15.05.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ - തന്റെസ്വഭാവത്തെബാബയ്ക്ക്സമാനംസരളമാക്കൂ, നിങ്ങളില്യാതൊരുഅഹങ്കാരവുംഉണ്ടാകരുത്, ജ്ഞാനയുക്തബുദ്ധിയുള്ളവരാകണം, ഗര്വ്വ്പാടില്ല.

ചോദ്യം :-
സേവനം ചെയ്തുകൊണ്ടും ചില കുട്ടികള് കുഞ്ഞുങ്ങളിലും കുഞ്ഞുങ്ങളാണ്- എങ്ങനെ?

ഉത്തരം :-
പല കുട്ടികളും സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, മറ്റുള്ളവരെ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുന്നു പക്ഷേ ബാബയെ ഓര്മ്മിക്കുന്നില്ല. ബാബാ ഓര്മ്മിക്കാന് മറന്നുപോകുന്നു എന്ന് പറയുന്നു. അതിനാല് ബാബ അവരെ കുഞ്ഞുങ്ങളിലും കുഞ്ഞാണെന്ന് പറയുന്നു എന്തുകൊണ്ടെന്നാല് കുട്ടികള് ഒരിയ്ക്കലും അച്ഛനെ മറക്കാറില്ല, നിങ്ങളെ രാജകുമാരനും രാജകുമാരിയുമാക്കി മാറ്റുന്ന ആ അച്ഛനെ നിങ്ങള് എന്തുകൊണ്ടാണ് മറന്നുപോകുന്നത്? അഥവാ മറന്നുപോയാല് എങ്ങനെ സമ്പത്ത് ലഭിക്കും. നിങ്ങള്ക്ക് കൈകള്കൊണ്ട് ജോലികള് ചെയ്യുമ്പോഴും ബാബയെ ഓര്മ്മിക്കണം.

ഓംശാന്തി.  
പഠിപ്പിന്റെ പ്രധാന ലക്ഷ്യം നിങ്ങള് കുട്ടികളുടെ മുന്നിലുണ്ട്. കുട്ടികള്ക്ക് ഇതും അറിയാം ബാബ സാധാരണ ശരീരത്തില്, അതും വൃദ്ധ ശരീരത്തിലാണെന്ന്. അവിടെയാണെങ്കില് വൃദ്ധനായാലും ഞാന് കുട്ടിയായി മാറും എന്നതില് സന്തോഷമുണ്ടാകും. അതിനാല് ഇതും അറിയും, ബ്രഹ്മാബാബയ്ക്കും ഞാന് ഇതായി മാറും എന്ന സന്തോഷമുണ്ട്. കുട്ടികളെപ്പോലെയാണ് പെരുമാറ്റം. കുട്ടികളെപ്പോലെ വളരെ സരളമായിരിക്കുന്നു. അഹങ്കാരം ഒന്നുമില്ല. ജ്ഞാനയുക്ത ബുദ്ധിയാണ്. എങ്ങനെയാണോ ബ്രഹ്മാബാബയ്ക്ക് ഉള്ളത് അതുപോലെയായിരിക്കണം നിങ്ങള് കുട്ടികളുടേതും. ബാബ നമ്മെ പഠിപ്പിക്കാന് വന്നതാണ്, നമ്മള് ഇതായി മാറും. അതിനാല് നിങ്ങള് കുട്ടികള്ക്കും ഉള്ളിന്റെയുള്ളില് ഈ സന്തോഷം ഉണ്ടാകേണ്ടേ- നമ്മള് ഈ ശരീരം ഉപേക്ഷിച്ച് പോയി ഇതായി മാറും. രാജയോഗം പഠിക്കുകയാണ്. ചെറിയ കുട്ടികളാണെങ്കിലും മുതിര്ന്നവരാണെങ്കിലും എല്ലാവരും ശരീരം ഉപേക്ഷിക്കും. എല്ലാവര്ക്കും ഒരേ പഠിപ്പാണ്. ഇവരും പറയുന്നുണ്ട് നമ്മള് രാജയോഗം പഠിക്കുകയാണ്. പിന്നീട് ഞാന് പോയി രാജകുമാരനാകും. നിങ്ങളും പറയുന്നുണ്ട് ഞാന് രാജകുമാരീ- രാജകുമാരനായി മാറും. നിങ്ങള് പഠിക്കുന്നത് രാജകുമാരിയും രാജകുമാരനുമായി മാറാനാണ്. അന്തിമമനം പോലെ ഗതിയുണ്ടാകും. നമ്മള് ദരിദ്രനില് നിന്നും രാജകുമാരനാവുകയാണ് എന്ന നിശ്ചയം ബുദ്ധിയിലുണ്ട്. ഈ ദരിദ്രലോകം തന്നെ അവസാനിക്കും. കുട്ടികള്ക്ക് വളരെ അധികം സന്തോഷം ഉണ്ടാകണം. ബാബ കുട്ടികളേയും തനിക്കുസമാനമാക്കി മാറ്റുകയാണ്. ശിവബാബ പറയുന്നു എനിക്ക് രാജകുമാരിയോ രാജകുമാരനോ ആകേണ്ടതില്ല. ബ്രഹ്മാബാബയാണ് പറയുന്നത് നമുക്ക് ആകുകതന്നെ വേണമെന്ന്. നമ്മള് പഠിക്കുകയാണ്, ഇതായി മാറുന്നതിനായി. രാജയോഗമല്ലേ. കുട്ടികളും പറയുന്നുണ്ട് നമ്മള് രാജകുമാരി- രാജകുമാരനായി മാറും. ബാബ പറയുന്നു തീര്ത്തും ശരിയാണ്. നിങ്ങളുടെ മുഖത്തില് റോസാപുഷ്പമാണ്. ഈ പരീക്ഷയും രാജകുമാരീ രാജകുമാരനായി മാറാനുള്ളതാണ്. ജ്ഞാനം വളരെ സഹജമാണ്. ബാബയെ ഓര്മ്മിക്കണം പിന്നെ ഭാവിയിലെ സമ്പത്തിനെ ഓര്മ്മിക്കണം. ഈ ഓര്മ്മിക്കുന്നതിലാണ് പരിശ്രമം. ഈ ഓര്മ്മയില് ഇരിക്കുകയാണെങ്കില് അന്തിമമനം പോലെ ഗതിയുണ്ടാകും. സന്യാസിമാര് ഉദാഹരണം പറയാറുണ്ട്, ആരോ പോത്താണ് എന്ന് പറഞ്ഞു........അപ്പോള് സത്യത്തില് അതാണെന്ന് കരുതാന് തുടങ്ങി. അതെല്ലാം വ്യര്ത്ഥമായ കാര്യങ്ങളാണ്. ഇവിടെ ധര്മ്മത്തിന്റെ കാര്യമാണ് അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് ജ്ഞാനം വളരെ സഹജമാണ്, പക്ഷേ ഓര്മ്മയില് പരിശ്രമമുണ്ട്. ബാബ എപ്പോഴും പറയുന്നു- നിങ്ങള് കുഞ്ഞുങ്ങളാണ്. അപ്പോള് കുട്ടികള് സംശയിക്കും, ഞങ്ങള് കുഞ്ഞുങ്ങളാണോ? ബാബ പറയുന്നു- അതെ, കുഞ്ഞുങ്ങളാണ്. തീര്ച്ചയായും ജ്ഞാനം നന്നായുണ്ട്, പ്രദര്ശിനിയിലും വളരെ നന്നായി സേവനം ചെയ്യുന്നുണ്ട്, രാവും പകലും സേവനത്തില് മുഴുകുന്നുണ്ട് എന്നിട്ടും കുഞ്ഞാണെന്ന് പറയുന്നു. ബാബ പറയുന്നു ഈ ബ്രഹ്മാവും കുഞ്ഞാണ്. ഈ ബാബ പറയുന്നു നിങ്ങള് എന്നെക്കാള് വലുതാണ്, ഇവരുടെ മേലാണെങ്കില് ഒരുപാട് കേസുകളുണ്ട്. ആരുടെ തലയില് കേസുകളുണ്ടോ........ എല്ലാ ചിന്തകളും ഉണ്ടാകും. എത്ര വാര്ത്തകളാണ് ബാബയുടെ അടുത്ത് എത്തുന്നത് അതിനാല് വീണ്ടും രാവിലെ ഇരുന്ന് ഓര്മ്മിക്കാന് പരിശ്രമിക്കുന്നു. സമ്പത്ത് ബാബയില് നിന്നുതന്നെയാണ് നേടേണ്ടത്. അതിനാല് ബാബയെ ഓര്മ്മിക്കണം. മുഴുവന് കുട്ടികള്ക്കും ദിവസവും മനസ്സിലാക്കിത്തരുന്നു. മധുരമായ കുട്ടികളേ, നിങ്ങള് ഓര്മ്മയുടെ യാത്രയില് വളരെ ബലഹീനമാണ്. ജ്ഞാനത്തില് തീര്ച്ചയായും സമര്ത്ഥരാണ് പക്ഷേ ഓരോരുത്തരും തന്റെ ഹൃദയത്തോട് ചോദിക്കൂ- ഞാന് ബാബയുടെ ഓര്മ്മയില് എത്ര സമയം ഇരിക്കുന്നുണ്ട്? ശരി, പകല് ഒരുപാട് ജോലിക്കാര്യങ്ങളില് ബിസിയായിരിക്കുന്നു, പക്ഷേ ജോലികള് ചെയ്തുകൊണ്ടും ഈസിയായി ബാബയെ ഓര്മ്മിക്കാന് സാധിക്കും. പഴഞ്ചൊല്ലുണ്ടല്ലോ കൈകള് പണിയെടുക്കട്ടെ ഹൃദയം ഓര്മ്മിക്കട്ടെ... എങ്ങനെയാണോ ഭക്തിമാര്ഗ്ഗത്തില് പൂജ ചെയ്യുന്നത്, ബുദ്ധി മറ്റു കാര്യങ്ങളിലേയ്ക്ക് പോകും അഥവാ ഒരു സ്ത്രീയുടെ പതി വിദേശത്താണെങ്കില് ബുദ്ധി കൂടുതല് അടുപ്പമുള്ള പതിയിലേയ്ക്ക് പോകും. തീര്ച്ചയായും നന്നായി സേവനം ചെയ്യുന്നുണ്ട് എന്നിട്ടും ബാബ കുഞ്ഞുങ്ങളുടെ ബുദ്ധിയാണ് എന്ന് പറയുന്നു. വളരെ അധികം കുട്ടികള് എഴുതുന്നുണ്ട്- ഞങ്ങള് ബാബയെ ഓര്മ്മിക്കാന് മറന്നുപോകുന്നു. നോക്കൂ, കുട്ടികള് പോലും അച്ഛനെ മറക്കില്ല അതിനാല് നിങ്ങള് കുഞ്ഞുങ്ങളിലും കുഞ്ഞുങ്ങളാണ്. ആരിലൂടെയാണോ നിങ്ങള് രാജകുമാരീ-രാജകുമാരന്മാരായി മാറുന്നത്, അവര് നിങ്ങളുടെ അച്ഛനും ടീച്ചറും സദ്ഗുരുവുമാണ്, നിങ്ങള് അവരെ മറന്നുപോകുന്നു!

ഏത് കുട്ടികളാണോ തന്റെ പരിപൂര്ണ്ണമായ കണക്കുകള് ബാബയ്ക്ക് അയച്ചുകൊടുക്കുന്നത് അവര്ക്കാണ് ബാബ നിര്ദേശം നല്കുന്നത്. കുട്ടികള് പറയണം ഞാന് എങ്ങനെയാണ് ബാബയെ ഓര്മ്മിക്കുന്നത്? എപ്പോഴാണ് ഓര്മ്മിക്കുന്നത്? പിന്നീട് ബാബ നിര്ദേശം നല്കും. ബാബ മനസ്സിലാക്കും ഇന്നതാണ് ഇവരുടെ ജോലി, അത് അനുസരിച്ച് ഇവര്ക്ക് എത്ര സമയം ലഭിക്കും? ഗവണ്മെന്റ് ജോലി ചെയ്യുന്നവര്ക്ക് ഒരുപാട് സമയം ലഭിക്കും. ജോലി അല്പം കുറവാണെങ്കില് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കു. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബാബയുടെ ഓര്മ്മയുണ്ടാകണം. ബാബ സമയവും നല്കുന്നു. ശരി, രാത്രി 9 മണിയ്ക്ക് ഉറങ്ങു പിന്നീട് 2-3 മണിയ്ക്ക് ഉണര്ന്ന് ഓര്മ്മിക്കു. ഇവിടെ വന്നിരിക്കൂ. പക്ഷേ ഇരുന്ന് ഓര്മ്മിക്കുന്ന ശീലവും ബാബ നിഷ്കര്ഷിക്കുന്നില്ല, നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കാന് സാധിക്കും. ഇവിടെ കുട്ടികള്ക്ക് വളരെ അധികം സമയമുണ്ട്. മുമ്പ് നിങ്ങള് ഏകാന്തമായി പര്വ്വതമുകളില് ചെന്ന് ഇരിക്കുമായിരുന്നു. ബാബയെ തീര്ച്ചയായും ഓര്മ്മിക്കണം. ഇല്ലെങ്കില് എങ്ങനെ വികര്മ്മം വിനാശമാകും. ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ലെങ്കില് കുഞ്ഞിലും കുഞ്ഞാണ്. എല്ലാത്തിന്റേയും ആധാരം ഓര്മ്മയാണ്. പതിത പാവനനായ ബാബയെ ഓര്മ്മിക്കുന്നത് പരിശ്രമമാണ്. ജ്ഞാനം വളരെ സഹജമാണ്. ഇതും അറിയാം- ആരാണോ കല്പം മുമ്പ് വന്നത് അവര് മാത്രമേ ഇവിടെ വന്ന് മനസ്സിലാക്കുകയുള്ളു. കുട്ടികള്ക്ക് നിര്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് എങ്ങനെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാം എന്നതിലായിരിക്കണം പരിശ്രമം മുഴുവനും. ബാബയുടെ ഓര്മ്മയല്ലാതെ മറ്റൊരു ഉപായവുമില്ല. ബാബയോട് പറയാന് കഴിയും, ബാബാ എന്റെ ജോലി ഇതായതു കാരണം അഥവാ ഇന്ന കാര്യത്താല് എനിക്ക് ഓര്മ്മിക്കാന് കഴിയുന്നില്ല. ബാബ പെട്ടെന്നുതന്നെ വഴി പറഞ്ഞുതരും- അങ്ങനെയല്ല, ഇങ്ങനെചെയ്യൂ. നിങ്ങളുടെ മുഴുവന് ആധാരവും ഓര്മ്മയാണ്. നല്ല നല്ല കുട്ടികള് വളരെ നന്നായി ജ്ഞാനം നല്കുന്നുണ്ട്, എല്ലാവരേയും സന്തോഷിപ്പിക്കുന്നുണ്ട് പക്ഷേ യോഗമില്ല. ബാബയെ ഓര്മ്മിക്കണം. ഇതു മനസ്സിലാക്കിയിട്ടും പിന്നെയും മറന്നുപോകുന്നു, ഇതില് തന്നെയാണ് പരിശ്രമം. ശീലം ഉണ്ടായാല് പിന്നെ വിമാനത്തില് അഥവാ ട്രെയിനില് ഇരിക്കുകയാണെങ്കിലും തന്റെ ലഹരിയില് തന്നെയായിരിക്കും. ഉള്ളില് സന്തോഷമുണ്ടാകും ഞാന് ബാബയിലൂടെ ഭാവിയിലെ രാജകുമാരീ-രാജകുമാരനായി മാറുകയാണ്. അതിരാവിലെ എഴുന്നേറ്റ് ഇങ്ങനെയുള്ള ബാബയുടെ ഓര്മ്മയില് ഇരിക്കൂ. പിന്നീട് ക്ഷീണിക്കുന്നു. ശരി എങ്കില് ഓര്മ്മിച്ചുകൊണ്ട് കിടന്നോളൂ. ബാബ യുക്തികള് പറഞ്ഞുതരുന്നു. നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കാന് സാധിക്കുന്നില്ലെങ്കില് ശരി രാത്രിയില് ഓര്മ്മയില് ഇരിക്കൂ എങ്കില് അല്പം സമ്പാദ്യം ഉണ്ടാകും. പക്ഷേ നിര്ബന്ധിച്ച് ഒരു സ്ഥലത്ത് ഇരിക്കുന്നത് ഹഠയോഗമാണ്. നിങ്ങളുടേതാണെങ്കില് സഹജമാര്ഗ്ഗമാണ്. ഭക്ഷണം കഴിക്കുകയാണെങ്കിലും ബാബയെ ഓര്മ്മിക്കൂ. നമ്മള് ബാബയിലൂടെ വിശ്വത്തിന്റെ അധികാരിയാവുകയാണ്. തന്നോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കൂ, ഞാന് ഈ പഠിപ്പിലൂടെ എന്തായി മാറുകയാണ്. പഠിപ്പില് പൂര്ണ്ണ ശ്രദ്ധ നല്കണം. നിങ്ങളുടെ വിഷയങ്ങള് കുറച്ചേയുള്ളു. ബാബ എത്ര കുറച്ചാണ് മനസ്സിലാക്കിത്തരുന്നത്, ഏതെങ്കിലും കാര്യം മനസ്സിലായില്ലെങ്കില് ബാബയോട് ചോദിക്കൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം, ഈ ശരീരം 5 ഭുതങ്ങളാല് നിര്മ്മിതമാണ്. ഞാന് ശരീരമാണ്, ഇങ്ങനെ പറയുന്നത് ഞാന് ഭൂതമാണ് എന്ന് മനസ്സിലാക്കുന്നതിന് തുല്യമാണ്. ഇത് ആസുരീയ ലോകമാണ്, അത് ദൈവീക ലോകമാണ്. ഇവിടെ എല്ലാവരും ദേഹാഭിമാനികളാണ്. തന്റെ ആത്മാവിനെ ആരും അറിയുന്നില്ല. ശരിയും തെറ്റും ഉണ്ടല്ലോ. ഞാന് ആത്മാവ് അവിനാശിയാണ്- ഇങ്ങനെ മനസ്സിലാക്കുന്നതാണ് ശരി. സ്വയം വിനാശീ ശരീരമാണ് എന്ന് കരുതുന്നത് തെറ്റാണ്. ദേഹത്തിന്റെ അഹങ്കാരം കൂടുതലാണ്. ഇപ്പോള് ബാബ പറയുന്നു- ദേഹത്തെ മറക്കൂ, ആത്മാഭിമാനിയായി മാറൂ. ഇതിലാണ് പരിശ്രമം. 84 ജന്മങ്ങള് എടുക്കുന്നു, ഇപ്പോള് വീട്ടിലേയ്ക്ക് പോകണം. നിങ്ങള്ക്കാണ് ഈസിയായി തോന്നുന്നത്, നിങ്ങള് തന്നെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. സൂര്യവംശി ദേവതകള്ക്കാണ് 84 ജന്മം, കൃത്യമായി എഴുതണം. കുട്ടികള് പഠിച്ചുകൊണ്ടിരിക്കുകയാണ് അതിന് അനുസരിച്ച് കൃത്യത വരുത്തുന്നു. ആ പഠിപ്പിലും നമ്പര്വൈസ് ആയിരിക്കുമല്ലോ. പഠിപ്പ് കുറവാണെങ്കില് ശമ്പളവും കുറച്ചേ കിട്ടൂ. ഇപ്പോള് നിങ്ങള് കുട്ടികള് ബാബയുടെ അടുത്തേയ്ക്ക് വന്നിരിക്കുന്നത് നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള സത്യം സത്യമായ അമരകഥ കേള്ക്കാനാണ്. ഈ മൃത്യുലോകം ഇപ്പോള് അവസാനിക്കാനുള്ളതാണ്. നമുക്ക് അമരലോകത്തിലേയ്ക്ക് പോകണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ ചിന്തയുണ്ടാകണം അതായത് നമുക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനം അഥവാ പതിതത്തില് നിന്നും പാവനമായി മാറണം. പതിത പാവനനായ ബാബ എല്ലാവര്ക്കും പറഞ്ഞുതരുന്നത് ഒരേയൊരു യുക്തിയാണ്- ഇത്രയേ പറയുന്നുള്ളു അച്ഛനെ ഓര്മ്മിക്കു, ചാര്ട്ട് വെയ്ക്കൂ എങ്കില് നിങ്ങള്ക്ക് വളരെ അധികം സന്തോഷമുണ്ടാകും. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനമുണ്ട്, ലോകമാണെങ്കില് ഘോരാന്ധകാരത്തിലാണ്. നിങ്ങള്ക്ക് ഇപ്പോള് പ്രകാശം ലഭിച്ചു. നിങ്ങള് ത്രിനേത്രികളും ത്രികാലദര്ശികളുമായി മാറിയിരിക്കുന്നു. വളരെപ്പേര് ഇങ്ങനെയുണ്ട് അവര് പറയും ഈ ജ്ഞാനം അവിടെയും ഇവിടെയും എല്ലാം ലഭിക്കുന്നതാണ്, ഇത് പുതിയ കാര്യമൊന്നുമല്ല. അല്ല, ഈ ജ്ഞാനം ആര്ക്കും ലഭിക്കില്ല. അഥവാ എവിടെയെങ്കിലും ഈ ജ്ഞാനം ലഭിക്കുന്നുണ്ടെങ്കില് പോലും ഒന്നും ചെയ്യുന്നില്ല. നരനില് നിന്നും നാരായണനായി മാറാന് ആരെങ്കിലും പുരുഷാര്ത്ഥം ചെയ്യുന്നുണ്ടോ? ഒന്നുമില്ല. അതിനാല് ബാബ കുട്ടികളോട് പറയുന്നു- അതിരാവിലെയുള്ള സമയം വളരെ നല്ലതാണ്. വളരെ രസമുണ്ടാകും, ശാന്തമായിരിക്കും, വായുമണ്ഢലം വളരെ നല്ലതായിരിക്കും. വളരെ മോശമായ വായുമണ്ഢലം 10 മണി മുതല് 12 മണിവരെയാണ് അതിനാല് രാവിലെയുള്ള സമയം വളരെ നല്ലതാണ്. രാത്രി വളരെ നേരത്തെ ഉറങ്ങു എന്നിട്ട് 2-3 മണിയ്ക്ക് എഴുന്നേല്ക്കൂ. സ്വസ്ഥമായിരിക്കൂ. ബാബയോട് സംസാരിക്കൂ. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഓര്മ്മിക്കൂ. ശിവബാബ പറയുന്നു- എന്റെയുള്ളില് രചയിതാവിന്റേയും രചനയുടേയും ജ്ഞാനമുണ്ടല്ലോ. ഞാന് ടീച്ചറായി നിങ്ങളെ പഠിപ്പിക്കുന്നു. നിങ്ങള് ആത്മാക്കള് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ പ്രാചീനയോഗം വളരെ പ്രശസ്തമാണ്. ആരുമായാണ് യോഗം? ഇതും എഴുതണം. ആത്മാവിന് പരമാത്മാവുമായുള്ള യോഗം അഥവാ ഓര്മ്മ. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം നമ്മള് ഓള്റൗണ്ടേഴ്സാണ്, പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. ഇവിടേയ്ക്ക് ബ്രാഹ്മണകുലത്തിലുള്ളവര് മാത്രമേ വരൂ. നമ്മള് ബ്രാഹ്മണരാണ്. ഇപ്പോള് നമ്മള് ദേവതയാവുന്നവരാണ്. സരസ്വതിയും മകളാണല്ലോ. വൃദ്ധനുമുണ്ട്, വളരെ അധികം സന്തോഷം ഉണ്ടാകുന്നു, ഇപ്പോള് നമ്മള് ശരീരം ഉപേക്ഷിച്ച് രാജാവിന്റെ വീട്ടില് ചെന്ന് ജന്മം എടുക്കും. ഞാന് പഠിക്കുകയാണ്. പിന്നീട് സ്വര്ണ്ണക്കരണ്ടി വായില് വെച്ചായിരിക്കും ജനിക്കുക. നിങ്ങള് എല്ലാവരുടേയും പ്രധാനലക്ഷ്യം ഇതാണ്. എന്തുകൊണ്ട് സന്തോഷം ഉണ്ടായിക്കൂടാ. മനുഷ്യര്എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. നിങ്ങളുടെ സന്തോഷം എന്തുകൊണ്ടാണ് കളഞ്ഞുപോകുന്നത്. ബാബയെ ഓര്മ്മിക്കുന്നില്ലെങ്കില് പിന്നെ എങ്ങനെ നരനില് നിന്നും നാരായണനായി മാറും. ഉയര്ന്നതായി മാറണമല്ലോ. ഇങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്ത് കാണിക്കൂ, ക്ഷീണിക്കുന്നത് എന്തുകൊണ്ടാണ്? എല്ലാവരും രാജാവാകില്ലല്ലോ എന്ന് കരുതി നിരാശപ്പെടുന്നത് എന്തിനാണ്! ഈ ചിന്ത വന്നാല് തോറ്റുപോയി. സ്ക്കൂളില് വക്കീലിനും എഞ്ചിനീയറിനും പഠിക്കുന്നു. എല്ലാവരും വക്കീലാകില്ല എന്ന് ആരെങ്കിലും പറയുമോ. പഠിച്ചില്ലെങ്കില് തോറ്റുപോകും. 16108 ന്റെ മുഴുവന് മാലയും ഉണ്ട്. ആദ്യമാദ്യം ആര് വരും? ആര് എത്ര പുരുഷാര്ത്ഥം ചെയ്യുന്നുവോ അതിനനുസരിച്ചാണ്. ഒരാള് അടുത്തയാളേക്കാള് നന്നായി പുരുഷാര്ത്ഥം ചെയ്യുന്നുണ്ടല്ലോ അല്ലേ. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്- ഇപ്പോള് നമുക്ക് ഈ പഴയ ശരീരം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകണം. ഇത് ഓര്മ്മയുണ്ടെങ്കിലും പുരുഷാര്ത്ഥം തീവ്രമാകും. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ടാവണം സര്വ്വരുടേയും മുക്തി ജീവന്മുക്തി ദാതാവ് ഒരേയൊരു ബാബയാണ്. ഇന്ന് ലോകത്ത് ഇത്രയും കോടി മനുഷ്യരുണ്ട്. നിങ്ങള് 9 ലക്ഷം പേരുണ്ടാകും. അതും ഏകദേശം പറയുകയാണ്. സത്യയുഗത്തില് പിന്നെ എത്ര പേരുണ്ടാകും. രാജധാനിയില് ആളുകള് വേണമല്ലോ. ഇവിടെ രാജധാനി സ്ഥാപിക്കുകയാണ്. ബുദ്ധി പറയുന്നു ഇവിടെ സത്യയുഗത്തില് വളരെ ചെറിയ വൃക്ഷമായിരിക്കും, സുന്ദരമായിരിക്കും. പേരുതന്നെ സ്വര്ഗ്ഗം, പാരഡൈസ് എന്നാണ്. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് വൃക്ഷവും കറങ്ങിക്കൊണ്ടിരിക്കും. ഇതും സദാ കറങ്ങിക്കൊണ്ടിരുന്നാല് അതും നല്ലതാണ്.

ഈ ചുമയൊക്കെ ഉണ്ടാകുന്നത് കര്മ്മഭോഗാണ്, ഇത് പഴയ ചെരുപ്പാണ്. പുതിയത് ഇവിടെ കിട്ടില്ല. ഞാന് പുനര്ജന്മം എടുക്കുന്നില്ല. ഒരു ഗര്ഭത്തിലും പോകുന്നില്ല. ഞാന് സാധാരണ ശരീരത്തില് പ്രവേശിക്കുന്നു. വാനപ്രസ്ഥ അവസ്ഥയാണ്, ഇപ്പോള് വാണിയ്ക്ക് ഉപരി ശാന്തിധാമത്തിലേയ്ക്ക് പോകണം. എങ്ങനെയാണോ രാത്രിയില് നിന്നും പകലും, പകലില് നിന്നും രാത്രിയും തീര്ച്ചയായും ഉണ്ടാകുന്നത് അതുപോലെ പഴയ ലോകം തീര്ച്ചയായും വിനാശമാകണം. ഈ സംഗമയുഗം പൂര്ത്തിയായി തീര്ച്ചയായും സത്യയുഗം വരും. കുട്ടികള്ക്ക് ഓര്മ്മയുടെ യാത്രയില് വളരെ അധികം ശ്രദ്ധ നല്കണം, ഇപ്പോള് അത് വളരെ കുറവാണ്, അതിനാലാണ് ബാബ കുഞ്ഞാണെന്ന് പറയുന്നത്. കുഞ്ഞുങ്ങളെപ്പോലെയാണ് കാണിക്കുന്നത്. പറയുന്നു ബാബയെ ഓര്മ്മിക്കാന് പറ്റുന്നില്ലെന്ന്, എങ്കില് കുഞ്ഞല്ലേ. നിങ്ങള് ചെറിയ കുഞ്ഞുങ്ങളാണ്, അച്ഛനെ മറന്നുപോകുന്നോ? മധുരത്തിലും മധുരമായ അച്ഛന്, ടീച്ചര്, ഗുരു അരകല്പത്തിലെ അതിസ്നേഹിയായ അച്ഛനെ മറന്നുപോകുന്നു! അരകല്പം ദുഃഖത്തില് അല്ലയോ ഭഗവാനേ എന്ന് വിളിച്ച് നിങ്ങള് ഓര്മ്മിച്ചുവന്നു. ആത്മാവ് ശരീരത്തിലൂടെ പറയുന്നുണ്ടല്ലോ. ഇപ്പോള് ഞാന് വന്നിരിക്കുന്നു, നല്ലരീതിയില് ഓര്മ്മിക്കു. വളരെ അധികം പേര്ക്ക് വഴി പറഞ്ഞുകൊടുക്കു. മുന്നോട്ട് പോകവേ വളരെ അധികം വൃദ്ധിയുണ്ടാകും. ധര്മ്മത്തിന്റെ വൃദ്ധി ഉണ്ടാകുമല്ലോ. അരവിന്ദഘോഷിന്റെ ഉദാഹരണമുണ്ട്. ഇന്ന് അവര്ക്ക് എത്ര സെന്ററുകളാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം അതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നുണ്ട്. ഇത് പുരുഷോത്തമനായി മാറുന്നതിനുള്ള ജ്ഞാനമാണ്. നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി മാറുന്നു. ബാബ വന്ന് എല്ലാ വിസര്ജ്യങ്ങള് നിറഞ്ഞ വസ്ത്രങ്ങളും വൃത്തിയാക്കുന്നു. ബാബയുടെ മഹിമയാണിത്. മുഖ്യമായത് ഓര്മ്മയാണ്. ജ്ഞാനം വളരെ സഹജമാണ്. മുരളി പഠിച്ച് കേള്പ്പിക്കൂ. ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഓര്മ്മിച്ച് ഓര്മ്മിച്ച് ആത്മാവ് പവിത്രമായി മാറും. പെട്രോള് നിറഞ്ഞുകൊണ്ടിരിക്കും. ശേഷം ബാബ പോകും. ഇത് ശിവബാബയുടെ വിവാഹ ഘോഷയാത്രയെന്ന് പറഞ്ഞാലും അല്ലെങ്കില് കുട്ടികളുടേതാണെന്ന് പറഞ്ഞാലും ശരി. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നു, കാമചിതയില് നിന്നും പുറത്തെടുത്ത് നിങ്ങളെ ഇപ്പോള് യോഗ ചിതയില് ഇരുത്തുകയാണ്. യോഗത്തിലൂടെ ആരോഗ്യവും ജ്ഞാനത്തിലൂടെ സമ്പത്തും ലഭിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ലക്ഷ്യത്തെ മുന്നില് വെച്ച് സന്തോഷത്തോടെ കഴിയണം. ഒരിയ്ക്കലും നിരാശരാകരുത്- എല്ലാവരും രാജാവാകില്ലല്ലോ എന്ന ചിന്ത ഒരിയ്ക്കലും വരരുത്. പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടണം.

2) അതിസ്നേഹിയായ ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം, ഇതില് കുഞ്ഞാവരുത്. ഓര്മ്മിക്കാന് അതിരാവിലെയുള്ള സമയം വളരെ നല്ലതാണ്. സ്വസ്ഥമായി ശാന്തമായിരുന്ന് ഓര്മ്മിക്കണം.

വരദാനം :-
യജ്ഞ സേവനത്തിലൂടെ പ്രാപ്തികളുടെ പ്രസാദം പ്രാപ്തമാക്കുന്ന ആള്റൗണ്ട് സേവാധാരിയായി ഭവിക്കൂ

സംഗമയുഗത്തില് ആള്റൗണ്ട് സേവനത്തിന്റെ അവസരം ലഭിക്കുക - ഇതും ഡ്രാമയില് ഒരു ലിഫ്റ്റാണ്, ആരാണോ സ്നേഹത്തേടെ യജ്ഞത്തിന്റെ ആള്റൗണ്ട് സേവനം ചെയ്യുന്നത് അവര്ക്ക് സര്വ്വ പ്രാപ്തികളുടേയും പ്രസാദം സ്വതവേ പ്രാപ്തമാകുന്നു. അവര് നിര്വ്വിഘ്നമായി കഴിയുന്നു. ഒരു പ്രാവശ്യം സേവനം ചെയ്തു ആയിരം പ്രാവശ്യം സേവനത്തിന്റെ ഫലം പ്രാപ്തമായി. സദാ സ്ഥൂല സൂക്ഷ്മമായ നങ്കൂരം ഇട്ടിരിക്കണം. ആരെയെങ്കിലും സന്തുഷ്ടമാക്കുക - ഇത് ഏറ്റവും വലിയ സേവനമാണ്. ആതിഥ്യ മര്യാദയരുളുക, ഇത് ഏറ്റവും വലിയ ഭാഗ്യമാണ്.

സ്ലോഗന് :-
സ്വമാനത്തില് കഴിയുകയാണെങ്കില് അനേക പ്രകാരത്തിലുള്ള അഭിമാനം സ്വതവേ സമാപ്തമാകും.


അവ്യക്ത സൂചന - ആത്മീയ രാജകീയുടേയും പവിത്രതയുടേയും വ്യക്തിത്വത്തെ ധാരണ ചെയ്യൂ

ഏതുപോലെയാണോ ലോകത്തിലെ റോയല് ആത്മാക്കള് ഒരിക്കലും ചെറിയ-ചെറിയ കാര്യങ്ങളില്, ചെറിയ-ചെറിയ വസ്തുക്കളില് തന്റെ ബുദ്ധിയും സമയവും നല്കാത്തത്, നോക്കുന്നു പോലുമില്ല, കേള്ക്കുന്നു പോലുമില്ല, ഇതുപോലെ താങ്കള് ആത്മീയ രാജകീയ ആത്മാക്കള്ക്കും ഏതൊരാത്മാവിന്റേയും രാജകീയമല്ലാത്ത ചെറിയ-ചെറിയ കാര്യങ്ങളില് തന്റെ ബുദ്ധിയും സമയവും നല്കാന് സാധിക്കില്ല. ആത്മീയ രാജകീയ ആത്മാക്കള്ക്ക് മുഖത്തിലൂടെ ഒരിക്കലും വ്യര്ത്ഥമോ സാധാരണമോ ആയ വാക്കു പോലും പുറത്ത് വിടാന് സാധിക്കില്ല.