മധുരമായ കുട്ടികളെ -
യോഗബലത്തിലൂടെ മാത്രമേ ആത്മാവിന്റെ അഴുക്ക് ഇളകുകയുള്ളൂ, അതിനാൽ
യോഗത്തിലൊരിക്കലും ഉപേക്ഷ കാണിക്കരുത്.
ചോദ്യം :-
ബാബ കുട്ടികൾക്ക് പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിന് ഏതൊരു യുക്തി പറഞ്ഞു
തന്നത്, ഏതിലാണോ മായ നാലു വശത്തു നിന്നും വിഘ്നമിടുന്നത്?
ഉത്തരം :-
ബാബ യുക്തി
പറഞ്ഞു തന്നിട്ടുണ്ട് കുട്ടികളെ, നിങ്ങൾ ബ്രഹ്മാകുമാർ കുമാരിമാർ ഒരു അച്ഛന്റെ
മക്കൾ പരസ്പരം സഹോദരീ-സഹോദരന്മാരാണ്, നിങ്ങൾക്കൊരിക്കലും ക്രിമിനലായ അക്രമം
ചെയ്യാൻ സാധിക്കുകയില്ല. സഹോദരീ സഹോദരന് വികാരത്തിൽ പോകാൻ സാധിക്കില്ല,
നിങ്ങൾക്ക് ശിവബാബയുടെ നിർദ്ദേശത്തിലൂടെ നടന്ന് പരിധിയില്ലാത്ത സമ്പത്തെടുക്കണം.
പക്ഷെ മായ ചെറുതല്ല, നാലു ഭാഗത്തും ഇതിൽ തന്നെയാണ് വിഘ്നമിട്ടു
കൊണ്ടിരിക്കുന്നത്. നമ്മൾ സഹോദരീ സഹോദരനാണ്, ഒരു അച്ഛനിൽ നിന്ന്
സമ്പത്തെടുക്കുന്നു, ഇത് മറന്നു പോവുകയാണ്.
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങൾ..............
ഓംശാന്തി.
ഗീതത്തിന്റെ ഒരു അക്ഷരം തന്നെ മതിയാകും. കുട്ടികൾക്കറിയാം പരിധിയില്ലാത്ത ബാബയിൽ
നിന്ന് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു കല്പ-കല്പം ലഭിക്കുന്നു. ഇതും
കുട്ടികൾക്കറിയാം പരിധിയില്ലാത്ത സമ്പത്ത് ഭാരതത്തിനും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ
അതില്ല, വീണ്ടും ലഭിച്ചു കൊണ്ടിരിക്കുകയാണ്. കാണുകയാണ് - ഇപ്പോഴാണെങ്കിൽ
സ്വർഗ്ഗത്തിന്റെ സമ്പത്തില്ല, രാവണനിലൂടെ നരകത്തിന്റെ ശാപം ലഭിച്ചു
കൊണ്ടിരിക്കുകയാണ്. ശാപത്തിലൂടെ മനുഷ്യർ ദു:ഖിയാകുന്നു. വരം അർത്ഥം സമ്പത്തിലൂടെ
സുഖിയാകുന്നു. ഇപ്പോൾ ബ്രാഹ്മണ കുട്ടികൾക്കറിയാം അതാണ് പരിധിയില്ലാത്ത
നിരാകാരനായ ബാബ, പിന്നെ പ്രജാപിതാ ബ്രഹ്മാവാണ് പരിധിയില്ലാത്ത സാകാര ബാബ.
പരിധിയില്ലാത്ത സാകാര ബാബയ്ക്ക് പ്രജാപിതാ ബ്രഹ്മാവിനെ കൂടാതെ ഒന്നും ചെയ്യാൻ
സാധിക്കില്ല. ഗാന്ധിജിയെ ബാപൂജിയെന്ന് പറഞ്ഞിരുന്നു പക്ഷെ നിയമാനുസരണം മുഴുവൻ
മനുഷ്യ സൃഷ്ടിയുടെയൊന്നും ബാപൂജിയാവാൻ സാധിക്കുകയില്ല. മുഴുവൻ നിരാകാരീ
ലോകത്തിന്റെയും ബാപൂജിയാണ് ശിവൻ. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ
ശിവബാബയുടെതായിരിക്കുന്നു. ശിവബാബ വന്ന് നമ്മേ തന്റെതാക്കി മാറ്റി - സമ്പത്ത്
നൽകുന്നതിന് വേണ്ടി. മധുബനിൽ വന്നിരിക്കുകയാണ് എന്തിന് വേണ്ടി? ശിവബാബയെ
കാണുന്നതിന് വേണ്ടി, പക്ഷെ ശിവബാബ നിരാകാരനാണ്. കേവലം ശിവബാബയെന്ന്
പറയുന്നതിലൂടെ മനസ്സിലാവുകയില്ല അതിനാൽ ബാപ്ദാദയെന്ന് പറയുന്നു. ശിവബാബയും
ബ്രഹ്മാദാദയും. ദാദയുടെ പേര് വേറെയാണ്, ബാബയുടെ പേര് വേറെയാണ്. ആ നിരാകാരൻ
എല്ലാവരുടെയും അച്ഛനുമാണ്, എല്ലാവരുടെയും ദാദയുമാണ്. എല്ലാ കുട്ടികൾക്കും
ബാപ്ദാദയിൽ നിന്ന് തീർച്ചയായും സമ്പത്ത് ലഭിക്കുന്നു. പരിധിയില്ലാത്ത ബാബയിൽ
നിന്ന് എല്ലാവർക്കും സമ്പത്ത് ലഭിക്കുന്നു. ആ ബാബ തന്നെയാണ് എല്ലാവരുടെയും
ദു:ഖത്തെ അകറ്റി സുഖം നൽകുന്നത്. സത്യയുഗത്തിൽ ഒരു മനുഷ്യനും ദു:ഖിയായിരിക്കാൻ
സാധിക്കില്ല. പേര് തന്നെ സ്വർഗ്ഗമെന്നാണ്, അവരാണ് സ്വർഗ്ഗം സ്ഥാപിക്കുന്ന ഗോഡ്
ഫാദർ. ഭാരതം ഏറ്റവും പഴയതാണ് അതിനാൽ ഏറ്റവും പുതിയതായിരുന്നു അതുകൊണ്ടിപ്പോൾ
ഏറ്റവും പഴയതായിരിക്കുകയാണ്. സത്യയുഗം, കലിയുഗമെന്ന് ഭാരതത്തെ തന്നെയാണ്
പറയുന്നത്. ഭാരതം സ്വർഗ്ഗമായിരുന്നു. ഈ ലക്ഷ്മീ നാരായണൻ രാജ്യം ഭരിച്ചിരുന്നു.
ഇത് ബുദ്ധിയിലുണ്ട്. ഇപ്പോൾ നിങ്ങൾ ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിൽ
പോവുകയാണെങ്കിൽ പെട്ടെന്ന് ബുദ്ധിയിൽ വരും അവർക്ക് ഈ സമ്പത്ത് എങ്ങനെ ലഭിച്ചു!
ഇവരെങ്ങനെ പൂജ്യരായി മാറി! എപ്പോൾ രാജ്യം ഭരിച്ചു? ആരിലൂടെ രാജ്യം നേടി? ഇതെല്ലാം
ബുദ്ധിയിൽ വരും. മുമ്പ് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിൽ പോയിരുന്നു, മാല
കറക്കിയിരുന്നു. കർത്തവ്യമെന്താണെന്ന് അറിയുമായിരുന്നില്ല. ഇപ്പോൾ കേവലം
നിങ്ങളുടെ ബുദ്ധിയിലുണ്ട് അതും നമ്പർവൈസ്. നിങ്ങളിപ്പോൾ ലക്ഷ്മീ നാരായണന്റെ
ക്ഷേത്രത്തിൽ പോയി നിൽക്കുകയാണെങ്കിൽ ഹർഷിതരാകും. ബുദ്ധിയിലുണ്ട് ഇവർ ഈ പ്രാപ്തി
എങ്ങനെ നേടി. സംഗമയുഗത്തിൽ തന്നെയാണ് നേടിയത് എന്തുകൊണ്ടെന്നാൽ സംഗമയുഗത്തിൽ
തന്നെയാണ് പഴയ ലോകം മാറുന്നത്. സംഗമത്തിൽ തന്നെയാണ് ബാബ വന്ന് രാജയോഗം
പഠിപ്പിച്ചിരുന്നത്. ഇതും അറിയാം അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തിൽ ഈ ബ്രഹ്മാവ്
തന്നെയായിരുന്നു. ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപനയുണ്ടാകുന്നു. ഈ ലക്ഷ്മീ
നാരായണൻ തന്നെയാണ് കഴിഞ്ഞ ജന്മത്തിൽ ബ്രഹ്മാ സരസ്വതിയായിരുന്നത്.
ബ്രഹ്മാവിനൊപ്പം ബ്രാഹ്മണ ബ്രാഹ്മണിയുമുണ്ടാകും. സത്യയുഗത്തിൽ ലക്ഷ്മീ
നാരായണന്റെ രാജ്യമായിരുന്നല്ലോ. തീർച്ചയായും പ്രജാപിതാവുമുണ്ടാകും.
നിങ്ങൾക്കറിയാം നമ്മൾ പുരുഷാർത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്, ആരാണോ കല്പം മുമ്പും
പുരുഷാർത്ഥം ചെയ്തിരുന്നത് അത് നമ്മൾ സാക്ഷിയായി കാണുന്നു. ഒന്ന് രാജകുടുംബവും
വേറൊന്ന് പ്രജാകുടുംബവും. അതിലും ചിലർ വളരെ സമ്പന്നരായിരിക്കും ചിലർ കുറവും.
രാജാക്കന്മാരിലും ചിലർ വളരെ സമ്പന്നരും ചിലർ കുറവ് സമ്പന്നരുമാകുന്നു. നിങ്ങൾ
ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിൽ ആർക്കു വേണമെങ്കിലും മനസ്സിലാക്കി കൊടുക്കാൻ
സാധിക്കും ഇവർ എങ്ങനെ ഈ രാജ്യം നേടിയെന്ന്. ഇപ്പോൾ വീണ്ടും തങ്ങളുടെ രാജ്യഭാഗ്യം
നേടി കൊണ്ടിരിക്കുകയാണ്, രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്.
ജഗദംബ ആരാണ് - ഇതും അറിയുകയില്ല. നിങ്ങൾ പറയും ഇതാണെങ്കിൽ ജഗദംബയാണ്. കല്പം
മുമ്പും ജഗദംബയും ജഗത് പിതാവുമുണ്ടായിരുന്നു. അവരുടെ കുട്ടികളായിരുന്നു നമ്മൾ.
സംഗമത്തിൽ ബാബ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജഗദംബയുടെ കുട്ടികളും
അനേകമുണ്ട്. പക്ഷെ ഇത്രയുമെല്ലാവരെയൊന്നും ഇരുത്താൻ സാധിക്കില്ല.
ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്. ബാബ
ജ്ഞാനത്തിന്റെ സാഗരമാണ് അതിനാൽ തീർച്ചയായും കുട്ടികൾക്ക് ജ്ഞാനം മാത്രമേ നൽകൂ.
ബാബയെ മനുഷ്യനെന്നും പറയില്ല, ദേവതയെന്നും പറയുകയില്ല. ബാബയെ പരംപിതാവെന്ന്
മാത്രമാണ് പറയുന്നത്. നിങ്ങൾ ആരുടെ ക്ഷേത്രത്തിൽ വേണമെങ്കിലും പോകൂ അപ്പോൾ
അവരുടെ ജീവചരിത്രം പറയാൻ സാധിക്കും. രാമന് വേണ്ടിയും നിങ്ങൾക്ക് മനസ്സിലാക്കി
കൊടുക്കാൻ സാധിക്കും. ചന്ദ്രവംശീ രാജധാനി ഇപ്പോൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രഹ്മാവിലൂടെ ബ്രാഹ്മണരുടെയും ധർമ്മം സ്ഥാപിതമാകുന്നു. ബ്രഹ്മാവിന്റെ പേര്
എത്ര പ്രസിദ്ധമാണ്. ബ്രഹ്മാവിലൂടെ ബാബ ബ്രാഹ്മണരെ രചിക്കുന്നു. നിങ്ങൾ
ബ്രഹ്മാകുമാർ കുമാരിയായതിനാൽ അറിയാം നമ്മൾ ഒരു ബാബയുടെ കുട്ടികൾ പരസ്പരം സഹോദരീ
സഹോദരനാണ്. പിന്നെ നമുക്ക് ക്രിമിനൽ കുറ്റം ചെയ്യാൻ സാധിക്കില്ല. സഹോദരീ സഹോദരന്
വികാരത്തിൽ പോകാൻ സാധിക്കില്ല. ബാബ ഈ യുക്തി രചിച്ചിരിക്കുന്നു -
ഡ്രാമയനുസരിച്ച് നിങ്ങളും ബ്രഹ്മാകുമാർ ഞങ്ങൾ ബ്രഹ്മാകുമാരിമാരും. വാസ്തവത്തിൽ
മുഴുവൻ ലോകവും ബി.കെ.യാണ്. പക്ഷെ അറിയുന്നില്ല. നമ്മൾ ശിവബാബയുടെ
നിർദ്ദേശത്തിലൂടെ പരിധിയില്ലാത്ത സമ്പത്തെടുത്തു കൊണ്ടിരിക്കുകയാണ്. നമ്മൾ
സഹോദരീ സഹോദരരാണ്, ഒരു ബാബയിൽ നിന്ന് സമ്പത്തെടുക്കുകയാണ്, ഇത് മറന്നു
പോയിരിക്കുകയാണ്. ഇതാണെങ്കിൽ നല്ല രീതിയിൽ മനസ്സിലാക്കണം, സത്യയുഗത്തിൽ ഒരു
ധർമ്മം മാത്രമാണുണ്ടായിരിക്കുക. ബാക്കി എല്ലാ ധർമ്മവും ഇല്ലാതാകുന്നതാണ്. ഇതും
കുട്ടികൾക്കറിയാം, ഇതൊരു പുതിയ കാര്യമൊന്നുമല്ല. ഓരോ 5000 വർഷത്തിന് ശേഷവും ഈ
ചക്രം കറങ്ങുന്നു. തിയ്യതിയും മാസവും പോലും എഴുതിയിരിക്കുന്നു. ഇതും
ബുദ്ധിയിലുണ്ടായിരിക്കണം - നമ്മൾ ശിവബാബയിൽ നിന്ന് ഈ യുക്തിയിലൂടെ
സമ്പത്തെടുക്കുകയാണ്. ലക്ഷ്യമാണെങ്കിൽ ലഭിച്ചിട്ടുണ്ടല്ലോ. ബാബയെ ഓർമ്മിച്ച്
ബാബയിൽ നിന്ന് സമ്പത്തെടുക്കണം. ഓർമ്മ അർത്ഥം യോഗബലത്തിലൂടെ മാത്രമേ കറയിളകി
പോകൂ. ഇതിൽ ഒരു തെറ്റും ഉണ്ടാവരുത്, അതുകൊണ്ടാണ് മുരളികൾ ലഭിക്കുന്നത്.
നിശ്ചയബുദ്ധി ഉറച്ചതാണെങ്കിൽ എവിടെ വേണമെങ്കിലും പോകാം. മനസ്സിലാക്കൂ മുരളി
ലഭിക്കുന്നില്ലെങ്കിലും ബുദ്ധിയിലുണ്ടായിരിക്കുമല്ലോ - നമ്മൾ ബാബയുടെതായി മാറി
കഴിഞ്ഞു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, നിങ്ങളുടെ ആത്മാവ് സതോപ്രധാനമായി
മാറണം, ഇപ്പോൾ നിങ്ങൾ ബാബയെ ഓർമ്മിക്കുകയാണെങ്കിൽ തമോപ്രധാനത്തിൽ നിന്ന്
സതോപ്രധാനമായി മാറും. ഈ മഹാ മന്ത്രം ഒരു ബാബ തന്നെയാണ് പറഞ്ഞു തരുന്നത്
വേറെയാർക്കും പറയാൻ സാധിക്കില്ല. ബാബ തന്നെയാണ് പറയുന്നത് മധുര-മധുരമായ
കുട്ടികളെ ഓർമ്മയുടെ ബലത്തിലൂടെ തന്നെ നിങ്ങൾക്ക് തമോപ്രധാനത്തിൽ നിന്ന്
സതോപ്രധാനമായി മാറണം. ഈ അക്ഷരമുണ്ടെങ്കിലും ആരുടെ ബുദ്ധിയിലും വരുന്നില്ല. ഇപ്പോൾ
നിങ്ങൾക്ക് മനസ്സിലായി കല്പം മുമ്പും ബാബ ഈ അക്ഷരം പറഞ്ഞിട്ടുണ്ടായിരുന്നു
ദേഹത്തിന്റെ എല്ലാ ധർമ്മത്തേയും വിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ.
ഇതെല്ലാം ദേഹത്തിന്റെ ധർമ്മമാണല്ലോ. എല്ലാവരുടെയും അച്ഛൻ ഒന്ന് തന്നെയാണ്. എല്ലാ
ആത്മാക്കളും ആ ഒരു ബാബയെയാണ് വിളിക്കുന്നത്. പോപ്പും ഗോഡിനെ ഓർമ്മിക്കുന്നു.
പറയുന്നു അല്ലയോ ഗോഡ് ഫാദർ കരുണ ചെയ്യൂ. ഈ മനുഷ്യരുടെ ക്രോധീ ബുദ്ധിയെ
ശരിയാക്കുകയാണെങ്കിൽ പരസ്പരം വഴക്കിടുകയില്ല. ഓർമ്മിക്കേണ്ടതും ബാബയെ
തന്നെയാണല്ലോ. വേറെയാരെയും ഓർമ്മിക്കേണ്ടതില്ല. ശിവബാബയെ തന്നെയാണ്
വിളിക്കുന്നത് വന്ന് പതിതരെ പാവനമാക്കി മാറ്റൂ എന്ന്. പാവനമായി മാറുകയാണെങ്കിൽ
ഈ മോശമായ രാവണന്റെ ലോകത്തിൽ ജീവിക്കാൻ സാധിക്കുകയില്ല പിന്നീട് തീർച്ചയായും
പുതിയ ലോകം വേണം. കലിയുഗത്തിൽ നിന്ന് മാറി സത്യയുഗം ഉണ്ടാവുക തന്നെ വേണമല്ലോ.
പക്ഷെ ഇത്രയും മനസ്സിലാക്കുന്നില്ല. ഒരു ഡോക്ടർ വന്നിരുന്നു - പറഞ്ഞിരുന്നു
കലിയുഗമാണെങ്കിൽ കലിയുഗം തന്നെയാണ്. ഹേയ്, സദാ കലിയുഗം തന്നെ എങ്ങനെ നടക്കും.
കലിയുഗം എന്താ നല്ലതാണോ! മനസ്സിലാക്കുന്നില്ല കേവലം ഭാവനയാണ് മറ്റുള്ളവരെയും
കൂട്ടി കൊണ്ട് വരുന്നു. അവർക്ക് അമ്പ് തറക്കുന്നില്ല വേറെ വരുന്നവർക്ക് അമ്പ്
തറയ്ക്കുകയാണെങ്കിൽ എന്തെങ്കിലുമൊക്കെ കച്ചവടം ലഭിക്കും. നമ്മൾ സ്വർഗ്ഗത്തിൽ വരും.
കുറച്ചെങ്കിലും ബാബയിൽ നിന്ന് വന്ന് കേട്ടുവെങ്കിൽ തീർച്ചയായും
സ്വർഗ്ഗത്തിലേയ്ക്ക് പോകും. എന്നിട്ടും ഹെവൻലി ഗോഡ് ഫാദറിന്റെയടുത്ത്
വന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുന്നു - ഞാൻ എല്ലാവരുടെയും അച്ഛനാണല്ലോ.
ചിലർ അംഗീകരിക്കുന്നില്ല ശിവബാബ എങ്ങനെ വരും. ആത്മാവിന് വരാൻ സാധിക്കുന്നുവെങ്കിൽ
ഞാൻ എന്തുകൊണ്ട് വരുകയില്ല. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നിലേയ്ക്ക്
പോകാൻ സാധിക്കുന്നുവെങ്കിൽ എനിക്ക് വരാൻ സാധിക്കുകയില്ലേ. ഇല്ലായെങ്കിൽ
ഞാനെങ്ങനെ വരും. വിളിക്കുന്നുമുണ്ട് അല്ലയോ പതിത പാവനനായ ബാബാ വന്ന് പതിതത്തിൽ
നിന്ന് പാവനമാക്കി മാറ്റൂ. ബാബ പറയുന്നു ഞാൻ വരുന്നത് തന്നെ ഭാരതത്തിലാണ്.
കല്പ-കല്പത്തിന്റെ സംഗമത്തിൽ ഒരു തവണയാണ് വരുന്നത്. നിങ്ങൾ എപ്പോഴാണോ 84 ജന്മം
പൂർത്തീകരിക്കുന്നത് അപ്പോൾ ഞാൻ വരുന്നു. നിങ്ങൾ കുട്ടികൾക്ക് നിശ്ചയമുണ്ട് ബാബ
വന്നിരിക്കുകയാണ് വീണ്ടും സമ്പത്ത് നൽകുന്നതിന്. ബാബ പറയുന്നു എന്റെ
ഉത്തരവാദിത്വം തന്നെ ഇതാണ് - പഴയ ലോകത്തെ മാറ്റി പുതിയ ലോകം സ്ഥാപിക്കുക അതിനാൽ
പാടപ്പെടുന്നു പുതിയ ലോകത്തിന്റെ സ്ഥാപന, പഴയ ലോകത്തിന്റെ വിനാശം പിന്നീട്
നിങ്ങൾ പാലന ചെയ്യും. വെളിച്ചം ലഭിച്ചല്ലോ. കാളിയുടെ ക്ഷേത്രം കണ്ടാൽ മനസ്സിലാകും
ഇത് അസത്യമായ ചിത്രമാണ്. കാളി ജഗദംബ തന്നെയാണ്. പക്ഷെ അതുപോലെ ഭയാനക രൂപമല്ല.
ബംഗാളിൽ കാളിയുടെ മുന്നിൽ ബലിയിടുന്നു, പക്ഷെ ഒന്നും അറിയുകയില്ല. ജഗദംബയുടെ
ക്ഷേത്രത്തിൽ ലക്ഷങ്ങൾ വരുന്നു. സദാ മേള തന്നെയാണ്. ചെറിയൊരു മൂർത്തിയെയാണല്ലോ
വെച്ചിരിക്കുന്നത്. പേര് വെച്ചിരിക്കുന്നു ജഗദംബ. ഇപ്പോൾ ജഗദംബയാണെങ്കിൽ
ഒന്നായിരിക്കണം. സിന്ധിൽ കാളിയുടെ ക്ഷേത്രം എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു തവണ കോട്ടയിൽ ബോംബ് പൊട്ടിയപ്പോൾ ഒരു സന്യാസി പറഞ്ഞു കാളീ മാതാവ്
ദേഷ്യപ്പെട്ടിരിക്കുകയാണ്, അത്രമാത്രം അദ്ദേഹം പോയി അവിടെ കാളിയുടെ ക്ഷേത്രം
നിർമ്മിച്ചു. ഇപ്പോൾ കാളിയാരാണ്! ഒന്നും അറിയുന്നില്ല. നിങ്ങൾക്കിപ്പോൾ ജ്ഞാനം
ലഭിച്ചിരിക്കുന്നു, ഇങ്ങനെ ഒരു വസ്തുവുമില്ല ഏതാണോ നിങ്ങൾക്കറിയാത്തത്.
മനസ്സിലാക്കുകയാണ് ബാബയിൽ നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ് അതിനാൽ
പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണമല്ലോ.
ഒന്നാം നമ്പർ ദു:ഖം അപ്പോഴാണ് ആരംഭിക്കുന്നത് എപ്പോഴാണോ കുമാരി കുമാരന്മാർ
വിവാഹം കഴിക്കുന്നത്. നിങ്ങളിൽ വിവാഹത്തിന്റെ ചിന്ത ഒരിക്കലും വരരുത്. ഇപ്പോൾ
ബാബ പറയുന്നു ഈ രാവണ രാജ്യം അവസാനിക്കുന്നതാണ്. ഇത് വികാരീ ഗൃഹസ്ഥ വ്യവഹാരമാണ്.
ദേവീ ദേവതകൾക്ക് വേണ്ടി പാടികൊണ്ടിരിക്കുന്നു. ഇതാർക്കും അറിയുകയില്ല ഈ ദേവതകളെ
നിർവികാരിയാക്കി മാറ്റുന്നതാരാണ്! സത്യയുഗം സമ്പൂർണ്ണ നിർവികാരീ ലോകമാണ്.
ശാസ്ത്രങ്ങളിൽ പിന്നെ കാണിച്ചിരിക്കുന്നു അവിടെയും വികാരമാണ്. പക്ഷെ അതാണെങ്കിൽ
നിർവികാരീ ലോകമാണ്. വികാരീ ലോകവും നിർവികാരീ ലോകവും തമ്മിൽ വളരെ വ്യത്യാസമുണ്ട്.
ഈ കാര്യങ്ങൾ ആരുടെ ബുദ്ധിയിലുമില്ല. നിങ്ങൾക്കറിയാം ഈ ലക്ഷ്മീ നാരായണന്റെ രാജ്യം
എപ്പോഴായിരുന്നുവോ വളരെ കുറച്ച് മനുഷ്യരെയുണ്ടായിരുന്നുള്ളൂ. ഒരേയൊരു ധർമ്മം
മാത്രമാണ് പിന്നീട് വൃദ്ധിയുണ്ടാകുന്നു. ചക്രവും പൂർണ്ണമായി കറങ്ങേണ്ടതുണ്ട്,
അപ്പോൾ പറയും മുഴുവൻ ഭൂമിയിലും കറങ്ങി. സമുദ്രത്തിലൊന്നും കറങ്ങാൻ സാധിക്കില്ല.
സത്യയുഗത്തിൽ കുറച്ചേയുള്ളൂ അതിനാൽ കുറച്ച് ഭൂമിയെടുക്കുന്നു. ഇപ്പോൾ മനുഷ്യ
സൃഷ്ടിയുടെ പരിധി പൂർത്തിയാവണം. മുകളിൽ കുറച്ച് ആത്മാക്കളാരാണോ - അവരും
വന്നുകൊണ്ടിരിക്കുന്നു. മനുഷ്യർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ അവിടെ
നിന്നും ആത്മാക്കൾ വരുന്നത് പൂർത്തിയാകുന്നുവോ, നിങ്ങൾ കർമ്മാതീത അവസ്ഥ
പ്രാപിക്കും പിന്നീട് ആത്മാക്കൾക്ക് ശരീരം ഉപേക്ഷിച്ച് പോകണം. അവരുടെ വരവ്
നിങ്ങളുടെ മടക്ക യാത്രയുടെ സമയമാകും. കുറച്ച്-കുറച്ച് വന്നു കൊണ്ടിരിക്കുന്നു.
മനസ്സിലാക്കേണ്ട കാര്യമാണല്ലോ. നമ്മൾ ആദ്യമാദ്യം പോയി അവിടെയിരിക്കും.
നമുക്കല്ലാതെ ആർക്കും ഇരിക്കാൻ സാധിക്കില്ല. ഇത് വിസ്താരത്തിന്റെ കാര്യങ്ങളാണ്.
കുട്ടികളോട് ബാബ വീണ്ടും പറയുകയാണ് - ശരി തന്റെ സ്നേഹിയായ ബാബയെ ഓർമ്മിക്കൂ.
നിങ്ങൾക്ക് ബാബയെ ഓർമ്മിക്കുന്നതിൽ ഫലമുണ്ടാകുന്നു. ഈ ചരിത്രവും ഭൂമിശാസ്ത്രവും
അനേകം മനുഷ്യർ പഠിക്കുന്നു. വളരെ ദൂരെ-ദൂരെയ്ക്ക് പോകുന്നു. ചന്ദ്രനിലും
പോകുന്നു. ഇത് സയൻസിന്റെ ഷോയാണ്. അതിയിൽ പോകുന്നു. ചന്ദ്രനിൽ ഒന്നും തന്നെയില്ല.
നിങ്ങളാണെങ്കിൽ സൂര്യ ചന്ദ്രനിൽ നിന്ന് ഉപരിയായി പോകുന്നു. ഈ ജ്ഞാനം ഇപ്പോഴാണ്
നിങ്ങളുടെ ബുദ്ധിയിലുള്ളത്. മനസ്സിലാക്കുന്നു ഡ്രാമാ പ്ലാൻ അനുസരിച്ച് ബാബ
ഇതെല്ലാം പറഞ്ഞു തരുകയാണ്. ബാബ തന്നെയാണ് പറയുന്നത് ഞാൻ നിങ്ങളെ പതിതത്തിൽ
നിന്ന് പാവനമാക്കി മാറ്റുന്നു. ഇത് എന്റെ പാർട്ടാണ്. ഭക്തിമാർഗ്ഗത്തിലും ഇത്
എന്റെ പാർട്ടാണ്. എങ്കിലും ഡ്രാമയാണല്ലോ. എങ്ങനെയാണോ നിങ്ങൾ പാർട്ട്ധാരീ, ഞാനും
പാർട്ട്ധാരിയാണ്. എന്റെ ജോലിയാണ് നിങ്ങളെ പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുക.
എന്താണോ ചെയ്യുന്നത് അതിന്റെ മഹിമയുണ്ടാകുമല്ലോ. ഈ ലക്ഷ്മീ നാരായണന്റെ മഹിമ
എത്രയാണ്. പക്ഷെ അവരെ ഇങ്ങനെ യോഗ്യരാക്കി മാറ്റിയതാരാണ്. ഇവർ സുഖധാമത്തിന്റെ
അധികാരിയായിരുന്നു. ഇപ്പോഴാണെങ്കിൽ അനേക പ്രകാരത്തിലുള്ള ദു:ഖം എത്രയാണ്. ഇന്ന്
ആരെങ്കിലും മരിച്ചു, വഴക്കുണ്ടായി, ചിലരുടെയടുത്ത് ലക്ഷം കോടി രൂപയുണ്ട്, പക്ഷെ
അഥവാ ആർക്കെങ്കിലും അസുഖം മുതലായവ വരുകയാണെങ്കിൽ എന്തു ചെയ്യും! ബിർളയുടെയടുത്ത്
എത്ര പൈസയാണ്! ഒരു ജന്മത്തിൽ പൈസ കാണാം, പക്ഷെ ഇങ്ങനെയൊന്നുമില്ല ആർക്കും ഒരു
ദു:ഖവുമില്ല. ഏതെങ്കിലും തരത്തിലുള്ള ദു:ഖം എല്ലാവർക്കും ഉണ്ടാകുന്നുണ്ട്.
ഇപ്പോഴാണെങ്കിൽ ഈ പൈസ മുതലായ എല്ലാം മണ്ണിൽ ലയിച്ചു പോകുന്നു. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
കർമ്മാതീത അവസ്ഥ പ്രാപ്തമാക്കി തിരിച്ച് വീട്ടിലേയ്ക്ക് പോകണം പക്ഷെ അപ്പോഴേ
പോകൂ എപ്പോഴാണോ ആത്മാക്കൾ വരുന്നത് അവസാനിക്കുന്നത്, ഈ വിസ്താരത്തെ ബുദ്ധിയിൽ
വെച്ച് ഒരു ബാബയെ സ്നേഹത്തോടെ ഓർമ്മിക്കണം.
2. ജ്ഞാനത്തിന്റെ പ്രകാശം
ലഭിച്ചിരിക്കുന്നു അതിനാൽ നിശ്ചയ ബുദ്ധിയായി മാറി ബാബയിൽ നിന്ന് പൂർണ്ണമായ
സമ്പത്ത് നേടണം. എവിടെയിരിക്കുകയാണെങ്കിലും ഓർമ്മയുടെ ബലത്താൽ ആത്മാവിനെ
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമായി മാറുന്നതിന്റെ പുരുഷാർത്ഥം ചെയ്യണം.
വരദാനം :-
സ്വമാനത്തിൽ
സ്ഥിതി ചെയ്ത് വിശ്വത്തിൽ നിന്ന് ബഹുമാനം പ്രാപ്തമാക്കുന്ന ദേഹാഭിമാന മുക്തരായി
ഭവിക്കട്ടെ.
പഠിപ്പിന്റെ പ്രധാന
ലക്ഷ്യമാണ്- ദേഹാഭിമാനത്തിൽ നിന്ന് വേറിട്ട് ദേഹീ അഭിമാനിയാകുക. ഈ ദേഹാഭിമാനത്തിൽ
നിന്ന് വേറിടുന്നതിന് അഥവാ മുക്തമാകുന്നതിനുള്ള വിധിയാണ്- സദാ സ്വമാനത്തിൽ
സ്ഥിതി ചെയ്യുക. സംഗമയുഗത്തിലെയും ഭാവിയിലെയും അനേക പ്രകാരത്തിലുള്ള
സ്വമാനങ്ങളുള്ളതിൽ ഏതെങ്കിലുമൊരു സ്വമാനത്തിൽ സ്ഥിതി ചെയ്യുന്നതിലൂടെ ദേഹാഭിമാനം
വിട്ടുപോകും. ആര് സ്വമാനത്തിൽ സ്ഥിതി ചെയ്യുന്നുവോ അവർക്ക് സ്വതവേ ബഹുമാനം
പ്രാപ്തമാകുന്നു. സദാ സ്വമാനത്തിൽ സ്ഥിതി ചെയ്യുന്നവർ തന്നെയാണ്
വിശ്വമഹാരാജനാകുന്നത്, മാത്രമല്ല വിശ്വം അവർക്ക് ബഹുമാനം കൊടുക്കുന്നു.
സ്ലോഗന് :-
സമയാനുസരണം
സ്വയത്തെ മോൾഡ് (വഴങ്ങുക) ചെയ്യുക- ഇത് തന്നെയാണ് റിയൽ ഗോൾഡാവുക.
അവ്യക്ത സൂചനകൾ-
ജ്വാലാസ്വരൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്യൂ.
ഇപ്പോൾ നിർഭയ
ജ്വാലാമുഖിയായി പ്രകൃതിയിലും ആത്മാവിലും ഉള്ള തമോഗുണങ്ങളെ ഭസ്മമാക്കൂ. തപസ്യ
അർത്ഥം ജ്വാലാസ്വരൂപ ഓർമ്മ, ഈ ഓർമ്മയിലൂടെത്തന്നെയാണ് മായ അഥവാ പ്രകൃതിയുടെ
വികരാളരൂപം ശീതളമാകുന്നത്. താങ്കളുടെ മൂന്നാമത്തെ നേത്രം, ജ്വാലാമുഖീ നേത്രം
മായയെ ശക്തിഹീനമാക്കും.