മധുരമായകുട്ടികളെ -
അകാലമൂര്ത്തിയായബാബയുടെസംസാരിക്കുന്ന-ചലിക്കുന്നസിംഹാസനംഇദ്ദേഹം (ബ്രഹ്മാവ്) ആണ്,
എപ്പോള്ബാബബ്രഹ്മാവില്വരുന്നുവോഅപ്പോള്നിങ്ങള്ബ്രാഹ്
മണരെരചിക്കുന്നു.
ചോദ്യം :-
സമര്ത്ഥരായ കുട്ടികള്ക്ക് ഏതൊരു രഹസ്യത്തെ മനസ്സിലാക്കി ശരിയായ രീതിയില്
മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നു?
ഉത്തരം :-
ബ്രഹ്മാവാരാണ് ആ ബ്രഹ്മാവെങ്ങനെ വിഷ്ണുവാകുന്നു. പ്രജാപിതാ ബ്രഹ്മാവിടെയാണ്,
അദ്ദേഹം ഒരു ദേവതയല്ല. ബ്രഹ്മാവ് തന്നെയാണ് ബ്രഹ്മാണരിലൂടെ ജ്ഞാന യജ്ഞം രചിച്ചത്.....
ഈ എല്ലാ രഹസ്യങ്ങളും സമര്ത്ഥരായ കുട്ടികള്ക്ക് തന്നെയാണ് മനസ്സിലാക്കി
മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നത്. കുതിര സവാരിക്കാരും കാലാളും ഇതില്
ആശയക്കുഴപ്പത്തിലാകും.
ഗീതം :-
ഓം നമ
ശിവായ...............
ഓംശാന്തി.
ഭക്തിയില് ഒന്നിന്റെ മഹിമ ചെയ്യുന്നു. മഹിമ പാടാറുണ്ടല്ലോ. പക്ഷെ ആ ഒന്നിനെ
അറിയുന്നുമില്ല, യഥാര്ത്ഥ പരിചയവും ഇല്ല. അഥവാ യഥാര്ത്ഥ മഹിമ അറിയുന്നുവെങ്കില്
തീര്ച്ചയായും വര്ണ്ണിക്കും. നിങ്ങള് കുട്ടികള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്നത്
ഭഗവാനാണ്. ചിത്രം മുഖ്യമായത് ഭഗവാന്റെയാണ്. ബ്രഹ്മാവിന് സന്താനങ്ങളും
ഉണ്ടാകുമല്ലോ. നിങ്ങള് എല്ലാവരും ബ്രാഹ്മണരാണ്. ബ്രഹ്മാവിനെയും ബ്രാഹ്മണര്ക്കേ
അറിയൂ വേറെ ആരും അറിയില്ല, അതുകൊണ്ട് ആശയക്കുഴപ്പത്തിലാകുന്നു. ബ്രഹ്മാവിനെ
സൂക്ഷ്മവതനവാസിയായി കാണിച്ചിരിക്കുന്നു. ഇപ്പോള് പ്രജാപിതാ ബ്രഹ്മാവ്
സൂക്ഷ്മവതനത്തിലുണ്ടാവുക സാധ്യമല്ല. അവിടെ രചന ഉണ്ടായിരിക്കില്ല. ഇതില്
നിങ്ങളുടെയടുത്ത് ഒരുപാട് വാദ-വിവാദവും ചെയ്യുന്നു. മനസ്സിലാക്കികൊടുക്കണം -
ബ്രഹ്മാവും ബ്രാഹ്മണരും അപ്പോള് ശരിയാണല്ലോ. ക്രിസ്തുവില് നിന്ന് ക്രിസ്ത്യന്
എന്ന വാക്ക് വന്നത് പോലെ. ബുദ്ധനില് നിന്ന് ബൗദ്ധീ, ഇബ്രാഹിമില് നിന്ന് ഇസ്ലാമി.
അതുപോലെ പ്രജാപിതാ ബ്രഹ്മാവില് നിന്ന് ബ്രാഹ്മണര് പ്രസിദ്ധമാണ്. ആദി ദേവന്
ബ്രഹ്മാവ്. വാസ്തവത്തില് ബ്രഹ്മാവിനെ ദേവതയെന്ന് പറയാന് സാധിക്കില്ല. ഇതും
തെറ്റാണ്. ബ്രാഹ്മണനെന്ന് ആരാണോ സ്വയത്തെ പറയുന്നത് അവരോട് ചോദിക്കണം ബ്രഹ്മാവ്
എവിടെ നിന്ന് വന്നു? ഇത് ആരുടെ രചനയാണ്. ബ്രഹ്മാവിനെ ആരാണ് രചിച്ചത്? ഒരിക്കലും
ആര്ക്കും പറയാന് സാധിക്കില്ല, അറിയുകയേ ഇല്ല. ഇതും നിങ്ങള് കുട്ടികള്ക്കറിയാം -
ശിവബാബയുടെ രഥം, ഏതാണോ അതില് പ്രവേശിക്കുന്നു. കൃഷ്ണ രാജകുമാരനായിരുന്ന ആത്മാവ്
തന്നെയാണ് അത്. 84 ജന്മങ്ങള്ക്ക് ശേഷം വന്ന് ഇദ്ദേഹം (ബ്രഹ്മാവ്) ആയി മാറി.
ജാതകത്തിലെ പേരാണെങ്കില് ഇവരുടെ വേറെയാകുമല്ലോ കാരണം മനുഷ്യനാണല്ലോ. പിന്നീട്
ഇദ്ദേഹത്തില് പ്രവേശിക്കുന്നതിലൂടെ ഇദ്ദേഹത്തിന്റെ പേര് ബ്രഹ്മാവെന്ന്
വെച്ചിരിക്കുന്നു. ഇതും കുട്ടികള്ക്കറിയാം - അവര് തന്നെയാണ് ബ്രഹ്മാ,
വിഷ്ണുവിന്റെ രൂപം. നാരായണനാകുമല്ലോ. 84 ജന്മങ്ങളുടെ അന്തിമത്തിലും സാധാരണ
രഥമാണല്ലോ. ഈ (ശരീരം) എല്ലാ ആത്മാക്കളുടെയും രഥമാണ്. അകാല മൂര്ത്തിയുടെ
സംസാരിക്കുന്ന ചലിക്കുന്ന സിംഹാസനമാണ്. സിക്കുകാര് പിന്നെ ആ സിംഹാസനം
ഉണ്ടാക്കിയിരിക്കുന്നു. അതിനെ അകാല സിംഹാസനമെന്ന് പറയുന്നു. ഇതാണെങ്കില് അകാല
സിംഹാസനം എല്ലാമാണ്. ആത്മാക്കളെല്ലാം അകാലമൂര്ത്തിയാണ്. ഉയര്ന്നതിലും ഉയര്ന്ന
ഭഗവാന് ഈ രഥമാണെങ്കില് ആവശ്യമാണല്ലോ. രഥത്തില് പ്രവേശിച്ച് ഇരുന്ന് ജ്ഞാനം
നല്കുന്നു. ബാബയെ തന്നെയാണ് നോളേജ് ഫുള് എന്ന് പറയുന്നത്. രചയിതാവിന്റെയും
രചനയുടെയും ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു. നോളേജ്ഫുളിന്റെ അര്ത്ഥം
അന്തര്യാമി അഥവാ എല്ലാം അറിയുന്നയാള് എന്നല്ല. സര്വ്വവ്യാപിയുടെ അര്ത്ഥം
വേറെയാണ്, എല്ലാം അറിയുന്നയാളിന്റെ അര്ത്ഥം വേറെയാണ്. മനുഷ്യരാണെങ്കില് എല്ലാം
കൂട്ടികലര്ത്തി എന്താണോ അറിയുന്നത് അത് പറയുന്നു. ഇപ്പോള് നിങ്ങള്
കുട്ടികള്ക്കറിയാം നമ്മള് എല്ലാ ബ്രാഹ്മണരും ബ്രഹ്മാവിന്റെ സന്താനങ്ങളാണ്.
നമ്മുടെ കുലം ഏറ്റവും ഉയര്ന്നതാണ്. അവര് ദേവതകളെ ഉയര്ന്നതാക്കി വെച്ചിരിക്കുന്നു
എന്തുകൊണ്ടെന്നാല് സത്യയുഗത്തിന്റെ തുടക്കത്തില് ദേവതകളുണ്ടായിരുന്നു. പ്രജാപിതാ
ബ്രഹ്മാവിന്റെ സന്താനങ്ങള് ബ്രാഹ്മണരാണ് - ഇത് നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ
ആര്ക്കും അറിയുകയില്ല. ബ്രഹ്മാവിനെ സൂക്ഷ്മവതനത്തിലാണെന്ന്
മനസ്സിലാക്കിയിരിക്കുന്നേടത്തോളം അവര്ക്കെങ്ങനെ അറിയാന് പറ്റും. ആ പൂജ
ചെയ്യുന്ന ഭൗതിക ബ്രാഹ്മണര് വേറെയാണ് ,അവര് ഭക്ഷണം ക്ഷണം സ്വീകരിച്ച്
കഴിക്കുന്നവരാണ്. നിങ്ങളാണെങ്കില് ഭക്ഷണത്തിനുള്ള ക്ഷണമൊന്നും
സ്വീകരിക്കുന്നില്ല. ബ്രഹ്മാവിന്റെ രഹസ്യം ഇപ്പോള് നല്ല രീതിയില് മനസ്സിലാക്കി
കൊടുക്കണം. പറയൂ മറ്റു കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് ആരിലൂടെയാണോ പതിതത്തില്
നിന്ന് പാവനമായി മാറുന്നത്, ആദ്യം അവരെ ഓര്മ്മിക്കൂ. പിന്നീട് ഈ കാര്യങ്ങളും
മനസ്സിലാവും. ചെറിയ കാര്യത്തില് സംശയം വരുന്നതിലൂടെ ബാബയെ തന്നെ ഉപേക്ഷിക്കുന്നു.
ആദ്യത്തെ പ്രധാന കാര്യമാണ് അള്ളാഹുവും സമ്പത്തും. ബാബ പറയുന്നു എന്നെ മാത്രം
ഓര്മ്മിക്കൂ. ഞാന് തീര്ച്ചയായും ആരിലെങ്കിലും വരുമല്ലോ. അവരുടെ പേരും ഉണ്ടാവണം.
അവരെ വന്ന് രചിക്കുന്നു. ബ്രഹ്മാവിനെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നതിന്
നിങ്ങള്ക്ക് വളരെ സാമര്ത്ഥ്യം വേണം. കാലാളും കുതിരസവാരിക്കാരും
ആശയക്കുഴപ്പത്തില് വരുന്നു. അവസ്ഥ അനുസരിച്ചാണല്ലോ മനസ്സിലാക്കി കൊടുക്കുക.
പ്രജാപിതാ ബ്രഹ്മാവാണെങ്കില് ഇവിടെയാണ്. ബ്രാഹ്മണരിലൂടെ ജ്ഞാന യജ്ഞം
രചിക്കുന്നുവെങ്കില് തീര്ച്ചയായും ബ്രാഹ്മണരും വേണമല്ലോ. പ്രജാപിതാ ബ്രഹ്മാവും
ഇവിടെ വേണം, ആരിലൂടെയാണോ ബ്രാഹ്മണരുണ്ടാകുന്നത്. ബ്രാഹ്മണര് പറയുകയും ചെയ്യുന്നു
ഞങ്ങള് ബ്രഹ്മാവിന്റെ സന്താനമാണ്. മനസ്സിലാക്കുന്നു പരമ്പരയായി ഞങ്ങളുടെ കുലം
ഉണ്ടാകുന്നു. പക്ഷെ ബ്രഹ്മാവ് എപ്പോഴാണുണ്ടായിരുന്നത് അത് അറിയുകയില്ല. ഇപ്പോള്
നിങ്ങള് ബ്രാഹ്മണരാണ്. ബ്രാഹ്മണര് അവരാണ് ആരാണോ ബ്രഹ്മാവിന്റെ സന്താനങ്ങള്.
അവരാണെങ്കില് ബാബയുടെ കര്ത്തവ്യമെന്താണെന്ന് അറിയുന്നേയില്ല. ഭാരതത്തില് ആദ്യം
ബ്രാഹ്മണര് തന്നെയാണുണ്ടാവുന്നത്. ഉയര്ന്നതിലും ഉയര്ന്ന കുലം ബ്രാഹ്മണ കുലമാണ്.
ആ ബ്രാഹ്മണരും മനസ്സിലാക്കുന്നു ഞങ്ങളുടെ കുലം തീര്ച്ചയായും ബ്രഹ്മാവില് നിന്ന്
തന്നെയാണുണ്ടായത്. പക്ഷെ എങ്ങനെ, എപ്പോള്.....അത് വിവരിക്കാന് സാധിക്കുകയില്ല.
നിങ്ങള്ക്കറിയാം - പ്രജാപിതാ ബ്രഹ്മാവ് തന്നെയാണ് ബ്രാഹ്മണരെ രചിക്കുന്നത്. ആ
ബ്രാഹ്മണര് തന്നെയാണ് പിന്നീട് ദേവതയാവേണ്ടത്. ബ്രാഹ്മണരെ വന്ന് ബാബ
പഠിപ്പിക്കുന്നു. ബ്രാഹ്മണരുടെയും രാജവംശമില്ല. ബ്രാഹ്മണരുടെ കുലമുണ്ട്,
രാജവംശമെന്ന് അപ്പോഴേ പറയൂ എപ്പോഴാണോ രാജാവും റാണിയുമാവുന്നത്, എങ്ങനെയാണോ
സൂര്യവംശീ രാജ പരമ്പര. നിങ്ങള് ബ്രാഹ്മണരില് രാജാവുണ്ടാകുന്നില്ല. അവര് പറയുന്നു
കൗരവരുടെയും പാണ്ഡവരുടെയും രാജ്യമായിരുന്നു, രണ്ടും തെറ്റാണ്.
രാജ്യമാണെങ്കില്രണ്ടുപേര്ക്കുമില്ല. പ്രജയുടെ പ്രജയുടെ മേലുള്ള രാജ്യമാണ്, അതിനെ
രാജധാനിയെന്ന് പറയില്ല. കിരീടമില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആദ്യം
ഡബിള് കിരീടം ഭാരതത്തിലായിരുന്നു, പിന്നീട് സിംഗിള് കിരീടം. ഈ സമയത്താണെങ്കില്
കിരീടമില്ല. ഇതും നല്ല രീതിയില് വ്യക്തമാക്കി പറഞ്ഞുകൊടുക്കണം, ആരാണോ തികച്ചും
നല്ല രീതിയില് ധാരണ ചെയ്യുന്നവര് അവര്ക്ക് നല്ല രീതിയില് മനസ്സിലാക്കി
കൊടുക്കാനും കഴിയും. ബ്രഹ്മാവിനു മേലും കൂടുതല് കാര്യം മനസ്സിലാക്കി
കൊടുക്കാനുണ്ട്. വിഷ്ണുവിനെയും അറിയുന്നില്ല. ഇതും മനസ്സിലാക്കി കൊടുക്കണം.
വൈകുണ്ഠത്തെ വിഷ്ണുപുരിയെന്ന് പറയുന്നു അര്ത്ഥം ലക്ഷ്മീ നാരായണന്റെ
രാജ്യമായിരുന്നു. കൃഷ്ണന് രാജകുമാരനാകുമ്പോള് പറയുമല്ലോ-എന്റെ അച്ഛന് രാജാവാണ്
എന്ന്. കൃഷ്ണന്റെ അച്ഛന് രാജാവാകില്ല എന്നില്ല. കൃഷ്ണന് രാജകുമാരനാണെന്ന്
പറയപ്പെടുകയാണെങ്കില് തീര്ച്ചയായും രാജാവിന്റെയടുത്താണ് ജന്മമുണ്ടാകുന്നത്.
സമ്പന്നന്റെയടുത്താണ് ജന്മമെടുക്കുന്നതെങ്കില് രാജകുമാരനെന്ന് പറയില്ല.
രാജാവിന്റെ പദവിയും സമ്പന്നന്റെ പദവിയും തമ്മില് രാവിന്റെയും പകലിന്റെയും
വ്യത്യാസമുണ്ട്. കൃഷ്ണന്റെ അച്ഛന് രാജാവിന്റെ നാമമേയില്ല. കൃഷ്ണന്റെ എത്ര
പേരുകളാണ് പ്രസിദ്ധമായിട്ടുള്ളത്. അച്ഛന്റെത് ഉയര്ന്ന പദവിയെന്ന് പറയാന്
കഴിയില്ല. അത് സെക്കന്റ് ക്ലാസ്സിന്റെ പദവിയാണ് ആരാണോ കേവലം കൃഷ്ണന് ജന്മം
നല്കുന്നതിന് നിമിത്തമാകുന്നത്. കൃഷ്ണന്റെ ആത്മാവിനെക്കാള് അവര് ഉയര്ന്ന
പഠിപ്പുള്ളവരാണെന്നുമല്ല. കൃഷ്ണന് തന്നെയാണ് പിന്നീട് നാരായണനാകുന്നത്. ബാക്കി
അച്ഛന്റെ പേര് തന്നെ മങ്ങിപ്പോകുന്നു. തീര്ച്ചയായും ബ്രാഹ്മണനാണ്. പക്ഷെ
പഠിപ്പില് കൃഷ്ണനെക്കാള് കുറവാണ്. കൃഷ്ണന്റെ ആത്മാവിന്റെ പഠിപ്പ് തന്റെ
അച്ഛനെക്കാള് ഉയര്ന്നതാണ്, അതുകൊണ്ടാണ് ഇത്രയും പേരുണ്ടായത്. കൃഷ്ണന്റെ
അച്ഛനാരായിരുന്നു- ഇത് ആര്ക്കും തന്നെ അറിയില്ല. മുന്നോട്ട് പോകവേ അറിയാന്
സാധിക്കും. ആകുന്നത് ഇവിടെ നിന്ന് തന്നെയാണ്. രാധയുടെയും അമ്മയും അച്ഛനും
ഉണ്ടാകുമല്ലോ. പക്ഷെ അവരെക്കാള് രാധയുടെ പേര് കൂടുതല് പ്രസിദ്ധമാണ്
എന്തുകൊണ്ടെന്നാല് അമ്മയും അച്ഛനും കുറഞ്ഞ പഠിപ്പുള്ളവരാണ്. രാധയുടെ പേര്
അവരേക്കാള് ഉയര്ന്നതാണ്. ഇത് വിശദമായ കാര്യമാണ് - കുട്ടികള്ക്ക് മനസ്സിലാക്കി
കൊടുക്കുന്നതിന് വേണ്ടി. മുഴുവന് ആധാരവും പഠിപ്പിലാണ്. ബ്രഹ്മാവിനെക്കുറിച്ചും
മനസ്സിലാക്കി കൊടുക്കാനുള്ള ബുദ്ധി വേണം. അവര് തന്നെയാണ് കൃഷ്ണന്, അവരുടെ
ആത്മാവ് തന്നെയാണ് 84 ജന്മം അനുഭവിക്കുന്നത്. നിങ്ങളും 84 ജന്മമെടുക്കുന്നു.
എല്ലാവരും ഒരുമിച്ചൊന്നും വരില്ല. ആരാണോ പഠിപ്പില് ആദ്യമാദ്യമാകുന്നത്, അവിടെയും
അവര് ആദ്യം വരും. നമ്പര്വൈസായി വരുമല്ലോ. ഇത് വളരെ വലിയ കാര്യമാണ്. കുറഞ്ഞ
ബുദ്ധിയുള്ളവര്ക്ക് ധാരണ ചെയ്യാന് സാധിക്കില്ല. നമ്പര്വൈസായി പോകുന്നു. നിങ്ങള്
നമ്പര്വൈസായി ട്രാന്സ്ഫറാകുന്നു. എത്ര വലിയ ക്യൂവാണ്, അതില് പുറകില് പോകും.
നമ്പര്വൈസായി അവരവരുടെ സ്ഥാനത്ത് പോയി ഇരിക്കും. എല്ലാവരുടെയും സ്ഥാനം
നിശ്ഛയിക്കപ്പെട്ടതാണ്. ഇത് വളരെ വലിയ അത്ഭുതകരമായ കളിയാണ്. പക്ഷെ ആരും
മനസ്സിലാക്കുന്നില്ല. ഇതിനെയാണ് പറയുന്നത് മുള്ളുകളുടെ കാട്. ഇവിടെ എല്ലാവരും
പരസ്പരം ദുഖം കൊടുത്തുകൊണ്ടിരിക്കുന്നു. അവിടെയാണെങ്കില് സ്വഭാവിക സുഖമാണ്.
ഇവിടെ കൃത്രിമമായ സുഖമാണ്. യഥാര്ത്ഥ സുഖം ഒരു ബാബ തന്നെയാണ് നല്കുന്നത്. ഇവിടെ
കാക്ക കാഷ്ഠത്തിന് സമാനമായ സുഖമാണ്. ദിനം പ്രതി തമോപ്രധാനമാവുകയാണ്. എത്ര
ദുഖമാണ്. പറയുന്നു- ബാബാ മായയുടെ അനേകം കൊടുങ്കാറ്റ് വരുന്നു. മായ ഇളക്കുകയാണ്,
ദുഖത്തിന്റെ ഫീലിംഗ് ഒരുപാട് വരുന്നു. സുഖദാതാവായ ബാബയുടെ കുട്ടിയായിട്ടുപോലും
അഥവാ ദുഖത്തിന്റെ ഫീലിംഗ് വരുന്നുവെങ്കില്ബാബ പറയുന്നു- കുട്ടികളെ, ഇത്
നിങ്ങളുടെ ഏറ്റവും വലിയ കര്മ്മഭോഗാണ്. എപ്പോള് ബാബയെ ലഭിച്ചുവോ എങ്കില്
ദുഖത്തിന്റെ ഫീലിംഗ് വരരുത്. ഏതാണോ പഴയ കര്മ്മഭോഗ് അതിനെ യോഗബലത്തിലൂടെ
ഇല്ലാതാക്കൂ. അഥവാ യോഗബലം ഇല്ലായെങ്കില് ശിക്ഷ അനുഭവിച്ച് അവസാനിപ്പിക്കേണ്ടി
വരും. ശിക്ഷ അനുഭവിച്ച് പദവി നേടുന്നത് ശരിയല്ല. പുരുഷാര്ത്ഥം ചെയ്യണം
അല്ലായെങ്കില് പിന്നെ കോടതിയുണ്ട്. പ്രജയാണെങ്കില് ഒരുപാടുണ്ട്. ഇതാണെങ്കില്
ഡ്രാമയനുസരിച്ച് എല്ലാവരും ഗര്ഭ ജയിലില് ഒരുപാട് ശിക്ഷകളനുഭവിക്കുന്നു. ഒരുപാട്
ആത്മാക്കള് അലയുന്നുമുണ്ട്. ചില-ചില ആത്മാക്കള് വളരെയധികം നഷ്ടമുണ്ടാക്കുന്നു -
ചില സമയത്ത് ചിലരില് അശുദ്ധ ആത്മാവിന്റെ പ്രവേശനം ഉണ്ടാകുമ്പോള് എത്ര അവശത
ഉണ്ടാകുന്നു. പുതിയ ലോകത്തില് ഈ കാര്യങ്ങളൊന്നും ഉണ്ടായിരിക്കില്ല. ഇപ്പോള്
നിങ്ങള് പുരുഷാര്ത്ഥം ചെയ്യുകയാണ് - നമ്മള് പുതിയ ലോകത്തില് പോകും. അവിടെ പോയി
പുതിയ പുതിയ കൊട്ടാരങ്ങള് ഉണ്ടാക്കേണ്ടി വരും. രാജാക്കന്മാരുടെയടുത്ത് ജന്മം
എടുക്കും, എങ്ങനെയാണോ കൃഷ്ണന് ജന്മമെടുക്കുന്നത്. പക്ഷെ ഇത്രയും കൊട്ടാരം
മുതലായവയൊന്നും ആദ്യം തന്നെ ഉണ്ടായിരിക്കില്ല. അതെല്ലാം പിന്നീട് ഉണ്ടാക്കേണ്ടി
വരും. ആരാണോ രചിക്കുന്നത്, അവരുടെയടുത്ത് ജന്മമെടുക്കുന്നു. പാടുന്നുമുണ്ട് -
രാജാക്കന്മാരുടെയടുത്ത് ജന്മമുണ്ടാകുന്നു. എന്താകുമെന്ന് മുന്നോട്ട് പോകുമ്പോള്
കാണും. ഇപ്പോള് ബാബ പറയുകയില്ല. അത് പിന്നെ കൃത്രിമ നാടകമായി മാറും, അതുകൊണ്ട്
ഒന്നും തന്നെ പറയുകയില്ല. ഡ്രാമയില് പറയാനുള്ള പാര്ട്ടില്ല. ബാബ പറയുന്നു ഞാനും
പാര്ട്ട്ധാരിയാണ്. വരാനുള്ള കാര്യം മുന്കൂട്ടി അറിയുമെങ്കില് ഒരുപാട് പറയും.
ബാബ അന്തര്യാമിയാണെങ്കില് ആദ്യം തന്നെ പറയും. ബാബ പറയുന്നു - ഇല്ല, ഡ്രാമയില്
എന്താണോ നടക്കുന്നത്, അതിനെ സാക്ഷിയായി കണ്ട് മുന്നോട്ട് പോകൂ ഒപ്പമൊപ്പം
ഓര്മ്മയുടെ യാത്രയില് ഉന്മത്തനായിരിക്കൂ. ഇതില് തന്നെയാണ് തോല്വിയുണ്ടാകുന്നത്.
ജ്ഞാനം ഒരിക്കലും കുറവ്-കൂടുതലാകുന്നില്ല. ഓര്മ്മയുടെ യാത്രയാണ് ഇടയ്ക്ക് കുറവ്,
ഇടയ്ക്ക് കൂടുതലാകുന്നത്. ജ്ഞാനം എന്താണോ ലഭിച്ചത്, അത് തന്നെയാണ്. ഓര്മ്മയുടെ
യാത്രയില് ഇടയ്ക്ക് ആവേശമുണ്ടാകുന്നു, ഇടയ്ക്ക് അയവാകുന്നു. കീഴോട്ടും
മേലോട്ടുമുള്ള യാത്രയാകുന്നു. ജ്ഞാനത്തില് നിങ്ങള് പടി കയറുന്നില്ല. ജ്ഞാനത്തെ
യാത്രയെന്ന് പറയില്ല. യാത്ര ഓര്മ്മയുടെതാണ്. ബാബ പറയുകയാണ്
ഓര്മ്മയിലിരിക്കുന്നതിലൂടെ നിങ്ങള് സുരക്ഷിതരായിരിക്കും. ദേഹാഭിമാനത്തില്
വരുന്നതിലൂടെ നിങ്ങള് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. വികര്മ്മം
ചെയ്യുന്നു. കാമം മഹാശത്രുവാണ്, അതില് തോറ്റു പോകുന്നു. ക്രോധം മുതലായവയ്ക്ക്
ബാബ ഇത്രയും കാര്യം പറയുന്നില്ല.
ജ്ഞാനത്തിലൂടെ ഒന്നുകില് സെക്കന്റില് ജീവന് മുക്തി അല്ലായെങ്കില് പിന്നെ
പറയുകയാണ് സാഗരത്തെ മഷിയാക്കൂ എങ്കില് പോലും പൂര്ണ്ണമാകില്ല. അല്ലെങ്കില് കേവലം
പറയുന്നു അല്ലാഹുവിനെ ഓര്മ്മിക്കൂ. ഓര്മ്മിക്കുക എന്ന് ആരെയാണ് പറയുന്നത്, ഇത്
അറിയുന്നില്ല. പറയുന്നു കലിയുഗത്തില് നിന്ന് ഞങ്ങളെ സത്യയുഗത്തിലേയ്ക്ക്
കൂട്ടികൊണ്ട് പോകൂ. പഴയ ലോകത്തില് ദുഖമാണ്. കാണുകയാണ് പേമാരിയില് എത്ര
കെട്ടിടങ്ങളാണ് വീണുകൊണ്ടിരിക്കുന്നത്, എത്ര മുങ്ങിപോകുന്നു. പേമാരി മുതലായ ഈ
പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകും. ഇതെല്ലാം പെട്ടെന്ന് ഉണ്ടായികൊണ്ടിരിക്കും.
കുംഭകര്ണ്ണ നിദ്രയില് ഉറങ്ങുകയാണ്. വിനാശത്തിന്റെ സമയത്താണ് ഉണരുന്നതെങ്കില്
പിന്നെ എന്ത് ചെയ്യാന് സാധിക്കും. മരിക്കും. ഭൂമികുലുക്കവും ശക്തമായി ഉണ്ടാകും.
കൊടുങ്കാറ്റ്, പേമാരി മുതലായ എല്ലാം ഉണ്ടാകും. ബോംബും എറിയും. പക്ഷെ ഒപ്പം
ആഭ്യന്തരയുദ്ധവും ഉണ്ടാകും...... രക്തത്തിന്റെ നദിയെന്ന് പാടപ്പെട്ടിട്ടുള്ളതാണ്.
ഇവിടെ ഒരുപാട് മരണവുമുണ്ടാകുന്നു. പരസ്പരം കേസ് കൊടുത്തുകൊണ്ടിരിക്കുന്നു.
അതിനാല് തീര്ച്ചയായും വഴക്കടിക്കും. എല്ലാവരും അനാഥരാണ്, നിങ്ങളാണ് നാഥനായ
ബാബയുടെത്. നിങ്ങള്ക്കൊരു യുദ്ധവും ചെയ്യേണ്ടേതില്ല. ബ്രാഹ്മണനായതിലൂടെ നിങ്ങള്
നാഥന്റെതായി മാറികഴിഞ്ഞു. നാഥനെന്ന് അച്ഛനെ അല്ലെങ്കില് പതിയെയാണ് പറയുന്നത്.
ശിവബാബയാണെങ്കില് പതിമാരുടെയും പതിയാണ്. എന്ഗേജ്മെന്റ് കഴിഞ്ഞാല് പിന്നെ പറയും
നമ്മള് അങ്ങനെയുള്ള പതിയെ എപ്പോള് കാണും. ആത്മാക്കള് പറയുന്നു - ശിവബാബാ,
അങ്ങുമായി ഞങ്ങളുടെ എന്ഗേജമെന്റ് കഴിഞ്ഞിരിക്കുന്നു. ഇപ്പോള് അങ്ങയെ ഞങ്ങളെങ്ങനെ
കാണും? ചിലരാണെങ്കില് സത്യമെഴുതുന്നു, ചിലരാണെങ്കില് വളരെയധികം മറച്ചു
വെയ്ക്കുന്നു. സത്യമായി എഴുതുന്നില്ല ബാബാ ഞങ്ങളില് നിന്ന് ഈ തെറ്റുണ്ടായി
ക്ഷമിച്ചാലും. അഥവാ ആരെങ്കിലും വികാരത്തില് വീണു എങ്കില് ബുദ്ധിയില് ധാരണ
ഉണ്ടാവാന് സാധിക്കില്ല. ബാബ പറയുന്നു നിങ്ങള് അങ്ങനെയുള്ള കടുത്ത തെറ്റ്
ചെയ്തുവെങ്കില് തവിടുപൊടിയാകും. നിങ്ങളെ ഞാന് വെളുത്തവരാക്കി മാറ്റാന്
വന്നിരിക്കുകയാണ്, പിന്നെ നിങ്ങളെങ്ങനെ കറുത്ത മുഖമാക്കും. വേണമെങ്കില്
സ്വര്ഗ്ഗത്തില് വരും, ഒരു വിലയുമില്ലാത്ത പദവി നേടും. രാജധാനി സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണല്ലോ. ചിലരാണെങ്കില് തോല്വി അനുഭവിച്ച് ജന്മ-ജന്മാന്തരം
പദ ഭ്രഷ്ടരായി മാറുന്നു. പറയും ബാബയില് നിന്നും നിങ്ങള് ഈ പദവി നേടാന് വന്നതാണ്,
ബാബ ഇത്രയും ഉയര്ന്നതാക്കി മാറ്റും, നമ്മള് കുട്ടികള് പിന്നെ പ്രജയാവില്ല.
അച്ഛന് ഗദ്ദിയിലും മക്കള് ദാസ-ദാസിയും, എത്ര ലജ്ജാകരമായ കാര്യമാണ്. പിന്നീട്
നിങ്ങള്ക്കെല്ലാ സാക്ഷാത്ക്കാരവും ഉണ്ടാകും. പിന്നീട് വളരെയധികം പശ്ചാത്തപിക്കും.
അനാവശ്യമായി അങ്ങനെ ചെയ്തു. സന്യാസിയും ബ്രഹ്മചര്യത്തിലിരിക്കുന്നു, അതിനാല്
എല്ലാ വികാരികളും അവരുടെ മുന്നില് തല കുനിക്കുന്നു. പവിത്രതയുടെ അംഗീകാരമാണ്.
ചിലരുടെ ഭാഗ്യത്തിലില്ലായെങ്കില് ബാബ വന്ന് പഠിപ്പിക്കുന്നു എന്നിട്ടും തെറ്റ്
ചെയ്തുകൊണ്ടിരിക്കുന്നു. ഓര്മ്മിക്കുന്നേയില്ല. വളരെയധികം വികര്മ്മം ചെയ്യുന്നു.
നിങ്ങള് കുട്ടികളില് ഇപ്പോള് ബൃഹസ്പതിയുടെ ദശയാണ്. അതിലും ഉയര്ന്ന ദശ
വേറെയുണ്ടാവില്ല. ദശകള് നിങ്ങള് കുട്ടികളില് ചക്രം കറക്കികൊണ്ടിരിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
ഡ്രാമയിലെ ഓരോ രംഗത്തെയും സാക്ഷിയായി കാണണം, ഒരു ബാബയുടെ ഓര്മ്മയില്
ഉന്മത്തമായിരിക്കണം. ഓര്മ്മയുടെ യാത്രയില് ഒരിക്കലും ഉത്സാഹം കുറയരുത്.
2. പഠിപ്പില് ഒരിക്കലും
ഉപേക്ഷ കാണിക്കരുത്, തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി തീര്ച്ചയായും
പവിത്രമായി മാറണം. തോല്വി അനുഭവിച്ച് ജന്മ - ജന്മാന്തരത്തേയ്ക്കുള്ള പദവി
നഷ്ടമാക്കരുത്.
വരദാനം :-
സത്യമായ
സേവനത്തിലൂടെ, അനശ്വരവും അലൗകികവുമായി സന്തോഷത്തിന്റെ സാഗരത്തില് അലയടിക്കുന്ന
സൗഭാഗ്യശാലി ആത്മാവായി ഭവിക്കട്ടെ.
ഏതൊരു കുട്ടികളാണോ
സേവനത്തില് ബാപ്ദാദയുടെയും നിമിത്ത ആത്മാക്കളുടെയും സ്നേഹത്തിന്റെ
അനുഗ്രഹത്തിന്റെ പ്രാപ്തി ചെയ്യുന്നുവോ അവരുടെ ഉള്ളില് അലൗകിക ആത്മീയ സന്തോഷം
അനുഭവപ്പെടുന്നു. അവര് സേവനങ്ങളിലൂടെ ആന്തരീക സന്തോഷത്തിലും ആത്മീയ സുഖത്തിലും
പരിധിയില്ലാത്ത പ്രാപ്തികളുടെയും അനുഭവം ചെയ്തുകൊണ്ട് സദാ സന്തോഷത്തിന്റെ
സാഗരത്തില് അലയടിച്ചു കൊണ്ടിരിക്കുന്നു. സത്യമായ സേവ സര്വ്വരുടെയും
സ്നേഹത്തിന്റെയും അവിനാശിയായ ബഹുമാനവും സന്തോഷവും പ്രാപ്തമാകുന്നു അതിലൂടെ
സൗഭാഗ്യ ശാലി ശ്രേഷ്ഠ ഭാഗ്യവാനായി അനുഭവം ചെയ്യുന്നു. ആരാണോ സദാ സന്തോഷത്തില്
അവര് തന്നെയാണ് സൗഭാഗ്യ ശാലിയായി മാറുന്നത്.
സ്ലോഗന് :-
സദാ
ഹര്ഷിതരും ആകര്ഷണമൂര്ത്തി ആകുവാന് വേണ്ടി സന്തുഷ്ട മണിയായി മാറു.
അവ്യക്ത സൂചന: സഹജയോഗിയായി
മാറുന്നതിനു വേണ്ടി പരമാത്മ സ്നേഹത്തിന്റെ അനുഭവിയായി മാറു.
കര്മ്മത്തിലും വാക്കിലും
സംബന്ധ സമ്പര്ക്കത്തിലും സ്നേഹത്തിലും സ്മൃതി അല്ലെങ്കില് സ്ഥിതിയില് ലൗ ലീനമായി
ഇരിക്കുക എത്രത്തോളം സ്നേഹിയായി ഇരിക്കുന്നുവോ അവര്ക്ക് അത്രതന്നെ ലൗലിനമായി
ഇരിക്കുവാന് സാധിക്കും. മനുഷ്യാത്മാക്കള് സ്നേഹത്തില് ലയിക്കുന്ന ഈ ഘട്ടത്തെ
ലയിക്കുന്ന അവസ്ഥ എന്നാണ് വിളിച്ചിരിക്കുന്നത്. അവര് ബാബയോടുള്ള സ്നേഹം
അവസാനിപ്പിച്ച് 'ലയിച്ചു' എന്ന വാക്ക് മാത്രമേ ഗ്രഹിച്ചിട്ടുള്ളൂ. നിങ്ങള്
കുട്ടികള് ബാബയുടെ സ്നേഹത്തില് ലേയിച്ചാല്, മറ്റു ആത്മാക്കളും സഹജമായി
നിങ്ങള്ക്കു സമാനമായും ബാബാക്ക് സമാനമായും മാറുവാന് സാധിക്കും.