12.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളെ - നിങ്ങള്ക്ക്സേവനത്തില്വളരെയധികംകുതിപ്പ്വരണം, ജ്ഞാനവുംയോഗവുംഉണ്ടെങ്കില്മറ്റുള്ളവരെയുംപഠിപ്പിക്കൂ, സേവനത്തിന്റെഅഭിവൃദ്ധിയുണ്ടാക്കൂ.

ചോദ്യം :-
സേവനത്തില് കുതിപ്പ് വരാത്തതിന് കാരണമെന്താണ്? ഏത് വിഘ്നം കാരണമാണ് കുതിപ്പ് വരാത്തത്?

ഉത്തരം :-
ഏറ്റവും വലിയ വിഘ്നമാണ് ക്രിമിനല് ദൃഷ്ടി. ഈ അസുഖം സേവനത്തില് കുതിപ്പുണ്ടാക്കില്ല. ഇത് വളരെ കടുത്ത രോഗമാണ്. അഥവാ ക്രിമിനല് ദൃഷ്ടി തണുക്കുന്നില്ല, ഗൃഹസ്ഥ വ്യവഹാരത്തില് രണ്ടു ചക്രവും ശരിയായി നീങ്ങുന്നില്ല എങ്കില് ഗൃഹസ്ഥിയുടെ ഭാരമുണ്ടാകുന്നു, പിന്നീട് ഭാരരഹിതമായി സേവനത്തില് കുതിപ്പുണ്ടാക്കാന് സാധിക്കില്ല.

ഗീതം :-
ഉണരൂ സജനിമാരെ ഉണരൂ.................

ഓംശാന്തി.  
മധുര-മധുരമായ കുട്ടികള് ഈ ഗീതം കേട്ടോ. ഇങ്ങനെയുള്ള രണ്ട്-നാല് നല്ല ഗീതമുണ്ട് അത് എല്ലാവരുടെ പക്കലും ഉണ്ടായിരിക്കണം അല്ലെങ്കില് ടേപ്പില് റിക്കാര്ഡ് ചെയ്യണം. ഇപ്പോള് ഈ ഗീതങ്ങള് മനുഷ്യരാല് ഉണ്ടാക്കപ്പെട്ടതാണെന്ന് പറയും. ഡ്രാമയനുസരിച്ച് സൂചന കിട്ടി, അത് പിന്നെ കുട്ടികള്ക്ക് പ്രയോജനപ്പെട്ടു. ഇങ്ങനെയിങ്ങനെയുള്ള ഗീതം കുട്ടികള്ക്ക് കേള്പ്പിക്കുന്നതിലൂടെ ലഹരി വര്ദ്ധിക്കുന്നു. കുട്ടികള്ക്കാണെങ്കില് ലഹരി വര്ദ്ധിക്കണം നമ്മളിപ്പോള് പുതിയ രാജ്യത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. രാവണനില്നിന്ന് തിരികെ എടുത്തുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും യുദ്ധം ചെയ്യുമ്പോള് ചിന്തയുണ്ടാകുമല്ലോ - ഇവരുടെ രാജ്യഭാഗ്യം പിടിച്ചെടുക്കും. ഇവരുടെ ഗ്രാമം നമ്മള് കൈക്കലാക്കും. ഇപ്പോള് അവരെല്ലാം പരിധിയുള്ളതിന് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. നിങ്ങള് കുട്ടികളുടെ യുദ്ധം മായയോടാണ്, ഇത് നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ വേറെ ആര്ക്കും അറിയുകയില്ല. നിങ്ങള്ക്കറിയാം നമ്മള് ഈ വിശ്വത്തില് ഗുപ്ത രീതിയില് രാജ്യം സ്ഥാപിക്കുകയാണ് അഥവാ ബാബയില് നിന്നും സമ്പത്തെടുക്കുകയാണ്. ഇതിനെ യഥാര്ത്ഥത്തില് യുദ്ധമെന്നും പറയില്ല. ഡ്രാമയനുസരിച്ച് ആരാണോ സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറുന്നത് അവര് വീണ്ടും സതോപ്രധാനമായി മാറണം. നിങ്ങള് നിങ്ങളുടെ ജന്മത്തെ അറിഞ്ഞിരുന്നില്ല. ഇപ്പോള് ബാബ മനസ്സിലാക്കി തന്നു. വേറെ ഏതെല്ലാം ധര്മ്മമുണ്ടോ അവര്ക്ക് ഈ ജ്ഞാനം ലഭിക്കുന്നതല്ല. ബാബ നിങ്ങള് കുട്ടികള്ക്ക് തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത്. പാടുന്നുമുണ്ട് ധര്മ്മത്തില് തന്നെയാണ് ശക്തി. ഭാരതവാസികള്ക്ക് ഇത് അറിയുകയില്ല എന്താണ് നമ്മുടെ ധര്മ്മം. നിങ്ങള്ക്ക് ബാബയിലൂടെ അറിയാന് കഴിഞ്ഞു നമ്മുടെത് ആദി സനാതന ദേവീ ദേവതാ ധര്മ്മമാണ്. ബാബ വന്ന് നിങ്ങളെ പിന്നീട് ആ ധര്മ്മത്തിലേയ്ക്ക് ട്രാന്സ്ഫര് ചെയ്യുന്നു. നിങ്ങള്ക്കറിയാം നമ്മുടെ ധര്മ്മം വളരെയധികം സുഖം തരുന്നതാണ്. നിങ്ങള് ആരോടും യുദ്ധമൊന്നും ചെയ്യേണ്ടതില്ല. നിങ്ങള്ക്ക് തന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യുകയും ബാബയെ ഓര്മ്മിക്കുകയും വേണം, ഇതില്തന്നെയാണ് സമയമെടുക്കുക. കേവലം പറയുന്നതിലൂടെ നടക്കുകയില്ല. ഉള്ളില് ഈ ഓര്മ്മയുണ്ടായിരിക്കണം- ഞാന് ആത്മാവ് ശാന്ത സ്വരൂപമാണ്. നമ്മള് ആത്മാക്കള് ഇപ്പോള് തമോപ്രധാന പതിതമായി മാറിയിരിക്കുന്നു. നമ്മള് ആത്മാവ് എപ്പോള് ശാന്തിധാമത്തിലായിരുന്നുവോ അപ്പോള് പവിത്രമായിരുന്നു, പിന്നീട് പാര്ട്ടഭിനയിച്ചഭിനയിച്ച് തമോപ്രധാനമായി മാറി. ഇപ്പോള് വീണ്ടും പവിത്രമായി മാറി നമുക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാബയില് നിന്ന് സമ്പത്ത് നേടുന്നതിന് വേണ്ടി സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്ത് ബാബയെ ഓര്മ്മിക്കണം. നിങ്ങള്ക്ക് ലഹരി വര്ദ്ധിക്കും നമ്മള് ഈശ്വരന്റെ സന്താനമാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ. എത്ര സഹജമാണ് - ഓര്മ്മയിലൂടെ നമ്മള് പവിത്രമായി മാറി പിന്നീട് ശാന്തിധാമത്തിലേയ്ക്ക് പോകും. ലോകത്തിലുള്ളവര്ക്ക് ഈ ശാന്തിധാമത്തെയും സുഖധാമത്തെയും അറിയുകയില്ല. ഈ കാര്യങ്ങള് ഒരു ശാസ്ങ്ങ്രളിലും ഇല്ല. ജ്ഞാന സാഗരന്റെത് തന്നെയാണ് ഒരേയൊരു ഗീത, അതില് കേവലം പേര് മാറ്റിയിരിക്കുന്നു. സര്വ്വരുടെയും സദ്ഗതി ദാതാവ്, ജ്ഞാനത്തിന്റെ സാഗരം ആ പരംപിതാ പരമാത്മാവിനെ തന്നെയാണ് പറയു ്. വേറെ ആരെയും ജ്ഞാനവാന് എന്ന് പറയാന് സാധിക്കില്ല. എപ്പോഴാണോ ബാബ ജ്ഞാനം നല്കുന്നത് അപ്പോള് നിങ്ങള് ജ്ഞാനവാനാകും. ഇപ്പോള് എല്ലാവരും ഭക്തിവാനാണ്. നിങ്ങളും ആയിരുന്നു. ഇപ്പോള് വീണ്ടും ജ്ഞാനവാനായി മാറികൊണ്ടിരിക്കുകയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് ചിലരില് ജ്ഞാനമുണ്ട്, ചിലരില് ഇല്ല. അതിനാല് എന്ത് പറയും? ആ കണക്കിലൂടെ ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ബാബ സേവനത്തിനു വേണ്ടി എത്രയാണ് കുതിപ്പിക്കുന്നത്. മറ്റുള്ളവരെ നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് ഇങ്ങനെയിങ്ങനെ യുക്തികള് രചിക്കണം എന്ന ശക്തി ഇപ്പോള് കുട്ടികളില് വരുന്നില്ല. കുട്ടികള് പരിശ്രമം ചെയ്ത് കോണ്ഫറന്സ് മുതലായവ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ഗോപന്മാരില് കുറച്ച് ശക്തിയുണ്ട്, അവര്ക്ക് ചിന്തയുണ്ടാകുന്നുണ്ട് കൂട്ടായ്മയിലൂടെ നിന്ന് യുക്തികള് പുറത്തെടുക്കാമെന്ന്. സേവനം എങ്ങനെ വൃദ്ധി പ്രാപിക്കുമെന്ന് തല പുകച്ചുകൊണ്ടിരിക്കുകയാണ്. പേര് ശക്തി സേനയെന്നാണ് പക്ഷെ വിദ്യാഭ്യാസമുള്ളവരല്ല. ചിലര് പിന്നെ പഠിപ്പില്ലെങ്കിലും പഠിപ്പുള്ളവരെ നന്നായി പഠിപ്പിക്കുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ക്രിമിനല് ദൃഷ്ടി വളരെ വലിയ നഷ്ടം ഉണ്ടാക്കുന്നതാണ്. ഈ രോഗം വളരെ കടുത്തതാണ് അതുകൊണ്ട് കുതിപ്പുണ്ടാകുന്നില്ല. അതിനാല് ബാബ ചോദിക്കുകയാണ് നിങ്ങള് ദമ്പതികള് രണ്ടു ചക്രവും നല്ല രീതിയില് പോയ്കൊണ്ടിരിക്കുന്നുണ്ടോ? അവര്ക്ക് എത്ര വലിയ വലിയ സേനകളാണ്, സ്ത്രീകളുടെയും ഗ്രൂപ്പുണ്ട്, പഠിപ്പുള്ളവരാണ്. അവര്ക്കും സഹായം ലഭിക്കുന്നുണ്ട്. നിങ്ങളാണെങ്കില് ഗുപ്തമാണ്. ആര്ക്കും തന്നെ അറിയില്ല ഈ ബ്രഹ്മാകുമാരന്മാരും കുമാരിമാരും എന്താണ് ചെയ്യുന്നതെന്ന്. നിങ്ങളിലും നമ്പര്വൈസാണ്. ഗൃഹസ്ഥത്തിന്റെ ഭാരം തലയിലുള്ളതുകൊണ്ട് കുനിഞ്ഞ് പോകുകയാണ്. ബ്രഹ്മാകുമാരന് - കുമാരിയെന്ന് പറയുന്നു പക്ഷെ ക്രിമിനല് ദൃഷ്ടി തണുക്കുന്നില്ല. ഇരു ചക്രവും ഒരു പോലെയാകാന് വളരെ ബുദ്ധിമുട്ടാണ്. ബാബ കുട്ടികള്ക്ക് സര്വ്വീസ് ചെയ്യുന്നതിന് വേണ്ടി മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. ചിലര് ധനമുള്ളവരാണ് - എന്നിട്ടു പോലും ഉത്സാഹമില്ല. ധനത്തിന്റെ ആഗ്രഹമാണ്, കുട്ടികളില്ലായെങ്കിലും ദത്തെടുക്കുന്നു. ബാബാ ഞങ്ങള് തയ്യാറാണ്, ഞങ്ങള് വലിയ വീടെടുത്ത് നല്കാം, ഈ കുതിപ്പ് വരുന്നില്ല.

ബാബയുടെ ദൃഷ്ടി വിശേഷിച്ച് ഡല്ഹിയിലാണ് എന്തുകൊണ്ടെന്നാല് ഡല്ഹി തലസ്ഥാനമാണ്, ഹെഡ് ഓഫീസ്. ബാബ പറയുന്നു ഡല്ഹിയില് വിശേഷ സേവനത്തിന്റെ വലയമിടൂ. ആര്ക്കെങ്കിലും മനസ്സിലാക്കികൊടുക്കുന്നതിന് വേണ്ടി ഉള്ളില് പ്രവേശിക്കണം. പാടിയിട്ടുമുണ്ട് പാണ്ഡവര്ക്ക് കൗരവരില് നിന്ന് 3 അടി ഭൂമി പോലും ലഭിച്ചില്ല. ഈ കൗരവനെന്ന അക്ഷരമാണെങ്കില് ഗീതയിലേതാണ്. ഭഗവാന് വന്ന് രാജയോഗം പഠിപ്പിച്ചു, അതിന്റെ പേര് ഗീതയെന്ന് വെച്ചു. പക്ഷെ ഗീതയുടെ ഭഗവാനെ മറന്നു പോയി അതുകൊണ്ട് ബാബ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരിക്കുന്നു മുഖ്യമായി ഈ പോയിന്റിനെ തന്നെ എടുക്കണം. മുമ്പ് ബാബ പറഞ്ഞിട്ടുണ്ടായിരുന്നു ബനാറസില് വിദ്വല് സദസ്സിന് മനസ്സിലാക്കി കൊടുക്കൂ. ബാബ യുക്തികളെല്ലാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. പിന്നീട് നല്ല രീതിയില് പരിശ്രമം ചെയ്യണം. ബാബ എപ്പോഴും മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു. നമ്പര്വണ് ഡല്ഹിയില് യുക്തി രചിക്കൂ. സംഘടനയിലും ഇത് ചിന്തിക്കൂ. മുഖ്യമായ കാര്യത്തിന്റെ വലിയ മേള മുതലായവ ഡല്ഹിയിലെങ്ങനെ ചെയ്യും. ആ ജനങ്ങളാണെങ്കില് ഡല്ഹിയില് അനേക നിരാഹാര സമരം മുതലായവ ചെയ്യുന്നു. നിങ്ങളാണെങ്കില് അങ്ങനെയുള്ള ഒരു കാര്യവും ചെയ്യുന്നില്ല. വഴക്ക് ബഹളം ഒന്നുമില്ല. നിങ്ങള് കേവലം ഉറങ്ങുന്നവരെ ഉണര്ത്തുകയാണ്. ഡല്ഹിയിലുള്ളവര്ക്കും പരിശ്രമം ചെയ്യണം. നിങ്ങള്ക്കാണെങ്കില് അറിയാം നമ്മള് ബ്രഹ്മാണ്ഡത്തിന്റെയും അധികാരി പിന്നീട് കല്പം മുമ്പത്തെ പോലെ സൃഷ്ടിയുടെയും അധികാരിയായി മാറും. ഇത് തീര്ച്ചയായും ഉറപ്പാണ്. വിശ്വത്തിന്റെ അധികാരിയായി മാറുക തന്നെ ചെയ്യുന്നു. ഇപ്പോള് നിങ്ങള്ക്ക് 3 അടി മണ്ണെങ്കിലും തലസ്ഥാനത്ത് വേണം, അവിടെ ജ്ഞാനത്തിന്റെ ഉണ്ടകള് ഉതിര്ക്കണം. ലഹരി ഉണ്ടാവണമല്ലോ. വലിയവരുടെ ശബ്ദം വേണമല്ലോ. ഈ സമയം മുഴുവന് ഭാരതവും നിര്ദ്ധനമാണ്. നിര്ദ്ധനരുടെ സേവനം ചെയ്യുന്നതിന് തന്നെയാണ് ബാബ വരുന്നത്. ഡല്ഹിയിലാണെങ്കില് വളരെ നല്ല സേവനം ഉണ്ടാവണം. ബാബ സൂചന നല്കികൊണ്ടിരിക്കുന്നു. ഡല്ഹിയിലുള്ളവര് മനസ്സിലാക്കുന്നു ബാബ നമ്മുടെ ശ്രദ്ധ ആകര്ഷിക്കുകയാണ്. പരസ്പരം പാല്ക്കടലാവണം. തങ്ങളുടെ പാണ്ഡവരുടെ കോട്ട ഉണ്ടാക്കൂ. ഡല്ഹിയില് തന്നെ ഉണ്ടാക്കേണ്ടി വരും. ഇതിന് വളരെ നല്ല ബുദ്ധി വേണം. വളരെയധികം ചെയ്യാന് സാധിക്കുന്നു. ആ ആളുകളാണെങ്കില് പാടുന്നുമുണ്ട് ഭാരതം നമ്മുടെ ദേശമാണ്, ഞങ്ങള് അങ്ങനെ ചെയ്യും. പക്ഷെ സ്വയത്തില് ഒരു വിശ്വാസവുമില്ല. വിദേശിയരുടെ സഹായമില്ലാതെ ഒന്നും എടുക്കാന് സാധിക്കില്ല. നിങ്ങള്ക്ക് പരിധിയില്ലാത്ത ബാബയില് നിന്ന് ഒരുപാട് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും സഹായം വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഇപ്പോള് വേഗം കോട്ട ഉണ്ടാക്കണം. നിങ്ങള് കുട്ടികള്ക്ക് ബാബ വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നുവെങ്കില് വളരെയധികം ഉത്സാഹം ഉണ്ടാവണം. ആവശ്യമില്ലാത്ത കാര്യങ്ങളില് ബുദ്ധി കുടുങ്ങുന്നു. മാതാക്കളില് ബന്ധനങ്ങളുടെ ദു:ഖമാണ്. പുരുഷന്മാരില് ഒരു ബന്ധനവുമില്ല. മാതാക്കളെ അബലയെന്ന് പറയുന്നു. പുരുഷന് ബലവാനാണ്. പുരുഷന് വിവാഹം കഴിക്കുമ്പോള് അവര്ക്ക് ബലം നല്കപ്പെടുകയാണ് - നിങ്ങള് തന്നെയാണ് ഗുരുവും ഈശ്വരനും എല്ലാം. സ്ത്രീയാണെങ്കില് വാലു പോലെയാണ്. പിന്നാലെ തൂങ്ങുന്നവര് വാസ്തവത്തില് വാലായി തന്നെ തൂങ്ങേണ്ടി വരുന്നു. പതിയോട് മോഹം, കുട്ടികളോട് മോഹം, പുരുഷന്മാരില് ഇത്രയും മോഹം ഉണ്ടായിരിക്കില്ല. അവര്ക്കാണെങ്കില് ഒരു ചെരുപ്പ് പോയാല് രണ്ടാമത്തെയും മൂന്നാമത്തെയുമൊക്കെ എടുക്കുന്നു. ശീലമായിരിക്കയാണ്. ബാബയാണെങ്കില് മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു- ഇന്നയിന്നതെല്ലാം ദിനപത്രത്തില് ഇടൂ. കുട്ടികള്ക്ക് അച്ഛന്റെ ഷോ ചെയ്യണം. ഇത് മനസ്സിലാക്കി കൊടുക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. ബാബയുടെയടുത്താണെങ്കില് ദാദയുമുണ്ട്. അതിനാല് ഇദ്ദേഹത്തിന് പോകാന് സാധിക്കില്ല. പറയും ശിവബാബ ഇത് പറയൂ, ഞങ്ങളുടെ മേല് ഈ ആപത്തുകള് വന്നു, ഇതില് അങ്ങ് നിര്ദ്ദേശം തരൂ. ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് ചോദിക്കുന്നു. ബാബയാണെങ്കില് പതിതരെ പാവനമാക്കാന് വന്നിരിക്കുകയാണ്. ബാബ പറയുകയാണ് നിങ്ങള് കുട്ടികള്ക്ക് എല്ലാ ജ്ഞാനവും ലഭിക്കുന്നു. പരിശ്രമം ചെയ്ത് ഒത്തുകൂടി അഭിപ്രായം ഉണ്ടാക്കൂ. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് തീവ്രഗതിയുടെ സേവനത്തിന്റെ തമാശ കാണിച്ചു കൊടുക്കണം. ഉറുമ്പിന്റെ പോലെയുള്ള സേവനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല് അനേകരുടെ മംഗളമായി മാറുന്നതരത്തിലുള്ള തമാശ കാണിക്കൂ. ബാബ കല്പം മുമ്പും ഇത് മനസ്സിലാക്കി തന്നിട്ടുണ്ട്, ഇപ്പോഴും മനസ്സിലാക്കി തരുന്നു. അനേകരുടെ ബുദ്ധി അവിടെയുമിവിടെയും കുടുങ്ങിയിരിക്കുകയാണ്. ഉത്സാഹമില്ല. പെട്ടെന്ന് ദേഹാഭിമാനം വരുന്നു. ദേഹാഭിമാനം തന്നെയാണ് സത്യനാശം ചെയ്യുന്നത്. ഇപ്പോള് സത്യമായ ബാബ ഉയര്ന്നതാക്കുന്നതിന്റെ എത്ര സഹജമായ കാര്യമാണ് പറഞ്ഞു തരുന്നത്. ബാബയെ ഓര്മ്മിക്കൂ എങ്കില് ശക്തി വരും. ഇല്ലായെങ്കില് ശക്തി വരില്ല. സെന്റര് സംരക്ഷിക്കുകയാണ് പക്ഷെ ലഹരിയില്ല കാരണം ദേഹാഭിമാനമാണ്. ദേഹീ അഭിമാനിയാവുകയാണെങ്കില് ലഹരി വര്ദ്ധിക്കും. നമ്മള് ഏത് അച്ഛന്റെ കുട്ടികളാണ്. ബാബ പറയുന്നു എത്ര നിങ്ങള് ദേഹീ അഭിമാനിയാകുന്നുവോ അത്രയും ബലം വരും. പകുതി കല്പത്തിന്റെ ദേഹാഭിമാനത്തിന്റെ ലഹരിയാണ് അതിനാല് ദേഹീ അഭിമാനിയാകുന്നതില്വലിയ പരിശ്രമം ഉണ്ടാകും. ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, നമ്മളും ജ്ഞാനം എടുത്തു, അനേകര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു, ഇങ്ങനെയല്ല, പക്ഷെ ഓര്മ്മയുടെ മൂര്ച്ചയും ആവശ്യമാണ്. ജ്ഞാനത്തിന്റെ വാളാണ്. പിന്നെ ഓര്മ്മയുടെ യാത്രയാണ്. രണ്ടും വ്യത്യസ്ത വസ്തുക്കളാണ്. ജ്ഞാനത്തില് ഓര്മ്മയുടെ യാത്രയുടെ മുര്ച്ചയുണ്ടാവണം. അതില്ലെങ്കില് മരത്തിന്റെ വാളായി പോകും. സിക്കുകാര് വാളിനെ വളരെയധികം ആദരവ് കൊടുക്കുന്നു. അതാണെങ്കില് ഹിംസയായിരുന്നു, അതിലൂടെ യുദ്ധം ചെയ്യുകയാണ്. വാസ്തവത്തില് ഗുരു ജനങ്ങള്ക്ക് യുദ്ധം ചെയ്യാന് സാധിക്കില്ല. ഗുരുവാണെങ്കില് അഹിംസകരായിരിക്കണമല്ലോ. യുദ്ധത്തിലൂടെ സദ്ഗതിയുണ്ടാകില്ല. നിങ്ങളുടെതാണെങ്കില് യോഗത്തിന്റെ കാര്യമാണ്. ഓര്മ്മയുടെ ബലമില്ലാതെ ജ്ഞാനമാകുന്ന വാള് പ്രയോജനപ്പെടില്ല. ക്രിമിനല് ദൃഷ്ടി വളരെ വലിയ നഷ്ടം ഉണ്ടാക്കുന്നതാണ്. ആത്മാവ് കാതിലൂടെ കേള്ക്കുന്നു, ബാബ പറയുന്നു നിങ്ങള് ഓര്മ്മയില് ഉന്മത്തമായിരിക്കൂ എങ്കില് സേവനം വര്ദ്ധിക്കും. ഇടയ്ക്കിടയ്ക്ക് പറയുകയാണ് ബാബാ സംബന്ധി കേള്ക്കുന്നില്ല. ബാബ പറയുകയാണ് ഓര്മ്മയുടെ യാത്രയില് അപക്വമാണ് അതുകൊണ്ടാണ് ജ്ഞാനമാകുന്ന വാള് പ്രയോജനപ്പെടാത്തത്. ഓര്മ്മയുടെ പരിശ്രമം ചെയ്യൂ. ഇത് ഗുപ്ത പരിശ്രമമാണ്. മുരളി കേള്പ്പിക്കുന്നതാണെങ്കില് പ്രത്യക്ഷമാണ്. ഓര്മ്മ തന്നെയാണ് ഗുപ്ത പരിശ്രമം, ഏതിലൂടെയാണോ ശക്തി ലഭിക്കുന്നത്. ജ്ഞാനത്തിലൂടെ ശക്തി ലഭിക്കില്ല. നിങ്ങള് ഓര്മ്മയുടെ ബലത്തിലൂടെ പതിതത്തില് നിന്ന് പാവനമായി മാറുന്നു. സമ്പാദ്യത്തിന്റെ തന്നെയാണ് പുരുഷാര്ത്ഥം ചെയ്യേണ്ടത്.

എപ്പോള് കുട്ടികളുടെ ഓര്മ്മ ഏകരസമായിരിക്കുന്നുവോ, അവസ്ഥ നല്ലതാകുമ്പോള് വളരെയധികം സന്തോഷമുണ്ടാവുകയും എപ്പോള് ഓര്മ്മ ശരിയാകുന്നില്ലയോ, ഏതെങ്കിലും കാര്യത്തില് ബുദ്ധിമുട്ട് അനുഭവിക്കുകയാണെങ്കില് സന്തോഷം നഷ്ടമാകുന്നു. വിദ്യാര്ത്ഥിക്ക് ടീച്ചറിന്റെ ഓര്മ്മ വരികയില്ലേ. ഇവിടെയാണെങ്കില് വീട്ടിലിരുന്നും, എല്ലാ ചെയ്തും ടീച്ചറിനെ ഓര്മ്മിക്കണം. ഈ ടീച്ചറിലൂടെയാണെങ്കില് വളരെ വളരെ ഉയര്ന്ന പദവി ലഭിക്കുന്നു. ഗൃഹസ്ഥ വ്യവഹാരത്തിലും ഇരിക്കണം. ടീച്ചറുടെ ഓര്മ്മയുണ്ടായിക്കണം എങ്കില് അച്ഛന്റെയും ഗുരുവിന്റെയും ഓര്മ്മ തീര്ച്ചയായും വരും. എത്ര പ്രകാരത്തിലാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്. പക്ഷെ വീട്ടില് പിന്നീട് ധനം - സമ്പത്ത്, കുട്ടികള് മുതലായവരെ നോക്കി മറന്നു പോകുന്നു. മനസ്സിലാക്കികൊടുക്കുന്നത് ഒരുപാടാണ്. നിങ്ങള്ക്ക് ആത്മീയ സേവനം ചെയ്യണം. ബാബയുടെ ഓര്മ്മ തന്നെയാണ് ഉയര്ന്നതിലും ഉയര്ന്ന സേവനം. മനസ്സാ-വാചാ-കര്മ്മണാ ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കണം. മുഖത്തിലൂടെയും ജ്ഞാനത്തിന്റെ കാര്യങ്ങള് കേള്പ്പിക്കൂ. ആര്ക്കും ദു:ഖം നല്കരുത്. ഒരു അകര്ത്തവ്യവും ചെയ്യരുത്. ആദ്യത്തെ കാര്യം അല്ലാഹുവെന്ന് മനസ്സിലാക്കാത്തതുകൊണ്ട് വേറെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ആദ്യം അല്ലാഹുവിനെ പക്കാ ചെയ്യിപ്പിക്കൂ അതിന് ശേഷമേ മുന്നോട്ട് പോകാവൂ. ശിവബാബ രാജയോഗം പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ഈ മോശമായ ലോകത്തില് മായയുടെ ഷോ വളരെയുണ്ട്. എത്ര ഫാഷനായി. മോശമായ ലോകത്തോട് വൈരാഗ്യം വരണം. ഒരു ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. പവിത്രമാകും. സമയം നഷ്ടപ്പെടുത്തരുത്. നല്ല രീതിയില് ധാരണ ചെയ്യൂ. മായയാകുന്ന ശത്രു അനേകരുടെ ബുദ്ധിയെ പെട്ടെന്ന് മോശമാക്കി മാറ്റുന്നു. കമാന്ഡര് തെറ്റു ചെയ്യുകയാണെങ്കില് അവരെ ഡിസ്മിസും ചെയ്യുന്നു. സ്വയം കമാന്ഡര്ക്കും ലജ്ജ വരുന്നു പിന്നീട് രാജിയും വെയ്ക്കുന്നു. ഇവിടെയും അങ്ങനെ സംഭവിക്കുന്നു. നല്ല നല്ല കമാന്ഡര്മാര് ഇടയ്ക്ക് വിട്ട് പോകും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഓര്മ്മയുടെ ഗുപ്ത പരിശ്രമം ചെയ്യണം. ഓര്മ്മയുടെ ലഹരിയിലിരിക്കുന്നതിലൂടെ സേവനം സ്വതവേ തന്നെ വര്ദ്ധിച്ചുകൊണ്ടിരിക്കും. മനസ്സാ-വാചാ-കര്മ്മണാ ഓര്മ്മയിലിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യണം.

2. മുഖത്തിലൂടെ ജ്ഞാനത്തിന്റെ തന്നെ കാര്യങ്ങള് കേള്പ്പിക്കണം, ആര്ക്കും ദു:ഖം നല്കരുത്. ഒരു അകര്ത്തവ്യവും ചെയ്യരുത്. ദേഹീ അഭിമാനിയാകുന്നതിന്റെ പരിശ്രമം ചെയ്യണം.

വരദാനം :-
ഇരുമ്പിന് സമാനമുള്ള ആത്മാക്കളെ പവിഴമാക്കി മാറ്റുന്ന മാസ്റ്റര് പവിഴനാഥനായി ഭവിക്കട്ടെ.

താങ്കള് എല്ലാവരും പാരസ്നാഥനായ ബാബയുടെ മക്കള് മാസ്റ്റര് പാരസ്നാഥന്മാരാണ്- അതിനാല് എങ്ങനെയുള്ള ഇരുമ്പിന് സമാനമായ ആത്മാവാകട്ടെ, താങ്കളുടെ കൂട്ടുകെട്ടിലൂടെ ഇരുമ്പും പവിഴമായി മാറും. ഇത് ഇരുമ്പാണ്- ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്. പവിഴത്തിന്റെ ജോലി തന്നെയാണ് ഇരുമ്പിനെ പവിഴമാക്കി മാറ്റുക. ഈ ലക്ഷ്യവും ലക്ഷണവും സദാ സ്മൃതിയില് വെച്ച് ഓരോ സങ്കല്പവും ഓരോ കര്മ്മവും ചെയ്യണം, അപ്പോള് അനുഭവമാകും അതായത് ആത്മാവായ എന്റെ ലൈറ്റിന്റെ കിരണങ്ങള് അനേകം ആത്മാക്കളെ ഗോള്ഡാക്കാനുള്ള ശക്തി കൊടുത്തുകൊണ്ടിരിക്കുകയാണ്.

സ്ലോഗന് :-
ഓരോ കാര്യവും സാഹസത്തോടെ ചെയ്യൂ എങ്കില് സര്വ്വരുടെയും ബഹുമാനം പ്രാപ്തമാകും.

അവ്യക്ത സൂചനകള്-സഹജയോഗിയാകണമെങ്കില് പരമാത്മാ സ്നേഹത്തിന്റെ അനുഭവിയാകൂ.

പരമാത്മാ സ്നേഹം ഈ ശ്രേഷ്ഠ ബ്രാഹ്മണജന്മത്തിന്റെ ആധാരമാണ്. പറയാറുമുണ്ട് സ്നേഹമുണ്ടെങ്കില് ലോകമുണ്ട്, ജീവിതമുണ്ട്. സ്നേഹമില്ലെങ്കില് ജീവിതവുമില്ല, ലോകവുമില്ല. സ്നേഹം ലഭിച്ചു അര്ത്ഥം ലോകം ലഭിച്ചു. ലോകര് ഒരു തുള്ളിക്കുവേണ്ടി ദാഹാര്ത്തരാണ്, എന്നാല് നിങ്ങള് കുട്ടികള്ക്ക് ഇത് പ്രഭുസ്നേഹത്തിന്റെ സ്വത്താണ്. ഈ പ്രഭുസ്നേഹത്തിലൂടെ പാലിക്കപ്പെടുക അര്ത്ഥം ബ്രാഹ്മണജീവിതത്തില് മുന്നേറുക. അതിനാല് സദാ സ്നേഹത്തിന്റെ സാഗരത്തില് ലൗലീനമായിരിക്കൂ.