പഴയ വർഷത്തോട്
വിടപറയുന്നതിനോടൊപ്പം, പഴയ സംസ്കാരങ്ങൾക്ക് വിടനൽകി
നിർവിഘ്നരായിരിക്കുന്നതിനുള്ള ദൃഢ സങ്കൽപം എടുക്കൂ, ദയാഹൃദയരും, മാസ്റ്റർ
ദാതാവായി മനസ്സാ സേവയിലൂടെ ദുഃഖിതരും അശാന്തരുമായ ആത്മാക്കൾക്ക് ആശ്രയം നൽകൂ.
ഇന്ന്, ബാപ്ദാദ
എല്ലായിടത്തുമുള്ള കുട്ടികൾക്ക് നവ വർഷത്തിന്റെയും, പുതിയ ലോകത്തിന്റെയും ആശംസ
നൽകാൻ, സൂക്ഷ്മ ലോകത്തിൽ നിന്ന് സ്തൂല ലോകത്തിലേക്ക്, ആശംസകൾ നൽകാനായി
വന്നിരിക്കുന്നു. എല്ലാ കുട്ടികളും സ്നേഹത്തോടും വാത്സല്യത്തോടും കൂടി അവരുടെ
മധുബനാകുന്ന വീട്ടിലേക്ക് എത്തിയിരിക്കുന്നു. ലോകത്തിലുള്ളവർ പുതിയ വർഷം
മാത്രമാണ് ആഘോഷിക്കുന്നത്, അത് ഒരു ദിവസം മാത്രമാണ്. നിങ്ങൾ പുതിയ ലോകത്തിന്റെ
സംഗമത്തിൽ എപ്പോഴും ആഘോഷിക്കുന്നു. നിങ്ങളുടെ മുന്നിൽ പുതിയ ലോകം എപ്പോഴും
കണ്ണുകളിൽ ഉണ്ട്. ഓർമ്മിക്കുക, അവിടെ എത്തുക. കണ്ണുകളിൽ ഉണ്ട്, അല്ലേ! ഇപ്പോൾ
സംഗമയുഗത്തിലാണെന്ന് അനുഭവം ഉണ്ട്, ഇന്ന് സംഗമയുഗത്തിലാണ്, നാളെ നിങ്ങളുടെ
രാജ്യത്തിലേക്ക് പോകും! അത് കണ്ണുകളിൽ വ്യക്തമായി കാണാം. ലോകത്തിലുള്ളവർ പരസ്പരം
ഒരു ദിവസം ആശംസകൾ നൽകുന്നു, എന്നാൽ ബാപ്ദാദ നിങ്ങൾക്ക് സമ്മാനമായി സ്വർണ്ണിമ
ലോകം നൽകി, അത് വളരെക്കാലം നിലനിൽക്കും. അത് കണ്ണുകളിൽ ഉണ്ട്, ഒരു സെക്കൻഡിൽ
എത്തിച്ചേരാനാകും! എല്ലാവർക്കും മുന്നിൽ നിങ്ങളുടെ സ്വർണ്ണിമ ലോകം കണ്ണുകളിൽ
ഉണ്ട്. ഒരു സെക്കൻഡിൽ എത്താൻ കഴിയും, അല്ലേ? ഇന്ന് സംഗമയുഗത്തിലാണ് നാളെ
രാജ്യാധികാരിയായി രാജ്യം ഭരിക്കും.
സമയത്തിനനുസരിച്ച്
പൂർവ്വികരായ നിങ്ങളുടെ ഭക്തർ ദുഃഖിതരും അശാന്തരുമായതിനാൽ പൂർവ്വിക ആത്മാക്കളായ
നിങ്ങളെ എത്രയധികമാണ് വിളിക്കുന്നത്. ശബ്ദം കേൾക്കുന്നുണ്ടോ, ദുഃഖവും അശാന്തിയും
കാരണം എങ്ങനെയാണ് വിളിക്കുന്നത്? ഞങ്ങൾക്ക് ശാന്തി നൽകൂ, സുഖം നൽകൂ, സന്തോഷം
നൽകൂ. ശബ്ദം കേൾക്കുന്നുണ്ടോ? നൽകൂ, നൽകൂ..., ഇപ്പോൾ, ആത്മാക്കളാകുന്ന നിങ്ങൾ
ദയാഹൃദയരും, കല്യാണകാരിയായ ദാതാവിന്റെ കുട്ടിയുടെ രൂപത്തിൽ മനസ്സാ സേവനത്തിലൂടെ
ആത്മാക്കൾക്ക് നൽകുന്ന ജോലി ചെയ്യണം. ഈ ദുഖിതരും അശാന്തരുമായ, ആത്മാക്കളോട്
ബാപ്ദാദയ്ക്ക് വലിയ സഹതാപം തോന്നുന്നു. നിങ്ങൾക്കും സഹതാപം തോന്നുന്നില്ലേ! (ചുമച്ചു.)
(ഇന്ന് ബ്രഹ്മാ ബാബയ്ക്ക് ചുമ വന്നു). അപ്പോൾ, നിങ്ങൾക്കും ആത്മാക്കളോട് സഹതാപം
തോന്നുന്നില്ലേ! ഇപ്പോൾ, ഈ വർഷത്തിൽ, കാരണം ഇന്ന് പുതിയ വർഷം വരുന്നു, പഴയ വർഷം
പോകാൻ പോകുന്നു. അപ്പോൾ, അവസാനിക്കാൻ പോകുന്ന വർഷത്തിനായി നിങ്ങൾ എന്ത് പദ്ധതികൾ
ആസൂത്രണം ചെയ്തിട്ടുണ്ട്? വർഷം പോകും? പക്ഷേ നിങ്ങൾ നിങ്ങൾ വർഷത്തിനോടൊപ്പം
എന്തിനോടാണ് വിടപറയുന്നത്? വർഷം കടന്നുപോകുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ
എന്തിനോടാണ് വിട നൽകുന്നത്? പുതിയതായി എന്ത് നിറയ്ക്കും? എന്നെന്നേക്കുമായി
വിടപറയുമോ അതോ കുറച്ചു സമയത്തേക്കാണോ? കാരണം,ബാപ്ദാദ സൂചിപ്പിച്ചിട്ടുണ്ട്
ഇപ്പോഴും നിലനിൽക്കുന്ന പഴയ സംസ്കാരങ്ങളെ മനസ്സിൽ കണ്ട് മനസിലാക്കി ഇല്ലാതാക്കണം.
ബാപ്ദാദയ്ക്ക് ഈ പഴയ സംസ്കാരങ്ങൾ പുരുഷാർത്ഥത്തിലെ തടസ്സങ്ങളായി കാണപ്പെടുന്നു.
ഒരു വശത്ത്, കുട്ടികൾ പറയുന്നത് ബാബയാണ് എന്റെ ലോകം എന്ന്, പിന്നെ പഴയ
സംസ്കാരങ്ങൾ എവിടെ നിന്നാണ് വന്നത്? ലോകം തന്നെ ബാബയാണ്, അപ്പോൾ പുരുഷാർത്ഥത്തിൽ
തടസ്സങ്ങൾ ഉണ്ടാക്കുന്ന പഴയ സംസ്കാരങ്ങൾ ഇല്ലാതാക്കണം, അല്ലേ! അമൃതവേളയിൽ
എല്ലാവരും ആത്മീയ സംഭാഷണം ചെയ്യുമ്പോൾ, എല്ലാവരും അവരുടെ കണക്കുകൾ നൽകുന്നത്
ബാബ കണ്ടു, അതിനാൽ ഇപ്പോഴും പുരുഷാർത്ഥത്തെ ദുർബലപ്പെടുത്തുന്നത് പഴയ
സംസ്കാരങ്ങളാണ്.
അപ്പോൾ, ഇന്ന്, വർഷത്തോട്
വിടപറയുമ്പോൾ, ഈ സംസ്കാരങ്ങൾക്കും വിടനൽകുമോ? നൽകാൻ കഴിയുമോ? കൈകൾ ഉയർത്തൂ.
നൽകേണ്ടി വരും. നിങ്ങളുടെ കൈകൾ ഉയർത്തുന്നത് വളരെ എളുപ്പമാണ്, പക്ഷേ മനസ്സിന്റെ
കൈകൾ ഉയർത്തണം. നിങ്ങൾ നിങ്ങളുടെ കൈകൾ ഉയർത്തുകയാണ്. പഴയ സംസ്കാരങ്ങൾക്ക് സദാ
കാലത്തേക്ക് വിട നൽകും അതിനാൽ കൈകൾ ഉയർത്തുന്നു. വീണ്ടും ഉയർത്തൂ. ശരി. ഭൂരിഭാഗം
കുട്ടികളും കൈകൾ ഉയർത്തി ബാപ്ദാദയെ സന്തോഷിപ്പിച്ചു. ധൈര്യശാലികളായ കുട്ടികളാണ്
അതിനാൽ ബാപ്ദാദ സന്തോഷിക്കുന്നു. ധൈര്യമുള്ളിടത്ത് എപ്പോഴും ബാപ്ദാദയുടെ
സഹയോഗമുണ്ട്. ഇപ്പോൾ കൈകൾ ഉയർത്തിയതിനാൽ, ബാപ്ദാദയുടെ ചെറിയതും വലുതുമായ ഓരോ
സ്ഥലങ്ങളും സദാ നിർവിഘ്നമായി മാറി! കാരണം ബാപ്ദാദയുടെയടുത്ത് ലഭിക്കുന്ന
ഫലത്തിന്റെ കാരണം പഴയ സംസ്കാരങ്ങളാണ്. അതിനാൽ ഇന്ന് സങ്കൽപം കൊണ്ട് സംസ്കാരങ്ങളെ
അവസാനിപ്പിച്ചു, അതായത്, നിർവിഘ്ന ഭവയുടെ വരദാനം സ്വീകരിച്ചു. സ്വീകരിച്ചോ?
വരദാനം സ്വീകരിച്ചോ? ധൈര്യത്തിന്റെ ഫലം കിട്ടുന്നുണ്ടല്ലോ! ബാപ്ദാദയുടെ വരദാനം
കിട്ടിയിരിക്കുകയാണ്,കുട്ടികളുടെ ധൈര്യത്തിന്റെ ഒരു ചുവടിന്, ബാബയുടെ
സഹായത്തിന്റെ നിരവധി ചുവടുകൾ ഉറപ്പാണ്. അതിനാൽ ഇന്ന് മുതൽ ഈ സങ്കൽപം ഓർമ്മയിൽ
വയ്ക്കണം, നമ്മൾ പഴയ സംസ്കാരങ്ങൾ ഉപേക്ഷിച്ചു. നിങ്ങളുടെയടുത്തേക്ക്
തിരിച്ചുവന്നാൽ, എന്തു ചെയ്യും? കൊടുത്ത വസ്തുവിനെ തിരികെ നിങ്ങളുടെ കൈവശം
സൂക്ഷിക്കില്ല കാരണം അത് നൽകി കഴിഞ്ഞതാണ്, അത് എന്റേതല്ല എന്നാണ്. അതിനാൽ,
എന്റേതല്ലാത്തപ്പോൾ, അത് എങ്ങനെ നിങ്ങൾക്ക് കൈവശം സൂക്ഷിക്കാൻ കഴിയും?ബാബയ്ക്ക്
നൽകിയിട്ടുണ്ടെങ്കിൽ, അത് ബാബയ്ക്ക് തന്നെ കൊടുക്കുമല്ലോ. അത്
നൽകിയിട്ടുണ്ടെന്ന് ഉറപ്പാണോ! ഇപ്പോൾ നിങ്ങളുടെ രണ്ട് കൈകളും ഉയർത്തുക. ഉറപ്പാണോ.
പിന്നിലുള്ളവരും കൈകൾ ഉയർത്തുന്നു.
കലിയുഗത്തിൽ
ജീവിച്ചിരുന്നിട്ടും, പിതാവിൽ നിന്ന് ലഭിച്ച നേട്ടങ്ങളുടെ അനുഭവം ഇപ്പോൾ
സംഗമയുഗത്തിൽ ചെയ്യാൻ കഴിയുമെന്നതിൽ ബാപ്ദാദ സന്തോഷിക്കുന്നു. ലോകത്തിന് ഇത്
കലിയുഗമാണ്, എന്നാൽ നിങ്ങൾക്ക് ഇത് സംഗമയുഗമാണ്, അതായത് സർവ്വ പ്രാപ്തികളുടെയും
യുഗം. പരമാത്മ പ്രാപ്തികളുടെയും സർവ്വ ശക്തികളുടെയും, സർവ്വ ഗുണങ്ങളുടെയും,
ജ്ഞാനത്തിന്റെ ഏതെല്ലാം ഖജനാവുകളാണോ പ്രാപ്തമായിട്ടുള്ളത് അതിന്റെ പ്രായോഗികമായി
അനുഭവം ചെയ്യാൻ കഴിയും. ഇന്ന്, ആരെല്ലാമാണോ കൈകൾ ഉയർത്തിയത് ആ എല്ലാ
കുട്ടികൾക്കും, അവർ ഇവിടെ മുന്നിൽ ഇരിക്കുന്നവരായാലും, അല്ലെങ്കിൽ ദൂരെ
ദേശവിദേശത്തിരുന്നു കേൾക്കുകയാണെങ്കിലും, എല്ലാ കുട്ടികൾക്കും ഇപ്പോൾ ബാപ്ദാദ
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് എന്താണ് നൽകുന്നത്? ആശംസകൾ നൽകുന്നു, എന്നാൽ
ആശംസകൾക്കൊപ്പം, എല്ലാവരുടെയും മസ്തകത്തിൽ കൈ വയ്ക്കുന്നു. ബാപ്ദാദായും, നിങ്ങളും
മനസ്സിൽ നൃത്തം ചെയ്യുന്നു, ആഹാ കുട്ടികളേ, ആഹാ! ഇപ്പോൾ, നിങ്ങളും മനസ്സിൽ
നൃത്തം ചെയ്യുകയല്ലേ! അതെ എന്ന് പറയുക.ഇപ്പോൾ, ടീച്ചേർസ്, നോക്കൂ! എല്ലാ
ടീച്ചേഴ്സും, കൈകൾ ഉയർത്തുക. വിദേശത്തുനിന്നുള്ള ടീച്ചേഴ്സും ഉണ്ട്!
ബാപ്ദാദയ്ക്ക് ഓരോ കുട്ടികളുടെയും ഈ ദൃഢസങ്കൽപം കേൾക്കുമ്പോൾ സന്തോഷമാണ്.
ബാബയ്ക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമാകുന്നതിന്റെ ഏതൊരു ലക്ഷ്യമാണോ കുട്ടികൾ
വച്ചത് അതിൽ നിർവിഘ്നരായിരിക്കുന്നതിന്റെ ദൃഢ സങ്കൽപം സമ്പൂർണതയുടെ സമയത്തെ
സമീപത്ത് കൊണ്ട്വരും. എല്ലാ കുട്ടികളും എടുത്ത സങ്കൽപം പൂർത്തിയാക്കും എന്ന
സന്തോഷം ബാപ്ദാദയ്ക്കുണ്ട്, ലോകത്തിലെ ദുഃഖിതരും അശാന്തരുമായവരുടെ മനസ്സാ സേവനം
ചെയ്ത് അവർക്ക് കുറച്ച് പിന്തുണ നൽകുന്നു, കാരണം ബാപ്ദാദയ്ക്ക് കുട്ടികളുടെ
വിളിയും നിലവിളിയും സഹിക്കാൻ കഴിയില്ല. അപ്പോൾ, നിങ്ങളുടെയും കുടുംബത്തിലേത്
അല്ലെ! ദുഃഖവും അശാന്തിയും വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ
കരുണയുള്ളവരാകുക ദയാഹൃദയരാകുക. ഒപ്പം ഈ സങ്കൽപം എടുക്കുക. നടക്കുമ്പോഴും
ചുറ്റിസഞ്ചരിക്കുമ്പോഴും പ്രത്യേകമായി അമൃതവേളയിൽ ആത്മാക്കളുടെ മനസ്സാ സേവനം
തീർച്ചയായും ചെയ്യും.നിങ്ങൾക്ക് ഈ സങ്കൽപം എടുക്കാമോ? എന്നെന്നേക്കുമായി പഴയ
സംസ്കാരങ്ങൾ അവസാനിപ്പിക്കും എന്ന സങ്കൽപം എടുത്തതുപോലെ, സദാ കാലത്തേയ്ക്ക്
എടുത്തില്ലേ! കുറച്ചുനേരത്തേക്കല്ലല്ലോ! സംസ്കാരങ്ങളെ ഇല്ലാതാക്കി
ബാബയ്ക്ക്സമാനരാകുന്നത് പോലെ, ദാതാവിന്റെ കുട്ടികളായി, മാസ്റ്റർ ദാതാവിന്റെ
സ്വരൂപത്തിലൂടെ മനസ്സാ സേവനം ചെയ്യണം. ഇതിന് തയ്യാറാണോ? മനസ്സാസേവനത്തിന്
തയ്യാറാണോ? കൈകൾ ഉയർത്തൂ മനസ്സിലൂടെയും സേവനം ചെയ്യുമോ? ദിവസം മുഴുവൻ എപ്പോൾ
സമയം ലഭിച്ചാലും, തീർച്ചയായും മനസ്സാ സേവനം ചെയ്യണം, കാരണം കുട്ടികളായ നിങ്ങൾ
സുഖമയമായ ലോകം സൃഷ്ടിക്കണം. ബാബാ കുട്ടികളായ നിങ്ങളെ ഈ സേവനത്തിനായി
വലതുകൈകളാക്കിയിരിക്കുന്നു. ദാനം ചെയ്യുന്നത് നിങ്ങളുടെ കൈകൾ കൊണ്ടാണ്, അല്ലേ?
അപ്പോൾ, നിങ്ങൾ ബാബയുടെ വലതുകൈകളാണ്. അതിനാൽ, ബാപ്ദാദ വലതുകരം അതായത് കൈകളിലൂടെ
ഈ സേവനം ചെയ്യിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എന്തെങ്കിലും നൽകിക്കൊണ്ടിരിക്കുക.
തരൂ തരൂ എന്ന് അവർ നിലവിളിക്കുകയാണ്, നിങ്ങൾ ദുഖിതർക്ക് സുഖം നൽകൂ,
വിഷമിക്കുന്നവർക്ക് കുറച്ച് ശക്തി നൽകി പുണ്യകാര്യങ്ങൾ ചെയ്യണം. ഇപ്പോൾ, നിങ്ങൾ
കുട്ടികൾ ആരാണോ സ്വയം അറിഞ്ഞു ബാബയെ അറിഞ്ഞത്, സമ്പത്തിന് അധികാരിയായത് അപ്പോൾ
മറ്റുള്ളവരെയും യോഗ്യരാക്കണം, കാരണം എല്ലാവരും ഇപ്പോൾ മുക്തി ആഗ്രഹിക്കുന്നു.
എല്ലാവരെയും മുക്തിയിലേക്ക് അയച്ച്, നിങ്ങൾ ബാബയുടെ വരദാനങ്ങളിലൂടെ
രാജ്യാധികാരിയാകും. അതുകൊണ്ട് പിതാവ് ഓരോ കുട്ടിക്കും ഈ സങ്കല്പമാണ് നൽകുന്നത്
നിർവിഘ്ന ഭവ സേവധാരി ഭവ. ബാബയുടേതായി മാറിയ കുട്ടികൾ സംഗമയുഗ ബ്രാഹ്മണ
ജീവിതത്തിന്റെ ആനന്ദം അനുഭവിക്കുന്നു, അത് തുടരുകയും ചെയ്യും. പുതിയാതായി
വന്നവരാണെങ്കിലും പഴയവരായാലും ആരാണോ സ്വയം ബാബയുടെ സമ്പത്തിന്റെ അധികാരിയാണെന്ന്
മനസിലാക്കുന്നത്, അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നത്,
ഭാവിയിൽ ഏത് സങ്കൽപം എടുത്താലും,സംസ്കാരങ്ങളുടെ മേൽ വിജയിയാകുന്നതിനുള്ള സങ്കൽപം
എടുത്ത, ആ ആത്മാക്കൾ എല്ലാവരും കോടിയിൽ ചിലരായി മാറി, അതോ ചുരുക്കം ചിലരിൽ
ഒന്നായി മാറിയോ? ജനക് കുട്ടി പറഞ്ഞില്ലേ, 108 ന്റെ മാലയുടെയോ 16000 ന്റെ
മാലയുടെയോ ഒരു പ്രത്യേക മിലനം നടത്തൂ. അപ്പോൾ നിങ്ങളിൽ ആരാണ് കരുതുന്നത് നമ്മൾ
16000 ന്റെയോ 108 ന്റെയോ മാലയിൽ വരാൻ പോകുന്നവരാണ് നിങ്ങൾ കരുതുന്നവർ, നിങ്ങളുടെ
കൈകൾ ഉയർത്തുക.
പുതിയവരും ഉയർത്തുന്നുണ്ട്.
അഭിനന്ദനങ്ങൾ. നിശ്ചയബുദ്ധിയുള്ളവർ വിജയികളാകും. ബാപ്ദാദയ്ക്കും അറിയാം
നിശ്ചയബുദ്ധികളായവർക്ക് മുന്നോട്ട് പോകാൻ കഴിയും. ശരി. ആദ്യമായി വന്നവർ കൈകൾ
ഉയർത്തുക. എല്ലാവരുടെയും പേരിൽ ബാപ്ദാദ നിങ്ങൾക്ക് ആശംസകൾ നൽകുകയാണ്.
ചെയ്തിട്ടുള്ള നിശ്ചയം, അമൃതവേളയിൽ അത് എപ്പോഴും ആവർത്തിച്ച് കൊണ്ടിരിക്കണം. ശരി.
ബാപ്ദാദയ്ക്ക് കുട്ടികളെ കാണുമ്പോൾ സന്തോഷം തോന്നുന്നു സമയം കഴിയുന്നതിന് മുമ്പ്
അവരുടെ സമ്പത്തിന്റെ അധികാരിയായി മാറി. അതുകൊണ്ടാണ് ഇവിടെ വന്ന എല്ലാ
കുടുംബങ്ങളുടെയും അല്ലെങ്കിൽ അവരവരുടെ സേവാ കേന്ദ്രങ്ങളിൽ താമസിക്കുന്ന എല്ലാ
കുട്ടികളുടെയും പേരിൽ ബാപ്ദാദ നിങ്ങൾക്ക് എല്ലാവർക്കും ആശംസകൾ നൽകുന്നു. ഇപ്പോൾ,
നിങ്ങൾ ഒരു അതിശയം ചെയ്യണം, ധൈര്യമുണ്ടോ? പറയൂ, ധൈര്യമുണ്ടോ? നിങ്ങളെല്ലാവരും
തുടക്കം മുതൽ നിർവിഘ്നരായിരിക്കണം. നിശ്ചയത്തിലും ലഹരിയിലും ഒന്നാമതെത്തണം.
ബാപ്ദാദയ്ക്ക് സന്തോഷമാണ്, പഴയവർ പഴയതു പോലെ, പക്ഷേ പുതിയവരും കുറഞ്ഞ
സമയത്തിനുള്ളിൽ അത്ഭുതങ്ങൾ കാണിക്കും. ശരി.
ഇപ്പോൾ, ബാപ്ദാദ,
പുതിയവരായാലും പഴയവരായാലും എല്ലാവർക്കും, ഒരു സെക്കൻഡിന്റെ ജോലി നൽകുന്നു.
എല്ലാവരും ഇപ്പോൾ, ഒരു സെക്കൻഡിൽ സ്വയം തന്നെ എല്ലാ ചിന്തകളിൽ നിന്നും
ദൂരെയാക്കി ഒരു സെക്കന്റിൽ നിങ്ങളുടെ ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്യാൻ കഴിയുമോ,
ചെയ്യാമോ? ഒരു സെക്കൻഡിൽ, ഞാൻ ബിന്ദുവാണ്, വേറെ ഒരു സങ്കല്പങ്ങളുമില്ല,
ബിന്ദുവാണ്. ( ഡ്രിൽ ചെയ്യിപ്പിച്ചു) ഒരു സെക്കൻഡിൽ സ്വയം ബിന്ദു രൂപത്തിൽ
സ്ഥിതി ചെയ്തവർ കൈകൾ ഉയർത്തൂ. ഒരു സെക്കൻഡിൽ ഇട്ടോ. ശരി. ഇപ്പോൾ, 15 ദിവസം,
ദിവസം മുഴുവൻ, ഓരോ മണിക്കൂറിലും, ഒരു സെക്കന്റിൽ ബിന്ദുവിടൂ, എല്ലാവരും ഈ
പരിശീലനം ചെയ്യണം, അവിടെയുള്ള അന്തരീക്ഷത്തിൽ താമസിച്ച് നിങ്ങളുടെ ജോലി
ചെയ്യുമ്പോൾ, ഒരു സെക്കൻഡിൽ ബിന്ദുവാകുന്നതിൽ വിജയം നേടിയോ എന്ന് പരിശോധിക്കുക?
കാരണം ഇവിടെ അന്തരീക്ഷമുണ്ട്, എന്നാൽ നിങ്ങളുടെ സ്വന്തം സ്ഥാനത്ത് നിൽക്കുമ്പോൾ,
ഒരു സെക്കൻഡിൽ ബിന്ദു രൂപത്തിൽ സ്ഥിതിചെയ്യാൻ കഴിയുന്നുണ്ടോ, ഇത് പരിശീലിക്കുക
കാരണം ബാപ്ദാദ പറഞ്ഞിട്ടുണ്ട് നിങ്ങൾ കൂടുതൽ മുന്നോട്ട് പോകുന്തോറും ഒരു
സെക്കൻഡിൽ ബിന്ദു രൂപത്തിൽ സ്ഥിതിചെയ്യേണ്ടത് ആവശ്യമായി വരും. അതിനാൽ, സ്വയം
പരിശോധിച്ച് നിങ്ങളുടെ സ്ഥിതിയുടെ റിപ്പോർട്ട് എഴുതി ടീച്ചറിന് നൽകണം. പിന്നെ
ഇവിടെയുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ക്ലാസ്സുകളുടെയും അധ്യാപകർ നൽകുന്ന
ഗൃഹപാഠമാണിത്, ഇതിന്റെ ഫലം ബാപ്ദാദയുടെ അടുത്തെത്തുമ്പോൾ പിന്നെ നോക്കും.ഇതിലൂടെ
മനസിലാകും നിങ്ങൾ 108 അല്ലെങ്കിൽ 16 ആയിരത്തിന്റെ മാലയ്ക്ക് അധികാരിയാണോ എന്ന്.
സെക്കന്റിൽ ദിവസേനയുള്ള ദിനചര്യയിൽ എത്രത്തോളം വിജയിച്ചു, അതിലൂടെ നിങ്ങൾ
എത്രത്തോളം യോഗ്യനാണെന്ന് മനസ്സിലാകും! കാരണം ഇപ്പോൾ കൈ ഉയർത്തിപ്പിച്ചാൽ ആരാണ്
സ്വയം ഞാൻ 108 അല്ലെങ്കിൽ 16 ആയിരത്തിന്റെ മാലയിൽ വരുമെന്ന് കരുതുന്നത്,
എല്ലാവരും കൈ ഉയർത്തും, അതിനാൽ നിങ്ങൾ ഫലം മാത്രം എഴുതുക, അതിൽ നിന്ന്
മനസ്സിലാകും കാരണം ദാദിമാർ പേര് നൽകിയാൽ നമുക്കും വരാമെന്ന് ചിലർ കരുതും,
അതുകൊണ്ട് ഈ റിപ്പോർട്ടിൽ നിന്ന് മനസിലാകും.
ബാപ്ദാദ ചോദിക്കുന്നു,
നിങ്ങൾക്ക് ഒരു സെക്കൻഡിൽ ഏത് രൂപമാണോ അനുഭവം ചെയ്യാൻ ആഗ്രഹിക്കുന്നത് അത്
ചെയ്യാൻ കഴിയുമോ? സെക്കൻഡിൽ? ആഗ്രഹിക്കുമ്പോൾ ആ സെക്കൻഡിൽ കേൾപ്പിച്ചിട്ടുള്ള
അഞ്ച് സ്വരൂപങ്ങളായി മാറാൻ കഴിയുമോ? ഈ അഭ്യാസം ചെയ്ത് സ്വയം മനസിലാക്കണം ഞാൻ
എന്ത് ആഗ്രഹിക്കുന്നുവോ ആ സ്ഥിതിയിൽ സെക്കന്റിൽ ഇരിക്കാൻ സാധിക്കുമോ, അതോ സമയം
എടുക്കുമോ! കൂടാതെ, ബാപ്ദാദയ്ക്ക് സന്തോഷമുണ്ട് കൈകൾ ഉയർത്തുന്നതിൽ ഭൂരിപക്ഷം
കൈ ഉയർത്തുന്നുണ്ട്. ഇപ്പോൾ, കൈ ഉയർത്തി, പക്ഷേ പരിശീലിക്കുമ്പോൾ, ദ്വാപര
യുഗത്തിലെയും കലിയുഗത്തിലെയും പരിശീലനത്തിൽ ദേഹാഭിമാനത്തിൽ വരുന്നത്
സ്വാഭാവികമായിത്തീർന്നതുപോലെ, നിങ്ങൾ ഏത് സ്വരൂപത്തിൽ സ്ഥിതി ചെയ്യാനാണോ
ആഗ്രഹിക്കുന്നത് അത് എളുപ്പമാകും, കാരണം നിങ്ങൾക്ക് ഈ പരിശീലനം ആവശ്യമായി
വരുന്ന സമയം വരാൻ പോകുന്നു. അതിനാൽ, നിങ്ങളുടെ ഓരോ ജോലിയിലും ഇത്
പരിശീലിക്കുന്നത് തുടരുക, നിങ്ങളുടെ നിമിത്തമായ ടീച്ചർമാർക്ക് ഫലങ്ങൾ നൽകുക.
അതിനാൽ, ഈ വർഷാവസാനം വരെ ഈ പരിശീലനംചെയ്തുകൊണ്ടിരിക്കണം. സ്വയം തന്നെ ചെയ്ത്
നിങ്ങളുടെ സ്വന്തം അധ്യാപകനാകുക, എന്നാൽ ഫലങ്ങൾ കാണിക്കാൻ നിങ്ങളുടെ ചാർട്ട്
നൽകിയുകൊണ്ടിരിക്കുകയാണെങ്കിൽ, ശ്രദ്ധയുണ്ടാകും. നിങ്ങൾക്ക് ആവശ്യമുള്ളിടത്ത്
നിങ്ങളുടെ കൈ നിലനിർത്താൻ കഴിയുന്നതുപോലെ മനസ്സിനെ ഏത് സ്ഥിതിയിലാണോ സ്ഥിതി
ചെയ്യിപ്പിക്കാൻ ആഗ്രഹിക്കുന്നത് ആ സ്ഥിതിയിലിരിക്കണം. മഹാമന്ത്രത്തിന്റെ
ഓർമ്മചിഹ്നമാണ് മൻമനാഭവ. മനസ്സിന്റെ ഡ്രില്ലിൽ എത്രത്തോളം സഫലത ഉണ്ടെന്ന് സ്വയം
അനുഭവിച്ചറിയൂ. ബാപ്ദാദ ആഗ്രഹിക്കുന്നത് ഓരോ കുട്ടിയും ഇപ്പോൾ സംഗമയുഗത്തിലെ
സുഖവും, സംഗമയുഗത്തിലെ പ്രാപ്തികളും, ഓരോ പ്രാപ്തിയുടെയും അനുഭവികളാകണം. സ്വയം
പരിശോധിക്കുക: ഓരോ പ്രാപ്തിയും, ഓരോ ശക്തിയും, ജ്ഞാനത്തിന്റെ ഓരോ രഹസ്യവും,
യോഗത്തിന്റ ഓരോ വിധിയിലും, ധാരണയിലും ഓരോ ധാരണയുടെയും അനുഭവിയായിട്ടുണ്ടോ? സ്വയം
പരിശോധിച്ചുകൊണ്ടേയിരിക്കുക, മുന്നോട്ട് പോയ്കൊണ്ടരിക്കൂ. ഇന്ന് ബാപ്ദാദ
നിങ്ങളോട് ഇത് പരിശോധിക്കാൻ ആവശ്യപ്പെടുന്നു, പരിശോധനയും പ്രാപ്തിയും. ഏതെങ്കിലും
പ്രാപ്തിയിൽ കുറവ് വരുത്തിയാൽ, ഡ്രാമയനുസരിച്ച്, പരീക്ഷണങ്ങൾ സമയമാനുസരിച്ച്
അതുപോലെ വരും. അതിനാൽ, എല്ലാ വിഷയങ്ങളിലും സമ്പന്നവും സമ്പൂർണ്ണവുമാകുന്നതിന്റെ
പരിശോധന ചെയ്ത് മാറ്റങ്ങൾ വരുത്തുക.
ഇന്ന്, ബാപ്ദാദ നിങ്ങളുടെ
സാധാരണ സ്വരൂപത്തിലും നിങ്ങളുടെ ഭാവിയുടെ രൂപവും, പ്രാപ്തികളും കാണുന്നു. ശരി.
ബാപ്ദാദയുടെ ഹൃദയസിംഹാസനത്തിൽ ഇരിക്കുന്നവരും, ബാപ്ദാദയുടെ ആജ്ഞകൾ
അനുസരിക്കുന്നവരും, ആജ്ഞകാരികളും തീവ്ര പുരുഷാർത്ഥികളുമായ കുട്ടികൾക്ക്
ബാപ്ദാദയുടെ വളരെയധികം ഹൃദയത്തിൽ നിന്നുള്ള സ്നേഹവും, ബാപ്ദാദയുടെ അഭിനന്ദനങ്ങൾ,
അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. കുട്ടികളെ കാണുമ്പോൾ ബാപ്ദാദയ്ക്കും സന്തോഷം
തോന്നുന്നു. ആഹാ! എന്റെ കുട്ടികളേ, ആഹാ!
വർഷം മുഴുവനും നിങ്ങൾക്ക്
നിർവിഘ്നമായി സന്തോഷത്തോടെയും ഇരിക്കണം. നിങ്ങളുടെ പെരുമാറ്റത്തിലൂടെയും
മുഖത്തിലൂടെയും എല്ലാവരെയും സന്തോഷവും പുഞ്ചിരിയും പഠിപ്പിക്കണം. എപ്പോഴും
പറക്കുക, മറ്റുള്ളവരെ പറക്കാൻ പ്രേരിപ്പിക്കുക. നടക്കുക അല്ല, പറക്കണം. എല്ലാവരും
പറക്കുന്ന കലയെ ഇഷ്ടപ്പെടുന്നു. അതിനാൽ, പറന്ന് പറന്ന് സന്ദേശം കൊടുക്കണം.
എല്ലാവരും നിങ്ങളെ കണ്ട് സന്തോഷത്തിന്റെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. പുതുവത്സരാശംസകൾ.
ശരി. ഓംശാന്തി.
വരദാനം :-
ഈശ്വരീയ
ഭാഗ്യത്തിൽ പ്രകാശത്തിന്റെ കിരീടം പ്രാപ്തമാക്കുന്ന സർവ്വ പ്രാപ്തി സ്വരൂപമായി
ഭവിക്കട്ടെ.
ലോകത്തിൽ ഭാഗ്യത്തിന്റെ
അടയാളം രാജകീയതാണ് രാജപദവിയുടെ അടയാളം കീരിടമാണ്. അങ്ങനെയുള്ള ഈശ്വരീയ
ഭാഗ്യത്തിന്റെ അടയാളം പ്രകാശത്തിന്റെ കിരീടമാണ്. ഈ കിരീടത്തിന്റെ പ്രാപ്തിയുടെ
ആധാരമാണ് പവിത്രത. സംപൂർണ്ണ പവിത്ര ആത്മാക്കൾ പ്രകാശത്തിന്റെ
കിരീടധാരിയാകുന്നതിനോടൊപ്പം സർവ്വ പ്രാപ്തികളാലും സമ്പന്നരാണ്. ഏതെങ്കിലും
പ്രാപ്തിയുടെ കുറവ് ഉണ്ടെങ്കിൽ പ്രകാശത്തിന്റെ കിരീടം സ്പഷ്ടമായി കാണപ്പെടില്ല.
സ്ലോഗന് :-
തന്റെ
ആത്മീയ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നവരാണ് മനസ്സാ മഹാദാനികൾ.
അവ്യക്ത സൂചന-
ജ്വാലസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.
ഇപ്പോൾ നല്ലതാണെന്നു
പറയുന്നുണ്ട്, എന്നാൽ നല്ലതാകണം എന്ന പ്രേരണ കിട്ടുന്നില്ല.അതിനുള്ള ഒരേയൊരു
മാർഗ്ഗമാണ് സംഘടിത രൂപത്തിൽ ജ്വാലാ സ്വരൂപമാകൂ. ഓരോരുത്തരും ചൈതന്യ ലൈറ്റ്
ഹൗസാകൂ.സേവധാരിയാകൂ, സ്നേഹിയാകൂ, ഒരേ ബലം ഒരേ വിശ്വാസം ഉള്ളവരാകൂ, ഇതെല്ലാം
ശരിയാണ്, എന്നാൽ മാസ്റ്റർ സർവ്വശക്തിവാന്റെ സ്റ്റേജ്, സ്റ്റേജിൽ വരുമ്പോൾ
എല്ലാവരും നിങ്ങൾക്ക് മുന്നിൽ ശലഭങ്ങൾക്ക് സമാനം ചക്രം കറങ്ങാൻ തുടങ്ങും.