മധുരമായകുട്ടികളെ -
ബാബയോട്സത്യസന്ധമായിരിക്കൂ, തന്റെസത്യംസത്യമായചാര്ട്ട്വെയ്ക്കൂ,
ഒരിക്കലുംആര്ക്കുംദുഃഖംനല്കരുത്,
ഒരുബാബയുടെശ്രേഷ്ഠനിര്ദ്ദേശത്തിലൂടെനടന്നുകൊണ്ടിരിക്കൂ.
ചോദ്യം :-
ആരാണോ പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നവര്, അവരുടെ പുരുഷാര്ത്ഥം
എന്തായിരിക്കും?
ഉത്തരം :-
അവരുടെ
വിശേഷ പുരുഷാര്ത്ഥം നരനില് നിന്ന് നാരായണനാകുന്നതിന്റേതായിരിക്കും. അവര്ക്ക്
തങ്ങളുടെ കര്മ്മേന്ദ്രിയങ്ങളില് പൂര്ണ്ണ നിയന്ത്രണമുണ്ടായിരിക്കും. അവരുടെ
കണ്ണുകള് ക്രിമിനലായിരിക്കില്ല. അഥവാ ഇപ്പോഴും ആരെയെങ്കിലും കാണുന്നതിലൂടെ
വികാരി ചിന്ത വരുന്നുണ്ട്, ദൃഷ്ടി ക്രിമിനലാകുന്നുണ്ടെങ്കില് പൂര്ണ്ണമായും 84
ജന്മമെടുക്കുന്ന ആത്മാവല്ല എന്ന് മനസ്സിലാക്കാം.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്ത് നിന്ന്. . . . .
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള്ക്കറിയാം ഇത് പാപത്തിന്റെ ലോകമാണ്. പുണ്യത്തിന്റെ
ലോകത്തെയും മനുഷ്യര്ക്കറിയാം. മുക്തിയും-ജീവന്മുക്തിയും പുണ്യത്തിന്റെ
ലോകത്തെയാണ് പറയുന്നത്. അവിടെ പാപമുണ്ടാകുന്നില്ല. പാപമുണ്ടാകുന്നത് ദുഃഖധാമം
രാവണ രാജ്യത്തിലാണ്. ദുഃഖം നല്കുന്ന രാവണനെയും കണ്ടിട്ടുണ്ട്, രാവണന് ഒരു
വസ്തുവല്ല എന്നിട്ടും കോലം കത്തിക്കുന്നു. കുട്ടികള്ക്കറിയാം നമ്മള് ഈ സമയം
രാവണ രാജ്യത്തിലാണ്, പക്ഷെ അരികിലേക്ക് മാറിയിരിക്കുന്നു. നമ്മള് ഇപ്പോള്
പുരുഷോത്തമ സംഗമയുഗത്തിലാണ്. കുട്ടികള് എപ്പോള് ഇവിടേക്ക് വരുന്നോ അപ്പോള്
ബുദ്ധിയില് വരുന്നു-നമ്മള് ആ ബാബയുടെ അടുത്തേക്കാണ് പോകുന്നത് ആരാണോ നമ്മളെ
മനുഷ്യനില് നിന്ന് ദേവതയാക്കുന്നത്. സുഖധാമത്തിന്റെ അധികാരിയാക്കുന്നു.
സുഖധാമത്തിന്റെ അധികാരിയാക്കുന്നത് ഒരു ബ്രഹ്മാവല്ല, ഒരു ദേഹധാരിയുമല്ല. അത്
ശിവബാബയാണ്, ആ ബാബയ്ക്ക് ശരീരമില്ല. ദേഹം നിങ്ങള്ക്കുമില്ലായിരുന്നു, എന്നാല്
നിങ്ങള് പിന്നീട് ദേഹമെടുത്ത് ജനന-മരണത്തിലേക്ക് വരുന്നു നിങ്ങളിപ്പോള്
മനസ്സിലാക്കുന്നു നമ്മള് പരിധിയില്ലാത്ത ബാബയുടെ അടുത്തേക്കാണ് പോകുന്നത്. ബാബ
നമുക്ക് ശ്രേഷ്ഠമായ മതം നല്കുന്നു. ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യുന്നതിലൂടെ
നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാകാന് സാധിക്കും. സ്വര്ഗ്ഗത്തെ എല്ലാവരും
ഓര്മ്മിക്കുന്നുണ്ട്. മനസ്സിലാക്കുന്നുണ്ട് പുതിയ ലോകം തീര്ച്ചയായും ഉണ്ട്. അതും
സ്ഥാപിക്കുന്ന ആരെങ്കിലും തീര്ച്ചയായും ഉണ്ടാകും. നരകവും ആരോ സ്ഥാപിക്കുന്നതാണ്.
നിങ്ങളുടെ സുഖധാമത്തിലെ പാര്ട്ട് എപ്പോഴാണ് പൂര്ത്തിയാകുന്നത്, അതും
നിങ്ങള്ക്കറിയാം. പിന്നീട് രാവണ രാജ്യത്തില് നിങ്ങള് ദുഃഖിയാകാന് തുടങ്ങുന്നു.
ഈ സമയം ഇതാണ് ദുഃഖധാമം. ഇനി എത്ര തന്നെ കോടിപതിയോ ലക്ഷാധിപതിയോ ആകട്ടെ എന്നാലും
തീര്ച്ചയായും പതിത ലോകമെന്നല്ലേ പറയുക. ഇത് ദരിദ്ര ലോകമാണ്, ദുഃഖീ ലോകമാണ്. ഇനി
എത്ര തന്നെ വലിയ-വലിയ കെട്ടിടങ്ങളുണ്ടാകട്ടെ, സുഖത്തിനുള്ള സാധനങ്ങളുണ്ടാകട്ടെ
എന്നാലും പറയും പതിത പഴയലോകമെന്ന്. വിഷയ വൈതരണീ നദിയില്
മുങ്ങിതാഴ്ന്നുകൊണ്ടിരിക്കുന്നു. വികാരത്തിലേക്ക് പോകുന്നത് പാപമാണെന്ന് പോലും
മനസ്സിലാക്കുന്നില്ല. പറയുന്നു ഇതില്ലാതെ എങ്ങനെ സൃഷ്ടി വൃദ്ധി പ്രാപിക്കും.
വിളിക്കുന്നുമുണ്ട്- ഹേ, ഭഗവന് അല്ലയോ പതിത-പാവനാ വന്ന് ഈ പതിത ലോകത്തെ
പാവനമാക്കൂ. ആത്മാവാണ് പറയുന്നത് ശരീരത്തിലൂടെ. ആത്മാവ് തന്നെയാണ്
പതിതമായിരിക്കുന്നത് അതുകൊണ്ടാണ് വിളിക്കുന്നത്. സ്വര്ഗ്ഗത്തില് ഒരാള് പോലും
പതിതമായി ഉണ്ടായിരിക്കില്ല.
നിങ്ങള് കുട്ടികള്ക്കറിയാം അതായത് സംഗമയുഗത്തില് ആരാണോ നല്ല പുരുഷാര്ത്ഥികള്
അവര് മനസ്സിലാക്കുന്നു നമ്മള് 84 ജന്മം എടുത്തിട്ടുണ്ട് വീണ്ടും ഈ ലക്ഷ്മീ
നാരായണനോടൊപ്പം തന്നെ നമ്മള് സത്യയുഗത്തില് രാജ്യം നടത്തും. ഒരാള് തീര്ച്ചയായും
84 ജന്മം എടുത്തിട്ടുണ്ടായിരിക്കില്ലേ. രാജാവിനോടൊപ്പം പ്രജകളും വേണ്ടേ. നിങ്ങള്
ബ്രാഹ്മണരിലും നമ്പര്വൈസാണ്. ചിലര് രാജാ-റാണിയാകുന്നു, ചിലര് പ്രജ. ബാബ പറയുന്നു
കുട്ടികളെ ഇപ്പോള് തന്നെ നിങ്ങള്ക്ക് ദൈവീകഗുണം ധാരണ ചെയ്യണം. ഈ കണ്ണുകള്
ക്രിമിനലാണ്, ചിലരെ കാണുന്നതിലൂടെ വികാരത്തിന്റെ ദൃഷ്ടി പോകുന്നു എങ്കില്
അവര്ക്ക് 84 ജന്മം ഉണ്ടായിരിക്കില്ല. അവര്ക്ക് നരനില് നിന്ന് നാരായണനാകാന്
സാധിക്കില്ല. എപ്പോള് ഈ കണ്ണുകളുടെ മേല് വിജയം നേടുന്നോ അപ്പോള് കര്മ്മാതീത
അവസ്ഥ ഉണ്ടാകും. എല്ലാ ആധാരവും കണ്ണുകളിലാണ്, കണ്ണുകള് തന്നെയാണ് ചതിക്കുന്നത്.
ആത്മാവ് ഈ ജനാലയിലൂടെയാണ് കാണുന്നത്, ഇതിലാണെങ്കില് രണ്ടാത്മാക്കളുണ്ട്. ബാബയും
ഈ ജനാലകളിലൂടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. എന്റെ ദൃഷ്ടി ആത്മാവിലേക്കാണ്
പോകുന്നത്. ബാബ ആത്മാവിന് തന്നെയാണ് മനസ്സിലാക്കി തരുന്നത്. പറയുന്നു ഞാനും
ശരീരമെടുത്തിരിക്കയാണ്, അപ്പോഴാണ് സംസാരിക്കാന് സാധിക്കുന്നത്. നിങ്ങള്ക്കറിയാം
ബാബ നമ്മളെ സുഖത്തിന്റെ ലോകത്തേക്ക് കൊണ്ടു പോകുകയാണ്. ഇത് രാവണ രാജ്യമാണ്.
നിങ്ങള് ഈ പതിത ലോകത്തില് നിന്ന് കര കയറിയിരിക്കുന്നു. ചിലര് വളരെയധികം
മുന്നേറിയിരിക്കുന്നു, ചിലര് അവസാനം പിറകിലേക്ക് പോയിരിക്കുന്നു. ഓരോരുത്തരും
പറയുന്നുമുണ്ട് അക്കരെയെത്തിക്കൂ ഇപ്പോള് അക്കരെ സത്യയുഗത്തിലേക്ക് പോകും.
എന്നാല് അവിടെ പദവി ഉയര്ന്നത് നേടണമെങ്കില് പവിത്രമാകണം. പരിശ്രമിക്കണം.
മുഖ്യമായ കാര്യമാണ്, ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം നശിക്കും. ഇതാണ്
ആദ്യത്തെ വിഷയം.
ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് അഭിനേതാക്കളാണ്. ഏറ്റവും ആദ്യം
നമ്മള് സുഖധാമത്തിലേക്ക് വന്നു പിന്നീട് ഇപ്പോള് ദുഃഖധാമത്തില്
എത്തിയിരിക്കുന്നു. ഇപ്പോള് ബാബ വീണ്ടും സുഖധാമത്തിലേക്ക് കൊണ്ടുപോകാന്
വന്നിരിക്കുന്നു. പറയുന്നു എന്നെ ഓര്മ്മിക്കൂ, പവിത്രമാകൂ. ആര്ക്കും ദുഃഖം
നല്കരുത്. പരസ്പരം വളരേ ദുഃഖം നല്കിക്കൊണ്ടിരിക്കുന്നു. ചിലരില് കാമം വന്നു,
ചിലരില് ക്രോധത്തിന്റെ ഭൂതം വന്നു, കൈയ്യോങ്ങി. ബാബ പറയും ഇത് ദുഃഖം നല്കുന്ന
പാപ ആത്മാവാണ്. എങ്ങനെ പുണ്യാത്മാവാകും. ഇപ്പോഴും പാപം ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇത് പേര് മോശമാക്കലാണ്. എല്ലാവരും എന്ത് പറയും! പറയുന്നത് ഞങ്ങളെ ഭഗവാന്
പഠിപ്പിക്കുന്നു! ഞങ്ങള് മനുഷ്യനില് നിന്ന് ദേവത വിശ്വത്തിന്റെ അധികാരിയാകുന്നു!
അവര് പിന്നെ അങ്ങനെയുള്ള പണി ചെയ്യുമോ! അതുകൊണ്ടാണ് ബാബ പറയുന്നത് ദിവസവും
രാത്രിയില് തന്നെ നോക്കൂ. അഥവാ സത്പുത്രരാണെങ്കില് ചാര്ട്ട് അയക്കും. ഇനി ചിലര്
ചാര്ട്ടെഴുതുന്നുണ്ട്, എന്നാല് അതില് ഇതെഴുതുന്നില്ല അതായത് ഞാന് ആര്ക്കെങ്കിലും
ദുഃഖം നല്കിയോ അഥവാ ഈ തെറ്റ് ചെയ്തു എന്നത്. ഓര്മ്മിച്ചുകൊണ്ടുമിരിക്കുക,
തലകീഴായ കര്മ്മം ചെയ്തുകൊണ്ടുമിരിക്കുക, ഇത് ശരിയല്ല. തെറ്റായ കര്മ്മം
ചെയ്യുന്നത് അപ്പോഴാണ് എപ്പോഴാണോ ദേഹാഭിമാനിയാകുന്നത്.
ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത്- ഇത് വളരെ സഹജമാണ്. ഒരു ദിവസം കൊണ്ട് പോലും
ടീച്ചറാകാന് സാധിക്കും. ബാബ നിങ്ങള്ക്ക് 84 ന്റെ രഹസ്യം മനസ്സിലാക്കി തരികയാണ്,
പഠിപ്പിക്കുകയാണ്. പിന്നീട് പോയി അതില് മനനം ചെയ്യണം. നമ്മള് എങ്ങനെയാണ് 84
ജന്മങ്ങളെടുക്കുന്നത്? ഈ പഠിപ്പിക്കുന്ന ടീച്ചറില് നിന്ന് ദൈവീക ഗുണവും കൂടുതല്
ധാരണ ചെയ്തെടുക്കാം. ബാബയ്ക്ക് തെളിയിച്ച് പറഞ്ഞ് തരാന് സാധിക്കും.
കാണിക്കാറുണ്ട് ബാബാ എന്റെ ചാര്ട്ട് നോക്കൂ ഞാന് അല്പം പോലും ആര്ക്കും ദുഃഖം
നല്കിയില്ല. ബാബ പറയും ഈ കുട്ടി വളരെ മധുരമാണ്. നല്ല സുഗന്ധം
പരത്തിക്കൊണ്ടിരിക്കുന്നു. ടീച്ചറാകുക സെക്കന്റിന്റെ കാര്യമാണ്. ടീച്ചറെക്കാളും
വിദ്യാര്ത്ഥികള് ഓര്മ്മയുടെ യാത്രയില് മുന്നേറിപ്പോകാറുണ്ട്. അപ്പോള്
ടീച്ചറെക്കാളും ഉയര്ന്ന പദവി നേടും. ബാബ ചോദിക്കാറുണ്ട് ആരെയെങ്കിലും
പഠിപ്പിക്കുന്നുണ്ടോ? ദിവസവും ശിവക്ഷേത്രത്തില് പോയി പഠിപ്പിക്കൂ. ശിവബാബ
എങ്ങനെയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്? സ്വര്ഗ്ഗത്തിന്റെ
അധികാരിയാക്കുന്നു. മനസ്സിലാക്കി കൊടുക്കാന് വളരെ എളുപ്പമാണ്. ബാബയ്ക്ക്
ചാര്ട്ടയച്ചുകൊടുക്കാറുണ്ട് - ബാബാ എന്റെ അവസ്ഥ ഇങ്ങനെയാണ്. ബാബ ചോദിക്കുന്നു
കുട്ടീ വികര്മ്മമൊന്നും ചെയ്യുന്നില്ലല്ലോ? ക്രിമിനല് ദൃഷ്ടി തലതിരിഞ്ഞ
കര്മ്മമൊന്നും ചെയ്യിക്കുന്നില്ലല്ലോ? തന്റെ പെരുമാറ്റവും, സ്വഭാവവും നോക്കണം.
പെരുമാറ്റത്തിന്റെ മുഴുവന് ആധാരവും കണ്ണുകളിലാണ്. കണ്ണുകള് അനേക
പ്രകാരത്തിലുള്ള ചതിവ് നല്കുന്നുണ്ട്. ചോദിക്കാതെ ചെറിയൊരു സാധനമെടുത്ത്
കഴിച്ചാല് പോലും പാപമാകുന്നു എന്തുകൊണ്ടെന്നാല് അനുവാദമില്ലാതെയല്ലേ എടുത്തത്.
ഇവിടെ നിയമങ്ങള് ധാരാളമുണ്ട്. ശിവബാബയുടെ യജ്ഞമല്ലേ. നിയോഗിക്കപ്പെട്ടവരോട്
ചോദിക്കാതെ ഒന്നും കഴിക്കാന് പാടില്ല. ഒരാള് കഴിച്ചാല് മറ്റുള്ളവരും കഴിക്കാന്
തുടങ്ങും. വാസ്തവത്തില് ഇവിടെ ഒരു വസ്തുവും ഉള്ളില് പൂട്ടി വെയ്ക്കേണ്ട
ആവശ്യമില്ല. നിയമം പറയുന്നത് ഈ വീടിനുള്ളില്, അടുക്കളയുടെ സമീപം അപവിത്രരായ ആരും
വരരുത്. പുറമെയാണെങ്കില് അപവിത്രം-പവിത്രമെന്ന ചോദ്യമേയില്ല. എന്നാല് പതിതമെന്ന്
സ്വയത്തെ പറയുന്നില്ലേ. എല്ലാവരും പതിതരാണ്. വല്ലഭാചാരിയെ അഥവാ ശങ്കരാചാര്യരെ
ആര്ക്കും തൊടാന് പോലും സാധിക്കില്ല എന്തുകൊണ്ടെന്നാല് അവര് മനസ്സിലാക്കുന്നത്
ഞങ്ങള് പാവനമാണ്, ഇവര് പതിതമാണ് എന്നാണ്. ഇവിടെ എല്ലാവരുടെയും ശരീരം പതിതമാണ്
എന്നാലും പുരുഷാര്ത്ഥമനുസരിച്ച് വികാരങ്ങളെ സന്യസിക്കുന്നുണ്ട്. അതുകണ്ടാണ്
നിര്വ്വികാരികളുടെ മുന്നില് വികാരി മനുഷ്യര് തലകുനിക്കുന്നത്. പറയുന്നു ഇവര്
വളരെ സ്വച്ഛവും ധര്മ്മാത്മാവുമായ മനുഷ്യനാണ്. സത്യയുഗത്തില്
മ്ലേച്ഛരുണ്ടാകുകയേയില്ല. ലോകം തന്നെ പവിത്രമാണ്. ഒരേഒരു വിഭാഗമാണുള്ളത്.
നിങ്ങള്ക്ക് ഈ എല്ലാ രഹസ്യങ്ങളെയും അറിയാം. തുടക്കം മുതല് സൃഷ്ടിയുടെ
ആദി-മദ്ധ്യ -അന്ത്യത്തിന്റെ രഹസ്യം ബുദ്ധിയിലുണ്ടായിരിക്കണം. നമുക്ക് എല്ലാം
അറിയാം. ബാക്കി ഒന്നും തന്നെ അറിയാനില്ല. രചയിതാവായ ബാബയെ അറിഞ്ഞു,
സൂക്ഷ്മവതനത്തെ അറിഞ്ഞു, ഭാവിയിലെ പദവിയെക്കുറിച്ച് അറിഞ്ഞു, അതിന് വേണ്ടിയാണ്
പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത് പിന്നീട് പെരുമാറ്റവും
അതുപോലെതന്നെയാകുകയാണെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കും. ആര്ക്കെങ്കിലും
ദുഃഖം നല്കുന്നുണ്ടെങ്കില്, വികാരത്തിലേക്ക് പോകുന്നുണ്ട്, മോശമായ ദൃഷ്ടി
വയ്ക്കുന്നുണ്ടെങ്കില് ഇതും പാപമാണ്. ദൃഷ്ടി മാറുക വളരെ പരിശ്രമമുണ്ട്. ദൃഷ്ടി
വളരെ നല്ലതായിരിക്കണം. കണ്ണുകള് കാണുന്നു - ഇവര് ക്രോധിക്കുകയാണ് അപ്പോള് സ്വയവും
യുദ്ധത്തിനൊരുങ്ങുന്നു. ശിവബാബയോട് അല്പം പോലും സ്നേഹമില്ല,
ഓര്മ്മിക്കുന്നതേയില്ല. സമര്പ്പണം ശിവബാബയിലാണ്. സമര്പ്പണം ഗുരു അങ്ങയിലാണ്. .
. സമര്പ്പണം ആ സത്ഗുരുവിലാണ് ആരാണോ ഗോവിന്ദ ശ്രീകൃഷ്ണന്റെ സാക്ഷാത്ക്കാരം
ചെയ്യിപ്പിച്ചത്. ഗുരുവിലൂടെ നിങ്ങള് ഗോവിന്ദനാകുന്നു. കേവലം
സാക്ഷാത്ക്കാരത്തിലൂടെ മുഖം മധുരിക്കില്ല. മീരയുടെ മുഖം എന്താ മധുരിച്ചോ?
ശരിക്കും സ്വര്ഗ്ഗത്തിലേക്ക് പോയില്ലല്ലോ. അതാണ് ഭക്തി മാര്ഗ്ഗം, അതിനെ
സ്വര്ഗ്ഗത്തിന്റെ സുഖമെന്ന് പറയില്ല. കേവലം ഗോവിന്ദനെ കാണുകയല്ല വേണ്ടത്,
അതുപോലെയാകണം. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് അതുപോലെയാകാനാണ്. ഈ ലഹരി
ഉണ്ടായിരിക്കണം നമ്മള് അവരുടെ അടുത്തേക്കാണ് പോകുന്നത്, ആരാണോ നമ്മളെ ഇതുപോ
ലെയാക്കുന്നത്. അതുകൊണ്ട് ബാബ എല്ലാവര്ക്കും നിര്ദ്ദേശം നല്കുകയാണ് ചാര്ട്ടില്
ഇതുകൂടി എഴുതൂ - കണ്ണുകള് ചതിച്ചില്ലല്ലോ? പാപം ചെയ്തില്ലല്ലോ? കണ്ണുകള്
ഏതെങ്കിലുമെല്ലാം കാര്യത്തില് തീര്ച്ചയായും ചതിവ് നല്കുന്നുണ്ട്. കണ്ണുകള്
തീര്ത്തും ശീതളമായി മാറണം. സ്വയം അശരീരി എന്ന് മനസ്സിലാക്കൂ. ഈ കര്മ്മാതീത
അവസ്ഥ അന്തിമത്തില് ഉണ്ടാകുന്നതും അപ്പോഴാണ് എപ്പോഴാണോ ബാബയ്ക്ക്
ചാര്ട്ടയച്ചുകൊടുക്കുന്നത്. ധര്മ്മരാജന്റെ രജിസ്റ്ററില് എല്ലാം തന്നെ
ഓട്ടോമാറ്റിക്കായി വരും. എന്നാല് ബാബ എപ്പോഴാണോ സാകാരത്തില് വന്നിരിക്കുന്നത്
അപ്പോള് സാകാരത്തില് അറിയണം. എങ്കില് ജാഗ്രത വെയ്ക്കും. ക്രിമിനല് ദൃഷ്ടി അഥവാ
ദേഹാഭിമാനമുള്ളവരുണ്ടെങ്കില് വായുമണ്ഢലത്തെ അശുദ്ധമാക്കും. ഇവിടെ ഇരുന്നിട്ട്
പോലും ബുദ്ധിയോഗം പുറത്തേക്ക് പോകുന്നു. മായ വളരെയധികം ചതിക്കുന്നു. മനസ്സ് വളരെ
ആടി ഉലയുന്നതാണ്. എത്ര പരിശ്രമിക്കണം ഇതാകാന് വേണ്ടി. ബാബയുടെ അടുത്ത് വരുന്നു,
ബാബ ആത്മാവിനെ ജ്ഞാനത്തിന്റെ അലങ്കാരം ചെയ്യിക്കുന്നു. മനസ്സിലാക്കുന്നു നമ്മള്
ജ്ഞാനത്തിലൂടെ പവിത്രമാകും. പിന്നീട് ശരീരവും പവിത്രമായത് ലഭിക്കും. ആത്മാവും
ശരീരവും രണ്ടും പവിത്രമായി സത്യയുഗത്തിലാണ് ഉണ്ടായിരിക്കുക. പിന്നീട്
അരകല്പത്തിന് ശേഷം രാവണരാജ്യ മുണ്ടാകുന്നു. മനുഷ്യര് പറയും ഭഗവാന് എന്തുകൊണ്ടാണ്
ഇങ്ങനെ ചെയ്തത്? ഈ അനാദി നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. ഭഗവാന് ഒന്നും
ചെയ്തിട്ടില്ല. സത്യയുഗത്തിലുള്ളത് ഒരു ദേവീ-ദേവതാ ധര്മ്മം മാത്രമാണ്. ചിലര്
പറയാറുണ്ട് ഇങ്ങനെയുള്ള ഭഗവാനെ നമ്മളെന്തിന് ഓര്മ്മിക്കണം. എന്നാല് നിങ്ങള്ക്ക്
മറ്റ് ധര്മ്മങ്ങളുമായി ഒരു വിരോധവുമില്ല. ആരാണോ മുള്ളായത് അവര് തന്നെ വന്ന്
പുഷ്പമാകും. മനുഷ്യര് പറയും എന്താ ഭഗവാന് ഭാരതവാസികളെ മാത്രമാണോ
സ്വര്ഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നത്, ഞങ്ങള് അംഗീകരിക്കില്ല. എന്താ ഭഗവാന്
രണ്ട് കണ്ണില്ലേ! എന്നാല് ഈ നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. എല്ലാവരും
സ്വര്ഗ്ഗത്തിലേക്ക് വരികയാണെങ്കില് പിന്നെങ്ങനെ അനേകം ധര്മ്മങ്ങളുടെ പാര്ട്ട്
നടക്കും? സ്വര്ഗ്ഗത്തില് ഇത്രയും കോടി ഉണ്ടായിരിക്കില്ല. ഭഗവാന് ആരാണ് ഇതാണ്
ഏറ്റവും ആദ്യത്തെ മുഖ്യമായ കാര്യം, ഭഗവാനെ മനസ്സിലാക്കൂ. ഇത്
മനസ്സിലാക്കിയിട്ടില്ലെങ്കില് അനേകം ചോദ്യങ്ങള് ചോദിച്ചുകൊണ്ടിരിക്കും. സ്വയത്തെ
ആത്മാവെന്ന് മനസ്സിലാക്കുകയാണെങ്കില് പറയും ഈ കാര്യം ശരിയാണ്. നമുക്ക്
തീര്ച്ചയായും പതിതത്തില് നിന്ന് പാവനമാകണം. ഓര്മ്മിക്കേണ്ടത് ഒരു ബാബയെയാണ്.
എല്ലാ ധര്മ്മത്തിലും ഭഗവാനെ ഓര്മ്മിക്കുന്നുണ്ട്.
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഈ ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന്. നിങ്ങള്
എത്രയാണ് പ്രദര്ശിനിയിലും മനസ്സിലാക്കി കൊടുക്കുന്നത്. ലഭിക്കുന്നത് വളരെ
കുറച്ച് പേരെയാണ്. അതുകൊണ്ട് ചെയ്യേണ്ട എന്ന് ഒരിക്കലും പറയില്ല. ഡ്രാമയില്
ഉണ്ടായിരുന്നു, ചെയ്തു, ചില സ്ഥലത്ത് പ്രദര്ശിനിയിലൂടെ വരുന്നുമുണ്ട്. ചില
സ്ഥലത്ത് വരുന്നില്ല. മുന്നോട്ട് പോകവെ വരും, ഉയര്ന്ന പദവി നേടാനുള്ള
പുരുഷാര്ത്ഥവും ചെയ്യും. ആര്ക്കെങ്കിലും കുറഞ്ഞ പദവിയാണ് നേടാനുള്ളതെങ്കില്
അത്രയും പുരുഷാര്ത്ഥം ചെയ്യില്ല. ബാബ കുട്ടികള്ക്ക് വീണ്ടും മനസ്സിലാക്കി
തരികയാണ്, വികര്മ്മം ഒന്നും ചെയ്യരുത്. ഇതും നോട്ട് ചെയ്യൂ ഞാന് ആര്ക്കും ദുഃഖം
നല്കിയില്ലല്ലോ? ആരോടും അടി-വഴക്ക് കൂടിയില്ലല്ലോ? തലതിരിഞ്ഞൊന്നും
പറഞ്ഞില്ലല്ലോ? അകര്ത്തവ്യങ്ങളൊന്നും ചെയ്തില്ലല്ലോ? ബാബ പറയുന്നു വികര്മ്മം
എന്താണോ ചെയ്തിട്ടുള്ളത് അത് എഴുതൂ. ഇതറിയാമല്ലോ ദ്വാപരം മുതല് വികര്മ്മം ചെയ്ത്
ഇപ്പോള് ധാരാളം വികര്മ്മമായിരിക്കുന്നു. ബാബയ്ക്ക് എഴുതി നല്കുന്നതിലൂടെ ഭാരം
കുറയും. എഴുതാറുണ്ട് ഞാന് ആര്ക്കും ദുഃഖം നല്കുന്നില്ല. ബാബ പറയും നല്ലത്,
ചാര്ട്ടെടുത്ത് വന്നാല് നോക്കാം. ബാബ നേരിട്ട് നോക്കാന് വിളിക്കുന്നതും
അങ്ങനെയുള്ള നല്ലകുട്ടികളെയാണ്. സത്പുത്രരായ കുട്ടികളെ ബാബ വളരെ സ്നേഹിക്കുന്നു.
ബാബയ്ക്കറിയാം ഇപ്പോള് ആരും സമ്പൂര്ണ്ണരായിട്ടില്ല. ബാബ ഓരോരുത്തരേയും
നോക്കുന്നുണ്ട്, എങ്ങനെയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. കുട്ടികള്
ചാര്ട്ടഴുതുന്നില്ലെങ്കില് തീര്ച്ചയായും എന്തോ കുറവുണ്ട്, അത് ബാബയില് നിന്ന്
ഒളിപ്പിക്കുന്നു. ശരിയായ സത്യസന്ധരെന്ന് അവരെയാണ് മനസ്സിലാക്കുക ആരാണോ
ചാര്ട്ടെഴുതുന്നത്. ചാര്ട്ടിനോടൊപ്പം പിന്നീട് സ്വഭാവ ഗുണം കൂടി വേണം. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയത്തെ
ഭാരരഹിതമാക്കുന്നതിന് വേണ്ടി എന്തെല്ലാം വികര്മ്മങ്ങള് സംഭവിച്ചിട്ടുണ്ടോ, അത്
ബാബയ്ക്ക് എഴുതി നല്കണം. ഇപ്പോള് ആര്ക്കും ദുഃഖം നല്കരുത്. സത്പുത്രരായി കഴിയണം.
2) തന്റെ ദൃഷ്ടിയെ വളരെ
നല്ലതാക്കണം. കണ്ണുകള് ചതിക്കരുത് - ഇതില് സൂക്ഷിക്കണം. തന്റെ പെരുമാറ്റം
വളരെ-വളരെ നല്ലതാക്കി വെയ്ക്കണം. കാമ-ക്രോധത്തിന് വശപ്പെട്ട് ഒരുപാപവും
ചെയ്യരുത്.
വരദാനം :-
ലക്ഷ്യവും
ലക്ഷ്യസ്ഥാനവും സദാ സ്മൃതിയില് വെച്ചുകൊണ്ട് തീവ്ര പുരുഷാര്ത്ഥം ചെയ്യുന്ന സദാ
ഹോളിയും സന്തോഷവാനുമായി (ഹാപ്പി) ഭവിക്കട്ടെ.
ബ്രാഹ്മണ ജീവിതത്തിന്റെ
ലക്ഷ്യ മാണ് ഒരു പരിധിയില്ലാത്ത ആധാരത്തിന്റെയും ആശ്രയം ഇല്ലാതെ സാദാ ആന്തരീക
സന്തോഷത്തില് ഇരിക്കുക എന്നുള്ളത്. ഈ ലക്ഷ്യത്തില് നിന്നും വ്യതിചലിച്ചു കൊണ്ട്
പരിധിയുള്ള പ്രാപ്തികളുടെ ചെറിയ ചെറിയ ഇടവഴികളിലൂടെ പോവുകയാണെങ്കില് യഥാര്ത്ഥ
ലക്ഷ്യസ്ഥാനം ദൂരമുള്ളതായി ഭവിക്കും, അതിനാല് എന്തുതന്നെ സംഭവിച്ചാലും
പരിധിയുള്ള പ്രാപ്തികളെ ത്യാഗം ചെയ്യേണ്ടി വന്നാലും അവയെ വിട്ടു കൊണ്ട്
പരിധിയില്ലാത്ത സന്തോഷം കൈ വിടാതെ സൂക്ഷിക്കുക. ഹോളി ആയും സന്തോഷവാനായി
ഭവിക്കട്ടെ എന്ന് വരദാനം സ്മൃതിയില് വെച്ചുകൊണ്ട് തീവ്ര പുരുഷാര്ത്ഥത്തിലൂടെ
അവിനാശി പ്രാപ്തികളെ ലഭ്യമാക്കു.
സ്ലോഗന് :-
ഗുണ
മൂര്ത്തി ആയി കൊണ്ട് ഗുണങ്ങളെ ദാനം ചെയ്തുകൊണ്ടിരിക്കു, ഇതുതന്നെയാണ് വലിയ സേവനം.
അവ്യക്ത സൂചന: സഹജയോഗിയായി
മാറുന്നതിനു വേണ്ടി പരമാത്മ സ്നേഹത്തിന്റെ അനുഭവിയായി മാറു.
മാസ്റ്റര് നോളേജ് ഫുള്,
മാസ്റ്റര് സര്വ്വ ശക്തിവാന് എന്നുള്ള സ്റ്റേജില് സ്ഥിതി ചെയ്തു കൊണ്ട് വിവിധ
പ്രകാരത്തിലുള്ള ക്യൂവില് നിന്നും മാറി നില്ക്കുക ബാബയോടൊപ്പം സദാ മിലനം
ആഘോഷിക്കുന്ന ലഹരിയില് തന്റെ സമയത്തെ ഉപയോഗിക്കുക ലൗലീന സ്ഥിതിയില് സ്ഥിതിചെയ്യു
അപ്പോള് ബാക്കി എല്ലാ കാര്യങ്ങളും സഹജമായി സമാപ്തമാവുകയും താങ്കളുടെ മുന്നില്
താങ്കളുടെ പ്രജകളുടെയും ഭക്തരുടെയും ക്യൂ കാണപ്പെടും.