മധുരമായ കുട്ടികളേ, പ്രാണൻ
രക്ഷിക്കുന്ന പ്രാണേശ്വരനായ ബാബ വന്നിരിക്കുന്നു, നിങ്ങൾ കുട്ടികൾക്ക്
ജ്ഞാനത്തിന്റെ മധുരമുരളി കേൾപ്പിച്ച് പ്രാണനെ രക്ഷിക്കുവാൻ.
ചോദ്യം :-
ഏതൊരു നിശ്ചയമാണ് ഭാഗ്യശാലികളായ കുട്ടികൾക്ക് മാത്രം ഉണ്ടാകുന്നത്?
ഉത്തരം :-
നമ്മുടെ
ശ്രേഷ്ഠമായ ഭാഗ്യം ഉണ്ടാക്കുവാൻ സ്വയം ബാബ വന്നിരിക്കുകയാണ്. ബാബയിൽ നിന്നും
നമുക്ക് ഭക്തിയുടെ ഫലം പ്രാപ്തമാവുകയാണ്. മായ ഏതു ചിറകാണോ മുറിച്ചു കളഞ്ഞത് - ആ
ചിറക് നൽകുവാൻ, തന്റെ കൂടെ തിരികെ കൊണ്ടുപോകുവാൻ വേണ്ടി ബാബ വന്നിരിക്കുകയാണ്.
ഈ നിശ്ചയം ഭാഗ്യശാലികളായ കുട്ടികൾക്ക് തന്നെയാണ് ഉണ്ടാകുന്നത്.
ഗീതം :-
ഇതാരാണ്
അതിരാവിലെ വന്നിരിക്കുന്നത്.......................
ഓംശാന്തി.
അതിരാവിലെ വന്ന് ആരാണ് മുരളി കേൾപ്പിക്കുന്നത്? ലോകമാണെങ്കിൽ തീർത്തും ഘോര
അന്ധകാരത്തിലാണ്. ജ്ഞാനസാഗരനും പതിത പാവനനും പ്രാണേശ്വരനുമായ ബാബയിൽ നിന്നും
നിങ്ങൾ ഇപ്പോൾ മുരളി കേട്ടുകൊണ്ടിരിക്കുകയാണ്. ബാബയാണ് പ്രാണനെ രക്ഷിക്കുന്ന
ഈശ്വരൻ. പറയാറുണ്ടല്ലോ അല്ലയോ ഈശ്വരാ ഈ ദുഃഖത്തിൽ നിന്നും രക്ഷിക്കൂ എന്നെല്ലാം.
അവർ പരിധിയുള്ള സഹായം യാചിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
പ്രാപ്തമാകുന്നത് പരിധിയില്ലാത്ത സഹായമാണ്. എന്തുകൊണ്ടെന്നാൽ പരിധിയില്ലാത്ത
അച്ഛനാണല്ലോ. നിങ്ങൾക്ക് അറിയാം ആത്മാവ് ഗുപ്തമാണ്, ബാബയും ഗുപ്തമാണ്.
കുട്ടികളുടെ ശരീരം പ്രത്യക്ഷമാകുന്നതോടെ അച്ഛനും പ്രത്യക്ഷമാകുന്നു. ആത്മാവ്
ഗുപ്തമായിരിക്കുന്നത് പോലെ ബാബയും ഗുപ്തമാണ്. നിങ്ങൾക്ക് അറിയാം ബാബ
വന്നിരിക്കുകയാണ്, നമുക്ക് പരിധിയില്ലാത്ത സമ്പത്ത് നൽകുവാൻ. ബാബയുടേതാണ്
ശ്രീമതം. സർവ്വ ശാസ്ത്രങ്ങളുടെ മാതാവ് ശിരോമണി ഗീത വളരെ പ്രശസ്തമാണ്, അതിൽ പേര്
മാറ്റി എഴുതി എന്നു മാത്രം. ഇപ്പോൾ നിങ്ങൾക്ക് അറിയാമല്ലോ ശ്രീമതം ഭഗവാനുവാചയാണ്.
ഇതും നിങ്ങൾ മനസ്സിലാക്കി - ഭ്രഷ്ടാചാരികളെ ശ്രേഷ്ഠാചാരിയാക്കുന്നതും ഒരേയൊരു
ബാബയാണ്. നരനിൽ നിന്ന് നാരായണനാക്കി മാറ്റുന്നതും ബാബ തന്നെ. കഥയും
സത്യനാരായണന്റേതാണ്. പറയാറുണ്ട് അമരകഥ, അമരപുരിയുടെ അധികാരിയാകുവാൻ അഥവാ നരനിൽ
നിന്ന് നാരായണനാകുവാനുള്ളതാണ് എന്നെല്ലാം. കാര്യം ഒന്നു തന്നെയാണ്. ഇത് മൃത്യു
ലോകമാണ്. ഭാരതം തന്നെയായിരുന്നു അമരപുരി- ഇത് ആർക്കും അറിയില്ല. ഇതും അമരനായ
ബാബയാണ് ഭാരതവാസികൾക്ക് കേൾപ്പിച്ചത്. ഒരു പാർവ്വതിയോ ഒരു ദ്രൗപദിയോ അല്ല ഉള്ളത്.
ഇത് ധാരാളം കുട്ടികൾ കേട്ടുകൊണ്ടിരിക്കുന്നു. ശിവബാബാ ബ്രഹ്മാവിലൂടെ
കേൾപ്പിക്കുകയാണ്. ബാബ പറയുകയാണ് ഞാൻ ബ്രഹ്മാവിലൂടെ മധുരമധുരമായ ആത്മാക്കൾക്ക്
മനസ്സിലാക്കിത്തരുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - കുട്ടികൾക്ക്
തീർച്ചയായും ആത്മാഭിമാനിയായി മാറണം. ബാബയ്ക്കേ നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റാൻ
സാധിക്കൂ. ലോകത്ത് ആത്മാവിന്റെ ജ്ഞാനമുള്ള മനുഷ്യനൊരാൾ പോലുമില്ല. ആത്മാവിന്റെ
ജ്ഞാനമേയില്ലെങ്കിൽ പിന്നെ പരംപിതാ പരമാത്മാവിന്റെ ജ്ഞാനം എങ്ങനെയാണ് ഉണ്ടാവുക.
പറയുകയാണ് ആത്മാവ് തന്നെയാണ് പരമാത്മാവ് എന്ന്. എത്ര വലിയ തെറ്റിലാണ് മുഴുവൻ
ലോകവും കുടുങ്ങിയിരിക്കുന്നത്. ഈ സമയത്ത് മനുഷ്യരുടെ ബുദ്ധി ഒന്നിനും കൊള്ളില്ല.
തന്റെ തന്നെ വിനാശത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ്
ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് ഇത് പുതിയ കാര്യമൊന്നുമല്ല.
നിങ്ങൾക്ക് അറിയാം ഡ്രാമ അനുസരിച്ച് അവരുടേയും പാർട്ട് ഉണ്ട്. ഡ്രാമയുടെ
ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഇന്നുകാലത്ത് ലോകത്ത് ബഹളങ്ങൾ
കൂടുതലാണ്. ഇപ്പോൾ നിങ്ങൾ കുട്ടികളാണ് വിനാശകാലെ പ്രീതബുദ്ധി, ആരാണോ ബാബയോട്
വിപരീത ബുദ്ധി അവരെയാണ് വിനശന്തി എന്നു പാടിയിട്ടുള്ളത്. ഇപ്പോൾ ഈ ലോകത്തിന്
പരിവർത്തനപ്പെടണം. ഇതും അറിയാം തീർച്ചയായും മഹാഭാരത യുദ്ധവും നടന്നിട്ടുണ്ട്,
ബാബ രാജയോഗവും അഭ്യസിപ്പിച്ചിട്ടുണ്ട്. ശാസ്ത്രങ്ങളിൽ പൂർണ്ണമായും വിനാശം
സംഭവിക്കുന്നതായാണ് എഴുതിയിരിക്കുന്നത്. പക്ഷെ മുഴുവനായ വിനാശമൊന്നും നടക്കില്ല,
അതിനു ശേഷം പ്രളയവുമുണ്ടായി. മനുഷ്യർ ആരുമില്ല, ബാക്കി പഞ്ച തത്ത്വങ്ങൾ മാത്രം
നിലനിൽക്കുക. ഇങ്ങനെ സംഭവിക്കുക അസാധ്യമാണ്. പ്രളയമെല്ലാം ഉണ്ടായാൽ പിന്നെ
മനുഷ്യരെല്ലാം എവിടെ നിന്ന് വരാനാണ്. കൃഷ്ണൻ വിരൽ കുടിച്ച് ആലിലയിൽ കിടന്ന്
സാഗരത്തിൽ വന്നതായി കാണിക്കുന്നുണ്ട്, എങ്ങനെയാണ് ഒരു കുട്ടി ഇങ്ങനെ വരിക.
ശാസ്ത്രങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങളും എഴുതി വെച്ചിട്ടുണ്ട്, ചോദിക്കയേ വേണ്ട.
ഇപ്പോൾ നിങ്ങൾ കുമാരിമാരിലൂടെ ഈ വിദ്വാൻമാർ, ഭീഷ്മ പിതാമഹൻ തുടങ്ങിയവർക്കെല്ലാം
ജ്ഞാനത്തിന്റെ അമ്പ് തറക്കണം. മുന്നോട്ട് പോകവെ അവരും വരും. എത്രത്തോളം സേവനത്തിൽ
ശക്തി നിറയ്ക്കുന്നോ, ബാബയുടെ പരിചയം സർവ്വർക്കും നൽകുന്നോ അത്രത്തോളം നിങ്ങളുടെ
പ്രഭാവം ഉണ്ടാകും. അതെ വിഘ്നങ്ങളും ഉണ്ടാകും. ആസുരീയ സമ്പ്രദായത്തിന്റെ വളരെ
വിഘ്നങ്ങൾ ഈ ജ്ഞാന യജ്ഞത്തിൽ ഉണ്ടായതായി പാടപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക്
പഠിപ്പിക്കാനാവില്ല. ജ്ഞാനവും യോഗവും പഠിപ്പിക്കുന്നത് ബാബയാണ്. സദ്ഗതിദാതാവ്
ഒരേയൊരു ബാബയാണ്. ബാബയാണ് പതിതരെ പാവനമാക്കി മാറ്റുന്നത് എങ്കിൽ തീർച്ചയായും
പതിതർക്ക് തന്നെയാണല്ലോ ജ്ഞാനം നൽകുക. അച്ഛനെ എവിടെയെങ്കിലും സർവ്വവ്യാപിയെന്ന്
കരുതാറുണ്ടോ. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ പവിഴബുദ്ധികളായി
പവിഴനാഥനായി മാറുകയാണ്. മനുഷ്യർ എത്രയധികം ക്ഷേത്രങ്ങളാണ്
ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ അവർ ആരാണ്, എന്ത് ചെയ്തിട്ടു കടന്നുപോയവരാണ്
അർത്ഥമൊന്നും അറിയുന്നില്ല. പവിഴനാഥന്റെ ക്ഷേത്രവും ഉണ്ടല്ലോ. ഭാരതം
പവിഴപുരിയായിരുന്നു. സ്വർണ്ണത്തിന്റേയും, വജ്രങ്ങളുടേയും, വൈഡൂര്യങ്ങളുടേയും
കൊട്ടാരങ്ങളുണ്ടായിരുന്നു. ഇന്നലെയുടെ കാര്യമാണ്. അവർ കേവലം സത്യയുഗം തന്നെ
ലക്ഷകണക്കിനു വർഷമാണ് എന്നാണ് പറയുന്നത്. ബാബ പറയുന്നു മുഴുവൻ ഡ്രാമ തന്നെ 5000
വർഷത്തിന്റേതാണ്. അതുകൊണ്ടാണ് പറയുന്നത് ഇന്നത്തെ ഭാരതം എന്താണ്, ഇന്നലത്തെ
ഭാരതം എന്തായിരുന്നു. ലക്ഷം വർഷമൊന്നും ആർക്കും ഓർമിക്കാനാകില്ല. നിങ്ങൾ
കുട്ടികൾക്ക് ഇപ്പോൾ സ്മൃതി വന്നു കഴിഞ്ഞു. അറിയാം ഇത് 5000 വർഷത്തിന്റെ
കാര്യമാണ്. ബാബ പറയുകയാണ് യോഗത്തിലിരിക്കൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി
ബാബയെ ഓർമ്മിക്കൂ. ഇതാണല്ലോ ജ്ഞാനം. അവരാണെങ്കിൽ ഹഠയോഗികളാണ്, കാലിന്റെ മുകളിൽ
കാല് മടക്കി വെച്ച് ഇരിക്കുന്നവർ. എന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങൾ
മാതാക്കൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. അങ്ങനെ ഇരിക്കാൻ പോലും കഴിയില്ല.
ഭക്തി മാർഗ്ഗത്തിന്റെ എത്രയധികം ചിത്രങ്ങളാണ്. ബാബ പറയുകയാണ് മധുരമായ കുട്ടികളേ
ഇതൊന്നും ചെയ്യേണ്ടതിന്റെ ആവശ്യം നിങ്ങൾക്കില്ല. സ്കൂളിൽ വിദ്യാർത്ഥികൾ
നിയമാനുസരണമല്ലേ ഇരിക്കാറുള്ളത്. ബാബ അങ്ങനെ പോലും ഇരിക്കാൻ പറയുന്നില്ല. എങ്ങനെ
വേണമോ അതുപോലെ ഇരുന്നോളൂ. ഇരുന്നിരുന്ന് ക്ഷീണിക്കുകയാണെങ്കിൽ ശരി കിടന്നോളൂ.
ബാബ ഒന്നും തടയുന്നില്ല. ഇത് തീർത്തും സഹജമായി മനസ്സിലാക്കാനുള്ള കാര്യമാണ്, ഇതിൽ
ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. എത്രയധികം രോഗിയായാലും, ജ്ഞാനം കേട്ടുകൊണ്ട്
ശിവബാബയുടെ ഓർമ്മയിൽ പ്രാണൻ ശരീരത്തിൽ നിന്നും പോകുക എന്നതും സംഭവിക്കാം.
പാടാറുണ്ടല്ലോ - ഗംഗാജലം വായിലായിരിക്കുമ്പോൾ പ്രാണൻ ശരീരത്തിൽ നിന്നും പോകണം.
അതെല്ലാം ഭക്തി മാർഗ്ഗത്തിലെ കാര്യങ്ങളാണ്. വാസ്തവത്തിൽ ഇത് ജ്ഞാനാമൃതത്തിന്റെ
കാര്യമാണ്. നിങ്ങൾക്ക് അറിയാം സത്യമായും ഇങ്ങനെ വേണം പ്രാണൻ ശരീരം വിട്ട് പോകുവാൻ.
നിങ്ങൾ കുട്ടികൾ എന്നെ ഉപേക്ഷിച്ചാണ് താഴേക്ക് വന്നത്. ബാബ പറയുന്നു ഞാൻ നിങ്ങൾ
കുട്ടികളെ കൂടെ കൂട്ടിക്കൊണ്ടു പോകും. ഞാൻ വന്നിരിക്കുന്നതേ നിങ്ങൾ കുട്ടികളെ
കൂടെ കൊണ്ടുപോകാനാണ്. നിങ്ങൾക്ക് സ്വന്തം വീടിനെയും അറിയില്ല ആത്മാവിനെയും
അറിയില്ല. മായ തീർത്തും ചിറകു മുറിച്ചു കളഞ്ഞു അതുകൊണ്ട് ആത്മാവിന്
പറക്കാനാവുന്നില്ല, എന്തുകൊണ്ടെന്നാൽ തമോപ്രധാനമായില്ലേ. ഏതുവരെ സതോപ്രധാനമായി
മാറുന്നില്ലയോ അതുവരെ ശാന്തിധാമത്തിലേക്കും എങ്ങനെയാണ് പോവുക. ഇതും അറിയാം -
ഡ്രാമ പദ്ധതിയനുസരിച്ച് സർവ്വർക്കും തമോപ്രധാനമാകുക തന്നെ വേണം. ഈ സമയത്ത്
മുഴുവൻ വൃക്ഷവും ജീർണ്ണിച്ചിരിക്കുകയാണ്. ഇവിടെ സതോപ്രധാന അവസ്ഥ
ആർക്കുമുണ്ടാകുകയില്ല. ആത്മാവ് പവിത്രമായാൽ പിന്നെ ഇവിടെയിരിക്കില്ല, ഉടൻ പോകും.
സർവ്വരും മുക്തിക്കു വേണ്ടിയാണ് ഭക്തിയെല്ലാം ചെയ്യുന്നത്. പക്ഷെ അങ്ങനെ ആർക്കും
തിരിച്ചു പോകാൻ സാധിക്കില്ല. നിയമമില്ല. ബാബയിരുന്ന് ഈ രഹസ്യമെല്ലാം
മനസ്സിലാക്കി തരുകയാണ് - ധാരണ ചെയ്യുവാനായി. എന്നാലും മുഖ്യമായ കാര്യമാണ് ബാബയെ
ഓർമ്മിക്കുക, സ്വദർശന ചക്രധാരിയാകുക. ബീജത്തെ ഓർമ്മിക്കുന്നതിലൂടെ മുഴുവൻ
വൃക്ഷവും ബുദ്ധിയിലേക്ക് വരും. നിങ്ങൾ ഒരു സെക്കന്റ് കൊണ്ട് എല്ലാം അറിയുകയാണ്.
ലോകത്താർക്കും അറിയില്ല മനുഷ്യ സൃഷ്ടിയുടെ ബീജരൂപം സർവ്വരുടേയും അച്ഛൻ ഒന്നാണ്.
കൃഷ്ണൻ ഭഗവാനല്ല. കൃഷ്ണനെയാണ് ശ്യാമ സുന്ദരൻ എന്നും പറയുന്നത്. തക്ഷകൻ കൊത്തിയതു
കൊണ്ടാണ് കറുത്തത് എന്നൊന്നുമില്ല. കാമ ചിതയിൽ ഇരിക്കുന്നതിലൂടെ മനുഷ്യൻ
കറുക്കുകയാണ്. രാമനെയും കറുത്തതായി കാണിക്കുന്നുണ്ട്, ആരാണ് രാമനെ കൊത്തി
കറുപ്പിച്ചത്? ഒന്നും മനസ്സിലാക്കുന്നില്ല. എന്നാലും ആരുടെ ഭാഗ്യത്തിൽ ഉണ്ടോ,
നിശ്ചയമുണ്ടെങ്കിൽ തീർച്ചയായും ബാബയിൽ നിന്നും സമ്പത്ത് എടുക്കും.
നിശ്ചയമില്ലെങ്കിൽ ഒരിക്കലും മനസ്സിലാക്കില്ല. ഭാഗ്യത്തിലില്ലെങ്കിൽ ഉപായം
കൊണ്ടെന്തു ചെയ്യാൻ. ഭാഗ്യത്തിലില്ലെങ്കിൽ അവർ ഇരിക്കുന്നതു തന്നെ ഒന്നും
മനസ്സിലാകാത്തത് പോലെയാണ്. ഇത്ര പോലും നിശ്ചയമില്ല, പരിധിയില്ലാത്ത സമ്പത്ത്
നൽകുവാൻ വേണ്ടി അച്ഛൻ വന്നിരിക്കുകയാണ് എന്ന്. പുതിയൊരാൾ മെഡിക്കൽ കോളേജിൽ
പോയിരുന്നാൽ എന്തു മനസിലാക്കാൻ, ഒന്നും തന്നെയില്ല, ഇവിടെയും അങ്ങനെ
വന്നിരിക്കുന്നുണ്ട്. ഈ അവിനാശി ജ്ഞാനം നശിക്കുകയില്ല. അപ്പോൾ അങ്ങനെയുള്ളവർ
അവിടെ വന്ന് എന്താണ് ചെയ്യുക? രാജധാനി സ്ഥാപിക്കുമ്പോൾ വേലക്കാർ, പ്രജകൾ,
പ്രജകൾക്കും വേലക്കാർ എല്ലാം വേണമല്ലോ. മുന്നോട്ട് പോകവേ കുറച്ച് പഠിക്കാനായി
പരിശ്രമിക്കും പക്ഷെ ബുദ്ധിമുട്ടാകും, ആ സമയത്ത് വളരെയധികം ബഹളങ്ങളുണ്ടാകും.
ദിനം പ്രതി ദിനം കൊടുങ്കാറ്റു വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും
സെന്ററുകളുണ്ടല്ലോ, എവിടെയെങ്കിലും വന്ന് നല്ല രീതിയിൽ മനസ്സിലാക്കുകയും ചെയ്യും.
ഇങ്ങനെയും എഴുതിയിട്ടുണ്ട് - ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്തു എന്ന്. വിനാശവും
സമീപത്താണ് നിൽക്കുന്നത്. വിനാശം നടക്കുക തന്നെ വേണം. പറയുന്നു ജനനം കുറയ്ക്കണം.
പക്ഷെ വൃക്ഷത്തിന് വൃദ്ധി ഉണ്ടാകുക തന്നെ ചെയ്യും. ബാബയുള്ളതു വരെ എല്ലാ
ധർമ്മത്തിലെ ആത്മാക്കൾക്കും ഇവിടേക്ക് വരിക തന്നെ വേണം. പോകുവാൻ സമയമാകുമ്പോൾ
വരവും നിൽക്കും. ഇപ്പോഴാണെങ്കിൽ എല്ലാവർക്കും വരണം, എന്നാൽ ഈ കാര്യങ്ങൾ ആരും
മനസ്സിലാക്കുന്നില്ല. പറയുന്നുമുണ്ട് ഭക്തരുടെ രക്ഷകനാണ് ഭഗവാൻ. എങ്കിൽ
തീർച്ചയായും ഭക്തർക്ക് ആപത്തുകൾ വരുന്നുണ്ടാകും. രാവണന്റെ രാജ്യത്തിൽ തീർത്തും
എല്ലാവരും പാപാത്മാക്കളായി മാറിയിരിക്കുകയാണ്. രാവണന്റെ രാജ്യം കലിയുഗത്തിന്റെ
അന്ത്യത്തിലാണ്, രാമരാജ്യം സത്യയുഗത്തിന്റെ ആദിയിലാണ്. ഈ സമയത്ത് എല്ലാവരും
ആസുരീയ രാവണ സമ്പ്രദായമല്ലേ. പറയാറുണ്ട് ഇന്നയാൾ സ്വർഗ്ഗവാസിയായി എന്ന്, അപ്പോൾ
അതിനർത്ഥം ഇത് നരകമാണ് എന്നല്ലേ. സ്വർഗ്ഗവാസിയായി എന്ന നാമം തന്നെ എത്ര നല്ലതാണ്.
ഇവിടെയപ്പോൾ എന്തായിരുന്നു, തീർച്ചയായും നരകവാസിയായിരുന്നു. ഇതുപോലും
മനസ്സിലാക്കുന്നില്ല- നമ്മൾ നരകവാസിയാണ്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ബാബ
തന്നെയാണ് വന്ന് സ്വർഗ്ഗവാസിയാക്കുന്നത്. പാടിയിട്ടുമുണ്ട് -സ്വർഗ്ഗസ്ഥനായ
പിതാവ്. ആ അച്ഛൻ തന്നെയാണ് വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുക. എല്ലാവരും
പാടിക്കൊണ്ടിരിക്കുന്നു- പതിത പാവന സീതാറാം. ഞങ്ങൾ പതിതമാണ്, പാവനമാക്കുന്നത്
അങ്ങാണ്. അതെല്ലാം ഭക്തി മാർഗ്ഗത്തിലെ സീതമാരാണ്. രാമൻ ബാബയാണ്. ഇത് നേരിട്ട്
പറഞ്ഞാൽ അംഗീകരിക്കില്ല. രാമനെയാണ് വിളിക്കുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക്
ബാബ മൂന്നാമത്തെ നേത്രം നൽകിയിരിക്കുന്നു. നിങ്ങൾ വേറെ ലോകത്തേതു
പോലെയായിരിക്കുന്നു.
ബാബ മനസ്സിലാക്കിത്തരികയാണ് ഇപ്പോൾ എല്ലാവർക്കും തമോപ്രധാനമാകണം അപ്പോഴാണല്ലോ
ബാബ വന്ന് സതോപ്രധാനമാക്കുന്നത്. ബാബ എത്ര നല്ല രീതിയിലാണിരുന്ന് മനസ്സിലാക്കി
തരുന്നത്. പറയുകയാണ് നിങ്ങൾ തന്റെ സേവനങ്ങളെല്ലാം ചെയ്തുകൊള്ളൂ എന്നാൽ ഒരു
കാര്യം- ബാബയെ ഓർമ്മിക്കണം. സതോപ്രധാനമായി മാറാൻ മറ്റൊരു വഴിയും പറഞ്ഞു
തരാനാവില്ല. സർവ്വരുടേയും ആത്മീയ സർജൻ ഒരാൾ തന്നെയാണ്. ആ ആൾ തന്നെയാണ് വന്ന്
ആത്മാക്കൾക്ക് ഇൻജക്ഷൻ നൽകുന്നത് എന്തുകൊണ്ടെന്നാൽ ആത്മാവു തന്നെയാണ്
തമോപ്രധാനമായത്. ബാബയെ അവിനാശി വൈദ്യൻ എന്നു പറയുന്നു. ആത്മാവ് അവിനാശിയാണ്,
പരമാത്മാവാകുന്ന അച്ഛനും അവിനാശിയാണ്. ഇപ്പോൾ ആത്മാവ് സതോപ്രധാനത്തിൽ നിന്നും
തമോപ്രധാനമായിരിക്കുകയാണ്, അതിനാൽ ആത്മാവിന് ഇൻജക്ഷൻ വേണം. ബാബ പറയുകയാണ്
കുട്ടികളേ സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ, സ്വന്തം അച്ഛനെ ഓർമ്മിക്കൂ.
ബുദ്ധിയോഗം മുകളിലേക്കു വെക്കൂ എങ്കിൽ മധുരമായ വീട്ടിലേക്ക് പോകാം. നിങ്ങളുടെ
ബുദ്ധിയിലുണ്ട് ഇപ്പോൾ നമുക്ക് മധുരമായ ശാന്തിയുടെ വീട്ടിലേക്ക് പോകണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ജ്ഞാനത്തിലൂടെയും യോഗത്തിലൂടെയും ബുദ്ധിയെ പവിഴമാക്കി മാറ്റണം. എത്ര
രോഗമുണ്ടെങ്കിലും, ബുദ്ധിമുട്ടുണ്ടെങ്കിലും, അപ്പോഴും ഒരു ബാബയെ ഓർമ്മിക്കണം.
2) തന്റെ ഉയർന്ന
ഭാഗ്യമുണ്ടാക്കാൻ പരിപൂർണ്ണ നിശ്ചയബുദ്ധിയാകണം. ബുദ്ധിയോഗം തന്റെ മധുരമായ
ശാന്തിയുടെ വീട്ടിലേക്കാകണം.
വരദാനം :-
ത്രികാലദർശിയായി വ്യർത്ഥസങ്കൽപങ്ങളുടെയും സംസ്കാരങ്ങളുടെയും പരിവർത്തനം
ചെയ്യുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.
മാസ്റ്റർ ത്രികാലദർശിയായി
സങ്കൽപത്തെ കർമ്മത്തിൽ കൊണ്ടുവരുമ്പോൾ ഏതൊരു കർമ്മവും വ്യർത്ഥമാകില്ല. ഈ
വ്യർത്ഥത്തെ പരിവർത്തനപ്പെടുത്തി സമർത്ഥ സങ്കൽപവും സമർത്ഥ കർമ്മവും ചെയ്യുക -
ഇതിനെയാണ് സമ്പൂർണ്ണ സ്ഥിതി എന്ന്. കേവലം തങ്ങളുടെ വ്യർത്ഥ സങ്കൽപങ്ങളെയും
വികർമ്മങ്ങളെയും ഭസ്മമാക്കുകയല്ല മറിച്ച് ശക്തി രൂപരായി മുഴുവൻ വിശ്വത്തിന്റെയും
വികർമ്മങ്ങളുടെ ഭാരത്തെ ലഘൂകരിക്കാനും അനേകാത്മാക്കളുടെ വ്യർത്ഥ സങ്കൽപങ്ങളെ
കളയാനുമുള്ള മെഷീനറിക്ക് വേഗം കൂട്ടൂ അപ്പോൾ പറയാം വിശ്വമംഗളകാരി.
സ്ലോഗന് :-
നഷ്ടോമോഹയാകണമെങ്കിൽ സേവാർത്ഥം സ്നേഹിക്കൂ, സ്വാർത്ഥതയിലൂടെയല്ല.
മാതേശ്വരിജിയുടെ
അമൂല്യമഹാവാക്യങ്ങൾ
'ജ്ഞാനവും യോഗവും
തമ്മിലുള്ള വ്യത്യാസം'
യോഗവും ജ്ഞാനവും രണ്ടു
വാക്കുകളാണ്, യോഗമെന്നു പറയുന്നത് പരമാത്മാവിന്റെ ഓർമയെയാണ്. മറ്റാരുടെയും
ഓർമയുടെ സംബന്ധത്തിന് യോഗം എന്ന വാക്ക് വരുന്നില്ല. ഗുരുക്കൻമാർ ആരെല്ലാം യോഗം
പഠിപ്പിച്ചാലും അവരും പരമാത്മാവിനു നേർക്കാണ് കൂട്ടിച്ചേർക്കുന്നത്. എന്നാൽ
അവർക്ക് പരമാത്മാവിന്റെ പൂർണ പരിചയമില്ലെന്നു മാത്രം, അതിനാൽ യോഗത്തിന്റെ പൂർണ
സിദ്ധി ലഭിക്കുന്നില്ല. യോഗവും ജ്ഞാനവും രണ്ടും ബലമാണ്, രണ്ടിന്റെയും
പുരുഷാർത്ഥത്തിലൂടെ ശക്തി ലഭിക്കുകയും നാം വികർമാജീത്തായി
ശ്രേഷ്ഠജീവിതമുണ്ടാക്കുകയും ചെയ്യുന്നു. യോഗമെന്ന വാക്ക് എല്ലാവരും പറയുന്നു,
എന്നാൽ ആരോടു യോഗം വെക്കുന്നുവോ ആ ആളുടെ പരിചയം ആദ്യം വേണം. ഇപ്പോൾ ഈ
പരമാത്മാവിന്റെ പരിചയവും നമുക്ക് പരമാത്മാവിലൂടെത്തന്നെ ലഭിക്കുകയാണ്, ആ
പരിചയത്തോടെ യോഗം യോജിപ്പിക്കുന്നതിലൂടെ പൂർണ സിദ്ധി ലഭിക്കുന്നു. യോഗത്തിലൂടെ
നാം മുമ്പത്തെ വികർമങ്ങളുടെ ഭാരം ഭസ്മമാക്കുന്നു, ജ്ഞാനത്തിലൂടെ അറിയുകയും
ചെയ്യുന്നു-മുന്നോട്ട് നമുക്ക് എങ്ങനെയുള്ള കർമം ചെയ്യണം, എന്തുകൊണ്ട് ?
ജീവിതത്തിന്റെ വേരാണ് സംസ്കാരം, ആത്മാവും അനാദി സംസ്കാരങ്ങളാൽ
ഉണ്ടാക്കപ്പെട്ടതാണ് എന്നാൽ കർമത്തിലൂടെ ആ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു.
യോഗത്തിലൂടെയും ജ്ഞാനത്തിലൂടെയും ആത്മാവിൽ ശ്രേഷ്ഠത കൈവരുന്നു, ജീവിതത്തിന് ബലം
കൈവരുന്നു, എന്നാൽ ഈ രണ്ടും കിട്ടുന്നത് പരമാത്മാവിൽ നിന്നാണ്. കർമബന്ധനത്തിൽ
നിന്ന് മോചനത്തിനുള്ള വഴിയും നമുക്ക് പരമാത്മാവിൽ നിന്നു പ്രാപ്തമാകുന്നു. നാം
ഏതു വികർമങ്ങളാൽ കർമബന്ധനമുണ്ടാക്കിയോ അവയിൽ നിന്നു മുക്തിയുണ്ടാകുന്നു.
മുന്നോട്ട് നമ്മുടെ കർമം വികർമമാകാതിരിക്കണമെങ്കിൽ ഈ രണ്ടു ബലവും തരാൻ
പരമാത്മാവിനല്ലാതെ മറ്റാർക്കും കഴിയില്ല. യോഗവും ജ്ഞാനവും എന്ന രണ്ടു കാര്യങ്ങളും
പരമാത്മാ കൊണ്ടുവരുന്നതാണ്, യോഗാഗ്നിയിലൂടെ ചെയ്തുപോയ വികർമങ്ങളെ
ഭസ്മമാക്കിയ്ക്കുകയും ജ്ഞാനത്തിലൂടെ ഭാവിയിലേക്ക് ശ്രേഷ്ഠകർമം പഠിപ്പിക്കുകയും
ചെയ്യുന്നു, അതുവഴി കർമം അകർമം ആകുന്നു. അതിനാലാണ് പരമാത്മാ പറഞ്ഞിട്ടുള്ളത് ഈ
കർമം-അകർമം-വികർമത്തിന്റെ ഗതി വളരെ ഗഹനമാണ്. ഇപ്പോഴാണെങ്കിൽ ആത്മാക്കളായ നമുക്ക്
നേരിട്ട് പരമാത്മാവിന്റെ ബലം വേണം, ശാസ്ത്രങ്ങളിലൂടെ ഈ യോഗത്തിന്റെയും
ജ്ഞാനത്തിന്റെയും ബലം ലഭിക്കുകയില്ല, ആ സർവശക്തിവാൻ ബലവാനിലൂടെ തന്നെയാണ് ബലം
ലഭിക്കുന്നത്. ഇപ്പോൾ നമുക്ക് ജീവിതത്തിന്റെ വേര് (സംസ്കാരം) സുഖം ലഭിക്കുന്ന
വിധത്തിൽ ഉണ്ടാക്കണം. അതുകൊണ്ട് പരമാത്മാ വന്ന് ജീവിതവേരിൽ ശുദ്ധസംസ്കാരങ്ങളുടെ
ബീജം വിതക്കുന്നു, ആ ശുദ്ധസംസ്കാരങ്ങളുടെ ആധാരത്തിൽ നാം അര കൽപം ജീവൻമുക്തരാകും.
ശരി - ഓം ശാന്തി
അവ്യക്ത സൂചന- ഇപ്പോൾ
തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷപ്പെടുത്തൂ
താങ്കൾ പൂർവ്വജരും
പൂജ്യരുമായ ആത്മാക്കളെ അനേകാത്മാക്കൾ ശാന്തിദേവാ, ശക്തിദേവാ എന്ന് പറഞ്ഞ്
ഓർമ്മിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയുള്ള സമയത്ത് അല്ലയോ
ശാന്തിദേവാത്മാക്കളേ, മാസ്റ്റർ ശാന്തിസാഗരന്മാരെ, മാസ്റ്റർ ശാന്തി സൂര്യന്മാരെ,
താങ്കളുടെ ശാന്തിയുടെ കിരണങ്ങൾ, ശാന്തിയുടെ അലകൾ ദാതാവിന്റെ കുട്ടിദേവന്മാരായി
സർവ്വർക്കും കൊടുത്തുകൊണ്ടിരിക്കൂ. അങ്ങനെയുള്ള സേവനം ചെയ്യുന്നതിന്റെ വിശേഷ
അഭ്യാസികളാകൂ.