10.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ബാബ ഭാരതത്തെ മോചിപ്പിക്കുന്നതിനു വേണ്ടി വന്നിരിക്കുകയാണ്, നിങ്ങൾ കുട്ടികൾ ഈ സമയം ബാബയുടെ സഹായികളായി യിരിക്കുകയാണ്. ഭാരതം തന്നെയാണ് പ്രാചീനമായ രാജ്യം.

ചോദ്യം :-
ഉയർന്ന ലക്ഷ്യത്തിൽ തടസ്സം സൃഷ്ടിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾ എന്തെല്ലാമാണ്?

ഉത്തരം :-
അൽപമെങ്കിലും ആസക്തിയുണ്ട്, അനാസക്ത ഭാവമില്ല എങ്കിൽ. അണിഞ്ഞൊരുങ്ങുന്നതിലും, ഭക്ഷണം കഴിക്കുന്നതിലും ബുദ്ധി അലഞ്ഞു കൊണ്ടിരിക്കുകയാണ്....എങ്കിൽ ഈ കാര്യങ്ങളെല്ലാം ഉയർന്ന ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ തടസ്സം സൃഷ്ടിക്കുന്നു. അതിനാലാണ് ബാബ പറയുന്നത്, കുട്ടികളേ വാനപ്രസ്ഥത്തിൽ ഇരിക്കൂ. നിങ്ങൾക്കെല്ലാം മറക്കണം. ഈ ശരീരം പോലും ഓർമ്മയുണ്ടാകരുത്.

ഓംശാന്തി.  
ഈ ഭാരതം തന്നെയാണ് അവിനാശി രാജ്യമെന്ന് നിങ്ങൾ കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇതിന്റെ യഥാർത്ഥ പേരുതന്നെ ഭാരത രാജ്യം എന്നാണ്. പിന്നീടാണ് ഹിന്ദുസ്ഥാൻ എന്ന് പേര് വന്നത്. ഭാരതത്തെ പറയുന്നതു തന്നെ ആത്മീയരാജ്യം എന്നാണ്. ഇത് പ്രാചീന രാജ്യമാണ്. പുതിയ ലോകത്തിൽ ഭാരത രാജ്യമായിരുന്നപ്പോൾ മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. മുഖ്യമായിട്ടുള്ളത് ഇസ്ലാമും ബൗദ്ധരും ക്രിസ്ത്യാനികളുമാണ്. ഇപ്പോൾ വളരെയധികം ഖണ്ഢങ്ങളായിക്കഴിഞ്ഞു. ഭാരതമാണ് അവിനാശിയായ രാജ്യം. ഇതിനെയാണ് സ്വർഗ്ഗം, ഹെവൻ എന്നു പറയുന്നത്. പുതിയ ലോകത്തിൽ പുതിയ രാജ്യം ഒരു ഭാരതം തന്നെയാണ്. പുതിയ ലോകത്തെ രചിക്കുന്നത് പരമപിതാ പരമാത്മാവാണ്. സ്വർഗ്ഗത്തിന്റെ രചയിതാവ് സ്വർഗ്ഗസ്ഥനായ പിതാവാണ്. ഭാരതവാസികൾക്കറിയാം ഭാരതം അവിനാശി രാജ്യമാണ്. ഭാരതം സ്വർഗ്ഗമായിരുന്നു. ആരെങ്കിലും മരിച്ചാൽ പറയും സ്വർഗ്ഗത്തിൽ പോയി. സ്വർഗ്ഗം മുകളിൽ എവിടെയോ ആണെന്നാണ് മനസ്സിലാക്കുന്നത്. ദിൽവാഡാ ക്ഷേത്രത്തിലും വൈകുണ്ഠത്തിന്റെ ചിത്രം കാണിച്ചിട്ടുണ്ട്. ഭാരതം സ്വർഗ്ഗമായിരുന്നു അത് ഇപ്പോഴല്ല എന്ന് ഒരാളുടെ ബുദ്ധിയിലും വരുന്നില്ല. ഇപ്പോൾ നരകമാണ്. ഇപ്പോൾ ഇതും അജ്ഞാനമാണ്. ജ്ഞാനവും അജ്ഞാനവും രണ്ടും രണ്ട് വസ്തുക്കളാണ്. ജ്ഞാനത്തെ പറയുന്നത് പകൽ എന്നാണ്. അജ്ഞാനത്തെ രാത്രിയെന്നും. ഘോരമായ വെളിച്ചം ഘോരമായ ഇരുട്ട് എന്നെല്ലാം പറയും. വെളിച്ചം അർത്ഥം ഉയർച്ച, അന്ധകാരം അർത്ഥം താഴ്ച. മനുഷ്യൻ സൂര്യാസ്തമയം കാണുന്നതിനു വേണ്ടി സൺസെറ്റ് കാണാൻ പോകാറുണ്ട്. അതെല്ലാം പരിധിയുള്ള കാര്യങ്ങളാണ്. അതിനാലാണ് പറയുന്നത് ബ്രഹ്മാവിന്റെ പകൽ, ബ്രഹ്മാന്റെ രാത്രി. ഇപ്പോൾ ബ്രഹ്മാവെന്നത് പ്രജാപിതാവാണ്. അതിനാൽ തീർച്ചയായും പ്രജകളുടെ പിതാവായി മാറി. ജ്ഞാനമാകുന്ന അഞ്ജനം സദ്ഗുരു നൽകിയപ്പോൾ അജ്ഞതയാകുന്ന അന്ധകാരം വിനാശമായി. ഈ കാര്യം ലോകത്തിൽ മറ്റാർക്കും അറിയില്ല. ഇത് പുതിയ ലോകത്തിനുവേണ്ടിയുള്ള പുതിയ ജ്ഞാനമാണ്. സ്വർഗ്ഗത്തിനു വേണ്ടി സ്വർഗ്ഗസ്ഥനായ പിതാവിന്റെ ജ്ഞാനം വേണം. പാടാറുമുണ്ട്-അച്ഛൻ നോളേജ്ഫുള്ളാണ്. അതിനാൽ ടീച്ചറായി മാറി. അച്ഛനെ പതീതപാവനൻ എന്നാണ് പറയുന്നത്. മറ്റാരെയും പതീത പാവനൻ എന്ന് പറയാൻ സാധിക്കില്ല. ശ്രീകൃഷ്ണനേയും പറയാൻ സാധിക്കില്ല. അച്ഛൻ എല്ലാവരുടെയും ഒന്നാണ്. ശ്രീകൃഷ്ണൻ എല്ലാവരുടെയും അച്ഛനല്ല. വലുതായി വിവാഹം കഴിക്കുമ്പോൾ മാത്രമേ ഒന്നോ രണ്ടോ കുട്ടികളുടെ അച്ഛനായി മാറാൻ സാധിക്കുകയുള്ളൂ. രാധയും കൃഷ്ണനും രാജകുമാരനും രാജകുമാരിയുമെന്നാണ് പറയുന്നത്. എപ്പോഴെങ്കിലും സ്വയംവരവും നടന്നിരിക്കും. വിവാഹത്തിനു ശേഷം മാത്രമെ അച്ഛനും അമ്മയുമാകുള്ളൂ. അവരെ ഒരിക്കലും വിശ്വപിതാവ് എന്ന് പറയാൻ സാധിക്കില്ല. വിശ്വപിതാവെന്ന് ഒരേയൊരു നിരാകാരനായ ബാബയെയാണ് പറയുന്നത്. മുതുമുത്തച്ഛൻ എന്ന് ശിവബാബയെ പറയാൻ സാധിക്കില്ല. മുതുമുത്തച്ഛൻ പ്രജാപിതാ ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെയാണ് തലമുറകൾ ഉണ്ടാകുന്നത്. ആ നിരാകാരിയായ ഗോഡ്ഫാദറാണ് നിരാകാരി ആത്മാക്കളുടെ പിതാവ്. നിരാകാരി ആത്മാക്കൾ എപ്പോഴാണോ ശരീരത്തിലേക്ക് വരുന്നത്, അപ്പോൾ ഭക്തിമാർഗത്തിൽ വിളിക്കുന്നു. ഇവിടെ നിങ്ങൾ എല്ലാം പുതിയ കാര്യങ്ങളാണ് കേൾക്കുന്നത്. യഥാർത്ഥരീതിയിൽ ഒരു ശാസ്ത്രത്തിലുമില്ല. ബാബ പറയുകയാണ് ഞാൻ സന്മുഖത്തിരുന്ന് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. പിന്നീട് ഈ ജ്ഞാനമെല്ലാം ഗുപ്തമായി പോകും. പിന്നീട് എപ്പോഴാണോ ബാബ വരുന്നത് അപ്പോൾ വന്ന് യഥാർത്ഥ ജഞാനം കേൾപ്പിക്കുന്നു. കുട്ടികൾക്കു തന്നെയാണ് സന്മുഖത്തു വന്ന് മനസ്സിലാക്കി തന്ന് സമ്പത്ത് നൽകുന്നത്. പിന്നീട് അതിനു ശേഷമാണ് ശാസ്ത്രം ഉണ്ടാകുന്നത്. യഥാർത്ഥ രീതിയിൽ ഉണ്ടാക്കാൻ സാധിക്കില്ല, എന്തുകൊണ്ടെന്നാൽ സത്യത്തിന്റെ ലോകം തന്നെ ഇല്ലാതായി അസത്യത്തിന്റെ ഖണ്ഢമായി മാറിക്കഴിഞ്ഞു. അതിനാൽ അസത്യത്തിന്റെ വസ്തുക്കൾ തന്നെയാണ് ഉണ്ടാകുന്നത്. എന്തുകൊണ്ടെന്നാൽ ഇറങ്ങുന്ന കല തന്നെയാണ്. സത്യത്തിലൂടെയാണ് കയറുന്ന കലയുണ്ടാകുന്നത്. ഭക്തി രാത്രിയാണ്. ഇരുട്ടിലാണ് തപ്പിത്തടയുന്നത്, തല കുമ്പിട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യർ ഇതൊന്നും അറിയുന്നേയില്ല. വാതിലുകൾ തോറും അലഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സൂര്യന്റെ ഉദയവും അസ്തമയവും ഉണ്ടാകുന്നത് നിങ്ങൾ കുട്ടികൾ കാണാറുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ജ്ഞാനസൂര്യൻ ഉദിക്കുന്നത് കാണണം. ഭാരതത്തിന്റെ ഉയർച്ചയും ഭാരതത്തിന്റെ പതനവും. എങ്ങനെയാണോ സൂര്യൻ അസ്തമിക്കുന്നത്, അതുപോലെ ഭാരതവും അസ്തമിക്കുന്നു. സത്യനാരായണന്റെ കഥയിൽ ഇത് കാണിക്കുന്നുണ്ട് അതായത് ഭാരതത്തിന്റെ തോണി താഴേക്കു പോയപ്പോൾ ബാബ വന്ന് അതിനെ രക്ഷപ്പെടുത്തുന്നു. നിങ്ങൾ ഈ ഭാരതത്തെ വീണ്ടും ഉയർത്തുകയാണ്. ഇത് നിങ്ങൾ കുട്ടികൾക്ക് തന്നെയാണ് അറിയുന്നത്. നിങ്ങൾ ക്ഷണപത്രികയും നൽകുന്നുണ്ട്. നവനിർമ്മാണ പ്രദർശിനി എന്ന പേര് ശരിയാണ്. പുതിയ ലോകം എങ്ങനെയാണ് സ്ഥാപിക്കുന്നത്, അതിന്റെ പ്രദർശിനിയാണ്. ചിത്രത്തിലൂടെ മനസ്സിലാക്കിക്കൊടുക്കണം. അപ്പോൾ ആ പേരുതന്നെ ഉപയോഗിക്കുന്നത് നല്ലതാണ്.

പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നത് എങ്ങനെയാണ്, ഉയർച്ചയുണ്ടാകുന്നതെങ്ങനെയാണ്, ഇത് നിങ്ങൾ കാണിച്ചുകൊടുക്കുന്നു. തീർച്ചയായും പഴയ ലോകം അധ:പതിക്കുന്നു, അതിനാലാണ് എങ്ങനെയാണ് ഉയർച്ചയുണ്ടാകുന്നതെന്ന് കാണിച്ചു കൊടുക്കുന്നത്. രാജ്യം നേടുക, രാജ്യം നഷ്ടപ്പെടുത്തുക - ഇതിനെക്കുറിച്ചും ഒരു കഥയുണ്ട്. 5000 വർഷങ്ങൾക്ക് മുമ്പ് എന്തായിരുന്നു? സൂര്യവംശികളുടെ രാജ്യമാണെന്ന് പറയും. പിന്നീട് ചന്ദ്രവംശികളുടെ രാജ്യം സ്ഥാപിച്ചു. അവർ ഒരാളിൽ നിന്നും മറ്റൊരാൾ രാജ്യം നേടുന്നു. ഇന്ന ആളിൽ നിന്നും രാജ്യം നേടി എന്നു കാണിക്കാറുണ്ട്. അവർക്ക് ഏണിപ്പടിയൊന്നും മനസ്സിലാകില്ല. ഇത് ബാബയാണ് മനസ്സിലാക്കിത്തരുന്നത്, നിങ്ങൾ സത്യയുഗത്തിൽ നിന്നും ത്രേതായുഗത്തിലേക്ക് വന്നത് ഏണിപ്പടി ഇറങ്ങിയാണ്. ഇത് 84 ജന്മങ്ങളുടെ ഏണിപ്പടിയാണ്. ഏണിപ്പടി ഇറങ്ങേണ്ടിയിരിക്കുന്നു, പിന്നീട് കയറുകയും വേണം. കയറ്റിറക്കത്തിന്റെ കളിയെക്കുറിച്ച് മനസ്സിലാക്കണം. ഭാരതത്തിന്റെ അധഃപതനം ഏതു സമയത്താണ്. ഭാരതത്തിന്റെ ഉയർച്ചയുടെ സമയം എത്രയാണ്. ഭാരതവാസികളുടെ ഉയർച്ചയും താഴ്ചയും വിചാരസാഗരമഥനം ചെയ്യണം. മനുഷ്യനെ എങ്ങനെ ആകർഷിക്കാം, പിന്നീട് ക്ഷണപത്രിക നൽകണം. സഹോദരീ- സഹോദരന്മാരേ വന്ന് മനസ്സിലാക്കൂ.... ബാബയുടെ മഹിമ ആദ്യം കേൾപ്പിക്കണം. ശിവബാബയുടെ മഹിമയുടെ ഒരു ബോർഡ് ഉണ്ടാക്കണം. പതീതപാവനൻ, സുഖശാന്തിയുടെ സാഗരം, സമ്പന്നതയുടെ സാഗരം, സർവ്വരുടെയും സദ്ഗതി ദാതാവ്, ജഗദ്പിതാവ്, ജഗദ്ശിക്ഷകൻ, ജഗദ്ഗുരു ശിവബാബയിലൂടെ വന്ന് തന്റെ സൂര്യവംശീ, ചന്ദ്രവംശീ സമ്പത്തെടുക്കൂ.... അപ്പോൾ മനുഷ്യർക്ക് ബാബയെ അറിയാൻ സാധിക്കും. ബാബയുടെയും ശ്രീകൃഷ്ണന്റേയും മഹിമ വേറെ വേറെയാണ്. ഇത് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലാണ് ഇരിക്കുന്നത്. സേവനത്തിൽ മുഴുകിയ കുട്ടികൾ മുഴുവൻ ദിവസവും ഓടിക്കൊണ്ടേയിരിക്കും. തന്റെ ലൗകീക സേവനത്തിൽ നിന്നുപോലും അവധിയെടുത്ത് സേവനത്തിൽ മുഴുകുന്നു. ഇത് ഈശ്വരീയ ഗവൺമെന്റാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ ഈ സേവനത്തിൽ മുഴുകുമ്പോൾ വളരെയധികം പേര് പ്രസിദ്ധമാകുന്നു. സേവനത്തിൽ മുഴുകിയ കുട്ടികളുടെ പാലന നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ശിവബാബയുടെ ഭണ്ഢാരം നിറഞ്ഞിരിക്കുകയാണ്. ഏതു ഭണ്ഢാരിയിൽ നിന്നാണോ കഴിച്ചു കൊണ്ടിരിക്കുന്നത് അത് നിറഞ്ഞു കൊണ്ടിരിക്കും. കലഹക്ലേശങ്ങൾ എല്ലാം ദൂരെയാകും. നിങ്ങൾ ശിവവംശികളാണ്. ബാബ രചയിതാവും നിങ്ങൾ രചനകളും. ബാബുൽ എന്ന പേര് വളരെ മധുരമാണ്. ശിവൻ പ്രിയതമനും കൂടിയാണല്ലോ. ശിവബാബയുടെ മഹിമ തന്നെ വേറെയാണ്. നിരാകാരൻ എന്ന വാക്ക് എഴുതുന്നതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും, ബാബക്ക് ഒരു ആകാരമില്ലെന്ന്. അതിസ്നേഹിയാണ് ശിവബാബ. പരമപ്രിയനെന്ന് എഴുതുക തന്നെ വേണം. ഈ സമയം അവരുടേയും നിങ്ങളുടേയും യുദ്ധമൈതാനമാണ്. ശിവശക്തികൾ നിർവികാരി എന്നാണ് പാടാറുള്ളത്. പക്ഷേ ചിത്രങ്ങളിൽ ദേവികളുടെ കൈകളിൽ ആയുധങ്ങൾ നൽകി ഹിംസാത്മകമായി കാണിച്ചിട്ടുണ്ട്. വാസ്തവത്തിൽ നിങ്ങൾ യോഗം അഥവാ ഓർമ്മയുടെ ബലത്തിലൂടെ വിശ്വത്തിലെ ചക്രവർത്തി പദവി എടുക്കുകയാണ്. ആയുധങ്ങളുടെ കാര്യമൊന്നും തന്നെയില്ല. ഗംഗയുടെ പ്രഭാവം വളരെയുണ്ട്. വളരെ പേർക്ക് സാക്ഷാത്കാരം ഉണ്ടായിട്ടുണ്ട്. ഭക്തിമാർഗത്തിലും മനസ്സിലാക്കുന്നുണ്ട്, ഗംഗാജലം ലഭിച്ചാൽ ഉയർച്ചയുണ്ടാകും. അതിനാലാണ് ഗുപ്തഗംഗ എന്നു പറയുന്നത്. (അർജ്ജുനൻ)ബാണമയച്ചു ഗംഗ പുറത്തു വന്നു എന്ന് പറയാറുണ്ട്. ഗോമുഖത്തിലും ഗംഗയെ കാണിക്കുന്നുണ്ട്. നിങ്ങൾ ചോദിക്കുകയാണെങ്കിൽ പറയും ഗുപ്തഗംഗ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ത്രിവേണിയിലും ഗംഗയെ ഗുപ്തമായാണ് കാണിക്കുന്നത്. മനുഷ്യരാണെങ്കിൽ വളരെയധികം കാര്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെയാണെങ്കിൽ ഒറ്റക്കാര്യം മാത്രമേയുള്ളൂ. കേവലം അള്ളാഹു മാത്രം. അള്ളാഹു വന്ന് ബഹിശദ് സ്ഥാപിക്കുന്നു, ഈശ്വരൻ ഹെവൻ സ്ഥാപിക്കുന്നു, ഈശ്വരൻ സ്വർഗ്ഗം സ്ഥാപിക്കുന്നു. വാസ്തവത്തിൽ ഈശ്വരൻ ഒന്നേയുള്ളൂ. ഓരോരുത്തരും അവരവരുടെ ഭാഷയിൽ ഭിന്ന-ഭിന്ന പേരുകൾ വെച്ചിരിക്കുകയാണ്. നിങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട്. അള്ളാഹുവിൽ നിന്നും തീർച്ചയായും ചക്രവർത്തി പദവി ലഭിക്കും. ഇവിടെ ബാബ പറയുകയാണ് മൻമനാ ഭവ. ബാബയെ ഓർമ്മിക്കുന്നതിലൂടെ സമ്പത്ത് തീർച്ചയായും ഓർമ്മ വരും. രചയിതാവിന്റെ രചനയാണ് സ്വർഗം. രാമനാണ് നരകം രചിച്ചതെന്ന് ഒരിക്കലും പറയില്ല. നിരാകാരനായ രചയിതാവാരാണെന്ന് ഭാരതവാസികൾക്ക് അറിയിയില്ല. നരകത്തിന്റെ രചയിതാവ് രാവണനാണെന്ന് നിങ്ങൾക്കറിയാം. അതിനാലാണ് കത്തിക്കുന്നത്. രാവണരാജ്യത്തിൽ ഭക്തി മാർഗത്തിന്റെ തൈകൾ എത്ര വലുതാണ്. വളരെ ഭയാനകരൂപമായാണ് രാവണനെ ഉണ്ടാക്കിയിട്ടുള്ളത്. രാവണൻ ഞങ്ങളുടെ ശത്രുവാണെന്ന് പറയാറുണ്ട്. ബാബ അർത്ഥം മനസ്സിലാക്കിത്തരികയാണ്. വ്യാപ്തി വലുതായത് കാരണമാണ് രാവണന്റെ ശരീരത്തെ വലുതാക്കി കാണിച്ചിരിക്കുന്നത്. ശിവബാബ ബിന്ദുവാണ്. പക്ഷേ ചിത്രം വലുതാക്കി കാണിക്കുന്നില്ലെങ്കിൽ ബിന്ദുവിനെ എങ്ങനെ പൂജിക്കാനാണ്. പൂജാരിയായി മാറണമല്ലോ. ആത്മാവിനെക്കുറിച്ച് പറയാറുണ്ട് ഭൃകുടി മദ്ധ്യത്തിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന അതിസൂക്ഷ്മ ദിവ്യനക്ഷത്രമാണ്. പിന്നീട് പറയും ആത്മാവ് തന്നെയാണ് പരമാത്മാവ്. പിന്നെ എങ്ങനെയാണ് ആയിരം സൂര്യനേക്കാൾ തേജോമയമാകുന്നത്? ആത്മാവിനെ വർണ്ണിക്കുന്നുണ്ട്, എന്നാൽ മനസ്സിലാക്കുന്നില്ല. അഥവാ പരമാത്മാവ് ആയിരം സൂര്യനെക്കാൾ തേജോമയമാണെങ്കിൽ ഓരോരുത്തരിലും എങ്ങനെ പ്രവേശിക്കും? എത്ര വിരുദ്ധമായ കാര്യമാണ്. ഇതെല്ലാം കേട്ട് എന്തായിത്തീരും. ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നാണ് പറയുന്നത്, അപ്പോൾ ബാബയുടെ രൂപവും അതുപോലെയാകുമല്ലോ. പക്ഷേ പൂജക്കു വേണ്ടിയാണ് വലുതാക്കി ഉണ്ടാക്കിയിട്ടുള്ളത്. കല്ലിൽ എത്ര വലിയ വലിയ ചിത്രങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗുഹയിൽ വലിയ വലിയ പാണ്ഡവരെ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇത് പഠിപ്പാണ്. ജോലിയും പഠിപ്പും വേറെ വേറെയാണ്. പഠിപ്പും പഠിപ്പിക്കുന്നുണ്ട്, ജോലിയും പഠിപ്പിക്കുന്നുണ്ട്. ബോർഡിലും ആദ്യം ബാബയുടെ മഹിമ ഉണ്ടായിരിക്കണം. ബാബയുടെ മുഴുവൻ മഹിമ എഴുതണം. ഈ കാര്യങ്ങൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് വരുന്നത്. അതിനാലാണ് മഹാരഥികൾ, കുതിരസവാരിക്കാർ എന്നെല്ലാം പറയുന്നത്. ആയുധത്തിന്റെ കാര്യമൊന്നുമില്ല. ബാബ ബുദ്ധിയുടെ പൂട്ട് തുറന്നുതരികയാണ്. ഈ ഗോദ്റേജിന്റെ പൂട്ട് ആർക്കും തുറക്കാൻ സാധിക്കില്ല. ബാബയുടെ അടുത്ത് കാണാൻ വരുമ്പോൾ ബാബ കുട്ടികളോട് ചോദിക്കും, മുമ്പ് എപ്പോഴെങ്കിലും കണ്ടുമുട്ടിയിട്ടുണ്ടോ? ഈ സ്ഥാനത്ത്, ഈ ദിവസം എപ്പോൾ കണ്ടുമുട്ടി? അപ്പോൾ കുട്ടികൾ പറയും, അതെ ബാബാ 5000 വർഷങ്ങൾക്കു മുൻപ് കണ്ടിട്ടുണ്ടായിരുന്നു. ഇത്തരം കാര്യങ്ങൾ മറ്റാർക്കും ചോദിക്കാൻ സാധിക്കില്ല. എത്ര ഗുഹ്യമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. എത്ര ജ്ഞാനത്തിന്റെ യുക്തികളാണ് ബാബ മനസ്സിലാക്കിത്തരുന്നത്. പക്ഷേ നമ്പർവൈസ് ആയാണ് ധാരണയുണ്ടാകുന്നത്. ശിവബാബയുടെ മഹിമ വേറെയാണ്. ബ്രഹ്മാ-വിഷ്ണു-ശങ്കരന്റെ മഹിമ വേറെയാണ്. ഓരോരുത്തരുടെയും പാർട്ട് വേറെ വേറെയാണ്. ഒരാളെപ്പോലെ വേറൊരാൾ ഉണ്ടായിരിക്കുകയില്ല. ഇത് അനാദി ഡ്രാമയാണ്. ഇത് വീണ്ടും ആവർത്തിക്കപ്പെടും. ഇപ്പോൾ നമ്മൾ എങ്ങനെയാണ് മൂലവതനത്തിലേക്ക് പോകുന്നതെന്നും പിന്നീട് പാർട്ടഭിനയിക്കാൻ വരുന്നതെന്നും നിങ്ങൾക്കറിയാം. സൂക്ഷ്മവതനം വഴി വേണം പോകാൻ. വരുന്ന സമയത്ത് സൂക്ഷ്മ വതനം ഇല്ലായിരുന്നു. സൂക്ഷ്മവതനത്തിന്റെ സാക്ഷാത്കാരം ഒരിക്കലും ഒരാൾക്കും ഉണ്ടായിട്ടില്ല. സൂക്ഷ്മവതനത്തിന്റെ സാക്ഷാത്ക്കാരം കാണാൻ ആരും തപസ്സൊന്നും ചെയ്യാറില്ല. എന്തുകൊണ്ടെന്നാൽ അതാർക്കും അറിയുകയില്ല. സൂക്ഷ്മവതനത്തിൽ ഭക്തരാരും ഉണ്ടാവുകയില്ല. സൂക്ഷ്മവതനം ഇപ്പോഴാണ് രചിക്കുന്നത്. സൂക്ഷ്മവതനം വഴി പോകണം. പിന്നീട് പുതിയ ലോകത്തിൽ വരും. ഈ സമയം നിങ്ങൾ വന്നും പോയും ഇരിക്കുകയാണ്. നിങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇത് അച്ഛന്റെ വീടാണ്. വിഷ്ണുവിനെ പിതാവെന്ന് പറയുകയില്ല. അത് ഭർത്താവിന്റെ വീടാണ്. എപ്പോഴാണോ കന്യക ഭർത്തൃഗൃഹത്തിൽ പോകുന്നത് അപ്പോൾ പഴയ വസ്ത്രം ഉപേക്ഷിക്കുന്നു. നിങ്ങൾ പഴയ ലോകത്തെത്തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. നിങ്ങളുടേയും അവരുടേയും വാനപ്രസ്ഥം എത്ര വ്യത്യസ്തമാണ്. നിങ്ങൾക്കും വളരെയധികം അനാസക്തരായി മാറേണ്ടതുണ്ട്. ദേഹാഭിമാനം ഉപേക്ഷിക്കണം. വില കൂടിയ സാരി ധരിക്കുമ്പോൾ പെട്ടെന്ന് ദേഹാഭിമാനം വരും. ഞാൻ ആത്മാവാണെന്നത് മറന്നു പോകും. ഈ സമയം നിങ്ങൾ വാനപ്രസ്ഥത്തിലാണ്. വനവാസവും വാനപ്രസ്ഥവും രണ്ടും ഒന്നുതന്നെയാണ്. ശരീരം തന്നെ ഉപേക്ഷിക്കണം, അപ്പോൾ സാരി ഉപേക്ഷിച്ചാലെന്താണ്? വില കുറഞ്ഞ സാരി ലഭിക്കുമ്പോൾ ഹൃദയം തന്നെ ചെറുതായിപ്പോകുന്നു. ഇതിൽ സന്തോഷം ഉണ്ടായിരിക്കണം. വില കുറഞ്ഞ സാരിയാണ് ലഭിക്കുന്നത് തന്നെയാണ് നല്ലത്. നല്ല വസ്തുക്കളെ എപ്പോഴും സംരക്ഷിക്കണം. ഇത് ധരിക്കണം, ഇത് കഴിക്കണം തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ പോലും ഉയർന്ന ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ തടസ്സം സൃഷ്ടിക്കും. ലക്ഷ്യം വളരെ ഉയർന്നതാണ്. കഥയിൽ കേൾപ്പിക്കാറുണ്ടല്ലോ പതിയോടു പറഞ്ഞു- ഇനി ആ വടി കൂടി ഉപേക്ഷിച്ചോളൂ. ബാബ പറയുന്നു, ഇത് പഴയ വസ്ത്രമാണ്. പഴയ ലോകമെല്ലാം നശിക്കാൻ പോകുകയാണ്. അതിനാൽ പഴയലോകത്തിൽ നിന്നും ബുദ്ധിയോഗം വിടുവിക്കണം. ഇതിനെയാണ് നമ്മൾ പരിധിയില്ലാത്ത സന്യാസം എന്നു പറയുന്നത്. സന്യാസിമാരെല്ലാം പരിധിയുള്ള സന്യാസമാണ് ചെയ്യുന്നത്. പിന്നീട് അവരിൽ വ്യത്യാസം വന്നു. ആദ്യം അവരിൽ വളരെയധികം ശക്തിയുണ്ടായിരുന്നു. പുനർജന്മം എടുത്ത് താഴേക്ക് ഇറങ്ങി വരുന്നവർക്ക് എന്തു മഹിമയാണുണ്ടാകുന്നത്. പാർട്ട് അഭിനയിക്കുന്നതിനുവേണ്ടി പുതിയ പുതിയ ആത്മാക്കൾ അവസാനം വരെ വന്നു കൊണ്ടിരിക്കും. അവരിൽ എന്ത് ശക്തിയുണ്ടാകും. നിങ്ങളാണെങ്കിലോ പൂർണ്ണമായും 84 ജന്മങ്ങൾ എടുക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലാക്കുന്നതിന് എത്ര നല്ല ബുദ്ധി ആവശ്യമാണ്. സേവനനിരതരായ കുട്ടികൾ സേവനത്തിൽ കുതിച്ചു ചാടും, ബാബയെപ്പോലെ. ബാബ എങ്ങനെയാ ണോ അതേപോലെ ജ്ഞാനസാഗരന്റെ കുട്ടികളും പ്രഭാഷണം ചെയ്യും. ബാബയും കുട്ടികളും തമ്മിൽ വ്യത്യാസം ഉണ്ടാവുകയില്ല.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും. ആത്മീയപിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബുദ്ധി കൊണ്ട് പരിധിയില്ലാത്ത സന്യാസം ചെയ്യണം. തിരിച്ച് വീട്ടിലേക്ക് പോകാനുള്ള സമയമാണ്. അതിനാൽ പഴയ ലോകത്തുനിന്നും പഴയ ശരീരത്തിൽ നിന്നും അനാസക്തരായിരിക്കണം.

2. ഡ്രാമയിലെ ഓരോ സീനും കണ്ടു കൊണ്ടും സദാ ഹർഷിതമായിരിക്കണം.

വരദാനം :-
ബാപ്ദാദയെ തന്റെ കൂട്ടുകാരനാക്കി മാറ്റി ഡബിൾ ഫോഴ്സിലൂടെ കാര്യങ്ങൾ ചെയ്യുന്ന സഹജയോഗിയായി ഭവിക്കട്ടെ.

ഏതൊരു കാര്യം ചെയ്യുമ്പോഴും ബാപ്ദാദയെ തന്റെ കൂട്ടുകാരനാക്കി മാറ്റിയാൽ ഇരട്ടി ശക്തിയിൽ കാര്യം നടക്കും മാത്രമല്ല സ്മൃതിയും വളരെ സഹജമായി നിലനിൽക്കും കാരണം ആരാണോ സദാകൂടെ ഉണ്ടാകുന്നത് അവരുടെ ഓർമ്മ സ്വാഭാവികമായി ഉണ്ടാകുക തന്നെ ചെയ്യും. അങ്ങിനെയുള്ള കൂട്ടുകാരനുണ്ടെങ്കിൽ അഥവാ ബുദ്ധിയിലൂടെ സദാ സത്യമായ കൂട്ടുകെട്ടിൽ ഇരിക്കുന്നതിലൂടെ സഹജയോഗിയായി മാറുന്നു.പവർഫുൾ ആയ കൂട്ടുകെട്ടായതിനാൽ ഓരോ കർത്തവ്യത്തിലും താങ്കൾക്ക് ഢബിൾ ഫോഴ്സ് കിട്ടും.അതിലൂടെ എല്ലാകാര്യങ്ങളിലും സഫലതയുടെ അനുഭൂതിയും ലഭിക്കുന്നു.

സ്ലോഗന് :-
ആരാണോ ഒരിക്കലും മായയുടെ പ്രഭാവത്തിൽ പരവശരാകാത്തത് അവരാണ് മഹാരഥികൾ.

അവ്യക്തസൂചന- മഹാനായി മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ

മധുരത തന്നെയാണ് ബ്രാഹ്മണജീവിതത്തിന്റെ മഹാനത.എവിടെ മധുരതയുണ്ടോ എവിടെ പവിത്രതയുണ്ട്.പവിത്രതയില്ലാതെ മധുരതയുണ്ടാകില്ല.എത്രത്തോളം ബുദ്ധിയിൽ ലഹരിയുണ്ടോ എത്രത്തോളം കർമ്മത്തിൽ നമ്രതയും വാക്കുകളിൽ മധുരതയുമുണ്ടാകും.ആ ലഹരിയിൽ ഇരിക്കുന്നതിലൂടെ ഒരിക്കലും നഷ്ടം സംഭവിക്കില്ല.സിദ്ധി ലഭിക്കുന്നവർ സ്വയത്തെ നമ്രചിത്തരും, നിർമാണഭാവമുള്ളവരും, ഓരോ കാര്യത്തിലും അവനവനെ ഗുണഗ്രാഹകരും മധുരതാസമ്പന്നരുമാക്കി മാറ്റുന്നു.