09.09.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ-തന്നോട്
താന്തന്നെകൃപചെയ്യണം,
പഠിപ്പില്കുതിച്ചോടൂ,
ഒരുവികര്മ്മവുംചെയ്ത്ത
ന്റെരജിസ്റ്റര്മോശമാക്കരുത്.

ചോദ്യം :-
ഈ ഉയര്ന്ന പഠിപ്പില് പാസാകുന്നതിന് വേണ്ടി മുഖ്യമായ ഏതൊരു പഠിപ്പാണ് ലഭിക്കുന്നത്? അതിന് ഏത് കാര്യത്തില് വിശേഷ ശ്രദ്ധ ഉണ്ടായിരിക്കണം?

ഉത്തരം :-
ഈ പഠിപ്പില് പാസാകണമെങ്കില് കണ്ണുകള് വളരെ വളരെ പവിത്രമായിരിക്കണം എന്തുകൊണ്ടെന്നാല് ഈ കണ്ണുകള് തന്നെയാണ് ചതിക്കുന്നത്, ഇതാണ് ക്രിമിനലാക്കുന്നത്. ശരീരത്തെ കാണുന്നതിലൂടെ കര്മ്മേന്ദ്രിയങ്ങളില് ചഞ്ചലത വരുന്നു, അതുകൊണ്ട് കണ്ണുകള് ഒരിക്കലും ക്രിമിനലാവരുത്, പവിത്രമാകുന്നതിന് വേണ്ടി സഹോദരീ - സഹോദരരായിരിക്കൂ, ഓര്മ്മയുടെ യാത്രയില് പൂര്ണ്ണമായ ശ്രദ്ധ നല്കൂ.

ഗീതം :-
ക്ഷമയോടെയിരിക്കൂ മനുഷ്യാ.....................

ഓംശാന്തി.  
ആര് പറഞ്ഞു? പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികളോട് പറഞ്ഞതാണ്. ആരെങ്കിലും രോഗത്തിലാവുമ്പോള് അവര്ക്ക് ധൈര്യം കൊടുക്കാറുണ്ട്, ക്ഷമയോടെയിരിക്കൂ - നിങ്ങളുടെ എല്ലാ ദു:ഖവും ദൂരീകരിക്കും. അവരെ സന്തോഷത്തിലേയ്ക്ക് കൊണ്ടു വരുന്നതിന് വേണ്ടി ധൈര്യം നല്കുകയാണ്. ഇപ്പോള് അതാണെങ്കില് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്, ഇവര്ക്ക് എത്രയധികം കുട്ടികളുണ്ടായിരിക്കും. എല്ലാവരെയും ദു:ഖത്തില് നിന്ന് മോചിപ്പിക്കണം. ഇതും നിങ്ങള് കുട്ടികള് തന്നെയാണ് അറിയുന്നത്. നിങ്ങള് മറക്കരുത്, എല്ലാവരുടെയും സദ്ഗതി ചെയ്യുന്നതിന് ബാബ വന്നിരിക്കുകയാണ്. സര്വ്വരുടെയും സദ്ഗതി ദാതാവാണ്, അപ്പോള് ഇതിന്റെ അര്ത്ഥം എല്ലാവരും ദുര്ഗതിയിലാണ്. മുഴുവന് ലോകത്തിലെ മനുഷ്യരും, അതിലും പ്രത്യേകിച്ച് ഭാരതം മാത്രമല്ല മുഴുവന് ലോകവുമെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് നിങ്ങള് സുഖധാമത്തില് പോകും. ബാക്കി എല്ലാവരും ശാന്തിധാമത്തിലേയ്ക്ക് പോകും. ബുദ്ധിയില് വരണം - ഏതാണ്ട് നമ്മള് സുഖധാമത്തിലായിരുന്നപ്പോള് മറ്റു ധര്മ്മത്തിലുള്ളവര് ശാന്തിധാമത്തിലായിരുന്നു. ബാബ വന്നിരുന്നു, ഭാരതത്തെ സുഖധാമമാക്കിയിരുന്നു. അതിനാല് പരസ്യവും അങ്ങനെയുള്ളത് ചെയ്യണം. മനസ്സിലാക്കി കൊടുക്കണം ഓരോ 5000 വര്ഷങ്ങള്ക്ക് ശേഷവും നിരാകാരനായ ശിവബാബ വരുന്നു. ശിവബാബ എല്ലാവരുടെയും അച്ഛനാണ്. ബാക്കി എല്ലാവരും സഹോദരങ്ങളാണ്. സഹോദരങ്ങള് തന്നെയാണ് പുരുഷാര്ത്ഥം ചെയ്ത് അച്ഛനില് നിന്ന് സമ്പത്ത് നേടുന്നത്. അച്ഛന്മാര് പുരുഷാര്ത്ഥം ചെയ്യുന്നു എന്നല്ല. എല്ലാവരും അച്ഛന്മാണെങ്കില് പിന്നെ സമ്പത്ത് ആരില് നിന്ന് എടുക്കും? എന്താ സഹോദരന്മാരില് നിന്നാണോ? ഇത് സാധ്യമല്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു - ഇതാണെങ്കില് വളരെ സഹജമായ കാര്യമാണ്. സത്യയുഗത്തില് ഒരേയൊരു ദേവീ ദേവതാ ധര്മ്മമാണുണ്ടാവുക. ബാക്കി എല്ലാ ആത്മാക്കളും മുക്തിധാമത്തിലേയ്ക്ക് പോകുന്നു. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെന്ന് പറയുന്നുവെങ്കില് തീര്ച്ചയായും ഒരേയൊരു ചരിത്രവും ഭൂമിശാസ്ത്രവുമാണ് അത് ആവര്ത്തിക്കുന്നതുമാണ്. കലിയുഗത്തിന് ശേഷം പിന്നീട് സത്യയുഗമാകും. രണ്ടിന്റെയും ഇടയില് പിന്നീട് സംഗമയുഗവും തീര്ച്ചയായും ഉണ്ടാകും. ഇതിനെ പറയപ്പെടുന്നു പരമം, പുരുഷോത്തമ മംഗളകാരീ യുഗം. ഇപ്പോള് നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നുവെങ്കില് മനസ്സിലാക്കൂ, ഇതാണെങ്കില് വളരെ സഹജമായ കാര്യമാണ്. പുതിയ ലോകവും പഴയ ലോകവും. പഴയ വൃക്ഷത്തില് തീര്ച്ചയായും അനേകം ഇലകളുണ്ടായിരിക്കും. പുതിയ വൃക്ഷത്തില് കുറച്ച് ഇലകളായിരിക്കും. അത് സതോപ്രധാന ലോകമാണ്, ഇതിനെ തമോപ്രധാനമെന്ന് പറയും. നിങ്ങളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ബുദ്ധിയുടെ പൂട്ട് തുറക്കുന്നത്, എന്തുകൊണ്ടെന്നാല് എല്ലാവരും യഥാര്ത്ഥ രീതിയില് ബാബയെ ഓര്മ്മിക്കുന്നില്ല. അതിനാല് ധാരണയും ഉണ്ടാകുന്നില്ല. ബാബയാണെങ്കില് പുരുഷാര്ത്ഥം ചെയ്യിക്കുന്നു, പക്ഷെ ഭാഗ്യത്തിലില്ല. ഡ്രാമയനുസരിച്ച് ആരാണോ നല്ല രീതിയില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്, ബാബയുടെ സഹായിയായി മാറുന്നത്, ഏത് അവസ്ഥയിലും അവരേ ഉയര്ന്ന പദവി നേടൂ. സ്ക്കൂളില് വിദ്യാര്ത്ഥികളും മനസ്സിലാക്കുന്നു നമ്മള് എത്ര മാര്ക്കില് പാസാവും. തീവ്ര വേഗത്തിലുള്ളവര് നന്നായി പുരുഷാര്ത്ഥം ചെയ്യുന്നു. ട്യൂഷന് വേണ്ടി ടീച്ചറിനെ വെയ്ക്കുന്നു എങ്ങനെയെങ്കിലും പാസാവണം. ഇവിടെയും നന്നായി കുതിച്ച് ചാടണം. തന്റെ മേല് കൃപ കാണിക്കണം. അഥവാ ബാബയോട് ആരെങ്കിലും ചോദിക്കുകയാണ് ഇപ്പോള് ശരീരം ഉപേക്ഷിച്ചാല് ഈ അവസ്ഥയില് എന്ത് പദവി നേടും? അപ്പോള് ബാബ പെട്ടെന്ന് പറയും. ഇതാണെങ്കില് വളരെ സഹജമായി മനസ്സിലാക്കാനുള്ള കാര്യമാണ്. എങ്ങനെയാണോ പരിധിയുള്ള വിദ്യാര്ത്ഥികള് മനസ്സിലാക്കുന്നത്, പരിധിയില്ലാത്ത വിദ്യാര്ത്ഥികള്ക്കും മനസ്സിലാക്കാന് സാധിക്കുന്നു. ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കുന്നു - നമ്മില് നിന്ന് ഇടയ്ക്കിടയ്ക്ക് ഈ തെറ്റ് ഉണ്ടാകുന്നു, വികര്മ്മം ഉണ്ടാകുന്നു. രജിസ്റ്റര് മോശമാവുകയാണെങ്കില് റിസല്റ്റും അങ്ങനെയുള്ളതേ വരൂ. ഓരോരുത്തരും അവരവരുടെ രജിസ്റ്റര് വെയ്ക്കണം. ഇങ്ങനെയാണെങ്കില് ഡ്രാമയനുസരിച്ച് എല്ലാം അങ്ങനെ തന്നെ സംഭവിക്കുന്നു. സ്വയവും മനസ്സിലാക്കുന്നു നമ്മുടെ രജിസ്റ്ററാണെങ്കില് വളരെ മോശമാണ്. മനസ്സിലാക്കാന് കഴിയുന്നില്ലായെങ്കില് ബാബ പറഞ്ഞുകൊടുക്കുന്നു. സ്കൂളില് രജിസ്റ്റര് മുതലായവയെല്ലാം വെയ്ക്കുന്നു. ഇതാണെങ്കില് ലോകത്തില് ആര്ക്കും അറിയുകയില്ല. പേര് ഗീതാ പാഠശാലയെന്നാണ്. വേദ പാഠശാലയെന്ന് ഒരിക്കലും പറയില്ല. വേദം, ഉപനിഷത്ത്, ഗ്രന്ഥം മുതലായ ഏതിന്റെയും പാഠശാലയെന്ന് പറയില്ല. പാഠശാലയില് ലക്ഷ്യമുണ്ട്. നമ്മള് ഭാവിയില് ഇതാവും. ചിലര് വേദ ശാസ്ത്രങ്ങള് വളരെയധികം പഠിച്ചു എങ്കില് അവര്ക്കും ടൈറ്റില് ലഭിക്കുന്നു. സമ്പാദ്യവും ഉണ്ടാകുന്നു. ചിലരാണെങ്കില് വളരെയധികം സമ്പാദിക്കുന്നു. പക്ഷെ അതൊരു അവിനാശീ സമ്പാദ്യമൊന്നുമല്ല, കൂടെ വരുന്നില്ല. ഈ സത്യമായ സമ്പാദ്യം കൂടെ വരുന്നു. ബാക്കി എല്ലാം ഇല്ലാതാകുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് വളരെ വളരെ സമ്പാദ്യം ഉണ്ടാക്കികൊണ്ടിരിക്കുന്നു. നമുക്ക് വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കുന്നു. സൂര്യവംശീ രാജധാനിയാണെങ്കില് തീര്ച്ചയായും കുട്ടികള് സിംഹാസനത്തിലിരിക്കും. വളരെ ഉയര്ന്ന പദവിയാണ്. നമുക്ക് സ്വപ്നത്തില് പോലുമുണ്ടായിരുന്നില്ല നമ്മള് പുരുഷാര്ത്ഥം ചെയ്ത് രാജ്യപദവി നേടുമെന്ന്. ഇതിനെയാണ് പറയുന്നത് രാജയോഗം. അത് വക്കീല് യോഗവും ഡോക്ടര് യോഗവുമാണ്. പഠിപ്പിനെയും പഠിപ്പിക്കുന്നവരെയും ഓര്മ്മയുണ്ടാകുന്നു. ഇവിടെയും ഇതാണ് - സഹജമായ ഓര്മ്മ. ഓര്മ്മയില് തന്നെയാണ് പരിശ്രമം. തന്നെ ദേഹീ അഭിമാനിയാണെന്ന് മനസ്സിലാക്കണം. ആത്മാവില് തന്നെയാണ് സംസ്ക്കാരം നിറയ്ക്കുന്നത്. അനേകര് വരുന്നു ചിലര് പറയുന്നു ഞങ്ങള് ശിവബാബയുടെ പൂജ ചെയ്തിരുന്നു പക്ഷെ എന്തിനാണ് പൂജ ചെയ്യുന്നത്, ഇത് അറിഞ്ഞിരുന്നില്ല. ശിവനെ തന്നെയാണ് ബാബയെന്ന് പറയുന്നത്. വേറെ ആരെയും ബാബയെന്ന് പറയില്ല. ഹനുമാന്, ഗണേശന് മുതലായവരുടെ പൂജ ചെയ്യുന്നു, ബ്രഹ്മാവിന് പൂജ ഉണ്ടാവുന്നില്ല. അജ്മീറില് കേവലം ക്ഷേത്രമുണ്ട്. അവിടുത്തെ കുറച്ച് ബ്രാഹ്മണര് പൂജ ചെയ്യുമായിരിക്കും. ബാക്കി മഹിമയൊന്നും ഇല്ല. ശ്രീ കൃഷ്ണന്റെ, ലക്ഷ്മീ നരായണന്റെയെല്ലാം എത്ര എത്ര മഹിമയാണ്. ബ്രഹ്മാവിന് മഹിമയില്ല കാരണം ബ്രഹ്മാവ് ഈ സമയം കറുപ്പാണ്. പിന്നീട് ബാബ വന്ന് ഇവരെ ദത്തെടുക്കുന്നു. ഇതും വളരെ സഹജമാണ്. അതിനാല് ബാബ കുട്ടികള്ക്ക് വിവിധ പ്രകാരത്തില് മനസ്സിലാക്കി കൊടുക്കുന്നു. ബുദ്ധിയില് ഇതുണ്ടായിരിക്കണം ശിവബാബ നമ്മെ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ അച്ഛനുമാണ്, ടീച്ചറും ഗുരുവുമാണ്. ജ്ഞാനത്തിന്റെ സാഗരനായ ശിവബാബ നമ്മേ പഠിപ്പിക്കുകയാണ്. ഇപ്പോള് നിങ്ങള് കുട്ടികള് ത്രികാല ദര്ശിയായി മാറിയിരിക്കുകയാണ്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നു. ഇതും നിങ്ങള് മനസ്സിലാക്കി ആത്മാവ് അവിനാശിയാണ്. ആത്മാക്കളുടെ അച്ഛനും അവിനാശിയാണ്. ഇതും ലോകത്തിലാര്ക്കും അറിയുകയില്ല. അവരാണെങ്കില് എല്ലാവരും വിളിക്കുകയാണ് - ബാബാ ഞങ്ങളെ പതിതത്തില് നിന്ന് പാവനമാക്കൂ. ഇങ്ങനെ പറയുന്നില്ല വന്ന് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേള്പ്പിക്കൂ. ഇതാണെങ്കില് ബാബ സ്വയം വന്ന് കേള്പ്പിക്കുകയാണ്. പതിതത്തില് നിന്ന് പാവനം, പിന്നീട് പാവനത്തില് നിന്ന് പതിതം എങ്ങനെയാകും? ചരിത്രം എങ്ങനെ ആവര്ത്തിക്കും, അതും പറഞ്ഞു തരുന്നു. 84 ന്റെ ചക്രമാണ്. നമ്മള് എന്തുകൊണ്ട് പതിതമായി മാറി പിന്നീട് പാവനമായി മാറി എങ്ങോട്ട് പോകാന് അഗ്രഹിക്കുന്നു. മനുഷ്യരാണെങ്കില് സന്യാസി മുതലായവരുടെയടുത്ത് പോയി പറയും മനസ്സിന് എങ്ങനെ ശാന്തി ഉണ്ടാകും? ഇങ്ങനെ പറയില്ല നമ്മള് സമ്പൂര്ണ്ണ നിര്വികാരീ പാവനം എങ്ങനെ ആവും? ഇത് പറയുന്നതില് ലജ്ജ വരുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - നിങ്ങളെല്ലാവരും ഭക്തരാണ്. ഞാന് ഭഗവാനാണ്, വരന്. നിങ്ങള് വധുവാണ്. നിങ്ങളെല്ലാവരും എന്നെ ഓര്മ്മിക്കുകയാണ്. വഴിയാത്രക്കാരനായ ഞാന് വളരെ സുന്ദരനാണ്. മുഴുവന് ലോകത്തിലെ മനുഷ്യരെയും മനോഹരമാക്കി മാറ്റുന്നു. ലോകാത്ഭുതം സ്വര്ഗ്ഗം തന്നെയാണ്. ഇവിടെ 7 അത്ഭുതങ്ങളെ കണക്കിലുള്ളു. അവിടെയാണെങ്കില് ലോകാത്ഭുതം ഒരു സ്വര്ഗ്ഗം മാത്രമാണ്. ബാബയും ഒന്ന്, സ്വര്ഗ്ഗവും ഒന്ന്, ഏതിനെയാണോ എല്ലാ മനുഷ്യരും ഓര്മ്മിക്കുന്നത്. ഇവിടെയാണെങ്കില് അത്ഭുതകരമായി ഒന്നും തന്നെയില്ല. നിങ്ങള് കുട്ടികളുടെയുള്ളില് ധൈര്യമുണ്ട് ഇപ്പോള് സുഖത്തിന്റെ ദിനം വന്നുകൊണ്ടിരിക്കുകയാണ്.

നിങ്ങള് മനസ്സിലാക്കുന്നു ഈ പഴയ ലോകത്തിന്റെ വിനാശം എപ്പോള് ഉണ്ടാകുന്നുവോ അപ്പോള് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം ലഭിക്കുന്നു. ഇപ്പോള് ഒറ്റയ്ക്ക് രാജ്യം സ്ഥാപിക്കുന്നില്ല. അതെ, പ്രജ ഉണ്ടാകുന്നു. കുട്ടികള് പരസ്പരം അഭിപ്രായം നടത്തുന്നു, സേവനത്തില് എങ്ങനെ അഭിവൃദ്ധിയുണ്ടാകും? എല്ലാവര്ക്കും എങ്ങനെ സന്ദേശം നല്കും? ബാബ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാക്കി എല്ലാത്തിന്റെയും വിനാശം ചെയ്യിക്കുന്നു. അങ്ങനെയുള്ള ബാബയെ ഓര്മ്മിക്കണമല്ലോ. ആ അച്ഛന് നമ്മെ രാജതിലകത്തിന്റെ അവകാശിയാക്കി മാറ്റി ബാക്കി എല്ലാത്തിന്റെയും വിനാശം ചെയ്യിക്കുന്നു. പ്രകൃതി ദുരന്തവും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഇതില്ലാതെ ലോകത്തിന്റെ വിനാശമുണ്ടാവുക സാധ്യമല്ല. ബാബ പറയുകയാണ് ഇപ്പോള് നിങ്ങളുടെ പരീക്ഷ വളരെ സമീപത്താണ്, മൃത്യുലോകത്തു നിന്ന് അമരലോകത്തിലേയ്ക്ക് ട്രാന്സ്ഫറാകണം. എത്ര നല്ല രീതിയില് പഠിക്കുന്നോ പഠിപ്പിക്കുന്നോ, അത്രയും ഉയര്ന്ന പദവി ലഭിക്കും കാരണം തന്റെ പ്രജയെ ഉണ്ടാക്കുകയാണ്. പുരുഷാര്ത്ഥം ചെയ്ത് എല്ലാവരുടെയും മംഗളം ചെയ്യണം. കാരുണ്യം വീട്ടില് നിന്നാരംഭിക്കണം, ഇത് നിയമമാണ്. ആദ്യം മിത്ര സംബന്ധി സഹോദരങ്ങള് മുതലായവര് വരും. പുറകെ പൊതുജനങ്ങള് വരുന്നു. തുടക്കത്തില് അങ്ങനെയുണ്ടായിരുന്നു. പതുക്കെ പതുക്കെ വൃദ്ധിയുണ്ടായി പിന്നീട് കുട്ടികള്ക്ക് താമസിക്കുന്നതിനായി വലിയ കെട്ടിടമുണ്ടാക്കി അതിനെ ഓംനിവാസ് എന്ന് പറഞ്ഞിരുന്നു. കുട്ടികള് വന്ന് പഠിക്കാന്തുടങ്ങി. ഇതെല്ലാം ഡ്രാമയിലടങ്ങിയിട്ടുണ്ടായിരുന്നു, അത് വീണ്ടും ആവര്ത്തിക്കും. ഇതിനെ ആര്ക്കും മാറ്റാന് സാധിക്കില്ല. ഈ പഠിപ്പ് വളരെ ഉയര്ന്നതാണ്. ഓര്മ്മയുടെ യാത്ര തന്നെയാണ് പ്രധാനം. മുഖ്യമായി കണ്ണുകള് തന്നെയാണ് വളരെയധികം ചതിക്കുന്നത്. കണ്ണുകള് ക്രിമിനലാകുന്നു അപ്പോള് ശരീരത്തിലെ കര്മ്മേന്ദ്രിയങ്ങള് ചഞ്ചലമാകുന്നു. ചില നല്ല പെണ്കുട്ടിയെ കണ്ടാല് പിന്നെ അത് മതി അവരില് കുടുങ്ങിപോകുന്നു. ഇങ്ങനെ ലോകത്തില് അനേകം കേസുകള് ഉണ്ടാകുന്നു. ഗുരുവിനും കുദൃഷ്ടിയുണ്ടാകുന്നുണ്ട്. ഇവിടെ ബാബ പറയുന്നു ഒട്ടും തന്നെ കുദൃഷ്ടി ഉണ്ടായിരിക്കരുത്. സഹോദരീ സഹോദരനായിരിക്കൂ അപ്പോള് പവിത്രമായിരിക്കാന് സാധിക്കും. മനുഷ്യര്ക്കെന്തറിയാം അവരാണെങ്കില് പരിഹസിക്കും. ശാസ്ത്രങ്ങളില് ഈ കാര്യങ്ങളൊന്നുമില്ല. ബാബ പറയുന്നു ഈ ജ്ഞാനം പ്രായേണ ഇല്ലാതാകുന്നു. പിന്നീട് ദ്വാപരയുഗത്തില് ഈ ശാസ്ത്രം മുതലായവ ഉണ്ടാക്കുന്നു. ഇപ്പോള് ബാബ മുഖ്യമായ കാര്യം പറയുകയാണ,് അല്ലാഹുവിനെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് 84 ന്റെ ചക്രം കറങ്ങി വന്നിരിക്കുകയാണ്. ഇപ്പോള് വീണ്ടും നിങ്ങളുടെ ആത്മാവ് ദേവതയായി മാറികൊണ്ടിരിക്കുന്നു. ചെറിയൊരു ആത്മാവില് 84 ജന്മങ്ങളുടെ അവിനാശീ പാര്ട്ട് അടങ്ങിയിരിക്കുന്നു, അത്ഭുതമാണല്ലോ. പരംപിതാ പരമാത്മാവിനും പാര്ട്ട് ലഭിച്ചിരിക്കുന്നു. ഡ്രാമയനുസരിച്ച് ഇത് അനാദി അവിനാശി ഡ്രാമയാണ്. തുടക്കം എപ്പോള് ഉണ്ടായി, അവസാനം എപ്പോള് ഉണ്ടാകും - ഇത് പറയാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ഇത് അനാദി അവിനാശി നാടകമാണ്. ഈ കാര്യങ്ങള് ആര്ക്കും അറിയില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഇപ്പോള് പരീക്ഷയുടെ സമയം വളരെ സമീപത്താണ് അതുകൊണ്ട് പുരുഷാര്ത്ഥം ചെയ്ത് തന്റെയും സര്വ്വരുടെയും മംഗളം ചെയ്യണം, പഠിക്കണം പഠിപ്പിക്കണം, കാരുണ്യം വീട്ടില് നിന്നാരംഭിക്കണം.

2. ദേഹീ അഭിമാനിയായി മാറി അവിനാശിയായ സത്യമായ സമ്പാദ്യം ശേഖരിക്കണം. തന്റെ രജിസ്റ്റര് വെയ്ക്കണം. രജിസ്റ്റര് മോശമാകുന്ന തരത്തില് ഒരു വികര്മ്മവും ചെയ്യരുത്.

വരദാനം :-
സര്വ്വര്ക്കും ഉന്മേഷ-ഉത്സാഹത്തിന്റെ സഹയോഗം കൊടുത്ത് ശക്തിശാലിയാക്കി മാറ്റുന്ന സത്യമായ സേവാധാരിയായി ഭവിക്കട്ടെ.

സേവാധാരിയെന്നാല് സര്വ്വര്ക്കും ഉന്മേഷ-ഉത്സാഹത്തിന്റെ സഹയോഗം കൊടുത്ത് ശക്തിശാലിയാക്കി മാറ്റുന്നവര്. ഇപ്പോള് സമയം കുറച്ചേയുള്ളു, മാത്രമല്ല ആത്മാക്കള് എത്രയോ വരാനുമുണ്ട,് ഒരുപാട് പേര് വന്നുവെന്ന് പറഞ്ഞ് കേവലം ഇത്രയും എണ്ണത്തില് തൃപ്തരാകരുത്. ഇപ്പോഴാണെങ്കില് സംഖ്യ വളരെ വര്ദ്ധിക്കണം അതിനാല് താങ്കള് എന്ത് പാലനയെടുത്തോ അതിന്റെ റിട്ടേണ് കൊടുക്കൂ. വരാനിരിക്കുന്ന നിര്ബ്ബല ആത്മാക്കളുടെ സഹയോഗിയായി അവരെ ശക്തരും അചഞ്ചലരും ദൃഢതയുള്ളവരുമാക്കൂ അപ്പോള് പറയാം സത്യമായ സേവാധാരി.

സ്ലോഗന് :-
ആത്മാവിനെ എപ്പോള്, എവിടെ, എങ്ങനെ ആഗ്രഹിക്കുന്നുവോ അങ്ങനെ സ്ഥിതി ചെയ്യിപ്പിക്കൂ-ഇത് തന്നെയാണ് ആത്മീയ ഡ്രില്.

അവ്യക്ത സൂചനകള്- ഇപ്പോള് ഉത്സാഹത്തിന്റെ അഗ്നിയെ പ്രജ്വലിപ്പിച്ച് യോഗത്തെ ജ്വാലാസ്വരൂപമാക്കി മാറ്റൂ.

ശക്തിശാലിയായ മനസ്സിന്റെ അടയാളമാണ്-സെക്കന്റില് എവിടെ ആഗ്രഹിക്കുന്നുവോ അവിടെ എത്തിച്ചേരണം. മനസ്സിന് പറക്കാന് അറിഞ്ഞാല്, അഭ്യസിച്ചാല് സെക്കന്റിനുള്ളില് എവിടെ ആഗ്രഹിക്കുന്നുവോ അവിടെ എത്തിച്ചേരാന് സാധിക്കുന്നു. ഇപ്പോഴിപ്പോള് സാകാര ലോകത്തില്, ഇപ്പോഴിപ്പോള് പരംധാമത്തില്, നിമിഷനേരത്തെ യാത്രയാണ്- ഇപ്പോള് ഈ അഭ്യാസത്തെ വര്ദ്ധിപ്പിക്കൂ.