മധുരമായകുട്ടികളേ - നിങ്ങ
ളെവജ്രസമാനമാക്കിമാറ്റു
ന്നത്ബാബയാണ്, അതിനാല്ഒരി
യ്ക്കലുംബാബയില്സംശയംഉ
ണ്ടാവരുത്,സംശയബുദ്ധിയാ
വുകഅര്ത്ഥംസ്വയംതന്റെതന്
നെനഷ്ടമുണ്ടാക്കുകഎന്നതാണ്.
ചോദ്യം :-
മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനുള്ള പഠിപ്പില് പാസാകുന്നതിന്റെ
മുഖ്യമായ ആധാരം എന്താണ്?
ഉത്തരം :-
നിശ്ചയം.
നിശ്ചയബുദ്ധിയാവുന്നതിനുള്ള സാഹസം ഉണ്ടാവണം. മായ ഈ സാഹസത്തെ മുറിക്കുന്നു.
സംശയബുദ്ധിയാക്കി മാറ്റുന്നു. മുന്നോട്ട് പോകവേ പഠിപ്പിലോ പഠിപ്പിക്കുന്ന സുപ്രീം
ടീച്ചറിലോ സംശയം വന്നാല് തനിക്കും മറ്റുള്ളവര്ക്കും വളരെയധികം നഷ്ടം
ഉണ്ടാക്കിവെയ്ക്കും.
ഗീതം :-
അങ്ങ്
സ്നേഹ സാഗരനാണ്......
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി ശിവബാബ മനസ്സിലാക്കിത്തരികയാണ്, നിങ്ങള് കുട്ടികള് അങ്ങ്
സ്നേഹ സാഗരനാണ് എന്ന് പറഞ്ഞ് അച്ഛന്റെ മഹിമ ചെയ്യുന്നു. അവരെ ജ്ഞാനത്തിന്റെ
സാഗരന് എന്നും പറയാറുണ്ട്. ജ്ഞാനത്തിന്റെ സാഗരന് ഒന്നേയുള്ളു എങ്കില് ബാക്കി
എല്ലാത്തിനേയും അജ്ഞാനം എന്നേ പറയൂ എന്തുകൊണ്ടെന്നാല് ജ്ഞാനത്തിന്റേയും
അജ്ഞാനത്തിന്റേയും കളിയാണ്. ജ്ഞാനം പരമപിതാ പരമാത്മാവിന്റെ പക്കലേയുള്ളു. ഈ
ജ്ഞാനത്തിലൂടെ പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ആരെങ്കിലും പുതിയ ലോകത്തെ
ഉണ്ടാക്കുന്നു എന്നല്ല. ലോകം അവിനാശിയാണ്. കേവലം പഴയ ലോകത്തെ മാറ്റി
പുതിയതാക്കുന്നു. പ്രളയം ഉണ്ടാകുന്നു എന്നല്ല. മുഴുവന് ലോകവും ഒരിയ്ക്കലും
വിനാശമാകില്ല. പഴയതാണ് അത് മാറി പുതിയത് ആവുന്നു. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇത് പഴയ വീടാണ്, ഇതിലാണ് നിങ്ങള് ഇപ്പോള്
ഇരിക്കുന്നത്. അറിയാം നമ്മള് പുതിയ വീട്ടിലേയ്ക്ക് പോകും. എങ്ങനെയാണോ പഴയ
ഡെല്ഹിയുള്ളത്. ഇപ്പോള് പഴയ ഡെല്ഹി നശിക്കണം, അതിനുപകരം ഇപ്പോള് പുതിയത്
ഉണ്ടാവണം. ഇപ്പോള് പുതിയത് എങ്ങനെയാണ് ഉണ്ടാകുന്നത്? ആദ്യം അതില് വസിക്കാന്
യോഗ്യരായവര് ഉണ്ടാവണം. പുതിയ ലോകത്തിലുള്ളത് സര്വ്വഗുണ സമ്പന്നര്....... നിങ്ങള്
കുട്ടികളുടെ ലക്ഷ്യവും ഇതുതന്നെയാണ്. പാഠശാലയില് ലക്ഷ്യം ഉണ്ടാകുമല്ലോ.
പഠിക്കുന്നയാള്ക്ക് അറിയാം- ഞാന് സര്ജനാകും, ഞാന് വക്കീലാകും... ഇവിടെ
നിങ്ങള്ക്ക് അറിയാം നമ്മള് ഇവിടെ വന്നിരിക്കുകയാണ് മനുഷ്യനില് നിന്നും ദേവതയായി
മാറാനാണ്. പാഠശാലയില് ലക്ഷ്യം ഇല്ലാതെ ആര്ക്കും ഇരിക്കാന് സാധിക്കില്ല. പക്ഷേ
ഇത് ഇങ്ങനെയുള്ള അത്ഭുതകരമായ പാഠശാലയാണ് ഇതില് ലക്ഷ്യം മനസ്സിലാക്കിയിട്ടും
പഠിച്ചിട്ടും പഠിപ്പ് ഉപേക്ഷിക്കുന്നു. ഇത് തെറ്റായ പഠിപ്പാണ്, ഇത് ലക്ഷ്യമല്ല,
ഇത് ഒരിയ്ക്കലും സാധ്യമല്ല എന്ന് കരുതുന്നു. പഠിപ്പിക്കുന്നയാളിലും സംശയം
ഉണ്ടാകുന്നു. ആ പഠിപ്പ് പഠിക്കാന് സാധിക്കില്ല അഥവാ പൈസയില്ലെങ്കില്, ധൈര്യം
ഇല്ലെങ്കില് പഠിപ്പ് ഉപേക്ഷിക്കുന്നു. വക്കീല് പഠിത്തം തെറ്റാണ്,
പഠിപ്പിക്കുന്നയാള് തെറ്റാണ് എന്ന് പറയുമോ. ഇവിടെയാണെങ്കില് മനുഷ്യരുടേത്
വണ്ടര്ഫുള് ആയ ബുദ്ധിയാണ്. പഠിപ്പില് സംശയം വന്നാല് ഈ പഠിപ്പ് തെറ്റാണ് എന്ന്
പറയുന്നു. ഭഗവാന് പഠിപ്പിക്കുന്നൊന്നുമില്ല, രാജധാനിയും ഇല്ല.... ഇതെല്ലാം
കള്ളമാണ്. ഇങ്ങനെ ഒരുപാട് കുട്ടികള് പഠിച്ച് പഠിച്ച് പിന്നീട് ഉപേക്ഷിക്കുന്നു.
എല്ലാവരും ചോദിക്കും നിങ്ങള് പറഞ്ഞത് ഭഗവാനാണ് ഞങ്ങളെ പഠിപ്പിക്കുന്നത്, ഇതിലൂടെ
മനുഷ്യനില് നിന്നും ദേവതയാകും എന്നല്ലേ എന്നിട്ട് പിന്നെ എന്തുണ്ടായി? ഇല്ല,
അതെല്ലാം പൊള്ളയായിരുന്നു. പറയും ഈ ലക്ഷ്യം ഞങ്ങള്ക്ക് മനസ്സിലാകുന്നില്ല. ചിലര്
നിശ്ചയത്തോടെ പഠിച്ചിരുന്നു പിന്നീട് സംശയം വന്നതിനാല് ഉപേക്ഷിച്ചു. നിശ്ചയം
എങ്ങനെയാണ് വന്നത് പിന്നീട് സംശയബുദ്ധിയാക്കി മാറ്റിയത് ആരാണ്? നിങ്ങള് പറയും
അഥവാ അവര് ഇത് പഠിച്ചിരുന്നെങ്കില് വളരെ ഉയര്ന്ന പദവി നേടാന് സാധിക്കുമായിരുന്നു.
വളരെ അധികം പഠിച്ചിരുന്നു. വക്കീലിന് പഠിച്ച് പഠിച്ച് പകുതിയില് ഉപേക്ഷിക്കുന്നു,
രണ്ടാമന് പിന്നീട് പഠിച്ച് വക്കീലാകും. ചിലര് പഠിച്ച് ജയിക്കുന്നു, ചിലര്
തോറ്റുപോകുന്നു. പിന്നീട് എന്തെങ്കിലും ചെറിയ പദവി ലഭിക്കും. ഇത് വളരെ വലിയ
പരീക്ഷയാണ്. ഇതിന് വളരെ അധികം സാഹസം ആവശ്യമാണ്. ഒന്നാമത്
നിശ്ചയബുദ്ധിയാവുന്നതിനുള്ള സാഹസം വേണം. മായ ഇങ്ങനെയാണ് അത് ഇപ്പോഴിപ്പോള്
നിശ്ചയം, ഇപ്പോള് തന്നെ സംശയബുദ്ധിയാക്കി മാറ്റും. വളരെ അധികം പേര് പഠിക്കാനായി
വരുന്നുണ്ട് പക്ഷേ ചിലര് ഡള് ബുദ്ധിയായിരിക്കും, നമ്പര്വൈസ് ആയാണല്ലോ
വിജയിക്കുക. പത്രത്തിലും ലിസ്റ്റ് വരാറുണ്ട്. ഇതും അതുപോലെയാണ്, ഒരുപാടുപേര്
പഠിക്കാന് വരുന്നുണ്ട്. ചിലര് നല്ലബുദ്ധിയുള്ളവരാണ്, ചിലരുടെ ബുദ്ധി ഡള്ളാണ്.
ഡള് ബുദ്ധിയുമായി മുന്നോട്ട് പോകവേ എന്തെങ്കിലും സംശയം വന്ന് ഉപേക്ഷിക്കുന്നു.
പിന്നീട് മറ്റുള്ളവര്ക്കും നഷ്ടമുണ്ടാക്കിവെയ്ക്കും. സംശയബുദ്ധി വിനാശമാകും
എന്ന് പറയാറുണ്ട്. അവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. നിശ്ചയമുണ്ട്
പക്ഷേ പൂര്ണ്ണമായും പഠിക്കുന്നില്ലെങ്കിലും പാസാകാന് സാധിക്കില്ല കാരണം
ബുദ്ധികൊണ്ട് ഒരു ഉപകാരവുമില്ല. ധാരണയുണ്ടാകുന്നില്ല. നാം ആത്മാക്കളാണ് എന്നത്
മറന്നുപോകുന്നു. ബാബ പറയുന്നു ഞാന് നിങ്ങള് ആത്മാക്കളുടെ പരമപിതാവാണ്. നിങ്ങള്
കുട്ടികള്ക്ക് അറിയാം അച്ഛന് വന്നിട്ടുണ്ട്. ആര്ക്കെങ്കിലും വളരെ അധികം വിഘ്നം
ഉണ്ടാവുകയാണെങ്കില് അവര്ക്ക് സംശയം ഉണ്ടാകും, പറയും എനിക്ക് ഇന്ന
ബ്രാഹ്മിണിയിലൂടെ നിശ്ചയം ഉണ്ടാകുന്നില്ല. നോക്കൂ ബ്രാഹ്മണി എങ്ങനെയുള്ളതായാലും
നിങ്ങള്ക്ക് പഠിക്കണമല്ലോ. ടീച്ചര് നന്നായി പഠിപ്പിക്കുന്നില്ലെങ്കില് അവരെ
പഠിപ്പിക്കുന്നതില് നിന്നും ഒഴിവാക്കണം എന്ന് കരുതുന്നു. പക്ഷേ നിങ്ങള്ക്ക്
പഠിക്കണമല്ലോ. ഇത് ബാബയുടെ പഠിപ്പാണ്. പഠിപ്പിക്കുന്നത് സുപ്രീം ടീച്ചറാണ്.
ബ്രാഹ്മണി ബാബയുടെ ജ്ഞാനം കേള്പ്പിക്കുമ്പോഴും ശ്രദ്ധ പഠിപ്പില് നല്കണമല്ലോ.
പഠിപ്പില്ലാതെ പരീക്ഷ പാസാകാന് സാധിക്കില്ല. പക്ഷേ ബാബയിലുള്ള നിശ്ചയം തന്നെ
മുറിയുമ്പോള് പഠിപ്പ് ഉപേക്ഷിക്കുന്നു. പഠിച്ച് പഠിച്ച് ടീച്ചറുടെ മേല് സംശയം
വരും ഇവരിലൂടെ ഈ പദവി ലഭിക്കുമോ അതോ ഇല്ലയോ എന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നു.
മറ്റുള്ളവരേയും കേടുവരുത്തുന്നു, ഗ്ലാനി ചെയ്യുന്നതിലൂടെ വീണ്ടും
നഷ്ടമുണ്ടാക്കുകയാണ്. വളരെ അധികം നഷ്ടമുണ്ടാകും. ബാബ പറയുന്നു അഥവാ ഇവിടെ
ആരെങ്കിലും തെറ്റ് ചെയ്യുകയാണ്ടെങ്കില് 100 മടങ്ങ് ശിക്ഷ ലഭിക്കും. ഒരുപാടുപേരെ
മോശമാക്കുന്നതിന് ഒരാള് നിമിത്തമായി മാറുന്നു. അതിനാല് എത്ര പുണ്യാത്മാവായി
മാറിയോ അത്രയും പാപാത്മാവായി മാറുന്നു. പുണ്യാത്മാവായി മാറുന്നത് ഈ പഠിപ്പിലൂടെ
മാത്രമാണ് പിന്നെ പുണ്യാത്മാവാക്കി മാറ്റുന്നത് ഒരേയൊരു ബാബയാണ്. അഥവാ
ആര്ക്കെങ്കിലും പഠിക്കാന് കഴിയുന്നില്ലെങ്കില് തീര്ച്ചയായും എന്തോ കുഴപ്പമുണ്ട്.
ഭാഗ്യത്തിലില്ല നമുക്ക് എന്ത് ചെയ്യാന് കഴിയും എന്ന് പറയുന്നു. ഹൃദയസ്തംഭനം
സംഭവിക്കുന്നു. അതിനാല് ആരാണോ ഇവിടെ വന്ന് മര്ജീവയായി മാറുന്നത് അവര് പിന്നീട്
രാവണ രാജ്യത്തില് ചെന്ന് മര്ജീവയാകുന്നു. വജ്രസമാനമാക്കി ജീവിതത്തെ മാറ്റാന്
സാധിക്കില്ല. മനുഷ്യര്ക്ക് ഹൃദയസ്തംഭനം സംഭവിക്കുമ്പോള് ചെന്ന് രണ്ടാമതൊരു
ജന്മമെടുക്കുന്നു. ഇവിടെ ഹൃദയസ്തംഭനം സംഭവിക്കുമ്പോള് ആസുരീയ
സമ്പ്രദായത്തിലേയ്ക്ക് പോകുന്നു. ഇത് മര്ജീവാ ജന്മമാണ്. പുതിയ ലോകത്തിലേയ്ക്ക്
പോകുന്നതിനായി ബാബയുടേതായി മാറുന്നു. ആത്മാക്കള് പോകുമല്ലോ. നമ്മള് ആത്മാക്കള്
ഈ ശരീരത്തിന്റെ അഭിമാനം ഉപേക്ഷിച്ചാല് ഇവര് ദേഹീ അഭിമാനിയാണ് എന്ന് മനസ്സിലാക്കും.
നമ്മള് വേറെയാണ്, ശരീരം വേറെ വസ്തുവാണ്. ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത്
എടുക്കുന്നുവെങ്കില് തീര്ച്ചയായും വേറെ വസ്തുവായില്ലേ., നിങ്ങള്
മനസ്സിലാക്കുന്നുണ്ട് നാം ആത്മാക്കള് ശ്രീമതത്തിലൂടെ ഈ ഭാരതത്തില്
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. മനുഷ്യനില് നിന്നും ദേവതയാക്കി
മാറ്റുന്നതിനുള്ള ഈ കഴിവ് പഠിക്കണം. ഇതും കുട്ടികള്ക്ക്
മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഒന്നും സത്സംഗമല്ല. സത്യം എന്ന് ഒരേയൊരു
പരമാത്മാവിനെയാണ് പറയുന്നത്. അവരുടെ പേര് ശിവന് എന്നാണ്, അവര് തന്നെയാണ്
സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. കലിയുഗത്തിന്റെ ആയുസ്സ് തീര്ച്ചയായും
പൂര്ത്തിയാവണം. മുഴുവന് ലോകത്തിന്റേയും ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇത്
ഗോളത്തിന്റെ ചിത്രത്തില് വ്യക്തമാണ്. ദേവതയാകുന്നതിനായി സംഗമയുഗത്തില്
ബാബയുടേതായി മാറുന്നു. ബാബയെ ഉപേക്ഷിച്ചാല് പിന്നീട് കലിയുഗത്തിലെത്തും.
ബ്രാഹ്മണത്വത്തില് സംശയം വന്നാല് ശൂദ്രവംശത്തിലെത്തും. പിന്നീട് ദേവതയാവാന്
സാധിക്കില്ല.
ബാബ ഇതും മനസ്സിലാക്കിത്തരുന്നു- എങ്ങനെയാണ് ഇപ്പോള് സ്വര്ഗ്ഗത്തിന്റെ അടിത്തറ
സ്ഥാപിക്കപ്പെടുന്നത്. അടിത്തറ ഇടുന്ന ചടങ്ങും പിന്നീട് ഉദ്ഘാടനത്തിന്റെ ചടങ്ങും
ആഘോഷിക്കും. ഇവിടെ ഗുപ്തമാണ്. നിങ്ങള്ക്ക് അറിയാം നമ്മള് സ്വര്ഗ്ഗത്തിലേയ്ക്കായി
തയ്യാറാവുകയാണ്. പിന്നീട് നരകത്തിന്റെ പേരുപോലും ഉണ്ടാകില്ല. അന്തിമം വരേയ്ക്കും
തീര്ച്ചയായും ഇവിടെ ജീവിക്കുകയും പഠിക്കുകയും ചെയ്യണം. പതിത പാവനന് ഒരേയൊരു
ബാബയാണ് ആ ബാബയാണ് പാവനമാക്കി മാറ്റുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇത് സംഗമയുഗമാണ്, ഇപ്പോഴാണ്
ബാബ പാവനമാക്കി മാറ്റാന് വരുന്നത്. എഴുതുകയും വേണം പുരുഷോത്തമ സംഗമയുഗത്തില്
മനുഷ്യന് നരനില് നിന്നും നാരായണനായി മാറുന്നു. ഇതും എഴുതിയിട്ടുണ്ട് - ഇത്
നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ്. ബാബ ഇപ്പോള് നിങ്ങള്ക്ക് ദിവ്യദൃഷ്ടി
നല്കുകയാണ്. ആത്മാവിന് അറിയാം ഇപ്പോള് നമ്മുടെ 84 ജന്മങ്ങളുടെ ചക്രം
പൂര്ത്തിയായി. ആത്മാക്കള്ക്ക് അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ആത്മാവ്
പഠിക്കുകയാണ് തീര്ച്ചയായും ദേഹാഭിമാനം അടിക്കടി വരും എന്തുകൊണ്ടെന്നാല്
അരകല്പമായി ദേഹാഭിമാനത്തിലല്ലേ. അതിനാല് ദേഹീ അഭിമാനിയാകാന് സമയം എടുക്കും. ബാബ
ഇരിക്കുന്നുണ്ട്, സമയം ലഭിച്ചിട്ടുണ്ട്. ബ്രഹ്മാവിന്റെ ആയുസ്സ് 100 ആണെന്ന്
പറഞ്ഞാലും അതിലും കുറവായാലും ശരി. ബ്രഹ്മാവ് പോയെന്നിരിക്കട്ടെ, പിന്നെ സ്ഥാപന
നടക്കില്ല, ഇങ്ങനെയല്ല. നിങ്ങള് സേന ഇരിക്കുന്നുണ്ടല്ലോ. ബാബ മന്ത്രം
നല്കിയിട്ടുണ്ട്, പഠിക്കണം. സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതും
ബുദ്ധിയിലുണ്ട്. ഓര്മ്മയുടെ യാത്രയില് ഇരിക്കണം. ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം
വിനാശമാകൂ. ഭക്തിമാര്ഗ്ഗത്തില് എല്ലാവരില് നിന്നും വികര്മ്മം ഉണ്ടായിട്ടുണ്ട്.
പഴയ ലോകവും പുതിയ ലോകവും രണ്ടിന്റേയും ചക്രം നിങ്ങളുടെ പക്കലുണ്ട്. അതിനാല്
നിങ്ങള്ക്ക് എഴുതാന് കഴിയും പഴയ ലോകം രാവണരാജ്യം അവസാനിക്കട്ടേ, പുതിയ ലോകം
ജ്ഞാനമാര്ഗ്ഗത്തിലെ രാമരാജ്യം നീണാല്വാഴട്ടെ. ആരാണോ പൂജ്യരായിരുന്നത് അവര്
തന്നെയാണ് പൂജാരിയായി മാറുന്നത്. കൃഷ്ണനും പൂജ്യനും വെളുത്തതുമായിരുന്നു
പിന്നീട് രാവണരാജ്യത്തില് പുജാരിയും കറുത്തതുമായി മാറി. ഇത്
മനസ്സിലാക്കിക്കൊടുക്കുക സഹജമാണ്. ആദ്യമാദ്യം പൂജ ആരംഭിച്ചപ്പോള് വലിയ വലിയ
വജ്രം കൊണ്ടായിരുന്നു ലിംഗം നിര്മ്മിച്ചിരുന്നത്, വളരെ വിലപ്പെട്ടതാണ്
എന്തുകൊണ്ടെന്നാല് ബാബയല്ലേ ഇത്രയും വലിയ ധനവാനാക്കി മാറ്റിയത്. ബാബ സ്വയം
വജ്രമാണ് അതിനാല് ആത്മാക്കളേയും വജ്രസമാനമാക്കി മാറ്റുന്നു, അതുകൊണ്ട് ആ ബാബയുടെ
രൂപവും വജ്രത്തില് ഉണ്ടാക്കിവെയ്ക്കണമല്ലോ. വജ്രം എപ്പോഴും നടുവിലാണ് വെയ്ക്കുക.
പുഷ്യരാഗത്തോടൊപ്പം വെയ്ക്കുമ്പോള് അതിന് മഹത്വമുണ്ടാകില്ല അതിനാല് എപ്പോഴും
നടുവിലാണ് വജ്രം വെയ്ക്കുക. ബാബയിലൂടെ 8 രത്നങ്ങള് വിജയമാലയിലെ മണിയായി മാറുന്നു,
ഏറ്റവും കൂടുതല് മൂല്യമുള്ളത് വജ്രത്തിനാണ്. ബാക്കിയുള്ളവര് നമ്പര്വൈസ് ആയാണ്
വരുന്നത്. ആക്കിമാറ്റുന്നത് ശിവബാബയാണ്, ഈ കാര്യങ്ങളെല്ലാം ബാബയ്ക്കല്ലാതെ
മറ്റാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. പഠിച്ച് പഠിച്ച് ആശ്ചര്യത്തോടെ
ബാബാ ബാബാ എന്ന് പറഞ്ഞിട്ട് പിന്നീട് ഓടിപ്പോകുന്നു. ശിവബാബയെ ബാബാ എന്ന്
വിളിക്കുന്നുവെങ്കില് പിന്നീടൊരിക്കലും അങ്ങനെയുള്ള ബാബയെ ഉപേക്ഷിക്കരുത്.
പിന്നീട് ഭാഗ്യം എന്ന് പറയും. ആരുടെ ഭാഗ്യത്തിലാണോ കൂടുതല് ഇല്ലാത്തത് അവര്
ഇങ്ങനെയുള്ള കര്മ്മമേ ചെയ്യൂ ഇതിലൂടെ നൂറുമടങ്ങ് ശിക്ഷ ലഭിക്കുന്നു.
പുണ്യാത്മാവായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്തിട്ട് പിന്നീട് പാപം
ചെയ്യുന്നതിലൂടെ ശിക്ഷ നൂറുമടങ്ങാവുന്നു പിന്നീട് താഴെത്തന്നെയിരിക്കും, വൃദ്ധി
നേടാന് സാധിക്കില്ല. നൂറുമടങ്ങ് ശിക്ഷ വര്ദ്ധിച്ചതിനാല് അവസ്ഥ
ശക്തിശാലിയാവുകയില്ല. ആരിലൂടെയാണോ നിങ്ങള് വജ്രമായി മാറുന്നത് ആ ബാബയില്
നിങ്ങള്ക്ക് എന്തുകൊണ്ട് സംശയം വരുന്നു. ഏത് കാരണമായാലും അഥവാ ബാബയെ
ഉപേക്ഷിച്ചാല് വിവേകമില്ലാവര് എന്നേ പറയൂ. എവിടെ ഇരുന്നാലും ബാബയെ ഓര്മ്മിക്കണം,
എങ്കില് ശിക്ഷകളില് നിന്നും രക്ഷപ്പെടും. ഇവിടെ നിങ്ങള് വരുന്നതുതന്നെ
പതിതത്തില് നിന്നും പാവനമായി മാറാനാണ്. മുമ്പ് എന്തെങ്കിലും കര്മ്മം
ചെയ്തിട്ടുണ്ടെങ്കില് അത് ശരീരംകൊണ്ട് എത്രമാത്രം അനുഭവിക്കേണ്ടതായി വരുന്നു.
ഇപ്പോള് നിങ്ങള് അരകല്പത്തിലേയ്ക്ക് ഇതില് നിന്നും രക്ഷപ്പെടുന്നു. ഞാന്
എത്രത്തോളം ഉന്നതി നേടുന്നുണ്ട്, മറ്റുള്ളവരുടെ സേവനം എത്രത്തോളം ചെയ്യുന്നുണ്ട്?
സ്വയം നോക്കണം. ലക്ഷ്മീ നാരായണന്റെ ചിത്രത്തിന് മുകളിലും എഴുതാന് സാധിക്കും
ഇതാണ് വിശ്വത്തിലെ ശാന്തി നിറഞ്ഞ രാജധാനി ഇപ്പോള് ഇതിന്റെ സ്ഥാപന നടക്കുകയാണ്.
ഇതാണ് പ്രധാനലക്ഷ്യം. അവിടെ 100 ശതമാനം പവിത്രത, സുഖ-ശാന്തി ഉണ്ടായിരുന്നു.
ഇവരുടെ രാജ്യത്തില് രണ്ടാമതൊരു ധര്മ്മം ഉണ്ടായിരുന്നില്ല. അതിനാല് ഇപ്പോഴുള്ള
ഇത്രയും ധര്മ്മങ്ങളുടെ വിനാശം തീര്ച്ചയായും ഉണ്ടാകണം.
മനസ്സിലാക്കിക്കൊടുക്കുന്നതിന് വളരെ അധികം ബുദ്ധിവേണം. ഇല്ലെങ്കില് തന്റെ
അവസ്ഥയുടെ ആധാരത്തിലാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. ചിത്രങ്ങളുടെ മുന്നില്
ഇരുന്ന് ചിന്തിക്കണം. അറിവ് ലഭിച്ചിട്ടുണ്ട്. മനസ്സിലാക്കിയിട്ടുണ്ടെങ്കില്
മനസ്സിലാക്കിക്കൊടുക്കണം അതിനാലാണ് ബാബ മ്യൂസിയം തുറപ്പിക്കുന്നത്. ഗേറ്റ് വേ
ടൂ ഹെവന് എന്ന പേരും നല്ലതാണ്. അത് ഡെല്ഹി ഗേറ്റ്, ഇന്ത്യാ ഗേറ്റാണ്. ഇത്
സ്വര്ഗ്ഗത്തിലേയ്ക്കുള്ള ഗേറ്റാണ്. നിങ്ങള് ഇപ്പോള് സ്വര്ഗ്ഗത്തിലേയ്ക്കുള്ള
ഗേറ്റ് തുറക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് ദുര്ഘടം പിടിച്ച വഴിയില്
പെട്ട് എങ്ങനെ ആശയക്കുഴപ്പത്തിലാകുമോ അതുപോലെ കുഴപ്പത്തിലാകുന്നു. വഴി ആര്ക്കും
ലഭിക്കുന്നില്ല. മായയുടെ രാജ്യത്തില് എല്ലാവരും ഉള്ളില് കുടുങ്ങിപ്പോകുന്നു.
പിന്നീട് ബാബ വന്ന് തുറക്കുന്നു. ചിലര്ക്കാണെങ്കില് പുറത്തുവരാനേ ഇഷ്ടമില്ല
എങ്കില് ബാബ എന്ത് ചെയ്യാനാണ് അതിനാലാണ് ബാബ പറയുന്നത് മഹാവിഡ്ഢിയേയും ഇവിടെ
കാണാം, അവര് പഠിപ്പ് ഉപേക്ഷിക്കുന്നു. സംശയബുദ്ധിയായി ജന്മ
ജന്മാന്തരങ്ങളിലേയ്ക്ക് തന്റെ നാശം വരുത്തിവയ്ക്കുന്നു. ഭാഗ്യം മോശമായാല്
പിന്നീട് ഇങ്ങനെ സംഭവിക്കുന്നു. ഗ്രഹപ്പിഴ ബാധിച്ചാല് വെളുക്കുന്നതിനുപകരം
കറുത്തുപോകുന്നു. ഗുപ്തമായി ആത്മാവ് പഠിക്കുന്നു, ആത്മാവുതന്നെയാണ് ശരീരത്തിലൂടെ
എല്ലാം ചെയ്യുന്നത്, ആത്മാവിന് ശരീരമില്ലാതെ ഒന്നും ചെയ്യാന് കഴിയില്ല.
ആത്മാവിനെ മനസ്സിലാക്കാനാണ് പരിശ്രമം. ആത്മനിശ്ചയം ചെയ്യാന് സാധിച്ചില്ലെങ്കില്
പിന്നെ ദേഹാഭിമാനത്തിലേയ്ക്ക് വരുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സുപ്രീം
ടീച്ചര് നല്കുന്ന പഠിപ്പ് നമ്മെ നരനില് നിന്നും നാരായണനാക്കി മാറ്റുന്നതാണ്, ഈ
നിശ്ചയത്തോടെ ശ്രദ്ധ നല്കി പഠിപ്പ് പഠിക്കണം. പഠിപ്പിക്കുന്ന ദേഹധാരി ടീച്ചറെ
നോക്കരുത്.
2) ദേഹീ-
അഭിമാനിയാവുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം, മര്ജീവയായി മാറിയെങ്കില് ഈ
ശരീരത്തിന്റെ അഭിമാനത്തെ ഉപേക്ഷിക്കണം. പുണ്യാത്മാവായി മാറണം, ഒരു പാപകര്മ്മവും
ചെയ്യരുത്.
വരദാനം :-
സ്വദര്ശനചക്രത്തിന്റെ സ്മൃതിയിലൂടെ സദാ സമ്പന്നസ്ഥിതിയുടെ അനുഭവം ചെയ്യുന്ന
സമ്പന്നരായി ഭവിക്കട്ടെ.
ആര് സദാ സ്വദര്ശന
ചക്രധാരികളാണോ അവര് മായയുടെ അനേക വിധത്തിലുള്ള ചക്രങ്ങളില് നിന്ന്
മുക്തമായിരിക്കുന്നു. ഒരു സ്വദര്ശനചക്രം അനേക വ്യര്ത്ഥചക്രങ്ങളെ
സമാപ്തമാക്കുന്നതാണ്, മായയെ ഓടിക്കുന്നതാണ്, അതിന് മുന്നില് മായക്ക് നില്ക്കാന്
സാധിക്കില്ല. സ്വദര്ശനചക്രധാരി കുട്ടികള് സദാ സമ്പന്നരായിരിക്കുന്നത് കാരണം
അചഞ്ചലരായിരിക്കുന്നു, സ്വയത്തെ സമ്പന്നരാണെന്ന അനുഭവം ചെയ്യുന്നു. മായ
കാലിയാക്കാനുള്ള പരിശ്രമം ചെയ്യുന്നു പക്ഷെ അവര് സദാ ശ്രദ്ധാലുക്കളും ജാഗരൂകരും
തെളിഞ്ഞ ജ്യോതിയുമായി ഇരിക്കുന്നു, അതിനാല് മായക്ക് ഒന്നും തന്നെ ചെയ്യാന്
സാധിക്കില്ല. ആരുടെ കൂടെയാണോ ശ്രദ്ധയാകുന്ന കാവല്ക്കാരന് ഉണര്ന്നിരിക്കുന്നത്
അവര് തന്നെയാണ് സദാ സുരക്ഷിതര്.
സ്ലോഗന് :-
താങ്കളുടെ
വാക്കുകള് അത്രയും ശക്തിശാലിയായിരിക്കണം അതില് ശഭവും ശ്രേഷ്ഠവുമായ ഭാവന
അടങ്ങിയിരിക്കണം.
അവ്യക്ത സൂചനകള്- ഇപ്പോള്
ഉത്സാഹത്തിന്റെ അഗ്നി പ്രജ്വലിപ്പിച്ച് യോഗത്തെ ജ്വാലാരൂപമാക്കൂ.
ശക്തിശാലിയായ ഓര്മ്മക്ക്
വേണ്ടി സത്യമായ ഹൃദയത്തിന്റെ സ്നേഹം വേണം. സത്യമായ ഹൃദയമുള്ളവര്ക്ക്
സെക്കന്റിനുള്ളില് ബിന്ദുവായി ബിന്ദുസ്വരൂപനായ ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നു.
സത്യമായ ഹൃദയമുള്ളവര് സത്യമായ സാഹേബിനെ തൃപ്തമാക്കുന്നത് കാരണം ബാബയുടെ വിശേഷ
ആശീര്വാദങ്ങള് പ്രാപ്തമാക്കുന്നു, അതിലൂടെ സഹജമായിത്തന്നെ ഒരു സങ്കല്പത്തില്
സ്ഥിതി ചെയ്ത് ജ്വാലാരൂപത്തിന്റെ ഓര്മ്മയുടെ അനുഭവം ചെയ്യാന് സാധിക്കുന്നു,
ശക്തിശാലി വൈബ്രേഷന് വ്യാപിപ്പിക്കാന് സാധിക്കുന്നു.