മധുരമായ കുട്ടികളെ - ഇപ്പോൾ
ഈ രാവണ രാജ്യം, പഴയ ലോകം അവസാനിച്ച് പുതിയ ലോകം വരികയാണ് അതിനാൽ ശ്രീമതത്തിലൂടെ
നടന്ന് പവിത്രമാകൂ, എങ്കിൽ ശ്രേഷ്ഠ ദേവീ ദേവതയായി മാറും.
ചോദ്യം :-
ബാബ തന്റെ കുട്ടികൾക്ക് സത്യ നാരായണന്റെ കഥ കേൾപ്പിക്കുകയാണ്, ആ കഥയുടെ
രഹസ്യമെന്താണ്?
ഉത്തരം :-
അതിന്റെ
രഹസ്യമാണ് - ചക്രവർത്തി പദവി നേടലും നഷ്ടപ്പെടുത്തലും. ആത്മാവിന് അല്ലാഹുവിനെ
ലഭിച്ചു, അതിനാൽ കലഹം വിട്ടൊഴിഞ്ഞു. ആരാണോ വിശ്വത്തിലെ അധികാരിയായിരുന്നത്
അവരാണ് 84 ജന്മങ്ങളെടുത്ത് രാജ്യപദവി നഷ്ടപ്പെടുത്തുന്നത് ബാബ വീണ്ടും അവർക്ക്
രാജ്യപദവി നൽകുന്നു. പതിതത്തിൽ നിന്ന് പാവനമായി മാറുക, കലഹം ഉപേക്ഷിച്ച്
രാജ്യപദവി നേടുക - ഇതേ യഥാർഥ സത്യനാരായണ കഥയാണ് ബാബ കേൾപ്പിക്കുന്നത് .
ഗീതം :-
അവസാനം ആ
ദിനം വന്നു ഇന്ന്.........
ഓംശാന്തി.
ഓം ശാന്തിയുടെ അർത്ഥം ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. ഓം അർത്ഥം ഞാൻ ആത്മാവാണ്
ഇതെന്റെ ശരീരവുമാണ്. ആത്മാവിനെ കാണാൻ സാധിക്കില്ല. ഇത് മനസിലാക്കുന്നു - ഞാൻ
ആത്മാവാണ്, ഇത് എന്റെ ശരീരമാണ്. ആത്മാവിൽ തന്നെയാണ് മനസ്സും ബുദ്ധിയും. ശരീരത്തിൽ
ബുദ്ധിയില്ല. ആത്മാവിൽ തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരമുള്ളത്. മുഖ്യമായത്
ആത്മാവാണ്. ആ ആത്മാവിനെ ആർക്കും കാണാൻ സാധിക്കില്ല. ശരീരത്തെ ആത്മാവ് കാണുന്നു.
ആത്മാവിനെ ശരീരത്തിന് കാണാൻ സാധിക്കില്ല. അറിയാനാവുന്നു ആത്മാവ് പോകുമ്പോൾ ശരീരം
ജഢമായി മാറുന്നുവെന്ന്. ആത്മാവിനെ കാണാൻ കഴിയില്ല, ശരീരത്തെ കാണാൻ കഴിയുന്നു.
അതുപോലെ തന്നെയാണ്, ആരെയാണോ ഓ ഗോഡ്ഫാദർ എന്ന് വിളിക്കുന്നത്, ആ ആത്മാവിന്റെ
അച്ഛനെയും കാണാൻ കഴിയുകയില്ല. മനസ്സിലാക്കാൻ സാധിക്കുന്നു, അറിയാൻ കഴിയുന്നു.
ആത്മാക്കളെല്ലാവരും സഹോദരങ്ങളാണ്. ശരീരത്തിൽ വരുമ്പോൾ പറയും ഇത് സഹോദരൻമാരാണ്
അഥവാ സഹോദരീ-സഹോദരന്മാരാണ്. ആത്മാക്കളുടെ അച്ഛനാണ് പരംപിതാ പരമാത്മാവ്.
ശാരീരികമായ സഹോദരീ-സഹോദരനെ പരസ്പരം കാണാൻ സാധിക്കുന്നു. എല്ലാ ആത്മാക്കളുടെയും
അച്ഛനായ ആ ഒരാളെ കാണാൻ സാധിക്കില്ല. അച്ഛൻ വന്നിരിക്കുകയാണ് പഴയ ലോകത്തെ
പുതിയതാക്കുന്നതിന്. പുതിയ ലോകം സത്യയുഗമായിരുന്നു, ഈ പഴയ ലോകം കലിയുഗമാണ്.
ഇതിന് ഇപ്പോൾ മാറണം. പഴയ വീടിനെ പൊളിച്ച് പുതിയതുണ്ടാക്കുന്നതുപോലെ. അതുപോലെ ഈ
പഴയ ലോകം നശിക്കണം. സത്യയുഗത്തിന് ശേഷം ത്രേതാ, ദ്വാപരം, കലിയുഗം പിന്നെ വീണ്ടും
സത്യയുഗം തീർച്ചയായും വരണം. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കണം.
സത്യയുഗത്തിൽ ദേവീ ദേവതകളുടെ രാജ്യമാണ്. പകുതി കല്പം സൂര്യവംശിയും
ചന്ദ്രവംശിയുമാണ്. അതിനെ ലക്ഷ്മീ നാരായണന്റെ കുലം, രാമ-സീതയുടെ കുലമെന്ന്
പറയുന്നു. അപ്പോൾ ഇത് സഹജമായില്ലേ. പിന്നീട് ദ്വാപര കലിയുഗത്തിൽ അന്യ ധർമ്മങ്ങൾ
വരുന്നു. പിന്നീട് പവിത്രമായിരുന്ന ദേവീ ദേവതകൾ അപവിത്രരായി മാറുന്നു. ഇതിനെ
രാവണ രാജ്യമെന്ന് പറയുന്നു. രാവണനെ വർഷാ വർഷം കത്തിക്കുന്നു, പക്ഷെ
കത്തുന്നതേയില്ല. ഇതാണ് എല്ലാത്തിലും വലിയ ശത്രു, അതുകൊണ്ടാണ് രാവണനെ
കത്തിക്കുന്നതിന്റെ ആചാരമുണ്ടായത്. ഭാരതത്തിന്റെ നമ്പർവൺ ശത്രുവാണ് രാവണൻ,
അതുപോലെ നമ്പർവൺ സുഹൃത്ത് സദാ സുഖം തരുന്ന ഈശ്വരനാണ്. ഈശ്വരനെ സുഹൃത്തെന്ന്
പറയുമല്ലോ. ഇതിന് മേൽ ഒരു കഥയുമുണ്ട്- ഈശ്വരനാണ് കൂട്ടുകാരൻ. രാവണൻ ശത്രുവാണ്.
ഈശ്വരനാകുന്ന കൂട്ടുകാരനെ ഒരിക്കലും കത്തിക്കുകയില്ല. രാവണൻ ശത്രുവായതുകൊണ്ടാണ്
10 തലയുള്ള രാവണനെയുണ്ടാക്കി വർഷം തോറും കത്തിക്കുന്നത്. ഗാന്ധിജിയും
പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക് രാമരാജ്യം വേണമെന്ന്. രാമരാജ്യത്തിൽ സുഖമാണ്,
രാവണ രാജ്യത്തിൽ ദുഃഖവും. ഇപ്പോൾ ഇത് ആരാണിരുന്ന് മനസ്സിലാക്കി തരുന്നത്? പതിത
പാവനനായ ബാബ, ശിവ ബാബ ബ്രഹ്മാദാദ. ബാബ എപ്പോഴും ശരിയായതു പറയുന്നു- ബാപ്ദാദ
എന്നാണ്. പ്രജാപിതാ ബ്രഹ്മാവും എല്ലാവരുടെയുമായിരിക്കും, ആദമെന്ന് പറയുന്നു.
അദ്ദേഹത്തെ മുതു-മുതു-മുത്തച്ഛനെന്ന് പറയുന്നു. മനുഷ്യ സൃഷ്ടിയിൽ പ്രജാപിതാവായി.
പ്രജാപിതാ ബ്രഹ്മാവിലൂടെ ബ്രാഹ്മണർ, പിന്നീട് ബ്രാഹ്മണരിൽ നിന്ന് ദേവീ ദേവത
ഉണ്ടാകുന്നു. ദേവതാ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഉണ്ടാകുന്നു, ഇദ്ദേഹത്തെ
പ്രജാപിതാ ബ്രഹ്മാവ്, മനുഷ്യ സൃഷ്ടിയിലെ മുതിർന്നയാൾ എന്നു പറയുന്നു. പ്രജാപിതാ
ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ്. ബാബാ ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.
ഇതാണ് സാകാര ബാബ. ശിവബാബയാണ് നിരാകാരനായ ബാബ. പാടപ്പെടുന്നുമുണ്ട് പ്രജാപിതാ
ബ്രഹ്മാവിലൂടെ പുതിയ മനുഷ്യ സൃഷ്ടി രചിക്കുന്നുവെന്ന്. ഇതാണ് പതിത ലോകം- രാവണ
രാജ്യം. ഇപ്പോൾ രാവണന്റെ ആസൂരീയ ലോകം അവസാനിക്കും, അതിന് വേണ്ടിയാണ് ഈ മഹാഭാരത
യുദ്ധം. പിന്നീട് സത്യയുഗത്തിൽ ഈ രാവണനാകുന്ന ശത്രുവിനെ ആരും കത്തിക്കുകയില്ല.
രാവണൻ ഉണ്ടാവുക തന്നെയില്ല. രാവണൻ തന്നെയാണ് ഈ ദുഃഖത്തിന്റെ ലോകമുണ്ടാക്കിയത്.
ആരുടെയടുത്താണോ കൂടുതൽ പൈസയുള്ളത്, വലിയ വലിയ കൊട്ടാരം മുതലായവയുള്ളത് അവർ
സ്വർഗ്ഗത്തിലാണ്, ഇങ്ങനെയല്ല. ബാബ മനസ്സിലാക്കി തരുകയാണ് ആരുടെയെങ്കിലും കയ്യിൽ
കോടികളുണ്ടെങ്കിലും ശാന്തിയുണ്ടാവില്ല, പൈസ മുതലായവയെല്ലാം മണ്ണിലേയ്ക്ക്
പോകാനുള്ളതാണ്. പുതിയ ലോകത്തിൽ പിന്നീട് പുതിയ ഖനികളെല്ലാം ഉണ്ടാകും, അതിലൂടെ
പുതിയ ലോകത്തിൽ കൊട്ടാരം മുതലായവയെല്ലാം ഉണ്ടാക്കും. ഈ പഴയ ലോകം ഇപ്പോൾ
അവസാനിക്കണം. സത്യയുഗത്തിൽ പവിത്രമായ സമ്പൂർണ്ണ നിർവികാരിയാണ്. അവിടെ കുട്ടികൾ
യോഗബലത്തിലൂടെ ജന്മമെടുക്കുന്നു. അവിടെ വികാരമുണ്ടായിരിക്കുകയേയില്ല.
ദേഹാഭിമാനവുമില്ല, ക്രോധമില്ല, കാമമില്ല. 5 വികാരമുണ്ടായിരിക്കുകയേയില്ല അതിനാൽ
അവിടെ ഒരിക്കലും രാവണനെ കത്തിക്കുന്നുമില്ല. ഇവിടെയാണ് രാവണ രാജ്യം, അതുകൊണ്ടാണ്
എല്ലാവരും വിളിക്കുന്നത് അല്ലയോ പതിത പാവനാ വരൂ. ബാബയാണെങ്കിൽ മുക്തിദാതാവുമാണ്,
എല്ലാവരുടെയും ദുഖത്തെ ഹരിക്കുന്നവനുമാണ്. ഇപ്പോൾ എല്ലാവരും രാവണ രാജ്യത്തിലാണ്.
ബാബയ്ക്ക് വന്ന് മോചിപ്പിക്കേണ്ടി വരുകയാണ്. ഇപ്പോൾ ബാബ പറയുന്നു നിങ്ങൾ
പവിത്രമാകൂ. ഈ പതിത ലോകം നശിക്കുന്നതാണ്, ആര് ശ്രീമതത്തിലൂടെ നടക്കുന്നുവോ അവർ
ശ്രേഷ്ഠ ദേവീ-ദേവതയായി മാറും. വിനാശമുണ്ടാകും, എല്ലാം ഇല്ലാതാകും. ബാക്കി ആര്
അവശേഷിക്കും? ആരാണോ ശ്രീമതത്തിലൂടെ പവിത്രമായി കഴിയുന്നത്, അവർ തന്നെയാണ്
ബാബയുടെ നിർദ്ദേശത്തിലൂടെ നടന്ന് വിശ്വത്തിന്റെ ചക്രവർത്തി പദവിയുടെ സമ്പത്ത്
നേടുന്നത്. ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നല്ലോ. ഇപ്പോഴാണെങ്കിൽ രാവണ
രാജ്യമാണ് അത് നശിക്കാനുള്ളതാണ്. സത്യയുഗീ രാമരാജ്യം സ്ഥാപിതമാകണം. രാമൻ ആ
സീതയുടെ രാമനല്ല. ശാസ്ത്രങ്ങളിലാണെങ്കിൽ ഒരുപാട് ആവശ്യമില്ലാത്ത കാര്യങ്ങൾ
എഴുതിവെച്ചിരിക്കുന്നു. ഈ മുഴുവൻ ലോകവും ലങ്കയാണ്, ഇവിടെ രാവണ രാജ്യമാണ്. ഭാരതം
സ്വർണ്ണത്തിന്റെ പക്ഷിയായിരുന്നു സത്യയുഗത്തിൽ. അപ്പോൾ വേറെ ഒരു
രാജ്യവുമുണ്ടായിരുന്നില്ല. ബാബ ഭാരതത്തിൽ വന്ന് വീണ്ടും സ്വർണ്ണപ്പക്ഷിയായ
സ്വർഗ്ഗമുണ്ടാക്കുന്നു. ബാക്കി ഇത്രയും ധർമ്മങ്ങളെല്ലാം നശിച്ച് പോകും. സമുദ്രവും
കുതിച്ചുയരും. മുംബൈ എന്തായിരുന്നു, ഒരു ചെറിയൊരു ഗ്രാമമായിരുന്നു. ഇനി
സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകുമ്പോൾ പിന്നീട് മുംബൈ മുതലായവയൊന്നും
ഉണ്ടായിരിക്കില്ല. സത്യയുഗത്തിൽ വളരെ കുറച്ച് മനുഷ്യരേ ഉണ്ടാവൂ. തലസ്ഥാനം
ഡൽഹിയാണ്, അവിടെ ലക്ഷ്മീ നാരായണന്റെ രാജ്യമാണ്. സത്യയുഗത്തിൽ ഡൽഹി
സ്വർഗ്ഗമായിരുന്നു. ഡൽഹിയിൽ തന്നെയായിരുന്നു രാജധാനി. രാമരാജ്യത്തിലും ഡൽഹി
തന്നെയായിരിക്കും തലസ്ഥാനം. പക്ഷെ രാമരാജ്യത്തിൽ വജ്രങ്ങളുടെയും
വൈഢൂര്യങ്ങളുടെയും കൊട്ടാരമുണ്ടായിരുന്നു, അളവറ്റ സുഖമായിരുന്നു. ബാബ പറയുന്നു
നിങ്ങൾ വിശ്വ രാജ്യം നഷ്ടപ്പെടുത്തി, ഞാൻ വീണ്ടും നൽകുന്നു. നിങ്ങൾ എന്റെ
നിർദ്ദേശത്തിലൂടെ നടക്കൂ. ശ്രേഷ്ഠമായി മാറണമെങ്കിൽ കേവലം എന്നെ മാത്രം
ഓർമ്മിക്കൂ വേറെ ഒരു ദേഹധാരിയേയും ഓർമ്മിക്കരുത്. സ്വയം ആത്മാവാണെന്ന്
മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായി മാറും, നിങ്ങൾ എന്റെ കൂടെ വരുകയും ചെയ്യും. നിങ്ങൾ എന്റെ
കഴുത്തിലെ മാലയായി മാറിയതിന് ശേഷം വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറും.
മാലയുടെ മുകളിലാണ് ഞാൻ. പിന്നീട് ജോടികളായ ബ്രഹ്മാ-സരസ്വതി. അവരാണ്
സത്യയുഗത്തിലെ മഹാരാജാവും മഹാറാണിയുമായി മാറുന്നത്. പിന്നീട് മാലയിലുള്ള മുഴുവൻ
പേരും യഥാക്രമം സിംഹാസനത്തിലിരിക്കുന്നു. ഞാൻ ഭാരതത്തെ ഈ ബ്രഹ്മാ-സരസ്വതി,
ബ്രാഹ്മണരിലൂടെ സ്വർഗ്ഗമാക്കുന്നു. ആരാണോ പ്രയത്നിക്കുന്നത്, പിന്നീടവരുടെ
ഓർമ്മ ചിഹ്നമുണ്ടാകുന്നു. ആത്മാക്കൾക്ക് വസിക്കുന്ന സ്ഥാനമാണ് പരംധാമം, അതിനെ
ബ്രഹ്മാണ്ഡമെന്നും പറയുന്നു. നമ്മൾ എല്ലാ ആത്മാക്കളും അവിടെ മധുരമായ
വീട്ടിലിരിക്കുന്നവരാണ് - ബാബയോടൊപ്പം. അതാണ് ശാന്തിധാമം, മനുഷ്യരാഗ്രഹിക്കുന്നു
- മുക്തിധാമത്തിൽ പോകണം. പക്ഷെ ആർക്കും തിരിച്ച് പോകാൻ സാധിക്കില്ല. എല്ലാവർക്കും
പാർട്ടഭിനയിക്കുക തന്നെ വേണം. അതുവരെ ബാബ നിങ്ങളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു.
നിങ്ങൾ തയ്യാറാകുമ്പോൾ അവിടെ ഏതെല്ലാം ആത്മാക്കളുണ്ടോ, അവരെല്ലാവരും വരും,
പിന്നീട് അവസാനം. നിങ്ങൾ പോയി പുതിയ ലോകത്തിൽ രാജ്യം ഭരിക്കും പിന്നീട് യഥാക്രമം
ചക്രം നടക്കും. ഗീതത്തിലും കേട്ടല്ലോ, അവസാനം ഇന്ന് ആ ദിനം വന്നു ..
ഭക്തിമാർഗ്ഗത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്നു. ബാബ ജ്ഞാന സൂര്യനാണ്.
ജ്ഞാന സൂര്യൻ ഉദിച്ചു..... ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിൽ സൃഷ്ടിയുടെ ആദി-മധ്യ-
അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. അറിയാം ആരാണോ ഭാരതവാസീ നരകവാസി അവർ വീണ്ടും
സ്വർഗ്ഗവാസിയായി മാറും. ബാക്കി ഈ എല്ലാ ആത്മാക്കളും ശാന്തിധാമത്തിലേയ്ക്ക്
തിരിച്ച് പോകും. മനസ്സിലാക്കിക്കൊടുക്കേണ്ടത് വളരെ കുറച്ചാണ്, ആൽഫ എന്നാൽ ബാബ,
ബീറ്റാ എന്നാൽ ചക്രവർത്തി പദവി. ബാബയിലൂടെ ചക്രവർത്തി പദവി ലഭിക്കുന്നു. കലഹം
ഇല്ലാതെയാകുന്നു. അതിന്റെ കഥ ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഇതാണ് സത്യമായ
സത്യനാരായണന്റെ കഥ. ബാക്കിയെല്ലാം കെട്ടുകഥകളാണ്. ബാബ തന്നെയാണ് നരനിൽ നിന്ന്
നാരായണനാകുന്നതിന് വേണ്ടി ഈ കഥ കേൾപ്പിക്കുന്നത്. ചരിത്രവും
ഭൂമിശാസ്ത്രവുമാണല്ലോ. ലക്ഷ്മീ നാരായണന്റെ രാജ്യം എപ്പോൾ ആരംഭിച്ചു, ഏതുവരെ
ഉണ്ടായിരുന്നു. അപ്പോൾ കഥയുമായല്ലോ! ആരാണോ വിശ്വത്തിൽ രാജ്യം ഭരിച്ചിരുന്നത്,
അവർ 84 ജന്മമെടുത്ത് തികച്ചും തമോപ്രധാനമായി മാറിയിരിക്കുന്നു.
ഇപ്പോൾ ബാബ പറയുകയാണ് - ഞാൻ അതേ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ്. നിങ്ങൾ എങ്ങനെ
പതിതത്തിൽ നിന്നും പാവനം, പാവനത്തിൽ നിന്നു പതിതമായി മാറി - ആ മുഴുവൻ ചരിത്രവും
ഭൂമിശാസ്ത്രവും മനസ്സിലാക്കി തരുകയാണ്. ആദ്യമാദ്യം സൂര്യവംശിയുടെ രാജ്യം
പിന്നീട് ചന്ദ്രവംശിയുടെ ..... അതിന്റെയിടയിൽ മറ്റുള്ളവരും ബൗദ്ധി, ഇസ്ലാമി
പിന്നെ ക്രിസ്ത്യൻസ് വന്നു. പിന്നീട് ദേവീ ദേവതാ ധർമ്മമുണ്ടായിരുന്നത്
അപ്രത്യക്ഷമായി. വീണ്ടും ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കും.
ശാസ്ത്രങ്ങളിൽ ബ്രഹ്മാവിന്റെ ആയുസ്സ് 100 വർഷം കാണിച്ചിട്ടുണ്ട്. ഈ ബ്രഹ്മാവ്,
ആരിലാണോ ബാബയിരുന്ന് സമ്പത്ത് നൽകുന്നത്, ഇദ്ദേഹത്തിന്റെയും ശരീരം നശിച്ചു പോകും.
ആത്മാക്കളെ ആത്മാക്കളുടെ അച്ഛൻ കേൾപ്പിക്കുകയാണ്, അവർ തന്നെയാണ് പതിത പാവനൻ.
മനുഷ്യന്, മനുഷ്യനെ പാവനമാക്കി മാറ്റാൻ സാധിക്കുകയില്ല. ആർക്കാണോ സ്വയം
മുക്തമാവാൻ സാധിക്കാത്തത് പിന്നെ അവരെങ്ങനെ മറ്റുള്ളവരെ മുക്തമാക്കും. അവരെല്ലാം
ഭക്തി പഠിപ്പിക്കുന്ന അനേകം ഗുരുക്കന്മാരാണ്. ചിലർ പറയും ഇന്നയാളുടെ ഭക്തി
ചെയ്യൂ, ചിലർ പറയും ശാസ്ത്രം കേൾക്കൂ. അനേകാനേകം അഭിപ്രായ വ്യത്യാസങ്ങളാണ്,
അതിനാൽ എല്ലാവരും ഒന്നുകൂടി വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ഇപ്പോൾ ബാബ വന്ന്
വിവേകശാലികളാക്കി മാറ്റുന്നു. ഈ വിവേകശാലികളായ ലക്ഷ്മീ നാരായണൻ വിശ്വത്തിലെ
അധികാരിയായിരുന്നുല്ലോ. ഇപ്പോൾ എത്ര ദരിദ്രരായി മാറിയിരിക്കുന്നു. പിന്നീട്
വീണ്ടും ശിവബാബ വന്ന് നരകവാസിയിൽ നിന്ന് സ്വർഗ്ഗവാസിയാക്കി മാറ്റുന്നു. ബാബ
എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത് ഇവിടെ ഭാഗ്യം ഉണരുമെന്ന്. ബാബ
വരുന്നത് തന്നെ സർവമനുഷ്യരുടെയും ഭാഗ്യമുണർത്താനാണ്. എല്ലാവരും പതിതരും
ദുഃഖിയുമാണല്ലോ. എല്ലാവരും നിലവിളിച്ച് നിലവിളിച്ച് വിനാശമാകും. അതിനാൽ ബാബ
പറയുകയാണ് ദുരന്തത്തിൽ നിലവിളിക്കുന്നതിന് മുമ്പ് പരിധിയില്ലാത്ത ബാബയിൽ നിന്ന്
കുറച്ച് സമ്പത്തെടുക്കൂ. ലോകത്തിൽ എന്തെല്ലാമാണോ കാണുന്നത് അതെല്ലാം
നശിക്കുന്നതാണ്. ഭാരതത്തിന്റെ പതനവും ഭാരതത്തിന്റെ ഉത്ഥാനവും. ഇത് ഭാരതത്തിന്റെ
തന്നെ കളിയാണ്. ഉയർച്ച ഉണ്ടാകുക സത്യയുഗത്തിലാണ്. ഇപ്പോൾ കലിയുഗത്തിൽ
പതനമുണ്ടാകുന്നതാണ്. ഇതെല്ലാം രാവണ രാജ്യത്തിന്റെ ഷോയാണ്. ഇപ്പോൾ വിനാശമാകണം.
ലോകത്തിന്റെ പതനം, ലോകത്തിന്റെ ഉത്ഥാനം. സത്യയുഗത്തിൽ ആരെല്ലാം രാജ്യം
ഭരിക്കുന്നു, ഇത് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്. ഭാരതത്തിന്റെ ഉത്ഥാനത്തിൽ
ദേവതകളുടെ രാജ്യം. ഭാരതത്തിന്റെ പതനത്തോടെ രാവണന്റെ രാജ്യം. ഇപ്പോൾ പുതിയ ലോകം
ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. പഴയ ലോകം ഇല്ലാതെയാകും. ഇതിന് മുമ്പ് നിങ്ങൾ
പഠിച്ചുകൊണ്ടിരിക്കുകയാണ്, ബാബയിൽ നിന്ന് സമ്പത്തെടുക്കാൻ. എത്ര സഹജമാണ്. ഇതാണ്
മനുഷ്യനിൽ നിന്ന് ദേവതയാകുന്നതിന്റെ പഠിപ്പ്. സന്യാസിമാരുടെത് നിവൃത്തി
മാർഗ്ഗമാണ്. ആ ധർമ്മം തന്നെ വേറെയാണ്. അവരാണെങ്കിൽ വീടെല്ലാം ഉപേക്ഷിച്ച്
പോകുന്നു, അവരുടേത് പരിധിയുള്ള സന്യാസമാണ്. നിങ്ങൾക്ക് ഈ പഴയ ലോകത്തിന്റെ
സന്യാസം ചെയ്ത് വീണ്ടും ഇവിടെയ്ക്ക് തന്നെ വരേണ്ടതില്ല. ഇതും നല്ല രീതിയിൽ
മനസ്സിലാക്കി കൊടുക്കണം, ഏതെല്ലാം ധർമ്മങ്ങൾ എപ്പോഴെപ്പോൾ വരുന്നു. ദ്വാപരത്തിന്
ശേഷം തന്നെയാണ് മറ്റു ധർമ്മങ്ങൾ വരുന്നത്. ആദ്യം സുഖം അനുഭവിക്കുന്നു പിന്നീട്
ദുഖം. ഈ മുഴുവൻ ചക്രവും ബുദ്ധിയിലിരുത്തണം. എപ്പോൾ മുതൽ നിങ്ങൾ ചക്രത്തിൽ
വരുന്നുവോ മഹാരാജാവും മഹാറാണിയുമായി മാറുകയാണ്. കേവലം ബാബയേയും സമ്പത്തിനെയും
മനസ്സിലാക്കി കൊടുക്കണം.
ബാബ ആരെയും വിദേശത്ത് പോകുന്നതിന് എതിര് പറയുന്നില്ല. എങ്കിലും എല്ലാവരും
ആഗ്രഹിക്കുന്നത് മരണം അവരവരുടെ ദേശത്ത് തന്നെയാവണമെന്നാണ്. ഇപ്പോൾ വിനാശമാണെങ്കിൽ
സംഭവിക്കുക തന്നെ വേണം, ബഹളം ഇത്രയുമുണ്ടാകും, അങ്ങനെ വിദേശത്ത് നിന്ന് പിന്നീട്
വരാൻ പോലും സാധിക്കില്ല അതുകൊണ്ട് ബാബ മനസ്സിലാക്കി തരുകയാണ്, ബാബ വന്ന്
അവതരിക്കുന്ന ഭാരതഭൂമി ഏറ്റവും ഉത്തമമാണ് . ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്.
കേവലം കൃഷ്ണന്റെ പേരിട്ടത് കാരണം മുഴുവൻ മഹിമയും ഇല്ലാതായിരിക്കുകയാണ്. സർവ
മനുഷ്യരുടെയും മുക്തിദാതാവ് ഇവിടെ വന്ന് അവതരിക്കുകയാണ്. ഗോഡ് ഫാദർ തന്നെയാണ്
വന്ന് മുക്തരാക്കുന്നത്. അതിനാൽ അങ്ങനെയുള്ള ബാബയെ നമിക്കണം, ബാബയുടെ ജയന്തി
ആഘോഷിക്കണം. പക്ഷെ കൃഷ്ണന്റെ പേരിട്ടതിനാൽ മുഴുവൻ മൂല്യവും
അപ്രത്യക്ഷമായിരിക്കുകയാണ്. ഇല്ലായെങ്കിൽ ഭാരതം ഏറ്റവും ഉയർന്ന തീർത്ഥ സ്ഥാനമാണ്.
ബാബ ഇവിടെയാണ് വന്ന് എല്ലാവരെയും പാവനമാക്കി മാറ്റുന്നത്, അതിനാൽ ഇത് ഏറ്റവും
വലിയ തീർത്ഥസ്ഥാനമാകുന്നു. എല്ലാവരെയും ദുർഗതിയിൽ നിന്ന് മോചിപ്പിച്ച് സദ്ഗതി
നൽകുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോൾ നിങ്ങൾ ആത്മാക്കൾക്കറിയാം,
നമ്മുടെ ബാബ തന്റെ ഈ ശരീരത്തിലൂടെ ഈ രഹസ്യം
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ആത്മാക്കൾ ഈ ശരീരത്തിലൂടെ
കേൾക്കുകയാണ്. ആത്മാഭിമാനിയായി മാറണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ
ഓർമ്മിക്കൂ എങ്കിൽ കറയിളകി പോകും, പവിത്രമായി മാറി നിങ്ങൾ ബാബയോടൊപ്പം പോവുകയും
ചെയ്യും. എത്ര ഓർമ്മിക്കുന്നുവോ അത്രയും പവിത്രമായി മാറും, മറ്റുള്ളവരെയും
തനിക്കു സമാനമാക്കി മാറ്റും. അപ്പോൾ അനേകരുടെ ആശിർവാദം ലഭിക്കും. ഉയർന്ന പദവി
നേടും, അതിനാൽ പാടാറുണ്ട്- സെക്കന്റിൽ ജീവൻമുക്തി. ശരി -
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ
കഴുത്തിലെ മാലയായി മാറി വിഷ്ണുവിന്റെ കഴുത്തിൽ കോർക്കപ്പെടുന്നതിനായി സമ്പൂർണ്ണ
സതോപ്രധാനമാകണം. ഒരു ബാബയുടെ നിർദ്ദേശത്തിലൂടെ നടക്കണം.
2. അനേക ആത്മാക്കളുടെ
ആശിർവാദം ലഭിച്ചുകൊണ്ടിരിക്കുന്ന വിധം സേവനം ചെയ്യണം. നിലവിളിക്കു മുമ്പ് ബാബയിൽ
നിന്ന് പരിപൂർണ്ണമായി സമ്പത്ത് നേടണം.
വരദാനം :-
സ്നേഹിയാകുന്നതിന്റെ ഗഹനരഹസ്യത്തെ മനസിലാക്കി സർവരെയും തൃപ്തരാക്കുന്ന
രഹസ്യയുക്ത, യോഗയുക്തരായി ഭവിക്കട്ടെ
ഏതു കുട്ടികൾ ഒരു
സർവശക്തിവാൻ ബാബയുടെ സ്നേഹിയായി കഴിയുന്നവോ അവർ സർവ ആത്മാക്കൾക്കും സ്നേഹി
സ്വതവേ ആയിത്തീരുന്നു. ഈ ഗഹനരഹസ്യത്തെ ആര് മനസിലാക്കിയെടുക്കുന്നുവോ അവർ
രഹസ്യയുക്തം, യോഗയുക്തം, ദിവ്യഗുണങ്ങളാൽ യുക്തിയുക്തം ആയി മാറുന്നു. ഇങ്ങനെ
രഹസ്യയുക്തആത്മാവ് സർവ ആത്മാക്കളെയും സഹജമായി തന്നെ തൃപ്തരാക്കുന്നു. ആര് ഈ
രഹസ്യത്തെ അറിയുന്നില്ലയോ അവർ ചിലപ്പോൾ അന്യരെ വെറുപ്പിക്കുന്നു ചിലപ്പോൾ സ്വയം
വെറുത്തവരാകുന്നു. അതിനാൽ സദാ സ്നേഹഹിയുടെ രഹസ്യത്തെ അറിഞ്ഞ് രഹസ്യയുക്തരാകൂ.
സ്ലോഗന് :-
ആരാണോ
നിമിത്തമായത് അവർ ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ടും സദാ ഭാരരഹിതരാണ്.
അവ്യക്തസൂചനകൾ- ഇനി തന്റെ
ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ
ബാപ്ദാദ സദാ വലിയ
ഹൃദയമുള്ള പരിധിയില്ലാത്ത ഹൃദയമുള്ളയാളായിരിക്കുന്നതു പോലെ അതിനാൽ തന്നെ
സർവരുടെയും ഹൃദയം കവരുന്ന ദിലാരാമനാണ്. ഇങ്ങനെ കുട്ടികളും പരിധിയില്ലാത്ത ഹൃദയം,
ഉദാരഹൃദയം, ദാതാഹൃദയം വെക്കുന്ന സദാ ഹൃദയത്തിന്റെ സന്തോഷം കൊണ്ട് വിശ്വത്തെ
സന്തോഷിപ്പിക്കുന്ന ഭാഗ്യശാലി ആത്മാക്കളാണ്. താങ്കൾ ശ്രേഷ്ഠആത്മാക്കളാണ്
വിശ്വത്തിന് ആധാരം. താങ്കളേവരും ഉണർന്ന് തെളിഞ്ഞ കെടാത്ത വിളക്കാകുന്നുവെങ്കിൽ
വിശ്വത്തിലുള്ളവരും ഉണരുന്നു. താങ്കളേവരുടെയും ഉയരുന്ന കല ഉണ്ടാകുന്നുവെങ്കിൽ
സർവാത്മാക്കളുടയും മംഗളമുണ്ടാകുന്നു.