11.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് ചിന്തിക്കണം, മറ്റുള്ളവരെക്കുറിച്ചല്ല, കാരണം ഡ്രാമയനുസരിച്ച് ആര് ചെയ്യുന്നുവോ അവർക്കാണ് ലഭിക്കുന്നത്.

ചോദ്യം :-
ത്രികാലദർശിയായി മാറുന്നതിലൂടെ ആത്മാവിന് ഏതൊരു സ്മൃതിയാണ് വന്നത്?

ഉത്തരം :-
നമ്മൾ മൂലവതനവാസികൾ വാസ്തവത്തിൽ ഈ ഡ്രാമയിൽ പാർട്ടഭിനയിക്കാൻ വന്നിരിക്കുകയാണ്, നമ്മൾ മുഖ്യ പാർട്ട്ധാരിയായി മാറി 84 ജന്മങ്ങളുടെ പാർട്ട് അഭിനയിച്ചു. ഇപ്പോൾ ബാബയുടെ സന്മുഖത്താണ.് പിന്നീട് ബാബയോടൊപ്പം തിരിച്ചു പോകും എന്ന സ്മൃതിയാണ് ആത്മാവിനുണ്ടായത്. പാവനമായി തിരിച്ച് വീട്ടിലേക്ക് പോകണം പിന്നീട് സുഖധാമത്തിലേക്ക് വരണം. ഈ മുഴുവൻ കളിയും ഭാരതത്തിലാണ് നടക്കുന്നത്. ഈ സ്മൃതിയെല്ലാം ത്രികാലദർശികളായി മാറിയതിലൂടെയാണ് ഉണ്ടായത്.

ഗീതം :-
മരിക്കുന്നതും അങ്ങയുടെ മടിയിൽ....

ഓംശാന്തി.  
ഈ ഗീതം ആരാണ് പാടിയത്? കുട്ടികൾ. കുട്ടികൾ എന്താണ് പറയുന്നത്? ബാബാ, ഇപ്പോൾ അങ്ങയുടെ കഴുത്തിലെ മാലയായി മാറണം. ഈ ശരീരം ഇവിടെ തന്നെ ഉപേക്ഷിക്കണം. ശാന്തിധാമത്തിൽ അഥവാ നിർവ്വാണധാമത്തിൽ അച്ഛനും നമ്മൾ കുട്ടികളാകുന്ന ആത്മാക്കളുമാണ് വസിക്കുന്നത്. ബാബ ഇടക്കിടക്ക് പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യൂ. നമ്മൾ ആത്മാക്കൾ ബാബയോടൊപ്പം നിർവ്വാണധാമത്തിൽ വസിക്കുന്നവരായിരുന്നു, പിന്നീട് ഈ ശരീരം ധാരണ ചെയ്ത് 84 ജന്മങ്ങളുടെ ചക്രം കറങ്ങി എന്ന് നിങ്ങൾക്കറിയാം. നമ്മൾ വാസ്തവത്തിൽ പരമധാമത്തിൽ വസിക്കുന്നവരാണെന്ന് കുട്ടികൾക്ക് അറിയാം. ഇപ്പോൾ വീണ്ടും ബാബ വന്നിരിക്കുകയാണ്. നിങ്ങൾ ഇരിക്കുകയാണ്, ബാബ സന്മുഖത്തിരിക്കുന്നതായി നിങ്ങളും കാണുന്നു. ഈ ലോകത്തിൽ ലൗകീക ശരീര സംബന്ധികളാണ്. വാസ്തവത്തിൽ നമ്മൾ ആത്മാക്കളായിരുന്നു, പിന്നീട് ലൗകീക സംബന്ധത്തിൽ സുഖത്തിന്റെയും ദുഃഖത്തിന്റെയും ജീവിതം ജീവിച്ചു. നിങ്ങൾ ആത്മാക്കൾ ഇപ്പോൾ ത്രികാലദർശികളായി മാറിയിരിക്കുകയാണ്. ബാബക്ക് മൂന്നു കാലങ്ങളെയും മൂന്നു ലോകങ്ങളെയും കുറിച്ച് അറിയാം. നമ്പർവാർ പുരുഷാർത്ഥമനുസരിച്ച് നിങ്ങൾക്കറിയാം. പഠിപ്പിനെക്കുറിച്ചുള്ള ഓർമ്മയും വേണമല്ലോ. ഇപ്പോഴാണ് സ്മൃതി വന്നത്. നമ്മളും മൂലവതനവാസികൾ ത്രികാലദർശികളായി മാറി കഴിഞ്ഞു എന്ന് ബാബ മനസ്സിലാക്കിതരുന്നു. നമ്മൾ ഈ ഡ്രാമയിലെ മുഖ്യ അഭിനേതാക്കളാണ് എന്ന് നിങ്ങൾക്കറിയാം. ഇപ്പോഴാണ് ഡ്രാമയുടെ മുഴുവൻ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുള്ളത്. നമ്മൾ പകുതി കല്പത്തിലേക്ക് സുഖധാമത്തിൽ വസിക്കുന്നു എന്ന സ്മൃതി വന്നുകഴിഞ്ഞു. സത്യയുഗത്തിൽ രാവണനില്ല. നമ്മൾ ആത്മാക്കൾ പൂർണ്ണമായും 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നു. ഇപ്പോൾ ബാബ സന്മുഖത്തിരിക്കുകയാണ്. ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന് നമ്മൾ ബാബയോടൊപ്പം തിരിച്ചു പോകും. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓർമ്മിക്കും. നിങ്ങൾ ത്രികാലദർശികളായി മാറിയതിനാൽ നിങ്ങൾ കുട്ടികൾക്ക് മുഴുവൻ ദിവസവും ബാബയെ ഓർമ്മിക്കാനുള്ള ചിന്ത തന്നെയുണ്ടായിരിക്കണം. ഉയർന്നതിലും വെച്ച് ഉയർന്നത് ഭഗവാനാണ്. ബാബയോടൊപ്പം നിങ്ങൾ കുട്ടികളും ഉയർന്നതിലും വെച്ച് ഉയർന്നതായി വസിക്കുന്നവരാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് വീടിന്റെ ഓർമ്മ വന്നു കഴിഞ്ഞു. നമ്മൾ പവിത്രമായി മാറി തന്റെ പരമധാമമാകുന്ന വീട്ടിലേക്ക് പോകും. അച്ഛനാകുന്ന ശിവന്റെ പൂജയുണ്ടാകുമ്പോൾ സാലിഗ്രാമുകളാകുന്ന കുട്ടികളുടേയും പൂജയുണ്ടാകുന്നു. ബാബയാണ് വന്ന് ആത്മാക്കളെ പാവനമാക്കി മാറ്റുന്നത്. ആത്മാക്കളെ പവിത്രമാക്കി മാറ്റുന്നത് ഒരു ബാബ മാത്രമാണ്. മറ്റാർക്കും പവിത്രമാക്കി മാറ്റാൻ സാധിക്കില്ല. ഇപ്പോൾ നിങ്ങൾക്ക് മുഴുവൻ ഡ്രാമയുടെ കളിയെക്കുറിച്ചും അറിയാം. ഭാരതത്തിലാണ് കളി നടക്കുന്നത് എന്നറിയാം. ബാബ നിങ്ങൾ കുട്ടികൾക്ക് സന്മുഖത്തിരുത്തി മനസ്സിലാക്കിതരുകയാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണെന്ന് ഓരോ ജീവാത്മാവിനും അറിയാം. ബാബയെ ഭക്തിമാർഗ്ഗത്തിൽ വിളിക്കുകയും പ്രതിജ്ഞ ചെയ്യുകയും ചെയ്തു -ബാബാ, അങ്ങ് വരുമ്പോൾ നമ്മൾ തീർച്ചയായും അങ്ങയുടെ മതമനുസരിച്ച് നടക്കും. ഇത് ലൗകീക സംബന്ധത്തിന്റെ കാര്യമല്ല. നിങ്ങൾക്ക് ദേഹീയഭിമാനിയായി മാറി, ഒരു പരിധിയില്ലാത്ത അച്ഛന്റെ ശ്രീമതത്തിലൂടെ നടക്കണം എന്ന ചിന്തയുണ്ടായിരിക്കണം. ബാബ പറയുന്നതു മാത്രം കേൾക്കണം. ബാബ വളരെ സഹജമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങളുടെ മൂന്നാമത്തെ നേത്രം തുറന്നുകഴിഞ്ഞു. നിങ്ങൾക്ക് ഇവിടെയാണ് ഈ ജ്ഞാനമുള്ളത്. അച്ഛനും കുട്ടികളും മൂലവതനത്തിലാണ് വസിക്കുന്നത്. ഈ കാര്യം ഇവിടെ ആർക്കും അറിയില്ല. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ബാബ തന്റെ പരിചയം നൽകുന്നു. ബാബയാണ് ജ്ഞാനത്തിന്റെ സാഗരൻ. ബാബ നമ്മൾ ആത്മാക്കളെ പഠിപ്പിക്കുകയാണ് എന്ന് മറ്റൊരു സത്സംഗത്തിലും പറയില്ല. ഇത് നിങ്ങൾക്കാണ് അറിയുന്നത്. ഇടക്കിടക്ക് നിങ്ങളോട് ദേഹീയഭിമാനിയായി മാറൂ, എന്ന് പറയേണ്ടി വരുകയാണ്. ആത്മാവ് ഈ ഡ്രാമയിലെ അഭിനേതാവായി പാർട്ട് അഭിനയിക്കുന്നു. ആത്മാവാണ് ശരീരമാകുന്ന വസ്ത്രം ധരിച്ചിരിക്കുന്നത്. മറ്റെല്ലാ അഭിനേതാക്കളും സ്ഥൂലവസ്ത്രം മാത്രമാണ് മാറ്റുന്നത്.

നിരാകാരി ലോകത്തിൽ നിന്നും നിങ്ങൾ ആത്മാക്കൾ ഈ സാകാരി ലോകത്തിലേക്ക് വന്നാണ് ഈ ശരീരമാകുന്ന വസ്ത്രം ധരിക്കുന്നത്. ആ അഭിനേതാക്കൾ സ്ഥൂലവസ്ത്രം മാത്രമാണ് മാറ്റുന്നത്. ബാബ നമ്മൾ ആത്മാക്കൾക്ക് വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. ബാബ വന്നിരിക്കുകയാണ് എന്ന് ഇപ്പോൾ കുട്ടികൾ മനസ്സിലാക്കിയിരിക്കുന്നു. അതിനാൽ തീർച്ചയായും നമ്മൾ ബാബയുടെ സഹയോഗികളായി മാറും. പവിത്രമായി മാറി മുഴുവൻ ലോകത്തേയും പവിത്രമാക്കി മാറ്റും. നമുക്ക് ശ്രീമതത്തിലൂടെ മാത്രം നടക്കണം. ശ്രീമതം പറയുന്നു- ബാബയെ ഓർമ്മിക്കണം. ചെയ്യുന്നവർക്ക് പ്രാപ്തി ലഭിക്കും. എല്ലാവരുമൊന്നും പുരുഷാർത്ഥം ചെയ്യില്ല. കല്പം മുമ്പും ആരാണോ പുരുഷാർത്ഥം ചെയ്തത് അവർ മാത്രമാണ് ഈ കല്പത്തിലും ചെയ്യുന്നത്. ഇപ്പോൾ നമുക്ക് തിരിച്ച് പോകണം, അതിനാൽ പുരുഷാർത്ഥം ചെയ്ത് തീർച്ചയായും പവിത്രമായി മാറണം. നമ്മൾ മൂലവതനത്തിൽ വസിക്കുന്നവരാണ്. നമ്മൾ ആദ്യമാദ്യം വന്നത് സ്വർഗ്ഗത്തിലാണ് പിന്നീട് ഏണിപ്പടി താഴേക്കിറങ്ങി വന്നു. ബാബ ഭാരതവാസികൾക്കാണ് മനസ്സിലാക്കി തരുന്നത്. ഭാരതത്തിലാണ് വരുന്നത്. ഭാരതത്തിൽ തന്നെയാണ് ഓർമ്മിക്കുന്നത്-വന്ന് നമ്മളെ പാവനമാക്കി മാറ്റൂ, ശരീരമെടുത്ത് നമ്മളെ ശ്രേഷ്ഠമായ കർമ്മം പഠിപ്പിക്കൂ. ശരീരത്തിന്റെ പേരും പ്രസിദ്ധമാണ്. ബ്രഹ്മാബാബ ഭാഗ്യശാലി രഥമാണ്. ബാബയും പറയുന്നു-ഞാനും സാധാരണ ശരീരത്തിലാണ് പ്രവേശിക്കുന്നത്. 5000 വർഷങ്ങൾക്കു മുമ്പും ബാബ ഈ കാര്യമാണ് പറഞ്ഞിരുന്നത് എന്ന സ്മൃതി നിങ്ങൾ കുട്ടികൾക്ക് വന്നുകഴിഞ്ഞു. മറ്റാർക്കും ഈ കാര്യം പറഞ്ഞു തരാൻ സാധിക്കില്ല. 5000 വർഷങ്ങൾക്കു മുമ്പും ഈ ശരീരത്തിൽ വന്ന് നിങ്ങൾക്ക് മനസ്സിലാക്കി തന്നിരുന്നു എന്ന് ബാബയാണ് പറയുന്നത്. വീണ്ടും ബാബ കുട്ടികളോട് ആത്മാഭിമാനിയായി മാറാൻ പറയുകയാണ്. നാടകമഭിനയിക്കുന്നവർക്ക് ഏതെല്ലാം വസ്ത്രമുപയോഗിച്ചാണ് അഭിനയിക്കേണ്ടതെന്ന് ഓർമ്മയുണ്ടായിരിക്കും. എന്നാൽ അവർ ദേഹാഭിമാനികളാണ്. പക്ഷെ ഇത് പരിധിയില്ലാത്ത നാടകത്തിന്റെ കാര്യമാണ്. ദേഹീയഭിമാനിയായി മാറണം. വാസ്തവത്തിൽ നമ്മൾ ആത്മാവാണ്. ഇപ്പോൾ നമ്മുടെ പാർട്ട് പൂർത്തിയാവുകയാണ്. ബാബ സന്മുഖത്തിരുന്ന് എല്ലാം നിങ്ങൾ കുട്ടികൾക്ക് മനസ്സാലാക്കിതരുകയാണ് എന്ന് മറക്കരുത്. മായ എത്ര വിഘ്നങ്ങളാണ് ഉണ്ടാക്കുന്നത്. ബാബ മനസ്സിലാക്കിതരുന്നു-കുട്ടികളെ, നിങ്ങൾ ഒരു വികർമ്മവും ചെയ്യരുത്. ഒരുപക്ഷെ, മനസ്സിൽ ഒരുപാട് കൊടുങ്കാറ്റുകൾ വരും. സ്വയത്തെ പരീക്ഷിക്കണം. നമ്മുടെ കർമ്മേന്ദ്രിയങ്ങൾ ചഞ്ചലമാകുന്നില്ലല്ലോ? നമുക്ക് കാമത്തെ ജയിക്കാൻ സാധിക്കുന്നുണ്ടോ? നിങ്ങൾക്ക് ഇത് വളരെ സഹജമാണ്. നമ്മൾ ആത്മാക്കൾ ഒരു അച്ഛന്റെ കുട്ടികളാണ്. നിങ്ങൾക്ക് ബാബയുമായി തന്നെ യോഗം വെയ്ക്കണം. കർമ്മേന്ദ്രിയങ്ങൾ ചഞ്ചലപ്പെടുന്നത് ദേഹാഭിമാനമല്ലേ? നിങ്ങൾ ആരേയും പേടിക്കരുത്. നിർഭയരായി മാറണം. എവിടെ പോയാലും എല്ലാം സാക്ഷിയായി കാണണം. നമ്മൾ ആത്മാവാണ്. നിങ്ങൾ ഈ കളിയെ മുഴുവനായും മനസ്സിലാക്കി കഴിഞ്ഞു. ഉയർന്നതിലും വെച്ച് ഉയർന്നത് ബാബയാണ് എന്ന് ബുദ്ധിയിലേക്ക് വന്നുകഴിഞ്ഞു. ബാബയെ ബിന്ദു എന്നാണ് പറയുന്നത്. നിരാകാരിയായ ലോകത്തിൽ ആത്മാക്കളുടെ വൃക്ഷമാണ് ഉള്ളത്. വിത്തിൽ നിന്നാണ് വൃക്ഷമുണ്ടാകുന്നത്. പിന്നീടാണ് സംഖ്യാക്രമമനുസരിച്ച് ഇലകൾ വരുന്നത്. ഈ ചൈതന്യത്തിലുള്ള മനുഷ്യ സൃഷ്ടി വൃക്ഷവും ഇങ്ങനെയാണ്. ആത്മാവ് പ്രവേശിക്കുന്നതും, ശരീരത്തിൽ നിന്ന് പോകുന്നതും എങ്ങനെയാണെന്ന് ആർക്കും കാണാൻ സാധിക്കില്ല. നിങ്ങളുടെ ആത്മാവ് പതിതമായിക്കഴിഞ്ഞു. പാവനമാക്കി മാറ്റൂ എന്ന് ഇപ്പോൾ ബാബ മനസ്സിലാക്കി തരുകയാണ്. ബാബ ബ്രഹ്മാവിലൂടെയാണ് മനസ്സിലാക്കി തരുന്നത്. ബാബ സംസാരിക്കുന്നത് ബ്രഹ്മാബാബയുടെ കർമ്മേന്ദ്രിയങ്ങളിലൂടെയാണല്ലോ. ബിന്ദുവാകുന്ന ആത്മാവ് ഈ ശരീരത്തിൽ ഇല്ലെങ്കിൽ കർമ്മേന്ദ്രിയങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ചെറിയ ബിന്ദു, എത്ര ശക്തിശാലിയാണ്! ആത്മാവിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ജ്ഞാനത്തിന്റെ സാഗരനായ ബാബയാണ് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നത്. ബാബയിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ബാബക്ക് ജ്ഞാനം നൽകേണ്ട പാർട്ടും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ആത്മാവിലും 84 ജന്മങ്ങളുടെ പാർട്ടുണ്ട്. നിങ്ങളാണ് സുഖത്തിന്റേയും ദുഃഖത്തിന്റെയും പാർട്ടഭിനയിക്കുന്നത്. ദുഃഖത്തിൽ ഒരുപാട് ബുദ്ധിമുട്ടുന്നു. ബാബ പറയുന്നു- ഞാൻ പുനർജന്മത്തിലേക്ക് വരുന്നില്ല. നിങ്ങളാണ് 84 ജന്മങ്ങൾ എടുക്കുന്നത്. ബാബ പുനർജന്മം എടുക്കുന്നില്ല. ബാബ വന്നാണ് സഹജമായ യുക്തി പറഞ്ഞു തരുന്നത്-എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പാവനമായി മാറും. പകുതി കല്പം നിങ്ങൾ കാമമാകുന്ന ചിതയിലിരുന്ന് തമോപ്രധാനമായി മാറി കഴിഞ്ഞു. ബാബ ആത്മാക്കളോടാണ് സംസാരിക്കുന്നത്. ആത്മാവിന്റെ കർമ്മേന്ദ്രിയങ്ങൾ ആദ്യം ചെറുതായിരിക്കും, പിന്നീടാണ് വലുതാകുന്നത്. ആത്മാവ് ചെറുതും വലുതുമായി മാറുന്നില്ല. അല്ലയോ പതിത-പാവനാ വരൂ എന്ന് ആത്മാവാണ് വിളിക്കുന്നത്. ആത്മാവ് അച്ഛനെയാണ് ഓർമ്മിക്കുന്നത്. ബാബ പറയുന്നു-ഞാൻ കല്പ-കല്പം നിങ്ങളെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റാൻ വരുന്നു. ആത്മാവ് എങ്ങനെയാണ് വരുന്നതും പോകുന്നതുമെന്ന് ഇപ്പോൾ നിങ്ങൾക്ക് അറിയാം. മനുഷ്യർ ഒരുപാട് തലയിട്ടുടയ്ക്കുന്നു- ആത്മാവ് എങ്ങനെ ശരീരത്തിൽ നിന്നും പോകുന്നുവെന്നതിനെ കുറിച്ച്, എന്നാൽ ആർക്കും അറിയാൻ സാധിക്കില്ല, കാരണം ആത്മാവ് അതിസൂക്ഷ്മമാണ്. ചെറിയ ഒരു ആത്മാവിൽ എത്ര പാർട്ടാണ് അടങ്ങിയിട്ടുള്ളത്. ജഡ വിത്തിൽ മുഴുവൻ ജ്ഞാനമുളളതു പോലെ. ആൽവൃക്ഷത്തിന്റെ വിത്ത് എത്ര ചെറുതാണ്, എന്നാൽ അതിൽ നിന്നും എത്ര വലിയ വൃക്ഷമാണ് ഉണ്ടാകുന്നത്. പലരും കൽക്കത്തയിലുള്ള ആൽവൃക്ഷം കണ്ടിട്ടുണ്ടായിരിക്കും. വളരെ വലിയ വൃക്ഷമാണ്. എന്നാൽ ഇപ്പോൾ വൃക്ഷത്തിന്റെ അടിവേര് ജീർണ്ണിച്ചു പോയിരിക്കുകയാണ്. ബാക്കി മുഴുവൻ വൃക്ഷവുമുണ്ട്. അതേപോലെയാണ് ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷവും. ദേവതാ ധർമ്മമാകുന്ന അടിവേരില്ല, എന്നാൽ മുഴുവൻ വൃക്ഷവും ജീർണ്ണിച്ചു പോയ അവസ്ഥയിലാണ്. ഇത് നിങ്ങൾക്ക് അറിയുന്നതു കാരണമാണ്, ഗവൺമെന്റിനോട് പറയുന്നത് നമ്മൾ ഇത്ര സമയത്തിനുള്ളിൽ ഈ ലോകത്തെ പാവനമാക്കി മാറ്റാം എന്ന്. ഈ കാര്യങ്ങളെ മനുഷ്യർ മനസ്സിലാക്കുന്നില്ല. നമ്മൾ തീർച്ചയായും ഈ ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കി മാറ്റുമെന്ന നിശ്ചയം നിങ്ങൾക്കുണ്ട്. അപ്പോഴാണ് ഭ്രഷ്ടാചാരിയായ ലോകത്തിന്റെ വിനാശമുണ്ടാകുന്നത്. മനുഷ്യർ ശാന്തിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ആത്മാവ് പാർട്ടഭിനയിച്ച്- അഭിനയിച്ച് ക്ഷീണിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് വിളിക്കുന്നത്-അല്ലയോ ശാന്തി ദേവാ! എന്ന്. ആത്മാവ് ശാന്തസ്വരൂപമാണെന്ന് മനുഷ്യരൊന്നും മനസ്സിലാക്കുന്നില്ല. എന്നാൽ ഈ ലോകത്തിൽ ആത്മാവിന് കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം തീർച്ചയായും ചെയ്യണം. ശാന്തി നൽകൂ എന്നാണ് പറയുന്നത്. ശാന്തിധാമം വേറെയാണ്,സുഖധാമം വേറെയാണെന്ന് ആർക്കും അറിയില്ല. സുഖധാമത്തിൽ വളരെ കുറച്ചു മനുഷ്യരാണ് ഉളളത്. സുഖധാമത്തെ പാവനമായ ലോകമെന്നാണ് പറയുന്നത്. സുഖധാമത്തിൽ ആരും ശാന്തി യാചിക്കുന്നില്ല. സത്യയുഗത്തിലും കർമ്മം ചെയ്യുന്നുണ്ട് എന്നാൽ അവിടെ അശാന്തിയില്ല. ജീവൻമുക്തിധാമവും ശാന്തിധാമവും വേറെയാണ്. സത്യയുഗത്തിൽ ജീവാത്മാക്കൾക്ക് സുഖവുമുണ്ട്, അതുപോലെ തന്നെ ശാന്തിയുമുണ്ട്. സദാ ആരോഗ്യമുള്ളവരും സമ്പന്നരുമായിരിക്കും.

സ്വർഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് നിങ്ങൾക്ക് ഇപ്പോൾ അറിയാം. സ്വർഗ്ഗമെന്താണെന്ന് ലോകത്തിലുള്ളവർക്ക് അറിയില്ല. ഈ ലക്ഷ്മീ-നാരായണൻ കുട്ടികളല്ലേ. ലക്ഷ്മീ-നാരായണൻ എന്ന കുട്ടികൾക്ക് ആരാണ് സുഖം നൽകിയത്? ആരെങ്കിലും സുഖം നൽകുന്നവരുണ്ടായിരിക്കുമല്ലോ. ഇവരുടെ രാജ്യം വീണ്ടും വരാൻ പോവുകയാണോ? സ്വർഗ്ഗം വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും. സ്വർഗ്ഗത്തിലായിരിക്കുമ്പോൾ നരകം വീണ്ടും ആവർത്തിക്കും എന്ന് പറയില്ല. പവിത്രതയുടെയും സുഖ-ശാന്തിയുടെയും പുതിയ ലോകം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് ഇപ്പോൾ പറയുന്നു. ഈ പഴയ ലോകം ദുഃഖധാമമാണ്,ഇതിനെ ഇരുമ്പ് യുഗമെന്നാണ് പറയുന്നത്. പുതിയ ലോകവുമുണ്ടായിരുന്നല്ലോ. അതിനെ സ്വർഗ്ഗമെന്നാണ് പറയുന്നത്. ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. നമ്മൾ വീണ്ടും ദേവീ-ദേവതകളായി മാറുകയാണ്. ഇത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം. നമ്മൾ വീണ്ടും സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവിയെടുക്കുകയാണ്. പരിധിയില്ലാത്ത ബാബയിൽ നിന്നും തീർച്ചയായും സമ്പത്ത് പ്രാപ്തമാക്കും. ഇത് നല്ല രീതിയിൽ ഓർമ്മയിൽ വെയ്ക്കണം. നമ്മൾ ആത്മാക്കൾ പരമധാമത്തിൽ നിന്നും പാർട്ടഭിനയിക്കാനായി ഇവിടെ വന്നിരിക്കുകയാണ്. 84 ജന്മങ്ങൾ എങ്ങനെയാണ് എടുക്കുന്നതെന്ന് നിങ്ങൾക്കിപ്പോൾ സ്മൃതി വന്നുകഴിഞ്ഞു. ബാബ ബ്രഹ്മാമുഖ വംശാവലി കുട്ടികൾക്കാണ് മനസ്സിലാക്കി തരുന്നത്. ബ്രാഹ്മണരായി മാറാതെയും പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടിയായി മാറാതെയും എങ്ങനെയാണ് ശിവബാബയിൽ നിന്നും സമ്പത്തെടുക്കുന്നത്? പ്രജാപിതാ ബ്രഹ്മാവ് പ്രസിദ്ധമല്ലേ. ബ്രഹ്മാവിലൂടെയാണ് ബാബ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. അപ്പോൾ ബ്രഹ്മാവിനായിരിക്കും പുതിയ ലോകത്തിന്റെ രാജ്യപദവിയും ലഭിച്ചിട്ടുണ്ടായിരിക്കുക. 5000 വർഷങ്ങൾക്കു മുമ്പും ബാബ ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന ചെയ്തിരുന്നു. ഇപ്പോൾ ഇത് വീണ്ടും ആവർത്തിക്കപ്പെടും. അതിനു വേണ്ടിയാണ് ഇപ്പോൾ നിങ്ങൾ കുട്ടികൾ തയ്യാറാകുന്നത്. ഡ്രാമയാണോ പുരുഷാർത്ഥമാണോ വലുത്? എന്ന് പലരും ചോദിക്കുന്നു. പുരുഷാർത്ഥം തീർച്ചയായും ചെയ്യണമെന്ന് മനസ്സിലാക്കിതരുന്നു. പുരുഷാർത്ഥം ചെയ്യാതെ എങ്ങനെ പ്രാപ്തി ലഭിക്കും! മുഴുവൻ പുരുഷാർത്ഥവും ചെയ്യണം. ചിലരെല്ലാം നല്ല പുരുഷാർത്ഥം ചെയ്യുമ്പോൾ -ഡ്രാമയനുസരിച്ച് ഇവരുടെ പുരുഷാർത്ഥം നല്ലതാണെന്ന് മനസ്സിലാക്കുന്നു. നല്ല പദവിയും പ്രാപ്തമാക്കും. അവരുടെ നല്ല തീവ്ര പുരുഷാർത്ഥമാണ്. പിന്നീട് മുന്നോട്ട് പോകുന്തോറും ചിലരുടെ പദവിയും കുറഞ്ഞുപോകുന്നു. ബ്രാഹ്മണിമാർക്കും അറിയാം, ബ്രാഹ്മണിമാരുടെയടുത്ത് വരുന്നവർക്കും അറിയാം. ഇന്ന ആത്മാവ് വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. എന്നാൽ കുറച്ചായി വരാറില്ല. എന്റെ ബുദ്ധിയിൽ എന്തുകൊണ്ടാണ് ഒന്നും ഇരിക്കാത്തത് എന്ന് അറിയുന്നില്ല, എനിക്ക് ബാബയെ ഓർമ്മിക്കാൻ സാധിക്കുന്നില്ല, എന്ന് പറയുന്നു. എനിക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. ഇത് ഉയർന്ന ലക്ഷ്യമാണ്. ഇങ്ങനെയെല്ലാം എഴുതുന്നു. മുഖ്യമായ കാര്യം നിർവികാരിയായി മാറുക എന്നതാണ്. വികാരങ്ങളെ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾക്കറിയാം ഡ്രാമയനുസരിച്ച് കല്പം മുമ്പും ഇവരുടെ അവസ്ഥ ഇങ്ങനെയായിരുന്നു മുന്നോട്ട് പോയിരുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ പരിധിയില്ലാത്ത കളിയെ സാക്ഷിയായി കാണണം. ആരേയും പേടിക്കരുത്. നിർഭയരായി മാറാൻ ഞാൻ ആത്മാവാണ് എന്ന പാഠം ഉറപ്പിക്കണം.

2. സ്വയം പരിശോധിച്ച് സ്വയത്തെ തന്നെ പരീക്ഷിക്കണം-ഏതൊരു കർമ്മേന്ദ്രിയങ്ങളും ചഞ്ചലപ്പെടുന്നില്ലല്ലോ? കാമമാകുന്ന വികാരത്തിന്റെ മേൽ വിജയം പ്രാപ്തമാക്കിയോ? എത്രത്തോളം ദേഹീയഭിമാനിയായി മാറിയിട്ടുണ്ട്.

വരദാനം :-
ഒരു ബാബയുടെ സ്മൃതിയിലൂടെ സത്യമായ മംഗല്യത്തിന്റെ അനുഭവം ചെയ്യുന്ന ഭാഗ്യശാലിആത്മാവായി ഭവിക്കട്ടെ

ആരാണോ ഏതൊരു ആത്മാവിന്റെയും സംസാരം കേട്ടിട്ടും കേൾക്കാത്തത്, ഏതൊരു അന്യആത്മാവിന്റെയും സ്മൃതി സങ്കൽപത്തിലോ സ്വപ്നത്തിലോ പോലും കൊണ്ടുവരാത്തത് അതായത് ഏതൊരു ദേഹധാരിയോടും ചായ് വില്ലാത്തത്, ഒരു ബാബ രണ്ടാമതൊരാളില്ല- ഈ സ്മൃതിയിൽ കഴിയുന്നത് അവർക്ക് അവിനാശി മംഗല്യ തിലകം ലഭിക്കുന്നു. ഇങ്ങനെ സത്യമായ മംഗല്യമുള്ളവരാണ് ഭാഗ്യശാലികൾ.

സ്ലോഗന് :-
തന്റെ ശ്രേഷ്ഠസ്ഥിതി ഉണ്ടാക്കണമെങ്കിൽ അന്തർമുഖിയായി പിന്നെ ബാഹിർമുഖതയിലേക്ക് വരൂ.

അവ്യക്തസൂചനകൾ- ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ

അഗ്നിയിൽ എന്ത് സാധനം ഇട്ടാലും പേര്, രൂപം, ഗുണം, എല്ലാം മാറുന്നു, ഇങ്ങനെ ബാബയുടെ ഓർമയുടെ ലഹരിയുടെ അഗ്നിയിൽ വീഴുന്നുവെങ്കിൽ പരിവർത്തനം ഉണ്ടാകുന്നു. മനുഷ്യനിൽ നിന്ന് ബ്രാഹ്മണനാകുന്നു. പിന്നെ ബ്രാഹ്മണനിൽ നിന്ന് മാലാഖ, മാലാഖയിൽ നിന്ന് ദേവത ആയി മാറുന്നു. ലഹരിയുടെ അഗ്നിയിലൂടെ ഇങ്ങനെ പരിവർതത്നം ഉണ്ടാകുന്നു, എന്റേത് എന്ന് ഒന്നും തന്നെ ഉണ്ടായിരിക്കില്ല, അതിനാൽ ഓർമയെ തന്നെയാണ് ജ്വാലാരൂപമെന്ന് പറയുന്നത്.