മധുരമായ കുട്ടികളേ -
ദേവതയായി മാറണമെങ്കിൽ അമൃത് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യൂ, അമൃത്
കുടിക്കുന്നവർ തന്നെയാണ് ശ്രേഷ്ഠാചാരിയായി മാറുന്നത്.
ചോദ്യം :-
ഈ സമയം സത്യയുഗത്തിലേക്കുള്ള പ്രജകൾ ഏതിന്റെ ആധാരത്തിലാണ് തയ്യാറാകുന്നത്?
ഉത്തരം :-
ഈ ജ്ഞാനത്താൽ
പ്രഭാവിതരായി മാറി വളരെ നല്ലത് നല്ലത് എന്ന് പറയുന്നു എന്നാൽ പഠിപ്പ്
പഠിക്കുന്നില്ല, പരിശ്രമിക്കാൻ സാധിക്കുന്നില്ല എങ്കിൽ അവർ പ്രജയായി മാറുന്നു.
പ്രഭാവിതരാവുക അർത്ഥം പ്രജയായി മാറുക. സൂര്യവംശത്തിലെ രാജാവും റാണിയുമായി
മാറണമെങ്കിൽ പരിശ്രമം വേണം. പഠിപ്പിൽ പൂർണ്ണ ശ്രദ്ധ വേണം. ഓർമ്മിച്ചും
ഓർമ്മിപ്പിച്ചുകൊണ്ടും ഇരിക്കുകയാണെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും.
ഗീതം :-
നിങ്ങൾ
രാത്രി ഉറങ്ങി നഷ്ടപ്പെടുത്തി....
ഓംശാന്തി.
നമ്മുടെ ജീവിതം വജ്ര തുല്യമായിരുന്നു എന്ന ഗീതം കുട്ടികൾ കേട്ടു. ഇപ്പോൾ ജീവിതം
കക്കക്കു സമാനമായി മാറിയിരിക്കുന്നു. ഇത് സാധാരണ കാര്യമാണ്. ചെറിയ കുട്ടിക്കു
പോലും മനസ്സിലാക്കാൻ സാധിക്കും. ചെറിയ കുട്ടിക്കുപോലും മനസ്സിലാക്കാൻ
സാധിക്കുന്ന തരത്തിൽ വളരെ സഹജമായാണ് ബാബ മനസ്സിലാക്കിതരുന്നത്. സത്യനാരായണന്റെ
കഥ കേൾപ്പിക്കുമ്പോൾ ചെറിയ-ചെറിയ കുട്ടികൾ പോലും പോയിരുന്നു കേൾക്കുന്നു. എന്നാൽ
മറ്റു സത്സംഗങ്ങളിലെല്ലാം കേൾപ്പിക്കുന്നത് കഥകളാണ്. കഥ ജ്ഞാനമല്ല. ഉണ്ടായതും
ഉണ്ടാക്കിയതുമായ കഥകളാണ്. ഗീതയുടെ കഥ, രാമായണത്തിന്റെ കഥ, വിവിധ ശാസ്ത്രങ്ങളുടെ
കഥകളാണ് കേൾപ്പിക്കുന്നത്. അതെല്ലാം കഥകളാണ്. കഥകളിലൂടെ എന്തെങ്കിലും
ലാഭമുണ്ടാകുമോ! ഇതാണ് സത്യ നാരായണന്റെ അർത്ഥം നരനിൽ നിന്ന് നാരായണനായി
മാറുന്നതിനുള്ള സത്യമായ കഥ. ഈ കഥ കേൾക്കുന്നതിലൂടെ നിങ്ങൾ നരനിൽ നിന്ന്
നാരായണനായി മാറും. ഇത് അമരകഥയുമാണ്. നിങ്ങൾ മറ്റുളളവരെ ക്ഷണിക്കാറുണ്ട്, വരൂ
വന്ന് അമരകഥ കേട്ടാൽ നിങ്ങൾ അമരലോകത്തിലേക്ക് പോകും. എന്നാലും ആരും
മനസ്സിലാക്കുന്നില്ല. ശാസ്ത്രങ്ങളുടെ കഥ കേട്ട് വന്നു എന്നാൽ ഒന്നും
ലഭിക്കുന്നില്ല. ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തിൽ ദർശനത്തിനുവേണ്ടി പോകാറുണ്ട്.
മഹാത്മാവിന്റെ ദർശനം ചെയ്തു വരാം എന്ന് പറയാറുണ്ട്. ഈ ഒരു ആചാരാനുഷ്ഠാനം
തുടർന്നുകൊണ്ടേവരുകയാണ്. മുമ്പു ജീവിച്ചിരുന്ന ഋഷി മുനിമാരുടെ മുന്നിലെല്ലാം തല
കുനിച്ചു വന്നു. ചോദിക്കൂ, രചനയുടെയും രചയിതാവിന്റെയും കഥ അറിയുമോ? അപ്പോൾ പറയും
ഇല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് രചനയുടെയും രചയിതാവിന്റെയും
കഥ വളരെ സഹജമാണ്. അളളാഹുവിന്റെയും സമ്പത്തിന്റെയും കഥയാണ്. പ്രദർശിനിയിൽ
വരുന്നവരെല്ലാം കഥ നല്ല രീതിയിൽ കേൾക്കുന്നുണ്ടെങ്കിലും പവിത്രമായി മാറുന്നില്ല.
വികാരങ്ങളിലേക്ക് പോകാനുള്ള ആചാരാനുഷ്ഠാനങ്ങളും അനാദിയായുളളതാണെന്ന് മനുഷ്യർ
മനസ്സിലാക്കുന്നു. ക്ഷേത്രത്തിൽ ദേവതകളുടെ മുന്നിൽ പോയി പാടാറുണ്ട്-അങ്ങ്
സമ്പൂർണ്ണ നിർവ്വികാരികളാണ്......പിന്നീട് പുറത്ത് വന്ന് പറയുന്നു-വികാരത്തിൽ
പോകുന്നത് അനാദിയായി തുടർന്നു വന്നതാണ്. ഈ വികാരമില്ലാതെ ലോകം എങ്ങനെ മുന്നോട്ട്
പോകും? ലക്ഷ്മീ-നാരായണനുപോലും കുട്ടികളുണ്ടായിരുന്നല്ലോ! ഇങ്ങനെ പറയുന്നവരോട്
എന്ത് പറയാനാണ്! മനുഷ്യർക്ക് പദവിയൊന്നും നൽകാൻ സാധിക്കില്ല. ദേവതകളും
മനുഷ്യരായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യത്തിൽ സുഖികളായിരുന്നു. നിങ്ങൾ
കുട്ടികൾക്ക് ബാബ വളരെ സഹജമായ കാര്യമാണ് മനസ്സിലാക്കി തരുന്നത്. വാസ്തവത്തിൽ
ഭാരതത്തിലായിരുന്നു സ്വർഗ്ഗമുണ്ടായിരുന്നത്. ലക്ഷ്മീ-നാരായണന്റെ
രാജ്യമായിരുന്നത്. ചിത്രവുമുണ്ട്. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ
രാജ്യമായിരുന്നു എന്ന് എല്ലാവരും അംഗീകരിക്കുക തന്നെ ചെയ്യും. സത്യയുഗത്തിൽ ആരും
ദുഃഖികളായിട്ടുണ്ടായിരുന്നില്ല. സമ്പൂർണ്ണ നിർവ്വികാരികളായിരുന്നു. അവരുടെ
ക്ഷേത്രങ്ങളും വലുതാക്കിയിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. അവരുടെ രാജ്യം
കടന്നുപോയിട്ട് അയ്യായിരം വർഷങ്ങളായി. ഇപ്പോൾ അവരില്ല. ഇപ്പോൾ കലിയുഗത്തിന്റെ
അവസാനമാണ്. മനുഷ്യർ പരസ്പരം അടിയും ബഹളവുമുണ്ടാക്കികൊണ്ടിരിക്കുന്നു. ഭഗവാൻ
നിർവ്വാണ ധാമത്തിലാണ് വസിക്കുന്നത്. വാസ്തവത്തിൽ നമ്മൾ ആത്മാക്കളും
നിർവ്വാണധാമത്തിലാണ് വസിക്കുന്നത്. ഈ ലോകത്തിൽ പാർട്ടഭിനയിക്കാൻ വരുന്നു. ആദ്യം
നമ്മൾ ലക്ഷ്മീ-നാരായണന്റെ രാജ്യത്തിലായിരുന്നു. സത്യയുഗത്തിൽ വളരെയധികം സുഖവും
ശാന്തിയുമുണ്ടായിരുന്നു. പിന്നീട് നമുക്ക് 84 ജന്മങ്ങൾ എടുക്കേണ്ടതായി വന്നു.
84ന്റെ ചക്രത്തിന്റെ മഹിമയുണ്ട്. നമ്മൾ സൂര്യവംശീ കുലത്തിൽ 1250 വർഷം രാജ്യം
ഭരിച്ചു വന്നു. സത്യയുഗത്തിൽ അളവറ്റ സുഖമുണ്ടായിരുന്നു. സമ്പൂർണ്ണ
നിർവ്വികാരികളായിരുന്നു. വജ്രത്തിന്റെയും വൈഢൂര്യത്തിന്റെയും
കൊട്ടാരങ്ങളായിരുന്നു. നമ്മൾ രാജ്യം ഭരിച്ചു പിന്നീട് 84 ജന്മങ്ങളിലേക്ക്
വരേണ്ടതായി വന്നു. ഈ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ആവർത്തിച്ചുകൊണ്ടേയിരിക്കും. പകുതി കല്പം സുഖമായിരുന്നു. രാമരാജ്യത്തിലായിരുന്നു.
പിന്നീടാണ് മനുഷ്യരുടെ അഭിവൃദ്ധിയുണ്ടായത്. സത്യയുഗത്തിൽ 9 ലക്ഷമായിരുന്നു.
സത്യയുഗത്തിന്റെ അവസാന സമയം 9 ലക്ഷം എന്നത് അഭിവൃദ്ധി പ്രാപിച്ച് 2 കോടിയായി
മാറി. പിന്നീട് 12 ജന്മം ത്രേതായുഗത്തിൽ വളരെയധികം സുഖത്തോടും
ശാന്തിയോടുകൂടിയുമായിരുന്നു. ഒരു ധർമ്മം മാത്രമെയുണ്ടായിരുന്നുള്ളൂ. പിന്നീട്
എന്താണ് സംഭവിച്ചത്? രാവണരാജ്യം ആരംഭിച്ചു. രാമരാജ്യവും രാവണരാജ്യവും വളരെ
സഹജമായാണ് മനസ്സിലാക്കി തരുന്നത്. ചെറിയ-ചെറിയ കുട്ടികൾക്കും ഇങ്ങനെയെല്ലാം
പറഞ്ഞുകൊടുക്കണം. പിന്നീട് എന്ത് സംഭവിച്ചു? വലിയ-വലിയ സ്വർണ്ണത്തിന്റെയും
വജ്രത്തിന്റെയും വൈഢൂര്യത്തിന്റെയും കൊട്ടാരങ്ങളെല്ലാം ഭൂകമ്പത്തിൽ ഭൂമിക്കടിയിൽ
പോയി. ഭാരതവാസികൾ വികാരിയായി മാറിയതു കാരണം തന്നെയാണ് ഭൂകമ്പമുണ്ടായത്. പിന്നീട്
രാവണരാജ്യം ആരംഭിച്ചു. പവിത്രമായതിൽ നിന്ന് അപവിത്രരായി മാറി. പറയാറുമുണ്ട്-
സ്വർണ്ണത്തിന്റെ ലങ്ക അടിയിലേക്ക് പോയി എന്ന്. എന്തെങ്കിലും തീർച്ചയായും
ബാക്കിയുണ്ടായിരിക്കുമല്ലോ. അതിൽ നിന്നാണ് ക്ഷേത്രങ്ങളെല്ലാം
ഉണ്ടായിട്ടുണ്ടായിരിക്കുക. ഭക്തിമാർഗ്ഗം ആരംഭിച്ചപ്പോൾ മനുഷ്യർ വികാരികളായി മാറാൻ
തുടങ്ങി. പിന്നീട് രാവണരാജ്യമായപ്പോൾ ആയുസ്സും കുറഞ്ഞുപോയി. നമ്മൾ
നിർവ്വികാരിയായ യോഗിയിൽ നിന്നും വികാരിയായ ഭോഗികളായി മാറി. രാജാവും റാണിയും
പ്രജകളുമെല്ലാം വികാരികളായി മാറി. ഈ കഥ എത്ര സഹജമാണ്. അഥവാ ചെറിയ-ചെറിയ
കുട്ടികളും ഈ കഥ കേൾപ്പിക്കുകയാണെങ്കിൽ വലിയ-വലിയ ആളുകളുടെ തല തന്നെ
കുനിഞ്ഞുപോകും. ഇപ്പോൾ ബാബയാണ് കേൾപ്പിക്കുന്നത്. ബാബ തന്നെയാണ് പതിത-പാവനനും
ജ്ഞാനത്തിന്റെ സാഗരനും. ശരി, ദ്വാപരയുഗം മുതൽ ഭോഗികളും പതിതരുമായി മാറി.
പിന്നീട് മറ്റെല്ലാ ധർമ്മങ്ങളും ആരംഭിക്കാൻ തുടങ്ങി. അമൃതിന്റെ ലഹരി തന്നെ
ഇല്ലാതായി. അടിയും ബഹളവുമെല്ലാം തുടങ്ങി. നമ്മൾ ദ്വാപരയുഗം മുതലാണ് താഴേക്ക്
വീണത്. കലിയുഗം മുതൽ നമ്മൾ ഒന്നുകൂടി വികാരികളായി മാറി. കല്ലിന്റെ
മൂർത്തികളുണ്ടാക്കാൻ തുടങ്ങി. ഹനുമാന്റെ, ഗണപതിയുടെ....... കല്ലുബുദ്ധികളായി
മാറാൻ തുടങ്ങിയപ്പോൾ കല്ലിന്റെ പൂജ ചെയ്യാൻ ആരംഭിച്ചു. ഭഗവാൻ കല്ലിലും
മുള്ളിലുമുണ്ടെന്ന് കരുതിയിരുന്നു. ഇങ്ങനെയെല്ലാം ചെയ്തിട്ടാണ് ഭാരതത്തിന് ഈ
അവസ്ഥയുണ്ടായത്. ഇപ്പോൾ വീണ്ടും ബാബ പറയുന്നു-വിഷത്തെ ഉപേക്ഷിച്ച് അമൃതം
കുടിച്ച് പവിത്രമായി മാറി രാജ്യഭാഗ്യം എടുക്കൂ. വിഷം ഉപേക്ഷിക്കൂ എന്നാൽ നിങ്ങൾ
മനുഷ്യനിൽ നിന്ന് ദേവതയായി മാറും. എന്നാൽ വിഷം ഉപേക്ഷിക്കുന്നേയില്ല.
വിഷത്തിനുവേണ്ടി എത്രയാണ് അടിക്കുന്നത്, ശല്യം ചെയ്യുന്നത്. അപ്പോഴാണല്ലോ
ദ്രൗപദി വിളിച്ചത്. നിങ്ങൾ മനസ്സിലാക്കുന്നുണ്ട് അമൃതം കുടിക്കാതെ നമ്മൾ എങ്ങനെ
ദേവതയായി മാറും. സത്യയുഗത്തിൽ രാവണനില്ല. ബാബ പറയുന്നു-കുട്ടികളെ,
ശ്രേഷ്ഠാചാരികളായി മാറാതെ സ്വർഗ്ഗത്തിൽ വരാൻ സാധിക്കില്ല. ശ്രേഷ്ഠാചാരിയായവർ
ഇപ്പോൾ ഭ്രഷ്ഠാചാരികളായി മാറിയിരിക്കുകയാണ്. വീണ്ടും ഇപ്പോൾ അമൃതം കുടിച്ച്
ശ്രേഷ്ഠാചാരികളായി മാറണം. ബാബ പറയുന്നു- എന്നെ മാത്രം ഓർമ്മിക്കൂ. ഗീതയെ മറന്നോ?
ഗീത രചിച്ചത് ബാബയാണ് എന്നാൽ പേര് വെച്ചത് കൃഷ്ണന്റെയുമാണ്. ലക്ഷ്മീ-നാരായണന്
രാജ്യഭാഗ്യം ആരാണ് നൽകിയത്? തീർച്ചയായും ഭഗവാനായിരിക്കും
നൽകിയിട്ടുണ്ടായിരിക്കുക. കഴിഞ്ഞ ജന്മത്തിൽ ഭഗവാൻ വന്ന് രാജയോഗം പഠിപ്പിച്ചു.
കൃഷ്ണന്റെ പേരാണ് വെച്ചത്. അതിനാൽ മനസ്സിലാക്കിക്കൊടുക്കാനുള്ള
അഭ്യാസമുണ്ടാക്കണം. വളരെ സഹജമായ കഥയാണ്. ബ്രഹ്മാബാബക്ക് എത്ര സമയമെടുത്തൂ?
അരമണിക്കൂർകൊണ്ട് ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല
എങ്കിൽ ബാബ പറയുന്നു- ഒരു ചെറിയ കഥ മാത്രം മനസ്സിലാക്കിക്കൊടുക്കൂ. കയ്യിൽ
ചിത്രമെടുക്കൂ. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യവും, ത്രേതായുഗത്തിൽ
രാമന്റെയും സീതയുടെയും രാജ്യം....പിന്നീട് ദ്വാപരയുഗത്തിൽ രാവണന്റെ രാജ്യം
ആരംഭിച്ചു. എത്ര സഹജമായ കഥയാണ്. വാസ്തവത്തിൽ നമ്മൾ ദേവതകളായിരുന്നു പിന്നീട്
ക്ഷത്രിയർ, വൈശ്യർ, ശൂദ്രരായി മാറി. ഇപ്പോൾ സ്വയത്തെ ദേവതയെന്ന്
മനസ്സിലാക്കാത്തതുകാരണം ഹിന്ദു എന്ന് പറയുന്നു. ശ്രേഷ്ഠമായ ധർമ്മത്തിൽ നിന്നും
കർമ്മത്തിൽ നിന്നും ധർമ്മ ഭ്രഷ്ടരും കർമ്മ ഭ്രഷ്ടരുമായി മാറി. ഇങ്ങനെ ചെറിയ
ചെറിയ കുട്ടികൾ പ്രഭാഷണം ചെയ്യുകയാണെങ്കിൽ മുഴുവൻ സഭയും വിറ കൊളളും.
ബാബ എല്ലാ സെന്ററിലുള്ളവരെയും കേൾപ്പിക്കുകയാണ്. ഇപ്പോൾ വലിയവരൊന്നും
പഠിക്കുന്നില്ല എങ്കിൽ ചെറിയ-ചെറിയ കുമാരിമാർക്ക് പഠിപ്പിച്ചുകൊടുക്കൂ. കുമാരിമാർ
പ്രസിദ്ധമാണ്. ഡൽഹിയിലും ബോംബെയിലും വളരെ നല്ല-നല്ല കുമാരിമാരുണ്ട്.
പഠിപ്പുള്ളവരാണ്. അവർ മുന്നിട്ടിറങ്ങണം. എത്ര സേവനം ചെയ്യാൻ സാധിക്കും. അഥവാ
കുമാരിമാർ മുന്നിട്ടിറങ്ങുകയാണെങ്കിൽ പേര് പ്രശസ്തമാകും. ധനവാൻമാരുടെ
കുടുംബത്തിലുള്ളവർക്ക് ധൈര്യം കുറവാണ്. ധനത്തിന്റെ ലഹരിയുണ്ടായിരിക്കും.
സ്ത്രീധനം ലഭിച്ചാൽ പിന്നെ അതു മതി. കുമാരിമാർ വിവാഹം കഴിച്ച് മുഖം കറുപ്പിച്ചാൽ
എല്ലാവരുടെയും മുന്നിൽ കുനിയേണ്ടതായി വരുന്നു. അതിനാൽ ബാബ എത്ര സഹജമായാണ്
മനസ്സിലാക്കിതരുന്നത്. എന്നാൽ പവിഴബുദ്ധികളായി മാറണമെന്ന ചിന്ത തന്നെ
വരുന്നില്ല. നോക്കൂ, പഠിക്കാത്തവർ പോലും ഇന്നത്തെ കാലത്ത് എം.പി.യും,
എം.ൽ.എയുമെല്ലാം ആയി മാറിയിട്ടുണ്ട്. പഠിപ്പിലൂടെ എന്തെല്ലാമായി മാറുന്നു. ഈ
പഠിപ്പ് വളരെ സഹജമാണ്. മറ്റുള്ളവർക്കും പഠിപ്പിച്ചുകൊടുക്കണം. എന്നാൽ
ശ്രീമതത്തിലൂടെ നടക്കുന്നില്ല എങ്കിൽ പഠിക്കുകയില്ല. വളരെ നല്ല-നല്ല
കുമാരിമാരുണ്ടെങ്കിലും അവർക്ക് തന്റെ ദേഹാഭിമാനത്തിന്റെ ലഹരിയുണ്ട്. കുറച്ച്
ജോലി ചെയ്താൽ മതി ഞാൻ ഒരുപാട് ജോലി ചെയ്തു എന്ന് മനസ്സിലാക്കും. ഇപ്പോൾ
നിങ്ങൾക്ക് ഒരുപാട് സേവനം ചെയ്യണം. ഇന്നത്തെ കാലത്ത് കുമാരിമാർ
ഫാഷനോടെ(പരിഷ്കാരം) ജീവിക്കുന്നു. സത്യയുഗത്തിൽ സ്വാഭാവികമായ അലങ്കാരമായിരിക്കും.
ഈ ലോകത്തിൽ എത്ര കൃത്രിമമായ അലങ്കാരമാണ് ചെയ്യുന്നത്. മുടി നന്നാക്കാൻ തന്നെ
എത്ര പൈസയാണ് കൊടുക്കുന്നത്. ഇതാണ് മായയുടെ ഷോ. രാവണരാജ്യത്തിന്റെ അധഃപതനവും
പിന്നീട് രാമരാജ്യത്തിന്റെ ഉയർച്ചയും. ഇപ്പോൾ രാമരാജ്യത്തിന്റെ
സ്ഥാപനയുണ്ടാകുകയാണ്. എന്നാലും നിങ്ങൾ ഒന്ന് പരിശ്രമിക്കൂ! നിങ്ങൾ എന്തായി മാറും?
അഥവാ പഠിച്ചില്ലായെങ്കിൽ സത്യയുഗത്തിൽ കാൽകാശിന് വിലയില്ലാത്ത പ്രജയായി മാറും.
ഇന്നത്തെ കാലത്തെ വലിയ-വലിയ ആളുകളെല്ലാം സത്യയുഗത്തിൽ പ്രജയിലേക്ക് വരും.
ധനവാൻമാർ വെറുതെ നല്ലതാണ് നല്ലതാണ് എന്ന് പറഞ്ഞ് അവനവന്റെ ജോലികളിൽ മുഴുകുന്നു.
വളരെ നല്ല രീതിയിൽ പ്രഭാവിതരായി എങ്കിൽ പിന്നെ എന്ത് സംഭവിക്കും? അവസാനം എന്തു
സംഭവിക്കും? സത്യയുഗത്തിൽ പ്രജയായി മാറും. പ്രഭാവിതരാവുക അർത്ഥം പ്രജയാണ്.
പരിശ്രമിക്കുന്നവർ രാമരാജ്യത്തിൽ വരും. വളരെ സഹജമായാണ് മനസ്സിലാക്കിതരുന്നത്.
ആരെങ്കിലും ഈ കഥയുടെ ലഹരിയിൽ ഇരിക്കുകയാണെങ്കിൽ തോണി അക്കരെയെത്തും. നമ്മൾ
ശാന്തിധാമത്തിൽ പോയി പിന്നീട് സുഖധാമത്തിലേക്ക് വരും. അതിനുവേണ്ടി ഓർമ്മിക്കുകയും
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയും വേണം. അപ്പോൾ മാത്രമെ ഉയർന്ന പദവി പ്രാപ്തമാക്കാൻ
സാധിക്കുകയുള്ളൂ. പഠിപ്പിൽ ശ്രദ്ധ കൊടുക്കണം. കൈയ്യിൽ ചിത്രമുണ്ടായിരിക്കണം.
ബ്രഹ്മാബാബ ലക്ഷ്മീ-നാരായണന്റെ പൂജ ചെയതിരുന്നപ്പോൾ ചിത്രം പോക്കറ്റിൽ
ഉണ്ടാകുമായിരുന്നു. ചെറിയ ചിത്രവുമുണ്ട്. ലോക്കറ്റ് രൂപത്തിലുമുണ്ട്. അത്
കാണിച്ച് മനസ്സിലാക്കികൊടുക്കണം. ഇത് ബ്രഹ്മാബാബയാണ്. ശിവബാബയിലൂടെയാണ് സമ്പത്ത്
ലഭിക്കുന്നത്. ഇപ്പോൾ പവിത്രമായി മാറി ബാബയെ ഓർമ്മിക്കൂ. ഈ
മെഡലിലെല്ലാം(ബേഡ്ജ്)എത്ര ജ്ഞാനമാണ് ഉള്ളത്. ഇതിൽ മുഴുവൻ ജ്ഞാനവുമുണ്ട്. ഇതിലൂടെ
മനസ്സിലാക്കികൊടുക്കുക സഹജമാണ്. സെക്കന്റിലാണ് ബാബയിൽ നിന്നും സ്വർഗ്ഗത്തിന്റെ
ജീവൻമുക്തിയുടെ സമ്പത്തുള്ളത്. ആര് മനസ്സിലാക്കികൊടുത്താലും ജീവൻമുക്തി പദവിയുടെ
അധികാരിയായി മാറും. പിന്നെ പഠിപ്പിനനുസരിച്ച് ഉയർന്ന പദവി ലഭിക്കും. സ്വർഗ്ഗത്തിൽ
വരുമല്ലോ! എല്ലാവരും എന്തായാലും അവസാനം വരുമല്ലോ! അഭിവൃദ്ധിയുണ്ടാവുക തന്നെ വേണം.
ദേവീ-ദേവത ധർമ്മം ഉയർന്നതാണ്. ഉയർന്ന ധർമ്മത്തിലുള്ളവരായി മാറുമല്ലോ.
ലക്ഷക്കണക്കിന് പ്രജകളുണ്ടാകും. സൂര്യവംശികളായി മാറാൻ പരിശ്രമമുണ്ട്. സേവനം
ചെയ്യുന്നവരാണ് ഉയർന്ന പദവി പ്രാപ്തമാക്കുന്നത്. കുമാരകയുണ്ട്(പ്രകാശമണി ദാദി),
ജാനകി ദാദിയുണ്ട്, നല്ല രീതിയിൽ സെന്റർ സംരക്ഷിക്കുന്നു. അവരുടെ പേരും
പ്രശസ്തമാണ്. യാതൊരു പ്രശ്നങ്ങളുമില്ല.
ബാബ പറയുന്നു- മോശമായതൊന്നും കാണുകയോ കേൾക്കുകയോ ചെയ്യരുത്. എന്നാലും മോശമായ
കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനെയുള്ളവർ എന്തായി മാറാനാണ്! ഇത്രയും
സഹജമായ സേവനം പോലും ചെയ്യുന്നില്ല. ചെറിയ-ചെറിയ കുട്ടികൾക്കുപോലും ഇത്
മനസ്സിലാക്കികൊടുക്കാൻ സാധിക്കും. കേൾപ്പിക്കാൻ സാധിക്കും. വാനര സൈന്യവും
പ്രസിദ്ധമാണ്. രാവണന്റെ ജയിലിൽ കുടുങ്ങിക്കിടക്കുന്ന സീതമാരെ മോചിപ്പിക്കണം.
എന്തെല്ലാം കഥകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇങ്ങനെയെല്ലാം ആരെങ്കിലും പ്രഭാഷണം
ചെയ്യണം. പക്ഷേ ഇന്നയാൾ പ്രഭാവിതരായി എന്ന് മാത്രം പറയുന്നു. ചോദിക്കൂ,
നിങ്ങൾക്ക് എന്തായി മാറാനാണ് ആഗ്രഹം? ഇവരുടെ ജ്ഞാനം വളരെ നല്ലതാണെന്ന്
മറ്റുള്ളവരോട് മാത്രം പറയും . സ്വയം ഒന്നും മനസ്സിലാക്കുന്നില്ല. ഇതിലൂടെ
എന്താണ് ലാഭം? ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
പവിഴബുദ്ധികളായി മാറുന്നതിനുവേണ്ടി പഠിപ്പിൽ പൂർണ്ണമായും ശ്രദ്ധ കൊടുക്കണം.
ശ്രീമതത്തിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും വേണം. പരിധിയുള്ള ധനത്തിന്റെ ലഹരിയും
ഫേഷനുമെല്ലാം ഉപേക്ഷിച്ച് ഈ പരിധിയില്ലാത്ത സേവനത്തിൽ മുഴുകണം.
2) മോശമായതൊന്നും കാണരുത്,
മോശമായതൊന്നും കേൾക്കരുത്.... ഏതൊരു വ്യർത്ഥമായ കാര്യങ്ങളും പറയരുത്. ആരിലും
പ്രഭാവിതരാകരുത്. എല്ലാവരെയും സത്യ-നാരായണന്റെ കൊച്ചുകഥ കേൾപ്പിക്കണം.
വരദാനം :-
പുതിയ
ജീവിതത്തിന്റെ സ്മൃതിയിലൂടെ കർമേന്ദ്രിയങ്ങൾക്കു മേൽ വിജയം പ്രാപ്തമാക്കുന്ന
മർജീവയായി ഭവിക്കട്ടെ.
ഏതു കുട്ടികളാണോ പൂർണമായും
മർജീവയായി മാറിയത് അവർക്ക് കർമേന്ദ്രിയങ്ങളുടെ ആകർഷണം ഉണ്ടാവുക സാധ്യമല്ല.
മർജീവയായി അർഥം എല്ലാ വശത്തു നിന്നും മരിച്ചു കഴിഞ്ഞു, പഴയ പ്രായം കഴിഞ്ഞു.
പുതിയ ജന്മമെടുത്താൽ പുതിയ ജന്മത്തിൽ പുതിയ ജീവിതത്തിൽ കർമേന്ദ്രിയങ്ങൾക്കു
വശപ്പെടുന്നതെങ്ങനെ. ബ്രഹ്മാകുമാർ- കുമാരിയുടെ പുതിയ ജീവിതത്തിൽ
കർമേന്ദ്രിയങ്ങൾക്ക് വശപ്പെടുന്നത് എന്ത് സാധനമാണ്- ഈ ജ്ഞാനത്തിൽ നിന്നും വേറെ.
ശൂദ്രത്വത്തിന്റെ അൽപം പോലും ശ്വാസം അർഥം സംസ്കാരം എവിടെയും ഒട്ടിയിരിക്കരുത്.
സ്ലോഗന് :-
അമൃതവേളയ്ക്ക് ഹൃദയത്തിൽ പരമാത്മസ്നേഹത്തെ ഉൾക്കൊള്ളിക്കൂ എങ്കിൽ ഒരു
സ്നേഹത്തിനും ആകർഷിക്കാനാവുകയില്ല.
അവ്യക്തസൂചനകൾ-
മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണംധാരണ ചെയ്യൂ. സംഘടനയിൽ സഫലത
പ്രാപ്തമാക്കുന്നതിന് സദാ നമ്രചിത്തതയുടെ സിംഹാസനത്തിൽ വിരാജിമാനാകൂ. ഇതേ
സിംഹാസനത്തിൽ ഇരുന്ന് ഉത്തരവാദിത്തത്തിൻരെ കിരീടം ധാരണ ചെയ്ത് ഭാവി
പദവിയുണ്ടാക്കൂ. സിംഹാസനത്തിൽ നിന്ന് ഇറങ്ങുവാൻ പാടില്ല, ഇതിൽ തന്നെ ഇരുന്ന്
ജോലി ചെയ്യൂ എങ്കിൽ സഫലത ലഭിച്ചുകൊണ്ടിരിക്കും. ഇതിനായി ആദ്യം താങ്കൾ എന്ന പാഠം
പക്കയാക്കൂ, ഇതിലൂടെ താങ്കളുടെ സംസ്കാരം എല്ലാവരുമായും ചേരും.