11.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ഈ അന്തിമ ജന്മം ഗൃഹസ്ഥ വ്യവഹാരത്തിൽ കഴിഞ്ഞുകൊണ്ടും താമര പുഷ്പ സമാനം പവിത്രമാകൂ, ഒരു ബാബയെ ഓർമ്മിക്കൂ, ഇതു തന്നെയാണ് ഗുപ്തമായ പരിശ്രമം.

ചോദ്യം :-
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുമ്പോഴേക്കും ഏതൊരു വ്യത്യാസമാണ് സ്പഷ്ടമായി അനുഭവപ്പെടുന്നത്?

ഉത്തരം :-
ഭക്തിയിൽ ഭഗവാനെ പ്രാപ്തമാക്കുന്നതിനുവേണ്ടി ഓരോ വാതിലുകൾ തോറും എത്രയാണ് അലഞ്ഞിരുന്നത്, എത്രയാണ് കാലിടറിയത്. ഇപ്പോൾ നമുക്ക് ബാബയെ ലഭിച്ചുകഴിഞ്ഞു. പാവങ്ങളായ മനുഷ്യർ ഇപ്പോഴും അന്വേഷിച്ചലയുന്നതും, വഴി തിരഞ്ഞുകൊണ്ടിരിക്കുന്നതും കാണുമ്പോൾ ദയ തോന്നും. ബാബ നമ്മെ അലച്ചിലിൽ നിന്നും മുക്തമാക്കി. നമ്മൾ ബാബയോടൊപ്പം പോകാനുള്ള തയ്യാറായികൊണ്ടിരിക്കുകയാണ്.

ഗീതം :-
ഇന്ന് മനുഷ്യൻ അന്ധകാരത്തിലാണ്.....

ഓംശാന്തി.  
ഒരു വശത്ത് ഭക്തർ ഓർമ്മിക്കുന്നു. മറുവശത്ത് ആത്മാക്കൾക്ക് മൂന്നാമത്തെ നേത്രം ലഭിച്ചുകഴിഞ്ഞു. അർത്ഥം ആത്മാക്കൾക്ക് അച്ഛന്റെ പരിചയം ലഭിച്ചുകഴിഞ്ഞു. ഞങ്ങൾ അന്വേഷിച്ചലയുകയാണെന്ന് ഭക്തർ പറയുന്നു. ഇപ്പോൾ നിങ്ങൾ അലയുന്നില്ലല്ലോ. എത്ര വ്യത്യാസമാണ്. ബാബ നിങ്ങൾ കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുകയാണ്. മനുഷ്യരെല്ലാം ഗുരുക്കൻമാരുടെ പുറകെ തീർത്ഥയാത്രകൾ, മേളകൾ മുതലായവയ്ക്കു പുറകെ എത്രയാണ് അലയുന്നത്. നിങ്ങൾ അലയുന്നതിൽ നിന്നും മുക്തമായിരിക്കുന്നു. കുട്ടികൾക്കറിയാം, ബാബ നമ്മളെ ഈ അലച്ചിലിൽ നിന്നും മുക്തമാക്കാനാണ് വന്നിരിക്കുന്നത്. കല്പം മുമ്പ് വന്ന് പഠിപ്പിച്ച പോലെ രാജയോഗം അഭ്യസിപ്പിച്ച പോലെ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ 5 വികാരങ്ങളുടെ മേൽ വിജയം പ്രാപ്തമാക്കുകയാണെന്ന് കുട്ടികൾക്കറിയാം. പറയാറുണ്ട്- മായയെ ജയിച്ചാൽ വിശ്വത്തെ ജയിച്ചു എന്ന്. മായ എന്ന് 5 വികാരങ്ങളാകുന്ന രാവണനെയാണ് പറയുന്നത്. അപ്പോൾ മായ ശത്രുവാണ്. ധനത്തേയും സമ്പത്തിനേയും മായ എന്ന് പറയില്ല. 5 വികാരങ്ങളാകുന്ന രാവണൻ അല്ലെങ്കിൽ മായ എന്ന് വേണം എഴുതാൻ.....എങ്കിൽ മനുഷ്യർ എന്തെങ്കിലും അർത്ഥം മനസ്സിലാക്കും. ഇല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കില്ല. മായയെ ജയിച്ചാൽ വിശ്വത്തെ ജയിച്ചു എന്നാണ്. ഇതിൽ യാദവ കൗരവൻമാരുടെ അഥവാ അസുരൻമാരുടെയും ദേവൻമാരുടെയൊന്നും കാര്യമില്ല. സ്ഥൂലമായ യുദ്ധമൊന്നും ഉണ്ടാകുന്നില്ല. യോഗബലത്തിലൂടെ മായയാകുന്ന രാവണന്റെ മേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ ജഗത് വിജയിയായി മാറുന്നു എന്ന് പാടാറുണ്ട്. ജഗത് എന്നാൽ വിശ്വത്തെയാണ് പറയുന്നത് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം. വിശ്വത്തിന്റെ മേൽ വിജയം പ്രാപ്തമാക്കി തരാൻ വിശ്വത്തിന്റെ അധികാരിയായ ബാബ തന്നെയാണ് വരുന്നത്. ബാബ തന്നെയാണ് സർവ്വശക്തിവാൻ. ബാബയെ ഓർമിക്കുന്നതിലൂടെ തന്നെയാണ് പാപം ഭസ്മമാകുന്നതെന്ന് മനസ്സിലാക്കിതന്നിട്ടുണ്ട്. മുഖ്യമായ കാര്യം ഓർമ്മയുടേതാണ്. ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നതിലൂടെ നിങ്ങളിൽ നിന്നും ഒരു വികർമ്മവും ഉണ്ടാവുകയുമില്ല, സന്തോഷത്തോടെ ഇരിക്കുകയും ചെയ്യും. പതിത-പാവനനായ ബാബ പാവനമാക്കി മാറ്റാൻ വന്നിരിക്കുകയാണ്, അപ്പോൾ നമ്മൾ എന്തിന് വികർമ്മം ചെയ്യണം. അവനവനെ സംരക്ഷിക്കണം. ബുദ്ധിയുള്ളത് മനുഷ്യർക്കല്ലേ. ഇതിൽ മറ്റൊരു യുദ്ധത്തിന്റെയും കാര്യമില്ല, കേവലം 5 വികാരങ്ങളെ ജയിക്കുവാനായി ബാബയെ ഓർമ്മിക്കുക വളരെ സഹജമാണ്. ശരിയാണ്, ഇതിൽ പരിശ്രമവുമുണ്ട്, സമയവുമെടുക്കുന്നു. മായ ആത്മദീപമണയ്ക്കാൻ ഇടക്കിടക്ക് കൊടുങ്കാറ്റ് കൊണ്ടുവരും. അല്ലാതെ ഇവിടെ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. സത്യയുഗം ദേവതകളുടെ രാജ്യമാണ്. അസുരൻമാരൊന്നുമില്ല. നമ്മൾ ബ്രാഹ്മണരാണ്, ബ്രഹ്മാമുഖ വംശാവലിയാണ്. ആരാണോ ബ്രാഹ്മണ കുലത്തിലേത് അവരേ സ്വയത്തെ ബ്രാഹ്മണരെന്ന് മനസ്സിലാക്കൂ. ആത്മീയ അച്ഛൻ നമ്മൾ ആത്മാക്കൾക്കിരുന്ന് ജ്ഞാനം നൽകുകയാണ്. ജ്ഞാനസാഗരനും, പതിത-പാവനനും, സത്ഗതി ദാതാവും ഒന്നു തന്നെയാണ്. ആ ബാബ തന്നെയാണ് സ്വർഗ്ഗം സ്ഥാപിക്കുന്നയാൾ. നിങ്ങൾ കുട്ടികൾക്ക് ഒരുപാട് സന്തോഷമുണ്ടായിരിക്കണം. ശ്രീമതമനുസരിച്ച് സ്വർഗ്ഗം സ്ഥാപിച്ചു കാണിക്കുമെന്ന് പറഞ്ഞ സിന്ധിലെ അതേ ബ്രഹ്മാകുമാരനും കുമാരിമാരുമാണ് ഇതെന്ന് വിദേശത്തുള്ളവരും അറിയും. ആത്മാവാണല്ലോ ശരീരത്തിലൂടെ പറയുന്നത്. ആത്മാവ് കേൾക്കുന്നു, നിർദേശമനുസരിച്ച് നടക്കുന്നു. കൽപകൽപം ബാബ തന്നെയാണ് വന്ന് യുക്തി പറഞ്ഞു തരുന്നത്. ബാബ ഗുപ്തമാണ്, ആരും അറിയുന്നില്ല. എത്രയധികം പേർക്കാണ് മനസ്സിലാക്കികൊടുക്കുന്നത്, എന്നാലും കോടിയിൽ ചിലർ മാത്രമെ മനസ്സിലാക്കുന്നുള്ളൂ. നിങ്ങൾ കുട്ടികൾ ഇപ്പോൾ മനസ്സിലാക്കുന്നു, നമ്മുടെത് ആൾറൗണ്ട് പാർട്ടാണെന്ന്. രാജ്യം നേടുന്നത് നിങ്ങളാണ്, നിങ്ങൾ ഭാരതവാസികൾക്കല്ലാതെ മറ്റാർക്കും നേടാൻ സാധിക്കില്ല എന്ന് ബാബ മനസ്സിലാക്കിതരുന്നു. സ്വയത്തെ ഹിന്ദു എന്ന് പറയുന്നത് ഭാരതവാസികൾ തന്നെയാണ്. ജനസംഖ്യയുടെ കണക്കെടുപ്പിലും ഹിന്ദു ധർമ്മമെന്ന് എഴുതുന്നു. എന്ത് പേരിട്ടാലും നമ്മൾ വാസ്തവത്തിൽ ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരായിരുന്നു. ആ ദൈവീക ധർമ്മത്തിൽ നിന്നും കർമ്മത്തിൽ നിന്നും ഭ്രഷ്ടരായതു കാരണം സ്വയത്തെ ഹിന്ദു എന്ന് പറയുന്നു. ഹിന്ദു എന്ന പേര് എങ്ങനെ വന്നു- ഇതാർക്കും അറിയില്ല. നിങ്ങളുടെ ഹിന്ദു ധർമ്മം ആരാണ് സ്ഥാപിച്ചതെന്ന് ചോദിക്കൂ. ഇത് ഹിന്ദുസ്ഥാന്റെ പേരല്ലേ. ആർക്കും പറയാൻ സാധിക്കില്ല. ഇപ്പോൾ ബ്രാഹ്മണ-ദേവത-ക്ഷത്രിയ ധർമ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ബ്രാഹ്മണ ദേവീ-ദേവതായ നമ: എന്ന് പറയുന്നു. ബ്രാഹ്മണർ സർവ്വോത്തമരും നമ്പർവണ്ണുമാണ്. വാസ്തവത്തിൽ സ്വർഗ്ഗം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. രാമചന്ദ്രന്റെ രാജ്യത്തേയും സ്വർഗ്ഗമെന്ന് പറയാൻ സാധിക്കില്ല. പകുതി കല്പം രാമരാജ്യവും, പകുതി കല്പം ആസുരീയ രാജ്യവുമാണ്. ഇതെല്ലാം ഹൃദയത്തിൽ ധാരണ ചെയ്യണം. ഇപ്പോൾ നമുക്ക് സ്വർഗ്ഗത്തിലേക്ക് പോകാൻ എന്ത് ചെയ്യണം? തീർച്ചയായും പവിത്രമാകുക തന്നെ മാറണം. ബാബ പറയുന്നു-കാമം മഹാശത്രുവാണ്. ഈ ശത്രുവിൻ മേൽ വിജയം പ്രാപ്തമാക്കി പവിത്രമായി കഴിയണം. അതുകൊണ്ടാണ് താമര പുഷ്പത്തിന്റെ അടയാളം കാണിച്ചിരിക്കുന്നത്. ഗൃഹസ്ഥത്തിൽ കഴിഞ്ഞും താമര പുഷ്പത്തിനു സമാനമായി മാറണം. ഈ ഉദാഹരണം നിങ്ങളുടേതാണ്. ഹഠയോഗികൾക്ക് ഗൃഹസ്ഥത്തിൽ താമര പുഷ്പത്തിനു സമാനമായി മാറാൻ സാധിക്കില്ല. ഹഠയോഗികൾ തന്റെ നിവൃത്തി മാർഗത്തിന്റെ പാർട്ടാണ് അഭിനയിക്കുന്നത്. ഗൃഹസ്ഥത്തിൽ കഴിയാൻ സാധിക്കാത്തതു കാരണമാണ് വീടെല്ലാം ഉപേക്ഷിക്കുന്നത്. രണ്ട് സന്യാസവും തമ്മിൽ നിങ്ങൾക്ക് താരതമ്യപ്പെടുത്താൻ സാധിക്കും. പ്രവൃത്തി മാർഗ്ഗത്തിൽ കഴിയുന്നവർക്കാണ് മഹിമയുള്ളത്. ബാബ പറയുന്നു-ഗൃഹസ്ഥവ്യവഹാരത്തിൽ ഇരുന്ന് ധൈര്യം സംഭരിച്ച് ഈ ഒരു അന്തിമ ജന്മത്തിൽ താമര പുഷ്പത്തിനു സമാനം പവിത്രമായി കഴിയൂ. നിങ്ങൾ നിങ്ങളുടെ ഗൃഹസ്ഥത്തിൽ തന്നെ കഴിഞ്ഞോളൂ. ലോകത്തിലെ സന്യാസിമാർ വീടെല്ലാം ഉപേക്ഷിക്കുന്നു. ലോകത്തിൽ ഒരുപാട് സന്യാസിമാരുണ്ട്, അവർക്കൊക്കെ ആഹാരം അങ്ങോട്ടു കൊടുക്കണം. ആദ്യം അവർ സതോപ്രധാനമായിരുന്നു, ഇപ്പോൾ തമോപ്രധാനമായി മാറി. ഡ്രാമയിൽ ഇതും അവരുടെ പാർട്ടാണ്. ഇനിയും ഇങ്ങനെ തന്നെ സംഭവിക്കും. ബാബ മനസ്സിലാക്കിതരുന്നു-ഈ പതിതമായ ലോകത്തിന്റെ വിനാശം ഉണ്ടാവുക തന്നെ ചെയ്യും. ചെറിയ കാര്യത്തിൽ തന്നെ പരസ്പരം ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്തില്ലെങ്കിൽ വലിയ യുദ്ധമുണ്ടാകും എന്ന്. കല്പം മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു എന്ന് നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. ശാസ്ത്രങ്ങളിൽ എഴുതിയിട്ടുണ്ട്-വയറ്റിൽ നിന്നും ഇരുമ്പുലക്ക വന്നു എന്ന്....ഇതെല്ലാം ഉണ്ടായി എന്നെല്ലാം....പിന്നീട് ഹോളിദിവസം ഹാസ്യനാടകമുണ്ടാക്കാറുണ്ട്. വാസ്തവത്തിൽ ഇത് വിനാശമുണ്ടാക്കുന്ന മുസലം ആണ്. കഴിഞ്ഞുപോയതെല്ലാം വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും എന്ന് കുട്ടികൾക്കറിയാം. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കൊണ്ടിരിക്കുന്നതും.....ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ മുഴുവൻ രഹസ്യവുമുണ്ട്. കേവലം പറയേണ്ട കാര്യമല്ല. ഈ ഡ്രാമയിൽ ആരുടെയും ദോഷം പറയാനാവില്ല. ഡ്രാമയിൽ പാർട്ടുണ്ട്. നിങ്ങൾക്ക് ബാബയുടെ സന്ദേശം മാത്രം കേൾപ്പിച്ചാൽ മതി. ഡ്രാമ അനാദി അവിനാശിയാണ്. ഭാവി എന്നാൽ എന്താണ്, അതും നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. കലിയുഗ അന്ത്യത്തിന്റെയും സത്യയുഗആദിയുടെയും ഈ സംഗമം വളരെ പ്രസിദ്ധമാണ്. ഇതിനെത്തന്നെയാണ് പുരുഷോത്തമ യുഗമെന്ന് പറയുന്നത്. ഇന്നത്തെ കാലത്ത് കുട്ടികൾക്കെല്ലാം പുരുഷോത്തമ യുഗത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. പുരുഷോത്തമ യുഗം ഉത്തമ പുരുഷനായി മാറാനുള്ള യുഗമാണ്. എല്ലാവരും സതോപ്രധാനവും ഉത്തമ പുരുഷനുമായി മാറും. ഇപ്പോൾ തമോപ്രധാനരും കനിഷ്ടരുമാണ്. നിങ്ങളാണ് ഈ വാക്കുകളേയും മനസ്സിലാക്കുന്നത്. കലിയുഗം പൂർത്തിയായി സത്യയുഗം വന്നാൽ ജയജയാരവം മുഴങ്ങും. കഥ കേൾപ്പിക്കാറില്ലേ. ഇത് വളരെ സഹജമാണ്. അസത്യമായ കഥകൾ ഒരുപാടുണ്ട്. ഇപ്പോൾ ബാബ സ്വയമിരുന്ന് മനസ്സിലാക്കിതരുന്നു, നിങ്ങൾ ഭക്തിമാർഗ്ഗത്തിൽ എന്റെ മഹിമ പാടിവന്നു. ഇപ്പോൾ പ്രത്യക്ഷത്തിൽ വന്ന് നിങ്ങൾക്ക് സുഖധാമത്തിന്റെയും ശാന്തിധാമത്തിന്റെയും വഴി പറഞ്ഞുതരികയാണ്. സത്ഗതിയെ സുഖത്തിന്റെ ഗതിയെന്നും, ദുർഗതിയെ ദുഃഖത്തിന്റെ ഗതിയെന്നും പറയുന്നു. കലിയുഗത്തിൽ ദുഃഖവും സത്യയുഗത്തിൽ സുഖവുമാണ്. മനസ്സിലാക്കിക്കൊടുത്താൽ എല്ലാം മനസ്സിലാക്കും. മുന്നോട്ട് പോകുന്തോറും എല്ലാം മനസ്സിലാക്കും. സമയം വളരെ കുറച്ചും, ലക്ഷ്യം വളരെ ഉയർന്നതുമാണ്. ഈ ജ്ഞാനത്തെ കോളേജിൽ പോയി മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിൽ അവർ നല്ല രീതിയിൽ മനസ്സിലാക്കും. ഡ്രാമയുടെ ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. മറ്റൊരു ലോകമില്ല. മനുഷ്യർ മുകളിൽ വേറൊരു ലോകമുണ്ടെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് നക്ഷത്രങ്ങളിലേക്കെല്ലാം പോയത്. വാസ്തവത്തിൽ നക്ഷത്രങ്ങളിലൊന്നും ഒന്നുമില്ല. ഈശ്വരൻ ഒന്നാണ്, രചനയും ഒന്നാണ്. മനുഷ്യ സൃഷ്ടി ഒന്നു മാത്രമാണ്. മനുഷ്യൻ മനുഷ്യൻ തന്നെയാണ്. ദേഹത്തിനാണ് അനേക ധർമ്മങ്ങളുള്ളത്. എത്ര പ്രകാരത്തിലാണ് ഉള്ളത്. സുഖധാമമാകുന്ന സത്യയുഗത്തിൽ ഒരു ധർമ്മമാണ് ഉള്ളത്. കലിയുഗം ദുഃഖധാമമാണ്. സുഖത്തിന്റെയും ദുഃഖത്തിന്റെയും കളിയല്ലേ. അച്ഛൻ കുട്ടികൾക്കൊരിക്കലും ദുഃഖം കൊടുക്കില്ലല്ലോ. ബാബ വന്ന് ദുഃഖത്തിൽ നിന്നും മുക്തമാക്കുകയാണ്. സ്വയം ദുഃഖത്തെ ഹരിക്കുന്നയാൾ ആർക്കും ദുഃഖം നൽകില്ലല്ലോ. ഇപ്പോൾ രാവണ രാജ്യമാണ്. എല്ലാ മനുഷ്യരിലും 5 വികാരങ്ങളാണ് , അതുകൊണ്ടാണ് രാവണ രാജ്യമെന്ന് പറയുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രത്തിന്റെയും രഹസ്യം നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലേക്കു വന്നു. ദിവസവും കേൾക്കുന്നുണ്ട്, ഇത് വളരെ വലിയ പഠിപ്പാണ്. അതിനാൽ ബാബ മനസ്സിലാക്കിതരുന്നു ഇപ്പോൾ ബാക്കി കുറച്ചു സമയം മാത്രമെയുള്ളൂ. അതിനകം ബാബയിൽ നിന്നും മുഴുവൻ സമ്പത്തെടുക്കണം. ഈശ്വരനിലേക്കുള്ള വഴി ഇവരാണ് മനസ്സിലാക്കിതരുന്നതെന്ന് പതുക്കെ-പതുക്കെ എല്ലാവരും മനസ്സിലാക്കും. ലോകത്ത് മറ്റാരും ഈശ്വരനെ പ്രാപ്തമാക്കാനുള്ള വഴി പറഞ്ഞുതരുന്നില്ല. ഈശ്വരനിലേക്കുള്ള വഴി ഈശ്വരൻ തന്നെയാണ് പറഞ്ഞുതരുന്നത്. നിങ്ങൾ ബാബയുടെ കുട്ടികൾ സന്ദേശം കൊടുക്കുന്നവരാണ്. കല്പം മുമ്പ് നിമിത്തമായി മാറിയവരേ ഇപ്പോഴും നിമിത്തമായി മാറി മറ്റുള്ളവരേയും നിമിത്തമാക്കി മാറ്റുകയുള്ളൂ. കുട്ടികൾക്ക് വിചാര സാഗര മഥനം ചെയ്യണം. നിർദേശങ്ങൾ നൽകണം-ബാബാ, ഈ ചിത്രം വേണം, ഇതിലൂടെ മനുഷ്യർ നല്ല രീതിയിൽ മനസ്സിലാക്കും. പല സെന്ററുകളും ചെറുതായതുകൊണ്ടാണ് ബാബ കുറച്ച് ചിത്രം വെക്കാൻ പറയുന്നത്. അഞ്ചാറ് ചിത്രങ്ങൾ തന്നെയേ വെക്കാൻ സാധിക്കൂ.

ബാബ പറയുന്നു-ഓരോ വീടുകളിലും പാഠശാലയുണ്ടായിരിക്കണം. ഒരു മുറിയിൽ തന്നെ എല്ലാം നടത്തികൊണ്ടുപോകുന്നവരുമുണ്ട്. മുഖ്യമായ ചിത്രങ്ങൾ വെച്ചിട്ടുണ്ട്, അതുകൊണ്ട് മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കും. ഭഗവാൻ എന്ന് ആരെയാണ് പറയുന്നത്, ഭഗവാനിൽ നിന്നും എന്താണ് ലഭിക്കുന്നത്? ഭഗവാനെ ബാബ എന്നാണ് പറയുന്നത്. ബബുൾനാഥ ബാബാ എന്നല്ല. രുദ്ര ബാബാ എന്നുമല്ല. ശിവബാബ പേരുകേട്ടതാണ്. ബാബ പറയുന്നു-ഇത് കലപം മുമ്പത്തെ അതേ ജ്ഞാന യജ്ഞമാണ്. പരിധിയില്ലാത്ത പിതാവായ ശിവനാണ് യജ്ഞം രചിച്ചിരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരുടെ രചന ചെയ്തത്. ബ്രഹ്മാവിൽ പ്രവേശിച്ചാണ് സ്ഥാപന ചെയ്തത്. ഇത് രാജയോഗ ജ്ഞാനമാണ്. ഒപ്പം യജ്ഞവുമാണ്. മുഴുവൻ പഴയ ലോകവും സ്വാഹയാകുന്ന യജ്ഞം. ബാബ മാത്രമാണ് അച്ഛനും, ടീച്ചറും, ഗുരുവും, ജ്ഞാനസാഗരനും. ഇങ്ങനെ മറ്റാരുമില്ല. ഇന്നത്തെ കാലത്ത് യജ്ഞം രചിക്കുമ്പോൾ നാലു ഭാഗത്തും ശാസ്ത്രങ്ങൾ വെക്കാറുണ്ട്. ആഹുതി ചെയ്യാൻ ഒരു കുണ്ഡവുമുണ്ടാക്കാറുണ്ട്. വാസ്തവത്തിലുള്ള യജ്ഞം ജ്ഞാനയജ്ഞമാണ്. ഇതിനെയാണ് മനുഷ്യരെല്ലാം പകർത്തിയത്. ഇത് സ്ഥൂലമായ ഒരു കാര്യവുമല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു, പരിധിയില്ലാത്ത ജ്ഞാനവും ലഭിച്ചു, ഇത് മറ്റാർക്കും അറിയില്ല. പരിധിയില്ലാത്ത ആഹുതിയുണ്ടാകണം എന്ന് നിങ്ങൾക്കറിയാം. പഴയ ലോകം ഇല്ലാതാകും. അവർ രാമരാജ്യം സ്ഥാപിക്കയാണെന്നു പറഞ്ഞ് സന്തോഷിക്കുന്നു. ഇത് വളരെ നല്ലതാണ്. എന്നാൽ അവനവനുവേണ്ടിയല്ലേ സ്ഥാപിക്കുകയുള്ളൂ. എല്ലാവരും അവനവനുവേണ്ടിയാണ് ഇവിടെ പരിശ്രമിക്കുന്നത്. നിങ്ങൾക്കറിയാം ഈ യജ്ഞത്തിൽ നിന്നാണ് ഈ മഹാഭാരത യുദ്ധവും പ്രജ്വലിതമായത്. പരിധിയുള്ള കാര്യം എവിടെ കിടക്കുന്നു, പരിധിയില്ലാത്ത കാര്യം എവിടെ കിടക്കുന്നു. നിങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നത്. ബാബയെ അറിയാത്തിടത്തോളം സമ്പത്ത് ലഭിക്കില്ല. ബാബ തന്നെ വന്നാണ് എല്ലാ ആത്മാക്കൾക്കും ശിക്ഷണങ്ങൾ നൽകുന്നത.് നിങ്ങളുടേത് എല്ലാം ഗുപ്തമാണ്. ഹിംസകരായി മാറിയ ആത്മാവിന് ഇപ്പോൾ അഹിംസകരായി മാറണം. ആരോടും ക്രോധിക്കരുത്. 5 വികാരങ്ങളെ ദാനമായി നൽകുമ്പോഴാണ് ഗ്രഹണം ഇല്ലാതാകുന്നത്. ഈ വികാരങ്ങൾ കാരണമാണ് കറുത്തു പോയത്. ഇനി വീണ്ടും സർവ്വഗുണ സമ്പന്നരും, 16 കലാ സമ്പൂർണ്ണരുമായി മാറുന്നത് എങ്ങനെയാണ്...... ഇത് ബാബ മനസ്സിലാക്കിതരുകയാണ്. ഈ ലക്ഷ്മീ-നാരായണനെ സമ്പന്നമാക്കി മാറ്റിയത് ആരാണ്? ഏതെങ്കിലും ഗുരുവാണോ? അവർ വിശ്വത്തിന്റെ അധികാരികളായിരുന്നു. തീർച്ചയായും കഴിഞ്ഞ ജന്മത്തിൽ നല്ല കർമ്മം ചെയ്തതുകൊണ്ടാണ് നല്ല ജന്മം ലഭിച്ചത്. നല്ല കർമ്മങ്ങൾ ചെയ്യുന്നതിലൂടെ നല്ല ജന്മം ലഭിക്കുന്നു. ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തീർച്ചയായും ബന്ധമുണ്ട്. ഒരു സെക്കന്റിലാണ് ബ്രഹ്മാവിൽ നിന്നും വിഷ്ണുവായി മാറുന്നത്. മനുഷ്യനിൽ നിന്നും ഒരു സെക്കന്റിലാണ് ദേവതയായി മാറുന്നത്. ബാബയുടെതായി ജീവിതമുക്തിയുടെ സമ്പത്ത് നേടി. രാജാവും പ്രജകളുമെല്ലാം ജീവൻമുക്തരാണ്. ബാബയുടെ അടുത്ത് വരുന്നവർക്കെല്ലാം ജീവൻമുക്തരായി മാറണം. ബാബ എല്ലാവർക്കും മനസ്സിലാക്കിതരുന്നു. പിന്നീട് ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. എല്ലാത്തിന്റെയും ആധാരം പുരുഷാർത്ഥത്തിലാണ്. എന്തുകൊണ്ട് പുരുഷാർത്ഥം ചെയ്ത് ചെയ്ത് നമുക്ക് ഉയർന്ന പദവി പ്രാപ്തമാക്കിക്കൂടാ! ബാബയെ ഒരുപാട് ഓർമ്മിക്കുന്നതിലൂടെ ബാബയുടെ ഹൃദയത്തിൽ അർത്ഥം സിംഹാസനത്തിൽ കയറാൻ സാധിക്കും. ബാബ ഒരു കഷ്ടപ്പാടും നൽകുന്നില്ല. അബലകൾക്ക് ഇനി എന്ത് കഷ്ടപ്പാടാണ് നൽകുക? ബാബയുടെ ഓർമ ഗുപ്തമാണ്. ജ്ഞാനം പ്രത്യക്ഷമാകുന്നു. ഇവർ നല്ല രീതിയിൽ പ്രഭാഷണം ചെയ്യുന്നു എന്ന് പറയാറുണ്ട്, എന്നാൽ യോഗത്തിൽ എവിടെയെത്തി? ബാബയെ ഓർമ്മിക്കുന്നുണ്ടോ? എത്ര സമയം ഓർമ്മിക്കുന്നുണ്ട്? ഓർമ്മയിലൂടെ മാത്രമെ ജന്മ-ജന്മാന്തരങ്ങളിലെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. ഈ ആദ്ധ്യാത്മിക ജ്ഞാനം ഓരോ കല്പത്തിലും ആത്മീയ അച്ഛനായ ശിവൻ തന്നെ വന്ന് നൽകുന്നു. മറ്റാർക്കും ജ്ഞാനം നൽകാൻ സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അവിനാശിയായ ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയിൽ വെച്ച് ആരേയും ദോഷിയാക്കാതിരിക്കണം. പുരുഷോത്തമരായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം. ഈ കുറച്ചു സമയത്തിനുള്ളിൽ ബാബയിൽ നിന്നും പൂർണ സമ്പത്തെടുക്കണം.

2. ഡബിൾ അഹിംസകരായി മാറുന്നതിനുവേണ്ടി ഒരിക്കലും ആരോടും ക്രോധിക്കരുത്. വികാരങ്ങളുടെ ദാനം നൽകി സർവ്വഗുണ സമ്പന്നമായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
സെക്കന്റിൽ സർവ ദുർബലതകളിൽ നിന്നും മുക്തി പ്രാപ്തമാക്കി മര്യാദാപുരുഷോത്തമരാകുന്ന സദാ സ്നേഹിയായി ഭവിക്കട്ടെ.

സ്നേഹി സ്നേഹത്തിൽ വന്ന് തന്റേതെല്ലാം അടിയറവ് അഥവാ അർപ്പണം ചെയ്യുന്നു. സ്നേഹിക്ക് ഒന്നും സമർപ്പിക്കുവാൻ ചിന്തിക്കേണ്ടതില്ല. അതിനാൽ എന്തെല്ലാം മര്യാദകൾ, നിയമങ്ങൾ കേൾക്കുന്നുവോ അവയെ പ്രായോഗികമായി കൊണ്ടുവരാൻ അതായത് സർവ ദുർബലതകളിൽ നിന്നും മുക്തി പ്രാപ്തമാക്കുവാൻ സഹജമായ യുക്തിയാണ്- സദാ ഒരു ബാബയുടെ സ്നേഹിയാകൂ. ആരുടെ സ്നേഹിയാണോ നിരന്തരം അവരുടെ കൂട്ടുകെട്ടിലിരിക്കൂ. എങ്കിൽ ആത്മീയതയുടെ നിറം പകരും, ഒരു സെക്കന്റിൽ മര്യാദാപുരുഷോത്തമനാകും. എന്തെന്നാൽ സ്നേഹിക്ക് ബാബയുടെ സഹയോഗം സ്വതവേ ലഭിക്കുന്നു.

സ്ലോഗന് :-
നിശ്ചയത്തിന്റെ അടിത്തറ ഉറച്ചതാണെങ്കിൽ സമ്പൂർണത വരെ പോകുക നിശ്ചിതമാണ്.

അവ്യക്തസൂചനകൾ- ഇനി തന്റെ ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ

വർത്തമാന സമയത്ത് സർവ ആത്മാക്കളും യാചകരുടെ രൂപത്തിൽ ഭഗവാനോട് എന്തെങ്കിലുമെന്തെങ്കിലും യാചിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് അഥവാ മനസിൽ ഇതാണ് ഉള്ളത്- ഇത് തരൂ. ചിലർ ധനത്തിന്റെ യാചകരാണ്, ചിലർ സഹയോഗത്തിന്റെ, ചിലർ സംബന്ധത്തിന്, ചിലർ അൽപനേരത്തേക്ക് മുഖ ചലനങ്ങളിൽ, ചിലർ വിശ്രമം അഥവാ ഉറക്കത്തിന്റെ, ചിലർ അനുയായികളെ യാചിക്കുന്നവരാണ്. താങ്കൾ ദാതാവിന്റെ മക്കൾ മാസ്റ്റർ ദാതാവായി തന്റെ ശുഭഭാവനയുടെ മനോവൃത്തികളാൽ യാചകആത്മാക്കളുടെ വിശപ്പകറ്റൂ