മധുരമായകുട്ടികളേ -
നിങ്ങളുടെ
കടമയാണ്എല്ലാവര്ക്കുംസ്ഥാ
യിയായസുഖശാന്തിയുടെവഴി
പറഞ്ഞുകൊടുക്കുക,
ശാന്തിയില്ഇരിക്കുക, ശാന്തി
യുടെസമ്മാനംഎല്ലാവര്
ക്കുംകൊടുക്കുക.
ചോദ്യം :-
ഏതൊരു ഗുഹ്യമായ രഹസ്യത്തെ മനസ്സിലാക്കുന്നതിനുവേണ്ടിയാണ് പരിധിയില്ലാത്ത ബുദ്ധി
ആവശ്യമായുള്ളത്?
ഉത്തരം :-
ഡ്രാമയുടെ
ഏത് ദൃശ്യം എപ്പോള് സംഭവിക്കണമോ ആ സമയത്തേ അത് ഉണ്ടാവൂ. ഇതിന് വളരെ കൃത്യമായ
ആയുസ്സാണ്, ബാബയും തന്റെ കൃത്യമായ സമയത്താണ് വരുന്നത്, ഇതില് ഒരു സെക്കന്റിന്റെ
പോലും വ്യത്യാസം ഉണ്ടാകുന്നില്ല. പൂര്ണ്ണമായും 5000 വര്ഷത്തിനു ശേഷമാണ് ബാബ
വന്ന് പ്രവേശിക്കുന്നത്, ഈ ഗുഹ്യമായ രഹസ്യം മനസ്സിലാക്കുന്നതിനു വേണ്ടി
പരിധിയില്ലാത്ത ബുദ്ധി ആവശ്യമാണ്.
ഗീതം :-
ലോകം
മാറിയാലും ഞങ്ങള് ഈ വഴിയില് നിന്നും പിന്മാറില്ല.....
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുന്നു കുട്ടികള്ക്ക്
ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കുമുള്ള വഴിയാണ് പറഞ്ഞു തരുന്നത്. ഈ സമയം
എല്ലാ മനുഷ്യരും വിശ്വത്തില് ശാന്തിയാണ് ആഗ്രഹിക്കുന്നത്. ഓരോരുത്തരും
വ്യക്തിപരമായും ആഗ്രഹിക്കുന്നു വിശ്വം മുഴുവനും ശാന്തി വേണം. ഓരോരുത്തരും
മനസ്സിന്റെ ശാന്തി വേണമെന്നാണ് പറയുന്നത്. പക്ഷെ അതും എവിടെ നിന്നും ലഭിക്കാനാണ്.
ശാന്തി സാഗരന് ഒരേയൊരു ബാബ തന്നെയാണ്, അവരില് നിന്നും ശാന്തിയുടെ സമ്പത്ത്
ലഭിക്കുന്നു. വ്യക്തിപരമായും ലഭിക്കുന്നുണ്ട് ഹോള്സെയിലായും (മൊത്തമായും)
ലഭിക്കുന്നുണ്ട് അതായത് എല്ലാവര്ക്കും ലഭിക്കുന്നു. ഏത് കുട്ടികളാണോ
പഠിക്കുന്നത് അവര്ക്ക് മനസ്സിലാക്കാന് സാധിക്കും ഞങ്ങള് ശാന്തിയുടെ സമ്പത്ത്
നേടുന്നതിനായി അവനവനു വേണ്ടിയുള്ള പുരുഷാര്ത്ഥം ചെയ്യുന്നു, മറ്റുള്ളവര്ക്ക്
വഴിയും പറഞ്ഞു കൊടുക്കുന്നു. സമ്പത്തെടുക്കാന് ആരു വന്നെങ്കിലും ഇല്ലെങ്കിലും
വിശ്വത്തില് ശാന്തി ഉണ്ടായേ മതിയാകൂ. കുട്ടികളുടെ കടമയാണ് എല്ലാവര്ക്കും ശാന്തി
നല്കുക എന്നുള്ളത്. രണ്ടോ നാലോ പേര്ക്ക് സമ്പത്ത് ലഭിക്കുന്നതിലൂടെ
എന്തുണ്ടാകാനാണ്. ആര്ക്കെങ്കിലും വഴി പറഞ്ഞു കൊടുക്കും, പക്ഷെ നിശ്ചയമില്ലാത്തതു
കാരണം മറ്റുള്ളവരെ തനിക്ക് സമാനമാക്കി മാറ്റാന് സാധിക്കുന്നില്ല. നിശ്ചയ
ബുദ്ധികള്ക്കറിയാം ബാബയില് നിന്നും നമുക്ക് വരം ലഭിച്ചു കൊണ്ടിരിക്കുകയാണ്.
വരദാനം നല്കാറുണ്ടല്ലോ. ആയുഷ്മാന് ഭവ, ധനവാന് ഭവ എന്നെല്ലാം പറയാറുണ്ട്. കേവലം
പറയുന്നതിലൂടെ ആശീര്വാദം ലഭിക്കില്ല. ആശീര്വാദം യാചിക്കുന്നവരോട് നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം നിങ്ങള്ക്ക് ശാന്തി വേണമെങ്കില് ഈ
രീതിയിലുള്ള പുരുഷാര്ത്ഥം ചെയ്യൂ. പ്രയത്നത്തിലൂടെ മാത്രമേ സര്വ്വതും ലഭിക്കൂ.
ഭക്തി മാര്ഗ്ഗത്തില് എത്ര ആശീര്വാദമാണ് നേടുന്നത്. മാതാ, പിതാ, ടീച്ചര്, ഗുരു
എല്ലാവരില് നിന്നും യാചിക്കുന്നു- ഞങ്ങള് സുഖിയും ശാന്തിയുമായി ഇരിക്കണമെന്ന്.
പക്ഷെ ഇത്രയും ധാരാളം മനുഷ്യര്ക്ക് എങ്ങനെ സുഖശാന്തി ലഭിക്കും അതുകൊണ്ട്
എല്ലാവര്ക്കുമൊന്നും സുഖശാന്തിയോടെ ജീവിക്കാന് സാധിക്കില്ല. ശാന്തിദേവാ എന്ന
മഹിമയും പാടുന്നുണ്ട്. എല്ലാവരുടെയും ബുദ്ധിയില് വരുന്നുണ്ട് - അല്ലയോ പരംപിതാ
പരമാത്മാവേ, ഞങ്ങള്ക്ക് ശാന്തിയുടെ സമ്മാനം നല്കൂ. വാസ്തവത്തില് സമ്മാനം എന്നത്
ഒരു വസ്തു എടുത്തു കൊടുക്കുന്നതാണ്. പറയുന്നു, ഇത് നിങ്ങള്ക്കുളള സമ്മാനമാണെന്ന്.
ബാബ പറയുന്നു മറ്റുള്ളവര് എത്ര തന്നെ സമ്മാനം നല്കിയാലും, ധനത്തിന്റെ,
കെട്ടിടത്തിന്റ വസ്ത്രത്തിന്റെ..... അതെല്ലാം അല്പ്പകാലത്തേക്കുള്ള
ദാനപുണ്യകര്മ്മങ്ങളാണ്. മനുഷ്യര് മറ്റുള്ള മനുഷ്യര്ക്ക് നല്കുന്നു. ധനവാന്മാര്
ദരിദ്രര്ക്കോ അഥവാ ധനവാന്മാര്ക്കോ തന്നെ നല്കുന്നു. ഇവിടെ നാം കൊടുക്കുന്നത്
സ്ഥിരമായ സുഖശാന്തിയുടെ സമ്പത്താണ്. ഇവിടെ ഒരു ജന്മത്തേക്കുള്ള സുഖശാന്തി പോലും
അവര്ക്ക് നല്കാന് സാധിക്കില്ല കാരണം അവരുടെ പക്കല് ഇല്ല. നല്കുന്ന ആള് ഒരേയൊരു
ബാബയാണ്. ബാബയെ സുഖ-ശാന്തി- പവിത്രതയുടെ സാഗരന് എന്നാണ് പറയപ്പെടുന്നത്.
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ തന്നെ മഹിമയാണ് പാടുന്നത്. അവരില് നിന്നു മാത്രമേ
ശാന്തി ലഭിക്കൂ എന്നു മനസ്സിലാക്കുന്നു. പിന്നീട് സാധു സന്യാസിമാരുടെ പക്കലേക്കും
പോകുന്നു. കാരണം ഭക്തി മാര്ഗ്ഗമല്ലേ എല്ലായിടത്തും അലഞ്ഞു കൊണ്ടിരിക്കും.
അതെല്ലാം അല്പ്പ കാലത്തെ പുരുഷാര്ത്ഥമാണ്. നിങ്ങള് കുട്ടികളുടെ
ഇങ്ങനെയുള്ളതെല്ലാം ഇപ്പോള് അവസാനിച്ചു. നിങ്ങള് എഴുതുന്നുമുണ്ട്
പരിധിയില്ലാത്ത അച്ഛനില് നിന്നും നൂറു ശതമാനം പവിത്രത, സുഖം, ശാന്തിയുടെ
സമ്പത്ത് നേടാന് സാധിക്കും. ഇവിടെ നൂറുശതമാനം അപവിത്രത, ദു:ഖം, അശാന്തിയാണ്
പക്ഷെ മനുഷ്യര് മനസ്സിലാക്കുന്നില്ല. ഋഷി മുനിമാര് പവിത്രമായവര് എന്നാണ് അവര്
മനസ്സിലാക്കുന്നത്. പക്ഷെ അവര് ജനിച്ചതും വികാരത്തിലൂടെത്തന്നെയാണല്ലോ.
മുഖ്യമായ കാര്യം തന്നെ ഇതാണ് രാവണരാജ്യത്തില് ഒരിക്കലും പവിത്രത ഉണ്ടാകില്ല.
പവിത്രത സുഖം എന്നിവയുടെ സാഗരം ഒരേയൊരു ബാബ തന്നെയാണ്.
നിങ്ങള്ക്കറിയാം നമുക്ക് ശിവബാബയില് നിന്നും 21 ജന്മത്തേക്ക് അതായത് അരക്കല്പ്പം
2500 വര്ഷത്തേക്കുള്ള സമ്പത്താണ് ലഭിക്കുന്നത്. ഇത് ഗ്യാരണ്ടിയാണ്. അരക്കല്പ്പം
സുഖധാമം അരകല്പ്പം ദു:ഖധാമം. സൃഷ്ടിക്ക് രണ്ടൂ ഭാഗങ്ങള് ഉണ്ട് - ഒന്ന് പുതിയത്,
ഒന്ന് പഴയത്. പക്ഷെ എപ്പോഴാണ് പുതിയത്, എപ്പോഴാണ് പഴയതാകുന്നത് എന്ന്
അറിയുന്നില്ല. വൃക്ഷത്തിന്റെ ആയുസ്സ് കൃത്യമായി പറയാന് സാധിക്കുന്നില്ല. ഇപ്പോള്
ബാബയിലൂടെ നിങ്ങള് ഈ വൃക്ഷത്തെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞു. ഇത് 5000
വര്ഷത്തിന്റെ പഴയ വൃക്ഷമാണ്, ഇതിന്റെ കൃത്യമായ ആയുസ്സിനെക്കുറിച്ച്
നിങ്ങള്ക്കറിയാം, മറ്റുള്ള വൃക്ഷങ്ങളുടെയെല്ലാം ആയുസ്സിനെക്കുറിച്ച് ആര്ക്കും
അറിയില്ല, ഏകദേശ കണക്ക് പറയാറുണ്ടല്ലോ. കൊടുങ്കാറ്റടിച്ചു, വൃക്ഷം വീണു, ആയുസ്സ്
പൂര്ത്തിയായി. മനുഷ്യരുടെയും പെട്ടെന്നുള്ള മരണങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഈ പരിധിയില്ലാത്ത വൃക്ഷത്തിന്റെ ആയുസ്സ് പൂര്ണ്ണമായും 5000 വര്ഷമാണ്. ഇതില് ഒരു
ദിവസം പോലും കുറവോ കൂടുതലോ ഉണ്ടാകില്ല. ഇത് പൂര്വ്വ നിശ്ചിതമായ വൃക്ഷമാണ് ഇതില്
വ്യത്യാസമേ ഉണ്ടാകില്ല. ഡ്രാമയില് എത് ദൃശ്യം ഏത് സമയം സംഭവിക്കണമോ ആ സമയത്തു
തന്നെ ഉണ്ടാകും. വീണ്ടും അത് തന്നെ ആവര്ത്തിക്കും. ആയുസ്സും വളരെ കൃത്യമാണ്
ബാബയ്ക്കും പുതിയ ലോകം സ്ഥാപിക്കാനായി വരേണ്ടതുണ്ട്. കൃത്യമായ സമയത്താണ്
വരുന്നത്. അതില് ലേശം പോലും വ്യത്യാസമുണ്ടാവില്ല. ഇപ്പോള് നിങ്ങളുടെ
പരിധിയില്ലാത്ത ബുദ്ധിയായി. നിങ്ങള്ക്കു മാത്രമേ ഇത് മനസ്സിലാക്കാന് സാധിക്കൂ.
പൂര്ണ്ണമായും 5000 വര്ഷങ്ങള്ക്കു ശേഷം ബാബ വന്ന് പ്രവേശിക്കുന്നു, അതുകൊണ്ടാണ്
ശിവരാത്രി എന്നു പറയപ്പെടുന്നത്. കൃഷ്ണന്റെ ജന്മാഷ്ടമി എന്നാണ് പറയുന്നത്
ശിവന്റേത് ജന്മാഷ്ടമി എന്നു പറയില്ല ശിവന്റേത് രാത്രി എന്നു പറയുന്നു കാരണം അഥവാ
ജന്മം എടുത്തുവെങ്കില് മരണവും ഉണ്ടാവുമല്ലോ. മനുഷ്യരുടേത് ജന്മദിനം എന്നു പറയും.
ശിവന്റെ എപ്പോഴും ശിവരാത്രി എന്നേ പറയൂ. ലോകത്തുള്ളവര്ക്ക് ഈ
കാര്യങ്ങളെക്കുറിച്ച് അറിയില്ല. എന്തുകൊണ്ട് ശിവരാത്രി എന്നു പറയുന്നു,
ജന്മാഷ്ടമി എന്നു പറയുന്നില്ല എന്നുള്ളതിനെക്കുറിച്ച് നിങ്ങള്ക്കറിയാം. ശിവന്റെ
ജന്മം ദിവ്യവും അലൗകികവുമാണ് മറ്റാരുടേതും അങ്ങനെ ആയിരിക്കില്ല. ശിവന് എപ്പോള്
എങ്ങനെ വരുന്നു എന്നുള്ളതും ആര്ക്കും അറിയില്ല. ശിവരാത്രിയുടെ അര്ത്ഥം
എന്താണെന്ന് നിങ്ങള്ക്കേ അറിയൂ. ഇത് പരിധിയില്ലാത്ത രാത്രിയാണ്. ഭക്തിയുടെ
രാത്രി പൂര്ത്തിയായി പകല് ഉണ്ടാകുന്നു. ബ്രഹ്മാവിന്റെ രാത്രിയും പകലുമാണെങ്കില്
അത് ബ്രാഹ്മണരുടേതുമാകുമല്ലോ. ഒരു ബ്രഹ്മാവിന്റെ മാത്രം കളി ഉണ്ടാകില്ലല്ലോ.
നിങ്ങള്ക്കറിയാം ഇപ്പോള് പകല് ആരംഭിക്കണം. പഠിച്ച് പഠിച്ച് തന്റെ വീട്ടിലേക്ക്
എത്തിച്ചേര്ന്നാല് പിന്നീട് പകലിലേക്ക് വരും. അരക്കല്പ്പം പകല് അരക്കല്പ്പം
രാത്രി എന്നാണ് പറയുന്നത്, എന്നാല് ആരുടെയും ബുദ്ധിയിലേക്ക് ഇത് വരുന്നില്ല.
ലോകത്തിലുള്ള മനുഷ്യര് പറയാറുണ്ട് കലിയുഗത്തിന്റെ ആയുസ്സ് 40,000 വര്ഷങ്ങള്
ബാക്കിയുണ്ട്. സത്യയുഗത്തിന്റേത് ലക്ഷക്കണക്കിന് വര്ഷങ്ങളാണെന്നും. അപ്പോള്
പകുതി-പകുതി എന്ന കണക്ക് ശരിയായിരിക്കില്ല. കല്പ്പത്തിന്റെ ആയുസ്സ് ആര്ക്കും
അറിയില്ല. നിങ്ങള് മുഴുവന് വിശ്വത്തിന്റെയും ആദി-മധ്യാന്ത്യത്തെക്കുറിച്ച്
അറിയുന്നു. 5000 വര്ഷങ്ങള്ക്ക് ശേഷം സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു.
വിശ്വം ഇതുതന്നെയാണ്, ഇതില് പാര്ട്ട് അഭിനയിച്ചഭിനയിച്ച് മനുഷ്യര് തന്നെ
വളരെയധികം കഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് എന്തൊരു പോക്കുവരവാണ്. അഥവാ 84 ലക്ഷം
ജന്മങ്ങളുടെ പോക്കുവരവാണെങ്കില് എന്തു സംഭവിക്കും എന്നേ അറിയില്ല.
അറിവില്ലാത്തതു കാരണം കല്പ്പത്തിന്റെ ആയുസ്സിനെ വര്ദ്ധിപ്പിച്ചു ഇപ്പോള് നിങ്ങള്
കുട്ടികള് ബാബയില് നിന്നും സന്മുഖത്തിരുന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉള്ളില്
ഈയൊരു അനുഭൂതി ഉണ്ട് ഞങ്ങള് പ്രാക്ടിക്കലായി ഭഗവാന്റെ സന്മുഖത്ത് ഇരിക്കുകയാണ്.
പുരുഷോത്തമ സംഗമയുഗത്തിനും തീര്ച്ചയായും വരണം. എപ്പോഴാണ് വരുന്നത് എങ്ങനെയാണ്
വരുന്നത് - ഇതാര്ക്കും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയുന്നുവെങ്കില് എത്ര
ഗദ്ഗദം ഉണ്ടായിരിക്കണം. നിങ്ങള് തന്നെയാണ് കല്പ്പ കല്പ്പം ബാബയില് നിന്നും
സമ്പത്ത് നേടുന്നത് അതായത് മായയുടെ മേല് വിജയിക്കുന്നതും തോറ്റുപോകുന്നതും. ഇത്
പരിധിയില്ലാത്ത ജയവും തോല്വിയുമാണ്. സാധാരണ രാജാക്കന്മാര്ക്കും വളരെ പ്രാവശ്യം
ജയ-പരാജയങ്ങള് സംഭവിക്കുന്നുണ്ട്. അനേകം യുദ്ധങ്ങള്
ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ചെറിയൊരു യുദ്ധം ഉണ്ടായി എങ്കില് പറയുന്നു
ഞങ്ങള് ഇപ്പോള് വിജയിച്ചു. എന്ത് വിജയിക്കാനാണ് ? ചെറിയൊരു തുണ്ട് രാജ്യത്തിനു
മേല് വിജയിച്ചു. വലിയ യുദ്ധത്തില് പരാജയപ്പെടുകയാണെങ്കില് പിന്നീട് കൊടി
താഴ്ത്തും. ആദ്യമാദ്യം ഒരൊറ്റ രാജാവേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് വൃദ്ധി
ഉണ്ടാകുന്നത്. ആദ്യമാദ്യം ഈ ലക്ഷ്മീ നാരായണന്മാരുടെ രാജ്യമായിരുന്നു. പിന്നീട്
മറ്റുള്ള രാജാക്കന്മാര് ആരംഭിച്ചു. എങ്ങനെയാണോ പോപ്പിന്റേത് കാണിക്കുന്നത് ആദ്യം
ഒരാളേ ഉണ്ടായിരുന്നുള്ളൂ പിന്നീട് നമ്പര്വൈസായി മറ്റുള്ള പോപ്പുകള് വരാന്
തുടങ്ങി. ആരുടേയും മരണം നിശ്ചിതമല്ലല്ലോ.
നിങ്ങള് കുട്ടികള്ക്കറിയാം ബാബ നമ്മെ അമരന്മാരാക്കി മാറ്റുകയാണ്. അമരപുരിയിലെ
അധികാരിയാക്കി മാറ്റുകയാണ് അപ്പോള് എത്ര സന്തോഷം ഉണ്ടായിരിക്കണം. ഇത് മൃത്യു
ലോകമാണ് അത് അമരലോകവും. ഈ കാര്യങ്ങളൊന്നും പുതിയവര്ക്കാര്ക്കും മനസ്സിലാക്കാന്
സാധിക്കില്ല. പഴയവര്ക്കുണ്ടാകുന്ന ലഹരി അവര്ക്ക് ഉണ്ടാകണമെന്നില്ല. ഓരോ ദിവസം
കൂടുന്തോറും വൃദ്ധി പ്രാപിച്ചു വരുന്നു. നിശ്ചയം പക്കയാകുന്നു. ഇതില് സഹനശീലതയും
വളരെയധികം വേണം. ഇത് ആസുരീയ ലോകമാണ്, ദു:ഖം കൊടുക്കുന്നതില് ഒട്ടും
താമസിക്കില്ല. നിങ്ങള് ആത്മാക്കള്ക്കറിയാം നമ്മളിപ്പോള് ബാബയുടെ ശ്രീമതം
അനുസരിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നമ്മള് സംഗമയുഗത്തിലാണ്
ബാക്കിയെല്ലാവരും കലിയുഗത്തിലും. നമ്മള് ഇപ്പോള് പുരുഷോത്തമരായി
മാറിക്കൊണ്ടിരിക്കുകയാണ്. ഈ പഠിപ്പിലൂടെ മാത്രമേ ആത്മാക്കള് ഉത്തമരായി മാറൂ.
പഠിപ്പിലൂടെയല്ലേ ചീഫ് ജസ്റ്റീസൊക്കെ ആകുന്നത്. ബാബ നിങ്ങളെ പഠിപ്പിക്കുന്നു ഈ
പഠിപ്പിലൂടെ തന്നെയാണ് തന്റെ പുരുഷാര്ത്ഥമനുസരിച്ചുള്ള പദവിയും ലഭിക്കുന്നത്.
ആര് എത്രത്തോളം പഠിക്കുന്നു അതനുസരിച്ചുള്ള പദവിയും ലഭിക്കുന്നു. ഇവിടെ രാജ്യ
പദവിക്ക് ഗ്രേഡ് ഉണ്ട്. മറ്റ് പഠിപ്പില് രാജ്യപദവിയുടെ ഗ്രേഡ് ഉണ്ടാവുകയില്ല.
നിങ്ങള്ക്കറിയാം നമ്മള് രാജാക്കന്മാരുടേയും രാജാവായി മാറുകയാണ് അപ്പോള് ഉള്ളില്
എത്ര സന്തോഷം ഉണ്ടായിരിക്കണം. നമ്മള് ഡബിള് കിരീടധാരികള് വളരെ ഉയര്ന്നവരായി
മാറുന്നു. ഭഗവാനായ അച്ഛനാണ് നമ്മെ പഠിപ്പിക്കുന്നത്. നിരാകാരന് എങ്ങനെ
പഠിപ്പിക്കുന്നു എന്നുള്ളത് ആര്ക്കും മനസ്സിലാക്കാന് സധിക്കില്ല. മനുഷ്യര്
വിളിക്കുന്നുണ്ട് അല്ലയോ പതിതപവനാ വന്ന് ഞങ്ങളെ പാവനമാക്കൂ. എന്നിട്ടും
പാവനമാകുന്നില്ല. ബാബ പറയുന്നു കാമം മഹാ ശത്രുവാണ്. നിങ്ങള് ഒരു വശത്ത്
പതിതപാവനാ വരൂ എന്നു വിളിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോള് ഞാന് വന്നിട്ട്
നിങ്ങളുടെ പതിത സംസ്കാരത്തെ ഉപേക്ഷിക്കാന് പറയുമ്പോള് നിങ്ങള് എന്തുകൊണ്ട്
ഉപേക്ഷിക്കുന്നില്ല. ബാബ നിങ്ങളെ പാവനമാക്കാന് വരുന്നു നിങ്ങള് പതിതമായിത്തന്നെ
ഇരിക്കുന്നു- അങ്ങനെ പാടില്ലല്ലോ. ധാരാളം പേര് അങ്ങനെ പതിതരാകുന്നുണ്ട്. ചിലര്
സത്യം പറയാറുണ്ട്, ബാബ എന്നില് നിന്നും തെറ്റ് സംഭവിച്ചു. ബാബ പറയുന്നു,
എന്തെങ്കിലും പാപ കര്മ്മം സംഭവിച്ചു എങ്കില് ഉടന് തന്നെ പറയണം. ചിലര് സത്യം
പറയുന്നു ചിലര് അസത്യവും. ആര് ചോദിക്കാനാണ്? ഞാന് ഓരോരുത്തരുടേയും ഉള്ള്
അറിയുന്നില്ലല്ലോ. ഞാന് കേവലം അഭിപ്രായം നല്കാനാണ് വരുന്നത്.
പാവനമാകുന്നില്ലെങ്കില് നിങ്ങള്ക്കു തന്നെയാണ് ബുദ്ധിമുട്ട്. പുരുഷാര്ത്ഥം
ചെയ്ത് പാവനമായി പിന്നീട് വീണ്ടും പതിതമായാല് ചെയ്ത സമ്പാദ്യം മുഴുവനും
നഷ്ടപ്പെടും. ഞാന് സ്വയം പതിതമയി എന്ന ലജ്ജ ഉണ്ടാകും. പിന്നീട് മറ്റുള്ളവരോട്
പാവനമാകൂ എന്ന് എങ്ങനെ പറയാന് സാധിക്കും? ഞാന് എത്ര ആജ്ഞയാണ് ലംഘിച്ചത് എന്ന്
ഉള്ളില് കുത്തിക്കൊണ്ടിരിക്കും. ഇവിടെ നിങ്ങള് ബാബയോട് നേരിട്ട് പ്രതിജ്ഞ
ചെയ്യുന്നു, അറിയാം ബാബ നമ്മെ സുഖധാമത്തിന്റേയും ശാന്തിധാമത്തിന്റേയും
അധികാരിയാക്കിയാണ് മാറ്റുന്നത്. അധികാരി നമ്മുടെ മുന്നില് തന്നെയുണ്ട് നമ്മള്
അവരുടെ സന്മുഖത്താണ് ഇരിക്കുന്നത്. ബ്രഹ്മാബാബയില് ആദ്യം ഈ ജ്ഞാനം
ഉണ്ടായിരുന്നില്ലല്ലോ. മറ്റൊരു ഗുരുക്കന്മാര്ക്കും ജ്ഞാനം നല്കാനും
സാധിച്ചിട്ടില്ല. അഥവാ ഗുരുവിന് ജ്ഞാനം ഉണ്ടെങ്കില് ഒരാള്ക്ക് മാത്രമായി
നല്കില്ലല്ലോ. ഗുരുക്കന്മാര്ക്ക് ധാരാളം അനുയായികള് ഉണ്ടാകും ഒരാള്
മാത്രമായിരിക്കില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. സദ്ഗുരു ഒന്നു
മാത്രമാണ് അവര് നമുക്ക് വഴി പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു. നിങ്ങള് എല്ലാവരോടും
പറയണം- ബാബയെ ഓര്മ്മിക്കൂ. ഉയര്ന്നതിലും ഉയര്ന്ന ബാബയെ ഓര്മ്മിക്കുന്നതിലൂടെ
ഉയര്ന്ന പദവി ലഭിക്കുന്നു. നിങ്ങള് രാജാക്കന്മാരുടെയും രാജാവായി മാറുന്നു.
നിങ്ങളുടെ അടുത്ത് അളവറ്റ ധനം ഉണ്ടാകും. നിങ്ങള് അവനവന്റെ സഞ്ചിയാണ്
നിറയ്ക്കുന്നത്. നിങ്ങള്ക്കറിയാം ബാബ നമ്മുടെ സഞ്ചി നന്നായി നിറച്ചു തരികയാണ്.
കുബേര രാജാവിന്റെ അടുത്ത് ഒരുപാട് ധനം ഉണ്ടെന്ന് പറയുമായിരുന്നു. വാസ്തവത്തില്
നിങ്ങള് ഓരോരോത്തരും കുബേരന്മാരാണ്. നിങ്ങള്ക്ക് വൈകുണ്ഠമാകുന്ന ഖജനാവാണ്
ലഭിച്ചിരിക്കുന്നത്. ഈശ്വരനെ കൂട്ടുകാരനായി കൂടെ വയ്ക്കുന്നതിന്റെ ഒരു
കഥയുമുണ്ട്. ഈശ്വരനുമായി സംബന്ധം വെക്കുന്നവര്ക്ക് ഒരു ദിവസത്തേയ്ക്കു വേണ്ടി
ചക്രവര്ത്തീപദവി ലഭിക്കുന്നു. ഇതെല്ലാം ഇപ്പോഴത്തെ ഉദാഹരണങ്ങളാണ്. അല്ലാഹു
അര്ത്ഥം അച്ഛന്, അവര് അലാവുദ്ദീന് രചയിതാവാണ്. പിന്നീട് സാക്ഷാത്കാരം
ഉണ്ടാകുന്നു. നിങ്ങള്ക്കറിയാം നമ്മള് യോഗബലത്തിലൂടെ വിശ്വത്തിന്റെ ചക്രവര്ത്തീ
പദവി നേടുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ
ആസുരീയ ലോകത്തില് വളരെയധികം സഹനശീലരായിരിക്കണം. ആര് തന്നെ ആക്ഷേപിച്ചാലും ദുഃഖം
നല്കിയാലും സഹിക്കണം. ബാബയുടെ ശ്രീമതം ഒരിക്കലും ഉപേക്ഷിക്കരുത്.
2)നേരിട്ട് ബാബ
പാവനമാകാനുള്ള ആജ്ഞ നല്കിയിരിക്കയാണ്. അതുകൊണ്ട് ഒരിക്കലും പതിതമാകരുത്.
ഒരിക്കലും ഏതൊരു പാപവും ഒളിപ്പിച്ചു വയ്ക്കരുത്.
വരദാനം :-
ഏകനാമിയും
ഇക്കോണമിയും(ഒന്നിനെ മാത്രം ഓര്മ്മിക്കുന്നവരും മിതവ്യയം ചെയ്യുന്നവരും) എന്ന
പാഠത്തിലൂടെ ചഞ്ചലതയിലും അചഞ്ചലരും ദൃഢതയുള്ളവരുമായി ഭവിക്കട്ടെ.
സമയപ്രമാണം
വായുമണ്ഡലത്തില് അശാന്തിയും ചഞ്ചലതയും വര്ദ്ധിച്ചുവരികയാണ്. അങ്ങനെയുള്ള സമയത്ത്
അചഞ്ചലരും ദൃഢതയുള്ളവരുമായിരിക്കുന്നതിന് വേണ്ടി ബുദ്ധിയുടെ ലൈന് വളരെ
ക്ലിയറായിരിക്കണം. ഇതിനുവേണ്ടി സമയപ്രമാണം ടച്ചിങ്ങ് പവറിന്റെയും ക്യാച്ചിങ്ങ്
പവറിന്റെയും (സൂചനയുടെയും പിടിച്ചെടുക്കുന്നതിന്റെയും ശക്തി) ആവശ്യകതയുണ്ട്. ഇത്
വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി ഏകനാമിയും ഇക്കോണമിയുമുള്ളവരായി മാറൂ. ഏകനാമിയും
ഇക്കോണമിയും ചെയ്യുന്ന കുട്ടികളുടെ ലൈന് ക്ലിയറായിരിക്കുന്നത് കാരണം ബാപ്ദാദയുടെ
നിര്ദ്ദേശം സഹജമായി പിടിച്ചെടുത്ത് ചഞ്ചലതയിലും അചഞ്ചലരും
ദൃഢതയുള്ളവരുമായിരിക്കുന്നു.
സ്ലോഗന് :-
സ്ഥൂലവും
സൂക്ഷ്മവുമായ ആഗ്രഹങ്ങളെ ത്യാഗം ചെയ്യൂ എങ്കില് ഏത് പ്രശ്നങ്ങളെയും നേരിടാന്
സാധിക്കും.
അവ്യക്ത സൂചനകള്:- സ്വയവും
സര്വ്വരെ പ്രതിയും മനസാ ദ്വാരാ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
ഇപ്പോള് മനസാ സേവനത്തിന്റെ
ക്വാളിറ്റിയെ വര്ദ്ധിപ്പിക്കൂ എങ്കില് ക്വാളിറ്റിയുള്ള ആത്മാക്കള് സമീപത്ത് വരും,
ഇതില് ഡബിള് സേവനം അടങ്ങിയിട്ടുണ്ട്-സ്വയത്തിന്റെയും മറ്റുള്ളവരുടെയും.
സ്വയത്തിന് വേണ്ടി വേറെ പ്രയത്നിക്കേണ്ടി വരില്ല. പ്രാലബ്ധം പ്രാപ്തമാണ്,
അങ്ങിനെയുള്ള സ്ഥിതിയുടെ അനുഭവം ഉണ്ടാകും. ഈ സമയത്തിന്റെ ശ്രേഷ്ഠ പ്രാലബ്ധമാണ്-
ڇസദാ സ്വയം സര്വ്വ പ്രാപ്തികളാലും സമ്പന്നമായിരിക്കുക, സമ്പന്നമാക്കുകڈ.