09.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ഈപുരുഷോത്തമസംഗമയുഗം
മംഗളകാരീയുഗമാണ്, ഇതില്തന്നെയാണ്നിങ്ങള്ക്ക്പഠിപ്പിലൂടെശ്രീകൃഷ്
ണപുരിയുടെഅധികാരിയായിമാറേണ്ടത്.

ചോദ്യം :-
ബാബ മാതാക്കള്ക്ക് ജ്ഞാനകലശം നല്കിയത് എന്തുകൊണ്ടാണ്? ഏതൊരു ആചാരമാണ് ഭാരതത്തില് മാത്രം നടക്കുന്നത്?

ഉത്തരം :-
പവിത്രതയുടെ രാഖി ബന്ധിച്ച് എല്ലാവരേയും പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നതിനായാണ് ബാബ മാതാക്കള്ക്ക് ജ്ഞാനകലശം നല്കുന്നത്. രക്ഷാബന്ധനത്തിന്റെ ചടങ്ങും ഭാരതത്തില് മാത്രമുള്ളതാണ്. സഹോദരി സഹോദരന് രാഖി അണിയിക്കുന്നു. ഇത് പവിത്രതയുടെ അടയാളമാണ്. ബാബ പറയുന്നു കുട്ടികളേ നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കു എങ്കില് പതിതത്തില് നിന്നും പാവനമായി പാവനലോകത്തിന്റെ അധികാരിയായി മാറും.

ഗീതം :-
ഭോലാനാഥനില് നിന്ന് അത്ഭുതങ്ങള്........

ഓംശാന്തി.  
ഇതാണ് നിഷ്കളങ്കനായ നാഥന്റെ മഹിമ, ബാബയെ ദാതാവ് എന്നാണ് പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് അറിയാം ശ്രീ ലക്ഷ്മീ നാരായണന്മാര്ക്ക് ഈ രാജ്യഭാഗ്യം ആരാണ് നല്കിയത്. തീര്ച്ചയായും ഭഗവാനായിരിക്കും കൊടുത്തിട്ടുണ്ടാവുക, എന്തെന്നാല് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ഭഗവാന് തന്നെയാണ് ചെയ്യുന്നത്. സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി എങ്ങനെയാണോ നിഷ്കളങ്കനായ നാഥന് ലക്ഷ്മീ നാരായണന്മാര്ക്ക് നല്കിയത് അതേപോലെയാണ് കൃഷ്ണനും നല്കിയത്. രാധാ കൃഷ്ണന് അഥവാ ലക്ഷ്മീ നാരായണന്റെ കാര്യം ഒന്നുതന്നെയാണ്. പക്ഷേ രാജധാനിയില്ല. അവര്ക്ക് രാജ്യം നല്കാന് പരമപിതാ പരമാത്മാവിനല്ലാതെ മറ്റാര്ക്കും സാധിക്കില്ല. അവരുടെ ജന്മം സ്വര്ഗ്ഗത്തിലാണ് എന്നാണ് പറയുക. ഇത് നിങ്ങള് കുട്ടികള്ക്കേ അറിയൂ. നിങ്ങള് കുട്ടികളേ ജന്മാഷ്ടമിയെ മനസ്സിലാക്കിക്കൊടുക്കൂ. കൃഷ്ണന്റെ ജന്മാഷ്ടമിയുണ്ടെങ്കില് രാധയ്ക്കും ഉണ്ടാകണം എന്തുകൊണ്ടെന്നാല് രണ്ടുപേരും സ്വര്ഗ്ഗവാസികളായിരുന്നു. രാധയും കൃഷ്ണനും തന്നെയാണ് സ്വയംവരത്തിനുശേഷം ലക്ഷ്മീ നാരായണനായി മാറുന്നത്. മുഖ്യമായ കാര്യം അവര്ക്ക് ഈ രാജ്യം ആരാണ് നല്കിയത് എന്നതാണ്. ഈ രാജയോഗം എപ്പോള് ആര് പഠിപ്പിച്ചു? സ്വര്ഗ്ഗത്തില് പഠിപ്പിച്ചിട്ടുണ്ടാവില്ല. സത്യയുഗത്തില് അവര് ഉത്തമപുരുഷന്മാരാണ്. കലിയുഗത്തിനുശേഷമാണ് സത്യയുഗം ഉണ്ടാകുന്നത്. എങ്കില് തീര്ച്ചയായും കലിയുഗ അന്ത്യത്തില് രാജയോഗം പഠിച്ചിട്ടുണ്ടാകും. അതിനാലാണ് പുതിയ ജന്മത്തില് രാജധാനി പ്രാപ്തമായത്. പഴയ ലോകത്തില് നിന്നും പുതിയ പാവനലോകം ഉണ്ടാകുന്നു. തീര്ച്ചയായും പതിത പാവനന് വന്നിട്ടുണ്ടാകും. ഇപ്പോള് സംഗമയുഗത്തില് ഏത് ധര്മ്മമാണ് ഉണ്ടാകുന്നത്- ഇത് ആര്ക്കും അറിയില്ല. പഴയ ലോകത്തിനും പുതിയ ലോകത്തിനും ഇടയിലുള്ള സംഗമയുഗമാണിത്, ഇതിനെക്കുറിച്ചാണ് പാടുന്നത്. ഈ ലക്ഷ്മീ നാരായണന്മാരാണ് പുതിയ ലോകത്തിന്റെ അധികാരികള്. ഇവരുടെ ആത്മാവിന് മുന്ജന്മത്തില് പരമപിതാ പരമാത്മാവ് രാജയോഗം പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്. ഈ പുരുഷാര്ത്ഥത്തിന്റെ പ്രാലബ്ധം പിന്നീട് പുതിയ ജന്മത്തില് ലഭിക്കുന്നു, ഇതിന്റെ പേരുതന്നെ മംഗളകാരി പുരുഷോത്തമ സംഗമയുഗം എന്നാണ്. തീര്ച്ചയായും വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലായിരിക്കും അവര്ക്ക് ആരെങ്കിലും രാജയോഗം പഠിപ്പിച്ചുകൊടുത്തത്. കലിയുഗത്തില് അനേകം ധര്മ്മങ്ങളാണ്, സത്യയുഗത്തില് ഒരേയൊരു ദേവീ ദേവതാ ധര്മ്മവും. സംഗമത്തില് ഏത് ധര്മ്മമാണ്, ഏതിലൂടെയാണോ അവര് പുരുഷാര്ത്ഥം ചെയ്ത് രാജയോഗം പഠിക്കുകയും സത്യയുഗത്തില് പ്രാലബ്ധം നേടുകയും ചെയ്തത്. മനസ്സിലാക്കാം സംഗമയുഗത്തില് ബ്രഹ്മാവിലൂടെ ബ്രാഹ്മണര് തന്നെയാണ് ജനിച്ചത്. ബ്രഹ്മാവിലൂടെ കൃഷ്ണപുരിയുടെ സ്ഥാപന എന്ന് ചിത്രത്തിലും കാണിച്ചിട്ടുണ്ട്. വിഷ്ണു അഥവാ നാരായണപുരി എന്നു പറഞ്ഞോളൂ കാര്യം ഒന്നുതന്നെയാണ്. നിങ്ങള്ക്ക് അറിയാം ഈ പഠിപ്പിലൂടെയും പിന്നെ പാവനമായി മാറുന്നതിലൂടെയും നമ്മള് ഇപ്പോള് കൃഷ്ണപുരിയുടെ അധികാരിയാവുകയാണ്. ശിവഭഗവാന്റെ വാക്കുകളല്ലേ. കൃഷ്ണന്റെ ആത്മാവുതന്നെയാണ് വളരെ അധികം ജന്മങ്ങളുടെ അന്തിമത്തില് വീണ്ടും ബ്രഹ്മാവായി മാറുന്നത്. 84 ജന്മങ്ങള് എടുക്കുന്നുണ്ടല്ലോ. ഇതാണ് 84-ാം ജന്മം ഇതിലാണ് വീണ്ടും ബ്രഹ്മാവ് എന്ന് പേരുവെക്കുന്നത്. ഇല്ലെങ്കില് പിന്നെ ബ്രഹ്മാവ് എവിടെ നിന്നും വന്നു. ഈശ്വരന് രചന രചിച്ചു എങ്കില് ബ്രഹ്മാ- വിഷ്ണു- ശങ്കരന്മാര് എവിടെ നിന്നുവന്നു. എങ്ങനെയാണ് രചിച്ചത്? എന്താ മന്ത്രം ജപിച്ച് പ്രത്യക്ഷമാക്കിയതാണോ. ബാബ തന്നെയാണ് അവരുടെ ചരിത്രം പറഞ്ഞുതരുന്നത്. ദത്തെടുക്കുമ്പോള് പേര് മാറ്റുന്നു. ബ്രഹ്മാവ് എന്ന പേര് ഉണ്ടായിരുന്നില്ലല്ലോ. പറയുന്നു വളരെ അധികം ജന്മങ്ങളുടെ അന്തിമത്തില്..... എങ്കില് തീര്ച്ചയായും പതിത മനുഷ്യനായി മാറി. ബ്രഹ്മാവ് എവിടെ നിന്നും വന്നു, ഇത് ആര്ക്കും അറിയില്ല. വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മം ആര്ക്കാണ് ഉണ്ടായത്? ലക്ഷ്മീ നാരായണന്മാര് തന്നെയാണ് വളരെ അധികം ജന്മങ്ങള് എടുത്തിരിക്കുന്നത്. നാമവും രൂപവും കാലവും ദേശവും മാറിക്കൊണ്ടിരിക്കും. കൃഷ്ണന്റെ ചിത്രത്തില് 84 ജന്മങ്ങളുടെ കഥ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്. ജന്മാഷ്ടമി ദിവസത്തില് കൃഷ്ണന്റെ വളരെയധികം ചിത്രങ്ങള് വില്ക്കുന്നുണ്ടാകും എന്തെന്നാല് എല്ലാവരും കൃഷ്ണന്റെ ക്ഷേത്രത്തിലേയ്ക്ക് പോകുമല്ലോ. രാധാ-കൃഷ്ണന്റെ ക്ഷേത്രത്തിലേയ്ക്ക് തന്നെയാണ് വരുന്നത്. കൃഷ്ണനോടൊപ്പം തീര്ച്ചയായും രാധയുണ്ടാകും. രാധയും കൃഷ്ണനും തന്നെയാണ് ലക്ഷ്മീ നാരായണന്മാര് അഥവാ മഹാരാജാവും മഹാറാണിയുമായി മാറുന്നത്. അവര് തന്നെയാണ് 84 ജന്മങ്ങള് എടുത്ത് പിന്നീട് അന്തിമത്തില് ബ്രഹ്മാ- സരസ്വതിയായത്. വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മത്തില് ബാബ വന്ന് പ്രവേശിച്ചു. നിങ്ങള് നിങ്ങളുടെ ജന്മങ്ങളെ അറിയുന്നില്ല എന്ന് ഇവരോട് തന്നെയാണ് പറയുന്നത്. നിങ്ങള് ആദ്യ ജന്മത്തില് ലക്ഷ്മീ നാരായണന്മാരായിരുന്നു. പിന്നീട് ഈ ജന്മമെടുത്തു അവരാണെങ്കില് പിന്നീട് അര്ജുനന്റെ പേര് പറഞ്ഞു. അര്ജുനനെ രാജയോഗം പഠിപ്പിച്ചു. അര്ജുനനെ ഒറ്റക്കാക്കി. പക്ഷേ അവരുടെ പേര് അര്ജുനന് എന്നല്ല. ബ്രഹ്മാവിന്റെ ജീവചരിത്രം വേണമല്ലോ. പക്ഷേ ബ്രഹ്മാവിന്റേയും ബ്രാഹ്മണരുടേയും വര്ണ്ണന എവിടേയും ഇല്ല. ഈ കാര്യങ്ങള് ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്. എല്ലാം കുട്ടികള് കേള്ക്കും പിന്നീട് കുട്ടികള് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കും. കഥ കേട്ട് പിന്നീട് ഇരുന്ന് മറ്റുള്ളവരെ കേള്പ്പിക്കും. നിങ്ങളും കേള്ക്കുന്നുണ്ട് പിന്നീട് കേള്പ്പിക്കുന്നു. ഇതാണ് പുരുഷോത്തമ സംഗമയുഗം, ലീപ്പ് യുഗം. അധിയുഗം. പുരുഷോത്തമ മാസം കൂടിയാവുമ്പോള് 13 മാസമാവുന്നു. ഈ സംഗമയുഗത്തിന്റെ ആഘോഷമാണ് ഓരോ വര്ഷവും ആഘോഷിക്കുന്നത്. ഈ പുരുഷോത്തമ സംഗമയുഗത്തെ ആരും അറിയുന്നില്ല. ഈ സംഗമയുഗത്തില് തന്നെയാണ് ബാബ വന്ന് പവിത്രമായി മാറുന്നതിനുള്ള പ്രതിജ്ഞ ചെയ്യിക്കുന്നത്. പതിത ലോകത്തില് നിന്നും പാവനമായ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു. രക്ഷാബന്ധനത്തിന്റെ ആഘോഷവും ഭാരതത്തിലാണ്. സഹോദരി സഹോദരന് രാഖി ബന്ധിക്കുന്നു. പക്ഷേ ആ കുമാരിയും പിന്നീട് അപവിത്രമാകുന്നു. ഇപ്പോള് ബാബ നിങ്ങള് മാതാക്കളില് ജ്ഞാനകലശം വെച്ചിരിക്കുന്നു. ബ്രഹ്മാകുമാരീ ബ്രഹ്മാകുമാരന്മാര് ഇരുന്ന് പവിത്രതയുടെ പ്രതിജ്ഞ ചെയ്യിക്കുന്നതിനായി രാഖി ബന്ധിക്കുന്നു. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു എങ്കില് നിങ്ങള് പാവനമായി മാറി പാവനലോകത്തിന്റെ അധികാരിയായി മാറും. ബാക്കി ഒരു രാഖിയും ബന്ധിക്കേണ്ട ആവശ്യമില്ല. ഇത് മനസ്സിലാക്കിത്തരുകയാണ്. എങ്ങനെയാണോ സാധു സന്യാസിമാര് ദാനം ചോദിക്കുന്നത്. ചിലര് പറയുന്നു ക്രോധത്തെ ദാനം ചെയ്യൂ, ചിലര് പറയുന്നു ഉള്ളി കഴിക്കരുത്. ആരാണോ സ്വയം കഴിക്കാത്തത് അവര് ദാനം വാങ്ങിക്കുന്നുണ്ടാകും. എന്നാല് ഇതിനെയെല്ലാം വെച്ച് ഭാരിച്ച പ്രതിജ്ഞയാണ് പരിധിയില്ലാത്ത ബാബ ചെയ്യിക്കുന്നത്. നിങ്ങള് പാവനമായി മാറാന് ആഗ്രഹിക്കുന്നുണ്ടെങ്കില് പതിത പാവനനായ ബാബയെ ഓര്മ്മിക്കു. ദ്വാപരം മുതല് നിങ്ങള് പതിതമായാണ് വന്നത്, ഇപ്പോള് മുഴുവന് ലോകവും പാവനമാകണം, അത് ബാബയെക്കൊണ്ടേ സാധിക്കൂ. ഒരു മനുഷ്യന് സര്വ്വരുടേയും ഗതി സദ്ഗതി ദാതാവാകാന് ഒരിയ്ക്കലും സാധിക്കില്ല. ബാബ തന്നെയാണ് പാവനമായി മാറുന്നതിനുള്ള പ്രതിജ്ഞ ചെയ്യിക്കുന്നത്. ഭാരതം പാവനമായ സ്വര്ഗ്ഗമായിരുന്നില്ലേ. പതിത പാവനന് പരമപിതാ പരമാത്മാവുതന്നെയാണ്. കൃഷ്ണനെ പതിത പാവനന് എന്നു പറയുവാന് സാധിക്കില്ല. കൃഷ്ണന് ജന്മം ഉണ്ടാകുന്നുണ്ട്. അവരുടെ മാതാ പിതാവിനേയും കാണിക്കുന്നുണ്ട്. ഒരു ശിവബാബയുടേതുമാത്രമാണ് അലൗകികമായ ജന്മം. ബാബ സ്വയം തന്റെ പരിചയം നല്കുന്നു ഞാന് സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ശരീരത്തെ തീര്ച്ചയായും ആധാരമായി എടുക്കേണ്ടിവരും. ഞാന് ജ്ഞാനസാഗരനും പതിത പാവനനുമാണ്, രാജയോഗം പഠിപ്പിക്കുന്നതും ഞാന് തന്നെയാണ്. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ് മാത്രമല്ല നരകത്തിന്റെ വിനാശവും ചെയ്യുന്നു. എപ്പോഴാണോ സ്വര്ഗ്ഗമായിരുന്നത് അപ്പോള് നരകമില്ല. ഇപ്പോള് പൂര്ണ്ണമായും അതിഘോരമായ നരകമാണ്, എപ്പോഴാണോ പൂര്ണ്ണമായും തമോപ്രധാനമായി നരകമായി മാറുന്നത് അപ്പോഴാണ് ബാബ വന്ന് സതോപ്രധാനമായ സ്വര്ഗ്ഗമാക്കി മാറ്റുന്നത്. 100 ശതമാനം പതിതത്തില് നിന്നും 100 ശതമാനം പാവനമാക്കി മാറ്റുന്നു. ആദ്യത്തെ ജന്മം തീര്ച്ചയായും സതോപ്രധാനമായതാണ് ലഭിക്കുക. കുട്ടികള് വിചാര സാഗരമഥനം ചെയ്ത് പിന്നീട് പ്രഭാഷണം ചെയ്യണം. ഓരോരുത്തരും മനസ്സിലാക്കിക്കൊടുക്കുന്നത് ഓരോ രീതിയിലാണ്. ബാബയും ഇന്ന് ഒരു കാര്യം, നാളെ വേറെ ഒരു കാര്യമാണ് പറയുക. മനസ്സിലാക്കിത്തരുന്നത് ഒരേപോലെയായിരിക്കില്ല. ടേപ്പിലൂടെ ആരെങ്കിലും കൃത്യമായി കേള്ക്കുകയാണ് എന്ന് കരുതുക എങ്കിലും കൃത്യമായി കേള്ക്കാന് സാധിക്കില്ല, വ്യത്യാസം തീര്ച്ചയായും ഉണ്ടാകും. ബാബ എന്താണോ കേള്പ്പിക്കുന്നത് അതെല്ലാം ഡ്രാമയില് ഉള്ളതാണ് എന്നത് നിങ്ങള്ക്ക് അറിയാം. ഓരോ വാക്കുകളും എന്താണോ കഴിഞ്ഞ കല്പം കേള്പ്പിച്ചത് അതുതന്നെയാണ് ഇപ്പോഴും കേള്പ്പിക്കുന്നത്. ഈ റെക്കോര്ഡ് നിറഞ്ഞിരിക്കുകയാണ്. ഭഗവാന് സ്വയം പറയുന്നു ഞാന് 5000 വര്ഷങ്ങള്ക്കുമുമ്പ് എന്തെല്ലാമാണോ പറഞ്ഞുതന്നത് അതേ വാക്കുകള് തന്നെയാണ് ഇപ്പോഴും കേള്പ്പിക്കുന്നത്. ഇത് ഷൂട്ട് ചെയ്ത ഡ്രാമയാണ്. ഇതില് അല്പം പോലും വ്യത്യാസമുണ്ടാവുക സാധ്യമല്ല. ഇത്രയും ചെറിയ ആത്മാവില് റെക്കോര്ഡ് നിറഞ്ഞിട്ടുണ്ട്. കൃഷ്ണ ജന്മാഷ്ടമി എപ്പോഴാണ് ഉണ്ടായത് എന്നതും നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം. ഇന്നേ ദിവസത്തിന് 5000 വര്ഷങ്ങള്ക്കുശേഷം അതില് നിന്നും കുറച്ച് ദിവസങ്ങള് കുറയ്ക്കും എന്തെന്നാല് ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. കുട്ടികളുടെ മനസ്സില് എത്ര സന്തോഷമാണ്. നിങ്ങള്ക്ക് അറിയാം കൃഷ്ണന്റെ ആത്മാവ് 84 ജന്മങ്ങളുടെ ചക്രം കറങ്ങി. ഇപ്പോള് വീണ്ടും കൃഷ്ണന്റെ നാമ രൂപത്തിലേയ്ക്ക് വരുകയാണ്. ചിത്രത്തില് കാണിച്ചിട്ടുണ്ട്- പഴയ ലോകത്തെ കാലുകൊണ്ട് ചവിട്ടിയകറ്റുന്നു. പുതിയ ലോകം കൈയ്യിലുണ്ട്. ഇപ്പോള് പഠിക്കുകയാണ് അതിനാലാണ് ശ്രീകൃഷ്ണന് വരാന് പോകുന്നു എന്ന് പറയുന്നത്. തീര്ച്ചയായും ബാബ വളരെ അധികം ജന്മങ്ങളുടെ അന്തിമത്തിലായിരിക്കും പഠിപ്പിക്കുക. ഈ പഠിപ്പ് പൂര്ത്തിയായാല് കൃഷ്ണന് ജന്മം എടുക്കും. ഇനി പഠിക്കാന് കുറച്ച് സമയമേയുള്ളു. തീര്ച്ചയായും അനേകം ധര്മ്മങ്ങളുടെ വിനാശം സംഭവിച്ചശേഷം കൃഷ്ണന്റെ ജന്മം ഉണ്ടായിട്ടുണ്ടാകും. അതുപോലെ ഒരു കൃഷ്ണന് മാത്രമല്ല ഉണ്ടാവുക, മുഴുവന് കൃഷ്ണപുരിയും ഉണ്ടാകും. ഈ ബ്രാഹ്മണര് തന്നെയാണ് രാജയോഗം പഠിച്ച് പിന്നീട് ദേവതയായി മാറുന്നത്. ദേവതകളാവുന്നത് അറിവിലൂടെയാണ്. ബാബ വന്ന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നു അതും പഠിപ്പിലൂടെയാണ്. ഇത് പാഠശാലയാണ്, ഇതിലാണ് ഏറ്റവും കൂടുതല് സമയം എടുക്കുന്നത്. പഠിപ്പ് സഹജമാണ്. ബാക്കി യോഗത്തിലാണ് പരിശ്രമം. നിങ്ങള്ക്ക് പറയാന് കഴിയും കൃഷ്ണന്റെ ആത്മാവ് ഇപ്പോള് രാജയോഗം പഠിക്കുകയാണ്- പരമപിതാ പരമാത്മാവിലൂടെ. വിഷ്ണുപുരിയുടെ രാജ്യം നല്കാനായി ശിവബാബ ബ്രഹ്മാവിലൂടെ നമ്മള് ആത്മാക്കളെ പഠിപ്പിക്കുകയാണ്. നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണ- ബ്രാഹ്മിണികളാണ്. ഇത് സംഗമയുഗമാണ്. ഇത് വളരെ ചെറിയ യുഗമാണ്. കുടുമ വളരെ ചെറിയതായിരിക്കുമല്ലോ. പിന്നീട് അതിലും വലിയ മുഖവും, അതിനേക്കാള് വലിയ കൈകളും പിന്നീട് അതിലും വലിയ വയറും കാലുകളുമായിരിക്കും. വിരാടരൂപം കാണിക്കുന്നു, പക്ഷേ അതിന്റെ അര്ത്ഥം എന്നാണ് എന്നത് ആരും മനസ്സിലാക്കിത്തരുന്നില്ല. നിങ്ങള് കുട്ടികള് ഈ 84 ജന്മങ്ങളുടെ ചക്രത്തിന്റെ രഹസ്യം മനസ്സിലാക്കിക്കൊടുക്കണം, ശിവജയന്തിയ്ക്കുശേഷമാണ് കൃഷ്ണ ജയന്തി.

നിങ്ങള് കുട്ടികള്ക്ക് ഇത് സംഗമയുഗമാണ്. നിങ്ങളുടെ കലിയുഗം പൂര്ത്തിയായി. ബാബ പറയുന്നു- മധുരമായ കുട്ടികളേ, ഇപ്പോള് ഞാന് നിങ്ങളെ സുഖധാമത്തിലേയ്ക്കും ശാന്തിധാമത്തിലേയ്ക്കും കൂട്ടിക്കൊണ്ടുപോകാനായി വന്നിരിക്കുകയാണ്. നിങ്ങള് സുഖധാമത്തില് വസിക്കുന്നവരാണ് പിന്നീട് ദുഃഖധാമത്തിലേയ്ക്ക് വന്നു. ബാബാ ഈ പഴയ ലോകത്തിലേയ്ക്ക് വരൂ എന്നു പറഞ്ഞ് വിളിക്കുന്നുണ്ട്. നിങ്ങളുടെ ലോകമല്ല. ഇപ്പോള് നിങ്ങള് എന്തുചെയ്യുകയാണ്? യോഗബലത്തിലൂടെ തന്റെ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. അഹിംസാ പരമോ ദേവീ ദേവതാ ധര്മ്മം എന്ന് പറയാറുണ്ട്. നിങ്ങള്ക്ക് അഹിംസകരായി മാറണം. കാമ കഠാരി ഉപയോഗിക്കരുത് അതുപോലെ വഴക്കടിക്കുകയോ അടികൂടുകയോ ചെയ്യരുത്. ബാബ പറയുന്നു ഞാന് ഓരോ 5000 വര്ഷങ്ങള്ക്കുശേഷവും വരും. ലക്ഷക്കണക്കിന് വര്ഷങ്ങളുടെ കാര്യമില്ല. ബാബ പറയുന്നു യജ്ഞം, തപസ്സ്, ദാനം, പുണ്യം എന്നിവ ചെയ്ത് നിങ്ങള് താഴേയ്ക്കാണ് വന്നത്. ജ്ഞാനത്തിലൂടെയാണ് സദ്ഗതിയുണ്ടാകുന്നത്. മനുഷ്യരാണെങ്കില് കുംഭകര്ണ്ണ നിദ്രയില് ഉറങ്ങിക്കിടക്കുകയാണ്, അവര് ഉണരുന്നേയില്ല അതിനാലാണ് ബാബ പറയുന്നത് ഞാന് കല്പ കല്പം വരുന്നുണ്ട്, എനിക്കും ഡ്രാമയില് പാര്ട്ടുണ്ട്. പാര്ട്ടില്ലാതെ എനിക്കും ഒന്നും ചെയ്യാന് സാധിക്കില്ല. ഞാനും ഡ്രാമയുടെ ബന്ധനത്തിലാണ്. വരുന്നത് കൃത്യ സമയത്തിലാണ്. ഡ്രാമാപ്ലാന് അനുസരിച്ച് ഞാന് നിങ്ങള് കുട്ടികളെ തിരികെക്കൊണ്ടുപോകുന്നു. ഇപ്പോള് പറയുന്നു മന്മനാഭവയായിരിക്കൂ. പക്ഷേ ഇതിന്റേയും അര്ത്ഥം ആര്ക്കും അറിയില്ല. ബാബ പറയുന്നു ദേഹത്തിന്റെ മുഴുവന് സംബന്ധങ്ങളേയും മറന്ന് എന്നെമാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറും. കുട്ടികള് അച്ഛനെ ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ഈശ്വരീയ വിശ്വവിദ്യാലയമാണ്, മുഴുവന് വിശ്വത്തിനും സദ്ഗതി നല്കാന് മറ്റൊരു വിശ്വവിദ്യാലയം ഉണ്ടാവുക സാധ്യമല്ല. ഈശ്വരനായ ബാബ സ്വയം വന്ന് മുഴുവന് ലോകത്തേയും പരിവര്ത്തനപ്പെടുത്തുന്നു. നരകത്തില് നിന്നും സ്വര്ഗ്ഗമാക്കി മാറ്റുന്നു. ഇതിലാണ് പിന്നീട് നിങ്ങള് രാജ്യം ഭരിക്കുന്നത്. ശിവനെ ബബൂല്നാഥ് എന്നും പറയാറുണ്ട് എന്തുകൊണ്ടെന്നാല് ബാബ വന്ന് നിങ്ങളെ കാമകഠാരിയില് നിന്നും മുക്തമാക്കി പാവനമാക്കി മാറ്റുന്നു. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ഷോയുണ്ട്, ഇവിടെയാണെങ്കില് ശാന്തമായിരുന്ന് ഓര്മ്മിക്കണം. അവരാണെങ്കില് അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങള് ചെയ്യുന്നു. അവരുടെ നിവൃത്തി മാര്ഗ്ഗം തന്നെ വേറെയാണ്. അവര് ബ്രഹ്മത്തെ വിശ്വസിക്കുന്നുണ്ട്. ബ്രഹ്മയോഗി തത്വയോഗിയാണ്. എന്നാല് അത് ആത്മാക്കള് വസിക്കുന്ന സ്ഥാനമാണ്, അതിനെയാണ് ബ്രഹ്മാണ്ഡം എന്ന് പറയുന്നത്. അവര് പിന്നീട് ബ്രഹ്മത്തെ ഭഗവാനാണെന്ന് വിശ്വസിക്കുന്നു. അതില് ലയിക്കുമെന്ന് കരുതുന്നു. ആത്മാവിനെ വിനാശിയാക്കി മാറ്റുന്നു. ബാബ പറയുന്നു ഞാന് തന്നെയാണ് വന്ന് സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത്. ശിവബാബ തന്നെയാണ് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നത്, അതിനാല് ബാബ വജ്രസമാനമാണ്. പിന്നീട് നിങ്ങളെ സ്വര്ണ്ണിമയുഗത്തിലേയ്ക്ക് കൊണ്ടുപോകുന്നു. നിങ്ങളുടേതും ഇത് വജ്രസമാനമായ ജന്മമാണ് പിന്നീട് സ്വര്ണ്ണിമയുഗത്തിലേയ്ക്ക് പോകുന്നു. ഈ ജ്ഞാനം ബാബ തന്നെയാണ് വന്ന് നിങ്ങളെ പഠിപ്പിക്കുന്നത് ഇതിലൂടെ നിങ്ങള് ദേവതയായി മാറുന്നു. പിന്നീട് ഈ ജ്ഞാനം പ്രായലോപമായിപ്പോകും. ഈ ലക്ഷ്മീ നാരായണന്മാരില്പോലും രചയിതാവിന്റേയും രചനയുടേയും ജ്ഞാനമില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയലോകത്തില് ഇരുന്നുകൊണ്ടും ഡബിള് അഹിംസകരായി മാറി യോഗബലത്തിലൂടെ തന്റെ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യണം. തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റണം.

2) ബാബ എന്താണോ കേള്പ്പിക്കുന്നത് അതിനെക്കുറിച്ച് വിചാര സാഗര മഥനം ചെയ്ത് മറ്റുള്ളവരെ കേള്പ്പിക്കണം. ഈ പഠിപ്പ് പൂര്ത്തിയായാല് നമ്മള് കൃഷ്ണപുരിയിലേയ്ക്ക് പോകും എന്ന ലഹരി സദാ ഉണ്ടായിരിക്കണം.

വരദാനം :-
അപവിത്രതയുടെ പേരോ അടയാളമോ പോലും സമാപ്തമാക്കി ഹിസ് ഹോളിനെസ് എന്ന ടൈറ്റില് പ്രാപ്തമാക്കുന്ന ഹോളിഹംസമായി ഭവിക്കട്ടെ.

ഹംസങ്ങള് ഒരിക്കലും കല്ലുകള് കൊത്തിപ്പെറുക്കാറില്ല, രത്നങ്ങള് മാത്രമേ സ്വീകരിക്കൂ എന്നത് പോലെ ഹോളീഹംസം ആരുടെയും അവഗുണം അഥവാ കല്ലുകള് ധാരണ ചെയ്യാറില്ല. അവര് വ്യര്ത്ഥത്തെയും സമര്ത്ഥത്തെയും വേര്തിരിച്ച് വ്യര്ത്ഥത്തെ ഉപേക്ഷിക്കുന്നു, സമര്ത്ഥത്തെ സ്വാംശീകരിക്കുന്നു. അങ്ങനെയുള്ള ഹോളീഹംസങ്ങള് തന്നെയാണ് പവിത്ര ശുദ്ധാത്മാക്കള്, അവരുടെ ആഹാര വ്യവഹാരങ്ങളെല്ലാം ശുദ്ധമായിരിക്കും. എപ്പോള് അശുദ്ധി അഥവാ അപവിത്രതയുടെ പേരോ അടയാളമോ പോലും സമാപ്തമാകുന്നുവോ അപ്പോള് ഭാവിയില് ഹിസ് ഹോളിനെസ് എന്ന വരദാനം പ്രാപ്തമാകുന്നു. അതിനാല് ഒരിക്കലും അബദ്ധവശാല് പോലും ആരുടെയും അവഗുണങ്ങള് ധാരണ ചെയ്യരുത്.

സ്ലോഗന് :-
സര്വ്വംശത്യാഗി അവരാണ് ആരാണോ പഴയ സ്വഭാവ സംസ്കാരങ്ങളുടെ വംശത്തെ പോലും ത്യാഗം ചെയ്യുന്നത്.

അവ്യക്ത സൂചനകള്:- സഹജയോഗി ആകണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയാകൂ.

ഏതൊരു കാര്യം ചെയ്യുമ്പോഴും പരമാത്മാവിന്റെ ഓര്മ്മയില് ലൗലീനമായിരിക്കൂ. ഒരു പ്രശ്നത്തിന്റെയും വിസ്താരത്തിലേക്ക് പോകാതെ വിസ്താരത്തെ ബിന്ദുവിട്ട്, ബിന്ദുവില് ഉള്ക്കൊണ്ട്, ബിന്ദുവായി മാറൂ, ബിന്ദുവിടൂ എങ്കില് എല്ലാ വിസ്താരവും എല്ലാ വലകളും സെക്കന്റിനുള്ളില് സമാപ്തമാകും, മാത്രമല്ല സമയം ലാഭിക്കുകയും ചെയ്യാം, പ്രയത്നത്തില് നിന്ന് മുക്തമാവുകയും ചെയ്യും. ബിന്ദുവായി ബിന്ദുവില് ലൗലീനമാകും.