മധുരമായ കുട്ടികളേ, ഇപ്പോൾ
നിങ്ങൾ ഒരു പരിധികളുമില്ലാത്ത ലോകത്തിന്റെ അധികാരിയായി മാറുകയാണ്, യോഗബലത്തിലൂടെ
മുഴുവൻ വിശ്വത്തിന്റെയും രാജ്യഭാഗ്യം നേടുക എന്നതും അത്ഭുതമാണ്.
ചോദ്യം :-
ഡ്രാമയുടെ ഏതൊരു ബന്ധനത്തിലാണ് ബാബയും ബന്ധിക്കപ്പെട്ടിരിക്കുന്നത്?
ഉത്തരം :-
ബാബ
പറയുന്നു-എനിക്ക് നിങ്ങൾ കുട്ടികളുടെ സന്മുഖത്തേക്ക് വരുക തന്നെ വേണം. ഞാനും
ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ബാബ വരാതെ സംശയത്തിന്റെ
കെട്ടഴിക്കാൻ സാധിക്കില്ല. ബാബ നിങ്ങളിൽ കൃപയോ ആശിർവാദമോ ചൊരിയാനല്ല വരുന്നത്.
ബാബ മരിച്ചവരെ ജീവിപ്പിക്കുന്നില്ല. ബാബ വരുന്നത് പതീതത്തിൽ നിന്ന് പാവനമാക്കി
മാറ്റാനാണ്.
ഗീതം :-
അങ്ങയെ
പ്രാപ്തമാക്കിയ ഞങ്ങൾ ഈ മുഴുവൻ ലോകത്തേയും പ്രാപ്തമാക്കി.....
ഓംശാന്തി.
ഗീതത്തിന്റെ വാക്കുകൾ കേട്ട് നിങ്ങൾ കുട്ടികൾക്ക് രോമാഞ്ചമുണ്ടാകണം കാരണം
സന്മുഖത്താണ് ഇരിക്കുന്നത്. പരിധിയില്ലാത്ത ബാബ ഓരോ അയ്യായിരം വർഷങ്ങൾക്കും
ശേഷമാണ് വരുന്നതെന്ന് മുഴുവൻ ലോകത്തിലുമുള്ള വിദ്വാൻമാർക്കും പണ്ഡിതൻമാർക്കും
ആചാര്യൻമാർക്കും ഒരു മനുഷ്യനും അറിയില്ല. കുട്ടികൾക്കാണ് അറിയുന്നത്. കുട്ടികൾ
പറയാറുമുണ്ട്- ഞാൻ എങ്ങനെയുള്ളതാണോ, ഏതുപോലെയാണോ ബാബയുടേതാണ്. ബാബയും ഇങ്ങനെ
തന്നെയാണ് പറയുന്നത്-നിങ്ങൾ എങ്ങനെയാണോ ഏതുപോലെയാണോ എന്റെ കുട്ടികളാണ്.
നിങ്ങൾക്കും അറിയാം ബാബ എല്ലാ ആത്മാക്കളുടെയും പിതാവാണ്. എല്ലാവരും
വിളിക്കുന്നുണ്ട്. ബാബ മനസ്സിലാക്കിത്തരുന്നു- എല്ലാത്തിലും രാവണന്റെ
പ്രഭാവമാണുളളത്. പരമപിതാ പരമാത്മാവ് എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ്
സന്തോഷമുണ്ടാകാത്തത് എന്ന് ഒരാൾക്കു പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇത്
മറന്നു പോയിരിക്കുന്നു. പരമപിതാ പരമാത്മാവ് തന്നെയാണ് നമുക്ക് സമ്പത്ത്
നൽകുന്നത്. ബാബ സ്വയം മനസ്സിലാക്കിത്തരുന്നു-ഇത്രയും സഹജമായ കാര്യം പോലും ആരും
മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരുകയാണ്-മുഴുവൻ ലോകവും വിളിച്ചിരുന്നത്
എന്നെത്തന്നെയാണ്-അല്ലയോ ഈശ്വരാ, അല്ലയോ രാമാ...ഇങ്ങനെയെല്ലാം വിളിച്ച്-വിളിച്ച്
പ്രാണൻ വെടിയുന്നു. ഇവിടെ ഈശ്വരനാകുന്ന അച്ഛനാണ് നിങ്ങളെ പഠിപ്പിക്കുന്നത്.
നിങ്ങളുടെ ബുദ്ധി ഇപ്പോൾ ബാബയിലേക്ക് എത്തിക്കഴിഞ്ഞു. കൽപം മുമ്പത്തെപ്പോലെ ബാബ
വന്നിരിക്കുകയാണ്. കൽപ- കൽപം ബാബ വന്ന് പതീതത്തിൽ നിന്ന് പാവനമാക്കി മാറ്റി
ദുർഗതിയിൽ നിന്ന് സദ്ഗതിയിലേക്ക് കൊണ്ടുപോകുന്നു. എല്ലാവരുടെയും പതിത-പാവനനായ
അച്ഛനെന്ന് പാടുന്നുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾ അച്ഛന്റെ
സന്മുഖത്തിരിക്കുകയാണ്. നിങ്ങൾ വളരെ ഉയർന്ന മധുരമായ കുട്ടികളാണ്. ഇത്
ഭാരതവാസികളുടെ മാത്രം കാര്യമാണ്. ബാബയും ഭാരതത്തിൽ ത്തന്നെയാണ്
ജന്മമെടുക്കുന്നത്. ബാബ പറയുന്നു- ഞാൻ ഭാരതത്തിൽ ജന്മമെടുക്കുമ്പോൾ എനിക്ക്
തീർച്ചയായും ഭാരതവാസികൾ തന്നെയാണ് പ്രിയപ്പെട്ടത്. ഓർമ്മിക്കുന്നത് എല്ലാവരും
ബാബയെത്ത ന്നെയാണ്. എല്ലാ ധർമ്മത്തിലുള്ളവരും അവനവന്റെ ധർമ്മസ്ഥാപകരെയാണ്
ഓർമ്മിക്കുന്നത്. നമ്മൾ ആദി സനാതന ധർമ്മത്തിലുള്ളവരായിരുന്നു എന്ന്
ഭാരതവാസികൾക്കു തന്നെ അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ഭാരതം തന്നെയാണ്
പ്രാചീന ദേശം. അപ്പോൾ അവർ പറയും-ഭാരതം തന്നെയാണ് പ്രാചീനദേശമെന്ന് ആരാണ് പറഞ്ഞത്.
ഒരുപാട് കാര്യങ്ങൾ കേൾക്കേണ്ടി വരുന്നു. ഓരോരുത്തരും പല പല അഭിപ്രായങ്ങൾ
പറയുന്നു. ചിലർ പറയുന്നു- ഗീത ഉച്ഛരിച്ചത് ശിവപരമാത്മാവാണെന്ന് ആരാണ് പറഞ്ഞത്?
കൃഷ്ണനും പരമാത്മാവാണല്ലോ, ആരാണ് പാടിയത്. പരമാത്മാവ് സർവ്യവ്യാപിയാണ്. അവരുടേതു
തന്നെയാണ് മുഴുവൻ കളിയും. എല്ലാ രൂപങ്ങളും ഭഗവാന്റെയാണ്. ഭഗവാൻ തന്നെയാണ് അനേക
രൂപങ്ങൾ ധരിച്ച് ലീലകൾ നടത്തുന്നത്. ഭഗവാന് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ
സാധിക്കും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം മായയും എത്ര ശക്തിശാലിയാണ്. ഇന്ന്
പറയും-ബാബാ നമ്മൾ തീർച്ചയായും സമ്പത്തെടുക്കും, നരനിൽ നിന്ന് നാരായണനായി മാറും.
നാളെ അവരുണ്ടാകില്ല. നിങ്ങൾക്കറിയാം എത്രയോ പേർ വിട്ടുപോയി, വിടപറഞ്ഞു. മമ്മ
സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ച ആൾ പോലും ഇന്നില്ല. ഇങ്ങനെ നല്ല-നല്ല കുട്ടികളും
മായയുടെ സംഗത്തിൽ വന്ന് വീണ് തികച്ചും അധഃപതിച്ചിരിക്കുന്നു. കൽപം മുമ്പ്
മനസ്സിലാക്കിയവർ മാത്രമേ മനസ്സിലാക്കുകയുള്ളൂ. ഇന്നത്തെ ലോകത്തിൽ എന്താണുള്ളത്.
എന്നാൽ നിങ്ങൾ കുട്ടികൾ എന്തായി മാറുകയാണെന്ന് നോക്കൂ. ഗീതം കേട്ടല്ലോ!
പറയുന്നു-നമ്മൾ മുഴുവൻ വിശ്വത്തിന്റെ അധികാരികളായി മാറാനുള്ള സമ്പത്താണ്
എടുക്കുന്നത്. സത്യയുഗത്തിൽ പരിധിയുള്ള കാര്യങ്ങളൊന്നുമില്ല. ഈ ലോകത്തിലാണ്
പരിധിയുള്ള കാര്യങ്ങളാണുള്ളത്. മറ്റുളളവർ പറയുന്നു- നമ്മുടെ ആകാശത്തിൽ നിങ്ങളുടെ
വിമാനം വന്നാൽ വെടി വെക്കുമെന്ന്. സത്യയുഗത്തിൽ പരിധിയുള്ള കാര്യമൊന്നുമില്ല.
ഇങ്ങനെയുളള ഗീതവും പാടാറുണ്ട് എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കുന്നില്ല.
നിങ്ങൾക്കറിയാം വാസ്തവത്തിൽ നമ്മൾ ബാബയിൽ നിന്ന് വീണ്ടും വിശ്വത്തിന്റെ
അധികാരിയായി മാറുകയാണ്. അനേക തവണ ഈ 84ന്റെ ചക്രം കറങ്ങിയിട്ടുണ്ട്. സുഖം
ഒരുപാടുണ്ട്, കുറച്ചു സമയത്തെ ദുഃഖമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ബാബ -നിങ്ങൾ
കുട്ടികൾക്ക് അളവറ്റ സുഖം നൽകുന്നു എന്ന് പറയുന്നത്. ഇപ്പോൾ മായയുമായി
തോൽക്കരുത്. ബാബയുടെ കുട്ടികൾ ഒരുപാടുണ്ട്. എല്ലാവർക്കും ഒരു പോലെ സൽപുത്രരായി
മാറാൻ സാധിക്കില്ല. ചിലർക്ക് 5-7 കുട്ടികളുണ്ടാകും. അതിൽ ഒന്നോ രണ്ടോ
കുപുത്രൻമാരുണ്ടെങ്കിൽ തല തന്നെ മോശമാക്കുന്നു. ലക്ഷങ്ങളും കോടികളും
പാഴാക്കുന്നു. അച്ഛൻ ധർമ്മാത്മാവും, കുട്ടികളാണെങ്കിൽ മുഴുവനായും
നശിപ്പിക്കുന്നവരും. ബാബ ഇങ്ങനെയുള്ള ഒരുപാട് ഉദാഹരണങ്ങൾ കണ്ടിട്ടുണ്ട്.
നിങ്ങൾ കുട്ടികൾക്കറിയാം ഈ മുഴുവൻ ലോകത്തിലും പരിധിയില്ലാത്ത ബാബയുടെ
കുട്ടികളാണ്. ബാബ പറയുന്നു- എന്റെ ജന്മസ്ഥാനം ഭാരതമാണ്. ഓരോരുത്തർക്കും അവരവരുടെ
ജന്മഭൂമിയോട് ആദരവുണ്ട്. മറ്റെവിടെയെങ്കിലും ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ അവരെ
അവനവന്റെ ഗ്രാമത്തിലേക്ക് കൊണ്ടു വരുന്നു. ബാബയും ഭാരതത്തിലാണ് വരുന്നത്. നിങ്ങൾ
ഭാരതവാസികൾക്ക് വീണ്ടും പരിധിയില്ലാത്ത സമ്പത്ത് നൽകുന്നു. നിങ്ങൾ കുട്ടികൾ
പറയുന്നു-നമ്മൾ വീണ്ടും വിശ്വത്തിന്റെ അധികാരിയും ദേവതയുമായി മാറുകയാണ്. നമ്മൾ
അധികാരികളായിരുന്നു. ഇപ്പോൾ അവസ്ഥ എന്തായി? എവിടെ നിന്നും എവിടെച്ചെന്നെത്തി.
84 ജന്മങ്ങൾ അനുഭവിച്ചനുഭവിച്ചാണ് ഈ അവസ്ഥയുണ്ടായത്. ഡ്രാമയെ മനസ്സിലാക്കണമല്ലോ!
ഇതാണ് ജയ-പരാജയത്തിന്റെ കളി. ഇത് ഭാരതത്തിന്റെ മാത്രം കളിയാണ്. ഈ ഭാരതത്തിലാണ്
നിങ്ങളുടെ അഭിനയമുള്ളത്. ഈ നാടകത്തിൽ നിങ്ങൾ ബ്രാഹ്മണരുടെ ഉയർന്നതിലും ഉയർന്ന
പാർട്ടാണ്. നിങ്ങൾ മുഴുവൻ വിശ്വത്തിന്റെയും അധികാരിയായി മാറുന്നു, ഒരുപാട് സുഖം
അനുഭവിക്കുന്നു. നിങ്ങൾ അനുഭവിക്കുന്നത്ര സുഖം മറ്റാർക്കും അനുഭവിക്കാൻ
സാധിക്കില്ല. പേരു തന്നെ സ്വർഗ്ഗമെന്നാണ്. ഇതാണ് നരകം. ഈ ലോകത്തിലെ സുഖം
ക്ഷണഭംഗുരമാണ്. ഇന്ന് കോടിപതികളാണ്. അടുത്ത ജന്മത്തിൽ എന്തായി മാറാൻ പോവുകയാണ്?
ഒന്നുമറിയില്ലല്ലോ! ഇത് പാപാത്മാക്കളുടെ ലോകമാണ്. സത്യയുഗം പുണ്യാത്മാക്കളുടെ
ലോകമാണ്. നിങ്ങൾ പുണ്യാത്മാക്കളായി മാറുകയാണ്. അതിനാൽ ഒരിക്കലും പാപം ചെയ്യരുത്.
എപ്പോഴും ബാബയുമായി നേരായ(നല്ല) രീതിയിൽ മുന്നോട്ട് പോകണം. ബാബ
പറയുന്നു-എന്നോടൊപ്പം ദ്വാപരയുഗം മുതൽ ധർമ്മരാജൻ സദാ ഉണ്ട്. സത്യയുഗം
ത്രേതായുഗത്തിൽ എന്നോടൊപ്പം ധർമ്മരാജനില്ല. ദ്വാപരയുഗം മുതൽ നിങ്ങൾ എന്റെ പേരിൽ
ദാന പുണ്യങ്ങൾ ചെയ്തു വന്നു. ഈശ്വരാർപ്പണം എന്ന് പറയാറില്ലേ. ഗീതയിൽ
ശ്രീകൃഷ്ണന്റെ പേര് വെച്ചതു കാരണം ശ്രീകൃഷ്ണാർപ്പണമെന്ന് എഴുതി. തിരികെ
നൽകുന്നത് ഒരു ബാബ തന്നെയാണ്. അതിനാൽ ശ്രീകൃഷ്ണ അർപ്പണമെന്ന് പറയുന്നത് തെറ്റാണ്.
ഈശ്വരാർപ്പണം എന്ന് പറയുന്നതാണ് ശരി. ശ്രീഗണേശാർപ്പണമെന്ന് പറയുന്നതിലൂടെ ഒന്നും
ലഭിക്കില്ല. എന്നാലും എല്ലാവരുടെയും ഭാവനക്കുള്ള പ്രതിഫലം എന്തെങ്കിലുമൊക്കെ
നൽകി വരുന്നു. എന്നെ ആർക്കും അറിയില്ല. നമ്മൾ എല്ലാം ശിവബാബക്ക്
സമർപ്പിക്കുകയാണ് എന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മാത്രമേ അറിയുകയുള്ളൂ. ബാബയും
പറയുന്നു-ഞാൻ വന്നിരിക്കുന്നത് നിങ്ങൾ കുട്ടികൾക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത്
നൽകാനാണ്. ഇപ്പോൾ ഇറങ്ങുന്ന കലയാണ്. രാവണരാജ്യത്തിൽ ചെയ്യുന്ന ദാനപുണ്യങ്ങളെല്ലാം
പാപാത്മാക്കൾക്കാണ് നൽകുന്നത്. കല ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്. എന്തെങ്കിലും
ലഭിച്ചാൽ തന്നെ അത് അൽപകാലത്തേക്ക് വേണ്ടിയാണ്. ഇപ്പോൾ നമുക്ക് 21
ജന്മത്തേക്കുള്ളതാണ് ലഭിക്കുന്നത്. പുതിയ ലോകത്തെ രാമരാജ്യമെന്നാണ് പറയുന്നത്.
രാമരാജ്യം ഈശ്വരന്റെ രാജ്യമാണെന്ന് പറയാൻ സാധിക്കില്ല. രാജ്യം ദേവീ-ദേവതകളുടെ
രാജ്യമാണ്. ബാബ പറയുന്നു-ഞാൻ രാജ്യം ഭരിക്കുന്നില്ല. നിങ്ങളുടെ ആദി സനാതന ദേവീ
ദേവത ധർമ്മം ഇപ്പോൾ പ്രായേണ ലോപിച്ചു പോയി. ആ ഒരു ധർമ്മം ഇപ്പോൾ സ്ഥാപിച്ചു
കൊണ്ടിരിക്കുയാണ്. ബാബ മംഗളകാരി തന്നെയാണ്. അതിനാൽ ബാബയെ സത്യമായ അച്ഛനെന്നാണ്
പറയുന്നത്. നിങ്ങൾക്ക് ബാബയുടെയും രചനയുടെയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും
സത്യമായ ജ്ഞാനം നൽകുകയാണ്. ബാബ നിങ്ങൾക്ക് പരിധിയില്ലാത്ത ചരിത്രവും
ഭൂമിശാസ്ത്രവുമാണ് കേൾപ്പിക്കുന്നത്. എത്ര ഒന്നാന്തരമായ സമ്പാദ്യമാണ്. നിങ്ങൾ
ചക്രവർത്തി രാജാവായി മാറുകയാണ്. മനുഷ്യർ ഹിംസയുടെ ചക്രമാണ് (സുദർശനചക്രം)കാണിച്ചിട്ടുള്ളത്.
വാസ്തവത്തിൽ ഇത് ജ്ഞാന ചക്രമാണ്. എന്നാൽ ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകുന്നു.
നിങ്ങളുടെ ഈ ചിത്രം മുഖ്യമാണ്. ഒരു വശത്ത് ത്രിമൂർത്തിയും മറുവശത്ത് വൃക്ഷവും
ചക്രവും. ശാസ്ത്രങ്ങളിൽ കപത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളെന്ന് പറഞ്ഞു.
എല്ലാ രഹസ്യത്തിന്റെ ചുരുളും അഴിയാതിരിക്കുകയാണ് അതായത് എല്ലാവരും
ആശയക്കുഴപ്പത്തിലാണ്. ബാബക്കല്ലാതെ മറ്റാർക്കും ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ
സാധിക്കില്ല. ബാബ സ്വയം സന്മുഖത്തേക്ക് വന്നിരിക്കുകയാണ്. ബാബ പറയുന്നു-എനിക്ക്
ഡ്രാമയനുസരിച്ച് വരേണ്ടി വരുകയാണ്. ഞാൻ ഈ ഡ്രാമയിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്.
എനിക്ക് വരാതിരിക്കാൻ സാധിക്കില്ല. അതിനർത്ഥം ഞാൻ വന്ന് മരിച്ചവരെ ജീവിപ്പിക്കും
അല്ലെങ്കിൽ അവരുടെ അസുഖം ഭേദമാക്കും എന്നല്ല. ഒരുപാട് കുട്ടികൾ പറയുന്നു-ബാബാ
എന്നോട് കൃപ കാണിക്കൂ.... എന്നാൽ ഇവിടെ കൃപയുടെ കാര്യമൊന്നുമില്ല. നമുക്ക് നഷ്ടം
ഉണ്ടാകാതിരിക്കാൻ ആശിർവാദം നൽകണേ.. എന്ന് പറഞ്ഞല്ലല്ലോ എന്നെ വിളിച്ചത്. നിങ്ങൾ
വിളിക്കുന്നതുതന്നെ അല്ലയോ പതീത പാവനനാ വരൂ... ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നവനേ
വരൂ... എന്നാണ്. ശരീരത്തിന്റെ ദുഃഖം ഹരിക്കാൻ ഡോക്ടർമാരുമുണ്ട്. ബാബ വരുന്നത്
ശരീരത്തിന്റെ ദുഃഖം ഹരിക്കാനാണോ! നിങ്ങൾ പറയുന്നു-പുതിയ ലോകത്തിന്റെ
അധികാരിയാക്കി മാറ്റൂ അഥവാ ശാന്തി നൽകൂ... നമ്മുടെ രോഗം മാറ്റൂ എന്ന്
പറയാറില്ലല്ലോ. സദാ കാലത്തേക്ക് വേണ്ടി ശാന്തി അഥവാ മുക്തി ലഭിക്കാൻ
സാധിക്കില്ല. പാർട്ടഭിനയിക്കുക തന്നെ വേണം. അവസാനം വരുന്നവർക്ക് എത്ര ശാന്തിയാണ്
ലഭിക്കുന്നത്. ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇത്രയും സമയം അവർ
ശാന്തിധാമത്തിൽ ഇരുന്നില്ലേ! ഡ്രാമയനുസരിച്ച് പാർട്ടുള്ളവർ മാത്രമേ വരുകയുള്ളൂ.
പാർട്ടിന് മാറ്റമുണ്ടാകില്ല. ബാബ മനസ്സിലാക്കിത്തരുന്നു- അവസാനം വരുന്ന ഒരുപാട്
ആത്മാക്കൾ ഇപ്പോഴും ശാന്തിധാമത്തിൽ വസിക്കുന്നുണ്ട്. ഇത് ഡ്രാമയാണ്. അവസാനം
പാർട്ടുളളവർക്ക് അവസാനം തന്നെ വരണം. ഇത് വൃക്ഷത്തിന്റെ ചിത്രമാണ്.
ഉണ്ടാക്കിവെച്ച ചിത്രങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ മനസ്സിലാക്കി ക്കൊടുക്കണം.
കൽപം മുമ്പത്തെപ്പോലെ തന്നെ ഒരുപാട് ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.
84ന്റെ വിസ്താരം വൃക്ഷത്തിലുമുണ്ട്. ഡ്രാമയാകുന്ന ചക്രത്തിലുമുണ്ട്. ഇപ്പോൾ
വീണ്ടും ഏണിപ്പടിയുടെ ചിത്രമുണ്ടാക്കി. മനുഷ്യർക്ക് ഒന്നും അറിയില്ല. തികച്ചും
ബുദ്ധുക്കളെപ്പോലെയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട് പരമപിതാ
പരമാത്മാവ് ശാന്തിയുടെയും ജ്ഞാനത്തിന്റെയും സാഗരനായ ബാബ നമ്മളെ ഈ ബ്രഹ്മാവിന്റെ
ശരീരത്തിലൂടെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു- ആദ്യം വിശ്വത്തിന്റെ
അധികാരിയായ ബ്രഹ്മാവിന്റെ ശരീരത്തിലാണ് ഞാൻ വരുന്നത്. നിങ്ങൾക്കും അറിയാം
വാസ്തവത്തിൽ നമ്മളും ബ്രഹ്മാവിലൂടെ ബ്രാഹ്മണരായി മാറുന്നു. ഗീതയിൽ ഈ
കാര്യങ്ങളൊന്നുമില്ല. ബാബ പറയുന്നു-ബ്രഹ്മാവ് സ്വയം നാരായണനെ പൂജിച്ചിരുന്നു,
തീവണ്ടിയിൽ യാത്ര ചെയ്തു കൊണ്ടുപോലും ഗീത പഠിച്ചിരുന്നു. ബ്രഹ്മാവ് വലിയ
ധർമ്മാത്മാവാണെന്നാണ് മനുഷ്യർ മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ പഴയ കാര്യങ്ങളെല്ലാം
മറന്നു പോകുന്നു. എന്നാലും ബ്രഹ്മാബാബ ഗീതയെല്ലാം പഠിച്ചിട്ടുണ്ടല്ലോ!
ബ്രഹ്മാബാബ പറയുന്നു-എനിക്കിതെല്ലാം അറിയാം. ഇപ്പോൾ ചിന്തിക്കൂ-നമ്മൾ ആരുടെ
മുന്നിലാണ് ഇരിക്കുന്നത്? വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെ
എന്തിനാണ് ഇടക്കിടക്ക് മറന്നു പോകുന്നത്? ബാബ പറയുന്നു- നിങ്ങൾക്ക് ഞാൻ 16
മണിക്കൂർ സൗജന്യമായി നൽകുകയാണ്. ബാക്കിയുള്ള സമയം തന്റെ സേവനം ചെയ്യൂ. തന്റെ
സേവനം ചെയ്യുക അർത്ഥം വിശ്വത്തിന്റെ സേവനം ചെയ്യൂ. കർമ്മം ചെയ്തു കൊണ്ടും
ചുരുങ്ങിയത് 8 മണിക്കൂർ ബാബയെ ഓർമ്മിക്കാനുള്ള പുരുഷാർത്ഥം ചെയ്യൂ. ഇപ്പോൾ
മുഴുവൻ ദിവസത്തിലും 8 മണിക്കൂർ ഓർമ്മയിലിരിക്കാൻ സാധിക്കുന്നില്ല. അങ്ങനെയുള്ള
അവസ്ഥയുണ്ടാകുമ്പോൾ മാത്രമേ മനസ്സിലാക്കുകയുള്ളൂ, ഇവർ ഒരുപാട് സേവനം
ചെയ്യുന്നുണ്ട് എന്ന്. നമ്മൾ ഒരുപാട് സേവനം ചെയ്യുന്നുണ്ട് എന്ന് വിചാരിക്കരുത്.
പ്രഭാഷണം വളരെ ഒന്നാന്തരമായി ചെയ്യും എന്നാൽ യോഗം അൽപം പോലുമില്ല. ഓർമ്മയുടെ
യാത്ര തന്നെയാണ് മുഖ്യമായത്.
ബാബ പറയുന്നു- ശിരസ്സിൽ പാപത്തിന്റെ ഭാരം ഒരുപാടുണ്ട്. അതിനാൽ അതിരാവിലെ
എഴുന്നേറ്റ് ബാബയെ ഓർമ്മിക്കൂ. 2 മണി മുതൽ 5 മണി വരെയാണ് ഒന്നാന്തരമായ
അന്തരീക്ഷം. ആത്മാവ് രാത്രിയിൽ ആത്മാഭിമാനിയായി മാറുന്നു. അതിനെ ഉറക്കമെന്നാണ്
പറയുന്നത്. അതിനാൽ ബാബ പറയുന്നു- എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓർമ്മിക്കൂ.
ഇപ്പോൾ ബാബ പറയുന്നു- മനൻമനാഭവ. ഇതാണ് കയറുന്ന കലയുടെ മന്ത്രം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാലവന്ദനവും.
ആത്മീയപിതാവിന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ബാബയുമായി ശരിയായ രീതിയിലും സത്യസന്ധവുമായി മുന്നോട്ട് പോകണം. മംഗളകാരിയായ
ബാബയുടെ കുട്ടികളാണ് അതിനാൽ എല്ലാവരുടെയും മംഗളം ചെയ്യണം. സൽപുത്രരായി മാറണം.
2. കർമ്മം ചെയ്തു കൊണ്ടും
ചുരുങ്ങിയത് 8 മണിക്കൂർ തീർച്ചയായും ഓർമ്മയിൽ കഴിയണം. ഓർമ്മ തന്നെയാണ്
മുഖ്യമായത് അതിലൂടെ തന്നെ വികർമ്മങ്ങളുടെ ഭാരത്തെ ഇറക്കി വെക്കണം.
വരദാനം :-
ദാതാവായി
മാറി തന്റെ ഓരോസെക്കന്റും ഓരോ സങ്കൽപവും ദാനം നൽകുന്ന ഉദാരചിത്തരും
മഹാദാനിയുമായി ഭവിക്കട്ടെ.
താങ്കൾ ദാതാവിന്റെ മക്കൾ
എടുക്കുന്നവരല്ല,നൽകുന്നവരാണ്.ഓരോ സെക്കന്റും ഓരോ സങ്കൽപത്തിലൂടേയും നൽകണം.എപ്പോൾ
അങ്ങിനെയുള്ള ദാതാവായി മാറുന്നുവോ അപ്പോൾ അവരെ ഉദാരചിത്തരെന്നും മഹാദാനിയെന്നും
വിളിക്കുന്നു.അങ്ങിനെയുള്ള മഹാദാനിയായി മാറുന്നതിലൂടെ മഹത്തായശക്തികളുടെ
പ്രാപ്തി സ്വതവേ ലഭിക്കുന്നു പക്ഷേ നൽകുന്നതിനായി അവനവന്റെ ഭണ്ഢാരം
നിറഞ്ഞിരിക്കേണ്ടതുണ്ട്.എന്താണോ എടുക്കേണ്ടത് അതെല്ലാം എടുത്തുകഴിഞ്ഞു ഇനി
നൽകേണ്ട കാര്യമാണ് ബാക്കിയുള്ളത്.അതിനാൽ നൽകിക്കൊണ്ടേയിരിക്കുക.നൽകുന്നതിലൂടെ
ഭണ്ഡാരം കൂടുതൽ കൂടുതൽ നിറഞ്ഞുകൊണ്ടേയിരിക്കും.
സ്ലോഗന് :-
ഓരോ
വിഷയത്തിലും ഫുൾമാർക്ക് നേടണമെങ്കിൽ ഗംഭീരതയുടെ ഗുണത്തെ ധാരണ
ചെയ്തുകൊണ്ടേയിരിക്കൂ.
അവ്യക്തസൂചന-മഹാനായി
മാറുന്നതിനായി മധുരതയും നമ്രതയുമാകുന്ന ഗുണങ്ങളെ ധാരണചെയ്യൂ...
നമ്രചിത്തരായ
ആത്മാക്കൾക്ക് സ്വതവേ തന്നെ സുഖദാതാക്കളായി മാറാനാകുന്നു. എന്നാൽ അഭിമാനം
ഒരിക്കലും നമ്രചിത്തരാകാൻ സമ്മതിക്കില്ല.നമ്രചിത്തരായില്ലെങ്കിൽ സേവനങ്ങളും
നടക്കില്ല. സേവാധാരിയുടെ വിശേഷതതന്നെ സദാ നമ്രചിത്തരും സ്വയം താഴ്മയോടെ
ഇരിക്കുന്നവരുമെന്നാണ്. അപ്പോൾമാത്രമേ മറ്റുള്ളവരേയും താഴ്മയുള്ളവരാക്കി
മാറ്റാനാകുകയുള്ളൂ. എത്രത്തോളം നമ്രചിത്തരാകുന്നുവോ അത്രത്തോളം പുതുമയുള്ള
കാര്യങ്ങൾ ചെയ്യാനാവുന്നു. എവിടെയാണോ ഞാനെന്നഭാവം ഇല്ലാത്തത് അവിടെ
നീരസങ്ങളുണ്ടാകില്ല,ആത്മീയതയായിരിക്കും ഉണ്ടാകുക. എങ്ങിനെയാണോ ബാബ നമ്രചിത്തനായി
വരുന്നത് അതുപോലെ ബാബയുടെ ചുവടുകളെ പിൻതുടരുക.