15.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഭാവിയിലെ പുതിയ ലോകത്തേക്കായി നിങ്ങൾ സ്വന്തം ഭാഗ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്, നിങ്ങളുടെ ഈ രാജയോഗം തന്നെ പുതിയ ലോകത്തേക്ക് വേണ്ടിയുള്ളതാണ്.

ചോദ്യം :-
ഭാഗ്യശാലി കുട്ടികളുടെ മുഖ്യ ലക്ഷണങ്ങൾ എന്തെല്ലാമായിരിക്കും?

ഉത്തരം :-
1. ഭാഗ്യശാലികളായ കുട്ടികൾ നിയമാനുസരണം ശ്രീമതത്തിലൂടെ നടക്കും. നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്ത് തന്നെയോ ബാബയെയോ വഞ്ചിക്കില്ല. 2. അവർക്ക് പഠനത്തോട് പരിപൂർണ്ണ താൽപര്യം ഉണ്ടായിരിക്കും. മനസ്സിലാക്കിക്കൊടുക്കുവാനും താൽപര്യം ഉണ്ടായിരിക്കും. 3. പദവിയോടെ വിജയിച്ച് സ്കോളർഷിപ്പ് നേടുന്നതിനുള്ള പുരുഷാർത്ഥം ചെയ്യും. 4. ഒരിക്കലും ആർക്കും ദുഃഖം നൽകില്ല. ഒരിക്കലും ഒരു തലതിരിഞ്ഞ കർമ്മവും ചെയ്യില്ല.

ഗീതം :-
ഭാഗ്യം ഉണർത്തിക്കൊണ്ട് വന്നിരിക്കുന്നു.......

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. പുതിയവരും കേട്ടു പഴയവരും കേട്ടു, കുമാരിമാരും കേട്ടു. ഇത് പാഠശാലയാണ്. പാഠശാലയിൽ എന്തെങ്കിലുമെന്തെങ്കിലും ഭാഗ്യമുണ്ടാക്കാനാണ് പോകുന്നത്. ലൗകീക പാഠശാലകളിൽ അനേക പ്രകാരത്തിലുള്ള ഭാഗ്യങ്ങളുണ്ട്, ചിലർ ഡോക്ടറാകുന്നതിന്റെ, ചിലർ വക്കീലാകുന്നതിന്റെ ഭാഗ്യമുണ്ടാക്കുന്നു. ഭാഗ്യത്തെയാണ് ലക്ഷ്യമെന്ന് പറയുന്നത്. ഭാഗ്യമുണ്ടാക്കുന്നതിനല്ലെങ്കിൽ പിന്നെന്തിന് പാഠശാലയിൽ പഠിക്കണം. ഇപ്പോൾ ഇവിടെ കുട്ടികൾക്കറിയാം നമ്മളും ഭാഗ്യമുണ്ടാക്കാൻ വന്നിരിക്കുകയാണ്- പുതിയ ലോകത്തിലേക്കായി തന്റെ രാജ്യഭാഗ്യമെടുക്കാൻ. ഇത് പുതിയ ലോകത്തേക്കുള്ള രാജയോഗമാണ്. അവർ പഴയ ലോകത്തേക്കുള്ള വക്കീലും, ഡോക്ടറും, എഞ്ചിനീയറുമെല്ലാമാകുന്നു. അതെല്ലാം പലതവണ ആയി തീർന്നിട്ടുണ്ട്, ഇപ്പോൾ പഴയ ലോകത്തിന്റെ സമയം തീരാറായിരിക്കുന്നു. അതെല്ലാം ഇല്ലാതാകും. ആ ഭാഗ്യം ഈ മൃത്യു ലോകത്തേക്കുള്ളതാണ്, ഈ ജന്മത്തേക്ക് വേണ്ടി. നിങ്ങളുടെ പഠനം പുതിയ ലോകത്തേക്ക് വേണ്ടിയുള്ളതാണ്. നിങ്ങൾ പുതിയ ലോകത്തേക്ക് ഭാഗ്യമുണ്ടാക്കുന്നതിനായി വന്നിരിക്കുന്നു. പുതിയ ലോകത്തിൽ നിങ്ങൾക്ക് രാജ്യഭാഗ്യം ലഭിക്കും. ആരാണ് പഠിപ്പിക്കുന്നത്? പരിധിയില്ലാത്ത അച്ഛൻ, അച്ഛനിൽ നിന്ന് തന്നെയാണ് സമ്പത്ത് നേടേണ്ടത്. ഡോക്ടർമാർക്ക് അതിന്റെ സമ്പത്ത് തന്റെ പഠിത്തത്തിലൂടെ ലഭിക്കുന്നതു പോലെ. വാർദ്ധക്യത്തിലെത്തുമ്പോൾ ഗുരുവിന്റെ അടുത്തേക്ക് പോകുന്നു. എന്താണ് ആഗ്രഹിക്കുന്നത് ? പറയുന്നു എനിക്ക് ശാന്തിധാമത്തിലേക്ക് പോകാനുള്ള ശിക്ഷണം നൽകൂ, എനിക്ക് സദ്ഗതി നൽകൂ. ഇവിടെ നിന്ന് ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. അച്ഛനിൽ നിന്നും സമ്പത്ത് കിട്ടുന്നു - ഈ ജന്മത്തേക്കായി. ബാക്കി ഗുരുവിൽ നിന്ന് യാതൊന്നും ലഭിക്കുന്നില്ല. ടീച്ചറിൽ നിന്ന് എന്തെങ്കിലുമൊക്കെ നേടുന്നു എന്തുകൊണ്ടെന്നാൽ ഉപജീവനം ആവശ്യമല്ലേ. അച്ഛന്റെ സമ്പത്തുണ്ടായിട്ടും പഠിക്കുന്നു, എനിക്കും സ്വന്തമായി സമ്പാദ്യം ഉണ്ടാക്കാമല്ലോ. ഗുരുവിൽ നിന്ന് സമ്പാദ്യം ഒന്നു തന്നെയില്ല. ചിലർ ഗീതയെല്ലാം നല്ല രീതിയിൽ പഠിച്ച് ഗീതയിൽ പ്രഭാഷണമെല്ലാം ചെയ്യുന്നു, ഇതെല്ലാം അൽപകാല സുഖത്തിനുള്ളതാണ്. ഇപ്പോൾ ഈ മൃത്യുലോകത്തിന്റെ അവസാനമാണ്. നിങ്ങൾക്കറിയാം നമ്മൾ പുതിയ ലോകത്തേക്കുള്ള ഭാഗ്യമുണ്ടാക്കുന്നതിനാണ് വന്നിരിക്കുന്നത്. ഈ പഴയ ലോകം ഇല്ലാതാകണം. തന്റെ സമ്പത്തോ അച്ഛന്റെ സമ്പത്തോ എല്ലാം ഭസ്മായി പോകും. കൈ പിന്നെയും കാലിയാകും. ഇപ്പോൾ സമ്പാദിക്കേണ്ടത് പുതിയ ലോകത്തിലേക്ക് വേണ്ടിയാണ്. പഴയ ലോകത്തിലെ മനുഷ്യർക്ക് അത് ചെയ്യാൻ സാധിക്കില്ല. പുതിയ ലോകത്തിലേക്കുള്ള സമ്പാദ്യം ചെയ്യിപ്പിക്കുന്നത് ശിവബാബ മാത്രമാണ്. ഇവിടെ നിങ്ങൾ പുതിയ ലോകത്തേക്കുള്ള ഭാഗ്യം ഉണ്ടാക്കുവാൻ വന്നിരിക്കുന്നു. ഈ ബാബ മാത്രം നിങ്ങളുടെ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. ഈ അച്ഛൻ വരുന്നത് തന്നെ സംഗമത്തിലാണ്, ഭാവിയിലേക്കുള്ള സമ്പാദ്യമുണ്ടാക്കാൻ പഠിപ്പിക്കുന്നതിന്. ഇനി ഈ പഴയ ലോകത്തിൽ കുറച്ച് ദിവസങ്ങളാണുള്ളത്. ഇത് ലോകത്തെ മനുഷ്യർക്കറിയില്ല. നിങ്ങൾ കുട്ടികൾക്കറിയാം പുതിയ ലോകത്തിനു വേണ്ടി നമ്മുടെ അച്ഛനും, ടീച്ചറും, സദ്ഗുരുവും ഇതാണ്. ബാബ വരുന്നത് തന്നെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ട് പോകുന്നതിനാണ്. ചിലർ ഭാഗ്യമുണ്ടാക്കുന്നില്ല, അർത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഒരേ വീട്ടിൽ തന്നെ ഭാര്യ പഠിക്കുന്നു, ഭർത്താവ് പഠിക്കുന്നില്ല, കുട്ടികൾ പഠിക്കും, മാതാ-പിതാക്കൾ പഠിക്കില്ല. ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നു. ആരംഭത്തിൽ കുടുംബ കുടുംബങ്ങളായി വന്നിരുന്നു. എന്നാൽ മായയുടെ കൊടുങ്കാറ്റ് അടിക്കുന്നതിലൂടെ ആശ്ചര്യത്തോടെ കേട്ട്, കേൾപ്പിച്ച് ബാബയെ ഉപേക്ഷിച്ച് പോയി. പാടിയിട്ടുമുണ്ട് ആശ്ചര്യത്തോടെ കേട്ടു, കേൾപ്പിച്ചു, ബാബയുടേതായി, പഠിപ്പു പഠിപ്പിച്ചു എന്നിട്ടും. . . ഹോ ഡ്രാമയുടെ നിയോഗം. ഡ്രാമയുടെ തന്നെയാണല്ലോ കാര്യം. ബാബ സ്വയം പറയുന്നു അഹോ ഡ്രാമ, അഹോ മായ. ആർക്കാണു വിട ചൊല്ലിയിരിക്കുന്നത്! ഭാര്യാ-ഭർത്താക്കൻമാർ പരസ്പരം ഡൈവോഴ്സ് ചെയ്യാറുണ്ട്. കുട്ടികൾ അച്ഛന് വിട പറയുന്നു. ഇവിടെ അതല്ല. ഇവിടെ ഡൈവോഴ്സ് നൽകാൻ സാധിക്കില്ല. ബാബ വന്നിരിക്കുകയാണ് കുട്ടികളെക്കൊണ്ട് സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കുന്നതിന്. ബാബ ഒരിക്കലും ആരെയും കുഴിയിൽ ചാടിക്കില്ല. ബാബയാണെങ്കിൽ പതിത-പാവനനും, ദയാഹൃദയനുമാണ്. ബാബ വന്ന് ദുഃഖത്തിൽ നിന്ന് മുക്തമാക്കുന്നു, കൂടാതെ വഴികാട്ടിയായി കൂടെ കൊണ്ടുപോകുന്നയാളുമാണ്. ഞാൻ നിങ്ങളെ കൂടെ കൊണ്ടുപോകുമെന്ന് ഒരു ലൗകീക ഗുരുവും പറയില്ല. ശാസ്ത്രങ്ങളിലുണ്ട് ഭഗവാനുവാച - ഞാൻ നിങ്ങളെല്ലാവരെയും കൊണ്ടുപോകും. കൊതുകിൻ കൂട്ടത്തെ പോലെ എല്ലാവർക്കും പോകണം. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ നല്ലരീതിയിൽ അറിയാം ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകണം. ഈ ശരീരം ഉപേക്ഷിക്കണം. നിങ്ങൾ മരിച്ചാൽ ലോകവും മരിച്ചു. സ്വയത്തെ കേവലം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ഈ പഴയ വസ്ത്രമാണെങ്കിൽ വളരെ മോശമാണ്. ഈ ലോകവും പഴയതാണ്. പഴയ വീട്ടിലിരുന്ന് പുതിയ വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അച്ഛനും മനസ്സിലാക്കും ഇത് എനിക്കു വേണ്ടിയാണ്, മക്കളും മനസ്സിലാക്കും ഞങ്ങൾക്കു വേണ്ടിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബുദ്ധി പുതിയ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കും. അവിടെ ഇതുണ്ടാക്കൂ, ഇങ്ങനെ ചെയ്യൂ. ബുദ്ധി അതിൽ തന്നെ മുഴുകിയിരിക്കും. പിന്നീട് പഴയത് പൊളിച്ച് കളയുന്നു. എല്ലാ മമത്വവും പഴയതിൽ നിന്ന് മാറ്റി പുതിയതിലേക്ക് ചേർക്കുന്നു. ഇത് പരിധിയില്ലാത്ത ലോകത്തിന്റെ കാര്യമാണ്. പഴയ ലോകത്തിൽ നിന്ന് മമത്വം അകറ്റണം പിന്നെ പുതിയ ലോകത്തോട് വെയ്ക്കണം. അറിയാം ഈ പഴയ ലോകം ഇല്ലാതാകണം പുതിയ ലോകം സ്വർഗ്ഗമാണ്. അവിടെ നാം രാജ പദവി നേടുന്നു. എത്രത്തോളം യോഗത്തിലിരിക്കുന്നോ, ധാരണ ചെയ്യുന്നോ, മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നോ, അത്രയും സന്തോഷത്തിന്റെ രസം ഉയരും. വളരെ വലിയ പരീക്ഷയാണ്. നമ്മൾ 21 ജന്മത്തേക്ക് വേണ്ടി സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. സമ്പന്നനാകുന്നത് നല്ലതല്ലേ. ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ നല്ലതല്ലേ. സൃഷ്ടി ചക്രത്തെ എത്രത്തോളം ഓർമ്മിക്കുന്നോ, എത്രപേരെ തനിക്ക് സമാനമാക്കുന്നോ അത്രയും നേട്ടമാണ്. രാജാവാകണമെങ്കിൽ പ്രജകളെയും ഉണ്ടാക്കണം. പ്രദർശിനിയിൽ ഇത്രയും പേർ വരാറുണ്ട്, അവരെല്ലാം പ്രജകളാകും എന്തുകൊണ്ടെന്നാൽ ഈ അവിനാശി ജ്ഞാനത്തിന് വിനാശമുണ്ടാകുകയില്ല. ബുദ്ധിയിൽ വരും - പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയാകണം. രാമരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു, രാവണ രാജ്യത്തിന്റെ വിനാശവും സംഭവിക്കും. സത്യയുഗത്തിൽ ദേവതകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്.

ബാബ മനസ്സിലാക്കി തന്നിരുന്നു - ലക്ഷ്മീ നാരായണന്റെ ചിത്രമുണ്ടാക്കുമ്പോൾ അതിൽ എഴുതണം പൂർവ്വജന്മത്തിൽ ഇവർ തമോപ്രധാന ലോകത്തിലായിരുന്നു പിന്നീട് ഈ പുരുഷാർത്ഥത്തിലൂടെ സതോപ്രധാന വിശ്വത്തിന്റെ അധികാരികളാകും. രാജാവും-പ്രജകളും എല്ലാവരും അധികാരികളായിരിക്കില്ലേ. പ്രജയും പറയും എന്റെ ഭാരതം ഏറ്റവും ഉയർന്നതാണ്. ശരിക്കും ഭാരതം തന്നെയായിരുന്നു ഏറ്റവും ഉയർന്നത്. ഇപ്പോൾ അല്ല, ആയിരുന്നു തീർച്ചയായും. ഇപ്പോഴാണെങ്കിൽ തീർത്തും ദരിദ്രമായിരിക്കുന്നു. പ്രാചീന ഭാരതം ഏറ്റവും ഉയർന്നതായിരുന്നു. നമ്മൾ ഭാരതവാസികൾ ഏറ്റവും ഉയർന്ന ദേവതാകുലത്തിലേതായിരുന്നു. മറ്റാരേയും ദേവീ-ദേവതയെന്ന് പറയില്ല. ഇപ്പോൾ നിങ്ങൾ കുമാരിമാർ പഠിച്ചുകൊണ്ടിരിക്കുന്നു പിന്നീട് മറ്റുള്ളവർക്കും മനസ്സിലാക്കിക്കൊടുക്കേണ്ടേ. ബാബ നിർദ്ദേശം നൽകിയിട്ടില്ലേ. പ്രദർശിനി മുതലായവയിൽ എങ്ങനെയാണ് ക്ഷണം നൽകേണ്ടത്, ബാബ അതെഴുതി വരാൻ പറയാറുണ്ട്. നിങ്ങളുടെ അടുത്ത് ചിത്രവുമുണ്ട്, നിങ്ങൾക്ക് തെളിയിച്ച് പറഞ്ഞ് കൊടുക്കാൻ സാധിക്കും അവർ എങ്ങനെയാണ് ഈ പദവി നേടിയതെന്ന്. ഇപ്പോൾ വീണ്ടും ശിവബാബയിൽ നിന്ന് ഈ പദവി നേടിക്കൊണ്ടിരിക്കുകയാണ്. ബാബയുടെ ചിത്രവുമുണ്ട്. ശിവനാണ് പരംപിതാ പരമാത്മാവ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും ചിത്രമുണ്ട്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന നടത്തിക്കാണ്ടിരിക്കുന്നു. വിഷ്ണുപുരി മുന്നിൽ നിൽക്കുകയാണ്. വിഷ്ണുവിലൂടെ പുതിയ ലോകത്തിന്റെ പാലന. രാധയും-കൃഷ്ണനും ചേർന്ന രൂപമാണ് വിഷ്ണു. ഇനി ഗീതയുടെ ഭഗവാൻ ആരാണ്? ആദ്യം ഇതെഴുതൂ ഗീതയുടെ ഭഗവാൻ നിരാകാരനായ ശിവനാണ് അല്ലാതെ കൃഷ്ണനല്ല. ബ്രഹ്മാവിൽ നിന്ന് വിഷ്ണുവും, വിഷ്ണുവിൽ നിന്ന് ബ്രഹ്മാവും എങ്ങനെയാണാകുന്നത്. ബുദ്ധിയിൽ കാര്യം ഇരിക്കുന്നതിന് ഒരു ചിത്രത്തിൽ തന്നെ മനസ്സിലാക്കി കൊടുക്കുന്നതിന് എത്ര സമയമാണെടുക്കുന്നത്. ആദ്യമാദ്യം ഇത് മനസിലാക്കി കൊടുത്ത് പിന്നീട് എഴുതണം. ബാബ പറയുന്നു - ബ്രഹ്മാവിലൂടെ നിങ്ങൾക്ക് യോഗബലത്താൽ 21 ജന്മത്തേക്ക് അധികാരം ലഭിക്കുന്നു. ശിവബാബ ബ്രഹ്മാവിലൂടെ സമ്പത്ത് നൽകിക്കൊണ്ടിരക്കുന്നു. ഏറ്റവും ആദ്യം ബ്രഹ്മാവിന്റെ ആത്മാവാണ് കേൾക്കുന്നത്. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ഇതു തന്നെയാണ് അടിസ്ഥാനകാര്യം. ശിവന്റെ ചിത്രം കാണിക്കുന്നുണ്ട്. ഇതാണ് പരംപിതാ പരമാത്മാ ശിവൻ എങ്കിൽ പിന്നീട് പ്രജാപിതാ ബ്രഹ്മാവും തീർച്ചയായും വേണം. ഇവിടെ പ്രജാപിതാ ബ്രഹ്മാവിന്റെ ബ്രഹ്മാകുമാരനും-കുമാരിമാരും ധാരാളമുണ്ട്. ഏതുവരെ ബ്രഹ്മാവിന്റെ കുട്ടിയാകുന്നില്ലയോ, ബ്രാഹ്മണനാകുന്നില്ലയോ, എങ്കിൽ പിന്നെങ്ങനെ ശിവബാബയിൽ നിന്നും സമ്പത്തെടുക്കും. ലൗകിക മക്കളാകാൻ കഴിയില്ല. മുഖവംശാവലിയെന്നതും പാടിയിട്ടുണ്ട്. നിങ്ങൾ പറയും ഞങ്ങൾ പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളാണ്. അവർ ഗുരുക്കൻമാരുടെ ശിഷ്യരോ അനുയായികളോ ആയിരിക്കും. ഇവിടെ നിങ്ങൾ ഒരാളെ തന്നെ അച്ഛനും, ടീച്ചറും, സദ്ഗുരുവെന്നും പറയുന്നു. അതും പറയുന്നത് ആ ജ്ഞാന സാഗരൻ, നോളജ്ഫുള്ളായിട്ടുള്ള നിരാകാരനായ ശിവബാബയെയാണ്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നൽകുന്നു. ബാബ ടീച്ചറുമാണ്. നിരാകാരൻ വന്ന് സാകാരത്തിലൂടെ കേൾപ്പിക്കുന്നു. ആത്മാവ് തന്നെയല്ലേ സംസാരിക്കുക. ആത്മാവ് പറയുന്നു എന്റെ ശരീരത്തെ കഷ്ടപ്പെടുത്തരുത്. ആത്മാവാണ് ദുഃഖിയാകുന്നത്. ഈ സമയം ആത്മാവ് പതിതമാണ്. പതിതരെ പാവനമാക്കുന്നത് പരംപിതാ പരമാത്മാവാണ്. ആത്മാവാണ് വിളിക്കുന്നത് അല്ലയോ പതിത-പാവനാ, ഓ ഗോഡ് ഫാദർ എന്നെല്ലാം. അച്ഛൻ ഒന്നായിട്ടും പിന്നെ ആരെയാണ് ഓർമ്മിക്കുന്നത്. ആത്മാവ് പറയുന്നു, ഇത് ആത്മാവായ എന്റെ അച്ഛനാണ്. അത് ശരീരത്തിന്റെ അച്ഛനാണ്. മനസ്സിലാക്കിത്തരുകയാണ് ഇപ്പോൾ നിരാകാരനായ ആത്മാവിന്റെ അച്ഛനാണോ വലുത് അതോ ശരീരത്തിന്റെ അച്ഛനാണോ വലുത്? സാകാര പിതാവും നിരാകാരനയല്ലേ ഓർമ്മിക്കുന്നത്. വിനാശം മുന്നിൽ നിൽക്കുന്ന ഈ സമയത്ത് എല്ലാവർക്കും മനസിലാക്കിത്തരികയാണ്. പാരലൗകീക അച്ഛൻ വരുന്നത് തന്നെ അന്ത്യത്തിലാണ്, എല്ലാവരെയും തിരിച്ച് കൊണ്ടുപോകുന്നതിന്. ബാക്കി എന്തെല്ലാമാണോ ഉള്ളത് അതെല്ലാം നശിക്കാനുള്ളതാണ്, ഇതിനെ പറയുന്നത് തന്നെ മൃത്യുലോകം എന്നാണ്. ആരെങ്കിലും മരിക്കുമ്പോൾ പരലോകം പൂകി, ശാന്തിധാമത്തിലേക്ക് പോയി എന്നെല്ലാം പറയുന്നു. മനുഷ്യർക്കറിയില്ല പരലോകമെന്ന് പറയുന്നത് സത്യയുഗത്തെയാണോ, ശാന്തിധാമത്തെയാണോ? സത്യയുഗം ഇവിടെ തന്നെയാണുള്ളത്. പരലോകമെന്ന് ശാന്തിധാമത്തെയാണ് പറയുന്നത്. മനസ്സിലാക്കികൊടുക്കുന്നതിന് വളരെ യുക്തി ഉണ്ടായിരിക്കണം. ക്ഷേത്രങ്ങളിൽ പോയി മനസ്സിലാക്കി കൊടുക്കണം. ഇത് ശിവബാബയുടെ ഓർമ്മചിഹ്നമാണ്, ആ ബാബ ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശിവൻ വാസ്തവത്തിൽ ബിന്ദുവാണ്. എന്നാൽ ബിന്ദുവിന്റെ പൂജ എങ്ങനെ ചെയ്യും. എങ്ങനെ ഫലങ്ങളും പുഷ്പങ്ങളും അർപ്പിക്കും, അതുകൊണ്ടാണ് വലിയ രൂപം ഉണ്ടാക്കിയിട്ടുള്ളത്. ഇത്രയും വലുപ്പം ആർക്കും ഉണ്ടായിരിക്കില്ല. പാടുന്നുമുണ്ട് ഭൃകുടി മദ്ധ്യത്തിൽ തിളങ്ങുന്ന അദ്ഭുത നക്ഷത്രമെന്ന്...വലിയ സാധനമാണെങ്കിൽ ശാസ്ത്രജ്ഞൻമാർ പെട്ടെന്ന് തന്നെ അതിനെ കണ്ടുപിടിക്കും. ബാബ മനസ്സിലാക്കി തരുന്നു അവർക്ക് പരംപിതാ പരമാത്മാവിന്റെ പൂർണ്ണമായ പരിചയം ലഭിച്ചിട്ടില്ല. ഏതുവരെ ഭാഗ്യം തുറക്കുന്നില്ലയോ, ഇപ്പോൾ ഭാഗ്യം ഉണർന്നിട്ടില്ല. എതുവരെ ബാബയെ അറിയുന്നില്ലയോ, നമ്മുടെ ആത്മാവ് ബിന്ദുവാണെന്ന് മനസ്സിലാക്കില്ല. ശിവബാബയും ബിന്ദുവാണ്, നമ്മൾ ബിന്ദുവിനെ ഓർമ്മിക്കുന്നു. ഇങ്ങനെ മനസിലാക്കി ഓർമ്മിക്കണം അപ്പോൾ വികർമ്മം വിനാശമാകും. അല്ലാതെ ഇത് കാണുന്നു, അത് കാണുന്നു....ഇതിനെ മായയുടെ വിഘ്നമെന്നാണ് പറയുന്നത്. ഇപ്പോൾ സന്തോഷമുണ്ട് അതായത് നമുക്ക് പരമാത്മാവിനെ ലഭിച്ചിരിക്കുന്നു, എന്നാൽ ജ്ഞാനവും വേണ്ടേ. ആർക്കെങ്കിലും കൃഷ്ണന്റെ സാക്ഷാത്ക്കാരമു ണ്ടാകുകയാണെങ്കിൽ സന്തുഷ്ടരാകുന്നു. ബാബ പറയുന്നു - കൃഷ്ണന്റെ സാക്ഷാത്ക്കാരം ചെയ്ത് വളരെ സന്തോഷത്തിൽ ഡാൻസെല്ലാം ചെയ്യുന്നു എന്നാൽ അതിലൂടെ സദ്ഗതി ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ സാക്ഷാത്ക്കാരം അനായാസം ഉണ്ടാകുന്നതാണ്. അഥവാ നല്ല രീതിയിൽ പഠിക്കുന്നില്ലെങ്കിൽ പ്രജയിലേക്ക് പോകും. അൽപമെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ കൃഷ്ണപുരിയിൽ സാധാരണ പ്രജയും മറ്റുമാകും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ശിവബാബ നമ്മളെ ഈ ജ്ഞാനം കേൾപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ സ്വയം നോളജ്ഫുള്ളാണ്.

ബാബയുടെ ആജ്ഞയാണ് തീർച്ചയായും പവിത്രമാകണം. എന്നാൽ ചിലർക്ക് പവിത്രമായും ഇരിക്കാൻ സാധിക്കുന്നില്ല. ഇടയ്ക്കിടക്ക് പതിതരും ഇവിടെ ഒളിഞ്ഞ് വന്നിരിക്കുന്നു. അവർ തന്റെ തന്നെ നഷ്ടമാണുണ്ടാക്കുന്നത്. തന്നെ വഞ്ചിക്കുന്നു. ബാബയെ വഞ്ചിക്കുന്നതിന്റെ കാര്യമില്ല. ബാബയെ വഞ്ചിച്ച് പണമെന്തെങ്കിലും എടുക്കാനുണ്ടോ! ശിവബാബയുടെ ശ്രീമതത്തിലൂടെ നിയമാനുസരണം നടന്നിട്ടില്ലെങ്കിൽ സ്ഥിതി എന്താകും. വളരെ ശിക്ഷകൾ അനുഭവിക്കേണ്ടി വരും, രണ്ടാമതായി പിന്നീട് പദവിയും ഭ്രഷ്ടമാകും. നിയമവിരുദ്ധമായ ഒരു കർമ്മവും ചെയ്യരുത്. അച്ഛൻ മനസ്സിലാക്കി തരുമല്ലോ - നിങ്ങളുടെ പോക്ക് ശരിയല്ല. ബാബയാണെങ്കിൽ സമ്പാദ്യത്തിനുള്ള വഴിയാണ് പറഞ്ഞു തരുന്നത് പിന്നീട് ആര് ചെയ്താലും ചെയ്തില്ലെങ്കിലും അവരുടെ ഭാഗ്യം. ശിക്ഷകൾ അനുഭവിച്ചാണെങ്കിലും ശാന്തിധാമത്തിലേക്ക് പോകുക തന്നെ വേണം, പദവി ഭ്രഷ്ടമായാൽ പിന്നീട് ഒന്നും തന്നെ ലഭിക്കില്ല. ധാരാളം പേർ വരുന്നുണ്ട്, എന്നാൽ ഇവിടെ ബാബയിൽ നിന്ന് സമ്പത്തെടുക്കുന്നതിന്റെ കാര്യമാണ്. കുട്ടികൾ പറയുന്നു, ഞങ്ങൾ ബാബയിൽ നിന്ന് സ്വർഗ്ഗത്തിലെ സൂര്യവംശീ രാജപദവി നേടുക തന്നെ ചെയ്യും. രാജയോഗമല്ലേ. വിദ്യാർത്ഥികൾ സ്കോളർഷിപ്പും നേടാറില്ലേ. വിജയിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കാറില്ലേ. ഈ ഉണ്ടാക്കിയിട്ടുള്ള മാല അവരുടേതാണ് - ആരാണോ സ്കോളർഷിപ്പ് നേടിയിട്ടുള്ളത്. എത്രത്തോളം ഏതുരീതിയിൽ വിജയിക്കുന്നോ, അതുപോലെയുള്ള സ്കോളർഷിപ്പ് ലഭിക്കും, വൃദ്ധി പ്രാപിച്ച് ആയിക്കണക്കിന് പേരാകുന്നു. രാജപദവിയാണ് സ്കോളർഷിപ്പ്. ആരാണോ നല്ല രീതിയിൽ പഠിത്തം പഠിക്കുന്നത്, അവർക്ക് മറഞ്ഞിരിക്കാൻ സാധിക്കില്ല. ധാരാളം പുതിയ-പുതിയവർ പഴയവരെക്കാളും മുന്നിലേക്കു വരും. വജ്രസമാനമായ ജീവിതമുണ്ടാക്കും. തന്റെ വരുമാനമുണ്ടാക്കി 21 ജന്മത്തേക്ക് സമ്പാദ്യം നേടും, എത്ര സന്തോഷമാണ്. അറിയുന്നുണ്ട് ഈ സമ്പാദ്യം ഇപ്പോഴെടുത്തില്ലെങ്കിൽ പിന്നീടൊരിക്കലും നേടാൻ സാധിക്കില്ല. പഠിക്കുവാൻ താത്പര്യം ഉണ്ടായിരിക്കില്ലേ. ചിലർക്കാണെങ്കിൽ അൽപം പോലും മനസ്സിലാക്കി കൊടുക്കുന്നതിനുള്ള താത്പര്യമില്ല. ഡ്രാമയനുസരിച്ച് ഭാഗ്യത്തിലില്ലെങ്കിൽ ഭഗവാനും എന്ത് ചെയ്യാനാകും. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്യരുത്. പഠിത്തം നല്ല രീതിയിൽ പഠിച്ച് ഉയർന്ന ഭാഗ്യം ഉണ്ടാക്കണം. ആർക്കും ദുഃഖം നൽകരുത്.

2) ഈ പഴയ ലോകത്തിൽ നിന്ന് മമത്വം ഇല്ലാതാക്കണം. ബുദ്ധിയോഗം പുതിയ ലോകത്തിൽ വയ്ക്കണം. സന്തോഷത്തിൽ കഴിയുന്നതിന് വേണ്ടി ജ്ഞാനത്തെ ധാരണ ചെയ്ത് മറ്റുള്ളവരെയും ധാരണ ചെയ്യിക്കണം.

വരദാനം :-
ചിന്തിക്കുക, പറയുക, ചെയ്യുക ഇവ മൂന്നിനെയും സമാനമാക്കുന്ന സർവ്വോത്തമ പുരുഷാർത്ഥിയായി ഭവിക്കട്ടെ.

സർവ്വ ശിക്ഷണങ്ങളുടെയും സാരമാണ്- ഏതൊരു കർമ്മവും കാണുമ്പോൾ- എഴുന്നേൽക്കുന്നതിൽ, ഇരിക്കുന്നതിൽ, നടക്കുന്നതിൽ, ഉറങ്ങുന്നതിൽ ഫരിസ്താസ്വരൂപം കാണപ്പെടണം, ഓരോ കർമ്മത്തിലും അലൗകികത കാണപ്പെടണം. യാതൊരു ലൗകികതയും കർമ്മത്തിലോ സംസ്കാരത്തിലോ പാടില്ല. ചിന്തിക്കുക, ചെയ്യുക, പറയുക എല്ലാം സമാനമായിരിക്കണം. ചിന്തിച്ചിരുന്നു അതായത് ഇത് ചെയ്യരുത് എന്ന് പക്ഷെ ചെയ്തുപോയി- ഇങ്ങനെയാകരുത്. എപ്പോൾ മൂന്നും ഒരേപോലെയും ബാബക്ക് സമാനവുമാകുന്നുവോ അപ്പോൾ പറയാം ശ്രേഷ്ഠവും സർവ്വോത്തമവുമായ പുരുഷാർത്ഥി.

സ്ലോഗന് :-
ഉത്തരവാദിത്തം ഏറ്റെടുക്കുക അർത്ഥം എക്സ്ട്രാ ആശീർവാദങ്ങൾക്ക് അധികാരിയാകുക.

അവ്യക്ത സൂചന- ഇപ്പോൾ തന്റെ ദാതാ സ്വരൂപത്തെ പ്രത്യക്ഷമാക്കൂ.

വർത്തമാന സമയത്ത് എല്ലാ ആത്മാക്കൾക്കും ശാന്തിയുടെയും ശക്തിയുടെയും തന്നെയാണ് ആവശ്യമുള്ളത്. തന്റെ ശക്തിശാലി ശാന്ത മനസ്സിലൂടെ ആത്മാക്കൾക്ക് മനസ്സിന്റെ ശാന്തിയുടെ അനുഭവം ചെയ്യിപ്പിക്കൂ. മനസാ-വാചാ രണ്ട് സേവനങ്ങളും ഒപ്പത്തിനൊപ്പം ചെയ്യൂ. വിശ്വമഹാരാജനെ വിശ്വത്തിന്റെ ദാതാവെന്നാണ് പറയുക. അതിനാൽ എപ്പോൾ താങ്കൾ ഇപ്പോൾ എല്ലാവർക്കും സുഖ-ശാന്തിയുടെയും ശക്തിയുടെയും ദാനം കൊടുക്കുന്നുവോ അപ്പോഴേ എല്ലാവരും സുഖദാതാവെന്ന് അംഗീകരിക്കൂ.