മധുരമായ കുട്ടികളേ -
നിങ്ങൾക്ക് ശ്രീമതത്തിലൂടെ തത്വങ്ങളടക്കം മുഴുവൻ ലോകത്തേയും പാവനമാക്കി
മാറ്റാനുള്ള സേവനം ചെയ്യണം, എല്ലാവർക്കും സുഖ-ശാന്തിയുടെ വഴി പറഞ്ഞുകൊടുക്കണം.
ചോദ്യം :-
നിങ്ങൾ കുട്ടികൾ തന്റെ ദേഹത്തെപ്പോലും മറക്കാനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്
അതിനാൽ നിങ്ങൾക്ക് ഏത് വസ്തുവിന്റെ ആവശ്യമില്ല?
ഉത്തരം :-
ചിത്രങ്ങളുടെ. ഈ ചിത്രത്തെ (ദേഹത്തെ) തന്നെ മറക്കണമെങ്കിൽ മറ്റു ചിത്രങ്ങളുടെ
ആവശ്യമെന്താണുള്ളത്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി വിദേഹിയായ ബാബയേയും
മധുരമായ വീടിനേയും ഓർമ്മിക്കൂ. ഈ ചിത്രങ്ങളെല്ലാം ചെറിയ കുട്ടികൾക്കു വേണ്ടിയാണ്
അതായത് പുതിയവർക്കുവേണ്ടിയാണ്. നിങ്ങൾക്ക് ഓർമ്മയിൽ കഴിയുകയും എല്ലാവർക്കും
ഓർമ്മ നൽകുകയും വേണം. ജോലികളെല്ലാം ചെയ്തുകൊണ്ടും സതോപ്രധാനമായി മാറുന്നതിനായി
ഓർമ്മയിലിരിക്കാനുള്ള അഭ്യാസം ചെയ്യൂ.
ഗീതം :-
ഭാഗ്യം
ഉണർത്തി വന്നിരിക്കുന്നു....
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ ഈ ഗീതം കേട്ട ഉടൻ തന്നെ പെട്ടെന്ന് സന്തോഷത്താൽ രോമാഞ്ചം
കൊണ്ടിരിക്കും. കുട്ടികൾക്കറിയാം ഇവിടെ വന്നിരിക്കുന്നത് തന്റെ സൗഭാഗ്യം അതായത്
സ്വർഗ്ഗത്തിന്റെ ഭാഗ്യമെടുക്കാനാണ്. ഇങ്ങനെ മറ്റെവിടെയും പറയില്ല. നിങ്ങൾക്കറിയാം
നമ്മൾ ബാബയിൽ നിന്ന് സ്വർഗ്ഗീയ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ് അതായത്
സ്വർഗ്ഗം സ്ഥാപിക്കാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വർഗ്ഗവാസിയായി
മാറുന്നതിനുവേണ്ടി മാത്രമല്ല എന്നാൽ സ്വർഗ്ഗത്തിൽ ഏറ്റവും ഉയർന്ന പദവി
പ്രാപ്തമാക്കുന്നതിനുവേണ്ടിയാണ് പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നത്.
സ്വർഗ്ഗത്തിന്റെ സാക്ഷാത്കാരം ചെയ്യിക്കുന്ന ബാബ നമ്മെ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് ഈ ലഹരി വർദ്ധിക്കണം. ഭക്തി ഇപ്പോൾ
ഇല്ലാതാവുകയാണ്. പറയാറുണ്ട്- ഭഗവാൻ ഭക്തരെ ഉദ്ധരിക്കുന്നതിനായാണ് വരുന്നത്.
എന്തുകൊണ്ടെന്നാൽ രാവണന്റെ ചങ്ങലയിൽ അകപ്പെട്ടിരിക്കുകയാണ്. അനേക മനുഷ്യർക്ക്
അനേക മതങ്ങളാണ്. നിങ്ങൾ എല്ലാം മനസ്സിലാക്കികഴിഞ്ഞു. സൃഷ്ടി ചക്രം അനാദി കളിയായി
ഉണ്ടാക്കപ്പെട്ടിരിക്കുകയാണ്. നമ്മൾ പ്രാചീനമായ പുതിയ ലോകത്തിൽ
വസിച്ചവരായിരുന്നു, ഇപ്പോൾ പഴയ ലോകത്തിൽ വസിക്കുന്നു എന്ന് ഭാരതവാസികൾ
മനസ്സിലാക്കുന്നുണ്ട്. ബാബ സ്വർഗ്ഗമാകുന്ന പുതിയ ലോകം സ്ഥാപിച്ചു, രാവണൻ വീണ്ടും
അതിനെ നരകമാക്കി മാറ്റി. ബാപ്ദാദയുടെ മതമനുസരിച്ച് ഇപ്പോൾ നിങ്ങൾ തനിക്കുവേണ്ടി
പുതിയ ലോകം സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തേക്കുവേണ്ടി പഠിക്കുകയാണ്.
ആരാണ് പഠിപ്പിക്കുന്നത്? ജ്ഞാനസാഗരനും പതിത-പാവനനുമായ ബാബ. ഒരാളുടെ മഹിമയല്ലാതെ
മറ്റാരുടെയും മഹിമ പാടാറില്ല. ബാബ തന്നെയാണ് പതിത-പാവനൻ. നമ്മളെല്ലാവരും
പതിതരാണ്. ആർക്കും പാവന ലോകത്തിന്റെ ഓർമ്മയില്ല. 5000 വർഷങ്ങൾക്കു മുമ്പ് പാവന
ലോകമുണ്ടായിരുന്നു എന്ന് നിങ്ങൾക്കിപ്പോൾ അറിയാം. ഇത് ഭാരതത്തിൽ തന്നെയായിരുന്നു.
ബാക്കിയെല്ലാ ധർമ്മത്തിലുള്ളവരും അപ്പോൾ ശാന്തിധാമത്തിലായിരുന്നു. നമ്മൾ
ഭാരതവാസികൾ സുഖധാമത്തിലായിരുന്നു. മനുഷ്യർ ശാന്തി ആഗ്രഹിക്കുന്നുണ്ട് എന്നാൽ ഈ
ലോകത്തിൽ ആർക്കും ശാന്തിയോടെ ജീവിക്കാൻ സാധിക്കില്ല. ഈ ലോകം ശാന്തിധാമമല്ല.
നമ്മൾ വസിച്ചിരുന്ന ശാന്തിധാമം നിരാകാരി ലോകമാണ്, അവിടെ നിന്നുമാണ് നമ്മൾ വന്നത്.
ശരിയാണ്, സത്യയുഗത്തിൽ ശാന്തിയുണ്ടാകില്ല. സത്യയുഗം സുഖധാമമാണ്. അതിനെ
ശാന്തിധാമമെന്ന് പറയില്ല. സത്യയുഗത്തിൽ നിങ്ങൾ പവിത്രത, സുഖ-ശാന്തിയോടു കൂടിയാണ്
കഴിയുന്നത്. കോലാഹലങ്ങളൊന്നും ഉണ്ടാകുന്നില്ല. വീട്ടിൽ കുട്ടികൾ
ബഹളമുണ്ടാക്കുകയാണെങ്കിൽ പറയാറുണ്ട്- കുട്ടികളേ ശാന്തമായിരിക്കൂ. ബാബ പറയുന്നു-
നിങ്ങൾ ആത്മാക്കൾ ശാന്തിയുടെ ദേശത്തിലായിരുന്നു. ഇപ്പോൾ ബഹളമയമായ ദേശത്തിൽ
വന്നിരിക്കുയാണ്. ഈ കാര്യം നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾ ബാബയിലൂടെ വീണ്ടും
ഉയർന്നതിലും ഉയർന്ന പദവി നേടാനുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. ഈ വിദ്യാലയം
ഒട്ടും കുറഞ്ഞതല്ല! ഈശ്വരീയ പിതാവിന്റെ സർവ്വകലാശാലയാണ്. മുഴുവൻ ലോകത്തിലും
വെച്ച് ഇത് ഏറ്റവും ഉയർന്ന സർവ്വകലാശാലയാണ്. ഈ സർവ്വകലാശാലയിലേക്ക് എല്ലാവരും
വന്ന് ബാബയിൽ നിന്നും ശാന്തിയുടെയും സുഖത്തിന്റെയും സമ്പത്ത് പ്രാപ്തമാക്കുകയാണ്.
ബാബയ്ക്കല്ലതെ മറ്റാർക്കും തന്നെ മഹിമയുണ്ടാകില്ല. ബ്രഹ്മാവിനും മഹിമയില്ല! ബാബ
തന്നെയാണ് ഈ സമയം വന്ന് സമ്പത്ത് നൽകുന്നത്. പിന്നീട് സുഖം തന്നെ സുഖമാണ്.
സുഖ-ശാന്തി നൽകുന്നത് ഒരു ബാബയാണ്. ബാബയ്ക്ക് മാത്രമാണ് മഹിമയുള്ളത്.
സത്യത്രേതായുഗത്തിൽ ആർക്കും മഹിമയില്ല. അവിടെ രാജധാനി നടന്നുകൊണ്ടേയിരിക്കും.
നിങ്ങൾ സമ്പത്ത് പ്രാപ്തമാക്കുന്നു. ബാക്കിയെല്ലാവരും ശാന്തിധാമത്തിലാണ്
വസിക്കുന്നത്. ആർക്കും തന്നെ മഹിമയില്ല. ക്രിസ്തു വന്ന് ധർമ്മം
സ്ഥാപിക്കുന്നുണ്ടെങ്കിലും, അത് ചെയ്യുക തന്നെ വേണം. ധർമ്മം
സ്ഥാപിക്കുന്നുണ്ടെങ്കിലും താഴേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുയാണ്. ഇതിൽ എന്ത്
മഹിമയാണ് ഉള്ളത്? മഹിമ ഒരു ബാബയുടേതുമാത്രമാണ്. ബാബയെ പതിത-പാവനനെന്നും
മുക്തിദാതാവെന്നും വിളിക്കുന്നു. മഹിമ പാടുന്നവർക്ക് ക്രിസ്തു, ബുദ്ധൻ എന്നിവരെ
ഓർമ്മ വരുന്നില്ല. ഓർമ്മിക്കുന്നത് അല്ലയോ പിതാവേ എന്നു പറഞ്ഞാണ്. സത്യയുഗത്തിൽ
ആരുടെയും മഹിമയില്ല. പിന്നീട് മറ്റുളള ധർമ്മമെല്ലാം ആരംഭിക്കുമ്പോൾ ബാബയുടെ
മഹിമ പാടി ഭക്തി തുടങ്ങുന്നു. എങ്ങനെയാണ് ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.
ബാബയുടെ കുട്ടികൾക്കു മാത്രമേ എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് അറിയാൻ സാധിക്കൂ.
ബാബ രചയിതാവാണ്. സ്വർഗ്ഗമാകുന്ന പുതിയ സൃഷ്ടിയെ രചിക്കുന്നു. എന്നാൽ എല്ലാവർക്കും
സ്വർഗ്ഗത്തിൽ വരാൻ സാധിക്കില്ല. ഡ്രാമയുടെ രഹസ്യത്തേയും മനസ്സിലാക്കണം. ബാബയിൽ
നിന്ന് സുഖത്തിന്റെ സമ്പത്താണ് ലഭിക്കുന്നത്. ഈ സമയം എല്ലാവരും ദുഃഖികളാണ്.
എല്ലാവക്കും തിരികെ പോയി പിന്നീട് സുഖത്തിലേക്ക് വരണം. നിങ്ങൾ കുട്ടികൾക്ക് വളരെ
നല്ല പാർട്ടാണ് ലഭിച്ചിട്ടുള്ളത്. ഏതൊരു ബാബയ്ക്കാണോ ഇത്രയും മഹിമയുള്ളത്, ആ ആൾ
സന്മുഖത്തിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. എല്ലാവരും കുട്ടികളല്ലേ!
ബാബ സദാ സന്തുഷ്ടനാണ്. വാസ്തവത്തിൽ ബാബയെക്കുറിച്ച് ഇങ്ങനെയും പറയാൻ
സാധിക്കില്ല. കാരണം അഥവാ ബാബ സന്തോഷിക്കുന്നു എങ്കിൽ ചിലപ്പോൾ
സന്തോഷമില്ലാതെയുമാകുന്നു എന്നാകില്ലേ. ബാബ ഇതിൽ നിന്നെല്ലാം വേറിട്ടതാണ്.
എന്താണോ ബാബയുടെ മഹിമ അതുതന്നെയാണ് ഈ സമയം നിങ്ങളുടെയും മഹിമ. പിന്നീട് ഭാവിയിൽ
നിങ്ങളുടെ മഹിമ വേറെയായിരിക്കും. ബാബയെപ്പോലെ നിങ്ങളും ജ്ഞാനത്തിന്റെ സാഗരനാണ്.
നിങ്ങളുടെ ബുദ്ധിയിൽ സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമുണ്ട്. സുഖത്തിന്റെ സാഗരനായ
ബാബയിൽ നിന്നും അളവറ്റ സുഖം ലഭിക്കുമെന്നറിയാം. ഈ സമയം നിങ്ങൾ ബാബയിൽ നിന്നും
സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. ബാബ കുട്ടികൾക്ക് ഇപ്പോൾ ശ്രേഷ്ഠമായ കർമ്മം
പഠിപ്പിക്കുകയാണ്. ലക്ഷ്മീ-നാരായണൻ കഴിഞ്ഞ ജന്മത്തിൽ തീർച്ചയായും നല്ല കർമ്മം
ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവർ ഈ പദവി പ്രാപ്തമാക്കിയത്. ലോകത്തിൽ ആർക്കും
തന്നെ ഇവർ എങ്ങനെ രാജ്യഭാഗ്യം പ്രാപ്തമാക്കിയെന്ന് അറിയില്ല.
ബാബ പറയുന്നു- ഇപ്പോൾ നിങ്ങൾ ലക്ഷ്മീ-നാരായണനു സമാനമായി മാറുകയാണ്. നിങ്ങളുടെ
ബുദ്ധിയിലുണ്ട്-നമ്മൾ ഇങ്ങനെയായിരുന്നു, പിന്നീട് ലക്ഷ്മീ-നാരായണനായി മാറുന്നു.
ബാബ നമുക്ക് കർമ്മം അകർമ്മം വികർമ്മത്തിന്റെ ഗുഹ്യമായ ഗതിയെക്കുറിച്ച്
മനസ്സിലാക്കി തരുന്നു. അതിലൂടെ നമ്മൾ ലക്ഷ്മീ-നാരായണനായി മാറുന്നു. ശ്രീമതം
നൽകുന്നുണ്ടെങ്കിൽ ശ്രീമതം എന്താണെന്നറിയണമല്ലോ! ശ്രീമതത്തിലൂടെ മുഴുവൻ
ലോകത്തേയും തത്വമുൾപ്പെടെ എല്ലാം ശ്രേഷ്ഠമാക്കി മാറ്റുന്നു. സത്യയുഗത്തിൽ എല്ലാം
ശ്രേഷ്ഠമാണ്. സത്യുഗത്തിൽ യാതൊരു ബഹളമോ കൊടുങ്കാറ്റോ ഉണ്ടായിരിക്കുകയില്ല.
കൂടുതൽ ചൂടും കൂടുതൽ തണുപ്പുമില്ല. സദാ വസന്തകാലമായിരിക്കും. സത്യയുഗത്തിൽ
നിങ്ങൾ എത്ര സുഖികളായിരിക്കും. മനുഷ്യർ പാടാറുമുണ്ട്-ഈശ്വരൻ സ്വർഗ്ഗം അഥവാ ഹെവൻ
സ്ഥാപിക്കുന്നു എന്ന്. അതിനാൽ സ്വർഗ്ഗത്തിൽ ഉയർന്ന പദവി പ്രാപ്തമാക്കാനുളള
പുരുഷാർത്ഥം ചെയ്യണം. എപ്പോഴും മാതാ-പിതാവിനെ അനുകരിക്കൂ എന്നാണ് മഹിമ. ബാബയെ
ഓർമ്മിക്കുന്നതിലൂടെ മാത്രമെ വികർമ്മങ്ങൾ വിനാശമാകൂ. പിന്നീട് അച്ഛനോടൊപ്പം
നമ്മൾ ആത്മാക്കൾ ഒരുമിച്ച് തിരിച്ചു പോകും. ശ്രീമതമനുസരിച്ച് എല്ലാവർക്കും വഴി
പറഞ്ഞുകൊടുക്കണം. പരിധിയില്ലാത്ത ബാബ സ്വർഗ്ഗത്തിന്റെ രചയിതാവാണ്. ഇപ്പോൾ
നരകമാണ്. തീർച്ചായായും നരകത്തിൽ തന്നെയായിരിക്കും സ്വർഗ്ഗത്തേക്കുള്ള സമ്പത്ത്
നൽകിയത്. ഇപ്പോൾ 84 ജന്മങ്ങൾ പൂർത്തിയാകുന്നു. പിന്നീട് നമുക്ക് ആദ്യത്തെ ജന്മം
സ്വർഗ്ഗത്തിൽ എടുക്കണം. നിങ്ങളുടെ ലക്ഷ്യം മുന്നിൽ തന്നെയുണ്ട്. ഇതായി മാറണം.
നമ്മൾ തന്നെയാണ് ലക്ഷമീ-നാരായണനായി മാറുന്നത്. വാസ്തവത്തിൽ ഈ ചിത്രങ്ങളുടെയും
ആവശ്യമൊന്നുമില്ല. ആരാണോ പാകപ്പെടാത്തവർ ഇടക്കിടക്ക് മറന്നുപോകുന്നവർ, അവർക്കാണ്
ചിത്രങ്ങളുടെ ആവശ്യമുളളത്. ചിലർ കൃഷ്ണന്റെ ചിത്രം വെക്കുന്നു. കൃഷ്ണനെ കാണാതെ
അവർക്ക് ഓർമ്മിക്കാൻ സാധിക്കില്ല. എല്ലാവരുടയും ബുദ്ധിയിൽ
ചിത്രമുണ്ടായിരിക്കുമല്ലോ. നിങ്ങൾക്ക് ഒരു ചിത്രത്തിന്റെയും ആവശ്യമില്ല. നിങ്ങൾ
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നു നിങ്ങൾക്ക് നിങ്ങളുടെ ചിത്രവും (ശരീരം)
മറക്കണം. ദേഹസഹിതം എല്ലാ സംബന്ധങ്ങളും മറക്കണം. ബാബ പറയുന്നു- നിങ്ങൾ ഒരു
പ്രിയതമന്റെ പ്രിയതമകളാണ്. പ്രിയതമനായ ബാബ പറയുന്നു- എന്നെ
ഓർമ്മിച്ചുകൊണ്ടിരിക്കൂ എന്നാൽ വികർമ്മങ്ങൾ വിനാശമാകും. ഏത് സമയത്ത്
ശരീരമുപേക്ഷിച്ചാലും മനസ്സിലാക്കണം, നമ്മൾ ഈ പഴയ ലോകത്തെ ഉപേക്ഷിച്ച് ബാബയുടെ
അടുത്തേക്ക് പോവുകയാണ്, ഇങ്ങനെയുളള അവസ്ഥയുണ്ടാക്കണം. 84 ജന്മം പൂർത്തിയായി. ഇനി
വീട്ടിലേക്ക് തിരിച്ചുപോകണം. ബാബയുടെ ആജ്ഞയാണ്, എന്നെ ഓർമ്മിക്കൂ. ബാബയേയും
മധുരമായ വീടിനേയും മാത്രം ഓർമ്മിക്കൂ. ബുദ്ധിയിലുണ്ടാകണം ആത്മാവാകുന്ന എനിക്ക്
ശരീരമില്ലായിരുന്നു. പിന്നീട് പാർട്ടഭിനയിക്കാനാണ് ശരീരമെടുത്തത്. പാർട്ട്
അഭിനയിച്ച്-അഭിനയിച്ച് പതിതമായി മാറി. ഈ ശരീരം പഴയ ചെരുപ്പാണ്. ആത്മാവ്
പവിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പവിത്രമായ ശരീരം ലഭിക്കാൻ
സാധിക്കില്ല. ഇപ്പോൾ നമ്മൾ എല്ലാ ആത്മാക്കളും തിരിച്ച് നമ്മുടെ വീട്ടിലേക്ക്
പോകും. ആദ്യം രാജകുമാരനും രാജകുമാരിയുമായി മാറും. പിന്നീട് സ്വയംവരത്തിനു ശേഷം
ലക്ഷമീ-നാരായണനായി മാറും. മനുഷ്യർക്ക് രാധയും കൃഷ്ണനും ആരാണെന്ന് അറിയില്ല?
രണ്ടു പേരും വ്യത്യസ്ത രാജധാനിയിലുള്ളവരായിരുന്നു, പിന്നീടാണ് അവരുടെ
സ്വയംവരമുണ്ടാകുന്നത്. നിങ്ങൾ കുട്ടികൾ സാക്ഷാത്കാരത്തിൽ സ്വയംവരം കണ്ടിട്ടുണ്ട്.
തുടക്കത്തിൽ ഒരുപാട് സാക്ഷാത്കാരങ്ങളുണ്ടാകുമായിരുന്നു. എന്തുകൊണ്ടെന്നാൽ
പാകിസ്ഥാനിൽ നിങ്ങൾ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായാണ് ഈ പാർട്ടെല്ലാം
ഉണ്ടായിരുന്നത്. അവസാന സമയം വെട്ടുംകൊലപാതകവും ഉണ്ടായിരിക്കും. ഭൂകമ്പമെല്ലാം
ഒരുപാടുണ്ടായിരിക്കും. നിങ്ങൾക്ക് സാക്ഷാത്കാരങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.
നമ്മൾ ഏത് പദവി പ്രാപ്തമാക്കുമെന്ന് ഓരോരുത്തർക്കും അറിയാൻ സാധിക്കും. പിന്നീട്
കുറഞ്ഞ തോതിൽ പഠിച്ചവർ ഒരുപാട് പശ്ചാതപിക്കും. ബാബയും പറയും -നിങ്ങളും
പഠിച്ചില്ല, മറ്റുള്ളവരേയും പഠിപ്പിച്ചില്ല. ഓർമ്മയിലും ഇരുന്നില്ല. ഓർമ്മയിലൂടെ
മാത്രമേ സതോപ്രധാനമായി മാറാൻ സാധിക്കൂ. പതിത-പാവനൻ ബാബ തന്നെയാണ്. ബാബ പറയുന്നു-
എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ നിങ്ങളുടെ കറ ഇല്ലാതാകും. ഓർമ്മയുടെ
യാത്രയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ജോലികളെല്ലാം ചെയ്തോളൂ. കർമ്മം
ചെയ്യുക തന്നെ വേണമല്ലോ. എന്നാൽ ബുദ്ധിയുടെ യോഗം ബാബയിലായിരിക്കണം. ഇവിടെ നിന്നു
തന്നെ തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറണം. ഗൃഹസ്ഥ വ്യവഹാരത്തിൽ
ഇരുന്നുകൊണ്ടും നിങ്ങൾ ബാബയെ ഓർമ്മിക്കൂ. അപ്പോൾ മാത്രമെ നിങ്ങൾക്ക് പുതിയ
ലോകത്തിന്റെ അധികാരിയായി മാറാൻ സാധിക്കുകയുള്ളൂ. ബാബ മറ്റൊരു ബുദ്ധിമുട്ടും
നൽകുന്നില്ല. നിങ്ങൾക്ക് വളരെ സഹജമായ വഴിയാണ് പറഞ്ഞു തരുന്നത്. സുഖധാമത്തിന്റെ
അധികാരിയായി മാറുന്നതിനുവേണ്ടി ബാബയെ ഓർമ്മിക്കൂ. ഇപ്പോൾ നിങ്ങൾ
ഓർമ്മിക്കൂ-ബാബയും നക്ഷത്രമാണ്. മനുഷ്യർ മനസ്സിലാക്കുന്നു-ബാബ സർവ്വശക്തിവാനാണ്,
വളരെയധികം തേജോമയനാണ്. ബാബ പറയുന്നു- ഞാൻ മനുഷ്യ സൃഷ്ടിയുടെ ചൈതന്യ ബീജരൂപമാണ്.
ബീജമായതുകൊണ്ട് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. നിങ്ങൾ ബീജമല്ല.
ബാബയാണ് ബീജം. അതുകൊണ്ടാണ് ബാബയെ ജ്ഞാനസാഗരനെന്ന് പറയുന്നത്. മനുഷ്യ സൃഷ്ടിയുടെ
ചൈതന്യ ബീജമായതിനാൽ, ഈ സൃഷ്ടിചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് അവർക്കറിയാം.
ഋഷി-മുനിമാർക്കൊന്നും രചയിതാവിനെക്കുറിച്ചോ രചനയുടെ
ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചോ അറിയില്ല. കുട്ടികൾക്ക് അറിയാമായിരുന്നു എങ്കിൽ
ബാബയുടെ അടുത്തേക്ക് പോകാൻ താമസക്കില്ല. എന്നാൽ ബാബയുടെ അടുത്തേക്ക് പോകാനുള്ള
വഴി ആർക്കും അറിയില്ല. പാവനമായ ലോകത്തിലേക്ക് പതിതമായവർക്ക് എങ്ങനെയാണ് പോകാൻ
സാധിക്കുന്നത്. അതിനാൽ ബാബ പറയുന്നു-കാമമാകുന്ന മഹാശത്രുവിനുമേൽ വിജയം
പ്രാപ്തമാക്കൂ. ഇത് തന്നെയാണ് നിങ്ങൾക്ക് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നത്.
നിങ്ങൾ കുട്ടികൾക്ക് എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിതരുന്നത്. ഒരു
ബുദ്ധിമുട്ടുമില്ല. കേവലം ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. ബാബയുടെ ഓർമ്മയാൽ
അർത്ഥം യോഗത്താൽ പാപങ്ങൾ ഭസ്മമാകും. സെക്കന്റിലാണ് ബാബയിൽ നിന്നും ചക്രവർത്തി
പദവി ലഭിക്കുന്നത്. കുട്ടികൾ സ്വർഗ്ഗത്തിലേക്ക് വരുന്നുണ്ടെങ്കിലും, സ്വർഗ്ഗത്തിൽ
ഉയർന്ന പദവി പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. സ്വർഗ്ഗത്തിൽ പോവുക തന്നെ
വേണം. സ്വർഗ്ഗത്തിൽ വരുന്നവർക്ക് ഈ ജ്ഞാനം അല്പം കേൾക്കുമ്പോഴേക്കും ബാബ
വന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴും പറയുന്നു- ഇത് കല്പം
മുൻപത്തെ അതേ മഹാഭാരത യുദ്ധമാണ്. അപ്പോൾ കുട്ടികളെ രാജയോഗം പഠിപ്പിക്കാനായി
അച്ഛനും തീർച്ചയായും ഉണ്ടായിരിക്കും. ബാബ നിങ്ങളെല്ലാവരേയും
ഉണർത്തിക്കൊണ്ടിരിക്കുന്നു. അനേകരെ ഉണർത്തുന്നവർ ഉയർന്ന പദവി പ്രാപ്തമാക്കും.
പുരുഷാർത്ഥം ചെയ്യണം. എല്ലാവരും ഓരേപോലെയുള്ള പുരുഷാർത്ഥികളാകില്ല. ഈ സ്കൂൾ വളരെ
ഉയർന്നതാണ്. ഇത് വിശ്വത്തിലെ സർവ്വകലാശാലയാണ്. മുഴുവൻ ലോകത്തേയും ശാന്തിധാമവും
സുഖധാമവുമാക്കി മാറ്റണം. ഇങ്ങനെയുള്ള ടീച്ചർ എപ്പോഴെങ്കിലുമുണ്ടാകുമോ? മുഴുവൻ
ലോകത്തേയുമാണ് യൂണിവേഴ്സ്(പ്രപഞ്ചം) എന്നു പറയുന്നത്. ബാബ തന്നെയാണ് മുഴുവൻ
പ്രപഞ്ചത്തിലെ മനുഷ്യരെയും സതോപ്രധാനമാക്കി
മാറ്റുന്നത്അർത്ഥംസ്വർഗ്ഗമാക്കിമാറ്റുന്നത്.ഭക്തിമാർഗ്ഗത്തിൽ എന്തെല്ലാം
ഉത്സവങ്ങളാണോ ആഘോഷിക്കുന്നത്. അതെല്ലാം ഇപ്പോൾ സംഗമയുഗത്തിലേതാണ്.
സത്യ-ത്രേതായുഗത്തിൽ ഉത്സവങ്ങളൊന്നുമില്ല. അവിടെ അനുഭവിക്കുന്നത് പ്രാപ്തിയാണ്.
ഉത്സവങ്ങളെല്ലാം ആഘോഷിക്കുന്നത് ഇവിടെയാണ്. ഹോളി-ധുരിയയുടെ ആഘോഷവും
ഇവിടുത്തേതാണ്, ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. എന്തെല്ലാമാണോ
കഴിഞ്ഞുപോയത് അതിന്റെയാണ് ഉത്സവങ്ങളായി ആഘോഷിച്ചു വന്നത്. അതെല്ലാം ഈ സമയത്തെ
കാര്യമാണ്. ഹോളിയും ഈ സമയത്തിന്റെ കാര്യമാണ്. ഈ 100 വർഷത്തിനുള്ളിലാണ് (സംഗമയുഗം)
എല്ലാ കാര്യങ്ങളും നടക്കുന്നത്. സൃഷ്ടിയും പുതിയതായി മാറുന്നു. നിങ്ങൾക്കറിയാം
നമ്മൾ അനേക തവണ സുഖത്തിന്റെ സമ്പത്ത് നേടിയിട്ടുമുണ്ട്,
നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. നമ്മൾ വീണ്ടും ബാബയിൽ നിന്ന് സമ്പത്ത്
നേടിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷമുണ്ട്. മറ്റുള്ളവർക്കും വഴി പറഞ്ഞുകൊടുക്കണം.
ഡ്രാമയനുസരിച്ച് സ്വർഗ്ഗത്തിന്റെ സ്ഥാപന തീർച്ചയായും ഉണ്ടാകണം. പകലിനു ശേഷം
രാത്രിയും രാത്രിക്കു ശേഷം പകലെന്ന പോലെ കലിയുഗത്തിനുശേഷം തീർച്ചായായും
സത്യയുഗമുണ്ടാകുക തന്നെ വേണം. മധുര-മധുരമായ കുട്ടികളുടെ ബുദ്ധിയിൽ
സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങണം. ഇപ്പോൾ സമയം പൂർത്തിയായി, നമ്മൾ
ശാന്തിധാമത്തിലേക്ക് പോവുകയാണ്. ഇത് അന്തിമ ജന്മമാണ്. കർമ്മ ഭോഗ് (അസുഖം)
അനുഭവിക്കുന്നതും സന്തോഷത്തിൽ ഭാരരഹിതമാകുന്നു. കുറച്ച് കർമ്മഭോഗ്
അനുഭവിക്കുന്നതിലൂടെ, കുറച്ച് യോഗബലത്തിലൂടെയും കർമ്മക്കണക്കുകൾ ഇല്ലാതാകും.
ബാബ കുട്ടികൾക്ക് ക്ഷമ നൽകുന്നു. നിങ്ങളുടെ സദാ സുഖത്തിന്റെ ദിനങ്ങൾ വരാൻ
പോകുന്നു. ജോലികളെല്ലാം ചെയ്യണം. ശരീര നിർവ്വഹണാർത്ഥം പൈസ വേണമല്ലോ. ബാബ
മനസ്സിലാക്കി തന്നു-ജോലി ചെയ്യുന്നവർ ദാനപുണ്യ കർമ്മങ്ങൾ ചെയ്യാറുണ്ട്. കൂടുതൽ
ധനം ശേഖരിച്ചു വെച്ചാൽ ഒരുപാട് ദാനം ചെയ്യാം എന്ന് മനസ്സിലാക്കുന്നു. ഇവിടെയും
ചിലർ രണ്ട് രൂപയെങ്കിലും നൽകുന്നവർക്ക് അതിന്റെ ഫലമായി 21 ജന്മത്തിലേക്ക്
വളരെയധികം ലഭിക്കുന്നു. മുമ്പെല്ലാം നിങ്ങൾ ചെയ്ത ദാന-പുണ്യത്തിലൂടെ അതിന്റെ ഫലം
അടുത്ത ജന്മത്തിൽ ലഭിച്ചിരുന്നു. ഇപ്പോൾ 21 ജന്മത്തേക്ക് പ്രതിഫലം ലഭിക്കുന്നു.
മുമ്പെല്ലാം സാധു-സന്യാസിമാർക്കും നൽകിയിരുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം ഇതെല്ലാം
നശിക്കണം. ഇപ്പോൾ ബാബ സന്മുഖത്ത് വന്നിരിക്കുകയാണ്. അതിനാൽ ഈശ്വരീയ സേവനത്തിൽ
സഫലമാക്കൂ. അപ്പോൾ നിങ്ങൾക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കും. മുൻപെല്ലാം
നിങ്ങൾ വളഞ്ഞ വഴിയെയാണ് നൽകിയിരുന്നത്. ഇപ്പോൾ ബാബയ്ക്ക് നേരിട്ട് നൽകുന്നു.
ബാക്കിയെല്ലാം നിങ്ങളുടെ നശിക്കുന്നു. ബാബ പറയുന്നു-പൈസയുണ്ടെങ്കിൽ സെന്റർ
തുറന്നുകൊണ്ടിരിക്കൂ. സത്യമായ ഗീത പാഠശാല എന്ന - വാക്ക് എഴുതൂ. ഭഗവാന്റെ
വാക്കുകളാണ് - എന്നെയും സമ്പത്തിനെയും ഓർമ്മിക്കൂ. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബക്ക്
സമാനം മഹിമക്ക് യോഗ്യരായി മാറുന്നതിനുവേണ്ടി ബാബയെ അനുകരിക്കൂ.
2) ഇത് അന്തിമജന്മമാണ്.
ഇപ്പോൾ വീട്ടിലേക്ക് പോകണം. അതിനാൽ ഉള്ളിന്റെ ഉള്ളിൽ സന്തോഷത്തിന്റെ
പെരുമ്പറമുഴങ്ങണം. രോഗത്തെ കർമ്മയോഗത്തിലൂടെ അർത്ഥം ബാബയുടെ ഓർമ്മയിലൂടെ
സന്തോഷത്തോടുകൂടെ ഇല്ലാതാക്കണം.
വരദാനം :-
ബാലകനിൽ
നിന്ന് അധികാരി എന്ന സ്മൃതിയിലൂടെ സർവ ഖജനാക്കളുടെയും അധികാരി,
പ്രാപ്തിസമ്പന്നനായി ഭവിക്കട്ടെ
നാം ബാബയുടെ സർവ
ഖജനാക്കളുടെയും ബാലകനിൽ നിന്ന് അധികാരിയാണ്, സ്വാഭാവിക യോഗി, സ്വാഭാവിക
സ്വരാജ്യഅധികാരിയാണ്. ഈ സ്മൃതിയിലൂടെ സർവപ്രാപ്തിസമ്പന്നാകൂ. ഇതേ ഗീതം സദാ
പാടിക്കൊണ്ടിരിക്കൂ- നേടേണ്ടത് നേടിക്കഴിഞ്ഞു. നഷ്ടപ്പെടുത്തി-നേടി,
നഷ്ടപ്പെടുത്തി-നേടി -ഈ കളി കളിക്കാതിരിക്കൂ. നേടിക്കൊണ്ടിരിക്കുകയാണ്,
നേടിക്കൊണ്ടിരിക്കുകയാണ്- ഇത് അധികാരിയുടെ സംസാരമല്ല. ആരാണോ സമ്പന്ന ബാബയുടെ
കുട്ടി, സാഗരത്തിന്റെ കുട്ടി, അവർക്ക് വേലക്കാരെ പോലെ കഷ്ടപ്പെടാൻ പറ്റില്ല.
സ്ലോഗന് :-
യോഗബലത്തിലൂടെ കർമഭോഗത്തിനു മേൽ വിജയം പ്രാപ്തമാക്കുക- ഇതാണ് ശ്രേഷ്ഠപുരുഷാർഥം
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ.
ഏറ്റവും ആദ്യം സ്വയത്തിൽ
പൂർണവിശ്വാസം വേണം. പിന്നെ ബാപ്ദാദയിലും സർവ പരിവാരത്തിലെയും ആത്മാക്കളിൽ
വിശ്വാസമുള്ളവരാവണം. എത്രത്തോളം വിശ്വസ്തരായി നിശ്ചയബുദ്ധിയായി എന്തെങ്കിലും
കർത്തവ്യം ചെയ്യുന്നുവോ അപ്പോൾ വിശ്വസ്തരാകുന്നതിലൂടെ വിജയിയാകുക തന്നെ ചെയ്യും.
വിശ്വസ്തരാകുന്നതിലൂടെ ഓരോ കർത്തവ്യവും ഓരോ സങ്കൽപവും ഓരോ സംസാരവും
ശക്തിശാലിയാകും.