മധുരമായ കുട്ടികളേ -
നിങ്ങളുടെ ഈ ബ്രാഹ്മണകുലം പൂര്ണ്ണമായും വേറിട്ടതാണ്, നിങ്ങള് ബ്രാഹ്മണര്
മാത്രമാണ് നോളേഡ്ജ്ഫുള്, ജ്ഞാനം, വിജ്ഞാനം, അജ്ഞാനം ഇതിനെക്കുറിച്ച് നിങ്ങള്
മനസ്സിലാക്കുന്നു.
ചോദ്യം :-
ഏതു സഹജ പുരുഷാര്ത്ഥത്തിലൂടെ എല്ലാ കാര്യങ്ങളില് നിന്നും നിങ്ങളുടെ മനസ്സിനെ
വേര്പെടുത്താന് സാധിക്കും?
ഉത്തരം :-
ആത്മീയ
ജോലിയില് മാത്രം ശ്രദ്ധിക്കൂ. ആത്മീയ സേവനം കൂടുതല് ചെയ്യുന്നതനുസരിച്ച് മറ്റു
കാര്യങ്ങളില് നിന്നും സ്വതവേ മനസ്സു മാറും. രാജ്യപദവി നേടുന്നതില് മുഴുകും.
എന്നാല് ആത്മീയ സേവനം ചെയ്യുന്നതിനോടൊപ്പം ഏതൊരു രചനയാണോ രചിച്ചിട്ടുള്ളത് ആ
രചനയേയും സംരക്ഷിക്കണം.
ഗീതം :-
ആരാണോ
പ്രിയതമനോടൊപ്പം...
ഓംശാന്തി.
പ്രിയതമന് എന്ന് പറയുന്നത് ബാബയെയാണ്. ഇപ്പോള് കുട്ടികള് ബാബയുടെ മുന്നില്
ഇരിക്കുകയാണ്. സാധു-സന്ന്യാസിയുടെ മുന്നിലല്ല നമ്മള് ഇരിക്കുന്നതെന്ന്
കുട്ടികള്ക്കറിയാം. ബാബ ജ്ഞാന സാഗരനാണ്, ജ്ഞാനത്തിലൂടെയാണ് സദ്ഗതി ലഭിക്കുന്നത്.
ജ്ഞാനം, വിജ്ഞാനം, അജ്ഞാനം എന്ന് പറയാറുണ്ട്. വിജ്ഞാനം അര്ത്ഥം ദേഹീ
അഭിമാനിയാകുക, ഓര്മ്മയുടെ യാത്ര നടത്തുക. ജ്ഞാനം അര്ത്ഥം സൃഷ്ടി ചക്രത്തെ
അറിയുക. ജ്ഞാനം, വിജ്ഞാനം, അജ്ഞാനം ഇതിന്റെ അര്ത്ഥം മനുഷ്യര്ക്കറിയില്ല.
നിങ്ങളിപ്പോള് സംഗമയുഗീ ബ്രാഹ്മണരാണ്. നിങ്ങളുടെ ഈ വ്യത്യസ്തമായ ബ്രാഹ്മണ
കുലത്തെക്കുറിച്ച് ആര്ക്കും അറിയില്ല. ബ്രാഹ്മണര് സംഗമയുഗത്തിലാണുള്ളതെന്ന
കാര്യം ശാസ്ത്രങ്ങളില് ഇല്ല. പ്രജാപിതാ ബ്രഹ്മാവുണ്ടായിരുന്നു, ബ്രഹ്മാവിനെയാണ്
ആദിദേവന് എന്ന് വിളിക്കുന്നതെന്ന് അറിയാം. ആദിദേവി ജഗദംബ ആരാണെന്ന്
ലോകത്തിലുള്ളവര്ക്ക് അറിയില്ല. തീര്ച്ചയായും ബ്രഹ്മാവിന്റെ മുഖവംശാവലി ആയിരിക്കും.
ആദിദേവി ബ്രഹ്മാവിന്റെ പത്നിയല്ല. ദത്തെടുക്കുകയല്ലേ? നിങ്ങള് കുട്ടികളേയും
ദത്തെടുക്കുകയാണ്. ബ്രാഹ്മണരെ ദേവത എന്ന് വിളിക്കില്ല. ഇവിടെ ബ്രഹ്മാവിനും
ക്ഷേത്രമുണ്ട്, അദ്ദേഹവും മനുഷ്യനല്ലേ? ബ്രഹ്മാവിന്റെ കൂടെ സരസ്വതിയും ഉണ്ട്.
ദേവിമാര്ക്കും ക്ഷേത്രങ്ങളുണ്ട്. എല്ലാവരും ഇവിടുത്തെ തന്നെ മനുഷ്യരല്ലേ.
ക്ഷേത്രം ഒരാളുടേതായി ഉണ്ടാക്കിയിരിക്കുന്നു. പ്രജാപിതാവിന് അനേകം പ്രജകളും
ഉണ്ടാകുമല്ലോ. ഇപ്പോള് പ്രജകള് തയ്യാറായിക്കൊണ്ടിരിക്കുന്നു. പ്രജാപിതാ
ബ്രഹ്മാവിന്റെ കുലം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു. ധര്മ്മത്തിലുള്ള
കുട്ടികള് ദത്തെടുക്കപ്പെട്ടവരാണ്. നിങ്ങളെ ഇപ്പോള് പരിധിയില്ലാത്ത ബാബ
ധര്മ്മത്തിലെ മക്കളാക്കിയിരിക്കുന്നു. ബ്രഹ്മാവിനും പരിധിയില്ലത്ത നിങ്ങള്
പേരക്കുട്ടികള്ക്കും സമ്പത്ത് ലഭിക്കുന്നത് ബാബയില് നിന്നാണ്. ജ്ഞാനം
ആര്ക്കുമില്ല. കാരണം ജ്ഞാനസാഗരന് ഒന്നേ ഉള്ളൂ ആ ബാബ വരാത്തിടത്തോളം ആര്ക്കും
സദ്ഗതി ലഭിക്കില്ല. സദ്ഗതിക്കു വേണ്ടി ഇപ്പോള് നിങ്ങള് ഭക്തിയില് നിന്നും
ജ്ഞാനത്തിലേക്കു മാറിയിരിക്കുന്നു. സദ്ഗതിയെന്ന് പറയുന്നത് സത്യയുഗത്തെയാണ്.
കലിയുഗത്തെ ദുര്ഗതി എന്ന് പറയുന്നു, കാരണം രാവണരാജ്യമാണ്. സദ്ഗതിയെ രാമരാജ്യം
എന്നും പറയും. സൂര്യവംശി എന്നും പറയും. സൂര്യവംശി, ചന്ദ്രവംശി എന്നാണ് യഥാര്ത്ഥ
പേര്. കുട്ടികള്ക്കറിയാം നമ്മള് സൂര്യവംശി കുലത്തിലായിരുന്നു. പിന്നീട് 84
ജന്മങ്ങള് എടുത്തു ഈ ജ്ഞാനം ഒരു ശാസ്ത്രങ്ങളിലും കാണാന് സാധിക്കില്ല കാരണം
ശാസ്ത്രങ്ങളെല്ലാം ഭക്തീ മാര്ഗത്തിലേക്കുള്ളതാണ്. അതെല്ലാം നശിച്ചു പോകും. ഇവിടെ
നിന്നും എന്ത് സംസ്ക്കാരം കൊണ്ടുപോകുന്നോ അവിടെ അതെല്ലാം തന്നെ നിര്മ്മിക്കാന്
തുടങ്ങും. രാജപദവിക്കായി നിങ്ങളില് രാജ്യകീയ സംസ്കാരം നിറയുകയാണ്. നിങ്ങള്
രാജ്യം ഭരിക്കും. ശാസ്ത്രജ്ഞര് അതേ രാജധാനിയില് വന്ന് അവര് പഠിച്ച
വിദ്യയനുസരിച്ച് പ്രവര്ത്തിക്കും. സൂര്യവംശി ചന്ദ്രവംശി രാജധാനിയില് വരും.
അവര്ക്ക് സയന്സിന്റെ ജ്ഞാനം മാത്രമേ ഉള്ളൂ. അവര് അവരുടെ സംസ്കാരം കൊണ്ടു പോകും.
അതും സംസ്കാരമാണ്. അവരും പുരുഷാര്ത്ഥം ചെയ്യുകയാണ്. അവരുടെ അടുക്കല് ആ
വിദ്യയാണുള്ളത്. നിങ്ങളുടെ അടുക്കല് മറ്റ് വിദ്യയൊന്നും ഇല്ല. നിങ്ങള് ബാബയില്
നിന്നും രാജ്യം നേടും. ഓരോ ജോലിക്കും അതിന്റേതായ സംസ്ക്കാരമില്ലേ? എന്തെല്ലാം
പ്രശ്നങ്ങളാണ്. എന്നാല് ഏതുവരെ വാനപ്രസ്ഥമാകുന്നില്ലയോ അതുവരെ വീടും-കുടുംബവും
സംരക്ഷിക്കണം. അല്ലെങ്കില് മക്കളെ ആര് സംരക്ഷിക്കും. ഇവിടെ വന്നിരിക്കാന്
കഴിയില്ല. ഇങ്ങനെ പറയാറുണ്ട് ഈ ജോലിയില് മുഴുകുമ്പോള് അതില് നിന്ന് വേറിടാന്
സാധിക്കും. ഒപ്പം തന്നെ രചനയേയും സംരക്ഷിക്കേണ്ടതായുണ്ട്. ശരിയാണ്, ചിലര് നല്ലതു
പോലെ ആത്മീയ സേവനത്തില് മുഴുകുമ്പോള് അവരുടെ മനസ്സ് മാറും. മനസ്സിലാക്കും,
എത്രത്തോളം സമയം ഈ ആത്മീയ സേവനം ചെയ്യുന്നുവോ അത്രയും നല്ലതാണ്. പതിതര്ക്ക്
പാവനമാകാനുള്ള വഴി പറഞ്ഞു തരാനാണ് ബാബ വന്നിരിക്കുന്നത്. അതുകൊണ്ട് കുട്ടികളും
ഈ സേവനം ചെയ്യണം. ഓരോരുത്തരുടേയും കണക്ക് ബാബ നോക്കും. പതീതത്തില് നിന്നും
പാവനമാകാനുള്ള മതമാണ് പരിധിയില്ലാത്ത ബാബ പറഞ്ഞു തരുന്നത്. ബാബ പാവനമാകാനുള്ള
വഴി പറഞ്ഞു തരുന്നു. ബാക്കി കാര്യങ്ങളെല്ലാം നോക്കി നടത്തുക, ഉപദേശം നല്കുക
ഇതെല്ലാം ഇദ്ദേഹത്തിന്റെ (ബ്രഹ്മാവിന്റെ) ജോലിയാണ്. ശിവബാബ പറയുന്നു -
ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും എന്നോടു ചോദിക്കരുത്. പതീതത്തില് നിന്നും
പാവനമാക്കി മാറ്റൂ എന്ന് പറഞ്ഞാണ് നിങ്ങളെന്നെ വിളിച്ചത്. ഞാന് ഈ ബ്രഹ്മാവിലൂടെ
നിങ്ങളെ പാവനമാക്കി മാറ്റുന്നു. ഇദ്ദേഹവും പിതാവാണ് ഇദ്ദേഹത്തിന്റ അഭിപ്രായവും
അനുസരിക്കണം. ശിവബാബ നല്കുന്നത് ആത്മീയ മതം, ഇദ്ദേഹത്തിന്റേത് ഭൗതിക മതം.
ഇദ്ദേഹത്തിനും ഉത്തരവാദിത്വം ഒരുപാടുണ്ട്. ഇദ്ദേഹവും പറയുന്നത് ബാബയുടെ
നിര്ദ്ദേശമാണ് എന്നെ മാത്രം ഓര്മ്മിക്കൂ എന്നുള്ളത്. ബാബയുടെ മതമനുസരിച്ച്
നടക്കൂ. കുട്ടികള്ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്, സ്വയം
എങ്ങനെയെല്ലാമാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം പറഞ്ഞു തരും, ഇദ്ദേഹത്തെ കണ്ടു
പഠിക്കണം. ഇദ്ദേഹം പഠിപ്പിക്കും കാരണം ഇദ്ദേഹം എല്ലാവരേക്കാളും മുന്പിലാണ്.
എല്ലാ കൊടുങ്കാറ്റുകളും ആദ്യം വരുന്നത് ഇദ്ദേഹത്തിന്റെ അടുക്കലാണ്. അതുകൊണ്ട്
ഏറ്റവും വലിയ ശക്തിശാലി ഇദ്ദേഹമാണ്, അതുകൊണ്ടാണ് ഉയര്ന്ന പദവി നേടുന്നത്. മായയും
ശക്തീശാലിയായി യുദ്ധം ചെയ്യുന്നു. ഇദ്ദേഹം ക്ഷണത്തില് സര്വ്വതും ഉപേക്ഷിച്ചു,
ഇദ്ദേഹത്തിന്റെ പാര്ട്ട് ആയിരുന്നു. ബാബ ഇദ്ദേഹത്തിനെക്കൊണ്ടു ചെയ്യിപ്പിച്ചു.
ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും ബാബയല്ലേ. സന്തോഷത്തോടെ ഉപേക്ഷിച്ചു,
സക്ഷാത്കാരം ഉണ്ടായി. ഇപ്പോള് ഞാന് വിശ്വത്തിന്റെ അധികാരിയാകാന് പോകുന്നു.
ചില്ലിക്കാശിനില്ലാത്തവ കൊണ്ട് എന്തു ചെയ്യാനാണ്. വിനാശത്തിന്റെ സാക്ഷാത്കാരവും
ചെയ്യിപ്പിച്ചു. ഈ പഴയ ലോകത്തിന്റെ വിനാശം സംഭവിക്കാന് പോകുകയാണെന്ന്
മനസ്സിലാക്കി. എനിക്ക് വീണ്ടും രാജ്യപദവി ലഭിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്
പെട്ടെന്നെല്ലാം ഉപേക്ഷിച്ചു. ഇനി ബാബ പറയുന്നതനുസരിച്ചു നടക്കണം. ബാബ പറയുന്നു
എന്നെ മാത്രം ഓര്മ്മിക്കൂ. ഡ്രാമയനുസരിച്ച് ഭട്ഠി നടത്തി. ഇത്രയും പേര്
എന്തിനോടിപ്പോകുന്നു എന്ന് മനുഷ്യര്ക്കാര്ക്കും മനസ്സിലായില്ല. ഇദ്ദേഹം സാധു
സന്ന്യാസിയൊന്നുമല്ല. ഇത് വളരെ ലളിതമാണ്, ഇദ്ദേഹം ആരേയും തട്ടിയെടുത്തില്ല.
കൃഷ്ണന് മഹിമയൊന്നുമില്ല. മനുഷ്യര്ക്കാര്ക്കും മഹിമയൊന്നുമില്ല. മഹിമ ഒരു
ബാബക്കു മാത്രമേ ഉള്ളു. ബാബ തന്നെയാണ് സര്വ്വര്ക്കും സുഖം നല്കുന്നത്. നിങ്ങളോടു
സംസാരിക്കുകയാണ്. നിങ്ങളിവിടെ ആരുടെയടുക്കലാണ് വന്നിരിക്കുന്നത്? നിങ്ങളുടെ
ബുദ്ധി അവിടേക്കും (പരംധാമം) പോകും ഇവിടേക്കും(മധുബന്) വരും. എന്തുകൊണ്ടെന്നാല്
അറിയാം ശിവബാബ വസിക്കുന്നത് അവിടെയാണ്. ഇപ്പോള് ഇദ്ദേഹത്തില് വന്നിരിക്കുകയാണ്.
ബാബയില് നിന്നും നമുക്ക് സ്വര്ഗത്തിന്റെ സമ്പത്ത് ലഭിക്കണം. കലിയുഗത്തിന് ശേഷം
സ്വര്ഗം തീര്ച്ചയായും വരും. കൃഷ്ണനും ബാബയില് നിന്നും സമ്പത്ത് എടുത്ത് പോയാണ്
രാജ്യപദവി നേടിയത്, ഇതില് മഹിമയുടെ കാര്യം ഒന്നും തന്നെ ഇല്ല. രാജാവിന്
രാജകുമാരന് ജനിച്ച് പിന്നീട് പഠിച്ച് വലുതായി സിംഹാസനത്തില് ഇരിക്കുന്നതു പോലെ.
ഇതില് മഹിമയോ ചരിത്രമെന്നോ പറയാന് ഒന്നും തന്നെയില്ല. ഉയര്ന്നതിലും ഉയര്ന്നത്
ഒരു ബാബ മാത്രമാണ്. മഹിമയും ആ ഒരാള്ക്ക് മാത്രമാണ്, ഇദ്ദേഹവും(ബ്രഹ്മാബാബ)
ബാബയുടെ പരിചയമാണ് നല്കുന്നത്. ഞാനാണ് പറയുന്നത് എന്ന് ശിവബാബ പറഞ്ഞാലും
മനുഷ്യര് വിചാരിക്കും ഇദ്ദേഹം തന്നെക്കുറിച്ചാണ് പറയുന്നതെന്ന്.
ഇക്കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ, ഭഗവാനെ ഒരിക്കലും
മനുഷ്യനെന്ന് വിളിക്കില്ല. ഭഗവാന് ഒരേ ഒരു നിരാകാരന് മാത്രമാണ്. പരംധാമത്തില്
വസിക്കുന്നു. നിങ്ങളുടെ ബുദ്ധി മുകളിലേക്കും പോകുന്നു പിന്നീട് താഴേക്കും
വരുന്നു.
ബാബ ദൂരെദേശത്തു നിന്നും അന്യദേശത്ത് വന്ന് പഠിപ്പിച്ച് തിരിച്ചു പോകുന്നു. ഞാന്
വരുന്നത് ഒരു സെക്കന്റിലാണെന്ന് സ്വയം തന്നെ പറയുന്നു. സമയമെടുക്കുന്നില്ല.
ആത്മാവും സെക്കന്റില് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരം എടുക്കുന്നു. ആര്ക്കും
കാണാന് സാധിക്കില്ല. ആത്മാവിന് നല്ല സ്പീഡാണ്. സെക്കന്റില് ജീവന്മുക്തി എന്നാണ്
പാടുന്നത്. രാവണരാജ്യത്തെ ജീവന്ബന്ധന രാജ്യം എന്ന് പറയും. കുട്ടി
ജന്മമെടുക്കുമ്പോള് അച്ഛന്റെ സമ്പത്തു ലഭിക്കുന്നു. നിങ്ങളും ബാബയെ
തിരിച്ചറിഞ്ഞു സ്വര്ഗത്തിന്റെ അധികാരിയായി. പിന്നീട് പുരുഷാര്ത്ഥമനുസരിച്ച്
സംഖ്യാക്രമത്തിലുള്ള പദവി ലഭിക്കുന്നു. ബാബ നല്ല രീതിയില് മനസ്സിലാക്കി തരുന്നു,
രണ്ട് പിതാക്കന്മാരുണ്ട്- ഒന്ന് ലൗകിക പിതാവ് മറ്റൊന്ന് പാരലൗകിക പിതാവ്. ദുഃഖം
വരുമ്പോള് സര്വ്വരും ഓര്മ്മിക്കും സുഖത്തില് ആരും ഓര്മ്മിക്കില്ല എന്ന്
പറയാറുണ്ട്. നമ്മള് ഭാരതവാസികള് സുഖം അനുഭവിച്ചിരുന്നപ്പോള്
ഓര്മ്മിച്ചിരുന്നില്ല എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. പിന്നീട് നമ്മള് 84
ജന്മമെടുത്തു. ആത്മാവില് അഴുക്ക് നിറഞ്ഞപ്പോള് ഡിഗ്രി കുറഞ്ഞു. 16 കലാ
സമ്പൂര്ണ്ണതയില് നിന്നും 2 കല കുറഞ്ഞു. മാര്ക്ക് കുറഞ്ഞു പാസ്സായതു കൊണ്ടാണ്
രാമന് ബാണം കാണിച്ചിരിക്കുന്നത്. അല്ലാതെ വില്ലൊന്നും ആരും ഒടിച്ചിട്ടില്ല.
ഇതൊരടയാളമായി കാണിച്ചിരിക്കുകയാണ്. ഇതെല്ലാം ഭക്തീമാര്ഗത്തിലെ കാര്യങ്ങളാണ്.
ഭക്തിയില് മനുഷ്യര് എത്രമാത്രം അലയുന്നു. നിങ്ങള്ക്കിപ്പോള് ജ്ഞാനം ലഭിച്ചതോടെ
അലച്ചിലെല്ലാം അവസാനിച്ചു.
ڇഅല്ലയോ ശിവബാബڈ എന്ന് പറയുന്നതും നിലവിളിയാണ്. അല്ലയോ എന്ന ശബ്ദം നിങ്ങള്
പറയരുത്. ബാബയെ ഓര്മ്മിക്കണം. നിലവിളിച്ചുവെങ്കില് ഭക്തിയുടെ അംശം വന്നു.
ڇഭഗവാനേڈ എന്ന് വിളിക്കുന്നതും ഭക്തിയുടെ ശീലമാണ്. ഭഗവാനേ എന്ന് വിളിച്ച്
ഓര്മ്മിക്കൂ എന്ന് ബാബ ഒരിക്കലും പറഞ്ഞിട്ടില്ല. അന്തര്മുഖിയായി എന്നെ
ഓര്മ്മിക്കൂ. സ്മരിക്കുകയാണെന്ന് പറയേണ്ടതുമില്ല. അതും ഭക്തീമാര്ഗത്തിലെ
അക്ഷരമാണ്. നിങ്ങള്ക്ക് ബാബയുടെ പരിചയം ലഭിച്ചു, ശ്രീമതമനുസരിച്ചു നടക്കൂ.
ലൗകിക കുട്ടി ശരീരധാരീ പിതാവിനെ ഓര്മ്മിക്കുന്നതു പോലെ ബാബയെ ഓര്മ്മിക്കൂ.
ദേഹാഭിമാനത്തിലാണെങ്കില് ഓര്മ്മിക്കുന്നതും ദേഹധാരീ പിതാവിനെ ആയിരിക്കും.
പാരലൗകിക പിതാവ് ദേഹീ അഭിമാനിയാണ്. ഈ ശരീരത്തില് (ബ്രഹ്മാവില്) വരുന്നുവെങ്കിലും
ദേഹാഭിമാനിയാകുന്നില്ല. പറയുന്നു നിങ്ങള്ക്ക് ജ്ഞാനം പറഞ്ഞു തരുന്നതിന് വേണ്ടി
ലോണെടുത്തിരിക്കുകയാണ്. ജ്ഞാനസാഗരനാണെങ്കിലും ജ്ഞാനം എങ്ങനെ നല്കും? ഗര്ഭത്തില്
പ്രവേശിക്കുന്നതു നിങ്ങളാണ്. ഞാന് ഗര്ഭത്തില് പ്രവേശിക്കുന്നില്ല. എന്റെ മതവും
വഴിയും എല്ലാം വ്യത്യസ്തമാണ്. ബാബ ഇദ്ദേഹത്തില് വരുന്നു, ഇക്കാര്യം ആരും
അറിയുന്നില്ല. ബ്രഹ്മാവിലൂടെ സ്ഥാപന എന്ന് പറയുന്നു. എന്നാല് ബ്രഹ്മാവിലൂടെ
എങ്ങനെ സ്ഥാപിക്കുന്നു? പ്രേരണ നല്കുകയാണോ ചെയ്യുന്നത്? ബാബ പറയുന്നു ഞാന്
സാധാരണ ശരീരത്തില് വരുന്നു. സന്ന്യസിക്കുന്നതു കാരണം ഇദ്ദേഹത്തിന് ബ്രഹ്മാവ്
എന്ന് പേര് വരുന്നു. പൊട്ടിപ്പോകുന്നതു കാരണം ഇപ്പോള് ബ്രാഹ്മണരുടെ മാല
തയ്യാറാക്കാന് സാധിക്കില്ല എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഫൈനലില് ബ്രാഹ്മണര്
തയ്യാറാകുമ്പോള് രുദ്രമാലയും തയ്യാറാകും. ശേഷം വിഷ്ണുവിന്റെ മാലയിലേക്ക് പോകും.
മാലയില് വരുന്നതിന് വേണ്ടി ഓര്മ്മിക്കണം. നമ്മള് ആദ്യം സതോപ്രധാനമായിരുന്നു,
ശേഷം സതോ, രജോ തമോയിലേക്കു വന്നു എന്നത് ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്.
ഹം സോ എന്ന ശബ്ദത്തിന്റെ അര്ത്ഥവുമില്ലേ? ഓം ന്റെ അര്ത്ഥം വേറെയാണ്. ഓം അര്ത്ഥം
ആത്മാവ്. അതേ ആത്മാവ് പറയുകയാണ് ഞാന് തന്നെ ദേവതയായി, ക്ഷത്രിയനായി...
മറ്റാളുകള് പറയുന്നു ആത്മാവു തന്നെയാണ് പരമാത്മാവ് എന്ന്. നിങ്ങള് പറയുന്ന ഓം,
ഹം സോ ഈ ശബ്ദങ്ങളുടെ അര്ത്ഥം തീര്ത്തും വേറിട്ടതാണ്. ഞാന് ആത്മാവാണ്, ആത്മാവ്
വര്ണ്ണങ്ങളിലേക്ക് വരുന്നു, ആദ്യം ദേവതയും, ക്ഷത്രിയനുമാകുന്നു. അല്ലാതെ ആത്മാവു
തന്നെ പരമാത്മാവ് അങ്ങനെയല്ല. ജ്ഞാനം പൂര്ണ്ണമായും മനസ്സിലാക്കത്തതു കാരണം
അര്ത്ഥം കുഴപ്പിച്ചു കളഞ്ഞു. അഹം ബ്രഹ്മാസ്മി എന്ന് പറയുന്നതും തെറ്റാണ്. ബാബ
പറയുന്നു ഞാന് രചനയുടെ അധികാരിയാകുന്നില്ല. നിങ്ങളാണീ രചനയുടെ അധികാരിയാകുന്നത്.
നിങ്ങളാണ് വിശ്വത്തിന്റെ അധികാരി ആകുന്നത്. ബ്രഹ്മം തത്വമാണ്. നിങ്ങള്
ആത്മാക്കള് ഈ രചനയുടെ അധികാരിയാകുന്നു. ബാബ ഇപ്പോള് എല്ലാ വേദ ശാസ്ത്രങ്ങളുടേയും
യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കി തരുന്നു. ഇപ്പോള് പഠിക്കണം. നിങ്ങള്ക്ക് ബാബ
പുതിയ പുതിയ കാര്യങ്ങള് മനസ്സിലാക്കി തരുന്നു. ഭക്തി എന്താണ് ഉദ്ദേശിക്കുന്നത്
ജ്ഞാനം എന്താണ് ഉദ്ദേശിക്കുന്നത്. ഭക്തീ മാര്ഗത്തില് ക്ഷേത്രങ്ങള് ഉണ്ടാക്കി,
ജപിച്ചു, തപസ്സു ചെയ്തു, പൈസ പാഴാക്കി കളഞ്ഞു. നിങ്ങളുടെ ക്ഷേത്രങ്ങള്
ഒരുപാടുപേര് കൊള്ളയടിച്ചു. ഇതും നാടകത്തിലുള്ളതാണ്. പിന്നീട് അവരില് നിന്ന്
തന്നെ അതു തിരിച്ചു കിട്ടണം. വാങ്ങുന്നതെത്രയാണെന്ന് നോക്കണം. ദിവസം
ചെല്ലുന്തോറും വര്ദ്ധിച്ചു കൊണ്ടിരിക്കുന്നു. വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്.
അവര് എത്രത്തോളം എടുത്തിട്ടു പോയോ അത്രയും പൂര്ണ്ണമായും തിരിച്ചു തരും. ആര്
നിങ്ങളുടെ പൈസ എടുത്തുവോ അവര്ക്കത് വിഴുങ്ങാന് സാധിക്കില്ല. ഭാരതം അവിനാശി
ഖണ്ഢമല്ലേ? ബാബയുടെ ജന്മദേശമാണ്. ബാബ വരുന്നത് ഇവിടെ തന്നെയാണ്. ബാബയുടെ
ഖണ്ഡത്തില് നിന്നും എന്തെടുത്തുവോ തിരിച്ചു തന്നേ പറ്റൂ. സമയത്ത് തിരിച്ചു
കിട്ടുന്നത് എങ്ങനെയാണെന്ന് കണ്ടോളൂ. ഇക്കാര്യങ്ങളെല്ലാം നിങ്ങള്ക്കറിയാം.
വിനാശം എപ്പോള് വരുമെന്ന് അവര്ക്കറിയില്ല. ഗവണ്മെന്റും ഇക്കാര്യം
അംഗീകരിക്കില്ല. കടം വാങ്ങിക്കൊണ്ടേയിരിക്കുന്നു, ഡ്രാമയില് ഇതും ഉള്ളതാണ്.
മടക്കി തരികയാണ്. നമ്മുടെ രാജധാനിയില് നിന്നും കൊണ്ടുപോയ പൈസ തിരിച്ചു
തരികയണെന്ന് നിങ്ങള്ക്കറിയാം. നിങ്ങള്ക്ക് ഒരു കാര്യത്തെക്കുറിച്ചും ചിന്തയില്ല.
ബാബയെ ഓര്മ്മിക്കുന്നതിനെക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ. ഓര്മ്മിക്കുമ്പോള്
മാത്രമാണ് പാപം ഭസ്മമാകുന്നത്. ജ്ഞാനം വളരെ സഹജമാണ്, പിന്നീട് ഓരോരുത്തരും
പുരുഷാര്ത്ഥം ചെയ്യുന്നതിനനുസരിച്ചായിരിക്കും. ശ്രീമതം ലഭിച്ചു കൊണ്ടിരിക്കുന്നു,
അവിനാശി സര്ജനില് നിന്നും ഓരോ കാര്യത്തിലും നിര്ദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.
ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എത്ര
സമയം ലഭിക്കുന്നോ ഈ ആത്മീയ സേവനം ചെയ്യണം. ആത്മീയ സേവനത്തിന്റെ സംസ്കാരം
കൊണ്ടുവരണം. പതീതരെ പാവനമാക്കുന്നതിന്റെ സേവനം ചെയ്യണം.
2) അന്തര്മുഖിയായി ബാബയെ
ഓര്മ്മിക്കണം. വായ കൊണ്ട് ശബ്ദം ഉണ്ടാക്കരുത്. ബാബക്ക് അഹങ്കാരമില്ലാത്തതു പോലെ
നിരഹങ്കാരിയാകണം.
വരദാനം :-
മനസാ
സങ്കല്പം അഥവാ ഭാവനയിലൂടെ ശ്രേഷ്ഠ തരംഗങ്ങളുടെ സുഗന്ധം വ്യാപിപ്പിക്കുന്ന
ശിവശക്തി കംബയിന്റ് ആയി ഭവിക്കൂ.
ഏതുപോലെ ഇക്കാലത്ത് സ്ഥൂല
സുഗന്ധങ്ങളുടെ സാധനങ്ങളിലൂടെ റോസാപ്പൂ, ചന്ദനം തുടങ്ങിയ വിഭിന്ന പ്രകാരത്തിലെ
സുഗന്ധം വ്യാപിപ്പിക്കുന്നു, അതുപോലെ താങ്കള് ശിവശക്തി കംമ്പയിന്റ് ആയി മനസ്സാ
സങ്കല്പം അഥവാ മനോഭാവനയിലൂടെ സുഖശാന്തി, സ്നേഹം, ആനന്ദം തുടങ്ങിയ സുഗന്ധം
വ്യാപിപ്പിക്കൂ. ദിവസവും അമൃതവേളയില് വിഭിന്ന ശ്രേഷ്ഠ തരംഗങ്ങളുടെ
വെള്ളച്ചാട്ടംപോലെ ആത്മാക്കളുടെ മേല് പനിനീര് തളിക്കൂ... കേവലം സങ്കല്പത്തിന്റെ
ഓട്ടോമാറ്റിക്ക് സ്വിച്ച് ഓണ് ചെയ്യൂ... അപ്പോള് വിശ്വത്തില് ഉള്ള അശുദ്ധ
ഭാവനകളുടെ ദുര്ഗന്ധം സമാപ്തമാകും.
സ്ലോഗന് :-
സുഖദാതാവിലൂടെ സുഖത്തിന്റെ ഭണ്ഡാരം പ്രാപ്തമാവുക - ഇതാണ് ബാബയുടെ സ്നേഹത്തിന്റെ
അടയാളം
അവ്യക്ത സൂചന:- കംബയിന്റെ
രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.
എത്രമാത്രം ശക്തികള്ക്ക്
ശക്തിയുണ്ടോ അത്രയും പാണ്ഡവര്ക്കും വിശാല ശക്തിയുണ്ട്. അതുകൊണ്ട് ചതുര്ഭുജരൂപം
കാണിച്ചിരിക്കുന്നു. ശക്തികളുടേയും, പാണ്ഡവരുടേയും ഒരുമിച്ചുള്ള രൂപത്തിലൂടെ
തന്നെയാണ് വിശ്വസേവനത്തിന്റെ കാര്യത്തില് സഫലത പ്രാപ്തമാകുന്നത്. അതുകൊണ്ട് സദാ
പരസ്പരം സഹയോഗിയായി ഇരിക്കൂ. ഉത്തരവാദിത്വത്തിന്റെ കിരീടം സദാ ധരിച്ചിരിക്കണം.