11.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


അന്തർമുഖരായ കുട്ടികളെ ജ്ഞാസ്വരൂപ അവസ്ഥയിലിരുന്നു ഈ മഹാവാക്യങ്ങളെ ധാരണ ചെയ്യൂ അപ്പോൾ നിങ്ങളുടെയും, മറ്റ് ആത്മാക്കളുടെയും മംഗളം ചെയ്യാൻ കഴിയും. (ദാദിമാരുടെ ഡയറിയിൽ നിന്ന്)

ഓംശാന്തി.  
പുരുഷാർത്ഥികളായ ഓരോ കുട്ടികളും ആദ്യം അന്തർമുഖ അവസ്ഥ ധാരണ ചെയ്യണം. അന്തർമുഖതയിൽ വളരെ മംഗളം അടങ്ങിയിട്ടുണ്ട്, ഈ അവസ്ഥയിലൂടെ മാത്രമേ അചഞ്ചലം, സ്ഥിരത, ക്ഷമ, നിർമ്മാണചിത്തത, തുടങ്ങിയ ദൈവീകഗുണങ്ങളെ ധാരണ ചെയ്യാൻ കഴിയുകയും, സമ്പൂർണ്ണ ജ്ഞാനമയ അവസ്ഥ പ്രാപ്തമാക്കാനും കഴിയൂ. അന്തർമുഖി ആകാതിരിക്കുന്നതിനാൽ സമ്പൂർണ്ണ ജ്ഞാന സ്വരൂപ അവസ്ഥ പ്രാപ്തമാകുന്നില്ല, കാരണം ഏതൊക്കെ മഹാവാക്യങ്ങളാണോ സന്മുഖത്ത് കേൾക്കുന്നത്, അവയെ ആഴത്തിൽ മനസിലാക്കുന്നില്ല, ആ മഹാവാക്യങ്ങൾ കേട്ടിട്ട് ആവർത്തിക്കുക മാത്രം ചെയ്യുന്നു, അപ്പോൾ ആ മഹാവാക്യങ്ങൾ, വാക്യങ്ങളായി പോകുന്നു. ജ്ഞാന സ്വരൂപ അവസ്ഥയിലിരുന്നല്ല മഹാവാക്യങ്ങൾ കേൾക്കുന്നതെങ്കിൽ ആ മഹാവാക്യങ്ങളിൽ മായയുടെ നിഴൽ പതിക്കുന്നു. ഇപ്പോൾ മായയുടെ അങ്ങനെയുള്ള വൈബ്രേഷൻ നിറഞ്ഞ മഹാവാക്യങ്ങൾ കേട്ടിട്ട് ആവർത്തിക്കുന്നതിലൂടെ നിങ്ങളുടെയും മറ്റുള്ളവരുടെയും മംഗളം ഉണ്ടാകുന്നതിനു പകരം അമംഗളം ഉണ്ടാകുന്നു. അതിനാൽ ഹേ കുട്ടികളെ പൂർണ്ണമായും അന്തർമുഖികളാകുക.

നിങ്ങളുടെ,മനസ്സ് ക്ഷേത്രത്തിനു സമാനമാണ്. ക്ഷേത്രത്തിൽ നിന്ന് സദാ സുഗന്ധം വരുന്നതുപോലെ മനസ്സാകുന്ന ക്ഷേത്രം പവിത്രമാകുമ്പോൾ പവിത്രമായ സങ്കല്പങ്ങൾ ഉണ്ടാകുന്നു. ക്ഷേത്രങ്ങളിൽ പവിത്രമായ ദേവതകളുടെ ചിത്രങ്ങളാണ് വയ്ക്കുന്നത്, അസുരന്മാരുടേതല്ല അതുപോലെ കുട്ടികളായ നിങ്ങളും നിങ്ങളുടെ മനസ്സാകുന്ന ക്ഷേത്രം സർവ്വ ഈശ്വരീയ ഗുണങ്ങളുടെ മൂർത്തികൾ കൊണ്ട് അലങ്കരിക്കണം, ആ ഈശ്വരീയ ഗുണങ്ങളാണ് നിർമ്മോഹം, നിർലോഭം, നിർഭയം, ക്ഷമ, നിരാഹങ്കാരം, തുടങ്ങിയവ, കാരണം ഇവയെല്ലാം നിങ്ങളുടെ ദിവ്യ ലക്ഷണങ്ങളാണ്. കുട്ടികളായ നിങ്ങൾ നിങ്ങളുടെ മനസ്സിന്റെ ക്ഷേത്രത്തെ പ്രകാശം നിറഞ്ഞതാക്കണം അർത്ഥം പൂർണ്ണമായും ശുദ്ധമാക്കണം, മനസ്സാകുന്ന ക്ഷേത്രം പ്രകാശിക്കുമ്പോൾ മാത്രമേ നിങ്ങളുടെ ശോഭനമായ പ്രീയപ്പെട്ട വൈകുണ്ഠ ദേശത്തേക്ക് പോകാൻ കഴിയൂ. ഇപ്പോൾ മനസ്സിനെ ഉജ്ജ്വലമാക്കാനുള്ള പ്രയ്തനം ചെയ്യുകയും, മനസ്സിനെയും വികാരി കർമ്മേന്ദ്രിയങ്ങളെയും നിയന്ത്രിക്കണം. നിങ്ങൾക്ക് വേണ്ടി മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടിയും ഈ ദിവ്യ സേവനം ചെയ്യണം.

വാസ്തവത്തിൽ സേവനത്തിന്റെ അർത്ഥം സൂക്ഷ്മവും മികച്ചതുമാണ്. ഒരാളുടെ തെറ്റിനെ പറഞ്ഞുകൊടുക്കുന്നത് മാത്രമല്ല സേവനം. അവർക്ക് സൂക്ഷ്മ രീതിയിൽ നിങ്ങളുടെ യോഗശക്തി അവർക്ക് നൽകണം, അവരുടെ അശുദ്ധ സങ്കല്പങ്ങളെ ഭസ്മമാക്കണം. ഇതാണ് ഏറ്റവും ഉയർന്നതും സത്യമായ സേവനം, ഒപ്പം സ്വയം നിങ്ങളെ ശ്രദ്ധിക്കുകയും വേണം. വാക്കിലോ കർമ്മത്തിലോ അല്ല മനസ്സിലെങ്കിലും ഏതെങ്കിലും അശുദ്ധ സങ്കല്പം ഉണ്ടായാൽ അതിന്റെ വൈബ്രേഷൻ മറ്റുള്ളവരിലേക്ക് എത്തി സൂക്ഷമമായി അമംഗളം ചെയ്യുന്നു, അതിന്റെ ഭാരം നിങ്ങൾക്ക് മേൽ വരുന്നു. ആ ഭാരം ബന്ധനം ആകുന്നു. അതിനാൽ കുട്ടികളെ നിങ്ങൾ ജാഗ്രതയോടെയിരിക്കൂ, മറ്റുള്ളവർക്ക് അതെ ദിവ്യ സേവനം ചെയ്യൂ, ഇതാണ് സേവധാരികളായ കുട്ടികളുടെ അലൗകീക കർത്തവ്യം. അത്തരം സേവനം ചെയ്യുന്നവർ സ്വയത്തതിനായി ഒരു സേവനവും സ്വീകരിക്കേണ്ടതില്ല.മനപൂർവ്വമല്ലാതെ ഏതെങ്കിലും തെറ്റ് ഉണ്ടായാലും നിങ്ങളുടെ ബുദ്ധിബലത്തിലൂടെ സദാ കാലത്തേയ്ക്ക് തിരുത്തണം. അങ്ങനെയുള്ള തീവ്ര പുരുഷാർത്ഥികൾ ചെറിയ സൂചന കിട്ടുമ്പോൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു പരിവർത്തനം ചെയ്യുന്നു, ഭാവിയിൽ നല്ല ശ്രദ്ധയോടെ പോകുന്നു, ഇതാണ് വിശാല ബുദ്ധിയുള്ള കുട്ടികളുടെ കർത്തവ്യം.

ഹേ എന്റെ പ്രാണനായവരെ, പരമാത്മാവിലൂടെ രചിച്ചിട്ടുള്ള ഈ അവിനാശിയായ ജ്ഞാനയജ്ഞത്തിൽ ശരീരവും, മനസ്സും,ധനവും സമ്പൂർണ്ണ രീതിയിലൂടെ സ്വാഹാ ചെയ്യുന്നതിന്റെ രഹസ്യം വളരെ സൂക്ഷ്മമാണ്. ഞാൻ ശരീരവും മനസ്സും ധനവും യജ്ഞത്തിൽ സ്വാഹാ ചെയ്തു എന്ന് നിങ്ങൾ പറയുന്ന നിമിഷം സ്വാഹാ അർത്ഥം അർപ്പണമായി, മരിച്ചു കഴിഞ്ഞു, ആ നിമിഷം മുതൽ നിങ്ങളുടേതായി ഒന്നുമില്ല. അതിൽ ആദ്യം ശരീരവും, മനസ്സും, ധനവും സമ്പൂർണ്ണ രീതിയിലൂടെ സേവനത്തിൽ ഉപയോഗിക്കണം. സർവ്വതും യജ്ഞത്തിനും, പരമാത്മാവിനുവേണ്ടിയും ആകുമ്പോൾ നിങ്ങളുടേതായി ഒന്നും അവശേഷിക്കുന്നില്ല, ധനവും വ്യർത്ഥമായി കളയാൻ കഴിയില്ല. മനസ്സ് അശുദ്ധ സങ്കല്പ വികല്പങ്ങളിലേക്ക് ഓടാൻ കഴിയില്ല, കാരണം പരമാത്മാവിനു സമർപ്പിച്ചു കഴിഞ്ഞതാണ്. പരമാത്മാവ് ശുദ്ധ ശാന്ത സ്വരൂപനാണ്. അതുകാരണം അശുദ്ധ സങ്കല്പങ്ങൾ സ്വാഭാവികമായി ശാന്തമാകുന്നു. മായയുടെ കൈകളിൽ ഏൽപ്പിച്ചാൽ മായയ്ക്ക് വൈവിധ്യ രൂപങ്ങളുള്ളതിനാൽ പലതരം താത്പര്യം ഉണ്ടാക്കി മനസ്സാകുന്ന കുതിരപ്പുറത്ത് സവാരി ചെയ്യുന്നു. ഏതെങ്കിലും ഇപ്പോഴും സങ്കല്പങ്ങളും താത്പര്യങ്ങളും വരുന്നുണ്ടെങ്കിൽ മനസിലാക്കണം ഇപ്പോൾ മനസ്സ് പൂർണ്ണമായി സ്വാഹാ ആയിട്ടില്ലെന്ന് മനസിലാക്കണം, അതായത് ഈശ്വരീയ മനസ്സ് ആയിട്ടില്ല, അതിനാൽ ഹേ സർവ്വ ത്യാഗികളായ കുട്ടികളെ ഈ ആഴമേറിയ രഹസ്യങ്ങൾ മനസിലാക്കി കർമ്മം ചെയ്തുകൊണ്ടും സാക്ഷിയായി സ്വയത്തെ നിരീക്ഷിച്ചു വളരെ ജാഗ്രതയോടെ മുന്നോട്ട് പോകണം. നിങ്ങൾ ഓരോരുത്തരുടെയും യഥാർത്ഥ സത്യമായ സ്നേഹം ഏതാണ് എന്ന് ഗോപിവല്ലഭൻ തന്റെ ഗോപഗോപികമാർക്കു മനസിലാക്കി തരുന്നു! നിങ്ങൾ പരസ്പരം സ്നേഹത്തോടെയുള്ള ജാഗ്രതപെടുത്തൽ സ്വകരിക്കണം, കാരണം എത്ര പ്രീയപ്പെട്ട പുഷ്പമാണോ അത്രയും മികച്ച പരിചരണം. പുഷ്പം അമൂല്യമാക്കാൻ തോട്ടക്കാരന് മുള്ളുകൾ നീക്കം ചെയ്യണം. അതുപോലെ ആരെങ്കിലും നിങ്ങൾക്ക് പരിചരണം നൽകുമ്പോൾ അവർ എന്റെ പരിചരണം ചെയ്തു അതായതു എന്റെ സേവനം ചെയ്തു. ആ സേവനത്തിനു അല്ലെങ്കിൽ പരിചരണത്തിന് ബഹുമാനം നൽകണം, ഇതാണ് സമ്പൂർണ്ണമാകുന്നതിനുള്ള യുക്തി. ഇതാണ് ജ്ഞാനത്തോട് കൂടിയ സത്യമായ ആന്തരിക സ്നേഹം. ഈ ദിവ്യ സ്നേഹത്തിൽ പരസ്പരം ബഹുമാനം നൽകണം. ആദ്യം ഓരോ കാര്യത്തിലും നിങ്ങളെ ശ്രദ്ധിക്കണം, ഇതാണ് നിർമ്മാണചിത്ത അതീവ മധുരമായ അവസ്ഥ. അങ്ങനെ സ്നേഹപൂർവ്വം നടക്കുന്നതിലൂടെ ഇവിടെ തന്നെ നിങ്ങളുടെയുള്ളിൽ സത്യയുഗത്തിലെ പോലെ മനോഹരമായ ദിനങ്ങൾ അനുഭവപ്പെടും. അവിടെ ഈ സ്നേഹം സ്വാഭാവികമായി ഉണ്ടാകും, പക്ഷെ ഈ സംഗമയുഗത്തിലെ മധുരമായ സമയത്ത് പരസ്പരം സേവനം ചെയ്യുന്നതിന്റെ വളരെ മധുരവും മനോഹരവുമായ സ്നേഹമാണിത്. ഈ ശുദ്ധ സ്നേഹം ലോകത്തിലെങ്ങും പാടുന്നു.

ചൈതന്യ പുഷ്പങ്ങളായ നിങ്ങൾ ഓരോരുത്തരും സദാ ഹർഷിത മുഖരായിരിക്കണം, കാരണം നിശ്ചയ ബുദ്ധിയുള്ളവരായത് കാരണം സമ്പൂർണ്ണ ഈശ്വരീയ ശക്തി നിങ്ങളുടെ സിരകളിലെല്ലാം ഉണ്ട്. അങ്ങനെയുള്ള ആകർഷണ ശക്തി അതിന്റെ ദിവ്യ അത്ഭുതം പ്രവർത്തിക്കും. നിഷ്കളങ്കരായ കൊച്ചു കുട്ടികൾ ശുദ്ധവും പവിത്രമായത് കാരണം സദാ ഹർഷിതമായിരിക്കുകയും, അവരുടെ ആകർഷികമായ സ്വഭാവത്തിലൂടെ എല്ലാവരെയും ആകർഷിക്കുകയും ചെയ്യുന്നു. അതുപോലെ നിങ്ങളോരോരുത്തരു ടേയും മനോഹരമായ ഈശ്വരീയ ജീവിതമായിരിക്കണം, ഇതിനായി നിങ്ങൾ ഏത് യുക്തിയിലൂടെയും നിങ്ങളുടെ ആസുരീയ സ്വഭാവങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കണം. ക്രോധമാകുന്ന വികാരത്തിന് വശപെട്ട് ആരെങ്കിലും മുന്നിൽ വന്നാൽ ജ്ഞാനസ്വരൂപമായി കുട്ടിയെപ്പോലെ മധുരമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണെകിൽ അവർ സ്വയം ശാന്തമാകും, അതായത് വിസ്മൃതി സ്വരൂപത്തിൽ നിന്നും സ്മൃതിയിലേക്ക് വരും. അവർ അറിയാതെ തന്നെ സൂക്ഷ്മരീതിയിലൂടെ അവർക്ക് മേൽ വിജയം പ്രാപ്തമാക്കി അധികാരിയാകണം, ഇതാണ് യജമാനനും ബാലകനുമാകുന്നതിന്റെ പരമോന്നത മകുടോദാഹരണവുമാകുന്ന രീതി.

ഈശ്വരൻ സ്വമ്പൂർണ്ണ ജ്ഞാന സ്വരൂപമായിരിക്കുന്നതു പോലെ സമ്പൂർണ്ണ സ്നേഹസ്വരൂപവുമാണ്. ഈശ്വരനിൽ രണ്ടു ഗുണങ്ങളും ഉണ്ട്, ആദ്യത്തെ ജ്ഞാനം, രണ്ടാമത്തെ സ്നേഹം. ആദ്യം ജ്ഞാസ്വരുപമാകാതെ ഒരാൾ സ്നേഹ സ്വരൂപമാകുകയാണെങ്കിൽ ആ സ്നേഹം അശുദ്ധ കണക്കിലേക്ക് കൊണ്ടുപോകും,അതുകൊണ്ടു സ്നേഹത്തെ ലയിപ്പിച്ചുകൊണ്ടു ആദ്യം ജ്ഞാനസ്വരൂപമായി മായയെ കീഴടക്കുക, തുടർന്ന് സ്നേഹസ്വരൂപമാകണം. ജ്ഞാനമില്ലാതെ സ്നേഹത്തിലേക്ക് വന്നാൽ അവിടെ ശ്രദ്ധ മാറിപ്പോകും. ജ്ഞാനസ്വരൂപമാകാതെ ചിലർ ധ്യാനത്തിലേക്ക് പോകുമ്പോൾ പലപ്പോഴും മായയിൽ കുടുങ്ങിപ്പോകുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത് കുട്ടികളെ ഈ ധ്യാനം ഒരു നൂൽ ശൃംഖലയാണ്, എന്നാൽ ജ്ഞാന സ്വരൂപമായി ധ്യാനത്തിലേക്ക് പോകുമ്പോൾ വളരെ സന്തോഷം അനുഭവപ്പെടുന്നു. ആദ്യം ജ്ഞാനം പിന്നെ ധ്യാനം. ധ്യാനത്തിലിരിക്കുന്ന അവസ്ഥയെക്കാൾ ജ്ഞാനത്തിന്റെ അവസ്ഥ മികച്ചതാണ്. അതുകൊണ്ടു കുട്ടികൾ ആദ്യം ജ്ഞാനസ്വരൂപമായി പിന്നെ സ്നേഹം ഇമെർജ്ജ് ആക്കണം. ജ്ഞാനമില്ലാത്ത സ്നേഹം ഈ പുരുഷാർത്ഥി ജീവിതത്തിൽ വിഘ്നമുണ്ടാക്കുന്നു.

സാക്ഷി സ്ഥിതി അതീവ മധുരവും, ആനന്ദകരവും, മനോഹരവുമാണ്. നിങ്ങളുടെ ഭാവി ജീവിതമെല്ലാം ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഏതുപോലെ ആർക്കെങ്കിലും ഒരു ശാരീരികമായ ബുദ്ധിമുട്ടുണ്ട്, ആ സമയത്ത് സുഖ സ്വരൂപ അവസ്ഥയിൽ സ്ഥിതി ചെയ്താണ് അത് അനുഭവിക്കുന്നതെങ്കിൽ കഴിഞ്ഞ കർമ്മങ്ങൾ സമാപ്തമാക്കുകയും ഒപ്പം ഭാവിയിലേക്ക് സുഖത്തിന്റെ കണക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. സാക്ഷി സ്ഥിതിയുടെ സുഖരൂപ അവസ്ഥ ഭൂതകാലവും, ഭാവിയും രണ്ടുമായും ബന്ധം വയ്ക്കുന്നു. ഈ രഹസ്യം മനസിലാക്കുന്നതിലൂടെ എന്റെ ഈ മനോഹരമായ സമയം സമാപ്തമാക്കുന്നതിൽ മാത്രം ചെലവഴിക്കുന്നു എന്ന് ആരും പറയില്ല.അല്ല, രണ്ട് കാര്യങ്ങളും സമ്പൂർണ്ണമായും പൂർത്തിയാകുമ്പോൾ ഇതാണ് ശ്രേഷ്ഠ പുരുഷാർത്ഥത്തിന്റെ സമയം. അങ്ങനെ രണ്ടു കാര്യങ്ങളും നിറവേറ്റുന്ന തീവ്ര പുരുഷാർത്ഥികളാണ് അതീന്ദ്രിയ സുഖത്തിന്റെയും ആന്ദത്തിന്റെയും അനുഭവത്തിലിരിക്കുന്നത്.

വൈവിധ്യമാർന്നതും വിശാലവുമായ ഈ നാടകത്തിന്റെ ഓരോ കാര്യത്തിലും കുട്ടികളായ നിങ്ങൾക്ക് സമ്പൂർണ്ണ നിശ്ചയമുണ്ടായിരിക്കണം,കാരണം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഈ ഡ്രാമ തികച്ചും വ്യത്യസ്തമാണ്. ഡ്രാമ എല്ലാ ജീവജാലങ്ങളെയും കൊണ്ട് അവരുടെ പാർട്ട് പൂർണ്ണമായി അഭിനയിപ്പിക്കുന്നു. ആരെങ്കിലും തെറ്റാണെങ്കിൽ ആ തെറ്റായ പാർട്ടും പൂർണ്ണമായി അഭിനയിപ്പിക്കുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ശരിയും തെറ്റും രണ്ടും പ്ലാനിൽ അടങ്ങിയിരിക്കുന്നതാണ് എങ്കിൽ പിന്നീട് ഏതെങ്കിലും കാര്യത്തിൽ സംശയം വരുന്നത് ജ്ഞാനമല്ല, കാരണം ഓരോ അഭിനേതാവും അവരവരുടെ പാർട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബയോസ്കോപ്പിൽ വ്യത്യസ്ത നാമരൂപങ്ങളിലുള്ള അഭിനേതാക്കൾ അവരവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നപോലെ അത് കണ്ടിട്ട് ആരെയെങ്കിലും, വെറുക്കുകയോ ആരെയെങ്കിലും സന്തോഷിപ്പിക്കുകയോ, അങ്ങനെയൊന്നും ഉണ്ടാകുന്നില്ല. ഇത് നാടകമാണെന്നു അറിയാം, ഇതിൽ ഓരോരുത്തർക്കും നല്ലതോ ചീത്തയോ ആയ പാർട്ട് കിട്ടിയിട്ടുണ്ട്. അതുപോലെ ഈ അനാദിയായി ഉണ്ടാക്കപ്പെട്ടിട്ടുള്ള ബയോസ്കോപ്പിനെ സാക്ഷിയായി ഏകരസ അവസ്ഥയിലൂടെ ഹർഷിതമുഖരായി കണ്ടുകൊണ്ടിരിക്കണം. ഈ പോയിന്റ് സംഘടനയിൽ വളരെ നന്നായി ധാരണ ചെയ്യണം. പരസ്പരം ഈശ്വരീയമായി കാണണം. തിരിച്ചറിവിന്റെ ജ്ഞാനം നേടി സർവ ഈശ്വരീയ ഗുണങ്ങളും ധാരണ ചെയ്യണം. നമ്മുടെ ലക്ഷ്യ സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശാന്ത ചിത്തരും, എളിമയുള്ള മനസ്സുള്ളവരും, ക്ഷമ, മധുരത, ശീതളത തുടങ്ങിയ ദൈവീക ഗുണങ്ങൾ ഇമെർജ്ജ് ചെയ്യണം

ക്ഷമയുടെ അവസ്ഥ ധാരണ ചെയ്യുന്നതിനുള്ള മുഖ്യ അടിത്തറയാണ് കാത്തിരുന്നു കാണുകയെന്നത് (വെയിറ്റ് ആൻഡ് സി). എന്റെ പ്രീയപ്പെട്ട കുട്ടികളെ കാത്തിരിക്കുക എന്നാൽ ക്ഷമയോടെയിരിക്കുക, സി എന്നാൽ കാണുക. നിങ്ങളുടെ ഹൃദയത്തിനുള്ളിൽ ക്ഷമയുടെ ഗുണം ധാരണ ചെയ്തിട്ട് പിന്നീട് പുറമെ വിശാലമായ നാടകത്തെ സാക്ഷിയായി കാണണം. ഏതെങ്കിലും രഹസ്യം കേൾക്കുന്നതിനുള്ള സമയം സമീപത്ത് വരുമ്പോൾ ക്ഷമയുടെ ഗുണം ധാരണ ചെയ്യണം. സമയമാകുമ്പോൾ ആ ക്ഷമയുടെ ഗുണത്തിലൂടെ രഹസ്യം കേൾക്കുമ്പോൾ അശ്രദ്ധമാകില്ല, അതിനാൽ ഹേ പുരുഷാർത്ഥം ചെയ്യുന്ന പ്രാണനെ അല്പം നിൽക്കൂ, മുന്നോട്ടു വന്ന് രഹസ്യം കണ്ടിട്ട് പോകൂ. ഈ ക്ഷമയുടെ അവസ്ഥയിലൂടെ മുഴുവൻ കർത്തവ്യങ്ങളും സമ്പൂർണ്ണ രീതിയിൽ വ്യക്തമാകുന്നു. ഈ ഗുണം നിശ്ചയത്തിലൂടെ ബന്ധിതമാണ്. അങ്ങനെയുള്ള നിശ്ചയബുദ്ധികളും സാക്ഷി ദൃഷ്ടാവുമായി ഓരോ കളിയും ഹർഷിത മുഖത്തോടെ കണ്ടു ഉള്ളിൽ ക്ഷമയോടെയും ദൃഡമായ മനസ്സുള്ളവരായും ഇരിക്കുന്നു. ഇതാണ് ജ്ഞാനത്തിന്റെ പരിപക്വ അവസ്ഥ, ഇത് അന്തിമത്തിൽ സമ്പൂർണ്ണതയുടെ സമയത്ത് പ്രയോഗികമാകും, അതിനാൽ വളരെക്കാലം ഈ സാക്ഷി സ്ഥിതിയുടെ അവസ്ഥയിൽ സ്ഥിതി ചെയ്യാൻ പരിശ്രമിക്കണം.നാടകത്തിൽ നടൻ തനിക്ക് കിട്ടിയ പാർട്ട് പൂർണ്ണമായി അഭിനയിക്കാൻ മുൻകൂട്ടി പരിശീലിക്കേണ്ടത് പോലെ, പ്രിയപ്പെട്ട പുഷ്പങ്ങളായ നിങ്ങളും വരാനിരിക്കുന്ന പരീക്ഷകൾ യോഗബലത്തിലൂടെ പാസ്സാകുന്നതിനായി തീർച്ചയായും മുൻകൂട്ടി പരിശീലനം ചെയ്യണം. പക്ഷെ വളരെക്കാലമായി ഈ പുരുഷാർത്ഥം ചെയ്തിട്ടില്ലെങ്കിൽ ആ സമയത്ത് ഭയന്ന് പരാജയപ്പെടും. അതിനാൽ ആദ്യം നിങ്ങളുടെ ദൈവീക അടിത്തറ ഉറപ്പിച്ച് ദൈവീകഗുണധാരി ആകണം.

ജ്ഞാനസ്വരൂപ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നതിലൂടെ സ്വതവേ ശാന്ത സ്വരൂപ അവസ്ഥയുണ്ടാകുന്നു. ജ്ഞാസ്വരൂപ ആത്മാക്കളായ കുട്ടികൾ ഒരുമിച്ചിരുന്ന് മുരളി കേൾക്കുമ്പോൾ ചുറ്റും ശാന്തിയുടെ അന്തരീക്ഷം ഉണ്ടാകുന്നു. കാരണം അവർ ഏത് മഹാവാക്യം കേട്ടാലും ഉള്ളിൽ ആഴത്തിൽ പോകുന്നു. ആഴത്തിൽ പോകുന്നത് കാരണം ഉള്ളിൽ അവർക്ക് ശാന്തിയുടെ മധുരമായ അനുഭവം ഉണ്ടാകുന്നു. ഇതിനായി പ്രത്യേകിച്ച് ഇരുന്ന് പരിശ്രമിക്കേണ്ടതില്ല, പക്ഷെ ജ്ഞാനത്തിന്റെ അവസ്ഥയിൽ സ്ഥിതി ചെയ്യുന്നതിയിലൂടെ ഇ ഗുണം അനായാസമായി വരുന്നു. കുട്ടികളായ നിങ്ങൾ അതിരാവിലെ ഉണർന്ന് ഏകാന്തതയിൽ ഇരിക്കുമ്പോൾ ശുദ്ധ ചിന്തകളുടെ തരംഗങ്ങൾ ഉയർന്നു വരുന്നു, ആ സമയത്ത് ഉപരാമമായ അവസ്ഥയുണ്ടാകണം. പിന്നെ, നിങ്ങളുടെ സ്വന്തം ശുദ്ധ സങ്കല്പങ്ങളുടെ സ്ഥിതിയിലിരിക്കുന്നതിലൂടെ മറ്റെല്ലാ ചിന്തകളും സ്വതവേ ശാന്തമാകും. മനസ്സ് ശാന്തമാകും. കാരണം മനസ്സിനെ വശത്താക്കുന്നതിനും ശക്തി വേണം, ആദ്യം തന്റെ ലക്ഷ്യ സ്വരൂപത്തിലൂടെ ശുദ്ധ സങ്കല്പങ്ങളെ ധാരണ ചെയ്യൂ, ആന്തരികമായ ബുദ്ധിയോഗം നിയമാനുസൃതമാകുമ്പോൾ നിങ്ങളുടെ ഈ നിർസങ്കല്പ അവസ്ഥ സ്വാഭാവികമായി വരും. ശരി.

മധുര മധുരമായ ജ്ഞാന ഉദ്യാനങ്ങൾക്കും ജ്ഞാന നക്ഷത്രങ്ങൾക്കും സ്നേഹസമരണകളും, സുപ്രഭാതവും, നമസ്തേയും.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നിങ്ങളുടെ ലക്ഷ്യ സ്വരൂപത്തിന്റെ സ്മൃതിയിലൂടെ ശാന്തമായ മനസ്സും, എളിമ നിറഞ്ഞ മനസ്സും, ക്ഷമ. മധുരത, ശീതളത തുടങ്ങിയ സർവ്വ ദൈവീകഗുണങ്ങളും ധാരണ ചെയ്യണം.

2. നിശ്ചയബുദ്ധി സാക്ഷി ദൃഷ്ടാവായി ഹർഷിതമായ മുഖത്തോടെ, ആന്തരിക ക്ഷമയും അചഞ്ചലവും ദൃഢവുമായ മനസ്സ് നിലനിർത്തി ഈ നാടകത്തെ കാണുക. ദീർഘനേരം ഈ സാക്ഷി അവസ്ഥയിൽ സ്ഥിതി ചെയ്യാനുള്ള പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
ഒരേയൊരു പാതയും, ഒരാളുമായുള്ള ബന്ധവും വയ്ക്കുന്ന സമ്പൂർണ്ണ ഫരിശ്തയായി ഭവിക്കട്ടെ.

നിരാകാരത്തിലും സാകാരരൂപത്തിലും ബുദ്ധിയുടെ കൂട്ട്കെട്ടും ബന്ധവും ഒരു ബാബയുമായിട്ട് ഉറച്ചതാണെങ്കിൽ ഫരിശ്തയായി മാറും.ആരുടെ സർവ്വ സംബന്ധവും, സർവ്വ ബന്ധങ്ങളും ഒരാളുമായിട്ടാണോ അവരാണ് സദാ ഫരിശ്ത. ഈ വഴി അടഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു സർക്കാർ വഴിയിൽ ബോർഡ് വയ്ക്കുന്നതുപോലെ എല്ലാ വഴികളും അടയ്ക്കണം അപ്പോൾ ബുദ്ധിയുടെ അലച്ചിൽ സമാപ്തമാകും.ബാപ്ദാദയുടെ ആജ്ഞയാണ് ആദ്യം എല്ലാ വഴികളും അടയ്ക്കണം. ഇതിലൂടെ സഹജമായി ഫരിശ്തയായി മാറും.

സ്ലോഗന് :-
സദാ സേവനത്തിന്റെ ഉന്മേഷവും ഉത്സാഹത്തിലുമിരിക്കണം ഇതാണ് മായയിൽ നിന്നുള്ള സുരക്ഷയ്ക്കുള്ള മാർഗ്ഗം.

അവ്യക്ത സൂചന- മഹാൻ ആകുന്നതിനായി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.

നിങ്ങളുടെ വാക്കുകളും സ്വരൂപവും ഒരുപോലെയായിരിക്കണം വാക്കുകൾ സ്പഷ്ടമായിരിക്കണം, അതിൽ സ്നേഹം ഉണ്ടാകണം, വിനയവും മധുരതയും ഉണ്ടാകണം. സത്യതയുണ്ടാകണം, പക്ഷെ സ്വരൂപത്തിൽ വിനയം ഉണ്ടാകണം, ഈ രുപത്തിലൂടെ ബാബയെ പ്രത്യക്ഷമാക്കാൻ കഴിയും. നിർഭയരായിരിക്കണം എന്നാൽ നിങ്ങളുടെ വാക്കുകൾ മര്യാദയുടെ ഉള്ളിലുള്ളതാകണം ഈ രണ്ടു കാര്യങ്ങളുടെയും സന്തുലനം ഉണ്ടാകുമ്പോൾ അത്ഭുതം ദൃശ്യമാകും. അപ്പോൾ നിങ്ങളുടെ വാക്കുകൾ പരുഷമാകില്ല, മധുരമായി തോന്നും.