15.08.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- അതിരാവിലെഉണര്ന്ന്ചിന്തിക്കൂഞാന്ഇത്രയുംചെറിയആത്
മാവ്എത്രവലിയശരീരത്തെയാണ്പ്രവര്ത്തിപ്പിക്കുന്നത്, ആത്മാവായഎന്നില്അവിനാശിയായപാര്ട്ട്അടങ്ങിയിരിക്കുന്നു.

ചോദ്യം :-
ശിവബാബയ്ക്ക് ഏതൊരു പ്രാക്ടീസ് ഉണ്ട്, ഏതില്ല?

ഉത്തരം :-
ആത്മാവിനെ ജ്ഞാനരത്നങ്ങളാല് അലങ്കരിക്കുന്ന പ്രാക്ടീസ് ശിവബാബയ്ക്കുണ്ട്, ബാക്കി ശരീരത്തെ അലങ്കരിക്കുന്ന പ്രാക്ടീസില്ല എന്തുകൊണ്ടെന്നാല് ബാബ പറയുന്നു, എനിക്ക് സ്വന്തമായി ശരീരമില്ല. ഞാന് ഇദ്ദേഹത്തിന്റെ ശരീരം വാടകയ്ക്ക് എടുക്കുന്നുണ്ട് പക്ഷേ ഈ ശരീരത്തിന്റെ അലങ്കാരം ഈ ആത്മാവുതന്നെയാണ് സ്വയം ചെയ്യുന്നത് അല്ലാതെ ഞാനല്ല. ഞാന് സദാ അശരീരിയാണ്.

ഗീതം :-
ലോകം മാറിയാലും ഞങ്ങള് മാറില്ല.............

ഓംശാന്തി.  
കുട്ടികള് ഈ ഗീതം കേട്ടോ. ആരാണ് കേട്ടത്? ആത്മാവ് ഈ ശരീരത്തിലെ കാതുകളിലൂടെ കേട്ടു. കുട്ടികള്ക്കും മനസ്സിലായി ഈ ആത്മാവ് എത്ര ചെറുതാണ്. ആ ആത്മാവ് ഈ ശരീരത്തില് ഇല്ലെങ്കില് പിന്നെ ഈ ശരീരം കൊണ്ട് ഒരു പ്രയോജനവുമില്ല. എത്ര ചെറിയ ആത്മാവിന്റെ ആധാരത്തിലാണ് ഇത്രയും വലിയ ശരീരം പ്രവര്ത്തിക്കുന്നത്. ഈ രഥത്തില് ഇരിക്കുന്ന ആത്മാവ് എന്ത് വസ്തുവാണ് എന്നത് ലോകത്തിലെ ആര്ക്കും അറിയില്ല. അകാലമൂര്ത്തിയായ ആത്മാവിന്റെ സിംഹാസനമാണിത്. കുട്ടികള്ക്കും ഈ ജ്ഞാനം ലഭിക്കുന്നു. എത്ര മനോഹരമായ രഹസ്യയുക്തമായ കാര്യമാണ്. ആരെങ്കിലും ഇങ്ങനെയുള്ള രഹസ്യയുക്തമായ കാര്യം കേള്ക്കുമ്പോള് അവര് ചിന്തിക്കാന് തുടങ്ങും. നിങ്ങള് കുട്ടികള്ക്കും ഈ ചിന്തയുണ്ടാകുന്നു- എത്ര വലിയ ശരീരത്തിലാണ് ഇത്രയും ചെറിയ ആത്മാവുള്ളത്. ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ശരീരം വിനാശമാകും. ബാക്കി ആത്മാവുണ്ടാകും. ഇത് വളരെ ചിന്തിക്കാനുള്ള കാര്യമാണ്. അതിരാവിലെ ഉണര്ന്ന് ഇത് ചിന്തനം ചെയ്യണം. കുട്ടികള്ക്ക് ഓര്മ്മവന്നു ആത്മാവ് എത്ര ചെറുതാണ്, അതിന് അവിനാശിയായ പാര്ട്ട് ലഭിച്ചിരിക്കുന്നു. ഞാന് ആത്മാവ് എത്ര വണ്ടര്ഫുള്ളാണ്. ഇത് പുതിയ ജ്ഞാനമാണ്. ഇത് ലോകത്തിലെ ആര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് പറഞ്ഞുതരുന്നത്, അതാണ് ഓര്മ്മിക്കേണ്ടത്. നമ്മള് ഇത്രയും ചെറിയ ആത്മാക്കള് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത്. ശരീരം 5 തത്വങ്ങളാല് നിര്മ്മിച്ചതാണ്. ബ്രഹ്മാബാബയ്ക്ക് അറിയുമോ ശിവബാബയുടെ ആത്മാവ് എങ്ങനെയാണ് വരുന്നതും പോകുന്നതുമെന്ന്. സദാ ഇതില് തന്നെയിരിക്കുകയുമല്ല. അതിനാല് ഇതാണ് ചിന്തിക്കേണ്ടത്. ആര്ക്കും ഒരിയ്ക്കലും ലഭിക്കാത്ത ജ്ഞാനമാണ് ബാബ നിങ്ങള് കുട്ടികള്ക്ക് നല്കുന്നത്. നിങ്ങള്ക്ക് അറിയാം ഈ ജ്ഞാനം ബ്രഹ്മാബാബയുടെ ആത്മാവില് ഉണ്ടായിരുന്നില്ല. മറ്റു സത്സംഗങ്ങളില് ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആരും ചിന്തിക്കില്ല. ആത്മാ- പരമാത്മാ ജ്ഞാനം അല്പം പോലുമില്ല. ഞാന് ആത്മാവ് ഈ ശരീരത്തിലൂടെ ഇവര്ക്ക് മന്ത്രം ഉപദേശിക്കുകയാണ്, ആത്മാവ് ശരീരത്തിലൂടെ ശാസ്ത്രങ്ങള് പഠിക്കുന്നു എന്ന് ഏതെങ്കിലും സാധു സന്യാസിമാര് കരുതുന്നുണ്ടോ. മനുഷ്യരില് ഒരാള് പോലും ആത്മാഭിമാനിയല്ല. ആത്മജ്ഞാനം ആരിലുമില്ല, എങ്കില് പിന്നെ അച്ഛന്റെ ജ്ഞാനം എങ്ങനെയുണ്ടാകും.

നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കളെ അച്ഛനാണ് മധുര മധുരമായ മക്കളേ എന്ന് വിളിക്കുന്നത്! നിങ്ങള് എത്ര വിവേകശാലികളായി മാറുകയാണ്. ശരീരത്തിലിരിക്കുന്ന ആത്മാവിനെ പരമാത്മാവ് ഇരുന്ന് പഠിപ്പിക്കുന്നു എന്നത് ഒരു മനുഷ്യനും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കേണ്ട എത്ര വലിയ കാര്യമാണ്. എന്നിട്ടും ജോലികാര്യങ്ങള്ക്കായി പോകുമ്പോള് മറന്നുപോകുന്നു. ആദ്യം ബാബ ആത്മജ്ഞാനമാണ് നല്കുന്നത് അത് ലോകത്തിലെ ഒരു മനുഷ്യനിലുമില്ല. പാട്ടുമുണ്ടല്ലോ- ആത്മാവും പരമാത്മാവും ഒരുപാടുകാലം വേര്പെട്ടിരുന്നു........ കണക്കുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്ക് അറിയാം ആത്മാവുതന്നെയാണ് ശരീരത്തിലൂടെ സംസാരിക്കുന്നത്. ആത്മാവ് തന്നെയാണ് ശരീരത്തിലൂടെ നല്ലതോ മോശമോ ആയ കര്മ്മം ചെയ്യുന്നത്. ബാബ വന്ന് ആത്മാവിനെ പുഷ്പമാക്കി മാറ്റുന്നു. ആദ്യമാദ്യം ബാബ പറയുന്നതിതാണ് അതായത് അതിരാവിലെ എഴുന്നേറ്റ് ചിന്തിക്കൂ- ആത്മാവ് എന്താണ്? ആത്മാവാണ് ഈ ശരീരത്തിലൂടെ കേള്ക്കുന്നത്. ആത്മാവിന്റെ അച്ഛന് പരമപിതാ പരമാത്മാവാണ്, അവരെ പതിത പാവനന്, ജ്ഞാനസാഗരന് എന്ന് വിളിക്കുന്നു. പിന്നീട് ഒരു മനുഷ്യനെ സുഖ സാഗരന്, ശാന്തിയുടെ സാഗരം എന്ന് എങ്ങനെ വിളിക്കാന് കഴിയും. സദാ പവിത്രതയുടെ സാഗരമാണ് എന്ന് ലക്ഷ്മീ നാരായണനെ പറയുമോ? ഇല്ല. ഒരേയൊരു ബാബ തന്നെയാണ് സദാ പവിത്രതയുടെ സാഗരം. മനുഷ്യരാണെങ്കില് കേവലം ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളുടെ വര്ണ്ണന ചെയ്യുന്നു. പ്രാക്ടിക്കല് അനുഭവമില്ല. ഞാന് ഈ ശരീരത്തിലൂടെ അച്ഛന്റെ മഹിമ പാടുകയാണ്, എന്ന് മനസ്സിലാക്കില്ല. ബാബ നമ്മുടെ വളരെ മധുരമായ അച്ഛനാണ്. ബാബ തന്നെയാണ് സുഖം നല്കുന്നവന്. ബാബ പറയുന്നു- അല്ലയോ ആത്മാക്കളേ, ഇപ്പോള് എന്റെ മതം അനുസരിച്ച് നടക്കൂ. അവിനാശിയായ ആത്മാവിന് അവിനാശിയായ അച്ഛനില് നിന്നും ലഭിക്കുന്ന അവിനാശിയായ മതമാണിത്. അവിടെ വിനാശികളായ ശരീരധാരികള്ക്ക് വിനാശിയായ ശരീരധാരികളിള് നിന്നുള്ള മതമാണ് ലഭിക്കുന്നത്. സത്യയുഗത്തില് നിങ്ങള് ഇവിടെ നിന്നുള്ള പ്രാലബ്ധം അനുഭവിക്കുന്നു. അവിടെ ഒരിയ്ക്കലും തലതിരിഞ്ഞ മതം ലഭിക്കുകയില്ല. ഇപ്പോഴുള്ള ശ്രീമതം തന്നെ അവിനാശിയായി മാറുന്നു, അത് അരകല്പം നടന്നുവരുന്നു. ഇത് പുതിയ ജ്ഞാനമാണ്, ഇതിനെ ഗ്രഹിക്കാന് എത്ര ബുദ്ധി വേണം. പിന്നെ പ്രാവര്ത്തികമാക്കണം. ആരാണോ ആരംഭത്തില് വളരെ അധികം ഭക്തി ചെയ്തത് അവര്ക്കേ നല്ലരീതിയില് ധാരണ ചെയ്യാന് സാധിക്കൂ. ഇത് മനസ്സിലാക്കണം- അഥവാ എന്റെ ബുദ്ധിയില് ഇത് നല്ലരീതിയില് ധാരണയാവുന്നില്ലെങ്കില്, തീര്ച്ചയായും ഞാന് ആരംഭം മുതല് ഭക്തി ചെയ്തിട്ടില്ല. ബാബ പറയുന്നു ഒന്നും മനസ്സിലാകുന്നില്ലെങ്കില് അച്ഛനോട് ചോദിക്കൂ എന്തുകൊണ്ടെന്നാല് ബാബ അവിനാശിയായ സര്ജനാണ്. ബാബയെ സുപ്രീം സോള് എന്നും വിളക്കും. ആത്മാവ് പവിത്രമാകുമ്പോള് അതിന് മഹിമയുണ്ടാകുന്നു. ആത്മാവിന് മഹിമയുണ്ടെങ്കില് ശരീരത്തിനും മഹിമയുണ്ടാകുന്നു. ആത്മാവ് തമോപ്രധാനമാണെങ്കില് ശരീരത്തിനും മഹിമയില്ല. ഈ സമയത്ത് നിങ്ങള് കുട്ടികള്ക്ക് വളരെ ഗുഹ്യമായ ബുദ്ധി ലഭിക്കുന്നു. ആത്മാവിനുതന്നെയാണ് ലഭിക്കുന്നത്. ആത്മാവിന് എത്ര മധുരമായി മാറണം. എല്ലാവര്ക്കും സുഖം നല്കണം. ബാബ എത്ര മധുരമാണ്. ആത്മാക്കളേയും വളരെ അധികം മധുരമാക്കി മാറ്റുന്നു. ആത്മാവ് യാതൊരു അകര്ത്തവ്യ കാര്യവും ചെയ്യരുത്- ഇതിനുള്ള അഭ്യാസം ചെയ്യണം. എന്നില് നിന്നും ഏതൊരു അകര്ത്തവ്യവും ഉണ്ടാകുന്നില്ലല്ലോ, എന്നത് പരിശോധിക്കണം. ശിവബാബ എപ്പോഴെങ്കിലും അകര്ത്തവ്യ കാര്യം ചെയ്യുമോ? ഇല്ല. ബാബ വരുന്നതുതന്നെ ഉത്തമത്തിലും ഉത്തമമായ മംഗളകരമായ കാര്യം ചെയ്യുവാനാണ്. എല്ലാവര്ക്കും സദ്ഗതി നല്കുന്നു. അതിനാല് അച്ഛന് എന്ത് കര്മ്മമാണോ ചെയ്യുന്നത് അതുതന്നെയാണ് മക്കളും ചെയ്യേണ്ടത്. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്, ആരാണോ ആരംഭം മുതല് വളരെ അധികം ഭക്തി ചെയ്തത് അവരുടെ ബുദ്ധിയിലേ ഈ ജ്ഞാനം നില്ക്കുകയുള്ളു. ഇപ്പോഴും ദേവതകള്ക്ക് അനേകം ഭക്തരുണ്ട്. തന്റെ തല നല്കാനും തയ്യാറാണ്. കൂടുതല് ഭക്തി ചെയ്തവരുടെ പിന്നാലെ കുറവ് ഭക്തി ചെയ്തവര് തൂങ്ങിക്കിടക്കും. അവരുടെ മഹിമ പാടും. അവിടെ സ്ഥൂലത്തില് എല്ലാം കാണാന് കഴിയും. ഇവിടെ നിങ്ങള് ഗുപ്തമാണ്. നിങ്ങളുടെ ബുദ്ധിയില് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ മുഴുവന് ചക്രവുമുണ്ട്. ഇതും കുട്ടികള്ക്ക് അറിയാം- ബാബ നമ്മെ പഠിപ്പിക്കാനായി വന്നിരിക്കുകയാണ്. ഇപ്പോള് വീണ്ടും നമ്മള് വീട്ടിലേയ്ക്ക് പോകും. എവിടേയ്ക്കാണോ മുഴുവന് ആത്മാക്കളും പോകുന്നത് അതാണ് നമ്മുടെ വീട്. അവിടെ ശരീരംപോലുമില്ല പിന്നെങ്ങിനെ ശബ്ദമുണ്ടാകും. ആത്മാവില്ലാതെ ശരീരം ജഢമാണ്. മനുഷ്യര്ക്ക് ശരീരത്തോട് എത്ര മോഹമാണ്! ആത്മാവ് ശരീരത്തില് നിന്നും വേര്പിരിഞ്ഞാല് പിന്നെയുള്ളത് 5 തത്വങ്ങളാണ്, അതിനോടും എത്ര സ്നേഹമാണ്. ഭാര്യ തന്റെ പതിയുടെ ചിതയിലേയ്ക്ക് ചാടുന്നതിനും തയ്യാറാണ്. ശരീരത്തോട് എത്ര മോഹമാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമുക്ക് മുഴുവന് ലോകത്തോടും നഷ്ടോമോഹരാവണം. ഈ ശരീരം നശിക്കാനുള്ളതാണ്. അതിനാല് അതില് നിന്നും മോഹം ഇല്ലാതാവണമല്ലോ. പക്ഷേ വളരെ അധികം മോഹമുണ്ട്. ബ്രാഹ്മണരെ കഴിപ്പിക്കുന്നു. ഇന്നയാളുടെ ശ്രാദ്ധമാണ് എന്ന് ഓര്മ്മിക്കാറില്ലേ. ഇപ്പോള് അവര്ക്ക് കഴിക്കാന് പറ്റുമോ? നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഇങ്ങനെയുള്ള കാര്യങ്ങളില് നിന്നും മാറിനില്ക്കണം. ഡ്രാമയില് ഓരോരുത്തരും അവരവരുടെ പാര്ട്ടാണ് അഭിനയിക്കുന്നത്. ഈ സമയത്ത് നമുക്ക് നഷ്ടോമോഹയായി മാറണം എന്ന ജ്ഞാനം നിങ്ങളിലുണ്ട്. മോഹജീത്ത് രാജാവിന്റെ കഥയുമുണ്ടല്ലോ വേറെ മോഹജീത്ത് രാജാവൊന്നും ഇല്ല. ഇവിടെ അനേകം കഥകള് ഉണ്ടാക്കിയിരിക്കുകയാണ്. അവിടെ അകാലമൃത്യു ഉണ്ടാകില്ല. അതിനാല് ചോദിക്കേണ്ട കാര്യം പോലുമില്ല. ഈ സമയം നിങ്ങളെ മോഹജീത്താക്കി മാറ്റുകയാണ്. സ്വര്ഗ്ഗത്തില് മോഹത്തെ ജയിച്ച രാജാക്കന്മാരുണ്ടായിരുന്നു, എങ്ങനെയാണോ രാജാവ് അതുപോലെത്തന്നെയായിരുന്നു പ്രജകളും. അത് നഷ്ടോമോഹരുടെ രാജധാനിയാണ്. രാവണ രാജ്യത്തില് മോഹമുണ്ടാകും. അവിടെയാണെങ്കില് വികാരങ്ങള് ഉണ്ടാകില്ല, രാവണരാജ്യമേയില്ല. രാവണന്റെ രാജധാനി ഇല്ലാതാകും. രാമരാജ്യത്തില് എന്താണ് സംഭവിക്കുന്നത്, ഒന്നും അറിയില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ കാര്യങ്ങള് പറഞ്ഞുതരാന് സാധിക്കില്ല. ബാബ ഈ ശരീരത്തില് ഇരുന്നുകൊണ്ടും ദേഹീ അഭിമാനിയാണ്. ലോണിന് അല്ലെങ്കില് വാടകയ്ക്ക് എടുത്ത വീടിനോടും മോഹമുണ്ടാകും. വീടിനെ വളരെ നല്ലരീയില് അലങ്കരിക്കുന്നു, എന്നാല് ഇവരെ അലങ്കരിക്കേണ്ട ആവശ്യമില്ല എന്തെന്നാല് ബാബ അശരീരിയാണല്ലോ. ബാബയ്ക്ക് അലങ്കരിക്കുന്ന ഒരു ശീലവുമില്ല. ബാബയ്ക്ക് അവിനാശിയായ ജ്ഞാനരത്നങ്ങളാല് കുട്ടികളെ അലങ്കരിക്കുന്ന ശീലമേയുള്ളു. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യ രഹസ്യം പറഞ്ഞുതരുന്നു. ശരീരം അപവിത്രം തന്നെയാണ്, ഇതിന് എപ്പോള് പുതിയ ശരീരം ലഭിക്കുന്നോ അപ്പോള് പവിത്രമായിരിക്കും. ഈ സമയത്ത് ഇത് പഴയ ലോകമാണ്, ഇത് അവസാനിക്കാനുള്ളതാണ്. ഇതും ലോകത്തിലെ ആര്ക്കും അറിയില്ല. പതുക്കെ പതുക്കെ അറിയാന് തുടങ്ങും. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും- ഇത് ബാബയുടെ തന്നെ ജോലിയാണ്. ബാബ തന്നെയാണ് വന്ന് ബ്രഹ്മാവിലൂടെ പ്രജകളെ രചിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നത്. നിങ്ങള് പുതിയ ലോകത്തിലാണോ? അല്ല, പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. അതിനാല് ബ്രാഹ്മണരുടെ കുടുമയും ഉയര്ന്നതാണ്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, ബാബയുടെ സന്മുഖത്ത് വരുമ്പോള് ആദ്യം ഓര്മ്മിക്കണം ഞാന് ഈശ്വരനായ അച്ഛന്റെ സന്മുഖത്തേയ്ക്കാണ് പോകുന്നത്. ശിവബാബ നിരാകാരനാണ്. എങ്ങനെ നമുക്ക് അവരുടെ സന്മുഖത്ത് എത്താന് കഴിയും. അതിനാല് ആ ബാബയെ ഓര്മ്മിച്ച് പിന്നീട് ബാബയുടെ സന്മുഖത്തേയ്ക്ക് വരണം. നിങ്ങള്ക്ക് അറിയാം ബാബ ഇദ്ദേഹത്തില് ഇരിക്കുന്നുണ്ട്. ഈ ശരീരം പതിതമാണ്. ശിവബാബയുടെ ഓര്മ്മയില്ലാതെ ഏതെങ്കിലും കര്മ്മം ചെയ്താല് അത് പാപമായിത്തീരുന്നു. നമ്മള് ശിവബാബയുടെ അടുത്തേയ്ക്കാണ് പോകുന്നത്. പിന്നീട് അടുത്ത ജന്മത്തില് വേറെ സംബന്ധികളായിരിക്കും. അവിടെ ദേവതകളുടെ മടിയിലേയ്ക്ക് പോകും. ഈ ഭഗവാന്റെ മടിത്തട്ട് ഒരു തവണ മാത്രമാണ് ലഭിക്കുന്നത്. മുഖത്തിലൂടെ പറയുന്നു ബാബാ ഞാന് അങ്ങയുടേതായി മാറിയിരിക്കുന്നു. ഒരിയ്ക്കലും കാണുക പോലും ചെയ്യാത്ത ഒരുപാടുപേരുണ്ട്. പുറത്താണ് താമസിക്കുന്നത്, ശിവബാബാ ഞങ്ങള് അങ്ങയുടെ കുട്ടിയായി മാറിയിരിക്കുന്നു എന്ന് എഴുതും. ബുദ്ധിയില് ജ്ഞാനമുണ്ട്. ആത്മാവ് പറയുന്നു- ഞാന് ശിവബാബയുടേതായി മാറിയിരിക്കുന്നു. ഇതിനുമുമ്പ് നമ്മള് പതിതരുടെ മടിത്തട്ടിലായിരുന്നു. ഭാവിയില് പവിത്രമായ ദേവതയുടെ മടിത്തട്ടിലെത്തും. ഈ ജന്മം ദുര്ലഭമാണ്. നിങ്ങള് ഇവിടെ സംഗമയുഗത്തിലാണ് വജ്രസമാനമായി മാറുന്നത്. സാഗരവും നദികളും സംഗമിക്കുന്നതിനെയൊന്നുമല്ല സംഗമയുഗം എന്ന് പറയുന്നത്. രാത്രിയുടേയും പകലിന്റേയും വ്യത്യാസമുണ്ട്. ബ്രഹ്മപുത്ര സാഗരത്തില് ചെന്ന് ചേരുന്ന ഏറ്റവും വലിയ നദിയാണ്. നദികള് ചെന്ന് സാഗരത്തില് പതിക്കുന്നു. നിങ്ങളും സാഗരത്തില് നിന്നും പുറപ്പെടുന്ന ജ്ഞാനനദികളാണ്. ജ്ഞാനസാഗരന് ശിവബാബയാണ്. ഏറ്റവും വലിയ നദി ബ്രഹ്മപുത്രയാണ്. ഇവരുടെ പേര് ബ്രഹ്മാവാണ്. സാഗരവുമായി ഇത് എത്ര യോജിച്ചിരിക്കുന്നു. നിങ്ങള്ക്ക് അറിയാം നദികള് എവിടെ നിന്നാണ് പുറപ്പെടുന്നത്. സാഗരത്തില് നിന്നു തന്നെയാണ് പുറപ്പെടുന്നത്, പിന്നീട് സാഗരത്തില് തന്നെ ചെന്ന് പതിക്കുന്നു. സാഗരത്തില് നിന്നും മധുരമായ ജലത്തെ ആകര്ഷിക്കുന്നു. സാഗരത്തിന്റെ കുട്ടികള് പിന്നീട് സാഗരത്തിലേയ്ക്കുതന്നെ ചെന്ന് പതിക്കുന്നു. നിങ്ങളും ജ്ഞാനസാഗരനില് നിന്നും ഉദ്ഭവിച്ചതാണ് പിന്നീട് എല്ലാവരും എവിടെയാണോ ബാബ വസിക്കുന്നത് അവിടേയ്ക്ക് പോകും, അവിടെയാണ് നിങ്ങള് ആത്മാക്കളും വസിക്കുന്നത്. ജ്ഞാനസാഗരന് വന്ന് നിങ്ങളെ പവിത്രവും മധുരവുമാക്കി മാറ്റുന്നു. ഉപ്പുരസമുള്ള ആത്മാവിനെ മധുരമുള്ളതാക്കി മാറ്റുന്നു. 5 വികാരങ്ങളാകുന്ന ഉപ്പുരസം നിങ്ങളില് നിന്നും വേറിടുന്നു, അപ്പോള് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നു. ബാബ വളരെ അധികം പുരുഷാര്ത്ഥം ചെയ്യിക്കുന്നു. നിങ്ങള് എത്ര സതോപ്രധാനമായിരുന്നു, സ്വര്ഗ്ഗത്തിലായിരുന്നു വസിച്ചിരുന്നത്. എന്നാല് ഇപ്പോള് നിങ്ങള് തീര്ത്തും മോശമായിരിക്കുന്നു. രാവണന് നിങ്ങളെ എന്താക്കി മാറ്റി. അമൂല്യമായ വജ്ര സമാനമായ ജന്മം എന്ന് ഭാരതത്തില് തന്നെയാണ് മഹിമ പാടുന്നത്.

ബാബ ചോദിക്കുന്നു നിങ്ങള് കക്കയ്ക്കുപിന്നാലെ എന്തിനാണ് പോകുന്നത്. കക്കകള് അധികം ആവശ്യമില്ലല്ലോ. പാവങ്ങള് പെട്ടെന്ന് മനസ്സിലാക്കും. ഇവിടം ഞങ്ങള്ക്ക് സ്വര്ഗ്ഗം തന്നെയാണ് എന്ന് പറയും ധനികര്. നിങ്ങള് കുട്ടികള്ക്ക് അറിയാം- ഏതെല്ലാം മനുഷ്യരുണ്ടോ അവരുടെയെല്ലാം ജന്മം ഇപ്പോള് കക്കയ്ക്കു സമാനമാണ്. നമ്മളും അങ്ങനെയായിരുന്നു. ഇപ്പോള് ബാബ നമ്മെ എന്താക്കി മാറ്റുന്നു. പ്രധാനലക്ഷ്യം ഉണ്ടല്ലോ. നമ്മള് നരനില് നിന്നും നാരായണനായി മാറുന്നു. ഭാരതം ഇപ്പോള് കക്കയ്ക്ക് സമാനം വിലയില്ലാത്തതാണ്. ഭാരതവാസികള്ക്ക് ഇത് അറിയുകയേയില്ല. ഇവിടെ നിങ്ങള് അബലകള് എത്ര സാധാരണമാണ്. ഏതെങ്കിലും വലിയ ആളുകള് ഉണ്ടെങ്കില് അവര്ക്ക് ഇവിടെ ഇരിക്കാന് ഇഷ്ടമല്ല. എവിടെയാണോ വലിയ വലിയ സന്യാസിമാരും ഗുരുക്കന്മാരുമുള്ളത് അവിടേയ്ക്കേ വലിയ വലിയ ആളുകള് പോവുകയുള്ളു. ബാബയും പറയുന്നു ഞാന് ഏഴകളുടെ തോഴനാണ്. ഭഗവാന് പാവങ്ങളുടെ രക്ഷ ചെയ്യും എന്ന് പറയാറുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അറിയാം- നമ്മള് എത്ര ധനികരായിരുന്നു. ഇപ്പോള് വീണ്ടും ആവുകയാണ്. നിങ്ങള് കോടാനുകോടികള്ക്ക് അധിപതിയാവുകയാണ് എന്ന് ബാബ എഴുതാറുമുണ്ട്. അവിടെ ആപത്തുകളൊന്നും ഉണ്ടാവില്ല. ഇവിടെ നോക്കൂ പൈസയ്ക്കുവേണ്ടി എത്ര തെറ്റുകള് ചെയ്യുന്നു. കൈക്കൂലി എത്രയാണ് വാങ്ങുന്നത്. പൈസ മനുഷ്യര്ക്ക് വേണമല്ലോ. നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ നമ്മുടെ ഖജനാവ് നിറച്ചുതരുകയാണ്. അരകല്പത്തിലേയ്ക്കായി എത്ര ധനം വേണോ അത്രയും എടുക്കൂ, പക്ഷേ പുരുഷാര്ത്ഥം പൂര്ണ്ണമായും ചെയ്യണം. തെറ്റ് ചെയ്യരുത്. ഫോളോ ഫാദര് എന്ന് പറയാറുണ്ട്. അച്ഛനെ ഫോളോ ചെയ്താല് ഇതായി മാറും. നരനില് നിന്നും നാരായണന്, നാരിയില് നിന്നും ലക്ഷ്മീ, വളരെ വലിയ പരീക്ഷയാണ്. ഇതില് അല്പം പോലും തെറ്റ് ചെയ്യരുത്. ബാബ ശ്രീമതം നല്കിയാല് അത് അനുസരിച്ച് നടക്കണം. നിയമം, വിധി ഇവ തെറ്റിക്കരുത്. ശ്രീമതത്തിലൂടെയേ നിങ്ങള് ശ്രേഷ്ഠമായി മാറൂ. ലക്ഷ്യം വളരെ വലുതാണ്. തന്റെ ദിവസേനയുള്ള കണക്ക് വെയ്ക്കൂ. സമ്പാദിച്ചോ അതോ നഷ്ടമുണ്ടാക്കിയോ? ബാബയെ എത്ര ഓര്മ്മിച്ചു? എത്ര പേര്ക്ക് വഴി പറഞ്ഞുകൊടുത്തൂ? അന്ധരുടെ ഊന്നുവടി നിങ്ങളാണല്ലോ. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ എത്ര മധുരമാണോ അതുപോലെ മധുരമായി മാറി എല്ലാവര്ക്കും സുഖം നല്കണം. യാതൊരു അകര്ത്തവ്യ കാര്യവും ചെയ്യരുത്. ഉത്തമത്തിലും ഉത്തമമായ മംഗളകാരിയായ കര്മ്മങ്ങള് മാത്രമേ ചെയ്യാവൂ.

2) കക്കകള്ക്കുപിന്നാലെ അലയരുത്. പുരുഷാര്ത്ഥം ചെയ്ത് തന്റെ ജീവിതത്തെ വജ്രസമാനമാക്കി മാറ്റണം. ഉപേക്ഷ കാണിക്കരുത്.

വരദാനം :-
നിശ്ചയം ആകുന്ന കാലുകള് ഇളകാതെ വെക്കുന്ന സദാ നിശ്ചയബുദ്ധി നിശ്ചിന്ത ആത്മാവായി ഭവിക്കട്ടെ.

ഏറ്റവും വലിയ രോഗമാണ് ചിന്ത ഇതിനുവേണ്ടി ഡോക്ടര്മാരുടെ പക്കല് മരുന്നു ഇല്ല. പ്രാപ്തികള്ക്കായി ഉത്കണ്ഠാകുലരായ ആളുകള് എത്രത്തോളം ഓടുന്നുവോ അത്രത്തോളം പ്രാപ്തികള് മുന്നോട്ട് ഓടുന്നു, അതിനാല് നിശ്ചയത്തിന്റെ കാലുകള് സദാ ഇളകാത്തതായിരിക്കണം. സദാ ഒരു ബലം ഒരു വിശ്വാസം എന്ന് കാലുകള് ഇളകാതെ ഇരിക്കുകയാണെങ്കില് വിജയം നിശ്ചിതമായിരിക്കും മായ ഇളക്കുവാന് വേണ്ടി വിവിധ രൂപത്തില് വരും പക്ഷേ മായക്ക് ഇളക്കുവാന് സാധിക്കുകയില്ല എന്തുകൊണ്ടെന്നാല് താങ്കളുടെ നിശ്ചയരൂപി ആകുന്ന കാലുകള് ഇളകാതിരുന്നാല് നിശ്ചിന്തമായി ഇരിക്കുന്ന വരദാനം ലഭിക്കും.

സ്ലോഗന് :-
ഓരോരുത്തരുടെയും വിശേഷതകള് നോക്കിക്കൊണ്ടിരിക്കും എങ്കില് താങ്കള് വിശേഷ ആത്മാവായി മാറും

അവ്യക്ത സൂചന: സഹജയോഗിയായി മാറുന്നതിനു വേണ്ടി പരമാത്മ സ്നേഹത്തിന്റെ അനുഭവിയായി മാറു.

താങ്കള് ഗോപ ഗോപികകളുടെ ചരിത്രം പാടി കഴിഞ്ഞിരിക്കുന്നു സര്വ്വ സംബന്ധങ്ങളുടെയും സുഖം എടുക്കുകയും അതോടൊപ്പം അലിഞ്ഞുചേരുകയും അഥവാ സര്വ്വ സംബന്ധങ്ങളിലും സ്നേഹത്തില് അലിഞ്ഞു ചേര്ന്നിരിക്കുക, ആരെങ്കിലും സ്നേഹത്തോടെ കണ്ടുമുട്ടുമ്പോള്, ആ സമയത്തെ സ്നേഹ കൂടിക്കാഴ്ചയുടെ വാക്കുകള് പറയുന്നത് അവര് പരസ്പരം ലയിച്ചു അല്ലെങ്കില് രണ്ടും ലയിച്ചു ഒന്നായി എന്നാണ്. അപ്പോള് ബാബയുടെ സ്നേഹത്തില് അലിഞ്ഞുചേര്ന്നു അര്ത്ഥം ബാബയുടെ സ്വരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്.