''ഇപ്പോൾ നിർവിഘ്നരും
എവർറെഡിയുമായി 108ന്റെ മാല തയ്യാറാക്കൂ, ബ്രഹ്മാ ബാബയ്ക്ക് സമാനം സമ്പന്നവും
സമ്പൂർണ്ണവുമായി മാറൂ''
ഇന്ന് സർവ്വശക്തിവാനായ
ബാബ തന്റെ മാസ്റ്റർ സർവ്വശക്തിവാന്മാരായ കുട്ടികൾക്ക് സർവ്വ ശക്തികളുടെയും
ഖജനാവ് നൽകാൻ വന്നിരിക്കുകയാണ്. സർവ്വ ശക്തികളുടെയും ഖജനാവ് എത്ര എളുപ്പത്തിലാണ്
ലഭിക്കുന്നത്! ഒരു സെക്കൻഡിൽ 'എന്റെ ബാബ' എന്ന് അറിഞ്ഞു, ബാബ പറഞ്ഞു എന്റെ
കുട്ടികളേ, ഇത്രമാത്രം കൊണ്ട് ഖജനാവുകളുടെ അവകാശികളായി മാറി. അപ്പോൾ ഓരോ
കുട്ടിയുടെയും പക്കൽ സർവ്വ ഖജനാവുകളും സദാ കൂടെയുണ്ടല്ലോ! ബാബയുടെ ഖജനാവ്
എന്താണോ അത് എന്റെ ഖജനാവാണ് എന്ന ലഹരിയുണ്ട്. ഇപ്പോൾ പരിശോധിക്കൂ, ബാബ എല്ലാ
കുട്ടികൾക്കും സർവ്വ ഖജനാവുകളും നൽകിയിട്ടുണ്ട്, ഒന്ന് പോലും കുറച്ചില്ല. എന്നാൽ
ആ സർവ്വ ഖജനാവുകളും ഓരോരുത്തരുടെയും പക്കൽ സദാ കൂടെയുണ്ടോ, ചില ഖജനാവുകൾ ഉണ്ട്,
ഖജനാവ് ചിലതൊക്കെ കുറവുണ്ടോ? ബാപ്ദാദാ നൽകിയിട്ടുണ്ട്, ഓരോരുത്തരുടെയും പക്കൽ
സർവ്വ ഖജനാവുകളും സദാ ഉണ്ട്, സർവ്വ ഖജനാവുകളും സമയത്ത് കാര്യത്തിൽ
ഉപയോഗിക്കാറുണ്ടോ? അവകാശിയായി ഓർഡർ ചെയ്താൽ സമയത്ത് ഖജനാവ് അനുഭവത്തിൽ
വരുന്നുണ്ടോ? ബാപ്ദാദാ നാലുഭാഗത്തുമുള്ള കുട്ടികളുടെ സേവനത്തിന്റെ ഉന്മേഷം
കാണുകയും കേൾക്കുകയും ചെയ്തു. നാലുഭാഗത്തും നല്ല ഉന്മേഷത്തോടും ഉത്സാഹത്തോടും
കൂടി ഈ 75ാം വാർഷിക ജയന്തി ആഘോഷിക്കുകയാണ്. 'ഇതാ മാറ്റം സംഭവിച്ചു കഴിഞ്ഞു'
എന്ന് ചാലഞ്ച് ചെയ്യുകയാണ്. വളരെ നല്ല രീതിയിലാണ് ചാലഞ്ച് ചെയ്യുന്നത്. ബാപ്ദാദാ
കുട്ടികളുടെ ഉന്മേഷവും ഉത്സാഹവും കണ്ട് സന്തോഷിക്കുന്നു, എന്താണ് പാട്ട്
പാടുന്നത്? വാഹ് കുട്ടികളേ വാഹ്! അതോടൊപ്പം കുട്ടികൾ വളരെ നല്ല രീതിയിൽ
ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി ചാലഞ്ച് ചെയ്യുന്നുണ്ടെങ്കിലും, കുട്ടികളുടെ
സ്വയത്തിലുള്ള സർവ്വ ധാരണകളുടെയും സഫലത സ്വരൂപവും ബാപ്ദാദാ കണ്ടു.
നിങ്ങളെല്ലാവരും സ്വന്തം സമ്പന്നതയുടെയും വിജയത്തിന്റെയും സ്വരൂപത്തെ
അറിയുന്നുണ്ടല്ലോ, കാരണം നിമിത്തമായി മാറിയ എല്ലാ കുട്ടികളും സദാ സമ്പന്നരും
സഫലത മൂർത്തികളുമായി മാറിയോ അതോ ആകേണ്ടതുണ്ടോ? കാരണം സുഖമയമായ ലോകത്തിന്റെ ആധാര
സ്വരൂപം നിങ്ങൾ കുട്ടികളാണ്. അതിനാൽ ബാപ്ദാദാ എല്ലാ കുട്ടികളുടെയും റിസൾട്ട്
കണ്ടു. നിങ്ങൾ ആധാരമൂർത്തികളാണ് കുറച്ചു കുട്ടികൾ മാത്രമല്ല, സർവ്വ
കുട്ടികളുടെയും ചാലഞ്ചാണ് ഞങ്ങൾ സുഖമയമായ ലോകം കൊണ്ടുവരുന്നതിന് നിമിത്തമാണ്.
അതിനാൽ ബാപ്ദാദാ എല്ലാ
കുട്ടികളോടും ചോദിക്കുന്നു: സുഖമയമായ ലോകം കൊണ്ടുവരാൻ നിമിത്തമായി മാറിയ
കുട്ടികൾ സമ്പൂർണ്ണ സമ്പന്ന ആധാരമൂർത്തികളായി മാറിയോ? ബാപ്ദാദായ്ക്ക് കുട്ടികളെ
പ്രതിയുള്ള ആഗ്രഹമാണ് ഓരോ കുട്ടിയും സഫലത മൂർത്തിയാകണം. കാരണം നിങ്ങൾ ബാബയുടെ
കൂട്ടാളികളായി സങ്കല്പമെടുക്കുകയും വളരെ സന്തോഷത്തോടെ ചാലഞ്ച് ചെയ്യുകയും ചെയ്തു,
'മാറ്റം സംഭവിച്ചു കഴിഞ്ഞു' എന്ന്. അതിനാൽ സ്വയം ചോദിക്കൂ, വിശ്വപരിവർത്തനത്തിന്
നിമിത്തമായ കുട്ടികൾ സ്വയം സമ്പന്നരും സമ്പൂർണ്ണരുമായി ഏതുവരെയായി? കാരണം രാജ്യം
സ്ഥാപിക്കപ്പെടണമെങ്കിൽ, അതിനാൽ ആദ്യം രാജ്യത്തിന് നിമിത്തമായ ആത്മാക്കൾ
നിമിത്തമാകും, അതിനുശേഷമേ മറ്റുള്ളവർക്ക് നിമിത്തമാകാൻ സാധിക്കൂ. അതിനാൽ
സമ്പൂർണ്ണമാകുന്നതിൽ ഇനി ചില മാർജിനുകൾ ബാക്കിയുണ്ടെന്ന് ബാപ്ദാദാ കണ്ടു. സേവനം
ചെയ്തു, എന്നാൽ സേവനത്തിന്റെ റിസൾട്ടിൽ നിങ്ങളുടെ കൂട്ടാളികളായി എത്രപേർ മാറി?
കേൾക്കുന്നവർ എത്രത്തോളം അടുത്ത് വരുന്നുണ്ടെന്ന് കണക്കെടുക്കൂ. ബാപ്ദാദയ്ക്ക്
കുട്ടികളുടെ ധൈര്യത്തിൽ സന്തോഷമുണ്ട്, എന്നാൽ ഇപ്പോൾ സേവനത്തിന്റെ റിസൾട്ടിൽ
ഇനിയും തീവ്രത കൊണ്ടുവരേണ്ടതുണ്ട്. എല്ലാ സമയത്തും ആത്മാക്കളെ അത്രയും അടുത്ത
ബന്ധത്തിലേക്ക് കൊണ്ടുവരൂ. വളരെ സന്തോഷവാന്മാരാണ്, ബ്രഹ്മാകുമാരിമാരുടെ
കർത്തവ്യത്തെ മനസ്സിലാക്കുന്നതിൽ വളരെ അടുത്ത് വന്നിട്ടുണ്ട്. എന്നാൽ ബാപ്ദാദാ
മുൻപും പറഞ്ഞിട്ടുണ്ട്, ആത്മാക്കൾക്ക് ബാബയിലൂടെയാണ് അവകാശം ലഭിക്കേണ്ടത്, അതിനാൽ
ബാബയെ അറിയണം, സമയത്തെ അറിയണം, സ്വമാനത്തെ അറിയണം, എങ്കിൽ മാത്രമേ സമ്പത്തിന്
അർഹരാകൂ. ഇപ്പോൾ ബാബ വന്നിരിക്കുന്നു, ബാബ സമ്പത്ത് നൽകുന്നു എന്ന് ബുദ്ധിയിൽ
വരുമ്പോഴാണ് സമ്പത്ത് സ്വീകരിച്ച് രാജ്യത്തിന് അവകാശികളാകുന്നത്. 'ഞങ്ങളുടെ ബാബ
വന്നിരിക്കുന്നു' എന്ന് നിങ്ങൾ പാടുന്ന പാട്ടിന്റെ ശബ്ദം നാലുപാടും
വ്യാപിക്കട്ടെ. ഇപ്പോൾ ബാപ്ദാദായ്ക്ക് ഈ റിസൾട്ട് കാണണം. പരിവർത്തനം
സംഭവിച്ചിട്ടുണ്ട്, സേവനത്തിന്റെ ലാഭമുണ്ടായിട്ടുണ്ട്, അധ്വാനത്തിന്റെ ഫലം
ലഭിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ ബാബയുടെ അടുക്കൽ എത്തിയിട്ടില്ല, ഇതിനായി
എന്തെങ്കിലും പ്ലാൻ ഉണ്ടാക്കൂ. ബാബയുടെ പ്രത്യക്ഷത എങ്ങനെ സംഭവിക്കും? രാജധാനിയിൽ
ഭരണം നടത്തുന്നവരും നിർവിഘ്നരായി മാറിയോ? ഇനി ഡ്രാമ പരിവർത്തനത്തിന്റെ ബട്ടൺ
അമർത്തട്ടെ, എവർറെഡിയാണോ? എവർറെഡിയാണോ? ബട്ടൺ അമർത്തട്ടെയോ? എന്താണ് കരുതുന്നത്,
ബട്ടൺ അമർത്തട്ടെയോ? എവർറെഡിയാണോ? കാരണം എല്ലാവരും തയ്യാറാകേണ്ടതുണ്ട്
രാജ്യാവകാശികളും റോയൽ ഫാമിലിയും റോയൽ പ്രജകളും; സാധാരണ പ്രജകളുടെ കാര്യം വലിയ
കാര്യമല്ല. അതിനാൽ ബാപ്ദാദാ ഇന്ന് കുട്ടികളോട് റിസൾട്ട് ചോദിക്കുകയാണ്. എന്താണ്
കരുതുന്നത്? ബാപ്ദാദായ്ക്ക് ബട്ടൺ അമർത്താൻ സമയം ആവശ്യമില്ല. അപ്പോൾ ആദ്യത്തെ
വരി എന്താണ് കരുതുന്നത്? ശക്തികൾ എന്താണ് കരുതുന്നത്? പാണ്ഡവർ എന്താണ്
കരുതുന്നത്? മറുപടി തരൂ. അതെ, പാണ്ഡവർ മറുപടി തരൂ. അമർത്തട്ടെയോ ബട്ടൺ?
എവർറെഡിയാണോ? (ബാബ അങ്ങാണ് യജമാനൻ, അങ്ങേക്ക് അമർത്തണം എന്ന് സങ്കല്പം വന്നാൽ
അമർത്തിയാലും) ബാപ്ദാദാ കുട്ടികളോട് ചോദിക്കുകയാണ്, എന്തുകൊണ്ട്? കാരണം
ബാബയ്ക്ക് രാജ്യത്തിലേക്ക് വരേണ്ടതില്ലല്ലോ. ബ്രഹ്മാ ബാബയ്ക്കാണ് വരേണ്ടത്. (ഇവിടെ
ബാപ്ദാദായുമായുള്ള കൂടിക്കാഴ്ച തുടരാൻ കഴിയുന്നത് വളരെ നല്ലതായി തോന്നുന്നു) ഈ
കാര്യം നല്ലതാണ്, എന്നാൽ ബാബയ്ക്ക് തുല്യമായി മാറി ബാബയോടൊപ്പം ജീവിതം
അനുഭവിക്കുക എന്നതും ആവശ്യമാണല്ലോ. അതുണ്ടോ? തയ്യാറാണോ? നിങ്ങൾ മാത്രമല്ല,
രാജധാനി വേണം. നിങ്ങൾ ആരെയാണ് ഭരിക്കുന്നത്? രാജധാനി വേണ്ടേ! (എല്ലാവരും
കൂട്ടാളികളാണ്) എല്ലാവരും തയ്യാറാണോ? (മുഴുവനായും തയ്യാറാണ്) സമ്പന്നമാകുന്നതിൽ
തയ്യാറാണോ? ശരി, എല്ലാവരും ചിന്തിക്കുകയാണ്, സാരമില്ല.
ഇതുവരെ റെഡിയാണ്, എവർറെഡി
ആകേണ്ടതുണ്ട് എന്ന് ബാപ്ദാദായ്ക്ക് അറിയാം. ബാപ്ദാദാ പറഞ്ഞ രണ്ട് കാര്യങ്ങൾ:
സെക്കൻഡിൽ ഫുൾസ്റ്റോപ്പ് ഇടുന്ന കുട്ടികളെയാണ് ആവശ്യം. വ്യർത്ഥ സങ്കല്പങ്ങളുടെ
പേരും അടയാളവും ഉണ്ടാകരുത്. ആർക്കൊക്കെ സന്ദേശം നൽകുന്നുവോ, അവർ ആ സന്ദേശം
കേട്ട് പരിവർത്തനം ചെയ്യാനുള്ള ഉന്മേഷത്തിലും ഉത്സാഹത്തിലും വരണം. ഇപ്പോൾ
ബാപ്ദാദായ്ക്ക് ഈ റിസൾട്ടാണ് വേണ്ടത്. ഇതിനായി ബാപ്ദാദാ കുട്ടികൾക്ക് നിർദ്ദേശം
നൽകുന്നു, ആജ്ഞയും തരുന്നു, നിങ്ങൾ സേവനം ചെയ്യുന്നുണ്ട്, എന്നാൽ ആരുടെയൊക്കെ
സേവനമാണോ ചെയ്യുന്നത്, ഒരേ സമയത്ത് മൂന്ന് രൂപത്തിലും മൂന്ന് രീതിയിലും സേവനം
ചെയ്യൂ.
മൂന്ന് രൂപങ്ങൾ: നോളജ്ഫുൾ,
പവർഫുൾ, ലവ്ഫുൾ. ഈ മൂന്ന് രൂപങ്ങളിലും സേവനം ചെയ്യൂ, മൂന്ന് രീതിയിലും സേവനം
ചെയ്യൂ. ആ മൂന്ന് രീതികളാണ് മനസ്സുകൊണ്ട്, വാക്കുകൊണ്ട്, കർമ്മംകൊണ്ട് ഒരേ
സമയത്ത് ചെയ്യുക. വെറും വാക്കുകൊണ്ടുമാത്രം സേവനം ചെയ്യരുത്, മറിച്ച്
വാക്കിനോടൊപ്പം മനസാ സേവനവും കൂടെയുണ്ടാകണം. ശക്തിശാലിയായ മനസ്സായിരിക്കണം.
അതിനാൽ ഇപ്പോൾ ആവശ്യം ഒരേ സമയത്ത് മനസ്സ് ശക്തിയുള്ളതായിരിക്കണം, അതിലൂടെ
ആത്മാക്കളുടെ മനസ്സും പരിവർത്തനപ്പെടും. വാക്കിലൂടെ മുഴുവൻ ജ്ഞാനവും വ്യക്തമാകണം,
കർമ്മത്തിലൂടെയുള്ള സേവനത്താൽ ആ ആത്മാക്കൾക്ക് ഞങ്ങൾ സത്യമായും ഞങ്ങളുടെ
കുടുംബത്തിലാണ് എത്തിച്ചേർന്നതെന്ന അനുഭവം ഉണ്ടാകണം. കുടുംബത്തിന്റെ അനുഭവം
ഉണ്ടാകുന്നതിലൂടെ അടുത്ത കൂട്ടാളികളായി മാറും. അതിനാൽ ബാപ്ദാദായ്ക്ക് ഇപ്പോൾ ഒരേ
സമയത്ത് മൂന്ന് രൂപത്തിലുള്ള സേവനവും ഒരുമിച്ച് വേണം. സാധിക്കുമോ? സാധിക്കുമോ?
കൈ ഉയർത്തൂ, സാധിക്കുമോ?
ഇപ്പോൾ ബാപ്ദാദാ റിസൾട്ടിൽ
കണ്ടത്, വാക്കിലൂടെ നോളജ്ഫുൾ ആകുന്നുണ്ട്, എന്നാൽ കുടുംബത്തിലെ
കൂട്ടാളികളാകുന്നതിൽ സമയമെടുക്കുന്നുണ്ട്. അതിനാൽ സമയത്തിന്റെ ചാലഞ്ചിനൊപ്പം
ഇപ്പോൾ സേവനത്തിൽ ഇത്തരത്തിലുള്ള സേവനം ചെയ്യൂ, ഒരേ സമയത്ത് മൂന്ന്
സേവനങ്ങളിലൂടെയും പ്രാപ്തിയുടെ അനുഭവം ഉണ്ടാകണം. അപ്പോൾ എല്ലാവരും മിലനത്തിനായി
ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി എത്തിച്ചേർന്നിട്ടുണ്ട്, ബാപ്ദാദാ കുട്ടികളുടെ
ഉന്മേഷം കണ്ട് സന്തോഷിക്കുന്നു. ഇപ്പോൾ സമ്പന്നവും സമ്പൂർണ്ണരുമാകുന്നതിൽ
ശ്രദ്ധ നൽകണം. കാരണം കുറഞ്ഞത് 108ന്റെ മാലയെങ്കിലും തയ്യാറാക്കാൻ സാധിക്കണം.
സാധിക്കുമോ? 108ന്റെ മാല തയ്യാറാണോ? തയ്യാറാണോ? കാരണം രാജധാനിയിൽ ഭരണാധികാരികൾ
അവരായിരിക്കുമല്ലോ. അപ്പോൾ 108 രത്നങ്ങളുടെ ലിസ്റ്റ് ഇപ്പോൾ എടുക്കാൻ സാധിക്കുമോ?
'ശരി' എന്ന് പറയുന്നില്ലലോ? 108 ഭരണാധികാരികൾ, പിന്നെ 16 ആയിരത്തി 108
ഭരണാധികാരികളുടെ കൂട്ടാളികൾ. അതിനുശേഷമാണ് നമ്പർവാർ.
അതിനാൽ ബാപ്ദാദാ ഇപ്പോൾ
സമയത്തിന്റെ അളവുകോലനുസരിച്ച്, സമയത്തെ സമീപത്ത് കൊണ്ടുവരുന്ന കുട്ടികളിൽ നിന്ന്
ആഗ്രഹിക്കുന്നത് 108ന്റെ മാല എവർറെഡിയാകണം, ബാബയ്ക്ക് തുല്യമാകണം എന്നാണ്. അപ്പോൾ
ആദ്യത്തെ വരിക്ക് 108 പേരുകൾ എടുക്കാൻ സാധിക്കുമോ? 'ഉവ്വ്' എന്നോ 'ഇല്ല' എന്നോ
പറയൂ! സാകാരത്തിൽ ബ്രഹ്മാ ബാബ ഉണ്ടായിരുന്നപ്പോൾ പല തവണ ട്രയൽ ചെയ്തു, എന്നാൽ
ഫൈനൽ ആയില്ല, എന്നാൽ ഇപ്പോൾ 75 വർഷം പൂർത്തിയാവുകയാണ്, അതിനാൽ ഈ 75ാം വാർഷിക
ജൂബിലിയിൽ എന്തെങ്കിലും പുതുമ ചെയ്യുമല്ലോ! അപ്പോൾ പുതുമ ഇതായിരിക്കട്ടെ,
ഓരോരുത്തരും സ്വയം 108ന്റെ മാലയിലെ മണികളായി മാറണം. എണ്ണത്തിൽ വരണം, 'അതെ,
108ന്റെ മാല തയ്യാറായി' എന്ന് പറയണം. കാരണം ആദ്യം ഭരണാധികാരികളാകുമ്പോഴല്ലേ
പിന്നീട് രാജ്യത്തിന്റെ സമ്പർക്കത്തിൽ വരുന്നവരാകാൻ സാധിക്കൂ. അവർക്കും സ്ഥലം
വേണ്ടേ! അതിനാൽ ബാപ്ദാദാ പറയുന്നതിന്റെ സാരം ഇതാണ്: ഇപ്പോൾ ഓരോരുത്തരും സ്വന്തം
തീവ്ര പുരുഷാർത്ഥം ചെയ്യുകയും, 'എനിക്ക് ബാബയ്ക്ക് തുല്യമായി മാറുക തന്നെ വേണം'
എന്ന് ദൃഢസങ്കല്പം എടുക്കുകയും വേണം. കാരണം പെട്ടെന്ന് പരിവർത്തനം
സംഭവിക്കുമെന്ന് ബാപ്ദാദാ പറഞ്ഞിട്ടുണ്ട്. അതിനുമുമ്പ് കുറഞ്ഞത് സേവനത്തിന്
നിമിത്തമായിട്ടുള്ള സോൺ ഹെഡുകളും സെന്റർ ഇൻചാർജുമാരും അവരുടെ അടുത്ത
കൂട്ടാളികളായ പാണ്ഡവരും അവർ സെന്റർ ഹെഡ് ആകുന്നില്ലെങ്കിലും ഏതെങ്കിലും വിശേഷ
കാര്യങ്ങൾക്ക് നിമിത്തമായവരാണ്, അവരെ എല്ലാവരും വിശേഷ ആത്മാക്കളായി കാണുന്നു, ആ
പാണ്ഡവരും ഇപ്പോൾ തീവ്ര പുരുഷാർത്ഥം ചെയ്ത് സ്വയം പരിവർത്തനത്തിന്റെ തിളക്കം
പുറത്ത് സ്റ്റേജിൽ കൊണ്ടുവരണം. ഇതിനായി എവർറെഡിയാണോ? ഈ കാര്യം
ചെയ്യേണ്ടതുതന്നെയാണ്, സ്വയം ബാബയ്ക്ക് സമാനം, ബ്രഹ്മാ ബാബയ്ക്ക് തുല്യം ഫോളോ
ഫാദർ ചെയ്യേണ്ടതുതന്നെയാണ് എന്ന് കരുതുന്നവർ കൈ ഉയർത്തൂ. കൈ വളരെ നന്നായി
ഉയർത്തി സന്തോഷിപ്പിക്കുന്നുണ്ട്. വളരെ നന്നായി ചെയ്യുന്നു. എന്നാൽ കൈ
ഉയർത്തുന്നതിനോടൊപ്പം ദൃഢസങ്കല്പവും എടുക്കൂ. ദൃഢതയുടെ ശക്തി വളരെ സഹായം നൽകും.
ബാപ്ദാദാ സന്തോഷവാനാണ്,
കൈ ഉയർത്തുന്നതിൽ എല്ലാവരും മിടുക്കരാണ്, എന്നാൽ ഇപ്പോൾ ദൃഢതയെ പ്രാക്ടിക്കലിൽ
കൊണ്ടുവരൂ. മിടുക്കരായ കുട്ടികളല്ലേ, ദൃഢത കാണിക്കുന്നുണ്ടെങ്കിലും പിന്നീട്
ദൃഢത വ്യത്യസ്ത രൂപങ്ങളിലേക്ക് മാറുന്നു 'ഇങ്ങനെയായിപ്പോയി, അങ്ങനെയായിപ്പോയി,
ഇതുണ്ടായിരുന്നില്ലെങ്കിൽ അതുണ്ടാകില്ലായിരുന്നു'. ഈ ഒഴികഴിവുകളിൽ വളരെ
മിടുക്കരാണ്.
അപ്പോൾ ഇപ്പോൾ ബാപ്ദാദാ
എന്താണ് ആഗ്രഹിക്കുന്നത്? ഇപ്പോൾ ഓരോരുത്തരും ബാബയ്ക്ക് സമാനരാകണം. മനസ്സ്,
വാക്ക്, കർമ്മം, ബന്ധം, സമ്പർക്കം എന്നിവയിൽ നിങ്ങളെ ആര് കണ്ടാലും, ആര്
കണ്ടുമുട്ടിയാലും അവർ പറയണം 'വാഹ് പരിവർത്തനം വാഹ്'! എന്ന്. ബാപ്ദാദായ്ക്കും
വളരെ നല്ലതായി തോന്നുന്നു, നിമിത്തമായി മാറിയ കുട്ടികളെ കാണുമ്പോൾ സന്തോഷമുണ്ട്,
കണ്ടുമുട്ടുമ്പോഴും വളരെ സന്തോഷമുണ്ട്. അപ്പോൾ ഇന്ന് എന്ത് സങ്കല്പമാണ് എടുത്തത്?
ആകുക തന്നെ വേണം. ബ്രഹ്മാ ബാബയ്ക്ക് സമാനമായി മാറുക തന്നെ വേണം. 'ആകണം' എന്നല്ല,
'മാറുക തന്നെ വേണം'. ഏത് കാര്യങ്ങൾ വന്നാലും കാര്യങ്ങൾക്ക് പകരം ബാബയെ മുന്നിൽ
വെക്കൂ. അതിനാൽ ദൂരെയിരിക്കുന്ന കുട്ടികളെയും അടുത്ത് മുന്നിലിരിക്കുന്ന
കുട്ടികളെയും ബാപ്ദാദാ കണ്ട് സന്തോഷിക്കുകയാണ്. എല്ലാ കുട്ടികളും പ്ലാൻ വളരെ
നന്നായി ഉണ്ടാക്കുന്നുണ്ട്, അമൃതവേളയിൽ എല്ലാവരും വളരെ മധുരമുള്ള കാര്യങ്ങൾ
സംസാരിക്കുന്നു. ഭൂരിഭാഗം പേരും അത്രയും മധുരമായി സംസാരിക്കുന്നു, അത് കേട്ട്
ബാബയും അർപ്പണമാകുന്നു. എന്നാൽ അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ?
കർമ്മരംഗത്ത് വരുമ്പോൾ, ബന്ധങ്ങളിൽ വരുമ്പോൾ, സേവനത്തിൽ വരുമ്പോൾ, കാര്യങ്ങൾ
വരുമ്പോൾ അല്പം മാറ്റം വരുന്നു. അമൃതവേളയിലെ ഉന്മേഷവും ഉത്സാഹവും കർമ്മം
ചെയ്യുമ്പോഴും ബന്ധങ്ങളിൽ വരുമ്പോഴും അല്പം മാറിപ്പോകുന്നു.
ഇപ്പോൾ ബാപ്ദാദാ ഒരു
കാര്യം നൽകുകയാണ്, ചെയ്യാൻ തയ്യാറാണോ? തലയാട്ടു. കൈ ഉയർത്തൂ. ബാപ്ദാദായുടെ
സങ്കല്പമിതാണ്: ഒരു മാസത്തേക്ക് ദൃഢസങ്കല്പത്തിന്റെ ആധാരത്തിൽ സ്വയം ബാബയ്ക്ക്
തുല്യമായ സ്ഥിതിയിൽ സ്ഥിതി ചെയ്യാൻ സാധിക്കുമോ? ഒരു മാസം, സാധിക്കുമോ അതോ
കൂടുതലാണോ? ഒരു മാസം ദൃഢതയോടെ, ദൃഢതയെ കൂട്ടാളിയാക്കി ബാബയെ സദാ മുന്നിൽ
നിർത്തുക, ബ്രഹ്മാ ബാബയെ കണ്ണുകളിൽ വയ്ക്കുക, ബ്രഹ്മാ ബാബ എന്താണോ ചെയ്തത്,
മനസ്സുകൊണ്ടും വാക്കുകൊണ്ടും കർമ്മംകൊണ്ടും അതുതന്നെ ചെയ്യുക. ആരെങ്കിലും
പ്രാക്ടിക്കലിൽ കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അറിവുണ്ടല്ലോ! ഏത് കർമ്മം
ചെയ്യുന്നതിനു മുമ്പും പരിശോധിച്ച് നോക്കൂ ബ്രഹ്മാ ബാബയുടെ സങ്കല്പം ഇതായിരുന്നോ,
വാക്ക് ഇതായിരുന്നോ, കർമ്മം ഇതായിരുന്നോ, സംബന്ധവും സമ്പർക്കവും ഇതായിരുന്നോ.
ആദ്യം ചിന്തിക്കൂ, അതിനുശേഷം ചെയ്യൂ. സാധിക്കുമോ? ഇതിൽ കൈ ഉയർത്തൂ.
സാധിക്കുമെങ്കിൽ കൈ ഉയരത്തിൽ ഉയർത്തൂ. അമ്മമാർ ഇവിടെ വ്യായാമം ചെയ്യാറുണ്ടല്ലോ,
അതിനാൽ കൈ ഉയരത്തിൽ ഉയർത്തൂ. മുന്നിലിരിക്കുന്നവരും ഉയർത്തുമല്ലോ? മധുബനിലുള്ള
എല്ലാവരും ഇതിൽ നമ്പർ വൺ ആകണം. മുന്നിൽ മധുബനിലുള്ളവരാണല്ലോ ഇരിക്കുന്നത്.
മധുബനിൽ ശാന്തിവൻ മാത്രമല്ല, ആരൊക്കെയാണോ ഉള്ളത് അവർ ഒരു മാസം
നിർവിഘ്നരായിരിക്കണം, ഓരോ സെന്ററും നിർവിഘ്നമാകണം. ഗുജറാത്തിലെ ടീച്ചർമാർ കൈ
ഉയർത്തൂ. ഗുജറാത്തിലെ ടീച്ചർമാർ കരുതുന്നത് സാധിക്കുമെന്നാണ്, അതിനായി കൈ
ഉയരത്തിൽ ഉയർത്തൂ. ഇങ്ങനെയല്ല ചെയ്യേണ്ടത്, ഉയരത്തിൽ ഉയർത്തൂ. സാധിക്കുമോ? ശരി.
ശാന്തിവൻ നിവാസികൾ കൈ ഉയർത്തൂ, കുറച്ചുപേരുണ്ട്. ഇരിക്കുന്ന എല്ലാവരും, പിറകിലും
ഇരിക്കുന്നുണ്ട്. അപ്പോൾ മധുബനിലെ 4-5 സ്ഥലങ്ങളിലുള്ള എല്ലാവരും ചെയ്യുമോ?
ചെയ്യുമെങ്കിൽ കൈ ഉയർത്തൂ? മധുബനിലുള്ളവർ രണ്ട് കൈയും ഉയർത്തൂ. ഗുജറാത്തിലെ
ജിജ്ഞാസുക്കളും, നിമിത്ത ടീച്ചർമാരും നിമിത്ത സഹോദരന്മാരും എല്ലാവരും കൈ ഉയർത്തൂ,
ചെയ്യുമോ. വലിയ കൈ ഉയർത്തൂ. പിന്നിലുള്ളവരുടെ കൈ കാണുന്നില്ല, ശരി,
ഗുജറാത്തിലുള്ളവർ എഴുന്നേറ്റു നിൽക്കൂ. ഗുജറാത്ത് ധാരാളം വന്നിട്ടുണ്ട്.
ഹാളിന്റെ പകുതിയും ഗുജറാത്ത് ആണ്. (ഗുജറാത്ത് 15 ആയിരമുണ്ട്, ബാക്കി 3 ആയിരമാണ്)
ഗുജറാത്തിലുള്ളവർക്ക് ബാപ്ദാദായുടെയും കുടുംബത്തിന്റെയും വകയായി വളരെ വളരെ
ആശംസകൾ, ആശംസകൾ. ഇപ്പോൾ കൈയടിച്ചതുപോലെ ഒരു മാസത്തിനുശേഷം റിസൾട്ടിൽ ഗുജറാത്ത്
നമ്പർ വൺ ആയി വരും! നല്ലതാണ്. എണ്ണം വളരെ നല്ലതാണ്. കുട്ടികൾക്ക് ബാബയോടും
മധുബനോടും ഹൃദയത്തിലെ സ്നേഹമുള്ളതിൽ ബാപ്ദാദാ സന്തോഷിക്കുന്നു. വളരെ നല്ലതാണ്,
ഇനി ഗുജറാത്ത് അത്ഭുതം കാണിക്കൂ. ഈ ഒരു മാസത്തെ റിസൾട്ടിൽ നമ്പർ വൺ ആയി കാണിക്കൂ.
എങ്കിലും നമ്പർ വൺ എല്ലാവരും ആകേണ്ടതുണ്ട്. മധുബനിലുള്ളവർ നമ്പർ വൺ ആകുമല്ലോ,
കൈ ഉയർത്തൂ. എന്തുതന്നെ സംഭവിച്ചാലും, ഏത് സാഹചര്യം വന്നാലും സാഹചര്യം വരും,
മായ കേൾക്കുന്നുണ്ടല്ലോ, അതിനാൽ മായ തന്റെ രൂപം കാണിക്കും. എന്നാൽ മായയുടെ
ജോലിയാണ് വരുന്നത്, നിങ്ങളുടെ ജോലി വിജയം നേടുന്നതാണ്. 'ഇങ്ങനെയായിപ്പോയി,
അങ്ങനെയായിപ്പോയി' എന്ന് പറയരുത്. വരും, സംഭവിക്കും, ഇത് ബാപ്ദാദാ
മുൻകൂട്ടിത്തന്നെ പറഞ്ഞുതരികയാണ്, കാരണം മായ കേൾക്കുന്നുണ്ട്, അത് വളരെ
സമർത്ഥയാണ്. എന്നാൽ മായ എത്ര മിടുക്കിയായാലും നിങ്ങൾ സർവ്വശക്തിവാന്റെ
കൂട്ടാളികളാണ്, മായയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും? ബാപ്ദാദാ കാണുന്നുണ്ട്,
ടി.വിയിൽ കാണുന്നുണ്ട്, അതിനാൽ എല്ലാവരും നമ്പർ വൺ കൊണ്ടുവരൂ. ആരും നമ്പർ ടു
ആകരുത്, നമ്പർ വൺ. ശരി.
ബാപ്ദാദാ ഇപ്പോൾ എല്ലാ
കുട്ടികളോടും ഒരേയൊരു ശ്രേഷ്ഠ സങ്കല്പം കേൾപ്പിക്കാനാണ് ആഗ്രഹിക്കുന്നത്: ഇപ്പോൾ
സ്വയം നിർവിഘ്നരായിരിക്കൂ, സ്വന്തം കൂട്ടാളികളെയും ബന്ധത്തിൽ വരുന്നവരെയും
നിർവിഘ്നരാക്കൂ. സമയത്തെ സമീപത്ത് കൊണ്ടുവരൂ. ദുഃഖവും അശാന്തിയും കുട്ടികളിൽ
കാണാൻ ബാപ്ദാദായ്ക്ക് സാധിക്കില്ല. ഇപ്പോൾ സ്വന്തം രാജ്യം എത്രയും വേഗം
ഭൂമിയിലേക്ക് കൊണ്ടുവരൂ. ബാപ്ദാദായ്ക്ക് ഓരോ കുട്ടിയും പ്രിയപ്പെട്ടവതാണ്,
അവസാന നമ്പറിലുള്ള കുട്ടിയും പ്രിയപ്പെട്ടതാണ്, കാരണം ദുർബലമാണല്ലോ. അപ്പോൾ
ദുർബലരോട് കൂടുതൽ കരുണ തോന്നുന്നു. നിങ്ങളും ഏത് സ്ഥിതിയിലുള്ളവരോ
സ്വഭാവമുള്ളവരോ ആകട്ടെ, എന്നാൽ നമ്മുടേതാണ്; ബാബ നമ്മുടേതായതുപോലെ കുടുംബവും
നമ്മുടേതാണ്. അതിനാൽ അവരുടെ സ്വഭാവവും സംസ്കാരവും നോക്കാതെ അവർക്ക് കൂടുതൽ
സഹയോഗവും സദ്ഭാവനയും ശുഭഭാവനയും നൽകൂ. ശരി, മുന്നിലിരിക്കുന്ന കുട്ടികൾക്കും
ദൂരെയിരുന്ന് കാണുന്ന കുട്ടികൾക്കും ബാപ്ദാദാ ഓരോ കുട്ടിയെയും തന്റെ മുന്നിൽ
കണ്ട് ദൃഷ്ടി നൽകുകയും ആശംസകൾ നേരുകയും ചെയ്യുന്നു. ശരി.
വരദാനം :-
വാക്കുകളിലൂടെ ജ്ഞാനരത്നങ്ങൾ ദാനം ചെയ്യുന്ന മാസ്റ്റർ നോളജ്ഫുൾ ആയി ഭവിക്കട്ടെ.
വാക്കുകളിലൂടെ
ജ്ഞാനരത്നങ്ങൾ ദാനം ചെയ്യുന്നവർക്ക് മാസ്റ്റർ നോളജ്ഫുൾ എന്ന വരദാനം ലഭിക്കുന്നു.
അവരുടെ ഓരോ വാക്കിനും വളരെ മൂല്യമുണ്ടാകും. അവരുടെ ഓരോ വാക്കും കേൾക്കാൻ അനേകം
ആത്മാക്കൾ ദാഹമുള്ളവരായിരിക്കും. അവരുടെ ഓരോ വാക്കിലും അർത്ഥം (സാരം)
നിറഞ്ഞിരിക്കും. അവർക്ക് വിശേഷമായ സന്തോഷം ലഭിക്കുന്നു. അവരുടെ പക്കൽ ഖജനാവ്
നിറഞ്ഞിരിക്കുന്നു, അതിനാൽ അവർ സദാ സന്തുഷ്ടരും ഹർഷിതവുമായിരിക്കും. അവരുടെ
വാക്കുകൾ സ്വാധീനമുള്ളതായി മാറും. വാക്കിന്റെ ദാനം ചെയ്യുന്നതിലൂടെ വാക്കിൽ
അനേകം ഗുണങ്ങൾ വരുന്നു.
സ്ലോഗന് :-
സ്വരാജ്യത്തിന്റെ യജമാനനായി മാറു, അപ്പോൾ സമ്പൂർണ്ണ സമ്പത്തിന്റെ അധികാരം
ലഭിക്കും.
അവ്യക്ത സൂചന - ഇപ്പോൾ
നിങ്ങളുടെ ദാതാവിന്റെ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ
മാസ്റ്റർ ദാതാ
പ്രാപ്തിസ്വരൂപരായ കുട്ടികൾക്ക് ലോകത്തിലെ ആത്മാക്കളോട് കരുണയോ ഉന്മേഷമോ തോന്നണം,
ഞങ്ങളുടെ സഹോദരങ്ങൾ അല്പകാല ആഗ്രഹങ്ങളിൽ എത്രമാത്രം അലയുകയാണ്. ദാതാവിന്റെ
കുട്ടികൾ, സ്വന്തം സഹോദരങ്ങൾക്ക് മേൽ ദയയുടെയും കരുണയുടെയും ദൃഷ്ടി പതിപ്പിക്കൂ.
മഹാദാനിയും വരദാനിയുമായി മാറൂ. തിളങ്ങുന്ന സന്തുഷ്ട മണികളായി മാറി എല്ലാവർക്കും
സന്തോഷം നൽകൂ.