാറുന്നു. ഇതും ഇപ്പോഴാണ് മനസ്സിലായത്. പകുതി കല്പമാണ് നമ്മുടെ
രാജ്യമുണ്ടാകുന്നത്, പിന്നീട് ദ്വാപരയുഗം മുതൽ നമ്മൾ ദേവീ-ദേവതകളാണ്
വാമമാർഗ്ഗത്തിലേക്ക് പോകുന്നത്. രാവണ രാജ്യം ആരംഭിക്കുമ്പോഴാണ് വാമമാർഗ്ഗം
തുടങ്ങുന്നത്. വാമമാർഗ്ഗത്തിലേക്ക് പോയവരുടേയും അടയാളമുണ്ട്. ജഗന്നാഥ
ക്ഷേത്രത്തിൽ പോയി നോക്കു ഉള്ളിൽ കറുത്ത മൂർത്തിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
പുറത്ത് ദേവതകളുടെ മോശമായ ചിത്രങ്ങളുമുണ്ട്. നമുക്കും ഇതെന്താണെന്നൊന്നും മുമ്പ്
അറിയുമായിരുന്നില്ലല്ലോ. വികാരികളായ മനുഷ്യർ വികാരി ദൃഷ്ടിയിലൂടെ നോക്കുന്നു.
ദേവതകളും വികാരികളായിരുന്നു എന്ന് മനസ്സിലാക്കുന്നു. ദേവതകൾ വാമമാർഗ്ഗത്തിലേക്ക്
പോകുന്നു എന്ന് എഴുതി വെച്ചിട്ടുണ്ട്. വസ്ത്രം ദേവതകളുടെതാണ്
കാണിച്ചിരിക്കുന്നത്. ദിൽവാഡാ ക്ഷേത്രത്തിൽ സ്വർഗ്ഗം മുകളിലാണ്
കാണിച്ചിട്ടുള്ളത്. താഴെ തപസ്സ് ചെയ്യുന്നതായി കാണിച്ചിരിക്കുന്നു. ഈ രഹസ്യങ്ങളെ
കുറിച്ച് മറ്റാർക്കും അറിയില്ല. ബ്രഹ്മാബാബ ശിവബാബയുടെ അനുഭവിയായ രഥമാണല്ലോ.
ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു....എന്ന് നിങ്ങൾ കുട്ടികൾ
ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ആദ്യം ബാബയിൽ നിന്നും വേറിട്ടവർ തന്നെയാണ്
പിന്നീട് വന്ന് ആദ്യം കണ്ടുമുട്ടുന്നത്. ശ്രീകൃഷ്ണൻ സത്യയുഗത്തിലെ ആദ്യത്തെ
രാജകുമാരനാണ്. അപ്പോൾ കൃഷ്ണന്റെ അച്ഛനുമുണ്ടായിരിക്കുമല്ലോ. എന്നാൽ കൃഷ്ണന്റെ
അമ്മയെയും അച്ഛനെയും കുറിച്ചൊന്നും കൂടുതലായി കാണിക്കുന്നില്ല. തലയിൽ വെച്ച്
നദിയിലൂടെ അക്കരെയെത്തിച്ചതായി മാത്രമെ കാണിക്കുന്നുള്ളൂ. രാജ്യപദവിയൊന്നും
കാണിച്ചിട്ടില്ല. കൃഷ്ണന്റെ അച്ഛന്റെ മഹിമ എന്തുകൊണ്ടാണ് ഇല്ലാത്തത്! കൃഷ്ണന്റെ
ആത്മാവ് ഈ സമയം വളരെ നല്ല രീതിയിൽ പഠിപ്പ് പഠിച്ചു എന്ന് നിങ്ങൾക്കറിയാം.
അതുകൊണ്ട് അമ്മയേക്കാളും അച്ഛനേക്കാളും ഉയർന്ന പദവി പ്രാപ്തമാക്കി. നമ്മൾ
ശ്രീകൃഷ്ണന്റെ രാജധാനിയിലായിരുന്നു, സ്വർഗ്ഗത്തിലായിരുന്നല്ലോ. പിന്നീട് നമ്മൾ
ചന്ദ്രവംശികളായി മാറി. വീണ്ടും സൂര്യവംശികളായി മാറുന്നതിനുവേണ്ടി ശ്രീമതത്തിലൂടെ
പാവനമായി മാറി പാവനമായ ലോകത്തിന്റെ അധികാരിയായി മാറും. ഓരോരുത്തർക്കും അവനവന്റെ
അവസ്ഥയെ കാണാൻ സാധിക്കും. ഈ സമയം നമ്മൾ ശരീരത്തെ ഉപേക്ഷിക്കുകയാണെങ്കിൽ എന്ത്
ഗതി ലഭിക്കും! എന്ന് ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കും. ബാബയെ എത്രത്തോളം
ഓർമ്മിക്കുന്നുവോ അത്രത്തോളം വികർമ്മങ്ങൾ വിനാശമാകും. മനുഷ്യർക്ക് എന്തെങ്കിലും
ആപത്തുകൾ അഥവാ ദുഃഖം വരുമ്പോൾ അഥവാ പാപ്പരാകുമ്പോൾ സന്യാസിമാരുടെ സംഗം ചേരുന്നു.
ഇവർ ഭക്തരാണല്ലോ ചതിക്കില്ല എന്ന് മനുഷ്യർ കരുതുന്നു. ഇങ്ങനെയുള്ളവർ 2-4 വർഷത്തിൽ
വളരെ ധനവാനായി മാറുന്നു. അവരുടെയടുത്ത് ഒരുപാട് പൈസ ഒളിച്ചു വെച്ചിരിക്കും.
ഓരോരുത്തർക്കും അവനവന്റെ ബുദ്ധി കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. നിങ്ങളിലും
വളരെ കുറച്ച് ഓർമ്മിക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് ബാബ പറയുന്നത്-അവനവന്റെ
മംഗളമുണ്ടാകണമെങ്കിൽ തന്റെ കൈയ്യിൽ നോട്ട് ബുക്ക് വെയ്ക്കൂ. ചാർട്ട് നോട്ട്
ചെയ്യൂ. മുഴുവൻ ദിവസത്തിലും നമ്മൾ എത്ര സമയം ഓർമ്മിച്ചു! മനുഷ്യർ മുഴുവൻ ജീവിത
കഥയും എഴുതുന്നു. നിങ്ങൾക്ക് അവനവന്റെ ഉന്നതിക്കുവേണ്ടി ഓർമ്മയുടെ ചാർട്ട്
വെച്ചാൽ മാത്രം മതി. ബാബയെ ഓർമ്മിക്കുന്നില്ലെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ
സാധിക്കില്ല. വികർമ്മങ്ങൾ വിനാശമാകുന്നില്ലെങ്കിൽ ഉയർന്ന പദവി എങ്ങനെ
പ്രാപ്തമാക്കും! അപ്പോൾ ശിക്ഷ അനുഭവിക്കേണ്ടി വരും. ശിക്ഷ അനുഭവിക്കാത്തവർക്ക്
നല്ല പദവി ലഭിക്കും. ശിക്ഷ അനുഭവിച്ചതിനു ശേഷം കുറച്ചെന്തെങ്കിലും പദവി
പ്രാപ്തമാക്കുന്നതിൽ എന്താണ് കാര്യം! ധർമ്മരാജനിൽ നിന്നും
ശിക്ഷയനുഭവിക്കാതിരിക്കാനും, പദവി നഷ്ടപ്പെടാതിരിക്കാനുമുള്ള പുരുഷാർത്ഥം
ചെയ്യണം. ശിവബാബയും ധർമ്മരാജനുമുണ്ട് എന്ന് നിങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക്
എല്ലാ സാക്ഷാത്കാരവും ചെയ്യിപ്പിക്കുന്നു. നിങ്ങൾ ഇതെല്ലാം ചെയ്തിട്ടുണ്ട്,
ഓർമ്മയുണ്ടോ? ഇനി ശിക്ഷയനുഭവിച്ചോളൂ. പിന്നീട് ജന്മ-ജന്മാന്തരങ്ങളുടെ ശിക്ഷയാണ്
ഒറ്റ സമയം അനുഭവിക്കുന്നത്. അവസാനം അല്പം റൊട്ടിക്കഷണം ലഭിച്ചിട്ടെന്തു കാര്യം!
ഒരിക്കലും ശിക്ഷയനുഭവിക്കരുത്. തന്റെ കണക്കു പുസ്തകം നോക്കുന്നതു പോലെ തന്റെ
അവസ്ഥയെ പരിശോധിക്കണം. ചിലർ 6 മാസത്തിന്റെ, മറ്റു ചിലർ 12 മാസത്തിന്റെ
കണക്കെടുക്കാറുണ്ട്. ചിലർ ദിവസവും നോക്കുന്നു. ബാബ പറയുന്നു- നിങ്ങളും
കച്ചവടക്കാരാണ്. ചുരുക്കം ചില കച്ചവടക്കാരാണ് പരിധിയില്ലാത്ത ബാബയുമായി കച്ചവടം
ചെയ്യുന്നത്. ധനമില്ലെങ്കിലും ശരീരവും മനസ്സുമുണ്ടല്ലോ. ബാബയെ ദല്ലാൾ എന്നും
പറയുന്നു. എല്ലാം എക്സ്ചേഞ്ച് ചെയ്യുന്നു. നിങ്ങൾ ശരീരവും മനസ്സും ധനവും
നൽകുമ്പോൾ പകരമായി 21 ജന്മത്തേക്കു വേണ്ടി എത്ര സമ്പത്താണ് പ്രാപ്തമാക്കുന്നത്.
ബാബാ, ഞാൻ അങ്ങയുടേതാണ്. നമ്മുടെ ആത്മാവും ശരീരവും ലക്ഷ്മീ-നാരായണനു സമാനമായി
മാറുന്ന തരത്തിലുള്ള യുക്തി പറഞ്ഞു തരൂ. ബാബ പറയുന്നു-ഞാൻ നിങ്ങളെ എത്ര
വെളുത്തവരാക്കി മാറ്റുന്നു. നിങ്ങളുടെ രൂപം തന്നെ മാറ്റുന്നു. അടുത്ത ജന്മത്തിൽ
നിങ്ങൾക്ക് ഒന്നാന്തരം ശരീരം ലഭിക്കും. നിങ്ങൾ വൈകുണ്ഠത്തിലും കാണുന്നുണ്ട്. ഈ
മമ്മയും ബാബയുമാണ് പിന്നീട് ലക്ഷ്മീ-നാരായണനായി മാറുന്നത്. ലക്ഷ്യവും
കാണിക്കുന്നുണ്ട്. ഇനിയെല്ലാം പുരുഷാർത്ഥത്തെ ആധാരമാക്കിയാണ്. മുഴുവൻ
പുരുഷാർത്ഥം ചെയ്യാതെ പ്രശ്നമുണ്ടാക്കുകയാണെങ്കിൽ പദവി ഭ്രഷ്ടമാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ
അവസ്ഥയെ സ്വയം പരിശോധിക്കണം. തന്റെ മംഗളത്തിനു വേണ്ടി ദിവസവും ഡയറി വെയ്ക്കണം.
ഡയറിയിൽ ഓർമ്മയുടെ ചാർട്ട് കുറിച്ച് വെയ്ക്കണം.
2. പരിധിയില്ലാത്ത
അച്ഛനുമായി സത്യം-സത്യമായ കച്ചവടം ചെയ്യണം. തന്റെ ശരീരവും മനസ്സും ധനവും ബാബക്ക്
ഏൽപ്പിച്ച് 21 ജന്മത്തേക്കു വേണ്ടി പ്രാപ്തി എടുക്കണം. നിശ്ചയബുദ്ധികളായി മാറി
തന്റെ മംഗളം ചെയ്യണം.
വരദാനം :-
സന്തോഷത്തിനൊപ്പം ശക്തിയെ ധാരണ ചെയ്ത് വിഘ്നങ്ങളെ മറികടക്കുന്നവരായ വിഘ്നജീത്ത്
ആയി ഭവിക്കട്ടെ
ഏതു കുട്ടികൾക്ക്
സമ്പാദിക്കാൻ അറിയാമോ അവർ ശക്തിശാലിയാകുന്നു. അഥവാ ഇപ്പോഴിപ്പോൾ സമ്പാദിച്ചു,
ഇപ്പോഴിപ്പോൾ വിതരണം ചെയ്തു, അവനവനിൽ നിറച്ചില്ല എങ്കിൽ ശക്തി ഉണ്ടാകുന്നില്ല.
കേവലം വിതരണം ചെയ്യുന്നതിന്റെ അല്ലെങ്കിൽ ദാനം ചെയ്യുന്നതിന്റെ സന്തോഷം
ഉണ്ടാകുന്നു. സന്തോഷത്തിനൊപ്പം ശക്തി ഉണ്ടെങ്കിൽ സഹജമായി തന്നെ വിഘ്നങ്ങളെ
മറികടന്ന് വിഘ്നജീത്ത് ആയി മാറും. പിന്നെ ഒരു വിഘ്നവും ലഹരിയെ ഇളക്കുകയില്ല.
അതിനാൽ എങ്ങനെയാണോ മുഖത്തിലൂടെ സന്തോഷത്തിന്റെ തിളക്കം കാണപ്പെടുന്നത്, അങ്ങനെ
ശക്തിയുടെ തിളക്കവും കാണപ്പെടട്ടെ.
സ്ലോഗന് :-
പരിതസ്ഥിതികളിൽ പരിഭ്രമിക്കുന്നതിനു പകരം അവയെ അധ്യാപകരെന്നു മനസിലാക്കി പാഠം
പഠിച്ചോളൂ
അവ്യക്തസൂചനകൾ-
ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ
ലാസ്റ്റിൽ നിന്നു ഫാസ്റ്റ്
പുരുഷാർഥം ജ്വാലാരൂപത്തിന്റെയാണ് ഉണ്ടായിരിക്കുക. പാണ്ഡവർ കാരണം യാദവർ
നിൽക്കുകയാണ്. പാണ്ഡവരുടെ ശ്രേഷ്ഠ അന്തസ്, ആത്മീയ അന്തസിന്റെ സ്ഥിതി യാദവരുടെ
പരവശപ്പെടുത്തുന്ന പരിതസ്ഥിതിയെ ഇല്ലാതാക്കിക്കോളും. അപ്പോൾ തന്റെ അന്തസിലൂടെ
പരവശആത്മാക്കൾക്ക് ശാന്തിയും സുഖവും വരദാനമായി നൽകൂ. ജ്വാലാസ്വരൂപം അർഥം
ലൈറ്റ്ഹൗസ്, മൈറ്റ്ഹൗസ് സ്ഥിതിയെ മനസിലാക്കികൊണ്ട് ഇതേ പുരുഷാർഥത്തിൽ കഴിയൂ.