13.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങൾ ബാബയുടെയടുത്ത് വന്നിരിക്കുകയാണ് തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റുന്നതിന്, ബാബയുടെ ഓർമ്മയിലൂടെ തന്നെയാണ് ഇങ്ങനെയൊരു ജീവിതമുണ്ടാകുക.

ചോദ്യം :-
പുതിയ ലോകത്തിൽ ഉയർന്ന പദവി നേടുന്നതിനു വേണ്ടി ഏതൊരു മുഖ്യ പുരുഷാർത്ഥം ചെയ്യണം?

ഉത്തരം :-
ബാബ പറയുന്നു- മധുരമായ കുട്ടികളെ, പഴയ സംബന്ധികൾ ഇത്രയും ദു:ഖം നൽകി, ഇപ്പോൾ അവരുടെ മോഹവലയത്തിൽ നിന്നും ബുദ്ധിയെ മാറ്റി ഒരു എന്നെ മാത്രം ഓർമ്മിക്കൂ. അവരോടൊപ്പം ഇരിക്കുമ്പോഴും മനസ്സ് എന്നോടൊപ്പം വെയ്ക്കൂ. മന്മനാഭവയുടെ മന്ത്രം സദാ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ പുതിയ ലോകത്തിൽ ഉയർന്ന പദവി നേടും.

ഗീതം :-
നിങ്ങൾ രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി.....

ഓംശാന്തി.  
എങ്ങനെയാണോ കുട്ടികൾക്ക് മുഴുവൻ ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കി തരുന്നത്, അതേപോലെ ഈ ഗീതയുടെ സാരവും നിങ്ങൾക്ക് മനസ്സിലാക്കി തരികയാണ്. ബാബ എല്ലാവരുടെയും ആത്മീയ അച്ഛനാണ്. ആത്മീയ കുട്ടികൾക്ക് ബ്രഹ്മാ ശരീരത്തിലിരുന്ന് മനസ്സിലാക്കി തരികയാണ്. ബാബ മനസ്സിലാക്കി തരികയാണ് അല്ലയോ കുട്ടികളെ, നിങ്ങൾക്കറിയാമല്ലോ, നമ്മുടെ ജന്മം വജ്ര സമാനമായിമാറിക്കൊണ്ടിരിക്കുകയാണ്. ബാബയുടെ അടുത്തേക്ക് വന്നിരിക്കുന്നതു തന്നെ വജ്രസമാനമായ ജന്മം ഉണ്ടാക്കാനാണ്. സ്വർഗവാസികളുടെയാണ് വജ്രസമാനമായ ജന്മം എന്നു പറയുന്നത്. കക്കയ്ക്കു സമാനമായ ജന്മം നരകവാസികളുടേതാണ്. നിങ്ങൾ സംഗമയുഗത്തേയും അറിഞ്ഞു കഴിഞ്ഞു. നമ്മൾ ഇപ്പോൾ സംഗമയുഗവാസികളാണ്. ഈ സംഗമയുഗം എല്ലാവർക്കും മംഗളകാരിയാണ്. ഈ സംഗമയുഗത്തിൽ തന്നെയാണ് എല്ലാവരുടെയും ഗതി, സദ്ഗതി ഉണ്ടാകുന്നത്. ആരാണ് ചെയ്യുന്നത്? പരംധാമത്തിൽ നിന്നും വരുന്ന യാത്രക്കാരൻ. ബാബ യാത്രക്കാരനാണല്ലോ. നിങ്ങൾ യാത്രക്കാരല്ല, നിങ്ങൾ വന്ന് തിരിച്ചു പോകുന്നില്ല. ബാബ പറയുന്നു- ഞാൻ ഈ പഴയ ലോകത്തിൽ വന്ന് പോകുന്നു. കുട്ടികൾക്കറിയാം, ഈ സേവനം ചെയ്യുന്നത് കേവലം ഒരു യാത്രക്കാരനാണ്. ബാബ വന്ന് നമ്മൾ കുട്ടികളുടെ വളരെ വലിയ സേവനം ചെയ്യുന്നു. ഈ സേവനം മറ്റാർക്കും ചെയ്യാൻ സാധിക്കുകയില്ല. സേവനത്തിനു വേണ്ടി തന്നെയാണ് വിളിക്കുന്നത്, വന്ന് ഞങ്ങൾ പതിതരുടെ സേവനം ചെയ്യൂ. ബാബയും പറയുന്നു ഞാൻ നിങ്ങൾ കുട്ടികളുടെ സേവനത്തിനു വേണ്ടിയാണ് വന്നിരിക്കുന്നത് എന്തുകൊണ്ടെന്നാൽ കുട്ടികൾ വളരെ ദു:ഖിതരാണ്. വിളിക്കുന്നുമുണ്ട് ഞങ്ങളുടെ ദു:ഖത്തെ ഹരിക്കൂ ശാന്തി നൽകൂ, രണ്ടു വസ്തുക്കൾ സദാ ഓർമ്മയുണ്ടായിരിക്കണം- സുഖവും ശാന്തിയും. ഇവിടെ ദു:ഖവും അശാന്തിയുമാണ് അതിനാലാണ് വിളിക്കുന്നത്. ബാബ വന്ന് സൃഷ്ടി ചക്രത്തിന്റെ മുഴുവൻ രഹസ്യവും കുട്ടികൾക്ക് വന്ന് മനസ്സിലാക്കി തരികയാണ്. കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ഇപ്പോൾ ഭക്തീമാർഗം അവസാനിക്കുകയാണ് ,കലിയുഗത്തിന്റെ അന്ത്യം അർത്ഥം ഭക്തി താഴേക്ക് ഇറങ്ങി കൊണ്ടിരിക്കുകയാണ്. ജ്ഞാനത്തിലൂടെ നിങ്ങളുടെ കയറുന്ന കലയുണ്ടാകുന്നു. നിങ്ങൾ ഉയർന്നതിലും ഉയർന്ന പദവി നേടുകയാണ്. പിന്നീട് പ്രാലബ്ധത്തിൽ സുഖം കുറഞ്ഞുകൊണ്ടു വരുന്നു. ഭാരതത്തിൽ എത്ര ഭക്തിയുണ്ടോ ഇത്രയും ഭക്തി വേറെ എവിടെയുമില്ല. അരകൽപ്പം ഭക്തി നടന്നു കൊണ്ടിരിക്കുകയാണ്. എപ്പോൾ മുതൽ ദ്വാപരയുഗം ആരംഭിക്കുകയും രണ്ടാമത്തെ ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകാൻ ആരംഭിക്കുകയും ചെയ്തുവോ അപ്പോൾ മുതൽ ഭക്തിയും ആരംഭിച്ചു. ഭക്തിയും ആദ്യം വളരെ നല്ലതായിരുന്നു. എപ്രകാരമാണോ സ്വർഗം ആദ്യം വളരെ നല്ലതായിരുന്നു പതുക്കെ പതുക്കെ കലകൾ കുറഞ്ഞു വരാൻ തുടങ്ങി. ഭക്തി ആരംഭിക്കുമ്പോൾ ആദ്യമാദ്യം ശിവന്റെ പൂജാരിയാകുന്നു. അരകൽപ്പം ഒരു പൂജയും ഉണ്ടായിരുന്നില്ല. പിന്നീട് എപ്പോഴാണോ ഭക്തിമാർഗം ആരംഭിച്ചത് അപ്പോൾ മറ്റുള്ള ധർമ്മങ്ങളും ആരംഭിക്കുകയായി. ഇത്രയധികം ഭക്തി മറ്റാർക്കും ചെയ്യാൻ സാധിക്കുകയില്ല. അരകൽപ്പം പൂർണ്ണമായും ഭക്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതും നിങ്ങൾ കുട്ടികൾക്കറിയാം, ബാബ എല്ലാവർക്കും പ്രത്യേകിച്ച് ഭാരതത്തിന് സദ്ഗതി നൽകുന്നു, സ്വർഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു, അതേ ദൂരദേശത്തിലെ യാത്രക്കാരൻ വന്നിരിക്കുകയാണ് നമ്മൾ കുട്ടികൾക്ക് വീണ്ടും സ്വർഗത്തിലെ ചക്രവർത്തി പദവി നൽകുന്നതിന്. സമ്പത്തും എത്ര ഉയർന്നതാണ്. പക്ഷെ ഒരു കാര്യവും ആരുടെയും ബുദ്ധിയിൽ ഇരിക്കുകയില്ല. ഭാരതത്തിൽ എത്രയാണ് ഭക്തി ചെയ്യുന്നത്. എത്രയധികം ക്ഷേത്രങ്ങളാണ് ഉള്ളത്. ഭാരത ഖണ്ഡത്തിൽ അനേക ക്ഷേത്രങ്ങളുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ഇത് ആരുടെ ക്ഷേത്രമാണ്. ആദ്യമാദ്യം ശിവബാബയുടെ ക്ഷേത്രമാണ് ഉണ്ടാക്കിയത്, അതിനു ശേഷം ദേവതകളുടെ ക്ഷേത്രമുണ്ടാക്കി. ആ ക്ഷേത്രങ്ങളെല്ലാം നിങ്ങളുടെ മുന്നിൽ ഉണ്ട്. ഒരു വശത്ത് ശിവബാബയുടെ പൂജ ചെയ്തു കൊണ്ടിരിക്കുന്നു. മറു വശത്ത് ശിവബാബ നിങ്ങളെ പൂജ്യനാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവിടെ പൂജ്യദേവതയായി മാറാൻ വന്നിരിക്കുകയാണ്. ആരെല്ലാമാണോ ദേവതകളുടെ പൂജാരി അവരാണ് വാസ്തവത്തിൽ ഇവിടെ വന്ന് ബ്രാഹ്മണരായി മാറുക. പതുക്കെ പതുക്കെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാവർക്കും ഒരുമിച്ചിരുന്ന് പഠിക്കാൻ സാധിക്കില്ലല്ലോ. സമയമെടുക്കും. കൽപ്പം മുമ്പ് ആര് പഠിച്ചോ അവരേ പഠിക്കുകയുള്ളൂ. പരസ്പരം പഠിപ്പിച്ചു കൊണ്ടിരിക്കണം. എല്ലാവർക്കും ബാബയുടെ, സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ ജ്ഞാനമാണ് കേൾപ്പിക്കുന്നത്. ഇതിലൂടെ മനുഷ്യന് സ്വർഗത്തിന്റെ അധികാരിയായി മാറാൻ സാധിക്കുന്നു. അതിനാൽ വന്ന് മനസ്സിലാക്കൂ. ഈ നാടകം എങ്ങനെയാണ് ചക്രം കറങ്ങുന്നതെന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാമല്ലോ. ലക്ഷക്കണക്കിനു വർഷങ്ങളുടെ കഥയെന്നും കേൾപ്പിക്കാൻ സാധിക്കുകയില്ല. 5000 വർഷങ്ങൾക്കു മുമ്പ് എന്തായിരുന്നു എന്ന് നിങ്ങൾ കുട്ടികൾക്ക് അറിയാം, ആരുടെ രാജ്യമായിരുന്നു. ഭാരതത്തിൽ നമ്മൾ പൂജ്യദേവിദേവതകളുടെ രാജ്യമായിരുന്നു. ഓർമ്മ വരുന്നുണ്ടോ നമ്മൾ പൂജ്യനായിരുന്നു, പിന്നീട് പൂജാരിയായി മാറി. ആദ്യം ഇത് നിങ്ങൾക്ക് അറിയില്ലായിരുന്നു. നമ്മൾ പൂജ്യദേവീദേവതകളായിരുന്നു, പിന്നീട് നമ്മൾ 84 ജന്മങ്ങൾ എടുത്തു. 84 ജന്മങ്ങളുടെ കഥ ലക്ഷ്മീനാരായണന്റേതാണ്. നിങ്ങൾ തന്റെ 84 ജന്മങ്ങളുടെ കഥയാണ് കേൾപ്പിക്കുന്നത്. അവർക്ക് തങ്ങളുടെ കഥയിരുന്ന് എഴുതുന്നതിൽ വളരെ സമയമെടുക്കും. നിങ്ങൾക്ക് 1 മിനുട്ടിൽ 84 ജന്മങ്ങളുടെ കഥ പറയാൻ സാധിക്കും. അവർ ഒരു ജന്മത്തെ കഥയാണ് എഴുതുന്നത്. കുട്ടിക്കാലത്ത് എന്തെന്തെല്ലാം ചെയ്തു. ഇവരും തന്റെ കഥയാണ് പറയുന്നത്. നമ്മൾ എങ്ങനെയാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങി വന്നത്. ഒരാളുടെ കാര്യമല്ല, ബ്രാഹ്മണർ ധാരാളമുണ്ട്. നിങ്ങൾക്കും ഈ ചക്രത്തെക്കുറിച്ചറിയാം. ഈ ചക്രത്തെ കുറിച്ച് അറിയുന്നതിലൂടെ നിങ്ങൾ രാജാവും റാണിയുമായി മാറുന്നു. പിന്നീട് നിങ്ങൾ മറ്റുള്ളവരെയും അതുപോലെയാക്കി മാറ്റണം. ഭാരതവാസികളെ പോലെ ഭക്തി മറ്റാരും തന്നെ ചെയ്തിട്ടില്ല. ബാക്കി ആശ്രമം മുതലായവ എന്തെല്ലാമുണ്ടോ അതെല്ലാം നമ്മുടെ ഭക്തിയുടെ സമയം ആരംഭിച്ചതാണ്. ആദ്യമാദ്യം നമ്മുടേത് പൂക്കളുടെ എത്ര ചെറിയ തോട്ടമായിരുന്നു, ആത്മീയ പൂന്തോട്ടമായിരുന്നു. നിങ്ങൾ ചൈതന്യ പൂക്കളായിരുന്നു. ഇതിനെയാണ് പൂക്കളുടെ പൂന്തോട്ടമെന്നു പറയുന്നത്. പിന്നീടത് മുള്ളുകളുടെ തോട്ടമായി മാറി. ഈ സമയം എല്ലാവരും മുള്ളായി മാറിയിരിക്കുകയാണ്. ഇനി എങ്ങനെ മുള്ളിൽ നിന്നും പൂക്കളായി മാറണം. ഇതാണ് ബാബയിരുന്ന് മനസ്സിലാക്കി തരുന്നത്. പരസ്പരം ദു:ഖം നൽകുക എന്നത് മുള്ളാവുകയാണ്. വിദ്യാർത്ഥി ജീവിതമാണ് ഏറ്റവും നല്ല കാലം എന്നു പാടാറുണ്ട്. അത് വളരെ നല്ലതായിരിക്കും. ആൺ കുട്ടികളും പെൺകുട്ടികളും വളരെ സന്തോഷത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു. വിവാഹം ചെയ്താൽ പിന്നെ പരസ്പരം വേദനിപ്പിക്കാൻ ആരംഭിച്ചു. സത്യയുഗത്തിൽ ഒരിക്കലും മുള്ളിനെ പോലെ വേദനിപ്പിക്കുമായിരുന്നില്ല. ഇപ്പോൾ നിങ്ങൾ വീണ്ടും പൂക്കളായി മാറുകയാണ്. നിങ്ങൾക്കറിയാം ഭാരതം സ്വർഗമായിരുന്നു, എത്ര അപാര സുഖമായിരുന്നു. സ്വർണ്ണത്തിന്റെ ഖനികളായിരുന്നു. അതെല്ലാം ഇപ്പോൾ കാലിയായി. പിന്നീട് നിങ്ങൾക്ക് നിറയെ സ്വർണ്ണം ലഭിക്കും. ഭാരതത്തിൽ തന്നെയാണ് സ്വർണ്ണം വജ്രം, വൈഡൂര്യങ്ങളുടെ ഖനിയുണ്ടായിരുന്നത്. ആ സമയത്ത് അമേരിക്കയൊന്നും ഉണ്ടായിരുന്നില്ല. ബോംബെയും ഉണ്ടായിരുന്നില്ല. അത്ഭുതമാണല്ലോ. കലിയുഗത്തിന്റെ അന്തിമത്തിൽ ഒരൽപ്പം പോലും സ്വർണ്ണം മുതലായവയൊന്നും കാണുകയില്ല. പിന്നീട് സത്യയുഗത്തിൽ ഇത്രയധികം സ്വർണ്ണത്തിന്റെ ഖനികൾ മുതലായവ നിറഞ്ഞിരിക്കുന്നു. സ്വർണ്ണത്തിന്റെ കൊട്ടാരം ഉണ്ടായിരിക്കും. അത്ഭുതമാണല്ലോ. അവിടെ ഖനികളിൽ നിന്നും എത്രയാണ് സ്വർണ്ണം പുറത്തെടുക്കുന്നത്. ഇവിടെ എങ്ങനെയാണോ മണ്ണിൽ നിന്നും ഇഷ്ടിക ഉണ്ടാക്കുന്നത്, അതുപോലെ സ്വർഗത്തിൽ സ്വർണ്ണത്തിന്റെ ഇഷ്ടിക ഉണ്ടാക്കുന്നു. മായയുടെ ഒരുകളി കാണിക്കാറുണ്ടല്ലോ. ഇവിടെ സ്വർണ്ണം തന്നെ സ്വർണ്ണം എന്ന് ധ്യാനത്തിൽ പോയപ്പോൾ കണ്ടു. തീർച്ചയായും സത്യയുഗത്തിൽ സ്വർണ്ണം ഉണ്ടാകും. ഇവിടെ നോക്കൂ, മണ്ണു കൊണ്ടുള്ള ഇഷ്ടിക പോലും ലഭ്യമല്ല. ഇവിടെ നോക്കൂ ഇഷ്ടിക പൈസ കൊടുത്താണ് വാങ്ങുന്നത്, അവിടെ സ്വർഗത്തിലാണെങ്കിൽ അതു വെറുതെ ലഭിക്കും. രാത്രിയും പകലും വ്യത്യാസമുണ്ട്. എന്തുകൊണ്ട് പുതിയ ലോകത്തിൽ ഉയർന്ന പദവി നേടാനുള്ള പുരുഷാർത്ഥം ചെയ്യുന്നില്ല. ഇവിടെ മോഹജാലത്തിൽ എന്തുകൊണ്ടാണ് കുടുങ്ങിപ്പോകുന്നത്.

ബാബ പറയുന്നു പഴയ സംബന്ധത്തിൽ നിങ്ങൾ എത്ര ദു:ഖം അനുഭവിച്ചു. അവരെ ഉപേക്ഷിക്കൂ എന്നു ബാബ ഒരിക്കലും പറയുകയില്ല. കേവലം ബുദ്ധിയോഗം ഒരു ബാബയുമായി വെയ്ക്കൂ, അപ്പോൾ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറും. മന്മനാഭവയുടെ അർത്ഥം തന്നെ ഇതാണ്- നിങ്ങൾ എന്നെ ഓർമ്മിക്കൂ, വിഷ്ണു ചതുർഭുജത്തെ അർത്ഥം വിഷ്ണു പുരിയെ ഓർമ്മിക്കൂ. മുഖ്യമായത് ഒരക്ഷരം മാത്രമാണ്. ഭക്തി മാർഗത്തിൽ അനേക പഞ്ചായത്തുകൾ ഉണ്ട്. ഇപ്പോൾ നിങ്ങൾ ആത്മാക്കളെല്ലാം ഒരു പരംപിതാ പരമാത്മാവിന്റെ പ്രിയതമകളാണ്. ബാബയാണ് നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. എല്ലാ ആത്മാക്കളും ബാബയെ തന്നെയാണ് ഒർമ്മിക്കുന്നത്. നിങ്ങൾ ആത്മീയ പ്രിയതമകൾ ഈ ഒരു പ്രാവശ്യമാണ് ആത്മീയ പ്രിയതമന്റെതായിമാറുന്നത്. ബാക്കി എല്ലാ മനുഷ്യരും ശാരീരിക പ്രിയതമകളും പ്രയതമന്മാരുമാണ്. ഇപ്പോൾ പരിധിയില്ലാത്ത പ്രിയതമകളെ പരിധിയില്ലാത്ത പ്രിയതമൻ വന്നു കണ്ടു മുട്ടിയിരിക്കുകയാണ്. ബാബയോടാണ് പറയുന്നത്, വരൂ വന്ന് ഞങ്ങളെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റൂ. ഓരാളെ തന്നെയാണ് വിളിക്കുന്നത്. നിങ്ങൾക്കറിയാമല്ലോ നമ്മുടെ ആത്മാവ് പതിതമായി മാറി. അതിനാലാണ് പതിതപാവനാ വരൂ എന്നു പറഞ്ഞു വിളിക്കുന്നത്. കുംഭമേളയും വെയ്ക്കുന്നുണ്ട,് എത്രപേരാണ് വന്ന് ഗംഗാസ്നാനം ചെയ്യുന്നത്. പ്രയോജനമൊന്നും തന്നെയില്ല. ഒരാളും പാവനമായി മാറുന്നുമില്ല. ഇപ്പോൾ ബാബ വന്ന് ജ്ഞാനമഴ പെയ്യിപ്പിക്കുകയാണ്. ഇതിലൂടെ മുൾക്കാട് പൂക്കളുടെ പൂന്തോട്ടമായി മാറുന്നു. നിങ്ങൾക്കറിയാമല്ലോ എപ്പോഴാണോ നമ്മുടെ രാജ്യമുണ്ടാകുന്നത്, അവിടെ പതിതരായി മറ്റാരും തന്നെ ഉണ്ടായിരിക്കുകയില്ല. മുഴുവൻ വിശ്വത്തിലും ജ്ഞാനമഴയുണ്ടാകുന്നു. എല്ലാം ഹരിതാഭമായിരിക്കും. ഖനികളെല്ലാം വജ്രങ്ങളും വൈഢൂര്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് എത്ര സന്തോഷത്തിൽ ഇരിക്കണം. സന്മുഖത്തു കാണുന്നുണ്ടല്ലോ, പരിധിയില്ലാത്ത ബാബയിരുന്ന് മനസ്സിലാക്കി തരികയാണ്, നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. നിങ്ങൾ എവിടെ വേണമെങ്കിലും ഇരുന്നോളൂ, സ്നാനം ചെയ്യുമ്പോഴും ബുദ്ധിയിൽ ഒരു ബാബയുടെ ഓർമ്മയുണ്ടായിരിക്കണം. അവിടെ ഓർമ്മിക്കേണ്ട ആവശ്യമേയില്ല. ബാബയെ എത്രത്തോളം ഓർമ്മിക്കുന്നുവോ അത്രയും സമ്പാദ്യമാണ്. ഓർമ്മയിലൂടെ തന്നെയാണ് സമ്പാദ്യം ഉണ്ടാകുന്നത്. ഓർമ്മയിലൂടെ സമ്പാദ്യമുണ്ടാവുക ഇത് മറ്റെവിടെയെങ്കിലും കേട്ടിട്ടുണ്ടോ. എത്ര വലിയ സമ്പാദ്യമാണ്, ഇതിലൂടെ നിങ്ങൾ വിഷ്ണുപുരിയുടെ അധികാരിയായി മാറുന്നു. നിങ്ങൾ ആത്മാക്കൾക്കറിയാമല്ലോ ആത്മാക്കളുടെ അച്ഛൻ നിരാകാരനാണ്. ബാബയാണ് ഈ ശരീരത്തെ ആധാരമാക്കി എടുത്തിട്ടുള്ളത്. ഭഗീരഥനെ കുറിച്ചും വർണ്ണിച്ചിട്ടുണ്ടല്ലോ. ഭാഗ്യശാലീ രഥം. ഈ രഥത്തിലാണ് പരംപിതാ പരമാത്മാവ് സവാരി ചെയ്യുന്നത്. ആത്മാവിന്റെ രഥം എപ്പോഴാണോ തയ്യാറാകുന്നത്, അപ്പോൾ പെട്ടെന്ന് ആത്മാവ് അതിൽ വന്ന് പ്രവേശിക്കുന്നു. ബാബയ്ക്ക് കേവലം ഈ രഥത്തിൽ വന്ന് ജ്ഞാനം നൽകണം. ഇവരുടെ വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ എപ്പോഴാണോ വാനപ്രസ്ഥ അവസ്ഥയുണ്ടാകുന്നത്, അപ്പോൾ ബാബ പറയുന്നു- ഞാൻ വന്ന് ഇതിൽ പ്രവേശിക്കുന്നു, അഥവാ ഈ രഥത്തിൽ വിരാജിതനാകുന്നു. ബാക്കി കുതിര വണ്ടിയുടെ രഥത്തിന്റെ കാര്യമൊന്നുമല്ല. ഇപ്പോൾ നിങ്ങൾക്ക് ഈ ജ്ഞാനം ലഭിച്ചിരിക്കുകയാണ്. ബാബ സന്മുഖത്തിരുന്ന് നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു. നിങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ഐ.സി.എസ് പരീക്ഷയ്ക്ക് പഠിക്കുമ്പോൾ വളരെ ലഹരിയുണ്ടായിരിക്കുമല്ലോ. അതാണ് ഏറ്റവും വലിയ പരീക്ഷ. നിങ്ങൾക്കും ഇവിടെ പഠനം തന്നെയാണ്. ഇത് ഭഗവാന്റെ പാഠശാലയാണ്. അപ്പോൾ ചോദ്യമുദിക്കുന്നു ആരാണ് ഭഗവാൻ? ശ്രീകൃഷ്ണനാണോ അതോ ശിവബാബയാണോ? എല്ലാവരുടേയും ഭഗവാൻ ആരാണ്? കേവലം ഒരു ശിവബാബയാണ് എല്ലാവരും കൃഷ്ണനെ അംഗീകരിക്കുന്നില്ല. എല്ലാ ആത്മാക്കളുടേയും അച്ഛൻ നിരാകാരനായ പരംപിതാ പരമാത്മാവാണ്. ബാബ സദാ പരംധാമത്തിലാണ് വസിക്കുന്നത്. കുട്ടികളെ സ്വർഗത്തിന്റെ അധികാരിയാക്കി മാറ്റാൻ ഒരേ ഒരു പ്രാവശ്യമാണ് വരുന്നത്. നിങ്ങൾക്കറിയാമല്ലോ ബാബ കൽപ്പ കൽപ്പം വന്ന് നിങ്ങളെ സ്വർഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. യാചകനിൽ നിന്നും രാജകുമാരനാക്കി മാറ്റുന്നു. ഭാരതം ഇപ്പോൾ യാചകനാണല്ലോ. പിന്നീട് അടുത്ത ജന്മത്തിൽ എന്തായി മാറണം? നിങ്ങൾക്കെല്ലാറ്റിന്റെയും സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ട്. വിനാശത്തിന്റെയും സാക്ഷാത്ക്കാരം ഉണ്ടായിട്ടുണ്ട്. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ഉണ്ടായിട്ടുണ്ട്. ഭഗവാന്റെ മഹാവാക്യമാണ് ഞാൻ നിങ്ങളെ രാജാവിന്റെയും രാജാവാക്കിയാണ് മാറ്റുന്നത്. ധാരാളം ദാനപുണ്യകർമ്മം ചെയ്യുന്നതിലൂടെ ചിലർക്ക് അൽപ്പ കാല സുഖം ലഭിക്കുന്നു. രാജാവിന്റെ അടുത്ത് വന്ന് ജന്മമെടുക്കുന്നു പിന്നീട് പെട്ടെന്ന് മരിക്കുന്നു. ചിലർ ഗർഭത്തിൽ വെച്ചു തന്നെ മരിക്കുന്നു. ചിലർ അന്ധരും ബധിരരും വികലാംഗരുമായി ജന്മമെടുക്കും. എങ്ങനെയുള്ള കർമ്മമാണോ ചെയ്യുന്നത്, അതപോലെയുള്ള പദവി ലഭിക്കുന്നു. ഇപ്പോൾ നിങ്ങളെ രാജാക്കന്മാരുടേയും രാജാവാക്കിയാണ് മാറ്റുന്നത്. നിങ്ങൾക്കറിയാം നിങ്ങൾ പറയുന്നു- ബാബ ഞാൻ ബലിയർപ്പണമാവുകയാണ്. അപ്പോൾ നിങ്ങൾ രാജപദവി തീർച്ചയായും നേടും. ഭാരതത്തെയാണ് മഹാദാനി ഖണ്ഡം എന്നു പറയുന്നത്. ഇവിടെയാണ് വളരെയധികം ദാനപുണ്യകർമ്മങ്ങൾ ചെയ്യുന്നത്. പിന്നീടതെല്ലാം ഭക്തീമാർഗത്തിൽ ആരംഭിക്കും. ബാബ ഇപ്പോൾ നിങ്ങൾക്ക് 21 ജന്മത്തേക്ക് ദാനം നൽകുകയാണ്. നിങ്ങൾ ഇപ്പോൾ ബാബയിൽ ബലിയർപ്പണമാവുകയാണ്. ശരീരം,മനസ്സ്, ധനം എല്ലാം നൽകി. ഇപ്പോൾ ബാബ പറയുകയാണ് സൂക്ഷിപ്പുകാരായിരിക്കൂ. തന്റെ കുടുംബത്തെ സംരക്ഷിക്കൂ. എല്ലാം ശിവബാബയുടേതാണ്. ഞാൻ അങ്ങയുടേതാണ് , അങ്ങയെ തന്നെ ഓർമ്മിച്ചു കൊണ്ടിരിക്കും. ഹൃദയം കൊണ്ട് സമർപ്പണമായിരിക്കുകയാണ്. ബാബ പറയുന്നു, കൊട്ടാരത്തിൽ ഇരുന്നോളൂ, ചുറ്റിക്കറങ്ങിക്കോളൂ, ആനന്ദിച്ചോളൂ, കേവലം എന്നെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങൾ വളരെയധികം സന്തോഷത്തിൽ ഇരിക്കും. നിങ്ങൾ വിശ്വത്തിലെ അധികാരികളായിരുന്നു. ഇപ്പോൾ നിങ്ങൾ വീണ്ടും പുരുഷാർത്ഥം ചെയ്ത് അതായി മാറുകയാണ്. ബാബ മനസ്സിലാക്കി തരികയാണ് - മധുര മധുരമായ കുട്ടികളെ, ഈ യോഗബലത്തിലൂടെ നിങ്ങൾ വികർമ്മാജീത്തായി മാറുകയാണ്. ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾ വിശ്വത്തിന്റെ അധികാരിയായിമാറുന്നു. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. രാജ്യ പദവി നേടുന്നതിനു വേണ്ടി ബാബയിൽ പൂർണ്ണമായും ബലിയർപ്പണമാകണം. ശരീരം, മനസ്സ്, ധനം എല്ലാം സമർപ്പണം ചെയ്ത് ട്രസ്റ്റിയായിട്ടിരിക്കണം. വികർമ്മാജീത്തായി മാറാനുള്ള പുരുഷാർത്ഥം ചെയ്യണം.

2. ഓർമ്മയിലാണ് സമ്പാദ്യം, അതിനാൽ നിരന്തരം ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ഇങ്ങനെയുള്ള ആത്മീയ പുഷ്പമായി മാറണം, ഇതിലൂടെ പൂക്കളുടെ ലോകത്തിന്റെ അധികാരിയായി മാറാൻ സാധിക്കും. ഉള്ളിൽ ഒരു പ്രകാരത്തിലുള്ള മുള്ളും ഉണ്ടാകരുത്.

വരദാനം :-
ഒരു ബാബയിൽ മുഴുവൻ ലോകത്തിന്റെയും അനുഭവം ചെയ്യുന്ന പരിധിയില്ലാത്ത വൈരാഗിയായി ഭവിക്കട്ടെ

പരിധിയില്ലാത്ത വൈരാഗിയാവാൻ അവർക്കേ സാധിക്കൂ ആരാണോ ബാബയെ തന്നെ തന്റെ ലോകമെന്ന് കരുതുന്നത്. ആർക്കാണോ ബാബ തന്നെ ലോകം അവർ തന്റെ ലോകത്ത് തന്നെ കഴിയും, മറ്റൊന്നിലേക്ക് പോകുക തന്നെ ഇല്ല എന്നതിനാൽ സ്വതവേ അകന്നിരിക്കും. ലോകത്ത് വ്യക്തിയും വൈഭവവും എല്ലാം വരുന്നു. ബാബയുടെ സമ്പത്താണ് തന്റെ സമ്പത്ത്- ഈ സ്മതിയിൽ കഴിയുന്നതിലൂടെ പരിധിയില്ലാത്ത വൈരാഗിയായി മാറും. ഒന്നിനെയും കണ്ടിട്ടും കാണാതിരിക്കും. കാണപ്പെടുകയേയില്ല.

സ്ലോഗന് :-
ശക്തിശാലിസ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് ഏകാന്തതയുടെയും രമണീകതയുടെയും സന്തുലനം വെക്കൂ

അവ്യക്തസൂചനകൾ- ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ

കോട്ട അടയ്ക്കാറുള്ളപ്പോൾ പ്രജ കോട്ടയ്ക്കുള്ളിൽ സുരക്ഷിതമാകുന്ന പോലെ, ഒരു രാജാവിന് അറയല്ല ഉണ്ടാക്കുക, കോട്ടയാണ്. താങ്കളേവരും സ്വയത്തിന് വേണ്ടി കൂട്ടുകാർക്ക് വേണ്ടി മറ്റ് ആത്മാക്കൾക്ക് വേണ്ടി ജ്വാലാരൂപ ഓർമയുടെ കോട്ട അടച്ചുറപ്പിക്കൂ. ഓർമയുടെ ശക്തിയുടെ ജ്വാല ഉണ്ടെങ്കിൽ ഓരോ ആത്മാവും സുരക്ഷയുടെ അനുഭവം ചെയ്യും.