16.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങൾക്ക് സദ്ഗതിയ്ക്കുള്ള ഏറ്റവും വേറിട്ട മതം ലഭിച്ചിരിക്കുകയാണ്, അതായത് ദേഹത്തിന്റെ എല്ലാ ധർമ്മവും ത്യജിച്ച് ആത്മാഭിമാനിയായി ഭവിക്കൂ, എന്നെ മാത്രം ഓർമ്മിക്കൂ.

ചോദ്യം :-
പരമാത്മാവിനെ നാമരൂപത്തിൽ നിന്ന് വേറെയാണെന്ന് പറയുന്നവരോട് നിങ്ങൾക്ക് ഏതൊരു ചോദിക്കാൻ സാധിക്കും?

ഉത്തരം :-
അവരോട് ചോദിക്കൂ - ഗീതയിൽ പരാമർശിച്ചിരിക്കുന്നു, അർജുനന് അഖണ്ഡ ജ്യോതി സ്വരൂപത്തിന്റെ സാക്ഷാത്ക്കാരമുണ്ടായി, പറഞ്ഞു -മതിയാക്കൂ എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്ന്. എങ്കിൽ പിന്നെ നാമരൂപത്തിൽ നിന്ന് വേറിട്ടതാണെന്ന് എങ്ങനെ പറയും. ബാബ പറയുന്നു ഞാനാണെങ്കിൽ നിങ്ങളുടെ അച്ഛനാണ്. അച്ഛന്റെ രൂപം കണ്ട് കുട്ടി സന്തോഷിക്കും, അവൻ എങ്ങനെ പറയും എനിക്ക് സഹിക്കാൻ കഴിയുന്നില്ല എന്ന്.

ഗീതം :-
അങ്ങയുടെ വാതിൽക്കൽ നിൽക്കുന്നു..........

ഓംശാന്തി.  
ഭക്തർ പറയുന്നു ഞങ്ങൾ വളരെ ദരിദ്രരായി മാറിയിരിക്കുന്നു. അല്ലയോ ബാബാ ഞങ്ങളെല്ലാവരുടെയും സഞ്ചി നിറച്ചുതരൂ. ഭക്തർ പാടികൊണ്ടിരിക്കുന്നു ജന്മ-ജന്മാന്തരം. സത്യയുഗത്തിൽ ഭക്തിയുണ്ടായിരിക്കില്ല. അവിടെ പാവന ദേവീ ദേവതകളാണ്. ഭക്തരെ ഒരിക്കലും ദേവതയെന്ന് പറയുകയില്ല. ആരാണോ സ്വർഗ്ഗവാസീ ദേവീ ദേവതകൾ അവർ പിന്നീട് പുനർജന്മമെടുത്തെടുത്ത് നരകവാസീ, പൂജാരി, ഭക്തർ, ദരിദ്രരായി മാറിയിരിക്കുന്നു. ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു. ബാബയെ ഒരു മനുഷ്യർക്ക് പോലും അറിയുകയില്ല. ബാബ എപ്പോൾ വരുന്നുവോ അപ്പോൾ വന്ന് തന്റെ പരിചയം തരുന്നു. ഭഗവാനെ തന്നെയാണ് ബാബ എന്ന് പറയുന്നത്. എല്ലാ ഭക്തർക്കും ഒരു ഭഗവാനാണ്, ബാക്കി എല്ലാവരും ഭക്തരാണ്. ചർച്ച് മുതലായ സ്ഥലത്ത് പോവുകയാണെങ്കിൽ തീർച്ചയായും ഭക്തരുണ്ടാകുമല്ലോ. ഈ സമയം എല്ലാവരും പതിത തമോപ്രധാനമാണ്, അതുകൊണ്ട് എല്ലാവരും വിളിക്കുന്നു അല്ലയോ പതിതരെ പാവനമാക്കി മാറ്റുന്ന ബാബാ വരൂ. അല്ലയോ ബാബാ ഞങ്ങൾ ഭക്തരുടെ സഞ്ചി നിറച്ച് തരൂ. ഭക്തർ ഭഗവാനിൽ നിന്ന് ധനം യാചിക്കുന്നു. നിങ്ങൾ കുട്ടികൾ എന്താണ് യാചിക്കുക? നിങ്ങൾ പറയുകയാണ് ബാബാ ഞങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റൂ. അവിടെയാണെങ്കിൽ അളവറ്റ ധനമുണ്ടാകുന്നു. വജ്രത്തിന്റെയും വൈഡൂര്യത്തിന്റെയും കൊട്ടാരമുണ്ട്. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ഭഗവാനിലൂടെ രാജപദവിയുടെ സമ്പത്ത് നേടികൊണ്ടിരിക്കുകയാണ്. ഇത് സത്യമായ ഗീതയാണ്. അത് ഗീതയല്ല. ആ പുസ്തകം മുതലായവ ഭക്തിമാർഗ്ഗത്തിന് വേണ്ടി ഉണ്ടാക്കിയതാണ്. അവർക്ക് ഭഗവാൻ ജ്ഞാനം നൽകിയിട്ടില്ല. ഭഗവാനാണെങ്കിൽ ഈ സമയം നരനിൽ നിന്ന് നാരായണനായി മാറുന്നതിന് വേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. രാജാവിനോടൊപ്പം തീർച്ചയായും പ്രജയുമുണ്ടാകും. കേവലം ലക്ഷ്മീ നാരായണനെ മാത്രമല്ല സൃഷ്ടിക്കുക. മുഴുവൻ രാജധാനിയും സ്ഥാപിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ഭഗവാൻ ആരാണ് വേറെ ഒരു മനുഷ്യർക്കുമറിയുകയില്ല. ബാബ പറയുന്നു നിങ്ങൾ പറയുന്നു അല്ലയോ പരമപിതാവേ, അതിനാൽ പറയൂ നിങ്ങളുടെ ഗോഡ് ഫാദറിന്റെ പേര്, രൂപം, ദേശം, കാലമെന്താണ്? ഭഗവാനെയുമറിയുന്നില്ല, ഭഗവാന്റെ രചനയേയും അറിയുന്നില്ല. ബാബ വന്ന് പറയുന്നു കല്പ-കല്പത്തിന്റെ സംഗമത്തിൽ വരുന്നു. മുഴുവൻ രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം ഞാൻ രചയിതാവ് തന്നെയാണ് വന്ന് മനസ്സിലാക്കി തരുന്നത്. പലരും പറയുന്നുണ്ട് - ഭഗവാൻ നാമരൂപത്തിൽ നിന്ന് വേറിട്ടതാണ്, ഭഗവാന് വരാൻ കഴിയില്ല. നിങ്ങൾക്കറിയാം ബാബ വന്ന് കഴിഞ്ഞു. ശിവജയന്തിയും നിരാകാരന്റെ മഹിമ പാടപ്പെടുന്നു അതുപോലെ കൃഷ്ണ ജയന്തിയും പാടപ്പെടുന്നു. ഇപ്പോൾ ശിവജയന്തി എപ്പോഴാണുണ്ടാവുന്നത്, അത് അറിയണമല്ലോ. ക്രിസ്ത്യാനികൾക്ക് അറിയാം ക്രിസ്തുവിന്റെ ജന്മമെപ്പോളുണ്ടായി, ക്രിസ്തു ധർമ്മം എപ്പോൾ സ്ഥാപിതമായി. ഇതാണെങ്കിലോ ഭാരതത്തിന്റെ കാര്യമാണ്. ഭഗവാൻ ഭാരതത്തിന്റെ സഞ്ചി എപ്പോൾ നിറയ്ക്കുന്നു? ഭക്തർ വിളിക്കുന്നു അല്ലയോ ഭഗവാനെ സഞ്ചി നിറച്ച് തരൂ, സദ്ഗതിയിലേയ്ക്ക് കൊണ്ട് പോകൂ എന്തുകൊണ്ടെന്നാൽ ഞങ്ങൾ ദുർഗതിയിൽ അകപ്പെട്ടിരിക്കുകയാണ്, തമോപ്രധാനമാണ്. ആത്മാവ് തന്നെയാണ് ശരീരത്തോടൊപ്പം അനുഭവിക്കുന്നത്. പലരും സാധൂ സന്യാസിമാർ മുതലായവരും പറയുന്നു ആത്മാവ് നിർലേപമാണ്. പറയുകയും ചെയ്യുന്നു നല്ലതും മോശവുമായ സംസ്ക്കാരം ആത്മാവിലാണുണ്ടാവുന്നത്, അതിന്റെ ആധാരത്തിൽ ആത്മാവ് ജന്മമെടുക്കുന്നു. എന്നിട്ട് പറയുന്നു ആത്മാവാണെങ്കിൽ നിർലേപമാണ്. ഒരു ബുദ്ധിമാനായ മനുഷ്യനും ഇല്ല ഇത് മനസ്സിലാക്കി തരാൻ. ഇതിലും അനേകം അഭിപ്രായങ്ങളാണ്. വീട്ടിൽ നിന്ന് പിണങ്ങിപ്പോയി അവർ ശാസ്ത്രം ഉണ്ടാക്കുന്നു. ശ്രീമത് ഭഗവത് ഗീത ഒന്ന് മാത്രമാണ്. വ്യാസൻ ഉണ്ടാക്കിയ ശ്ലോകമൊന്നും ഭഗവാൻ പാടിയതല്ല. ഭഗവാൻ നിരാകാരൻ, ജ്ഞാനത്തിന്റെ സാഗരം, ആ ഭഗവാനിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ് ഭഗവാൻ ഒന്ന് മാത്രമാണ്. ഭാരതവാസികൾക്ക് ഇതറിയുകയില്ല. പാടുന്നുമുണ്ട് ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണ്. ശരി ഏത് ഗതിയും മതവുമാണ് വേറിട്ടത്? ഈശ്വരന്റെ ഗതിയും മതവും വേറിട്ടതാണ് ഇത് ആര് പറഞ്ഞു? ആത്മാവ് പറയുന്നു, ആത്മാവിന്റെ സദ്ഗതിക്ക് വേണ്ടി ഏതാണോ മതം, അതിനെ ശ്രീമതമെന്ന് പറയുന്നു. കല്പ-കല്പം വന്ന് നിങ്ങൾക്ക് മനസ്സിലാക്കി തരുന്നു - മന്മനാ ഭവ. ദേഹത്തിന്റെ എല്ലാ ധർമ്മത്തെയും ത്യാഗം ചെയ്ത് ആത്മാഭിമാനിയായി ഭവിക്കൂ. എന്നെ മാത്രം ഓർമ്മിക്കൂ. ഇപ്പോൾ നിങ്ങൾ മനുഷ്യനിൽ നിന്ന് ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ഈ രാജയോഗത്തിന്റെ ലക്ഷ്യം തന്നെ ലക്ഷ്മീ നാരായണനായി മാറുകയാണ്. പഠിപ്പിലൂടെ ആരും തന്നെ രാജാവായി മാറുന്നില്ല. അങ്ങനെ ഒരു സ്ക്കൂളുമില്ല. ഗീതയിൽ തന്നെയുണ്ട്, നിങ്ങൾ കുട്ടികൾക്ക് രാജയോഗം പഠിപ്പിക്കുകയാണ്. വരുന്നതും അപ്പോഴാണ് എപ്പോഴാണോ ഒരു രാജാവിന്റെയും രാജ്യം ഇല്ലാതിരിക്കുന്നത്. എന്നെ ഒരു മനുഷ്യനും ഒട്ടും തന്നെ അറിയുന്നില്ല. ബാബ പറയുന്നു നിങ്ങൾ കുട്ടികൾ ഇത്രയും വലിയ ലിംഗം ഉണ്ടാക്കിയത്, അത് എന്റെ ഈ ഒരു രൂപമല്ല. മനുഷ്യർ പറയുകയാണ് അഖണ്ഡ ജ്യോതിരൂപം പരമാത്മാവ്, തേജോമയമാണ്. അർജുനൻ കണ്ടിട്ട് പറഞ്ഞു മതിയാക്കൂ, എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കുട്ടിക്ക് അച്ഛന്റെ രൂപം കണ്ട് സഹിക്കാൻ കഴിയില്ലേ, ഇതെങ്ങനെ സംഭവിക്കും. കുട്ടിയാണെങ്കിൽ അച്ഛനെ കണ്ട് സന്തോഷിക്കണമല്ലോ. ബാബ പറയുന്നു എന്റെ അങ്ങനെയൊരു രൂപമൊന്നുമില്ല. ഞാൻ തന്നെയാണ് പരംപിതാവ് അർത്ഥം ഉയർന്നതിലും ഉയർന്നതിൽ വസിക്കുന്നയാൾ ഉയർന്ന ആത്മാവ് അർത്ഥം പരമാത്മാവ്. പിന്നീട് പാടുന്നു പരമാത്മാവ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപമാണ്. പരമാത്മാവിന്റെ ഭക്തർ മഹിമ പാടുന്നു. സത്യ-ത്രേതായുഗത്തിൽ യാതൊരു മഹിമയും പാടുന്നില്ല, എന്തുകൊണ്ടെന്നാൽ അവിടെ സുഖം തന്നെയാണ്. പാടുന്നുമുണ്ട് ദുഖത്തിൽ എല്ലാവരും ഓർമ്മിക്കുന്നു, സുഖത്തിൽ ആരും ഓർമ്മിക്കുന്നില്ല. ഇതിന്റെയും അർത്ഥം മനസ്സിലാക്കുന്നില്ല. തത്തയെപോലെ എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നു. സുഖം എപ്പോഴാണുണ്ടാവുന്നത്, ദു:ഖം എപ്പോഴാണുണ്ടാവുന്നത്. ഭാരതത്തിന്റെ തന്നെ കാര്യമാണല്ലോ. 5000 വർഷങ്ങൾക്ക് മുമ്പ് സ്വർഗ്ഗമായിരുന്നു പിന്നീട് ത്രേതായിൽ രണ്ട് കല കുറയുന്നു. സത്യ ത്രേതായുഗത്തിൽ ദു:ഖത്തിന്റെ പേര് പോലുമില്ല. സുഖധാമമാണ്. സ്വർഗ്ഗമെന്ന് പറയുന്നതിലൂടെ വായ മധുരിക്കുന്നു. സ്വർഗ്ഗത്തിൽ പിന്നീട് ദു:ഖം എവിടെ നിന്ന് വന്നു. പറയുന്നു അവിടെയും കംസൻ, ജരാസന്ധൻ മുതലായവരുണ്ടായിരുന്നു, പക്ഷെ അത് സംഭവ്യമല്ല.

ഭക്തർ മനസ്സിലാക്കുന്നു, ഞങ്ങൾ കഠിനമായ ഭക്തി ചെയ്യുമ്പോൾ ദർശനമുണ്ടാകുന്നു. ദർശനമുണ്ടാകുക അർത്ഥം ഞങ്ങൾക്ക് ഭഗവാനെ ലഭിച്ചു എന്ന് കരുതുന്നു. ലക്ഷ്മിയുടെ പൂജ ചെയ്തു, അവരുടെ ദർശനമുണ്ടായി അത്രയും മതി ഞങ്ങൾ ഉയർന്നവരായി, ഇതോടെ സന്തുഷ്ടരാകുന്നു. പക്ഷെ ഒന്നും തന്നെയില്ല. അല്പകാലത്തേയ്ക്ക് സുഖം ലഭിക്കുന്നു. ദർശനമുണ്ടായി അവസാനിച്ചു. മുക്തി ജീവൻ മുക്തി നേടി, ഇങ്ങനെ ഒന്നും തന്നെയില്ല. ബാബ ഏണിപ്പടിയുടെ മേൽ മനസ്സിലാക്കി തന്നു-ഭാരതം ഉയർന്നതിലും ഉയർന്നതായിരുന്നു. ഭഗവാനും ഉയർന്നതിലും ഉയർന്നതായിരുന്നു. ഭാരതത്തിൽ ഉയർന്നതിലും ഉയർന്ന സമ്പത്ത് ഈ ലക്ഷ്മീ നാരായണന്റെയാണ്. എപ്പോൾ സ്വർഗ്ഗമായിരുന്നുവോ, സതോപ്രധാനമായിരുന്നു പിന്നീട് കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാം തമോപ്രധാനമാകുന്നു. വിളിക്കുകയാണ് ഞങ്ങൾ തികച്ചും പതിതരായി മാറിയിരിക്കുന്നു. ബാബ പറയുന്നു ഞാൻ കല്പത്തിന്റെ സംഗമയുഗത്തിൽ വരുന്നു, നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നതിന്. ഞാൻ എന്താണോ എങ്ങനെയാണോ എന്നെ യഥാർത്ഥ രീതിയിൽ ആരും അറിയുന്നില്ല. നിങ്ങളിലും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് അറിയുന്നു. ഏണിപ്പടിയുടെ ചിത്രം കാണിച്ചിരിക്കുന്നു. ഇത് ഭാരതത്തിന്റെ ഏണിപ്പടിയാണ്. സത്യയുഗത്തിൽ ദേവീ ദേവതകളായിരുന്നു. 5000 വർഷങ്ങൾക്ക് മുമ്പ് ഭാരതം ഇങ്ങനെയായിരുന്നു. ശാസ്ത്രങ്ങളിൽ ലക്ഷക്കണക്കിന് വർഷത്തിന്റെ കല്പമെന്ന് എഴുതിയിരിക്കുന്നു. ബാബ പറയുന്നു ലക്ഷം വർഷത്തിന്റെയല്ല, 5000 വർഷത്തിന്റെ കല്പമാണ്. സത്യ ത്രേതായുഗം പുതിയ ലോകം, ദ്വാപര കലിയുഗം പഴയ ലോകം. പകുതി പകുതിയാണല്ലോ. പുതിയ ലോകത്തിൽ നിങ്ങൾ ഭാരതവാസികളായിരുന്നു. ബാബ മനസ്സിലാക്കി തരുകയാണ് മധുരമായ കുട്ടികളെ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ജന്മത്തെ അറിയുന്നു ബാക്കി ഒരു രഥം മുതലായവയുടെ കാര്യമൊന്നുമില്ല. കൃഷ്ണനാണെങ്കിൽ സത്യയുഗത്തിലെ രാജകുമാരനാണ്. കൃഷ്ണന്റെ ആ രൂപം ദിവ്യ ദൃഷ്ടിയിലൂടെയല്ലാതെ കാണാൻ പറ്റില്ല. ഈ ചൈതന്യ രൂപമാണെങ്കിൽ സത്യയുഗത്തിലായിരുന്നു പിന്നീട് ആ രൂപം കാണാൻ സാധിക്കില്ല. പിന്നെയാണെങ്കിൽ നാമ-രൂപ-ദേശ - കാലമെല്ലാം മാറുന്നു. 84 ജന്മങ്ങളെടുക്കുന്നു. 84 ജന്മങ്ങളിൽ 84 അച്ഛനമ്മമാരെ ലഭിക്കുന്നു. വിവിധ നാമ രൂപ കർത്തവ്യമാകുന്നു. ഇപ്പോൾ ഇത് ഭാരതത്തിന്റെ തന്നെ ഏണിപ്പടിയാണ്. നിങ്ങൾ ഇപ്പോൾ ബ്രാഹ്മണ കുലഭൂഷണരാണ്. ബാബ കല്പം മുമ്പും വന്ന് നിങ്ങളെ ദേവീ ദേവതയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. അവിടെ നിങ്ങൾ സർവ്വോത്തമ കർമ്മം ചെയ്തിരുന്നു. നിങ്ങൾ 21 ജന്മം സദാ സുഖികളായിരുന്നു. പിന്നീട് നിങ്ങളെ ഈ ദുർഗതിയിലേയ്ക്ക് ആരാണ് എത്തിച്ചത്? ഞാൻ കല്പം മുമ്പ് നിങ്ങൾക്ക് സദ്ഗതി നൽകിയിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് തീർച്ചയായും ഇറങ്ങേണ്ടി വന്നു. സൂര്യവംശിയിൽ 8 ജന്മം, ചന്ദ്രവംശിയിൽ 12 ജന്മം പിന്നീട് ഇങ്ങനെ ഇറങ്ങി വന്നിരിക്കുന്നു. നിങ്ങൾ തന്നെയായിരുന്നു പൂജ്യ ദേവതകൾ, നിങ്ങൾ തന്നെ പതിത പൂജാരിയായി മാറിയിരിക്കുകയാണ്. ഭാരതമിപ്പോൾ ദരിദ്രമാണ്. ഭഗവാനുവാച, നിങ്ങൾ 100 ശതമാനം പവിത്രവും നിർവികാരിയും ആരോഗ്യമുള്ളവരും സമ്പന്നരുമായിരുന്നു. യാതൊരു രോഗം, ദു:ഖത്തിന്റെ കാര്യവുമുണ്ടായിരുന്നില്ല, സുഖധാമമായിരുന്നു. അതിനെ അല്ലാഹുവിന്റെ പൂന്തോട്ടമെന്ന് പറയുന്നു. അല്ലാഹു പൂന്തോട്ടം സ്ഥാപിച്ചു. ആരാണോ ദേവീ ദേവതകളായിരുന്നത് അവരിപ്പോൾ മുള്ളായി മാറിയിരിക്കുന്നു. ഇപ്പോൾ കാടായി മാറിയിരിക്കുന്നു. കാട്ടിൽ മുള്ളുകളാണുണ്ടാവുക. ബാബ പറയുന്നു കാമം മഹാശത്രുവാണ്, ഇതിൽ വിജയം നേടൂ. ഇത് നിങ്ങൾക്ക് ആദി മധ്യ അന്ത്യം ദു:ഖം നൽകി. പരസ്പരം കാമത്തിന്റെ വാൾ പ്രയോഗിക്കുക ഇത് ഏറ്റവും വലിയ പാപമാണ്. ബാബയിരുന്ന് തന്റെ പരിചയം നൽകുന്നു ഞാൻ പരംധാമത്തിൽ വസിക്കുന്ന പരമ ആത്മാവാണ്. എന്നെ പറയുന്നു ഞാൻ സൃഷ്ടിയുടെ ബീജ രൂപമായ പരമാത്മാവ്, ഞാൻ എല്ലാവരുടെയും അച്ഛനാണ്. എല്ലാ ആത്മാക്കളും ബാബയെ വിളിക്കുന്നു അല്ലയോ പരമപിതാ പരമാത്മാവേ. എങ്ങനെയാണോ നിങ്ങളുടെ ആത്മാവ് നക്ഷത്രത്തെ പോലെ, ബാബയും പരമാത്മാ നക്ഷത്രമാണ്. ചെറുതും വലുതുമല്ല. ബാബ പറയുന്നു ഞാൻ പെരുവിരൽ പോലെയുമല്ല, ഞാൻ പരമാത്മാവാണ്. നിങ്ങളെല്ലാവരുടെയും അച്ഛനാണ്. ബാബയെ സുപ്രീം സോൾ, നോളേജ് ഫുൾ എന്ന് പറയുന്നു. ബാബ മനസ്സിലാക്കി തരികയാണ് ഞാൻ നോളേജ് ഫുൾ, മനുഷ്യ സൃഷ്ടി വൃക്ഷത്തിന്റെ ബീജ രൂപമാണ്. എന്നെ ഭക്ത ജനങ്ങൾ പറയുന്നു പരമാത്മാവ് സച്ചിദാനന്ദ സ്വരൂപമാണ്, ജ്ഞാനത്തിന്റെ സാഗരമാണ്, സുഖത്തിന്റെ സാഗരമാണ്. എത്ര മഹിമയാണ്. അഥവാ നാമ രൂപ ദേശ കാലമില്ലാത്തതാണെങ്കിൽ ആരെ വിളിക്കും. സാധൂ സന്യാസിമാരെല്ലാം നിങ്ങൾക്ക് ഭക്തി മാർഗ്ഗത്തിന്റെ ശാസ്ത്രം കേൾപ്പിക്കുന്നു. ഞാൻ വന്ന് നിങ്ങൾക്ക് രാജയോഗം പഠിപ്പിക്കുകയാണ്.

ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങൾ പതിത പാവനനെന്ന് ജ്ഞാന സാഗരനായ എന്നെയാണ് പറയുന്നത്. നിങ്ങളും മാസ്റ്റർ ജ്ഞാന സാഗരനായി മാറുകയാണ്. ജ്ഞാനത്തിലൂടെ സദ്ഗതി ലഭിക്കുന്നു. ഭാരതത്തിന് സദ്ഗതി ബാബയേ നൽകൂ. സർവ്വരുടെയും സദ്ഗതി ദാതാവ് ഒന്ന് മാത്രമാണ്. സർവ്വരുടെയും ദുർഗതി പിന്നെ ആരാണ് ചെയ്യുന്നത്? രാവണൻ. ഇപ്പോൾ ഇത് നിങ്ങൾക്ക് ആരാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്? ഇതാണ് പരമാത്മാവ്. ആത്മാവാണെങ്കിൽ നക്ഷത്രത്തെ പോലെ അതി സൂക്ഷ്മമാണ്. പരമാത്മാവും ഡ്രാമയിൽ പാർട്ടഭിനയിക്കുന്നു. നിർമ്മാതാവും സംവിധായകനും മുഖ്യ അഭിനേതാവുമാണ്. ബാബ മനസ്സിലാക്കി തരികയാണ് ഉയർന്നതിലും ഉയർന്ന പാർട്ട്ധാരിയാരാണ്? ഉയർന്നതിലും ഉയർന്ന ഭഗവാൻ, ആരോടൊപ്പമാണോ നിങ്ങൾ ആത്മാക്കളെല്ലാവരും വസിക്കുന്നത്. പറയുന്നുമുണ്ട് പരമാത്മാവ് എല്ലാവരെയും അയക്കുന്നയാളാണ്. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ഡ്രാമയാണെങ്കിൽ അനാദിയായി ഉണ്ടാക്കിയതാണ്. ബാബ പറയുന്നു എന്നെ നിങ്ങൾ ജ്ഞാനത്തിന്റെ സാഗരം, മുഴുവൻ സൃഷ്ടിയുടെയും ആദി മധ്യ അന്ത്യത്തെ അറിയുന്നവനെന്ന് പറയുന്നു. ഇപ്പോൾ ഈ ശാസ്ത്രങ്ങളെല്ലാം ആരാണോ പഠിക്കുന്നത്, അവർക്ക് അച്ഛനെ അറിയുന്നു. ബാബ പറയുന്നു ഞാൻ പ്രജാ പിതാ ബ്രഹ്മാവിലൂടെ വന്ന് എല്ലാ ശാസ്ത്രങ്ങളുടെയും സാരം പറഞ്ഞു തരുന്നു. കാണിച്ചിട്ടുണ്ട് വിഷ്ണുവിന്റെ നാഭിയിൽ നിന്ന് ബ്രഹ്മാവ് വന്നു. അപ്പോൾ എവിടെയ്ക്ക് പോയി? മനുഷ്യനാണെങ്കിൽ തീർച്ചയായും ഇവിടെയായിരിക്കുമല്ലോ. ഇവരുടെ നാഭിയിൽ നിന്ന് ബ്രഹ്മാവ് പുറത്ത് വന്നു പിന്നീട് ഭഗവാനിരുന്ന് ഇവരിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും സാരം കേൾപ്പിച്ചു. തന്റെയും നാമ രൂപ ദേശം കാലം മനസ്സിലാക്കി തന്നു. മനുഷ്യ സൃഷ്ടിയുടെ ബീജ രൂപമാണല്ലോ. ഈ വൃക്ഷത്തിന്റെ ഉത്പത്തി, പാലന, വിനാശം എങ്ങനെ ഉണ്ടാകുന്നു, ഇതാർക്കും അറിയുകയില്ല. ഇതിനെ വൈവിധ്യമായ വൃക്ഷമെന്ന് പറയുന്നു. എല്ലാവരും നമ്പർ വൈസായി തന്റെ സമയത്ത് വരുന്നു. ആദ്യ നമ്പറിൽ ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്യിക്കുന്നു ആ ധർമ്മം ഇപ്പോഴില്ല. ബാബ പറയുന്നു എത്ര തുച്ഛ ബുദ്ധിയായി മാറിയിരിക്കുന്നു. ദേവതകളുടെയും ലക്ഷ്മീ നാരായണന്റെയും പൂജ ചെയ്യുന്നു പക്ഷെ അവരുടെ രാജ്യം സൃഷ്ടിയിൽ എപ്പോഴായിരുന്നു അത് ഒന്നും തന്നെ അറിയുന്നില്ല. ഇപ്പോൾ ഭാരതത്തിന്റെ ആ ദേവതാ ധർമ്മം തന്നെയില്ല, കേവലം ചിത്രം വെച്ചിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മാസ്റ്റർ ജ്ഞാന സാഗരനായി മാറി പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം. ബാബ ഏതെല്ലാം ശാസ്ത്രങ്ങളുടെ സാരമാണോ കേൾപ്പിച്ചത് അത് ബുദ്ധിയിൽ വെച്ച് സദാ ഹർഷിതമായിരിക്കണം.

2. ഒരു ബാബയുടെ ശ്രീമതം ഓരോ നിമിഷവും പാലിക്കണം. ദേഹത്തിന്റെ എല്ലാ ധർമ്മത്തെയും ത്യാഗം ചെയ്ത് ആത്മാഭിമാനിയായി മാറുന്നതിന്റെ പരിശ്രമം ചെയ്യണം.

വരദാനം :-
വിസ്താരത്തെ സാരത്തിലേക്ക് ഒതുക്കി തന്റെ ശ്രേഷ്ഠസ്ഥിതിയെ ഉണ്ടാക്കുന്ന ബാബയ്ക്കു സമാനം ലൈറ്റ്മൈറ്റ് ഹൗസ് ആയി ഭവിക്കട്ടെ.

ബാപ്സമാനം ലൈറ്റ് മൈറ്റ് ഹൗസ് ആകുന്നതിന് ഏതൊരു കാര്യം കാണുന്നുവോ കേൾക്കുന്നുവോ അപ്പോൾ അതിന്റെ സാരത്തെ അറിഞ്ഞ് ഒരു സെക്കന്റിൽ ഉള്ളിലൊതുക്കുന്നതിന് അഥവാ പരിവർത്തനം ചെയ്യുന്നതിനുള്ള അഭ്യാസം ചെയ്യൂ. എന്തുകൊണ്ട്, എന്ത് എന്ന വിസ്താരത്തിൽ പോകാതിരിക്കൂ. എന്തുകൊണ്ടെന്നാൽ ഏതൊരു കാര്യത്തിന്റെയും വിസ്താരത്തിൽ പോകുന്നതിലൂടെ സമയവും ശക്തികളും വ്യർഥമായിപ്പോകുന്നു. അപ്പോൾ വിസ്താരത്തെ ഒതുക്കി സാരത്തിൽ സ്ഥിതി ചെയ്യാനുള്ള അഭ്യാസം ചെയ്യൂ- ഇതിലൂടെ മറ്റ് ആത്മാക്കൾക്കും ഒരു സെക്കന്റിൽ മുഴുവൻ ജ്ഞാനത്തിന്റെ സാരം അനുഭവം ചെയ്യിക്കാൻ സാധിക്കും.

സ്ലോഗന് :-
തന്റെ മനോവൃത്തിയെ ശക്തിശാലിയാക്കൂ എങ്കിൽ സേവനത്തിൽ അഭിവൃദ്ധി സ്വതവേ ഉണ്ടാകും

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

അഥവാ നിശ്ചയമാകുന്നഅടിത്തറ ഉറച്ചതാണെങ്കിൽ സഹജയോഗി, നിർമലസ്വഭാവം, ശുഭഭാവനയുടെ മനോവൃത്തിയും ആത്മീയദൃഷ്ടിയും ഉള്ളവരാകും. പെരുമാറ്റത്തിലൂടെയും മുഖത്തിലൂടെയും ഓരോ സമയത്തും സരളതയുടെ തിളക്കം അനുഭവമായിക്കൊണ്ടിരിക്കും. അപ്പോൾഓരോരുത്തരുടെയും വിശേഷതയെ സ്മൃതിയിൽ വെച്ച് പരസ്പരം വിശ്വസ്തരായിരിക്കൂ. അപ്പോൾ അവരുടെ പ്രശ്നങ്ങളുടെ ഭാവം മാറിക്കോളും.