പരമാത്മസ്നേഹത്തില്വ്യര്ത്ഥത്തിന്റെപേരുംഅടയാളവുംഇ
ല്ലാത്തസമ്പൂര്ണ്ണപവിത്രതയുടെസ്ഥിതിഉണ്ടാക്കൂ.
ഇന്ന് ബാപ്ദാദ
നാനാഭാഗത്തുമുള്ള തന്റെ പ്രഭു പ്രീയരായ കുട്ടികളെ കാണുകയാണ്. മുഴുവന്
വിശ്വത്തിലെ തിരഞെടുക്കപ്പെട്ട കോടിയില് ചിലരാണ് ഈ പരമാത്മ സ്നേഹത്തിന്
അധികാരിയാകുന്നത്. പരമാത്മ സ്നേഹം ആണ് കുട്ടികളായ നിങ്ങളെ ഇവിടെ കൊണ്ട് വന്നത്.
പരമാത്മ സ്നേഹം മുഴുവന് കല്പത്തിലും ഈ സമയത്താണ് അനുഭവം ചെയ്യുന്നത്. മറ്റെല്ലാ
സമയത്തും ആത്മാക്കളുടെ സ്നേഹം, മഹാന് ആത്മാക്കളുടെ ധര്മ്മആത്മാക്കളുടെ സ്നേഹം
അനുഭവിച്ചു ഇപ്പോള് പരമാത്മ സ്നേഹത്തിന് പാത്രമായി. ആരെങ്കിലും നിങ്ങളോടു
ചോദിക്കുകയാണ് പരമാത്മാവ് എവിടെയാണ്? എങ്കില് എന്ത് പറയും? പരമാത്മ പിതാവ്
നമ്മുടെ കൂടെയുണ്ട്. നമ്മള് പരമാത്മാവിന്റെ കൂടിയിരിക്കുന്നു. പരമാത്മാവിനും
നമ്മള് ഇല്ലാതെ ഇരിക്കാന് കഴിയില്ല നമ്മുക്ക് പരമാത്മാവില്ലാതെ ഇരിക്കാനാവില്ല.
ഇത്രയ്ക്ക് സ്നേഹം അനുഭവമാകുന്നുണ്ടോ? ദൃഢമായി പറയും പരമാത്മാവ് നമ്മുടെ
ഹൃദയത്തില് ഇരിക്കുന്നു നമ്മള് പരമാത്മാവിന്റെ ഹൃദയത്തില് ഇരിക്കുന്നു. അങ്ങനെ
അനുഭവികളല്ലേ! അനുഭവി ആണോ? എന്താണ് ഹൃദയത്തില് വരുന്നത്? നമ്മള്
അനുഭവികളായില്ലെങ്കില് പിന്നെ ആരാണാകുന്നത്! ബാബയും അങ്ങനെ സ്നേഹത്തിന്റെ
അധികാരി കുട്ടികളെ കണ്ടു സന്തോഷിക്കുന്നു. പരമാത്മ സ്നേഹത്തിന്റെ അടയാളമാണ്
സ്നേഹം ആരോട് ഉണ്ടോ സര്വ്വതും അവര്ക്ക് ബലിയര്പ്പിക്കാന് സഹജമായി തയ്യാറാകുന്നു.
ബാബ എന്താണോ ആഗ്രഹിക്കുന്നത് ഓരോ കുട്ടിയും ബാബയ്ക്ക് സമാനമാകണം, ഓരോരുത്തരുടെയും
മുഖത്തിലൂടെ ബാബ പ്രത്യക്ഷമാകണം,നിങ്ങള് എല്ലാവരും അതുപോലെ ആയിത്തീര്ന്നോ?
ബാപ്ദാദയുടെ ഹൃദയത്തിനിഷ്ടപ്പെട്ട സ്ഥിതി അറിയാമോ! ബാബയുടെ
ഹൃദയത്തിനിഷ്ടപ്പെട്ട സ്ഥിതിയാണ് സമ്പൂര്ണ്ണ പവിത്രത. ഈ ബ്രാഹ്മണ ജന്മത്തിന്റെ
അടിത്തറ സമ്പൂര്ണ്ണ പവിത്രതയാണ്. സമ്പൂര്ണ്ണ പവിത്രതയുടെ ആഴം അറിയാമോ?
സങ്കല്പത്തിലോ സ്വപ്നത്തിലോ അപവിത്രയുടെ പേരോ അടയാളമോ അംശം പോലും ഉണ്ടാകരുത്.
ബാപ്ദാദ ഇപ്പോഴത്തെ സമയത്തിന്റെ സമീപതയ്ക്കനുസരിച്ച് വീണ്ടും ശ്രദ്ധ
ആകര്ഷിക്കുകയാണ് സമ്പൂര്ണ്ണ പവിത്രതയുടെ കണക്കില് വ്യര്ത്ഥ സങ്കല്പം
വരുന്നെങ്കില് സമ്പൂര്ണ്ണത അല്ല. വ്യര്ത്ഥ സങ്കല്പം വരുന്നുണ്ടോ എന്ന്
പരിശോധിക്കണം. ഏതെങ്കിലും വിധത്തിലുള്ള വ്യര്ത്ഥ സങ്കല്പം സമ്പൂര്ണ്ണതയില്
നിന്ന് ദൂരെയാക്കുന്നില്ലല്ലോ? പുരുഷാര്ത്ഥത്തില് മുന്നേറുമ്പോള് രാജകീയ
രൂപത്തില് വ്യര്ത്ഥ സങ്കല്പം വ്യര്ത്ഥ സമയം സമാപ്തമാക്കുന്നില്ലല്ലോ? രാജകീയ
രൂപത്തിലുള്ള അഭിമാനവും അപമാനവും വ്യര്ത്ഥ സങ്കലപങ്ങളുടെ രൂപത്തില് യുദ്ധം
ചെയ്യാറില്ലല്ലോ?ഏതെങ്കിലും പരമാത്മ ദാനം അഭിമാന രൂപത്തില് സ്വന്തം വിശേഷതയായി
മനസിലാക്കുകയാണെങ്കില് ആ വിശേഷതയുടെ അഭിമാനം താഴേക്ക് പോകുന്നു. വിഘ്ന
രൂപമാകുന്നു, സൂക്ഷമ രൂപത്തിലുള്ള അഭിമാനം വരുന്നത് ഇങ്ങനെയാണ്, അറിയാവുന്നതാണ്
എന്റേത് എന്ന ഭാവം വന്നു, എന്റെ പേര്,പദവി,അഭിമാനം വേണം, ഈ എന്റേത്
അഭിമാനത്തിന്റെ രൂപമെടുക്കും. ഈ വ്യര്ത്ഥ സങ്കല്പങ്ങളും സമ്പൂര്ണ്ണതയില് നിന്ന്
ദൂരെയാക്കും,ബാപ്ദാദ ആഗ്രഹിക്കുന്നത് സ്വമാനം ആണ്, അഭിമാനവും ഇല്ല, അപമാനവും
ഇല്ല. വ്യര്ത്ഥ സങ്കല്പം വരുന്നതിനുള്ള കാരണം ഇതാണ്.
ബാപ്ദാദ ഓരോ കുട്ടിയേയും
ഡബിള് അധികാരത്തിന്റെ നിശ്ചയത്തിലും ലഹരിയിലും കാണാനാണ് ആഗ്രഹിക്കുന്നത്. ഡബിള്
അധികാരം ഏതാണ്? ഒന്ന് ബാബയുടെ ഖജനാവുകളുടെ അധികാരി രണ്ടാമത്തേതാണ് സ്വരാജ്യ
അധികാരം. രണ്ടിലും അധികാരം. ബാലകനുമാണ് അധികാരിയുമാണ്. ബാപ്ദാദ കാണുന്നുണ്ട്
എല്ലാവരും ബാലകനാണ്,എല്ലാവരും എന്റെ ബാബ എന്നാണ് പറയുന്നത്. എന്റെ ബാബ ആകുമ്പോള്
തീര്ച്ചയായും ബാലകനാണ്. എന്നാല് ബാലകനൊപ്പം രണ്ടു പ്രകാരത്തിലെ അധികാരിയും.
അധികാരി ആക്കുന്നതില് സംഖ്യ ക്രമത്തിലാകുന്നു. ഞാന് ബാലകനൊപ്പം അധികാരിയാണ്.
സമ്പത്തിന്റെ ഖജനാവ് പ്രാപ്തമായി അതിനാല് ബാലകനാണെന്ന് നിശ്ചയവും ലഹരിയും ഉണ്ട്,
പക്ഷെ അധികാരി ആണെന്ന പ്രായോഗിക നിശ്ചയത്തിന്റെ ലഹരി വരുന്നതില് സംഖ്യാ
ക്രമത്തിലാകുന്നു. സ്വാരാജ്യ യജമാനന്, ഇതില് വിശേഷമായി വിഘ്നമുണ്ടാക്കുന്നത്
മനസ്സാണ്. മനസ്സിന്റെ അധികാരി ആകണം, ഒരിക്കലും മനസ്സിന് വശപ്പെട്ടവരാകരുത്.
സ്വാരാജ്യ അധികാരി എന്നാണ് പറയുന്നത്,സ്വാരാജ്യ അധികാരി എന്നാല് രാജാവാണ്,
ഏതുപോലെ ബ്രഹ്മാബാബ നിത്യവും പരിശോധിച്ച് മനസ്സിന്റെ അധികാരി ആയി വിശ്വത്തിന്റെ
യജമാനന്റെ അധികാരം പ്രാപ്തമാക്കി. രാജാവാകുമ്പാള് ഈ മനസ്സും ബുദ്ധിയും
മന്ത്രിയാണ്, വ്യര്ത്ഥ സങ്കല്പങ്ങള് വരുന്നത് മനസ്സിലാണ്, മനസ്സ് വ്യര്ത്ഥ
സങ്കല്പ്പങ്ങള്ക്ക് വശപ്പെടുന്നു. ഓര്ഡര് അനുസരിച്ച് നടക്കുന്നില്ലെങ്കില്
മനസ്സ് ചഞ്ചലമാകുന്നത് കാരണം പരവശപ്പെടുന്നു. പരിശോധിച്ച് നോക്കണം. മനസ്സിനെ
കുതിര എന്ന് വിളിക്കുന്നു, ചഞ്ചലമായത് കാരണം! നിങ്ങള്ക്ക് ശ്രീമത്തിന്റെ
കടിഞ്ഞാണ് ഉണ്ട്. ശ്രീമത്തിന്റെ കടിഞ്ഞാണ് അല്പമെങ്കിലും അയഞ്ഞു പോയാല് മനസ്സ്
ചഞ്ചലമാകുന്നു. കടിഞ്ഞാണ് എന്തുകൊണ്ടാണ് അയഞ്ഞു പോകുന്നത്? ഇടയ്ക്കിടയ്ക്ക്
കാഴ്ച്ചകള് കാണുന്നതില് മുഴുകുന്നു. കടിഞ്ഞാണ് അയഞ്ഞു പോകുമ്പോള് മനസ്സിന് അവസരം
കിട്ടുന്നു. ഞാന് ബാലകനും അധികാരിയും ആണ്, സദാ ഈ സ്മൃതിയിലിരിക്കൂ. ഖജനാവിന്റെ
അധികാരിയാണ്,സ്വാരാജ്യത്തിന്റെ അധികാരിയുമാണ്, ഡബിള് അധികാരിയാണോ?പരിശോധിച്ച്
നോക്കണം. അധികാരി ആകുന്നത് കുറയുമ്പോള് ദുര്ബല സംസ്ക്കാരം ഇമെര്ജ്ജ് ആകുന്നു.
സംസ്ക്കാരത്തെ പറയുന്നത് എന്താണ്? എന്റെ സംസ്ക്കാരം അങ്ങനെയാണ്, എന്റെ സ്വഭാവം
അങ്ങനെയാണ്, ഇതെല്ലം എന്റേതാണോ? എന്റെ സംസ്ക്കാരം എന്നാണു പറയുന്നത്. ഇത്
എന്റേതാണോ? എന്റെ സംസ്ക്കാരം എന്ന് പറയുന്നത് ശരിയാണോ? ശരിയാണോ? എന്റേതാണോ അതോ
രാവണന്റെ സ്വത്താണോ? ദുര്ബല സംസ്ക്കാരം രാവണന്റെ സമ്പത്താണ്. അത് എങ്ങനെ എന്റെത്
എന്ന് പറയുന്നത്. എന്റെ സംസ്ക്കാരം ഏതാണ്? ഏതാണോ ബാബയുടെ സംസ്ക്കാരം അത് എന്റെയും
സംസ്കാരമാണ്. ബാബയുടെ സംസ്ക്കാരം ഏതാണ്?വിശ്വ മംഗളം. ശുഭ ഭാവനയും ശുഭ കാമനയും.
ഏതെങ്കിലും ദുര്ബല സംസ്ക്കാരം എന്റെ സംസ്ക്കാരം എന്ന് പറയുന്നത് തെറ്റാണ്. ഇത്
എന്റെ സംസ്ക്കാരം എന്ന് കരുതിയാല് ഹൃദയത്തില് ഇരുത്തുകയാണ്, അശുദ്ധമായ വസ്തു
ഹൃദയത്തില് ഇരുത്തി. എന്റെ സാധനങ്ങളോട് പ്രീയം ഉണ്ടാകും! എന്റെ എന്ന് കരുതിയാല്
തന്റെ ഹൃദയത്തില് സ്ഥാനം നല്കി പലപ്പോഴും കുട്ടികള്ക്ക് ഇതുകാരണം കൂടുതല് യുദ്ധം
ചെയ്യേണ്ടി വരുന്നു. അശുഭവും ശുഭവും രണ്ടിനെയും ഹൃദയത്തില് ഇരുത്തിയാല് രണ്ടും
എന്ത് ചെയ്യും? യുദ്ധം ചെയ്യില്ലേ! സങ്കല്പത്തില് ഇത് വരുന്നു,വാക്കിലും വരുന്നു
എന്റെ സംസ്ക്കാരം. ഈ അശുഭ സംസ്കാരമാണോ എന്റെ സംസ്ക്കാരം എന്ന് പരിശോധിക്കണം.
സംസ്ക്കാര പരിവര്ത്തനം ചെയ്യണം.
ബാപ്ദാദ ഓരോ കുട്ടിയുടെയും
ചലനത്തിലും മുഖത്തിലും കോടി കോടി മടങ്ങു ഭാഗ്യവാനായി കാണാനാണ് ആഗ്രഹിക്കുന്നത്.
പല കുട്ടികളും ഭാഗ്യവാന് ആയി എന്നാണ് പറയുന്നത്, ചുറ്റി സഞ്ചരിക്കുമ്പോഴെല്ലാം
ഭാഗ്യം ഇമെര്ജ് ആയിരിക്കണം, അത് മെര്ജ് ആയിപ്പോകുന്നു. ബാപ്ദാദ ഓരോ കുട്ടിയുടെയും
മസ്തകത്തില് നിരന്തരം ഭാഗ്യ നക്ഷത്രം തിളങ്ങുന്നത് കാണാന് ആഗ്രഹിക്കുന്നു. ആര്
നിങ്ങളെ കാണുമ്പോഴും മുഖത്തിലും ചലനത്തിലും കൂടി ഭാഗ്യം കാണണം അപ്പോള്
കുട്ടികളായ നിങ്ങളിലൂടെ ബാബയുടെ പ്രത്യക്ഷത ഉണ്ടാകും, വര്ത്തമാന സമയത്ത് കൂടുതല്
പേരും അനുഭവം ചെയ്യാനാണ് ആഗ്രഹിക്കുന്നത്, ഏതുപോലെ സയന്സുകാര് ഇക്കാലത്തു
പ്രത്യക്ഷ രൂപമാണ് കാണിക്കുന്നത്! അനുഭവം ചെയ്യിപ്പിക്കുകയല്ലേ! ചൂട് അനുഭവം
ചെയ്യിപ്പിക്കുന്നു, തണുപ്പ് അനുഭവം ചെയ്യിപ്പിക്കുന്നു. മൗനത്തിന്റെ ശക്തിയും
അനുഭവം ചെയ്യാന് ആഗ്രഹിക്കുന്നു. എത്രമാത്രം സ്വയം അനുഭവത്തിലിരിക്കുന്നുവോ
അത്രയും മറ്റുള്ളവരെയും അനുഭവം ചെയ്യിപ്പിക്കാന് കഴിയും. ബാപ്ദാദയും സൂചന
നല്കുന്നു ഇപ്പോള് കമ്പയിന്റ് സേവനം ചെയ്യൂ. ശബ്ദം കൊണ്ട് മാത്രമല്ല
ശബ്ദത്തിനൊപ്പം അനുഭവി മൂര്ത്തിയായി അനുഭവം ചെയ്യിപ്പിക്കുന്നതിന്റെ സേവനം
ചെയ്യൂ. ശാന്തിയുടെ അനുഭവം,സന്തോഷത്തിന്റെ അനുഭവം, ആത്മീയ സ്നേഹത്തിന്റെ അനുഭവം.
. . , ഒരു പ്രാവശ്യം അനുഭവം ഉണ്ടായാല് പിന്നെ ഉപേക്ഷിക്കാന് കഴിയില്ല, അനുഭവം
അങ്ങനെയാണ്. കേട്ട കാര്യം മറക്കും പക്ഷെ അനുഭവം ചെയ്ത കാര്യം മറക്കാന് കഴിയില്ല.
അത് അനുഭവം ചെയ്യിപ്പിക്കുന്നവരുടെ സമീപത്തേക്ക് കൊണ്ട് വരുന്നു.
എല്ലാവരും ചോദിക്കുന്നു
മുന്പോട്ട് എന്ത് നവീനതയാണ് ചെയ്യേണ്ടത്? ബാപ് ദാദ കണ്ടു സേവനം എല്ലാവരും
ഉന്മേഷം ഉത്സാഹത്തോടെ ചെയ്യുന്നു, ഓരോ വിഭാഗത്തിന്റെയും ചെയ്യുന്നുണ്ട്. ഇന്നും
പല വിഭാഗങ്ങളും ഒത്തുകൂടിയിരിക്കുന്നുണ്ട്! മെഗാ പ്രോഗ്രാമുകള് ചെയ്തു, സന്ദേശം
കൊടുത്തു കഴിഞ്ഞു,തന്റെ പരാതികളെ സമാപ്തമാക്കി, ഇതിനുള്ള ആശംസകള്. ഇത് പരമാത്മ
ജ്ഞാനമാണ് ഇപ്പോഴും ഈ ശബ്ദം വ്യാപിച്ചിട്ടില്ല. ബ്രഹമാകുമാരിമാര് ചെയ്യുന്നത്
നല്ല കാര്യങ്ങളാണ്,ബ്രഹമാകുമാരിമാരുടെ ജ്ഞാനം വളരെ നല്ലതാണ്, ഇതാണ് പരമാത്മ
ജ്ഞാനം, പരമാത്മാവിന്റെ കാര്യമാണ് നടക്കുന്നത് ഈ ശബ്ദം വ്യാപിക്കണം. മെഡിറ്റേഷന്
കോഴ്സ് ചെയ്യിപ്പിക്കുന്നു, ആത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധം
യോജിപ്പിക്കുന്നുണ്ട്, പരമാത്മാവിന്റെ കാര്യം സ്വയം പരമാത്മാവ്
ചെയ്യിപ്പിക്കുന്നു, ഇത് വളരെ കുറച്ചു പേരാണ് അനുഭവം ചെയ്യുന്നത്. ആത്മാവും
ധാരണകളും പ്രത്യക്ഷമാകുന്നു,നല്ല കാര്യമാണ് ചെയ്യുന്നത്, നന്നായി പറയുന്നു,
നല്ലതു പഠിപ്പിക്കുന്നു,ഇത്രയും ശരിയാണ്. ജ്ഞാനം നല്ലതാണ് എന്നു പറയുന്നു,
പരമാത്മാ ജ്ഞാനമാണ്... ഈ ശബ്ദം ബാബയുടെ സമീപത്തേക്ക് എത്തിക്കും,ബാബയുടെ
സമീപത്ത് എത്തുമ്പോള് സ്വതവേ അനുഭവം ചെയ്യും. അങ്ങനെയുള്ള പ്ലാനുകള് തയ്യാറാകൂ,
പ്രഭാഷണങ്ങളില് അത്രയ്ക്ക് ശക്തി നിറയ്ക്കൂ അതിലൂടെ പരമാത്മാവിന്റെ സമീപത്തേക്ക്
എത്തിച്ചേരും. ദിവ്യഗുണങ്ങളുടെ ധാരണയില് ശ്രദ്ധ വന്നിട്ടുണ്ട്, ആത്മാവിന്റെ
ജ്ഞാനമാണ് തരുന്നത്,പരമാത്മാവിന്റെ ജ്ഞാനം തരുന്നു, ഇതെല്ലാം പറയുന്നു,
പരമാത്മാവ് വന്നു കഴിഞ്ഞു,പരമാത്മാവിന്റെ കാര്യം സ്വയം പരമാത്മാവ്
ചെയ്യിപ്പിക്കുന്നു, ഈ പ്രത്യക്ഷത കാന്തം പോലെ സമീപത്ത് കൊണ്ടുവരും. ബാബയെ
കിട്ടി എന്ന് മനസിലായപ്പോഴാണ് നിങ്ങളും സമീപത്ത് വന്നത്, ബാബയെ കാണണം. കൂടുതല്
പേരും സ്നേഹികളാണ്, എന്താണ് മനസിലാക്കിയത്?വളരെ നല്ല കാര്യമാണ്.
ബ്രഹ്മകുമാരിമാര് ചെയ്യുന്ന കാര്യം വേറെയാര്ക്കും ചെയ്യാന് കഴിയില്ല,
പരിവര്ത്തനം ചെയ്യിപ്പിക്കുന്നു. പരമാത്മാവാണ് സംസാരിക്കുന്നത്, പരമാത്മാവില്
നിന്ന് സമ്പത്ത് നേടണം, അത്രയും സമീപത്തേക്ക് വരുന്നില്ല. മുന്പ്
മനസിലാക്കാതിരുന്നതെല്ലാം ബ്രഹ്മകുമാരിമാര് എന്താണ് ചെയ്യുന്നത്, ഇവരുടെ ജ്ഞാനം
എന്താണ്, അതെല്ലാം മനസ്സിലാക്കാന് തുടങ്ങി. പരമാത്മാവിന്റെ പ്രത്യക്ഷത
മനസ്സിലാക്കിയാല് പരമാത്മ ജ്ഞാനം തടയാന് പറ്റില്ല, ഏതുപോലെ നിങ്ങള് എല്ലാവരും
ഓടി വന്നത്, അതുപോലെ ഓടി എത്തും. ഇപ്പോള് അതുപോലെ പ്ലാന് തയ്യാറാകൂ, അങ്ങനെ
ഉള്ള പ്രഭാഷണം തയ്യാറാകൂ, പരമാത്മ അനുഭൂതിയുടെ പ്രായോഗിക തെളിവ് ആകൂ, അപ്പോള്
കാണാം ബാബയുടെ പ്രത്യക്ഷത. ഇപ്പോള് നല്ല കാര്യമാണ് ഇവിടെ വരെ എത്തി, നല്ലതാകണം,
പരമാത്മ അനുഭൂതിയിലൂടെ ഈ അല ഉണ്ടാകും. അനുഭവി മൂര്ത്തിയായി അനുഭവം
ചെയ്യിപ്പിക്കൂ. ഡബിള് അധികാരി എന്ന സ്മൃതിയിലൂടെ ശക്തിശാലി ആയി ശക്തരാക്കൂ. ശരി.
സേവനത്തിന്റെ അവസരം
പഞ്ചാബ് സോണിന്റെതാണ് :- കൈ ഉയര്ത്തൂ. നല്ലത്, ഏത്
സോണിനാണോ അവസരം കിട്ടുന്നത് അവര് തുറന്ന മനസ്സാടേെ എത്തിച്ചേരുന്നു. (പഞ്ചാബ്
സോണില് നിന്ന് 4000 പേര് വന്നിട്ടുണ്ട്) ബാപ്ദാദയ്ക്കും സന്തോഷം ഉണ്ട് ഓരോ സോണും
സേവനത്തിന്റെ അവസരം നന്നായി എടുക്കുന്നുണ്ട്. സാധാരണയായി പഞ്ചാബിനെ എല്ലാവരും
സിംഹം എന്നു വിളിക്കുന്നു, പഞ്ചാബ് സിംഹം, ബാപ്ദാദ പറയുന്നു സിംഹം എന്നാല് വിജയി.
പഞ്ചാബുകാര് അതിനാല് തന്റെ മസ്തകത്തിനു നടുവില് വിജയത്തിന്റെ തിലകം അനുഭവം
ചെയ്യണം. വിജയ തിലകം കിട്ടിയിട്ടുണ്ട്. ഇത് സദാ സ്മൃതിയില് ഉണ്ടാകണം നമ്മളാണ്
കല്പ കല്പത്തെ വിജയി. ആയിരുന്നു, കല്പ കല്പം ആകും. നല്ലതാണ്. പഞ്ചാബിലെ അവകാശി
ക്വാളിറ്റി യെ ബാബയുടെ മുന്പിലേക്ക് കൊണ്ട് വരുന്നതിന്റെ പ്രോഗ്രാം
ഉണ്ടാക്കുകയല്ലേ! ഇപ്പോള് ബാപ്ദാദയുടെ മുന്നില് അവകാശി ക്വാളിറ്റിയെ കൊണ്ട്
വന്നില്ല. സ്നേഹി ക്വാളിറ്റി കൊണ്ട് വന്നു,എല്ലാ സോണുകളും സ്നേഹി ക്വാളിറ്റി യെ
കൊണ്ട് വന്നു, അവകാശി ക്വാളിറ്റി കൊണ്ട് വന്നില്ല. ഒരുക്കങ്ങള് ചെയ്യുന്നുണ്ട്!
എല്ലാ പ്രകാരത്തിലുള്ളവരും വേണം! അവകാശികളും വേണം, സ്നേഹിയും വേണം, സഹയോഗികളും
വേണം, മൈക്ക് വേണം, മൈറ്റും വേണം. എല്ലാ പ്രകാരത്തിലുള്ളവരും ആവശ്യമാണ്.
നല്ലതാണ്, സെന്ററുകളുടെ അഭിവൃദ്ധി ഉണ്ടാകുന്നുണ്ട്. ഓരോരുത്തരും ഉന്മേഷവും
ഉത്സാഹത്തോടെയും സേവനത്തിലും അഭിവൃദ്ധി ഉണ്ടാക്കുന്നുണ്ട്, ഇപ്പോള് ഏത് സോണില്
ഈ പ്രത്യക്ഷത ഉണ്ടാകുന്നു എന്ന് നോക്കാം പരമാത്മാവ് വന്നു കഴിഞ്ഞു. ബാബയെ ഏത്
സോണ് പ്രത്യക്ഷമാക്കും, ഇത് ബാപ്ദാദ നോക്കുകയാണ്. ഉടനെ ചെയ്യുമോ? ഉടനെ ചെയ്യാന്
സാധിക്കും. പഞ്ചാബ് നമ്പര് എടുക്കൂ. എടുത്ത് കൊള്ളൂ നല്ലതാണ്. എല്ലാവരും
നിങ്ങള്ക്ക് സഹയോഗം തരും. വളരെ കാലമായി പ്രയത്നിക്കുന്നുണ്ട് ഇത് തന്നെ,ഇത്
തന്നെ, ഇത് തന്നെ. . . ഈ ശബ്ദം വ്യാപിപ്പിക്കണം. ഇപ്പോള് പറയുന്നത് ഇതും ഉണ്ട്,
ഇത് തന്നെ അല്ല. പഞ്ചാബ് എന്ത് ചെയ്യും? ഈ ശബ്ദം കേള്ക്കണം ഇത് തന്നെ,ഇത് തന്നെ.
. . ടീച്ചര്മാര്ക്ക് സമ്മതമല്ലേ? എപ്പോള് ചെയ്യും? ഈ വര്ഷം ചെയ്യുമോ? പുതിയ
വര്ഷം ആരംഭിച്ചല്ലോ! പുതിയ വര്ഷത്തില് നവീനത എന്തെങ്കിലും വേണമല്ലോ! ഇതും കൂടി
ഉണ്ട്, ഇത് ധാരാളം കേട്ടു കഴിഞ്ഞു. നിങ്ങളുടെ മനസ്സില് ഏതുപോലെ സ്വതവേ ബാബ, ബാബ,
ബാബ ഓര്മ്മയുണ്ടോ, അതുപോലെ അവരുടെ മുഖത്തില് നിന്ന് ഉയരണം നമ്മുടെ ബാബ വന്നു
കഴിഞ്ഞു. അവരും പറയും എന്റെ ബാബ,എന്റെ ബാബ ഈ ശബ്ദം നാലുകോണില് നിന്നും ഉയരണം,
എന്നാല് ഒരു കോണില് നിന്നാണ് ആരംഭിക്കുക. പഞ്ചാബ് അതിശയം ചെയ്യുമോ?
ചെയ്യാതിരിക്കുന്നത് എന്തിന്! ചെയ്തേ മതിയാകൂ. വളരെ നല്ലത്. മുന്കൂട്ടി ആശംസകള്
തരുന്നു. ശരി.
എല്ലാഭാഗത്തുമുള്ള സര്വ്വ
ആത്മീയ റോസാ പുഷ്പങ്ങള്ക്ക്, സദാ ബാബയ്ക്ക് വളരെ പ്രീയപെട്ടവരും,ദേഹബോധത്തില്
നിന്ന് വളരെ വേറിട്ടതും,ബാപ്ദാദയുടെ ഹൃദയത്തിനു പ്രീയപെട്ടതായ കുട്ടികള്ക്ക്,സദാ
ഒരു ബാബ, ഏകാഗ്രമായ മനസ്സും, ഏകരസ സ്ഥിതിയിലും സ്ഥിതി ചെയ്യുന്ന കുട്ടികള്ക്ക്,
നാനാഭാഗത്തും വ്യത്യസ്തമായ സമയങ്ങളില്,വ്യത്യസ്ത സ്ഥാനങ്ങളില് ഇരുന്ന്
സയന്സിന്റെ സാധങ്ങളിലൂടെ മധുബനില് എത്തിച്ചേരുന്നവര്, സന്മുഖത്ത് കാണുന്നവര്ക്ക്,
എല്ലാ പ്രീയപ്പെട്ട,വളരെ കാലത്തിനു ശേഷം തിരിച്ചു കിട്ടിയ, കല്പ കല്പങ്ങളിലെ
പരമാത്മ സ്നേഹത്തിനു അധികാരികളായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും
ഹൃദയത്തിലെ ആശിര്വ്വാദങ്ങളും,കോടാനുകോടി മടങ്ങായി സ്വീകരിക്കൂ. ഒപ്പം ഡബിള്
അധികാരികളായ കുട്ടികള്ക്ക് ബാപ്ദാദയുടെ നമസ്തേ.
ദാദിജിയോട്:-
മധുബനിലെ ഹീറോ ആക്ടര് ആണ്, സദാ സീറോ ഓര്മ്മയുണ്ടോ? ശരീരം ചലിക്കുന്നില്ല,
കുറച്ച് പതുക്കെ പതുക്കെയാണ് ചലിക്കുന്നത് എങ്കിലും എല്ലാവരുടെയും സ്നേഹവും
ആശീര്വ്വാദങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു. ബാബയുടേത് ഉണ്ട് ഒപ്പം
എല്ലാവരുടേതും ഉണ്ട്. എല്ലാവരും ദാദിയെ സ്നേഹിക്കുന്നുണ്ടല്ലോ! നോക്കൂ എല്ലാവരും
പറയുന്നത് ഇതാണ് ദാദി വേണം,ദാദിവേണം. . . ദാദിമാരുടെ വിശേഷത എന്താണ്? ദാദി
മാരുടെ വിശേഷത ആണ് ബാബയുടേ ശ്രീമത് അനുസരിച്ച് ചുവടു വയ്ക്കുക. മനസ്സിനെ ബാബയുടെ
ഓര്മ്മയിലും സേവനത്തിലും സമര്പ്പണം ചെയ്തു. നിങ്ങള് എല്ലാവരും അങ്ങനെയല്ലേ
ചെയ്യുന്നത്! മനസ്സിനെ സമര്പ്പിക്കൂ. ബാപ്ദാദയും കണ്ടു, മനസ്സ് വലിയ അതിശയങ്ങള്
ചെയ്ത് കാണിക്കും. എന്ത് അതിശയമാണ് ചെയ്യുന്നത്? ചഞ്ചലത ചെയ്യുന്നുണ്ടോ. മനസ്സ്
ഏകാഗ്രമാകണം, പതാക മുകളിലേക്ക് ഉയര്ത്തുന്നത് പോലെ, മനസ്സിന്റെ പതാക ശിവബാബയില്
ഏകാഗ്രമാകണം. വരുന്നുണ്ട്, സമയം സമീപത്ത് എത്തുന്നു. ഇടയ്ക്കിടയ്ക്ക് ബാപ്ദാദ
കുട്ടികളുടെ വളരെ നല്ല നല്ല സങ്കല്പ്പങ്ങള് കേള്ക്കുന്നു. എല്ലാവരുടെയും ലക്ഷ്യം
വളരെ നല്ലതാണ്. ശരി. നോക്കൂ ഹാളിന്റെ ഭംഗി എത്ര നല്ലതാണ്. മാല പോലെയുണ്ടല്ലോ!
മാലയുടെ മധ്യത്തില് മുത്ത് ഇരിക്കുന്നു. ശരി. ഓം ശാന്തി.
വരദാനം :-
മൗനത്തിന്റെ
ശക്തിയിലൂടെ സെക്കന്റില് മുക്തിയുടെയും ജീവന്മുക്തിയുടെയും അനുഭവം
ചെയ്യിപ്പിക്കുന്ന വിശേഷ ആത്മാവായി ഭവിക്കട്ടെ.
വിശേഷ ആത്മാക്കളുടെ അവസാന
വിശേഷതയാണ് സെക്കന്റില് ഏത് ആത്മാക്കളെയും മുക്തിയുടെയും ജീവന്മുക്തിയുടെയും
അനുഭവി ആക്കി മാറ്റും. വഴി പറഞ്ഞു കൊടുക്കുന്നത് മാത്രമല്ല, ഒരു സെക്കന്റില്
ശാന്തിയുടെയും അതീന്ദ്രിയ സുഖത്തിന്റെയും അനുഭവം ചെയ്യിപ്പിക്കും. ജീവന്
മുക്തിയുടെ അനുഭവമാണ് സുഖം മുക്തിയുടെ അനുഭവമാണ് ശാന്തി. ആര് മുന്നില് വന്നാലും
സെക്കന്റില് ഇതിന്റെ അനുഭവം ചെയ്യണം അത്രയും വേഗത ഉണ്ടെങ്കില് സയന്സിനു മേല്
സൈലെന്സിന്റെ വിജയം കണ്ടു കൊണ്ട് സര്വ്വരുടേയും മുഖത്തിലൂടെ വളരെ നല്ലത് എന്ന
ശബ്ദം ഉയരും പ്രത്യക്ഷതയുടെ ദൃശ്യം മുന്നില് വരും.
സ്ലോഗന് :-
ബാബയുടെ ഓരോ
ആജ്ഞയിലും സ്വയം തന്നെ സമര്പ്പണം ചെയ്യുന്ന സത്യമായ ശലഭങ്ങള് ആകൂ.
അവ്യക്ത സൂചന -
സങ്കല്പത്തിന്റെ ശക്തി സമ്പാദിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
ഇപ്പോള് വാക്കിലൂടെ
നിര്ദ്ദേശങ്ങള് നല്കേണ്ടി വരുന്നു, അതുപോലെ ശ്രേഷ്ഠ സങ്കല്പങ്ങളില് കൂടി എല്ലാ
കാര്യങ്ങളും നടക്കും. സയന്സുകാര് താഴെ ഭൂമി മുതല് മുകളില് വരെ നിര്ദ്ദേശങ്ങള്
എടുക്കുന്നുണ്ട്, താങ്കള്ക്ക് ശ്രേഷ്ഠ സങ്കല്പത്തിന്റെ ശക്തിയിലൂടെ മുഴുവന്
കാര്യങ്ങളും ചെയ്യാന് കഴിയില്ലേ. സംസാരിച്ച് കാര്യങ്ങള് സ്പഷ്ടമാക്കുന്നതു പോലെ
മുന്നോട്ട് പോകുമ്പോള് സങ്കലപ്പത്തിലൂടെ എല്ലാ കാര്യങ്ങളും നടക്കും, അതിനാല്
ശ്രേഷ്ഠ സങ്കല്പങ്ങളുടെ സമ്പാദ്യം ശേഖരിക്കൂ.