സത്യതയുടെയുംപവിത്രതയുടെയുംശക്തിസ്
വരൂപത്തിൽകൊണ്ട്വന്ന്ബാലകനുംഅധി
കാരിയുമാകുന്നതിന്റെസന്തുലനംവയ്ക്കൂ.
ഇന്ന് സത്യമായ അച്ഛനും,
സത്യമായ ശിക്ഷകനും, സത്ഗുരുവും തന്റെ നാനാഭാഗത്തുമുള്ള സത്യത സ്വരൂപരും
ശക്തിസ്വരൂപരുമായ കുട്ടികളെയാണ് കാണുന്നത് സത്യതയുടെ ശക്തിയാണ് സർവ്വ
ശ്രേഷ്ഠമായത്. ഈ സത്യതയുടെ ശക്തിയുടെ ആധാരമാണ് സമ്പൂർണ്ണ പവിത്രത. മനസ്സ് വാക്ക്
കർമ്മം, സംബന്ധ സമ്പർക്കം, സ്വപ്നത്തിൽ പോലും അപവിത്രതയുടെ പേരോ അടയാളമോ
ഉണ്ടാകരുത്. പവിത്രതയുടെ പ്രത്യക്ഷ സ്വരൂപമായി കാണപ്പെടുന്നത് എന്താണ്? പവിത്ര
ആത്മാവിന്റെ ചലനത്തിലും മുഖത്തിലും സ്പഷ്ടമായി ദിവ്യത കാണപ്പെടും. അവരുടെ
കണ്ണുകളിൽ ആത്മീയ തിളക്കവും, മുഖത്തിൽ സദാ ഹർഷിത മുഖതയും ചലനത്തിൽ ഓരോ ചുവടിലും
ബാബയ്ക്ക് സമാനം കർമ്മയോഗി. അത്രയും സത്യവാദിയായ ബാബയിലൂടെ ഈ സമയത്ത് നിങ്ങൾ
എല്ലാവരും ആയികൊണ്ടിരിക്കുന്നു. ലോകത്തിലുള്ളവർ ആരെങ്കിലും സ്വയം സത്യവാദിയെന്നു
പറഞ്ഞിരുന്നാലും, സത്യം പറയുമെങ്കിലും, സമ്പൂർണ്ണ പവിത്രത തന്നെയാണ് സത്യമായ
സത്യതയുടെ ശക്തി. ഈ സമയത്ത് സംഗമയുഗത്തിൽ നിങ്ങൾ എല്ലാവരും അതാണ്
ആയികൊണ്ടിരിക്കുന്നത്. ഈ സംഗമയുഗത്തിന്റെ ശ്രേഷ്ഠ പ്രാപ്തിയാണ് സത്യതയുടെ
ശക്തിയും പവിത്രതയുടെ ശക്തിയും. അതിന്റെ പ്രാപ്തിയായി സത്യയുഗത്തിൽ നിങ്ങൾ
എല്ലാവരും ബ്രാഹ്മണനിൽ നിന്നും ദേവതയായി ആത്മാവും ശരീരവും രണ്ടും പവിത്രമാകുന്നു.
മുഴുവൻ സൃഷ്ടിയിൽ ആത്മാവും ശരീരവും രണ്ടും പവിത്രമായത് മറ്റാർക്കും ഇല്ല.
ആത്മാവ് പവിത്രമാക്കുന്നുണ്ട്, പവിത്രമായ ശരീരം കിട്ടുന്നില്ല. സമ്പൂർണ്ണ
പവിത്രതയാണ് ഈ സമയത്ത് നിങ്ങൾ എല്ലാവരും ധാരണ ചെയ്തുകൊണ്ടിരിക്കുന്നത്. ലഹരിയോടെ
പറയാറുണ്ട്, എന്താണ് ലഹരിയോടെ പറയുന്നത്? ഓർമ്മിച്ചു നോക്കൂ. എല്ലാവരും ഹൃദയത്തിൽ
നിന്നും, അനുഭവത്തിൽ നിന്നുമാണ് പറയുന്നത് പവിത്രത ഞങ്ങളുടെ ജന്മസിദ്ധ
അധികാരമാണ്, ജന്മസിദ്ധ അധികാരം സഹജമായി പ്രാപ്തമാകുന്നതാണ്, പവിത്രതയും സത്യതയും
പ്രാപ്തമാക്കുവാനായി നിങ്ങൾ എല്ലാവരും ആദ്യം തന്റെ സത്യസ്വരൂപമായ ആത്മാവിനെ
തിരിച്ചറിഞ്ഞു. തന്റെ സത്യമായ അച്ഛനെയും, ശിക്ഷകനെയും, സത്ഗുരുവിനെയും
തിരിച്ചറിഞ്ഞു. മനസ്സിലാക്കുകയും പ്രാപ്തമാക്കുകയും ചെയ്തു. തന്റെ സത്യസ്വരൂപവും,
സത്യമായ അച്ഛനെയും ഏതുവരെ മനസ്സിലാക്കുന്നില്ലയോ അതുവരെ സമ്പൂർണ്ണ പവിത്രതയുടെയും,
സത്യതയുടെയും ശക്തി വരുകയില്ല. നിങ്ങൾ എല്ലാവരും സത്യതയുടെയും പവിത്രതയുടെയും
ശക്തിയുടെ അനുഭവികൾ ആണല്ലോ! അനുഭവിയാണോ? അനുഭവിയാണോ? അവർ
പ്രയത്നിക്കുന്നുണ്ടെങ്കിലും യഥാർത്ഥ രൂപത്തിൽ തന്റെ സ്വരൂപവും, സത്യമായ
അച്ഛന്റെ യഥാർത്ഥ സ്വരൂപത്തെയും അറിയാൻ കഴിയുന്നില്ല. നിങ്ങൾ എല്ലാവരും ഈ
സമയത്തിന്റെ അനുഭവത്തിൽ കൂടി അത്രയും സഹജമായി പവിത്രത ധാരണ ചെയ്തു, ഈ സമയത്തെ
പ്രാപ്തിയുടെ ഭാഗ്യം ദേവതമാരുടെ പവിത്രത നാച്വറൽ ആണ്, നേച്ചർ ആണ്. നിങ്ങളാണ്
അങ്ങനെയുള്ള നാച്വറൽ നേച്ചറിന്റെ അനുഭവം പ്രാപ്തമാക്കുന്നത്. പരിശോധിക്കണം
പവിത്രതയുടെയും സത്യതയുടെയും ശക്തി നാച്വറൽ നേച്ചറിന്റെ രൂപത്തിൽ ഉണ്ടോ? നിങ്ങൾ
എന്താണ് മനസ്സിലാക്കുന്നത്? പവിത്രത ഞങ്ങളുടെ ജന്മസിദ്ധ അധികാരമാണെന്നു
മനസ്സിലാക്കുന്നവർ കൈ ഉയർത്തൂ. ജന്മസിദ്ധ അധികാരമാണോ അതോ പ്രയത്നിക്കേണ്ടതായി
വരുന്നുണ്ടോ? പ്രയത്നിക്കേണ്ടതായി വരുന്നില്ലല്ലോ! സഹജമല്ലേ! കാരണം ജന്മസിദ്ധ
അധികാരം സഹജമായി പ്രാപ്തമാകുന്നതാണ്. പ്രയത്നിക്കേണ്ടി വരുന്നില്ല,
ലോകത്തിലുള്ളവർ അസംഭ്യവമായി കരുതുന്നു നിങ്ങൾ അസംഭ്യവത്തെയും സംഭ്യവവും
സഹജമായതുമാക്കി.
പുതിയതായി വന്ന കുട്ടികൾ,
ആദ്യമായി വന്നവർ കൈ ഉയർത്തൂ. ശരി ആരൊക്കെയാണോ പുതിയ കുട്ടികൾ, ആദ്യമായി
വന്നവർക്ക് ആശംസകൾ, ബാപ്ദാദ പറയുകയാണ് വൈകിയാണ് വന്നതെങ്കിലും വളരെ വൈകി അല്ല
വന്നിട്ടുള്ളത്. പുതിയ കുട്ടികൾക്ക് ബാപ്ദാദയുടെ വരദാനമാണ് അവസാനം വന്നവരും
വേഗത്തിൽ പുരുഷാർത്ഥം ചെയ്ത് ഫസ്റ്റ് ഡിവിഷനിൽ വരാൻ കഴിയും. ഫസ്റ്റ് നമ്പറിൽ
അല്ല ഫസ്റ്റ് ഡിവിഷനിൽ വരാൻ കഴിയും. പുതിയ കുട്ടികൾക്ക് ഇത്രയും ധൈര്യം ഉണ്ടോ,
ഫസ്റ്റ് ഡിവിഷനിൽ വരുന്നവർ കൈ ഉയർത്തൂ. നോക്കൂ ടി. വി. യിൽ നിങ്ങളുടെ കൈ
കാണുന്നുണ്ട്. ശരി. ധൈര്യമുള്ളവരാണ്, ധൈര്യത്തിന്റെ ആശംസകൾ. ധൈര്യം ഉണ്ടെങ്കിൽ
ബാബയുടെ സഹായം ഉണ്ട് കൂടാതെ സർവ്വ ബ്രാഹ്മണ പരിവാരത്തിന്റെയും ശുഭ ഭാവനയും,
ശുഭകാമനയും നിങ്ങളുടെകൂടെ ഉണ്ട്, ആരെല്ലാമാണോ പുതിയവർ ആദ്യമായി വന്നിട്ടുള്ളത്
അവരെയെല്ലാവരെയും പ്രതി ബാപ്ദാദയുടെയും പരിവാരത്തിന്റെയും ഭാഗത്ത് നിന്ന് വീണ്ടും
കോടി മടങ്ങു ആശംസകൾ, ആശംസകൾ, ആശംസകൾ. ആദ്യമായി വന്ന നിങ്ങൾക്കെല്ലാവർക്കും
സന്തോഷം ഉണ്ടാകുന്നുണ്ടല്ലോ! വേർപിരിഞ്ഞു പോയ ആത്മാക്കൾ വീണ്ടും തന്റെ കുടുബത്തിൽ
എത്തിച്ചേർന്നിരിക്കുകയാണ്. ബാപ്ദാദയും സന്തോഷിക്കുകയാണ് നിങ്ങളും എല്ലാവരും
സന്തോഷിക്കുന്നു. ബാപ്ദാദ വദനത്തിൽ ദാദിയോടൊപ്പം ഒരു റിസൾട്ട് നോക്കി, എന്ത്
റിസൾട്ടാണ് നോക്കിയത്? നിങ്ങൾ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഞങ്ങൾ
ബാലകനും അധികാരിയുമാണ്. എല്ലാവരുമാണോ?കൈ ഉയർത്തൂ. ചിന്തിച്ചിട്ട് ഉയർത്തണം,
വെറുതെ അല്ല. കണക്ക് എടുക്കും! ശരി, കൈ താഴ്ത്തൂ. ബാപ്ദാദ കണ്ടതാണ്
ബാലകനാണെന്നുള്ള നിശ്ചയവും ലഹരിയും ഇത് സഹജമായി ഉണ്ട്, ബ്രഹ്മകുമാർ ബ്രഹ്മകുമാരി
എന്ന് പറയുമ്പോൾ ബാലകരാണ് അതുകൊണ്ടാണ് ബ്രഹ്മകുമാർ കുമാരി എന്ന് പറയുന്നത്.
മുഴുവൻ ദിവസവും എന്റെ ബാബ എന്റെ ബാബ ഇത് തന്നെയാണ് സ്മൃതിയിൽ കൊണ്ട് വരുന്നത്.
പിന്നെ മറക്കുന്നു, ഇടയ്ക്കിടയ്ക്ക് ഓർമ്മിക്കുകയും ചെയ്യുന്നു. സേവനത്തിലും
ബാബ ബാബ എന്ന വാക്ക് നാച്വറലായി മുഖത്തിൽ നിന്നും വരുന്നുണ്ട്. ബാബ എന്ന വാക്കു
വന്നില്ലെങ്കിൽ ജ്ഞാനത്തിന്റെ പ്രഭാവം വരില്ല. സേവനം ചെയ്യുമ്പോഴും, പ്രഭാഷണം
ചെയ്യുമ്പോഴും, കോഴ്സ് ചെയ്യുമ്പോഴും, വ്യത്യസ്ത ടോപിക്കിൽ ചെയ്യുന്നു. സത്യമായ
സേവനത്തിന്റെ പ്രത്യക്ഷ സ്വരൂപം അഥവാ തെളിവ് ഇതാണ് കേൾക്കുന്നവരും അനുഭവം
ചെയ്യണം, ഞാനും ബാബയുടേതാണ്. അവരുടെ മുഖത്തിൽ നിന്നും ബാബ ബാബ എന്ന വാക്ക് ഉയരണം.
ഏതോ ശക്തിയാണ്, അങ്ങനെയല്ല. നല്ലതാണ്, അതും അല്ല. എന്റെ ബാബയാണ് എന്ന അനുഭവം
ചെയ്യണം, ഞാനും ബാബയുടേതാണ്. ഇതിനെയാണ് സേവനത്തിന്റെ പ്രത്യക്ഷ ഫലം എന്ന്
പറയുന്നത്. ബാലകൻ ആണെന്നുള്ള ലഹരിയും നിശ്ചയവും നല്ലതായി ഉണ്ട്. പക്ഷെ
അധികാരിയാണെന്നുള്ള നിശ്ചയവും ലഹരിയും നമ്പർ വാർ ആണ്. ബാലകനിൽ നിന്നും
അധികാരിയാകുന്നതിന്റെ ലഹരി മുഖത്ത് ഇടയ്ക്ക് കാണപ്പെടുന്നുണ്ട്, ഇടയ്ക്ക്
കുറയുന്നു. വാസ്തവത്തിൽ നിങ്ങൾ ഡബിൾ അധികാരിയാണ്, ഒന്ന് ബാബയുടെ ഖജനാവുകളുടെ
അധികാരിയാണ്. എല്ലാവരും അധികാരിയാണോ ഖജനാവുകളുടെ? ബാബ എല്ലാവർക്കും ഒരു പോലെയാണ്
ഖജനാവുകൾ നൽകിയത്. ചിലർക്ക് ലക്ഷം നൽകുകയും, ചിലർക്ക് ആയിരം നൽകി, അങ്ങനെയല്ല.
എല്ലാവർക്കും എല്ലാ ഖജനാവുകളും പരിധിയില്ലാതെയാണ് നൽകിയത് ബാബയുടെ അടുത്തുള്ളത്
പരിധിയില്ലാത്ത ഖജനാവാണ്, കുറവില്ല. ബാപ്ദാദ സർവ്വർക്കും സർവ്വ ഖജനാവുകളും
നൽകിയിട്ടുണ്ട്, ഒരുപോലെ ഒരേ അളവിലാണ് നൽകിയിട്ടുള്ളത്. രണ്ടാമത്തേത്
സ്വരാജ്യത്തിന്റെ അധികാരിയാണ് അതിനാൽ ബാപ്ദാദ ലഹരിയോടെയാണ് പറയുന്നത് എന്റെ ഓരോ
കുട്ടിയും രാജാ കുട്ടിയാണ്. അപ്പോൾ രാജാ കുട്ടിയല്ലേ! പ്രജ അല്ലല്ലോ?
രാജയോഗിയാണോ അതോ പ്രജായോഗിയാണോ?രാജയോഗിയാണല്ലോ! സ്വരാജ്യത്തിന്റെ അധികാരി ആണല്ലോ.
എന്നാൽ ബാപ്ദാദ ഡാഡിയോടൊപ്പം റിസൾട്ട് കണ്ടു ബാലകനാണെന്നുള്ള ലഹരി എത്രമാത്രം
ഉണ്ടോ, യജമാനൻ എന്നുള്ളത് അത്രയും കുറവാണ്. എന്ത് കൊണ്ടാണ്. സ്വരാജ്യത്തിന്റെ
അധികാരിയാണെന്നുള്ള ലഹരി സദാ ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് സമസ്യകളും വിഘ്നങ്ങളും
ഉണ്ടാകുന്നത് അതിനു വരാൻ കഴിയില്ല. സമസ്യകളും വിഘ്നങ്ങളും വരുന്നതിന്റെ ആധാരം
വിശേഷമായി മനസ്സാണ്. മനസ്സാണ് ചഞ്ചലമാകുന്നത്, അതിനാൽ ബാപ്ദാദയുടെ മഹാ
മന്ത്രമാണ് മൻമനാ ഭവ. സ്വരാജ്യത്തിന്റെ അധികാരിയാണെങ്കിൽ മനസ്സ് അധികാരി അല്ല,
മനസ്സ് നിങ്ങളുടെ ജീവനക്കാരൻ ആണ്. രാജാവിന്റെ അർത്ഥമാണ് അധികാരി. അധീനരായവരെ
രാജാവ് എന്ന് പറയില്ല. റിസൾട്ടിൽ കണ്ടത് എന്താണ്? മനസ്സിന്റെ യജമാനനായ ഞാൻ
അധികാരിയായ യജമാനൻ ആണ്, ഈ സ്മൃതി, ഈ ആത്മ സ്ഥിതി വളരെ കുറവാണു. സദാ കാണുകയില്ല.
ആദ്യത്തെ പാഠമാണ്. നിങ്ങൾ എല്ലാവരും ആദ്യം പഠിച്ച പാഠം ഏതായിരുന്നു? ഞാൻ
ആത്മാവാണ്. പരമാത്മാവിന്റെ പാഠം രണ്ടാമത്തേതാണ്. ആദ്യത്തെ പാഠമാണ് ഞാൻ യജമാനനായ
രാജാവ് ഈ കർമ്മേന്ദ്രിയങ്ങളുടെ അധികാരിയായ ആത്മാവാണ്, ശക്തിശാലിയായ ആത്മാവാണ്.
സർവ്വ ശക്തികളും ആത്മാവിന്റെ നിജ ഗുണങ്ങൾ ആണ്. ബാപ്ദാദ കണ്ടു ഞാൻ ആരാണ്,
എങ്ങനെയാണ്, അതിന്റെ സ്വാഭാവികമായ സ്വരൂപത്തിന്റെ സ്മൃതിയിൽ നടക്കുക, ഇരിക്കുക,
മുഖത്തിലൂടെ അനുഭവമാകുക, സമസ്യകളിൽ നിന്ന് മാറിയിരിക്കുക, ഇതിൽ ഇനിയും ശ്രദ്ധ
കൊടുക്കണം. വെറുതെ ഞാൻ ആത്മാവ് എന്നല്ല, എങ്ങനെയുള്ള ആത്മാവാണ്, ഇത് സ്മൃതിയിൽ
വയ്ക്കുകയാണെങ്കിൽ മാസ്റ്റർ സർവ്വ ശക്തിവനായ ആത്മാവിന്റെ മുന്നിൽ സമസ്യയോ,
വിഘ്നമോ ഒരു ശക്തിക്കും വരാൻ കഴിയില്ല. ഇപ്പോഴും റിസൾട്ടിൽ ഏതെങ്കിലും സമസ്യകളോ
വിഘ്നമോ കാണപ്പെടുന്നുണ്ട്. അറിയുന്നുണ്ട് പക്ഷെ ചലനത്തിലും മുഖത്തിലും
നിശ്ചയത്തിന്റെ പ്രത്യക്ഷ സ്വരൂപമായ ആത്മീയ ലഹരി അത് ഇനിയും പ്രത്യക്ഷമാകണം.
അതിനായി ഈ യജമാനൻ എന്ന ലഹരി അത് പ്രത്യക്ഷമാകണം. ഇതിനായി അധികാരിയുടെ ലഹരി
വീണ്ടും വീണ്ടും പരിശോധിക്കൂ. പരിശോധിക്കുന്നത് സെക്കന്റിന്റെ കാര്യമാണ്. കർമ്മം
ചെയ്യുമ്പോൾ, ഏതൊരു കർമ്മവും ആരംഭിക്കുമ്പോൾ, ആരംഭിക്കുന്ന സമയത്ത് പരിശോധിക്കൂ
യജമാനന്റെ അതോറിറ്റിയിലൂടെ കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം ചെയ്യിപ്പിക്കുന്ന
നിയന്ത്രണ ശക്തിയും, ഭരണ ശക്തിയും ഉള്ള ആത്മാവാണെന്നു മനസ്സിലാക്കി കർമ്മം
തുടങ്ങിയോ അതോ സാധാരണ കർമ്മം ആയി തുടങ്ങിയോ? സ്മൃതി സ്വരൂപമായി കർമ്മം
ആരംഭിക്കുന്നതും, സാധാരണ സ്ഥിതിയിലൂടെ കർമ്മം ആരംഭിക്കുന്നതും തമ്മിൽ വളരെ
വ്യത്യാസം ഉണ്ട്. ഏതുപോലെ പരിധിയുള്ള പദവികളിൽ ഉള്ളവർ കാര്യം ചെയ്യുമ്പോൾ
കാര്യത്തിന്റെ സീറ്റിൽ സെറ്റായി ഇരുന്നിട്ടാണ് കാര്യം ആരംഭിക്കുന്നത്, അതുപോലെ
തന്റെ യജമാനന്റെ സ്വരാജ്യ അധികാരിയുടെ സീറ്റിൽ സെറ്റായിരുന്നിട്ട് ഓരോ കാര്യവും
ചെയ്യൂ. ഈ യജമാനന്റെ അതോറിറ്റിയുടെ പരിശോധന ഇനിയും വർധിപ്പിക്കണം. ഈ യജമാനന്റെ
അതോറിറ്റിയുടെ അടയാളമാണ് സദാ ഓരോ കാര്യത്തിലും ഡബിൾ ലൈറ്റും സന്തോഷത്തിന്റെയും
അനുഭവം ഉണ്ടാകും. സഫലവും സഹജവുമായി അനുഭവം ഉണ്ടാകും. ഇപ്പോഴും ചിലയിടത്ത്
അധികാരിയാകുന്നതിന് പകരം അധീനമാകുന്നു. അധീനതയുടെ അടയാളം എന്താണ് കാണപ്പെടുന്നത്?
എപ്പോഴും പറയാറുണ്ട് എന്റെ സംസ്കാരമാണ്, ആഗ്രഹിക്കുന്നില്ല പക്ഷെ എന്റെ
സംസ്കാരമാണ്, എന്റെ സ്വഭാവമാണ്, ഈ കുറവുകളുടെ സംസ്ക്കാരം എന്റെ സംസ്ക്കാരമാണോ?
എന്റേത് ആണോ? ഇത് രാവണന്റേത് മധ്യത്തിലെ സംസ്കാരമാണ്, രാവണന്റെ ദാനമാണ്. അതിനെ
എന്റേത് എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഏതാണോ ബാബയുടെ സംസ്ക്കാരം ആ
സംസ്കാരമാണ് നമ്മുടെ സംസ്ക്കാരം. എന്റെ എന്റെ എന്ന് പറയുമ്പോൾ ആ സമയത്ത്
ചിന്തിക്കണം അത് അധികാരിയായി നിങ്ങൾ അധീനരായി. ബാബയെ പോലെ ആകണമെങ്കിൽ അത് എന്റെ
സംസ്ക്കാരമല്ല, ഏതാണോ ബാബയുടെ സംസ്ക്കാരം അതാണ് എന്റെ സംസ്ക്കാരം. ബാബയുടെ
സംസ്ക്കാരം ഏതാണ്? വിശ്വ കല്യാണകാരി, ശുഭ ഭാവന, ശുഭ കാമനധാരി. ആ സമയത്ത് ബാബയുടെ
സംസ്ക്കാരം മുന്നിൽ കൊണ്ട് വരൂ. ലക്ഷ്യം ബാബയ്ക്ക് സമാനമാകുകയാണ്, ലക്ഷണം
രാവണന്ന്റേതാണ് ഉള്ളത്. കലർപ്പ് വരുന്നു, ഏതൊക്കെയാണോ ബാബയുടെ സംസ്ക്കാരം,
കുറച്ച് എന്റെ പഴയ സംസ്കാരങ്ങളും രണ്ടും മിക്സ് ആകുന്നു, അതിനാൽ സംഘർഷം
ഉണ്ടാകുന്നു. സംസ്ക്കാരം എങ്ങനെയാണ് ഉണ്ടാകുന്നത്, അത് എല്ലാവർക്കും
അറിയാവുന്നതാണ്! മനസ്സിന്റെയും ബുദ്ധിയുടെയും സങ്കല്പവും കാര്യത്തിലും കൂടി
സംസ്ക്കാരം ഉണ്ടാകുന്നു. ആദ്യം മനസ്സ് സങ്കൽപ്പിയ്ക്കുന്നു, ബുദ്ധി സഹയോഗം
കൊടുക്കുന്നു, നല്ലതോ ചീത്തയോ ആയ സംസ്ക്കാരം ഉണ്ടാകുന്നു.
ബാപ്ദാദ ദാദിയോടൊപ്പം
റിസൽട്ടിലും കണ്ടു യജമാനാണെന്ന സ്വാഭാവികമായ സ്വഭാവത്തിന്റെ ലഹരിയുണ്ടാകണം, അത്
ബാലകൻ എന്നതുമായി നോക്കുമ്പോൾ ഇപ്പോൾ കുറവാണ്. അതിനാൽ ബാപ് ദാദ കണ്ടു പരിഹാരം
കണ്ടെത്തുന്നതിനായി പിന്നീട് യുദ്ധം ചെയ്യേണ്ടി വരുന്നു. ബ്രാഹ്മണർ ആണ് പക്ഷെ
ഇടയ്ക്കിടയ്ക്കു ക്ഷത്രിയനായി മാറുന്നു. ക്ഷത്രിയൻ ആകേണ്ട. ബ്രാഹ്മണനിൽ നിന്നും
ദേവതയാകണം. ക്ഷത്രിയനാകാൻ ധാരാളം പേർ വരും, അവർ പിന്നീട് വരുന്നവർ ആണ്,
നിങ്ങളാകട്ടെ അധികാരികളായ ആത്മാക്കൾ ആണ്. അപ്പോൾ റിസൾട്ട് കേട്ടോ. അതിനാൽ
എപ്പോഴും ഞാൻ ആരാണ് ഇത് സ്മൃതിയിൽ കൊണ്ട് വരൂ. അത് തന്നെയാണ്, സ്മൃതി സ്വരുപത്തിൽ
കൊണ്ട് വരൂ. ശരി അല്ലെ. ശരി. റിസൾട്ട് കേൾപ്പിച്ചു. ഇപ്പോൾ സമസ്യ, വിഘ്നം,
കോലാഹലം, വ്യർത്ഥസങ്കല്പങ്ങൾ, വ്യർത്ഥ കർമ്മം, വ്യർത്ഥ സംബന്ധം, വ്യർത്ഥ സ്മൃതി
ഇവയുടെയെല്ലാം പേര് സമാപ്തമാക്കൂ മറ്റുള്ളവരെ കൊണ്ടും ചെയ്യിപ്പിക്കൂ. ശരിയല്ലേ!
ചെയ്യുമോ?ചെയ്യുമെങ്കിൽ ദൃഢ സങ്കല്പത്തിന്റെ കൈ ഉയർത്തൂ. കൈ ഉയർത്തുന്നത്
സാധാരണമായി പോയി അതിനാൽ കൈ ഉയർത്തിക്കുന്നില്ല, മനസ്സിൽ ദൃഢ സങ്കല്പമാകുന്ന കൈ
ഉയർത്തൂ. ശരീരത്തിന്റെ കൈ അല്ല, അത് ധാരാളം കണ്ടതാണ്. എപ്പോഴാണോ എല്ലാവരുടെയും
ദൃഢ സങ്കല്പത്തിന്റെ കൈ ഒരുമിച്ച് ഉയരുന്നത് അപ്പോൾ വിശ്വത്തിന്റെ ഓരോ കോണിലും
സന്തോഷത്താൽ എല്ലാവരുടെയും കൈ ഉയരും നമ്മുടെ സുഖത്തിന്റെയും ശാന്തിയുടെയും
ദാതാവായ ബാബ വന്നു കഴിഞ്ഞു.
ബാബയെ
പ്രത്യക്ഷമാക്കുന്നതിനുള്ള ഉത്തരവാദിത്വം എടുത്തതല്ലേ! എടുത്തോ? പക്കായാണോ ?
ടീച്ചേഴ്സ് എടുത്തിട്ടുണ്ടോ?പാണ്ഡവർ എടുത്തിട്ടുണ്ടോ?പക്കാ ആണോ? തീയതി
തീരുമാനിച്ചോ. തീയതി തീരുമാനിച്ചിട്ടില്ല? എത്രസമയം വേണം? ഒരു വർഷം വേണോ? രണ്ടു
വർഷം വേണോ? ബാപ്ദാദ പറഞ്ഞിരുന്നു ഓരോ വർഷവും തന്റെ പുരുഷാർത്ഥത്തിന്റെ യഥാ ശക്തി
അനുസരിച്ച് നടക്കുന്നതിന്റെയും പറക്കുന്നതിന്റെയും സ്വന്തം വിധിയ്ക്കനുസരിച്ച്
തന്റെ സമ്പന്നമാകുന്നതിന്റെ തീയതി സ്വയം തന്നെ തീരുമാനിക്കൂ. ബാപ്ദാദ പറയും
ഇപ്പോൾ ചെയ്യൂ, എന്നാൽ പുരുഷാർത്ഥത്തിനനുസരിച്ച് യഥാ ശക്തി തന്റെ തീയതി
തീരുമാനിക്കൂ, സമയാസമയം അത് പരിശോധിക്കൂ, മനസ്സാ വാചാ സംബന്ധ സമ്പർക്കത്തിന്റെ
സ്ഥിതിയിൽ പുരോഗതി ഉണ്ടായികൊണ്ടിരിക്കുന്നുണ്ടോ?തീയതി തീരുമാനിക്കുന്നതിലൂടെ
സ്വതവേ തന്നെ ശ്രദ്ധ വരും.
നാനാഭാഗത്തുനിന്നും
എല്ലാവരുടെയും സന്ദേശങ്ങൾ വന്നിട്ടുണ്ട്. ഇമെയിലുകൾ വന്നിട്ടുണ്ട്. ബാപ്ദാദയുടെ
അടുത്ത് ഇ മെയിൽ കിട്ടുന്നതിനും മുൻപ് തന്നെ എത്തി. ഹൃദയത്തിന്റെ സങ്കല്പങ്ങളുടെ
ഇമെയിൽ വളരെ വേഗതയുള്ളതാണ്. അത് ആദ്യം എത്തിച്ചേരുന്നു. ആരെല്ലാമാണോ
സ്നേഹസ്മരണകളും, തന്റെ സ്ഥിതിയുടെ വാർത്തകളും, സേവനത്തിന്റെ വാർത്തകളും അയച്ചത്
അതെല്ലാം ബാപ്ദാദ സ്വീകരിച്ചു, സ്നേഹസ്മരണകൾ എല്ലാവരും വളരെ ഉന്മേഷവും
ഉത്സാഹത്തോടെ അയച്ചിട്ടുണ്ട്. ദേശത്തിലുള്ളവരായാലും വിദേശത്ത് ഉള്ളവർ ആണെങ്കിലും
ബാപ്ദാദയും തിരിച്ച് എല്ലാവർക്കും സ്നേഹസ്മരകളും ഹൃദയത്തിന്റെ
ആശിർവ്വാദത്തോടൊപ്പം സ്നേഹവും യഥാ ശക്തി സകാശും നൽകിക്കൊണ്ടിരിക്കുന്നു. ശരി.
എല്ലാം കേട്ടു.
കേൾക്കുന്നത് ഏതുപോലെ സഹജമായി തോന്നുന്നു, അതുപോലെ കേൾക്കുന്നതിന് ഉപരി മധുരമായ
നിശബ്ദതയുടെ സ്ഥിതിയിൽ ആഗ്രഹിക്കുമ്പോൾ എത്ര സമയം വേണമോ അത്രയും സമയം യജമാനൻ ആയി,
ആദ്യം വിശേഷമായും മനസ്സിന്റെ അധികാരിയാകൂ, അതിനാലാണ് പറയുന്നത് മനസ്സിനെ
ജയിക്കുന്നവർ ജഗത് ജീത്ത്. ഇപ്പോൾ കേൾക്കുകയും കാണുകയും ചെയ്തോ, ആത്മാവ്
രാജാവായി മനസ്സ് ബുദ്ധി സംസ്കാരം ഇതിനെ തന്റെ നിയന്ത്രണത്തിൽ വയ്ക്കാൻ
കഴിയുന്നുണ്ടോ?മനസ്സ് ബുദ്ധി സംസ്ക്കാരം മൂന്നിന്റേയും യജമാനൻ ആയി ഓർഡർ കൊടുക്കൂ
സ്വീറ്റ് സൈലെൻസ്, ഓർഡർ കൊടുക്കുന്നതിലൂടെ അധികാരിയാകുന്നതിലൂടെ മൂന്നും
നിയന്ത്രണത്തിൽ ഇരിക്കുന്നുണ്ടോ?ഇപ്പോൾ അധികാരിയുടെ സ്ഥിതിയിൽ സ്ഥിതി ചെയ്യൂ. (ബാപ്ദാദ
ഡ്രിൽ ചെയ്യിപ്പിച്ചു)ശരി.
നാനാഭാഗത്തേയും സദാ
സ്വമാനധാരികളും, സത്യതയുടെ ശക്തി സ്വരൂപവും, പവിത്രതയുടെ സിദ്ധി സ്വരൂപവും, സദാ
അചഞ്ചലവും ദൃഢവുമായ സ്ഥിതിയുടെ അനുഭവിയായ സ്വപരിവർത്തകരും വിശ്വ പരിവർത്തകരും,
സദാ അധികാരി സ്ഥിതിയിലൂടെ സർവ്വ ആത്മാക്കൾക്കും ബാബയിലൂടെ അധികാരം
നേടിക്കൊടുക്കുന്ന നാനാഭാഗത്തേയും ബാപ്ദാദയുടെ ലക്കിയും ലൗലിയുമായ ആത്മാക്കൾക്ക്
പരമാത്മ സ്നേഹസ്മരണകളും, ഹൃദയത്തിന്റെ ആശിർവ്വാദങ്ങളും സ്വീകരിക്കൂ, ബാപ്ദാദയുടെ
മധുരമധുരമായ കുട്ടികൾക്ക് നമസ്തേ.
വരദാനം :-
സ്വയംതന്നെസ്വയത്തെപരിവർത്തനംചെയ്ത്വിശ്വത്തിന്റെആധാരമൂർ
ത്തിയാകുന്നശ്രേഷ്ഠപദവിയുടെഅധികാരിയായിഭവിക്കട്ടെ.
ശ്രേഷ്ഠ പദവി
നേടുന്നതിന്നതിനായി ബാപ്ദാദയുടെ ശിക്ഷണം ഇതാണ് കുട്ടികളെ സ്വയം പരിവർത്തനമാകൂ.
സ്വയം മാറുന്നതിനു പകരം, സാഹചര്യങ്ങളെയോ മറ്റ് ആത്മാക്കളെയോ പരിവർത്തനം
ചെയ്യുന്നതിന് ചിന്തിക്കുന്നു, അല്ലെങ്കിൽ സങ്കൽപം വരുന്നു ഈ സൗകര്യം
കിട്ടിയിരുന്നെങ്കിൽ, സഹയോഗമോ ആശ്രയമോ കിട്ടിയിരുന്നെങ്കിൽ പരിവർത്തനമാകാം,
അതുപോലെ ഏതെങ്കിലും ആധാരത്തിൽകൂടി പരിവർത്തനം ആകുന്നവർക്ക് പ്രാപ്തിയും ആധാരത്തിൽ
ആയിരിക്കും, എത്രപേരുടെ ആധാരം എടുക്കുന്നോ അത്രയും പേർക്കായി ശേഖരണത്തിന്റെ
സമ്പാദ്യം പങ്ക് വയ്ക്കണം. അതിനാൽ സദാ ലക്ഷ്യം വയ്ക്കൂ സ്വയം പരിവർത്തനമാകണം.
ഞാൻ സ്വയം വിശ്വത്തിന്റെ ആധാര മൂർത്തിയാണ്.
സ്ലോഗന് :-
സംഘടനയിൽഉന്മേഷവുംഉത്സാഹവുംശ്രേഷ്ഠസങ്കല്പത്തി
ലുംകൂടിസഫലതസംഭവിച്ചുകഴിഞ്ഞതാണ്.
അവ്യക്തസൂചന-
അശരീരിയുടെയുംവിദേഹിസ്ഥിതിയുടെയുംഅഭ്യാസംവർധിപ്പിക്കൂ.
ആരെങ്കിലും ദുർബലമാണെങ്കിൽ
അവർക്ക് ശക്തി കിട്ടാൻ ഗ്ലൂക്കോസ് കയറ്റുന്നു, അതുപോലെ സ്വയം ശരീരത്തിൽ നിന്നും
വേറിട്ടിരിക്കുന്ന അശരീരി ആത്മാവാണെന്നു മനസ്സിലാക്കുകയാണെങ്കിൽ സാക്ഷി
സ്ഥിതിയുടെ അവസ്ഥ ശക്തി നിറയ്ക്കുന്ന കാര്യം ചെയ്യുന്നു, എത്ര സമയം സാക്ഷി
അവസ്ഥയുടെ സ്ഥിതിയിലിരിക്കുന്നോ അത്രയും ബാബയാകുന്ന കൂട്ടുകാരനെ ഓർമ്മ ഉണ്ടാകും,
അർത്ഥം കൂടെ ഉണ്ടാകും.