13.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - അനേകദേഹധാരികളോടുളളപ്രീതിഉപേക്ഷിച്ച്ഒരേയൊരുവിദേഹി
യായബാബയെഓര്മ്മിക്കുകയാണെങ്കില്നിങ്ങളുടെഎല്ലാഅവ
യവങ്ങളുംശീതളമായിത്തീരും.

ചോദ്യം :-
ദൈവീക കുലത്തിലുളള ആത്മാക്കളുടെ അടയാളങ്ങള് എന്തെല്ലാമാണ്?

ഉത്തരം :-
1.ദൈവീക കുലത്തിലുളള ആത്മാക്കള്ക്ക് ഈ പഴയ ലോകത്തോട് സഹജമായും വൈരാഗ്യമുണ്ടായിരിക്കും. 2. അവരുടെ ബുദ്ധി പരിധിയില്ലാത്തതായിരിക്കും. ശിവാലയത്തിലേക്ക് പോകുന്നതിനായി അവര് പാവനമായ പുഷ്പമാകുന്നതിനുളള പുരുഷാര്ത്ഥം ചെയ്യും. 3. ആസുരീയമായ പെരുമാറ്റങ്ങളൊന്നും തന്നെ ഉണ്ടാകില്ല. 4. തന്റെ കണക്ക് പരിശോധിക്കും എന്നില് നിന്നും ആസുരീയമായ കര്മ്മങ്ങളൊന്നും തന്നെ ഉണ്ടായില്ലല്ലോ? ബാബയോട് സത്യം കേള്പ്പിക്കും. ഒന്നും തന്നെ ഒളിച്ചു വെക്കില്ല.

ഗീതം :-
ഒരിക്കലും നമ്മില് നിന്നും വേര്പിരിയില്ല....

ഓംശാന്തി.  
ഇപ്പോള് ഇത് പരിധിയില്ലാത്ത കാര്യങ്ങളാണ്. ഇവിടെ പരിധിയുളള എല്ലാ കാര്യങ്ങളും ഇല്ലാതാകുന്നു. ലോകത്തില് അനേകരെയാണ് ഓര്മ്മിക്കുക, അനേക ദേഹധാരികളോടാണ് പ്രീതി. ഒരേയൊരാള് മാത്രമാണ് വിദേഹി, അവരെയാണ് പരമപിതാ പരമാത്മാ ശിവന് എന്നു പറയപ്പെടുന്നത്. നിങ്ങള്ക്കിപ്പോള് ആ പരമാത്മാവുമായിത്തന്നെ ബുദ്ധിയുടെ യോഗം വെക്കണം. ഏതൊരു ദേഹധാരിയെയും ഓര്മ്മിക്കരുത്. ബ്രാഹ്മണരെ കഴിപ്പിക്കുന്നതെല്ലാം തന്നെ കലിയുഗീ ആചാര-രീതികളാണ്. അവിടെയുളള ആചാര-രീതിയും ഇവിടത്തെതും തികച്ചും വ്യത്യസ്തമാണ്. ഇവിടെ നിങ്ങള്ക്ക് ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. ആ ഒരു അവസ്ഥ വരുന്നതു വരെയ്ക്കും നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു, എത്ര കഴിയുന്നുവോ ഈ പഴയ ലോകത്തില് ആരെല്ലാമാണോ ജീവിച്ച് മരിച്ചു പോയവരെയും, ജീവിച്ചിരിക്കുന്നവരെയും മറക്കണം. മുഴുവന് ദിവസവും ആര്ക്ക് എന്താണോ മനസ്സിലാക്കി കൊടുക്കേണ്ടത് അതിനെക്കുറിച്ച് ചിന്തിക്കൂ. എല്ലാവര്ക്കും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കൂ, കാരണം ഇതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല. ഭൂതകാലം അര്ത്ഥം എപ്പോള് നാടകം ആരംഭിച്ചു, വര്ത്തമാനം അര്ത്ഥം ഇപ്പോഴെന്താണ്. ആരംഭിച്ചത് സത്യയുഗത്തില് നിന്നാണ്. സത്യയുഗം മുതല് ഇപ്പോള് വരെയുളള കാര്യങ്ങളും അതുപോലെത്തന്നെ ഭാവിയില് എന്താണ് സംഭവിക്കുന്നതെന്നും ലോകത്തിലുളളവര്ക്ക് ഒട്ടും തന്നെ അറിയില്ല. നിങ്ങള് കുട്ടികള്ക്ക് അറിയാവുന്നതുകൊണ്ടാണ് ചിത്രങ്ങളെല്ലാം വെച്ച് പറഞ്ഞു കൊടുക്കുന്നത്. ഇത് പരിധിയില്ലാത്ത വലിയ നാടകമാണ്. മനുഷ്യര് അസത്യമായ പരിധിയുളള നാടകങ്ങള് ധാരാളം ഉണ്ടാക്കുന്നുണ്ട്. അതില് കഥാകാരന് വേറെയായിരിക്കും, നാടകത്തിലുളള ദൃശ്യങ്ങളുണ്ടാക്കുന്നവര് വേറെയായിരിക്കും. ഈ രഹസ്യങ്ങളെല്ലാം തന്നെ ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് എന്തെല്ലാമാണോ കാണുന്നത് അതൊന്നും തന്നെ അവശേഷിക്കില്ല. എല്ലാം നശിക്കുക തന്നെ ചെയ്യും. നിങ്ങള് കുട്ടികള്ക്ക് സത്യയുഗീ ലോകത്തിലെ ദൃശ്യങ്ങള് മറ്റുളളവര്ക്ക് വളരെ നല്ല രീതിയില് കാണിച്ചു കൊടുക്കണം. അജ്മീറില് സ്വര്ണ്ണ ദ്വാരകയുടെ ദൃശ്യമുണ്ട്, അതില് നിന്നുമുളള ദൃശ്യങ്ങളെടുത്ത് പുതിയ ലോകത്തിന്റെ മറ്റൊരു ചിത്രമുണ്ടാക്കൂ. ഈ പഴയലോകം അഗ്നിയ്ക്ക് ഇരയാകുന്നതിന്റെ ചിത്രവുമുണ്ടല്ലോ. പിന്നീട് പുതിയ ലോകം പുറത്തേക്ക് വരുന്നു. ഈ രീതിയില് ചിന്തിച്ച് വളരെ നല്ല-നല്ല ചിത്രങ്ങള് ഉണ്ടാക്കണം. ഈ കാര്യങ്ങളെല്ലാം നിങ്ങള്ക്കറിയാം പക്ഷേ മനുഷ്യരുടെ ബുദ്ധി ഈ സമയം കല്ലുബുദ്ധിയാണ്. നിങ്ങള് എത്രതന്നെ മനസ്സിലാക്കി കൊടുത്താലും ബുദ്ധിയില് ഇരിക്കില്ല. എങ്ങനെയാണോ നാടകം കളിക്കുന്നവര് വളരെ മനോഹരമായ ദൃശ്യങ്ങള് ഉണ്ടാക്കുന്നത്, അതുപോലെ ആരുടെയെങ്കിലും സഹായത്തിലൂടെ മനോഹര ദൃശ്യങ്ങളുണ്ടാക്കണം. ഇങ്ങനെയുളളവര് നല്ല-നല്ല ആശയങ്ങള് നല്കും. യുക്തികള് പറഞ്ഞു തരും. അവര്ക്ക് മനസ്സിലാക്കിക്കൊടുത്ത് വളരെ നല്ല ചിത്രങ്ങള് ഉണ്ടാക്കൂ, അങ്ങനെ മനുഷ്യര് വന്ന് കാണട്ടെ. സത്യയുഗത്തില് ഒരു ധര്മ്മമെ ഉണ്ടായിരുന്നുളളൂ. നിങ്ങള് കുട്ടികളിലും നമ്പര്വൈസായ രീതിയിലാണ് ധാരണയുണ്ടാകുന്നത്. ദേഹാഭിമാനി ബുദ്ധികളായ കുട്ടികളെ മോശമെന്നേ പറയൂ. ദേഹിഅഭിമാനികളാണ് പുഷ്പങ്ങള്. ഇപ്പോള് നിങ്ങള് പുഷ്പങ്ങളായി മാറുകയാണ്. ദേഹാഭിമാനികളാണെങ്കില് മുളളായിത്തന്നെയിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഈ പഴയലോകത്തോട് വൈരാഗ്യമുണ്ടായിരിക്കണം. നിങ്ങളുടേത് പരിധിയില്ലാത്ത ബുദ്ധിയാണ് പരിധിയില്ലാത്ത വൈരാഗ്യമാണ്. നമുക്ക് ഈ വേശ്യാലയത്തോട് വെറുപ്പാണ്. ഇപ്പോള് നിങ്ങള് ശിവാലയത്തിലേക്ക് പോകുന്നതിനായി പുഷ്പമായി മാറുകയാണ്. മുന്നോട്ടു പോകവേ എന്തെങ്കിലും മോശമായ രീതിയിലുളള പെരുമാറ്റം ഉണ്ടാവുകയാണെങ്കില് മനസ്സിലാക്കാം ഇവരില് ഭൂതത്തിന്റെ പ്രവേശതയുണ്ടെന്ന്. ഒരു വീട്ടില് തന്നെ പതി ഹംസമായി ജീവിക്കാന് ആഗ്രഹിക്കുന്നു, പത്നി സമ്മതിക്കുന്നില്ലെങ്കില് പ്രശ്നങ്ങളുണ്ടാകുന്നു. സഹിക്കേണ്ടതായി വരുന്നു. അപ്പോള് ഇവരുടെ ഭാഗ്യത്തിലില്ല എന്ന് മനസ്സിലാക്കാം. എല്ലാവരും ദൈവീക കുലത്തിലേക്ക് വരില്ലല്ലോ, ആയിത്തീരേണ്ടവര് മാത്രമേ അതിനുളള പുരുഷാര്ത്ഥം ചെയ്യൂ. വളരെയധികം പേരുടെ മോശമായ പെരുമാറ്റത്തിന്റെ റിപ്പോര്ട്ടുകള് ബാബയ്ക്ക് വരുന്നുണ്ട്. നമ്മളില് ആസുരീയ അവഗുണങ്ങളുളളതു കൊണ്ടാണ് ബാബ ദിവസേന മനസ്സിലാക്കിത്തരുന്നത്, രാത്രി ചാര്ട്ട് പരിശോധിക്കൂ, എന്നില് നിന്നും എന്തെങ്കിലും ആസുരീയ കര്മ്മങ്ങള് ഉണ്ടാകുന്നില്ലല്ലോ? മുഴുവന് ആയുസ്സിലും എന്തെങ്കിലും തെറ്റുകള് ചെയ്തിട്ടുണ്ടെങ്കിലും അത് പറയൂ? ചിലര് എന്തെങ്കിലും കടുത്ത തെറ്റുകള് ചെയ്തിട്ടുണ്ടെങ്കില് സര്ജനോട് പറയാന് ലജ്ജ തോന്നും കാരണം തന്റെ അഭിമാനം പോകുമല്ലോ. പറഞ്ഞില്ലെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നു. മായയുടെ അടി ഏല്ക്കുന്നതിലൂടെ അവനവന്റെ സത്യനാശം സംഭവിക്കുന്നു. മായ വളരെ ശക്തിശാലിയാണ്. പഞ്ച വികാരങ്ങള്ക്കു മേല് വിജയിക്കാന് സാധിക്കുന്നില്ലെങ്കില് ബാബയ്ക്കും എന്തു ചെയ്യാന് സാധിക്കും?

ബാബ പറയുന്നു- ഞാന് ദയാമനസ്കനുമാണ്, അതുപോലെ കാലന്റെയും കാലനുമാണ്. പതിതപാവനാ വന്നു പാവനമാക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നതും എന്നെത്തന്നെയാണ്. ഈ രണ്ടു മഹിമയും എന്റെ തന്നെയാണ്. ദയാ സാഗരന്, കാലന്റെയും കാലന് ഈ രണ്ട് പാര്ട്ടും ബാബ ഇപ്പോള് അഭിനയിച്ചുകൊ ണ്ടിരിക്കുകയാണ്. ബാബ നമ്മെ മുളളില് നിന്നും പൂക്കളാക്കി മാറ്റുന്നു എന്ന സന്തോഷം നിങ്ങളുടെ ബുദ്ധിയിലുണ്ട്. അമരനാഥനായ ബാബ പറയുകയാണ് നിങ്ങളെല്ലാവരും പാര്വ്വതിമാരാണ്. ഇപ്പോള് നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് അമരപുരിയിലേക്ക് പോകുന്നു. നിങ്ങളുടെ പാപവും നശിക്കുന്നു. ഭൗതികമായ തീര്ത്ഥാടനങ്ങള് നടത്തുന്നതിലൂടെ നിങ്ങളുടെ പാപം നശിക്കുന്നില്ല. ഇതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലുളള യാത്രകളാണ്. ഇവിടെയുളള ചിലവിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. പക്ഷേ ഞങ്ങള് ഈ മറുപടി കൊടുത്തു എന്ന് ആരും തന്നെ ബാബയോട് പറയാറില്ല. ബ്രഹ്മാവിന് ഇത്രയും സന്താനങ്ങളായ ബ്രാഹ്മണരുണ്ട് ഞങ്ങള് തന്നെയാണ് അവനവന് വേണ്ടി ചിലവ് ചെയ്യുന്നത് എന്ന് പറയണം. ഞങ്ങള് അവനവനുവേണ്ടി ശ്രീമതം പാലിച്ച് രാജ്യപദവിയും സ്ഥാപിക്കുന്നു. രാജ്യം ഭരിക്കുന്നതും ഞങ്ങള് തന്നെയാണ്. ഇവിടെ രാജയോഗം പഠിക്കുന്നത് ഞങ്ങളായതുകൊണ്ട് ഞങ്ങള് തന്നെ ഇതിന്റെ ചിലവും ചെയ്യും. ശിവബാബ അവിനാശി ജ്ഞാനരത്നങ്ങള് ദാനമായി നല്കുന്നു, ഇതിലൂടെ ഞങ്ങള് രാജാക്കന്മരുടെയും രാജാവായിത്തീരുന്നു. ഏതു കുട്ടികളാണോ പഠിക്കുന്നത് അവര് തന്നെ ചിലവും ചെയ്യുന്നു. അവര്ക്ക് ഈ രീതിയില് മനസ്സിലാക്കി കൊടുക്കണം, ഞങ്ങളാണ് ഞങ്ങളുടെ ചിലവ് ചെയ്യുന്നത് അല്ലാതെ ഞങ്ങള് ആരില് നിന്നും യാചിക്കുന്നില്ല, സംഭാവനയും വാങ്ങുന്നില്ല. പക്ഷേ ഇതെല്ലാം മനുഷ്യര് ചോദിക്കാറുണ്ട് എന്നു മാത്രം കുട്ടികള് എഴുതുന്നു, അതുകൊണ്ടാണ് ബാബ പറയുന്നത് എന്തെല്ലാം തന്നെ സേവനങ്ങളാണോ നിങ്ങള് ചെയ്യുന്നത് അതിന്റെ കണക്ക് രാത്രി എഴുതി ബാബയ്ക്ക് നല്കണം. അവര്ക്കും സിംഹാസനം വേണം. ബാക്കി ധാരാളം ആളുകള് കേള്ക്കാനായി വരുന്നുണ്ട്. അവരെല്ലാവരും പ്രജകളായിത്തീരുന്നു. ഉയര്ന്ന പദവി ലഭിക്കുന്നവര് വളരെ ചുരുക്കമായിരിക്കും. രാജാക്കന്മാര് കുറച്ചേ ഉണ്ടാകൂ, ധനവാന്മാരും കുറച്ചേയുണ്ടാകൂ. ബാക്കി സാധാരണക്കാരാണ് ധാരാളമുണ്ടാകുക. ഈ ലോകത്തിലേതുപോലെ ദൈവീക ലോകത്തും അതുപോലെയായിരിക്കും. രാജധാനി സ്ഥാപിക്കുന്നു എങ്കില് നമ്പര്വൈസായിരിക്കുമല്ലോ. ബാബ വന്ന് രാജയോഗം പഠിപ്പിച്ച് ആദി സനാതനാ ദൈവീക രാജധാനിയുടെ സ്ഥാപന ചെയ്യിക്കുന്നു. ദൈവീക ധര്മ്മത്തിന്റെ രാജധാനിയുണ്ടായിരുന്നു, ഇപ്പോഴില്ല. ബാബ പറയുന്നു ഞാന് വീണ്ടും സ്ഥാപിക്കുകയാണ്. മറ്റുളളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി അങ്ങനെയുളള ചിത്രങ്ങള് ഉണ്ടാക്കണം. ബാബയുടെ മുരളി കേള്ക്കണം, അതനുസരിച്ച് ചെയ്യണം. ഓരോ ദിവസം കൂടുന്തോറും ചിത്രങ്ങള് തിരുത്തിക്കൊണ്ടിരിക്കും. നിങ്ങള് തന്റെ അവസ്ഥ എത്രത്തോളം ശരിയാണ് എന്നും നോക്കണം. ബാബ വന്ന് അഴുക്കില് നിന്നും നമ്മെ മുക്തമാക്കുകയാണ്. ആര് എത്രത്തോളം മറ്റുളളവരെയും അഴുക്കില് നിന്നും മുക്തമാക്കാനുളള സേവനം ചെയ്യുന്നുവോ അത്രത്തോളം ഉയര്ന്ന പദവി ലഭിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ക്ഷീരഖണ്ഡമായിരിക്കണം. ബാബ നിങ്ങളെ സത്യയുഗത്തെക്കാളും ഇവിടെ ഉയര്ന്നവരാക്കി മാറ്റുന്നു. ഈശ്വരനായ അച്ഛനാണ് നമ്മെ പഠിപ്പിക്കുന്നതെങ്കില് നിങ്ങള്ക്കും തന്റെ പഠിപ്പിന്റെ അത്ഭുതം കാണിക്കണം അപ്പോഴാണ് ബാബയും നിങ്ങള്ക്കു മുന്നില് സമര്പ്പണമാവുക. നമുക്കും ഭാരതത്തെ സ്വര്ഗ്ഗമാക്കുന്നതിന്റെ സേവനത്തില് മുഴുകണമെന്ന് തന്റെ ഹൃദയത്തിലുണ്ടാകണം. മറ്റുളള ജോലികളെല്ലാം ചെയ്തോളൂ, പക്ഷേ തന്റെ ഉന്നതിയെക്കുറിച്ചുളള ചിന്തയും വേണം. വളരെ സഹജമാണ്. മനുഷ്യര്ക്ക് സര്വ്വതും ചെയ്യാന് സാധിക്കും. ഗൃഹസ്ഥത്തില് വസിച്ചുകൊണ്ടും രാജ്യപദവി നേടണം അതുകൊണ്ട് ദിവസേന തന്റെ കണക്ക് നോക്കണം. മുഴുവന് ദിവസത്തിന്റെയും ലാഭവും നഷ്ടവും നോക്കണം. കണക്ക് പരിശോധിക്കുന്നില്ലെങ്കില് നേരെയാകാന് വളരെ ബുദ്ധിമുട്ടാണ്. അര്ത്ഥം ബാബ പറയുന്നത് അനുസരിക്കുന്നില്ല. ദിവസവും നോക്കണം, ഞാന് ആര്ക്കും ദുഃഖം നല്കുന്നില്ലല്ലോ? പദവി ഉയര്ന്നതാകണമെങ്കില് അളവറ്റ സമ്പാദ്യമുണ്ടാകണം. ഇല്ലെങ്കില് കരയേണ്ടി വരുന്നു. ഇതും മത്സരമല്ലേ. ചിലര് ലക്ഷക്കണക്കിനു സമ്പാദിക്കുന്നു, മറ്റുചിലര് പാപ്പരായി മാറുന്നു.

ഇവിടെ നങ്ങളുടേത് ഈശ്വരീയ മത്സരമാണ്. ഇതില് ഓട്ടപ്പന്തയത്തിന്റെ ആവശ്യമൊന്നുമില്ല കേവലം ബുദ്ധികൊണ്ട് സ്നേഹിയായ ബാബയെ ഓര്മ്മിക്കണം. എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് അത് പെട്ടെന്നു തന്നെ കേള്പ്പിക്കണം. ബാബാ എന്നില് നിന്നും ഈ തെറ്റ് ഉണ്ടായി. കര്മ്മേന്ദ്രിയങ്ങളിലൂടെ ഇന്ന തെറ്റ് ചെയ്തു. ബാബ പറയുന്നു നിങ്ങള്ക്കിപ്പോള് ശരിയും തെറ്റും ചിന്തിക്കാനുളള ബുദ്ധി ലഭിച്ചിട്ടുണ്ട് അതുകൊണ്ട് ഇപ്പോള് തെറ്റ് ചെയ്യരുത്. തെറ്റായ കര്മ്മങ്ങള് ചെയ്താല് അയ്യോ അയ്യോ എന്ന് നിലവിളിക്കും, ബാബാ ക്ഷമിക്കൂ എന്നു പറയും, കാരണം ബാബ ഇപ്പോള് ഇവിടെ ഇരിക്കുന്നതു തന്നെ എല്ലാം കേള്ക്കാനായിട്ടാണ്. എന്തെങ്കിലും തെറ്റായ കര്മ്മങ്ങളുണ്ടായി എങ്കില് പെട്ടെന്നു തന്നെ ബാബയോട് പറയണം, അഥവാ എഴുതണം- ബാബാ, എന്നില് നിന്നും ഇന്ന മോശമായ കര്മ്മമുണ്ടായി അപ്പോള് ബാബ പകുതി ക്ഷമിക്കുന്നു. അല്ലാതെ ബാബ കൃപ കാണിക്കുമെന്ന് ചിന്തിക്കരുത്. ക്ഷമയുടെയോ കൃപയുടെയോ കാര്യം തന്നെ ഇവിടെയില്ല. ഇവിടെ എല്ലാവര്ക്കും അവനവനെ നന്നാക്കണം. ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മം നശിക്കുന്നു. കഴിഞ്ഞു പോയ കര്മ്മക്കണക്കുകള് യോഗബലത്തിലൂടെ ഇല്ലാതാക്കാന് സാധിക്കും. ബാബയുടേതായി മാറിയശേഷം പിന്നീട് ബാബയെ നിന്ദിക്കരുത്. കാരണം സദ്ഗുരുവിനെ നിന്ദിക്കുന്നവര്ക്ക് ഒരിക്കലും ഗതിയുണ്ടാകില്ല. നിങ്ങള് കുട്ടികള്ക്കാണ് ഉയര്ന്ന ഗതി ലഭിക്കുന്നത്. മറ്റുളള ഗുരുക്കന്മാരുടെ പക്കലേക്ക് പോവുകയാണെങ്കില് അവരില് നിന്നും രാജ്യ പദവിയുടെ ഗതി ഒരിക്കലും ലഭിക്കില്ല. ഇവിടെ ഇതാണ് നിങ്ങളുടെ ലക്ഷ്യം. ഭക്തിമാര്ഗ്ഗത്തില് ലക്ഷ്യമുണ്ടാവില്ല. അഥവാ ഉണ്ടെങ്കില് പോലും അല്പകാലത്തേക്കുളളതാണ്. 21 ജന്മത്തേക്കുളള സുഖവും ചില്ലറ പദവിയുടെ സുഖവും തമ്മില് എത്ര വ്യത്യാസമാണുളളത്. ധനത്തിലൂടെ സുഖം ലഭിക്കുമെന്ന് ഒരിക്കലും പറയാന് സാധിക്കില്ല. ധനത്തിലൂടെയും എത്ര ദുഃഖമാണുണ്ടാകുന്നത്. ശരി, ആരെങ്കിലും ആശുപത്രി പണിതുകൊടുക്കുകയാണെങ്കില് അവര്ക്ക് അടുത്ത ജന്മത്തില് രോഗങ്ങള് കുറവായിരിക്കും. അല്ലാതെ കൂടുതല് പഠിപ്പ് ലഭിക്കുമെന്നല്ല, ധനവും കൂടുതല് ലഭിക്കണമെന്നില്ല, ധനത്തിനുവേണ്ടിയാണ് മനുഷ്യര് സര്വ്വതും ചെയ്യുന്നത്. ആരെങ്കിലും ധര്മ്മശാല പണിതുകൊടുക്കുകയാണെങ്കില് അടുത്ത ജന്മം കൊട്ടാരം ലഭിക്കുന്നു. ധര്മ്മശാല പണിതുകൊടുക്കുന്നവര്ക്ക് ആരോഗ്യശാലിയായ ശരീരം ലഭിക്കണമെന്നില്ല. ബാബ എത്ര നല്ല കാര്യങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. ചിലര് നല്ല രീതിയില് മനസ്സിലാക്കി, പിന്നീട് മനസ്സിലാക്കി കൊടുക്കുന്നു. ചിലര് മനസ്സിലാക്കുന്നേയില്ല. അപ്പോള് ദിവസേന തന്റെ കണക്ക് പരിശോധിക്കണം. ഇന്ന് എന്തെല്ലാം പാപ കര്മ്മങ്ങള് ചെയ്തു? ഇന്ന് ഈകാര്യത്തില് തോറ്റുപോയി. ബാബയുടെ നിര്ദ്ദേശം തരുന്നുണ്ട്, അതിനാല് അങ്ങനെയുള്ള തെറ്റായ കര്മ്മങ്ങള് ചെയ്യരുത്. നിങ്ങള്ക്കറിയാം നമ്മളിപ്പോള് സ്വര്ഗ്ഗത്തിലേക്കാണ് പോകുന്നത്. കുട്ടികള്ക്ക് എന്തുകൊണ്ട് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കുന്നില്ല? ബ്രഹ്മാബാബയ്ക്ക് എത്ര സന്തോഷമാണ്, ഞാനിപ്പോള് വൃദ്ധനാണ് ഇനി പോയി രാജകുമാനാകുമെന്ന്. നിങ്ങളും പഠിക്കുന്നു എങ്കില് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കണം. എന്നാല് ചിലര് ബാബയെ ഓര്മ്മിക്കുന്നതുപോലുമില്ല. ബാബ എത്ര സഹജമായ രീതിയിലാണ് മനസ്സിലാക്കിത്തരുന്നത് മറ്റുളളവര് ഇംഗ്ലീഷ് പഠിക്കുന്നതിനായി എത്രയാണ് പ്രയത്നിക്കുന്നത്. വളരെയധികം ബുദ്ധിമുട്ടാണ്. ഇത് എത്ര എളുപ്പമാണ്. ഈ ആത്മീയ പഠിപ്പിലൂടെ നിങ്ങള് ശീതളമായിത്തീരുന്നു. ഇവിടെ ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് അവയങ്ങള് ശീതളമായിത്തീരുന്നു. നിങ്ങള്ക്കാണ് ശരീരമുളളത്. ശിവബാബയ്ക്ക് ശരീരമില്ല. ശ്രീകൃഷ്ണനും ശരീരമുണ്ട്. എന്നാല് അവരുടെ ശരീരം ശീതളമായതിനാലാണ് അവര്ക്ക് മഹിമയും ലഭിക്കുന്നത്. ശ്രീകൃഷ്ണന് ഇതുപോലുളള ശീതളശരീരം ആരാണ് നല്കിയത്? ഇത് നിങ്ങള്ക്കിപ്പോള് മനസ്സിലാക്കാന് സാധിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്കും നല്ല രീതിയില് ധാരണ ചെയ്യണം. ഒരിക്കലും വഴക്കിടുകയോ കലഹിക്കുകയോ ചെയ്യരുത്. സത്യം മാത്രം പറയണം. അസത്യം പറയുന്നതിലൂടെ സത്യനാശം സംഭവിക്കുന്നു.

ബാബ നിങ്ങള് കുട്ടികള്ക്ക് ആള്റൗണ്ടായി എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്നു. നല്ല-നല്ല ചിത്രങ്ങളുണ്ടാക്കുകയാണെങ്കില് എല്ലാവരും വാങ്ങിക്കും. നല്ല വസ്തുക്കള് കാണുകയാണെങ്കില് എല്ലാവരും വന്നു നോക്കും. ഇതില് മനസ്സിലാക്കി കൊടുക്കുന്നവരും സമര്ത്ഥരായിരിക്കണം. സേവനം ചെയ്യാനും പഠിക്കണം. നല്ല ബ്രാഹ്മണിമാരുണ്ടെങ്കില് തനിക്കു സമാനമാക്കി മാറ്റുന്നു. ആരാണോ തനിക്കു സമാനം മറ്റുളളവരെയും മാനേജരാക്കി മാറ്റുന്നത്, അവരെയാണ് നല്ല ബ്രാഹ്മണിയെന്നു പറയുന്നത്. അവര്ക്ക് ഉയര്ന്ന പദവിയും ലഭിക്കുന്നു. കുഞ്ഞു ബുദ്ധിയുളളവരായിരിക്കരുത്, അങ്ങനെയാണെങ്കില് ആരെങ്കിലും തട്ടിക്കൊണ്ടുപോകും. കാരണം രാവണ സമ്പ്രദായമല്ലേ. നിങ്ങളില്ലെങ്കിലും സെന്റര് സംരക്ഷിക്കാന് യോഗ്യരായ ബ്രാഹ്മണികളെ തയ്യാറാക്കൂ. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബബയ്ക്ക് തന്റെ പഠിപ്പിന്റെ അത്ഭുതം കാണിച്ചു കൊടുക്കണം. ഭാരതത്തെ സ്വര്ഗ്ഗമാക്കുന്ന സേവനത്തില് മുഴുകണം. അവനവന്റെ ഉന്നതിയെക്കുറിച്ചുളള ചിന്ത വേണം. ക്ഷീരഖണ്ഡമായിരിക്കണം.

2) എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കില് ബാബയോട് ക്ഷമ ചോദിച്ച് സ്വയത്തെ തിരുത്തണം. ബാബ ഒരിക്കലും കൃപ കാണിക്കില്ല, ബാബയുടെ ഓര്മ്മയിലൂടെ വികര്മ്മത്തെ നശിപ്പിക്കണം. ബാബയെ നിന്ദിക്കുന്ന വിധത്തിലുളള ഒരു കര്മ്മവും ചെയ്യരുത്

വരദാനം :-
ജ്ഞാനത്തിന്റെ വിശേഷതയിലൂടെ സംസ്ക്കാരങ്ങളുടെ ഏറ്റുമുട്ടലില് നിന്ന് രക്ഷപ്രാപിക്കുന്ന കമല പുഷ്പ സമാനം വേറിട്ടവരും സാക്ഷിയുമായി ഭവിക്കൂ

സംസ്ക്കാരം അവസാനം വരേയ്ക്കും ചിലരുടേത് ദാസിയുടേതായിരിക്കും, ചിലരുടേത് രാജാവിന്റേതായിരിക്കും. സംസ്ക്കാരം പരിവര്ത്തനപ്പെടട്ടെ ഈ കാത്തിരിപ്പ് നടത്തരുത്. എന്നാല് എന്നില് ആരുടേയും പ്രഭാവം ഉണ്ടായിരിക്കരുത്, എന്തുകൊണ്ടെന്നാല് ഒന്ന് എല്ലാവരുടേയും സംസ്ക്കാരം വിഭിന്നമാണ്, രണ്ട് മായയുടെ രൂപം പൂണ്ടും വരുന്നു, അതുകൊണ്ട് ഏത് കാര്യത്തിന്റേയും തീരുമാനം മാര്യാദയുടെ രേഖയ്ക്കുള്ളില് നിന്നുകൊണ്ട് നടത്തൂ, വിഭിന്ന സംസ്ക്കാരങ്ങളുണ്ടായിട്ടും ഏറ്റുമുട്ടലുണ്ടാകരുത് ഇതിനുവേണ്ടി നോളജ്ഫുളായി കമലപുഷ്പ സമാനം വേറിട്ടവരും സാക്ഷിയുമായി കഴിയൂ.

സ്ലോഗന് :-
ബുദ്ധിമുട്ടി പരിശ്രമിക്കുന്നതിന് പകരം രമണീകതയോടെ പുരുഷാര്ത്ഥം ചെയ്യൂ.


അവ്യക്ത സൂചന - ആത്മീയ രാജകീയതയുടേയും പവിത്രതയുടേയും വ്യക്തിത്വം ധാരണ ചെയ്യൂ

പവിത്രത സുഖ-ശാന്തിയുടെ ജനനിയാണ്. എവിടെ പവിത്രതയുണ്ടോ അവിടെ ദുഃഖ അശാന്തിക്ക് വരാന് സാധിക്കില്ല. അതുകൊണ്ട് പരിശോധിക്കൂ സദാ സുഖത്തിന്റെ ശയ്യയില് വിശ്രമത്തോടെ അര്ത്ഥം ശാന്ത സ്വരൂപത്തില് വിരാജിതനായാണോ കഴിയുന്നത്? ഉള്ളില് എന്തുകൊണ്ട്, എന്ത്, എങ്ങനെ ഈ ഇളക്കങ്ങളുണ്ടോ അതോ ഇളക്കങ്ങളില് നിന്ന് ഉപരി സുഖ സ്വരൂപ സ്ഥിതിയിലാണോ?