മധുരമായ കുട്ടികളെ, ഈ
നാടകത്തിൽ നിങ്ങൾ മുഖ്യ നടീ-നടന്മാരുടെ വേഷം അഭിനയിക്കുന്നവരാണ്, മുഴുവൻ
കല്പത്തിലും നിങ്ങളെപ്പോലെ ഹീറോ പാർട്ട് വേറെ ആർക്കും തന്നെ ഇല്ല.
ചോദ്യം :-
മനുഷ്യനിൽ നിന്നും ദേവതയായി മാറാനുള്ള പരീക്ഷ ആർക്ക് പാസ്സാകാൻ കഴിയും?
ഉത്തരം :-
ആരാണോ
അച്ഛനെ ഫോളോ ചെയ്ത് ബാബയ്ക്ക് സമാനം പവിത്രമായി മാറുന്നത്, അവർക്കേ ഈ പരീക്ഷ
പാസാകാൻ സാധിക്കുകയുള്ളൂ. 21 ജന്മത്തേക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു
എങ്കിൽ തീർച്ചയായും അൽപ്പം പരിശ്രമിക്കേണ്ടതായി വരും. ഇപ്പോൾ
പരിശ്രമിച്ചില്ലെങ്കിൽ കല്പ കല്പാന്തരം പരിശ്രമിക്കുകയില്ല. പിന്നെ എങ്ങനെ
ഉയർന്ന പദവി ലഭിക്കും. പവിത്രമായി മാറുകയാണെങ്കിൽ ഉയർന്ന പദവി ലഭിക്കും.
ഇല്ലെങ്കിൽ ശിക്ഷകൾ അനുഭവിക്കേണ്ടി വരും.
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികളോട് ബാബ സന്മുഖത്തു സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
പരിധിയില്ലാത്ത ഏറ്റവും മധുരമായ ബാബ നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്
എന്ന് കുട്ടികളും മനസ്സിലാക്കുന്നുണ്ടാകും. അച്ഛനും മധുരമുള്ളതാണ്, ടീച്ചറും
മധുരമുള്ളതാണ് എന്തുകൊണ്ടെന്നാൽ ഇരുവരിൽ നിന്നും സമ്പത്ത് ലഭിക്കുന്നുണ്ട്.
ഗുരുവിൽ നിന്ന് ഭക്തിയുടെ സമ്പത്ത് ലഭിക്കുന്നു. ഒന്നിൽ നിന്നും തന്നെ മൂന്നും
ലഭിക്കുന്നു. സന്തോഷവും ലഭിക്കുന്നു. നിങ്ങൾ ഇപ്പോൾ ബാബയുടെ സന്മുഖത്താണ്
ഇരിക്കുന്നത്. നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു പരിധിയില്ലാത്ത അച്ഛൻ, ആരെയാണോ
പതിതപാവനൻ എന്നു പറയുന്നത്, അദ്ദേഹം തന്നെയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപം. ആ
വിത്താണെങ്കിൽ ജഢമാണ്. ഇത് ചൈതന്യമാണ്. ബാബയെ സച്ചിതാനന്ദ സ്വരൂപമെന്നു പറയുന്നു.
മാത്രമല്ല, ബാബയുടെ മഹിമയും ഉണ്ട്. ബാബ ജ്ഞാന സാഗരനാണ്. എന്നാൽ ബാബയിൽ നിന്നും
എന്തു ജ്ഞാനമാണ് ലഭിക്കുന്നുതെന്ന് ആർക്കും തന്നെ അറിയുകയില്ല. നിങ്ങൾ
കുട്ടികൾക്കറിയാം ആർക്കാണോ അച്ഛൻ ജ്ഞാനം നൽകിക്കൊണ്ടിരിക്കുന്നത്, അവർ തന്നെയാണ്
ഭക്തിമാർഗത്തിൽ അച്ഛന്റെ ക്ഷേത്രങ്ങളും ശാസ്ത്രങ്ങളും ഉണ്ടാക്കുന്നത്. നിങ്ങൾ
ഇതും മനസ്സിലാക്കുന്നു കൃത്യം ഓരോ 5000 വർഷത്തിനു ശേഷവും കല്പത്തിൽ സംഗമം
വരുന്നു. ഇതിനെയാണ് ആത്മീയ അവിനാശി പുരുഷോത്തമ സംഗമമെന്ന് പറയുന്നത്. വാസ്തവത്തിൽ
ഉത്തമപുരുഷർ വളരെയധികം ഉണ്ട്. എന്നാൽ അവർ ഒരു ജന്മം മാത്രം ഉത്തമ പുരുഷരാകുന്നു.
ശേഷം മധ്യമ- കനിഷ്ടരായിമാറുന്നു. ഈ ലക്ഷ്മീ-നാരായണനെ നോക്കൂ എത്ര ഉത്തമരാണ്. ഇവർ
പുരുഷോത്തമനും പുരുഷോത്തമയുമാണ്. അവരെ ഇത്രയും പുരുഷോത്തമരാക്കി മാറ്റിയത് ആരാണ്
ഉയർന്നതിലും ഉയർന്നത് ഭഗവാനാണെന്ന് മഹിമ പാടാറുണ്ട്. ഭഗവാൻ മുകളിലാണിരിക്കുന്നത്.
മനുഷ്യസൃഷ്ടിയിൽ ഉയർന്നതിലും ഉയർന്നത് ഈ മഹാരാജാവും മഹാറാണിയുമാണ്. ഇത് ആർക്കും
തന്നെ അറിയുകയില്ല. നിങ്ങളെ ഇത്രയും ശ്രേഷ്ഠമാക്കിയ അച്ഛനെ എത്ര മധുരമായി
അനുഭവിക്കണം. അദ്ദേഹത്തിന്റെ ശ്രീമത പ്രകാരം നടക്കേണ്ടതുണ്ട്. ഇത്രയും ഉയർന്ന
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന അച്ഛൻ എത്ര സാധാരണ രീതിയിലാണ്
പഠിപ്പിക്കുന്നത്. ഇതും നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു, പരിധിയില്ലാത്ത അച്ഛൻ
ഭാരതത്തിലാണ് വരുന്നതെന്ന്. ശിവ ജയന്തിയും ആഘോഷിക്കുന്നു. ഭാരതത്തെ സ്വർഗമാക്കി
മാറ്റുന്നു. ഇപ്പോൾ സ്മൃതി വരികയാണ് നമ്മൾ സ്വർഗവാസികൾ 84 ജന്മമെടുത്ത്
നരകവാസികളായി മാറിയിരിക്കുകയാണെന്ന്. ബാബ വീണ്ടും സ്വർഗവാസിയാക്കി മാറ്റുവാൻ
വന്നിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ
നിങ്ങളുടെ ആത്മാവ് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറും. സതോപ്രധാനമായി
മാറാതെ ആർക്കും തിരിച്ചുപോകാൻ സാധിക്കുകയില്ല. അല്ലെങ്കിൽ ശിക്ഷ
അനുഭവിക്കേണ്ടിവരും. ശിക്ഷകളും ആത്മാവിനല്ലെ ലഭിക്കുന്നത്. ഗർഭ ജയിലിൽ ശരീരം
ധാരണ ചെയ്യിപ്പിച്ച് ശിക്ഷ നൽകുന്നു. അയ്യോ, അയ്യോ എന്നു പറഞ്ഞ് വിലപിക്കുന്നു.
ഇനി ഒരിക്കലും പാപം ചെയ്യുകയില്ല എന്നു പറയുകയാണ്. നിങ്ങൾ കുട്ടികൾക്ക് ഗർഭ
ജയിലിൽ പോകേണ്ടതില്ല. അവിടെ ഗർഭകൊട്ടാരമാണ്. എന്തുകൊണ്ടെന്നാൽ പാപം
ഉണ്ടാകുന്നില്ല. ഇവിടെ രാവണ രാജ്യത്തിൽ പാപം ഉണ്ടാകുന്നു. അതുകൊണ്ടാണ് രാമരാജ്യം
വേണമെന്ന് പറയുന്നത്. എന്നാൽ രാവണൻ എന്നു പറയുന്നത് എന്തു വസ്തുവാണെന്ന്
അറിയുന്നില്ല. കത്തിക്കുകയാണെങ്കിൽ അവസാനിക്കേണ്ടതാണല്ലോ. വീണ്ടും വീണ്ടും
കത്തിക്കുന്നു എന്നുവെച്ചാൽ മരിക്കുന്നില്ല. പിന്നെ ഇങ്ങനെയെല്ലാം ചെയ്തിട്ട്
എന്താണ് ലാഭം. അവർ പോയി ലങ്കയെ കൊള്ളയടിച്ചു വരുന്നു. ഒരു വൃക്ഷത്തിന് അസുഖം
പിടിക്കുന്നു. അതിനെ സ്വർണ്ണമാണെന്നു കരുതി കൊണ്ടു വരുന്നു. വാസ്തവത്തിൽ നിങ്ങൾ
ഈ സമയത്ത് രാവണനുമേൽ വിജയം പ്രാപ്തമാക്കുന്നു, മാത്രമല്ല സ്വർണ്ണിമയുഗത്തിന്റെ
അധികാരിയായി മാറുന്നു. അജ്മീരിൽ വൈകുണ്ഠത്തിന്റെ മോഡൽ ഉണ്ടാക്കിയിട്ടുണ്ട്.
അപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു ബാബ വീണ്ടും വന്നിരിക്കുകയാണ്,
കുട്ടികളെ വീണ്ടും സ്വർഗത്തിന്റെ അധികാരികളാക്കി മാറ്റാൻ. രത്നങ്ങളും വജ്രങ്ങളും
പതിച്ച കൊട്ടാരത്തിൽ ഇരുന്ന് നമ്മൾ രാജ്യം ഭരിക്കും.
ഇപ്പോൾ നിങ്ങൾ കുട്ടികൾ യോഗശക്തികൊണ്ട്, നിർവികാരി സതോപ്രധാനമായി മാറുകയാണ്,
ആത്മാവ് സമ്പൂർണ്ണ നിർവ്വികാരിയായി മാറിയാൽ ശാന്തീധാമത്തിലേക്ക് പോകും അവിടെ
ദു:ഖത്തിന്റെ കാര്യമില്ല. ബാബ മനസ്സിലാക്കി തരുകയാണ് ഈ സൃഷ്ടി നാടകത്തിൻ
നിങ്ങളുടെ ഏറ്റവും മുഖ്യമായ ഹീറോ ഹീറോയിന്റെ പാർട്ടാണെന്ന്. രാജ്യം
പ്രാപ്തമാക്കുക, നഷ്ടപ്പെടുത്തുക, ഇത് കളിയാണ്.നിങ്ങളാണ് ഹീറോ ഹീറോയിൻ. ഹീറോ
അർത്ഥം മുഖ്യ പാർട്ട് ധാരി. നിങ്ങൾ സ്വർണ്ണിമയുഗത്തിൽ പവിത്ര ഗൃഹസ്ഥ
ആശ്രമത്തിലായിരുന്നു. കലിയുഗത്തിൽ അപവിത്ര ഗൃഹസ്ഥ ആശ്രമത്തിലാണ്. ഇപ്പോൾ ബാബ
സ്വർണ്ണിമയുഗത്തിലേക്ക് കൊണ്ടുപോവുകയാണ്. അവിടെ ലക്ഷ്മീ നാരായണന്റെ സൂര്യവംശീ
രാജ്യമായിരിക്കും. അവർ പുനർജന്മമെടുത്ത് ചന്ദ്രവംശത്തിലേക്ക് വരുന്നു. വൃദ്ധി
ഉണ്ടായിക്കൊ ണ്ടിരിക്കുന്നു. ഇപ്പോൾ എത്ര കോടികൾ ആയിരിക്കുന്നു. ജനനം കുറയ്ക്കൂ
എന്ന് ഇപ്പോൾ പറയുകയാണ്. ഒന്നോ രണ്ടോ കുട്ടികൾ ഉള്ളവർ നിർത്തുകയേയില്ല. ഇപ്പോൾ
നിങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകാൻ കഴിയും, ജനസംഖ്യ കുറയ്ക്കുക എന്നത് ബാബയുടെ
കർത്തവ്യമാണ്. ബാബയ്ക്കറിയാം അധികം മനുഷ്യർ ഉണ്ടായാൽ എല്ലാവരും മരിക്കും.
ഞാനിവിടെ വന്നിരിക്കുന്നത്, എല്ലാ ധർമ്മങ്ങളുടെയും വിനാശം ചെയ്ത് ഒരു
ധർമ്മത്തിന്റെ സ്ഥാപന ചെയ്യാനാണ്. അവിടെ 9 ലക്ഷമേ ഉണ്ടാവുകയുള്ളൂ.
മന്ത്രജപമായില്ലേ. കലിയുഗമാകുന്ന രാത്രി അവസാനിച്ച് സത്യയുഗമാകുന്ന പകലിന്റെ
തുടക്കം കുറിക്കും. ജനനനിയന്ത്രണത്തിൽ എത്ര ധനമാണ് ചെലവഴിക്കുന്നത് ബാബയ്ക്ക്
യാതൊരു ചെലവും ഇല്ല. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകും. എല്ലാം നാമാവശേഷമാകും. ഇത്
ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. അവർ ഓരോ പദ്ധതികൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതും
ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. യൂറോപ്പ് വാസികൾ യാദവർ, ഭാരതവാസികൾ കൗരവരും
പാണ്ഡവരും. അവർ ഒരു ഭാഗത്തും, ഈ ഭാഗത്ത് രണ്ടു സഹോദരങ്ങളും. ഭാരതത്തിൽ
സഹോദര-സഹോദരരാണ്. കലിയുഗത്തിലെ സഹോദരന്മാരിൽ നിന്നും നിങ്ങൾ ഇപ്പോൾ സംഗമയുഗത്തിൽ
എത്തിയിരിക്കുകയാണ്. കൗരവരും പാണ്ഡവരും ഒരേ വീട്ടിൽ ഉള്ളവരായിരുന്നു. ആത്മാക്കൾ
വാസ്തവത്തിൽ സഹോദരങ്ങളാണ്. നിങ്ങൾ ആത്മാക്കളെയാണ് ബാബ ആദ്യമാദ്യം കാണുന്നത്.
മത്സരത്തിൽ ആരാണോ ആദ്യമാദ്യം വരുന്നത്, അവർക്കാണ് സമ്മാനം ലഭിക്കുന്നത്.
നിങ്ങളുടേത് ഓർമ്മയുടെ മത്സരമാണ്. ഇത് ഒരു ശാസ്ത്രത്തിലും എഴുതിയിട്ടില്ല.
എന്നോടൊപ്പം യോഗം വെയ്ക്കൂ എന്നു ബാബ പറയുന്നു. ഈ യോഗത്തിന്റെ യാത്ര ഈ
സമയത്തുമാത്രമാണ് നടക്കുന്നത്. ഈ യാത്ര വേറെ ആർക്കും പഠിപ്പിക്കാൻ
സാധിക്കുകയില്ല. സത്യയുഗത്തിൽ ആത്മീയ യോഗവും ശാരീരികയോഗവും ഉണ്ടാവുകയില്ല. അവിടെ
അതിന്റെ ആവശ്യമില്ല. ഇത് ഈ സമയത്താണ് നിങ്ങളുടെ ബുദ്ധിയിൽ ഉള്ളത്. ഡ്രാമയിലെ ഓരോ
സെക്കന്റിന്റെയും പാർട്ട് മനസ്സിലാക്കി തന്നിട്ടുണ്ട്. ഇതിനെയാണ് സ്വദർശന
ചക്രമെന്ന് പറയുന്നത്. വാസ്തവത്തിൽ നിങ്ങൾ ഇപ്പോൾ സ്വദർശന ചക്രധാരികളായി
മാറുന്നു. 84 ജന്മത്തിന്റെ അഥവാ സൃഷ്ടി ചക്രത്തിന്റെ അറിവ് നിങ്ങൾക്കുണ്ട്. സ്വ
അർത്ഥം ആത്മാവാണ്. ആത്മാവിന് ഈ ജ്ഞാനമുണ്ട്. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ സ്വദർശന
ചക്രധാരിയായി മാറുകയാണ്. ഞാൻ നിങ്ങളെ ആത്മീയ മക്കളെ എന്നു വിളിക്കുന്നു.
സ്വദർശന ചക്രധാരിയായ ബ്രാഹ്മണ കുല ഭൂഷണർ, ഈ അക്ഷരങ്ങളുടെ അർത്ഥം പുതിയ
കുട്ടികൾക്കൊന്നും മനസ്സിലാവുകയില്ല. ഈ അലങ്കാരം നിങ്ങൾ കുട്ടികൾക്ക്
നൽകുന്നില്ല. കാരണം നിങ്ങളിൽ ചിലർ ബാബയെ വിട്ടുപോകുന്നു. ഇപ്പോൾ നിങ്ങളുടെ
ബുദ്ധിയിൽ 84 ജന്മത്തിന്റെ ചക്രമുണ്ട്. ഇപ്പോൾ നിങ്ങൾ ഒന്നാം നമ്പറായിപ്പോകും.
ആദ്യം വീട്ടിൽ പോയി പിന്നീട് ദേവതയായി മാറും. ശേഷം ക്ഷത്രിയ, വൈശ്യ
ശൂദ്രരായിമാറും. എത്ര മനസ്സിലാക്കേണ്ട കാര്യമാണ്. ആരെങ്കിലും ഇത്രയും
ഓർമ്മിക്കുന്നുവെങ്കിൽ മഹാഭാഗ്യം. ഇനി കുറച്ചു സമയം കൂടിയെ ഉള്ളൂ, നമുക്ക്
സ്വർഗത്തിലേക്ക് പോകാൻ. എന്നാൽ ശാസ്ത്രങ്ങളിൽ വളരെ വലിയ കഥയാണ് എഴുതി
വെച്ചിരിക്കുന്നുത്. കൃഷ്ണൻ സർവ്വർക്കും പ്രിയപ്പെട്ടവനാണ്, കൃഷണനെക്കുറിച്ചും
എഴുതിവെച്ചിട്ടുണ്ട്, സർപ്പം കടിച്ചു, ഇങ്ങിനെ സംഭവിച്ചു..... ശ്രീകൃഷ്ണൻ
രാധയെക്കാളും പ്രിയപ്പെട്ടവനാണ്, എന്തുകൊണ്ടെന്നാൽ മുരളി വായിച്ചു. വാസ്തവത്തിൽ
ഇത് ജ്ഞാനത്തിന്റെ കാര്യമാണ്. നിങ്ങൾ ഈ സമയത്ത് ജ്ഞാന-ജ്ഞാനേശ്വരിമാരാണ്.
പഠിത്തത്തിനുശേഷം രാജ- രാജേശ്വരിമാരായിമാറുന്നു. ഇതാണ് ലക്ഷ്യം. നിങ്ങളോട് ചിലർ
ചോദിക്കാറുണ്ട്, ഇവിടെത്തെ ലക്ഷ്യമെന്താണ് എന്ന്. അവരോട് പറയൂ മനുഷ്യനിൽ നിന്നും
ദേവതയായിമാറുകയെന്ന്. ഞങ്ങൾ തന്നെയാണ് ദേവതകളായിരുന്നത്, 84 ജന്മങ്ങളെടുത്ത്
ശൂദ്രൻമാരായി മാറി. ഇപ്പോൾ വീണ്ടും ബ്രാഹ്മണനായി മാറിയിരിക്കുകയാണ്. പീന്നിട്
ദേവതകളായി മാറും. പഠിപ്പിക്കുന്നത് ജ്ഞാനസാഗരനായ പരമാത്മാവാണ് ശ്രീകൃഷ്ണനല്ല. ഈ
രാജയോഗം ആർക്കും പഠിപ്പിക്കുവാൻ കഴിയുകയില്ല. നിങ്ങൾ പറയുന്നു, ബാബാ ഞങ്ങൾ
കല്പകല്പം അങ്ങയിൽ നിന്ന് രാജ്യഭാഗ്യം എടുക്കുന്നു. ഇതും നിങ്ങൾക്ക റിയാം. ഈ
മഹാഭാരതയുദ്ധത്തിനുശേഷം തന്നെയാണ് സ്വർഗ്ഗത്തിന്റെ കവാടം തുറക്കുന്നത്. ബാബ
വന്ന് രാജയോഗം പഠിപ്പിക്കുന്നുവെങ്കിൽ തീർച്ചയായും സ്വർഗ്ഗം വരണം. നരകം
അവസാനിക്കേണ്ടതുണ്ട്. ഈ മഹാഭാരത യുദ്ധത്തെക്കുറിച്ച് ശാസ്ത്രങ്ങളിലുണ്ട്.
(ചുമ വന്നു) ഇത് ആർക്കാണ് സംഭവിച്ചത്. ശിവബാബക്കാണോ അതോ ബ്രഹ്മാബാബക്കാണോ (ബ്രഹ്മാവിന്)
ഇത് കർമ്മഭോഗാണ്. അവസാനം വരെയും ഉണ്ടായികൊണ്ടിരിക്കും. സമ്പൂർണ്ണനാകു ന്നതുവരെയും.
പിന്നെ ഈ ശരീരവും ഉണ്ടായിരിക്കുകയില്ല. അതുവരെ എന്തെങ്കിലുമൊക്കെ
ഉണ്ടായികൊണ്ടിരിക്കും. ഇതിനെയാണ് കർമ്മഭോഗ് എന്ന് പറയുന്നത്. സത്യയുഗത്തിൽ
കർമ്മഭോഗ് ഉണ്ടായിരിക്കില്ല. യാതൊരുതരത്തിലുള്ള അസുഖവുമുണ്ടാവില്ല നാം സദാ
ആരോഗ്യമുള്ളവരും സദാസമ്പന്നരുമായി മാറുന്നു. സദാഹർഷിതരുമാകുന്നു. കാരണം
പരിധിയില്ലാത്ത അച്ഛനിൽനിന്നും പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. പിന്നീട്
അരകല്പത്തിനു-ശേഷമാണ് ദുഃഖം ആരംഭിക്കുന്നത്. അതും എപ്പോഴാണോ ഭക്തി അസ്ഥിരമായി
മാറുന്നത് അപ്പോളാണ് അധികം ദുഃഖമുണ്ടാകുന്നത്. അപ്പോൾ അയ്യോ-അയ്യോ എന്ന് കരയും
വിനാശവും ഉണ്ടാകുന്നു. നിങ്ങൾക്ക് ഇപ്പോൾ സന്മുഖത്ത് കേൾക്കുമ്പോൾ എത്രരസമാണ്.
അറിയാം നമ്മുടെ സത്യമായ അച്ഛനും സത്യമായ ടീച്ചറും സത്യമായ ഗുരുവുമാണ് എന്ന്. ഈ
മഹിമ ഒരേഒരു നിരാകാരനായ ബാബയുടെതാണ്. ബാബയാണ് ഉയർന്നതിലും ഉയർന്ന ഭഗവാൻ. ആ
അച്ഛനെ ഓർക്കുകയാണെങ്കിൽ ഉയർന്ന പദവി പ്രാപ്തമാകും. ഇവിടെ സാധു-സന്യാസി
മഹാത്മാവൊന്നുമല്ല ഗദ്ദിയിലിരിക്കുന്നത്. ഒരിക്കലും കാലുപിടിക്കാൻ
അനുവദിക്കുന്നില്ല. ബാബ പറയുന്നു - ഞാൻ നിങ്ങളുടെ അനുസരണയുള്ള സേവകനാണ്. എനിക്ക്
എവിടെയാണ് കാല്. നിങ്ങൾ ആർക്കുമുന്നിൽ നമസ്കരിക്കും. വളരെയധികം ഗുരുക്കന്മാരുടെ
മുന്നിൽ നമസ്ക്കരിച്ച് നമസ്ക്കരിച്ച് നിങ്ങളുടെ നെററിത്തടം ഉരഞ്ഞുപോയി. എന്താണോ
ഭക്തിമാർഗ്ഗത്തിൽ നടക്കുന്നത് അത് ജ്ഞാനമാർഗ്ഗത്തിൽ ഇല്ല. ഭക്തിമാർഗ്ഗത്തിൽ, ഹേ
രാമാ, എന്നു പറയുന്നു........ ബാബ പറയുന്നു ഇവിടെ ശബ്ദമുണ്ടാക്കേണ്ടതില്ല.
സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ഗുപ്തമായി അച്ഛനെ ഓർമ്മിക്കണം. ഹേ, ശിവാ
എന്നു പോലും പറയേണ്ട. നിങ്ങൾക്ക് ശബ്ദത്തിനുപരി പോകണം. കുട്ടികൾക്ക് ഉള്ളിൽ
ബാബയുടെ ഓർമ്മയുണ്ടാകുന്നു. ആത്മാവ് മനസിലാക്കുന്നു ഇത് നമ്മുടെ അച്ഛനാണെന്ന്.
നിങ്ങൾക്ക് ഉള്ളിൽ ഗുപ്തമായ ഓർമ്മയുണ്ടായിരിക്കണം. ഇതിനെയാണ് ഇടമുറിയാത്ത ഓർമ്മ
എന്ന് പറയുന്നത്. ജപിക്കേണ്ട ആവശ്യമില്ല. മാല ഉള്ളിൽ കറക്കിയാലും പുറത്ത്
കറക്കിയാലും കാര്യം ഒന്നു തന്നെയാണ്. ഉള്ളിൽ കറക്കുന്നത് ഗുപ്തമൊന്നുമല്ല.
ഗുപ്തമായത് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയുടെ ഓർമ്മയിലിരിക്കുന്നതാണ്.
അത് ശിവബാബ ഇത് പ്രജാപിതാബ്രഹ്മാ, നിങ്ങൾക്ക് ഡബിൾ എഞ്ചിൻ ലഭിക്കുന്നു
അലങ്കരിക്കുന്നതിന്. ഇദ്ദേഹത്തിന്റെ ആത്മാവും അലങ്കരിച്ചുകൊണ്ടിരിക്കുന്നു.
പിന്നീട് എല്ലാവരും അച്ഛന്റെ വീട്ടിൽ പോകും. അവിടെ നിന്ന് വിഷ്ണുപുരിയിലേക്ക്
വരും. ഇത് ഡബിൾ അച്ഛന്മാരുടെ അലൗകിക വീടാണ്, അത് ലൗകികം, മറ്റേത് പാരലൗകികം. ഈ
അലൗകിക പിതാവിനെ ആരുംതന്നെ അറിയുന്നില്ല, അതുകൊണ്ടാണ് പറയുന്നത് ഈ ദാദയെ
എന്തിനാണ് ഇരുത്തിയിരിക്കു ന്നതെന്ന്. ആർക്കും തന്നെ അറിയുകയില്ല പരമാത്മാവ് ഈ
ശരീരത്തിലൂടെയാണ് പഠിപ്പിക്കുന്നതെന്ന്. ഇദ്ദേഹം വളരെ ജന്മങ്ങളുടെ അവസാനത്തിൽ
പൂജ്യനിൽ നിന്നും പൂജാരിയായി മാറുന്നു, രാജാവിൽ നിന്നും ദരിദ്രനായി മാറുന്നു.
ബാബ മനസ്സിലാക്കിത്തരുകയാണ് - ഞാൻ ഈ ശരീരത്തിൽ പ്രവേശിക്കുന്നു എന്ന്. എന്നാലും
ഇത് ചിലരുടെ ബുദ്ധിയിൽ ഇരിക്കുന്നില്ല. ക്ഷേത്രത്തിൽ കാളയെ വെച്ചിട്ടുണ്ട്.
ശങ്കരനാണെങ്കിൽ സൂക്ഷ്മ വതനവാസിയാണ്. സൂക്ഷ്മ വതനത്തിൽ കാള മുതലായതൊന്നുമില്ല.
കാള അർത്ഥം പുരുഷശരീരം, ഭഗീരഥനെ പുരുഷനായാണ് കാണിക്കുന്നത് മനുഷ്യർ തീർത്തും
വിവേകശൂന്യരായി മാറിയിരിക്കുകയാണ്. ബാബ പറയുകയാണ് രാവണനാണ് വിവേകശൂന്യരാക്കി
മാറ്റിയത്. സ്വയം പറയുകയാണ് രാമരാജ്യം വേണമെന്ന്. എന്നാൽ രാമരാജ്യം ഉണ്ടാകുന്നത്
സത്യയുഗത്തിലാണ്. കലിയുഗത്തിൽ രാവണരാജ്യമാണ്. രാമനും രാവണനും ഭാരതത്തിലാണുള്ളത്.
ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത് രാവണജയന്തി ആഘോഷിക്കുന്നില്ല,
എന്തുകൊണ്ടെന്നാൽ ആരാണോ സുഖം നൽകുന്നത് അവരുടെ ജയന്തിയാണ് ആഘോഷിക്കുന്നത്. ഇപ്പോൾ
ശിവബാബ വന്ന് ജ്ഞാനം നൽകി രാവണന്റെ മേൽ വിജയം പ്രാപ്തമാക്കിതരികയുമാണ്. ഇപ്പോൾ
നിങ്ങൾ രാവണനെന്താണെന്ന് മനസ്സിലാക്കുന്നു. എപ്പോൾ വരുമെന്നുമറിയാം. കൃത്യമായ
കണക്ക് പറയാൻ കഴിയും. ഈ കാര്യങ്ങൾ നല്ല രീതിയിൽ ധാരണചെയ്യൂ, മറക്കരുത്.
ജ്ഞാനസാഗരന്റെയടുത്ത് മേഘമായി എത്തിയിരിക്കുകയാണ്, സ്വയം നിറച്ച് മഴ
പെയ്യിപ്പിക്കേണ്ടതുണ്ട്, വളരെ നല്ല ധാരണ വേണം. ഇവിടെ നിങ്ങൾ
സന്മുഖത്തിരിക്കുന്നു. അനുഭൂതിയുണ്ട്, ഇവിടെ നിങ്ങൾ പരിധിയില്ലാത്ത ബാബയുടെ
വീട്ടിൽ സന്മുഖത്തിരിക്കുകയാണ്. ബ്രാഹ്മണകുല ഭൂഷണരുമാണ്. മമ്മയുമുണ്ട്,
ബാബയുമുണ്ട്. ബാബ നമ്മളെ ടീച്ചറിന്റെ രൂപത്തിൽ പഠിപ്പിക്കുകയുമാണ്.
സത്ഗുരുവിന്റെ രൂപത്തിൽ ഒപ്പം കൊണ്ടുപോകും. ആ ഗുരുക്കന്മാർ ഒപ്പം
കൊണ്ടുപോകുന്നില്ല. ഗുരുവിന്റെ ജോലിയാണ് അനുയായികളെ ഒപ്പം കൊണ്ടുപോകുക എന്നത്.
വാസ്തവത്തിൽ അവർ അനുയായികൾ പോലും അല്ല. ഒരാൾ സന്യാസി മറ്റേ ആൾ ഗൃഹസ്ഥി, പിന്നെ
എങ്ങനെ അനുയായികളാകും. നിങ്ങൾ ശിവബാബയെ അനുകരിക്കുന്നു, ബ്രഹ്മാബാബയേയും
അനുകരിക്കുന്നു. ഏതുപോലെ ഇദ്ദേഹം ആകുന്നുവോ, നിങ്ങളും ആയിമാറുന്നു. നാം
ആത്മാക്കൾ പവിത്രമായി ബാബയോടൊപ്പം തിരിച്ചുപോകും. ബാബ പറയുന്നു എന്നെ മാത്രം
ഓർമ്മിക്കൂ, സത്യം സത്യമായ അനുയായികൾ നിങ്ങളാണ്.
ബാബ പറയുന്നു- ഞാൻ വന്നിരിക്കുകയാണ് നിങ്ങളെ കൊണ്ടുപോകുന്നതിന്. ഇപ്പോൾ
ജ്ഞാനചിതയിലിരിക്കുകയാണെങ്കിൽ കൊണ്ടുപോകാം. സത്യയുഗത്തിൽ ലക്ഷ്മീനാരായണൻമാരുടെ
രാജ്യമായിരുന്നു. ആ സമയം മറ്റുധർമ്മത്തിലുള്ളവർ ശാന്തിധാമിലായിരുന്നു. ഈ
കാര്യങ്ങളെല്ലാം വളരെ സഹജമാണ്. ബാബയുടെ ഫോളോവേഴ്സായി മാറൂ. എത്ര പവിത്രമായി
മാറുന്നുവോ, നല്ല പദവി ലഭിക്കും, ഇല്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.
എല്ലാവർക്കും പോകണം 21 ജന്മത്തേക്ക് സമ്പത്ത് ലഭിക്കുമെങ്കിൽ എന്തുകൊണ്ട്
പരിശ്രമം ചെയ്തുകൂടാ. ഇപ്പോൾ പരിശ്രമം ചെയ്യുന്നില്ലെങ്കിൽ കല്പ-കല്പാന്തരം
ചെയ്യുകയില്ല. പിന്നെ എങ്ങനെ ഉയർന്ന പദവി ലഭിക്കും. ഇത് പരിധിയില്ലാത്ത വലിയ
ക്ലാസാണ്. പരീക്ഷ ഒന്നുതന്നെയാണ്. മനുഷ്യനിൽ നിന്നും ദേവതയായി മാറണം. ശരി.....
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു
ബാബയുടെ സത്യം സത്യമായ ഫോളോവറായി മാറി പൂർണ്ണമായും പവിത്രമായി മാറണം. 21
ജന്മത്തെ സമ്പത്തെടുക്കുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്യണം.
2) മുഖത്തിലുടെ 'ഹേ
ശിവബാബ' എന്ന് പറയേണ്ടതില്ല. ശബ്ദത്തിനുമുപരിയായി പോകണം സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കി ഉള്ളിൽ ബാബയെ ഓർമ്മിക്കണം.
വരദാനം :-
സദാ തന്റെ
റോയൽ കുലത്തിന്റെ സ്മൃതിയിലൂടെ ഉയർന്ന സ്ഥിതിയിലിരിക്കുന്ന ഗുണമൂർത്തിയായി
ഭവിക്കട്ടെ.
ആരാണോ റോയൽ കുലത്തിലുള്ളവർ
അവർ ഭൂമിയിൽ, മണ്ണിൽ കാൽ വെക്കുകയില്ല. ഇവിടെ ദേഹാഭിമാനം മണ്ണാണ്, ഇതിലേക്ക്
പോകരുത്, ഈ മണ്ണിൽ നിന്ന് സദാ ദൂരെയിരിക്കൂ. സദാ സ്മൃതിയുണ്ടായിരിക്കണം
ഉയർന്നതിലും ഉയർന്ന ബാബയുടെ റോയൽ പരിവാരത്തിലെ, ഉന്നത സ്ഥിതിയിലുള്ള മക്കളാണ്
അതിനാൽ താഴെക്ക് ദൃഷ്ടി പോകുകയില്ല. സദാ സ്വയത്തെ ഗുണമൂർത്തിയെന്ന് കണ്ടുകൊണ്ട്
ഉയർന്ന സ്ഥിതിയിൽ സ്ഥിതി ചെയ്യൂ. കുറവുകളെ കണ്ട് നികത്തിക്കൊണ്ടുപോകൂ. അതിനെ
ഇടക്കിടക്ക് ചിന്തിച്ചുകൊണ്ടിരുന്നാൽ കുറവുകൾ അവശേഷിക്കും.
സ്ലോഗന് :-
റോയൽ അവരാണ്
ആരാണോ തന്റെ ഹർഷിതമുഖത്തിലൂടെ പവിത്രതയുടെ രാജകീയതയുടെ അനുഭവം
ചെയ്യിപ്പിക്കുന്നത്.
അവ്യക്ത സൂചന-
ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണ സ്ഥിതിയുടെയും അനുഭവം ചെയ്യൂ.
എപ്പോൾ സ്ഥൂലവും സൂക്ഷ്മവും
രണ്ടിന്റെയും അന്തരം സമാപ്തമാകുന്നുവോ അപ്പോൾ സമ്പൂർണ്ണ സ്ഥിതിയുടെ സമീപത്തെത്തും.
ഈ വ്യക്തദേശം അവ്യക്തദേശമായി മാറും. എങ്ങനെയാണോ വ്യക്തത്തിൽ വന്നിട്ടും അവ്യക്ത
രൂപത്തിന്റെ, അവ്യക്ത ദേശത്തിന്റെ അവ്യക്തി പ്രവാഹത്തിലിരിക്കുന്നത്,
അതേപോലെത്തന്നെ കുട്ടികളെ അനുഭവം ചെയ്യിപ്പിക്കുന്നത് എങ്കിൽ താങ്കളും തങ്ങളുടെ
അവ്യക്ത സ്ഥിതിയുടെ അനുഭവം മറ്റുള്ളവർക്കും ചെയ്യിപ്പിക്കൂ.