ശ്രേഷ്ഠവൃത്തിയിലൂടെശക്തിശാലിയായ
വൈബ്രേഷനുംവായുമണ്ഡലവുംത
യ്യാറാക്കുന്നതിന്റെതീവ്രപുരുഷാര്ത്
ഥംചെയ്യൂ, ആശീര്വ്വാദംകൊടുക്കുക
യുംഎടുക്കുകയുംചെയ്യൂ.
ഇന്ന് സ്നേഹത്തിന്റെയും
ശക്തിയുടെയും സാഗരനായ ബാപ്ദാദ തന്റെ സ്നേഹിയും,സ്നേഹപൂര്വ്വം തിരികിട്ടിയ ഓമന
സന്താനങ്ങളുമായി കൂടിക്കാഴ്ച നടത്തുവാന് വന്നിരിക്കുകയാണ്. എല്ലാ കുട്ടികളൂം
വളരെ ദൂരെ നിന്നും സ്നേഹത്തിന്റെ ആകര്ഷണത്തിലൂടെ കൂടിക്കാഴ്ച ആഘോഷിക്കുന്നതിനായി
എത്തിച്ചേര്ന്നതാണ്. സന്മുഖത്തിരിക്കുന്നവര് ആണെങ്കിലും, ദേശ വിദേശങ്ങളില്
ഇരുന്ന് സ്നേഹത്തിന്റെ കൂടിക്കാഴ്ച നടത്തുന്നവര് ആണെങ്കിലും, ബാപ്ദാദ
നാനാഭാഗത്തുമുള്ള സര്വ്വ സ്നേഹികളും സഹയോഗി കൂട്ടുകാരുമായ കുട്ടികളെ കണ്ടു
സന്തോഷിക്കുകയാണ്. ബാപ്ദാദ കാണുന്നുണ്ട് കൂടുതല് കുട്ടികളുടെയും മനസ്സില് ഒരു
സങ്കല്പമാണ് ഉള്ളത് ഇപ്പോള് എത്രയും വേഗത്തില് ബാബയെ പ്രത്യക്ഷമാക്കണം. ബാബ
പറയുന്നു എല്ലാ കുട്ടികള്ക്കും വളരെ നല്ല ഉന്മേഷവും ഉത്സാഹവുമാണ്, പക്ഷെ ബാബയെ
പ്രത്യക്ഷമാക്കണമെങ്കില് ആദ്യം സ്വയത്തെ ബാബയ്ക്ക് സമാനം സമ്പന്നവും
സമ്പൂര്ണ്ണവുമായി പ്രത്യക്ഷമാക്കണം. കുട്ടികള് ബാബയോട് ചോദിക്കാറുണ്ട് എപ്പോള്
പ്രത്യക്ഷമാകും? ബാബ കുട്ടികളോട് ചോദിക്കുകയാണ് നിങ്ങള് പറയൂ എപ്പോഴാണ് നിങ്ങള്
സ്വയത്തെ ബാപ്സമാനമായി പ്രത്യക്ഷപെടുത്തുക? നിങ്ങള് സമ്പന്നമാകുന്നതിന്റെ തീയതി
നിശ്ചയിച്ചോ? വിദേശികള് പറയുന്നു ഒരു വര്ഷം മുന്പേ തീയതി നിശ്ചയിക്കാറുണ്ട്.
ഒന്നിച്ച് മീറ്റിംഗ് നടത്തി നിങ്ങള് ബാബയ്ക്ക് സമാനമാകുന്നതിന്റെ തീയതി
നിശ്ചയിച്ചോ?
ബാപ്ദാദ കാണുന്നുണ്ട്
ഇപ്പഴൊക്കെ ഓരോ വിഭാഗത്തിന്റെയും ധാരാളം മീറ്റിംഗുകള് നടത്തുന്നുണ്ട്. ഡബിള്
വിദേശികളുടെയും മീറ്റിംഗ് ബാപ്ദാദ കേട്ടു.വളരെ നല്ലത്.എല്ലാ മീറ്റിങ്ങുകളും
ബാപ്ദാദയുടെ അടുത്ത് എത്തിച്ചേരും. ബാപ്ദാദ ചോദിക്കുകയാണ് ഇതിന്റെ തീയതി എപ്പോള്
ഉറപ്പിക്കും? ഈ തീയതി ഡ്രാമയാണോ അതോ നിങ്ങളാണോ തീരുമാനിക്കുന്നത്?ആര് ചെയ്യും?
ലക്ഷ്യം നിങ്ങള് തന്നെ വയ്ക്കണം. ലക്ഷ്യം ഏറ്റവും നല്ലതാണ്,ലക്ഷ്യം ഏറ്റവും
നല്ലതാണ്, ഏറ്റവും മികച്ച രീതിയില് വച്ചിട്ടുണ്ട്, ഇപ്പോള് ഇങ്ങനെയുള്ള ലക്ഷ്യം
വച്ചിട്ടുണ്ടോ അതിനനുസരിച്ച് ലക്ഷണം, ശ്രേഷ്ഠ ലക്ഷ്യത്തിനനുസരിച്ച് ഉണ്ടാക്കണം.
ഇപ്പോള് ലക്ഷ്യവും ലക്ഷണവും തമ്മില് അന്തരം ഉണ്ട്.ലക്ഷ്യവും ലക്ഷണവും
സമാനമാകുമ്പോള് ലക്ഷ്യം പ്രാക്ടിക്കലില് വരും. എല്ലാ കുട്ടികളും അമൃതവേളയില്
മിലനം നടത്തുമ്പോള് സങ്കല്പം വയ്ക്കുമ്പോള് ഏറ്റവും നല്ലതാണ് വയ്ക്കുന്നത്.
ബാപ്ദാദ നാനാഭാഗത്തുമുള്ള ഓരോ കുട്ടിയുടെയും ആത്മീയ സംഭാഷണം
കേള്ക്കുന്നുണ്ട്.വളരെ മനോഹരമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്.വളരെ നല്ല
പുരുഷാര്ത്ഥമാണ് ചെയ്യുന്നത് എന്നാല് പുരുഷാര്ത്ഥത്തില് ഒരു കാര്യത്തിന്റെ
തീവ്രത വേണം. പുരുഷാര്ത്ഥം ഉണ്ട് പക്ഷെ തീവ്ര പുരുഷാര്ത്ഥമാകണം.തീവ്രതയോടെ ദൃഢത
കൂടി ചേര്ക്കണം.
ബാപ്ദാദയ്ക്ക് ഓരോ
കുട്ടിയേയും പ്രതി ഈ ആഗ്രഹമാണ് ഓരോരുത്തരും തീവ്ര പുരുഷാര്ത്ഥിയാകണം. നമ്പര്
വാര് ആണെങ്കിലും, ബാപ്ദാദയ്ക്കറിയാം,നമ്പര് വാര് ആണെങ്കിലും സദാ തീവ്ര
പുരുഷാര്ത്ഥം വേണം. ഇത് ആവശ്യമാണ്. സമയം സമ്പന്നതയിലേക്ക് തീവ്രതയോടെ
പോകുന്നുണ്ട്, ഇപ്പോള് കുട്ടികള് ബാബയ്ക്ക് സമാനമാകണം, ഇതും നിശ്ചിതമായതാണ് ,
ഇതില് തീവ്രത മാത്രം കൊണ്ട് വരണം. ഓരോരുത്തരും സ്വയം പരിശോധിക്കണം ഞാന് തീവ്ര
പുരുഷാര്ത്തിയാണോ?പുരുഷാര്ത്ഥത്തില് ധാരാളം പേപ്പറുകള് വരും, വരേണ്ടതാണ്, തീവ്ര
പുരുഷാര്ത്ഥി പേപ്പറില് പാസ്സാകുന്നത് അത്രയ്ക്ക് നിശ്ചിതമായതാണ് തീവ്ര
പുരുഷാര്ത്ഥി പേപ്പറില് പാസ്സായി കഴിഞ്ഞിരിക്കുകയാണ്. ആകണം എന്നല്ല, ആയി
കഴിഞ്ഞതാണ്, ഇത് നിശ്ചിതമാണ്.എല്ലാവരും വളരെ താല്പര്യത്തോടെ ചെയ്യുകയാണ്,
ബാപ്ദാദ മുന്പ് പറഞ്ഞിട്ടുള്ളതാണ് വര്ത്തമാനം സമയമനുസരിച്ച് ഒരേ സമയത്ത് മനസ്സാ
വാചാ കര്മ്മണാ ചലനത്തിലും മുഖത്തിലും കൂടി മൂന്നു പ്രകാരത്തിലുമുള്ള സേവനം വേണം.
മനസ്സിലൂടെ അനുഭവം ചെയ്യിപ്പിക്കണം,വാക്കിലൂടെ ജ്ഞാനത്തിന്റെ ഖജനാവിന്റെ പരിചയം
ചെയ്യിപ്പിക്കണം,ചലനത്തിലും മുഖത്തിലും കൂടി സമ്പൂര്ണ്ണ യോഗി ജീവിതത്തിന്റെ
പ്രാക്ടിക്കല് രൂപത്തിന്റെ അനുഭവം ചെയ്യിപ്പിക്കണം, മൂന്ന് സേവനവും ഒരേ സമയത്ത്
ചെയ്യണം.വെവ്വേറെ അല്ല, സമയം കുറവാണ് ഇപ്പോഴും സേവനം വളരെയധികം ചെയ്യാനുണ്ട്.
ബാപ്ദാദ കണ്ടു ഏറ്റവും സഹജമായ സേവനത്തിനുള്ള സാധനമാണ് -വൃത്തിയലൂടെ വൈബ്രേഷന്
ഉണ്ടാക്കുക വൈബ്രേഷനിലൂടെ വായുമണ്ഡലം തയ്യാറാക്കുക. വൃത്തി ഏറ്റവും തീവ്രമായ
സാധനമാണ്. ഏതുപോലെയാണോ സയന്സിന്റെ റോക്കറ്റ് വേഗത്തില് പോകുന്നത് അതുപോലെ
നിങ്ങളുടെ ആത്മീയ ശുഭഭാവനയും ശുഭ കാമനയും വൃത്തി,ദൃഷ്ടി സൃഷ്ടിയെ
പരിവര്ത്തനമാക്കുന്നു. ഒരു സ്ഥാനത്ത് തന്നെ ഇരുന്നു കൊണ്ട് വൃത്തിയിലൂടെ സേവനം
ചെയ്യാന് സാധിക്കും. കേള്ക്കുന്ന കാര്യങ്ങള് പിന്നെ മറന്നു
പോകും,വായുമണ്ഡലത്തിലൂടെ ഉണ്ടാകുന്ന അനുഭവം അത് ഒരിയ്ക്കലും മറക്കില്ല. ഏതുപോലെ
ബ്രഹ്മബാബയുടെ കര്മ്മഭൂമി, യോഗ ഭൂമി ചരിത്ര ഭൂമിയുടെ വായുമണ്ഡലത്തിന്റെ
അനുഭവമാണ് മധുബനില് ചെയ്യുന്നത്. ഇപ്പോഴും ഓരോരുത്തരും ആ വായുമണ്ഡലത്തില് ഏതൊരു
അനുഭവമാണോ ചെയ്യുന്നത് അത് മറക്കുകയില്ല. വായുമണ്ഡലത്തിന്റെ അനുഭവം ഹൃദയത്തില്
പതിയുന്നു.വാക്കിലൂടെ വലിയ പ്രോഗ്രാമുകള് ചെയ്യാറുണ്ട് ഓരോരുത്തരും തന്റെ
ശ്രേഷ്ഠമായ ആത്മീയ വൃത്തിയിലൂടെ വൈബ്രേഷനിലൂടെ വായുമണ്ഡലം തയ്യാറാക്കണം,
എപ്പോഴാണോ നിങ്ങളുടെ സ്വന്തം ഹൃദയത്തില് , മനസ്സില് ആരെയെങ്കിലും പ്രതി തലകീഴായ
വൈബ്രേഷന് ഇല്ലാതാകുന്നത് അപ്പോഴാണ് വൃത്തി ആത്മീയവും ശക്തിശാലിയുമാകുന്നത്.
നീങ്ങളുടെ മനസ്സിന്റെ വൃത്തി സദാ സ്വച്ഛമായിരിക്കണം കാരണം ഏതെങ്കിലും ആത്മാവിനെ
പ്രതി വ്യര്ത്ഥമായ വൃത്തിയോ ജ്ഞാനത്തിന്റെ രീതിയില് നെഗറ്റീവ് വൃത്തിയോ
ഉണ്ടെങ്കില് നെഗറ്റീവ് എന്നാല് അഴുക്ക്, മനസ്സില് അഴുക്ക് ഉണ്ടെങ്കില് ശുഭ
വൃത്തിയോടെ സേവനം ചെയ്യാന് കഴിയില്ല.ആദ്യം സ്വയത്തിനെ പരിശോധിക്കൂ, എന്റെ
മനസ്സിന്റെ വൃത്തി ശുഭവും ആത്മീയവുമാണോ? നെഗറ്റീവ് വൃത്തിയെയും തന്റെ ശുഭ ഭാവന
ശുഭ കാമനയിലൂടെ നെഗറ്റീവിനെ പോസിറ്റിവായി പരിവര്ത്തനം ചെയ്യാന് സാധിക്കുമോ,
നെഗറ്റീവിലൂടെ സ്വന്തം മനസ്സിനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്! വ്യര്ത്ഥ ചിന്തകള്
ഉണ്ടാകുന്നുണ്ടല്ലോ! ആദ്യം സ്വയത്തിനെ പരിശോധിക്കൂ എന്റെ മനസ്സില് കുഴപ്പം ഒന്നും
ഇല്ലല്ലോ? നമ്പര്വാര് ആണ്, നല്ലവരും ഉണ്ട് ഒപ്പം കുഴപ്പക്കാരും ഉണ്ട് , ഇവര്
ഇങ്ങനെയാണ് ഇത് മനസിലാക്കുന്നത് നല്ലതാണ്. തെറ്റായതിനെ തെറ്റ് എന്ന് മനസിലാക്കണം.
ശരിയായത് ശരി എന്ന് മനസിലാക്കണം, പക്ഷെ മനസ്സില് വയ്ക്കരുത്. മനസ്സിലാക്കുന്നത്
വേറെയാണ്, നോളഡ്ജ് ഫുള് ആകുന്നത് നല്ലതാണ്, തെറ്റിനെ തെറ്റ് എന്ന് തന്നെ
പറയുമല്ലോ!പല കുട്ടികളും പറയാറുണ്ട്ഇവര് എങ്ങനെയുള്ളവരാണ് ബാബ അങ്ങേയ്ക്ക്
അറിയുകയില്ല! അങ്ങ് നോക്കിയാല് മനസ്സിലാകും. സമ്മതിക്കുന്നുണ്ട്, നിങ്ങള്
പറയുന്നതിനും മുന്പ് ഇങ്ങനെയാണെന്നു ബാബയും മനസ്സിലാക്കുന്നുണ്ട്. എന്നാല്
ഇങ്ങനെയുള്ള കാര്യങ്ങള് തന്റെ വൃത്തിയില് വയ്ക്കുന്നതിലൂടെ സ്വയം വിഷമിക്കുന്നു.
മോശമായ കാര്യം മനസ്സിലും ഹൃദയത്തിലും ഉണ്ടെങ്കില് മോശമായ കാര്യം എവിടെ ഉണ്ടോ
എവിടെ വ്യര്ത്ഥ ചിന്തകള് ഉണ്ടോ, അവര് എങ്ങനെ വിശ്വ കല്യാണകാരി ആകും?നിങ്ങള്
എല്ലാവരുടെയും കര്ത്തവ്യം എന്താണ്? ഞങ്ങള് ലണ്ടന്റെ കല്യാണകാരി ആണ്, ദില്ലിയുടെ
കല്യാണകാരി ആണ്, യു.പി.യുടെ കല്യാണകാരി ആണ് എന്ന് ആരെങ്കിലും പറയുമോ? എവിടെ ആണ്
ഇരിക്കുന്നതെങ്കിലും, ദേശത്തിന്റെ അല്ലെങ്കില് സെന്ററിന്റെ കല്യാണകാരി ആണ്,
എങ്കിലും എല്ലാവരും കര്ത്തവ്യം പറയുന്നത് വിശ്വകല്യാണകാരി എന്നതാണ്. എല്ലാവരും
ആരാണ്? വിശ്വകല്യാണകാരി ആണോ?എങ്കില് കൈ ഉയര്ത്തൂ.
(എല്ലാവരും കൈ ഉയര്ത്തി)
വിശ്വകല്യാണകാരി! വിശ്വകല്യാണകാരി! ശരി. മനസ്സില് കുറവ് ഒന്നും
ഇല്ലല്ലോ? മനസിലാക്കുന്നത്
വേറെ കാര്യമാണ്, ഇത് ശരിയാണ് ഇത് തെറ്റാണ്, മനസ്സിലാക്കി കൊള്ളൂ, പക്ഷെ മനസ്സില്
വയ്ക്കരുത്. മനസില് വൃത്തിയില് വയ്ക്കുന്നതിലൂടെ ദൃഷ്ടിയും സൃഷ്ടിയും
പരിവര്ത്തനമാകുന്നു.
ബാബ ഗൃഹപാഠം തന്നിട്ടുണ്ട്
എന്താണ് നല്കിയത്? ഏറ്റവും സഹജമായ പുരുഷാര്ത്ഥമാണ് എല്ലാവര്ക്കും ചെയ്യാന്
കഴിയുന്നതാണ്, മാതാക്കള്ക്കും ചെയ്യാന് കഴിയും , വയസ്സായവര്ക്കും ചെയ്യാന്
കഴിയും,യുവാക്കള്ക്കും ചെയ്യാന് കഴിയും,കുട്ടികള്ക്കും ചെയ്യാന്
കഴിയും,കുട്ടികള്ക്കും ചെയ്യാന് കഴിയും,ആ വിധി ഇതാണ് ആരുടെ സമ്പര്ക്കത്തില്
വരുമ്പോഴും ഒരു കാര്യം മാത്രം ചെയ്യൂ -ആശിര്വാദം കൊടുക്കുകയും എടുക്കുകയും
ചെയ്യൂ." അവര് ശാപം നല്കിയാലും നിങ്ങള് ഏതു കോഴ്സ് ആണ് ചെയ്യിപ്പിക്കുന്നത്?
നെഗറ്റീവിനെ പോസിറ്റിവ് ആക്കി മാറ്റുന്നതിന്റെ, സ്വയത്തിനും ആ കോഴ്സ് എടുക്കൂ.
ചലഞ്ച് ഏതാണ്?ചലഞ്ച് ആണ് പ്രകൃതിയെയും തമോഗുണിയില് നിന്ന് സതോഗുണി ആക്കണം. ഇത്
ചലഞ്ച് അല്ലെ! നിങ്ങള് എല്ലാവരും ഈ ചലഞ്ച് ചെയ്തില്ലേ പ്രകൃതിയെയും
സതോപ്രധാനമാക്കണം?ആക്കണ്ടേ?തലയാട്ടൂ, കൈയ്യാട്ടൂ. നോക്കൂ മറ്റുള്ളവരെ കണ്ടിട്ട്
ചെയ്യരുത്. ഹൃദയത്തില് നിന്ന് ചെയ്യണം, കാരണം ഇപ്പോള് സമയമനുസരിച്ച്
വൃത്തിയിലൂടെ വായുമണ്ഡലം ഉണ്ടാക്കുന്നതിന്റെ തീവ്ര പുരുഷാര്ത്ഥത്തിന്റെ
ആവശ്യമാണുള്ളത്. വൃത്തിയില് അല്പമെങ്കിലും അഴുക്ക് ഉണ്ടെങ്കില് വൃത്തിയിലൂടെ
എങ്ങനെ വായുമണ്ഡലം തയ്യാറാക്കും? പ്രകൃതിയിലേക്കും നിങ്ങളുടെ വൈബ്രേഷന് പോകും,
വാക്ക് പോകില്ല. വൈബ്രേഷന് ആണ് പോകുന്നത് വൈബ്രേഷന് ഉണ്ടാകുന്നത് വൃത്തിയിലൂടെ
ആണ്, വൈബ്രേഷനിലൂടെ വായുമണ്ഡലം തയ്യാറാകും. മധുബനിലും എല്ലാവരും ഒരു പോലെ അല്ല.
ബ്രഹ്മബാബയും മറ്റ് കുട്ടികളുടെയും വൃത്തിയിലും തീവ്ര പുരുഷാര്ത്ഥത്തില്
കൂടെയുമാണ് വായുമണ്ഡലം തയ്യാറായത്.
ഇന്ന് നിങ്ങളുടെ ദീദിയെ
ഓര്മ്മ വരുന്നു, ദാദിയുടെ ഏത് വിഷേതയാണ് കണ്ടത്? എങ്ങനെയാണ് നിയന്ത്രിച്ചത്?
ഒരിക്കലും അങ്ങനെയുള്ള വൃത്തിയിലുള്ളവരുടെ കുറവ് ദാദി മനസ്സില് വച്ചില്ല.
എല്ലാവരിലും ഉത്സാഹം ഉണ്ടാക്കി. നിങ്ങളുടെ ജഗദംബ മാതാവ് വായുമണ്ഡലം തയ്യാറാക്കി.
അറിഞ്ഞിരുന്നിട്ടും തന്റെ വൃത്തി ശുഭമാക്കി വച്ചു നിങ്ങള് എല്ലാവരും ആ
വായുമണ്ഡലത്തിന്റെ അനുഭവമാണ് ചെയ്യുന്നത്. ഫോളോ ഫാദര് ആണെങ്കിലും ബാപ്ദാദ സദാ
പറയുന്നു ഓരോരുത്തരുടെയും വിശേഷതയെ അറിഞ്ഞു ആ വിശേഷതകളെ സ്വന്തമാക്കൂ. ഓരോ
കുട്ടിയിലും ഇത് നോട്ട് ചെയ്യണം, ആരെല്ലാം ബാപ്ദാദയുടെ കുട്ടികള് ആയി മാറിയോ ആ
ഓരോ കുട്ടിയിലും , മൂന്നാമത്തെ നമ്പര് ആണെങ്കിലും ഇത് ഡ്രാമയുടെ വിശേഷത ആണ്,
ബാപ്ദാദയുടെ വരദാനമാണ്, എല്ലാ കുട്ടികളിലും 99 തെറ്റുകള് ഉണ്ടെങ്കിലും ഒരു
വിശേഷത തീര്ച്ചയായും കാണും. ആ വിശേഷത കാരണം എന്റെ ബാബ എന്ന് പറയാന് യോഗ്യരാണ്.
പരവശരാണ് എങ്കിലും ബാബയോട് അഖണ്ഡമായ സ്നേഹം ഉണ്ടാകും, അതിനാല് ബാപ്ദാദ
സമയത്തിന്റെ സമീപതയ്ക്കനുസരിച്ച് ബാബയുടെ ഏതെല്ലാം സ്ഥാനങ്ങള് ഉണ്ടോ ഗ്രാമത്തില്
ആയാലും, വലിയ സോണില് ആയാലും,സെന്ററില് ആയാലും ഓരോ സ്ഥലങ്ങളിലും ഒപ്പം ഉള്ളവരില്
ശ്രേഷ്ഠ വൃത്തിയുടെ വായുമണ്ഡലം ആവശ്യമാണ്. ഒരു വാക്ക് ഓര്മ്മയില് വയ്ക്കൂ
ആരെങ്കിലും ശാപം തന്നാല് , അത് എടുക്കുന്നവര് ആരാണ്? കൊടുക്കുന്നവരും
എടുക്കുന്നവരും ഒന്നാണോ അതോ രണ്ടാണോ?ആരെങ്കിലും നിങ്ങള്ക്ക് ഏതെങ്കിലും മോശമായ
വസ്തു തന്നാല് നിങ്ങള് എന്ത് ചെയ്യും?ഹൃദയത്തില് സൂക്ഷിച്ചു വയ്ക്കരുത്, കാരണം
നിങ്ങളുടെ ഹൃദയം ബാപ്ദാദയുടെ സിംഹാസനമാണ്, അതിനാല് ഒരു വാക്ക് ഇപ്പോള് മനസ്സില്
പക്കാ ഓര്മ്മിക്കണം, മുഖത്തിലൂടെ അല്ല മനസ്സില് ഓര്മ്മിക്കൂ ആശീര്വ്വാദം
കൊടുക്കണം,ആശീര്വ്വാദം എടുക്കണം. ഒരു നെഗറ്റീവായ കാര്യവും മനസ്സില്
വയ്ക്കരുത്.ഒരു കാതില് കൂടി കേട്ടു മറു കാതിലൂടെ കളയുന്നത് നിങ്ങളുടെ ജോലി ആണോ
അതോ മറ്റുള്ളവരുടെ ജോലി ആണോ? അപ്പോഴാണ് വിശ്വത്തില് ആത്മാക്കളില് തീവ്ര
ഗതിയിലുള്ള വൃത്തിയിലൂടെ വായുമണ്ഡലം തയ്യാറാക്കുന്ന സേവനം ചെയ്യാന് കഴിയുന്നത്.
വിശ്വപരിവര്ത്തനം ചെയ്യണമല്ലോ! എന്താണ് ഓര്മ്മയില് വയ്ക്കുക? മനസ്സുകൊണ്ട്
ഓര്മ്മയില് വച്ചോ?ആശീര്വ്വാദം എന്ന വാക്ക് ഓര്മ്മയില് വയ്ക്കൂ, നിങ്ങളുടെ ജഡ
ചിത്രങ്ങള് കൊടുക്കുന്നത് എന്താണ്? ആശീര്വ്വാദം കൊടുക്കുന്നില്ലേ !
ക്ഷേത്രങ്ങളില് പോകുമ്പോള് എന്താണ് യാചിക്കുന്നത്? ആശീര്വ്വാദം യാചിക്കും!
ആശിര്വ്വാദം കിട്ടുന്നത് കൊണ്ടാണ് ആശിര്വ്വാദം യാചിക്കുന്നത്. നിങ്ങളുടെ ജഡ
ചിത്രങ്ങള് അവസാന ജന്മത്തിലും ആശിര്വ്വാദം നല്കുന്നു, വൃത്തിയിലൂടെ അവരുടെ
ആഗ്രഹങ്ങള് പൂര്ത്തീകരിക്കുന്നു. നിങ്ങള് എപ്പോഴും അങ്ങനെ ആശിര്വ്വാദം
കൊടുക്കാനവരായി മാറി അതിനാല് ഇപ്പോഴും നിങ്ങളുടെ ജഡ ചിത്രങ്ങള് ആശീര്വ്വാദം
കൊടുത്തു കൊണ്ടിരിക്കുന്നു! നിങ്ങള് എല്ലാവരും ക്ഷമയുടെ മാസ്റ്റര് സാഗരമായോ?
അല്ലെ! ആദ്യം ഞാന് ആകും എന്ന് പറയൂ.ഇതില് ഹേ അര്ജ്ജുനന് ആക്കൂ. അങ്ങനെയുള്ള
വായുമണ്ഡലം ഉണ്ടാക്കൂ ആര് മുന്നില് വരുമ്പോഴും അവര് കുറച്ച് സ്നേഹം എടുക്കണം,
സഹയോഗം എടുക്കണം,ക്ഷമയുടെ അനുഭവം ചെയ്യണം, ധൈര്യത്തിന്റെ അനുഭവം ചെയ്യണം,
സഹയോഗത്തിന്റെ അനുഭവം ചെയ്യണം, ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും അനുഭവം
ചെയ്യണം.അങ്ങനെ സാധിക്കുമോ?സാധിക്കുമോ? മുന് നിരയിലുള്ളവര്ക്കു സാധിക്കുമോ?കൈ
ഉയര്ത്തൂ? ആദ്യം ചെയ്യേണ്ടി വരും.എല്ലാവരും ചെയ്യുമോ? ടീച്ചേര്സ് ചെയ്യുമോ?ശരി.
എല്ലായിടത്തും നിന്ന്
കുട്ടികളുടെ ഇ മെയിലും കത്തുകളും വരുന്നുണ്ട്. കത്തെഴുതിയില്ലെങ്കിലും
ആരെല്ലാമാണോ സങ്കല്പം, സങ്കല്പിച്ചവരുടെയും സ്നേഹസ്മരണകള് ബാപ്ദാദയുടെ അടുത്ത്
എത്തിചേര്ന്നു. വളരെ മധുര മധുരമായ കത്തുകള് എഴുതുന്നുണ്ട്. ഇവര് ഉന്മേഷത്തിലും
ഉത്സാഹത്തിലും സദാ പറന്നുകൊണ്ടിരിക്കും എന്ന് തോന്നും അങ്ങനെയാണ് കത്തുകള്
എഴുതുന്നത്. നല്ലതാണ് കത്തെഴുതുന്നതിലൂടെ സ്വയത്തെ ബന്ധനത്തില് ബന്ധിക്കുന്നു,
വാഗ്ദാനം ചെയ്യുകയാണല്ലോ! നാനാഭാഗത്തും ആരെല്ലാം എവിടെയൊക്കെ കാണുകയും
കേള്ക്കുകയും ചെയ്യുന്നുണ്ടോ അവര്ക്ക് എല്ലാവര്ക്കും ബാപ്ദാദ സന്മുഖത്തു
ഇരിക്കുന്നവര്ക്കും മുന്പേ സ്നേഹസ്മരണകള് നല്കുകയാണ്. കാരണം ബാപ്ദാദയ്ക്കറിയാം
പലയിടത്തെയും സമയം വ്യത്യസ്തമാണ്, എങ്കിലും എല്ലാവരും വളരെ ഉത്സാഹത്തോടെയാണ്
ഇരിക്കുന്നത്,ഓര്മ്മയിലിരുന്ന് കേള്ക്കുന്നുണ്ട്. ശരി.
എല്ലാവരും സങ്കല്പം
വച്ചിട്ടുണ്ട് തീവ്ര പുരുഷാര്ത്ഥം ചെയ്ത് നമ്പര് വണ് ആകണം.ചെയ്തോ?കൈ ഉയര്ത്തൂ.
ശരി ഇപ്പോള് ടീച്ചേര്സ് ഉയര്ത്തുന്നുണ്ട്.മുന് നിരയിലിരിക്കുന്നവര് ഉണ്ടല്ലോ.
നല്ലതാണ് ബാപ്ദാദ ഈ നിര്ദ്ദേശവും നല്കിയിട്ടുണ്ട് മുഴുവന് ദിവസവും
ഇടയ്ക്കിടയ്ക്ക് അഞ്ചു മിനിറ്റ് കിട്ടിയാലും, മനസ്സിന്റെ വ്യായാമം ചെയ്യൂ.
ഇപ്പോഴുള്ളത് വ്യായാമത്തിന്റെ കാലഘട്ടമാണ്. 5 നിമിഷം മനസ്സിന്റെ വ്യായാമം ചെയ്യൂ,
മനസ്സിനെ പരനധാമത്തിലേക്കു കൊണ്ട് പോകൂ, സൂക്ഷമവദനത്തില് ഫരിശ്ത സ്ഥിതി
ഓര്മ്മിക്കൂ,പിന്നെ പൂജ്യ സ്വരൂപം ഓര്മ്മിക്കൂ, പിന്നെ ബ്രാഹ്മണ സ്വരൂപം
ഓര്മ്മിക്കൂ, പിന്നെ ദേവത സ്വരൂപം ഓര്മ്മിക്കൂ. എത്രയെണ്ണം ആയി? അഞ്ച്. അഞ്ച്
നിമിഷത്തില് അഞ്ച് വ്യായാമം ചെയ്യൂ.മുഴുവന് ദിവസവും നടക്കുമ്പോഴും ചുറ്റി
കറങ്ങുമ്പോഴും ഇത് ചെയ്യാന് കഴിയും. ഇതിനു വേണ്ടി മൈതാനം ആവശ്യമില്ല, ഓടേണ്ട
കാര്യമില്ല, കസേര വേണ്ട,സീറ്റ് വേണ്ട, മെഷീനും വേണ്ട.വേറെ വ്യായാമങ്ങള് ഏതു പോലെ
ശരീരത്തിന് ആവശ്യമുള്ളതാണ്, അത് ചെയ്തുകൊള്ളൂ, അതിനു വിലക്കില്ല. ഒപ്പം
മനസ്സിന്റെ ഈ ഡ്രില്, വ്യായാമം, മനസ്സിനെ സദാ സന്തോഷമുള്ളതാക്കി വയ്ക്കും.
ഇപ്പോള് മുതല് ഈ ഡ്രില് ആരംഭിയ്ക്കൂ പരന്ധാമം മുതല് ദേവത വരെ.(ബാപ്ദാദ ഡ്രില്
ചെയ്യിപ്പിച്ചു) ശരി!
നാനാഭാഗത്തും സദാ തന്റെ
വൃത്തിയിലൂടെ ആത്മീയ ശക്തിശാലി വായുമണ്ഡലം തയ്യാറാക്കുന്ന തീവ്ര
പുരുഷാര്ത്ഥികളായ കുട്ടികള്ക്ക്, സദാ സ്വന്തം സ്ഥാനത്തും സ്ഥിതിയിലും
ശക്തിശാലിയായ വൈബ്രേഷന്റെ അനുഭവം ചെയ്യുന്ന ദൃഢ സങ്കല്പമുള്ള ശ്രേഷ്ഠ
ആത്മാക്കള്ക്ക് ആശിര്വ്വാദം കൊടുക്കുകയൂം എടുക്കുകയും ചെയ്യുന്ന ദയാ ഹൃദയരായ
ആത്മാക്കള്ക്ക്, സദാ സ്വയം പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്ന ഡബിള് ലൈറ്റ്
ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്തേയും.
വരദാനം :-
വിശാല
ബുദ്ധിയിലൂടെ സംഘടനയുടെ ശക്തി വര്ദ്ധിപ്പിക്കുന്ന സഫലത സ്വരൂപമായി ഭവിക്കട്ടെ.
സംഘടനയുടെ ശക്തി
വര്ധിപ്പിക്കുക ഇത് ബ്രാഹ്മണ ജീവിതത്തിന്റെ ആദ്യത്തെ ശ്രേഷ്ഠമായ കാര്യമാണ്.
ഇതിനായി ഏതെങ്കിലും കാര്യം കൂടുതല് പേരും ശരി വയ്ക്കുമ്പോള്, ഭൂരിഭാഗം എവിടെയാണോ
ഞാന് അതിനോടൊപ്പം ഇതാണ് സംഘടനയുടെ ശക്തി വര്ധിപ്പിക്കുക. ഇതില് എന്റെ ചിന്ത വളരെ
നല്ലതാണ് എന്ന പൊങ്ങച്ചം കാണിക്കരുത്. എത്ര നല്ലതാണെങ്കിലും എവിടെ സംഘടന
ഇല്ലാതാകുന്നോ അവിടെ നല്ലതും സാധരണമായി മാറും. ആ സമയത്ത് തന്റെ ചിന്തകള്
ത്യജിക്കേണ്ടി വന്നാല് ത്യാഗത്തിലും ഭാഗ്യം ആണ്. ഇതിലൂടെ സഫലത സ്വരൂപമാകും.
സമീപ സംബന്ധത്തില് വരും.
സ്ലോഗന് :-
സര്വ്വ
സിദ്ധികളും പ്രാപ്തമാക്കുന്നതിനായി മനസ്സിന്റെ ഏകാഗ്രത വര്ധിപ്പിക്കൂ.
അവ്യക്ത സൂചന- സ്വയവും
സര്വ്വരെ പ്രതിയും മനസ്സിലൂടെ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
സമയമനുസരിച്ച് ഇപ്പോള്
മനസ്സാ സേവനവും വാചാ സേവനവും ഒന്നിച്ച് ചെയ്യൂ. വാചാ സേവനം സഹജമാണ്, മനസ്സില്
അറ്റെന്ഷന് കൊടുക്കേണ്ട കാര്യമാണ്, അതിനാല് സര്വ്വ ആത്മാക്കളെയും പ്രതി മനസ്സില്
ശുഭഭാവനയും ശുഭ കാമനയുടെയും സങ്കല്പം വേണം. വാക്കില് മധുരത, സന്തുഷ്ടത, സരളതയുടെ
നവീനത വേണം,എങ്കില് സേവനത്തില് സഹജമായി സഫലത കിട്ടികൊണ്ടിരിക്കും.