14.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - ഈപുരുഷോത്തമസംഗമയുഗംമംഗളകാരിയായയുഗമാണ്, ഇതില്തന്നെയാണ്പരിവര്ത്തനമുണ്ടാകുന്നത്, നിങ്ങള്അധമരില്നിന്ന്ഉത്തമപുരുഷരായിമാറുകയാണ്.

ചോദ്യം :-
ഈ ജ്ഞാനമാര്ഗ്ഗത്തില് ഏതൊരു കാര്യം ചിന്തിക്കുന്നതിലൂടെയോ പറയുന്നതിലൂടെയോ ഒരിക്കലും ഉന്നതി ഉണ്ടാകുകയില്ല?

ഉത്തരം :-
ഡ്രാമയിലുണ്ടെങ്കില് പുരുഷാര്ത്ഥം ചെയ്യും. ഡ്രാമ ചെയ്യിപ്പിക്കുമെങ്കില് ചെയ്യാം. ഇങ്ങന്െ പറയുന്നവരുടെയോ ചിന്തിക്കുന്നരുടെയോ ഉന്നതി ഒരിക്കലും ഉണ്ടാകുകയില്ല. ഇങ്ങനെ പറയുന്നതു തന്നെ തെറ്റാണ്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് ഏതൊരു പുരുഷാര്ത്ഥമാണോ ചെയ്യുന്നത് അതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പുരുഷാര്ത്ഥം ചെയ്യുക തന്നെ വേണം.

ഗീതം :-
ഇത് ദീപത്തിന്റെയും കൊടുങ്കാറ്റിന്റെയും കഥയാണ്....

ഓംശാന്തി.  
ഇത് കലിയുഗത്തിലെ മനുഷ്യരുടെ ഗീതമാണ്. എന്നാല് ഇതിന്റെ അര്ത്ഥം അവര്ക്കറിയില്ല. ഇത് നിങ്ങള്ക്കറിയാം. നിങ്ങള് ഇപ്പോള് പുരുഷോത്തമ സംഗമയുഗികളാണ്. സംഗമയുഗത്തിനോടൊപ്പം പുരുഷോത്തമമെന്നും എഴുതണം. കുട്ടികള്ക്ക് ജ്ഞാനത്തിന്റെ പോയിന്റുകള് ഓര്മ്മയില്ലാത്തതുകൊണ്ടാണ് പിന്നീട് ഇങ്ങനെ- ഇങ്ങനെയുള്ള അക്ഷരങ്ങള് എഴുതാന് മറന്നുപോകുന്നത്. ഇത് മുഖ്യമാണ്, ഇതിന്റെ അര്ത്ഥവും നിങ്ങള്ക്ക് മാത്രമെ മനസ്സിലാക്കാന് സാധിക്കുകയുള്ളൂ. പുരുഷോത്തമ മാസവുമുണ്ട്. ഇത് പുരുഷോത്തമ സംഗമയുഗമാണ്. ഇത് സംഗമത്തിന്റെ ഒരു ആഘോഷമാണ്. ഈ ആഘോഷം വളരെ ഉയര്ന്നതാണ്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മള് പുരുഷോത്തമരായി മാറുകയാണ്. ഉത്തമത്തില് വെച്ച് ഉത്തമ പുരുഷന്. ലക്ഷ്മീ- നാരായണനെയാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്ന ധനവാന്മാരിലും ധനവാനും നമ്പര്വണ് എന്നു പറയുന്നത്. ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട് - വലിയ പ്രളയമുണ്ടായി എന്ന്. പിന്നീട് നമ്പര്വണ്ണായ ശ്രീകൃഷ്ണന് സാഗരത്തിലൂടെ ആലിലയില് വന്നു. ഇപ്പോള് നിങ്ങള് എന്തു പറയും? ശ്യാമ- സുന്ദരന് എന്നു പറയുന്ന ശ്രീകൃഷ്ണനാണ് നമ്പര്വണ്. വിരല് കുടിച്ചുകൊണ്ടുവരുന്നതായാണ് കാണിക്കുന്നത്. കുട്ടിയാണെങ്കില് ഗര്ഭത്തില് തന്നെയായിരിക്കും ഉണ്ടായിരിക്കുക. അപ്പോള് ശ്രീകൃഷ്ണനാണ് ആദ്യമാദ്യം ജ്ഞാനസാഗരത്തില് നിന്ന് ഉല്ഭവിച്ച ഉത്തമത്തില് വെച്ച് ഉത്തമമായ പുരുഷന്. ജ്ഞാന സാഗരനില് നിന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു. അതില് ശ്രീകൃഷ്ണനാണ് നമ്പര്വണ് പുരുഷോത്തമന് പിന്നീട് ബാബയാണ് ജ്ഞാനത്തിന്റെ സാഗരന്, വെള്ളത്തിന്റെയല്ല. പ്രളയവും ഉണ്ടാകുന്നില്ല. പല പുതിയ- പുതിയ കുട്ടികള് വരുമ്പോള് ബാബക്ക് പഴയ പോയിന്റുകള് ആവര്ത്തിക്കേണ്ടിവരുന്നു. സത്യയുഗം-ത്രോതായുഗം, ദ്വാപരയുഗം-കലിയുഗം.... ഈ 4 യുഗങ്ങളുണ്ട്. പുരുഷോത്തമ സംഗമയുഗം അഞ്ചാമത്തേതാണ്. ഈ യുഗത്തിലാണ് മനുഷ്യര് പരിവര്ത്തനപ്പെടുന്നത്. മൂല്യമില്ലാത്തവരില് നിന്ന് സര്വോത്തമരായി മാറുന്നു. ഏതുപോലെയാണോ ശിവബാബയെയും പുരുഷോത്തമന് അഥവാ സര്വോത്തമന് എന്നു പറയാറുണ്ടല്ലോ. ബാബ പരമമായ ആത്മാവു തന്നെയാണ്, പരമാത്മാവ്. പിന്നീട് ലക്ഷ്മീ-നാരായണന്മാരാണ് പുരുഷന്മാരില് വെച്ച് ഉത്തമര്. അവരെ അങ്ങനെ ആക്കി മാറ്റിയതാരാണ്? ഇത് നിങ്ങള് കുട്ടികള്ക്കു മാത്രമെ അറിയുകയുള്ളൂ. കുട്ടികള്ക്കും മനസ്സിലായിക്കഴിഞ്ഞൂ. ഈ സമയം നമ്മള് ഇങ്ങനെയായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. പുരുഷാര്ത്ഥം പ്രയാസമുള്ളതൊന്നുമല്ല. വളരെ എളുപ്പമാണ്. പഠിക്കുന്നതും അബലകളും, കൂനികളുമാണ്, ഒന്നും എഴുതുകയോ പഠിക്കുകയോ ചെയ്യാത്തവര്. അവര്ക്കുവേണ്ടി എത്ര സഹജമായാണ് മനസ്സിലാക്കിതരുന്നത്. നോക്കൂ അഹമദാബാദില് ഒരു സന്യാസിയുണ്ട,് പറയുമായിരുന്നു ഞാന് ഒന്നും തന്നെ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല എന്ന്. ശരി ആരെങ്കിലും മുഴുവന് ആയസ്സും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല എങ്കില് പിന്നീട് എന്തു സംഭവിക്കും? പ്രാപ്തി ഒന്നും തന്നെയില്ലല്ലോ. ഒരു വൃക്ഷത്തിനാണെങ്കിലും കഴിക്കാന് ലഭിക്കുന്നുണ്ടായിരിക്കുമല്ലോ. വളവും വെള്ളവും മുതലായവയെല്ലാം പ്രകൃതി ദത്തമായാണ് ലഭിക്കുന്നത്, അതിലൂടെ വൃക്ഷം വളര്ച്ച പ്രാപിക്കുന്നു. അതുപോലെ ആ സന്യാസിക്കും എന്തെങ്കിലുമെല്ലാം മായാജാലങ്ങള് ലഭിച്ചിട്ടുണ്ടാകും. അങ്ങനെ തീയിലൂടെ നടക്കുന്നവരും, വെള്ളത്തിലൂടെ നടക്കുന്നവരും ഒരുപാടു പേരുണ്ട്. ഇതിലിപ്പോള് എന്താണ് നേട്ടം. നിങ്ങളുടേതാണെങ്കില് ഈ സഹജ രാജയോഗത്തിലൂടെ ജന്മ-ജന്മാന്തരങ്ങള്ക്കുള്ള നേട്ടമാണുള്ളത്. നിങ്ങളെ ജന്മ-ജന്മാന്തരങ്ങള്ക്കുവേണ്ടി ദുഃഖിയില് നിന്നും സുഖിയാക്കി മാറ്റുന്നു. ബാബ പറയുന്നു - കുട്ടികളേ ഡ്രാമയനുസരിച്ച് ഞാന് നിങ്ങള്ക്ക് ഗുഹ്യമായ രഹസ്യം പറഞ്ഞു തരുകയാണ്.

ബാബ മനസ്സിലാക്കി തന്നു ശിവനെയും ശങ്കരനെയും എന്തുകൊണ്ടാണ് ഒന്നാക്കിയത്? ശങ്കരനാണെങ്കില് ഈ സൃഷ്ടിയില് പാര്ട്ടേയില്ല. ശിവന്റെയും, ശങ്കരന്റെയും, വിഷ്ണുവിന്റെയും പാര്ട്ടാണുള്ളത് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും വിശ്വസേവനമാണ്. ഈ സമയം ശിവബാബക്കും പാര്ട്ടുണ്ട്, വന്ന് ജ്ഞാനം നല്കുന്നു. പിന്നീട് നിര്വാണധാമത്തിലേക്കും പോകുന്നു. കുട്ടികള്ക്ക് സമ്പാദ്യം കൊടുത്ത് സ്വയം വാനപ്രസ്ഥത്തിലേക്ക് പോകുന്നു. വാനപ്രസ്ഥിയായി മാറുക അര്ത്ഥം ഗുരുവിലൂടെ വാണിക്ക് ഉപരി പോകാനുള്ള പുരുഷാര്ത്ഥം ചെയ്യുക. എന്നാല് ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് വികാരിയും ഭ്രഷ്ഠാചാരിയുമാണ്. എല്ലാവരുടെയും ജന്മം വികാരത്തിലൂടെയാണ് ഉണ്ടാകുന്നത്. ഈ ലക്ഷമീ- നാരായണന്മാര് നിര്വ്വികാരികളാണ്, അവരുടെ ജന്മം വികാരത്തിലൂടെയല്ല ഉണ്ടാകുന്നത് അതുകൊണ്ടാണ് ശ്രേഷ്ഠാചാരികളെന്നു പറയുന്നത്. കുമാരിമാരും നിര്വ്വികാരികളാണ്- അതുകൊണ്ടാണ് അവരുടെ മുന്നില് തല കുനിക്കുന്നത്. അതുകൊണ്ട് ബാബ മനസ്സിലാക്കി തന്നു ഇവിടെ ശങ്കരന് ഒരു പാര്ട്ടും ഇല്ല, ബാക്കി പ്രജാപിതാബ്രഹ്മാവാണെങ്കില് പ്രജകളുടെ പിതാവായി മാറിയില്ലേ. ശിവബാബയാണെങ്കില് ആത്മാക്കളുടെ പിതാവെന്ന് പറയും. ബാബ അവിനാശിയായ പിതാവാണ്, ഈ ഗുഹ്യമായ കാര്യങ്ങള് നല്ല രീതിയില് ധാരണ ചെയ്യണം. ആരാണോ വലിയ-വലിയ പണ്ഢിതര് അവര്ക്ക് ഒരുപാട് ടൈറ്റിലുകള് ലഭിക്കുന്നു. ശ്രീ ശ്രീ 108ന്റെ ടൈറ്റിലും വിദ്വാന്മാര്ക്കാണ് ലഭിക്കുന്നത്. ബനാറസ് കോളേജില് നിന്ന് പാസായി ബിരുദം കൊണ്ടുവരുന്നു. അവര്ക്ക് ചെന്ന് മനസ്സിലാക്കികൊടുക്കണം എന്തെന്നാല് ബാബയുടെയും ടൈറ്റില് തങ്ങളുടേതാക്കി മാറ്റിയിട്ടിരിക്കുകയാണെന്ന്, അതിനുവേണ്ടിയാണ് ബാബ ഗുപ്താജിയെ ബനാറസിലേക്ക് അയച്ചത് ബാബയെ ശ്രീ ശ്രീ 108 ജഗത്ഗുരു എന്നാണ് പറയുന്നത്. മാല തന്നെ 108 ന്റേതാണുള്ളത്. 8 രത്നത്തിന്റെ മഹിമയാണ് പാടപ്പെടുന്നത്. അവരാണ് പദവിയോടു കൂടി പാസായവര് അതുകൊണ്ടാണ് അവരെ ജപിക്കുന്നത്. പിന്നീട് അതില് കുറഞ്ഞത് 108 ന്റെ പൂജ ചെയ്യുന്നു. യജ്ഞം രചിക്കുമ്പോള് ചിലര് 1000 സാളിഗ്രാമങ്ങളെ ഉണ്ടാക്കാറുണ്ട്, ചിലര് പത്തായിരം, ചിലര് അമ്പതിനായിരം, ചിലര് ലക്ഷങ്ങളും ഉണ്ടാക്കാറുണ്ട്. മണ്ണുകൊണ്ട് ഉണ്ടാക്കി പിന്നീട് യജ്ഞം രചിക്കുന്നു. വലിയ പണക്കാരാണെങ്കില് ലക്ഷക്കണക്കിനുണ്ടാക്കും. ബാബ മനസ്സിലാക്കിതന്നു മാല വലുതല്ലേ- 16108ന്റെ മാലയാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങള് കുട്ടികള്ക്ക് ബാബ ഇരുന്നു മനസ്സിലാക്കിതരികയാണ്. നിങ്ങളെല്ലാവരും ബാബയോടൊപ്പം ഭാരതത്തിന്റെ സേവനം ചെയ്യുകയാണ്. ബാബയുടെ പൂജയുണ്ടാകുന്നുണ്ടെങ്കില് കുട്ടികളുടെയും പൂജയുണ്ടാകണം, എന്നാല് ഇതറിയില്ല രുദ്രന്റെ പൂജ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. എല്ലാവരും ശിവബാബയുടെ കുട്ടികളാണ്. ഈ സമയം സൃഷ്ടിയിലെ ജനസംഖ്യ എത്രയാണ്, ഇതില് എല്ലാ ആത്മാക്കളും ശിവബാബയുടെ കുട്ടികളായില്ലെ. എന്നാല് എല്ലാവരും സഹയോഗികളാകില്ല. ഈ സമയം നിങ്ങള് എത്ര ഓര്മ്മിക്കുന്നുവോ അത്രയും ഉയര്ന്നവരായി മാറുന്നു. പൂജനീയ യോഗ്യരായി മാറുകയാണ്. ഇങ്ങനെ മറ്റാര്ക്കും മനസ്സിലാക്കിതരാനുള്ള ശക്തിയില്ല അതുകൊണ്ടാണ് പറയുന്നത് ഈശ്വരന്റെ പരിധി ആര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്, ബാബയെ ജ്ഞാനത്തിന്റെ സാഗരന് എന്നു പറയാറുണ്ടെങ്കില് തീര്ച്ചയായും ജ്ഞാനമല്ലേ നല്കുകയുള്ളൂ. പ്രേരണയുടെ കാര്യമൊന്നും ഉണ്ടാകുന്നില്ല. എന്താ ഭഗവാന് പ്രേരണയിലൂടെയാണോ മനസ്സിലാക്കി തരുന്നത്. നിങ്ങള്ക്കറിയാം ബാബയുടെ അടുത്ത് സൃഷ്ടിയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. അതാണ് പിന്നീട് നിങ്ങള് കുട്ടികള്ക്ക് കേള്പ്പിച്ചു തരുന്നത്. ഈ നിശ്ചയമുണ്ട്, എന്നാല് നിശ്ചയമുണ്ടായിട്ടും ബാബയെ മറന്നുപോകുന്നു. പഠിപ്പിന്റെ സാരം ബാബയുടെ ഓര്മ്മയാണ്. ഓര്മ്മയുടെ യാത്രയിലൂടെ കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കാന് സമയമെടുക്കും, ഇതില് തന്നെയാണ് മായയുടെ വിഘ്നങ്ങളുണ്ടാകുന്നത്. പഠിപ്പില് ഇത്രയും വിഘ്നങ്ങളുണ്ടാകുന്നില്ല. ഇപ്പോള് ശങ്കരനെക്കുറിച്ച് പറയാറുള്ളത്, ശങ്കരന് കണ്ണു തുറക്കുമ്പോള് തന്നെ വിനാശമുണ്ടാകുന്നു, ഇത് പറയുന്നതും ശരിയല്ല. ബാബ പറയുന്നു- ഞാനും വിനാശം ചെയ്യിപ്പിക്കുന്നില്ല, ശങ്കരനും ചെയ്യുന്നില്ല, ഇത് തെറ്റാണ്. ദേവതകള് പാപം ചെയ്യില്ലോ. ഇപ്പോള് ശിവബാബയിരുന്ന് ഈ കാര്യങ്ങള് മനസ്സിലാക്കിതരുകയാണ്. ആത്മാവിന്റെ രഥമാണ് ഈ ശരീരം. ഓരോ ആത്മാവും അവനവന്റെ രഥത്തില് സവാരി ചെയ്യുന്നു. ബാബ പറയുന്നു ഞാന് ബ്രഹ്മാവിന്റെ രഥം ആധാരമെടുക്കുകയാണ്, അതുകൊണ്ടാണ് എന്റെ ജന്മം ദിവ്യവും അലൗകികവുമെന്ന് പറയുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് 84 ന്റെ ചക്രമുണ്ട്. ഇപ്പോള് നമ്മള് വീട്ടിലേക്ക് പോകുകയാണെന്നറിയാം, പിന്നീട് സ്വര്ഗ്ഗത്തിലേക്ക് വരും. ബാബ വളരെ സഹജമായി മനസ്സിലാക്കി തരുന്നു, ഇതില് നിരാശരാകരുത്. പറയുകയാണ് ഞങ്ങള് എഴുതുകയോ- പഠിക്കുകയോ ചെയ്തിട്ടില്ല. വായിലൂടെ ഒന്നും തന്നെ വരുന്നില്ല. എന്നാല് അങ്ങനെയൊന്നുമില്ല. വായ് തീര്ച്ചയായും പറയുക തന്നെ ചെയ്യും. ഭോജനം കഴിക്കുമ്പോള് വായ് തുറക്കാറുണ്ടല്ലോ. വാക്കുകള് വരുന്നില്ല എന്നത് സംഭവ്യമല്ല. ബാബ വളരെ എളുപ്പത്തില് മനസ്സിലാക്കിതന്നിട്ടുണ്ട്. ആരെങ്കിലും മൗനമായി ഇരിക്കുകയാണെങ്കിലും മുകളിലേക്ക് സൂചിപ്പിക്കാറുണ്ട് അവരെ ( ഈശ്വരനെ ) ഓര്മ്മിക്കൂ. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത് ഒരേയൊരു ദാതാവാണ്. ഭക്തിമാര്ഗ്ഗത്തിലും ദാതാവുണ്ടെങ്കില് ഈ സമയത്തും ദാതാവുണ്ട് പിന്നീട് വാനപ്രസ്ഥത്തിലാണെങ്കില് ശാന്തി മാത്രമെയുള്ളൂ. കുട്ടികളും ശാന്തിധാമത്തിലാണ് കഴിയുന്നത്. ഏതൊരു പാര്ട്ടാണ് അടങ്ങിയിട്ടുള്ളത്, അതാണ് അഭിനയത്തിലേക്ക് വരുന്നത്. ഇപ്പോള് വിശ്വത്തെ പുതിയതാക്കി മാറ്റുക എന്നത് നമ്മളുടെ പാര്ട്ടാണ്. ബാബയുടെ പേര് വളരെ നല്ലതാണ് - സ്വര്ഗ്ഗസ്ഥനായ പിതാവ്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ബാബ നരകം രചിക്കുകയില്ലോ. ആരെങ്കിലും പഴയ ലോകം രചിക്കുമോ. കെട്ടിടം എപ്പോഴും പുതിയതാണ് ഉണ്ടാക്കുന്നത്. ശിവബാബ ബ്രഹ്മാവിലൂടെ പുതിയ ലോകം രചിക്കുന്നു. ഈ ബ്രഹ്മാവിന് പാര്ട്ട് ലഭിച്ചിരിക്കുകയാണ്- ഈ പഴയ ലോകത്തില് ഏതെല്ലാം മനുഷ്യരുണ്ടോ, എല്ലാവരും പരസ്പരം ദുഃഖം മാത്രമാണ് നല്കികൊണ്ടിരിക്കുന്നത്. നിങ്ങള്ക്കറിയാം നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്. പിന്നീട് ശരീരധാരികളായ പ്രജാപിതാബ്രഹ്മാവിന്റെ കുട്ടികളാകുമ്പോള് ദത്തെടുക്കപ്പെട്ടവരുമായി. രചയിതാവാകുന്ന ശിവബാബയാണ് നമ്മളെ ജ്ഞാനം കേള്പ്പിക്കുന്നത്, തന്റെ രചനയുടെ ആദി-മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. നിങ്ങളുടെ ലക്ഷ്യം തന്നെ ദേവതയായി മാറുക എന്നതാണ്. മനുഷ്യര് എത്ര പൈസ ചിലവാക്കിയാണ് മാര്ബിള് മുതലായവ കൊണ്ട് മൂര്ത്തികളുണ്ടാക്കുന്നത്. ഇതാണ് ഈശ്വരീയ വിശ്വവിദ്യാലയം, ലോകത്തിലെ ഏറ്റവും വലിയ യൂനിവേര്സിറ്റി. മുഴുവന് വിശ്വത്തിനെയും പരിവര്ത്തനം ചെയ്യാന് സാധിക്കും. അവരുടെ സ്വഭാവങ്ങളെല്ലാം തന്നെ ആസുരീയമാണ്. ആദി-മദ്ധ്യ അന്ത്യം ദുഃഖം നല്കുന്നതാണ്. ഇതാണ് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട വിദ്യാലയം. ഈശ്വരനാല് സ്ഥാപിക്കപ്പെട്ട വിദ്യാലയം ഒന്നേ ഉണ്ടാകുകയുള്ളൂ, ഏതാണോ ഈശ്വരന് വന്ന് തുറക്കുന്നത്, ഏതിലൂടെയാണോ മുഴുവന് വിശ്വത്തിന്റെയും മംഗളമുണ്ടാകുന്നത്. നിങ്ങള് കുട്ടികള്ക്ക് തെറ്റിന്റെയും ശരിയുടെയും വിവേകം ലഭിക്കുകയാണ്. ഇത് മറ്റൊരു മനുഷ്യനുമില്ല മനസ്സിലാക്കുന്നവരായി. തെറ്റിനെയും ശരിയെയും മനസ്സിലാക്കി തരുന്നത് ഒരേയൊരു നീതിമാനായിരിക്കും, ആരെയാണോ സത്യം എന്നു പറയുന്നത്. ബാബ തന്നെയാണ് വന്ന് എല്ലാവരെയും ധാര്മ്മികതയുള്ളവരാക്കി മാറ്റുന്നത്. ധാര്മികരായി മാറുകയാണെങ്കില് മുക്തിയില് ചെന്ന് ജീവന്മുക്തിയിലേക്ക് വരും. ഡ്രാമയെയും നിങ്ങള് കുട്ടികള്ക്കു മാത്രമെ അറിയുകയുള്ളൂ. തുടക്കം മുതല് അവസാനം വരെ നമ്പര്വൈസായി പാര്ട്ടഭിനയിക്കാന് വരുന്നു. ഈ കളി നടന്നുകൊണ്ടെയിരിക്കുന്നു. ഡ്രാമയുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടെയിരിക്കുകയാണ്. ഇത് സദാ സത്യമാണ്. ഈ നാടകം ഒരിക്കലും പഴയതാകുന്നില്ല, ബാക്കി എല്ലാ നാടകങ്ങളും വിനാശമാകുന്നു. ഇത് പരിധിയില്ലാത്ത അവിനാശിയായ നാടകമാണ്. ഇതില് എല്ലാവരും അവിനാശിയായ പാര്ട്ട് ധാരികളാണ്. അവിനാശിയായ കളി അഥവാ സ്റ്റേജ് എത്ര വലുതാണെന്ന് നോക്കൂ. ബാബ വന്നിട്ടാണ് പഴയ സൃഷ്ടിയെ പുതിയതാക്കി മാറ്റുന്നത്. അതെല്ലാം നിങ്ങള്ക്ക് സാക്ഷാത്കാരമുണ്ടായിരിക്കും. എത്രത്തോളം അടുത്തേക്ക് വരുന്നുവോ അത്രത്തോളം സന്തോഷമുണ്ടാകും. സാക്ഷാത്കാരം ചെയ്യും. ഇപ്പോള് പാര്ട്ട് പൂര്ത്തിയായെന്നു പറയും. ഡ്രാമക്ക് വീണ്ടും ആവര്ത്തിക്കുകയും വേണം. വീണ്ടും തുടക്കം മുതലേ പാര്ട്ടഭിനയിക്കും, എന്താണോ കല്പം മുമ്പേ അഭിനയിച്ചത്. ഇതില് അല്പം പോലും വ്യത്യാസമുണ്ടാകാന് സാധിക്കില്ല, അതിനാല് എത്രത്തോളം സാധിക്കുന്നുവോ അത്രത്തോളം നിങ്ങള് കുട്ടികള്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കണം. പുരുഷാര്ത്ഥം ചെയ്യണം, നിരാശരാകരുത്. ഡ്രാമക്ക് എന്ത് ചെയ്യിപ്പിക്കണോ അത് ചെയ്യിപ്പിക്കും- ഇങ്ങനെ പറയുന്നതും തെറ്റാണ്. നമുക്ക് പുരുഷാര്ത്ഥം ചെയ്യുക തന്നെവേണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പഠിപ്പിന്റെ സാരത്തെ ബുദ്ധിയില് വെച്ച് ഓര്മ്മയുടെ യാത്രയില് കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കണം. ഉയര്ന്നവരും, പൂജനീയവുമാകുന്നതിനുവേണ്ടി ബാബയുടെ പൂര്ണ്ണമായ സഹയോഗികളായി മാറണം.

2) സത്യമായ ബാബയിലൂടെ ഏതൊരു ശരിയുടെയും-തെറ്റിന്റെയും വിവേകമാണോ ലഭിച്ചിട്ടുള്ളത്, അതിലൂടെ ധാര്മ്മികതയുള്ളവരായി മാറി ജീവിത ബന്ധനത്തില് നിന്ന് മുക്തമാകണം. മുക്തിയുടെയും- ജീവിതമുക്തിയുടെയും സമ്പത്തെടുക്കണം.

വരദാനം :-
പരസ്പരം സ്നേഹത്തിന്റെ കൊടുക്കല്-വാങ്ങലിലൂടെ സര്വരെയും സഹയോഗിയാക്കുന്ന സഫലതാമൂര്ത്തിയായി ഭവിക്കട്ടെ.

ഇപ്പോള് ജ്ഞാനം കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും സ്റ്റേജ് കടന്നുപോയി, ഇനി സ്നേഹത്തിന്റെ കൊടുക്കല്-വാങ്ങല് ചെയ്യൂ. ഏതു സമയം വരുമ്പോഴും, സംബന്ധത്തില് വരുമ്പോഴും സ്നേഹം നല്കണം, നേടണം. -ഇതിനെയാണ് പറയുന്നത് സര്വരുടെയും സ്നേഹി അഥവാ ലൗലി. ജ്ഞാനദാനം അജ്ഞാനികള്ക്കാണ് ചെയ്യേണ്ടത്. എന്നാല് ബ്രാഹ്മണപരിവാരത്തില് ഈ ദാനത്തിന്റെ മഹാദാനിയാകൂ. സങ്കല്പത്തില് പോലും ആരെയും പ്രതി സ്നേഹമല്ലാതെ മറ്റൊന്നും ജനിക്കരുത്. എപ്പോഴാണോ എല്ലാവരെയും പ്രതി സ്നേഹമുണ്ടാകുന്നത്, അപ്പോള് സ്നേഹത്തിന്റെ പ്രതികരണമായി സഹയോഗമുണ്ടാകുന്നു, സഹയോഗത്തിന്റെ ഫലമായി സഫലത പ്രാപ്തമാകുന്നു.

സ്ലോഗന് :-
ഒരു സെക്കന്ഡില് വ്യര്ത്ഥസങ്കല്പങ്ങള്ക്ക് ഫുള്സ്റ്റോപ് ഇടൂ- ഇതാണ് തീവ്രപുരുഷാര്ത്ഥം.

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം

മുക്തിയും മോക്ഷവും

ഇന്ന് മനുഷ്യര് മുക്തിയെ തന്നെയാണ് മോക്ഷമെന്ന് പറയുന്നത്, അവര് ഇങ്ങനെയാണ് മനസ്സിലാക്കുന്നത് ആരാണോ മുക്തി നേടുന്നത് അവര് ജനന മരണത്തില് നിന്ന് മുക്തമാകുന്നു. ജനന മരണത്തിലേക്ക് വരാതിരിക്കുക- ഇതിനെ തന്നെയാണ് അവര് ഉയര്ന്ന പദവിയെന്ന് മനസ്സിലാക്കുന്നത്, അതാണ് പ്രാലബ്ധമെന്ന് കരുതുന്നത്. ജീവിച്ചുകൊണ്ട് നല്ല കര്മ്മം ചെയ്യുന്നതിനെയാണ് പിന്നീട് ജീവന്മുക്തിയെന്ന് മനസ്സിലാക്കുന്നത്. ഏതുപോലെയാണോ ധര്മ്മാത്മാക്കളുള്ളത്. അവരുടേതാണ് ജീവന്മുക്തി എന്നാണ് മനസ്സിലാക്കുന്നത്. ബാക്കി കര്മ്മ ബന്ധനത്തില് നിന്ന് മുക്തമാകണം എന്നത് കോടിയില് വിരളം പേര് മാത്രമാണ് മനസ്സിലാക്കുന്നത്, ഇപ്പോള് ഇത് അവരുടേതായ മതമാണ്. എന്നല് നമ്മള് പരമാത്മാവിലൂടെ അറിഞ്ഞിരിക്കുന്നു ഏതുവരെ മനുഷ്യര് ആദ്യം വികാരി കര്മബന്ധനത്തില് നിന്ന് മുക്തമാകുന്നില്ലയോ അതുവരെ ആദി മദ്ധ്യ അന്ത്യം ദുഃഖത്തില് നിന്നും മുക്തമാക്കാന് സാധിക്കില്ല, ഇതില് നിന്നും മുക്തമാകുക ഇതും ഒരു സ്റ്റേജാണ്. അതും എപ്പോഴാണോ ആദ്യം ഈശ്വരീയ ജ്ഞാനത്തെ ധാരണ ചെയ്യുന്നത് അപ്പോള് മാത്രമാണ് ആ സ്റ്റേജില് എത്താന് സാധിക്കുക അതുപോലെ ആ സ്റ്റേജില് എത്തിക്കുന്ന സ്വയം പരമാത്മാവും വേണം എന്തുകൊണ്ടെന്നാല് മുക്തിയും ജീവന് മുക്തിയും നല്കുന്നത് അവരാണ്, അതും ഒരേ സമയത്ത് വന്ന് എല്ലാവര്ക്കും മുക്തിയും ജീവന് മുക്തിയും നല്കുന്നു. അല്ലാതെ പരമാത്മാവ് അനേകം പ്രാവശ്യം വരുന്നില്ല, പരമാത്മാവാണ് എല്ലാ അവതാരങ്ങളും എടുക്കുന്നത് ഇങ്ങനെയും മനസ്സിലാക്കരുത്. ഓം ശാന്തി.

അവ്യക്തസൂചന - സ്വയത്തെയും സര്വരെയും പ്രതി മനസാ യോഗത്തിന്റെ ശക്തികളെ പ്രയോഗത്തില് കൊണ്ടുവരൂ

മനസാസേവനം പരിധിയില്ലാത്ത സേവനമാണ്. എത്രത്തോളം താങ്കള് മനസാ, വാചാ സ്വയം മാതൃകയാകുന്നുവോ, മാതൃക കണ്ട് സ്വതവേ ആകൃഷ്ടരാകും. കേവലം ദൃഢസങ്കല്പം വെക്കൂ എങ്കില് സഹജമായി സേവനം നടന്നുകൊണ്ടിരിക്കും. അഥവാ വാക്കുകള്ക്ക് സമയമില്ലെങ്കില് മനോവൃത്തിയിലൂടെ മനസാ സേവനത്തിലൂടെ പരിവര്ത്തനം ചെയ്യുവാനുള്ള സമയം ഉണ്ടല്ലോ. ഇനി സേവനം കൂടാതെ സമയം നഷ്ടമാക്കിക്കളയരുത്. നിരന്തരയോഗി, നിരന്തരസേവാധാരിയാകൂ. അഥവാ മനസാസേവനം ചെയ്യാന് അറിയില്ല എങ്കില് താങ്കളുടെ സമ്പര്ക്കത്തിലൂടെ സ്വന്തം പെരുമാറ്റത്തിലൂടെയും സേവനം ചെയ്യാന് കഴിയും.