09.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- യോഗബലത്തിലൂടെ തന്നെ നിങ്ങൾക്ക് സ്വന്തം വികർമ്മങ്ങൾക്കു മേൽ ജയം നേടി വികർമ്മാജീത്താകണം

ചോദ്യം :-
ഏതൊരു ചിന്തയാണ് പുരുഷാർത്ഥി കുട്ടികളെ പോലും പുരുഷാർത്ഥ ഹീനരാക്കി മാറ്റുന്നത്?

ഉത്തരം :-
അഥവാ ഏതെങ്കിലും പുരുഷാർത്ഥിക്ക്, ഇനിയും ഒരുപാട് സമയമുണ്ട്, പിന്നീട് വേഗം കൂട്ടാം എന്ന ചിന്ത വരുമ്പോൾ. പക്ഷെ ബാബ മനസ്സിലാക്കിതരുന്നു, മരണത്തിന്റെ സമയം നിശ്ചയിക്കപ്പെട്ടതല്ല. നാളെ-നാളെ എന്ന് പറഞ്ഞ് മരിച്ചു പോയാൽ സമ്പാദ്യമെന്തായിരിക്കും. അതുകൊണ്ട് എത്രത്തോളം സാധിക്കുന്നുവോ ശ്രീമതത്തിലൂടെ അവനവന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്തുകൊണ്ടേയിരിക്കൂ. സമയമുണ്ടെന്ന് ചിന്തിച്ച് പുരുഷാർത്ഥഹീനരായി മാറരുത്.

ഗീതം :-
ഓം നമ: ശിവായ....

ഓംശാന്തി.  
നിരാകാരനായ ബാബക്ക് സാകാര ശരീരമില്ലാതെ ഒരു കർമ്മവും ചെയ്യാൻ സാധിക്കില്ല. പാർട്ട് അഭിനയിക്കാൻ സാധിക്കില്ല. ആത്മീയ അച്ഛൻ വന്ന് ബ്രഹ്മാവിലൂടെ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കിതരുന്നു. യോഗബലത്തിലൂടെ തന്നെ സതോപ്രധാനവും വിശ്വത്തിന്റെ അധികാരിയുമായി മാറണം. കല്പ-കല്പം ബാബ വന്നാണ് ബ്രഹ്മാവിലൂടെ രാജയോഗം പഠിപ്പിക്കുന്നത്, ആദി സനാതന ദേവീ ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്, അർത്ഥം മനുഷ്യനിൽ നിന്നും ദേവതയാക്കി മാറ്റുന്നത് എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ദേവീ-ദേവതകളും പാവനവുമായിരുന്ന മനുഷ്യർ ഇപ്പോൾ 84 ജന്മങ്ങൾക്കുശേഷം പതിതമായിരിക്കുന്നു. ഭാരതം പവിഴപുരിയായിരുന്നപ്പോൾ പവിത്രതയും സുഖവും ശാന്തിയുമെല്ലാമുണ്ടായിരുന്നു. ഇത് 5000 വർഷത്തിന്റെ കാര്യമാണ്. സമയവും തിയ്യതിയും സഹിതം ബാബ മുഴുവൻ കണക്കും മനസ്സിലാക്കിതരുന്നു. ബാബയെക്കാളും ഉയർന്നതായി മറ്റാരുമില്ല. കല്പവൃക്ഷമെന്നു പറയുന്ന സൃഷ്ടി അഥവാ വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യവും ബാബയാണ് മനസ്സിലാക്കിതരുന്നത്. ഭാരതത്തിലെ ദേവീ-ദേവത ധർമ്മം ഇപ്പോൾ പ്രായേണ ലോപിച്ചുപോയിരിക്കുകയാണ്. ചിത്രങ്ങൾ മാത്രമുണ്ട്. സത്യയുഗത്തിൽ ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു എന്ന് ഭാരതവാസികൾക്കറിയാം. ശാസ്ത്രങ്ങളിൽ കൃഷ്ണനെ ദ്വാപരയുഗത്തിൽ കാണിച്ച് തെറ്റു വരുത്തിയിരിക്കുന്നു. ബാബയാണ് വന്ന് മറന്നുപോയവർക്ക് വഴി പറഞ്ഞുതരുന്നത്. ബാബയെ മുക്തി-ജീവൻമുക്തിയുടെ വഴികാട്ടിയെന്ന് പറയുന്നു. എല്ലാവർക്കും മുക്തി-ജീവൻമുക്തി നൽകുന്നത് ഒരു ബാബയാണ്. ഭാരതം ജീവൻമുക്തമായിരുന്ന സമയം മറ്റെല്ലാ ആത്മാക്കളും മുക്തിധാമത്തിലാണ്. അതുകൊണ്ടാണ് ബാബയെ മുക്തിയുടെയും ജീവൻമുക്തിയുടെയും ദാതാവെന്ന് പറയുന്നത്. രചയിതാവ് ഒരു ബാബ തന്നെയാണ്. സൃഷ്ടിയും ഒന്നു തന്നെയാണ്, ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒന്നാണ്. അതാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം......പിന്നീട് സംഗമയുഗമുണ്ടാകുന്നു. കലിയുഗം പതിതവും, സത്യയുഗം പാവനവുമാണ്. സത്യയുഗമുണ്ടാകണമെങ്കിൽ തീർച്ചയായും ആദ്യം കലിയുഗത്തിന്റെ വിനാശമുണ്ടാകും. വിനാശത്തിനു മുമ്പ് സ്ഥാപനയുണ്ടാകും. സത്യയുഗത്തിൽ സ്ഥാപനയുണ്ടായിരിക്കില്ല. പതിതമായ ലോകത്തെ പാവനമാക്കി മാറ്റേണ്ടപ്പോഴാണ് ഭഗവാൻ വരുന്നത്. ബാബ ഇപ്പോൾ സഹജമായ യുക്തി പറഞ്ഞുതരുകയാണ്-ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് ദേഹീയഭിമാനിയായി മാറി ബാബയെ ഓർമ്മിക്കണം. ബാബ ഭക്തർക്ക് ഫലം നൽകുന്നയാളാണ്. ഭക്തർക്ക് ജ്ഞാനം നൽകുന്നു, പാവനമായി മാറാൻ വേണ്ടി. എല്ലാവരേയും പാവനമാക്കി മാറ്റുന്നത് യോഗമാണ്. ജ്ഞാനത്തിന്റെ സാഗരൻ വന്ന് മുഖത്തിലൂടെ ജ്ഞാനം കേൾപ്പിക്കുന്നു. പതിതരെ പാവനമാക്കി മാറ്റുന്നു. ഈ സമയം എല്ലാ ആത്മാക്കളും പതിതമായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് ബാബയെ വിളിക്കുന്നത്. കാരണം ബാബക്കല്ലാതെ മറ്റാർക്കും പാവനമാക്കി മാറ്റാൻ സാധിക്കില്ല. അഥവാ പതിത-പാവനി ഗംഗയാണെങ്കിൽ പിന്നെ എന്തിനാണ് പതിത-പാവന സീതാറാം എന്ന് പറഞ്ഞ് വിളിക്കുന്നത്! ബുദ്ധി പറയുന്നു- പരമപിതാ പരമാത്മാവ് തീർച്ചയായും പുതിയ ലോകത്തിന്റെ സ്ഥാപനക്കും പഴയ ലോകത്തിന്റെ വിനാശത്തിനും വേണ്ടിയായിരിക്കും വരുക എന്ന്. കല്പവൃക്ഷത്തിനും ആയുസ്സുണ്ട്. ഏതെങ്കിലും ഒരു വസ്തു ജീർണ്ണിച്ചുപോകുമ്പോഴാണ് തമോപ്രധാനമെന്ന് പറയുന്നത്. പുതിയ ലോകമെന്ന് പറയില്ല, ഇത് പഴയ ലോകമാണ്. ഈ കാര്യങ്ങളെല്ലാം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കാനാണ് ബുദ്ധിയിൽ വെയ്ക്കുന്നത്. വീടു-വീടുകളിൽ സന്ദേശം നൽകണം. പരമാത്മാവ് വന്നിട്ടുണ്ട് എന്നല്ല പറയേണ്ടത്. യുക്തിയോടു കൂടി മനസ്സിലാക്കികൊടുക്കണം. പറയൂ, രണ്ടച്ഛനുണ്ട്-ലൗകികവും, പാരലൗകികവും. ദുഃഖത്തിന്റെ സമയത്ത് പാരലൗകീക അച്ഛനെയാണ് ഓർമ്മിക്കാറുള്ളത്. സുഖധാമത്തിൽ ആരും പരമാത്മാവിനെ ഓർമ്മിക്കുന്നില്ല. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യത്ത് സുഖം, ശാന്തി, പവിത്രത എല്ലാമുണ്ടായിരുന്നു. ബാബയുടെ സമ്പത്ത് കിട്ടിക്കഴിഞ്ഞാൽ പിന്നെ എന്തിനാണ് വിളിക്കുന്നത്? അവിടെ സുഖം തന്നെ സുഖമാണ്. ബാബ ദുഃഖത്തിനു വേണ്ടിയല്ല ലോകം രചിച്ചത്. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ആർക്കാണോ അവസാനം പാർട്ടുള്ളത്, ആ ആത്മാക്കൾ 2-4 ജന്മമെടുക്കുന്നു, ബാക്കി സമയം ശാന്തിധാമത്തിലായിരിക്കും. അല്ലാതെ ഈ കളിയിൽ നിന്നും ആർക്കും വിട്ടു പോകാൻ സാധിക്കില്ല. ഒന്നു രണ്ട് ജന്മം എടുത്തെങ്കിൽ ബാക്കിയുള്ള സമയം മുഴുവൻ മോക്ഷത്തിലാണ്. ആത്മാവ് പാർട്ട്ധാരിയാണ്. ചിലരുടേത് ഉയർന്ന പാർട്ടാണ്, മറ്റുചിലരുടെ പാർട്ട് കുറഞ്ഞതാണ്. ഈശ്വരന്റെ അവസാനം ആർക്കും അറിയാൻ സാധിക്കില്ല എന്ന് പറയാറുണ്ട്. ഈശ്വരനാണ് വന്ന് രചയിതാവിന്റെയും രചനയുടെ ആദി മദ്ധ്യ-അന്ത്യത്തിന്റെയും രഹസ്യം മനസ്സിലാക്കിതരുന്നത്. ബാബ മനസ്സിലാക്കി തരുന്നു-ഞാൻ സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. ഏതു ശരീരത്തിൽ ഞാൻ വരുന്നുവോ ഈ ബ്രഹ്മാബാബക്ക് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ബാബയാണ് ബ്രഹ്മാബാബയുടെ 84 ജന്മങ്ങളുടെ കഥ കേൾപ്പിക്കുന്നത്. ആരുടെയും പാർട്ട് മാറ്റം വരുത്തുക സാധ്യമല്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഇത് ആരുടെയും ബുദ്ധിയിൽ ഇരിക്കുന്നില്ല. പവിത്രമായിരുന്ന് മനസ്സിലാക്കുമ്പോൾ മാത്രമെ ബുദ്ധിയിൽ നിൽക്കുകയുള്ളൂ. നല്ല രീതിയിൽ മനസ്സിലാക്കുന്നതിനുവേണ്ടി 7 ദിവസത്തെ ഭഠ്ട്ടിയിൽ ഇരിക്കണം. ഭാഗവതവും 7 ദിവസമാണ് വെയ്ക്കുന്നത്. ചിലരെല്ലാം 7 ദിവസം കൊണ്ട് നല്ല രീതിയിൽ മനസ്സിലാക്കും, മറ്റുചിലർ പറയും, ഞങ്ങളുടെ ബുദ്ധിയിലൊന്നും ഇരിക്കുന്നില്ല. ഉയർന്ന പദവി പ്രാപ്തമാക്കാനില്ലെങ്കിൽ പിന്നെങ്ങനെയാണ് ബുദ്ധിയിൽ ഇരിക്കുക. ശരി, എന്നാലും മംഗളമല്ലേ ഉണ്ടായത്. പ്രജകൾ അങ്ങിനെത്തന്നെയാണുണ്ടാവുക. എന്നാൽ രാജ്യഭാഗ്യമെടുക്കാനാണ് പരിശ്രമമുള്ളത്. ബാബയെ ഓർമ്മിക്കുമ്പോൾ മാത്രമെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. ഇനി ചെയ്യുകയോ ചെയ്യാതിരിക്കുകയോ നിങ്ങളുടെ ഇഷ്ടം. എന്നാൽ ഇത് ബാബയുടെ നിർദേശമാണ്, പ്രിയപ്പെട്ടതിനെയാണല്ലോ ഓർമ്മിക്കുക. ഭക്തിമാർഗ്ഗത്തിലും പറയുന്നു-അല്ലയോ പതിത-പാവനാ വരൂ എന്ന്. ഇപ്പോൾ പതിത പാവനനെ ലഭിച്ചുകഴിഞ്ഞു. ബാബ പറയുന്നു-എന്നെ ഓർമ്മിക്കുകയാണെങ്കിൽ കറ ഇളകിപ്പോകും. വെറുതെ ചക്രവർത്തി പദവി ലഭിക്കില്ലല്ലോ. ഓർമ്മയിൽ തന്നെയാണ് അല്പം പരിശ്രമമുള്ളത്. ഒരുപാട് ഓർമ്മിക്കുന്നവർ തന്നെയാണ് കർമ്മാതീത അവസ്ഥയെ പ്രാപിക്കുന്നത്. പൂർണ്ണമായും ഓർമ്മിക്കുന്നില്ലെങ്കിൽ വികർമ്മങ്ങൾ വിനാശമാകില്ല. യോഗബലത്തിലൂടെത്തന്നെ വികർമ്മങ്ങളെ ജയിച്ചവരാകണം. ലക്ഷ്മിയും നാരായണനും ഇത്രയും പവിത്രമായത് എങ്ങനെയാണ്? കലിയുഗ അവസാനം ആരും പവിത്രരല്ല. ഈ സമയത്ത് ഗീതാ ജ്ഞാനത്തിന്റെ പരമ്പര ആവർത്തിക്കുകയാണ്. ശിവഭഗവാനുവാച, തെറ്റുകൾ എല്ലാവരിൽ നിന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു, ഞാൻ വന്ന് എല്ലാവരേയും തെറ്റില്ലാത്തവരാക്കി മാറ്റുന്നു. ഭാരതത്തിലെ ശാസ്ത്രങ്ങളെല്ലാം ഭക്തിമാർഗ്ഗത്തിലെയാണ്. ബാബ പറയുന്നു- ഞാൻ പറഞ്ഞിട്ടുള്ളതൊന്നും ആർക്കും അറിയില്ല. ബാബ പറഞ്ഞത് കേട്ടവർ 21 ജന്മത്തേക്കുള്ള പ്രാലബ്ധം നേടി, പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു. നിങ്ങൾ തന്നെ ചക്രം കറങ്ങി പിന്നെയും ഈ ജ്ഞാനം കേട്ടുകൊണ്ടിരിക്കുന്നു.

നിങ്ങൾക്കറിയാം നമ്മൾ മനുഷ്യനിൽ നിന്നും ദേവതയാക്കാനുള്ള തൈ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഇത് ദൈവീക വൃക്ഷത്തിന്റെ തൈകളാണ്. മനുഷ്യർ വൃക്ഷത്തിന്റെ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ബാബ വന്ന് വ്യത്യാസം പറഞ്ഞുതരികയാണ്. മനുഷ്യരുടെ പദ്ധതികളെന്താണെന്നും, നിങ്ങളുടെ പദ്ധതികൾ എന്തെല്ലാമാണെന്നും നിങ്ങൾ കാണിച്ചുകൊടുക്കുന്നു. മനുഷ്യർ ലോകത്തിന്റെ ജനസംഖ്യ വർദ്ധിക്കാതിരിക്കാൻ വേണ്ടി കുടുംബാസൂത്രണപദ്ധതി നടത്തുന്നു. ബാബ വളരെ നല്ല കാര്യമാണ് പറഞ്ഞുതരുന്നത്, അനേക ധർമ്മങ്ങൾ വിനാശമായി ദേവീ-ദേവത ധർമ്മത്തിന്റെ കുടുംബം സ്ഥാപിക്കപ്പെടും. സത്യയുഗത്തിൽ ഒരേ ഒരു ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ കുടുംബമായിരുന്നു. അനേക തരം കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സമയം ഭാരതത്തിൽ നോക്കൂ എത്ര കുടുംബങ്ങളാണ്, ഗുജറാത്തി കുടുംബം, സിക്ക് കുടുംബം......വാസ്തവത്തിൽ ഭാരതത്തിന് ഒരു കുടുംബമാകണം. ഒരുപാട് കുടുംബങ്ങളുണ്ടെങ്കിൽ തീർച്ചയായും തട്ടലും മുട്ടലുമുണ്ടായിരിക്കും. പിന്നീട് ആഭ്യന്തരകലഹം ആരംഭിക്കും. കുടുംബങ്ങളിലും കലഹം ഉണ്ടാകും. ക്രിസ്ത്യൻസ് പരസ്പരം കുടുംബമാണെങ്കിലും രണ്ട് സഹോദരൻമാർ പരസ്പരം ചേർന്നു പോകാറില്ല. വിഭാഗീയത വരുന്നു. വെള്ളവും വീതിക്കുന്നു. സിക്ക് ധർമ്മത്തിലുള്ളവർ മനസ്സിലാക്കുന്നു, ഞാൻ എന്റെ ധർമ്മത്തിലുള്ള കുടുംബത്തിന് കൂടുതൽ സുഖം കൊടുക്കണമെന്ന്. സ്വജന താല്പര്യമുണ്ടാകുന്നു. #ുതലയിട്ടുടച്ചു കൊണ്ടേയിരിക്കുന്നു. അവസാന സമയം വരുമ്പോൾ പരസ്പരം കലഹിച്ചുകൊണ്ടേയിരിക്കും. വിനാശമുണ്ടാവുക തന്നെ വേണം. ഒരുപാട് ബോംബുകളെല്ലാം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. വലിയ യുദ്ധമായത് രണ്ട് ബോംബുകൾ വിക്ഷേപിച്ചപ്പോഴാണ്. ഇപ്പോൾ ഒരുപാട് ബോംബുകൾ ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കേണ്ട കാര്യമല്ലേ. കല്പം മുമ്പത്തെ അതേ മഹാഭാരത യുദ്ധമാണെന്ന് നിങ്ങൾ മനസ്സിലാക്കിക്കൊടുക്കണം. വലിയ ആളുകളും പറയുന്നു-അഥവാ യുദ്ധം തടഞ്ഞില്ലെങ്കിൽ മുഴുവൻ ലോകത്തിനും തീ പിടിക്കും. എന്നാൽ നിങ്ങൾക്കറിയാം അഗ്നി ബാധിക്കുക തന്നെ വേണം.

ബാബ ആദി സനാതന ദേവീ-ദേവത ധർമ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. രാജയോഗം തന്നെ സത്യയുഗത്തിനു വേണ്ടിയാണ്. പ്രായേണ ലോപിച്ചു പോയ ദേവത ധർമ്മം വീണ്ടും സ്ഥാപിക്കുകയാണ്. ഇപ്പോൾ കലിയുഗമാണ്. അതിനുശേഷം സത്യയുഗം വേണം. ഈ കലിയുഗത്തിന്റെ വിനാശത്തിനുവേണ്ടിയാണ് വമ്പിച്ച മഹാഭാരത യുദ്ധം. ഇതെല്ലാം നല്ല രീതിയിൽ ധാരണ ചെയ്ത് മനസ്സിലാക്കിക്കൊടുക്കണം. എന്തെന്നാൽ മനുഷ്യർ ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. അതിനാൽ സൂക്ഷിക്കണം. കല്പം മുമ്പത്തേതു പോലെ ആർക്കു വിഘ്നമിടണമോ അവർ അതു അതു തീർച്ചയായും ചെയ്യും. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. നമ്മൾ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഓർമ്മയുടെ യാത്ര ഒരിക്കലും മറക്കരുത്. ഗീതവുമുണ്ടല്ലോ-രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്.....ഇതിന്റെ അർത്ഥം ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. രാത്രി പൂർത്തിയായി പകൽ വരാൻ പോവുകയാണ്. അര കല്പമായി, ഇനി സുഖം ആരംഭിക്കും. ബാബ മൻമനാഭവയുടെ അർത്ഥവും മനസ്സിലാക്കിതന്നിട്ടുണ്ട്. ഗീതയിൽ കൃഷ്ണന്റെ പേരിട്ടതിലൂടെ ആ ശക്തി ലഭിക്കാതായി. കൃഷ്ണനെ ഒരിക്കലും സർവ്വശക്തിവാനെന്ന് പറയാൻ സാധിക്കില്ല. കൃഷ്ണൻ പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നു. അതിനാൽ ഗീതയിൽ ആ ശക്തിയില്ല. ഇപ്പോൾ നമ്മൾ സർവ്വമനുഷ്യകുലത്തിന്റെയും മംഗളം ചെയ്തുകൊണ്ടിരിക്കുകയാണ്. മംഗളകാരിയായി മാറുന്നവർക്ക് സമ്പത്ത് ലഭിക്കും. ഓർമ്മയുടെ യാത്രയിലൂടെയല്ലാതെ മംഗളമുണ്ടാകുകയില്ല. ഈ സമയം എല്ലാവരും വിപരീത ബുദ്ധിയുള്ളവരാണ്. പരമാത്മാവ് സർവ്വവ്യാപിയാണെന്ന് പറയുന്നു. പരമാത്മാവ് എല്ലാവരുടെയും പരിധിയില്ലാത്ത അച്ഛനാണ് എന്ന് എല്ലാവർക്കും മനസ്സിലാക്കിക്കൊടുക്കണം. പരിധിയില്ലാത്ത അച്ഛനിൽ നിന്നുമാണ് ഭാരതവാസികൾക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിച്ചത്. ഭാരതവാസികളാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ജ്ഞാനം നിങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രത്യക്ഷത്തിൽ നിങ്ങൾ കാണുന്നു. ദിനം പ്രതിദിനം നിങ്ങളുടെയടുത്ത് ഒരുപാട് പുതിയ പുതിയവർ വന്നുകൊണ്ടേയിരിക്കും. ഇപ്പോൾ തന്നെ വലിയ ആളുകളൊക്കെ വരുകയാണെങ്കിൽ പിന്നീട് വൈകുകയില്ല, പെട്ടെന്ന് ശബ്ദമുയരും. അതിനാൽ ബഹളമുണ്ടാകാതിരിക്കാൻ യുക്തിയോടു കൂടി പതുക്കെ-പതുക്കെ തന്നെ മുന്നോട്ട് പോകണം. ഇത് ഗുപ്തജ്ഞാനമാണ്. ആർക്കുമറിയില്ല ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് . ഭക്തിയിൽ ദുഃഖമാണ്, ജ്ഞാനത്തിൽ സുഖമാണ്. രാവണനുമായിട്ടുള്ള നിങ്ങളുടെ യുദ്ധം എങ്ങനെയാണെന്ന് നിങ്ങൾക്കു മാത്രമെ അറിയുകയുള്ളൂ. മറ്റാർക്കും അറിയാൻ സാധിക്കില്ല. ഭഗവാനുവാചയാണ്-തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണമെങ്കിൽ എന്നെ ഓർമ്മിക്കൂ എങ്കിൽ പാപങ്ങൾ വിനാശമാകും. പവിത്രമായി മാറിയാൽ ബാബയുടെ കൂടെ കൊണ്ടുപോകും. മുക്തി എല്ലാവർക്കും ലഭിക്കും. എല്ലാവരും രാവണ രാജ്യത്തിൽ നിന്നും മുക്തമാകും. ശിവശക്തികളാകുന്ന ബ്രഹ്മാകുമാരനും കുമാരിമാരുമാണ് ശ്രേഷ്ഠാചാരിയായ ലോകം സ്ഥാപിക്കുന്നത് എന്ന് നിങ്ങൾ പറയുന്നു, കല്പം മുമ്പത്തെ പോലെ പരമപിതാ പരമാത്മാവിന്റെ ശ്രീമതമനുസരിച്ച്. 5000 വർഷങ്ങൾക്കു മുമ്പ് ശ്രേഷ്ഠാചാരിയായ ലോകമായിരുന്നു എന്ന് ബുദ്ധിയിൽ ഇരുത്തണം. മുഖ്യമായ പോയിന്റുകൾ ബുദ്ധിയിൽ ധാരണയാവുകയാണെങ്കിൽ ഓർമ്മയുടെ യാത്രയിൽ കഴിയും. ചിലർ വിചാരിക്കുന്നു-ഇപ്പോൾ സമയമുണ്ട്, പിന്നീട് പുരുഷാർത്ഥം ചെയ്യാം എന്ന്. എന്നാൽ മരണത്തിന് നിയമമില്ലല്ലോ. നാളെ മരിച്ചു പോയാലോ! അതിനാൽ അവസാന സമയം പുരുഷാർത്ഥം ചെയ്ത് മുന്നോട്ട് പോകാം എന്ന് കരുതരുത്. ഈ ചിന്ത നിങ്ങളെ ഒന്നു കൂടി താഴേക്ക് വീഴ്ത്തും. എത്രത്തോളം സാധിക്കുന്നുവോ അത്രത്തോളം പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കു. ശ്രീമതത്തിലൂടെ ഓരോരുത്തർക്കും അവനവന്റെ മംഗളം ചെയ്യണം. ഞാൻ എത്രത്തോളം ബാബയെ ഓർമ്മിക്കുന്നുണ്ടെന്നും, എത്രത്തോളം ബാബയുടെ സേവനം ചെയ്യുന്നുണ്ട് എന്നും സ്വയം പരിശോധിക്കണം. നിങ്ങളാണ് ആത്മീയ ഈശ്വരീയസേവകർ. ആത്മാക്കളെ മുക്തമാക്കുകയാണ് നിങ്ങൾ. ആത്മാവ് എങ്ങനെ പതിതത്തിൽ നിന്നും പാവനമാകുമെന്ന യുക്തി പറഞ്ഞുകൊടുക്കുന്നു. കൃഷ്ണനെ ഓർമ്മിക്കുന്നതിലൂടെ വികർമ്മങ്ങൾ വിനാശമാകില്ല. കൃഷ്ണൻ രാജകുമാരനായിരുന്നു, പ്രാലബ്ധം അനുഭവിച്ചു. കൃഷ്ണന്റെ മഹിമ പാടേണ്ട കാര്യമില്ല. ദേവതമാരുടെ മഹിമ പാടിയിട്ടെന്ത്. ശരിയാണ്, ജന്മദിനം എല്ലാവരും ആഘോഷിക്കുന്നുണ്ട്. ഇത് സാധാരണ കാര്യമാണ്. അല്ലാതെ അവരെന്താണ് ചെയ്തത്, അവരെല്ലാം ഏണിപ്പടി താഴേക്കാണ് ഇറങ്ങുന്നത്. നല്ലതും മോശവുമായ മനുഷ്യരുണ്ട്. ഓരോരുത്തർക്കും അവനവന്റെ പാർട്ടാണ് ഉള്ളത്. ഇത് പരിധിയില്ലാത്ത കാര്യമാണ്. മുഖ്യമായ ചില്ലകളേയും, ഉപശാഖകളേയുമാണ് കണക്കാക്കുന്നത്. എന്നാൽ ഇലകൾ ഒരുപാടുണ്ട്. ഇലകളെ ഏതു വരെ എണ്ണിക്കൊണ്ടിരിക്കും. ബാബ മനസ്സിലാക്കിതരുന്നു, കുട്ടികളെ പരിശ്രമിക്കൂ, എല്ലാവർക്കും ബാബയുടെ പരിചയം കൊടുക്കൂ, അങ്ങനെ ബാബയുമായി ബുദ്ധിയോഗം ചേർക്കട്ടെ. ബാബ പറയുന്നു- എല്ലാവരോടും പറയൂ, പവിത്രമായി മാറൂ എങ്കിൽ മുക്തിധാമത്തിലേക്ക് പോകും. ലോകത്താർക്കുമറിയില്ല മഹാഭാരത യുദ്ധത്തിലൂടെ എന്താണ് സംഭവിക്കുകയെന്ന്. പുതിയ ലോകമുണ്ടാകണം, അതിനുവേണ്ടിയുള്ള യജ്ഞമാണ് രചിച്ചിരിക്കുന്നത്. നമ്മുടെ യജ്ഞം പൂർത്തിയാവുമ്പോൾ എല്ലാം ഈ യജ്ഞത്തിൽ സ്വാഹായാകും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സത്യം-സത്യമായ ഈശ്വരീയസേവകരായി മാറി എല്ലാ ആത്മാക്കളേയും മുക്തമാക്കുന്നതിനുള്ള സേവനം ചെയ്യണം. എല്ലാവരുടെയും മംഗളം ചെയ്യണം. എല്ലാവർക്കും ബാബയുടെ പരിചയം നൽകണം.

2. പ്രിയപ്പെട്ടതിലും പ്രിയപ്പെട്ടതിനെ(ബാബ) വളരെ സ്നേഹത്തോടെ ഓർമ്മിക്കണം. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയിൽ ഉറച്ചിരിക്കണം. വിഘ്നങ്ങളിൽ പരിഭ്രമിക്കരുത്.

വരദാനം :-
മൻമനാഭവയുടെ വിധിയിലൂടെ മനോരസത്തിന്റെ സ്ഥിതിയുടെ അനുഭവം ചെയ്യുകയും ചെയ്യിക്കുന്നവരുമായ സർവബന്ധനമുക്തരായി ഭവിക്കട്ടെ

ഏതു കുട്ടികളാണോ സ്വർണച്ചങ്ങലയുടെയും സൂക്ഷ്മച്ചരടുകളുടെയും ബന്ധനത്തെ മുറിച്ച് ബന്ധനമുക്തസ്ഥിതിയിൽ കഴിയുന്നത് അവർ കലിയുഗീസ്ഥൂലവസ്തുക്കളുടെ വാസന അഥവാ മനസിന്റെ ആകർഷണങ്ങളിൽ നിന്ന് മുക്തമായി മാറുന്നു. അവരെ ദേഹാഭിമാനം അഥവാ ദേഹത്തിന്റെ പഴയ ലോകത്തെ ഏതൊരു വസ്തുവും അൽപം പോലും ആകർഷിക്കുകയില്ല. ഏതൊരു ഇന്ദ്രിയങ്ങളുടെയും രസം അതായത് വിനാശീരസത്തിനു നേർക്ക് ആകർഷണമുണ്ടാകരുത്. അപ്പോൾ അലൗകികഅതീന്ദ്രിയ സുഖം അഥവാ മനോരസസ്ഥിതിയുടെ അനുഭവമുണ്ടാകുന്നു. അതിനു നിരന്തരം മൻമനാഭവയുടെ സ്ഥിതി ആവശ്യമാണ്.

സ്ലോഗന് :-
സത്യമായ സേവനം അതാണ് ഏതിലൂടെയാണോ സർവരുടെയും ആശീർവാദങ്ങൾക്കൊപ്പം സന്തോഷത്തിന്റെ അനുഭൂതി ഉണ്ടാകുന്നത്.

അവ്യക്തസൂചനകൾ- ഇനി തന്റെ ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ

ലോകത്തും ദാനത്തെ പുണ്യമെന്നു കണക്കാക്കുന്നു, താങ്കൾ ദാതാവിൻരെ കുട്ടികൾ സദാ ദാനം ചെയ്യുന്ന പുണ്യാത്മാക്കളാണ.് താങ്കൾക്ക് ഏതൊരു ആത്മാവിലൂടെയും അൽപകാലത്തെ പ്രാപ്തി നേടാനുള്ള കാമന വെക്കാനാവില്ല. ഈ ആത്മാവ് എന്തെങ്കിലും നൽകിയാൽ ഞാൻ നൽകാം. അല്ലെങ്കിൽ ഇവരും എന്തെങ്കിലും ചെയ്താൽ ഞാൻ ചെയ്യാം, ഇങ്ങനെയുള്ള പരിധിയുള്ള കാമന വെക്കരുത്. ദാതാവിന്റെ കുട്ടികളായി എല്ലാവരെ പ്രതിയും സ്നേഹം, സഹയോഗം, ശക്തി നൽകുന്ന പുണ്യാത്മാവാകൂ