15.04.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ സ്വധർമ്മം ശാന്തിയാണ്, സത്യമായ ശാന്തി, ശാന്തിധാമത്തിലാണ് ലഭിക്കുന്നത്, ഈ കാര്യം എല്ലാവരെയും കേൾപ്പിക്കണം, സ്വധർമ്മത്തിലിരിക്കണം.

ചോദ്യം :-
ഒരു ബാബയുടെ പക്കലുള്ള ഏതൊരു ജ്ഞാനമാണ് ഇപ്പോൾ നിങ്ങൾ പഠിക്കുന്നത്?

ഉത്തരം :-
പാപത്തിന്റെയും പുണ്യത്തിന്റെയും ജ്ഞാനം. ഭാരതവാസികൾ എപ്പോഴാണോ ബാബയെ നിന്ദിക്കാൻ തുടങ്ങിയത്, അപ്പോൾ പാപാത്മാവും. എപ്പോൾ ബാബയേയും ഡ്രാമയേയും അറിയുന്നുവോ, അപ്പോൾ പുണ്യാത്മാക്കളുമായി മാറുന്നു. ഈ പഠിപ്പ് നിങ്ങൾ കുട്ടികൾ ഇപ്പോഴാണ് പഠിക്കുന്നത്. നിങ്ങൾക്കറിയാം എല്ലാവർക്കും സദ്ഗതി നൽകുന്നത് ഒരു ബാബ മാത്രമാണ്. മനുഷ്യൻ, മനുഷ്യന് സദ്ഗതി അർത്ഥം മുക്തി-ജീവൻമുക്തി നൽകാൻ സാധിക്കില്ല.

ഗീതം :-
ഈ പാപത്തിന്റെ ലോകത്ത് നിന്ന്....

ഓംശാന്തി.  
ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് ഇത് പാപാത്മാക്കളുടെ ലോകമാണ് അഥവാ ഭാരതത്തെ തന്നെയാണ് പറയുക ഭാരതം പുണ്യാത്മാക്കളുടെ ലോകമായിരുന്നു, എവിടെയാണോ ദേവീ ദേവതകളുടെ രാജ്യമായിരുന്നത്. ഈ ഭാരതം സുഖധാമമായിരുന്നു വേറെ ഒരു ഖണ്ഢവുമുണ്ടായിരുന്നില്ല, ഒരേയൊരു ഭാരതം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സത്യയുഗത്തിൽ ശാന്തിയും സുഖവുമുണ്ടായിരുന്നു അതിനെ സ്വർഗ്ഗമെന്ന് പറയുന്നു. ഇത് നരകമാണ്. ഭാരതം തന്നെയായിരുന്നു സ്വർഗ്ഗം, ഇപ്പോൾ നരകമായി മാറിയിരിക്കുന്നു. നരകത്തിൽ സ്വസ്ഥത അഥവാ സുഖ-ശാന്തി എവിടെ നിന്ന് ഉണ്ടാവും. കലിയുഗത്തെ നരകമെന്ന് പറയുന്നു. കലിയുഗ അവസാനത്തെ ഒന്ന് കൂടി ഘോരനരകമെന്ന് പറയുന്നു. ദു:ഖധാമമെന്ന് പറയുന്നു. ഭാരതം തന്നെയായിരുന്നു സുഖധാമം, എപ്പോഴാണോ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നത്. ഭാരതവാസികളുടെ ഗൃഹസ്ഥ ധർമ്മം പവിത്രമായിരുന്നു. പവിത്രതയുമുണ്ടായിരുന്നു, സുഖ-ശാന്തിയുമുണ്ടായിരുന്നു, സമ്പത്തും ഒരുപാടുണ്ടായിരുന്നു. ഇപ്പോൾ അതേ ഭാരതം പതിതമായി മാറിയിരിക്കുന്നു, എല്ലാവരും വികാരിയായി മാറി. ഇതാണ് ദു:ഖധാമം. ഭാരതം സുഖധാമമായിരുന്നു. എവിടെയാണോ നമ്മൾ ആത്മാക്കൾ വസിക്കുന്നത് - അതാണ് ശാന്തിധാമം. ശാന്തി അവിടെ ശാന്തിധാമത്തിൽ തന്നെയാണ് ലഭിക്കുന്നത്. ആത്മാവിന് ശാന്തമായി അവിടെയേ ഇരിക്കാൻ സാധിക്കുകയുള്ളൂ, അതിനെ മധുരമായ വീട് നിർവികാരി ലോകമെന്ന് പറയപ്പെടുന്നു. അതാണ് ആത്മാക്കളുടെ വീട്. അവിടെ ഏതുവരെ ഇരിക്കുന്നുവോ അപ്പോൾ ആത്മാവ് ശാന്തിയിലാണ്. ബാക്കി കാട്ടിൽ പോകുന്നതിലൂടെയൊന്നും ശാന്തി ലഭിക്കുകയില്ല. ശാന്തിധാമമാണെങ്കിൽ അത് തന്നെയാണ്. സത്യയുഗത്തിൽ സുഖവുമുണ്ട്, ശാന്തിയുമുണ്ട്. ഇവിടെ ദു:ഖധാമത്തിൽ ശാന്തിയുണ്ടാവുക സാധ്യമല്ല. ശാന്തിധാമത്തിൽ ലഭിക്കുന്നു. സുഖധാമത്തിലും കർമ്മമുണ്ടാകുന്നു, ശരീരത്തിലൂടെ പാർട്ടഭിനയിക്കുന്നു. ഈ ദു:ഖധാമത്തിൽ സുഖ-ശാന്തിയുള്ള ഒരു മനുഷ്യൻ പോലുമില്ല. ഇത് ഭ്രഷ്ടാചാരി പതിത ലോകമാണ്, അപ്പോഴാണ് പതിത പാവനനെ വിളിക്കുന്നത്. പക്ഷെ ആ ബാബയെ ആരും അറിയുന്നില്ല അതുകൊണ്ട് നിർദ്ധനരായി മാറേണ്ടി വന്നു. അനാഥരായതു കാരണം പരസ്പരം വഴക്കടിക്കുന്നു. എത്ര ദു:ഖവും അശാന്തിയും, രോഗവുമാണ്. ഇത് തന്നെയാണ് രാവണ രാജ്യം. രാമരാജ്യം യാചിക്കുന്നു. രാവണ രാജ്യത്തിൽ സുഖവുമില്ല, ശാന്തിയുമില്ല. രാമരാജ്യത്തിൽ സുഖവും ശാന്തിയും രണ്ടുമുണ്ടായിരുന്നു. പരസ്പരം ഒരിക്കലും വഴക്കടിച്ചിരുന്നില്ല, അവിടെ 5 വികാരമേയില്ല. ഇവിടെയാണ് 5 വികാരം. ആദ്യം ദേഹാഭിമാണ് പ്രധാനം. പിന്നീട് കാമം, ക്രോധം. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ ഈ വികാരമുണ്ടായിരുന്നില്ല. അവിടെ ദേഹീ അഭിമാനിയായിരുന്നു. ഇപ്പോൾ എല്ലാ മനുഷ്യരും ദേഹാഭിമാനികളാണ്. ദേവതകൾ ദേഹീ അഭിമാനികളായിരുന്നു. ദേഹാഭിമാനമുള്ള മനുഷ്യർക്ക് ഒരിക്കലും ആർക്കും സുഖം നൽകാൻ സാധിക്കില്ല, പരസ്പരം ദു:ഖം മാത്രമാണ് നൽകുന്നത്. ഇങ്ങനെ ചിന്തിക്കരുത് - ഏതെങ്കിലും ലക്ഷാധിപതി, കോടിപതി, കോടി കോടിപതിയാണെങ്കിൽ സുഖിയാണെന്ന്. ഇല്ല, ഇതെല്ലാം മായയുടെ ഷോയാണ്. മായയുടെ രാജ്യമാണ്. ഇപ്പോൾ അതിന്റെ വിനാശത്തിന് വേണ്ടി ഈ മഹാഭാരതയുദ്ധം മുന്നിൽ നിൽക്കുകയാണ്. ഇതിന് ശേഷം പിന്നീട് സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്നു. പകുതി കല്പത്തിന് ശേഷം പിന്നെ നരകത്തിന്റെ വാതിൽ തുറക്കുന്നു. ഈ കാര്യങ്ങൾ ഒരു ശാസ്ത്രങ്ങളിലും ഇല്ല. ഭാരതവാസികൾ പറയുന്നു എപ്പോൾ ഭക്തി ചെയ്യുന്നുവോ അപ്പോൾ ഭഗവാനെ ലഭിക്കും. ബാബ പറയുന്നു എപ്പോഴാണോ ഭക്തി ചെയ്ത്-ചെയ്ത് തികച്ചും താഴെയ്ക്ക് വരുന്നത്, അപ്പോൾ എനിക്ക് വരേണ്ടി വരുന്നു - സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യാൻ, അർത്ഥം ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റാൻ. ഭാരതം ഏതാണോ സ്വർഗ്ഗമായിരുന്നത്, അതെങ്ങനെ നരകമായി മാറി? രാവണൻ ആക്കി മാറ്റി. ഗീതയുടെ ഭഗവാനിലൂടെ നിങ്ങൾക്ക് രാജ്യം ലഭിച്ചു, 21 ജന്മം സ്വർഗ്ഗത്തിൽ രാജ്യം ഭരിച്ചു. പിന്നീട് ഭാരതം ദ്വാപരയുഗം മുതൽ കലിയുഗത്തിൽ വന്നു അർത്ഥം ഇറങ്ങുന്ന കലയിലേയ്ക്ക് വന്നു അതുകൊണ്ട് എല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നു - അല്ലയോ പതിത പാവനാ വരൂ. പതിത മനുഷ്യർക്ക് സുഖ-ശാന്തി പതിത ലോകത്തിൽ ലഭിക്കുക സാധ്യമേയല്ല. വളരെയധികം ദു:ഖമെടുക്കുന്നു. ഇന്ന് പൈസ മോഷണം പോയി, പാപ്പരായി, ഇന്ന് രോഗിയായി. ദു:ഖം തന്നെ ദു:ഖമാണല്ലോ. ഇപ്പോൾ നിങ്ങൾ സുഖ-ശാന്തിയുടെ സമ്പത്ത് നേടുന്നതിന്റെ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, ബാബയിൽ നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. സദാ സുഖിയാക്കി മാറ്റുന്നത് ഒരേ യൈാരു ബാബയാണ്. സദാ ദു:ഖിയാക്കി മാറ്റുന്നത് രാവണനാണ്. ഈ കാര്യങ്ങൾ ഭാരതവാസികൾക്കറിയുകയില്ല. സത്യയുഗത്തിൽ ദു:ഖത്തിന്റെ കാര്യമേയുണ്ടായിരിക്കില്ല. ഒരിക്കലും കരയേണ്ടി വരില്ല. സദാ സുഖം തന്നെ സുഖമായിരിക്കും. അവിടെ ദേഹാഭിമാനം അഥവാ കാമം, ക്രോധം മുതലായവയുണ്ടായിരിക്കുകയില്ല. ഏതുവരെ 5 വികാരങ്ങളുടെ ദാനം നൽകുന്നില്ലയോ അതുവരെ ദു:ഖത്തിന്റെ ഗ്രഹണം വിട്ടുപോവുകയില്ല. പറയാറുണ്ടല്ലോ ദാനം നൽകിയാൽ ഗ്രഹണം അകലും. ഈ സമയം മുഴുവൻ ഭാരതത്തിനും ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ഏതുവരെ 5 വികാരങ്ങളുടെ ദാനം നൽകുന്നില്ലയോ അതുവരെ 16 കലാ സമ്പൂർണ്ണമായ ദേവതയാകാൻ കഴിയില്ല. ബാബ സർവ്വരുടെയും സദ്ഗതി ദാതാവാണ്. പറയുന്നു ഗുരുവില്ലാതെ ഗതിയുണ്ടാവില്ല. പക്ഷെ ഗതിയുടെ അർത്ഥം പോലും മനസ്സിലാക്കുന്നില്ല. മനുഷ്യരുടെ ഗതി-സദ്ഗതി അർത്ഥം മുക്തി-ജീവൻമുക്തി. അത് ബാബയ്ക്കേ നൽകാൻ സാധിക്കുകയുള്ളൂ. ഈ സമയം സർവ്വരുടെയും സദ്ഗതിയുണ്ടാവണം.

ഡൽഹിയെ പറയുന്നു ന്യൂ ഡൽഹി, ഓൾഡ് ഡൽഹി. പക്ഷെ ഇപ്പോൾ പുതിയതല്ല. പുതിയ ലോകത്തിൽ പുതിയ ഡൽഹിയുണ്ടാകുന്നു. പഴയ ലോകത്തിൽ പഴയ ഡൽഹിയുണ്ടാകുന്നു. യമുനയുടെ തീരത്തായിരുന്നു, ഡൽഹി സ്വർഗ്ഗമായിരുന്നു. സത്യയുഗമായിരുന്നല്ലോ. ദേവീ ദേവതകൾ രാജ്യം ഭരിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ പഴയ ലോകത്തിൽ പഴയ ഡൽഹിയാണ്. പുതിയ ലോകത്തിലാണെങ്കിൽ ഈ ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നു. ഭാരതവാസികൾ ഇത് മറന്നു പോയി. പുതിയ ഭാരതം, പുതിയ ഡൽഹിയായിരുന്നു അപ്പോൾ അവരുടെ രാജ്യമായിരുന്നു വേറൊരു ഖണ്ഡവുമുണ്ടായിരുന്നില്ല. ഇത് ആർക്കും അറിയുകയില്ല. സർക്കാർ ഇത് പഠിപ്പിക്കുന്നില്ല. അറിയാം ഇത് അപൂർണ്ണമായ ചരിത്രമാണ്. ഇസ്ലാമിയും ബൗദ്ധിയും വരുന്നതുവരെ ലക്ഷ്മീ നാരായണന്റെ രാജ്യത്തെ ആർക്കും അറിയുകയില്ല. ഇത് ബാബ തന്നെയാണിരുന്ന് മനസ്സിലാക്കി തരുന്നത് മുഴുവൻ സൃഷ്ടി ചക്രവും എങ്ങനെയാണ് കറങ്ങുന്നത്. ഭാരതം സ്വർഗ്ഗമായിരുന്നപ്പോൾ സ്വർണ്ണിമയുഗമായിരുന്നു. ഇപ്പോൾ അതേ ഭാരതത്തെ നോക്കൂ എന്തായി മാറിയിരിക്കുന്നുവെന്ന്. പിന്നീട് ഭാരതത്തെ ആരാണ് വജ്ര തുല്യമാക്കി മാറ്റിയത്? ബാബ പറയുന്നു എപ്പോൾ നിങ്ങൾ വളരെ പാപാത്മാവായി മാറിയോ അപ്പോൾ ഞാൻ പുണ്യാത്മാവാക്കി മാറ്റാൻ വരുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്, ഏതിനെയാണോ ആർക്കും അറിയാത്തത്. ഈ ജ്ഞാനം ബാബയ്ക്കല്ലാതെ വേറെയാർക്കും നൽകാൻ സാധിക്കില്ല. നോളേജ് ഫുൾ ബാബ മാത്രമാണ്, ബാബ വന്ന് പഠിപ്പിക്കുന്നു. മനുഷ്യൻ, മനുഷ്യന് ഒരിക്കലും സദ്ഗതി നൽകാൻ സാധിക്കില്ല. എപ്പോൾ ദേവീ ദേവതകളായിരുന്നോ അപ്പോൾ പരസ്പരം എല്ലാവർക്കും സുഖം നൽകിയിരുന്നു. യാതൊരു രോഗവുമുണ്ടായിരുന്നില്ല. ഇവിടെയാണെങ്കിൽ എല്ലാവരും രോഗികളാണ്. വീണ്ടും സ്വർഗ്ഗമുണ്ടാക്കുന്നതിന് ബാബ വന്നിരിക്കുകയാണ്. ബാബ സ്വർഗ്ഗമുണ്ടാക്കുന്നു, രാവണൻ നരകമുണ്ടാക്കുന്നു. ഇത് കളിയാണ് ഇതിനെ ആർക്കും അറിയില്ല. ശാസ്ത്രങ്ങളുടെ ജ്ഞാനമാണ് തത്വജ്ഞാനം, ഭക്തിമാർഗ്ഗം. അതൊരു സദ്ഗതി മാർഗ്ഗമല്ല. ഇത് ഏതെങ്കിലും ശാസ്ത്രങ്ങളുടെ തത്വശാസ്ത്രമല്ല. ബാബ ഒരു ശാസ്ത്രവും കേൾപ്പിക്കുന്നില്ല. ഇവിടെയാണ് ആത്മീയ ജ്ഞാനം. ബാബയെ ആത്മീയ അച്ഛനെന്ന് പറയുന്നു. ബാബ ആത്മാക്കളുടെ അച്ഛനാണ്. ബാബ പറയുന്നു ഞാൻ മനുഷ്യ സൃഷ്ടിയുടെ ബീജ രൂപനാണ് അതിനാൽ നോളേജ് ഫുൾ ആണ്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തിന്റെ ആയുസ്സെത്രയാണ്. എങ്ങനെ അഭിവൃദ്ധി പ്രാപിക്കുന്നു പിന്നീടെങ്ങനെ ഭക്തി മാർഗ്ഗം ആരംഭിക്കുന്നു, ഇത് ഞാൻ അറിയുന്നു. നിങ്ങൾ കുട്ടികൾക്ക് ഈ ജ്ഞാനം നൽകി സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു പിന്നീട് നിങ്ങൾ അധികാരിയായി മാറുകയാണ്. ഈ ജ്ഞാനം നിങ്ങൾക്ക് ഈ ഒരു തവണയാണ് ലഭിക്കുന്നത് പിന്നീട് അപ്രത്യക്ഷമാകുന്നു പിന്നെ സത്യ-ത്രേതായുഗത്തിൽ ഈ ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ഈ ജ്ഞാനം കേവലം നിങ്ങൾ ബ്രാഹ്മണർക്കാണ്. ദേവതകളിൽ ഈ ജ്ഞാനമില്ല. അതിനാൽ പരമ്പരയായി ഈ ജ്ഞാനം വരുക സാധ്യമല്ല. ഇത് കേവലം നിങ്ങൾ കുട്ടികൾക്ക് ഒരേയൊരു തവണയാണ് ലഭിക്കുന്നത്, അതിലൂടെ നിങ്ങൾ ജീവൻ മുക്തരായി മാറുകയാണ്. ബാബയിൽ നിന്ന് സമ്പത്ത് നേടുകയാണ്. നിങ്ങളുടെയടുത്തേയ്ക്ക് അനേകർ വരുന്നു, പറയുന്നു എങ്ങനെ മനസ്സിന് ശാന്തി ലഭിക്കും. പക്ഷെ ഇത് പറയുന്നത് തെറ്റാണ്. മനസ്സും ബുദ്ധിയും ആത്മാവിന്റെ ഇന്ദ്രിയമാണ്, എങ്ങനെയാണോ ശരീരത്തിന്റെ ഇന്ദ്രിയങ്ങൾ. ബാബ തന്നെയാണ് വന്ന് ആത്മാവിനെ കല്ല്ബുദ്ധിയിൽ നിന്ന് പവിഴ ബുദ്ധിയാക്കി മാറ്റുന്നത്. നിങ്ങളുടെത് പവിഴ ബുദ്ധിയായിരുന്നു അതിൽ അഴുക്ക് പിടിച്ചു പോയി. ഇപ്പോൾ വീണ്ടും എങ്ങനെ പവിഴ ബുദ്ധിയാകും? ബാബ പറയുന്നു, അല്ലയോ ആത്മാവേ എന്നെ ഓർമ്മിക്കൂ. ഓർമ്മയുടെ യാത്രയിലൂടെ നിങ്ങൾ പവിത്രമായി മാറും എന്റെയടുത്തേയ്ക്ക് വരും. ബാക്കി ആരാണോ മനസ്സിനെങ്ങനെ ശാന്തി ലഭിക്കും എന്ന് പറയുന്നത്? അവരോട് പറയൂ ഇവിടെ എങ്ങനെ ശാന്തി ലഭിക്കാൻ സാധിക്കും. ഇത് ദുഃഖധാമമാണ് എന്തുകൊണ്ടെന്നാൽ വികാരങ്ങൾ പ്രവേശിക്കുന്നു. പരിധിയില്ലാത്ത ബാബയിൽ നിന്നേ സമ്പത്ത് ലഭിക്കുകയുള്ളൂ. പിന്നീട് രാവണന്റെ കൂടെ പോകുന്നതിലൂടെ പതിതമായി മാറുന്നു പിന്നീട് ബാബയിലൂടെ സെക്കന്റിൽ പാവനമായി മാറുന്നു. ഇപ്പോൾ ബാബയിൽ നിന്ന് ജീവൻ മുക്തിയുടെ സമ്പത്തെടുക്കാൻ നിങ്ങൾ വന്നിരിക്കുകയാണ്. ബാബ ജീവൻ മുക്തിയുടെ സമ്പത്ത് നൽകുന്നു, രാവണൻ ജീവൻ ബന്ധനത്തിന്റെ ശാപം നൽകുന്നു അതിനാൽ ദുഃഖം തന്നെ ദുഃഖമാണ്. ഡ്രാമയേയും അറിയണം. ദുഃഖധാമത്തിലാർക്കും സുഖ-ശാന്തി ലഭിക്കാൻ സാധിക്കില്ല. ശാന്തിയാണെങ്കിൽ നമ്മൾ ആത്മാക്കളുടെ സ്വധർമ്മമാണ്, ശാന്തിധാമം ആത്മാക്കളുടെ വീടാണ്. ആത്മാവ് പറയുന്നു - എന്റെ സ്വധർമ്മം ശാന്തിയാണ്. ഈ ശരീരത്തിലൂടെ അഭിനയിക്കാതെ, അവിടെയിരിക്കുന്നു. എന്നാൽ ഏതുവരെ ഇരിക്കും. കർമ്മമാണെങ്കിൽ ചെയ്യണമല്ലോ. ഏതുവരെ മനുഷ്യൻ ഡ്രാമയെ മനസ്സിലാക്കുന്നില്ലയോ അതുവരെ ദുഃഖിയായിരിക്കുന്നു. ബാബ പറയുന്നു, ഞാൻ ഏഴകളുടെ തോഴനാണ് നാഥനാണ്. സമ്പന്നരെ ദരിദ്രനും ദരിദ്രരെ സമ്പന്നരുമാക്കുന്നു. സമ്പന്നർക്ക് ഇത്രയും ഉയർന്ന പദവി നേടാൻ സാധിക്കില്ല എന്തുകൊണ്ടെന്നാൽ ഇവിടെ സമ്പന്നതയുടെ ലഹരിയാണ്. അതെ, പ്രജയിൽ വരുമായിരിക്കും. സ്വർഗ്ഗത്തിൽ തീർച്ചയായും വരും. പക്ഷെ ഉയർന്ന പദവി നിർധനർ നേടുന്നു. നിർധനർ സമ്പന്നരായി മാറുന്നു. അവർക്ക് ദേഹാഭിമാനമുണ്ടല്ലോ ഞങ്ങൾ ധനവാനാണെന്നതിന്റെ. എന്നാൽ ബാബ പറയുകയാണ് - ഈ ധനവും സമ്പത്തുമെല്ലാം മണ്ണിലേയ്ക്ക് പോകാനുള്ളതാണ്. വിനാശമുണ്ടാകണം, ദേഹീ അഭിമാനിയാകുന്നതിൽ വളരെ പരിശ്രമമുണ്ട്. ഈ സമയം എല്ലാവരും ദേഹാഭിമാനത്തിലാണ്. ഇപ്പോൾ നിങ്ങൾക്ക് ദേഹീ അഭിമാനിയായി മാറണം. ആത്മാവ് പറയുന്നു നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കി. നാടകം പൂർത്തിയായി, ഇപ്പോൾ തിരിച്ച് പോകണം. ഇപ്പോൾ കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആദിയുടെയും സംഗമമാണ്. ബാബ പറയുന്നു, ഓരോ 5000 വർഷങ്ങൾക്കു ശേഷവും വരുന്നു, ഭാരതത്തെ വീണ്ടും വജ്ര സമാനമാക്കി മാറ്റാൻ. ഈ ചരിത്രവും ഭൂമിശാസ്ത്രവും ബാബയ്ക്കേ പറയാൻ സാധിക്കൂ. ശരി!

വളരെക്കാലത്തെ വേർപാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയിൽ നിന്ന് ജീവൻ മുക്തിയുടെ സമ്പത്തെടുക്കുന്നതിന് വേണ്ടി തീർച്ചയായും പാവനമായി മാറണം. ഡ്രാമയുടെ രഹസ്യത്തെ ബുദ്ധിയിൽ വെച്ച് ദുഃഖധാമത്തിലിരുന്നുകൊണ്ടും ദുഃഖത്തിൽ നിന്ന് മുക്തമാകണം.

2) ധനം-സമ്പത്ത് അഥവാ സമ്പന്നതയുടെ ലഹരി വിട്ട് ദേഹീ അഭിമാനിയായിരിക്കുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
വികാരങ്ങളുടെ വംശത്തിന്റെ അംശത്തെയും സമാപ്തമാക്കുന്ന സർവ സമർപ്പണം അഥവാ ട്രസ്റ്റിയായി ഭവിക്കട്ടെ

ആരാണോ ആസുരീയതയ്ക്കു വേണ്ടി പഴയ സംസ്കാരങ്ങളുടെ സ്വത്ത് മാറ്റിവെക്കുന്നത്, മായ ഏതെങ്കിലുമേതെങ്കിലും രീതിയിലൂടെ പിടിച്ചെടുക്കുന്നു. പഴയ രജിസ്റ്ററിന്റെ ചെറിയൊരു കഷണത്തിൽ നിന്നു പോലും പിടിച്ചകൊണ്ടുപോകും. മായ വളരെ തീവ്രമാണ്, അതിന്റെ പിടിച്ചെടുക്കാനുള്ള ശക്തി ഒട്ടും കുറവല്ല അതിനാൽ വികാരങ്ങളുടെ വംശത്തിന്റെ അംശത്തെയും സമാപ്തമാക്കൂ. ഒട്ടും ഏതെങ്കിലും കോണിൽ പഴയ ഖജനാവിന്റെ ലക്ഷണമുണ്ടാകരുത്- ഇതിനെയാണ് പറയുന്നത് സർവ സമർപ്പണം, ട്രസ്റ്റി അഥവാ യജ്ഞത്തിന്റെ സ്നേഹി സഹയോഗി.

സ്ലോഗന് :-
ആരുടെയെങ്കിലും വിശേഷത കാരണം അവരോട് വിശേഷ സ്നേഹമുണ്ടാകുക-ഇതും ആകർഷണമാണ.്

അവ്യക്തസൂചനകൾ- മഹാനാകുന്നതിന് മധുരതയുടെയും നമ്രതയുടെയും ഗുണം ധാരണ ചെയ്യൂ

മധുരതയാണ് മഹാനത. ഇതിലൂടെ മനസിന്റെയും മുഖത്തിന്റെയും കയ്പ് സമാപ്തമായിപ്പോകുന്നു. ക്രോധാഗ്നി ശീതളമായിപ്പോകുന്നു. ബാപ്ദാദ തന്റെ ഓരോ കുട്ടികളെയും ശീതളദേവതയാക്കുവാൻ ആഗ്രഹിക്കുന്നു. അതിനാൽ മധുരതയുടെ ഗുണത്തെ ധാരണ ചെയ്യൂ. താങ്കളുടെ മുഖവും മധുരമാകണം. മധുരതയുടെ ഗുണത്താൽ നിറഞ്ഞതാകൂ, ആര് സമ്പർക്കത്തിൽ വന്നാലും അവരെ മധുരവാക്കിലൂടെ ശക്തിശാലി ദൃഷ്ടിയിലൂടെ നിറഞ്ഞതാക്കൂ.