ബാപ്ദാദായിൽ നിന്നും
പ്രാപ്തമായിട്ടുള്ള ഖജനാവുകൾ സ്വയത്തിൽ നിറച്ച് കാര്യത്തിൽ ഉപയോഗിക്കൂ,
അനുഭവത്തിന്റെ അതോറിറ്റിയാകൂ.
ഇന്ന് എല്ലായിടത്തുമുള്ള
സർവ്വ ഖജനാവുകളൂം ശേഖരിച്ച് സമ്പന്നരായ കുട്ടികളെ കാണുന്നു. ഒപ്പം ഓരോ കുട്ടിയും
എത്രത്തോളം സർവ്വ ഖജനാവുകളും ശേഖരിച്ചതിന്റെ ഫലം നോക്കുകയാണ്. ബാപ്ദാദായിലൂടെ
അവിനാശിയായ ഖജനാവാണ് പ്രാപ്തമായിട്ടുള്ളത്. ഒന്നാമതായി ഏറ്റവും വലിയ ഖജനാവാണ്
ജ്ഞാനധനം, അതിലൂടെ മുക്തിയും ജീവന്മുക്തിയും പ്രാപ്തമായി. പഴയ ശരീരവും പഴയ
ലോകത്തിലും നിന്ന് മുക്തമായി ജീവന്മുക്ത സ്ഥിതിയും മുക്തിധാമത്തിലേക്ക്
പോകുന്നതിനുള്ള സർവ്വ കുട്ടികൾക്കും പ്രാപ്തമാണ്. ഒപ്പം ഒരു ജ്ഞാനത്തിന്റെ
ഖജനാവ് മാത്രമല്ല സർവ ശക്തികളും പ്രാപ്തമാക്കുന്നതിനുള്ള യോഗത്തിന്റെ ഖജനാവും
ഉണ്ട്. ഒപ്പം സർവ്വ പ്രാപ്തിയുണ്ടാക്കുന്ന ധാരണ ചെയ്യുന്നതിനുള്ള ഖജനാവുണ്ട്.
ആശീർവ്വാദങ്ങളും സന്തോഷവും പ്രാപ്തമാക്കിത്തരുന്ന സേവനത്തിന്റെ ഖജനാവ് ഉണ്ട്.
ഇതിൽ ഏറ്റവും വലിയ ഖജനാവ് വർത്തമാന സംഗമയുഗമാണ്, സമയത്തിന്റേതാണ്, മുഴുവൻ
കല്പത്തിലും സംഗമത്തിന്റെ സമയം അമൂല്യമായ ഖജനാവാണ്. ഈ സംഗമത്തിന്റെ സമയത്തിലെ
ഓരോ സങ്കല്പവും ഓരോ നിമിഷവും അമൂല്യമായതാണ്, കാരണം സംഗമയുഗത്തിൽ മാത്രമാണ്
ബാപ്ദാദയും കുട്ടികളുമായുള്ള മധുര മിലനം നടക്കുന്നത് വേറെ ഒരു യുഗത്തിലും
പരമാത്മാവാകുന്ന പിതാവും കുട്ടികളുമായുള്ള മിലനം ഉണ്ടാകുന്നില്ല. കൂടാതെ എല്ലാ
ഖജനാവുകളും ബാപ്ദാദായിൽ നിന്ന് ലഭിക്കുന്നതിനുള്ള സമയം സംഗമയുഗമാണ്. ഖജനാവ്
ശേഖരിക്കുന്നതിനുള്ള സമയം സംഗമയുഗമാണ്, മറ്റൊരു യുഗത്തിലും നിക്ഷേപ അക്കൗണ്ടോ,
നിക്ഷേപിക്കാനുള്ള ബാങ്കോ ഇല്ല. ഒരു സംഗമയുഗം മാത്രമാണ്, അതിൽ
ആഗ്രഹിക്കുന്നത്രയും ഖജനാവ് പ്രാപ്തമാക്കാൻ കഴിയും, ഈ സംഗമയുഗത്തിന്റെ
മഹത്വമിതാണ് ഈ ഒരു ജന്മത്തിൽ അനേക ജന്മങ്ങളിലേക്കുള്ള ഖജനാവ് ശേഖരിക്കാൻ കഴിയും,
അതിനാൽ ഈ ചെറിയ യുഗത്തിന് വളരെ മഹത്വം ഉണ്ട്, ബാപ്ദാദായിലൂടെ സർവ്വ കുട്ടികൾക്കും
ഖജനാവുകൾ പ്രാപ്തമാകുന്നുണ്ട്. ബാബ എല്ലാവർക്കും നൽകുന്നുണ്ട്, പക്ഷെ ഓരോ
കുട്ടിയും സ്വന്തം പുരുഷാർത്ഥമനുസരിച്ചാണ് ഖജനാവ് ശേഖരിക്കുന്നത്. നല്കുന്നവനായ
ബാബ ഒന്നാണ്, എല്ലാവർക്കും നൽകുന്നത് ഒരു പോലെയാണ്, ഒരേ സമയത്താണ് നൽകുന്നത്,
പക്ഷെ ധാരണ ചെയ്യുന്നതിൽ എന്താണ് കണ്ടത്, ബാബ ഒരു പോലെയാണ് നൽകിയത്, പക്ഷെ ഒന്ന്
ധാരണ ചെയ്യുന്നത് ഓരോരുത്തരും സ്വന്തം പുരുഷാർത്ഥത്തിനനുസരിച്ചാണ്, രണ്ടാമതായി
സദാ സ്വയം സന്തുഷ്ടമായിരിക്കുകയും മറ്റുള്ളവരെ സന്തുഷ്ടമാക്കുകയും ചെയ്യണം,
സന്തുഷ്ടതയുടെ വിശേഷതയിലൂടെ ഖജനാവ് ശേഖരിക്കാൻ കഴിയും, മൂന്നാമത്തേതാണ്
സേവനത്തിലൂടെ സർവ്വ ആത്മാക്കൾക്കും സന്തോഷം പ്രാപ്തമാകുന്നു അപ്പോൾ
സന്തോഷത്തിന്റെ ഖജനാവ് പ്രാപ്തമാക്കാൻ കഴിയുന്നു. സ്വന്തം പുരുഷാർത്ഥവും
സർവ്വരെയും സന്തുഷ്ടമാക്കുന്നതിനുള്ള പുരുഷാർത്ഥം, മൂന്നാമത്തേതാണ് സേവനത്തിന്റെ
പുരുഷാർത്ഥം. ഈ മൂന്നു പ്രകാരത്തിലെയും ഖജനാവ് ശേഖരിക്കാൻ കഴിയും. ഖജനാവ്
ശേഖരിക്കുമ്പോൾ വിശേഷമായി സംബന്ധ സമ്പർക്കത്തിൽ വരുന്നതിൽ ഒന്ന് നിമിത്തഭവവും,
നിർമാന ഭാവവും, നിസ്വാർത്ഥ ഭാവവും, ഓരോ ആത്മാവിനെയും പ്രതി ശുഭഭാവനയും, ശുഭ
കാമനയും വയ്ക്കേണ്ടത് ആവശ്യമാണ്. സേവനത്തിലും സംബന്ധ സമ്പർക്കത്തിലും ഇവയെല്ലാം
ഉണ്ടെങ്കിൽ പുണ്യത്തിന്റെ നിക്ഷേപവും ആശിർവ്വാദങ്ങളുടെ നിക്ഷേപവും വളരെ സഹജമായി
ശേഖരിക്കാൻ കഴിയും.
ബാപ്ദാദ എല്ലാവരുടെയും
കണക്കുകൾ നോക്കുകയായിരുന്നു, അപ്പോൾ എന്താണ് കണ്ടത്? ബാബ ഒന്നാണ്, ഒരേ സമയത്താണ്
നൽകുന്നത്, പക്ഷെ ശേഖരിക്കുന്നതിൽ രണ്ടു തരം കുട്ടികളെയാണ് കണ്ടത് ഒരു വിഭാഗം
ശേഖരിച്ചിട്ടുള്ള ഖജനാവ് കഴിക്കുന്നു, ശേഖരിക്കുകയും ചെയ്യുന്നു കഴിച്ച് അതിനെ
സമാപ്തമാക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് കഴിക്കുന്നു, ശേഖരിക്കുകയും
ചെയ്യുന്നു, ശേഖരണത്തിൽ ശ്രദ്ധ കൊടുക്കുന്നതിലൂടെ അവയെ വർധിപ്പിച്ചു. ഖജനാവ്
വർധിപ്പിക്കാനുള്ള മാർഗ്ഗം എന്താണ്? വർധിപ്പിക്കാനുള്ള മാർഗ്ഗമാണ് സമയമനുസരിച്ച്
സാഹചര്യങ്ങൾ വരുമ്പോൾ ആ സാഹചര്യത്തിനനുസരിച്ച് കാര്യത്തിൽ ഉപയോഗിക്കണം. ആരാണോ
കാര്യത്തിലുപയോഗിക്കുന്നത്, സ്ഥിതിയിലൂടെ സാഹചര്യങ്ങളെ മാറ്റുന്നത് അവരുടേത്
ശേഖരണമാകുന്നു. ആരാണോ കാര്യത്തിൽ ഉപയോഗിക്കാത്തവർ അവരുടേത് ശേഖരിക്കുന്നില്ല.
ഓരോരുത്തരും സ്വയത്തിനോട് ചോദിക്കണം, സമയത്തിനു സ്വയത്തിനു വേണ്ടിയോ
മറ്റുള്ളവർക്ക് വേണ്ടിയോ കാര്യങ്ങളിൽ ഉപയോഗിക്കുന്നുണ്ടോ! എത്രത്തോളം കാര്യത്തിൽ
ഉപയോഗിക്കുന്നുവോ അത്രയും വർദ്ധിക്കും, കാരണം കാര്യത്തിൽ ഉപയോഗിക്കുമ്പോൾ അനുഭവം
ഉണ്ടാകുന്നു. അപ്പോൾ അനുഭവത്തിന്റെ അധികാരം വർദ്ധിക്കുന്നു. സ്വയം പരിശോധിച്ച്
സ്വയത്തിനോട് ചോദിക്കണം, സർവ്വ ഖജനാവുകളും സമ്പാദിച്ചിട്ടുണ്ടോ?
വർദ്ധിപ്പിക്കാനുള്ള മാർഗ്ഗമായി ശരിയായ സമയത്ത് അവ
ഉപയോഗിക്കുന്നുണ്ടോ?അനുഭവത്തിന്റെ അതോറിറ്റി വർദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ടോ?
കാരണം എല്ലാ അധികാരങ്ങളിലും ഏറ്റവും കൂടുതൽ മഹിമയുള്ളത് അനുഭവത്തിന്റെ
അതോറിറ്റിയ്ക്കാണ്. എല്ലാവരും അവരുടെ കണക്ക് വർദ്ധിപ്പിക്കണം.പരിശോധിക്കണം,കാരണം
ഇപ്പോൾ പരിശോധിച്ച് നിങ്ങളുടെ ഖജനാവ് വർദ്ധിപ്പിക്കാൻ കഴിയും. ഇപ്പോൾ അവസരം
ഉണ്ട് പിന്നീട് അവസരം സമാപ്തമാകും. ഖജനാവ് വർധിപ്പിക്കണമെന്ന് ആഗ്രഹിച്ചാലും
നിങ്ങൾക്ക് കഴിയില്ല. കിട്ടുന്ന ഖജനാവുകളെ സന്തോഷത്തോടെ അവരുടെയുള്ളിൽ
ഉൾക്കൊള്ളാൻ പ്രയത്നിക്കുന്നത് ബാപ്ദാദ കണ്ടു, മുരളിയിലൂടെയാണ് ഖജനാവ്
ലഭിക്കുന്നത്, രണ്ടുതരം കുട്ടികളുണ്ട് ഒന്ന് കേൾപ്പിക്കുന്നവർ, അടുത്താണ്
ഉൾക്കൊള്ളുന്നവർ. പല കുട്ടികളും കേട്ടിട്ട് വളരെയധികം സന്തോഷിക്കുന്നു,
കേൾക്കുന്നതും ഉൾക്കൊള്ളുന്നതും രണ്ടിലും വ്യത്യാസമുണ്ട്. ഉൾക്കൊള്ളുന്നവർ
അനുഭവികളായിമാറുന്നു, കാരണം ഉൾക്കൊണ്ടതിനെ സമയമനുസരിച്ച് കാര്യത്തിൽ
ഉപയോഗിക്കുന്നു, ഖജനാവ് വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. കേൾക്കുന്നവർ
വർണ്ണിക്കുന്നു, വളരെ നല്ലതാണ് കേൾപ്പിച്ചത്, ബാബ വളരെ നന്നായി പറഞ്ഞിട്ടുണ്ട്,
പക്ഷെ ഉൾക്കൊള്ളാതെ സമയത്ത് കാര്യത്തിൽ കൊണ്ട് വരാൻ കഴിയില്ല. അതിനാൽ
നിങ്ങളെല്ലാവരും പരിശോധിക്കണം ഉൾക്കൊള്ളുന്നവർ ആയോ! അല്പമെങ്കിലും കുറവുണ്ടെങ്കിൽ,
നിറഞ്ഞില്ലെങ്കിൽ ഇളക്കം ഉണ്ടാകും. പക്ഷെ ഉൾക്കൊണ്ടിരിക്കുന്നത് നിറഞ്ഞിരുന്നാൽ
ചഞ്ചലത ഉണ്ടാകില്ല. അതുകൊണ്ടു ഇന്ന് ബാപ്ദാദ സർവരുടെയും ഖജനാവ് പരിശോധിച്ചു.
രണ്ടു പ്രകാരത്തിലുള്ള കുട്ടികൾ ഉണ്ടെന്നു പറഞ്ഞു,ഇപ്പോൾ സ്വയം നിങ്ങളെ
പരിശോധിക്കൂ ഞാൻ ആരാണ്?ഖജനാവ് വർധിപ്പിക്കുക എന്നാൽ അവയെ സമയത്തിനു ഉപയോഗിക്കുക
എന്നാണ്. എത്രത്തോളം കാര്യത്തിൽ ഉപയോഗിക്കുന്നുവോ അത്രയും ഖജനാവ്
വർദ്ധിക്കും,കാരണം ഖജനാവിന്റെ ഉടമസ്ഥനാണ് ഖജനാവ് ഉപയോഗിക്കുന്നത്, ഖജനാവുകൾ
സ്വയം അവരെ ഉപയോഗിക്കുന്നില്ല. നിങ്ങൾ എല്ലാവർക്കും ബാബ സർവ്വ ഖജനാവുകളും
സമ്പത്തായി നൽകി. അപ്പോൾ ബാബയുടെ ഖജനാവിന് സ്വന്തം ഖജനാവ് ആക്കണമെങ്കിൽ
ഓരോരുത്തരും സ്വയം ശ്രദ്ധിക്കണം, കാരണം ഖജനാവ് എത്രത്തോളം സമ്പന്നമാണോ അത്രയും
പൂർണ്ണാവസ്ഥയിൽ അചഞ്ചലരും ദൃഢതയുള്ളവരും ആകും.
ഓരോ കുട്ടിയും
സമ്പന്നമാകണമെന്നാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. കുറവുണ്ടാകരുത് കാരണം ഈ അവസരത്തിൽ
ബാബയിലൂടെ അവിനാശിയായ സമ്പാദ്യം ശേഖരിക്കണം, ഇത് ഇപ്പോൾ മാത്രമേ സംഭവിക്കൂ,
അതിനാലാണ് ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല എന്ന് പറയുന്നത്. ഈ സംഗമയുഗത്തിനു ഒരു
മഹിമയാണുള്ളത്. ഭാവിയിൽ, ശേഖരിച്ചതിന്റെ ഫലം പ്രാപ്തമാകും, പക്ഷെ നേടാനുള്ള സമയം
ഇപ്പോഴാണ്. ഓരോരുത്തരും അവരുടെ കണക്ക് നോക്കണം. ഒരാളുടെ ഖജനാവ് എത്രത്തോളം
നിറഞ്ഞിരിക്കുന്നുവെന്നു അവരുടെ കണ്ണുകളിലൂടെ, ചലനത്തിലൂടെ, മുഖത്തിലൂടെ അറിയാൻ
കഴിയും, അവരുടെ പെരുമാറ്റവും മുഖവും വിടർന്നിരിക്കുന്ന റോസാപുഷ്പ്പം പോലെ
കാണപ്പെടും. ബാപ്ദാദ ഓരോരുത്തരുടെയും പെരുമാറ്റവും മുഖവും കണ്ടുകൊണ്ടിരിക്കുന്നു,
അവർ എത്ര ഹർഷിതമാണ്, എത്ര പ്രസന്നമാണ്! കണ്ണുകളിൽ ആത്മീയതയും, മുഖത്തു
പുഞ്ചിരിയും, കർമ്മത്തിൽ എല്ലാ ഗുണങ്ങളും എല്ലാവർക്കും അനുഭവപ്പെടും! അപ്പോൾ
ഓരോരുത്തരും സ്വയത്തെ പരിശോധിക്കൂ.
ബാപ്ദാദയ്ക്ക് ഓരോ
കുട്ടിയെ പ്രതിയും ഈ ശുഭ ഭാവനയാണ് ഉള്ളത് ഓരോ കുട്ടിയും അനേകം ആത്മാക്കളെ
അങ്ങനെയുള്ള അനേകം ഖജനാവുകളാൽ സമ്പന്നമാക്കൂ, ഇന്ന് വിശ്വത്തിലെ എല്ലാ
ആത്മാക്കളും ആഗ്രഹിക്കുന്നതിതാണ് ഏതെങ്കിലും ആത്മീയ ശക്തി വേണം. ആധ്യാത്മിക
ശക്തിയുടെ ദാതാവ് നിങ്ങൾ ബ്രാഹ്മണ ആത്മാക്കളാണ്. കാരണം നിങ്ങൾ ആത്മാക്കൾ
പവിത്രവും, ഉന്നതരും, സമ്പന്നവുമാണ്.
എല്ലാ ആത്മാക്കളെക്കാളും
പവിത്രമായത് നിങ്ങളാണ്. ആത്മാക്കളാകുന്ന നിങ്ങളുടെ പൂജ പോലും
വിധിപൂർവ്വമുള്ളതാണ്, അതുപോലെ മറ്റാർക്കും ഇല്ല. ഇപ്പോൾ അവസാന ജന്മത്തിൽ
നിമിത്തമായിട്ടുള്ള മറ്റ് ധർമ്മ പിതാവിനോ, മഹാത്മാക്കൾക്കോ നിങ്ങൾ
ആത്മാക്കളുടേത് പോലെ പൂജ ഇല്ല. വിധിപൂർവ്വം പൂജയുടെ ഓർമ്മചിഹ്നങ്ങൾ
നിർമ്മിക്കുന്നുണ്ടെങ്കിലും വിധിപൂർവ്വം പൂജ നടക്കുന്നില്ല. നിങ്ങളുടേത്
പോലെയുള്ള ഖജനാവ് ലോകത്തിൽ ഏറ്റവും സമ്പന്നമാണ്, ബ്രാഹ്മണാത്മാക്കളായ നിങ്ങളുടെ
ഒരു ജന്മത്തിലെ ഖജനാവിന്റെ ഗ്യാരന്റിയാണ് 21 ജന്മങ്ങൾ നിലനിൽക്കും കാരണം
ബാബയിലൂടെ ബാബയുടെ സമ്പത്ത് കിട്ടിയിരിക്കുന്നു. ബാബ അവിനാശിയായിരിക്കുന്നത്
പോലെ ബാബയിൽ നിന്നും ലഭിക്കുന്ന ഖജനാവും അവിനാശിയായതാണ്അതിനാൽ ലോകത്തിലെ ഏറ്റവും
ധനികരാണ്, ലോകത്തിലെ ഏറ്റവും പവിത്രവുമാണ്.
എല്ലാവരും സ്വയം നിങ്ങളെ
വിശേഷസേവധാരിയാണെന്നു മനസിലാക്കുന്നുണ്ടോ! ഇന്നത്തെ സമയമനുസരിച്ച് വിശ്വത്തിലെ
ആത്മാക്കൾക്ക് ഏത് കാര്യമാണ് ആവശ്യമായുള്ളത്, അറിയാമല്ലോ! ഇന്ന് വിശ്വത്തിനു
സന്തോഷം ശക്തി,സ്നേഹം ഇവയാണ് ആവശ്യമായുള്ളത്. ആത്മീയ സ്നേഹമാണ് ആഗ്രഹിക്കുന്നത്,
എന്നാൽ നിങ്ങൾ ബ്രഹ്മാത്മക്കൾ ഇപ്പോൾ സമയമനുസരിച്ച് ദാതാവാകൂ. മനസ്സ് കൊണ്ട്
ശക്തികൾ നൽകൂ, വാക്കിലൂടെ ജ്ഞാനം നൽകൂ, കർമ്മത്തിലൂടെ ഗുണദാനം ചെയ്യൂ.
ബ്രഹ്മാബാബ അവസാനം മൂന്നു വാക്കുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി,
ഓർമ്മയുണ്ടല്ലോ ഈ മൂന്നു വാക്കുകളെ സേവനത്തിൽ ഉപയോഗിച്ചാൽ അനേക ആത്മാക്കളെ
നിങ്ങൾക്ക് സന്തുഷ്ടരാക്കാൻ കഴിയും. ആ മൂന്ന് വാക്കുകളാണ് നിരാകരി, നിരഹങ്കാരി,
നിർവ്വികാരി. ഈ മൂന്നു വാക്കുകളും സേവനത്തിൽ ഉപയോഗിക്കൂ. ഇപ്പോൾ വിശ്വത്തിന്
നിങ്ങളുടെ ശക്തിയിലൂടെ കുറച്ച് ഹൃദയത്തിന്റെ ആനന്ദം, സുഖത്തിന്റെ പ്രാപ്തി
ഉണ്ടാകണം, എല്ലാവരും നിരാശരാണ്, താങ്കൾ വിശ്വത്തിന്റെ പ്രതീക്ഷാ നക്ഷത്രമാണ്,
ബാപ്ദാദ സർവ്വ കുട്ടികളെയും ബാബയുടെ ആശയുടെ നക്ഷത്രങ്ങളായിട്ടാണ് കാണുന്നത്.
പ്രതീക്ഷയുടെ നക്ഷത്രങ്ങൾ മാത്രമല്ല, ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്ന പ്രത്യാശയുടെ
നക്ഷത്രങ്ങളാണ്.
കുട്ടികളുടെ സ്നേഹം സദാ
ബാപ്ദാദയുടെയടുത്ത് എത്തുന്നു, ഏറ്റവും സഹജമായ പുരുഷാർത്ഥം ഏതാണ്? വ്യത്യസ്ത
പുരുഷാർത്ഥങ്ങൾ ഉണ്ട് പക്ഷെ ഏറ്റവും സഹജ പുരുഷാർത്ഥം സ്നേഹമാണ്. സ്നേഹത്തിൽ
പരിശ്രമവും സ്നേഹമായി മാറുന്നു. ബാബയുടെ സ്നേഹിയാകുക എന്നതിനർത്ഥം സഹജ
പുരുഷാർത്ഥം ചെയ്യുക. സ്നേഹത്തിൽ നിങ്ങൾ എല്ലാവരും സ്വയം സ്നേഹമുള്ളവരായി
കണക്കാക്കുന്നു, ചിലപ്പോൾ മാത്രമല്ല, സദാ സ്നേഹി. സ്വയതിനെ സദാ സ്നേഹ സാഗരത്തിൽ
ലയിച്ചിരിക്കുന്നവരായി കരുതണം, സദാ സ്നേഹ സാഗരത്തിൽ ലയിച്ചിരിക്കുന്നവർ.
മുങ്ങിപൊങ്ങുന്നവർ അല്ല, പകരം ലയിച്ചിരിക്കുന്നവർ. ആരാണോ അങ്ങനെ സ്വയം
സ്നേഹസാഗരത്തിൽ ലയിച്ചിരിക്കുന്നെന്നു മനസിലാകുന്നത് അവർ കൈകൾ ഉയർത്തൂ. സദാ? സദാ
എന്ന വാക്കിന് അടിവരയിടുക. കൈകൾ ഉയർത്തൂ, സദാ? സദാ? കൈകൾ വളരെ നന്നായി ഉയർത്തി.
ബാപ്ദാദ കൈകൾ കണ്ടു സന്തോഷിക്കുന്നു, കാരണം ധൈര്യം വയ്ക്കുന്നുണ്ട്. എന്തെങ്കിലും
കുറവ് ഉണ്ടെങ്കിൽ കൈകൾ ഉയർത്തിയതാണെന്നു ഓർമ്മിക്കും, കാരണം ബാപ്ദാദയ്ക്ക് ഓരോ
കുട്ടിയോടും വളരെ സ്നേഹമുണ്ട്. എന്തുകൊണ്ട്? ബാപ്ദാദയ്ക്കറിയാം ഓരോ ആത്മാവും
പലതവണ സ്നേഹമുള്ളവരായി മാറിയിട്ടുണ്ട്, ഇപ്പോഴും ആയിട്ടുണ്ട്, ഓരോ കല്പത്തിലും
ഈ ആത്മാക്കളാണ് സ്നേഹികളായിട്ടുള്ളത്. ലഹരി ഉണ്ട്, സന്തോഷമുണ്ട്, നമ്മളാണ് ഓരോ
കല്പത്തിലെയും അധികാരികളായ ആത്മാക്കൾ?
അങ്ങനെ അധികാരികളായ
ആത്മാക്കൾക്ക് ബാപ്ദാദ ഹൃദയത്തിലെ ആശിർവ്വാദങ്ങൾ നൽകുന്നു. സദാ അക്ഷീണരായി
പറന്നുകൊണ്ടിരിക്കൂ. എപ്പോഴെങ്കിലും ഏതെങ്കിലും സാഹചര്യങ്ങൾ ഉണ്ടായാൽ
സ്വസ്ഥിതിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകരുത്. സ്വസ്ഥിതിയ്ക്ക് മുന്നിൽ
സാഹചര്യങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയരുത്. ശരി, ആദ്യമായി വന്നവർ കൈകൾ ഉയർത്തൂ.
ധാരാളം പേർ വരുന്നുണ്ട്. ബാപ്ദാദ ഓരോ കുട്ടിയെക്കുറിച്ചും അഭിമാനിക്കുന്നു ആഹാ
എന്റെ കുട്ടികൾ ആഹാ! നിങ്ങളുടെ ഹൃദയത്തിൽ യാന്ത്രികമായി പാട്ട് പാടുന്നത് പോലെ
ആഹാ ബാബ ആഹാ! എന്റെ ബാബ ആഹാ! അതുപോലെ ബാബയും കുട്ടികളെ പ്രതി ഈ ഗീതം
പാടുകയാണ്,ആഹാ എല്ലാ കുട്ടികളൂം ആഹാ! കാരണം ബാബ കല്പത്തിനു ശേഷമാണു നിങ്ങൾ
കുട്ടികളുമായി കണ്ടുമുട്ടുന്നത്, ഓരോരുത്തരും വിശ്വത്തിനുമുന്നിൽ മികച്ചവരാണ്.
അതിനാൽ ബാബയും പാട്ട് പാടുകയാണ് കൊള്ളാം കുട്ടികളെ ആഹാ! അതിശയകരമാണല്ലോ !ആഹാ!
ആഹാ! കുട്ടികളാണല്ലോ! ആഹാ ആഹാ ! കുട്ടികളെ കൈകൾ ഉയർത്തൂ.
അതുകൊണ്ടു എപ്പോഴും ഇത്
ഓർമ്മിക്കുക. നമ്മൾ അതിശയം നിറഞ്ഞ കുട്ടികളാണ്. പുരുഷാർത്ഥികൾ ആണെങ്കിലും
ആഹാ!ആഹാ! കുട്ടികളെ, ബാബയുടെ അതിശയകരമായ കുട്ടികൾ, ബാബയോടൊപ്പം പോകും.
നിന്നുപോകില്ലല്ലോ!ബാബ പറയുന്നു എല്ലാ കുട്ടികളെയും സ്നേഹത്തിന്റെ മടിത്തട്ടിൽ
കൂടെ കൊണ്ട് പോകും. തയ്യാറാണോ! തയ്യാറാണോ!വഴിയിൽ നിന്ന് പോകില്ലല്ലോ? കൂടെ പോകും
കാരണം വാഗ്ദാനമാണ്, വാഗ്ദാനം പാലിക്കുന്നവരാണല്ലോ.
നിങ്ങളുടെ ഫരിശ്തരൂപം
ഇമെർജ്ജ് ചെയ്യൂ, ഇപ്പോൾ ബാപ്ദാദ ഇതാണ് ആഗ്രഹിക്കുന്നത്. നടക്കുമ്പോഴും
ചുറ്റിത്തിരിയുമ്പോഴും ഫരിശ്തവസ്ത്രത്തിന്റെ അനുഭവം ചെയ്യിപ്പിക്കൂ. ബാപ്ദാദ
ഡ്രിൽ കേൾപ്പിച്ചിട്ടുണ്ടല്ലോ. വസ്ത്രം മാറുന്നതിന്റെ സ്വഭാവം ഉണ്ടല്ലോ, അതുപോലെ
ആത്മാവിന്റെ ഫരിശ്തസ്വരൂപം വീണ്ടും വീണ്ടും അനുഭവം ചെയ്യുക. ഫരിശ്ത വസ്ത്രം
ഇഷ്ടമാണല്ലോ? ഏതുപോലെ ബ്രഹ്മാബാബ അവ്യക്ത ഫരിശ്ത രൂപത്തിൽ സൂക്ഷ്മ ലോകത്തിൽ
ഇരിക്കുന്നതുപോലെ ബാബയ്ക്ക് സമാനം നിങ്ങൾ എല്ലാവരും നടക്കുമ്പോഴും കറങ്ങുമ്പോഴും
ഫരിശ്ത രൂപത്തിന്റെ അനുഭവം ചെയ്യൂ, കാരണം ഫരിശ്ത രൂപത്തിൽ ആകുമ്പോഴേ ദേവതയാകൂ.
ഏതുപോലെ ബാബയുടെ മൂന്നു രൂപങ്ങൾ ഓർമ്മയിലുണ്ടല്ലോ, അച്ഛൻ, അധ്യാപകൻ, സത്ഗുരു.
അതുപോലെ നിങ്ങളുടെയും മൂന്നു സ്വരൂപങ്ങൾ ബ്രാഹ്മണനിൽ നിന്നും ഫരിശ്ത, ഫരിശ്തയിൽ
നിന്നും ദേവത ഓർമ്മിക്കുക. ഈ മൂന്നു രൂപങ്ങൾ ദൃഢമാണല്ലോ! ചിലപ്പോൾ ബ്രാഹ്മണന്റെ
വസ്ത്രം ധരിക്കൂ, ചിലപ്പോൾ ഫരിശ്തയുടെ വസ്ത്രം, ചിലപ്പോൾ ദേവതയുടെ വസ്ത്രം. ഈ
മൂന്നു സ്വരൂപങ്ങളിലും സ്വതവേ തന്നെ ത്രികാലദർശിയുടെ സീറ്റിൽ ഇരുന്നു സാക്ഷിയായി
എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കും. എല്ലാവരിൽ നിന്നും ബാപ്ദാദ
ആഗ്രഹിക്കുന്നതിതാണ്, സദാ ബാബയുടെ കൂടെയിരിക്കൂ, ഒറ്റയ്ക്കാകരുത്. കൂടെയിരുന്നാൽ
കൂടെ പോകാം. അഥവാ ഇപ്പോൾ ചിലപ്പോൾ മാത്രമാണ് ഇരിക്കുന്നതെങ്കിൽ എങ്ങനെ കൂടെ പോകും!
സ്നേഹമുള്ളവർക്ക് സ്നേഹിക്കുന്നവരെ മറക്കാൻ കഴിയില്ല. മുഴുവൻ ദിവസവും ഈ അഭ്യാസം
ചെയ്തുകൊണ്ടിരിക്കൂ. ഇപ്പോൾ ബ്രാഹ്മണനാകൂ, ഇപ്പോൾ ഫരിശ്തയാകൂ, ഇപ്പോൾ ദേവതയാകൂ.
ശരി.
നാനാഭാഗത്തേയും സദാ
ഖജനാവുകളാൽ നിറഞ്ഞിരിക്കുന്ന എല്ലാ കുട്ടികൾക്കും, പെരുമാറ്റത്തിലും മുഖത്തിലും
കൂടി സദാ സേവധാരികളായിരിക്കുന്നവർ, നിങ്ങളുടെ പ്രതിജ്ഞയാണ് ഞങ്ങൾ വിശ്വ
പരിവർത്തകരായി വിശ്വ പരിവർത്തനം ചെയ്യും,അതിനാൽ നടക്കുമ്പോഴും ചുറ്റി
സഞ്ചരിക്കുമ്പോഴെല്ലാം സേവധാരി സേവനത്തിൽ മുഴുകിയിരിക്കും. അങ്ങനെയുള്ള
വിശ്വസേവധാരികളും, വിശ്വപരിവർത്തകരുമായ എല്ലാ കുട്ടികൾക്കും ബാബയുടെ ഖജനാവുകളാൽ
സമ്പന്നരാക്കുന്ന ബാപ്ദാദയുടെ നാനാഭാഗത്തേയും കുട്ടികൾക്ക് ബാപ്ദാദയുടെ
സ്നേഹസ്മരണകളും ഹൃദയത്തിലെ ആശിർവ്വാദങ്ങളും നമസ്തേയും.
വരദാനം :-
മാസ്റ്റർ
ത്രികാലദർശിയായി ഓരോ കർമ്മവും യുക്തിയുക്തമായി ചെയ്യുന്ന കർമ്മ ബന്ധനമുക്തരായി
ഭവിക്കട്ടെ.
എന്ത് സങ്കൽപം, വാക്ക്,
കർമ്മം ചെയ്യുന്നുവോ അത് മാസ്റ്റർ ത്രികാലദർശിയായി ചെയ്യൂ, എങ്കിൽ ഒരു കർമ്മവും
വ്യർത്ഥവും നശിപ്പിക്കുന്നതോ ആകില്ല. ത്രികാലദർശി എന്നാൽ സാക്ഷി സ്ഥിതിയുടെ
സ്ഥിതിയിൽ സ്ഥിതി ചെയ്ത് കർമ്മത്തിന്റെ രഹസ്യ ഗതി മനസിലാക്കി ഈ
കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം ചെയ്യിപ്പിച്ചാൽ ഒരിക്കലും കർമ്മത്തിന്റെ
ബന്ധനത്തിൽ കുടുങ്ങുകയില്ല. ഓരോ കർമ്മം ചെയ്യുമ്പോഴും കർമ്മബന്ധനമുക്തരും,
കർമ്മതീത സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കും.
സ്ലോഗന് :-
പരിധിയുള്ള
ആഗ്രഹങ്ങളെകുറിച്ചുള്ള അജ്ഞതയുള്ളവരാണ് വലിയ സമ്പത്തുള്ളവൻ.
അവ്യക്ത സൂചന-
നിശ്ചയത്തിന്റെ അടിത്തറ ദൃഢമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.
സുരക്ഷ നിൽക്കുന്ന
കാവൽക്കാരൻ ആയുധധാരി ആണെങ്കിൽ എന്റെ ആയുധങ്ങൾ ശത്രുവിനെ ഓടിച്ച്
പരാജപ്പെടുത്തുമെന്ന് അവർക്ക് നിശ്ചയം ഉണ്ടാകും, അവർ എത്ര നിർഭയനായി നടക്കുന്നു.
നിങ്ങളുടെയടുത്തും സർവ്വ ശക്തികളാകുന്ന ആയുധം സദാ കൂടെയുണ്ടാകും, ആഹ്വാനം ചെയ്താൽ
മാത്രം മതി, അർഥം അധികാരിയായി ആജ്ഞ നൽകൂ എങ്കിൽ സഫലത സദാ സംഭവിച്ചു കഴിഞ്ഞതാണ്.