10.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ബാബ വന്നിരിക്കുകയാണ് നിങ്ങളെ പൂജാരിയിൽ നിന്നും പൂജ്യരാക്കി മാറ്റുവാൻ, പൂജ്യരിൽ നിന്നും പൂജാരിയും പൂജാരിയിൽ നിന്നും പൂജ്യരുമായി മാറുന്നതിന്റെ പൂർണ കഥ നിങ്ങൾ കുട്ടികൾക്കറിയാം.

ചോദ്യം :-
ലോകത്തിലുള്ളവർക്ക് അസംഭവ്യമായി തോന്നുന്നതും, നിങ്ങൾ സഹജമായി തന്റെ ജീവിതത്തിൽ ധാരണ ചെയ്യുന്നതും ഏതൊരു കാര്യമാണ്?

ഉത്തരം :-
ഗൃഹസ്ഥത്തിൽ ഇരുന്നുകൊണ്ടും പവിത്രമായി കഴിയുക എന്നത് അസംഭവ്യമാണെന്ന് ലോകത്തിലുള്ളവർ മനസ്സിലാക്കുന്നു. എന്നാൽ നിങ്ങൾ സഹജമായി തന്നെ ധാരണ ചെയ്യുന്നു. എന്തെന്നാൽ അറിയാം ഇതിലൂടെ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കുന്നു. അതിനാൽ ഇത് വളരെ ലാഭക്കച്ചവടമല്ലേ.

ഗീതം :-
ഇതാരാണ് വന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ......

ഓംശാന്തി.  
അന്ധകാരവും പുലരിയും ലോകത്തെ സംബന്ധിച്ച് തികച്ചും വേറെ വേറെയാണ്. ലോകത്തിലുള്ളവർക്ക് സാധാരണമാണ് എന്നാൽ നിങ്ങൾ കുട്ടികളുടെ പുലരി എന്നത് അസാധാരണമാണ്. അന്ധകാരമെന്നും പുലരിയെന്നും എന്തിനെയാണ് പറയുന്നതെന്ന് ലോകത്തുള്ളവർക്ക് അറിയില്ല. വാസ്തവത്തിൽ ഈ അന്ധകാരവും പുലരിയും കല്പത്തിന്റെ ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് ഉണ്ടാകുന്നത്. ഇപ്പോൾ അജ്ഞാന അന്ധകാരം അകലുകയാണ്. ജ്ഞാന സൂര്യൻ ഉദിച്ചു എന്ന് പാടാറുണ്ട്. ആ സൂര്യൻ പ്രകാശം നൽകുന്നു. ഇവിടെ ജ്ഞാന സൂര്യന്റെ കാര്യമാണ്. ഭക്തിയെ അന്ധകാരമെന്നും ജ്ഞാനത്തെ പ്രകാശമെന്നും പറയുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം, പുലരുകയാണെന്ന്. ഭക്തിമാർഗ്ഗത്തിലെ അന്ധകാരം ഇപ്പോൾ പൂർത്തിയാവുകയാണ്. ഭക്തിയെ അജ്ഞതയെന്നാണ് പറയുന്നത്, കാരണം ആരുടെ ഭക്തിയാണോ ചെയ്യുന്നത് അവരെ കുറിച്ചുള്ള ജ്ഞാനമൊന്നുമില്ല. സമയം പാഴായിപ്പോകുന്നു. പാവകളുടെ പൂജ നടന്നുകൊണ്ടിരിക്കുന്നു. അര കല്പമായി ഈ പാവകളുടെ പൂജ നടക്കുകയാണ്. ആരെ പൂജിക്കുന്നുവെന്ന പൂർണ ജ്ഞാനവും വേണം. ദേവീ-ദേവതകളുടെത് പൂജ്യവംശമാണ്. ദേവീ-ദേവതകളാണ് പൂജ്യരിൽ നിന്നും പൂജാരിയായി മാറുന്നത്. പൂജ്യരിൽ നിന്നും പൂജാരിയും, പൂജാരിയിൽ നിന്നും പൂജ്യരുമായി മാറുന്നത് എത്ര നീണ്ടകഥയാണ്. മനുഷ്യർ പൂജ്യരുടെയും പൂജാരിയുടെയും അർത്ഥം പോലും മനസ്സിലാക്കുന്നില്ല. പരമപിതാ പരമാത്മാവ് വരുന്നതേ സംഗമത്തിലാണ് അപ്പോൾ അന്ധകാരം പൂർത്തിയാകുന്നു. ബാബ പുലരിയെ കൊണ്ടുവരാൻ വരുന്നു. എന്നാൽ മനുഷ്യർ കല്പത്തിലെ സംഗമയുഗത്തിനു പകരം യുഗ യുഗം തോറും എന്ന് എഴുതി വെച്ചിരിക്കുന്നു. 4 യുഗങ്ങൾ കഴിയുമ്പോൾ പഴയ ലോകം തീർന്ന് പിന്നെ പുതിയ ലോകം ആരംഭിക്കുന്നു. അതിനാൽ ഇതിനെ മംഗളകാരിസംഗമയുഗമെന്ന് പറയുന്നു. ഈ സമയം എല്ലാവരും നരകവാസികളാണ്. ആരെങ്കിലും മരിക്കുമ്പോൾ പറയും സ്വർഗ്ഗത്തിലെത്തി, അപ്പോൾ തീർച്ചയായും നരകത്തിലായിരുന്നു. നമ്മൾ നരകത്തിലാണെന്ന് ആരും മനസ്സിലാക്കുന്നില്ല. രാവണൻ എല്ലാവരുടെ ബുദ്ധിയേയും നന്നായി പൂട്ടിയിട്ടിരിക്കുകയാണ്. എല്ലാവരുടെയും ബുദ്ധി തികച്ചും മരിച്ചു കിടക്കുകയാണ്. ബാബ മനസ്സിലാക്കിതരുന്നു- ഭാരതവാസികളുടെ ബുദ്ധി ഏറ്റവും വിശാലമായിരുന്നു. പിന്നീട് തികച്ചും കല്ലുബുദ്ധികളായി മാറുമ്പോഴാണ് ദുഃഖിയായി മാറുന്നത്. ഡ്രാമയുടെ പദ്ധതിയനുസരിച്ച് അവിവേകികളായി മാറുക തന്നെ വേണം. മായയാണ് അവിവേകിയാക്കി മാറ്റുന്നത്. പൂജ്യരെ വിവേകിയെന്നും പൂജാരിയെ അവിവേകിയെന്നും പറയുന്നു. നമ്മൾ നീചരും പാപിയുമാണെന്ന് പറയാറുമുണ്ട്. എന്നാൽ എപ്പോഴായിരുന്നു വിവേകശാലികൾ എന്ന് അറിയില്ല. രാവണനാകുന്ന മായ തികച്ചും കല്ലുബുദ്ധികളാക്കി മാറ്റുന്നു. നമ്മൾ തന്നെയായിരുന്നു പൂജ്യർ പിന്നീട് പൂജാരിയായി എന്ന വിവേകം നിങ്ങൾക്കിപ്പോൾ വന്നു. നിങ്ങൾ കുട്ടികൾക്കിപ്പോൾ സന്തോഷമാകുന്നു. ഒരുപാട് നാളുകളായി നിലവിളിച്ച് വരുകയാണ് ഞങ്ങൾക്ക് ശാന്തി വേണം, അഥവാ ജനന-മരണത്തിൽ നിന്നും മുക്തമാകണമെന്ന് . പക്ഷെ ഈ മായയുടെ ചങ്ങലയിൽ നിന്നും മുക്തമാകണം എന്നു പോലുമുള്ള ജ്ഞാനം ആരുടെയും ബുദ്ധിയിലില്ല. ഏണിപ്പടി താഴേക്കിറങ്ങി വരുകയാണെന്ന് നിങ്ങൾക്കറിയാം. സത്യയുഗത്തിൽ പിന്നെ പതുക്കെപ്പതുക്കെയാണ് താഴേക്കിറങ്ങുന്നത്, സമയമെടുക്കുന്നു. സുഖത്തിന്റെ ഏണിപ്പടി താഴേക്കിറങ്ങാൻ സമയമെടുക്കും. എന്നാൽ ദുഃഖത്തിന്റെ ഏണിപ്പടി വേഗം -വേഗം ഇറങ്ങുന്നു. സത്യ-ത്രേതായുഗത്തിൽ 21 ജന്മവും, ദ്വാപര-കലിയുഗത്തിൽ 63 ജന്മവും. ആയുസ്സ് കുറയുന്നു. നമ്മുടെ കയറുന്ന കല ഞൊടിയിൽ ഉണ്ടാകുന്നു എന്ന് ഇപ്പോൾ നിങ്ങൾക്ക് അറിയാം. ജനകന് സെക്കന്റിൽ ജീവൻമുക്തി ലഭിച്ചു എന്ന് പറയാറുണ്ട്. എന്നാൽ ജീവൻമുക്തിയുടെ അർത്ഥം മനസ്സിലാക്കുന്നില്ല. ഒരു ജനകനാണോ ജീവൻമുക്തി ലഭിച്ചത് അതോ മുഴുവൻ ലോകത്തിനാണോ ലഭിച്ചത്? ഇപ്പോൾ നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറന്നിരിക്കുകയാണ്. ചിലരുടെ ബുദ്ധി മോശമാണെങ്കിൽ പറയാറുണ്ട്-പരമാത്മാവേ ഇവർക്ക് സത്ബുദ്ധി കൊടുക്കൂ എന്ന്. സത്യയുഗത്തിൽ ഇങ്ങനെയൊന്നുമില്ല. വളരെക്കാലമായി പരമാത്മാവിൽ നിന്ന് വേറിട്ടിരിക്കുന്ന ആത്മാക്കളുടെയും കണക്കുണ്ട്. ബാബ പരമധാമത്തിലായിരുന്നപ്പോൾ കൂടെ മുക്തിധാമത്തിലിരുന്ന ആത്മാക്കൾ അവസാനം വരുന്നു, അവർ ഒരുപാട് സമയം കൂടെയിരിക്കുന്നു. നമ്മളാണെങ്കിൽ കുറച്ചു സമയമാണ് ബാബയോടൊപ്പം ഇരിക്കുന്നത്. ആദ്യമാദ്യം ബാബയിൽ നിന്നും വേർപിരിയുന്നു. അതുകൊണ്ടാണ് പാടുന്നത്-ആത്മാവും പരമാത്മാവും ഒരുപാട് കാലം വേർപിരിഞ്ഞിരുന്നു എന്ന്... ഒരുപാട് നാളായി വേർപിരിഞ്ഞ ആത്മാക്കളുടെ മിലനമാണ് ഇപ്പോൾ നടക്കുന്നത്. ഒരുപാട് സമയം കൂടെ ഇരുന്ന ആത്മാക്കളെ കണ്ടുമുട്ടുന്നില്ല. ബാബ പറയുന്നു-ഞാൻ പ്രത്യേകിച്ചും നിങ്ങളെയാണ് പഠിപ്പിക്കാൻ വരുന്നത്. ബാബ നിങ്ങൾ കുട്ടികളോടൊപ്പമാണെങ്കിൽ എല്ലാവരുടെയും മംഗളമുണ്ടാകുന്നു. ഇപ്പോൾ എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ഇപ്പോൾ എല്ലാവരും കണക്കുകളെല്ലാം സമാപ്തമാക്കി തിരിച്ചു പോകും. പിന്നെ നിങ്ങൾ രാജ്യഭാഗ്യം നേടും. ഈ കാര്യം ആരുടെയും ബുദ്ധിയിലില്ല. ഗോഡ് ഫാദർ, മുക്തിദാതാ, വഴികാട്ടി എന്നെല്ലാം പാടുന്നുണ്ട്. ദുഃഖത്തിൽ നിന്നും മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികാട്ടിയാകുന്നു. സുഖധാമത്തിലേക്ക് വഴികാട്ടിയായി മാറുന്നില്ല. ആത്മാക്കളെ ശാന്തിധാമത്തിലേക്ക് കൊണ്ടുപോകുന്നു. ആത്മാക്കൾ വസിക്കുന്ന, നിരാകാരി ലോകമാണത്. എന്നാൽ പതിതമായതു കാരണം അവിടെ ആർക്കും പോകാൻ സാധിക്കില്ല. അതുകൊണ്ടാണ് പതിത-പാവനനായ ബാബയെ വിളിക്കുന്നത്. പ്രത്യേകിച്ചും ഭാരതവാസികൾ തലതിരിഞ്ഞവരാകുമ്പോഴാണ് പരിധിയില്ലാത്ത അച്ഛനെ പട്ടിയിലും പൂച്ചയിലും, കല്ലിലും മുള്ളിലുമെല്ലാം ഉണ്ടെന്ന് പറയുന്നത്. അത്ഭുതമല്ലേ. തന്നെക്കാളും എന്നെ താഴ്ത്തുന്നു. ഇതും ഡ്രാമയിൽ ഉള്ളതാണ്. ആരുടെയും ദോഷമല്ല, എല്ലാവരും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഈശ്വരന്റെ വശത്തല്ല. ഈശ്വരനെക്കാളും തീവ്രമാണ് ഡ്രാമ. ബാബ പറയുന്നു-ഞാനും ഡ്രാമയനുസരിച്ച് എന്റേതായ സമയത്താണ് വരിക. ബാബയുടെ വരവ് ഒരു തവണ മാത്രമാണ്. ഭക്തിമാർഗ്ഗത്തിൽ മനുഷ്യർ എത്രയാണ് അലയുന്നത്. എന്നാൽ നിങ്ങൾക്ക് അച്ഛനെ ലഭിച്ചുകഴിഞ്ഞു. ബാബയിൽ നിന്നും ഞൊടിയിൽ സമ്പത്തെടുക്കണം. സമ്പത്ത് ലഭിച്ചുകഴിഞ്ഞാൽ അലയേണ്ട ആവശ്യമില്ല. ഭഗവാൻ സ്വയം പറയുന്നു-ഞാൻ വന്ന് വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കിതരുന്നു. ആദ്യം സത്യഖണ്ഡമായിരുന്ന ലോകം പിന്നീട് എങ്ങനെ അസത്യഖണ്ഡമായി മാറി എന്ന് ആർക്കും അറിയില്ല. ഗീത ആരാണ് കേൾപ്പിച്ചതെന്നും ഭാരതവാസികൾക്കറിയില്ല. ആദി സനാതന ദേവീ-ദേവത ധർമ്മം ഭാരതത്തിന്റെതാണ്. ദേവതാ ധർമ്മത്തിലുള്ളവർ സതോപ്രധാന പൂജ്യരിൽ നിന്നും തമോപ്രധാന പൂജാരിയായി മാറുമ്പോൾ ദേവതാ ധർമ്മം പ്രായേണ ലോപിച്ചു പോകുന്നു. പിന്നെ ബാബ വന്നാണ് വീണ്ടും ആ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നത്. ചിത്രവുമുണ്ട്, ശാസ്ത്രവുമുണ്ട്. ഭാരതവാസികളുടെ ഒരേ ഒരു ശാസ്ത്രം ശിരോമണി ഗീതയാണ്. ഓരോരുത്തരും അവനവന്റെ ധർമ്മത്തെ തന്നെ മറന്നതു കാരണമാണ് പേര് മാറ്റി ഹിന്ദു എന്ന് പറയാൻ ആരംഭിച്ചത്. ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ആത്മാവാണ് പുനർജന്മത്തിലേക്ക് വരുന്നതിലൂടെ തമോപ്രധാനവും അഴുക്കുമായി മാറുന്നത്. നിങ്ങൾക്കറിയാം നമ്മൾ സത്യമായ ആഭരണമായിരുന്നു. ഇപ്പോൾ അസത്യമായി മാറി. ആഭരണമെന്ന് ശരീരത്തെയാണ് പറയുന്നത്. ശരീരത്തിലൂടെയാണ് പാർട്ടഭിനയിക്കുന്നത്. നമുക്ക് എത്ര നീണ്ട 84 ജന്മങ്ങളുടെ പാർട്ടാണ് ലഭിച്ചിരിക്കുന്നത്. ദേവത, ക്ഷത്രിയർ..... സ്വയം പൂജ്യരും പൂജാരിയുമായി മാറുന്നു നിങ്ങൾ. ഞാനും പൂജ്യനിൽ നിന്നും പൂജാരിയായി മാറുകയാണെങ്കിൽ നിങ്ങളെ ആരാണ് പൂജ്യരാക്കി മാറ്റുക! ബാബ സദാ പാവനവും, ജ്ഞാനത്തിന്റെ സാഗരനും, പതിത-പാവനനുമാണ്. നിങ്ങളാണ് പൂജ്യരിൽ നിന്നും പൂജാരിയായി മാറി രാത്രിയിലും പകലിലേക്കും വരുന്നത്. എന്നാൽ ഇതൊന്നും മനുഷ്യർക്കറിയില്ല. ബാബ മനസ്സിലാക്കി തരുന്നു-ലോകം അസത്യമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും അസത്യമായ കഥകളെല്ലാം ഇരുന്നുണ്ടാക്കിയിരിക്കുന്നത്. വ്യാസനും ചെയ്തിരിക്കുന്നു അത്ഭുതം. വ്യാസൻ ഭഗവാനല്ല. ഭഗവാൻ വന്ന് ബ്രഹ്മാവിലൂടെ എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കിതന്നു. മനുഷ്യർ ബ്രഹ്മാവിന്റെ കയ്യിലാണ് ശാസ്ത്രങ്ങളെല്ലാം കാണിച്ചിട്ടുള്ളത്. അപ്പോൾ ഭഗവാൻ എവിടെ? വിഷ്ണുവിന്റെ നാഭിയിൽ നിന്നും ബ്രഹ്മാവുണ്ടായിട്ടില്ല. അതിനാൽ വിഷ്ണു ശാസ്ത്രങ്ങളുടെ സാരം കേൾപ്പിച്ചതുമില്ല. ബ്രഹ്മാവിലൂടെയാണ് മനസ്സിലാക്കിതന്നത്. ത്രിമൂർത്തിക്കു മുകളിൽ ശിവബാബയാണ്. ബാബ ബ്രഹ്മാവിലൂടെ സാരം കേൾപ്പിക്കുന്നു. ആരിലൂടെ മനസ്സിലാക്കിതരുന്നുവോ പിന്നീട് അതേ ആൾ പാലന ചെയ്യും. നിങ്ങൾ ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. ഉയർന്നതിലും വെച്ച് ഉയർന്നത് ബ്രാഹ്മണവർണ്ണമാണ്. ഇപ്പോൾ നിങ്ങൾ ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരനാൽ രചിക്കപ്പെട്ട യജ്ഞത്തെ സംരക്ഷിക്കുകയാണ് നിങ്ങൾ. ഈ ജ്ഞാന യജ്ഞത്തിൽ മുഴുവൻ ലോകവും സ്വാഹായാകണം. ഈ യജ്ഞത്തിന്റെ പേരാണ്- രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞം. രാജ്യപദവി പ്രാപ്തമാക്കി തരാനാണ് ബാബ യജ്ഞം രചിച്ചിരിക്കുന്നത്. മനുഷ്യർ യജ്ഞം രചിക്കുമ്പോൾ മണ്ണുകൊണ്ടുള്ള ശിവനേയും സാളിഗ്രാമുകളേയുമാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി, പരിപാലിച്ചതിനുശേഷം പിന്നീട് നശിപ്പിച്ചുകളയുന്നു. ഇങ്ങനെ തന്നെയാണ് ദേവതമാരുടെ മൂർത്തികളെയും ചെയ്യുന്നത്. ചെറിയ കുട്ടികൾ പാവകൾ കൊണ്ട് കളിക്കുന്നതു പോലെയാണ് മനുഷ്യർ മൂർത്തികളുണ്ടാക്കി കളിക്കുന്നത്. ബാബയെപ്പറ്റി പറയുന്നു സ്ഥാപന, പാലന, വിനാശം ചെയ്യുന്നു. ആദ്യം സ്ഥാപനയാണ് ചെയ്യുന്നത്.

ഇപ്പോൾ നിങ്ങൾ ഈ മൃത്യുലോകത്തിൽ അമരലോകത്തേക്കായി പഠിക്കുകയാണ്. ഇത് നിങ്ങളുടെ മൃത്യുലോകത്തിലെ അവസാന ജന്മമാണ്. ബാബ അമരലോകം സ്ഥാപിക്കാനാണ് വരുന്നത്. ഒരു പാർവ്വതിക്ക് കഥ കേൾപ്പിച്ചിട്ടെന്തു കാര്യം? അമരനാഥനെന്ന് ശങ്കരനെ പറയുന്നു. ശങ്കരനോടൊപ്പം പാർവ്വതിയെ കാണിക്കുന്നു. ഇപ്പോൾ ശങ്കരനും പാർവ്വതിയും സ്ഥൂലത്തിൽ എങ്ങനെ വരാനാണ്! അവരെ സൂക്ഷ്മവതനത്തിലാണല്ലോ കാണിച്ചിരിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനസിലാക്കിത്തന്നു- ജഗത്അംബയും ജഗത്പിതാവുമാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ലക്ഷ്മീ-നാരായണൻ 84 ജന്മങ്ങൾക്കുശേഷം ജഗത് അംബയും ജഗത് പിതാവുമായി മാറുന്നു. വാസ്തവത്തിൽ ജഗത്അംബ പുരുഷാർത്ഥിയാണ്, പിന്നെ ലക്ഷ്മി പാവനമായ പ്രാലബ്ധമാണ്. ആർക്കാണ് കൂടുതൽ മഹിമയുള്ളത്? ജഗത് അംബക്ക് നോക്കൂ, എത്ര മേളയാണ് ഉണ്ടാകുന്നത്. കൽക്കത്തയിലുള്ള കാളി പ്രസിദ്ധമാണ്. കാളി മാതാവിന്റെയടുത്ത് കറുത്ത പിതാവിനെ എന്തുകൊണ്ടാണ് ഉണ്ടാക്കാത്തത്? വാസ്തവത്തിൽ ജഗതംബയാകുന്ന ആദിദേവി ജ്ഞാനചിതയിലിരുന്ന് കറുത്തതിൽ നിന്നും വെളുത്തതായി മാറുന്നു. ആദ്യം ജ്ഞാന-ജ്ഞാനേശ്വരിയായി മാറി പിന്നീട് രാജ-രാജേശ്വരിയായി മാറുന്നു. നിങ്ങളിവിടെ വന്നിരിക്കുന്നത് ഈശ്വരനിൽ നിന്ന് ജ്ഞാനമെടുത്ത് രാജരാജേശ്വരിയാകാനാണ്. ലക്ഷ്മീ-നാരായണന് ആരാണ് രാജ്യം നൽകിയത്? ഈശ്വരൻ. സത്യനാരായണന്റെ അമരകഥ ബാബയാണ് കേൾപ്പിക്കുന്നത്. അതിലൂടെ സെക്കന്റിൽ നരനിൽ നിന്നും നാരായണനായി മാറുന്നു.

ഇപ്പോൾ നിങ്ങളുടെ ബുദ്ധിയുടെ വാതിൽ തുറന്നിരിക്കുകയാണ്- കാമം മഹാശത്രുവാണ്. ഗൃഹസ്ഥത്തിൽ ഇരുന്ന് പവിത്രമായി മാറുക അസംഭവ്യമാണ് എന്ന് പറയാറുണ്ട്. മനസിലാക്കിത്തരുന്നു- ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണെങ്കിൽ തീർച്ചയായും തന്റെ കുട്ടികൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകുക തന്നെ ചെയ്യും. അതിനാൽ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ഒരു ജന്മം പവിത്രമായി കഴിയണം. ഈ കച്ചവടം ലാഭമല്ലേ. വ്യാപാരികൾ ഈ കാര്യത്തെ നല്ല രീതിയിൽ മനസ്സിലാക്കും. കാരണം വ്യാപാരികൾ ദാനവും ചെയ്യുന്നുണ്ട്. കണക്കും നോക്കാറുണ്ട്. ബാബ പറയുന്നു-ഈ വ്യാപാരം വളരെ ചുരുക്കം പേരാണ് ചെയ്യുന്നത്. എത്ര ലാഭകരമായ കച്ചവടമാണ്. എന്നാലും ചിലർ വ്യാപാരം നടത്തി പിന്നെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കിതരാൻ സാധിക്കില്ല. ഒരേയൊരു ജ്ഞാനസാഗരനാണ് മനസ്സിലാക്കിതരുന്നത്. പാവനവും പൂജ്യവുമായിരുന്ന ബ്രഹ്മാവ് 84 ജന്മങ്ങളെടുത്ത് അവസാനം പൂജാരിയായി മാറി. ബാബ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. പ്രജാപിതാവ് ഇവിടെയായിരിക്കുമല്ലോ. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്ത് ഫരിസ്തയായി മാറുകയാണ്. ഇപ്പോൾ ഭക്തമാർഗ്ഗത്തിലെ രാത്രിക്കു ശേഷം ജ്ഞാനം അതായത് പകൽ വരുന്നു. സമയവും തിയ്യതിയുമൊന്നുമില്ല. ശിവബാബ എപ്പോഴാണ് വന്നതെന്ന് ആർക്കും അറിയില്ല. വളരെ ആഘോഷത്തോടു കൂടി കൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ആർക്കും ശിവജയന്തിയെക്കുറിച്ച് പൂർണ്ണമായും അറിയില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ മംഗളകാരിയായ യുഗത്തിൽ ഒരു ബാബയിൽ നിന്നു തന്നെ ശരിയായ സത്യ നാരായണന്റെ കഥ, അമരകഥ കേൾക്കണം. ബാക്കി കേട്ടതിനെയെല്ലാം മറക്കണം.

2. സത്യയുഗത്തിലെ ചക്രവർത്തി പദവി നേടുന്നതിനുവേണ്ടി ഈ ഒരു ജന്മത്തിൽ പവിത്രമായി മാറണം. ഫരിസ്തയായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
ഓരോ സങ്കൽപം, സമയം, വാക്ക്, കർമത്തിലൂടെ ഈശ്വരീയസേവനം ചെയ്യുന്നവരായ സമ്പൂർണ വിശ്വസ്തരായി ഭവിക്കട്ടെ.

സമ്പൂർണ വിശ്വസ്തരെന്ന് അവരെയാണ് പറയുന്നത് ആരാണോ ഓരോ വസ്തുവിനെയും പരിപൂർണമായി സംരക്ഷിക്കുന്നത്. ഒരു സാധനവും വ്യർഥമായി പോകാൻ അനുവദിക്കില്ല. എപ്പോൾ മുതൽ ജന്മമുണ്ടായോ അപ്പോൾ മുതൽ സങ്കൽപം, സമയം, കർമം എല്ലാം ഈശ്വരീയസേവാർഥമാകണം. അഥവാ ഈശ്വരീയസേവനത്തിനു പകരം എവിടെയെങ്കിലും സങ്കൽപമോ സമയമോ പോകുന്നുവെങ്കിൽ, വ്യർഥവാക്ക് ഉതിരുന്നുവെങ്കിൽ അഥവാ ശരീരത്തിലൂടെ വ്യർഥകാര്യം നടക്കുന്നുവെങ്കിൽ അപ്പോൾ അവരെ സമ്പൂർണ വിശ്വസ്തരെന്ന് പറയുകയില്ല. ഇങ്ങനെയല്ല- ഒരു സെക്കന്റോ ഒരു പൈസയോ വ്യർഥമായി- എങ്കിൽ എന്താ വലിയ കാര്യമാണോ. അരുത്. സമ്പൂർണവിശ്വസ്തർ അർഥം സർവതും സഫലമാക്കുന്നവർ.

സ്ലോഗന് :-
ശ്രീമതത്തെ യഥാർഥമെന്ന് മനസിലാക്കി അതിൻമേൽ ചുവടു ചുവടു സഞ്ചരിക്കുന്നതിൽ തന്നെയാണ് സഫലത അടങ്ങിയിട്ടുള്ളത്.

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങൾ-'രാജഋഷി സത്യയുഗിയാകുന്നു'

ആളുകൾ ഇങ്ങനെ പറയുന്നു- ദ്വാപരത്തിൽ രാജഋഷിമാരുണ്ടായിരുന്നു, അവരിരുന്ന് വേദശാസ്ത്രങ്ങൾ രചിച്ചു, എന്തെന്നാൽ ത്രികാലദർശികളായിരുന്നു. വാസ്തവത്തിൽ രാജഋഷിയെന്ന് സത്യയുഗത്തിലേ പറയാനാവൂ എന്തെന്നാൽ അവിടെ വികാരങ്ങളെ പൂർണമായി ജയിച്ചിരിക്കുന്നു. അതായത് കമലപുഷ്പസമാനം മുക്തജീവിതാവസ്ഥയിലിരുന്ന് രാജപദവി നടത്തുന്നു. ബാക്കി ദ്വാപരത്തിൽ പരമാത്മാവിനെ പ്രാപിക്കാനായി തപസു ചെയ്യുന്നവരായ ഋഷിമാർ വേദശാസ്ത്രങ്ങൾ രചിച്ചിട്ടുണ്ട്. സത്യയുഗത്തിലാണെങ്കിൽ വേദശാസ്ത്രങ്ങളുടെ ആവശ്യമേയില്ല, അവരെ ത്രികാലദർശികളെന്നു പറയാനും കഴിയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെപ്പോലും ത്രികാലദർശികളെന്നു പറയാനാവില്ല എന്നിരിക്കെ ഈ ദ്വാപരയുഗത്തിലെ രജോഗുണസമയത്തെ ഋഷിമുനിമാർക്കെങ്ങനെ ത്രികാലദർശി ആകാൻ കഴിയും. ത്രികാലദർശി അതായത് ത്രിമൂർത്തി, ത്രിനേത്രി എന്ന് ഒരു പരമാത്മാശിവനെയാണ് പറയാൻ സാധിക്കുക. ഈ കൽപാന്തത്തിൽ മുഴുവൻ രചനയുടെയും അവസാനം വന്ന് ത്രികാലദർശിത്വം നൽകുന്നു. സത്യയുഗത്തിൽ പ്രാലബ്ധം അനുഭവിക്കുകയാണ്, അവിടെ ഈ ജ്ഞാനമില്ല- നാം ബ്രഹ്മാവംശി ബ്രാഹ്മണർ മാത്രമേ മാസ്റ്റർ ത്രിനേത്രി, ത്രികാലദർശിയാകൂ. ബാക്കി മുഴുവൻ കൽപത്തിനകത്ത് ആർക്കും ജ്ഞാനം ലഭിക്കുക സാധ്യമല്ല. ദേവതകളെയോ മനുഷ്യരെയോ ത്രികാലദർശി എന്നു പറയാനാവില്ല. ശരി.

അവ്യക്തസൂചനകൾ- ഇനി തന്റെ ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ

ഒരിക്കലും തന്റെ പുണ്യത്തിനു പകരമായി പ്രശംസ നേടുവാനുള്ള ആഗ്രഹവും വെക്കരുത്, ഈ പരിധിയുള്ള പ്രശംസയെ സ്വീകരിക്കുക സദാകാലത്തെ പ്രാപ്തികളിൽ നിന്ന് വഞ്ചിതരാകലാണ്. അതിനാൽ സദാ നൽകുന്നതിൽ സാഗരത്തെ പോലെ സമ്പന്നമാകൂ. താങ്കളുടെ ഓരോ വാക്കും മറ്റുള്ളവരെ സന്തോഷത്തിൽ, ബാബയുടെ സ്നേഹത്തിൽ, അതീന്ദ്രിയസുഖത്തിൽ ആത്മീയ ആനന്ദമയ ജീവിതത്തിന്റെ അനുഭവം ചെയ്യിക്കട്ടെ, ഓരോ കർമവും സർവാത്മാക്കളെ പ്രതിയും സദാ സഹയോഗത്തിന്റെ പ്രാപ്തി ചെയ്യിക്കുന്നതാകട്ടെ.