മധുരമായകുട്ടികളേ -
നിങ്ങള്ക്ക്പഠിപ്പിലൂടെതന്റെകര്മ്മാതീതഅവസ്ഥയുണ്ടാക്കണം,
അതിനോടൊപ്പംപതിതത്തില്നിന്നുംപാവനമാകുന്നതി
നുളളവഴിയുംപറഞ്ഞുകൊടുക്കണം, ആത്മീയസേവനവുംചെയ്യണം.
ചോദ്യം :-
ഏതൊരു മന്ത്രം ഓര്മ്മയില് വെക്കുകയാണെങ്കില് പാപകര്മ്മത്തില് നിന്നും
രക്ഷപ്പെടാന് സാധിക്കും?
ഉത്തരം :-
ബാബ നല്കിയ
മന്ത്രമാണ് - മോശമായത് കാണരുത്, കേള്ക്കരുത്........ ഈ മന്ത്രത്തെ സദാ
ഓര്മ്മയില് വെക്കണം. നിങ്ങള്ക്ക് തന്റെ കര്മ്മേന്ദ്രിയങ്ങളിലൂടെ ഏതൊരു പാപ
കര്മ്മവും ചെയ്യരുത്. കലിയുഗത്തില് എല്ലാവരില് നിന്നും പാപ കര്മ്മങ്ങള് മാത്രമേ
ഉണ്ടാകുന്നുളളൂ അതുകൊണ്ട് ബാബ ഈ യുക്തി പറഞ്ഞു തരുന്നു, പവിത്രതയുടെ ഗുണത്തെ
ധാരണ ചെയ്യൂ- ഇത് തന്നെയാണ് നമ്പര്വണ് ഗുണം.
ഓംശാന്തി.
കുട്ടികള് ആരുടെ മുന്നിലാണ് ഇരിക്കുന്നത്. ബുദ്ധിയില് തീര്ച്ചയായും
ഉണ്ടായിരിക്കണം നമ്മള് പതിതപാവനനും സര്വ്വരുടെയും സദ്ഗതി ദാതാവുമായ
പരിധിയില്ലാത്ത അച്ഛന്റെ മുന്നിലാണ് ഇരിക്കുന്നത്. ബ്രഹ്മാവിന്റെ ശരീരത്തെയാണ്
കാണുന്നത് എങ്കിലും ഓര്മ്മിക്കേണ്ടത് ശിവബാബയെയാണ്. മനുഷ്യര്ക്ക് ഒരിക്കലും
സര്വ്വരുടെയും സദ്ഗതി ചെയ്യാന് സാധിക്കില്ല. മനുഷ്യരെ പതിതപാവനന് എന്നു പറയില്ല.
കുട്ടികള്ക്ക് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കണം. നമ്മള് എല്ലാ ആത്മാക്കളുടെയും
അച്ഛന് ശിവബാബയാണ്. ബാബയാണ് നമ്മെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി
മാറ്റിക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികള്ക്ക് അറിയണം പിന്നീട് സന്തോഷവും
ഉണ്ടായിരിക്കണം�നമ്മള് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി
മാറിക്കൊണ്ടിരിക്കുകയാണ്. വളരെ സഹജമായ വഴിയാണ് ലഭിച്ചിരിക്കുന്നത്. കേവലം
ഓര്മ്മിക്കണം, സ്വയത്തില് ദൈവീകഗുണങ്ങള് ധാരണ ചെയ്യണം. അവനവനെ പരിശോധിക്കണം.
നാരദന്റെ ഉദാഹരണവും ഉണ്ടല്ലോ. ഈ ഉദാഹരണങ്ങളെല്ലാം ജ്ഞാനസാഗരനായ ബാബ തന്നെയാണ്
നല്കിയത്. മറ്റ് ഏത് സന്യാസിമാര് എന്തെല്ലാം ഉദാഹരണം നല്കുന്നുവോ അതെല്ലാം ബാബ
നല്കിയതുതന്നെയാണ്. ഭക്തീമാര്ഗ്ഗത്തില് കേവലം മഹിമ പാടിയിരുന്നു. ആമയുടെ,
സര്പ്പത്തിന്റെ, ഭ്രമരീവണ്ടിന്റെ ഉദാഹരണം നല്കിയിരുന്നു. പക്ഷെ ആര്ക്കും ഒന്നും
ചെയ്യാന് സാധിക്കില്ല. ബാബ നല്കിയ ഉദാഹരണം ഭക്തീമാര്ഗ്ഗത്തില് ആവര്ത്തിക്കുന്നു.
ഭക്തിമാര്ഗ്ഗം കഴിഞ്ഞു പോയതാണ്. ഈ സമയത്ത് എന്തെല്ലാമാണോ പ്രാക്ടിക്കലായി
സംഭവിക്കുന്നത് അതിന്റെയാണ് പിന്നീട് മഹിമ പാടുന്നത്. ദേവതകളുടെ ജന്മദിനം അഥവാ
ഭഗവാന്റെ ജന്മദിനമെല്ലാം ആഘോഷിക്കുന്നുണ്ടെങ്കിലും ആര്ക്കും ഒന്നും തന്നെ
അറിയില്ല. ഇപ്പോള് നിങ്ങള് എല്ലാം മനസ്സിലാക്കുന്നു. ബാബയില് നിന്നും പഠിപ്പ്
സ്വീകരിച്ച് പതിതത്തില് നിന്നും പാവനമായി മാറുകയും മറ്റുള്ളവര്ക്ക് പതിതത്തില്
നിന്നും പാവനമാകാനുള്ള വഴിയും പറഞ്ഞു കൊടുക്കുന്നു. ഇത് നിങ്ങളുടെ മുഖ്യമായ
ആത്മീയ സേവനമാണ്. ഏറ്റവും ആദ്യം ആര്ക്കാണെങ്കിലും ആത്മജ്ഞാനം നല്കണം. നിങ്ങള്
ആത്മാവാണ്. ആത്മാവിനെക്കുറിച്ച് ആര്ക്കും അറിയില്ല. ആത്മാവ് അവിനാശിയാണ്
സമയമാകുമ്പോള് ആത്മാവ് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ്. ഇടയ്ക്കിടെ സ്വയം
ആത്മാവെന്ന് മനസ്സിലാക്കൂ. നമ്മള് ആത്മാക്കളുടെ അച്ഛന് പരംപിതാ പരമാത്മാവാണ്.
പരമ ശിക്ഷകനുമാണ്. ഇതും കുട്ടികള്ക്ക് അടിക്കടി ഓര്മ്മ വേണം. ഇത് ഒരിക്കലും
മറക്കരുത്. ഇപ്പോള് തിരികെ പോകണമെന്ന് നിങ്ങള്ക്കറിയാം. വിനാശം തൊട്ടു
മുന്നിലാണ്. സത്യയുഗത്തിലുള്ള ദൈവീക പരിവാരം വളരെ ചെറുതാണ്. കലിയുഗത്തില്
എത്രയധികം മനുഷ്യരാണ്. അനേക ധര്മ്മങ്ങളും അനേക മതങ്ങളുമാണ്. സത്യയുഗത്തില്
ഇതൊന്നും ഉണ്ടാകില്ല. കുട്ടികള്ക്ക് മുഴുവന് ദിവസവും ഈ കാര്യങ്ങള് ബുദ്ധിയില്
കൊണ്ടുവരണം. ഇത് പഠിപ്പല്ലേ. ഭൗതിക പഠിപ്പില് എത്ര പുസ്തകങ്ങളാണ് ഉണ്ടാവുക.
ഓരോരോ ക്ലാസ്സിലും പുതിയ പുതിയ പുസ്തകങ്ങള് വാങ്ങിക്കേണ്ടി വരുന്നു. ഇവിടെ
പുസ്തകങ്ങ ളുടെയോ ശാസ്ത്രങ്ങളുടേയോ ഒന്നും കാര്യം തന്നെയില്ല. ഇവിടെ ഒരേയൊരു
കാര്യമാണ്, ഒരേയൊരു പഠിപ്പാണുളളത്. ഇവിടെ എപ്പോഴാണോ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ
രാജ്യമുണ്ടായിരുന്നത്, രാജാക്കന്മാരുടെ രാജ്യമുണ്ടായിരുന്നത്, അപ്പോള്
സ്റ്റാമ്പില് പോലും രാജാ-റാണിമാരുടെ ചിത്രമല്ലാതെ മറ്റൊരു ചിത്രവും
വെച്ചിരുന്നില്ല. ഇന്നത്തെക്കാലത്ത് നോക്കൂ ഏതെല്ലാം ഭക്തരാണോ ഉണ്ടായിരുന്നത്
അവരുടെ പോലും സ്റ്റാമ്പുകള് ഉണ്ടാക്കുന്നു. ഈ ലക്ഷ്മി-നാരായണന്മാരുടെ
രാജ്യമുണ്ടായിരുന്നപ്പോള് ചിത്രങ്ങളും ഇവരുടെ മാത്രമായിരുന്നു. കഴിഞ്ഞ
കാലഘട്ടത്തില് ജീവിച്ചിരുന്ന ദേവതകളുടെ ചിത്രങ്ങള് ഇല്ലാതായി ട്ടില്ല. പുരാതന
കാലഘട്ടങ്ങളിലെ ദേവി-ദേവതകളുടെ ചിത്രങ്ങള് എല്ലാവരും വളരെയധികം
താല്പ്പര്യത്തോടെയാണ് വാങ്ങിക്കുന്നത്, കാരണം ശിവബാബയ്ക്കു ശേഷം അടുത്ത
പ്രാധാന്യം ദേവതകള്ക്കാണ്. മറ്റുളളവര്ക്ക് പറഞ്ഞു കൊടുക്കുന്നതിനു വേണ്ടി ഈ
കാര്യങ്ങളെല്ലാം തന്നെ കുട്ടികള് ധാരണ ചെയ്യുകയാണ്. ഈ പഠിപ്പ് തീര്ത്തും
പുതിയതാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങള് തന്നെയാണ് കേട്ടതും, പദവി നിങ്ങള്
തന്നെയാണ് നേടിയതും മറ്റാര്ക്കും തന്നെ ഇതിനെക്കുറിച്ച് അറിയില്ല. നിങ്ങള്ക്ക്
പരമപിതാവായ പരമാത്മാവാണ് രാജയോഗം പഠിപ്പിച്ചു തരുന്നത്. മഹാഭാരതയുദ്ധവും
പ്രശസ്തമാണ്. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഇനി മുന്നോട്ടു പോകവേ
മനസ്സിലാക്കുവാന് സാധിക്കും. പലരും പലതും പറയുന്നു. ഓരോ ദിവസം കൂടുന്തോറും
മനുഷ്യര്ക്കും മനസ്സിലായിത്തുടങ്ങും. ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പലരും
പറയുന്നുണ്ട്. അതിനു മുമ്പ് നിങ്ങള് കുട്ടികള്ക്ക് പഠിപ്പിലൂടെ തന്റെ
കര്മ്മാതീത അവസ്ഥ പ്രാപിക്കണം. ബാക്കി അസുരന്മാരും ദേവന്മാരും തമ്മിലുളള
യുദ്ധങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സമയത്ത് നിങ്ങള് ബ്രാഹ്മണ
സമ്പ്രദായത്തിലുളളവരാണ് പോയി ദൈവീക സമ്പ്രദായത്തിലുളളവരായി മാറുന്നത്, അതുകൊണ്ട്
നിങ്ങള്ക്ക് ഈ ജന്മത്തില് തന്നെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. പവിത്രതയാണ്
നമ്പര്വണ് ദൈവീക ഗുണം. നിങ്ങള് ഈ ശരീരത്തിലൂടെ എത്ര പാപങ്ങളാണ് ചെയ്തത്.
പാപാത്മാക്കള് എന്നല്ലേ പറയുന്നത്, ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ എത്ര
പാപമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള് മോശമായതൊന്നും തന്നെ കാണരുത്,
കേള്ക്കരുത്..... ഇതെല്ലാം ആര്ക്കുളളതാണ്. ആത്മാക്കള്ക്ക്. ആത്മാക്കള് തന്നെയാണ്
കാതുകളിലൂടെ കേള്ക്കുന്നത്. ബാബ നിങ്ങള് കുട്ടികള്ക്ക് സ്മൃതി ഉണര്ത്തി തന്നു
നിങ്ങള് ആദിസനാതന ദേവതാധര്മ്മത്തിലുളളവരാണെന്ന്. നിങ്ങള് തന്നെയാണ് ചക്രം കറങ്ങി
വന്നത്, ഇപ്പോള് നിങ്ങള്ക്ക് തന്നെ വീണ്ടും ആയിത്തീരണം. ഈ മധുരമായ
സ്മൃതിയുണരുന്നതിലൂടെ നിങ്ങള്ക്ക് പവിത്രമാകാനുളള ധൈര്യം വരുന്നു. നമ്മള് എങ്ങനെ
84 ജന്മങ്ങള് അഭിനയിച്ചു എന്നുളളത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ആദ്യമാദ്യം നമ്മള്
ദേവതകളായിരുന്നു. ഇതൊരു കഥയല്ലേ. 5000 വര്ഷങ്ങള്ക്കു മുമ്പ് നമ്മള്
തന്നെയായിരുന്നു ദേവതകള്. നമ്മള് ആത്മാക്കള് മൂലവതനത്തില് വസിക്കുന്നവരാണ്.
നമ്മള് ആത്മാക്കളുടെ വീട് അതാണ് എന്നുളളതിനെക്കുറിച്ച് മുമ്പ് ലേശം പോലും
അറിവില്ലായിരുന്നു. അവിടെ നിന്നും നമ്മള് പാര്ട്ട് അഭിനയിക്കാനായി വന്നതാണ്
പിന്നീട് സൂര്യവംശി, ചന്ദ്രവംശികളായി..... എന്നൊന്നും അറിയില്ലായിരുന്നു.
ഇപ്പോള് നിങ്ങള് ബ്രഹ്മാവിന്റെ മുഖവംശാവലികളായ ബ്രാഹ്മണരായിരിക്കുകയാണ്.
ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ബാബ പരമമായ
അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. നമ്മള് അവരുടെ മതമനുസരിച്ച്
സര്വ്വാത്മാക്കളെയും ശ്രേഷ്ഠമാക്കുകയാണ്. മുക്തിയും-ജീവന്മുക്തിയും രണ്ടും
ശ്രേഷ്ഠമാണ്. നമ്മള് തന്റെ വീട്ടിലേക്ക് പോകുന്നു പിന്നീട് പവിത്രമായ ആത്മാക്കള്
വന്ന് രാജ്യം ഭരിക്കുന്നു. ഇതും ചക്രമാണ്. ഇതിനെയാണ് സ്വദര്ശനചക്രമെന്ന്
പറയുന്നത്. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. ബാബ പറയുന്നു, നിങ്ങളുടെ ഈ
സ്വദര്ശനചക്രം ഒരിക്കലും നില്ക്കരുത്. കറങ്ങിക്കൊണ്ടിരിക്കുന്നതിലൂടെ വികര്മ്മം
നശിക്കുന്നു. നിങ്ങള് രാവണനുമേല് വിജയം പ്രാപിക്കുന്നു. പാപം നശിക്കുന്നു.
ഇപ്പോള് സ്മരിക്കുന്നതിനു വേണ്ടിയുളള സ്മൃതികള് ലഭിച്ചിരിക്കുകയാണ്. അല്ലാതെ
മാല ഉരുട്ടി സ്മരിക്കാനല്ല പറയുന്നത്. ആത്മാക്കളിലുളള ജ്ഞാനം നിങ്ങള്ക്ക് മറ്റ്
സഹോദരി-സഹോരന്മാര്ക്ക് മനസ്സിലാക്കി കൊടുക്കണം. കുട്ടികളല്ലേ അച്ഛന്റെ
സഹയോഗികളായി മാറേണ്ടത്. നിങ്ങള് കുട്ടികളെ തന്നെയാണ് സ്വദര്ശന ചക്രധാരിയാക്കി
മാറ്റുന്നത്. ഈ ജ്ഞാനം എന്നിലാണുളളത്, അതുകൊണ്ടാണ് എന്നെ ജ്ഞാനസാഗരനെന്നും
മനുഷ്യസൃഷ്ടിയുടെ ബീജരൂപനെന്നും പറയുന്നത്. ബാബയെ തോട്ടക്കാരനെന്നും പറയുന്നു.
ദേവീദേവതാധര്മ്മത്തിന്റെ ബീജം വിതയ്ക്കുന്നത് ശിവബാബയാണ്. ഇപ്പോള് നിങ്ങള്
ദേവി-ദേവതകളായി മാറുകയാണ്. ഈ കാര്യം തന്നെ മുഴുവന് ദിവസവും സ്മരിക്കുകയാണെങ്കില്
വളരെയധികം നിങ്ങളുടെ മംഗളമുണ്ടാകുന്നു. ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം.
പവിത്രമായി മാറുകയും വേണം. പതിയും പത്നിയും ഒരുമിച്ചിരുന്നുകൊണ്ടും പവിത്രമായി
ജീവിക്കണം. ഇങ്ങനെയൊരു ധര്മ്മം ഇതുവരെയുണ്ടായിട്ടില്ലല്ലോ.
നിവൃത്തിമാര്ഗ്ഗത്തിലുളളവര് കേവലം പുരുഷന്മാരാണ്. ഇങ്ങനെ പറയാറുണ്ട്
പതി-പത്നിമാര്ക്ക് ഒരുമിച്ചിരുന്നുകൊണ്ടും പവിത്രമായിരിക്കാന് സാധിക്കില്ല.
ബുദ്ധിമുട്ടാണെന്ന് പറയുന്നു. സത്യയുഗത്തിലുണ്ടായിരുന്നതല്ലേ.
ലക്ഷ്മി-നാരായണന്റെ മഹിമയും പാടുന്നുണ്ട്.
ഇപ്പോള് നിങ്ങള്ക്കറിയാം ബാബ നമ്മെ ശൂദ്രനില് നിന്നും ബ്രാഹ്മണനും പിന്നീട്
ദേവതയുമാക്കി മാറ്റുന്നു. നമ്മള് തന്നെയാണ് പൂജ്യനില് നിന്നും പൂജാരിയായി
മാറുന്നത്. പിന്നീട് എപ്പോഴാണോ വാമമാര്ഗ്ഗത്തിലേക്ക് വരുന്നത് അപ്പോള് ശിവന്റെ
ക്ഷേത്രമുണ്ടാക്കി പൂജ ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്ക് തന്റെ 84 ജന്മങ്ങളുടെ
ജ്ഞാനമുണ്ട്. ബാബ തന്നെയാണ് പറയുന്നത് നിങ്ങള്ക്ക് തന്റെ
84ജന്മങ്ങളെക്കുറിച്ചുളള ജ്ഞാനമില്ല, ഞാനാണ് പറഞ്ഞു തരുന്നത്. ഇങ്ങനെ മറ്റൊരു
മനുഷ്യനും പറയാന് സാധിക്കില്ല. ബാബ ഇപ്പോള് നിങ്ങളെ സ്വദര്ശന ചക്രധാരിയാക്കി
മാറ്റുകയാണ്. നിങ്ങള് ആത്മാക്കള് ഇപ്പോള് പവിത്രമായിക്കൊണ്ടിരിക്കുന്നു.
ശരീരത്തിന് ഇവിടെ ഒരിക്കലും പവിത്രമാകാന് സാധിക്കില്ലല്ലോ. ആത്മാവ് എപ്പോഴാണോ
പവിത്രമാകുന്നത് അപ്പോള് അപവിത്രമായ ശരീരം ഉപേക്ഷിക്കേണ്ടതായി വരുന്നു.
സര്വ്വാത്മാക്കള്ക്കും പവിത്രമായി തിരികെ പോകണം. പവിത്രമായ ലോകം ഇപ്പോള്
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാവരും മധുരമായ വീട്ടിലേക്കും പോകുന്നു.
ഇതെല്ലാം സ്മൃതിയിലുണ്ടായിരിക്കണം.
ബാബയുടെ ഓര്മ്മയോടൊപ്പം തന്നെ വീടിനെയും തീര്ച്ചയായും ഓര്മ്മിക്കണം കാരണം
ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. ബാബയെ പരംധാമത്തില് ഓര്മ്മിക്കണം. ബാബ ഈ
ശരീരത്തിലേക്ക് വന്ന് നമുക്ക് കേള്പ്പിച്ചു തരികയാണെന്നുളളത് നിങ്ങള്ക്ക്
അറിയാമെങ്കിലും, ബുദ്ധി ഒരിക്കലും പരംധാമത്തില് നിന്നും മുറിയരുത്. നിങ്ങളെ
പഠിപ്പിക്കാനായി ടീച്ചര് വീടുപേക്ഷിച്ച് വന്നിരിക്കുകയാണ്. പഠിപ്പിച്ച് വളരെ
ദൂരത്തേക്ക് കൊണ്ടുപോകുന്നു. സെക്കന്റില് എവിടേക്ക് വേണമെങ്കിലും പോകാന്
സാധിക്കും. ആത്മാവ് എത്ര ചെറിയ ബിന്ദുവാണ്. അത്ഭുതം തന്നെയാണ്. ബാബ നമുക്ക്
ആത്മ ജ്ഞാനവും നല്കി. നിങ്ങള്ക്കറിയാം കൈയ്യോ കാലോ, വസ്ത്രങ്ങളോ അഴുക്കാകുന്ന
തരത്തില് സ്വര്ഗ്ഗത്തില് യാതൊരു അഴുക്ക് വസ്തുവുമുണ്ടാകില്ല. അവിടെ ദേവതകള്ക്ക്
എത്ര മനോഹരമായ സൗകര്യങ്ങളായിരിക്കും ഉണ്ടാവുക. എത്ര നല്ല ഫസ്റ്റ്ക്ലാസ്സ്
വസ്ത്രങ്ങളായിരിക്കും ഉണ്ടാവുക. വസ്ത്രങ്ങള് അലക്കേണ്ട ആവശ്യം പോലുമില്ല.
ഇതെല്ലാം കണ്ടും കേട്ടും എത്ര സന്തോഷിക്കണം. നമ്മള് ഭാവിയില് 21 ജന്മത്തേക്ക്
ഇങ്ങനെയായിത്തീരുമെന്ന് ആത്മാക്കള്ക്ക് അറിയാം. ഇതെല്ലാം കണ്ട്കൊണ്ടിരിക്കണം.
ഇങ്ങനെയുളള ചിത്രങ്ങളെല്ലാം എല്ലാവരുടെയും പക്കലുണ്ടായിരിക്കണം. ഇതിലൂടെ
വളരെയധികം സന്തോഷിക്കണം. നമ്മെ ബാബ ഇങ്ങനെയാക്കി മാറ്റുകയാണ്. ഇങ്ങനെയുളള
അച്ഛന്റെ കുട്ടികളായ നമ്മള് പിന്നെ എന്തിനാണ് കരയുന്നത് ! നമുക്ക് യാതൊരു
ചിന്തയും ഉണ്ടാകാന് പാടില്ല. ദേവതകളുടെ ക്ഷേത്രങ്ങളില് പോയി മഹിമ പാടുന്നുണ്ട്-
സര്വ്വഗുണ സമ്പന്നന്...... അച്യുതം കേശവം..... എത്ര മഹിമയാണ്
പാടിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രങ്ങളിലുളള മഹിമയാണ് ഇവര് ഓര്മ്മിച്ചു
കൊണ്ടിരിക്കുന്നത്. ശാസ്ത്രങ്ങള് ആരാണ് എഴുതിയത്? വ്യാസന്. ഇപ്പോള് ശാസ്ത്രങ്ങളും
പുതിയതായി ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ഗ്രന്ഥങ്ങളെല്ലാം ആദ്യം വളരെയധികം
ചെറുതായിരുന്നു, കൈകൊണ്ടായിരുന്നു എഴുതപ്പെട്ടിരുന്നത്. ഇപ്പോള് ഓരോന്നും എത്ര
വലുതാണ്. തീര്ച്ചയായും ധാരാളം കൂട്ടിച്ചേര്ത്തിട്ടുണ്ടാവും. ഗുരുനാനാക് വരുന്നതു
തന്നെ ധര്മ്മം സ്ഥാപിക്കാനാണ്. ബാക്കി ജ്ഞാനം പകര്ന്നു നല്കുന്ന ആള് ബാബ
മാത്രമാണ്. ക്രിസ്തുവും ധര്മ്മം സ്ഥാപിക്കാനാണ് വരുന്നത്. എപ്പോഴാണോ എല്ലാവരും
വരുന്നത് അപ്പോഴല്ലേ തിരികെ പോകാന് സാധിക്കൂ. ആരാണ് വീട്ടിലേക്ക് നമ്മെ
പറഞ്ഞയക്കുന്നത്? ക്രിസ്തുവാണോ? അല്ല. ക്രിസ്തു ഇപ്പോള് ഭിന്ന-ഭിന്ന
നാമരൂപത്തില് തമോപ്രധാന അവസ്ഥയിലായിരിക്കും. സതോ രജോ തമോവിലേക്ക് വരുമല്ലോ. ഈ
സമയത്ത് എല്ലാവരും തമോപ്രധാനമാണ്. എല്ലാവരും ജീര്ണ്ണിച്ച അവസ്ഥയിലാണ്.
പുനര്ജന്മങ്ങള് എടുത്തെടുത്ത് എല്ലാ ധര്മ്മത്തിലുളളവരും തമോപ്രധാന
അവസ്ഥയിലുളളവരായിത്തീര്ന്നു. ഇപ്പോള് എല്ലാവര്ക്കും തിരികെ തീര്ച്ചയായും
വീട്ടിലേക്ക് പോകണം. വീണ്ടും ചക്രം ആവര്ത്തിക്കണമല്ലോ. സത്യയുഗത്തില്
ഉണ്ടായിരുന്ന പുതിയ ധര്മ്മം ഇപ്പോള് വീണ്ടും സ്ഥാപിക്കണം. ബാബ തന്നെയാണ് വന്ന്
ആദിസനാതനാദേവിദേവതാ ധര്മ്മത്തിന്റെ സ്ഥാപന നിര്വ്വഹിക്കുന്നത്. പിന്നീട് വിനാശവും
സംഭവിക്കണം. സ്ഥാപനയും വിനാശവും പാലനയും. സത്യയുഗത്തില് ഒരേയൊരു
ധര്മ്മമായിരിക്കും. ഇതെല്ലാം നിങ്ങള്ക്ക് സ്മൃതിയിലേക്ക് വരുന്നുണ്ടല്ലോ.
മുഴുവന് ചക്രത്തെയും സ്മൃതിയിലേക്ക് കൊണ്ടുവരണം. ഇപ്പോള് നമുക്ക് 84
ജന്മത്തിന്റെ ചക്രം കറങ്ങി തിരികെ പോകണം. നിങ്ങള് നടക്കുമ്പോഴും കറങ്ങുമ്പോഴും
സ്വദര്ശന ചക്രധാരികളാണ്. കൃഷ്ണന് സ്വദര്ശന ചക്രമുണ്ടായിരുന്നു, അവര് ആരെയൊക്കെയോ
വധിച്ചു എന്നൊക്കെയാണ് ശാസ്ത്രങ്ങളില് കാണിച്ചിട്ടുളളത്. അകാസുരന്, ബകാസുരന്
എന്നിവരുടെ ചിത്രങ്ങള് കാണിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെയുളളവരൊന്നുമില്ല.
നിങ്ങള് കുട്ടികള്ക്കിപ്പോള് സ്വദര്ശനചക്രധാരികളാകണം കാരണം സ്വദര്ശന
ചക്രത്തിലൂടെ നിങ്ങളുടെ പാപം നശിക്കുന്നു. ആസുരീയത നശിക്കുന്നു. ദേവതകളുടെയും
അസുരന്മാരുടെയും യുദ്ധമൊന്നും ഒരിക്കലും ഉണ്ടാവില്ല. അസുരന്മാര് കലിയുഗത്തിലും
ദേവതകള് സത്യയുഗത്തിലുമാണ്. അതിനിടയ്ക്കുളളതാണ് സംഗമയുഗം. ശാസ്ത്രങ്ങള്
ഭക്തിമാര്ഗ്ഗത്തിലുളളതാണ്. അതില് ജ്ഞാനത്തിന്റെ പേരോ അടയാളമോ ഇല്ല. ജ്ഞാനസാഗരന്
എല്ലാവര്ക്കുമായി ഒരേയൊരു ബാബയാണ്. ബാബയ്ക്കല്ലാതെ ഏതൊരാത്മാവിനും പവിത്രമാകാതെ
തിരികെ പോകാന് സാധിക്കില്ല. തീര്ച്ചയായും പാര്ട്ട് അഭിനയിക്കണം. ഇപ്പോള് തന്റെ
84 ജന്മത്തെക്കുറിച്ചും ഓര്മ്മിക്കണം. നമ്മള് ഇപ്പോള് സത്യയുഗീ പുതിയ
ജന്മത്തേക്കാണ് പോകുന്നത്. ഇങ്ങനെയൊരു ജന്മം പിന്നീട് ഒരിക്കലും ലഭിക്കില്ല.
ശിവബാബ പിന്നീട് ബ്രഹ്മാബാബ. ലൗകിക പിതാവ്, പാരലൗകിക പിതാവ്, ബ്രഹ്മാവ് അലൗകിക
പിതാവാണ്. ഇത് ഈ സമയത്തെ കാര്യമാണ്. ബ്രഹ്മാബാബയെ അലൗകിക പിതാവെന്നു പറയുന്നു.
പക്ഷേ നിങ്ങള് കുട്ടികള് സ്മരിക്കുന്നത് ശിവബാബയെയാണ്. ബ്രഹ്മാവിനെ
സ്മരിക്കുന്നില്ല. ബ്രഹ്മാവിന്റെ ക്ഷേത്രത്തില് പോയി പൂജിക്കുന്നുണ്ട്, സൂക്ഷ്മ
വതനത്തിലുളള സമ്പൂര്ണ്ണ അവ്യക്തമൂര്ത്തിയെയാണ് പൂജിക്കുന്നത്. ഈ ശരീരധാരിയെ
പൂജിക്കാനുളള യോഗ്യതയില്ല. ഇത് മനുഷ്യനല്ലേ. മനുഷ്യന് പൂജ ലഭിക്കുന്നില്ല.
ബ്രഹ്മാവിന്റെ ചിത്രത്തില് താടി കാണിക്കുന്നുണ്ട് അപ്പോള് മനസ്സിലാക്കാം
ബ്രഹ്മാവ് ഇവിടെയുളള ആളാണെന്ന്. കാരണം ദേവതകള്ക്ക് താടിയില്ലല്ലോ. ഈ
കാര്യങ്ങളെല്ലാം തന്നെ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. നിങ്ങളുടെ
പേര് പ്രശസ്തമായതുകൊണ്ടാണ് നിങ്ങള്ക്ക് ക്ഷേത്രങ്ങള് പണിയുന്നത്. സോമനാഥക്ഷേത്രം
എത്ര ഉയര്ന്നതിലും ഉയര്ന്നതാണ്. സോമരസം കുടിപ്പിച്ചതിനുശേഷം പിന്നീട്
എന്താണുണ്ടായത്? ഇവിടെയുളള ദില്വാഡാ ക്ഷേത്രത്തെയും നോക്കൂ. ഈ ക്ഷേത്രം വളരെ
കൃത്യമായുളള ഓര്മ്മചിഹ്നമാണ്. താഴെ നിങ്ങള് തപസ്യ ചെയ്യുന്നു, മുകളില്
സ്വര്ഗ്ഗവും. അപ്പോള് മനുഷ്യര് മനസ്സിലാക്കി സ്വര്ഗ്ഗം മുകളിലാണെന്ന്.
ക്ഷേത്രത്തില് താഴെ എങ്ങനെ സ്വര്ഗ്ഗത്തെ ഉണ്ടാക്കാനാണ് ! അപ്പോള് മുകളില്
മേല്കൂരയില് ഉണ്ടാക്കി. ഉണ്ടാക്കുന്നവരും ഇതിനെക്കുറിച്ച് മനസ്സിലാക്കിയില്ല.
വലിയ-വലിയ കോടിപതികള്ക്കെല്ലാം നിങ്ങള് ഇത് മനസ്സിലാക്കി കൊടുക്കണം.
നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചു എങ്കില് നിങ്ങള്ക്കിത് ധാരാളം പേര്ക്ക്
നല്കാന് സാധിക്കും. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികളെപ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഉളളിലുളള ആസുരീയതയെ സമാപ്തമാക്കുന്നതിനു വേണ്ടി നടക്കുമ്പോഴും കറങ്ങുമ്പോഴും
സ്വദര്ശന ചക്രധാരിയായിരിക്കണം. മുഴുവന് ചക്രത്തെയും സ്മൃതിയിലേക്ക് കൊണ്ടു വരണം.
2. ബാബയുടെ ഓര്മ്മയോടൊപ്പം
തന്നെ ബുദ്ധി പരംധാമമാകുന്ന വീട്ടിലേക്കും വെയ്ക്കണം. ബാബ നല്കിയിട്ടുളള
സ്മൃതികളെ സ്മരിച്ച് സ്വയത്തിന്റെ മംഗളം ചെയ്യണം.
വരദാനം :-
സര്വ്വഗുണസമ്പന്നരാകുന്നതിനോടൊപ്പം ഏതെങ്കിലും ഒരു വിശേഷതയില് വിശേഷ
പ്രഭാവശാലിയായി ഭവിക്കട്ടെ.
എങ്ങിനെയാണോ ഡോക്ടര്മാര്
പൊതുവായ അസുഖങ്ങളുടെ അറിവ് വെച്ചുകൊണ്ടും ഏതെങ്കിലും ഒരു വിഭാഗത്തില്
സ്പെഷ്യലൈസ് ചെയ്ത് പ്രശസ്ഥരാകാറുള്ളത്, അതേപോലെ താങ്കള് കുട്ടികള്ക്ക്
സര്വ്വഗുണസമ്പന്നരാകുക തന്നെ വേണം എന്നാലും ഒരു വിശേഷതയെ വിശേഷരൂപത്തില്
അനുഭവത്തില് കൊണ്ടുവന്ന്, സേവനത്തില് കൊണ്ടുവന്ന് മുന്നേറിക്കൊണ്ട് പോകൂ.
സരസ്വതിയെ വിദ്യാദേവിയെന്നും ലക്ഷ്മീദേവിയെ ധനത്തിന്റെ ദേവിയെന്നും പറഞ്ഞ്
പൂജിക്കുന്നത് പോലെ. അങ്ങനെ തന്നില് സര്വ്വഗുണങ്ങളും സര്വ്വശക്തികളും
ഉണ്ടെങ്കിലും ഒരു വിശേഷതയില് വിശേഷ ഗവേഷണം നടത്തി സ്വയത്തെ പ്രഭാവശാലിയാക്കി
മാറ്റൂ.
സ്ലോഗന് :-
വികാരങ്ങളാകുന്ന സര്പ്പങ്ങളെ സഹജയോഗമാകുന്ന ശയ്യയാക്കി മാറ്റൂ എങ്കില് സദാ
നിശ്ചിന്തരായിരിക്കാം.
അവ്യക്ത സൂചനകള്-
സഹജയോഗിയാകണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയാകൂ.
മനസ്സ് തന്നെ
ബാബയുടേതാണെങ്കില് പിന്നെ മനസ്സെങ്ങിനെ വെക്കാം! സ്നേഹം എങ്ങിനെ പ്രകടിപ്പിക്കാം!
ഈ പ്രശ്നം തന്നെ ഉദിക്കുന്നില്ല, എന്തുകൊണ്ടെന്നാല് സദാ ലൗലീനമായിരിക്കുന്നു,
സ്നേഹസ്വരൂപരും മാസ്റ്റര് സ്നേഹസാഗരന്മാരുമായി മാറി, എങ്കില് സ്നേഹം
പ്രകടിപ്പിക്കേണ്ടി വരുന്നില്ല, സ്നേഹത്തിന്റെ സ്വരൂപമായി മാറിക്കഴിഞ്ഞു.
എത്രത്തോളം ജ്ഞാനസൂര്യന്റെ കിരണങ്ങള് അഥവാ പ്രകാശം വര്ദ്ധിക്കുന്നുവോ അത്രയും
തന്നെ കൂടുതല് സ്നേഹത്തിന്റെ തിരമാലകളുയരുന്നു.