15.10.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ- ആത്മാവാകുന്നബാറ്ററി 84 മോട്ടറുകളില്പ്രവര്ത്തിച്ചതിനാല്ഡള്ളായിരിക്കുന്നു, ഇപ്പോള്അതിനെഓര്മ്മയുടെയാത്രയിലൂടെസമ്പന്നമാക്കണം.

ചോദ്യം :-
ബാബ ഏത് കുട്ടികളെയാണ് വളരെ വളരെ ഭാഗ്യശാലികളെന്ന് കരുതുന്നത്?

ഉത്തരം :-
ആര്ക്കാണോ ഒരു കെട്ടുമില്ലാത്തത്, ആരാണോ നിര്ബന്ധനം, ഇങ്ങനെയുള്ള കുട്ടികളെക്കുറിച്ച് ബാബ മനസ്സിലാക്കുന്നു, നിങ്ങള് വളരെ വളരെ ഭാഗ്യശാലികളാണ്, നിങ്ങള്ക്ക് ഓര്മ്മയില് ഇരുന്ന് തന്റെ ബാറ്ററിയെ ഫുള് ചാര്ജ് ചെയ്യാന് സാധിക്കും. അഥവാ യോഗമില്ലാതെ ജ്ഞാനം കേള്പ്പിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില് ലക്ഷ്യത്തിലെത്തില്ല. ആര് എത്ര ഗംഭീരമായി തന്റെ അനുഭവം കേള്പ്പിച്ചാലും സ്വയം തന്നില് ധാരണയില്ലെങ്കില് ഉള്ള് കാര്ന്നുകൊണ്ടിരിക്കും.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് മനസ്സിലാക്കിത്തരുകയാണ്. ആത്മീയ അച്ഛന്റെ പേര് എന്താണ്? ശിവബാബ. ബാബ തന്നെയാണ് ഭഗവാന്, പരിധിയില്ലാത്ത അച്ഛന്. മനുഷ്യരെ ഒരിയ്ക്കലും പരിധിയില്ലാത്ത അച്ഛന് അഥവാ ഈശ്വരന് എന്നോ ഭഗവാന് എന്നോ പറയില്ല. ഒരുപാടുപേര്ക്ക് ശിവന് എന്ന് പേരുണ്ട് എന്നാല് എല്ലാവരും ദേഹധാരികളാണ് അതിനാല് അവരെ ഭഗവാന് എന്ന് പറയാന് കഴിയില്ല. ഇത് ബാബയാണ് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത്. ഞാന് ആരിലാണോ പ്രവേശിച്ചിരിക്കുന്നത്, അവരുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മമാണിത്. നിങ്ങള് കുട്ടികളോട് ചിലര് ചോദിക്കാറുണ്ട് - നിങ്ങള് ഇവരെ ഭഗവാന് എന്ന് എന്തുകൊണ്ടാണ് പറയുന്നത്? ബാബ ആദ്യം തന്നെ മനസ്സിലാക്കിത്തരുന്നു- സ്ഥൂലത്തിലോ സൂക്ഷ്മത്തിലോ ഉള്ള ദേഹധാരികളെ ഭഗവാന് എന്ന് പറയാന് കഴിയില്ല. സൂക്ഷ്മ ദേഹധാരി സൂക്ഷ്മവതനവാസിയാണ്. അവരെ ദേവത എന്നാണ് പറയുന്നത്. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, പരമപിതാവാണ്. ഉയര്ന്നതിലും ഉയര്ന്ന നാമമാണ്, ഉയര്ന്നതാണ് അവരുടെ ദേശം. ബാബ മുഴുവന് ആത്മാക്കളോടൊപ്പം അവിടെ വസിക്കുന്നു. സ്ഥാനവും ഉയര്ന്നതാണ്. വാസ്തവത്തില് അവിടെ ഇരിക്കാനുള്ള സ്ഥലമൊന്നുമില്ല. എന്താ നക്ഷത്രങ്ങള് എവിടെയെങ്കിലും ഇരിക്കുന്നുണ്ടോ? നില്ക്കുകയല്ലേ അതുപോലെയാണ്. നിങ്ങള് ആത്മാക്കളും നിങ്ങളുടെ ശക്തികൊണ്ട് അവിടെ നില്ക്കുകയാണ്. അവിടെ ചെന്ന് നില്ക്കാനുള്ളത്രയും ശക്തി ലഭിക്കുന്നു. ബാബയുടെ പേരുതന്നെ സര്വ്വശക്തിവാന് എന്നാണ്, ആ ബാബയില് നിന്നും ശക്തി ലഭിക്കുന്നു. ആത്മാവ് ബാബയെ ഓര്മ്മിക്കുമ്പോള് ബാറ്ററി ചാര്ജ് ആവുന്നു. മോട്ടറില് ബാറ്ററി ഉണ്ടാകുമല്ലോ, അതിന്റെ ശക്തികൊണ്ടാണ് മോട്ടര് വര്ക്ക് ചെയ്യുന്നത്. ബാറ്ററിയില് കറന്റ് ഉണ്ടാകും പതുക്കെ പതുക്കെ അത് പ്രവര്ത്തിക്കുന്നതിന് അനുസരിച്ച് കറന്റ് കാലിയാവും പിന്നീട് ബാറ്ററി മെയിന് പവറില് നിന്നും ചാര്ജ് ചെയ്ത് വീണ്ടും മോട്ടര് പ്രവര്ത്തിപ്പിക്കുന്നു. അത് പരിധിയുള്ള കാര്യങ്ങളാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്. നിങ്ങളുടെ ബാറ്ററി 5000 വര്ഷം പ്രവര്ത്തിക്കുന്നു. പ്രവര്ത്തിച്ച് പ്രവര്ത്തിച്ച് പിന്നീട് ക്ഷമത നഷ്ടമാകുന്നു. അറിയാന് കഴിയും- പൂര്ണ്ണമായും കാലിയാവുന്നില്ല, കുറച്ച് എന്തെങ്കിലും ബാക്കിയുണ്ടാകും. ചാര്ജ് മങ്ങാറുണ്ടല്ലോ അതുപോലെ. ആത്മാവ് ഈ ശരീരത്തിന്റെ ബാറ്ററിയാണ്. ഇതും മങ്ങാറുണ്ട്. ബാറ്ററി ഈ ശരീരത്തില് നിന്നും പുറത്ത് വരാറുമുണ്ട് പിന്നീട് രണ്ടാമത്തെ, മൂന്നാമത്തെ മോട്ടറുകളില് ചെന്നിരിക്കും. 84 മോട്ടറുകളില് ഇടുന്നു അതിനാല് ബാബ പറയുന്നു ഇപ്പോള് നിങ്ങള് എത്ര മന്ദബുദ്ധിയും കല്ലുബുദ്ധിയുമായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും തന്റെ ബാറ്ററിയെ നിറയ്ക്കൂ. ബാബയുടെ ഓര്മ്മയില്ലാതെ ആത്മാവിന് ഒരിയ്ക്കലും പവിത്രമാകാന് സാധിക്കില്ല. സര്വ്വശക്തിവാനായ ഒരേയൊരു ബാബയേഉള്ളൂ, ആ ബാബയുമായാണ് യോഗം വയ്ക്കേണ്ടത്. ബാബ സ്വയം തന്റെ പരിചയം നല്കുന്നു ഞാന് എന്താണ്, എങ്ങനെയാണ്. എങ്ങനെയാണ് നിങ്ങളുടെ ബാറ്ററി ഡള്ളാവുന്നത്. ഇപ്പോള് നിങ്ങള്ക്ക് വഴി പറഞ്ഞുതരുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് ബാറ്ററി സതോപ്രധാനവും ഒന്നാന്തരവുമായി മാറും. പവിത്രമായി മാറുന്നതിലൂടെ ആത്മാവ് 24 ക്യാരറ്റായി മാറുന്നു. ഇപ്പോള് നിങ്ങള് ദുര്ബലരായി മാറുയിരിക്കുന്നു. ശക്തി പൂര്ണ്ണമായും ഇല്ലാതായിരിക്കുന്നു. ആ ശോഭയില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് കുട്ടികളേ മുഖ്യമായ കാര്യം ഓര്മ്മയില് ഇരിക്കുക, പവിത്രമായി മാറുക എന്നതാണ്. ഇല്ലെങ്കില് ബാറ്ററി നിറയില്ല. യോഗം ഉണ്ടാകില്ല. മിഥ്യാജ്ഞാനികള് ഒരുപാടുണ്ട്. ജ്ഞാനം നന്നായി നല്കും എന്നാല് ആ അവസ്ഥയുണ്ടായിരിക്കില്ല. ഇവിടെ വളരെ ഗംഭീരമായി അനുഭവം കേള്പ്പിക്കും. ഉള്ളിന്റെയുള്ള് കാര്ന്നുകൊണ്ടിരിക്കും. ഞാന് എങ്ങനെ വര്ണ്ണിക്കുന്നുവോ ആ അവസ്ഥയില്ല. ചില യോഗികളായ കുട്ടികളും ഉണ്ട്. ബാബ കുട്ടികളുടെ വളരെ അധികം മഹിമ ചെയ്യുന്നു. ബാബ പറയുന്നു- കുട്ടികളേ, നിങ്ങള് വളരെ വളരെ ഭാഗ്യശാലികളാണ്. നിങ്ങള്ക്ക് ഒരു കെട്ടുമില്ല. ആര്ക്കാണോ കൂടുതല് കുട്ടികളുള്ളത് അവര്ക്ക് ബന്ധനവും ഉണ്ടാകും. ബാബയ്ക്ക് എത്ര അധികം കുട്ടികളാണ്. എല്ലാവരേയും പാലിക്കുകയും സംരക്ഷിക്കുകയും ചെയ്യണമല്ലോ. ബാബയേയും ഓര്മ്മിക്കണം. പ്രിയതമന്റെ ഓര്മ്മ പൂര്ണ്ണമായും പക്കയായിരിക്കണം. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് അല്ലയോ ഭഗവാനേ എന്നു പറഞ്ഞ് ബാബയെ എത്ര ഓര്മ്മിച്ചിരുന്നു, പൂജയും ആദ്യമാദ്യം ശിവബാബയുടേതാണ് ചെയ്തത്. ആദ്യം നിരാകാരനായ ഭഗവന്റേതാണ് ചെയ്തത്. ആ സമയത്ത് നിങ്ങള് ആത്മാഭിമാനിയായി മാറുന്നു എന്നില്ല. ആത്മാഭിമാനി പിന്നീട് പൂജ ചെയ്യുമോ.

ബാബ മനസ്സിലാക്കിത്തരുന്നു ആദ്യമാദ്യം ഭക്തി ആരംഭിക്കുമ്പോള് ആദ്യം ഒരു ബാബയുടെ പൂജയാണ് ചെയ്തത്. ഒരേയൊരു ശിവന്റെ പൂജയാണ് ചെയ്തത്. എങ്ങനെയാണോ രാജാവും റാണിയും അതുപോലെ തന്നെ പ്രജയും. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, ആ ഭഗവാനെയാണ് ഓര്മ്മിക്കേണ്ടത്. ബാക്കി ആരെല്ലാമുണ്ടോ അവരെല്ലാം താഴെയാണ്- ബ്രഹ്മാ- വിഷ്ണു- ശങ്കരന്മാരെയും ഓര്മ്മിക്കേണ്ട ആവശ്യമില്ല. ഉയര്ന്നതിലും ഉയര്ന്ന ബാബയെത്തന്നെയാണ് ഓര്മ്മിക്കേണ്ടത്. പക്ഷേ ഡ്രാമയുടെ പാര്ട്ട് ഇങ്ങനെയാണ് അതില് നിങ്ങള് താഴെ ഇറങ്ങുന്നതില് ബന്ധിതരാണ്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് എങ്ങനെയാണ് താഴേയ്ക്ക് ഇറങ്ങിയത്. എല്ലാ കാര്യങ്ങളും ആദി മുതല് അന്ത്യം വരെ മുകളില് നിന്നും താഴെ വരേയ്ക്കും ബാബ മനസ്സിലാക്കിത്തരുന്നു. ഭക്തിയും ആദ്യം സതോപ്രധാനവും പിന്നീട് സതോ-രജോ-തമോയും ആയിമാറുന്നു. ഇപ്പോള് വീണ്ടും നിങ്ങള് സതോപ്രധാനമായി മാറുകയാണ്, ഇതിലാണ് പരിശ്രമം. പവിത്രമായി മാറണം. സ്വയം തന്നെ നോക്കണം, മായ എവിടെയും എന്നെ ചതിക്കുന്നില്ലല്ലോ? എന്റെ ദൃഷ്ടി ക്രിമിനലാകുന്നില്ലല്ലോ? പാപത്തിന്റെ ഒരു ചിന്തയും ഉണ്ടാകുന്നില്ലല്ലോ? പ്രജാപിതാ ബ്രഹ്മാവ് എന്ന് മഹിമ പാടുന്നുണ്ട് അപ്പോള് ബ്രഹ്മാവിന്റെ മക്കള് ബ്രാഹ്മണ ബ്രാഹ്മിണിമാര് പരസ്പരം സഹോദരീ സഹോദരന്മാരല്ലേ. ലോകത്തിലുള്ള ബ്രാഹ്മണരും സ്വയം ബ്രഹ്മാവിന്റെ കുട്ടികളാണ് എന്ന് കരുതുന്നു. നിങ്ങള് ബ്രാഹ്മണരും സഹോദരീ സഹോദരങ്ങളല്ലേ. പിന്നീട് വികാരീ ദൃഷ്ടി എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. ബ്രാഹ്മണര്ക്ക് നല്ലരീതിയില് ദൃഷ്ടി നല്കാന് നിങ്ങള്ക്ക് സാധിക്കും. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ ബ്രഹ്മാവിന്റെ സന്താനങ്ങള് ബ്രാഹ്മണ ബ്രാഹ്മിണിമാരായി മാറി പിന്നീട് ദേവതയാവുന്നു. ബാബ വന്ന് ബ്രാഹ്മണരുടേയും ദേവീദേവതകളുടേയും ധര്മ്മം സ്ഥാപിച്ചു എന്നും പറയാറുണ്ട്. ഇത് മനസ്സിലാക്കേണ്ട കാര്യമല്ലേ. നമ്മള് ബ്രഹ്മാവിന്റെ സന്താനങ്ങള് സഹോദരീ സഹോദരങ്ങളാണ് എങ്കില് ഒരിയ്ക്കലും കുദൃഷ്ടി ഉണ്ടാവാന് പാടില്ല. അതിനെ തടയണം. ഇതും നമ്മുടെ മധുരമായ സഹോദരിയാണ്. ആ സ്നേഹം ഉണ്ടാകണം. എങ്ങനെയാണോ രക്തബന്ധത്തില് സ്നേഹമുണ്ടാകുന്നത്, അത് മാറി ആത്മീയമാകണം. ഇതില് വളരെ വളരെ പരിശ്രമമുണ്ട്. എങ്കിലും സഹജമായ ഓര്മ്മയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. വികാരത്തിന്റെ ദൃഷ്ടി വെയ്ക്കാന് കഴിയില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഈ കണ്ണുകള് വളരെ അധികം ചതിക്കുന്നതാണ്, അതിനെ മാറ്റണം. ഞാന് ആത്മാവാണ്. ഇപ്പോള് നമ്മള് ശിവബാബയുടെ കുട്ടികളാണ്. ദത്തെടുക്കപ്പെട്ട സഹോദരീ സഹോദരങ്ങളാണ്. നാം നമ്മെ ബി. കെ എന്നാണ് വിളിക്കുന്നത്. പെരുമാറ്റത്തില് വ്യത്യാസം ഉണ്ടാകുമല്ലോ. ടീച്ചറുടെ ജോലിയാണ് ക്ലാസില് എല്ലാവരോടും ചോദിക്കുക- നിങ്ങള് മനസ്സിലാക്കുന്നുണ്ടോ നമ്മുടേത് സഹോദരീ സഹോദരന് എന്ന ദൃഷ്ടിയാണോ അതോ എന്തെങ്കിലും ചഞ്ചലതയുണ്ടോ? സത്യമായ ബാബയോട് സത്യം പറയുന്നില്ല, കള്ളം പറയുകയാണെങ്കില് വളരെ അധികം ശിക്ഷ ലഭിക്കും. കോടതിയില് സത്യം ചെയ്യിക്കാറുണ്ടല്ലോ. സത്യമായ ഈശ്വരന്റെ അഥവാ പിതാവിന്റെ മുന്നില് സത്യം പറയും. സത്യമായ അച്ഛന്റെ കുട്ടികളും സത്യമായിരിക്കും. ബാബ സത്യമല്ലേ. ബാബ സത്യം തന്നെയാണ് പറയുന്നത്. ബാക്കിയെല്ലാം പൊങ്ങച്ചമാണ്. ശ്രീ ശ്രീ 108 എന്ന് സ്വയം പറയുന്നു, വാസ്തവത്തില് അത് ഓര്മ്മിക്കുന്ന ഒരു മാലയല്ലേ. നമ്മള് എന്തിനാണ് ഓര്മ്മിക്കുന്നത് എന്നതും അറിയില്ല. ബൗദ്ധികളുടേയും മാലയുണ്ട്, ക്രിസ്ത്യന്സിന്റേയും മാലയുണ്ട്. എല്ലാവരും അവരവരുടെ സമ്പ്രദായം അനുസരിച്ച് മാല കറക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജ്ഞാനം ലഭിച്ചിട്ടുണ്ട്. പറയൂ, 108 ന്റെ മാലയിലെ മുകളിലുള്ള പൂവ് നിരാകാരനാണ്. അവരെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. അവരുടെ ഓര്മ്മയിലൂടെ തന്നെയാണ് നമ്മള് സ്വര്ഗ്ഗത്തിലെ പട്ടറാണി അഥവാ മഹാറാണിയായി മാറുന്നത്. നരനില് നിന്നും നാരായണനാവുക, നാരിയില് നിന്നും ലക്ഷ്മിയാവുക- ഇതാണ് സൂര്യവംശത്തിലെ പട്ടുവസ്ത്രം ധരിച്ച പട്ടറാണിയാവല് പിന്നീട് ഖാദി ധരിച്ചവരായി മാറുന്നു. അതിനാല് ഇങ്ങനെ ഇങ്ങനെയുള്ള പോയന്റ്സ് ബുദ്ധിയില് വെച്ച് പിന്നീട് മനസ്സിലാക്കിക്കൊടുക്കണം. പിന്നീട് നിങ്ങളുടെ പേര് വളരെ പ്രശസ്തമാകും. കാര്യങ്ങള് സംസാരിക്കുന്നതില് സിംഹിണിയായി മാറൂ. നിങ്ങള് ശിവശക്തി സേനകളല്ലേ. അനേക പ്രകാരത്തിലുള്ള സേനകളുണ്ടല്ലോ. നിങ്ങള് അവിടെയും പോയി എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കൂ. ലക്ഷക്കണക്കിന് മനുഷ്യര് പോകുന്നുണ്ടല്ലോ. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ക്രിമിനല് ദൃഷ്ടി വളരെ അധികം ചതിക്കുന്നതാണ്. തന്റെ അവസ്ഥയുടെ വര്ണ്ണന നടത്തണം. അനുഭവം കേള്പ്പിക്കണം- ഞങ്ങള് വീട്ടില് എങ്ങനെയാണ് കഴിയുന്നത്? അവസ്ഥയുടെ മേല് എന്ത് പ്രഭാവമാണ് ഉണ്ടാകുന്നത്? ഡയറി വെയ്ക്കൂ- എത്ര സമയം ഈ അവസ്ഥയില് ഇരിക്കാന് കഴിയുന്നുണ്ട്? ബാബ മനസ്സിലാക്കിത്തരുന്നു സമര്ത്ഥരോട് മായയും സമര്ത്ഥമായാണ് യുദ്ധം ചെയ്യുന്നത്. യുദ്ധത്തിന്റെ മൈതാനമല്ലേ. മായ വളരെ ബലശാലിയാണ്. മായ അര്ത്ഥം 5 വികാരം. ധനത്തെ സമ്പത്ത് എന്നാണ് പറയുന്നത്, ആരുടെ പക്കല് വളരെ അധികം സമ്പത്തുണ്ടോ അവര് തന്നെയാണ് അജാമിലനായും മാറുന്നത്.

ബാബ പറയുന്നു- ആദ്യമാദ്യം നിങ്ങള് വേശ്യകള്ക്ക് മനസ്സിലാക്കിക്കൊടുക്കൂ. എങ്കില് അവര് തന്റെ അസോസിയേഷന് ഉണ്ടാക്കും. നമുക്ക് ബാബയില് നിന്നും സമ്പത്ത് എടുക്കണം. ബാബ പറയുന്നു ഞാന് നിങ്ങളെ ശിവാലയത്തിന്റെ അധികാരിയാക്കി മാറ്റാന് വന്നതാണ്. ഇത് അന്തിമ ജന്മമാണ്. വേശ്യകള്ക്ക് മനസ്സിലാക്കിക്കൊടുക്കണം- നിങ്ങളുടെ പേര് കാരണം ഭാരതത്തിന്റെ അഭിമാനം നഷ്ടപ്പെട്ടു. ഇപ്പോള് ബാബ വന്നിരിക്കുകയാണ് ശിവാലയത്തിലേയ്ക്ക് കൊണ്ടുപോകാന്. ഞങ്ങള് ശ്രീമതം അനുസരിച്ച് നിങ്ങളുടെ പക്കലേയ്ക്ക് വന്നതാണ്. ഇപ്പോള് നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറൂ. ഞങ്ങളെപ്പോലെ, ഭാരതത്തിന്റെ പേരിനെ പ്രശസ്തമാക്കൂ. ഞങ്ങളും ബാബയെ ഓര്മ്മിക്കുന്നതിലൂടെ പവിത്രമായി മാറുകയാണ്. നിങ്ങള് ഈ ഒരു ജന്മത്തിലേയ്ക്ക് ഈ മോശമായ ജോലി ഉപേക്ഷിക്കൂ. ദയ കാണിക്കണമല്ലോ. പിന്നീട് നിങ്ങളുടെ പേര് പ്രശസ്തമാകും. പറയും ഇവരില് ഇത്രയും ശക്തിയുണ്ട് ഇത്രയും മോശമായ ജോലി ചെയ്തിരുന്നവരെപ്പോലും അവര് മോചിപ്പിച്ചു. എല്ലാവര്ക്കും അസോസിയേഷനുണ്ട്. നിങ്ങള്ക്കും നിങ്ങളുടെ അസോസിയേഷന് ഉണ്ടാക്കി ഗവണ്മെന്റില് നിന്നും എന്ത് ആഗ്രഹിക്കുന്നുവോ അത് നേടാന് സാധിക്കും. അതിനാല് ഇപ്പോള് ആരാണോ ഭാരതത്തിന്റെ പേരിനെ മോശമാക്കിയത് അവരുടെ സേവനം ചെയ്യണം. നിങ്ങളുടെ യൂണിയനും വളരെ പക്കയായിരിക്കണം. 10- 12 പേര് ഒരുമിച്ച് ചെന്ന് മനസ്സിലാക്കിക്കൊടുക്കണം. മാതാക്കളും നല്ലതാണ്. ഏതെങ്കിലും പുതിയ യുഗള്സാണെങ്കില്, പറയൂ ഞങ്ങള് പവിത്രമായി ഇരിക്കുന്നു. പവിത്രമായി ഇരിക്കുന്നതിലൂടെയേ വിശ്വത്തിന്റെ അധികാരിയാവൂ. എങ്കില് എന്തുകൊണ്ട് പവിത്രമായിക്കൂട. കൂട്ടമായി പോകണം. വളരെ വിനയത്തോടെ ചെന്ന് പറയൂ, ഞങ്ങള് പരമപിതാ പരമാത്മാവിന്റെ സന്ദേശം നിങ്ങള്ക്ക് നല്കാനായി വന്നതാണ്. ഇപ്പോള് വിനാശം മുന്നില് നില്ക്കുന്നുണ്ട്. ബാബ പറയുന്നു ഞാന് എല്ലാവരുടേയും ഉദ്ധിക്കുന്നതിനായി വന്നതാണ്. നിങ്ങളും ഈ ഒരു ജന്മം വികാരത്തിലേയ്ക്ക് പോകാതിരിക്കൂ. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ഞങ്ങള് ബ്രഹ്മാകുമാരീ കുമാരന്മാര് തന്റെ ശരീരം മനസ്സ് ധനം എന്നിവയിലൂടെ സേവനം ചെയ്യുന്നു. ഞങ്ങള് ഭിക്ഷ യാചിക്കുന്നില്ല. ഈശ്വരന്റെ കുട്ടികളാണ്. ഇങ്ങനെ ഇങ്ങനെ പദ്ധതികള് ഉണ്ടാക്കൂ. നിങ്ങളെ സഹായിക്കില്ല എന്നില്ല. ആഹാ ആഹാ എന്ന് പറയുന്ന തരത്തിലുള്ള കര്മ്മങ്ങള് ചെയ്യൂ. സഹായിക്കാന് ആയിരങ്ങള് വരും. തന്റെ സംഘടനയുണ്ടാക്കൂ. മുഖ്യമായവരെ തിരഞ്ഞെടുക്കൂ, സെമിനാര് നടത്തൂ. കുട്ടികളെ സംരക്ഷിക്കാനായി ഒരുപാടുപേര് വരും. നിങ്ങള് ഈശ്വരീയ സേവനത്തില് മുഴുകൂ. പെട്ടെന്ന് സേവനത്തിനായി ഇറങ്ങുന്ന തരത്തില് വിശാല മനസ്ക്കരാവണം. ഒരു ഭാഗത്ത് ഈ സേവനം പിന്നെ രണ്ടാമത് ഗീതയുടെ കാര്യം, ഈ കാര്യങ്ങള് ഒരുമിച്ച് എടുക്കൂ. നിങ്ങള് പഠിക്കുന്നതുതന്നെ ഈ ലക്ഷ്മീ നാരായണനായി മാറാനാണ്. അതിനാല് ഇവിടെ നിങ്ങള് കുട്ടികള് തമ്മില് അഭിപ്രായ വ്യത്യാസം ഉണ്ടാകാന് പാടില്ല. അഥവാ എന്തെങ്കിലും കാര്യം ബാബയില് നിന്നും ഒളിച്ചുവെച്ചെങ്കില്, സത്യം പറയുന്നില്ലെങ്കില് തന്റെ തന്നെ നഷ്ടം ഉണ്ടാക്കുകയാണ് മാത്രമല്ല നൂറുമടങ്ങ് പാപവും വര്ദ്ധിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നമ്മള് മധുരമായ ബാബയുടെ കുട്ടികളാണ്, പരസ്പരം മധുരമായ സഹോദരീ സഹോദരങ്ങളായി കഴിയണം. ഒരിയ്ക്കലും വികാരീ ദൃഷ്ടി ഉണ്ടാകരുത്. ദൃഷ്ടിയില് എന്തെങ്കിലും ചഞ്ചലത ഉണ്ടെങ്കില് ആത്മീയ സര്ജനോട് സത്യം പറയണം.

2) ഒരിയ്ക്കലും പരസ്പരം അഭിപ്രായ വ്യത്യാസത്തിലേയ്ക്ക് വരരുത്. വിശാലമനസ്ക്കരായി സേവനം ചെയ്യണം. തന്റെ ശരീരം-മനസ്സ്-ധനം ഉപയോഗിച്ച്, വളരെ വളരെ വിനയത്തോടെ സേവനം ചെയ്ത് എല്ലാവര്ക്കും ബാബയുടെ പരിചയം(സന്ദേശം) നല്കണം.

വരദാനം :-
ഓരോ കര്മവും ചരിത്രത്തിന്റെ രൂപത്തില് മഹിമായോഗ്യമാക്കുന്നവരായ മഹാത്മാവായി ഭവിക്കട്ടെ

മഹാത്മാവ് അവരാണ് ആരുടെയാണോ ഓരോ സങ്കല്പവും ഓരോ കര്മവും മഹത്തായത്. ഒരു സങ്കല്പവും സാധാരണമോ വ്യര്ത്ഥമോആകരുത്. ഒരു കര്മവും സാധാരണമോ അര്ത്ഥശൂന്യമോ ആകരുത്. കര്മേന്ദ്രിയങ്ങളിലൂടെ ഏതൊരു കര്മം ചെയ്താലും അര്ത്ഥസഹിതമാകണം, സമയവും മഹത്തായ കാര്യത്തില് സഫലമായിക്കൊണ്ടിരിക്കട്ടെ, അപ്പോള് ഓരോ ചരിത്രവും മഹിമായോഗ്യമാകും. മഹാത്മാക്കളുടെ തന്നെയാണ് ഓര്മചിഹ്നം ഹര്ഷിതമൂര്ത്തി, ആകര്ഷകമൂര്ത്തി, അവ്യക്ത മൂര്ത്തിയുടെ രൂപത്തിലുള്ളത്.

സ്ലോഗന് :-
ബഹുമാനത്തിന്റെ ഇച്ഛ വിട്ട് സ്വമാനത്തില് ഉറയ്ക്കൂ എങ്കില് ബഹുമാനം നിഴല് പോലെ പിന്നാലെ വരും.

അവ്യക്തസൂചന - സ്വയത്തെയും സര്വരെയും പ്രതി മനസാ യോഗത്തിന്റെ ശക്തികളെ പ്രയോഗത്തില് കൊണ്ടുവരൂ.

ഏതൊരു സ്ഥൂല കാര്യംചെയ്തുകൊണ്ടും മനസാ വൈബ്രേഷന് പരത്തുവാനുള്ള സേവനം ചെയ്യൂ. ഏതെങ്കിലും ബിസിനസുകാര്, സ്വപ്നത്തില് പോലും തന്റെ ബിസിനസ് കാണുമ്പോള് ചെയ്യാറുള്ളത് പോലെ. ഇങ്ങനെ താങ്കളുടെ ജോലിയാണ്- വിശ്വമംഗളം ചെയ്യുക. ഇതാണ് താങ്കളുടെ കര്ത്തവ്യം , ഈ കര്ത്തവ്യത്തെ സ്മൃതിയില് വെച്ച് സദാ സേവനത്തില് ബിസിയായിരിക്കൂ. അഥവാ സേവനത്തിന്റെ ഫലം ലഭിക്കുകയാണെങ്കില് മായാജീത്ത് സഹജമായി ആയിത്തീരും. അതിനാല് എപ്പോള് ബുദ്ധിക്ക് സമയം ലഭിക്കുന്നുവോ അപ്പോള് സേവനത്തില് മുഴുകൂ.