മധുരമായ കുട്ടികളെ-
ഓർമ്മയുടെ യാത്രയിൽ ഒരിക്കലും ക്ഷീണിക്കരുത്, ദേഹാഭിമാനത്തിന്റെ കൊടുങ്കാറ്റാണ്
ക്ഷീണിപ്പിക്കുന്നത്, ദേഹീ അഭിമാനിയാകുകയാണെങ്കിൽ ക്ഷീണം ഇല്ലാതാകും.
ചോദ്യം :-
ഏത് സംസ്കാരമാണ് 21 ജന്മത്തെ ശ്രേഷ്ഠ ഭാഗ്യത്തെ നശിപ്പിക്കുന്നത്?
ഉത്തരം :-
ആരോടെങ്കിലും
പിണങ്ങുന്നതിന്റെ സംസ്കാരം. ബാബയോട് അല്ലെങ്കിൽ പഠിപ്പിനോട് പിണങ്ങുകയാണെങ്കിൽ
21 ജന്മത്തേക്കുള്ള ഭാഗ്യത്തെ നശിപ്പിക്കുകയാണ്, അതുകൊണ്ട് ബാബ പറയുന്നു-
മധുരമായ കുട്ടികളെ, ഞാൻ ഇത്ര പേർക്ക് മനസ്സിലാക്കിക്കൊടുത്തു, അല്ലെങ്കിൽ ഇത്ര
സഹായം ചെയ്തു, എന്നിങ്ങനെ ദേഹാഭിമാനത്തിന് വശപ്പെട്ട് ഒരിക്കലും തലതിരിഞ്ഞ
ലഹരിയുണ്ടാകരുത്. നോക്കൂ, ബാബ എത്ര വലിയ അധികാരിയായിട്ട് പോലും എത്ര
നിരഹങ്കാരിയാണ്, അതുകൊണ്ട് അച്ഛനെ മാതൃകയാക്കൂ.
ഗീതം :-
രാത്രിയിലെ
യാത്രക്കാരാ ക്ഷീണിക്കരുത്......
ഓംശാന്തി.
മധുര-മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികൾ ഗീതം കേട്ടു. യോഗയുക്തവും
സേവാധാരികളുമായിട്ടുള്ള കുട്ടികൾ ഈ ഗീതത്തിന്റെ അർത്ഥം പെട്ടെന്ന് മനസ്സിലാക്കും.
നമ്മൾ രാത്രിയിലെ യാത്രക്കാർ അർത്ഥം ബ്രാഹ്മണരുടെ രാത്രി ഇപ്പോൾ പൂർത്തിയായി.
ഭക്തി മാർഗ്ഗത്തെയാണ് രാത്രിയെന്ന് പറയുന്നത്. പകുതി കല്പം രാത്രി പൂർത്തിയായി.
പരിധിയുള്ള രാത്രിയും പകലുമുണ്ട്. ബ്രാഹ്മണരുടേത് പകുതി കല്പം രാത്രിയും പകുതി
കല്പം പകലുമാണ്. ബാബ വരുന്നത് കലിയുഗമാകുന്ന അന്ധകാരത്തിലാണ്. പ്രഭാതത്തിന്റെ
ആദ്യപ്രകാശ രശ്മിയാണ്, പ്രഭാതമായിക്കൊണ്ടിരിക്കുകയാണ്. ബാബ
പറയുന്നു-മധുര-മധുരമായ കുട്ടികളെ, ഓർമ്മയുടെ യാത്രയിൽ ക്ഷീണിക്കരുത്. ഈ കാര്യം
കുട്ടികൾക്കും അറിയാം. മുമ്പെല്ലാം ഭൗതീക യാത്ര ചെയ്തിരുന്നു. മുമ്പ് വളരെ
പതുക്കെ കാൽനടയായിട്ടാണ് യാത്രക്ക് പോയിരുന്നത്. യാത്രക്കിടയിൽ ഇടക്കിടെ വഴിയോര
സത്രങ്ങളുണ്ടാകും. അറിയാം ഇന്നയിന്ന താവളങ്ങളിൽ തങ്ങണമെന്ന്. മുൻ കാലങ്ങളിൽ വളരെ
ശ്രദ്ധയോടെ കാൽനടയായിട്ടായിരുന്നു പോയിരുന്നത്, അതിനാൽ വളരെ
പ്രയത്നവുമുണ്ടായിരുന്നു. എന്നാൽ ഈ യാത്ര വളരെ സഹജമാണ്. ഇതാണ് സഹജമായ ഓർമ്മ അഥവാ
യോഗം. ബാബയെ മാത്രം ഓർമ്മിക്കുക. ദേഹാഭിമാനിയായി മാറുമ്പോഴാണ് ക്ഷീണിക്കുന്നത്.
ശരിയാണ്, മായയുടെ വിഘ്നമുണ്ടാവുക തന്നെ ചെയ്യും ഇതിൽ ഒരു സംശയവുമില്ല. എന്നാൽ
ഇതിൽ ക്ഷീണിച്ചു പോകരുത്. ക്ഷീണിക്കുന്നതിലൂടെ ദേഹാഭിമാനമുണ്ടാകുന്നു. ബാബ
പറയുന്നു- ശരീര നിർവ്വഹണാർത്ഥം കർമ്മം ചെയ്യാനുള്ള അനുവാദമുണ്ട്. 8 മണിക്കൂർ
ശരീര നിർവ്വഹണാർത്ഥവും, 8 മണിക്കൂർ വിശ്രമവും, ശേഷിച്ചുള്ള 8 മണിക്കൂർ
ഇക്കാര്യത്തിനും നൽകൂ. പൂർണ്ണമായി 8 മണിക്കൂർ ആരും ചിലവഴിക്കുന്നില്ല. അവസാന
സമയമാകുമ്പോൾ 8 മണിക്കൂർ ചിലവഴിക്കും. ചാർട്ട് വർദ്ധിപ്പിച്ചു കൊണ്ടിരിക്കൂ.
ഇവിടെ വന്ന് ഇരിക്കുമ്പോൾ ഓർമ്മിക്കാൻ സഹായിക്കുന്നു, അതിനെ കമന്ററി
ധ്യാനമെന്നാണ് പറയുന്നത്. ബാബയുടെ ഓർമ്മയിലാണ് ഇരിക്കുന്നത്. ഇവിടെ (സെന്ററിൽ)
തന്നെ വന്ന് ഓർമ്മയിൽ ഇരിക്കണം എന്നല്ല. 5-10 മിനറ്റ് യോഗം ചെയ്ത് എഴുന്നേൽക്കാം
എന്ന് ചിന്തിക്കുന്നവർ ഒരുപാട് പേരുണ്ട്. എന്നാൽ, ബാബ പറയുന്നു, ജോലി
കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടും വന്നും പോയിക്കൊണ്ടും നിങ്ങൾ ഓർമ്മയിൽ ഇരിക്കൂ.
ഗംഗാ സ്നാനമെല്ലാം ചെയ്യാൻ പോകുമ്പോൾ രാമ-രാമ എന്ന് ജപിക്കാറുണ്ടല്ലോ. പക്ഷെ,
ഇവിടെ നിങ്ങൾക്ക് ഒന്നും സ്മരിക്കേണ്ട ആവശ്യമില്ല, ബാബയെ മാത്രം ഓർമ്മിച്ചാൽ മതി.
ബാബ കുട്ടികളോടാണ് സംസാരിക്കുന്നത്. ഓർമ്മയുടെ യാത്രയിലാണ് നിങ്ങളുടെ
മംഗളമുള്ളത്. ഇതിൽ ക്ഷീണിക്കരുത്. ഇതിൽ ഒരുപാട് കൊടുങ്കാറ്റുകൾ വരും. പൊടിയുടെ
കൊടുങ്കാറ്റല്ല. മായയുടെ കൊടുങ്കാറ്റിലൂടെ ബുദ്ധിയുടെ യോഗം മുറിഞ്ഞു പോകുന്നു.
പിന്നീട് ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ജോലി കാര്യങ്ങളുടെയും കുട്ടികളുടെയും
ഓർമ്മ വരുന്നു. ബാബ പറയുന്നു-ഈ ജോലികാര്യങ്ങളെല്ലാം ഇപ്പോൾ അവസാനിക്കും.
നിങ്ങളുടെ കുട്ടികൾ അവകാശികളാകാനേ പോകുന്നില്ല. എല്ലാം അവസാനിക്കും. ഇപ്പോൾ
പരിധിയില്ലാത്ത ബാബയുടെ അവകാശികളാണ് ഉള്ളത്. പരിധിയുള്ള സമ്പത്ത് നശിക്കുക തന്നെ
വേണം. ധനവാൻമാർ മനസ്സിലാക്കുന്നു, കുട്ടി വലുതായി, വിവാഹം കഴിച്ച്, പിന്നീട് ഇത്
ചെയ്യും...എന്നെല്ലാം. ബാബ പറയുന്നു- ഇപ്പോൾ അത്രക്കൊന്നും സമയമില്ല. അതുകൊണ്ട്
ഈ ലോകത്തിൽ നിന്നുള്ള മോഹത്തെ ഇല്ലാതാക്കൂ. ഈ ലോകം ശ്മശാനമാണ്. കുട്ടികളുടെയും
ജോലി കാര്യങ്ങളുടെയും ഓർമ്മയിൽ മരിക്കുകയാണെങ്കിൽ വെറുതെ അവനവന്റെ
നഷ്ടമുണ്ടാക്കി വെയ്ക്കുകയാണ്. ശിവബാബയെ ഓർമ്മിക്കുന്നതിലൂടെ ഒരുപാട്
ലാഭമുണ്ടാകും. ദേഹാഭിമാനത്തിൽ വരുന്നതിലൂടെ ഒരുപാട് നഷ്ടമുണ്ടാകുന്നു.
ദേഹീഅഭിമാനിയായി മാറുന്നതിലൂടെ ലാഭമുണ്ടാകുന്നു. ഓർമ്മിക്കുന്തോറും ഭാവിയിലെ 21
ജന്മത്തേക്കുളള സമ്പത്ത് പ്രാപ്തമാക്കുന്നു. ഓർമ്മിക്കുന്നില്ലെങ്കിൽ ഒരുപാട്
നഷ്ടമുണ്ടാകും. ഇത് മുഴുവൻ കല്പത്തിലേക്കു വേണ്ടിയുള്ള പ്രാപ്തിയാണ്. എത്ര വലിയ
നഷ്ടത്തിന്റെ കാര്യമാണ്. എങ്ങനെ നമുക്ക് മുഴുവൻ സമ്പത്തും പ്രാപ്തമാക്കാം എന്ന്
ചിന്തിക്കണം. ധനത്തിന്റെ അത്യാർത്തി വെയ്ക്കരുത്. ഒരുപാട് അത്യാഗ്രഹത്തിലേക്ക്
പോകരുത്. ആരെങ്കിലും പാപ്പരാവുകയാണെങ്കിൽ ഒരുപാട് വിഷമിക്കുന്നു. ശിവബാബയെ
തികച്ചും മറക്കുന്നു. ജ്ഞാനത്തിൽ വന്നിട്ടാണ് പാപ്പരായി മാറിയതും രോഗിയായി
മാറിയതെന്നുമെല്ലാം കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ഒരിക്കലും കരുതരുത്.
അസുഖമുണ്ടാകുന്നത് നമ്മുടെ കർമ്മഭോഗാണ്. വികർമ്മങ്ങൾ വിനാശമാകുന്നത് നല്ലതാണ്.
ധർമ്മരാജന്റെ ശിക്ഷയനുഭവിക്കുന്നതിനേക്കാളും നല്ലത് അസുഖമല്ലേ. കർമ്മഭോഗാണ്
ഇല്ലാതാക്കേണ്ടത്. ഈ ശരീരം മഹാരോഗിയാണ്. എന്നിട്ടും ഈ ശരീരത്തെ എത്രയാണ്
സംരക്ഷിക്കുന്നത്. പോകെ-പോകെ ഈ ശരീരവും നിന്നുപോകുന്നു, ഹൃദയസ്തംഭനമുണ്ടാകുന്നു.
അങ്ങിനെയുള്ള പഴയ ലോകത്തെ ബുദ്ധികൊണ്ട് പൂർണ്ണമായും മറക്കണം. കുട്ടികൾ കാണുന്നു,
അച്ഛൻ പുതിയ വീടുണ്ടാക്കുമ്പോൾ പഴയതിനോടുള്ള ഹൃദയത്തിന്റെ താൽപര്യം പാടെ
മാറിപ്പോകുന്നു. കുട്ടികൾ പറയുന്നു-ബാബാ! പെട്ടെന്ന് പുതിയ കെട്ടിടമുണ്ടാക്കൂ,
പഴയ കെട്ടിടത്തിൽ ഒരുപാട് ബുദ്ധിമുട്ടാണ്. ഈ പഴയ ലോകം വളരെ അഴുക്കാണെന്ന്
നിങ്ങൾക്കറിയാം. നിങ്ങളുടെ പരിധിയില്ലാത്ത സന്യാസമാണ്. സന്യാസിമാർ വീടിനെ
ഉപേക്ഷിച്ച് പരിധിയുള്ള സന്യാസം ചെയ്യുന്നു. നിങ്ങൾ വികാരങ്ങളുടെ സന്യാസമാണ്
ചെയ്യുന്നത്. ബാബ പറയുന്നു- ദേഹവും ദേഹത്തിന്റെ സംബന്ധികളുമായുള്ള സംബന്ധത്തെ
മാറ്റി ബാബയെ ഓർമ്മിക്കൂ. കണ്ണുകൊണ്ട് കാണുന്ന ഈ ലോകത്തെ മറക്കൂ. നമ്മൾ
സ്വർഗ്ഗമാകുന്ന രാജധാനിക്കുവേണ്ടിയാണ് പുരുഷാർത്ഥം ചെയ്യുന്നത് എന്ന് നിങ്ങളുടെ
ബുദ്ധിയിലുണ്ട്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചു. ഇതെല്ലാം ശ്മശാനമാകാൻ
പോകുന്നതാണ്, ഇതിനോട് സ്നേഹം വെയ്ക്കരുത്. മനുഷ്യരുടെ കൈയ്യിൽ ഒരുപാട്
പൈസയുള്ളതിനാൽ വികാരങ്ങളും വർദ്ധിച്ചിരിക്കുന്നു. കാമമാകുന്ന വികാരം എത്ര
ശക്തിശാലിയാണ്. കാമമാകുന്ന വികാരമില്ലാതെ ജീവിക്കാൻ സാധിക്കുന്നില്ല. 4-5 വർഷം
പവിത്രമായി ജീവിച്ചതിനു ശേഷം പറയുന്നു-ബാബാ, ഇന്ന് ഇവരെ വികാരങ്ങളുടെ ഭൂതം
പിടികൂടി, കറുത്ത മുഖമാക്കി എന്ന്. എത്രയാണ് കഷ്ടപ്പെടുന്നത്. 5 നില കെട്ടിടത്തിൽ
നിന്നും വീണു പോയി. ആദ്യം ദേഹാഭിമാനമാണ്. ഉയർന്ന കെട്ടിടത്തിൽ നിന്നും വീഴുമ്പോൾ
തവിടുപൊടിയാകുന്നു. തീർന്നു, എല്ലുകളെല്ലാം പൊട്ടുകയും ചെയ്യുന്നു. പിന്നീട്
പുരുഷാർത്ഥം ചെയ്യാൻ സമയമെടുക്കുന്നു. ഏറ്റവും വലിയ മുറിവ് ഇതാണ്. അതുകൊണ്ടാണ്
ബാബ പറയുന്നത്-കാമം മഹാശത്രുവാണ്. വികാരത്തെ തന്നെയാണ് പതിത അവസ്ഥയെന്ന്
പറയുന്നത്. ഞങ്ങളെ പതിതത്തിൽ നിന്നും പാവനമാക്കി മാറ്റൂ എന്ന് പറയുന്നു.
സമ്പൂർണ്ണ നിർവ്വികാരികൾ ഭാരതത്തിലായിരുന്നല്ലോ. നിർവ്വികാരി ഭാരതമായിരുന്നു.
ഇപ്പോൾ ഭാരതം വികാരിയാണ്. സൂര്യവംശികളെ സമ്പൂർണ്ണ നിർവ്വികാരികളെന്നാണ്
പറയുന്നത്. രാമചന്ദ്രന്റെ രാജ്യത്തിലും വികാരങ്ങളൊന്നുമില്ല. എന്നാൽ കലകൾ കുറയും.
1250 വർഷം കുറയുമ്പോൾ ലോകത്തിന്റെ ശക്തിയും കുറയുമല്ലോ. അതുകൊണ്ടാണ് സത്യയുഗത്തെ
സതോപ്രധാനമെന്നും, രാമരാജ്യത്തെ സതോ എന്നും പറയുന്നത്. നമ്മൾ മമ്മയേയും ബാബയേയും
പിൻതുടർന്ന് സൂര്യവംശത്തിലെ മഹാരാജാവും മഹാറാണിയുമായി മാറണമെന്ന് ആഗ്രഹിക്കുന്നു.
ഇതിൽ ബുദ്ധിമുട്ടിന്റെയോ പൈസ ചെലവാക്കുന്നതിന്റെയോ കാര്യമില്ല. ഇതിനുവേണ്ടി
വായിലൂടെ ഒന്നും പറയേണ്ട ആവശ്യവുമില്ല. ഓർമ്മിച്ചാൽ മാത്രം മതി. ഇതിനെയാണ്
സഹജമായ യോഗമെന്ന് പറയുന്നത്. ഇതിൽ വളരെയധികം പരിശ്രമം വേണം. ബാബയുടെ മുന്നിൽ
എല്ലാവരും മഹാരഥിമാരാണ്. പൂർണമായും ബാബയുമായി യോഗമുണ്ടെങ്കിൽ മാത്രമെ ജ്ഞാനം
അമ്പ് പോലെ തറയ്ക്കുകയുള്ളൂ. യോഗബലമുണ്ടല്ലോ. യോഗത്തിന്റെ കുറവ് ധാരാളമുണ്ട്.
യോഗത്തിലാണ് വിഘ്നങ്ങളുമുണ്ടാകുന്നത്. പരിധിയില്ലാത്ത ബാബ മധുര-മധുരമായ
കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു. ബാബയോടും പഠിപ്പിനോടും ഒരിക്കലും പിണങ്ങരുത്.
പിണങ്ങുകയാണെങ്കിൽ 21 ജന്മത്തേക്ക് വേണ്ടിയുള്ള തന്റെ ഭാഗ്യത്തോടാണ്
പിണങ്ങുന്നത്. വളരെ നല്ല-നല്ല കുട്ടികൾ പോലും പിണങ്ങുന്നുണ്ട്.
ദേഹാഭിമാനത്തിന്റെ ലഹരി കയറുന്നു. ഞാൻ ഇത്ര പേർക്ക് മനസ്സിലാക്കി കൊടുത്തു എന്ന്.
ദേഹാഭിമാനം വരുന്നതിലൂടെയാണ് താഴേക്ക് വീഴുന്നത്. ജ്ഞാനത്തിൽ അഹങ്കാരം വരാൻ
പാടില്ല. ശിവബാബക്ക് അഹങ്കാരമുണ്ടോ? എത്ര നിരഹങ്കാരിയും, എത്ര വലിയ
അധികാരിയുമാണ്. ബാബ പറയുന്നു-ഞാൻ സാധാരണ ശരീരത്തിൽ അഥവാ സാധാരണ വീട്ടിലേക്കാണ്
വരുന്നത്. ധനവാൻമാരുടെ വീട്ടിലേക്കല്ല ബാബ വരുന്നത്. അതിനാൽ ഇപ്പോൾ കുട്ടികൾക്ക്
ഉണരണം. ബാബ വളരെ നല്ല യുക്തികളാണ് പറഞ്ഞുതരുന്നത്. നിങ്ങൾ കുട്ടികൾക്കു
വേണ്ടിയാണ് കാത്തിരിക്കുന്നത്. ഡ്രാമയനുസരിച്ച് കുട്ടികളുടെ അവസ്ഥക്ക് ശക്തി
വന്നിട്ടില്ല. മുന്നോട്ട് പോകുമ്പോൾ അവസ്ഥ ശക്തി പ്രാപിക്കും. ഇത്ര
വർഷത്തിനുള്ളിൽ സ്വർഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുമെന്ന് പറഞ്ഞ് നമ്മൾ ഗവൺമെന്റിന്
സൂചന കൊടുക്കുന്നു. മനുഷ്യർ ഇതെല്ലാം പത്രങ്ങളിൽ വായിക്കുമ്പോൾ നിങ്ങളോട് വന്ന്
ചോദിക്കും. കുറച്ച് സമയത്തിനുള്ളിൽ സ്ഥാപനയുണ്ടാകുമെങ്കിൽ വിനാശവും തീർച്ചയായും
നടക്കും. ഒരുപാട് പേർ വരും. ഈ സ്ഥൂല സമ്പത്തെല്ലാം അല്പ സമയത്തേക്കു വേണ്ടിയാണ്.
എന്നാൽ നിങ്ങൾ ഈ സ്ഥൂല സമ്പത്തിനെ സമ്പത്തായി അംഗീകരിക്കുന്നില്ല. ഇതെല്ലാം
അല്പ സമയത്തേക്കു വേണ്ടിയുള്ളതാണ് എന്നറിയാം. കെട്ടിടങ്ങളെല്ലാം താമസിക്കാൻ
വേണ്ടി ഉണ്ടാക്കിയിരിക്കുകയാണ്. കാരണം ഒരുപാട് കുട്ടികൾ മധുബനിൽ റിഫ്രഷാകാൻ
വേണ്ടി വരുന്നുണ്ട്. മുഖ്യ ആസ്ഥാനം മധുബനാണ്. ഇന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്.
നാളെ നിങ്ങൾ എന്ത് ചെയ്യും. മധുബനിൽ തപസ്സ് ചെയ്ത് പിന്നീട് ഡൽഹിയിലും
വൃന്ദാവനത്തിലും പോയി രാജ്യം ഭരിക്കുന്നു. നമ്മുടെ ഓർമ്മ ചിഹ്നം എങ്ങനെയുള്ളതാണ്
എന്ന് നല്ല രീതിയിൽ കാണിച്ചു കൊടുക്കണം. ഇപ്പോൾ ചെയ്യുന്ന കാര്യം 5000
വർഷങ്ങൾക്കു മുമ്പും ചെയ്തിരുന്നു. ആദ്യമാദ്യം ശിവബാബയുടെ ക്ഷേത്രമാണ്
ഉണ്ടാക്കുന്നത്. ദിൽവാഡാ ക്ഷേത്രമെല്ലാം പിന്നീടാണ് ഉണ്ടാക്കിയത്. ബുദ്ധി
ഉപയോഗിക്കണം. ദിൽവാഡാ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ കണക്കെടുക്കണമെങ്കിൽ
എടുക്കാൻ സാധിക്കും. മുഴുവൻ ഓർമ്മ ചിഹ്നവും നമ്മുടെയാണ്. ഇത് സ്ഥാപനയുടെ ഓർമ്മ
ചിഹ്നമാണെന്ന് നിങ്ങൾക്കറിയാം.
മധുര-മധുരമായ നിങ്ങൾ കുട്ടികൾക്ക് ഒരുപാട് സന്തോഷമുണ്ടാകണം. എങ്ങനെയൊക്കെ
സേവനത്തെ വർദ്ധിപ്പിക്കാമെന്നുള്ള യുക്തികൾ കണ്ടുപിടിക്കണം. രാമനും പോയി, രാവണനും
പോയി....ഇവരുടെ വലിയ പരിവാരമാണ്. രാവണന്റെ പരിവാരം നോക്കൂ എത്ര വലുതാണ്. രാമന്റെ
പരിവാരം എത്ര ചെറുതാണ്. ശരിയായ മഹിമയാണ്. എന്നാൽ ആർക്കും മനസ്സിലാക്കാൻ
സാധിക്കില്ല. ബാബ മനസ്സിലാക്കി തന്നിട്ടും നിശ്ചയമുണ്ടാകുന്നില്ല. ശരീര
നിർവ്വഹാണാർത്ഥവും നിങ്ങൾക്ക് കർമ്മം തീർച്ചയായും ചെയ്യണം. ശരി, സേവാധാരികളായ
പാണ്ഡവർ ഈ ഗവൺമെന്റിൽ നിന്നും പാലിക്കപ്പെടും. അവരെ പൂർണ്ണമായും നമുക്ക്
സംരക്ഷിക്കണം. ബാബയുടെ ഓർമ്മയിൽ ഈ ലോകത്തിലെ എല്ലാം മറക്കണം. കുട്ടികളുടെ അവസ്ഥ
അങ്ങനെയായിരിക്കണം. ഓർമ്മയുടെ യാത്രയിൽ ഉറച്ച ലഹരിയോടെയിരിക്കുന്നവരുടെ അവസ്ഥ
വളരെ ശക്തിശാലിയായിരിക്കും. ശിവബാബയുടെ ഓർമ്മയിൽ ഇരുന്ന് നിങ്ങൾ ശരീരം
ഉപേക്ഷിക്കുന്നതു പോലെ. സന്യാസിമാർ ബ്രഹ്മത്തിന്റെ ഓർമ്മയിൽ ശരീരം
ഉപേക്ഷിക്കുമ്പോഴും അന്തരീക്ഷത്തിൽ വളരെ നിശബ്ദതയുണ്ടാകുന്നു. ബ്രഹ്മാബാബ
അനുഭവിയാണ്. മനുഷ്യർ മരിക്കുമ്പോൾ വീട്ടിൽ നിശബ്ദതയുണ്ടാകുന്നതു പോലെ ഇവിടെയും
ആരെങ്കിലും ബാബയുടെ ഓർമ്മയിലിരുന്ന് ശരീരം ഉപേക്ഷിക്കുകയാണെങ്കിൽ അന്തരീക്ഷത്തിൽ
നിശബ്ദതയുണ്ടാകുന്നു. അവസാനം എല്ലാം മറക്കും. നമുക്ക് ഇപ്പോൾ തിരിച്ച് പോകണം.
ദേഹാഭിമാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവസാന സമയം ഹർഷിതമുഖവുമായി തന്റെ ശരീരം
ഉപേക്ഷിക്കണം. അത്രമാത്രം. നമ്മൾ എവിടേക്കാണോ പോകുന്നത് അതിന്റെ
അവസ്ഥയുണ്ടാകുമ്പോൾ മാത്രമെ വിജയ മാലയിൽ കോർക്കപ്പെടാൻ യോഗ്യതയുള്ളവരായി
മാറുകയുള്ളൂ. നിങ്ങളിൽ ശാന്തിയുടെ ശക്തിയുണ്ട്. ഇവിടെ ഒരുപാട് ശാന്തിയുണ്ടെന്ന്
ആര് വരുമ്പോഴും പറയുന്നു. ഇതാണ് യഥാർത്ഥ ശാന്തി. ആത്മാവ് ശരീരത്തിൽ നിന്നും
വേറിടുന്നു. ആത്മാവാകുന്ന നമ്മൾ ശാന്ത സ്വരൂപമാണെന്ന് നിങ്ങൾക്കറിയാം. നമ്മൾ
നമ്മുടെ സ്വധർമ്മത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യനും കർമ്മം
ചെയ്യാതിരിക്കാൻ സാധിക്കില്ല. മനുഷ്യർ ഹഠയോഗത്തിൽ എന്തെല്ലാമാണ് ചെയ്യുന്നത്.
നമ്മുടെ സ്വധർമ്മം ശാന്തിയാണെന്ന് നിങ്ങൾക്കിപ്പോൾ അറിയാം. നമ്മൾ ഇവിടെ
പാർട്ടഭിനയിക്കാൻ വന്നിരിക്കുകയാണ്. ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് പോകണം. ബാബ
പറയുന്നു-എന്നേയും വീടിനേയും ഓർമ്മിക്കൂ. ബാബയെ ഓർമ്മിക്കുന്നതിലൂടെയാണ്
സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു-എന്നെ പരമധാമമാകുന്ന വീട്ടിൽ ഓർമ്മിക്കൂ.
ഈ ലോകത്തിലേക്ക് ബാബ താൽക്കാലികമായിട്ടാണ് വരുന്നത്. നിങ്ങളുടെ ബുദ്ധി ബാബയുടെ
ഓർമ്മയിൽ ശാന്തിധാമത്തിലാ യിരിക്കണം. വീടിന്റെയും സമ്പത്തെടുക്കണമല്ലോ.
ശാന്തിധാമം ആത്മാക്കളുടെ വീടാണ്. ഈ ലോകം ജീവാത്മാക്കളുടെ വീടാണ്. തന്റെ വീടിനേയും
ബാബയേയും മറക്കരുത്. ബാബയെ ഓർമ്മിക്കുന്ന തിലൂടെയാണ് പവിത്രമായി മാറി
വീട്ടിലേക്ക് പോകാൻ സാധിക്കുന്നത്. ജ്ഞാനത്തെ ധാരണ ചെയ്യുന്നതിലൂടെ പുതിയ
ലോകത്തിൽ രാജ്യം ഭരിക്കാൻ വരും. എത്രത്തോളം സാധിക്കുന്നുവോ മറ്റുള്ളവർക്കും വഴി
പറഞ്ഞു കൊടുത്തു കൊണ്ടിരിക്കൂ. എപ്പോഴും അച്ഛനെ മാത്രം നോക്കൂ. എന്താണ്
ബ്രഹ്മാബാബ ചെയ്തത് എന്ന് നിങ്ങൾക്കറിയാം! എല്ലാ സമ്പത്തും അമ്മമാർക്ക് നൽകി.
എല്ലാം അമ്മമാരുടെ സേവനത്തിന് സഫലമാക്കാനുള്ള നിർദേശം ബാബയാണ് നൽകിയത്. ഒരാളെ
കണ്ടാണ് മറ്റെല്ലാവരും ഫോളോ ചെയ്തത്. എല്ലാം സ്വാഹയായി. എന്നാൽ പിന്നീട്
നിലനിന്നു പോവുകയും വേണം. ഡ്രാമയനുസരിച്ച് ഭഠ്ട്ടിയും ഉണ്ടായിരിക്കണം. പാകിസ്ഥാൻ
- ഹിന്ദുസ്ഥാൻ വിഭജനമായി. നിങ്ങളുടെ ഭഠ്ട്ടിയും ആദ്യം തുടങ്ങിയത് പാകിസ്ഥാനിലാണ്.
നിങ്ങൾ പിന്നീട് നദി കടന്നു വന്നു, പക്ഷെ, ശാസ്ത്രങ്ങളിൽ എന്തെല്ലാം
കാര്യങ്ങളാണ് എഴുതി വെച്ചിട്ടുള്ളത്. നിങ്ങളാണ് പ്രത്യക്ഷത്തിൽ
കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കല്പത്തിലും നിങ്ങൾ തന്നെയാണ് കേൾക്കുന്നത്.
ഇപ്പോൾ ബാബ പറയുന്നു-ജോലികളെല്ലാം ചെയ്തോളൂ എന്നാൽ മോശമായതൊന്നും കേൾക്കരുത്.
ബാബ പറയുന്നു- ഓരോ കാര്യത്തിലും ശ്രീമതമെടുക്കൂ. ബാബാ, ഈ അവസ്ഥയിൽ നമ്മൾ എന്ത്
ചെയ്യണമെന്ന് ചോദിച്ചാൽ ബാബ പറഞ്ഞു തരും. ഏതൊരു കാര്യത്തിനും നിങ്ങൾ ബാബയുടെ
അടുത്തേക്ക് വരൂ. എന്തിനാണ് നിങ്ങൾ പേടിക്കുന്നത്! ഓരോ ചുവടിലും ചോദിക്കണം.
ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെ ഓരോ ചുവടിലും കോടികളുടെ സമ്പാദ്യമാണ്. നിങ്ങളുടെ
കടന്നുപോകുന്ന ഓരോ സെക്കന്റും കോടിമടങ്ങ് സമ്പാദ്യമാണ്. അപ്പോൾ എത്ര
സമ്പാദ്യമാണ് ഉണ്ടാകുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വിജയമാലയിൽ കോർക്കപ്പെടുന്നതിനു വേണ്ടി ഈ ശരീരത്തിൽ നിന്നും വേറിടുന്നതിന്റെ
പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ഈ ലോകത്തെ ബുദ്ധി
കൊണ്ട് മറക്കണം.
2. ഒരുപാട് ധനത്തിന്റെ
അത്യാഗ്രഹത്തിലേക്ക് വരരുത്. ബാബയുടെ ഓർമ്മയല്ലാതെ മറ്റൊരു ചിന്തയും പാടില്ല.
ഒരിക്കലും ബാബയോടും പഠിപ്പിനോടും പിണങ്ങരുത്.
വരദാനം :-
അധികാരിയാണെന്ന സ്മൃതിയിലൂടെ ഏറ്റവും ഉയർന്ന അധികാരിയുടെ അനുഭവം ചെയ്യുന്ന
കമ്പൈന്റ് സ്വരൂപധാരിയായി ഭവിക്കട്ടെ.
ആദ്യം തന്റെ
ശരീരത്തിന്റെയും ആത്മാവിന്റെയും സംയുക്ത രൂപത്തെ സ്മൃതിയിൽ വെക്കൂ. ശരീരം
രചനയാണ്, ആത്മാവ് രചയിതാവാണ്. ഇതിലൂടെ അധികാരിയാണെന്ന സ്മൃതി സ്വതവേ ഉണ്ടാകും.
അധികാരിയാണെന്ന സ്മൃതിയിലൂടെ സ്വയത്തെ ഏറ്റവും ഉയർന്ന അധികാരിയാണെന്ന അനുഭവം
ചെയ്യും. ശരീരത്തെ ചലിപ്പിക്കുന്നവനായിരിക്കും. രണ്ടാമത്തേത്- അച്ഛനും
മകനും(ശിവശക്തി) എന്ന കമ്പൈന്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ മായയുടെ വിഘ്നങ്ങളെ
ആധികാരികതയോടെ മറികടക്കാൻ കഴിയും.
സ്ലോഗന് :-
വിസ്താരത്തെ
സെക്കന്റിൽ ഒതുക്കി ജ്ഞാനത്തിന്റെ സാരത്തിന്റെ അനുഭവം ചെയ്യൂ, ചെയ്യിപ്പിക്കൂ.
അവ്യക്ത സൂചന-
ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.
ഓർമ്മ
ജ്വാലാസ്വരൂപമാകുമ്പോഴാണ് പാപകടേശ്വരൻ അഥവാ പാപത്തെ ഹരിക്കുന്നവരാകുന്നത്. ഇതേ
ഓർമ്മയിലൂടെ അനേകാത്മാക്കളുടെ നിർബ്ബലത ദൂരീകരിക്കും, ഇതിന് വേണ്ടി ഓരോ
സെക്കന്റും ഓരോ ശ്വാസവും, ബാബയും താങ്കളും കമ്പൈന്റായിരിക്കൂ. ഒരിക്കലും സാധാരണ
ഓർമ്മയായിരിക്കരുത്. സ്നേഹവും ശക്തിയും രണ്ട് രൂപവും കമ്പൈന്റായിരിക്കണം.