മധുരമായ കുട്ടികളേ -
പതിതരെ പാവനമാക്കി മാറ്റുന്ന പാർട്ട് അഭിനയിക്കുന്ന നമ്പർവൺ അഭിനേതാവ് ഒരു ബാബ
മാത്രമാണ്, ബാബയെപോലുളള പാർട്ട് അഭിനയിക്കാൻ മറ്റാർക്കും സാധിക്കില്ല.
ചോദ്യം :-
സന്യാസിമാരുടെ യോഗം ഭൗതീകമായ യോഗമാണ്, ആത്മീയ യോഗം ബാബ മാത്രമാണ്
പഠിപ്പിക്കുന്നത്, എങ്ങനെ?
ഉത്തരം :-
സന്യാസിമാർ
ബ്രഹ്മതത്വത്തെ ഓർമ്മിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ബ്രഹ്മതത്വം
വസിക്കാനുള്ള സ്ഥാനമാണ്. അതിനാൽ അത് ഭൗതീകമായ യോഗമായി മാറി. തത്വത്തെ ഏറ്റവും
ഉയർന്നത് (പരമമായത്) എന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ കുട്ടികൾ
പരമാത്മാവിനോടൊപ്പമാണ് യോഗം വയ്ക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ യോഗം ആത്മീയ
യോഗമാണ്. ഈ യോഗം ബാബക്കു മാത്രമേ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ. മറ്റൊരാൾക്കും
പഠിപ്പിക്കാൻ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ ബാബ തന്നെയാണ് നിങ്ങളുടെ ആത്മീയ
പിതാവ്.
ഗീതം :-
അങ്ങ്
സ്നേഹത്തിന്റെ സാഗരനാണ്....
ഓംശാന്തി.
കുട്ടികളേ, ഒരുപാട് പേർ ഓം ശാന്തി എന്ന് പറയാറുണ്ട് അർത്ഥം സ്വയം ആത്മാവിന്റെ
പരിചയമാണ് നൽകുന്നത്. എന്നാൽ സ്വയം മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഓം ശാന്തി
എന്ന പദത്തിന് ധാരാളം അർത്ഥങ്ങൾ പറയാറുണ്ട്. ചിലർ പറയുന്നു- ഓം എന്നാൽ ഭഗവാനാണ്.
എന്നാൽ അല്ല, ആത്മാവാണ് ഓം ശാന്തി എന്ന് പറയുന്നത്. ആത്മാവായ എന്റെ സ്വധർമ്മം
തന്നെ ശാന്തിയാണ്. അതുകൊണ്ടാണ് ഞാൻ ശാന്ത സ്വരൂപമാണെന്ന് പറയുന്നത്. ഇത് എന്റെ
ശരീരമാണ്, ഇതിലൂടെയാണ് ഞാൻ കർമ്മം ചെയ്യുന്നത്. എത്ര സഹജമാണ്. അതേപോലെ ബാബയും
പറയുന്നു- ഓം ശാന്തി. എന്നാൽ ഞാൻ എല്ലാവരുടെയും പിതാവും ബീജരൂപനുമായതു കാരണം
രചനയാകുന്ന കല്പവൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയുന്നു.
എങ്ങനെയാണോ നിങ്ങൾക്ക് ഏതെങ്കിലും ജഡവൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയാൻ
സാധിക്കുന്നത്, അതിന്റെ ബീജം ജഡമാണല്ലോ. ബാബ മനസ്സിലാക്കി തരുന്നു-ഈ
കല്പവൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെ നിങ്ങൾക്കറിയാൻ സാധിക്കില്ല. എന്നാൽ
എനിക്കറിയാം. എന്നെ പറയുന്നതു തന്നെ ജ്ഞാനത്തിന്റെ സാഗരം എന്നാണ്. ഞാൻ നിങ്ങൾ
കുട്ടികൾക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം മനസ്സിലാക്കി തരുന്നു. നിങ്ങൾ ഈ
ഡ്രാമയിലെ അഭിനേതാക്കളാണ്. ബാബ പറയുന്നു- ഞാനും അഭിനേതാവാണ്. കുട്ടികളാണ്
പറയുന്നത്- അല്ലയോ ബാബാ! പതിത-പാവനാ, അഭിനേതാവായി വരൂ, വന്ന് പതിതരെ പാവനമാക്കി
മാറ്റൂ. ഇപ്പോൾ ബാബ പറയുന്നു-ഞാൻ അഭിനയിക്കുകയാണ്. എന്റെ പാർട്ട് ഈ സംഗമ സമയത്ത്
മാത്രമാണ് ഉള്ളത്. അതും എനിക്ക് തന്റേതായ ശരീരമില്ല. ഞാൻ ഈ ബ്രഹ്മാവിന്റെ
ശരീരത്തിലൂടെയാണ് അഭിനയിക്കുന്നത്. എന്റെ പേര് ശിവനെന്നാണ്. കുട്ടികൾക്കല്ലേ
മനസ്സിലാക്കികൊടുക്കൂ. വാനരൻമാരുടെയോ മൃഗങ്ങളുടെയോ പാഠശാലയായിരിക്കില്ലല്ലോ.
എന്നാൽ ബാബ പറയുന്നു- പഞ്ചവികാരങ്ങൾ കാരണം മുഖം മനുഷ്യനെ പോലെയാണെങ്കിലും
കർത്തവ്യം വാനരൻമാരെ പോലെയാണ്. കുട്ടികൾക്ക് ബാബ മനസ്സിലാക്കി തരുന്നു, എല്ലാവരും
സ്വയത്തെ പതിതരെന്ന് പറയുന്നുണ്ട്. എന്നാൽ നമ്മെ പതിതമാക്കി മാറ്റുന്നത്
ആരാണെന്നും പിന്നീട് ആരാണ് വന്ന് പാവനമാക്കി മാറ്റുന്നതെന്നും അറിയില്ല.
പതിത-പാവനൻ എന്ന് വിളിക്കുന്നത് ആരെയാണ്? ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല.
നമ്മൾ എല്ലാവരും അഭിനേതാക്കളാണെന്ന് പോലും മനസ്സിലാക്കുന്നില്ല. ആത്മാക്കളായ
നമ്മൾ ഈ ശരീരമാകുന്ന വസ്ത്രം ധാരണ ചെയ്ത് പാർട്ട് അഭിനയിക്കുന്നു. ആത്മാവ്
പരംധാമത്തിൽ നിന്നാണ് വന്ന് പാർട്ട് അഭിനയിക്കുന്നത്. മുഴുവൻ കളിയും
ഭാരതത്തിലാണ് നടക്കുന്നത്. പാവന ഭാരതത്തെ പതിതമാക്കി മാറ്റിയതാരാണ്? രാവണൻ.
രാവണൻ ലങ്ക ഭരിച്ചിരുന്നു എന്ന മഹിമയുണ്ട്. ബാബ പരിധിയില്ലാത്തതിലേക്ക്
കൊണ്ടുപോകുന്നു. അല്ലയോ കുട്ടികളേ, ഈ മുഴുവൻ സൃഷ്ടിയും പരിധിയില്ലാത്ത ഒരു
ദ്വീപാണ്. അത് പരിധിയുള്ള ലങ്കയാണ്. ഈ പരിധിയില്ലാത്ത ദ്വീപിലാണ് രാവണന്റെ
രാജ്യമുളളത്. ആദ്യം രാമരാജ്യമായിരുന്നു. ഇപ്പോൾ രാവണരാജ്യമാണ്. കുട്ടികൾ
പറയുന്നു-ബാബാ എവിടെയായിരുന്നു രാമരാജ്യം? ബാബ പറയുന്നു- കുട്ടികളേ, എല്ലാവരും
ആഗ്രഹിക്കുന്ന രാമരാജ്യം ഈ ലോകത്തിൽ തന്നെയായിരുന്നല്ലോ!
നിങ്ങൾ ഭാരതവാസികൾ ആദിസനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവരാണ്. ഹിന്ദു
ധർമ്മത്തിലുള്ളവരല്ല. മധുര-മധുരമായ ഒരുപാടു കാലങ്ങൾക്കു ശേഷം തിരികെ കിട്ടിയ
ഓമന സന്താനങ്ങളേ, നിങ്ങളും ആദ്യമാദ്യം ഭാരതത്തിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.
നിങ്ങൾക്ക് സത്യയുഗീ രാജ്യം ആരാണ് നൽകിയത്? തീർച്ചയായും സ്വർഗ്ഗം സ്ഥാപിച്ച
പിതാവു തന്നെയായിരിക്കും ഈ സമ്പത്ത് നൽകുക. ബാബ മനസ്സിലാക്കി തരുന്നു-എത്ര
പേരാണ് മറ്റു ധർമ്മത്തിലേക്കു മാറിയിരിക്കുന്നത്. മുസ്ലീങ്ങളുടെ
രാജ്യമുണ്ടായിരുന്നപ്പോൾ അനേകരെ മുസ്ലീങ്ങളാക്കി മാറ്റി. ക്രിസ്ത്യാനികളുടെ
രാജ്യമുണ്ടായിരുന്നപ്പോൾ അനേകരെ ക്രിസ്ത്യാനികളാക്കി മാറ്റി. ബുദ്ധ
മതത്തിലുളളവരുടെ രാജ്യമില്ലായിരുന്നിട്ടു പോലും അനേകരെ ബുദ്ധമതത്തിലേക്കും
മാറ്റി. എല്ലാവരെയും അവനവന്റെ ധർമ്മത്തിലേക്ക് പരിവർത്തനപ്പെടുത്തി. ആദി സനാതന
ധർമ്മത്തിന് പ്രായലോപം സംഭവിക്കുമ്പോഴാണ് വീണ്ടും ആ ധർമ്മത്തിന്റെ
സ്ഥാപനയുണ്ടാകൂ. അതിനാൽ ബാബ നിങ്ങൾ എല്ലാ ഭാരതവാസികളോടും പറയുന്നു,
മധുര-മധുരമായ കുട്ടികളെ, നിങ്ങളെല്ലാവരും ആദിസനാതന ദേവീ-ദേവത
ധർമ്മത്തിലുള്ളവരായിരുന്നു. നിങ്ങൾ 84 ജന്മങ്ങൾ എടുത്തിരുന്നു. ബ്രാഹ്മണർ, ദേവത,
ക്ഷത്രിയർ... എന്നീ വർണ്ണത്തിലേക്ക് വന്നു. ഇപ്പോൾ ദേവത ധർമ്മത്തിലേക്ക് പോകാൻ
വേണ്ടി ബ്രാഹ്മണ വർണ്ണത്തിലേക്ക് വന്നിരിക്കുകയാണ്. ബ്രാഹ്മണ ദേവതായ നമ: എന്ന
മഹിമയുണ്ട്. ആദ്യം ബ്രാഹ്മണരുടെ പേരാണ് പറയുന്നത്. കാരണം ബ്രാഹ്മണർ തന്നെയാണ്
ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയത്. ഇത് ഭാരതത്തിലെ പ്രാചീന രാജയോഗമാണ്. ഗീതയിൽ
വർണ്ണിച്ചിട്ടുളള ആദ്യത്തെ രാജയോഗമാണ്. ഗീതയിലെ യോഗം ആരാണ് പഠിപ്പിച്ചത്? ഇത്
ഭാരതവാസികൾ മറന്നുപോയി. ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളേ, ഞാനാണ് രാജയോഗം
പഠിപ്പിച്ചത്. ഇതാണ് ആത്മീയ യോഗം. മറ്റെല്ലാം ഭൗതീകമായ യോഗമാണ്.
സന്യാസിമാരെല്ലവരും ബ്രഹ്മത്തെ ഓർമ്മിക്കുന്ന ഭൗതീകമായ യോഗമാണ് പഠിപ്പിക്കുന്നത്.
അത് തെറ്റാണ്. ബ്രഹ്മതത്വം വസിക്കുന്ന സ്ഥലമാണ്. അതിനെ ഒരിക്കലും പരമാത്മാവെന്ന്
പറയില്ല. ബാബയെ മറന്നുപോയി. നിങ്ങളെയും മറന്നുപോയി. നിങ്ങൾ തന്റെ ധർമ്മത്തെ
മറന്നുപോയി. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. വിദേശത്തൊന്നും
യോഗമുണ്ടായിരുന്നില്ല. ഭാരതത്തിൽ തന്നെയാണ് ഹഠയോഗവും രാജയോഗവുമുള്ളത്.
നിവൃത്തിമാർഗ്ഗത്തിലുള്ള സന്യാസിമാർക്കാർക്കും രാജയോഗം പഠിപ്പിക്കാൻ
സാധിക്കില്ല. അറിയുന്നവർക്കു മാത്രമെ പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ.
രാജ്യപദവിപോലും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നവരുണ്ട്. ഗോപീചന്ദ്
രാജാവിന്റെ ഉദാഹരണമുണ്ടല്ലോ. രാജ്യപദവി ഉപേക്ഷിച്ച് കാട്ടിലേക്ക് പോയി. അവരുടെയും
കഥയുണ്ട്. സന്യാസിമാർ രാജ്യപദവി ഉപേക്ഷിക്കാൻ പറയുന്നവരാണ്. പിന്നെ
അവർക്കെങ്ങനെയാണ് രാജയോഗം പഠിപ്പിക്കാൻ സാധിക്കുന്നത്! ഈ സമയം മുഴുവൻ വൃക്ഷവും
ജീർണ്ണിച്ചുപോയിരിക്കുകയാണ്. ഇപ്പോൾ വീണുപോയപോലെയാണ്. ജീർണ്ണിച്ചുപോയ ഏതൊരു
വൃക്ഷമാണെങ്കിലും അവസാനം അതിനെ താഴേക്ക് വീഴ്ത്തുക തന്നെ വേണം. അതുപോലെ ഈ
മനുഷ്യസൃഷ്ടി വൃക്ഷവും തമോപ്രധാനമാണ്. ഇതിൽ ഒരു സാരവുമില്ല. ഇതിന്റെ വിനാശം
തീർച്ചയായും സംഭവിക്കും. വിനാശത്തിനു മുമ്പ് തന്നെ ആദി സനാതന ദേവീ-ദേവത
ധർമ്മത്തിന്റെ സ്ഥാപന സംഗമയുഗത്തിൽ ചെയ്യണം. സത്യയുഗത്തിൽ ആരും
ദുർഗതിയിലുള്ളവരില്ല. വിദേശത്ത് ചെന്ന് യോഗം പഠിപ്പിക്കുന്നവരുണ്ട്. എന്നാൽ അത്
ഹഠയോഗമാണ്. ജ്ഞാനം അല്പം പോലുമില്ല. അനേക പ്രകാരത്തിലുള്ള ഹഠയോഗമുണ്ട്. ഇതാണ്
രാജയോഗം. ഇതിനെ ആത്മീയ യോഗമെന്നാണ് പറയുന്നത്. അതെല്ലാം തന്നെ ഭൗതീകമാണ്.
മനുഷ്യർ തന്നെയാണ് മനുഷ്യരെ പഠിപ്പിക്കുന്നത്. ബാബ കുട്ടികൾക്ക്
മനസ്സിലാക്കിതരുന്നു-ഞാൻ നിങ്ങൾക്ക് ഒരു തവണ മാത്രമാണ് ഈ രാജയോഗം
പഠിപ്പിക്കുന്നത്. മറ്റാർക്കും ഒരിക്കൽ പോലും ഇത് പഠിപ്പിക്കാൻ സാധിക്കില്ല.
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് പഠിപ്പിക്കുന്നു-എന്നെ ഓർമ്മിക്കൂ എന്നാൽ
നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാകും. ഹഠയോഗികൾക്ക് ഒരിക്കലും ഇങ്ങനെ പറയാൻ
സാധിക്കില്ല. ബാബ ആത്മാക്കൾക്കാണ് മനസ്സിലാക്കിത്തരുന്നത്. ഇത് പുതിയ കാര്യമാണ്.
ബാബ നിങ്ങളെ ഇപ്പോൾ ദേഹീഅഭിമാനിയാക്കി മാറ്റുകയാണ്. ബാബക്ക് ദേഹമില്ല. ഈ
ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്ന് ഇദ്ദേഹത്തിന്റെ പേര് മാറ്റുന്നു.
എന്തുകൊണ്ടെന്നാൽ ഇവർ മർജീവയാണ്. എങ്ങനെയാണോ ഗൃഹസ്ഥികൾ സന്യാസികളായി മാറുമ്പോൾ
മർജീവയായി, ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് നിവൃത്തി മാർഗ്ഗം സ്വീകരിക്കുന്നത്.
അതുപോലെ നിങ്ങളും മരിച്ചു ജീവിക്കുന്നതിലൂടെ പേര് മാറ്റുന്നു. തുടക്കത്തിൽ
എല്ലാവർക്ക് വേണ്ടിയും പേരുകൾ കൊണ്ടു വന്നിരുന്നു. പിന്നീട് ആശ്ചര്യത്തോടെ
കേട്ട്, പറഞ്ഞുകൊടുത്ത് ഓടിപ്പോയപ്പോൾ പേരിടുന്നത് നിർത്തി. അതിനാൽ ഇപ്പോൾ ബാബ
പറയുന്നു-ഞാൻ പേര് വെച്ച് പിന്നീട് നിങ്ങൾ ഓടിപ്പോയാൽ എല്ലാം വ്യർത്ഥമാകില്ലേ.
ആദ്യം വന്നവർക്ക് വെച്ച പേരുകളെല്ലാം വളരെ മനോഹരമായിരുന്നു. ഇപ്പോൾ പേര്
വെക്കുന്നില്ല. പേര് വെക്കണമെങ്കിൽ അതിനെ നിലനിർത്തുകയും വേണം. ഒരുപാട് പേർക്ക്
പേര് വെച്ചു പിന്നീട് അവരെല്ലാം ബാബയെ ഉപേക്ഷിച്ച് പോയി. അതിനാൽ ഇപ്പോൾ പേര്
മാറ്റുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു, ഈ ജ്ഞാനം ക്രിസ്ത്യാനികളുടെ
ബുദ്ധിയിലും ഇരിക്കും. ഭാരതത്തിലെ യോഗം നിരാകാരനായ ഭഗവാൻ തന്നെ വന്നാണ്
പഠിപ്പിച്ചത്- ഇത്രയും മനസ്സിലാക്കും. ബാബയെ ഓർമ്മിക്കുകയാണെങ്കിൽ തന്റെ പാപം
ഭസ്മമാകുന്നു, തന്റെ വീട്ടിലേക്കും പോകുന്നു. ആരാണോ സനാതന ധർമ്മത്തിൽ നിന്ന്
മറ്റു ധർമ്മത്തിലേക്ക് പരിവർത്തനപ്പെട്ടവർ അവർ മാത്രം നിലനിൽക്കും.
നിങ്ങൾക്കറിയാം ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ സദ്ഗതി ചെയ്യാൻ സാധിക്കില്ല. ഈ
ദാദയും മനുഷ്യനാണ്, ഇദ്ദേഹവും പറയുന്നു- എനിക്ക് ആരുടെയും സദ്ഗതി ചെയ്യാൻ
സാധിക്കില്ല. ബാബ തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്, ഓർമ്മയിലൂടെ മാത്രമെ
നിങ്ങളുടെ സദ്ഗതിയുണ്ടാകൂ. ബാബ പറയുന്നു- കുട്ടികളേ, അല്ലയോ ആത്മാക്കളേ,
എന്നോടൊപ്പം യോഗം വെക്കൂ എന്നാൽ നിങ്ങളുടെ വികർമ്മങ്ങൾ വിനാശമാകും. നിങ്ങൾ ആദ്യം
സ്വർണ്ണിമയുഗത്തിൽ വളരെ പവിത്രമായിരുന്നു. പിന്നീടാണ് കറ പറ്റിയത്. ആദ്യം 24
കാരറ്റ് സ്വർണ്ണമായിരുന്ന ദേവീ-ദേവതകൾ, ഇപ്പോൾ കലിയുഗത്തിൽ വന്നെത്തി. ഈ യോഗം
കല്പ-കല്പം നിങ്ങൾക്ക് പഠിക്കേണ്ടതായി വരുന്നു. നിങ്ങൾക്കറിയാം ചിലർക്ക്
പൂർണ്ണമായും അറിയാം, ചിലർ കുറച്ചു മാത്രമെ അറിയുന്നുള്ളൂ. ചിലർ ഇവിടെ എന്താണ്
പഠിപ്പിക്കുന്നതെന്ന് അറിയാൻ വേണ്ടി മാത്രം വരുന്നവരുമുണ്ട്.
ബ്രഹ്മാകുമാർ-കുമാരിമാർ ധാരാളം കുട്ടികളുണ്ട്. ഇത്രയും കുട്ടികളുണ്ടെങ്കിൽ
തീർച്ചയായും പ്രജാപിതാ ബ്രഹ്മാവുണ്ടായിരിക്കുമല്ലോ. എന്തെങ്കിലും തീർച്ചയായും
ഉണ്ടായിരിക്കും അവരോട് സത്യാവസ്ഥ എന്താണെന്ന് ചോദിക്കാം എന്ന് മറ്റുളളവർ
ചിന്തിക്കും. നിങ്ങൾക്ക് പ്രജാപിതാ ബ്രഹ്മാവിൽ നിന്ന് എന്താണ് ലഭിക്കുന്നത്?
ചോദിക്കണമല്ലോ! എന്നാൽ ഇതിനുളള ബുദ്ധിപോലും ആർക്കുമില്ല. പ്രത്യേകിച്ചും
ഭാരതത്തെക്കുറിച്ചാണ് പറയുന്നത്. കല്ലുബുദ്ധികൾ തന്നെയാണ് പവിഴബുദ്ധികളായി
മാറുന്നതെന്ന മഹിമയുണ്ട്. പവിഴബുദ്ധികൾ തന്നെയാണ് കല്ലുബുദ്ധികളായും മാറുന്നത്.
സത്യ-ത്രേതായുഗത്തിൽ പവിഴബുദ്ധികൾ സ്വർണ്ണിമയുഗത്തിലായിരുന്നു. പിന്നീടാണ്
രജതയുഗത്തിൽ രണ്ട് കല കുറഞ്ഞത്. അതുകൊണ്ടാണ് ചന്ദ്രവംശികളെന്ന് പേര് വന്നത്.
കാരണം തോറ്റുപോയി. ഇതും പാഠശാലയാണ്. 33 മാർക്കിൽ നിന്ന് താഴെക്കു വരുന്നവർ
തോറ്റുപോകുന്നു. രാമന്റേയും സീതയുടെയും കുലം സമ്പൂർണ്ണമല്ലാത്തതുകാരണം അവർക്ക്
സൂര്യവംശികളായി മാറാൻ സാധിക്കില്ല. ആരെങ്കിലുമൊക്കെ തോൽക്കണമല്ലോ കാരണം പരീക്ഷ
വളരെ വലുതാണ്. മുമ്പെല്ലാം ഗവൺമെന്റിന്റെ ഐ.സി.എസ് പരീക്ഷ വളരെ വലുതാണ്.
എല്ലാവർക്കും പഠിക്കാൻ സാധിച്ചിരുന്നില്ല! ഇവിടെയും കോടിയിൽ ചിലരാണ് വരുന്നത്.
സൂര്യവംശി മഹാരാജാ-മഹാറാണിയായി മാറണമെന്ന് ആഗ്രഹിച്ചാലും വളരെ വലിയ
പ്രയത്നമുണ്ട്. മമ്മയും ബാബയും ശ്രീമതമനുസരിച്ച് പഠിക്കുന്നു. അവർ ആദ്യത്തെ
നമ്പറിൽ പഠിക്കുന്നു. ആരാണോ മാതാ-പിതാവിനെ അനുകരിക്കുന്നവർ, അവർ
സിംഹാസനത്തിലിരിക്കും. സൂര്യവംശികൾ 8 കുലത്തിലാണ് രാജ്യം ഭരിക്കുന്നത്. എഡ്വർഡ്
ഫസ്റ്റ്, സെക്കന്റ് എന്നൊക്കെ പറയുന്ന പോലെ. നിങ്ങൾക്ക് ഈ ക്രിസ്ത്യാനികളുമായി
ഒരുപാട് ബന്ധമുണ്ട്. ക്രിസ്ത്യൻ ധർമ്മത്തിലുളളവരാണ് ഈ ഭാരതത്തിന്റെ
രാജ്യഭാഗ്യത്തെ വിഴുങ്ങിയത്. ഭാരതത്തിന്റെ അളവറ്റ ധനത്തെ
കൊള്ളയടിച്ചുകൊണ്ടുപോയത്, അപ്പോൾ ഒന്ന് ചിന്തിച്ചു നോക്കൂ, ഭാരതത്തിൽ സത്യയുഗീ
സമയത്ത് എത്ര അളവറ്റ ധനമുണ്ടായിരുന്നു! സത്യയുഗത്തെ സംബന്ധിച്ച് ഇവിടെയൊന്നും
തന്നെയില്ല. സത്യയുഗത്തിൽ എല്ലാ ഖനികളും നിറഞ്ഞിരിക്കും. ഇപ്പോൾ ഓരോ വസ്തുവിന്റെ
ഖനികളും കാലിയായിരിക്കുകയാണ്. പിന്നീട് വീണ്ടും ചക്രം ആവർത്തിക്കുമ്പോൾ എല്ലാ
ഖനികളും നിറയും. മധുര-മധുരമായ കുട്ടികളേ, നിങ്ങൾ ഇപ്പോൾ രാവണനു മേൽ വിജയം
പ്രാപ്തമാക്കി രാജ്യഭാഗ്യം എടുക്കുകയാണ്. പിന്നീട് പകുതി കല്പത്തിനുശേഷം ഈ രാവണൻ
വന്നാൽ വീണ്ടും നിങ്ങളുടെ രാജ്യഭാഗ്യം നഷ്ടപ്പെടും. ഇപ്പോൾ ഭാരതവാസികളാകുന്ന
നിങ്ങൾ കക്കക്കു സമാനമായി മാറിയിരിക്കുകയാണ്. ഞാൻ നിങ്ങളെ വജ്ര തുല്യമാക്കി
മാറ്റിയതാണ്. രാവണൻ നിങ്ങളെ വീണ്ടും കക്കു സമാനമാക്കി മാറ്റി. ഈ രാവണൻ എപ്പോഴാണ്
വന്നത് എന്ന് മനസ്സിലാക്കുന്നില്ല! നമ്മൾ എന്തിനാണ് രാവണനെ കത്തിക്കുന്നത്. ഇത്
പരമ്പരയായി തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ബാബ
പറയുന്നു-പകുതി കല്പത്തിനുശേഷമാണ് ഈ രാവണരാജ്യം ആരംഭിക്കുന്നത്. വികാരികളായതു
കാരണം സ്വയം ദേവീ-ദേവത എന്നു പറയാൻ സാധിക്കില്ല. വാസ്തവത്തിൽ നിങ്ങൾ ദേവീ-ദേവത
ധർമ്മത്തിലുള്ളവരായിരുന്നു. നിങ്ങൾ അനുഭവിച്ചത്രയും സുഖം മറ്റൊരാൾക്കും
അനുഭവിക്കാൻ സാധിക്കില്ല. ഏറ്റവും കൂടുതൽ ദരിദ്രരായി മാറിയതും നിങ്ങൾ തന്നെയാണ്.
മറ്റു ധർമ്മത്തിലുള്ളവർ പിന്നീടാണ് അഭിവൃദ്ധി പ്രാപിക്കുന്നത്. ക്രിസ്തു
വന്നപ്പോൾ ആദ്യം വളരെ കുറച്ചു പേർ മാത്രമെയുണ്ടായിരുന്നുള്ളൂ. ഒരുപാട്
അഭിവൃദ്ധിയുണ്ടായാൽ മാത്രമെ രാജ്യം ഭരിക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾക്കാണ്
ആദ്യം രാജ്യം ലഭിക്കുന്നത്. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ബാബ പറയുന്നു-
അല്ലയോ ആത്മാക്കളേ,അച്ഛനായ എന്നെ ഓർമ്മിക്കൂ. പകുതി കല്പം നിങ്ങൾ
ദേഹാഭിമാനികളായിരുന്നു. ഇപ്പോൾ ദേഹീഅഭിമാനികളായി മാറൂ. ഇടയ്ക്കിടെ നിങ്ങൾ ഇത്
മറന്നുപോകുന്നു. കാരണം പകുതി കല്പത്തിന്റെ കറ പുരണ്ടിട്ടുണ്ട്. ഈ സമയം നിങ്ങൾ
ബ്രാഹ്മണർ കുടുമികളാണ്. നിങ്ങളാണ് ഏറ്റവും ഉയർന്നത്. സന്യാസിമാർ ബ്രഹ്മത്തെ
ഓർമ്മിക്കാറുണ്ട് എന്നാൽ അതിലൂടെയൊന്നും വികർമ്മങ്ങൾ വിനാശമാകുന്നില്ല.
ഓരോരുത്തർക്കും തീർച്ചയായും സതോ, രജോ തമോയിലേക്ക് വരുക തന്നെ വേണം. തിരിച്ച്
ആർക്കും പോകാൻ സാധിക്കില്ല. എല്ലാവരും തമോപ്രധാനമായി മാറുമ്പോഴാണ് ബാബ വന്ന്
എല്ലാവരെയും സതോപ്രധാനമാക്കി മാറ്റുന്നത്. അർത്ഥം എല്ലാവരുടെയും ജ്യോതി
തെളിയുന്നത്. ഓരോ ആത്മാവിനും തന്റേതായ പാർട്ട് ലഭിച്ചിട്ടുണ്ട്. നിങ്ങൾ ഹീറോ
ഹീറോയിൻ പാർട്ട്ധാരികളാണ്. നിങ്ങൾ ഭാരതവാസികൾ വളരെ ഉയർന്നതാണ്, നിങ്ങൾ തന്നെയാണ്
രാജ്യം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്. മറ്റാരും രാജ്യം നേടുന്നില്ല.
മറ്റെല്ലാവരും ബാഹുബലത്തിലൂടെയാണ് രാജ്യം നേടുന്നത്. ബാബ മനസ്സിലാക്കി തരുന്നു,
ആദ്യം വിശ്വത്തിന്റെ അധികാരികളായിരുന്നവർ മാത്രമേ ഇപ്പോഴും ആയിത്തീരൂ. അതിനാൽ
സത്യമായ രാജയോഗം ബാബയ്ക്കല്ലാതെ മറ്റാർക്കും പഠിപ്പിക്കാൻ സാധിക്കില്ല. ലോകത്തിൽ
പഠിപ്പിക്കുന്നതെല്ലാം യഥാർത്ഥമല്ലാത്ത യോഗമാണ്. അതിലൂടെയൊന്നും ആർക്കും
തിരിച്ച് പോകാൻ സാധിക്കില്ല. ഇപ്പോൾ അന്തിമമാണ്. എല്ലാവരും ഇപ്പോൾ ദുഃഖത്തിൽ
നിന്നും മുക്തമാകുന്നു, പിന്നീട് നമ്പർവൈസായി വീണ്ടും വരണം. ആദ്യം സുഖം
അനുഭവിക്കണം പിന്നീട് ദുഃഖവും അനുഭവിക്കണം. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്.
കൈകൾ കൊണ്ട് കർമ്മം ചെയ്യുമ്പോഴും ഹൃദയം കൊണ്ട് ബാബയെ ഓർമ്മിക്കണം എന്നു
പറയാറുണ്ട്. കർമ്മം ചെയ്തുകൊണ്ടിരിക്കൂ എന്നാൽ ബുദ്ധിയോഗം ബാബയോടൊപ്പമായിരിക്കണം.
നിങ്ങൾ ആത്മാക്കൾ ഒരു പ്രിയതമനാകുന്ന ബാബയുടെ പ്രിയതമകളാണ്. ഇപ്പോൾ
പ്രിയതമനാകുന്ന ബാബ വന്നിരിക്കുകയാണ്. എല്ലാ ആത്മാക്കളെയും(സജിനിമാരെ)
പുഷ്പമാക്കി കൂടെകൊണ്ടുപോകും. പരിധിയില്ലാത്ത പ്രിയതമനും പരിധിയില്ലാത്ത
പ്രിയതമകളുമാണ്. പറയുന്നു-ഞാൻ എല്ലാവരെയും കൊണ്ടുപോകുന്നു. പിന്നീട് നമ്പർവൈസ്
പുരുഷാർത്ഥമനുസരിച്ച് പദവി പ്രാപ്തമാക്കും. ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്ന് കൊണ്ട്
കുട്ടികളെ സംരക്ഷിക്കൂ. അല്ലയോ ആത്മാവേ, നിങ്ങളുടെ ഹൃദയം ബാബയിലേക്കായിരിക്കണം.
ഓർമ്മയുടെ ഈ അഭ്യാസം മാത്രം ചെയ്തുകൊണ്ടിരിക്കൂ. കുട്ടികൾക്കറിയാം ഇപ്പോൾ നമ്മൾ
ബാബയെ ഓർമ്മിക്കുന്നതിലൂടെ സ്വർഗ്ഗവാസികളായി മാറുകയാണ്. വിദ്യാർത്ഥികൾക്ക്
വളരെയധികം സന്തോഷത്തിൽ കഴിയണം. ഇത് വളരെ സഹജമാണ്. ഡ്രാമയനുസരിച്ച് എല്ലാവർക്കും
വഴി പറഞ്ഞുകൊടുക്കണം. ആരോടും തർക്കിക്കാൻ പോകേണ്ട ആവശ്യമില്ല. ഇപ്പോൾ നിങ്ങളുടെ
ബുദ്ധിയിൽ മുഴുവൻ ജ്ഞാനവും വന്നുകഴിഞ്ഞു. മനുഷ്യർ അസുഖത്തിൽ നിന്നും
മുക്തമാകുമ്പോൾ ആശംസകൾ നൽകാറുണ്ട്. ഇവിടെ മുഴുവൻ ലോകവും രോഗിയാണ്. അല്പ
സമയത്തിനുളളിൽ ജയജയാരവമുണ്ടാകും. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സത്യം-സത്യമായ പ്രിയതമകളായി മാറി കൈകൾ കൊണ്ട് കർമ്മം ചെയ്തും ബുദ്ധികൊണ്ട്
പ്രിയതമനെ ഓർമ്മിക്കാനുള്ള അഭ്യാസം ചെയ്യണം. ബാബയുടെ ഓർമ്മയിലൂടെ നമ്മൾ
സ്വർഗ്ഗവാസിയായി മാറുകയാണ് എന്ന സന്തോഷത്തിലിരിക്കണം.
2) സൂര്യവംശി കുലത്തിൽ
സിംഹാസനധാരികളായി മാറണമെങ്കിൽ മാതാവിനെയും പിതാവിനെയും പൂർണ്ണമായും ഫോളോ ചെയ്യൂ.
ബാബയ്ക്ക് സമാനം നോളേജ്ഫുള്ളായി മാറി എല്ലാവർക്കും വഴി പറഞ്ഞുകൊടുക്കണം.
വരദാനം :-
കിരീടവും
തിലകവും ധാരണ ചെയ്ത് ബാപ്ദാദയുടെ സഹായിയാകുന്ന ഹൃദയസിംഹാസനധാരി ഭവ
ആരെങ്കിലും
സിംഹാസനത്തിലിരിക്കുകയാണെങ്കിൽ തിലകവും കിരീടവുമാണ് അവരുടെ അടയാളം. ഇങ്ങനെ ആരാണോ
ഹൃദയസിംഹാസനധാരി അവരുടെ മസ്തകത്തിൽ സദാ അവിനാശിആത്മാവിന്റെ സ്ഥിതിയുടെ തിലകം
ദൂരെ നിന്നേ തന്നെ തിളങ്ങുന്നതായി കാണപ്പെടുന്നു. സർവ ആത്മാക്കളുടെയും
മംഗളത്തിന്റെ ശുഭഭാവന അവരുടെ നയനങ്ങളിലൂടെ അഥവാ മുഖത്തിലൂടെ കാണപ്പെടുന്നു.
അവരുടെ ഓരോ സങ്കൽപവും വചനവും കർമവും ബാബയ്ക്കു സമാനമാകുന്നു.
സ്ലോഗന് :-
സരളമായി
ഓർമയ്ക്കായി സരളതയുടെ ഗുണം ധാരണ ചെയ്യൂ, സംസ്കാരങ്ങളെ സരളമാക്കൂ
അവ്യക്തസൂചനകൾ-
നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ
വിജയിയാകുന്നതിനുള്ള
അടിത്തറയാണ് നിശ്ചയം. അടിത്തറ അഥവാ പക്കയാണെങ്കിൽ കെട്ടിടം ഇളകുകയില്ല,
നിശ്ചിന്തമായിരിക്കുന്നു. എന്നാൽ കേവലം ബാബയിൽ നിശ്ചയമല്ല, അവനവനിൽ നിശ്ചയവും
ഡ്രാമയിൽ നിശ്ചയവും. ആഹാ! ഡ്രാമ ആഹാ! അഥവാ ഡ്രാമയിൽ നിശ്ചയമുണ്ടെങ്കിൽ
അമംഗളത്തിന്റെ കാര്യവും മംഗളമായി മാറും.