ബാബയുടെയും സർവ്വരുടെയും
പ്രിയപെട്ടവരാകുന്നതിനായി സന്തുഷ്ടമണിയായി, എല്ലാ സാഹചര്യങ്ങളുടെയും സ്വാധീനത്തിൽ
നിന്ന് മുക്തനായിരിക്കുക.
ഇന്ന്, നാനാഭാഗത്തുമുള്ള
സന്തുഷ്ട ആത്മാക്കളെയാണ് കാണുന്നത്.സന്തുഷ്ട മണികൾ അവരുടെ രത്നങ്ങളുടെ പ്രകാശം
നാലുഭാഗത്തും പരത്തുന്നു. സന്തുഷ്ടമായിരിക്കുന്നതാണ് ഏറ്റവും വലിയ അവസ്ഥ.
എപ്പോഴും സന്തുഷ്ടരായിരിക്കുന്നവരെ എല്ലാവരും സ്നേഹിക്കുന്നു. ബാബയ്ക്കും
പ്രീയപെട്ടവരാണ്, സർവ്വ പ്രാപ്തികളും ഉള്ളവർക്ക് മാത്രമേ സന്തുഷ്ടരായിരിക്കാൻ
കഴിയൂ.സന്തുഷ്ടതയാണ് പ്രാപ്തികളുടെ അടിസ്ഥാനം, അതിനാൽ, അത്തരം ആത്മാക്കൾ എല്ലാ
ബ്രാഹ്മണ ആത്മാക്കൾക്കും പ്രീയപെട്ടവരാണ്. സർവ്വ പ്രാപ്തികളുടെ അർത്ഥമാണ് സദാ
സന്തുഷ്ടത. സന്തുഷ്ട ആത്മാവിന്റെ സ്വാധീനം അന്തരീക്ഷത്തിൽ ഉണ്ട്, സർവ്വ
പ്രാപ്തികൾ പരമാത്മാവിന്റെ ദാനമാണ്. പരമപിതാവിൽ നിന്ന് എല്ലാ ശക്തികളും എല്ലാ
ഗുണങ്ങളും എല്ലാ ഖജനാവുകളും ലഭിച്ച ആത്മാവ് സദാ സന്തുഷ്ടമായിരിക്കുന്നു.
സന്തുഷ്ടനായ ആത്മാവിന്റെ അവസ്ഥ എല്ലായ്പ്പോഴും പുരോഗമനപരമാണ്. സാഹചര്യങ്ങൾക്ക്
ഒരു സന്തുഷ്ടനായ ആത്മാവിനെ സ്വാധീനിക്കാൻ കഴിയില്ല, കാരണം സന്തുഷ്ടത ഉള്ളിടത്ത്,
എല്ലാ ശക്തികളും എല്ലാ ഗുണങ്ങളും സ്വതവേ വരുന്നു. ഒരു സന്തുഷ്ടത അനേകം ഗുണങ്ങളെ
ഉൾക്കൊള്ളുന്നു. അതിനാൽ, എല്ലാവരും സ്വയം ചോദിക്കണം, 'ഞാൻ എപ്പോഴും സന്തുഷ്ടനായ
ആത്മാവാണോ!' സംതൃപ്തനായ ആത്മാവ് എല്ലായ്പ്പോഴും സർവരുടെയും ബാബയുടെയും സമീപ
സ്ഥിതിയിലിരിക്കുന്നു. എന്നാൽ ഈ സ്ഥിതിയിലിരിക്കാൻ, സാക്ഷിദൃഷ്ടാവിന്റെ അവസ്ഥ
വേണം, ത്രികാലദർശി അവസ്ഥ വേണം. ത്രികാലദർശി എന്നാൽ ഓരോ കാര്യത്തിന്റെയും മൂന്ന്
കാലങ്ങളെയും മനസിലാക്കി കർമ്മം ചെയ്യുന്നവർ. ഇതിന്, രണ്ട് കാര്യങ്ങൾ
അത്യാവശ്യമാണ്. ആ രണ്ട് കാര്യങ്ങൾ സംബന്ധങ്ങളും സമ്പത്തുമാണ്. സംബന്ധങ്ങൾ
അവിനാശിയാണ്, സമ്പത്തും അവിനാശിയാണ്. അവിനാശിയായ ബാബയിലൂടെയാണ് ഇത്
പ്രാപ്തമാകുന്നത്. അവിനാശിയായ സമ്പത്തും സംബന്ധങ്ങളും പ്രാപ്തമാകുമ്പോൾ, ആത്മാവ്
എപ്പോഴും സന്തുഷ്ടവും ബാബയുടെയും സർവ്വ ആത്മാക്കളുടെയും പ്രീയപെട്ടവരുമാകുന്നു.
മായയുടെ രൂപത്തിൽ ഏത് സാഹചര്യം ഉണ്ടായാലും പരിഭ്രാന്തരാകുന്നില്ല. മിക്കി
മൗസിന്റെ ഒരു കളി പരിധിയില്ലാത്ത സ്ക്രീനിൽ കളിക്കുന്നതായി അവർക്ക് തോന്നുന്നു.
അസ്വസ്ഥരാകുന്നില്ല, മിക്കി മൗസിന്റെ കളി കണ്ട് അവർ ആസ്വദിക്കുന്നു. മായയുടെ
വ്യത്യസ്ത രൂപങ്ങളെ അവർ വ്യത്യസ്ത മിക്കി മൗസുകളുടെ രൂപങ്ങളായി അനുഭവം
ചെയ്യുന്നു. ബാബയിലൂടെ എല്ലാവരും അത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടതുണ്ട്, അത്
അനുഭവിച്ചിട്ടുമുണ്ട്.
ബാപ്ദാദ കാണുന്നു, അത്തരം
നിർഭയരും ഏകാഗ്രബുദ്ധിയുള്ളവരുമായ വിജയികളായ ആത്മാക്കൾ, ഒരു സാഹചര്യത്തിലും
പതറുന്നില്ല. എല്ലാ കുട്ടികളിലും ബാബയുടെ ശുഭ ആഗ്രഹമാണ്, ഓരോ കുട്ടിയും എപ്പോഴും
വിജയിയായി ബാബയ്ക്ക് തന്റെ വിജയത്തിന്റെ സ്വരൂപം കാണിച്ചുകൊടുക്കണം, അതിനാൽ
ഓരോരുത്തരും സ്വയം ചോദിക്കണം, ഞാൻ ആരാണ്? ബാപ്ദാദ നേരത്തെ നിങ്ങളോട്
പറഞ്ഞിട്ടുണ്ട്, സമയമനുസരിച്ച് ഇപ്പോൾ ബ്രാഹ്മണ നിഘണ്ടുവിൽ നിന്ന് 'ചിലപ്പോൾ'
എന്ന വാക്ക് ഒഴിവാക്കുക. ബാബയിൽ നിന്ന് എന്നെന്നേക്കുമായി സമ്പത്ത് നേടണമെങ്കിൽ,
എല്ലാ പ്രാപ്തികളും സദാ ലഭിക്കണം, കാരണം ബാബയുടെ ഹൃദയത്തിലെ പ്രതീക്ഷകൾ
പൂർത്തികരിക്കുന്ന ആശയുടെ ദീപങ്ങളാണ്. അവരുടെ സങ്കല്പത്തിൽ പോലും 'ചിലപ്പോൾ'
എന്ന വാക്ക് വരരുത്, കാരണമെന്ത്? സദാ ബാബയുടെ കൂടെയാണ്, ബാബയുടെ കൂട്ടുകാരാണ്.
കൂടെ നിൽക്കുന്നവരും, കൂട്ടുകാരുമായി വിശ്വപരിവർത്തനത്തിന്റെ കാര്യം
ചെയ്യുന്നവരാണ്. അപ്പോൾ പറയൂ, ബാപ്ദാദയിൽ നിന്ന് ഈ സദാ എന്ന വരദാനം
പ്രാപ്തമാക്കിയല്ലോ, അല്ലേ! ഓരോ കുട്ടിയും ജനിക്കുമ്പോൾ തന്നെ, ബാപ്ദാദ സദാ
എല്ലാ കുട്ടികൾക്കും ഈ വരദാനം നൽകുന്നു സദാ യോഗിയായിരിക്കട്ടെ, സദാ
പവിത്രമായിരിക്കട്ടെ. ആ വരദാനത്തിലൂടെ ലഭിക്കുന്ന പ്രാപ്തികൾ സദാ
കാലത്തേയ്ക്കുള്ളതാണ്, കുറച്ചു കാലത്തേക്ക് അല്ല. അതിനാൽ, എല്ലാ കുട്ടികളും സദാ
കാലത്തെ അധികാരികളാണ്, കാരണം ബാബയ്ക്ക് എല്ലാ കുട്ടികളോടും,അത് അവസാനത്തെ
കുട്ടിയാണെങ്കിലും ഹൃദയത്തിൽ നിന്നുള്ള സ്നേഹമുണ്ട്, കാരണം ജ്ഞാനികളെന്ന്
കരുതുന്ന മഹാന്മാർക്ക് പോലും ബാബയെ തിരിച്ചറിയാൻ കഴിഞ്ഞില്ല, പക്ഷേ ബാപ്ദാദയുടെ
അവസാനത്തെ കുട്ടിയും ബാബയെ തിരിച്ചറിഞ്ഞു. ഹൃദയത്തിൽ നിന്ന് പറയുന്നു, 'എന്റെ
ബാബ', അതുകൊണ്ടാണ് ബാബയ്ക്ക് എല്ലാ കുട്ടികളോടും അവിനാശിയായ സ്നേഹം ഉള്ളത്,
അതുകൊണ്ട് എല്ലാ കുട്ടികൾക്കും പിതാവിന്റെ വരദാനം ഉണ്ട്. കുട്ടികൾ
സംഖ്യാക്രമത്തിലാണെങ്കിലും, ബാപ്ദാദ എല്ലാ ദിവസവും ഒരേ സമയം ഒരേ വരദാനം എല്ലാ
കുട്ടികൾക്കും ഒരുമിച്ച് നൽകുന്നു. ബാപ്ദാദയുടെ ഓരോ കുട്ടിയും
സംഖ്യാക്രമത്തിലായിരിക്കാം, പക്ഷേ 'എന്റെ ബാബ' എന്ന് പറയുന്നതിലൂടെ എല്ലാ ദിവസവും,
വരദാനത്തിന്റെ അധികാരിയാകുന്നു. എല്ലാ കുട്ടികളും, അവർ എവിടെ ജീവിച്ചാലും
ഇന്ത്യയിലോ വിദേശത്തോ വരദാനങ്ങൾ എല്ലാവർക്കും ഒരു ബാപ്ദാദയിൽ നിന്ന് ലഭിക്കുന്നു,
വരദാനം പ്രാപ്തമാക്കി സന്തോഷിക്കുന്നു. എന്നിരുന്നാലും, രണ്ട് തരം കുട്ടികളുണ്ട്.
ഒരു കൂട്ടർ വരദാനം കണ്ട് തീർച്ചയായും സന്തോഷിക്കുന്നുണ്ട്, എന്നാൽ വരദാനം കണ്ട്
ഇത് എന്റെ വരദാനമാണ് എന്ന് സന്തോഷിക്കുകയും വർണ്ണിക്കുകയും മാത്രം ചെയ്യാതെ
അതിനെ ഫലത്തിലേക്ക് കൊണ്ടുവരുന്നു, വരദാനം പ്രയോജനപ്പെടുത്തുകയും അതിന്റെ ഫലം
ഉണ്ടാക്കുകയും ചെയ്യുന്നു. വിത്ത് ഉണ്ട്, പക്ഷേ വിത്തിനെ ഫലമാക്കുന്നില്ലെങ്കിൽ,
സന്തോഷിക്കുക മാത്രമേയുള്ളൂ. വരദാനത്തിൽ നിന്ന് ഫലം ഉണ്ടാക്കുന്നതിനായി,ഏതൊരു
വിത്തിനും ഫലം ഉണ്ടാക്കാൻ, അതിന് വെള്ളവും സൂര്യപ്രകാശവും ആവശ്യമാണ്, അപ്പോൾ
മാത്രമേ അത് ഫലം ഉണ്ടാകൂ. അതിനാൽ, ഓരോ കുട്ടിക്കും വരദാനത്തിന്റെ ഫലം
ഉണ്ടാക്കുന്നതിനായി, അത് വർധിപ്പിക്കുന്നതിനായി, വരദാനത്തിന്റെ ഫലത്തിലൂടെ
അഭിവൃദ്ധി ഉണ്ടാക്കുന്നതിനായി, ഇവിടെയും, ബാബ പറയുന്നു, വരദാനത്തിന്റെ ഫലം
കിട്ടുന്നതിനായി ആവർത്തിച്ച് വരദാനം സ്മൃതിയിൽ കൊണ്ടുവരിക. സ്മൃതിസ്വരൂപസ്ഥിതിയിൽ
സ്ഥിതി ചെയ്യൂ. ആവർത്തിച്ച് ഓർമ്മിക്കുകയല്ല, പക്ഷെ ഇതാണ് വെള്ളം ഒഴിക്കുക,
സ്വരൂപത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെയിൽ നൽകുക. ഫലം ഉണ്ടാക്കുന്നതിലൂടെ
നിങ്ങളുടെയുള്ളിലും ധാരാളം ശക്തി നിറയുന്നു, മറ്റുള്ളവർക്കും ആ ഫലത്തിലൂടെ
ശക്തിയുടെ അനുഭവം ചെയ്യിപ്പിക്കാൻ കഴിയും.
ബാപ്ദാദ ഇപ്പോൾ എന്താണ്
ആഗ്രഹിക്കുന്നത്? കാരണം ബാപ്ദാദ കുറച്ചു കാലമായി സമയത്തെക്കുറിച്ച്
മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ കുട്ടികളുടെയും പഠനഫലങ്ങൾക്കുള്ള സമയം
പെട്ടെന്ന് വരും, ഇതിനായി എപ്പോഴും സദാ തയ്യാറായിരിക്കുക. അതേസമയം, പറക്കുന്ന
ഘട്ടത്തിൽ ഇപ്പോൾ തീവ്രമായ പുരുഷാർത്ഥത്തിനുള്ള സമയമാണെന്ന് സൂചനയും ബാപ്ദാദ
നൽകുന്നുണ്ട്. നിങ്ങൾ നടക്കുകയല്ല, പറക്കുകയാണ്. നിങ്ങളുടെ ദിനചര്യ സാധാരണ
രീതിയിൽ ചെലവഴിക്കുക; ഇപ്പോൾ ആ സാധാരണ പുരുഷാർത്ഥത്തിനുള്ള സമയം പോയി. അതിനാൽ,
ഓരോ സെക്കൻഡും, ഓരോ സങ്കല്പവും പരിശോധിക്കാൻ ബാപ്ദാദ ഒരു സൂചന നൽകുകയാണ്.
ഉദാഹരണത്തിന്, നിങ്ങൾ തീവ്രപുരുഷാർത്ഥം ചെയ്യാതെ ഒരു മണിക്കൂർ സാധാരണ
പുരുഷാർത്ഥത്തിൽ തുടരുകയാണെങ്കിൽ, പെട്ടെന്ന് ആ ഒരു മണിക്കൂറിൽ, അവസാന
പരീക്ഷയ്ക്കുള്ള സമയം വന്നാൽ, അന്തിമ ചിന്ത നിങ്ങളുടെ സ്വഗതി നിർണ്ണയിക്കുന്നു.
ആ ഒരു മണിക്കൂർ സാധാരണ പുരുഷാർത്ഥം എത്രത്തോളം ദോഷം ചെയ്യും! അതുകൊണ്ട്,
ബാപ്ദാദ ഓരോ കുട്ടിക്കും, ഓരോ ചിന്തയ്ക്കും, ഓരോ സെക്കൻഡിനും, സമയത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച് സൂചന നൽകുകയാണ്. പ്രശ്നങ്ങളുടെ സമയത്ത് അചഞ്ചലനായി
ഇരിക്കാനുള്ള പുരുഷാർത്ഥം തീവ്രപുരുഷാർത്ഥം ചെയ്യുന്ന ഒരാൾക്ക് മാത്രമേ കഴിയൂ.
ഒരു സാധാരണ പുരുഷാർത്ഥി എപ്പോഴും തയ്യാറായി നിൽക്കാൻ സമയമെടുക്കും, ബാപ്ദാദ
പറഞ്ഞിട്ടുണ്ട്, ഒരു സെക്കൻഡിൽ ഒരു ബിന്ദു അതായത് പൂർണ്ണവിരാമം എന്നാണ്.
തീവ്രപുരുഷാർത്ഥം ഇല്ലെങ്കിൽ എന്ത് സംഭവിക്കും? നിങ്ങൾ അനുഭവമുള്ളവരാണ്.
പൂർണ്ണവിരാമത്തിന് പകരം ഒരു ചോദ്യചിഹ്നം ആകില്ലലോ! ബിന്ദുവിടാൻ വളരെ എളുപ്പമാണ്,
ചോദ്യം വളരെ സങ്കീർണ്ണവുമാണ്. പൂർണ്ണവിരാമം ഒരു പൂർണ്ണവിരാമമായിരിക്കണം. ഒരു
കോമ പോലും ഉണ്ടാകരുത്, ഒരു അത്ഭുതചിഹ്നം പോലും ഉണ്ടാകരുത്. എന്തുചെയ്യണമെന്ന്
ചിന്തിക്കാൻ പോലും സമയമുണ്ടാകില്ല. അതിനാൽ, ഇത്രയും വേഗത്തിൽ പുരുഷാർത്ഥം
ചെയ്യുന്നതാണ് പരീക്ഷ പാസാകാനുള്ള ഏക മാർഗമെന്നു ഒരു കുട്ടിക്കും ചിന്തിക്കാൻ
കഴിയില്ല.
ബാപ്ദാദ കാണുന്നുണ്ട്
ഇപ്പോഴും, കാരണങ്ങളില്ലാതെ, എന്തുകൊണ്ട്, എന്ത്, എങ്ങനെ, ഇങ്ങനെ... തുടങ്ങിയ
ചോദ്യങ്ങൾ ചില കുട്ടികളുടെ ദൈനംദിന ചാർട്ടുകളിൽ കാണപ്പെടുന്നുണ്ട്. പലരുടെയും
ചാർട്ടുകളിൽ ബാപ്ദാദ കണ്ടിട്ടുണ്ട്, വ്യർത്ഥ ചിന്തകളുടെ തരംഗം
സമയമെടുക്കുന്നുവെന്നും, വ്യർത്ഥത്തിന്റെ വേഗത വളരെ വേഗത്തിലായതിനാൽ ഒരു സാധാരണ
ചിന്തയ്ക്ക് ഒരു മണിക്കൂറും വേഗത്തിലുള്ള ചിന്തയ്ക്ക് ഒരു മിനിറ്റും എടുക്കുന്നു,
അതുകൊണ്ടാണ് ഇന്ന്, എല്ലാവരാലും സ്നേഹിക്കപ്പെടുന്ന, ബാപ്ദാദയാൽ
സ്നേഹിക്കപ്പെടുന്ന, സന്തുഷ്ട ആത്മാക്കൾ ആരൊക്കെയാണ്? സന്തുഷ്ട ആത്മാവിന്റെ
സങ്കല്പത്തിലും, എന്തുകൊണ്ട്, എന്ത് എന്നതിന്റെ ഭാഷ അവരുടെ സ്വപ്നങ്ങളിൽ പോലും
വരില്ല, കാരണം ആ ആത്മാവിന് മൂന്ന് പ്രത്യേക കാര്യങ്ങൾ, മൂന്ന് ബിന്ദുക്കൾ
ഓർമ്മയുണ്ടായിരിക്കുംആത്മാവ്, പരമാത്മാവ്, ഡ്രാമ, മൂന്നുമാണ് സമയത്തിന്
കാര്യത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്. കാരണം അത്തരം സമയങ്ങളിൽ, സർവ്വ ശക്തികളുടെ
ഖജനാവ് ആവശ്യമാണ്, മാസ്റ്റർ സർവ്വ ശക്തിവാൻ ഏത് സമയത്ത് ഏത് ശക്തിയക്കു
നിർദ്ദേശം നൽകുന്നുവോ അത് ഹാജരാകണം. ആവശ്യമുള്ളത് സഹനശക്തിയും, വരുന്നത്
നേരിടാനുള്ള ശക്തിയുമാണ്. ശക്തിയുണ്ട്, പക്ഷേ ആ സമയത്ത് അത് ഉപയോഗശൂന്യമാണ്.
അപ്പോൾ സർവ്വ ഖജനാവുകളുടെയും താക്കോൽ മൂന്ന് ബിന്ദുക്കളാണ് നിങ്ങൾ, ബാബ, ഡ്രാമ.
ബാപ്ദാദയ്ക്ക് ഒരു
സങ്കല്പമുണ്ട്,പറയട്ടെ? നിങ്ങൾ അത് ചെയ്യണം. അത് ചെയ്യാൻ തയ്യാറുള്ളവർ കൈകൾ
ഉയർത്തുക. നിങ്ങൾ അത് ചെയ്യണം. നിങ്ങൾ കൈകൾ ഉയർത്തുന്നു. നിങ്ങൾ മനസ്സിന്റെ
കൈകളാണോ ഉയർത്തുന്നത് അതോ ശരീരത്തിന്റെ കൈകളാണോ ഉയർത്തുന്നത്? മനസ്സിന്റെ കൈ
ഉറച്ചതാണ്. സമയത്തിനനുസരിച്ച് ഓരോ കുട്ടിയിലും ബാപ്ദാദയ്ക്ക് ഈ ശുഭമായ
പ്രതീക്ഷയുണ്ട് 15 ദിവസത്തിനുശേഷം നിങ്ങൾ വീണ്ടും ബാബയെ കാണും. അതിനാൽ, ഈ 15
ദിവസങ്ങളിൽ, ഒരു പരീക്ഷണത്തിനായി ഈ പ്രത്യേക പരിശീലനം ചെയ്യുക. സദാ വേണ്ടതാണ്,
പക്ഷേ 15 ദിവസത്തേക്ക് ഒരു പരീക്ഷണം നടത്തുക, നിങ്ങളുടെ ബന്ധപ്പെട്ട
കേന്ദ്രങ്ങളെയും കൊണ്ട് ചെയ്യിപ്പിക്കണം, ചുറ്റിനടന്ന് ഗൃഹപാഠം
ചെയ്യുന്നുണ്ടോയെന്നു അവരെ വിളിച്ച് ഓർമ്മിപ്പിക്കണം. ഗൃഹപാഠം എന്താണ്? വളരെ
എളുപ്പമാണ്. എല്ലാവരും വ്യത്യസ്ത സാഹചര്യങ്ങളെ മറികടക്കുന്നുണ്ട്, എന്നാൽ ഈ 15
ദിവസത്തേക്ക്, എല്ലാവരും അവരുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും
കുറഞ്ഞത് 80 ശതമാനമെങ്കിലും മാർക്ക് നേടണം. എന്നിട്ടും, ബാപ്ദാദ നിങ്ങൾക്ക് 20
ശതമാനം വരെ അനുവദിക്കുന്നുണ്ട്. അത് സമ്മതമാണോ? സമ്മതമാണോ? നൽകട്ടെ. ഈ ജോലി
നൽകട്ടേ. ശരി, 15 ദിവസം. മായയും കേൾക്കുന്നുണ്ട്. കാര്യങ്ങൾ വരും, കാര്യങ്ങൾ
നോക്കരുത്, പാസ്സാകണം, ഇത് ഓർമ്മ വേണം. 15 ദിവസം എന്നത് വലിയ കാര്യമല്ല, പക്ഷേ
സത്യമായ ഹൃദയവും ശുദ്ധമായ ഹൃദയത്തോടെ സ്വപ്നത്തിലും സങ്കല്പത്തിലും വാക്കുകളിലും
പ്രവൃത്തികളിലും, പാസ്സായി കാണിക്കണം. അത് സാധ്യമാണോ? അത് സാധ്യമാണോ? ടീച്ചേർസ്,
അത് സാധ്യമാണോ എന്ന് പറയൂ? 15 ദിവസം ഒന്നുമല്ല, പക്ഷേ ബാപ്ദാദയുടെ പരീക്ഷണത്തിന്
പറയുകയാണ്, ഒരു സങ്കല്പം പോലും പാഴാകുന്നില്ല, ഒരു യുദ്ധമല്ല, വിജയിയാകണം. 15
ദിവസാം പൂർണ്ണ വിജയി. അത് ബുദ്ധിമുട്ടാണോ എളുപ്പമാണോ? ഇത് എളുപ്പമാണോ, കൈകൾ
ഉയർത്തുക. ഇത് എളുപ്പമാണ്? ബാപ്ദാദ ഈ 15 ദിവസങ്ങളുടെ ഫലം നോക്കും. പിന്നീട് അത്
മുന്നോട്ടു നീട്ടും. 15 ദിവസം ആർക്കും ചെയ്യാൻ കഴിയും! അല്ലേ? ചെയ്യാൻ
കഴിയുമല്ലോ! മധുബനിൽ നിന്നുള്ളവർ, മധുബനിലുള്ളവർ കൈകൾ ഉയർത്തുക.
മധുബനിലുള്ളവരാണ് ഈ മുന്നിൽ ഇരിക്കുന്നത്.വളരെ നന്നായി. വിദേശികളോ ഇന്ത്യക്കാരോ,
എല്ലാവരും ചെയ്യണം. ഗ്രാമങ്ങളിൽ നിന്നോ വലിയ നഗരങ്ങളിൽ നിന്നോ ആകട്ടെ, എല്ലാവരും
15 ദിവസത്തെ റെക്കോർഡ് സൂക്ഷിക്കണം. എന്ത്,എന്തുകൊണ്ട് എന്ന ചോദ്യം വരരുത്.
എന്ത് ചെയ്യാനാണ്, സാഹചര്യം അങ്ങനെയാണ് എന്ന് പറയരുത്. 80% നേടണം. എന്നിട്ടും,
ബാപ്ദാദ അത് ലഘൂകരിക്കുന്നു, 20% കളയുന്നു. കാരണം, മുന്നോട്ട് പോകുമ്പോൾ,
ഇടയിലെല്ലാം മായ അശ്രദ്ധയും അലസതയും കൊണ്ടുവരുന്നു,രാജകീയ ആലസ്യം, ഇതായിരുന്നു,
ഇതായിരുന്നു, ഈ രാജകീയആലസ്യം, അശ്രദ്ധ, ഇത് തീവ്ര പുരുഷാർത്ഥത്തിൽ കുറവ്
ഉണ്ടാക്കുന്നുവെന്നു ബാപ്ദാദ കണ്ടു. കാരണം ഇപ്പോൾ ബാപ്ദാദ എത്ര
വിദ്യാർത്ഥികളുണ്ടോ, ഓരോ വിദ്യാർത്ഥികളെയും, ആദ്യം 15 ദിവസം പരിശീലിപ്പിച്ച്
കുറച്ച് സമയത്തേക്ക് ഈ അഭ്യാസം ചെയ്യിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനായി
എല്ലാവരെയും കൈ ഉയർത്തിപ്പിക്കുന്നു, എപ്പോഴും തയ്യാറാണെങ്കിൽ എല്ലാവർക്കും കൈകൾ
ഉയർത്താൻ കഴിയും.ഇതിനായി വളരെക്കാലത്തെ അഭ്യാസം ആവശ്യമാണ്. അതുകൊണ്ടാണ് ഈ ചെറിയ
അഭ്യാസം ചെയ്യിപ്പിക്കുന്നത്. ശരി.
ആദ്യമായി എത്ര പേർ വന്നു,
എഴുന്നേറ്റു നിൽക്കൂ: നന്നായിട്ടുണ്ട്,
ബാപ്ദാദയുടെ മുന്നിൽ വരുന്ന ദിവസം നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. ബാബയുടെ
ദൃഷ്ടി കുട്ടികളുടെ മേലും കുട്ടികളുടെ ദൃഷ്ടി ബാബയുടെ മേലും പതിഞ്ഞു. ഒരുപാട്
അഭിനന്ദനങ്ങൾ. നല്ലത്. കേക്ക് ഇല്ല, പക്ഷേ സന്തോഷത്തിന്റെ കേക്ക് കഴിക്കൂ.
നന്നായിട്ടുണ്ട്, നിങ്ങൾ ഇപ്പോൾ വൈകിയാണ് വന്നത്, പക്ഷേ നിങ്ങൾക്ക് വേഗത്തിൽ
പോയി മുൻപിലുള്ള നമ്പർ നേടാം. അതുകൊണ്ട്, ബാപ്ദാദയുടെയും നിങ്ങളുടെ എല്ലാ
സഹോദരീസഹോദരന്മാരുടെയും, അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. അവസാനം വരുന്നയാൾക്ക് പോലും
വേഗത്തിൽ പോയി ആദ്യ വരിയിൽ വരാൻ കഴിയുമെന്നതിന് ഇത് ഉദാഹരണം ആകും. നല്ലത്.
നാലുഭാഗത്തും ബാപ്ദാദയുടെ
പ്രതീക്ഷകൾ പൂർത്തിയാക്കുന്ന ആശയുടെ ദീപങ്ങൾക്ക്, എന്തുകൊണ്ട്, എന്ത് എന്നതിന്റെ
ഭാഷയിൽ നിന്ന്, വേറിട്ടിരിക്കുകയും,സദാ ഏകരസവും, സദാ ഒരു ബാബ രണ്ടാമത്
മറ്റാരുമില്ല, ബാബയുമായി മാത്രം അച്ഛൻ, ടീച്ചർ, സദ്ഗുരു എന്ന ജീവിതത്തിന്റെ
മൂന്നു ബന്ധങ്ങളുടെ അനുഭവം ചെയ്യുന്നവർ അച്ഛനിൽ നിന്ന് സമ്പത്ത്, അധ്യാപകനിൽ
നിന്ന് പഠനത്തിന്റെ സമ്പത്ത്, സദ്ഗുരുവിൽ നിന്ന് വരദാനങ്ങളുടെ സമ്പത്ത്
പ്രാപ്തമാക്കുന്ന കൊടിമടങ്ങു ഭാഗ്യശാലികളായ എല്ലാ കുട്ടികൾക്കും ബാപ്ദാദയുടെ
സ്നേഹ സ്മരണകളും നമസ്തേയും.
ദാദിമാരോട് (ഇപ്രാവശ്യം
നാല് ഭാഗത്തും സേവനത്തിന്റെ വളരെ നല്ല പരിപാടികൾ നടന്നു) എല്ലാവരും എല്ലാവരെയും
നന്നായി സഹായിച്ചിട്ടുണ്ട്. ആർക്കും അത് എങ്ങനെ ചെയ്യണമെന്ന്
ചിന്തിക്കേണ്ടതില്ല, ചെയ്താൽ മാത്രം മതി. പരസ്പരം സഹായത്തോടെ, എല്ലാ പരിപാടികളും
നന്നായി നടന്നു. വാർത്ത പരന്നു. സന്ദേശം ലഭിച്ചു, ഇനിയും മുന്നോട്ട് പോകുക. (
എല്ലാവരും യോഗത്തിന്റെ വളരെ നല്ല അനുഭവം ചെയ്തു) കാരണം വരദാനം നേടുക
എന്നതായിരുന്നു വിഷയം. അതിനാൽ, യോഗത്തിന്റെ പരിപാടിയിലൂടെ അനുഭവം ചെയ്തു.
പഞ്ചാബ് സോണിലെ
സേവധാരികളോട് ഡ്രാമ അനുസരിച്ച് ഈ സന്യാസിമാരുടെയും മഹാത്മാക്കളുടെയും സേവനം
ചെയ്യാൻ പഞ്ചാബിന് നല്ല അവസരമുണ്ട്, അവർ അത് ചെയ്യുന്നുണ്ട്. പഞ്ചാബ്
സ്ഥാപിതമായ സമയത്ത് സേവനം ആരംഭിച്ചതുപോലെ, സഹയോഗികളുടെയും അവകാശികളുടെയും
ഗുണമുള്ളവർ നിമിത്തമായി. കുഴപ്പക്കാർ എത്രയധികം ഉണ്ടാകുന്നുവോ അത്രയധികം അവർ
സിംഹത്തിന്റെ ഗുണമുള്ളവരായി മാറി. പഞ്ചാബ് ഇപ്പോൾ എന്താണ് ചെയ്യേണ്ടത്? ഇത് ഒരു
പ്രത്യേകതയാണ്. ഇപ്പോൾ, പഞ്ചാബിലുള്ളവർ അങ്ങനെയുള്ള പ്രശസ്തമായ ഒരു സിംഹത്തെ
തയ്യാറാക്കണം, അവർ സമ്മേളനത്തിൽ ഒരു മൈക്ക് ആയി അവരുടെ അനുഭവങ്ങൾ കേൾപ്പിക്കും.
മൈക്ക് ചെറുതല്ല, വലുതായിരിക്കണം. ഗവൺമെന്റ് വിെഎപികൾ വ്യത്യസ്തരായതുപോലെ,
മഹാത്മാക്കൾക്കിടയിലും വിെഎപികളുണ്ട്.
അതുപോലെ വലിയ ഒരു മൈക്ക്
തയ്യാറാക്കുക, തന്റെ അനുഭവത്തിലൂടെ മറ്റുള്ളവരെ ഉത്സാഹമുള്ളവരാക്കാൻ കഴിയുന്ന
ഒരാൾ. അതുപോലെ ഒരാളെ കണ്ടെത്തുക, തയ്യാറാക്കുക. ദ്വാപര യുഗത്തിൽ സന്യാസിമാരുടെയും
ഋഷിമാരുടെയും സേവനം ആരംഭിച്ചതെന്ന് ഇന്ന് എല്ലാവരും കരുതുന്നു, പക്ഷേ തനിക്ക്
സമാനം വലിയ ഗുരു മറ്റുള്ളവരെ ശിഷ്യനെ ഉണ്ടാക്കിയതിന്റെ ഉദാഹരണമില്ല.
പൊതുസ്ഥലങ്ങളിൽ വരുന്ന തന്നെക്കാൾ മിടുക്കരായ കുട്ടികളെ ബാപ്ദാദ
തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ, പഞ്ചാബ് എന്തെങ്കിലും നവീനത കാണിക്കണം. വിെഎപികൾ
എല്ലായിടത്തുനിന്നും വരുന്നു, പക്ഷേ അത് കേൾക്കുമ്പോൾ എല്ലാവരെയും ഉണർത്തുകയും
സന്ദേശം സ്വീകരിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങൾ കൊണ്ടുവരണം. സാധിക്കുമോ?
നമുക്ക് കാണാം. ഇതിന് കുറച്ച് സമയമെടുക്കും, പക്ഷേ അതുപോലെയുള്ള ഒരാളെ
തയ്യാറാക്കുക. ബാക്കിയുള്ളവർ അഭിവൃദ്ധി ഉണ്ടാകുന്നുണ്ട്.ശരി.
വരദാനം :-
ബാബയുടെ
കൈയും കൂട്ട്കെട്ടിന്റെയും സ്മൃതിയിലൂടെ ബുദ്ധിമുട്ടുകളെ സഹജമാക്കുന്ന
ദുഃഖമില്ലാത്തവരും നിശ്ചിന്തരുമായി ഭവിക്കട്ടെ.
ഏതെങ്കിലും മുതിർന്നവരുടെ
കൈ പിടിക്കുമ്പോൾ സ്ഥിതി ദുഖമില്ലാത്തതും നിശ്ചിന്തവുമായിരിക്കുന്നു. അതുപോലെ
ഓരോ കർമ്മത്തിലും ബാപ്ദാദ എന്റെ കൂടെയുണ്ടെന്ന് മനസിലാക്കണം, നിങ്ങളുടെ ഈ
അലൗകീക ജീവിതത്തിന്റെ കൈ ബാബയുടെ കൈകളിലാണ് അർത്ഥം ജീവിതം ബാബയിൽ
അർപ്പിച്ചിരിക്കുന്നു. അതിനാൽ ഉത്തരവാദിത്വം ബാബയ്ക്കാണ്. എല്ലാ ഭാരങ്ങളും ബാബയിൽ
അർപ്പിച്ച് സ്വയത്തിനെ ലഘൂകരിക്കൂ. ഭാരം ഇറക്കുന്നതിനും ബുദ്ധിമുട്ടുകളെ
സഹജമാക്കുന്നതിനുമുള്ള മാർഗ്ഗമാണ് ബാബയുടെ കൈയും കൂട്ട്കെട്ടും.
സ്ലോഗന് :-
പുരുഷാർത്ഥത്തിൽ സത്യത ഉണ്ടെങ്കിൽ ബാബയുടെ കൂടുതൽ സഹായം അനുഭവപ്പെടും.
അവ്യക്ത സൂചന- മഹാൻ
ആകുന്നതിനായി മധുരതയുടെയും വിനയത്തിന്റെയും ഗുണം ധാരണ ചെയ്യൂ.
ആരെങ്കിലും നിങ്ങളെ
നേരിടുകയാണെങ്കിൽ നിങ്ങൾ അവർക്ക് സ്നേഹത്തിന്റെ ജലം നൽകൂ, നിങ്ങളുടെ മധുരതയുടെയും
വിനയത്തിന്റെയും ഗുണങ്ങൾ നിങ്ങൾ ഉപേക്ഷിക്കരുത്. എളിമയുടെ വസ്ത്രം ധരിക്കുക. ഈ
വിനയം കവചമാണ്, സുരക്ഷയ്ക്കുള്ള മാർഗ്ഗമാണ്. സംസ്കാരങ്ങളെ
സമന്വയിപ്പിക്കുന്നതിനുള്ള ഏറ്റവും സഹജമായ മാർഗ്ഗമാണ് സ്വയം നമ്ര ചിത്തരും,
മധുരത നിറഞ്ഞവരുമായി മാറൂ. മറ്റുള്ളവർക്ക് ശ്രേഷ്ഠമായ ഇരിപ്പിടം നൽകൂ.